UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

  6291

പോഷകാഹാര പ്രോജക്ടുകള്‍ക്കുള്ള ഭക്ഷ്യവസ്തുക്കള്‍

ശ്രീ.കെ.കെ. നാരായണന്‍

() അംഗന്‍വാടികളില്‍ നടപ്പിലാക്കുന്ന പോഷകാഹാര പ്രോജക്ടുകള്‍ക്കുള്ള ഭക്ഷ്യവസ്തുക്കള്‍ സിവില്‍ സപ്ളൈസ് മുഖേന മാത്രമേ വാങ്ങാന്‍ പാടുള്ളൂ എന്ന ഉത്തരവ് സിവില്‍ സപ്ളൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ അട്ടിമറിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ഇതിന്മേല്‍ നടപടി സ്വീകരിക്കുമോ?

6292

അവശത അനുഭവിക്കുന്നവര്‍ക്ക് സാമൂഹ്യ സുരക്ഷാ പദ്ധതികള്‍

ശ്രീ. തോമസ് ഉണ്ണിയാടന്‍

() സംസ്ഥാനത്തെ വയോജനങ്ങള്‍ക്കും, ഫിസിക്കലി-മെന്റലി-അവശതകള്‍ അനുഭവിക്കുന്നവര്‍ക്കും പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കും കൂടുതല്‍ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ നടപ്പാക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ;

(ബി) സാമൂഹ്യക്ഷേമ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുവാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ച് വരുന്നത് ?

6293

സാമൂഹ്യ സുരക്ഷാ മിഷന്‍ ജീവനക്കാരുടെ വിവരങ്ങള്‍

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

,, കെ. മുഹമ്മദുണ്ണി ഹാജി

() സാമൂഹ്യ സുരക്ഷാ മിഷനില്‍ എത്ര ഉദ്യോഗസ്ഥരാണുള്ളത് എന്നതിന്റെ വിവരം നല്‍കാമോ;

(ബി) ഓരോരുത്തരുടെയും ശമ്പള സ്കെയിലും ഓരോരുത്തരുടെയും നിയമന രീതിയും വ്യക്തമാക്കുമോ;

(സി) ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ എത്ര പേര്‍ ജോലി ചെയ്യുന്നു; അവര്‍ ഓരോരുത്തരും ഏതെല്ലാം ഓഫീസുകളില്‍ നിന്നുള്ളവരാണെന്നു വ്യക്തമാക്കുമോ;

(ഡി) ഏതെങ്കിലും സ്ഥാപനത്തില്‍ കോണ്‍ട്രാക്റ്റ് നിയമന പ്രകാരം ജോലി ചെയ്തിരുന്ന ആരെങ്കിലും ഡെപ്യൂട്ടേഷന്‍ അടിസ്ഥാനത്തിലോ മറ്റു നിയമന വ്യവസ്ഥയിലോ ജോലി ചെയ്യുന്നുണ്ടോ; എങ്കില്‍ ഏതു നിയമ വ്യവസ്ഥ പ്രകാരമാണ് നിയമനം നല്‍കിയതെന്നും കോണ്‍ട്രാക്റ്റ് നിയമനത്തിലെ ശമ്പള സ്കെയില്‍ ഏതായിരുന്നു എന്നും വ്യക്തമാക്കുമോ ?

6294

വൈകല്യമുള്ളവര്‍ക്കായി മാറ്റിവെച്ച ഒഴിവുകള്‍

ശ്രീ. റ്റി.. അഹമ്മദ് കബീര്‍

() വൈകല്യമുള്ളവര്‍ക്കായി മാറ്റിവെച്ച 1144 ഒഴിവുകള്‍ ഏതെല്ലാം തസ്തികകളാണെന്ന് വ്യക്തമാക്കാമോ;

(ബി) അവ ഏതെല്ലാം വിഭാഗം വൈകല്യമുള്ളവര്‍ക്കാണ് മാറ്റിവെച്ചിട്ടുള്ളതെന്നും ഓരോ വിഭാഗത്തിനും എത്രവീതമാണെന്നും വ്യക്തമാക്കാമോ?

