UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>UnStarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

  Answer  Provided    Answer  Not Yet Provided
Q. No Title of the Question
1200

സഹകരണ വകുപ്പിന്റെ വിഭജനം

ശ്രീമതി പി. അയിഷാ പോറ്റി

() സഹകരണ വകുപ്പിന്റെ വിഭജനം ഇപ്പോള്‍ ഏത്ഘട്ടത്തിലാണ്;

(ബി)വിഭജനം സംബന്ധിച്ച വിശദാംശങ്ങള്‍ എന്തെല്ലാമാണ്;

(സി) എന്നാണ് വകുപ്പ് വിഭജനം സംബന്ധിച്ച ഉത്തരവ്പുറപ്പെടുവിച്ചത്?

1201

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്

പ്രൊഫ. സി. രവീന്ദ്രനാഥ്

() തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഉല്‍പ്പാദന പദ്ധതികള്‍ക്ക് വേണ്ടി സഹകരണ സ്ഥാപനങ്ങളില്‍ നിന്ന് ലോണ്‍ എടുക്കാമെന്ന വ്യവസ്ഥ നിലവിലുണ്ടോ;

(ബി) അത്തരം ലോണുകള്‍ക്ക് പലിശ കുറവ് നല്‍കിക്കൊണ്ട് ജലസേചനം തുടങ്ങിയ പദ്ധതികളെ പ്രോല്‍സാഹിപ്പിക്കുമോ?

1202

കണ്‍സ്യൂമര്‍ഫെഡ് ലാഭകരമാക്കുന്നതിനുള്ള പദ്ധതികള്‍

ശ്രീ. റ്റി.. അഹമ്മദ് കബീര്‍

() കണ്‍സ്യൂമര്‍ഫെഡിന്റെ കീഴിലുള്ള ത്രിവേണി സ്റോറുകളില്‍ ആവശ്യത്തിലധികം തൊഴിലാളികളുള്ളതായി കണ്ടെത്തിയിട്ടുണ്ടോ ;

(ബി) ഇതുമൂലം സ്ഥാപനം ലാഭകരമായിട്ടാണോ പ്രവര്‍ത്തിക്കുന്നതെന്ന് വെളിപ്പെടുത്താമോ ;

(സി) ഇവരെ നിലനിര്‍ത്തുന്നതിനും സ്ഥാപനം കൂടുതല്‍ ലാഭകരമാക്കുന്നതിനും എന്തെങ്കിലും പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ ?

1203

കണ്‍സ്യൂമര്‍ ഫെഡ്

ശ്രീ. ജി. സുധാകരന്

() 2001 - 2006 കാലത്ത് കണ്‍സ്യൂമര്‍ ഫെഡിന്റ സഞ്ചിതലാഭം/സഞ്ചിത നഷ്ടം എത്ര; ഇക്കാലത്ത്സര്‍ക്കാരില്‍ നിന്നും ലഭിച്ച സഹായ ധനംഎത്ര;

(ബി) 2006 - 2011 കാലത്ത് കണ്‍സ്യൂമര്‍ ഫെഡിന്റെ സഞ്ചിത ലാഭം/സഞ്ചിത നഷ്ടം എത്ര; സര്‍ക്കാരില്‍ നിന്ന് ലഭിച്ച സഹായധനം എത്ര;

(സി) 2006 - 2011 കാലഘട്ടത്തില്‍ കണ്‍സ്യൂമര്‍ ഫെഡ് നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ നല്‍കുമോ;

(ഡി) 2001 -2006ലും 2006 - 2011 ലും എത്ര വിലക്കയറ്റ വിരുദ്ധ സഹകരണ ചന്തകളാണ് കണ്യ്‍ൂമര്‍ ഫെഡ് വഴി നടത്തിയത് ഓരോ കാലത്തേയും ആകെ വിറ്റ് വരവ് എന്തു തുക വീതം ആയിരുന്നു?

