UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>UnStarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No  Questions
1340

കാര്‍ഷികരംഗത്തെ വളര്‍ച്ച

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

() കാര്‍ഷികരംഗത്തെ വളര്‍ച്ചയ്ക്ക് വേണ്ടി ഈ സര്‍ക്കാര്‍ ഇതിനകം ചെയ്ത കാര്യങ്ങള്‍ വിശദീകരിക്കുമോ;

(ബി) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് എന്തെങ്കിലും വികസന പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(സി) കാര്‍ഷിക രംഗത്തെ സഹായങ്ങള്‍ യഥാസമയം അര്‍ഹരായ കര്‍ഷകര്‍ക്ക് ലഭിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ?

1341

'ഹരിതശ്രീ' പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍

ശ്രീ. ലൂഡി ലൂയിസ്

ശ്രീവര്‍ക്കല കഹാര്‍

ശ്രീ .പി. അബ്ദുളളക്കുട്ടി

() സംസ്ഥാനത്തെ ഹരിതശ്രീ പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാം;

(ബി) കാര്‍ഷിക സര്‍വ്വകലാശാലയുടെ വിവിധ കാമ്പസ്സുകളില്‍ ഈ പദ്ധതി വിപുലമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത്;

(സി) ഈ പദ്ധതി വിപുലമാക്കുന്നതിനായി നൂതന സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നതിന് സര്‍വ്വകലാശാല എന്തെല്ലാം മാര്‍ഗ്ഗങ്ങളാണ് സ്വീകരിച്ചിട്ടുളളത് ?

1342

കൃഷിവകുപ്പില്‍ എഞ്ചിനീയറിംഗ് വിംഗ് തുടങ്ങുവാന്‍ നടപടി

ശ്രീ.തേറമ്പില്‍ രാമകൃഷ്ണന്‍

ശ്രീ  റ്റി.എന്‍.പ്രതാപന്‍

ശ്രീ  സി.പി.മുഹമ്മദ്

ശ്രീ  വര്‍ക്കല കഹാര്‍

() സംസ്ഥാനത്തെ കര്‍ഷകര്‍, കാര്‍ഷികയന്ത്രങ്ങളുടെ ഉപയോഗത്തിന് പുറംതിരിഞ്ഞുനില്‍ക്കുകയാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ ;

(ബി) എങ്കില്‍ ഈ മേഖലയില്‍ കാര്‍ഷികയന്ത്രങ്ങള്‍ ഉപയോഗപ്പെടുത്താന്‍ എന്തെല്ലാം നടപടികളാണ് കൈകൊള്ളാനുദ്ദേശിക്കുന്നത് ;

(സി) കാര്‍ഷിക മേഖലയില്‍ ഇതു നടപ്പിലാക്കുന്നതിനായി കൃഷി വകുപ്പില്‍ എന്‍ജീനീയറിംഗ് വിങ്ങ് തുടങ്ങുവാന്‍ ആലോചിക്കുന്നുണ്ടോ ;

(ഡി) എങ്കില്‍ ഇതിനായി എന്തെല്ലാം നടപടികളാണ് കൈകൊള്ളാനുദ്ദേശിക്കുന്നത് എന്നറിയിക്കാമോ ?

1343

കാര്‍ഷിക മേഖലയില്‍ ഇസ്രായേലുമായുള്ള സഹകരണം

ഡോ. ടി.എം. തോമസ് ഐസക്

ശ്രീ. പി. റ്റി. . റഹീം

ശ്രീ.പി. ജയരാജന്‍

ശ്രീബാബു എം. പാലിശ്ശേരി

() ഇസ്രായേല്‍ സഹകരണത്തോടെ സംസ്ഥാനത്ത് കാര്‍ഷിക മേഖലയില്‍ പുതുതായി എന്തെങ്കിലും പദ്ധതി തുടങ്ങാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടോ; എങ്കില്‍ പദ്ധതി നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് വിശദമാക്കാമോ;

(ബി) ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനുവേണ്ടി മുഖ്യമന്ത്രിയോ മറ്റേതെങ്കിലും മന്ത്രിമാരോ ഇസ്രായേല്‍ ഗവണ്‍മെണ്ടിന്റെ പ്രതിനിധികളുമായി ചര്‍ച്ചനടത്തിയിട്ടുണ്ടോ; എങ്കില്‍ എപ്പോള്‍ എവിടെയെല്ലാം വെച്ച് ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ എന്തെല്ലാമായിരുന്നുവെന്നും അറിയിക്കാമോ;

(സി) ഇസ്രായേലുമായി കാര്‍ഷിക മേഖലയില്‍ ധാരണയോടെ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ തീമാനിച്ചിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം പദ്ധതികളുടെ കാര്യത്തില്‍ എന്നു വ്യക്തമാക്കുമോ ?

1344

പച്ചക്കറി ഉല്പാദനത്തില്‍ സ്വയം പര്യാപ്തത

ശ്രീ. സി. പി. മുഹമ്മദ്

ശ്രീവി.ഡി. സതീശന്‍

ശ്രീവര്‍ക്കല കഹാര്‍

ശ്രീറ്റി.എന്‍. പ്രതാപന്‍

() പച്ചക്കറി ഉല്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കാന്‍ എന്തെല്ലാം നടപടികളാണ് കൈകൊള്ളാനുദ്ദേശിക്കുന്നത് എന്നറിയിക്കാമോ;

(ബി) കര്‍ഷകരെ ചൂഷണം ചെയ്യുന്ന ഇടത്തട്ടുകാരെ ഒഴിവാക്കി പച്ചക്കറി വില്പന നേരിട്ടു നടത്തുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുമോ;

(സി) സ്വശ്രയ കര്‍ഷക സംഘങ്ങള്‍വഴി കൃഷിക്കാരില്‍ നിന്നും പച്ചക്കറി സംഭരിക്കാനും, അവവിതരണം ചെയ്യുവാനും നടപടി സ്വീകരിക്കുമോ?

1345

ഓണക്കാലത്തെ പച്ചക്കറി വില

ശ്രീ. മുല്ലക്കര രത്നാകരന്‍

ശ്രീമതി ഗീതാ ഗോപി

ശ്രീ. ജി. എസ്. ജയലാല്‍

ശ്രീവി. ശശി

() ഇക്കഴിഞ്ഞ ഓണക്കാലത്ത് പച്ചക്കറി വില നിയന്ത്രണത്തില്‍ കൊണ്ടുവരുന്നതിനുവേണ്ടി കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിലകുറച്ച് പച്ചക്കറികള്‍ വിതരണം നടത്തിയിട്ടുണ്ടോ;

(ബി) ഇതിനായി സംസ്ഥാനത്തൊട്ടാകെ എന്തെല്ലാം സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്; ഇതിലൂടെ സബ്സിഡി ഇനത്തില്‍ ഉപഭോക്താവിന് ലഭ്യമാക്കിയ തുക എത്രയെന്ന് വ്യക്തമാക്കുമോ;

(സി) കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്ത് ഓരോ വര്‍ഷവും ഓണക്കാലത്ത് വിലകുറച്ച് പച്ചക്കറികള്‍ വിതരണം ചെയ്യുന്നതിന് എന്തെല്ലാം സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്; ഓരോ വര്‍ഷവും ഉപഭോക്താക്കള്‍ക്ക് സബ്സിഡിയിനത്തില്‍ ലഭ്യമാക്കിയ തുക എത്രയായിരുന്നുവെന്ന് വെളിപ്പെടുത്തുമോ?

1346

മട്ടുപ്പാവിലെ പച്ചക്കറി കൃഷി

ശ്രീ. വി.ഡി സതീശന്‍

ശ്രീ തേറമ്പില്‍ രാമകൃഷ്ണന്‍

ശ്രീ വര്‍ക്കല കഹാര്‍

ശ്രീ റ്റി.എന്‍. പ്രതാപന്‍

() സംസ്ഥാനത്ത് മട്ടുപ്പാവിലെ പച്ചക്കറികൃഷി പദ്ധതിക്ക് തുടക്കമിട്ടിട്ടുണ്ടോ;

(ബീ) എങ്കില്‍ ഈ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(സി) ഇങ്ങനെ കൃഷിചെയ്യുന്നവര്‍ക്ക് എന്തെല്ലാം സഹായങ്ങളാണ് ഹോര്‍ട്ടികോര്‍പ്പ് നല്‍കാന്‍ ഉദ്ദേശിക്കുന്നത്;

(ഡി) സംസ്ഥാനത്തിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ നടീല്‍ വസ്തുക്കള്‍ കൃഷിക്കാര്‍ക്ക് എത്തിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

1347

പച്ചക്കറി ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് പദ്ധതികള്‍

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() പച്ചക്കറി ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;

(ബി) വിദ്യാര്‍ത്ഥികളില്‍ കൃഷിയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് എന്തൊക്കെ പരിപാടികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത് ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

1348

പച്ചക്കറികൃഷി

ശ്രീ. സി. എഫ്. തോമസ്

ഡോ. എന്‍. ജയരാജ്

ശ്രീ. പി. സി. ജോര്‍ജ്

ശ്രീ റോഷി അഗസ്റിന്‍

() സംസ്ഥാനത്ത് പച്ചക്കറികൃഷി വ്യാപകമാക്കുവാന്‍ പുതിയ പദ്ധതി ആവിഷ്ക്കരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ നല്കുമോ;

(ബി) നിലവില്‍ പച്ചക്കറികൃഷി നടത്തുന്ന കര്‍ഷകര്‍ക്ക് നല്കുന്ന ആനുകൂല്യങ്ങള്‍ എന്തൊക്കെയാണ്;

 (സി)കര്‍ഷകരില്‍ നിന്നും പച്ചക്കറി സംഭരിച്ച് കേട്കൂടാതെ സൂക്ഷിക്കുവാന്‍ നിലവില്‍ എന്ത് സംവിധാനമാണുള്ളതെന്നറിയിക്കുമോ?

1349

കൃഷിവകുപ്പിനു കീഴില്‍ പ്രത്യേക എഞ്ചിനീയറിംഗ് വിഭാഗം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() കൃഷിവകുപ്പിനു കീഴില്‍ പ്രത്യേക എഞ്ചിനീയറിംഗ് വിഭാഗം സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ബി) എങ്കില്‍ ഇതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ ;

(സി) ഈ വിഷയം സംബന്ധിച്ച് ഏതെങ്കിലും പഠന സമിതികള്‍ ഇതിനകം റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടോ ; ആയതിന്റെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ;

(ഡി) ഇതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് വെളിപ്പെടുത്താമോ ?

1350

പച്ചക്കറി കര്‍ഷകര്‍ക്കുള്ള സഹായം

ശ്രീ. കെ.കെ. നാരായണന്‍

() സംസ്ഥാനത്ത് പച്ചക്കറി കൃഷി വ്യാപകമാക്കുന്നതിന്റെ ഭാഗമായി പച്ചക്കറി കര്‍ഷകര്‍ക്ക് എന്തെല്ലാം സഹായങ്ങളാണ് കൃഷിവകുപ്പ് നല്‍കുന്നത് എന്ന് വ്യക്തമാക്കാമോ ;

(ബി) കേന്ദ്രീകരിച്ച് പച്ചക്കറി കൃഷി നടത്തുന്നതിന് എന്തൊക്കെ സഹായങ്ങള്‍ ലഭ്യമാക്കുമെന്നും വിശദമാക്കാമോ ?

1351

കൃഷിവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍

ശ്രീ. സി. പി. മുഹമ്മദ്

() കൃഷിവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ ഏതെല്ലാമാണ് ;

(ബി) ഇതില്‍ എത്ര സ്ഥാപനങ്ങള്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നു. ; അവ ഏതെല്ലാമെന്നറിയിക്കുമോ ?

1352

കേര കര്‍ഷകരുടെ ക്ഷേമത്തിനായുള്ള പദ്ധതികള്‍

ശ്രീ. .പി. അബ്ദുള്ളക്കുട്ടി   

() കേര കര്‍ഷകരുടെ രക്ഷയ്ക്കായി നാളികേരവികസന ബോര്‍ഡ് ആവിഷ്ക്കരിച്ചിട്ടുള്ള പദ്ധതികള്‍ എന്തൊക്കെയാണ് ;

(ബി) നാളികേര ഉല്‍പാദനക്ഷമതയില്‍ കേരളത്തിന്റെ പിന്നോക്കാവസ്ഥ, വളത്തിന്റെ വിലയിലും കൃഷിചെലവിലും ഉണ്ടായ വര്‍ദ്ധന, തൊഴിലാളി ക്ഷാമം തുടങ്ങിയവ ഫലപ്രദമായി തടയാന്‍ എന്തു നടപടിയാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ ?

1353

കേരോല്‍പന്ന കയറ്റുമതി

ശ്രീ. വി.പി. സജീന്ദ്രന്‍

() ഇന്ത്യയില്‍ ഏറ്റവും അധികം കേരോല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നത് ഏത് സംസ്ഥാനത്ത് നിന്നാണെന്ന് അറിയാമോ;

(ബി) കേരളത്തില്‍ നിന്നും കയറ്റുമതി ചെയ്യുന്ന കേരോല്‍പന്നങ്ങള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;

(സി) കേരോല്‍പന്ന കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിന് ഈ മേഖലയില്‍ വൈവിധ്യവത്ക്കരണം നടപ്പാക്കാന്‍ എന്തെല്ലാം നടപടി സ്വീകരിക്കുന്നുവെന്ന് വ്യക്തമാക്കാമോ?

