Q.
No |
Questions
|
6256 |
പൊതുസ്ഥലങ്ങളിലും ജലസ്രോതസ്സുകളിലും മാലിന്യം
നിക്ഷേപിക്കുന്നത് തടയാന്‍ നിയമം
ശ്രീ. എസ്.
ശര്‍മ്മ
,,
എ.എം.
ആരിഫ്
,,
ബി. സത്യന്‍
,,
സാജു പോള്‍
(എ)
പൊതുസ്ഥലങ്ങളിലും ജലസ്രോതസ്സുകളിലും
മാലിന്യം നിക്ഷേപിക്കുന്നത് തടയാന്‍ നിലവിലുളള നിയമം
പര്യാപ്തമാണോ; വീണ്ടും നിയമനിര്‍മ്മാണം
നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടോ;
നിയമം ലംഘിച്ച് മാലിന്യങ്ങള്‍
കൊണ്ടുപോകുന്ന വാഹനങ്ങള്‍ കണ്ടുകെട്ടാന്‍ നിലവില്‍
വ്യവസ്ഥയുണ്ടോ;
(ബി)
പഞ്ചായത്ത്രാജ്,
നഗരപാലിക നിയമങ്ങളിലെ വ്യവസ്ഥകള്‍
ലംഘിച്ച എത്ര വാഹനങ്ങള്‍ ഈ സര്‍ക്കാരിന്റെ കാലത്ത്
സംസ്ഥാനത്ത് കണ്ടുകെട്ടിയിട്ടുണ്ട്;
(സി)
നിയമവ്യവസ്ഥകള്‍ കര്‍ശനമായി
നടപ്പിലാക്കാന്‍ തയ്യാറാകുമോ ? |
6257 |
പഞ്ചായത്തുകളുടെ
അക്കൌണ്ടിംഗ്/ഫയല്‍ മാനേജ്മെന്റ്
മെച്ചപ്പെടുത്താന്‍ നടപടി
ശ്രീ. എം.
വി. ശ്രേയാംസ്
കുമാര്‍
(എ)
ഗ്രാമപഞ്ചായത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളിലെ
പ്രതിസന്ധികളെ സംബന്ധിച്ച് വയനാട് ജില്ലയിലെ കണിയമ്പറ്റ
ഗ്രാമപഞ്ചായത്തിന്റെ 09.8.2011-ലെയും
പുല്‍പ്പളളി ഗ്രാമപഞ്ചായത്തിന്റെ 26.5.2011-ലെയും
നിവേദനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത ഗ്രാമപഞ്ചായത്തുകളുടെ
തീരുമാനങ്ങള്‍ പ്രകാരമുളള നിവേദനങ്ങളിന്മേല്‍ എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചെന്ന് വിശദമാക്കുമോ;
(സി)
പഞ്ചായത്തുകളുടെ അക്കൌണ്ടിംഗ്/ഫയല്‍
മാനേജ്മെന്റ് എന്നിവ മെച്ചപ്പെടുത്തുവാന്‍ എന്തെല്ലാം
നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ? |
6258 |
പഞ്ചായത്ത് രാജ്
നിയമം
ശ്രീ.വി.ശശി
(എ) 1994-ലെ
കേരള പഞ്ചായത്ത് രാജ് നിയമത്തിലെ വകുപ്പ് 162,
162 (എ)
എന്നിവ പ്രകാരം ത്രിതല പഞ്ചായത്തുകളില്‍
രൂപീകൃതമായിട്ടുള്ള സ്റാന്‍ഡിംഗ് കമ്മിറ്റികള്‍
കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തതിനാല്‍ ഇവയില്‍ അര്‍പ്പിതമായ
ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍കഴിയുന്നില്ല എന്ന
കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ബി)
പ്രസ്തുത പ്രശ്നം പരിഹരിക്കാന്‍ എന്തെല്ലാം പരിപാടികള്‍
നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കാമോ? |
6259 |
പഞ്ചായത്തുകളുടെ
വാര്‍ഷിക പദ്ധതി
ശ്രീ.എം.
ഉമ്മര്‍
(എ)
പഞ്ചായത്തുകളുടെ വാര്‍ഷിക പദ്ധതിക്ക്
തുക നല്‍കാനുള്ള നിലവിലുള്ള ഘടന വിശദീകരിക്കുമോ;
(ബി)
പ്രസ്തുത സംവിധാനം പൂര്‍ണ്ണമായും
വിജയകരമാണെന്ന് അഭിപ്രായമുണ്ടോ;
(സി)
ഇല്ലെങ്കില്‍ ഘടനയില്‍ മാറ്റം വരുത്താന്‍
ആലോചിക്കുന്നുണ്ടോ? |
6260 |
പ്ളാസ്റിക്
റീസൈക്ളിംഗ് യൂണിറ്റ്
ശ്രീ. റ്റി.
എ. അഹമ്മദ്
കബീര്‍
(എ)
എല്ലാ പഞ്ചായത്തുകളിലും ഒരു പ്ളാസ്റിക്
റീസൈക്ളിംഗ് യൂണിറ്റ് തുടങ്ങണമെന്ന നിര്‍ദ്ദേശം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ബി)
എങ്കില്‍ എല്ലാ പഞ്ചായത്തുകളിലും ഒരു
റീസൈക്ളിംഗ് യൂണിറ്റ് തുടങ്ങുന്ന കാര്യം പരിഗണിക്കുമോ
? |
6261 |
ജൈവ സംസ്കരണ
യൂണിറ്റുകള്‍
ശ്രീ. എം.