6295

വികലാംഗര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്

ശ്രീ..പി. ജയരാജന്‍

() സംസ്ഥാനത്തെ എല്ലാ വികലാംഗര്‍ക്കും സാമൂഹ്യക്ഷേമ വകുപ്പ് മുഖേന തിരിച്ചറിയല്‍ കാര്‍ഡ് ലഭ്യമാക്കുവാന്‍ എന്തു നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്നു വ്യക്തമാക്കുമോ;

(ബി) ഏതെങ്കിലും ജില്ലകളില്‍ എല്ലാ വികലാംഗര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കി സമ്പൂര്‍ണ്ണമായും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയ ജില്ല എന്ന ഖ്യാതി കൈവരിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടോ;

(സി) വികലാംഗരുടെ തിരിച്ചറിയല്‍ കാര്‍ഡ് ഏതെല്ലാം ആവശ്യങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും പ്രയോജനപ്പെടുത്തുവാന്‍ കഴിയും എന്നു നിര്‍ദ്ദേശിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കില്‍ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ ?

6296

വൈകല്യനിര്‍ണ്ണയ ക്യാമ്പ് മുഖേന വികലാംഗര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്

ശ്രീ. വി. എം. ഉമ്മര്‍ മാസ്റര്‍

,, കെ. എം. ഷാജി

() വൈകല്യനിര്‍ണ്ണയ മെഡിക്കല്‍ ക്യാമ്പ് മുഖേന എത്ര വികലാംഗര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിട്ടുണ്ട്; ഇതിനായി എന്തു തുക ചെലവായി;

(ബി) ക്യാമ്പ് സംഘടിപ്പിക്കും മുമ്പ് സംസ്ഥാനത്തെ വികലാംഗരുടെ വിവരശേഖരണം നടത്തിയിട്ടുണ്ടോ; എങ്കില്‍ വിവിധ വിഭാഗങ്ങളിലായി എത്ര വികലാംഗരുണ്ടെന്നതിന്റെ കണക്ക് ഇനം തിരിച്ച് നല്‍കാമോ;

(സി) മുമ്പ് വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍, വികലാംഗ കമ്മീഷണറേറ്റ് എന്നിവ മുഖേന തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിരുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഒരു കാര്‍ഡ് കൈവശമുളളവര്‍ക്ക് വീണ്ടും കാര്‍ഡ് നല്‍കിയിട്ടുണ്ടോ;

(ഡി) ഇതിനായി എത്ര ക്യാമ്പുകള്‍ സംഘടിപ്പിച്ചു, എവിടെയെല്ലാം; ഓരോ ക്യാമ്പിലും എത്ര പേര്‍ വീതം പങ്കെടുത്തു; അവരില്‍ എത്ര പേര്‍ക്ക് വീതം കാര്‍ഡ് നല്‍കി എന്നീ വിവരങ്ങള്‍ നല്‍കാമോ;

() ഒരു തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാന്‍ ശരാശരി എന്തു തുക ചെലവായി; ഈ കാര്‍ഡ് എന്തിനെല്ലാം ഉപയോഗപ്പെടുത്താം?

6297

വൈകല്യമുള്ളവര്‍ക്ക് വേണ്ടിയുള്ള സ്റേറ്റ് കമ്മീഷണറേറ്റ്

ശ്രീ. വി. പി. സജീന്ദ്രന്‍

,, ഷാഫി പറമ്പില്‍

,, ലൂഡി ലൂയിസ്

,, എം. പി. വിന്‍സെന്റ്

() വൈകല്യമുളളവര്‍ക്കുവേണ്ടി രൂപീകരിച്ച സ്റേറ്റ് കമ്മീഷണറേറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളത്;

(ബി) വിവിധ വകുപ്പുകള്‍ നടപ്പിലാക്കുന്ന പരിപാടികള്‍ ഏകോപിപ്പിക്കുന്നതിന് എന്തെല്ലാം സംവിധാനമാണ് കമ്മീഷണറേറ്റില്‍ നിലവിലുളളത്;

(സി) വൈകല്യമുളളവരുടെ നേട്ടങ്ങള്‍ക്കായി തുക വിനിയോഗിക്കുന്നുണ്ടോ എന്നു നിരീക്ഷിക്കുന്നതിനുളള സംവിധാനം ഊര്‍ജ്ജിതപ്പെടുത്താന്‍ ശ്രമിക്കുമോ?