1354

ഇളനീര്‍ പന്തല്‍ പദ്ധതി

ശ്രീ. കെ.കെ. നാരായണന്‍

() സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളുടെ സമീപത്തും ജില്ലാ ആശുപത്രികളുടെ സമീപത്തും നാളികേര വികസന കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ ഇളനീര്‍ പന്തല്‍ തുടങ്ങി മിതമായ നിരക്കില്‍ ഇളനീര്‍ ലഭ്യമാക്കുന്ന പദ്ധതി ആരംഭിക്കുന്ന കാര്യം പരിഗണിക്കുമോ;

(ബി) നിള നീരിന് സംസ്ഥാനത്ത് ഏകീകരിച്ച വില നടപ്പിലാക്കുന്ന കാര്യം പരിഗണിക്കുമോ;

(സി) എങ്കില്‍ ഇതിന്റെ വിശദാംശം വെളിപ്പെടുത്താമോ ?

1355

കരിക്കിന്‍വെളളം വാണിജ്യ അടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കുന്നതിന് നടപടി

ശ്രീ. വി.പി. സജീന്ദ്രന്‍

() കരിക്കിന്‍വെളളത്തെ 'കേരളത്തിന്റെ ഔദ്യോഗിക പാനീയ'മാക്കുന്നതിനുളള നടപടി സ്വീകരിക്കുമോ; ഇതു സംബന്ധിച്ച എന്തെങ്കിലും നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ;

(ബി) കരിക്കിന്‍വെളളം പായ്ക്ക്ചെയ്ത് വിപണിയില്‍ എത്തിക്കുന്നതിനുളള തീരുമാനം കൈക്കൊണ്ടിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കാമോ;

(സി) കരിക്ക് സംസ്ക്കരണ യൂണിറ്റ് ഗവണ്‍മെന്റ്/പൊതുമേഖലയില്‍ തുടങ്ങുന്നതിന് നടപടി സ്വീകരിക്കുമോ ?

1356

നെല്‍കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടി

ശ്രീ. കെ. ദാസന്‍

() നെല്‍കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും ഉത്പാദനം വര്‍ദ്ധിപ്പിക്കാനും കൃഷിക്കാര്‍ക്ക് സഹായകരമായ രീതിയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ നടപ്പിലാക്കുന്ന പുതിയ പദ്ധതികള്‍ സംബന്ധിച്ച് വിശദാംശങ്ങള്‍ നല്‍കാമോ;

(ബി) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ സബ്സിഡി നിരക്കില്‍ വിത്തും വളവും കൃഷിക്കാര്‍ക്ക് നല്‍കാന്‍ എന്തെല്ലാം പദ്ധതികളാണുള്ളത്; ഇതിന്റെ വിശദാംശം ലഭ്യമാക്കാമോ;

(സി) നെല്‍കൃഷിക്കാര്‍ക്ക് ഇന്‍ഷൂറന്‍സ് നടപ്പിലാക്കിയിട്ടുണ്ടോ; എങ്കില്‍ ഈ പദ്ധതി എപ്പോഴാണ് നിലവില്‍ വന്നത് എന്ന് അറിയിക്കുമോ ?

1357

പച്ചക്കറി വിത്ത് വിതരണം

ശ്രീ. ജെയിംസ് മാത്യു

() സര്‍ക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായി പച്ചക്കറി വിത്തുകള്‍ വീടുകളില്‍ വിതരണം ചെയ്യുന്നതിന് സ്വീകരിച്ച നടപടി വിശദീകരിക്കുമോ ;

(ബി) പ്രസ്തുത പദ്ധതി പുതുതായി ആവിഷ്കരിച്ചതാണോ ; എത്ര വീടുകളില്‍ പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തിട്ടുണ്ട് ; ജില്ലാടിസ്ഥാനത്തില്‍ കണക്കു ലഭ്യമാക്കാമോ ;

(സി) ഇങ്ങനെ വിതരണം ചെയ്യുന്ന വിത്തുകള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ ;

(ഡി) ഈ പദ്ധതിയുടെ തുടര്‍ മോണിറ്ററിങ്ങിനും വ്യാപനത്തിനും എന്തു നടപടിയാണ് സ്വീകരിച്ചിട്ടുള്ളത് ?

1358

ഹരിതയോരം പദ്ധതി

ശ്രീ. മുല്ലക്കര രത്നാകരന്‍

() കൃഷിവകുപ്പ് മുന്‍കൈയ്യെടുത്ത് പ്രധാനപാതയോരങ്ങള്‍ കേന്ദ്രീകരിച്ച് നടപ്പിലാക്കിയ ഹരിതയോരം പദ്ധതി തുടര്‍ന്നും നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബീ) എങ്കില്‍ ആ പദ്ധതി വിപുലീകരിച്ച് ഗ്രാമീണപാതയോരങ്ങളിലും നടപ്പിലാക്കുന്നതിനുളള കര്‍മ്മപദ്ധതി ആവിഷ്കരിക്കാന്‍ നടപടി സ്വീകരിക്കുമോ?

1359

ഹരിതയോരം പദ്ധതി

ശ്രീ. . ചന്ദ്രശേഖരന്‍

() ഹരിതയോരം പദ്ധതിയിന്‍ കീഴില്‍ സംസ്ഥാനത്ത് ആകെ എത്ര ഹെക്ടര്‍ സ്ഥലത്താണ് കൃഷി നടത്തിയിട്ടുള്ളത്;

(ബി) പദ്ധതി തുടര്‍ന്നു കൊണ്ടു പോകുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

(സി) എങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?

1360

നെല്‍വിത്തിന് സബ്സിഡി

ശ്രീ. വി.എസ്. സുനില്‍ കുമാര്‍

() കര്‍ഷകര്‍ക്ക് നെല്‍വിത്ത് സബ്സിഡി നിരക്കില്‍ നല്‍കുന്നതിന് പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടോ;

(ബീ) നെല്‍വിത്തിനും കുമ്മായത്തിനും രാസവളത്തിനും സബ്സിഡി നല്‍കിക്കൊണ്ട് പ്രത്യേക പദ്ധതി നടപ്പിലാക്കുവാന്‍ നടപടി സ്വീകരിക്കുമോ?

1361

കര്‍ഷക ഭവന്‍

ശ്രീ. സി. ദിവാകരന്‍

ശ്രീ പി. തിലോത്തമന്‍

ശ്രീമതി ഇ. എസ്. ബിജിമോള്‍

ശ്രീ. കെ. രാജു

() കര്‍ഷകര്‍ക്കായി താമസസൌകര്യവും പരിശീലനപഠനവും മറ്റും നിര്‍വ്വഹിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്ക്കരിച്ച് പൂര്‍ത്തീകരിച്ച കര്‍ഷക ഭവന്‍ പ്രവര്‍ത്തനസജ്ജമാക്കിയിട്ടില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) കര്‍ഷക ഭവന്‍ കര്‍ഷകര്‍ക്ക് ഉപയുക്തമാകത്തക്ക നിലയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള അടിയന്തിര നടപടി സ്വീകരിക്കുമോ;

(സി) എല്ലാ ജില്ലകളിലും ഇത്തരത്തിലുള്ള കര്‍ഷക ഭവനുകള്‍ ആരംഭിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ അതിനുള്ള നടപടികള്‍ ഏതുവരെയായി എന്ന് വെളിപ്പെടുത്തുമോ?

1362

നെല്‍വയല്‍ നീര്‍ത്തട പദ്ധതി

ശ്രീ.കെ.ശിവദാസന്‍ നായര്‍

() നെല്‍വയല്‍ നീര്‍ത്തട പദ്ധതി സംസ്ഥാനത്ത് നടപ്പാക്കി തുടങ്ങിയോ ;

(ബി) നെല്‍വയല്‍ നീര്‍ത്തട നിയമത്തിന്റെ അടിസ്ഥാനത്തില്‍ എത്ര പേര്‍ക്കെതിരെ, എത്ര കേസ്സുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട് ; എത്ര പേരില്‍ നിന്നും പിഴ ഈടാക്കിയിട്ടുണ്ട് ;

(സി) നെല്‍വയല്‍ നീര്‍ത്തട നിയമത്തിന്റെ അടിസ്ഥാനത്തില്‍ കൃഷി ഭൂമി സംബന്ധിച്ച് ഡാറ്റാ ബാങ്ക് തയ്യാറാക്കി ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടോ ; എങ്കില്‍ എന്ന്; വിശദാംശങ്ങള്‍ നല്‍കുമോ ?

1363

'ഹരിതശ്രീ' പദ്ധതി

ശ്രീമതി പി. അയിഷാ പോറ്റി

ശ്രീ. കെ. ദാസന്‍

ശ്രീ. പി. റ്റി. . റഹീം

ഡോ. കെ. ടി. ജലീല്‍

() കുടുംബശ്രീയിലൂടെയുള്ള 'ഹരിതശ്രീ' എന്ന പാട്ടകൃഷി പദ്ധതി ഇപ്പോള്‍ നടപ്പാക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി) മുന്‍വര്‍ഷം സംയോജിത കൃഷി വഴി എന്തെല്ലാം വിളകള്‍ എത്ര ഹെക്ടറില്‍ നടപ്പിലാക്കുകയുണ്ടായി;

(സി) ഈ പദ്ധതി വ്യാപിപ്പിക്കുന്നതിന് കൃഷി വകുപ്പ്, കുടുംബശ്രീ വഴി നടപ്പിലാക്കാനുദ്ദേശിക്കുന്ന പുതിയ സഹായ പദ്ധതികളെക്കുറിച്ച് വിശദമാക്കുമോ?

1364

ഫാം അഡ്വൈസറി മെസേജിംഗ്

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

() സംസ്ഥാനത്ത് ഫാം അഡ്വൈസറി മെസേജിംഗ് ആരംഭിക്കുന്നത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കുമോ ;

(ബി) ഫാം അഡ്വൈസറി മെസേജിംഗിന്റെ പ്രധാന ഉദ്ദേശ ലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ ;

(സി) പ്രസ്തുത പദ്ധതിയുടെ നിര്‍വ്വഹണ ഏജന്‍സി ഏതാണെന്ന് വെളിപ്പെടുത്തുമോ ;

(ഡി) കൃഷി പരിപാലനത്തില്‍ കര്‍ഷകരെ സഹായിക്കുന്ന വിധത്തില്‍ ഫാം അഡ്വൈസറി മെസേജിംഗ് ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

1365

ആര്‍. കെ. വി. വൈ. പദ്ധതി

ശ്രീ. ജി. എസ്. ജയലാല്‍

() 2011-12 വര്‍ഷം സംസ്ഥാന കൃഷി വകുപ്പ് ആര്‍. കെ. വി. വൈ. പദ്ധതി പ്രകാരം എത്ര കോടി രൂപയുടെ പ്രവര്‍ത്തനങ്ങളാണ് ഏറ്റെടുത്ത് നടപ്പിലാക്കുവാന്‍ ശ്രമിക്കുന്നത്;

(ബി) പ്രസ്തുത പദ്ധതികള്‍ ഏതൊക്കെ ജില്ലകളിലാണ് നടപ്പിലാക്കുന്നതെന്ന് തുക ഉള്‍പ്പെടെ വ്യക്തമാക്കുമോ;

(സി) പദ്ധതി നടപ്പിലാക്കുമ്പോള്‍ ചാത്തന്നൂര്‍ നിയോജക മണ്ഡലത്തിലെ അടിസ്ഥാന സൌകര്യ വികസനത്തിന് മുന്‍ഗണന നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ ?

1366

തരിശ് നിലങ്ങളില്‍ കൃഷി ഇറക്കുന്നതിനുള്ള ധനസഹായം

ശ്രീ.സി.എഫ്.തോമസ്

ഡോ.എന്‍.ജയരാജ്

ശ്രീ.റോഷി അഗസ്റിന്‍

ശ്രീ പി.സി.ജോര്‍ജ്

() തരിശായികിടക്കുന്ന നെല്‍പാടങ്ങളില്‍ കൃഷിയിറക്കുന്നതിന് കര്‍ഷകര്‍ക്ക് ഇപ്പോള്‍ നല്കുന്ന സാമ്പത്തിക സഹായം എത്രയാണ് ;

(ബി) ഈ തുക വര്‍ദ്ധിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

1367

ഹരിതയോരം പദ്ധതി

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

മുന്‍ സര്‍ക്കാര്‍ ആരംഭിച്ച ഹരിതയോരം പദ്ധതി വ്യാപകമാക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ ?

1368

കൃഷിവകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍

ശ്രീ. എം. ഹംസ

സംസ്ഥാന കൃഷി വകുപ്പിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ ഏതെല്ലാമാണ്; അതില്‍ ഏതെല്ലാം സ്ഥാപനങ്ങള്‍ ആണ് ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നത് ; നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ഏതെല്ലാം ?

1369

കോള്‍ പാടങ്ങളുടെ സംരക്ഷണത്തിന് പ്രത്യേക പാക്കേജ്

ശ്രീ. പാലോട് രവി

ശ്രീ ഹൈബി ഈഡന്‍

ശ്രീപി.. മാധവന്‍

ശ്രീലൂഡി ലൂയിസ്

സംസ്ഥാനത്തെ കോള്‍ പാടങ്ങളുടെ സംരക്ഷണത്തിനും വികസനത്തിനുമായി കുട്ടനാട് പാക്കേജ് മാതൃകയില്‍ പ്രത്യേക പാക്കേജ് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമോ ?

