UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

  You are here: Business >13th KLA >First Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No Title of the Question Member
1156

പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന പെണ്‍കുട്ടികള്‍ക്ക് സ്വയംതൊഴില്‍ കോഴ്സ്

() പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന പെണ്‍കുട്ടികള്‍ക്ക് കെ.ജി.ടി.. അംഗീകാരമുള്ള ടെയ്ലറിംഗ്, എംബ്രോയ്ഡറി ആന്റ് നീഡില്‍ വര്‍ക്ക് കോഴ്സ് (ടെന്‍ കോഴ്സ്) പഠിക്കുന്നതിന് വകുപ്പില്‍ നിന്ന് എന്തെല്ലാം സഹായങ്ങളായിരുന്നു നല്‍കി വന്നിരുന്നത്; മിനിമം വിദ്യാഭ്യാസ യോഗ്യത എന്താണ്;എത്ര തുക സ്റൈപ്പന്റ് നല്‍കിയിരുന്നു; വിശദമാക്കാമോ ;

(ബി) ഈ കോഴ്സ് നടത്തുന്ന സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളുടെ ജില്ല തിരിച്ചുള്ള പട്ടിക പ്രസിദ്ധീകരിക്കുമോ;

(സി) ഇതിനായി വകുപ്പ് അനുവദിച്ചുവരുന്ന തുക എത്രയാണ്; ഈ കോഴ്സിന്റെ കാലാവധി എത്ര വര്‍ഷമായിരുന്നു; ഇപ്പോള്‍ ഈ കോഴ്സ് നടത്തുന്നുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ട്; ഇതിനുപകരം കോഴ്സ് നടത്താന്‍ ഡിപ്പാര്‍ട്ട്മെന്റ് നിര്‍ദ്ദേശിച്ചിരുന്നെങ്കില്‍ ഏത് കോഴ്സാണ് വ്യക്തമാക്കുമോ;

(ഡി) വളരെയേറെ തൊഴില്‍ സാദ്ധ്യതയുള്ള ഫാഷന്‍ ഡിസൈനിംഗ് ആന്റ് ഗാര്‍മെന്റ് ടെക്നോളജി കോഴ്സ് ആരംഭിക്കുന്നതിന് അനുമതി നല്‍കിയിരുന്നോ; എങ്കില്‍ പ്രസ്തുത ഉത്തരവിന്റെ കോപ്പി ലഭ്യമാക്കാമോ; എത്ര സ്ഥാപനങ്ങളില്‍ പ്രസ്തുത കോഴ്സ് ആരംഭിച്ചിട്ടുണ്ട്; എത്ര കുട്ടികള്‍ക്കാണ് അഡ്മിഷന്‍ ലഭിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ സ്ഥാപനങ്ങളുടെ പേര് തിരിച്ച് ലഭ്യമാക്കാമോ;

() എന്നുമുതലാണ് പ്രസ്തുത കോഴ്സ് ആരംഭിച്ചത്; കുട്ടികള്‍ക്ക് സ്റൈപ്പന്റോ സ്ഥാപനത്തിന് ട്യൂഷന്‍ ഫിസോ നല്‍കിയിട്ടില്ല എന്നുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടണ്ടാ; എങ്കില്‍ എന്തുകൊണ്ടാണ്; ഇതു സംബന്ധിച്ച ഫയല്‍ നമ്പരും ഇപ്പോഴത്തെ സ്ഥിതിയും വ്യക്തമാക്കാമോ;

(എഫ്) അടിയന്തിരമായി കുട്ടികള്‍ക്ക് സ്റൈപ്പന്റും സ്ഥാപനങ്ങളുടെ ട്യൂഷന്‍ ഫീസും നല്‍കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കാമോ?

ശ്രീ. രാജു എബ്രഹാം
1157

പട്ടികജാതിക്കാരുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍ നടപടി

() പട്ടികജാതിക്കാരുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിന് സ്വീകരിച്ച നടപടി വ്യക്തമാക്കുമോ ;

(ബി) പട്ടികജാതിക്കാര്‍ക്ക് സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്കായി എന്തെല്ലാം പരിശീലന പരിപാടികളാണ് ആരംഭിച്ചിട്ടുള്ളത് ;

(സി) കൃഷി, പ്രവാസിമേഖല, വ്യവസായം, തോട്ടംമേഖല എന്നിവയില്‍ പട്ടികജാതിക്കാരുടെ പ്രാതിനിധ്യം കുറവായത് പരിഹരിക്കുവാന്‍ എന്ത് നടപടിയാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത് ?

ശ്രീ.സി.പി.മുഹമ്മദ്
1158

പട്ടികജാതി കുടുംബങ്ങള്‍ക്ക് സ്വന്തമായി ഭൂമിയും ഭവനവും

() ഭൂരഹിതരും ഭവനരഹിതരുമായ പട്ടികവിഭാഗ കുടുംബങ്ങള്‍ക്ക് സ്വന്തമായി ഭൂമിയും ഭവനവും നല്‍കുന്ന പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) എങ്കില്‍ എത്ര വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് വെളിപ്പെടുത്തുമോ;

(സി) കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പ്രസ്തുത പദ്ധതി പ്രകാരം എത്ര വീടുകള്‍ അനുവദിച്ചു;

(ഡി) വീട് വെയ്ക്കുന്നതിനും ഭൂമി വാങ്ങുന്നതിനും ധനസഹായം വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

() ഭവനരഹിതരായ എത്ര പട്ടികജാതി കുടുംബങ്ങള്‍ ഇപ്പോള്‍ ഉണ്ടെന്ന് വെളിപ്പെടുത്തുമോ?

