UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   
   
 

   
   

 

 

 

 

  You are here: Business >13th KLA >Second Session>unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Question Titles please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No Title of the Question Member
1064

ദേശീയപാതയില്‍ ബി..ടി. വ്യവസ്ഥയില്‍ നിര്‍മ്മാണം നടത്തുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍

() സംസ്ഥാനത്തെ ദേശീയപാതയില്‍ ബി..ടി. വ്യവസ്ഥയില്‍ നിര്‍മ്മാണം നടത്താനുള്ള എത്ര പദ്ധതികള്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ;

(ബി) നിര്‍ദ്ദേശിക്കപ്പെട്ട റോഡ് നിര്‍മ്മാണ പദ്ധതികളുടെ പേരു വിവരം വെളിപ്പെടുത്തുമോ;

(സി) ഏതെല്ലാം പദ്ധതികള്‍ നടപ്പിലാക്കുന്നതിന് ഏതെല്ലാം ഏജന്‍സികളെ ഇതിനകം കണ്ടെത്തിയിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ;

(ഡി) ഈ പദ്ധതികള്‍ എല്ലാം പൂര്‍ത്തിയാകുന്നതോടെ ദേശീയപാതയില്‍ എത്ര ടോള്‍ ബൂത്തുകള്‍ നിലവില്‍ വരുമെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്; വിശദമാക്കാമോ?

ശ്രീ. സി. കൃഷ്ണന്‍
1065

ഭൂമി ഏറ്റെടുക്കലും പുനരധിവാസ പദ്ധതിയും

() സംസ്ഥാനത്ത് റോഡുകളുടെ വികസന പദ്ധതികള്‍ക്കായി ഭൂമി ഏറ്റെടുക്കുന്ന സാഹചര്യങ്ങളിലെ പുനരധിവാസ പദ്ധതി എന്നു മുതല്‍ക്കാണ് നടപ്പാക്കുന്നത്;

(ബി) ഏതു നിലവാരത്തിലുള്ള റോഡുകളുടെ സ്ഥലമേറ്റെടുക്കലുകളാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്;

(സി) പുനരധിവാസ പദ്ധതി സംബന്ധിച്ച് വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

ശ്രീ. സി.എഫ്. തോമസ്

ശ്രീ. ഡോ.എന്‍. ജയരാജ്

 
1066

ദേശീയപാത 47 ന്റെ വികസനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍

() ദേശീയപാത 47 ന്റെ വികസനവുമായി ബന്ധപ്പെട്ട് സ്ഥലവാസികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) കേരളത്തില്‍ മറ്റെങ്ങും 45 മീറ്ററില്‍ കൂടുതല്‍ ഭൂമി ഏറ്റെടുക്കാത്ത സാഹചര്യത്തില്‍ വടക്കഞ്ചേരി മുതല്‍ മണ്ണുത്തി വരെ 60 മീറ്റര്‍ സ്ഥലമെടുത്തതിന്റെ കാരണമെന്താണെന്ന് വ്യക്തമാക്കുമോ;

(സി) ഒരേ സര്‍വ്വേ നമ്പരിലുള്ള തൃശ്ശൂര്‍ ജില്ലയിലെ വാണിയമ്പാറയിലെ നഷ്ടപരിഹാര തുകയും പാലക്കാട് ജില്ലയിലെ വാണിയമ്പാറയിലെ നഷ്ടപരിഹാര തുകയും തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ; എങ്കില്‍ കാരണമെന്തെന്ന് വ്യക്തമാക്കാമോ;

(ഡി) ഈ സ്ഥലത്ത് 60 മീറ്റര്‍ വീതിയില്‍ സ്ഥലമേറ്റെടുത്ത നടപടികളുടെ പുരോഗതി വിശദമാക്കാമോ?