6298

വികലാംഗരുടെ ലോണ്‍ കുടിശ്ശിക എഴുതിതളളാന്‍ നടപടി

ശ്രീ. തോമസ് ഉണ്ണിയാടന്‍

() വികലാംഗരുടെ കുടിശ്ശികയായിട്ടുളള ലോണുകള്‍ എഴുതിതളളുകയോ അല്ലെങ്കില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അവര്‍ക്ക് ആശ്വാസം നല്‍കുകയോ ചെയ്യുവാന്‍ നടപടി സ്വീകരിക്കുമോ;

(ബി) വികലാംഗരുടെ പുനരധിവാസത്തിന് വിപുലമായ ഒരു പാക്കേജ് നടപ്പാക്കുന്ന കാര്യം പരിഗണിക്കുമോ;

(സി) വികലാംഗരുടെ തൊഴില്‍ സംവരണം കൃത്യമായി നടക്കുന്നു എന്ന് ഉറപ്പ് വരുത്താന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചു വരുന്നത്?

6299

വികലാംഗര്‍ക്കെതിരെയുളള അതിക്രമങ്ങള്‍ തടയുന്നതിന് നടപടികള്‍

ശ്രീമതി ഗീതാ ഗോപി

() ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം വികലാംഗര്‍ക്ക് നേരെ എത്ര അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്;

(ബി) അതിക്രമങ്ങള്‍ നടത്തിയവര്‍ക്കെതിരെ എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുളളത് ;

(സി) വികലാംഗര്‍ക്കെതിരെയുളള അതിക്രമങ്ങള്‍ തടയുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ വിശദമാക്കാമോ?

6300

വികലാംഗക്ഷേമ വകുപ്പ് രൂപീകരണം

ശ്രീ..പി. അബ്ദുസ്സമദ് സമദാനി

() വികലാംഗരുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും അവരെ സ്വയം പര്യാപ്തതയുള്ളവരാക്കുന്നതിനും നൂതന പരിപാടികള്‍ ആസൂത്രണം ചെയ്യുന്നുണ്ടോ;

(ബി) ഇതിനായി ഉദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കാമോ;

(സി) വികലാംഗരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് വികലാംഗക്ഷേമ വകുപ്പ് രൂപീകരിക്കാന്‍ ആലോചിക്കുന്നുണ്ടോ?

6301

വികലാംഗ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍

ശ്രീ. എസ്. ശര്‍മ്മ

() സംസ്ഥാനത്ത് വികലാംഗക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന രജിസ്റേര്‍ഡ് സംഘടനകള്‍ എത്രയെന്ന് വ്യക്തമാക്കാമോ;

(ബി) രജിസ്റേര്‍ഡ് സംഘടന എന്ന ലേബലില്‍ അനധികൃത പണപ്പിരിവു നടത്തുന്ന സംഘടനകളെക്കുറിച്ച് പരാതികള്‍ ലഭിച്ചിട്ടുണ്ടോ;

(സി) പ്രസ്തുത അനധികൃത സംഘടനകളുടെ പ്രവര്‍ത്തനം തടയുന്നതിനും, നിയമത്തിനുമുന്നില്‍ കൊണ്ടുവരുന്നതിനും സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;

(ഡി) ഇതിനായി മോണിറ്ററിംഗ് സംവിധാനം നിലവിലുണ്ടോ?

6302

കോക്ളിയര്‍ ഇംപ്ളാന്റേഷന്‍

ശ്രീ.കെ.വി.വിജയദാസ്

() ബി.പി.എല്‍, .പി.എല്‍ വ്യത്യാസം കോക്ളിയര്‍ ഇംപ്ളാന്റേഷന്‍ പദ്ധതിയില്‍ ബാധകമാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ബി) പ്രസ്തുത പദ്ധതി എന്നുമുതലാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ;

(സി) ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക സഹായം എപ്രകാരമാണ് നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ ?