പി.
അബ്ദുസ്സമദ് സമദാനി
(എ)
മാലിന്യമുക്ത,
പകര്‍ച്ചവ്യാധി രഹിത കേരളം എന്ന തീവ്ര
ലക്ഷ്യത്തിലേക്കെത്തുന്നതിന് ജൈവ സംസ്കരണ യൂണിറ്റുകള്‍
ഗ്രാമീണ തലത്തില്‍ തുടങ്ങാന്‍ പദ്ധതിയുണ്ടോ;
(ബി)
മാലിന്യമുക്ത കേരളം പദ്ധതിയുടെ ഭാഗമായി
സംസ്ഥാനത്തെ എല്ലാ നഗരസഭകളിലും പഞ്ചായത്തുകളിലും വിദേശ
സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പൈറോസിസ് മാലിന്യ സംസ്കരണ
പ്ളാന്റുകള്‍ സ്ഥാപിക്കാന്‍ നടപടി എടുക്കുമോ;
വിശദമാക്കുമോ? |
6262 |
ശുചിത്വ മിഷന്‍
ശ്രീ. സി.
എഫ്. തോമസ്
,, മോന്‍സ് ജോസഫ്
,, റ്റി. യു.
കുരുവിള
(എ) മാലിന്യ
സംസ്കരണത്തിന് പുതുതായി എടുത്ത തീരുമാനമനുസരിച്ച്
ശുചിത്വമിഷന്‍ കൂടുതല്‍ സഹായങ്ങള്‍ തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക് നല്കുമോ;
(ബി)
പ്രസ്തുത കാര്യത്തില്‍ എന്തൊക്കെ സഹായങ്ങള്‍
നല്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്? |
6263 |
പഞ്ചായത്തുകളില്‍
മാലിന്യമുക്ത പദ്ധതി
ശ്രീ. ബാബു എം.
പാലിശ്ശേരി
(എ)
സംസ്ഥാനത്ത് എലിപ്പനി,
ഡെങ്കിപ്പനി,
കോളറ തുടങ്ങിയ രോഗങ്ങള്‍ പിടിപെട്ട് ഒരുപാട് പേര്‍
മരണപ്പെടാന്‍ ഇടയായതിന്റെ മുഖ്യകാരണങ്ങളില്‍ ഒന്ന്
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തങ്ങളുടെ പ്രദേശങ്ങള്‍
മാലിന്യമുക്തമാക്കുന്നതില്‍ വരുത്തിയ വീഴ്ചയാണ് എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍ ഗ്രാമപഞ്ചായത്തുകളില്‍
മാലിന്യമുക്ത പദ്ധതി നടപ്പിലാക്കുന്നതിന് സ്വീകരിച്ച
നടപടികള്‍ എന്തൊക്കെയാണ്;
ഗ്രാമപഞ്ചായത്തുകള്‍ക്ക് നല്‍കുന്ന സഹായങ്ങള്‍
എന്തൊക്കെയാണ്; വിശദാംശം
വ്യക്തമാക്കുമോ? |
6264 |
ഗ്രാറ്റുവിറ്റി
തുക ലഭിക്കാത്തതിനെതിരെ നടപടി
ശ്രീമതി പി.
അയിഷാ പോറ്റി
(എ)
പഞ്ചായത്ത് വകുപ്പില്‍ നിന്നും ജൂനിയര്‍
സൂപ്രണ്ടായി പെന്‍ഷന്‍ പറ്റിയ ശ്രീ.കുട്ടപ്പന്
പെന്‍ഷന്‍ പറ്റി 12 വര്‍ഷം
കഴിഞ്ഞിട്ടും ഗ്രാറ്റുവിറ്റി തുക ലഭിക്കാത്ത സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടി ട്ടുണ്ടേണ്ടണ്ടാ ;
(ബി)
പ്രസ്തുത വ്യക്തിക്ക് ഗ്രാറ്റുവിറ്റി
ലഭിക്കുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഡയറക്ടര്‍
ആഫീസിലെ സി5-39299/99, ഇടുക്കി
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ആഫീസിലെ ഡി2-4455/99
എന്നീ ഫയലുകളില്‍ സ്വീകരിച്ച തുടര്‍നടപടികള്‍
വ്യക്തമാക്കുമോ ;
(സി)
ഗ്രാറ്റുവിറ്റി നല്‍കുന്നതിലുണ്ടായ
കാലതാമസത്തിനുള്ള കാരണം വെളിപ്പെടുത്തുമോ ? |
6265 |
പഞ്ചായത്ത്
സെക്രട്ടറിമാരുടെ പുന:ക്രമീകരണം
ശ്രീ. ആര്‍.