ശ്രീ. . കെ. ബാലന്‍
1067

ദേശീയപാത വികസനം സംബന്ധിച്ച നയം

() ദേശീയപാത വികസനം സംബന്ധിച്ച് സര്‍ക്കാരിന്റെ നയമെന്താണെന്ന് വിശദീകരിക്കുമോ;

(ബി) ദേശീയപാത വികസനം എത്രയും വേഗം പുനരാരംഭിക്കുന്നതിന് എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്;

(സി) കേന്ദ്രസര്‍ക്കാര്‍ നിശ്ചയിക്കുന്ന ബി..റ്റി., പി.പി.പി. പദ്ധതികളെ സംബന്ധിച്ചുള്ള കേരളത്തിന്റെ സമീപനമെന്താണ്;

(ഡി) ഇതു സംബന്ധിച്ചുള്ള ഇപ്പോഴത്തെ കേന്ദ്രനിലപാട് എന്താണ്;

() ദേശീയപാത വികസനം സംബന്ധിച്ച് എത്രയും പെട്ടെന്ന് തീരുമാനം എടുക്കാന്‍ നടപടി സ്വീകരിക്കുമോ?

ശ്രീ. സണ്ണി ജോസഫ്

ശ്രീ വി.ഡി. സതീശന്‍

ശ്രീ വര്‍ക്കല കഹാര്‍

ശ്രീ ലൂഡി ലൂയിസ്

 
1068

ഭരണാനുമതി നല്‍കിയ നിര്‍മ്മാണ പ്രവൃത്തികള്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 01.06.2011 മുതല്‍ 15.09.2011 വരെ എത്ര നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കി എന്ന് വ്യക്തമാക്കുമോ;

(ബി) ഏതെല്ലാം നിര്‍മ്മാണ പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി നല്‍കിയത്; ജില്ലാടിസ്ഥാനത്തില്‍ ലിസ്റ്ലഭ്യമാക്കുമോ;

(സി) ഓരോ ജില്ലയിലും നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് എത്ര രൂപയുടെ ഭരണാനുമതിയാണ് നല്‍കിയതെന്ന് വിശദമാക്കുമോ;

(ഡി) പാലക്കാട് ജില്ലയിലെ ഓരോ അസംബ്ളി മണ്ഡലത്തിലും, എത്ര കോടി രൂപയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി നല്‍കിയത് എന്ന് വെളിപ്പെടുത്തുമോ?

ശ്രീ. എം. ഹംസ
1069

കാസര്‍ഗോഡ്-തലപ്പാടി നാലുവരിപ്പാത നിര്‍മ്മാണം

() കാസര്‍ഗോഡ് മുതല്‍ തലപ്പാടിവരെയുള്ള ദേശീയ പാതയുടെ ശോചനീയാവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) തലപ്പാടിവരെ നാലുവരിപ്പാത നിര്‍മ്മാണം കര്‍ണ്ണാടക സര്‍ക്കാര്‍ ധൃതഗതിയില്‍ നടത്തിവരുമ്പോള്‍ തലപ്പാടി മുതല്‍ കാസര്‍ഗോഡ് വരെ നാലുവരിപ്പാത നിര്‍മ്മാണം ആരംഭിക്കാതിരിക്കാനുള്ള കാരണം വ്യക്തമാക്കുമോ;

(സി) സംസ്ഥാനത്തിനകത്തെ നാലുപരിപ്പാതയുടെ നിര്‍മ്മാണം എപ്പോള്‍ ആരംഭിക്കാനാകുമെന്ന് വ്യക്തമാക്കാമോ?

ശ്രീ. പി.ബി. അബ്ദുള്‍ റസാക്
1070

കണ്ണൂര്‍ ജില്ലയിലെ നാഷണല്‍ ഹൈവേ നാലുവരിയാക്കാന്‍ നടപടി

() കേരളത്തിലെ നാഷണല്‍ ഹൈവേകളില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി) ഏതൊക്കെ നാഷണല്‍ ഹൈവേകളാണ് നാലുവരിയാക്കി വികസിപ്പിക്കുന്നത്;

(സി) കണ്ണൂര്‍ ജില്ലയിലെ നാഷണല്‍ ഹൈവേ നാലു ലൈന്‍ ആക്കി വികസിപ്പിക്കുന്നുണ്ടോ;

(ഡി) ഇതിന്റെ അലൈന്‍മെന്റ് പ്ളാന്‍ അംഗീകരിച്ചിട്ടുണ്ടോ;

() അലൈന്‍മെന്റ് പ്ളാന്‍ എവിടെയാണ് ലഭ്യമായിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ ?