1370

സര്‍ക്കാര്‍ ഫാമില്‍ വില്‍ക്കുന്ന ഉല്പന്നങ്ങളുടെ വില

ശ്രീ. വി.എസ്. സുനില്‍കുമാര്‍

ശ്രീ.കെ. വിജയന്‍

ശ്രീമതി ഗീതാ ഗോപി

ശ്രീ. ജി.എസ്. ജയലാല്‍

() ഈ ഗവണ്‍മെന്റ് അധികാരമേറ്റ ശേഷം സര്‍ക്കാര്‍ ഫാമില്‍ നിന്നും വില്ക്കുന്ന ഉല്പന്നങ്ങളുടെ വില വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ ; ഉണ്ടെങ്കില്‍ ഓരോ ഉല്പന്നത്തിനും നിലവിലുണ്ടായിരുന്ന വിലയും വര്‍ദ്ധിപ്പിച്ച വിലയും എത്ര വീതമാണെന്ന് വ്യക്തമാക്കുമോ ;

(ബി) സ്വകാര്യ ഫാമുകളിലെ ഉല്പന്നങ്ങള്‍ക്ക് പുതിയ നിരക്ക് ബാധകമായിട്ടുണ്ടോ ;

(സി) തദ്ദേശസ്ഥാപനങ്ങള്‍ക്ക് വിട്ടുകൊടുത്ത ഫാമുകളില്‍ നിന്നും വില്ക്കുന്ന ഉല്പന്നങ്ങളുടെ വില നിലവാരം എത്രയാണെന്ന് വെളിപ്പെടുത്തുമോ ?

1371

മെക്കനൈസ്ഡ് ലേബര്‍ ബാങ്ക് (ആഗ്രോ തൊഴില്‍ സേന)

ശ്രീ. സി. ദിവാകരന്‍

ശ്രീ. കെ. വിജയന്‍

ശ്രീ. ചന്ദ്രശേഖരന്‍

ശ്രീകെ. അജിത്

() സംസ്ഥാനത്ത് മെക്കനൈസ്ഡ് ലേബര്‍ ബാങ്ക് (ആഗ്രോ തൊഴില്‍ സേന) എന്ന പദ്ധതി ആരംഭിച്ചിട്ടുണ്ടോ;

(ബി) ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നതെന്താണെന്ന് വ്യക്തമാക്കുമോ;

(സി) ഏതെല്ലാം ജില്ലകളിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്; ഇതില്‍ അംഗങ്ങളാകുന്നവര്‍ക്ക് എന്തെല്ലാം ആനുകൂല്യങ്ങളാണ് നല്‍കുവാനുദ്ദേശിക്കുന്നതെന്ന് വെളിപ്പെടുത്തുമോ;

(ഡി) ഈ കര്‍മ്മസേനയില്‍ പരിശീലനം കഴിഞ്ഞിറങ്ങുന്നവരെ ഈ മേഖലയില്‍ നിലനിര്‍ത്തുന്നതിനും സ്ഥിരമായി ഏതെങ്കിലും തരത്തിലുള്ള ആനുകൂല്യം നല്‍കുന്നതിനും ശ്രമിക്കുമോ?

1372

അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് ആന്റ് ട്രെയിനിംഗ് ഇന്‍സ്റിറ്റ്യൂട്ട്

ശ്രീ. . കെ. ശശീന്ദ്രന്‍

() വിദ്യാര്‍ത്ഥികളിലും യുവാക്കളിലും കാര്‍ഷി കാഭിരുചി വളര്‍ത്താന്‍ കേന്ദ്രസഹായത്തോടെ അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് ആന്റ് ട്രെയിനിംഗ് ഇന്‍സ്റിറ്റ്യൂട്ട് ആരംഭിക്കുന്നതിനുള്ള നടപടികള്‍ ഏതുഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത ഇന്‍സ്റിറ്റ്യൂട്ട് എവിടെ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വെളിപ്പെടുത്തുമോ;

(സി) മലബാറിന്റെ പിന്നോക്കാവസ്ഥ പരിഗണിച്ച് ഈ ഇന്‍സ്റിറ്റ്യൂട്ട് കോഴിക്കോട് ജില്ലയില്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?

1373

കാപ്പി കര്‍ഷകരുടെ കടങ്ങള്‍

ശ്രീ. പി.. മാധവന്‍

() കേന്ദ്രസര്‍ക്കാര്‍ കാപ്പി കര്‍ഷകരുടെ കടങ്ങള്‍ എഴുതി തളളുന്ന പദ്ധതി നടപ്പിലാക്കുന്നുണ്ടോയെന്ന് അറിയിക്കുമോ; വിശദാംശം ലഭ്യമാക്കുമോ;

(ബി) പ്രസ്തുത പദ്ധതിമൂലം കേരളത്തിലെ കാപ്പി കൃഷിക്കാര്‍ക്ക് എന്തെല്ലാം പ്രയോജനങ്ങള്‍ ലഭിക്കുമെന്ന് അറിയിക്കാമോ;

(സി) കാപ്പി കര്‍ഷകര്‍ക്ക് പദ്ധതിയൂടെ പ്രയോജനം പരമാവധി ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ?

1374

കൃഷിനാശം സംഭവിക്കുന്ന വിളകള്‍ക്ക് നഷ്ടപരിഹാരം

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() കാലവര്‍ഷക്കെടുതിയില്‍ കൃഷിനാശം സംഭവിക്കുന്ന വിളകള്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരത്തുക എത്രയാണെന്ന് ഇനം തിരിച്ച് വിശദമാക്കാമോ;

(ബി) നിലവിലുള്ള സാഹചര്യത്തില്‍ ഈ തുക വളരെ അപര്യാപ്തമാണെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) തുക വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണിക്കുമോ;

(ഡി) എങ്കില്‍ എന്തു തുകയുടെ വര്‍ദ്ധനവാണ് വരുത്താന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ ?

1375

.സി.ഡി.പി. ഉപകേന്ദ്രം

ശ്രീ. .കെ. വിജയന്‍

() കോഴിക്കോട് ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിച്ചശേഷം അടച്ചുപൂട്ടപ്പെട്ട എത്ര ഐ.സി.ഡി.പി. ഉപകേന്ദ്രങ്ങളുണ്ട്;

(ബി) പ്രസ്തുത ഉപകേന്ദ്രങ്ങള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള നടപടികള്‍ പരിഗണനയിലുണ്ടോ;

(സി) കോഴിക്കോട് ജില്ലയില്‍ ഒഴിഞ്ഞു കിടക്കുന്ന എത്ര ലൈവ്സ്റോക്ക് ഇന്‍സ്പെക്ടര്‍ തസ്തികകളുണ്ട്;

(ഡി) പ്രസ്തുത തസ്തികകള്‍ പുന:സ്ഥാപിക്കാനുള്ള നടപടി പരിഗണനയിലുണ്ടോ?

1376

തിരുവനന്തപുരം ജില്ലയിലെ നെല്‍കൃഷി

ശ്രീ. വി. ശശി

() തിരുവനന്തപുരം ജില്ലയില്‍ നെല്‍കൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ എന്തൊക്കെ നടപടികള്‍ നടപ്പാക്കിവരുന്നുവെന്ന് വിശദീകരിക്കാമോ;

(ബി) കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നെല്ലിന് പ്രഖ്യാപിക്കുന്ന താങ്ങ് വിലയ്ക്ക് നെല്ല് സംഭരിക്കാന്‍ തിരുവനന്തപുരം ജില്ലയില്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(സി) ഇല്ലെങ്കില്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

1377

പമ്പിങ്ങ് സബ്സിഡി

ശ്രീ. തോമസ് ചാണ്ടി

() മുന്‍വര്‍ഷം കൃഷിയിറക്കാത്ത പാടശ്ശേഖരത്തിന് തന്നാണ്ട് കൃഷിക്ക് പമ്പിങ്ങ് സബ്സിഡി അനുവദിക്കുന്നതിന് സമര്‍പ്പിച്ച അപേക്ഷയിന്മേല്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് വിശദമാക്കിയ റിപ്പോര്‍ട്ട് ലഭ്യമാക്കുമോ;

(ബി) മടവീഴ്ച സംഭവിച്ച പാടശേഖരങ്ങളുടെ മട കുത്തുന്നതിന് സമര്‍പ്പിച്ചിരിക്കുന്ന എസ്റിമേറ്റ് റിപ്പോര്‍ട്ട് ലഭ്യമാക്കുമോ;

(സി) കൃഷി വകുപ്പിന്റെ എഞ്ചിനീയറിംഗ് വിഭാഗം തയ്യാറാക്കിയ റിപ്പോര്‍ട്ടിന്മേല്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ?

1378

കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം

ശ്രീ. എം.വി. ശ്രേയാംസ്കുമാര്‍

() ബാണാസുരസാഗര്‍ ഡാമിന്റെ ഷട്ടര്‍ തുറന്നുവിട്ടപ്പോള്‍ വയനാട്ടിലെ പടിഞ്ഞാറത്തറ, കോട്ടത്തറ, പനമരം തുടങ്ങിയ പഞ്ചായത്തുകളിലെ കര്‍ഷകരുടെ നെല്‍കൃഷി വ്യാപകമായി നശിച്ചതു സംബന്ധിച്ച് പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ നഷ്ടം എത്രയെന്ന് തിട്ടപ്പെടുത്തിയിട്ടുണ്ടോ ;

(ബി) കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ;

(സി) വര്‍ഷക്കാലത്ത് വെള്ളപ്പൊക്കവും വേനല്‍കാലത്ത് ജലദൌര്‍ലഭ്യവും നേരിടുന്ന കര്‍ഷകര്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?

1379

ആലത്തൂര്‍ മോഡേണ്‍ റൈസ് മില്‍

ശ്രീ. എം. ചന്ദ്രന്‍

() ആലത്തൂര്‍ മോഡേണ്‍ റൈസ് മില്‍ ആവശ്യത്തിന് നെല്ല് ലഭിക്കാത്തതുകൊണ്ട് പ്രവര്‍ത്തിക്കുന്നില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) റൈസ് മില്‍ പ്രവര്‍ത്തിക്കുവാനാവശ്യമായ നെല്ല് സിവില്‍ സപ്ളൈസ് കോര്‍പ്പറേഷന്‍ വഴി ലഭ്യമാക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ ;

(സി) മോഡേണ്‍ റൈസ്മില്‍ വെയര്‍ ഹൌസിംഗ് കോര്‍പ്പറേഷന്‍ നിയന്ത്രണത്തില്‍ നിന്നും മാറ്റി സഹകരണ സംഘത്തെ ഏല്‍പ്പിച്ച് പ്രവര്‍ത്തിപ്പിക്കുവാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ ?

1380

കോഴിക്കോട് വേങ്ങേരിയിലുള്ള കാര്‍ഷിക വിപണന കേന്ദ്രം

ശ്രീ. . പ്രദീപ്കുമാര്‍

കോഴിക്കോട് വേങ്ങേരിയിലുള്ള കാര്‍ഷിക വിപണന കേന്ദ്രത്തില്‍ ഇപ്പോള്‍ കൃഷിവകുപ്പിന്റെ കീഴില്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നതെന്ന് വിശദമാക്കുമോ ?

1381

മലപ്പുറം ജില്ലയിലെ കൃഷി അസിസ്റന്റുമാരുടെ ഒഴിവുകള്‍

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() മലപ്പുറം ജില്ലയില്‍ ഒട്ടാകെ എത്ര കൃഷി അസിസ്റന്റുമാരുടെ തസ്തികകള്‍ ഉണ്ട് എന്നു വ്യക്തമാക്കുമോ;

(ബി) ഇതില്‍ 143 കൃഷി അസിസ്റന്റുമാരുടെ തസ്തികകള്‍ മാസങ്ങളായി ഒഴിഞ്ഞുകിടക്കുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) ഇത് ജില്ലയിലെ കാര്‍ഷിക മേഖലയില്‍ സൃഷ്ടിക്കുന്ന രൂക്ഷമായ പ്രതിസന്ധി പരിശോധിച്ചിട്ടുണ്ടോ;

(ഡി) ജില്ലയില്‍ കൃഷി അസിസ്റന്റുമാരുടെ തസ്തികകള്‍ ഇല്ലാത്ത കൃഷിഭവനുകള്‍ എത്ര എണ്ണം; അവ ഏതൊക്കെ എന്ന് വ്യക്തമാക്കുമോ

() ഒഴിഞ്ഞുകിടക്കുന്ന തസ്തികകളില്‍ അടിയന്തിര നിയമനം നടത്തുന്നതിനും തസ്തിക ഇല്ലാത്ത കൃഷിഭവനുകളില്‍ തസ്തിക സൃഷ്ടിക്കുന്നതിനും അടിയന്തിര നടപടി സ്വീകരിക്കുമോ ?

1382

കൃഷി അസിസ്റന്റുമാരുടെ നിയമനങ്ങള്‍

ശ്രീ. റ്റി.വി. രാജേഷ്

( നിലവില്‍ കൃഷി വകുപ്പിനു കീഴില്‍ എത്ര സീനിയര്‍ ഗ്രേഡ് കൃഷി അസിസ്റന്റുമാര്‍ ജോലി ചെയ്യുന്നുണ്ട് ;

(ബി) സീനിയര്‍ ഗ്രേഡ് കൃഷി അസിസ്റന്റ് തസ്തികയുള്ള കൃഷി ഭവനുകള്‍ എത്ര ; അവിടെ എത്ര സീനിയര്‍ ഗ്രേഡ് കൃഷി അസിസ്റന്റുമാരുടെ ഒഴിവുകള്‍ നിലവിലുണ്ട് ; അവര്‍ക്ക് ശമ്പളകമ്മീഷന്‍ നിര്‍ദ്ദേശിച്ച അസിസ്റന്റ് കൃഷി ഓഫീസര്‍ എന്ന പേര് നല്കുന്നതിനുള്ള തടസ്സമെന്താണ് ;

(സി) നിലവില്‍ കൃഷി അസിസ്റന്റ് ഗ്രേഡ് ഒന്ന് തസ്തികയുള്ള കൃഷി ഭവനുകള്‍ എത്ര ; അവിടങ്ങളില്‍ കൃഷി അസിസ്റന്റ് ഗ്രേഡ് ഒന്ന് തസ്തികയില്‍ എത്ര ഒഴിവുകള്‍ ഉണ്ട് ;

(ഡി) നിലവില്‍ ഒന്നില്‍ കൂടുതല്‍ സീനിയര്‍ ഗ്രേഡ് കൃഷി അസിസ്റന്റുമാര്‍, കൃഷി അസിസ്റന്റ് ഗ്രേഡ് ഒന്ന് എന്നീ വിഭാഗം കൃഷി അസിസ്റന്റുമാര്‍ ജോലിചെയ്യുന്ന കൃഷിഭവനുകള്‍ ഉണ്ടോ ;

() മേല്‍ ജീവനക്കാരെ കൃഷിഭവനുകളില്‍ അതാതു തസ്തികകളില്‍ തന്നെ നിയമിക്കുന്നതിന് എന്തു നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ?

