Q.
No. |
Title
of the Question |
631
|
മിനറല്‍
സ്ക്വാഡുകള്‍
ശ്രീ.
എം. എ.
വാഹീദ്
''
വി.റ്റി.
ബല്‍റാം
''
കെ. ശിവദാസന്‍
നായര്‍
''
പി.സി.
വിഷ്ണുനാഥ്
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വ്യവസായവും
വിവരസാങ്കേതികവും
നഗരകാര്യവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മിനറല്‍
സ്ക്വാഡുകള്‍
ശക്തിപ്പെടുത്തുന്നതിന്
എന്തെല്ലാം
നടപടികള്‍
കൈക്കൊണ്ടിട്ടുണ്ട്;
(ബി)
സംസ്ഥാനത്ത്
എവിടെയൊക്കെയാണ്
ഈ
സ്ക്വാഡുകള്‍
പ്രവര്‍ത്തിക്കുന്നത്;
(സി)
സ്കാഡുകള്‍
വ്യാപകമാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
എങ്കില്‍
ഇതിനായി
എന്തെല്ലാം
നടപടികള്‍
കൈക്കൊള്ളാനുദ്ദേശിക്കുന്നു
എന്നും
വ്യക്തമാക്കാമോ? |
632 |
ഹാന്‍ടെക്സ്/ഹാന്‍വീവ്
വൈവിദ്ധ്യവത്കരണം
ശ്രീ.
പി. ബി.
അബ്ദുള്‍
റസാക്
''
എം.പി.
അബ്ദുസ്സമദ്
സമദാനി
,,
എന്‍.
ഷംസുദ്ദീന്‍
,,
പി. ഉബൈദുളള
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വ്യവസായവും
വിവരസാങ്കേതികവും
നഗരകാര്യവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
ഹാന്‍ടെക്സ്/ഹാന്‍വീവ്
ഉല്‍പ്പന്നങ്ങളുടെ
വൈവിദ്ധ്യവല്‍ക്കരണം,
വിപണനം
എന്നിവ
കാര്യക്ഷമമാക്കി
സ്ഥാപനങ്ങളുടെ
ലാഭകരമായ
പ്രവര്‍ത്തനം
ഉദ്ദേശിച്ചു
നടപ്പാക്കുന്ന
പദ്ധതികള്‍
വിശദമാക്കുമോ;
(ബി)
ഇതിനായി
ഏറ്റെടുത്തിട്ടുളള
ഗവേഷണ
പരിപാടികളുടെ
വിശദവിവരം
നല്കാമോ;
(സി)
നാച്ച്വറല്‍
ഡൈ, ആയുര്‍വ്വേദ
മരുന്നുകളില്‍
നിന്നുല്പാദിപ്പിക്കുന്ന
ഡൈ
എന്നിവ
ഉപയോഗിച്ച്
ഇക്കോഫ്രന്റ്ലി
ആയിട്ടുളളതും,
മെഡിസിനല്‍
ഇഫക്ടുളളതുമായ
വസ്ത്രനിര്‍മ്മാണത്തെക്കുറിച്ച്
ഗവേഷണമെന്തെങ്കിലും
നടക്കുന്നുണ്ടോ;
എങ്കില്‍
വിശദമാക്കാമോ;
(ഡി)
ഇത്തരം
ഗ്രീന്‍ഫാബ്രിക്സിന്റെ
വൈദ്യശാസ്ത്രപരമായ
ഗുണം
തെളിയിക്കാനുതകുന്ന
പരീക്ഷണനിരീക്ഷണങ്ങള്‍
നടക്കുന്നുണ്ടോ;
ഇല്ലെങ്കില്‍
ആ
വിധത്തിലുളള
പരീക്ഷണങ്ങളിലൂടെ
നമ്മുടെ
പരമ്പരാഗത
ഉല്പന്നങ്ങള്‍ക്ക്
ലോകവിപണിയില്‍
പ്രാമുഖ്യം
ഉറപ്പിക്കാ
നുളള
അവസരത്തിനുവേണ്ടി
ശ്രമം
നടത്തുമോ? |
633 |
അനധികൃത
സംഘടനകള്‍ക്കെതിരെ
നടപടി
ശ്രീ.
എം.എ.
ബേബി
''
കെ. കുഞ്ഞിരാമന്‍
(തൃക്കരിപ്പൂര്‍)
''
സാജു
പോള്‍
''
എസ്. രാജേന്ദ്രന്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
പഞ്ചായത്തും
സാമൂഹ്യക്ഷേമവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
ശാരീരികവും
മാനസികവുമായി
വെല്ലുവിളി
നേരിടുന്നവരെ
സഹായിക്കാനെന്ന
വ്യാജേന
അനധികൃത
സംഘടനകള്‍
പ്രവര്‍ത്തിക്കുന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
സര്‍ക്കാര്‍
അംഗീകാരമില്ലാതെ
പ്രവര്‍ത്തിക്കുന്ന
ഇത്തരം
സംഘടനകളെക്കുറിച്ച്
ഓരോ
ജില്ലയിലും
എത്രവീതം
പരാതികള്‍
ലഭിച്ചിട്ടുണ്ട്
;
(സി)
ഇത്തരം
അനധികൃത
സംഘടനകളുടെ
പ്രവര്‍ത്തനം
തടയുന്നതിന്
സ്വീകരിച്ച
നടപടി
വ്യക്തമാക്കുമോ
? |
634 |
ദത്തെടുക്കല്‍
നടപടിക്രമങ്ങള്‍
ശ്രീ.