ശ്രീ. റ്റി. വി. രാജേഷ്
1071

റോഡ് ഫണ്ട് ബോര്‍ഡിലെ നിയമനങ്ങള്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള കേരള റോഡ് ഫണ്ട് ബോര്‍ഡില്‍ ഏതെങ്കിലും തസ്തികയിലേക്ക് പുതുതായി നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ടോ;

(ബി) ഏതെല്ലാം തസ്തികയിലേക്ക് ഏതെല്ലാം പത്രങ്ങളില്‍ അതിനായി പരസ്യം നല്‍കുകയുണ്ടായി; പരസ്യത്തിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(സി) എത്രയാളുകള്‍ അപേക്ഷ സമര്‍പ്പിക്കുകയുണ്ടായി; പ്രസ്തുത തസ്തികയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടോ;

(ഡി) റോഡ് ഫണ്ട് ബോര്‍ഡ് നിയമനത്തിന് നിയമന വ്യവസ്ഥയുണ്ടോ; വിശദമാക്കുമോ ?

ശ്രീ. സി. കൃഷ്ണന്‍
1072

റോഡുകളുടെ നവീകരണ പദ്ധതി

പുതുതായി ഏറ്റെടുക്കുന്ന റോഡുകളുടെ നവീകരണ പദ്ധതിയില്‍ പ്രധാനപ്പെട്ട റോഡുകളായ വളാഞ്ചേരി, ചെര്‍പ്പുളശ്ശേരി, തൃത്താല കൊപ്പം-ചെര്‍പ്പുളശ്ശേരി എന്നീ രണ്ട് പ്രധാന റോഡുകള്‍ ഏറ്റെടുക്കുമോ?

ശ്രീ. സി. പി. മുഹമ്മദ്
1073

ഒരു മണ്ഡലത്തില്‍ രണ്ട് റോഡുകളുടെ നവീകരണം പദ്ധതി

() ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഒരു മണ്ഡലത്തില്‍ രണ്ട് റോഡുകളുടെ നവീകരണം എന്ന പദ്ധതിയ്ക്ക് എത്ര തുക മാറ്റി വച്ചിട്ടുണ്ട് ;

(ബി) എത്ര തുകവരെയുള്ള പദ്ധതികള്‍ക്കാണ് ഭരണാനുമതി നല്‍കുന്നത് ;

(സി) ഒരു റോഡിനുവേണ്ടി ചെലവഴിക്കാവുന്ന തുകയ്ക്ക് പരിധി ഉണ്ടോ; എങ്കില്‍ എത്രയെന്ന് വ്യക്തമാക്കുമോ ?

ശ്രീ. ബി. സത്യന്‍
1074

തലശ്ശേരി മണ്ഡലത്തിലെ റോഡുകളുടെ നിര്‍മ്മാണ പ്രവൃത്തികള്‍

() തലശ്ശേരി മണ്ഡലത്തിലെ ഏറ്റവും പ്രധാനപ്പെട്ട പി.ഡബ്ള്യു.ഡി. റോഡുകളായ ചൊക്ളി-പൂക്കോം-മാടപ്പീഠിക റോഡ്, പള്ളിക്കുനി ‏ പെരിങ്ങാടി റോഡ്, മാഹി-ചൊക്ളി റോഡ്, കാപ്പുന്മല്‍-കതിരൂര്‍ റോഡ് എന്നിവയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ ഏത് ഘട്ടത്തിലാണെന്ന് വെളിപ്പെടുത്തുമോ;

(ബി) ഈ റോഡുകളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ എന്നത്തേയ്ക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
1075

കുട്ടനാട്ടിലെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതി

() ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം കുട്ടനാട്ടിലേക്ക് അനുവദിച്ച 25 റോഡു നിര്‍മ്മാണ പ്രവൃത്തികളില്‍ കരാര്‍ വച്ച് നിര്‍മ്മാണം പൂര്‍ത്തീകരിച്ചതും ആരംഭിച്ചതുമായ പ്രവൃത്തികളുടെ വിശദ റിപ്പോര്‍ട്ട് ലഭ്യമാക്കുമോ;

(ബി) പ്രസ്തുത പദ്ധതി പ്രകാരം ടെണ്ടര്‍ ക്ഷണിച്ച പ്രവൃത്തികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ;

(സി) ടെണ്ടര്‍ നടപടികള്‍ സ്വീകരിക്കുവാനുള്ള പ്രവൃത്തികള്‍ ഏതെല്ലാമെന്ന് വിശദമാക്കുമോ;