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍
1159

ചാത്തന്നൂര്‍ പട്ടികജാതി കോളനികളിലെ ശുദ്ധജല വിതരണം

() പട്ടികജാതിക്ഷേമ വകുപ്പ് ഫണ്ട് ലഭ്യമാക്കി ജലവിഭവവകുപ്പ് മുഖേന പട്ടികജാതി കോളനികളില്‍ ശുദ്ധജല വിതരണം നടത്തുന്നതിലേക്ക് പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ ;

(ബി) ഈ പദ്ധതി പ്രകാരം ചാത്തന്നൂര്‍ നിയോജകമണ്ഡത്തിലെ ഏതൊക്കെ കോളനികളിലാണ് പദ്ധതി ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ?

ശ്രീ. ജി.എസ്. ജയലാല്‍
1160

പ്രീ-മെട്രിക് ഹോസ്റല്‍

() മഞ്ചേശ്വരം മണ്ഡലത്തില്‍ ഒരു പ്രീ-മെട്രിക് ഹോസ്റല്‍ തുടങ്ങുന്നതിന് തീരുമാനിച്ചെങ്കിലും ഇതുവരെ ഹോസ്റല്‍ തുടങ്ങാനാവാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പ്രീ-മെട്രിക് ഹോസ്റലിനായി മംഗല്‍പാടി പഞ്ചായത്തിലെ കുബനൂര്‍ വില്ലേജില്‍ റീ..39/02 ല്‍ ഏറ്റെടുത്ത ഒരേക്കര്‍ സ്ഥലത്ത് കാലതാമസം കൂടാതെ ഹോസ്റല്‍ കെട്ടിടം പണിയുന്നതിന് നടപടി സ്വീകരിക്കുമോ ?

ശ്രീ. പി. ബി. അബ്ദുള്‍ റസാക്
1161

പ്രീമെട്രിക് ഹോസ്റല്‍ ലൈബ്രറി നവീകരണം

() പ്രീമെട്രിക് ഹോസ്റല്‍ ലൈബ്രറി നവീകരണ പദ്ധതിക്ക് മാത്രമായി ബഡ്ജറ്റില്‍ എത്ര തുക വകയിരുത്തിയിരുന്നു;

(ബി) എത്ര ഹോസ്റലുകളില്‍ ഈ വര്‍ഷം പദ്ധതി നടപ്പിലാക്കുന്നുണ്ട്;

(സി) സെപ്റ്റംബര്‍ 3 ന് ചങ്ങനാശ്ശേരിയില്‍ നടന്ന പ്രസ്തുത സംസ്ഥാനതല ഉദ്ഘാടന പരിപാടിക്ക് എന്തുതുക ചെലവഴിച്ചു;

(ഡി) ഇതിനായി പരസ്യം നല്‍കിയതു വഴി ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ളിക് റിലേഷന്‍സ് വകുപ്പിന് എന്തുതുക ചെലവായി വിശദമാക്കുമോ ?

ശ്രീ. കെ.വി. വിജയദാസ്
1162

തിരുവില്വാമല എം.ആര്‍.എസ്

() ചേലക്കരയിലെ തിരുവില്വാമല എം.ആര്‍. എസിന്റെ അടിസ്ഥാന സൌകര്യങ്ങള്‍ക്കായി ഭരണാനുമതിയും ഫണ്ടും ലഭ്യമായിട്ടുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ ;

(ബി) എങ്കില്‍ നിര്‍മ്മാണ നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ ;

(സി) കെട്ടിടനിര്‍മ്മാണത്തിന് ഏത് സര്‍ക്കാര്‍ ഏജന്‍സിയെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത് ;

(ഡി) പ്രസ്തുത അടിസ്ഥാന സൌകര്യങ്ങള്‍ സജ്ജമാക്കുന്നതില്‍ കാലതാമസമുണ്ടാകുന്നതായി പരിശോധിച്ചിട്ടുണ്ടോ ;

() പ്രസ്തുത നിര്‍മ്മാണ നടപടികള്‍ സമയബന്ധിതമായി നടപ്പിലാക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ ?

ശ്രീ.കെ.രാധാകൃഷ്ണന്‍
1163

പെരിങ്ങോട്ടുകുറിശ്ശി മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലെ നിയമനം

() പെരിങ്ങോട്ടുകുറിശ്ശി മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലെ ജീവനക്കാരെ താല്‍ക്കാലികമായി നിയമിച്ചിട്ടുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിയമനം നടത്തുന്നതുവരെ പ്രസ്തുത ജീവനക്കാര്‍ക്ക് തുടരാന്‍ അനുമതി നല്‍കിയിട്ടുണ്ടോ;

(സി) ഇവര്‍ക്കുള്ള വേതനം എച്ച്. എസ്. ./എം. സി. ആര്‍. ടി. ആയി നിയമിക്കപ്പെടുന്നവര്‍ക്ക് നല്‍കിവരുന്ന മാനദണ്ഡത്തിലാണോ നല്‍കാന്‍ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കുമോ?

ശ്രീ. . കെ. ബാലന്‍
1164

വടക്കാഞ്ചേരിയിലെ കമ്മ്യൂണിറ്റി കോളേജ്

() തരൂര്‍ മണ്ഡലത്തിലെ വടക്കാഞ്ചേരിയില്‍ കമ്മ്യൂണിറ്റി കോളേജ് ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഏത് സ്ഥാപനത്തിന്‍ കീഴിലാണ് പ്രസ്തുത കോളേജ് ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നത്; ഏതുതരം കോഴ്സുകളാണ്ഈ കോളേജില്‍ പഠിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി) കോളേജ് ഉടന്‍ പ്രവര്‍ത്തിപ്പിക്കുന്നതിനാവശ്യമായ കെട്ടിടം ലഭ്യമാണോ; ഏതെല്ലാം കോഴ്സുകളാണ് തുടങ്ങാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി) പ്രസ്തുത സ്ഥാപനത്തിന് സ്ഥിരം കെട്ടിടം നിര്‍മ്മിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായോ; ഭൂമി ലഭ്യമാണോ; വിശദമാക്കുമോ?