സി. കെ.
നാണു
ശ്രീമതി
ജമീലാ
പ്രകാശം
ശ്രീ.
മാത്യു
റ്റി.തോമസ്
,,
ജോസ്
തെറ്റയില്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
പഞ്ചായത്തും
സാമൂഹ്യക്ഷേമവുംവകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
അനാഥരായ
കുട്ടികളെ
ദത്തെടുക്കുന്നതില്‍
നിലനില്‍ക്കുന്ന
നടപടി
ക്രമങ്ങള്‍
എന്തെന്ന്
വിശദമാക്കാമോ
;
(ബി)
ദത്തെടുക്കുവാന്‍
സന്നദ്ധത
പ്രകടിപ്പിക്കുന്ന
ദമ്പതികള്‍
നേരിടുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ
;
(സി)
എങ്കില്‍
പ്രസ്തുത
പ്രശ്നം
പരിഹരിക്കുന്നതിനായി
നടപടി
ക്രമങ്ങള്‍
ലഘൂകരിക്കുമോ
;
(ഡി)
ഇക്കാര്യത്തില്‍
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
വിശദമാക്കാമോ
? |
635 |
ഇന്‍കം
സപ്പോര്‍ട്ട്
സ്കീം
ശ്രീ.
റ്റി.
വി. രാജേഷ്
''
ജി. സുധാകരന്‍
,,
കെ. വി.
വിജയദാസ്
,,
ആര്‍.
സെല്‍വരാജ്
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വ്യവസായവും
വിവരസാങ്കേതികവും
നഗരകാര്യവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
കയര്‍,
കൈത്തറി,
പനമ്പ്
തുടങ്ങിയ
കരകൌശല
മേഖലയ്ക്ക്
വേണ്ടിയുള്ള
ഇന്‍കം
സപ്പോര്‍ട്ട്
സ്കീം
ഇപ്പോഴും
തുടരുന്നുണ്ടോ;
(ബി)
ഈ
സ്കീം
ഏതെല്ലാം
ഘടകങ്ങളെ
സംയോജിപ്പിച്ചുകൊണ്ടായിരുന്നു
നടപ്പാക്കി
വന്നിരുന്നത്;
(സി)
ഈ
വര്‍ഷം ഈ
സ്കീമിന്റെ
ഭാഗമായി
എന്ത്
തുക
ചെലവ്
പ്രതീക്ഷിക്കുന്നു;
ബഡ്ജറ്റില്‍
എന്ത്
തുക
വകയിരുത്തിയിട്ടുണ്ടെന്നറിയിക്കുമോ? |
636 |
ഇലക്ട്രോണിക്
ഓഡിറ്റിംഗ്
ശ്രീ.
റ്റി.എ.
അഹമ്മദ്
കബീര്‍
,,
കെ.എം.
ഷാജി
,,
എന്‍.എ.
നെല്ലിക്കുന്ന്
,,
സി. മമ്മൂട്ടി
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വ്യവസായവും
വിവരസാങ്കേതികവും
നഗരകാര്യവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുമേഖലാ
സ്ഥാപനങ്ങളില്‍
ലാഭകരമായി
നടത്തിക്കൊണ്ടുപോകാന്‍
കഴിയുന്ന
സ്ഥാപനങ്ങളെ
സംബന്ധിച്ച
വിവരശേഖരണം,
പൊതുമേഖലാ
വ്യവസായ
പുന:സംഘടനാ
ബോര്‍ഡ്
നടത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
അത്
സംബന്ധിച്ച
വിശദവിവരം
വെളിപ്പെടുത്തുമോ;
(സി)
സമാന
സ്വഭാവമുള്ള
സ്ഥാപനങ്ങളുടെ
ഏകീകരണം
ഒരു
നയമായി
അംഗീകരിച്ചിട്ടുണ്ടോ;
എങ്കില്‍
ഏകീകരണത്തിന്
അനുയോജ്യമായ
സ്ഥാപനങ്ങളെ
കണ്ടെത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
ഓഡിറ്റ്
കാലവിളമ്പമില്ലാതെ
പൂര്‍ത്തിയാക്കാന്‍
സഹായകമായ
ഇലക്ട്രോണിക്
സംവിധാനം
(ഇ.ആര്‍.പി.)
ഏര്‍പ്പെടുത്തുന്ന
കാര്യത്തില്‍
നടപടികള്‍
ഏതുവരെയായി
എന്ന്
വിശദമാക്കുമോ? |
637 |
സ്വാഭാവിക
വനങ്ങളുടെ
പരിപാലനം
ശ്രീ.
പി.എ.
മാധവന്‍
''
ബെന്നി
ബെഹനാന്‍
,,
ഹൈബി
ഈഡന്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വനവും
സ്പോര്‍ട്സും
സിനിമയും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
സ്വാഭാവിക
വനങ്ങളുടെ
പരിപാലനത്തിന്
എന്തെല്ലാം
പദ്ധതികളാണ്
വിഭാവനം
ചെയ്തിരിക്കുന്നത്;
(ബി)
വനാതിര്‍ത്തികളുടെ
സര്‍വ്വേ
ഇപ്പോള്‍
ഏതു
ഘട്ടത്തിലാണ്;
(സി)
നാശം
സംഭവിച്ച
വനങ്ങള്‍ക്കുപകരം
വനം
വച്ചുപിടിപ്പിക്കുവാന്‍
എന്തെല്ലാം
നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളത്?
|
638 |
ടിക്കറ്റ്
നിരക്ക്
ഏകീകരണം
ശ്രീ.