1383

ജൈവ വളം പ്രോത്സാഹിപ്പിക്കാനുള്ള നടപടി

ശ്രീമതി ജമീലാ പ്രകാശം

ശ്രീ. ജോസ് തെറ്റയില്‍

ശ്രീമാത്യു റ്റി. തോമസ്

ശ്രീസി.കെ. നാണു

() കേന്ദ്ര സര്‍ക്കാര്‍ രാസവള സബ്സിഡി കുറച്ചതിനാലും വില നിയന്ത്രണാധികാരം കമ്പനികള്‍ക്ക് നല്‍കിയതിനാലും ഉടലെടുത്തിരിക്കുന്ന വളക്ഷാമവും വിലവര്‍ദ്ധനവും മൂലം കര്‍ഷകരും കാര്‍ഷിക മേഖലയും നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;

(ബി) രാസവളത്തിന്റ വില വര്‍ദധനവ് മൂലം ജൈവവളം പ്രോത്സാഹിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി) എങ്കില്‍ ജൈവവളം ലഭ്യമാക്കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;

(ഡി) ഇതിന്റെ ലഭ്യതയും ഗുണമേന്‍മയും ഉറപ്പുവരുത്തുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?

1384

രാസവളങ്ങളുടെ ക്ഷാമവും വിലവര്‍ദ്ധനയും

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

ശ്രീ. പി. ജയരാജന്‍

ശ്രീകോലിയക്കോട് എന്‍.കൃഷ്ണന്‍ നായര്‍

ശ്രീഎം. ചന്ദ്രന്‍

() രാസവളങ്ങളുടെ ക്ഷാമവും വിലവര്‍ദ്ധനയും സംസ്ഥാനത്തെ കൃഷിക്കാരെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) സംസ്ഥാനത്തെ രാസവളങ്ങളുടെ ആവശ്യകതയും ലഭ്യതയും സംബന്ധിച്ച് കൃഷി വകുപ്പ് അവലോകനം നടത്തിയിട്ടുണ്ടോ; ജില്ലകളില്‍ നിന്നുള്ള ആവശ്യാനുസരണം വളങ്ങള്‍ ലഭ്യമാക്കാന്‍ സാധ്യമായിട്ടുണ്ടോ;

(സി) ഏലം, തേയില, കുരുമുളക് തുടങ്ങിയ കൃഷികള്‍ക്ക് വളം ചെയ്യേണ്ടിയിരുന്ന സമയത്ത് വളം ലഭ്യമായിരുന്നില്ലെന്നറിയാമോ;

(ഡി) കഴിഞ്ഞ ഒരു വര്‍ഷത്തിനകം കേരളത്തിലെ കാര്‍ഷിക മേഖലയ്ക്ക് ഒഴിച്ചു കൂടാനാവാത്ത രാസവളങ്ങള്‍ ഓരോന്നിനും എത്ര രൂപ വീതം വര്‍ദ്ധനവുണ്ടായെന്ന് വിശദമാക്കാമോ?

1385

രാസവളങ്ങളുടെ വില വര്‍ദ്ധന

ശ്രീ. മുല്ലക്കര രത്നാകരന്‍

() രാസവളങ്ങളുടെ വില നിര്‍ണ്ണയാവകാശം വളം ഉല്പാദന കമ്പനികള്‍ക്ക് നല്‍കിയതിനാല്‍ രാസവളങ്ങളുടെ വിലയിലുണ്ടായ വര്‍ദ്ധനവു മൂലം സംസ്ഥാനത്ത് കര്‍ഷകര്‍ നേരിടുന്ന പ്രയാസങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) രാസവളങ്ങളുടെ വിലവര്‍ദ്ധനവ് ബാധിക്കാതിരിക്കാന്‍ വളങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ സബ്സിഡി നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി) രാസവളങ്ങളുടെ വിലനിര്‍ണ്ണയാവകാശം കമ്പനികള്‍ക്ക് വിട്ടുനല്‍കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ തിരുത്തിക്കുന്നതിനുള്ള സമ്മര്‍ദ്ദ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുമോ ?

1386

കാലവര്‍ഷക്കെടുതികള്‍

ശ്രീ. റ്റി. യു. കുരുവിള

ശ്രീ മോന്‍സ് ജോസഫ്

() നടപ്പുവര്‍ഷം കനത്തമഴയിലും വെള്ളപ്പൊക്കത്തിലും സംസ്ഥാനത്ത് എന്തെല്ലാം കൃഷിനാശങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് വിശദമാക്കാമോ;

(ബി) കനത്തമഴയില്‍ ഓരോ ജില്ലയിലുമുണ്ടായ കൃഷി നാശനഷ്ടങ്ങളുടെ വിശദവിവരം വ്യക്തമാക്കാമോ;

(സി) നാശനഷ്ടങ്ങള്‍ക്ക് ഇരയായവരെ സഹായിക്കാന്‍ കൃഷി വകുപ്പ് കൈകൊണ്ട നടപടികള്‍ എന്തൊക്കെയാണ്;

(ഡി) കാര്‍ഷികവിളകളും മറ്റും നഷ്ടപ്പെടുന്ന കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ കാലാകാലങ്ങളായി നല്‍കി വരുന്ന നഷ്ടപരിഹാര തുക വര്‍ദ്ധിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ;

() ഓരോ കൃഷി ഭവന്റെയും കീഴിലുള്ള കൃഷിഭൂമി, പ്രധാനവിളകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ കൃഷി വകുപ്പ് ശേഖരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(എഫ്) ഈ വര്‍ഷം കാലവര്‍ഷക്കെടുതികള്‍ക്ക് സംസ്ഥാനത്തിന് കേന്ദ്രസഹായം ലഭിച്ചിട്ടുണ്ടോ; വിശദവിവരം നല്‍കാമോ?

1387

ഓര്‍ക്കിഡ്, ആന്തൂറിയം കൃഷി

ശ്രീ. ജി. എസ്. ജയലാല്‍

() സംസ്ഥാനത്ത് ഓര്‍ക്കിഡ്, ആന്തൂറിയം കൃഷി വ്യാപിപ്പിക്കുന്നതിലേക്കായി പുതുതായി ഏതെങ്കിലും പദ്ധതികള്‍ നടപ്പിലാക്കുവാന്‍ ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നുവോ; എങ്കില്‍ വിശദാംശം അറിയിക്കുമോ;

(ബി) പ്രസ്തുത രംഗത്ത് ഹോര്‍ട്ടിക്കള്‍ച്ചര്‍ കോര്‍പ്പറേഷന്‍ മുഖേന നടപ്പിലാക്കുന്ന പദ്ധതികള്‍ ഏതൊക്കെയാണെന്നുളള വിവരം അറിയിക്കുമോ

1388

ഉത്പാദന ബോണസ്

ശ്രീമതി.കെ.കെ.ലതിക

() നെല്‍കൃഷിക്കാര്‍ക്ക് ഇപ്പോള്‍ നല്‍കിവരുന്ന ഉത്പാദന ബോണസ് എത്രയെന്നും ആയത് നല്‍കുന്നതിന്റെ മാനദണ്ഡം എന്തൊക്കെയെന്നും വ്യക്തമാക്കുമോ ;

(ബി) ഉത്പാദന ബോണസ് സംഖ്യ നിശ്ചയിച്ചത് എപ്പോഴാണെന്നും ആയത് കാലാകാലങ്ങളില്‍ പരിഷ്കരിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ ;

(സി) ഇപ്പോള്‍ നെല്‍കൃഷിക്കാര്‍ക്ക് നല്‍കിവരുന്ന ഉത്പാദക ബോണസ് വര്‍ദ്ധിപ്പിച്ചു നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ ?

1389

കുരുമുളകിന്റെ ഉല്‍പ്പാദനം

ശ്രീ. എസ്. രാജേന്ദ്രന്‍

() കേരളത്തില്‍ കുരുമുളകിന്റെ ഉല്പാദനം ഗണ്യമായ രീതിയില്‍ കുറയുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ഇതേക്കുറിച്ച് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;

(സി) കുരുമുളക് കൃഷിയെ ആശ്രയിച്ചു കഴിയുന്ന കേരളത്തിലെ ഇടുക്കി, വയനാട് തുടങ്ങിയ ജില്ലകളിലെ കൃഷിക്കാര്‍ക്ക് കുരുമുളക് ചെടി റീപ്ളാന്റ് ചെയ്ത് കുരുമുളക് ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ ആവശ്യമായ ധനസഹായം ലഭ്യമാക്കുമോ; എങ്കില്‍ എത്രയെന്ന് അറിയിക്കുമോ?

1390

..സി.യുടെ വിപുലീകരണം

ശ്രീ. കെ. ദാസന്‍

കാര്‍ഷിക വിപണന സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നിലവില്‍ വന്ന ഇ..സി. താലൂക്ക് അടിസ്ഥാനത്തില്‍ വ്യാപിപ്പിക്കുവാന്‍ എന്തെങ്കിലും പദ്ധതികള്‍ ആലോചിച്ചിട്ടുണ്ടോ?

1391

കാര്‍ഷിക കടാശ്വാസ കമ്മീഷന്‍

ശ്രീ. കെ. ദാസന്‍

() മുന്‍സര്‍ക്കാര്‍ നടപ്പിലാക്കിയ കാര്‍ഷിക കടാശ്വാസ കമ്മീഷന്റെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തിയിട്ടുണ്ടോ;

ബി) കടാശ്വാസ കമ്മീഷന്‍ 50,000/- രൂപ നിരക്കില്‍ നല്‍കുന്ന സമാശ്വാസ തുക വര്‍ദ്ധിപ്പിക്കാന്‍ പദ്ധതിയുണ്ടോ;

(സി) കര്‍ഷകരുടെ ജീവിത സുരക്ഷ ഉറപ്പു വരുത്തുന്നതിന് സര്‍ക്കാര്‍ തലത്തിലുള്ള വിവിധ ഇന്‍ഷുറന്‍സ് പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ; ഇത് ഓരോന്നും എപ്പോള്‍ മുതല്‍ പ്രാബല്യത്തിലുള്ളതാണ് എന്ന് പറയാമോ

1392

കൃഷി നാശം

ശ്രീ. ബാബു എം. പാലിശ്ശേരി 

() 2011-12-ലെ കാലവര്‍ഷക്കെടുതി മൂലം സംസ്ഥാനത്ത് എത്ര കോടി രൂപയുടെ കൃഷി നാശം ഉണ്ടായിട്ടുണ്ട് ;

(ബി) ഇതില്‍ നെല്‍കൃഷി എത്രയാണ് :

(സി) കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് ധനസഹായം നല്‍കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ ; എങ്കില്‍ അതിന്റെ വിശദാംശം വ്യക്തമാക്കുമോ ?

1393

കൃത്യത കൃഷി പദ്ധതി

പ്രൊഫ. സി. രവീന്ദ്രനാഥ്

() പുതുക്കാട് നിയോജകമണ്ഡലത്തിലെ 'കൃത്യത കൃഷി' (പ്രിസിഷന്‍ ഫാമിംഗ്) പദ്ധതി 20 ഹെക്ടര്‍ ഭൂമിയില്‍ നടത്തുന്നതിനു വേണ്ടി നല്‍കിയ നിവേദനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍, പദ്ധതി തുടങ്ങുന്നതിന് വേണ്ടിയുള്ള നടപടികള്‍ എന്തൊക്കെയാണ് എന്ന് വിശദമാക്കാമോ;

(സി) പ്രസ്തുത പദ്ധതി എന്ന് തുടങ്ങാനാകും എന്ന് വ്യക്തമാക്കാമോ?

1394

പുറക്കാട് കൃഷിഭവന്റെ പ്രവര്‍ത്തനം

ശ്രീ. ജി. സുധാകരന്‍

() പുറക്കാട് കൃഷിഭവനില്‍ കൃഷിഓഫീസറെ നിയമിക്കണമെന്നാവശ്യപ്പെട്ട് അമ്പലപ്പുഴ എം.എല്‍.എ നല്‍കിയ കത്ത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ; ഉണ്ടെങ്കില്‍ അതിന്മേല്‍ എന്തു നടപടി സ്വീകരിച്ചു;

(ബി) പുറക്കാട് കൃഷിഭവനില്‍ ഉദ്യോഗസ്ഥരുടെ എത്ര തസ്തികകള്‍ ഉണ്ട്; എത്രപേര്‍ അവിടെ ഇപ്പോള്‍ ജോലി ചെയ്യുന്നു; ഓരോ തസ്തികയിലും ഒഴിവുകള്‍ എത്ര;

(സി) ഒഴിവുളള തസ്തികകളില്‍ നിയമനം നടത്താന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ?