6303

വിവിധക്ഷേമ സ്ഥാപനങ്ങള്‍ക്കുള്ള രജിസ്ട്രേഷന്‍

ശ്രീ. എസ്. ശര്‍മ്മ

() ശാരീരികമായും മാനസികമായും വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും വൃദ്ധസദനങ്ങള്‍ക്കും അവയുടെ സുഗമമായ പ്രവര്‍ത്തനത്തിന് രജിസ്ട്രേഷന്‍ സംവിധാനം നിലവിലുണ്ടോയെന്ന് വ്യക്തമാക്കുമോ ; ഉണ്ടെങ്കില്‍ അത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിന് നല്‍കിവരുന്ന സഹായങ്ങള്‍ വ്യക്തമാക്കുമോ ;

(ബി) പ്രസ്തുത സ്ഥാപനങ്ങളിലെ ഭൌതിക ചുറ്റുപാടും, പ്രവര്‍ത്തന ശൈലിയും നിരീക്ഷിക്കുന്നതിനും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും നിലവിലുള്ള സര്‍ക്കാര്‍ സംവിധാനം എന്തെന്ന് വ്യക്തമാക്കുമോ ?

6304

നിര്‍ത്തല്‍ ചെയ്ത തസ്തികകളുടെ പുനസ്ഥാപനം

ഡോ.എന്‍. ജയരാജ്

ശ്രീ. സി.എഫ്. തോമസ്

,, പി.സി. ജോര്‍ജ്

,, റോഷി അഗസ്റിന്‍

() സുമൂഹ്യക്ഷേമവകുപ്പില്‍ നിര്‍ത്തല്‍ ചെയ്ത തസ്തികകള്‍ പുനസ്ഥാപിക്കുന്നതിനായി നിയമസഭാ സബ്ജക്ട് കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ടോ;

(ബി) എങ്കില്‍ ഇതിനായി സാമൂഹ്യക്ഷേമവകുപ്പില്‍ നിന്ന് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ?

6305

ട്രൈസൈക്കിള്‍-കാലിപ്പര്‍ യൂണിറ്റുകള്‍

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

() സംസ്ഥാന വികലാംഗക്ഷേമ വകുപ്പിന്റെ കീഴില്‍ ട്രൈസൈക്കിള്‍, കാലിപ്പര്‍ എന്നിവ നിര്‍മ്മിച്ചു നല്‍കുന്നതിനുള്ള യൂണിറ്റുകള്‍ ആരംഭിച്ചിട്ടുണ്ടായിരുന്നോ; എങ്കില്‍ എപ്പോള്‍ മുതല്‍ അവ പ്രവര്‍ത്തിക്കുന്നു;

(ബി) ഓരോ യൂണിറ്റിലും അത് ആരംഭിക്കുമ്പോള്‍ നിയമിച്ചിരുന്ന ജീവനക്കാരുടെ കാറ്റഗറി തിരിച്ചുള്ള കണക്ക് വെളിപ്പെടുത്താമോ;

(സി) ഈ യൂണിറ്റുകളിലൂടെ ഇതേവരെ മൊത്തം എത്ര കാലിപ്പറുകളും ട്രൈസൈക്കിളുകളും മറ്റുപകരണങ്ങളും നിര്‍മ്മിച്ച് വിതരണം നടത്തിയിട്ടുണ്ട്;

(ഡി) കഴിഞ്ഞ അഞ്ചു വര്‍ഷത്തെ പ്രതിവര്‍ഷ ഉല്‍പാദനത്തിന്റെ കണക്ക് ഇനംതിരിച്ച് വ്യക്തമാക്കുമോ;

() ഓരോ യൂണിറ്റിലും ഇപ്പോള്‍ ഏതൊക്കെ കാറ്റഗറിയില്‍പ്പെട്ട എത്ര ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്നു; ഇവര്‍ക്കായി കഴിഞ്ഞ അഞ്ചുവര്‍ഷം ശമ്പളവും, അലവന്‍സുകളുമുള്‍പ്പെടെ പ്രതിവര്‍ഷം എന്തുതുക ചെലവായി?