തേറമ്പില്‍
രാമകൃഷ്ണന്‍
,,
റ്റി.എന്‍.
പ്രതാപന്‍
,,
വര്‍ക്കല
കഹാര്‍
,,
വി.ഡി.
സതീശന്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വനവും
സ്പോര്‍ട്സും
സിനിമയുംവകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തിയേറ്ററുകളില്‍
വിവിധ
ടിക്കറ്റ്
നിരക്കുകള്‍
നിലനില്‍ക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ടിക്കറ്റ്
നിരക്കുകള്‍
ഏകീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
എങ്കില്‍
എന്തെല്ലാം
നടപടികളാണ്
കൈക്കൊളളാനുദ്ദേശിക്കുന്നത്;
(ഡി)
നിരക്ക്
വര്‍ദ്ധിപ്പിക്കുവാന്‍
ആലോചിക്കുന്നുണ്ടോ;
(ഇ)
എങ്കില്‍
ആധുനിക
സൌകര്യങ്ങള്‍
ഉളള
തിയേറ്ററുകള്‍ക്കുമാത്രം
ഇതു
ബാധകമാക്കുമോ? |
639 |
സ്പോര്‍ട്സ്
നയം
ശ്രീ.
കെ. കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)
''
കെ. രാധാകൃഷ്ണന്‍
,,
പി. ശ്രീരാമകൃഷ്ണന്‍
,,
കെ.വി.
അബ്ദുള്‍
ഖാദര്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വനവും
സ്പോര്‍ട്സും
സിനിമയും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
സ്പോര്‍ട്സ്
നയം
രൂപീകരിച്ചിട്ടുണ്ടോ;
എങ്കില്‍
വിശദമാക്കുമോ
;
(ബി)
സ്പോര്‍ട്സ്
കൌണ്‍സിലുകളുടെ
പ്രവര്‍ത്തനങ്ങള്‍ക്കായി
എത്ര തുക
വകകൊള്ളിച്ചിട്ടുണ്ട്
;
(സി)
ഇതിനായി
പ്രതീക്ഷിക്കുന്ന
കേന്ദ്ര
സഹായം
സംബന്ധിച്ച്
വിശദമാക്കാമോ
? |
640 |
സി.എം.ഡി.
യുടെ
പ്രവര്‍ത്തനങ്ങള്‍
ശ്രീ.എം.വി.
ശ്രേയാംസ്
കുമാര്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വ്യവസായവും
വിവരസാങ്കേതികവും
നഗരകാര്യവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
സെന്റര്‍
ഫോര്‍
മാനേജ്മെന്റ്
ഡെവലപ്മെന്റിന്റെ
(സി.എം.ഡി)
പ്രധാന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(ബി)
സി.എം.ഡി
സംസ്ഥാനത്തെ
സൂക്ഷ്മ-ചെറുകിട-ഇടത്തരം
സംരംഭങ്ങളെക്കുറിച്ച്
പഠനം
നടത്തിയിട്ടുണ്ടോ;
എങ്കില്‍
ഏന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
നല്‍കിയിട്ടുള്ളത്;
(സി)
പ്രസ്തുത
സംരംഭങ്ങളുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്താന്‍
എന്തെല്ലാം
നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കുമോ
? |
641 |
പോഷകാഹാരനയം
ശ്രീ.
ഡൊമിനിക്
പ്രസന്റേഷന്‍
''
കെ. ശിവദാസന്‍
നായര്‍
,,
എ. പി.
അബ്ദുളളക്കുട്ടി
,,
കെ. അച്ചുതന്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
പഞ്ചായത്തും
സാമൂഹ്യക്ഷേമവും
വകുപ്പുമന്ത
്രി സദയം
മറുപടി
നല്‍കുമോ:
(എ)
പോഷകാഹാരനയം
നടപ്പിലാക്കുന്നതിന്
ആരോഗ്യസ്ഥാപനങ്ങളെ
എങ്ങനെ
പ്രയോജനപ്പെടുത്തണമെന്നാണ്
കരട്
നയത്തില്‍
പറഞ്ഞിരിക്കുന്നത്;
(ബി)
എല്ലാ
ആശുപത്രികളിലും
പോഷകാഹാര
വിദഗ്ധരുടെ
സേവനം
ഉറപ്പാക്കുമോ;
(സി)
കുട്ടികളുടെ
ചികിത്സാകേന്ദ്രങ്ങളില്‍
ഇതിനു
വേണ്ട
സജ്ജീകരണങ്ങള്‍
ഏര്‍പ്പെടുത്തുമോ? |
642 |
എസ്.എം.എസ്.
മുഖേന
പരാതി
ശ്രീ.
വി. പി.