1204

. എം. എസ്. പദ്ധതി

പ്രൊഫ. സി. രവീന്ദ്രനാഥ്

() . എം. എസ്. ഷവന പദ്ധതിയനുസരിച്ച് വായ്പ എടുക്കുകയും സര്‍ക്കാര്‍ നല്‍കുമെന്ന് പറഞ്ഞിരുന്ന 10% പലിശ ലഭിക്കാത്തതുമായ സഹകരണ സ്ഥാപനങ്ങള്‍ നിലവില്‍ ഉണ്ടൊ;

(ബി) തൃശ്ശൂര്‍ ജില്ലയില്‍ ഏതൊക്കെ സഹകരണ സ്ഥാപനങ്ങള്‍ക്കാണ് പലിശ ലഭ്യമാക്കാത്തത്;

(സി) അത്തരം സ്ഥാപനങ്ങള്‍ക്ക് പലിശ നല്‍കുന്നതിന് ഒരു പദ്ധതി തയ്യാറാക്കുമോ?

1205

സഹകരണ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനുള്ള വ്യവസ്ഥകള്‍

ശ്രീ. ബാബു. എം. പാലിശ്ശേരി

() സഹകരണ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനും അവയ്ക്ക് അംഗീകാരം ലഭിക്കുന്നതിനും ഉള്ള വ്യവസ്ഥകള്‍ എന്തൊക്കെയാണ്;

(ബി) വിവിധ മേഖലകളിലായി എത്ര സഹകരണ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്;

(സി) സഹകരണ സംഘം നിയമത്തിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കുന്നതിന് ഉദ്ദേശമുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?

1206

സഹകരണ ബാങ്കിന്റെയും ജില്ലാ ബാങ്കുകളുടെ ഘടനയിലോ, പ്രവര്‍ത്തനങ്ങളിലോ ഉളള മാറ്റം

ശ്രീ. . കെ. ബാലന്‍

() സംസ്ഥാന സഹകരണ ബാങ്കിന്റെയും ജില്ലാ സഹകരണ ബാങ്കുകളുടെയും ഘടനയിലോ, പ്രവര്‍ത്തനങ്ങളിലോ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) എങ്കില്‍ ഇപ്പോള്‍ പരിഗണിച്ചുവരുന്ന ഘടനാപരമായും പ്രവര്‍ത്തനപരമായുമുള്ള മാറ്റങ്ങള്‍ എന്താണെന്ന് വിശദമാക്കുമോ;

(സി) ഇതിനായി പഠനം നടത്തുന്നതിനോ, ശുപാര്‍ശ സമര്‍പ്പിക്കുന്നതിനോ ആരെയെങ്കിലും ചുമതലപ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കുമോ

1207

സഹകരണ ബാങ്കുകളിലെ എ. ടി. എം.

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

() സഹകരണ മേഖലയിലെ ബാങ്കുകളില്‍ പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തി ബാങ്കുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

 (ബി) നിക്ഷേപകര്‍ക്ക് പണം പിന്‍വലിക്കാന്‍ എ. ടി. എം. സൌകര്യം ഇല്ലായെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) സഹകരണ ബാങ്കുകളില്‍ എ. ടി. എം. സൌകര്യം ഏര്‍പ്പെടുത്തിയാല്‍ മറ്റ് കൂടുതല്‍ പേരെ ഈ മേഖലയിലേയ്ക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; . ടി. എം. സൌകര്യം ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ?

1208

വിലക്കയറ്റം നിയന്ത്രിക്കല്‍

ശ്രീ.കെ.മുഹമ്മദുണ്ണി ഹാജി

() വിലക്കയറ്റം നിയന്ത്രിക്കുന്നതിന് സഹകരണ സംഘങ്ങള്‍ വഴി എന്തെല്ലാം നടപടികള്‍ സ്വീകരിക്കാന്‍ കഴിഞ്ഞുവെന്നും പുതുതായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്നും അതിനായി സബ്സിഡി ഇനത്തില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് എത്ര തുക ചെലവഴിച്ചുവെന്നും വ്യക്തമാക്കുമോ ;

(ബി) ഇതിനായി പുതിയ സഹകരണ മാര്‍ക്കറ്റുകളും, മെഡിക്കല്‍ഷോപ്പുകളും തുടങ്ങുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; എങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ?

1209

സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തന ശൈലി

ശ്രീ. .സി. ബാലകൃഷ്ണന്‍

() നിലവിലുളള സഹകരണ സംഘങ്ങളിലെ പ്രവര്‍ത്തനമാന്ദ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബീ) ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നത്; വിശദമാക്കാമോ;

(സി) പട്ടികവര്‍ഗ്ഗക്കാരുടെ സാമ്പത്തിക ഉന്നമനത്തിനായി പ്രത്യേകം പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുമോ;

(ഡി) ഇതിനായി എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ?