ശ്രീ. . കെ. ബാലന്‍
1165

പ്രൊഫഷണല്‍ കോഴ്സുകള്‍ക്കുള്ള സ്റൈപ്പന്റ്

() പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് മാനേജ്മെന്റ് ക്വാട്ടയില്‍ അഡ്മിഷന്‍ കിട്ടുന്ന പട്ടികജാതി-പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ്, സ്റൈപ്പന്റ് ലംസംഗ്രാന്റ് ഇവ ലഭ്യമാക്കുന്നുണ്ടോ ;

(ബി) സംസ്ഥാനത്ത് 2010-2011, 2011-2012 അദ്ധ്യയന വര്‍ഷങ്ങളില്‍ മെഡിക്കല്‍, എഞ്ചിനീയറിംഗ്, മറ്റ് പ്രൊഫഷണല്‍ കോഴ്സുകള്‍ എന്നിവയ്ക്ക് അഡ്മിഷന്‍ ലഭിച്ച പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ എത്രയാണ് ; ഇനം തിരിച്ച് വ്യക്തമാക്കാമോ ;

(സി) സ്കൂള്‍, കോളേജ്, പ്രൊഫഷണല്‍ കോഴ്സുകള്‍ എന്നീ തലങ്ങളില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന സ്റൈപ്പന്റ് ലംസം ഗ്രാന്റ് എന്നിവ എത്രവീതമാണെന്ന് ഉത്തരവ് സഹിതം വ്യക്തമാക്കാമോ ?

ശ്രീ. ബി. സത്യന്‍
1166

കാഞ്ഞങ്ങാട് പട്ടികജാതിക്കാരുടെ ചികിത്സാ സഹായം

() ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കാഞ്ഞങ്ങാട് മണ്ഡലത്തില്‍ നിന്ന് പട്ടികജാതിക്കാരുടെ ചികിത്സാ സഹായത്തിനുള്ള എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ;

(ബി) ഇതില്‍ എത്ര അപേക്ഷകര്‍ക്ക് പ്രസ്തുത സഹായം അനുവദിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ ;

(സി) അനുവദിച്ച ചികിത്സാ സഹായം അപേക്ഷകര്‍ക്ക് വിതരണം ചെയ്യുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ ?

ശ്രീ. . ചന്ദ്രശേഖരന്‍
1167

പട്ടികജാതി -പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിള്‍ നല്‍കുന്ന പദ്ധതി

() പട്ടികജാതി-പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിള്‍ വാങ്ങി നല്‍കാനുള്ള പദ്ധതി ആരംഭിച്ചിട്ടുണ്ടോ ; എങ്കില്‍ എത്ര വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിള്‍ വാങ്ങി നല്കേണ്ടി വരുമെന്ന് വ്യക്തമാക്കുമോ ;

(ബി) സൈക്കിള്‍ വാങ്ങി നല്‍കുന്നതിനുപകരം അതിന്റെ വില രൂപയായി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടോ ;എങ്കില്‍ എത്ര രൂപ ;

(സി) സൈക്കിള്‍ വാങ്ങുന്നതിനുള്ള ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചതിനുശേഷം അത് വേണ്ടെന്ന് വയ്ക്കാനുണ്ടായ കാരണം വ്യക്തമാക്കുമോ ?

ശ്രീ.വി.ശശി

ശ്രീ കെ.അജിത്

ശ്രീ വി.എസ്.സുനില്‍ കുമാര്‍

ശ്രീ ചിറ്റയം ഗോപകുമാര്‍

 
1168

മൈലം-നായാടി വിഭാഗത്തിനുള്ള ആനുകൂല്യം

() കൊല്ലം ജില്ലയില്‍ മൈലം ഗ്രാമപഞ്ചായത്തിലെ 'നായാടി' വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് നല്‍കിയിരുന്ന ജാതി സര്‍ട്ടിഫിക്കറ്റും ആനുകൂല്യവും തടഞ്ഞിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടണ്ടാ;

(ബി) പ്രസ്തുത വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പട്ടികജാതി ആനുകൂല്യം നല്‍കാന്‍ നടപടി സ്വീകരിക്കുമോ?

ശ്രീമതി പി. അയിഷാ പോറ്റി
1169

വിജ്ഞാന്‍വാടി പദ്ധതി

() 'വിജ്ഞാന്‍ വാടി' പദ്ധതിയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;

(ബി) എല്ലാ പഞ്ചായത്തിലും പ്രസ്തുത പദ്ധതി നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കുമോ?

ശ്രീ. ആര്‍. രാജേഷ്
1170

ചികിത്സാസഹായ നിധിയില്‍ നിന്ന് മുന്‍കൂര്‍ ധനസഹായം

() പട്ടികജാതി-പിന്നോക്കസമുദായക്ഷേമ വകുപ്പുമന്ത്രിയുടെ പേരില്‍ രൂപീകരിച്ചിട്ടുള്ള ചികിത്സാസഹായ നിധിയില്‍ നിന്ന് ഹൃദയ ശസ്ത്രക്രിയ, വൃക്ക ശസ്ത്രക്രിയ, ക്യാന്‍സര്‍ ശസ്ത്രക്രിയ എന്നിവയുടെ ചികിത്സയ്ക്ക് മുന്‍കൂര്‍ ധനസഹായമനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(ബി) ചേര്‍പ്പ് നിയോജക മണ്ഡലത്തില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച ചികിത്സാ ധനസഹായത്തിന്റെയും ബന്ധപ്പെട്ട രോഗികളുടെയും വിശദാംശം ലഭ്യമാക്കുമോ ?