രാജേഷ്
(എ)
മാവേലിക്കര മണ്ഡലത്തിലെ
ഗ്രാമപഞ്ചായത്തുകളില്‍ തൊഴിലുറപ്പ് പദ്ധതി പ്രകാരം ഓരോ
പഞ്ചായത്തുകളിലും കഴിഞ്ഞ വര്‍ഷം എത്ര ദിവസം തൊഴില്‍ നല്‍കി;
തുക ചെലവഴിക്കാത്ത പഞ്ചായത്തുകളുണ്ടോ;
വിശദമായ കണക്ക് ലഭ്യമാക്കുമോ;
(ബി)
പുതിയ സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനുശേഷം മാവേലിക്കര മണ്ഡലത്തില്‍ നഗരസഭയും,
പഞ്ചായത്തുകളും കര്‍ഷകതൊഴിലാളി പെന്‍ഷന്‍
വിതരണം ചെയ്യാതിരുന്നിട്ടുണ്ടോ;
വിതരണത്തില്‍ കാലതാമസം വന്നിട്ടുണ്ടോ;
(സി)
ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ നടപടി
സ്വീകരിച്ചിട്ടുണ്ടോ; പഞ്ചായത്ത്
സെക്രട്ടറിമാരുടെ പുന;ക്രമീകരണം
നടക്കാത്തതുമൂലവും, സാങ്കേതിക
ജീവനക്കാരുടെയും വി.ഒമാരുടെയും
നിയമനം നടക്കാത്തതുമൂലവും പഞ്ചായത്തുകളുടെ പദ്ധതി
നടത്തിപ്പിലുളള കാലതാമസം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
നിയമനം നടത്തുന്നതിനാവശ്യമായ നടപടികള്‍
സ്വീകരിക്കുമോ? |
6266 |
എല്‍.എസ്.ജി.ഡി.യിലെ
നിയമനങ്ങളുടെ
വിശദാംശം
ശ്രി. മോന്‍സ്
ജോസഫ്
,,
റ്റി.യു
കുരുവിള
(എ)
മുന്‍ സര്‍ക്കാരിന്റെ കാലത്ത് പി.ഡബ്ള്യൂ.ഡി./
ഇറിഗേഷന്‍ വകുപ്പില്‍ നിന്ന് എത്ര
ജീവനക്കാരെ എല്‍.എസ്.ജി.ഡി.
യിലേക്ക് മാറ്റി നിയമിച്ചു;
ഇതില്‍ എത്ര ഓവര്‍സിയര്‍മാര്‍ ഉണ്ട്;
മറ്റു തസ്തികകളില്‍ എത്ര പേര്‍ ഉണ്ട്;
(ബി)
എല്‍.എസ്.ജി.ഡി.യില്‍
ജോയിന്‍ ചെയ്യാത്തവര്‍ എത്ര പേര്‍ എന്ന് തസ്തിക തിരിച്ച്
വ്യക്തമാക്കാമോ; ഇവര്‍ക്കെതിരെ
എന്ത് നടപടിയെടുത്തു;
വിശദമാക്കാമോ;
(സി)
എല്‍.എസ്.ജി.ഡി.യില്‍
എഞ്ചിനീയറിംഗ് വിംഗില്‍ ഇപ്പോള്‍ ഒഴിവുകള്‍ നിലവിലുണ്ടോ;
അവ നികത്തിയിട്ടുണ്ടോ;
എല്‍.എസ്.ജി.ഡി.
എഞ്ചിനീയറിംഗ് വിംഗിലേക്ക് പ.എസ്.സി
പുതുതായി അപേക്ഷ ക്ഷണിച്ച് നിയമനം നടത്തിയിട്ടുണ്ടോ;
(ഡി)
ജീവനക്കാരുടെ സമ്മതമില്ലാതെ എല്‍.എസ്.ജി.ഡി.യിലേക്ക്
അബ്സോര്‍ബ് ചെയ്ത പി.ഡബ്ള്യൂ.ഡി/
ഇറിഗേഷന്‍ എഞ്ചിനീയറിംഗ് ജീവനക്കാരെ
തിരിച്ച് മാതൃസ്ഥാപനത്തിലേക്ക് വിടുന്നതിന് നടപടി
സ്വീകരിക്കുമോ? |
6267 |
കകക ഗ്രേഡ് ഓവര്‍സിയര്‍
നിയമനം
ശ്രീ. കെ.
കുഞ്ഞിരാമന്‍ (ഉദുമ)
(എ)
കാസര്‍ഗോഡ് ജില്ലയില്‍ തദ്ദേശ സ്വയംഭരണ
വകുപ്പില്‍ നിലവില്‍ 3ൃറ ഗ്രേഡ്
ഓവര്‍സിയര്‍ മാരുടെ എത്ര ഒഴിവുകള്‍ നിലവിലുണ്ട്;
(ബി)
പ്രസ്തുത തസ്തികയിലേയ്ക്ക് നിയമനം നല്‍കുന്നതിലേയ്ക്കായി
പി.എസ്.സി.
ലിസ്റ് നിലവിലുണ്ടോ;
(സി)
എങ്കില്‍ പ്രസ്തുത ലിസ്റില്‍ നിന്നും
കാസര്‍ഗോഡ് ജില്ലയിലുള്ള 3ൃറ
ഗ്രേഡ് ഓവര്‍സിയര്‍ തസ്തിക നികത്തുന്നതിന് എന്തെങ്കിലും
തടസ്സമുണ്ടോ; എങ്കില്‍
വിശദാംശങ്ങള്‍ അറിയിക്കാമോ;
(ഡി)
എങ്കില്‍ തടസ്സങ്ങള്‍ ഒഴിവാക്കി നിയമനം
നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;
വിശദാംശങ്ങള്‍ അറിയിക്കാമോ ?
|
6268 |
3ൃറ ഗ്രേഡ് ഓവര്‍സിയര്‍
തസ്തിക
ശ്രീ. ഇ.