സജീന്ദ്രന്‍
,,
സണ്ണി
ജോസഫ്
,,
ഹൈബി
ഈഡന്‍
,,
ഷാഫി
പറമ്പില്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
പഞ്ചായത്തും
സാമൂഹ്യക്ഷേമവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
സ്ത്രീകള്‍ക്ക്
അടിയന്തിര
ഘട്ടത്തില്‍
പരാതി
നല്‍കാനും
വനിതാ
കമ്മീഷന്റെ
പ്രവര്‍ത്തനങ്ങളെക്കുറിച്ച്
വിവരങ്ങള്‍
അറിയുന്നതിനും
എന്തെല്ലാം
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളത്;
(ബി)
ഇതിനായി
എസ്.എം.എസ്.
സംവിധാനം
ഏര്‍പ്പെടുത്തിയതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
സംവിധാനത്തിന്റെ
പ്രവര്‍ത്തന
രീതി
വിശദമാക്കുമോ;
(ഡി)
ഏത്
ഏജന്‍സി
വഴിയാണ്
സംവിധാനം
പ്രാവര്‍
ത്തികമാക്കുന്നത്
? |
643 |
ലോഡ്
ഷെഡ്ഡിങ്ങും
കുടിവെള്ള
വിതരണവും
ശ്രീ.
റ്റി.
യു. കുരുവിള
''
സി. എഫ്.
തോമസ്
,,
മോന്‍സ്
ജോസഫ്
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഊര്‍ജ്ജ
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
ലോഡ്
ഷെഡ്ഡിങ്ങുമൂലം
കുടിവെള്ള
വിതരണം
തടസ്സപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രശ്നം
പരിഹരിക്കുവാന്‍
കഴിയത്തക്കവിധത്തില്‍
ബോര്‍ഡിന്
എന്തെല്ലാം
നടപടികള്‍
സ്വീകരിക്കുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ; |
644 |
ഭവനശ്രീ
പദ്ധതി
ശ്രീമതി
കെ. കെ.
ലതിക
ശ്രീ.
പി. ശ്രീരാമകൃഷ്ണന്‍
പ്രൊഫ.
സി. രവീന്ദ്രനാഥ്
ശ്രീമതി
കെ. എസ്.
സലീഖ
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
പഞ്ചായത്തും
സാമൂഹ്യക്ഷേമവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
മുന്‍സര്‍ക്കാരിന്റെ
കാലത്ത്
കുടുംബശ്രീ
നടപ്പാക്കിയ
“ഭവനശ്രീ
പദ്ധതി”യുടെ
പുരോഗതി
സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ
; എങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ
;
(ബി)
പ്രസ്തുത
പദ്ധതി
പ്രകാരം
സഹകരണ
ബാങ്കുകളില്‍
നിന്ന്
വീടുവയ്ക്കാന്‍
ലോണെടുത്ത
കുടുംബങ്ങള്‍
ജപ്തിഭീഷണി
നേരിടുന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
ദരിദ്രരായ
ഗുണഭോക്താക്കള്‍ക്ക്
വായ്പ
തിരിച്ചടയ്ക്കാന്‍
സാധിക്കാതെ
വന്നപ്പോള്‍
വായ്പ
ഏറ്റെടുത്ത
മുന്‍
സര്‍ക്കാരിന്റെ
നടപടി
പിന്തുടരുമോ
? |
645 |
പ്ളാസ്റ്റിക്
സംസ്കരണം
ശ്രീ.
വി. ചെന്താമരാക്ഷന്‍
''
കെ. രാധാകൃഷ്ണന്‍
''
കെ.വി.
അബ്ദുള്‍
ഖാദര്‍
''
പുരുഷന്‍
കടലുണ്ടി
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വ്യവസായവും
വിവരസാങ്കേതികവും
നഗരകാര്യവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
പ്ളാസ്റ്റിക്
അവശിഷ്ടങ്ങള്‍
സംസ്കരിച്ച്
പെല്ലറ്റുകളാക്കി
മാറ്റുന്നതിന്
ബ്ളോക്കുകളിലും
മുനിസിപ്പാലിറ്റികളിലും
സംസ്ക്കരണശാലകള്‍
സ്ഥാപിക്കുന്നതിനുള്ള
പദ്ധതി
ഇപ്പോള്‍
ഏത്
ഘട്ടത്തിലാണ്;
(ബി)
എത്ര
ബ്ളോക്കുകളിലും
മുനിസിപ്പാലിറ്റികളിലും
ഇത്
നടപ്പിലാക്കുകയുണ്ടായെന്ന്
വെളിപ്പെടുത്താമോ;
(സി)
ഈ
വര്‍ഷം
ഇതിനായി
എന്ത്
തുക
ചെലവഴിക്കും;
ലക്ഷ്യം
വിശദമാക്കാമോ? |
646 |
സിനിമാ
സീരിയലികളിലെ
മദ്യപാന
രംഗങ്ങള്‍
ശ്രീ.
എം.പി.
അബ്ദുസ്സമദ്
സമദാനി
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വനവും
സ്പോര്‍ട്സും
സിനിമയും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
സിനിമാ-സീരിയലുകളില്‍
മദ്യപാനരംഗങ്ങള്‍
സാര്‍വത്രികമായി
പ്രദര്‍ശിപ്പിക്കുന്നത്
കൊണ്ടുളള
സാമൂഹിക
വിപത്തുകളെക്കുറിച്ച്
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
പുകവലിയുടെ
കാര്യത്തിലെന്നപോലെ
മദ്യത്തിന്റെ
കാര്യത്തില്‍
ദൃശ്യമാദ്ധ്യമങ്ങളില്‍
വിലക്ക്
കൊണ്ടുവരാന്‍
നടപടി
സ്വീകരിക്കുമോ;
(സി)
എങ്കില്‍
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ? |
647 |
ആഗോളവല്‍ക്കരണ
സാമ്പത്തിക
നയങ്ങള്‍
ശ്രീമതി
കെ. എസ്.