ശ്രീ. വി. എസ്. സുനില്‍കുമാര്‍
1171

പിന്നോക്കക്ഷേമ വകുപ്പ് രൂപീകരണം

() പിന്നോക്ക ക്ഷേമ വകുപ്പും ഡയറക്ടറേറ്റും രൂപീകരിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ ഇതു സംബന്ധിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്; റിപ്പോര്‍ട്ട് എന്ന് ലഭ്യമാകും;

(സി) വകുപ്പും ഡയറക്ടറേറ്റും യാഥാര്‍ത്ഥ്യമാകുന്നതോടെ പിന്നോക്കക്കാരില്‍ എത്ര വിഭാഗങ്ങള്‍ക്ക് എന്തെല്ലാം ആനുകൂല്യം ലഭ്യമാകും; വിശദമാക്കുമോ ?

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
1172

പിന്നോക്ക സമുദായ ക്ഷേമ ഡയറക്ടറേറ്റ്

() പിന്നോക്ക സമുദായക്ഷേമ ഡയറക്ടറേറ്റ് രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ ; ആയതിന്റെ പ്രവര്‍ത്തനം ഏത് ഘട്ടത്തിലാണെന്ന് വെളിപ്പെടുത്തുമോ ;

(ബി) എല്ലാ ജില്ലകളിലും പ്രസ്തുത വകുപ്പിന്റെ ജില്ലാ ഓഫീസുകള്‍ ഉണ്ടാകുമോയെന്ന് വ്യക്തമാക്കുമോ ?

ശ്രീ...അസീസ്

ശ്രീ കോവൂര്‍ കുഞ്ഞുമോന്‍

 
1173

വായ്പാ കുടിശ്ശിക എഴുതിത്തള്ളാന്‍ നടപടി

() സ്വയംതൊഴില്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി പിന്നോക്കക്ഷേമ കോര്‍പ്പറേഷനില്‍ നിന്ന് വായ്പയെടുത്ത് കുടിശ്ശിക വരുത്തിയിട്ടുള്ള ബി.പി.എല്‍. വിഭാഗത്തില്‍പ്പെട്ട യുവതീയുവാക്കളുടെ വായ്പകള്‍ എഴുതിത്തള്ളുന്ന കാര്യം പരിഗണിക്കുമോ;

(ബി) ഇത്തരത്തില്‍ സംസ്ഥാനത്ത് ആകെ കുടിശ്ശിക വരുത്തിയിട്ടുള്ളവരുടെ എണ്ണവും അവര്‍ അടച്ചുതീര്‍ക്കേണ്ട സംഖ്യയും എത്രയെന്ന് വ്യക്തമാക്കാമോ ?

ശ്രീ. മുല്ലക്കര രത്നാകരന്‍
1174

ടൂറിസം-അടിസ്ഥാന സൌകര്യ വികസന പദ്ധതികള്‍

() ടൂറിസം അടിസ്ഥാന സൌകര്യ വികസനത്തിനായി എന്തെല്ലാം പദ്ധതികളാണ് ഈ വര്‍ഷം വിഭാവനം ചെയ്തിട്ടുള്ളത്; ഇതിനായി ബഡ്ജറ്റില്‍ വകയിരുത്തിയിട്ടുള്ള തുക എത്ര; മുന്‍വര്‍ഷത്തേക്കാള്‍ എത്ര തുകയുടെ വര്‍ദ്ധനയാണുള്ളത്;

(ബി) ഏതെല്ലാം പദ്ധതികള്‍ക്ക് ഇതിനകം ഭരണാനുമതി നല്‍കുകയുണ്ടായി; പുതുതായി ടൂറിസം റോഡുകള്‍ നിര്‍മ്മിക്കുവാനുദ്ദേശ്യമുണ്ടോ എന്ന് വ്യക്തമാക്കാമോ?

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

ശ്രീജെയിംസ് മാത്യു

ശ്രീ സി.കെ. സദാശിവന്‍

ശ്രീകെ. ദാസന്‍

 
1175

ടൂറിസവികസനത്തിന് മാസ്റര്‍ പ്ളാന്‍

() ടൂറിസം വികസനത്തിനായി അടിസ്ഥാന സൌകര്യം വര്‍ദ്ധിപ്പിക്കുന്നതിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും സ്വകാര്യമേഖലകളും ചേര്‍ന്ന് മാസ്റര്‍പ്ളാന്‍ തയ്യാറാക്കാണമെന്ന നിര്‍ദ്ദേശം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ഇക്കാര്യം പരിഗണിച്ചിട്ടുണ്ടോ ; ഏതെല്ലാം അടിസ്ഥാന സൌകാര്യ വികസന പദ്ധതികളിലാണ് മാസ്റര്‍പ്ളാന്‍ തയ്യാറാക്കാനുദ്ദേശിക്കുന്നതെന്ന് വെളിപ്പെടുത്താമോ;

(സി) ഇപ്പോള്‍ പരിഗണനയിലുള്ള മാസ്റര്‍ പ്ളാനുകള്‍ ഏതെല്ലാമാണ്?