കെ. വിജയന്‍
(എ)
കേരളത്തിലെ തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളില്‍ എത്ര 3ൃറ ഗ്രേഡ്
ഓവര്‍സിയര്‍ തസ്തിക ഉണ്ടെന്ന് വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത തസ്തിക എത്ര എണ്ണം
ഒഴിഞ്ഞുകിടക്കുന്നുണ്ടെന്ന് വിശദമാക്കാമോ;
(സി)
ഇതില്‍ എത്ര തസ്തിക പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
(ഡി)
പി.എസ്.സി.
ക്ക് റിപ്പോര്‍ട്ട് ചെയ്യാത്ത ഒഴിവുകള്‍
എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് ചെയ്ത് നിയമനം
നടത്താനുള്ള നടപടി സ്വീകരിക്കുമോ ? |
6269 |
വര്‍ക്കിംഗ്
അറേഞ്ച്മെന്റ്
ശ്രീ.ഇ.
ചന്ദ്രശേഖരന്‍
(എ)
പഞ്ചായത്ത് വകുപ്പില്‍ കാസര്‍ഗോഡ്
ജില്ലയിലേക്ക് പ്രമോഷന്‍ ട്രാന്‍സ്ഫര്‍ ആയ വ്യക്തി,
ഉടന്‍ തന്നെ വര്‍ക്കിംഗ്
അറേഞ്ചുമെന്റില്‍ തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റം
നേടിയ കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വര്‍ക്കിംഗ് അറേഞ്ച്മെന്റ് മൂലം,
കാസര്‍ഗോഡ് ജില്ലയിലെ ഒഴിവു വന്ന
പ്രസ്തുത തസ്തികയില്‍, നേരത്തെ
ഉണ്ടായിരുന്ന ആള്‍ ചെയ്തിരുന്ന ജോലി ഇനി ആരാണ് ചെയ്യുക
എന്ന് വ്യക്തമാക്കാമോ;
(സി)
പഞ്ചായത്ത് വകുപ്പില്‍ ജില്ലമാറിയുളള
വര്‍ക്കിംഗ് അറേഞ്ച്മെന്റ് അനുവദിക്കുമ്പോള്‍ ജില്ലയിലെ
സ്റേഷന്‍ സീനിയോറിറ്റി പരിഗണിക്കുന്നില്ല എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ സീനിയോറിറ്റി പരിഗണിക്കാത്തതിന് കാരണം
വിശദമാക്കാമോ;
(ഡി)
അന്യായമായ ഇത്തരം നടപടികള്‍ പുന:പ്പരിശോധിക്കാന്‍
നടപടി സ്വീകരിക്കുമോ? |
6270 |
ത്രിതല
പഞ്ചായത്തുകള്‍ക്ക് കൂടുതല്‍ ജീവനക്കാരെ
അനുവദിക്കുന്നതിന് നടപടി
ശ്രീ.തോമസ്
ഉണ്ണിയാടന്‍
(എ)
ഇരിങ്ങാലക്കുട മണ്ഡലത്തിലെ വിവിധ
പഞ്ചായത്തുകളില്‍ ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
എങ്കില്‍ ആയത് പരിഹരിക്കുവാന്‍ എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ ;
(ബി)
ത്രിതല പഞ്ചായത്തുകള്‍ക്ക് കൂടുതല്‍
അധികാരങ്ങളും ജോലികളും നല്കിയ സാഹചര്യത്തില്‍
പഞ്ചായത്തുകളില്‍ കൂടുതല്‍ ജീവനക്കാരെ അനുവദിക്കുന്നതിന്
നടപടികള്‍ സ്വീകരിക്കുമോ ;
(സി)
എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ
? |
6271 |
ഗ്രാമപഞ്ചായത്തുകളില്‍ ഒഴിവുകള്‍ നികത്തുന്നതിന് നടപടി
ശ്രീ. സി.
കൃഷ്ണന്‍
(എ)
പയ്യന്നൂര്‍ നിയോജകമണ്ഡലത്തിലെ
ഗ്രാമപഞ്ചായത്തുകളില്‍ നിലവില്‍ ഏതെല്ലാം തസ്തികകളില്‍
ജീവനക്കാരുടെ ഒഴിവുകളുണ്ടെന്ന് പഞ്ചായത്ത് തിരിച്ച്
വിശദമാക്കാമോ ;
(ബി)
പ്രസ്തുത ഒഴിവുകള്‍ നികത്തുന്നതിന്
നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ എന്ന് വിശദമാക്കാമോ
? |
6272 |
ഐ.
കെ. എം.
നിയമനം
കെ. കെ.
ജയചന്ദ്രന്‍
(എ)
ഐ. കെ.
എം. ജീവനക്കാരെ
നിയമിക്കുന്നതിന് നിലവിലുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാം;
(ബി)
മാനദണ്ഡങ്ങള്‍ അനുസരിച്ച് നിയമനം
നേടിയവര്‍ എത്ര പേരുണ്ട്;
(സി)
മാനദണ്ഡങ്ങള്‍ പാലിക്കാതെ നിയമനം
നേടിയവരുണ്ടോ; എങ്കില്‍ ആരൊക്കെ
എന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ;
(ഡി)
എന്ത് വ്യവസ്ഥയിലാണ് ഇവരെ
നിയമിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ;
ഇതിന് ധനകാര്യ വകുപ്പിന്റെ അനുമതി
ലഭിച്ചിട്ടുണ്ടോ? |
6273 |
പ്ളാസ്റിക്
നിരോധനവും മാലിന്യനിര്‍മ്മാര്‍ജ്ജനവും
ശ്രീ. എം.