സലീഖ
ഡോ.
കെ. ടി.
ജലീല്‍
ശ്രീമതി
പി. അയിഷാ
പോറ്റി
,,
കെ. കെ.
ലതിക
താഴെ
കാണുന്ന
ചോദ്യത്തിന്
പഞ്ചായത്തും
സാമൂഹ്യക്ഷേമവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
ആഗോളവല്‍ക്കരണ
സാമ്പത്തിക
നയങ്ങള്‍
സംസ്ഥാനത്തെ
സ്ത്രീ
ജീവിതത്തില്‍
സൃഷ്ടിച്ചു
വരുന്ന
ആഘാതങ്ങള്‍
സംബന്ധിച്ച്
പഠനം
നടത്തിയിട്ടുണ്ടോ
; ഇല്ലെങ്കില്‍
ആയതിന്
നടപടി സ്വീകരിക്കുമോ
? |
648 |
കൊച്ചി
മെട്രോ
റെയില്‍
പദ്ധതി
ശ്രീ.
ലൂഡി
ലൂയീസ്
''
എം. പി.
വിന്‍സെന്റ്
,,
പി. എ.
മാധവന്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഊര്‍ജ്ജ
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
കൊച്ചി
മെട്രോ
റെയില്‍
പദ്ധതിയുടെ
പുതുക്കിയ
പദ്ധതി
രേഖ
കേന്ദ്രത്തിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
(ബി)
പദ്ധതിയ്ക്ക്
കേന്ദ്ര
നഗരവികസന
മന്ത്രാലയം
അംഗീകാരം
നല്‍കിയിട്ടുണ്ടോ;
(സി)
പദ്ധതിക്കുവേണ്ടി
ഏറ്റെടുക്കുന്ന
സ്ഥലങ്ങളില്‍
വാണിജ്യസമുച്ചയങ്ങള്‍
നിര്‍മ്മിക്കുന്നതിനുള്ള
സാദ്ധ്യത
പരിഗണിക്കണമെന്ന്
കേന്ദ്രത്തോട്
അഭ്യര്‍ത്ഥിച്ചി
ട്ടുണ്ടോ;
(ഡി)
പദ്ധതി
രേഖ
പ്രകാരം
മെട്രോ
റെയില്‍
പാതയുടെ
ദൈര്‍ഘ്യവും
സ്റേഷനുകളുടെ
എണ്ണവും
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ഇ)
ആയത്
പൂര്‍ത്തിയാക്കാന്‍
എന്തു
തുക
വേണ്ടിവരുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
(എഫ്)
പ്രസ്തുത
പദ്ധതിയ്ക്ക്
കേന്ദ്ര
മന്ത്രിസഭയുടെ
അംഗീകാരം
എത്ര
നാള്‍ക്കകം
ലഭിക്കുമെന്നാണ്
പ്രതീക്ഷിക്കുന്നത്
? |
649 |
വൈദ്യുതി
പ്രതിസന്ധി
ശ്രീ.
പി. തിലോത്തമന്‍
''
മുല്ലക്കര
രത്നാകരന്‍
,,
ഇ. ചന്ദ്രശേഖരന്‍
,,
കെ. രാജു
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഊര്‍ജ്ജ
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
പ്രതിസന്ധി
പരിഹരിക്കുന്നതിന്
നിലവിലുണ്ടായിരുന്ന
ഉല്പാദനത്തേക്കാള്‍
കൂടുതല്‍
വൈദ്യുതി
ഇപ്പോള്‍
ഉല്പാദിപ്പിക്കുന്നുണ്ടോ;
എങ്കില്‍
എത്ര
യൂണിറ്റ്
വൈദ്യുതിയാണ്
അധികമായി
ഉല്പാദിപ്പിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ;
(ബി)
അധിക
വൈദ്യുതി
ഉല്പാദനത്തിനായി
ദിനംപ്രതി
എത്ര
ഘനഅടി
ജലം
ഉപയോഗിക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
അധികജലം
ഉപയോഗിക്കുന്നതു
കൊണ്ട്
അടുത്ത
വേനല്‍ക്കാലത്ത്
ജലദൌര്‍ലഭ്യം
ഉണ്ടാകാന്‍
സാദ്ധ്യതയുണ്ടോ;
എങ്കില്‍
പ്രതിസന്ധി
തരണം
ചെയ്യാന്‍
മുന്‍കൂറായി
എന്തെങ്കിലും
പദ്ധതികള്‍
തയ്യാറാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ? |
650 |
വാര്‍ദ്ധക്യകാല
പെന്‍ഷന്‍
ശ്രീ.
സി. മോയിന്‍കുട്ടി
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
പഞ്ചായത്തും
സാമൂഹ്യക്ഷേമവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
വാര്‍ദ്ധക്യകാല
പെന്‍ഷന്‍
അനുവദിക്കുന്നത്
വരുമാന
സര്‍ട്ടിഫിക്കറ്റിന്റെ
അടിസ്ഥാനത്തിലാക്കുവാന്‍
നടപടി
സ്വീകരിക്കുമോ;
(ബി)
ബി.പി.എല്‍.