ഡോ. ടി.എം. തോമസ് ഐസക്

ശ്രീ. കെ. സുരേഷ് കുറുപ്പ്

ശ്രീകെ. കുഞ്ഞിരാമന്‍(ഉദുമ)

ശ്രീമതി കെ.എസ്. സലീഖ

 
1176

എറണാകുളം ടൂറിസം മേഖലയിലെ പ്രവൃത്തികള്‍

() ടൂറിസം വികസനത്തില്‍ പുതുതായി എന്തെല്ലാം പദ്ധതികളാണ് തുടങ്ങാന്‍ ഉദ്ദേശിക്കുന്നത്;

(ബി) ടൂറിസം മേഖലയില്‍ എറണാകുളം ജില്ലയില്‍ ഏതെല്ലാം പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;

(സി) കോതമംഗലം ഭൂതത്താന്‍കെട്ടിലെ ടൂറിസം വികസനവുമായി ബന്ധപ്പെട്ട് ഏതെങ്കിലും പുതിയ പദ്ധതികള്‍ പരിഗണനയില്‍ ഉണ്ടോ; വിശദമാക്കാമോ;

(ഡി) നേര്യമംഗലത്ത് ടൂറിസം വികസനത്തിനായി കേന്ദ്രസര്‍ക്കാരില്‍ നിന്ന് എത്ര തുകയുടെ അനുമതി ലഭിച്ചിട്ടുണ്ട് ?

ശ്രീ. റ്റി. യു. കുരുവിള
1177

തലശ്ശേരി പൈതൃകടൂറിസം പദ്ധതി

() തലശ്ശേരി പൈതൃകടൂറിസം പദ്ധതിയില്‍ ഏതെല്ലാം പ്രവൃത്തികളാണ് വര്‍ക്കിംഗ് ഗ്രൂപ്പിന്റെ പരിഗണനക്കായി തയ്യാറാക്കിയിട്ടുള്ളതെന്നും ക്ളിയറന്‍സ് ലഭിച്ചത് ഏതെല്ലാമാണെന്നും വിശദമാക്കാമോ ;

(ബി) പ്രസ്തുത പദ്ധതിയുടെ ഭാഗമായുള്ള പ്രവൃത്തികള്‍ ഏതെല്ലാം വകുപ്പുകള്‍ വഴിയാണ് എക്സിക്യൂട്ട് ചെയ്യാന്‍ തീരുമാനിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ ;

(സി) സര്‍ക്കാര്‍ അധികാരമേറ്റശേഷം പ്രസ്തുത പദ്ധതിയുടെ ഏകോപനത്തിനായുള്ള കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ എത്ര യോഗങ്ങള്‍ നടന്നുവെന്ന് വെളിപ്പെടുത്തുമോ ;

(ഡി) പദ്ധതി പൂര്‍ണ്ണമായി നടപ്പിലാക്കുന്നതിന് പ്രതീക്ഷിക്കുന്ന മൊത്തം ചെലവ് വെളിപ്പെടുത്താമോ ?

ശ്രീ.കോടിയേരി ബാലകൃഷ്ണന്‍
1178

തലശ്ശേരി പൈതൃക സര്‍ക്യൂട്ട് ടൂറിസം പദ്ധതി

() തലശ്ശേരി പൈതൃക സര്‍ക്യൂട്ട് ടൂറിസം പദ്ധതിയുടെ ഒന്നാംഘട്ടം പ്രവര്‍ത്തനത്തിന് നല്‍കിയ ഭരണാനുമതിക്കനുസൃതമായി ഓരോ പ്രവൃത്തിയും ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്ന് വെളിപ്പെടുത്തുമോ;

(ബി) അവയില്‍ ഓരോ പദ്ധതിയും എപ്പോള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയും;

(സി) പ്രസ്തുത പദ്ധതിയുടെ അവശേഷിക്കുന്ന പ്രവൃത്തികളില്‍ ഏതൊക്കെയാണ് ടൂറിസം അടിസ്ഥാന സൌകര്യ വികസന പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത് ?

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
1179

വാണിയംപാറ ടൂറിസം പദ്ധതി

() തൃശൂര്‍ വാണിയംപാറയില്‍ നടപ്പിലാക്കേണ്ട ടൂറിസം വികസനത്തെ സംബന്ധിച്ച് പ്രോജക്ടുകള്‍ നിലവിലുണ്ടോ;

(ബി) പ്രസ്തുത പ്രോജക്ടിനായി എത്ര തുക വകയിരുത്തിയിട്ടുണ്ട്;

(സി) പദ്ധതിയുടെ നടത്തിപ്പിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ?

ശ്രീ. എം. പി. വിന്‍സെന്റ്
1180

വിനോദസഞ്ചാര വികസന പദ്ധതികള്‍

() ചേലക്കര മണ്ഡലത്തിലെ ചെറുതുരുത്തി, തിരുവില്വാമല എന്നീ കേന്ദ്രങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ വിനോദസഞ്ചാര വികസന പദ്ധതികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ബി) പ്രസ്തുത പദ്ധതികളുടെ നിര്‍മ്മാണ നടപടികള്‍ മന്ദഗതിയിലാണെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടണ്ടാ; എങ്കില്‍ അതിനുള്ള കാരണങ്ങള്‍ വിശദമാക്കാമോ;

(സി) ആയത് സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാമോ?

ശ്രീ. കെ. രാധാകൃഷ്ണന്‍
1181

കാസര്‍ഗോഡ് ജില്ലയിലെ വിനോദസഞ്ചാര പദ്ധതികള്‍

() വിനോദസഞ്ചാര വകുപ്പ് മഞ്ചേശ്വരത്ത് എന്തെങ്കിലും പദ്ധതികള്‍ നടപ്പാക്കുന്നുണ്ടോ; വിശദാംശം വെളിപ്പെടുത്താമോ;

(ബി) കാസര്‍ഗോഡ് ജില്ലയില്‍ വിനോദസഞ്ചാര വകുപ്പ് പുതുതായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളുടെ വിശദാംശം വെളിപ്പെടുത്തുമോ ?