1395

കുട്ടനാട് പാക്കേജ്

ശ്രീ. സി.എഫ്. തോമസ്

ഡോ. എന്‍. ജയരാജ്

ശ്രീ. പി. സി. ജോര്‍ജ്

ശ്രീറോഷി അഗസ്റിന്‍

() കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തിയ ഏതൊക്കെ പദ്ധതികള്‍ ഇതുവരെ നടപ്പിലാക്കിയിട്ടുണ്ട് എന്നു വ്യക്തമാക്കാമോ;

(ബി) ഈ പാക്കേജിലുളള പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുവാന്‍ നടപടി സ്വീകരിക്കുമോ?

1396

കുട്ടനാട് പാക്കേജുമായി ബന്ധപ്പെട്ട അഴിമതി

ശ്രീ. ജി. സുധാകരന്‍

() കുട്ടനാട് പാക്കേജ് നടപ്പിലാക്കുമ്പോള്‍ സാമ്പത്തിക അഴിമതികള്‍ ഉണ്ടാകാതിരിക്കാന്‍ കുട്ടനാട് പാക്കേജിന് ഒരു സാമ്പത്തിക വിജിലന്‍സ് വിഭാഗം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് അമ്പലപ്പുഴ എം.എല്‍.. നിയമസഭയില്‍ ഉന്നയിച്ച സബ്മിഷന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുമോ;

(ബി) കുട്ടനാട് പാക്കേജില്‍ അഴിമതി നടക്കുന്നതായ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പട്ടിട്ടിണ്ടോ; എങ്കില്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ?

1397

നാളികേര സംസ്കരണ കേന്ദ്രം

ശ്രീ. ബി. സത്യന്‍

() ആറ്റിങ്ങല്‍ മണ്ഡലത്തില്‍ മാമത്ത് പ്രവര്‍ത്തിക്കുന്ന നാളികേര വികസന കോര്‍പ്പറേഷന്റെ കീഴിലുള്ള നാളികേര സംസ്കരണ കേന്ദ്രത്തിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനാവസ്ഥ വിശദീകരിക്കാമോ ;

(ബി) പ്രസ്തുത കേന്ദ്രത്തിന് എത്ര ഏക്കര്‍ സ്ഥലമാണുള്ളത് ;

(സി) ഈ സ്ഥലം ഉപയോഗിച്ച് വായ്പയെടുത്തിട്ടുണ്ടോ ;

(ഡി) നിലവില്‍ പ്രസ്തുത സ്ഥാപനത്തിനോ, സ്ഥലത്തിനോ ഏതെല്ലാം തരത്തിലുള്ള ബാദ്ധ്യതകളുണ്ട് ;

() മറ്റെന്തെങ്കിലും സംരംഭം ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ടോ ; വിശദമാക്കാമോ ;

(എഫ്) നിലവിലുള്ള പദ്ധതി പ്രായോഗികമല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ വ്യവസായ വകുപ്പുമായി ചേര്‍ന്നു ഐ..ടി. പാര്‍ക്ക് പോലുള്ള നൂതന പദ്ധതികള്‍ ആരംഭിക്കുന്നതിന് വേണ്ടിയുള്ള നടപടിയെടുക്കുമോ ;

(ജി) ആറ്റിങ്ങല്‍ മണ്ഡലത്തില്‍ സ്ഥലം നല്‍കിയാല്‍ ഒരു മാംസസംസ്കരണ യൂണിറ്റ് ആരംഭിക്കാന്‍ കഴിയുമോയെന്നറിയിക്കുമോ ?

1398

പ്രിസിഷന്‍ ഫാമിംഗ്”

ശ്രീമതി ഗീതാ ഗോപി

() തൃശൂര്‍ ജില്ലയില്‍ ഏതെല്ലാം പഞ്ചായത്തുകളില്‍ ‘പ്രിസിഷന്‍ ഫാമിംഗ്’ കൃഷി രീതി നടപ്പാക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി) പ്രിസിഷന്‍ ഫാമിംഗ്’ കൃഷിരീതി സ്വീകരിക്കുമ്പോള്‍ ഉല്പാദനചെലവിലുണ്ടാകുന്ന കുറവും ഉല്പാദന വര്‍ദ്ധനവും സംബന്ധിച്ച് ഏന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;

(സി) പ്രസിഷന്‍ ഫാമിംഗ്’ വ്യാപകമാക്കുന്നതിന് വകുപ്പുതലത്തില്‍ നടപടികള്‍ സ്വീകരിക്കുമോ?

1399

കൃഷി ഓഫീസര്‍മാരുടെയും കൃഷി അസിസ്റന്റുമാരുടെയും ഒഴിവുകള്‍

ശ്രീ. . കെ. ബാലന്‍

( സംസ്ഥാനത്ത് മൊത്തം എത്ര കൃഷി ഓഫീസര്‍മാരുടെയും കൃഷി അസിസ്റന്റുമാരുടെയും ഒഴിവുകളുണ്ട്; ജില്ല തിരിച്ച് വ്യക്തമാക്കാമോ;

(ബി) പ്രസ്തുത ഒഴിവുകള്‍ നികത്താന്‍ കൈക്കൊണ്ട നടപടികള്‍ എന്തൊക്കെയാണ്;

(സി) രാസവള വിതരണത്തിന് പെര്‍മിറ്റ് നല്‍കുന്നതിനും കൃഷിനാശനഷ്ടം കണക്കാക്കുന്നതിനും ഉല്പന്ന ബോണസ് കൃഷിക്കാര്‍ക്ക് യഥാസമയം നല്‍കുന്നതിനും സാധിക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ ?

1400

നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ കൃഷിഭവന്‍ വഴി നടപ്പിലാക്കിയ പദ്ധതികള്‍

ശ്രീ. ആര്‍. സെല്‍വരാജ്

നൂറുദിന കര്‍മ്മപദ്ധതിയില്‍ ഉള്‍പ്പെടുത്തി നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ ഈ സര്‍ക്കാര്‍ ഏതൊക്ക പദ്ധതികളാണ് കൃഷിഭവന്‍ വഴി നടപ്പിലാക്കിയത് എന്ന് വ്യക്തമാക്കുമോ ?

1401

'പശുഗ്രാമം' പദ്ധതി


ശ്രീമതി. ഗീതാ ഗോപി

() തൃശ്ശൂര്‍ ജില്ലയിലെ അന്തിക്കാട് ബ്ളോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന 'പശുഗ്രാമം' പദ്ധതിയിലൂടെ ഗ്രാമീണ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് കരുതുന്നുണ്ടോ;

(ബി) എങ്കില്‍ ഇത് ഒരു മാതൃകാ പദ്ധതിയാക്കി സ്വീകരിച്ച് മറ്റ് ബ്ളോക്ക് പഞ്ചായത്തുകളിലും നടപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;

(സി) ഈ പദ്ധതി 12-ാം പഞ്ചവത്സര പദ്ധതിയിലുള്‍പ്പെടുത്തി നടപ്പാക്കുന്നതിന് അന്തിക്കാട് ബ്ളോക്ക് പഞ്ചായത്തിന് ആവശ്യമായ സഹായങ്ങള്‍ നല്‍കുമോ?

1402

രാസവള വിതരണം

ശ്രീ. .സി. ബാലകൃഷ്ണന്‍

() വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കര്‍ഷകര്‍ക്ക് രാസവളം ലഭിക്കാത്ത സാഹചര്യം നിലനില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) രാസവളങ്ങള്‍ക്ക് വിതരണ ഏജന്‍സികള്‍ അധികവില ഈടാക്കുന്നത് തടയാന്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ ;

(സി) രാസവള വിതരണം സര്‍ക്കാര്‍ മോനിട്ടര്‍ ചെയ്യുന്ന സംവിധാനം എപ്രകാരമാണെന്ന് വ്യക്തമാക്കുമോ ?

1403

മുല്ലക്കൊടി കൈവയല്‍ സംരക്ഷണം

ശ്രീ. ജെയിംസ് മാത്യു

() കണ്ണൂര്‍ ജില്ലയിലെ ഏറ്റവും വലിയ കൈവയല്‍ കൃഷിയിടമായ മുല്ലക്കൊടി കൈവയലില്‍ ഉപ്പുവെള്ളം കയറുന്നതിനാല്‍ കൃഷി ചെയ്യാന്‍ പറ്റാത്ത സ്ഥിതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇതുമായി ബന്ധപ്പെട്ട് വിപുലമായ പദ്ധതി തയ്യാറാക്കി മയ്യില്‍ ഗ്രാമപഞ്ചായത്ത് കൈവയല്‍ പാടശേഖര സമിതിയ്ക്കു സമര്‍പ്പിച്ചിട്ടുണ്ടോ;

(സി) ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്; വിശദമാക്കുമോ ?

1404

നെല്‍കൃഷി വികസനം

ശ്രീമതി കെ. കെ. ലതിക

() കോഴിക്കോട് ജില്ലയില്‍ നെല്‍കൃഷി വികസനത്തിനായി 2011-12 വര്‍ഷത്തില്‍ ഏതൊക്കെ പദ്ധതികളാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ;

(ബി) വിവിധ പദ്ധതികളിലായി നെല്‍കൃഷി വികസനത്തിന് എന്ത് തുകയാണ് 2011-12 വര്‍ഷത്തില്‍ ചെലവഴിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

1405

ജാതി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് നടപടി

ശ്രീ. ജോസ് തെറ്റയില്‍

() അങ്കമാലി നിയോജകമണ്ഡലത്തിലെ കാലടിയിലെയും സമീപപ്രദേശങ്ങളിലെയും ജാതികര്‍ഷകരെ ദുരിതത്തിലാഴ്ത്തിയ ജാതിക്കായുടെ ചീയല്‍രോഗം പരിഹരിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വിശദമാക്കാമോ;

(ബി) ജാതിക്കയുടെ ചീയല്‍രോഗം മൂലം കഷ്ടത അനുഭവിക്കുന്ന കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ നടപടി സ്വീകരിക്കുമോ;

(സി) ജാതികൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന് മറ്റു കാര്‍ഷിക വിളകള്‍ക്കു നല്‍കുന്നതു പോലെ സബ്സിഡികളും ക്ഷേമപദ്ധതികളും ജാതികര്‍ഷകര്‍ക്കും നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ?

1406

വെള്ളപ്പാറ റോഡ് ഗതാഗതത്തിന് തുറന്നുകൊടുക്കാന്‍ നടപടി

ശ്രീ.ജോസ് തെറ്റയില്‍

() അങ്കമാലി നിയോജകമണ്ഡലത്തിലെ മുക്കന്നൂരില്‍ നിന്നും അതിരപ്പള്ളിയിലേക്കുള്ള എളുപ്പവഴിയായ പ്ളാന്റേഷന്‍ കോര്‍പ്പറേഷന്റെ അധീനതയിലുള്ള ഒരു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള വെള്ളപ്പാറ റോഡ് പൊതുജനങ്ങളുടെ യാത്രാ സൌകര്യത്തിനായി തുറന്നുകൊടുക്കാത്തതിനാലുള്ള യാത്രാക്ളേശം പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ ;

(ബി) എങ്കില്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ ?

1407

വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ കള-കുമിള്‍ നാശിനി പ്രയോഗം

പ്രൊഫ. സി. രവീന്ദ്രനാഥ്

() തൃശൂര്‍ ജില്ലയിലെ വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ പാലപ്പിള്ളിയിലുള്ള ഹാരിസണ്‍ മലയാളം എസ്റേറ്റില്‍ കളനാശിനിയും കുമിള്‍ നാശിനിയും ഉപയോഗിക്കുന്നത് ജനങ്ങളുടെ ജീവിതത്തെ ദുഷ്ക്കരമായി ബാധിക്കും എന്ന ആശങ്ക ജനങ്ങളില്‍ ഉണ്ടായിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) എങ്കില്‍ ഒരു വിദഗ്ധ സമിതിയെ നിയോഗിച്ച് പഠനം നടത്തി ജനങ്ങളുടെ ആശങ്ക അകറ്റാന്‍ നടപടി സ്വീകരിക്കുമോ ?

1408

കൃഷി ഓഫീസര്‍മാരുടെ ഒഴിവുകള്‍

ശ്രീ. സി. കൃഷ്ണന്‍

() കണ്ണൂര്‍ ജില്ലയില്‍ കൃഷി ഓഫീസര്‍മാരുടെ എത്ര ഒഴിവുകള്‍ ഉണ്ടെന്ന് സ്ഥാപനം തിരിച്ച് വിശദമാക്കുമോ;

(ബി) പ്രസ്തുത ഒഴിവുകള്‍ നികത്താന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

(സി) കണ്ണൂര്‍ ജില്ലയിലെ ചെറുപുഴയില്‍ ആരംഭിച്ചിട്ടുള്ള കൃഷിഭവനില്‍ നാല് വര്‍ഷം കഴിഞ്ഞിട്ടും കൃഷി അസിസ്റന്റുമാരുടെ തസ്തിക സൃഷ്ടിക്കാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) ഉണ്ടെങ്കില്‍ കൃഷി അസിസ്റന്റുമാരുടെ തസ്തികകള്‍ സൃഷ്ടിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമോ?