എ. ബേബി
(എ)
പ്ളാസ്റിക് കവറുകളുടെ നിര്‍മ്മാണവും
വ്യാപാര സ്ഥാപനങ്ങള്‍ വഴിയുള്ള ഇവയുടെ വിതരണവും
നിരോധിക്കുവാന്‍ നടപടി സ്വീകരിക്കുമോ;
(ബി)
പകരമായി തുണി,
ചണം, പേപ്പര്‍ ക്യാരി ബാഗുകളും
അനുബന്ധ ഉല്പന്നങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി
പ്രസ്തുത ഉല്പന്നങ്ങളെ നികുതിയില്‍ നിന്നും ഒഴിവാക്കുമോ;
(സി)
വഴിയരുകില്‍ മാലിന്യ നിക്ഷേപം
തടയുന്നതിന് ആവശ്യമായ നിയമനിര്‍മ്മാണവും
അതിനോടനുബന്ധിച്ചുള്ള നടപടികളും നടപ്പാക്കുവാന്‍
അടിയന്തിര നടപടി സ്വീകരിക്കുമോ;
(ഡി)
പഞ്ചായത്തുകളിലെ കോഴിക്കടകള്‍,
ഇറച്ചിവെട്ടു കേന്ദ്രങ്ങള്‍,
ചന്തകള്‍,
ഹോട്ടലുകള്‍ തുടങ്ങിയവയ്ക്കു മാലിന്യ നിര്‍മ്മാര്‍ജ്ജന
പ്ളാന്റുകള്‍ കര്‍ശനമാക്കി നിയമം കൊണ്ടുവരുമോ;
(ഇ)
രാത്രികാലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന
താല്‍ക്കാലിക തട്ടുകടകള്‍, മറ്റു
കച്ചവടങ്ങള്‍ തുടങ്ങിയവയ്ക്കായി പൊതുവായ മാലിന്യ നിര്‍മ്മാര്‍ജ്ജന
പ്ളാന്റുകള്‍ സ്ഥാപിക്കുമോ? |
6274 |
വരുമാനം കുറവുള്ള
പഞ്ചായത്തുകളെ സഹായിക്കുന്നതിന് പദ്ധതികള്‍
ശ്രീ. ബി.
സത്യന്‍
(എ)
വരുമാനം കുറവുള്ള പഞ്ചായത്തുകളെ
സഹായിക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് നിലവിലുള്ളത്;
വ്യക്തമാക്കാമോ ;
(ബി)
സ്വന്തമായി കെട്ടിടസൌകര്യമില്ലാത്ത
പഞ്ച.ായത്തുകള്‍ക്ക് കെട്ടിടം
നിര്‍മ്മിക്കുന്നതിന് പ്രത്യേക ഫണ്ട് അനുവദിക്കാന്‍
കഴിയുമോ ; വ്യക്തമാക്കാമോ
;
(സി)
പഞ്ചായത്തുകളുടെ പ്രധാന വരുമാനമാര്‍ഗ്ഗമായ
വീട്ടുകരം, തൊഴില്‍കരം,
ലൈസന്‍സ് ഫീസ് ഇവ വര്‍ദ്ധിപ്പിക്കാന്‍
എന്തെങ്കിലും ആലോചനയുണ്ടോ ;
വ്യക്തമാക്കാമോ ? |
6275 |
പട്ടികജാതി
പട്ടികവര്‍ഗ്ഗ കോളനികളിലെ കുടിവെള്ള പദ്ധതി
ശ്രീ. പുരുഷന്‍
കടലുണ്ടി
(എ)
ഗ്രാമപഞ്ചായത്തുകള്‍ക്ക് കൈമാറ്റം
ചെയ്യപ്പെട്ടതോ,
ഗ്രാമപഞ്ചായത്തുകള്‍ തന്നെ ആരംഭിച്ചതോ ആയ കുടിവെള്ള
പദ്ധതികളില്‍, ദരിദ്ര പട്ടികജാതി/പട്ടികവര്‍ഗ്ഗ
കുടുംബങ്ങള്‍ക്ക് മാത്രമായുള്ളവരുടെ കറണ്ട് ചാര്‍ജ്ജും
മറ്റ് നടത്തിപ്പ് ചെലവുകളും വഹിക്കുന്നതിന് ഇപ്പോള്‍
ഗ്രാമപഞ്ചായത്തുകള്‍ക്ക് ചുമതലയുണ്ടോ;
(ബി)
എങ്കില്‍ പ്രസ്തുത ചുമതല നിര്‍വ്വഹിക്കുന്നതിന്
തടസ്സം നില്‍ക്കുന്ന ഏതെങ്കിലും സര്‍ക്കാര്‍ ഉത്തരവ്
നിലനില്‍ക്കുന്നുണ്ടോ;
(സി)
ദരിദ്ര കോളനികളിലേക്കുള്ള കുടിവെള്ള
പദ്ധതികള്‍ തടസ്സമില്ലാതെ പ്രവര്‍ത്തിപ്പിക്കുവാന്‍
ഗ്രാമപഞ്ചായത്തുകളോട് നിര്‍ദ്ദേശിക്കാമോ? |
6276 |
പഞ്ചായത്തുകളുടെ
കമ്പ്യൂട്ടര്‍വത്ക്കരണം
ശ്രീ. ജി.