ശ്രീ. പി. ബി. അബ്ദുള്‍ റസാക്
1182

കാസര്‍ഗോഡ് ജില്ലയിലെ ടൂറിസം

() കാസര്‍ഗോഡ് ജില്ലയില്‍ ടൂറിസം മേഖലയില്‍ ഏതെങ്കിലും പദ്ധതികള്‍ പരിഗണനയില്‍ ഉണ്ടോ; വിശദാംശം വെളിപ്പെടുത്തുമോ;

(ബി) മഞ്ചേശ്വരം ടൂറിസം വികസനത്തിന് ഏറെ സാധ്യതയുള്ള സ്ഥലമായതിനാല്‍ പ്രസ്തുത സ്ഥലം ടൂറിസം ഡെസ്റിനേഷനാക്കുന്നതിനുള്ള പ്രൊപ്പോസല്‍ സമര്‍പ്പിക്കുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കുമോ?

ശ്രീ. പി. ബി. അബ്ദുള്‍ റസാക്
1183

ആലപ്പുഴയില്‍ കനാല്‍ ടൂറിസം

() ആലപ്പുഴയിലെ കനാലുകള്‍ നവീകരിച്ച് ടൂറിസം പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് വിശദമായ ഒരു പ്രോജക്ട് തയ്യാറാക്കാനുള്ള നിര്‍ദ്ദേശം ടൂറിസം വകുപ്പില്‍ ലഭ്യമായിട്ടുണ്ടോ;

(ബി) പ്രസ്തുത പ്രോജക്ടിന് ശുപാര്‍ശ ചെയ്തുകൊണ്ട് അമ്പലപ്പുഴ എം.എല്‍.. നല്‍കിയ കത്ത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എന്തു പ്രാഥമിക നടപടികളാണ് ഇക്കാര്യത്തില്‍ സ്വീകരിച്ചിട്ടുള്ളതെന്നു വ്യക്തമാക്കുമോ ;

(സി) ഈ പദ്ധതി സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് ഉന്നതതലയോഗം വിളിച്ചു ചേര്‍ക്കുമോ ?

ശ്രീ. ജി. സുധാകരന്‍
1184

ആലപ്പുഴയിലെ കായല്‍ ടൂറിസം വികസനം

() ആലപ്പുഴയിലെ കായല്‍ ടൂറിസം വികസനത്തിന് 400 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടോയെന്നും പ്രസ്തുത പദ്ധതി നടപ്പിലാക്കുന്ന ഏജന്‍സി ഏതാണെന്നും വ്യക്തമാക്കാമോ;

(ബി) കേന്ദ്രസര്‍ക്കാര്‍ ഈ പദ്ധതിക്ക് പണം അനുവദിച്ചിരുന്നതെന്നാണ്;

(സി) പ്രസ്തുത പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ എന്നാണ് ഭരണാനുമതി നല്‍കിയത്;

(ഡി) ഈ വര്‍ഷത്തെ ബഡ്ജറ്റില്‍ ടൂറിസം അടിസ്ഥാന സൌകര്യ വികസന പദ്ധതികള്‍ക്ക് മൊത്തം വകയിരുത്തിയ തുക എത്രയാണ്; വെളിപ്പെടുത്താമോ?

ശ്രീ. .എം. ആരിഫ്
1185

മംഗലം ഡാം ടൂറിസം പദ്ധതി

() ആലത്തൂര്‍ മണ്ഡലത്തിലെ മംഗലം ഡാം ടൂറിസം പദ്ധതിയുടെ ഒന്നാം ഘട്ടം പ്രവൃത്തികള്‍ പൂര്‍ത്തിയായിട്ടുണ്ടോ;

(ബി) ആയതിന് എന്തെല്ലാം തടസ്സങ്ങളാണ് ശ്രദ്ധയില്‍പ്പെട്ടിട്ടുളളത്;

(സി) പൂര്‍ത്തീകരിച്ച പ്രവൃത്തികള്‍ക്ക് സംരക്ഷണം നല്‍കാത്തതിനാല്‍ അവ സാമൂഹ്യവിരുദ്ധരുടെ നശീകരണപ്രവര്‍ത്തനങ്ങള്‍ക്കിടയാകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) ഇവ പരിഹരിക്കുന്നതിന് സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ വ്യക്തമാക്കുമോ?

ശ്രീ. എം. ചന്ദ്രന്‍
1186

വെളിയം മുട്ടറ മരുതിമല ഇക്കോടൂറിസം പദ്ധതി

() കൊല്ലം ജില്ലയിലെ വെളിയം മുട്ടറ മരുതിമല ഇക്കോ ടൂറിസം പദ്ധതിയുടെ അടങ്കല്‍ തുക എത്രയാണ്; പ്രസ്തുത പദ്ധതിയുടെ വിശദാംശങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ ;

(ബി) പ്രസ്തുത പദ്ധതിയുടെ നിര്‍മ്മാണ ചുമതല ആര്‍ക്കാണ് നല്കിയിട്ടുള്ളതെന്നും നിര്‍മ്മാണത്തിന് കരാര്‍ ഒപ്പുവച്ചിട്ടുണ്ടെങ്കില്‍ ആയതിന്റെ വിശദാംശങ്ങളും വെളിപ്പെടുത്താമോ ?

ശ്രീമതി പി. അയിഷാ പോറ്റി
1187

അനങ്ങന്‍മല ഇക്കോ ടൂറിസം പദ്ധതി

() ടൂറിസം വ്യവസായവുമായി ബന്ധപ്പെട്ട് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി) ഷൊര്‍ണ്ണൂര്‍ മണ്ഡലത്തിലെ തൃക്കടീരി പഞ്ചായത്തിലെ അനങ്ങന്‍മല ഇക്കോ ടൂറിസം പദ്ധതിയുടെ ഒന്നാംഘട്ടം ഇനിയും പൂര്‍ത്തീകരിച്ചിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പദ്ധതി പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കുമോ;

(സി) അനങ്ങന്‍മല ഇക്കോ ടൂറിസം പദ്ധതിയുടെ രണ്ടാംഘട്ടം ആരംഭിക്കുവാനുള്ള നടപടി സ്വീകരിക്കുമോ ?