6306

.സി.ഡി.എസ്. കളിലെ പ്രമോഷനുകള്‍

ഡോ. എന്‍. ജയരാജ്

ശ്രീ. സി. എഫ്. തോമസ്

,, റോഷി അഗസ്റിന്‍

,, പി. സി. ജോര്‍ജ്

() സാമൂഹ്യക്ഷേമ വകുപ്പില്‍ നിലവിലുള്ള സ്പെഷ്യല്‍ റൂള്‍ പ്രകാരം ഐ.സി.ഡി.എസ്. കളിലെ സി.ഡി.പി.., .സി.ഡി.പി.. തസ്തികകളിലേയ്ക്ക് താല്‍ക്കാലികമായി എത്ര പ്രൊമോഷനുകള്‍ 2010 വര്‍ഷം നടത്തിയിട്ടുണ്ട്;

(ബി) മേല്‍ പ്രസ്താവിച്ച പ്രൊമോഷനുകള്‍ കേരള സ്റേറ്റ് സബോര്‍ഡിനേറ്റ് സര്‍വ്വീസ് റൂള്‍ പ്രകാരമുള്ള വ്യവസ്ഥകള്‍ പാലിച്ചാണോ നടപ്പിലാക്കിയിട്ടുള്ളത്;

(സി) അല്ലെങ്കില്‍ ക്രമപ്രകാരമല്ലാത്ത പ്രെമോഷനുകള്‍ റദ്ദ് ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ?

6307

വാര്‍ദ്ധക്യകാല പെന്‍ഷന്‍ അപേക്ഷകള്‍

ശ്രീ. . . അസീസ്

() വാര്‍ദ്ധക്യകാല പെന്‍ഷനുള്ള അപേക്ഷകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ കെട്ടിക്കിടക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്;

(സി) കൊല്ലം കോര്‍പ്പറേഷനില്‍ എത്ര അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്;

(ഡി) വാര്‍ദ്ധക്യകാല പെന്‍ഷന്‍ കുടിശ്ശികയില്ലാതെ നല്‍കുന്നതിനുള്ള തുക അടിയന്തിരമായി അനുവദിക്കുമോ?

6308

അംഗന്‍വാടികള്‍ക്ക് കെട്ടിടനിര്‍മ്മാണത്തിന് ധനസഹായം

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

സ്വന്തം കെട്ടിടമില്ലാത്ത അംഗന്‍വാടികളുടെ കെട്ടിടനിര്‍മ്മാണത്തിന് എന്തെങ്കിലും ധനസഹായം ലഭ്യമാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ'

6309

അന്നദായിനി പദ്ധതി

ശ്രീ. മഞ്ഞളാംകുഴി അലി

,, എന്‍.. നെല്ലിക്കുന്ന്

() സാമൂഹ്യ സുരക്ഷാ മിഷന്റെ അന്നദായിനി പദ്ധതി ഏതെല്ലാം ആദിവാസി കോളനികളിലാണ് നടപ്പാക്കുന്നത്;

(ബി) എത്രപേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ട്;

(സി) ഭക്ഷണം തയ്യാറാക്കി കോളനികളില്‍ എത്തിച്ച് വിതരണം നടത്താന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനത്തിന്റെ വിശദവിവരം നല്‍കാമോ;

(ഡി) ഭക്ഷണ വിതരണത്തിന് ഒരാള്‍ക്ക് പ്രതിമാസം എന്തുതുക ചെലവു വരുന്നു;

() അതത് കോളനികളില്‍ ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചു കൊടുത്ത് അവര്‍ തന്നെ പാചകം ചെയ്ത് വിതരണം ചെയ്യുന്ന സംവിധാനം പരീക്ഷിച്ചിട്ടുണ്ടോ; ഈ പദ്ധതി വ്യാപിപ്പിക്കാന്‍ ഉദ്ദേശമുണ്ടോ?

6310

താലോലം പദ്ധതി

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

,, മഞ്ഞളാംകുഴി അലി

() സാമൂഹ്യക്ഷേമ വകുപ്പിന്റെ താലോലം പദ്ധതി എന്നു മുതലാണ് നടപ്പാക്കിത്തുടങ്ങിയത് ;

(ബി) ഈ പദ്ധതി പ്രകാരം ഏതൊക്കെ രോഗം ബാധിച്ച കുട്ടികള്‍ക്കാണ് സൌജന്യ ചികിത്സ അനുവദിക്കാറുള്ളത് ; സഹായം നല്കുന്നതിനു നിശ്ചയിച്ച മാനദണ്ഡം എന്താണെന്ന് വിശദമാക്കുമോ ;

(സി) സൌജന്യ ചികിത്സ ഏത് ആശുപത്രികള്‍ മുഖേനയാണ് നല്കിയിട്ടുള്ളത് ;

(ഡി) ചികിത്സാ സഹായം പണമായാണോ നല്കിയത് എന്ന് വ്യക്തമാക്കുമോ ;

() 2010-2011ല്‍ എത്ര കുട്ടികള്‍ക്ക് സഹായം നല്കി ; അവരില്‍ എത്ര കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞു ; ഓരോ കുട്ടിയ്ക്കും വേണ്ടി എന്തു തുക വീതം ചെലവഴിച്ചു ?