1210

കാര്‍ഷിക വായ്പ എഴുതിത്തള്ളല്‍

ശ്രീ. എം. ഹംസ

() കേരളത്തിന്റെ നെല്ലറയായ പാലക്കാട്ടിലെ നെല്‍കര്‍ഷകര്‍ക്ക് സഹകരണ വകുപ്പ് എന്തെല്ലാം സൌകര്യങ്ങള്‍ ആണ് ഒരുക്കിക്കൊടുക്കുന്നതെന്ന് വിശദമാക്കുമോ;

(ബി) കാര്‍ഷിക വായ്പയ്ക്ക് സഹകരണ സംഘങ്ങള്‍ എത്ര ശതമാനം പലിശയാണ് ഈടാക്കുന്നത്;

(സി) കാലവര്‍ഷക്കെടുതിമൂലം കൃഷിനാശം സംഭവിച്ചാല്‍ വായ്പ എഴുതി തള്ളുന്നതിന് എന്തെല്ലാ സംവിധാനങ്ങളാണുള്ളത്; അപ്രകാരം ലഭിച്ച എത്ര അപേക്ഷകളാണ് പരിഗണനയിലുള്ളത്; പാലക്കാട് ജില്ലയില്‍ അത്തരം എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; പ്രസ്തുത അപേക്ഷകളിന്മേല്‍ വായ്പ എഴുതിത്തള്ളുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?

(ഡി) 01.06.2006 മുതല്‍ 01.03.2011 വരെ എത്ര കോടിരൂപയുടെ കാര്‍ഷിക വായ്പകളാണ് എഴുതിത്തള്ളിയത്; ജില്ലാടിസ്ഥാനത്തില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; ഒറ്റപ്പാലത്തെ വിവിധ സഹകരണ ബാങ്കുകള്‍ കാര്‍ഷിക വായ്പ എഴുതി തള്ളിയതിന്റെ അപേക്ഷയുള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; അതിന്മേല്‍ എന്ത് നടപടി സ്വീകരിക്കുന്നതിനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ

1211

സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപം

ശ്രീമതി.കെ.എസ്.സലീഖ

സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളിലെ മൊത്തം നിക്ഷേപം എത്ര കോടി രൂപയായിരുന്നു ; നിക്ഷേപം വര്‍ദ്ധിപ്പിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ ?

1212

പിരിച്ചുവിട്ട ഭരണസമിതികള്‍

ശ്രീമതി കെ.കെ.ലതിക

() ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം കാലാവധി പൂര്‍ത്തിയാക്കാത്ത എത്ര സഹകരണസംഘം ഭരണസമിതികള്‍ പിരിച്ചുവിട്ടിട്ടുണ്ട്;

(ബീ) അവ ഏതൊക്കെയാണെന്നും ആയതിന്റെ കാരണങ്ങള്‍ എന്തെന്നും വ്യക്തമാക്കുമോ?

1213

സര്‍ക്കാരിതര ഖാദിമേഖലയില്‍ പെന്‍ഷന്‍

ശ്രീ. . പി. അബ്ദുളളക്കുട്ടി

() സര്‍ക്കാരിതര ഖാദിമേഖലയില്‍ നിന്ന് വിരമിച്ചവര്‍ക്ക് യാതൊരു ആനുകൂല്യവും ലഭ്യമാകുന്നില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) കോസ്റ് ചാര്‍ട്ട് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന പ്രസ്തുത മേഖലയില്‍ നിന്നും വിരമിക്കുന്നവര്‍ക്കും പെന്‍ഷന്‍ നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ?

1214

ആശ്വാസ് 2011 പദ്ധതി

ശ്രീ.എം.വി.ശ്രേയാംസ് കുമാര്‍

() ആശ്വാസ് കുടിശ്ശിക നിവാരണ പദ്ധതിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ ; അതിന്‍പ്രകാരം എന്തെല്ലാം ആനുകൂല്യങ്ങളാണ് ഗുണഭോക്താക്കള്‍ക്ക് ലഭിച്ചതെന്ന് വിശദമാക്കാമോ ;

(ബി) വയനാട് ജില്ലയില്‍ പ്രസ്തുത പദ്ധതി വഴി എത്ര പേര്‍ക്ക് ആനുകൂല്യം ലഭിച്ചുവെന്ന് മണ്ഡലം തിരിച്ച് കണക്ക് ലഭ്യമാക്കാമോ ;

(സി) പ്രസ്തുത പദ്ധതിയുടെ കാലാവധി ദീര്‍ഘിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?