ശ്രീമതി കെ. എസ്. സലീഖ
1188

തവനൂര്‍ - പടിഞ്ഞാറെക്കര വിനോദസഞ്ചാര കേന്ദ്രം

() തവനൂര്‍ പടിഞ്ഞാറെക്കര വിനോദസഞ്ചാര കേന്ദ്രം കാലവര്‍ഷക്കെടുതി മൂലം ഭാഗികമായി തകര്‍ന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ അത് പുനരുദ്ധരിക്കുന്നതിനായി നടപടി സ്വീകരിക്കുമോ;

(സി) പ്രസ്തുത കേന്ദ്രം എന്ന് പൂര്‍വ്വസ്ഥിതിയിലാക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ ?

ഡോ. കെ. ടി. ജലീല്‍
1189

പടിഞ്ഞാറേക്കര ടൂറിസം പദ്ധതി 'ചില്‍ഡ്രന്‍സ് കോര്‍ണര്‍'

() മലപ്പുറം പടിഞ്ഞാറേക്കര ടൂറിസം പദ്ധതിയോട് അനുബന്ധിച്ച് കുട്ടികള്‍ക്കായി വിനോദേപകരണങ്ങളോടുകൂടിയ 'ചില്‍ഡ്രന്‍സ് കോര്‍ണര്‍' സ്ഥാപിക്കാമോ;

(ബി) അതിനു നിയമം അനുവദിക്കുന്നില്ലായെങ്കില്‍ സ്വകാര്യ വ്യക്തികളില്‍ നിന്ന് സ്പോണ്‍സര്‍ഷിപ്പിലൂടെ വിനോദോപകരണങ്ങള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കുമോ?

ഡോ. കെ.ടി. ജലീല്‍
1190

ബേക്കല്‍ ടൂറിസം - എയര്‍സ്ട്രിപ്പ് നിര്‍മ്മാണം

() കാസര്‍ഗോഡ് ജില്ലയില്‍ ബേക്കല്‍ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് എയര്‍സ്ട്രിപ്പ് നിര്‍മ്മിക്കുന്നതിന് പ്രാഥമികാനുമതി നല്‍കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;

(ബി) ഇതു സംബന്ധിച്ച് തുടര്‍നടപടികള്‍ എന്തെങ്കിലും സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ?

ശ്രീ. കെ. കുഞ്ഞിരാമന്‍(ഉദുമ)
1191

കോട്ടപ്പുറം നീലേശ്വരം ആയികി-ഇടയിലക്കാട് ടൂറിസം റോഡ്

ടൂറിസം പദ്ധതിയില്‍പ്പെടുത്തി 7 കോടിയോളം രൂപ അനുവദിച്ച് ടെണ്ടര്‍ കഴിഞ്ഞ കോട്ടപ്പുറം നീലേശ്വരം ആയികി- ഇടയിലക്കാട് ടൂറിസം റോഡ് പണി നാളിതുവരെ ആരംഭിക്കാന്‍ കഴിയാത്തതിന്റെ കാരണം വ്യക്തമാക്കാമോ ?

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
1192

കര്‍ലാട് തടാകം പുനരുദ്ധാരണം

() വയനാട് ഡി.ടി.പി.സി.യുടെ കീഴിലുള്ള കര്‍ലാട് തടാകത്തിന്റെ വികസന സാദ്ധ്യതകളെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ടോ ; പഠന റിപ്പോര്‍ട്ടു ലഭ്യമാക്കുമോ ;

(ബി) പ്രകൃതിദത്തമായ ഈ തടാകം അനുദിനം നശിച്ചു കൊണ്ടിരിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) കര്‍ലാട് തടാകവും സമീപത്തുള്ള പൈതൃകഗ്രാമങ്ങളും സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍
1193

തവനൂര്‍ പടിഞ്ഞാറേക്കര ടൂറിസം കേന്ദ്രം

() തവനൂര്‍ പടിഞ്ഞാറേക്കര ടൂറിസം കേന്ദ്രത്തിലെ ഇലക്ട്രിഫിക്കേഷന്‍ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിട്ടില്ലാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടണ്ടാ;

(ബി) ആര്‍ക്കാണ് കരാര്‍ നല്‍കിയിരിക്കുന്നതെന്നും എന്ന് പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നും വ്യക്തമാക്കാമോ?

ഡോ. കെ.ടി. ജലീല്‍
1194

ഡെസ്റിനേഷന്‍ മാനേജ്മെന്റ് കൌണ്‍സിലുകള്‍

() സംസ്ഥാനത്ത് എത്ര ഡെസ്റിനേഷന്‍ മാനേജ്മെന്റ് കൌണ്‍സിലുകള്‍ നിലവിലുണ്ട്; വ്യക്തമാക്കുമോ ;

(ബി) ഡി.എം.സി. കളുടെ പ്രവര്‍ത്തനം സംബന്ധിച്ച് എന്തെങ്കിലും മാര്‍ഗ്ഗ രേഖകള്‍ നിലവിലുണ്ടോ ; പകര്‍പ്പ് ലഭ്യമാക്കാമോ ;

(സി) ഡി.എം.സി. കള്‍ പുന:സംഘടിപ്പിക്കുന്നുണ്ടോ ; വിശദാംശം വ്യക്തമാക്കുമോ ?

ശ്രീമതി ഗീതാ ഗോപി
1195

തേക്കടി ബോട്ടു ദുരന്തം -അന്വേഷണ റിപ്പോര്‍ട്ട്

() തേക്കടി ബോട്ടുദുരന്തം സംബന്ധിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോ ; എങ്കില്‍ കോപ്പി മേശപ്പുറത്തു വെയ്ക്കാമോ ;

(ബി) പ്രസ്തുത റിപ്പോര്‍ട്ടിലെ ഏതെല്ലാം ശുപാര്‍ശകളാണ് അംഗീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ?