6311

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷാനയം

ശ്രീ. എം. ഉമ്മര്‍

,, അബ്ദുറഹിമാന്‍ രണ്ടത്താണി

,, പി. കെ. ബഷീര്‍

,, കെ. മുഹമ്മദുണ്ണി ഹാജി

() സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷാനയം രൂപീകരിക്കാന്‍ നിയോഗിച്ച സമിതിയുടെ ഘടന എന്താണെന്ന് വിശദമാക്കുമോ;

(ബി) നയരൂപീകരണത്തിന് സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് മാര്‍ഗ്ഗ നിര്‍ദ്ദേശമെന്തെങ്കിലും പുറപ്പെടുവിച്ചിട്ടുണ്ടോ;

(സി) ഇത് സംബന്ധിച്ച ശുപാര്‍ശ സമര്‍പ്പിക്കാന്‍ സമയപരിധി നിശ്ചയിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ?

6312

കുട്ടികളുടേയും സ്ത്രീകളുടേയും ക്ഷേമത്തിന് പ്രത്യേക വകുപ്പ്

ശ്രീമതി ഗീതാ ഗോപി

() കുട്ടികളുടേയും സ്ത്രീകളുടേയും ക്ഷേമത്തിന് പ്രത്യേക വകുപ്പ് രൂപീകരിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ ;

(ബി) എങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

6313

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി ക്ഷേമപ്രവര്‍ത്തനങ്ങള്‍

ശ്രീ. സി. പി. മുഹമ്മദ്

,, ഷാഫി പറമ്പില്‍

,, സണ്ണി ജോസഫ്

,, ലൂഡി ലൂയിസ്

() സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി എന്തെല്ലാം ക്ഷേമപ്രവര്‍ത്തനങ്ങളാണ് നടപ്പാക്കി വരുന്നത്;

(ബി) പ്രസ്തുത ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് നിലവിലുള്ള സംവിധാനം അപര്യാപ്തമാണോ;

(സി) എങ്കില്‍ ഇവര്‍ക്കുവേണ്ടി പ്രത്യേക വകുപ്പ് രൂപീകരിക്കുമോ;

(ഡി) ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനുദ്ദേശിക്കുന്നു എന്ന് വ്യക്തമാക്കുമോ ?

6314

പോഷകാഹാര നയ

ശ്രീ. ജോസഫ് വാഴക്കന്‍

'' .റ്റി. ജോര്‍ജ്

'' ഹൈബി ഈഡന്‍

'' പി.. മാധവന്‍

() പോഷകാഹാര നയം നടപ്പിലാക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ എങ്ങനെ വിനിയോഗിക്കണമെന്നാണ് കരട് നയത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്;

(ബി) കുടുംബശ്രീ, അയല്‍ക്കൂട്ടങ്ങള്‍ വഴി ബോധവല്‍ക്കരണം നടത്താന്‍ ശ്രമിക്കുമോ;

(സി) ഭക്ഷ്യവസ്തുക്കള്‍ വീടുകളില്‍ തന്നെ ഉല്പാദിപ്പിക്കുന്നതിന് അയല്‍ക്കൂട്ടങ്ങളെ ശക്തമാക്കുമോ;

(ഡി) സന്നദ്ധസംഘടനകള്‍ എന്‍.ജി. ~ .കള്‍ എന്നിവരെ പ്രസ്തുത ശ്രമത്തില്‍ പങ്കാളികളാക്കുമോ?