1215

ബാങ്കിംഗ് നിയന്ത്രണ ഭേദഗതി

ശ്രീ.കോടിയേരി ബാലകൃഷ്ണന്‍

() കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദിഷ്ട ബാങ്കിംഗ് നിയന്ത്രണ ഭേദഗതി സംസ്ഥാനത്തെ സഹകരണ വായ്പകളുടെ ഏത് തരത്തിലുളള പ്രതിസന്ധികളാണുണ്ടാക്കുകയെന്ന് പരിശോധിച്ചിട്ടുണ്ടോ;.

(ബീ) എങ്കില്‍ ഇത് മറികടക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വികരിക്കുന്നതെന്ന് വെളിപ്പെടുത്താമോ?

1216

പരിയാരം മെഡിക്കല്‍ കോളേജ്

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() പരിയാരം മെഡിക്കല്‍ കോളേജ് ആരംഭിച്ചത് മുതല്‍ ഇന്നേവരെ ഓരോ വര്‍ഷവും സംസ്ഥാന സര്‍ക്കാര്‍ എത്ര തുകയാണ് പ്രസ്തുത സ്ഥാപനത്തിന് നല്‍കിയത്;

(ബി) ഗ്രാന്റായും, പ്രത്യേ പദ്ധതികള്‍ക്കായും എത്ര തുക നല്‍കി; ഇനം തിരിച്ച് വ്യക്തമാക്കാമോ;

(സി) പ്രസ്തുത തുക ഏതെല്ലാം പദ്ധതികള്‍ക്കായാണ് ചെലവഴിച്ചത്;

(ഡി) പരിയാരം മെഡിക്കല്‍ കോളേജ് എന്തെല്ലാം നടപടിക്രമങ്ങള്‍ പാലിച്ച് എന്നാണ് സര്‍ക്കാര്‍ ഏറ്റെടുത്തത;

() സര്‍ക്കര്‍ ഏറ്റെടുത്ത നടപടി റദ്ദാക്കിയതെപ്പോഴാണെന്നും, ഏതു സാഹചര്യത്തിലാണെന്നും വെളിപ്പെടുത്താമോ;

(എഫ) പ്രസ്തുത മെഡിക്കല്‍ കോളേജ് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ?

1217

വൈദ്യനാഥന്‍ പാക്കേജ്

ശ്രീ. സി. പി. മുഹമ്മദ്

() വൈദ്യനാഥന്‍ പാക്കേജ് നടപ്പാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) സര്‍വ്വീസ് സഹകരണ സംഘങ്ങളുടെ പേരിനൊപ്പം ബാങ്ക് എന്ന പേര്‍ ചേര്‍ക്കുവാന്‍ അനുവദിക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടോ?

(സി) ആയതു കേന്ദ്രം അംഗീകരിച്ചുവോ;

(ഡി) കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കുന്ന കാര്യത്തില്‍ ഏതെല്ലാം നിര്‍ദ്ദേശങ്ങളാണ് സമര്‍പ്പിച്ചിട്ടുളളത്;

() അക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് എന്താണ് എന്ന് വ്യക്തമാക്കാമോ?

1218

പട്ടിജാതി പട്ടികവര്‍ഗ്ഗ സ്ത്രീകളുടെ തൊഴിലില്ലായ്മ

ശ്രീ. .സി. ബാലകൃഷ്ണന്‍

() പട്ടികജാതി/ പട്ടികവര്‍ഗ്ഗ സ്ത്രീകളുടെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ സഹകരണമേഖലയില്‍ പദ്ധതികള്‍ ആവിഷ്കരിക്കാന്‍ തയ്യാറാകുമോ;

(ബീ) പരമ്പരാഗതവും, അല്ലാത്തതുമായ ഏതെല്ലാം പദ്ധതികള്‍ നടപ്പിലാക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?