സുധാകരന്‍
(എ)
തദ്ദേസസ്വയംഭരണ സ്ഥാപങ്ങളിലെ
കമ്പ്യൂട്ടര്‍വത്ക്കരണം ഏതുഘട്ടംവരെയായി;
സംസ്ഥാനത്ത് എത്ര തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍ കമ്പ്യൂട്ടര്‍ സേവനം ലഭ്യമാക്കി
എന്നറിയിക്കാമോ;
(ബി)
പ്രസ്തുത സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിനും മെച്ചപ്പെട്ട സേവനം ജനങ്ങള്‍ക്ക്
ലഭിക്കുവാനും വേണ്ടി എന്തെങ്കിലും പുതിയ പദ്ധതികള്‍
ആവിഷ്കരിച്ചു നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
അമ്പലപ്പുഴ മണ്ഡലത്തിലെ എല്ലാ
പഞ്ചായത്തുകളിലും കമ്പ്യൂട്ടര്‍ വത്ക്കരണം
നടപ്പാക്കിയിട്ടുണ്ടോ?
ഇല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സംവിധാനം ഏര്‍പ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ? |
6277 |
പഞ്ചായത്തുകളിലെ
കേന്ദ്ര - സംസ്ഥാന പദ്ധതികള്‍
ശ്രീ. ജോസ്
തെറ്റയില്‍
(എ)
അങ്കമാലി നിയോജക മണ്ഡലത്തില്‍ കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത് പഞ്ചായത്ത് വകുപ്പ്
നടപ്പിലാക്കിയ കേന്ദ്ര-സംസ്ഥാന
പദ്ധതികള്‍ പ്രകാരമുളള പ്രവൃത്തികള്‍ എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
ഇതില്‍ ഓരോ പദ്ധതികള്‍ക്കും അനുവദിച്ച
തുക എത്ര;
(സി)
പ്രസ്തുത പദ്ധതികള്‍ പ്രകാരം പണി പൂര്‍ത്തിയാക്കിയ
പ്രവൃത്തികള്‍ എതെല്ലാമെന്നും പണി നടന്നുകൊണ്ടിരിക്കുന്ന
പ്രവൃത്തികള്‍ ഏതെല്ലാമെന്നും വിശദമാക്കാമോ;
(ഡി)
പണി ആരംഭിച്ചിട്ടില്ലാത്ത പ്രവൃത്തികള്‍
ഉണ്ടെങ്കില്‍ പ്രസ്തുത പ്രവൃത്തികള്‍ എതെല്ലാമെന്നും
പ്രസ്തുത പ്രവ്യത്തികള്‍ ആരംഭിക്കുന്നതിലെ കാലതാമസം
എന്തെന്നും വ്യക്തമാക്കാമോ;
(ഇ)
ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പുതിയ
കേന്ദ്ര- സംസ്ഥാന പദ്ധതികള്‍
പ്രകാരമുള്ള പ്രവൃത്തികള്‍ക്ക് തുക അനുവദിച്ചിട്ടുണ്ടോ;
(എഫ്)
എങ്കില്‍ തുക അനുവദിച്ചിട്ടുള്ള
പ്രവൃത്തികള്‍ ഏതെല്ലാമെന്നും അനുവദിച്ചിട്ടുള്ള തുക
എത്രയെന്നും വെളിപ്പെടുത്തുമോ? |
6278 |
ത്രിതല
പഞ്ചായത്തുകളുടെ വൈദ്യുത പദ്ധതികള്‍
ശ്രീമതി കെ.
കെ. ലതിക
(എ)
സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകള്‍
വൈദ്യുത പദ്ധതികള്‍ നടത്തിവരുന്നുണ്ടോ ;
(ബി)
എങ്കില്‍ ഏതെല്ലാം ത്രിതല പഞ്ചായത്ത്
സ്ഥാപനങ്ങളാണ് ഇപ്രകാരം പദ്ധതികള്‍ നടത്തിവരുന്നത് എന്ന്
വ്യക്തമാക്കുമോ ;
(സി)
ഇവയില്‍ ഏതെങ്കിലും പദ്ധതികള്‍
വിജയപ്രദമാണോ എന്ന് വ്യക്തമാക്കുമോ ;
(ഡി)
പ്രസ്തുത പദ്ധതികള്‍ സംസ്ഥാനത്താകെ
വ്യാപിപ്പിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ?
|
6279 |
ഐ.എ.വൈ.
പദ്ധതി
ശ്രീ. പി.റ്റിഎ.
റഹീം
(എ)
തദ്ദേശസ്വയംഭരണ വകുപ്പ് മൂന്ന്
മന്ത്രിമാരുടെ കീഴില്‍ വരുന്ന സാഹചര്യത്തില്‍ എന്തെങ്കിലും
തരത്തിലുളള ബുദ്ധിമുട്ടുകള്‍ ഉളളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഐ.എ.വൈ.
പദ്ധതിയുമായി സംയോജിപ്പിച്ചുകൊണ്ടുളള ഇ.എം.എസ്.
ഭവന നിര്‍മ്മാണ പദ്ധതി നടപ്പില്‍
വരുത്തുന്നതില്‍ പ്രായോഗിക വൈഷമ്യങ്ങള്‍ നേരിടുന്നുണ്ടോ;
(സി)
എല്‍.എസ്.ജി.ഡി.