6315

പോഷകാഹാര നയ

ശ്രീ. ജോസഫ് വാഴക്കന്‍

,, .റ്റി. ജോര്‍ജ്

,, അന്‍വര്‍ സാദത്ത്

,, .സി. ബാലകൃഷ്ണന്‍

() സംസ്ഥാനത്ത് ഒരു പോഷകാഹാര നയത്തിന്റെ കരടിന് രൂപം നല്‍കിയിട്ടുണ്ടോ;

(ബി) ഈ കരട് നയം ഏതെല്ലാം വകുപ്പുകളിലെ വിദഗ്ദ്ധരുടെ സഹായത്തോടെയാണ് തയ്യാറാക്കിയിട്ടുളളത്;

(സി) നയം എന്നുമുതല്‍ നടപ്പാക്കാനാണ് ഉദ്ദേശിച്ചിട്ടുള്ളത്;

(ഡി) ഇത് നടപ്പാക്കുന്നതിന് മുന്‍പ് ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്യുവാന്‍ നടപടി സ്വീകരിക്കുമോ ?

6316

പോഷകാഹാര രംഗത്തെ പ്രശ്നങ്ങള്‍

ശ്രീ. വി. പി. സജീന്ദ്രന്‍

,, ജോസഫ് വാഴക്കന്‍

,, എം. . വാഹീദ്

,, ബെന്നി ബെഹനാന്‍

() പോഷകാഹാര രംഗത്തെ പ്രശ്നങ്ങള്‍ വിലയിരുത്തുന്നതിനും ഗവേഷണങ്ങള്‍ക്കുമായി എന്തെല്ലാം പദ്ധതികളാണ് പോഷകാഹാര നയത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്;

(ബി) ഇതിനായി ബന്ധപ്പെട്ട വകുപ്പിന് കീഴില്‍ പ്രത്യേക സംഘത്തെ നിയോഗിക്കുമോ;

(സി) ഇത്തരം സംഘത്തിന്റെ പ്രവര്‍ത്തനം എങ്ങനെയായിരിക്കണമെന്നാണ് ഉദ്ദേശിക്കുന്നത്?

6317

പോഷകാഹാര കൌണ്‍സില്‍

ശ്രീ. ജോസഫ് വാഴക്കന്‍

,, സണ്ണി ജോസഫ്

,, ലൂഡി ലൂയിസ്

,, എം. പി. വിന്‍സെന്റ്

() പോഷകാഹാരവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് പോഷകാഹാര കരട് നയത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്;

(ബി) ഇതിനായി സംസ്ഥാന ജില്ലാ തലത്തില്‍ പോഷകാഹാര കൌണ്‍സിലുകള്‍ക്ക് രൂപം നല്‍കുമോ;

(സി) ഇത്തരം കൌണ്‍സിലുകളുടെ പ്രവര്‍ത്തനരീതി എങ്ങനെയായിരിക്കണമെന്നാണ് ഉദ്ദേശിക്കുന്നത്?

6318

പോഷകാഹാര നയത്തില്‍ ബേക്കറി സാധനങ്ങളും

ശ്രീ.പി.സി.വിഷ്ണുനാഥ്

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, സി.പി.മുഹമ്മദ്

() ബേക്കറികള്‍ക്കും ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ശുപാര്‍ശകള്‍ കരട് പോഷകാഹാര നയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ ;

(ബി) എങ്കില്‍ ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള കാരണങ്ങള്‍ എന്തൊണെന്നു വെളിപ്പെടുത്തുമോ ;

(സി) ബേക്കറികള്‍ക്കും കടകള്‍ക്കും തദ്ദേശസ്ഥാപനങ്ങളില്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; വിശദമാക്കുമോ ?

6319

പോഷകാഹാര കരട് നയവും കുഞ്ഞുങ്ങളും

ശ്രീ. ജോസഫ് വാഴക്കന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, കെ. ശിവദാസന്‍ നായര്‍

,, വര്‍ക്കല കഹാര്‍

() പോഷകാഹാര കരടു നയത്തില്‍ പിഞ്ചു കുഞ്ഞുങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് എന്തെല്ലാം ശുപാര്‍ശകളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്;

(ബി) വീടുകളില്‍ ഉണ്ടാക്കുന്ന ആഹാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് നയത്തില്‍ മുന്‍ഗണന നല്‍കുമോ;

(സി) ഇവരുടെ ആരോഗ്യ സംരക്ഷണത്തിന് നയത്തില്‍ പ്രത്യേക പാക്കേജ് ഉള്‍പ്പെടുത്തുമോ?