കുടുംബമാകണമെന്ന
നിബന്ധന
വച്ചിരിക്കുന്നതു
മൂലം അര്‍ഹരായ
പലര്‍ക്കും
പെന്‍ഷന്‍
നിഷേധിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ആയത്
പരിഹരിക്കുവാന്‍
നിലവിലുള്ള
ഉത്തരവില്‍
ആവശ്യമായ
സ്പഷ്ടീകരണം
വരുത്തുമോ? |
651 |
ബ്യൂറോ
ഓഫ്
പബ്ളിക്
എന്റര്‍പ്രൈസസിന്റെ
പ്രവര്‍ത്തനം
ശക്തിപ്പെടുത്തുന്നതിന്
നടപടി
ശ്രീ.
സണ്ണി
ജോസഫ്
,,
പാലോട്
രവി
,,
ഹൈബി
ഈഡന്‍
,,
പി. എ.
മാധവന്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വ്യവസായവും
വിവരസാങ്കേതികവും
നഗരകാര്യവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
ബ്യൂറോ
ഓഫ്
പബ്ളിക്
എന്റര്‍പ്രൈസസിന്റെ
പ്രവര്‍ത്തനം
ശക്തിപ്പെടുത്തുന്നതിന്
എന്തെല്ലാം
നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളത്;
(ബി)
പൊതുമേഖല
യൂണിറ്റുകളെ
മോണിറ്റര്‍
ചെയ്യുന്നതിന്
എന്തെല്ലാം
സംവിധാനങ്ങളാണ്
നിലവിലുള്ളത്;
(സി)
പൊതുമേഖലാ
വ്യവസായ
സ്ഥാപനങ്ങളിലെ
ഉല്പാദനം,
മാര്‍ക്കറ്റിംഗ്,
ധനകാര്യം
എന്നിവയിലെ
പ്രവര്‍ത്തന
പ്രശ്നങ്ങള്‍
കണ്ടെത്തി
പരിഹരിക്കാന്‍
ഊര്‍ജ്ജിത
ശ്രമം
നടത്തുമോ? |
652 |
പുതിയ
കെട്ടിട
നികുതി
മാനദണ്ഡങ്ങള്‍
ശ്രീ.
വി.എസ്
സുനില്‍
കുമാര്‍
''
കെ. രാജു
''
വി. ശശി
ശ്രീമതി
ഇ.എസ്.
ബിജിമോള്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
പഞ്ചായത്തും
സാമൂഹ്യക്ഷേമവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ
കെട്ടിട
നികുതി
നിര്‍ദ്ദേശങ്ങള്‍
നടപ്പാക്കാനുദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍
പുതിയ
നിര്‍ദ്ദേശങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
കെട്ടിടത്തിന്റെ
പഴക്കം
അനുസരിച്ച്
നികുതി
ഇളവ് നല്‍കണമെന്ന്
നിര്‍ദ്ദേശമുണ്ടോ;
(സി)
പുതുക്കിയ
നികുതി
നിശ്ചയിക്കുന്നതിന്
സ്വീകരിക്കുന്ന
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
വെളിപ്പെടുത്തുമോ? |
653 |
വനവിഭവങ്ങള്‍
വ്യവസായികാവശ്യങ്ങള്‍ക്കു
നല്കുന്ന
പദ്ധതി
ശ്രീ.
കെ.മുഹമ്മദുണ്ണി
ഹാജി
''
പി.കെ.
ബഷീര്‍
,,
എം. ഉമ്മര്‍
,,
അബ്ദുറഹിമാന്‍
രണ്ടത്താണി
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വനവും
സ്പോര്‍ട്സും
സിനിമയും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
വനവിഭവങ്ങള്‍
വ്യാവസായിക
ആവശ്യങ്ങള്‍ക്ക്
നല്കുന്ന
പദ്ധതി
തുടരുന്നുണ്ടോ;
(ബി)
എങ്കില്‍
ഏതെല്ലാം
സ്ഥാപനങ്ങള്‍ക്കാണ്
അവ
നല്കുന്നത്;
(സി)
പ്രസ്തുത
ആവശ്യത്തിനായി
പ്രത്യേക
പ്ളാന്റേഷന്‍
നടത്തുന്നുണ്ടോ;
എങ്കില്‍
അതു
സംബന്ധിച്ച
വിശദവിവരം
നല്കാമോ;
(ഡി)
പ്രസ്തുത
പദ്ധതിയിലൂടെ
പ്രതിവര്‍ഷം
ശരാശരി
എന്തു
തുക
ലഭിക്കുന്നുണ്ട്
എന്നു
വെളിപ്പെടുത്തുമോ;
(ഇ)
പദ്ധതിയുടെ
ശരാശരി
പ്രതിവര്‍ഷ
ചെലവെത്രയാണ്
എന്ന്
വ്യക്തമാക്കാമോ? |
654 |
സിഡ്കോയുടെ
പ്രവര്‍ത്തനം
ശ്രീ.
ഇ.പി.
ജയരാജന്‍
''
എം. ഹംസ
''
കെ.കെ.