1409

അത്തിച്ചാല്‍ പടവില്‍ പാടശേഖരത്തില്‍ കൃഷി ഇറക്കുന്നതിന് നടപടി

ശ്രീമതി ഗീതാ ഗോപി

() നാട്ടിക നിയോജക മണ്ഡലത്തിലെ ചാഴൂര്‍ ഗ്രാമപഞ്ചായത്തിലെ അത്തിച്ചാല്‍ പടവില്‍ 37 ഏക്കര്‍ വരുന്ന പാടശേഖരം തരിശായി കിടക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ഈ പടവിലേയ്ക്ക് സുരക്ഷിതമായി വെള്ളം കയറ്റുന്നതിനും ഇറക്കുന്നതിനുമുള്ള സംവിധാനം ഉണ്ടാക്കി, നീരൊഴുക്ക് സുഗമമാക്കി കൃഷി ഇറക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

1410

കൂമ്പുചീയല്‍ രോഗത്തില്‍ നിന്നും തെങ്ങ് കൃഷിയെ രക്ഷിക്കാന്‍ നടപടി

ശ്രീ. . കെ. വിജയന്‍

() നാദാപുരം മണ്ഡലത്തിലെ മലയോര മേഖലയില്‍ കൂമ്പുചീയല്‍ രോഗം വന്ന് തെങ്ങുകള്‍ നശിക്കുന്നതിനാല്‍ കര്‍ഷകര്‍ ദുരിതമനുഭവിക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) കൂമ്പുചീയല്‍ രോഗത്തിന് സമഗ്രമായ പാക്കേജ് നടപ്പിലാക്കി തെങ്ങ് കൃഷിയെ രക്ഷിക്കാന്‍ നടപടി സ്വീകരിക്കുമോ;

(സി) കര്‍ഷകര്‍ക്ക് 'വിത്ത്തേങ്ങ' വില പുനര്‍നിര്‍ണ്ണയിച്ച് നല്‍കാനുള്ള നടപടി പരിഗണനയിലുണ്ടോ?

1411

കൃഷി ഓഫീസര്‍മാരുടെയും അസിസ്റന്റുമാരുടെയും ഒഴിവുകള്‍

ശ്രീ. ജെയിംസ് മാത്യു

() തളിപ്പറമ്പ് നിയോജക മണ്ഡലത്തില്‍ എത്ര കൃഷി ഓഫിസര്‍മാരുടെയും അസിസ്റന്റുമാരുടെയും ഒഴിവുകള്‍ നിലവിലുണ്ട്; കൃഷിഭവന്‍ തിരിച്ചു കണക്ക് വ്യക്തമാക്കാമോ;

(ബി) ഈ ഒഴിവുകള്‍ നികത്താന്‍ ഏതു വിധത്തിലുള്ള നടപടിയാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?

1412

മണ്ണു സംരക്ഷണം

ശ്രീ. രാജൂ എബ്രഹാം

() ആര്‍..ഡി.എഫ് പദ്ധതിയിലുള്‍പ്പെടുത്തി പത്തനംതിട്ട ജില്ലയില്‍ ഏതൊക്കെ മണ്ണുസംരക്ഷണ പ്രവൃത്തികളാണ് നടത്തി വരുന്നത് എന്നും പ്രവൃത്തിയുടെ പേരും ചെലവഴിക്കുന്ന തുകയും സഹിതം വ്യക്തമാക്കാമോ;

(ബി) മലയോര മേഖലകള്‍ കേന്ദ്രീകരിച്ച് പുതിയ പദ്ധതികള്‍ കൂടുതലായി അനുവദിക്കുന്നതിന് നടപടി സ്വികരിക്കുമോ?

1413

രാസവളങ്ങളുടെ വിലനിലവാരം

ശ്രീ. സാജു പോള്‍

() സംസ്ഥാനത്തെ കൃഷിക്കാര്‍ പൊതുവില്‍ ഉപയോഗിച്ചുവരുന്ന രാസവളങ്ങള്‍ ഏതൊക്കെയാണെന്നും അവ ഓരോന്നിനും ഒരു വര്‍ഷം മുന്‍പ് ഉണ്ടായിരുന്നതും ഇപ്പോള്‍ ഉള്ളതുമായ വിലനിലവാരം എപ്രകാരമാണെന്നും വിശദമാക്കാമോ .

(ബി) ഈ വര്‍ഷം രാസവളങ്ങളുടെ വില എത്ര തവണ വര്‍ദ്ധിപ്പിക്കുകയുണ്ടായെന്ന് വിശദമാക്കാമോ ?

1414

രാസവളങ്ങളുടെ ദൌര്‍ലഭ്യം

ശ്രീ. ബാബു എം. പാലിശ്ശേരി

() പൊട്ടാഷ് , ഫാക്ടംഫോസ് തുടങ്ങിയ രാസവളങ്ങളുടെ ദൌര്‍ലഭ്യം മൂലം കര്‍ഷകന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇതിന്റെ ലഭ്യത ഉറപ്പു വരുത്തുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്;വിശദാംശം വ്യക്തമാക്കാമോ;

(സി) രാസവളത്തിന്റെ വര്‍ദ്ധിച്ച തോതിലുള്ള വിലക്കയറ്റം കര്‍ഷകരെ സാമ്പത്തികമായി ബുദ്ധിമുട്ടിലാക്കിയത് പരിഹരിക്കുന്നതിനായി എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ ഉദ്ദേശ്യമുണ്ടോ; എങ്കില്‍ അതിന്റെ വിശദാംശം വ്യക്തമാക്കുമോ

1415

രാസവളങ്ങളുടെ ദൌര്‍ലഭ്യം

ശ്രി. ജി. സുധാകരന്‍

() ആലപ്പുഴയിലെ നെല്‍കര്‍ഷകര്‍ക്ക് രാസവളം ആവശ്യാനുസരണം ലഭിക്കുന്നില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ;

(ബീ) ഫാക്ടംഫോസ് കര്‍ഷകര്‍ക്ക് നല്‍കുന്നതിന് എന്തെങ്കിലും നിബന്ധനകള്‍ നിലവിലുണ്ടോ;

(സി) നെല്‍കര്‍ഷകര്‍ക്ക് സഹകരണസ്ഥാപനങ്ങള്‍ മുഖാന്തിരം ഫാക്ടംഫോസ് നിയന്ത്രണണം കൂടാതെ വിതരണം ചെയ്യുവാന്‍ നടപടി സ്വീകരിക്കുമോ?

1416

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള സഹായം

ശ്രീ.കെ.കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)

പ്ളാന്റേഷന്‍ കോര്‍പ്പറേഷന് സമീപമുള്ള പ്രദേശങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗംമൂലം രോഗികളായവരുടെ കുടുംബങ്ങളെ സംരക്ഷിക്കുന്നതിന് പ്ളാന്റേഷന്‍ കോര്‍പ്പറേഷന്‍ ഭൂമിയില്‍ കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ കാര്‍ഷികാധിഷ്ഠിത വ്യവസായങ്ങള്‍ ആരംഭിച്ച് ദുരിത ബാധിതരെ സഹായിക്കാന്‍ നടപടി സ്വീകരിക്കുമോ ?

1417

നിരോധിക്കപ്പെട്ട കീടനാശിനികള്‍

ശ്രീ. . കെ. ശശീന്ദ്രന്‍

() നിരോധിക്കപ്പെട്ട കീടനാശിനികള്‍ കൃഷിക്കാര്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വ്യക്തമാക്കാമോ;

(ബി) അന്യസംസ്ഥാനങ്ങളില്‍ നിരോധിക്കപ്പെട്ട കീടനാശിനികള്‍ സംസ്ഥാനത്ത് എത്തിച്ചേരുന്നത് തടയുന്നതിനായി ചെക്ക് പോസ്റുകളില്‍ എന്തെങ്കിലും സംവിധാനം നിലവിലുണ്ടോ;

(സി) ജൈവകൃഷിക്ക് പ്രചാരം നല്‍കുന്നതിന് കര്‍ഷകര്‍ക്കായി എന്തൊക്കെ പരിശീലനപരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് വെളിപ്പെടുത്താമോ;

(ഡി) ഇക്കാര്യങ്ങളുടെ ചുമതല കൃഷിവകുപ്പിലെ ഏതു ഉദ്യോഗസ്ഥനെയാണ് എല്പിച്ചിട്ടുളളതെന്ന് വ്യക്തമാക്കാമോ?

1418

എന്‍ഡോസള്‍ഫാന്‍ നിരോധനം

ശ്രീ. ജോസഫ് വാഴക്കന്‍

ശ്രീബെന്നി ബെഹനാന്‍

ശ്രീഷാഫി പറമ്പില്‍

ശ്രീ വി.പി. സജീന്ദ്രന്‍

() സംസ്ഥാനത്ത് എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന ആവശ്യത്തെക്കുറിച്ചുള്ള നിലപാട് എന്താണ്;

(ബി) എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് മറ്റേതെങ്കിലും സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുള്ളതായി അറിയുമോ;

(സി) കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഇതു സംബന്ധിച്ച് സ്വീകരിച്ച നിലപാട് എന്താണെന്ന് അറിയാമോ;

(ഡി) ഇതിനോട് യോജിക്കുന്നുണ്ടോ;

()ഇല്ലെങ്കില്‍ കേന്ദ്രനിലപാടിനെതിരെ എന്ത് നടപടികളാണ് കൈകൊള്ളാനുദ്ദേശിക്കുന്നത്?

1419

കാര്‍ഷിക സര്‍വ്വകലാശാലയിലെ ഒഴിവുകള്‍

ശ്രീ. കെ. കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)

കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള പീലിക്കോട് വിജ്ഞാനകേന്ദ്രത്തിലെയും, പടന്നക്കാട് കാര്‍ഷിക കോളേജിലെയും ജീവനക്കാരുടെ ഒഴിവുകള്‍ നികത്താന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ ?

1420

കീടനാശിനികള്‍

ശ്രീ. രാജു എബ്രഹാം

() കേരളത്തില്‍ നിര്‍ബാധം ഉപയോഗിച്ചുവരുന്ന രാസകീടനാശിനികള്‍, നശിക്കാതെ കിടക്കുന്നതുമൂലം, വായു, ജലം, മണ്ണ് തുടങ്ങിയവയിലുണ്ടാകുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെക്കുറിച്ച് പഠിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കാമോ;

(ബി) ഏതൊക്കെ രാസകീടനാശിനികളുടെ ഉപയോഗവും, വിതരണവുമാണ് കേരളത്തില്‍ നിരോധിച്ചിട്ടുളളത് എന്ന് വ്യക്തമാക്കാമോ;

(സി) രാസകീടനാശിനികള്‍ ഒഴിവാക്കി അവയ്ക്ക് പകരം ജൈവകീടനാശിനികള്‍ ഉപയോഗിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളത് എന്ന് വ്യക്തമാക്കാമോ?

1421

എന്‍ഡോസള്‍ഫാന്‍ നിരോധനം

ശ്രീ. രാജു എബ്രഹാം

() എന്‍ഡോസള്‍ഫാന്റെ വിതരണവും ഉപയോഗവും കേരളത്തില്‍ നിരോധിച്ചിട്ടും ഇവ യഥേഷ്ടം കേരളത്തിലെ തോട്ടം മേഖലകളില്‍ വ്യാപകമായി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) എന്‍ഡോസള്‍ഫാന്‍ മറ്റു പേരുകളില്‍ കേരളത്തില്‍ വിറ്റഴിക്കപ്പെടുന്നതും ഉപയോഗിക്കുന്നതും നിരോധിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ;

(സി) മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എന്‍ഡോസള്‍ഫാന്‍ പോലുള്ള മാരക കീടനാശിനികള്‍ കടത്തിക്കൊണ്ടുവരുന്നതു ഫലപ്രദമായി തടയുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ?

1422

കീടനാശിനി ഉപയോഗം

ശ്രീ. കെ. ദാസന്‍

() സംസ്ഥാനത്ത് കീടനാശിനി ഉപയോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കീടനാശിനി വില്‍പ്പന കൃഷി ഓഫീസറുടെ കുറിപ്പോടു കൂടി മാത്രമേ നടത്താവൂ എന്ന് നിര്‍ദ്ദേശിച്ചു കൊണ്ടുള്ള സ..(എം.എസ്.) നമ്പര്‍ 22/2011 കൃത്യമായി നടപ്പിലാക്കുന്നുണ്ടോ;

(ബി) കൃഷി ഓഫീസറുടെ കുറിപ്പടി അനുസരിച്ചാണ് കീടനാശിനി വില്പന കേന്ദ്രങ്ങളില്‍ കീടനാശിനി വില്‍ക്കുന്നത് എന്നത് കൃത്യമായി പരിശോധിക്കപ്പെടുന്നുണ്ടോ; അത്തരം പരിശോധനാ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ അവലോകനം ചെയ്യാറുണ്ടോ;

(സി) സര്‍ക്കാരിന്റെ നിര്‍ദ്ദേശം ലംഘിക്കുന്ന ഡിപ്പോ ഡീലര്‍മാര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നുണ്ടോ;

(ഡി) നിരോധിച്ച കീടനാശിനികള്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് ഇടുക്കി ജില്ല വഴി കേരളത്തിലേയ്ക്ക് കൊണ്ടുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതു തടയാന്‍ എന്തു നടപടികളാണ് സ്വീകരിക്കുന്നത്;

() അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന പഴം പച്ചക്കറി എന്നിവയില്‍ ഹാനികരവും അപകടകരവുമായ കീടനാശിനികള്‍ തളിക്കുന്നുണ്ട് എന്നത് ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടോ; ഇതു പൊതുജനാരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നതാണ് എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(എഫ്) ഇത് പരിശോധിക്കാന്‍ എന്തെങ്കിലും സംവിധാനം നിലവിലുണ്ടോ?

1423

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് സഹായം

ശ്രീ. സി. പി. മുഹമ്മദ്

() സംസ്ഥാനത്ത് ഏതെല്ലാം കീടനാശിനികളാണ് നിരോധിച്ചിട്ടുള്ളത് ;

(ബി) കഴിഞ്ഞ സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് ചെയ്ത സഹായങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ ;

(സി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് എന്തെല്ലാം സഹായമാണ് നല്‍കിയിട്ടുള്ളത് ?