6320

വനിതാ കമ്മീഷന്‍ ശക്തിപ്പെടുത്തല്‍

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, .പി. അബ്ദുള്ളക്കുട്ടി

,, റ്റി.എന്‍. പ്രതാപന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

() വനിതാ കമ്മീഷന്‍ ശക്തിപ്പെടുത്തുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണ്;

(ബി) സ്ത്രീശാക്തീകരണത്തിന് ഉതകുന്ന കാര്യക്ഷമമായ പ്രവര്‍ത്തനം നടപ്പാക്കാന്‍ വനിതാ കമ്മീഷന് എന്തെല്ലാം സഹായങ്ങളാണ് നല്‍കിവരുന്നത്;

(സി) കമ്മീഷന് ആവശ്യമുള്ള ജീവനക്കാരെ നിയമിക്കുവാന്‍ നടപടിയെടുക്കുമോ?

6321

വനിതാ വികസന കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം
 

ശ്രീ. റ്റി. യു. കുരുവിള

() വനിതാ വികസന കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി ഈ സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ;

(ബി) വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി എന്തെല്ലാം പരിപാടികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ;

(സി) കോര്‍പ്പറേഷന്റെ സ്വയംതൊഴില്‍ പദ്ധതികള്‍ക്കായി ഏതെല്ലാം ഏജന്‍സികളില്‍ നിന്നും ധനസഹായം ലഭിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ ?

6322

യാചകരെ നിരോധിക്കുന്നതിന് നടപടി

ശ്രീ. . . അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

() സംസ്ഥാനത്തെ യാചക നിരോധിത മേഖലയാക്കി പ്രഖ്യാപിച്ചിട്ടുണ്ടോ ; എങ്കില്‍ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ ;

(ബി) സംസ്ഥാനത്തിന് പുറത്തുനിന്നും യാചകരെ റിക്രൂട്ട് ചെയ്യുന്നത് ഒഴിവാക്കുന്നതിനും അന്യ സംസ്ഥാന യാചകരെ സംസ്ഥാനത്തുനിന്നും പുറത്താക്കുന്നതിനും എന്തൊക്കെ നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കുമോ ;

(സി) സംസ്ഥാനത്തെ ട്രെയിനുകളിലെ യാചക ശല്യം ഒഴിവാക്കാന്‍ സാമൂഹ്യക്ഷേമ വകുപ്പ് നടപടി സ്വീകരിയ്ക്കുമോ ?

6323

കിലയെ ആരോഗ്യപോഷകാഹാരവിഭവ കേന്ദ്രമാക്കാന്‍ പദ്ധതി

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, വര്‍ക്കല കഹാര്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, കെ. ശിവദാസന്‍ നായര്‍

() കിലയെ കുട്ടികളുടെ ക്ഷേമത്തിനുള്ള ആരോഗ്യപോഷകാഹാര വിഭവകേന്ദ്രമാക്കി മാറ്റാന്‍ ഉദ്ദേശമുണ്ടോ ;

(ബി) എങ്കില്‍ ഇതിനായി എന്തെല്ലാം കര്‍മ്മപരിപാടികളാണ് കൈകൊള്ളാനുദ്ദേശിക്കുന്നത്;

(സി) ഇതിനായി ഒരു പ്രത്യേക പദ്ധതിയ്ക്ക് രൂപം നല്‍കുമോ ;

(ഡി) ഇതിന് കേന്ദ്ര ധനസഹായം ലഭിക്കുമോ എന്ന് വ്യക്തമാക്കുമോ ?

6324

കില

ശ്രീ. ബെന്നി ബെഹനാന്‍

,, അന്‍വര്‍ സാദത്ത്

,, . സി. ബാലകൃഷ്ണന്‍

,, എം. എ വാഹീദ്

() കിലയെ സെന്റര്‍ ഫോര്‍ എക്സലന്‍സ് ആയി മാറ്റുന്ന കാര്യം ആലോചനയിലുണ്ടോ;

(ബി) എങ്കില്‍ ഇതിനായി എന്തെല്ലാം നടപടികളാണ് കൈകൊണ്ടിട്ടുളളത്;

(സി) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് കിലയെ എങ്ങനെ പ്രയോജനപ്പെടുത്താനാകും?

BACK

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.