ജയചന്ദ്രന്‍
''
എസ്. രാജേന്ദ്രന്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വ്യവസായവും
വിവരസാങ്കേതികവും
നഗരകാര്യവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
കേരള
ചെറുകിട
വ്യവസായ
വികസന
കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ
;
(ബി)
സിഡ്കോയുടെ
പ്രവര്‍ത്തനം
വ്യാപിപ്പിക്കുവാനുള്ള
നടപടികള്‍
ഇപ്പോള്‍
ഏത്
ഘട്ടത്തിലാണ്
;
(സി)
സിഡ്കോ
ഏറ്റെടുത്ത
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളില്‍
സമയബന്ധിതമായി
പൂര്‍ത്തിയാക്കിയ
ഏതെങ്കിലും
നിര്‍മ്മാണം
ഉണ്ടോ ;
(ഡി)
സമയബന്ധിതമായി
പ്രവര്‍ത്തനം
നടത്താന്‍
സാധിക്കാതിരിക്കുന്ന
സാഹചര്യം
എന്താണ് ;
(ഇ)
നിലവില്‍
എത്ര
പ്രവൃത്തികള്‍
പൂര്‍ത്തിയാക്കുവാനായിട്ടുണ്ട്
; ഇവ
ഓരോന്നും
എഗ്രിമെന്റ്
വ്യവസ്ഥപ്രകാരം
എന്ന്
പൂര്‍ത്തീകരിക്കേണ്ടതായിരുന്നുവെന്നറിയിക്കുമോ
? |
655 |
സ്കൂളുകളിലെ
കൌണ്‍സിലിംഗ്
സംവിധാനം
ശ്രീ.
റ്റി.എന്‍.
പ്രതാപന്‍
''
കെ. അച്ചുതന്‍
,,
സി.പി.
മുഹമ്മദ്
,,
എം.പി.
വിന്‍സെന്റ്
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
പഞ്ചായത്തും
സാമൂഹ്യക്ഷേമവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
സ്കൂളുകളില്‍
കില കൌണ്‍സിലിംഗ്
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
സ്കൂളുകളിലെ
കൌണ്‍സിലിംഗ്
സമ്പ്രദായം
ശക്തിപ്പെടുത്താന്‍
എന്തെല്ലാം
നടപടികളാണ്
കൈക്കൊണ്ടിട്ടുളളത്;
(സി)
കൌണ്‍സിലിംഗിന്
വിധേയരാകുന്ന
കുട്ടികളുടെ
എണ്ണം
വര്‍ദ്ധിച്ചുവരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഇതു
പരിഗണിച്ച്
എല്ലാ
സ്കൂളുകളിലും
കൌണ്‍സിലിംഗ്
സമ്പ്രദായം
ഏര്‍പ്പെടുത്താന്‍
നടപടി
സ്വീകരിക്കുമോ
? |
656 |
മൊബൈല്‍
തീയേറ്ററുകള്‍
ശ്രീ.
പി. സി.
വിഷ്ണുനാഥ്
,,
അന്‍വര്‍
സാദത്ത്
,,
വി. റ്റി.
ബല്‍റാം
,,
ഐ. സി.
ബാലകൃഷ്ണന്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വനവും
സ്പോര്‍ട്സും
സിനിമയും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
സിനിമയെ
ഗ്രാമങ്ങളില്‍
എത്തിക്കുന്നതിന്
എന്തൊക്കെ
നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളത്;
(ബി)
ഇതിനായി
മൊബൈല്‍
തീയേറ്ററുകള്‍
തുടങ്ങുവാന്‍
ആലോചനയുണ്ടോ;
(സി)
എങ്കില്‍
ഇതിന്റെ
പ്രവര്‍ത്തനരീതി
വിശദീകരിക്കുമോ;
(ഡി)
ഇതിനുപയോഗിക്കുന്ന
വാഹനങ്ങള്‍
ഫിലിം
ഫെസ്റവലുകള്‍ക്കായി
ഫിലിം
സൊസൈറ്റികളുടെ
ഉപയോഗത്തിന്
നല്‍കുമോ;
വ്യക്തമാക്കുമോ? |
657 |
ഓര്‍ഫനേജ്
നിയന്ത്രണ
നിയമം
ഭേദഗതി
ശ്രീ.
പി.റ്റി.എ.
റഹീം
''
കെ. സുരേഷ്
കുറുപ്പ്
,,
രാജു
എബ്രഹാം
,,
ബി.ഡി.
ദേവസ്സി
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
പഞ്ചായത്തും
സാമൂഹ്യക്ഷേമവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
ഓര്‍ഫനേജ്
നിയന്ത്രണ
നിയമം
ഭേദഗതി
ചെയ്യാനുദ്ദേശിക്കുന്നുണ്ടോ;
(ബി)
സര്‍ക്കാര്‍
നിയോഗിച്ച
വിദഗ്ധ
സമിതിയുടെ
റിപ്പോര്‍ട്ടിലെ
ഇതു
സംബന്ധമായ
ശുപാര്‍ശകള്‍
എന്തായിരുന്നു;
(സി)
സംസ്ഥാനത്തിപ്പോള്‍
പ്രവര്‍ത്തിക്കുന്ന
ഓര്‍ഫനേജുകള്‍
എത്രയാണ്;
ഇതില്‍
അടിസ്ഥാന
സൌകര്യങ്ങളും
ലക്ഷ്യമിട്ട
സേവനങ്ങളും
കൃത്യമായി
നല്‍കിവരുന്നവ
എത്ര
എന്ന്
വ്യക്തമാക്കുമോ?s |
658 |
കില
ചൈല്‍ഡ്
റിസോഴ്സ്
സെന്റര്‍
ശ്രീ.