ശ്രീ. കെ. സുരേഷ് കുറുപ്പ്
1196

ആഭ്യന്തര ടൂറിസം വികസനം

ആഭ്യന്തര ടൂറിസം വികസിപ്പിക്കുന്നതിന്റെ ഭാഗമായി സ്കൂള്‍-കോളേജ് കുട്ടികളുടെ ശ്രദ്ധയാകര്‍ഷിക്കും വിധം കേരളത്തിലെ ടൂറിസ്റ് ഡെസ്റിനേഷനുകളുടെ വീഡിയോ ദൃശ്യങ്ങളും കളര്‍ഫോട്ടോ പ്രിന്റുകളും വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്നു കൊണ്ട് സ്കൂള്‍ കോളേജ് തലത്തില്‍ പ്രചരിപ്പിക്കുന്നതിനാവശ്യമായ സമഗ്രപദ്ധതിക്ക് രൂപം നല്‍കുമോ ?

 

ശ്രീ. മുല്ലക്കര രത്നാകരന്‍

1197

ഡി.റ്റി.പി.സി.കളിലെ സേവന വേതന വ്യവസ്ഥകള്‍

() വിവിധ ജില്ലകളില്‍ പ്രവര്‍ത്തിച്ചു വരുന്ന ഡി.റ്റി.പി.സി. കളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കുള്ള സേവന വേതന വ്യവസ്ഥകള്‍ വ്യക്തമാക്കാമോ ;

(ബി) മിനിമം വേതനം സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചിട്ടും 20 വര്‍ഷം പിന്നിട്ട പ്രസ്തുത ജീവനക്കാര്‍ക്ക് മിനിമം വേജസ് നല്‍കുന്നില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) സര്‍ക്കാരിന് നേരിട്ട് ബാദ്ധ്യത വരാത്തതും അതത് ജില്ലകളില്‍ തന്നെ തീരുമാനം കൈക്കൊള്ളാന്‍ കഴിയുന്നതുമായ പ്രസ്തുത പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ട്രേഡ് യൂണിയന്‍ പ്രതിനിധികളെക്കൂടി ഉള്‍പ്പെടുത്തി കമ്മിറ്റിക്ക് രൂപം നല്‍കുമോ ;

(ഡി) സാമ്പത്തിക ഭഭ്രത ഇല്ലാത്ത ഡി.റ്റി.പി.സി. കളില്‍ കളക്ടര്‍മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സഞ്ചരിക്കാന്‍ ഡി.റ്റി.പി.സി. യുടെ വാഹനങ്ങള്‍ ഉപയോഗിക്കുന്നതും ഗാര്‍ഡന്‍ പണിക്കും വീട്ടുപണിക്കും ഡി.റ്റി.പി.സി. യില്‍ നിന്ന് ചെലവ് ചെയ്യുന്ന കാര്യവും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ?

ശ്രീ. ബി. സത്യന്‍
1198

ഡി.ടി.പി.സി.കളിലെ നിയമനം

() ജില്ലാ ടൂറിസം പ്രൊമോഷന്‍ കൌണ്‍സില്‍ സെക്രട്ടറിമാരുടെ നിയമന വ്യവസ്ഥകള്‍ എന്തെല്ലാമാണ്; അത് സംബന്ധിച്ച ഏറ്റവും ഒടുവിലത്തെ ഉത്തരവിന്റെ പകര്‍പ്പ് മേശപ്പുറത്ത് വയ്ക്കാമോ;

(ബി) ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ഏതെല്ലാം ജില്ലകളില്‍ സെക്രട്ടറിമാരെ പുതുതായി നിയമിച്ചിട്ടുണ്ട്;

(സി) നിയമനങ്ങളെല്ലാം നിലവിലുള്ള ഉത്തരവിന് വിധേയമായിട്ടാണോ നടത്തിയിട്ടുള്ളത്; അല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ;

(ഡി) ഡി.ടി.പി.സി.കളില്‍ താത്ക്കാലികാടിസ്ഥാനത്തിലോ കോണ്‍ട്രാക്ട് വ്യവസ്ഥയിലോ സെക്രട്ടറിമാരെ നിയമിച്ചിട്ടുണ്ടോ; അത് നിയമാനുസൃതമാണോ; വ്യക്തമാക്കാമോ?

ശ്രീ. പി.കെ. ഗുരുദാസന്‍
1199

തവനൂര്‍ കെ.റ്റി.ഡി.സി. ആരാമം മോട്ടല്‍

() കുറ്റിപ്പുറം തവനൂര്‍ പഞ്ചായത്തിലെ കെ.റ്റി.ഡി.സി.യുടെ ആരാമം മോട്ടലിനോടു ചേര്‍ന്ന് എത്രസെന്റ് ഭൂമിയാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളത് വ്യക്തമാക്കാമോ;

(ബി) ഇതില്‍ എത്ര സെന്റിലാണ് പ്രസ്തുത മോട്ടല്‍ പ്രവര്‍ത്തിക്കുന്നത്;

(സി) മിനി പമ്പയുടെ സമീപത്തെ സ്ഥലം പ്രയോജനപ്പെടുത്തി അയ്യപ്പ ഭക്തന്‍മാര്‍ക്കായി കംഫര്‍ട്ട് സ്റേഷന്‍ നിര്‍മ്മിക്കാമോ;

(ഡി) അതിനാവശ്യമായ പണം ശബരിമല പാക്കേജില്‍ ഉള്‍പ്പെടുത്തി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ?

ഡോ. കെ.ടി. ജലീല്‍
BACK

Home 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.