1424

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍

ശ്രീ.കെ.കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)

കാസര്‍ഗോഡ് ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ എത്ര രോഗികള്‍ ഉണ്ടെന്നും, നാളിതുവരെയായി ദുരിതബാധിതരില്‍ എത്ര പേര്‍ മരണപ്പെട്ടിട്ടുണ്ടെന്നും, ഇതില്‍ എത്രപേര്‍ക്ക് സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ടെന്നും, ദുരിത ബാധിതരില്‍ എത്ര പേര്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നുണ്ടെന്നും വ്യക്തമാക്കാമോ ?

1425

വന്‍കിട ഫാമുകള്‍

ശ്രീ. കെ. കെ. നാരായണന്‍

() സംസ്ഥാനത്ത് മൃഗസംരക്ഷണ വകുപ്പിന്റെ നിയന്ത്രണത്തിലുളള വന്‍കിട ഫാമുകള്‍ ഏതെല്ലാമാണെന്ന് അറിയിക്കുമോ;

(ബി) മുന്‍ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച ഫാമുകളുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ;

(സി) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തുന്ന ഫാമുകള്‍ ഏതൊക്കെയാണ്;

(ഡി) സഹകരണമേഖലയിലും, സ്വകാര്യമേഖലയിലുമായി എത്ര വന്‍കിട ഫാമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്; അവ ഏതൊക്കെ;

() പുതുതായി ഫാമുകള്‍ ആരംഭിക്കുന്നവര്‍ക്ക് എന്തെല്ലാം സഹായങ്ങളാണ് നല്‍കുന്നതെന്ന് വെളിപ്പെടുത്തുമോ?

1426

വൈക്കോലിന്റെയും പുല്ലിന്റെയും ഉല്പാദനം

ശ്രീ.രാജു എബ്രഹാം

ശ്രീ കെ.വി.വിജയദാസ്

ശ്രീ.എം.ആരിഫ്

ശ്രീപുരുഷന്‍ കടലുണ്ടി

() കേരളത്തിലെ കന്നുകാലികള്‍ക്ക് ആവശ്യമായ അത്രയും വൈക്കോലിന്റെയും പുല്ലിന്റെയും ഉല്പാദനം കേരളത്തില്‍ നടക്കുന്നുണ്ടോ ;

(ബി) ഇല്ലെങ്കില്‍ ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തുന്നതിനായി ഈ വര്‍ഷത്തെ ബഡ്ജറ്റില്‍ പുതുതായി എന്ത് പദ്ധതിയാണ് വിഭാവനം ചെയ്തിട്ടുള്ളത് ; വിശദമാക്കാമോ ?

1427

കേരള ലൈവ് സ്റോക്ക് ഡെവലപ്മെന്റ് ബോര്‍ഡിന്റെ പദ്ധതികള്‍

ശ്രീ. ജി.എസ്. ജയലാല്‍

(കേരള ലൈവ് സ്റോക്ക് ഡെവലപ്മെന്റ് ബോര്‍ഡ് മുഖേന നടപ്പിലാക്കിവരുന്ന പദ്ധതികള്‍ ഏതൊക്കെയാണെന്നും ആയതിന്റെ വിശദാംശങ്ങളും അറിയിക്കുമോ;

(ബി) പശുവളര്‍ത്തല്‍ പരിപോഷിപ്പിക്കുന്നതിനായി ബോര്‍ഡ് ഏറ്റെടുത്ത് നടപ്പിലാക്കുന്ന പദ്ധതികള്‍ ഏതൊക്കെയാണ്?

1428

മൃഗസംരക്ഷണ മേഖല

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

ശ്രീ ഡൊമിനിക് പ്രസന്റേഷഞ

ശ്രീ പി.. മാധവന്‍

ശ്രീ ഹൈബി ഈഡന്‍

() മൃഗസംരക്ഷണ മേഖലയില്‍ എന്തെല്ലാം പരിപാടികള്‍ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്;

(ബി) പ്രസ്തുത മേഖലയിലെ വികസനത്തിന് കേന്ദ്രം സംസ്ഥാനത്തിനായി എത്രകോടി രൂപയുടെ പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ട്;

(സി) പ്രസ്തുത പദ്ധതിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(ഡി) കേന്ദ്രം നടപ്പാക്കുന്ന പദ്ധതികളില്‍ പങ്കാളിയാകുവാന്‍ എന്തെല്ലാം നടപടികള്‍ ഇതുവരെ എടുത്തിട്ടുണ്ട്;

() സ്വകാര്യ വ്യക്തികളുടെയും സന്നദ്ധ സംഘടനകളുടെയും കര്‍ഷക സമിതികളുടെയും പങ്കാളിത്തം പ്രസ്തുത പദ്ധതിക്കുവേണ്ടി ഉപയോഗിക്കുമോ?

1429

കോഴി വളര്‍ത്തല്‍ മേഖല

ശ്രീ. എം.പി. വിന്‍സെന്റ്

ശ്രീ വി.ഡി. സതീശന്‍

ശ്രീ ലൂഡി ലൂയിസ്

ശ്രീവര്‍ക്കല കഹാര്‍

() കോഴി വളര്‍ത്തല്‍ മേഖല വിപുലമാക്കുന്നതിന് കെപ്കോ എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി) ഇതിനായി സംസ്ഥാനത്ത് ഹൈടെക് ലെയര്‍ ബ്രീഡിംഗ് ഫാം ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി) ഉണ്ടെങ്കില്‍ എവിടെയാണ് ഫാം ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നത്;

(ഡി) പ്രസ്തുത ഫാമില്‍ കോഴിത്തീറ്റ, ഹാച്ചറി എന്നിവ കൂടി ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ?

1430

മുട്ട, മാംസം എന്നിവയുടെ ഉല്‍പാദനം

ശ്രീ. ജി.എസ്. ജയലാല്‍

() മുട്ട, മാംസം എന്നിവയുടെ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി സംസ്താന പൌള്‍ട്രി ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ 2011-12 വര്‍ഷം നടപ്പിലാക്കുന്ന പദ്ധതികള്‍ ഏതൊക്കെയാണെന്നും അവയുടെ വിശദാംശവും വെളിപ്പെടുത്തുമോ;

(ബി) പുതുതായി ഏതെങ്കിലും പദ്ധതികള്‍ നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം വ്യക്തമാക്കുമോ?

1431

മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനം

ശ്രീ. സി. ദിവാകരന്‍

() മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യയുടെ വികസനത്തിനുവേണ്ടി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അംഗീകരിച്ച ചാലക്കുടിയിലെ പദ്ധതിയുടെ പ്രവര്‍ത്തനം തുടരാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ ക്ഷീരധാര, മില്‍ക്ക് ഷെഡ് പ്രോഗ്രാം, വിദ്യാലയങ്ങളിലെ ആടു വിതരണം, കുരുന്നു കൈകളില്‍ കുഞ്ഞ് കോഴികള്‍, ഗ്രാമം നിറയെ കോഴികള്‍, വീട്ടുമുറ്റത്തെ അരുമക്കോഴികള്‍ തുടങ്ങിയ പദ്ധതികള്‍ തുടര്‍ന്ന് നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ?

1432

പോത്തിറച്ചി സംസ്ക്കരണ ഫാക്ടറിയും എണ്ണപ്പനക്കുരു സംസ്ക്കരണ ഫാക്ടറിയും

ശ്രീ. ബി.ഡി. ദേവസ്സി

() ചാലക്കുടി മണ്ഡലത്തിലെ കാഞ്ഞിരപ്പള്ളിയില്‍ പോത്തിറച്ചി സംസ്ക്കരണ ഫാക്ടറി ആരംഭിക്കുന്നതിനുള്ള നടപടി ഇപ്പോള്‍ ഏത് ഘട്ടത്തില്‍ ആണെന്ന് വിശദമാക്കാമോ;

(ബി) ചാലക്കുടി മണ്ഡലത്തിലെ വെറ്റിലപ്പാറയില്‍എണ്ണപ്പനക്കുരു സംസ്ക്കരണ ഫാക്ടറി ആരംഭിക്കാനുള്ള നടപടി സ്വീകരിക്കുമോ?

1433

മൃഗസംരക്ഷണ വകുപ്പിന്റെ പദ്ധതികള്‍

ശ്രീ. . ചന്ദ്രശേഖരന്‍

ശ്രീ ചിറ്റയം ഗോപകുമാര്‍

ശ്രീവി. ശശി

ശ്രീകെ. രാജു

() മുന്‍ സര്‍ക്കാരിന്റെ കാലത്ത് മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ ആവിഷ്ക്കരിച്ച് നടപ്പാക്കി വന്ന പദ്ധതികള്‍ ഏതെല്ലാമെന്നും അതില്‍ ഏതെല്ലാം പദ്ധതികള്‍ക്ക് കേന്ദ്ര സഹായം നേടിയെടുക്കുവാന്‍ കഴിഞ്ഞിട്ടുണ്ടെന്നും മൃഗസംരക്ഷണ വകുപ്പില്‍ നടപ്പാക്കാനായി മുന്‍ സര്‍ക്കാരിന്റെ കാലത്ത് സമര്‍പ്പിച്ച എത്ര പദ്ധതികള്‍ക്ക് കേന്ദ്ര ഗവണ്‍മെന്റിന്റെ അനുമതി ലഭിക്കാത്തതായി ഇപ്പോഴുമുണ്ടെന്നും അവ ഏതെല്ലാമെന്നും വ്യക്തമാക്കുമോ;

(ബി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഏതെങ്കിലും പദ്ധതികള്‍ ആവിഷ്ക്കരിച്ചു നടപ്പാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര പദ്ധതികള്‍; അവ ഏതെല്ലാം?

1434

ക്ഷീരകര്‍ഷകര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍

ശ്രീ. റ്റി.. അഹമ്മദ് കബീര്‍

ശ്രീ മഞ്ഞളാംകുഴി അലി

ശ്രീസി. മോയിന്‍കുട്ടി

ശ്രീ എം. ഉമ്മര്‍

(സംസ്ഥാനത്തിന്റെ ആവശ്യകത നിറവേറ്റത്തക്ക വിധത്തില്‍ പാലിന്റെ ഉല്‍പാദനം വര്‍ദ്ധിപ്പിക്കാനായി സ്വീകരിച്ചുവരുന്ന നടപടികളുടെ വിശദവിവരം നല്‍കുമോ;

(ബി) സംസ്ഥാനത്തെ ക്ഷീരകര്‍ഷകര്‍ക്ക് സര്‍ക്കാരില്‍ നിന്നും ഇപ്പോള്‍ ലഭിക്കുന്ന ആനുകൂല്യങ്ങളും പ്രോത്സാഹനവും എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;

(സി) ഇത് പര്യാപ്തമാണെന്ന് കരുതുന്നുണ്ടോ; ഇല്ലെങ്കില്‍ പുതിയതായി എന്തൊക്കെ ആനുകൂല്യങ്ങളാണ് നല്‍കാന്‍ ഉദ്ദേശിക്കുന്നത് എന്ന് വെളിപ്പെടുത്തുമോ;

(ഡി) കാലിവളര്‍ത്തലില്‍ താല്‍പര്യവും വിജ്ഞാനവുമുള്ള നാമമാത്ര ക്ഷീരകര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം നല്‍കി ഇടത്തരം ഡയറി ഫാമുകള്‍ ആരംഭിക്കുന്നതിനുള്ള പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

() ക്ഷീര കര്‍ഷകര്‍ക്കു ലഭിക്കുന്ന പാല്‍വില പര്യാപ്തമാണെന്ന് കരുതുന്നുണ്ടോ; ഇല്ലെങ്കില്‍ വിലവര്‍ധന വരുത്താതെ കര്‍ഷകര്‍ക്ക് മറ്റു വിധത്തിലുള്ള ആനുകൂല്യങ്ങള്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ?

1435

പാല്‍ക്ഷാമം പരിഹരിക്കാന്‍ നടപടി

ശ്രീ. മഞ്ഞളാംകുഴി അലി

() സംസ്ഥാനം നേരിടുന്ന പാല്‍ക്ഷാമം പരിഹരിക്കുന്നതിന് എന്തെങ്കിലും പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ ;

(ബീ) അന്യസംസ്ഥാനങ്ങളില്‍ നിന്ന് ലഭ്യമാകുന്ന പാലിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന് നിലവിലുളള സംവിധാനങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;

(സി) പാല്‍ ഉല്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിന് സര്‍ക്കാര്‍ ആവിഷ്കരിച്ചു നടപ്പാക്കുന്ന പദ്ധതിയുടെ വിശദാംശം വ്യക്താമാക്കുമോ:

(ഡി) പാല്‍ ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് കേന്ദ്ര പദ്ധതികള്‍ നിലവിലുണ്ടോ; എങ്കില്‍ വിശദാംശം വ്യക്താമാക്കുമോ?

1436

ക്ഷീരകര്‍ഷകര്‍ക്ക് ഉത്പാദക ബോണസ്

ശ്രീമതി കെ.കെ. ലതിക

() സംസ്ഥാനത്തെ ക്ഷീരകര്‍ഷകര്‍ക്ക് ഇപ്പോള്‍ ഉത്പാദക ബോണസ് നല്‍കുന്നുണ്ടോ എന്നും ഉണ്ടെങ്കില്‍ ആയത് നിര്‍ത്തലാക്കുന്നതിന് എന്തെങ്കിലും നടപടികളോ നിര്‍ദ്ദേശങ്ങളോ പരിഗണിക്കുന്നുണ്ടോ എന്നും വ്യക്തമാക്കുമോ ;

(ബി) എത്ര തുകയാണ് ഉത്പാദക ബോണസായി നല്‍കിവരുന്നതെന്നും ആയത് വര്‍ദ്ധിപ്പിച്ചു നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ എന്നും വ്യക്തമാക്കുമോ ?