കെ. ശിവദാസന്‍
നായര്‍
''
പി. സി.
വിഷ്ണുനാഥ്
,,
സി. പി.
മുഹമ്മദ്
,,
അന്‍വര്‍
സാദത്ത്
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
പഞ്ചായത്തും
സാമൂഹ്യക്ഷേമവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
കിലയെ
ചൈല്‍ഡ്
റിസോഴ്സ്
സെന്ററാക്കി
മാറ്റുന്നതിന്
എന്തെല്ലാം
നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളത്;
(ബി)
ഇതിന്
യൂനിസെഫിന്റെ
സഹായം
ലഭിയ്ക്കുന്നത്
സംബന്ധിച്ച
വിശദാംശങ്ങള്‍
എന്തെല്ലാം
;
(സി)
വിവിധ
ശിശുക്ഷേമസമിതികള്‍
ഏകീകരിക്കാനുള്ള
കേന്ദ്രമാക്കി
കിലയെ
മാറ്റുമോ
;
(ഡി)
എങ്കില്‍
ഇതിനായി
കൈക്കൊണ്ടിട്ടുള്ള
നടപടികള്‍
എന്തെല്ലാം
? |
659 |
ഖനിജാധിഷ്ഠിത
വ്യവസായങ്ങളുടെ
വളര്‍ച്ച
ശ്രീ.
വി. എം.
ഉമ്മര്‍
മാസ്റര്‍
''
കെ. എം.
ഷാജി
,,
എന്‍.
എ. നെല്ലിക്കുന്ന്
,,
പി. കെ.
ബഷീര്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വ്യവസായവും
വിവരസാങ്കേതികവും
നഗരകാര്യവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
ഖനിജാധിഷ്ഠിത
വ്യവസായങ്ങളുടെ
വളര്‍ച്ച
ലക്ഷ്യമിട്ട്
മൈനിംഗ്
ആന്റ്
ജിയോളജി
വകുപ്പ്
പുതുതായി
എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍
ഏറ്റെടുത്തു
നടത്താനാണ്
ലക്ഷ്യമിടുന്നത്
;
(ബി)
സംസ്ഥാനത്തിന്റെ
വ്യവസായക്കുതിപ്പിന്
ഏതൊക്കെ
ഖനിജങ്ങളുടെ
ലഭ്യതയാണ്
വരും വര്‍ഷങ്ങളില്‍
ഉറപ്പുവരുത്തേണ്ടത്
എന്നതു
സംബന്ധിച്ച
രൂപ രേഖ
വകുപ്പു
തയ്യാറാക്കിയിട്ടുണ്ടോ
; എങ്കില്‍
വിശദവിവരം
നല്കാമോ ;
(സി)
അടിസ്ഥാന
സൌകര്യവികസനത്തിന്
അനിവാര്യമായ
മണല്‍, പാറ.
മെറ്റല്‍.
എന്നിവയുടെ
ലഭ്യത
ഉറപ്പുവരുത്തുന്നതു
സംബന്ധിച്ച്
വകുപ്പിന്റെ
കാഴ്ചപ്പാട്
വ്യക്തമാക്കുമോ
;
(ഡി)
ഇതുമായി
ബന്ധപ്പെട്ട്
നിലനില്ക്കുന്നതും
ഉയര്‍ന്നുവരാവുന്നതുമായ
പാരിസ്ഥിതിക
പ്രശ്നങ്ങള്‍ക്ക്
പരിഹാരമുണ്ടാക്കുന്ന
കാര്യത്തില്‍
വകുപ്പു
സ്വീകരിച്ചു
വരുന്ന
നടപടികള്‍
എന്തെല്ലാമാണ്
? |
660 |
ജൈവ
വൈവിദ്ധ്യ
സംരക്ഷണം
ശ്രീ.
കെ. അച്ചുതന്‍
''
കെ. മുരളീധരന്‍
,,
വി. ഡി.
സതീശന്‍
,,
സി. പി.
മുഹമ്മദ്
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വനവും
സ്പോര്‍ട്സും
സിനിമയും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
വനങ്ങളിലെ
ജൈവ
വൈവിദ്ധ്യ
സംരക്ഷണത്തിന്
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
;
(ബി)
വംശനാശം
സംഭവിച്ചു
കൊണ്ടിരിക്കുന്ന
വൃക്ഷസസ്യാദികളുടെയും
ജന്തുജാലങ്ങളുടെയും
സംരക്ഷണത്തിനു
വേണ്ടി
എന്തെല്ലാം
നടപടികള്‍
എടുത്തിട്ടുണ്ട്
;
(സി)
വന്യജീവി
സംരക്ഷണത്തെക്കുറിച്ച്
ബോധവല്‍ക്കരണ
ക്ളാസ്സുകള്‍
/ ക്യാമ്പുകള്‍
എന്നിവ
സംഘടിപ്പിക്കുന്ന
കാര്യം
പരിഗണിക്കുമോ
? |