1219

എസ്.സി./എസ്.ടി. വിഭാഗത്തില്‍പ്പെട്ടവരുടെ കടങ്ങള്‍

ശ്രീ. ബി. സത്യന്‍

() സഹകരണ ബാങ്കുകളില്‍ നിന്ന് 25,000/- രൂപ വരെ വായ്പ എടുത്തിരുന്ന എസ്.സി./എസ്.ടി. വിഭാഗത്തില്‍പ്പെട്ട ഉപഭോക്താക്കളുടെ കടങ്ങള്‍ എഴുതിത്തളളാന്‍ മുന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പ്രസ്തുത പദ്ധതി ഇപ്പോള്‍ തുടരുന്നുണ്ടോ; ഈ പദ്ധതി പ്രകാരം എത്ര കോടി രൂപ ഇതുവരെ ചെലവഴിച്ചു; ഇതിലേയ്ക്ക് മതിയായ തുക നീക്കിവച്ചിട്ടുണ്ടോ;

(സി) പ്രസ്തുത പദ്ധതിയോടൊപ്പം കൂടുതല്‍ തുക വായ്പയെടുത്തിരുന്ന പ്രസ്തുത വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മറ്റെന്തെങ്കിലും ആനുകൂല്യങ്ങള്‍ നല്‍കാന്‍ കഴിയുമോ;

(ഡി) ഭവനനിര്‍മ്മാണത്തിനും മറ്റും വായ്പയെടുത്ത എസ്.സി./എസ്.ടി. വിഭാഗത്തില്‍പ്പെട്ട തിരിച്ചടയ്ക്കാന്‍ പ്രാപ്തിയില്ലാത്തവര്‍ക്ക് മറ്റെന്തെങ്കിലും ആനുകൂല്യം നല്‍കാന്‍ കഴിയുമോ ?

1220

മൊബൈല്‍ ന്യായവില ഷോപ്പുകള്‍

ശ്രീ.മുല്ലക്കര രത്നാകരന്‍

() കണ്‍സ്യൂമര്‍ ഫെഡും വില്ലേജ് സര്‍വ്വീസ് സഹകരണബാങ്കുകളും സംയുക്തമായി സംഘടിപ്പിക്കുന്ന മൊബൈല്‍ ന്യായവില ഷോപ്പുകള്‍ എന്ന ആശയം വിലനിലവാരം പിടിച്ചുനിര്‍ത്താന്‍ ഫലപ്രദമാകുമെന്ന് കരുതുന്നുണ്ടോ ;

(ബി) എങ്കില്‍ പ്രസ്തുത പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിന് ആവശ്യമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ തയ്യാറാകുമോ ?

1221

ഓണം വിപണി

ശ്രീ...അസീസ്

() ഓണം പ്രമാണിച്ച് എത്ര സഹകരണ ഔട്ട്ലെറ്റുകളാണ് ആരംഭിച്ചതെന്നും ഇവയിലൂടെ ഏതെല്ലാം സാധനങ്ങളാണ് വിതരണം ചെയ്തതെന്നും എത്ര കോടി രൂപയുടെ വിപണനം നടന്നുവെന്നും വെളിപ്പെടുത്തുമോ ;

(ബി) ത്രിവേണി സ്റോറുകള്‍ നിലവിലില്ലാത്തിടങ്ങളില്‍ അടിയന്തിരമായി അവ ആരംഭിക്കുന്നതിനുള്ള നടപടി കൈക്കൊള്ളുമോ

1222

ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

1222

ശ്രീ. സണ്ണി ജോസഫ്

ശ്രീ വി.ഡി.സതീശന്‍

ശ്രീ എം.പി.വിന്‍സെന്റ്

ശ്രീ പി.. മാധവന്‍

() 100 ദിന കര്‍മ്മപദ്ധതികള്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കിയ പദ്ധതികള്‍ ഏതെല്ലാം

(ബീ) സഹകരണസ്ഥാപനങ്ങളിലെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി എന്നുവരെയാണ്;

(സി) പ്രസ്തുത പദ്ധതിയിലൂടെ ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം 2011 സെപ്റ്റംബര്‍ വരെ എത്ര തുക പിരിച്ചെടുത്തുവെന്നും എത്ര രൂപയുടെ പലിശ ഇളവാണ് ഗുണഭോക്താക്കള്‍ക്ക് നല്‍കിയത് എന്നും അറിയിക്കാമോ?

BACK

Home 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.