എഞ്ചിനീയറിംഗ് വിംഗിലുളള ട്രാന്‍സ്ഫര്‍
സംബന്ധിച്ച് എന്തെങ്കിലും വൈഷമ്യങ്ങള്‍ നേരിടുന്നുണ്ടോ? |
6280 |
ബ്ളോക്കില്‍ ഒരു
വൈദ്യുത ശ്മശാനം
ശ്രീ. വി.ചെന്താമരാക്ഷന്‍
(എ)
മരണപ്പെടുന്ന ആളുകളുടെ മൃതശരീരം മറവ് ചെയ്യുന്നതിന്
നിലവിലുളള സംവിധാനങ്ങള്‍ തീരെ അപര്യാപ്തമാണെന്ന കാര്യവും,
പൊതുസ്ഥലങ്ങളിലും മറ്റും മറവ്
ചെയ്യുമ്പോള്‍ ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി) ഇത്തരം
പ്രശ്നത്തിന് പരിഹാരം കാണുന്നതിന് എന്തെങ്കിലും
നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
(സി)
സംസ്ഥാനത്തെ മുഴുവന്‍ ബ്ളോക്ക് പഞ്ചായത്തുകളുടേയും
കീഴില്‍ "ബ്ളോക്കില്‍ ഒരു
വൈദ്യുത ശ്മശാനം'' തുടങ്ങുന്ന
കാര്യം പരിഗണിക്കുമോ ? |
6281 |
എടപ്പാള്‍ സി.എച്ച്.സി.
യുടെ ചുമതല ബ്ളോക്ക് പഞ്ചായത്തിന്
കൈമാറാന്‍ നടപടി
ഡോ. കെ.
ടി. ജലീല്‍
(എ)
മലപ്പുറം ജില്ലയിലെ എടപ്പാള്‍ പ്രൈമറി
ഹെല്‍ത്ത് സെന്റര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററായി
ഉയര്‍ത്തിയിട്ടും സി.എച്ച്.സി.
യുടെ ഭരണചുമതല ഇപ്പോഴും
ഗ്രാമപഞ്ചായത്തിനു തന്നെയാണുള്ളതെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സി.എച്ച്.സി.
ആക്കി ഉയര്‍ത്തിയ സാഹചര്യത്തില്‍
ഇതിനാവശ്യമായ ഫണ്ട് ഗ്രാമപഞ്ചായത്തിന് വകയിരുത്താന്‍
കഴിയില്ല എന്നുള്ള കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ;
(സി)
പൊന്നാനി ബ്ളോക്ക് പഞ്ചായത്തിന് സി.എച്ച്.സി.
യുടെ ഭരണചുമതല കൈമാറിക്കൊണ്ടുള്ള
ഉത്തരവ് പുറപ്പെടുവിക്കുന്നതിനുള്ള നടപടി ഏതുഘട്ടം
വരെയായി എന്നു വ്യക്തമാക്കാമോ ? |
6282 |
കോഴിക്കോട് ജില്ലാ
പഞ്ചായത്തിന്റെ റോഡുകള്‍
ശ്രീ. കെ.
കുഞ്ഞമ്മത് മാസ്റര്‍
(എ)
കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ
കീഴിലുള്ള റോഡുകള്‍ എത്രയെന്നും അവ ഏതെല്ലാമെന്നും
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത റോഡുകളില്‍ ഓരോന്നിന്റെയും
ദൂരം എത്രയെന്നു വ്യക്തമാക്കാമോ ? |
6283 |
പഞ്ചായത്ത്
ജനപ്രതിനിധികള്‍ക്ക് പെന്‍ഷന്‍
ശ്രീ. കെ.
രാജൂ
പഞ്ചായത്ത് ജനപ്രതിനിധികള്‍ക്ക് പെന്‍ഷന്‍
അനുവദിക്കുന്നതിനുള്ള നിയമം കൊണ്ടുവരുന്ന കാര്യത്തില്‍
എന്തെങ്കിലും തടസ്സങ്ങള്‍ ഉണ്ടോ എന്നു വ്യക്തമാക്കുമോ? |
6284 |
ഹോം കെയര്‍
സംവിധാനം
ശ്രീമതി കെ.എസ്.
സലീഖ
(എ)
സാന്ത്വന പരിചരണനയം (പാലിയേറ്റീവ്
കെയര്‍ പോളിസി) വഴി ആരംഭിച്ച
ഹോം കെയര്‍ സംവിധാനത്തിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ് എന്ന് വ്യക്തമാക്കാമോ;
(ബി)
ഈ പദ്ധതി പ്രകാരം പാലക്കാട് ജില്ലയില്‍
എത്ര പഞ്ചായത്തുകളില്‍ ഹോം കെയര്‍ സംവിധാനം കാര്യക്ഷമമായി
പ്രവര്‍ത്തിക്കുന്നു;
(സി)
ഈ സംവിധാനം ഇല്ലാത്ത പഞ്ചായത്തുകളില്‍
ഇത് അടിയന്തിരമായി നടപ്പില്‍ വരുത്തുവാനുള്ള നടപടി
സ്വീകരിക്കുമോ? |
6285 |
വയോജന സംരക്ഷണ
നിയമം
ശ്രീ.പി.കെ.