1437

ക്ഷീരനഗര പദ്ധതി

ശ്രീ.കെ.രാജു

() പാലുല്പാദനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കുളത്തൂപ്പുഴ ഹൈടെക് ഡയറി ഫാമില്‍ നടപ്പിലാക്കുന്ന ക്ഷീരനഗര പദ്ധതിയില്‍ സമീപ പഞ്ചായത്തുകളിലെ കര്‍ഷകരെ കൂടി ഉള്‍പ്പെടുത്തി വിപുലപ്പെടുത്തുമോ ;

(ബി) കുളത്തൂപ്പുഴ ഹൈടെക് ഡയറി ഫാമില്‍ നിന്നും പാല്‍ ഉല്പാദിപ്പിച്ച് തൃപ്തി എന്ന പേരില്‍ പ്ളാസ്റിക് കവറില്‍ വില്പനനടത്തുവാന്‍ തീരുമാനിച്ചതിന്റെ തുടര്‍ നടപടികള്‍ എന്തായി എന്ന് വ്യക്തമാക്കുമോ ;

(സി) ഹൈടെക് ഡയറി ഫാമിനോടനുബന്ധിച്ചുള്ള ഹാര്‍ട്ട് വാല്‍വ് ഗവേഷണകേന്ദ്രത്തിന്റെ പ്രവര്‍ത്തനം വിശദീകരിക്കാമോ 

1438

കോലാഹലമേട് ഹൈടെക് ഡയറി ഫാം

ശ്രീമതി ഇ. എസ്. ബിജിമോള്‍

() കേരള ലൈവ് സ്റോക്ക് ഡെവലപ്മെന്റ് ബോര്‍ഡിന്റെ കോലാഹലമേട് ഹൈടെക്ക് ഡയറി ഫാം നിര്‍മ്മാണം ത്വരിതപ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോ;

(ബി) പ്രസ്തുത ഫാമിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് എന്ന് പ്രവര്‍ത്തനം ആരംഭിക്കുവാന്‍ കഴിയും എന്ന് വ്യക്തമാക്കുമോ;

(സി) പ്രാദേശിക ക്ഷീരോത്പാദകരെ പ്രസ്തുത ഫാമുമായി ബന്ധിപ്പിക്കുന്നതിനും ഈ മേഖലയിലെ പാല്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും എന്തെല്ലാം നടപടികള്‍ കൈക്കൊള്ളുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

1439

പാലുല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍

ശ്രീ.പി.തിലോത്തമന്‍

() പാലിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി നടപ്പിലാക്കിയ പശുഗ്രാമം, മില്‍ക്ക്ഷെഡ്, ഡയറിഫാം തുടങ്ങിയ പദ്ധതികള്‍ വഴി പാലുല്‍പാദനത്തില്‍ എത്രമാത്രം വര്‍ദ്ധനവുണ്ടാക്കുവാന്‍ കഴിഞ്ഞു എന്ന് വ്യക്തമാക്കാമോ ;

(ബി) പാലിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടി പ്രസ്തുത പദ്ധതികള്‍ തുടര്‍ന്നും നടപ്പിലാക്കാന്‍ ആലോചിക്കുന്നുണ്ടോ ;

(സി) മറ്റെന്തെങ്കിലും പദ്ധതികള്‍ നടപ്പിലാക്കി ക്ഷീരമേഖലയ്ക്ക് കൂടുതല്‍ ഉണര്‍വു നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ ?

1440

അന്യസംസ്ഥാന പാലിന്റെ ഗുണനിലവാരം

ശ്രീ. മുല്ലക്കര രത്നാകരന്‍

() ഇക്കഴിഞ്ഞ ഓണക്കാലത്ത് അന്യ സംസ്ഥാനങ്ങളില്‍ നിന്നും എത്ര ലിറ്റര്‍ പാല്‍ ഇറക്കുമതി ചെയ്തുവെന്ന് വ്യക്തമാക്കുമോ;

(ബി) അന്യസംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവരുന്ന പാലിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന് ഫലപ്രദമായ സംവിധാനങ്ങളുടെ അപര്യാപ്തത ഉണ്ടെന്നുള്ള റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) പാലിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

1441

ക്ഷീരകര്‍ഷകര്‍ക്ക് തൊഴിലുറപ്പ് കൂലി

ശ്രീമതി കെ. കെ. ലതിക

() ക്ഷീരകര്‍ഷകരെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൂലി നല്‍കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി) പാലുല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

1442

ശാന്തന്‍പാറ മൃഗാശുപത്രിയില്‍ സ്ഥിരം ഡോക്ടര്‍

ശ്രീ. കെ.കെ. ജയചന്ദ്രന്‍

() ഇടുക്കി ജില്ലയിലെ ശാന്തന്‍പാറ മൃഗാശുപത്രിയില്‍ ഡോക്ടര്‍ ഇല്ലാത്തതിനാല്‍ സേവനങ്ങള്‍ ലഭിക്കുന്നില്ല എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;പരാതിയിന്മേല്‍ സ്വീകരിച്ച നടപടി വ്യക്തമാക്കുമോ;

(ബീ) പ്രസ്തുത മൃഗാശുപത്രിയില്‍ സ്ഥിരമായി ഡോക്ടറെ നിയമിക്കാനുളള നടപടി സ്വീകരിക്കുമോ;

1443

മൃഗഡോക്ടര്‍മാരുടെ ഒഴിവുകള്‍

ശ്രീ. ജെയിംസ് മാത്യു

() തളിപ്പറമ്പ് നിയോജകമണ്ഡലത്തിലെ ഏതൊക്കെ മൃഗാശുപത്രികളിലാണ് സ്ഥിരമായി വെറ്ററിനെറി സര്‍ജന്മാര്‍ ഇല്ലാത്തത് എന്ന് വ്യക്തമാക്കുമോ ;

(ബി) ഇതു പരിഹരിക്കുന്നതിനായി എന്തു നടപടിയാണ് സ്വീകരിച്ചിട്ടുള്ളത് ?

1444

ബി.ടെക് പ്രിന്റിംഗ് ടെക്നോളജി യോഗ്യതയുള്ളവരുടെ നിയമനം

ശ്രീ. പാലോട് രവി

ശ്രീവി.ഡി. സതീശന്‍

ശ്രീസണ്ണി ജോസഫ്

ശ്രീലൂഡി ലൂയിസ്

() കേരളത്തില്‍ എത്ര കോളേജുകളില്‍ ബി.ടെക് പ്രിന്റിംഗ് ടെക്നോളജി കോഴ്സ് നടത്തുന്നണ്ട് ;

(ബി) ബി.ടെക് പ്രിന്റിംഗ് ടെക്നോളജി അടിസ്ഥാനയോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളെ കേരള സര്‍ക്കാരിന്റെ വിവിധ പ്രിന്റിംഗ് സ്ഥാപനങ്ങളിലേക്കും യൂണിവേഴ്സിറ്റി തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രസ്സുകളിലേക്കും നേരിട്ടുള്ള നിയമനങ്ങള്‍ക്കായി പരിഗണിക്കുന്നുണ്ടോ ;

(സി) ഇല്ലെങ്കില്‍ കാരണമെന്തെന്ന് വ്യക്തമാക്കുമോ ;

(ഡി) പ്രസ്തുത ഉദ്യോഗാര്‍ത്ഥികളെ പരിഗണിക്കുന്നതിനായി ബന്ധപ്പെട്ട നിയമങ്ങളില്‍ ഭേദഗതി വരുത്തുമോ ?

1445

സര്‍ക്കാര്‍ പ്രസ്സുകളുടെ നവീകരണം

ശ്രീ. എം.ഹംസ

() സര്‍ക്കാര്‍ പ്രസ്സുകളെ നവീകരിക്കുന്നതിനായി 01-06-2011 മുതല്‍ 31-08-2011 വരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്ന് വ്യക്തമാമോ; പ്രസ്തുത നടപടികള്‍ അപര്യാപ്തമായിരുന്നു എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; എങ്കില്‍ ആയത് പരിഹരിക്കുന്നതിനായി സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ വിശദീകരിക്കുമോ?

(ബീ) ടെക്സ്റ് ബുക്ക് പ്രിന്റിംഗ,് ലോട്ടറി പ്രിന്റിംഗ് മുതലായ പ്രവൃത്തികള്‍ ഷൊര്‍ണ്ണൂരിലെ സര്‍ക്കാര്‍ പ്രസ്സില്‍ ചെയ്യുന്നതിനുളള നടപടികള്‍ സ്വികരിക്കുമോ; വിശദമാക്കുമോ;

(സി) മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഷൊര്‍ണ്ണൂര്‍ സര്‍ക്കാര്‍ പ്രസ്സിനനുവദിച്ച വെബ് ഓഫ്സെറ്റ് മെഷീന്‍ നാളിതുവരെയും പ്രവര്‍ത്തനക്ഷമമാക്കിയിട്ടില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; ഉണ്ടെങ്കില്‍ പ്രസ്തുത വെബ് ഓഫ്സെറ്റ് മെഷീന്‍ അടിയന്തിരമായി പ്രവര്‍ത്തനക്ഷമമാക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(ഡി) ഷൊര്‍ണൂര്‍ സര്‍ക്കാര്‍ പ്രസ്സിനനുവദിച്ച ഹെവിഡ്യൂട്ടി സ്റിച്ചിംഗ് മെഷീന്‍, ഫോള്‍ഡിംഗ് മെഷീന്‍ എന്നിവ നാളിതുവരെ ലഭ്യമായിട്ടില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;

1446

സര്‍ക്കാരിന്റെ അച്ചടി ജോലികള്‍

ശ്രീ. ബി. സത്യന്‍

() സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ അച്ചടിജോലികള്‍ ഏതെല്ലാം സ്ഥാപനങ്ങള്‍ക്കാണ് നല്‍കി വരുന്നത് ; ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടുണ്ടോ ;

(ബി) പാഠപുസ്തക പ്രിന്റിംഗ് ജോലി ഏതൊക്കെ സ്ഥാപനങ്ങള്‍ക്കാണ് നല്‍കിവരുന്നത് ;

(സി) സര്‍ക്കാര്‍ പ്രസ്സുകളില്‍ പ്രിന്റിംഗ് ജോലി പൂര്‍ത്തിയാക്കാന്‍ കഴിയാതെ വരുമ്പോള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പ്രിന്റിംഗ് സ്ഥാപനങ്ങളെ പ്രസ്തുത ജോലി ഏല്‍പ്പിക്കാന്‍ തീരുമാനമുണ്ടോ ;

1447

മലപ്പുറം ജില്ലയില്‍ ഒരു ഗവണ്‍മെന്റ് പ്രസ്സ്

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

() സംസ്ഥാനത്ത് പുതുതായി സര്‍ക്കാര്‍ തലത്തില്‍ അച്ചടി പ്രസ്സുകള്‍ തുടങ്ങുന്നതിന് ആലോചിക്കുന്നുണ്ടോ;

(ബി) ഉണ്ടെങ്കില്‍ മലപ്പുറം ജില്ലയില്‍ ഒരു ഗവണ്‍മെന്റ് പ്രസ്സ് തുടങ്ങുന്നതിന് നടപടി സ്വീകരിക്കുമോ?

1448

ഉമയനല്ലൂര്‍ പ്രിന്റിംഗ് പ്രസ്സ്

ശ്രീ. . . അസീസ്

() കൊല്ലം ജില്ലയിലെ ഉമയനല്ലൂരില്‍ പുതുതായി ആരംഭിച്ച സര്‍ക്കാര്‍ പ്രിന്റിംഗ് പ്രസ്സ് പഴയ വാടക കെട്ടിടത്തില്‍ നിന്നും പുതിയ കെട്ടിടത്തിലേയ്ക്ക് മാറ്റി സ്ഥാപിക്കാന്‍ അടിയന്തിര നടപടി കൈക്കൊള്ളുമോ;

(ബി) പ്രസ്തുത പ്രസ്സില്‍ ആധുനിക യന്ത്രങ്ങള്‍ സ്ഥാപിച്ച് പ്രസ്സിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണതോതിലാക്കാന്‍ നടപടി കൈക്കൊള്ളുമോ

1449

സ്റേഷനറി വകുപ്പിന്റെ നവീകരണം

ശ്രീ. എം.പി. വിന്‍സെന്റ്

() സ്റേഷനറി വിതരണത്തിന് ഓരോ ഓഫീസിനും ഒരു പെര്‍മനന്റ് അക്കൌണ്ട് നമ്പരും ഓണ്‍ലൈന്‍ അക്കൌണ്ടും നടപ്പാക്കുമോ;

(ബീ) സ്റേഷനറി വകുപ്പില്‍ ഓണ്‍ലൈന്‍ സ്റോക്ക് വെരിഫിക്കേഷന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?

1450

എം.എല്‍.എ മാര്‍ക്ക് അനുവദിച്ചിട്ടുള്ള സ്റേഷനറി സാമഗ്രികള്‍

ശ്രീമതി പി. അയിഷാ പോറ്റി

() എം.എല്‍.എ മാര്‍ക്ക് അനുവദിച്ചിട്ടുള്ള വാര്‍ഷിക വാര്‍ഷികേതര സ്റേഷനറി സാമഗ്രികളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(ബി) അനുവദിച്ച പ്രകാരമുള്ള സാമഗ്രികള്‍ പ്രസ്തുത എം.എല്‍.എ മാര്‍ക്ക് ലഭ്യമാകാത്ത സ്ഥിതിവിശേഷം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) അനുവദിച്ചിട്ടുള്ള സ്റേഷനറി സാമഗ്രികള്‍ പൂര്‍ണമായും സമയബന്ധിതമായി ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ

BACK

Home 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.