ബഷീര്‍
(എ)
മക്കളും,
ബന്ധുജനങ്ങളും ഉപേക്ഷിച്ച വയോജനങ്ങളുടെ സംരക്ഷണാര്‍ത്ഥം
നടപ്പിലാക്കിയ വയോജന സംരക്ഷണ നിയമം ഫലപ്രദമായി
നടപ്പിലാക്കുന്നില്ല എന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ബി)
കേരളത്തില്‍ ഈ നിയമപ്രകാരം എത്ര പേര്‍ക്കെതിരെ
കേസെടുത്തിട്ടുണ്ട്;
(സി)
പ്രസ്തുത നിയമം ഫലപ്രദമായി
നടപ്പിലാക്കുവാന്‍ എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ? |
6286 |
കാന്‍സര്‍ രോഗികള്‍ക്ക്
ചികിത്സാ ധനസഹായം
ശ്രീമതി പി.
അയിഷാ പോറ്റി
(എ)
കാന്‍സര്‍ രോഗികളുടെ സഹായത്തിനായി
ആവിഷ്കരിച്ചിട്ടുള്ള പദ്ധതികള്‍ വിശദമാക്കാമോ;
(ബി)
നിര്‍ദ്ധനരായ കാന്‍സര്‍ രോഗികള്‍ക്ക്
ചികിത്സാ ധനസഹായം ലഭ്യമാക്കുന്നുണ്ടോ;
(സി)
ഇല്ലെങ്കില്‍ ആയത് ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ? |
6287 |
പാലിയേറ്റീവ്
പരിചരണ പദ്ധതി
ശ്രീ. ഇ.
കെ. വിജയന്‍
(എ)
കേരള സംസ്ഥാനത്ത് ഇപ്പോള്‍ എത്ര
ഗ്രാമപഞ്ചായത്തുകളിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ
നേതൃത്വത്തില്‍ സര്‍ക്കാര്‍ പാലിയേറ്റീവ് പരിചരണ പദ്ധതി
നടപ്പിലാക്കുന്നത്;
(ബി)
നാദാപുരം മണ്ഡലത്തിലെ എത്ര
ഗ്രാമപഞ്ചായത്തുകള്‍ പ്രസ്തുത പദ്ധതി
നടപ്പിലാക്കുന്നുണ്ടെന്ന് പേരുസഹിതം വ്യക്തമാക്കാമോ;
(സി)
പ്രസ്തുത പദ്ധതി ഇതുവരെയും
നടപ്പിലാക്കാത്ത ഗ്രാമ പഞ്ചായത്തുകളില്‍ കൂടി ഇവ
നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ ?
|
6288 |
മലപ്പുറം
മണ്ഡലത്തിലെ അംഗന്‍വാടികള്‍
ശ്രീ. പി.
ഉബൈദുള്ള
(എ)
മലപ്പുറം മണ്ഡലത്തില്‍ എത്ര അംഗന്‍വാടികള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പഞ്ചായത്ത്,
മുനിസിപ്പാലിറ്റി തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
സ്വന്തം കെട്ടിടങ്ങള്‍ ഉള്ള അംഗന്‍വാടികള്‍
എത്ര; അവ ഏതെല്ലാം;
(സി)
വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നവ
എത്ര; അവ ഏതെല്ലാം;
(ഡി)
സ്ഥലം ലഭ്യമാക്കിയാല്‍ കെട്ടിടം നിര്‍മ്മിക്കുന്നതിനാവശ്യമായ
ഫണ്ട് നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ? |
6289 |
അംഗന്‍വാടി
ജീവനക്കാര്‍ക്ക് പ്രോത്സാഹനം
ശ്രീ. ഐ.സി.
ബാലകൃഷ്ണന്‍
,,
അന്‍വര്‍ സാദത്ത്
,,
എ.റ്റി.
ജോര്‍ജ്
,,
ബെന്നി ബെഹനാന്‍
(എ)
അംഗന്‍വാടി സ്ഥാപനങ്ങളെ വനിതകള്‍ക്കും
കുട്ടികള്‍ക്കും വേണ്ടിയുളള കമ്മ്യൂണിറ്റി റിസോഴ്സ്
സെന്ററാക്കി വികസിപ്പിക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍
ഏതു ഘട്ടത്തിലാണ്;
വ്യക്തമാക്കുമോ;
(ബി)
അംഗന്‍വാടികളില്‍ ആധുനിക
വിവരസാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുമോ;
(സി)
അംഗന്‍വാടികളിലെ ജീവനക്കാര്‍ക്ക്
പ്രോത്സാഹനങ്ങള്‍ നല്‍കുന്ന കാര്യം പരിഗണിക്കുമോ;
(ഡി)
ഇതിനായി എന്തു തുക വകയിരുത്തിയിട്ടുണ്ട്? |
6290 |
സാമൂഹ്യക്ഷേമ
വകുപ്പില്‍ നിന്നും ഗ്രാന്റ് നല്‍കുന്ന തിരുവനന്തപുരം
ജില്ലയിലെ സ്ഥാപനങ്ങള്‍
ശ്രീ.ബി.
സത്യന്‍
(എ)
സാമൂഹ്യക്ഷേമ വകുപ്പില്‍ നിന്നും
ഗ്രാന്റ് നല്‍കുന്ന എത്ര സ്ഥാപനങ്ങള്‍ തിരുവനന്തപുരം
ജില്ലയില്‍ ഉണ്ട്; പേരുള്‍പ്പെടെ
വ്യക്തമാക്കാമോ;
(ബി)
എത്ര തുക വീതമാണ് ഗ്രാന്റായി നല്‍കുന്നത്;
ഇനം തിരിച്ച് വ്യക്തമാക്കാമോ ? |