(ഡി) പ്രസ്തുത പദ്ധതി പ്രകാരം അനുവദിച്ച റോഡുകളുടെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

ശ്രീ. തോമസ് ചാണ്ടി
1076

ഏലത്തൂര്‍ നിയോജകമണ്ഡലത്തിലെ കൈരളി റോഡിന്റെ നിര്‍മ്മാണ പുരോഗതി

() കോഴിക്കോട് ജില്ലയില്‍ ഏലത്തൂര്‍ നിയോജകമണ്ഡലത്തില്‍ കൈരളി റോഡിന്റെ പ്രവൃത്തി ആരംഭിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുവാന്‍ ചീഫ് എഞ്ചിനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ;

(ബി) എങ്കില്‍ ഈ പ്രവൃത്തിയുടെ പുരോഗതി അറിയിക്കുമോ ?

ശ്രീ. . കെ. ശശീന്ദ്രന്‍
1077

വൈപ്പിന്‍ മണ്ഡലത്തിലെ റോഡുകള്‍ സഞ്ചാരയോഗ്യ മാക്കുവാന്‍ നടപടികള്

() വൈപ്പിന്‍ മണ്ഡലത്തിലെ സ്റേറ്റ് ഹൈവേ, അദര്‍ ഡിസ്ട്രിക്ട് റോഡ്, പൊതുമരാമത്തിന്റെ കീഴിലുള്ള മറ്റു റോഡുകള്‍ ഇവ ഏതൊക്കെയെന്നും അവയുടെ നീളവും വ്യക്തമാക്കാമോ;

(ബി) മണ്ഡലത്തിലെ സഞ്ചാരയോഗ്യമല്ലാത്ത പി.ഡബ്ള്യു.ഡി. റോഡുകള്‍ സഞ്ചാരയോഗ്യമാക്കുവാന്‍ കഴിഞ്ഞ വര്‍ഷം സ്വീകരിച്ച നടപടികള്‍ എന്തെല്ലാം?

ശ്രീ. എസ്. ശര്‍മ്മ
1078

പഞ്ചായത്ത് റോഡുകള്‍ ഒറ്റത്തവണ പണി നടത്തിഗതാഗതയോഗ്യമാക്കുന്ന പദ്ധതി

() മുന്‍ സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്ന പഞ്ചായത്ത് റോഡുകള്‍ പി.ഡബ്ള്യൂ.ഡി ഒറ്റത്തവണ പണി നടത്തി ഗതാഗതയോഗ്യമാക്കുന്ന പദ്ധതി തുടര്‍ന്നും നടപ്പിലാക്കുമോ ;

(ബി) ഈ വര്‍ഷം ഇത്തരത്തില്‍ ഏതെങ്കിലും പണികള്‍ നടപ്പിലാക്കിയിട്ടുണ്ടോ എന്നറിയിക്കാമോ ?

ശ്രീ. ബി.ഡി. ദേവസ്സി
1079

നാദാപുരം മണ്ഡലത്തിലെ റോഡുകള്‍ ഗതാഗതയോഗ്യമാക്കാന്‍ നടപടി

നാദാപുരം മണ്ഡലത്തിലെ ചുരം ബദല്‍ റോഡുകളായ വിലങ്ങാട്-പാനോം-പഴശ്ശിരാജ ചുരമില്ലാ റോഡും ചാത്തംങ്കോട്ട് നട-പൊയിലോംചാല്‍ -കൊടപ്പടി-വയനാട് റോഡും ഏറ്റെടുത്ത് ഗതാഗതയോഗ്യമാക്കുന്നത് പരിഗണനയിലുണ്ടോ; ഉണ്ടെങ്കില്‍ അതിന്റെ നടപടികള്‍ വിശദമാക്കാമോ?

ശ്രീ. . കെ. വിജയന്‍
1080

പഴയനടക്കാവ് റോഡ് നിര്‍മ്മാണം

() അമ്പലപ്പുഴ പഴയനടക്കാവ് റോഡിന്റെ രണ്ടാം റീച്ച് നിര്‍മ്മാണത്തിന് എത്രരൂപയുടെ അടങ്കലിനാണ് അംഗീകാരം ലഭിച്ചിട്ടുള്ളത്;

(ബി) എന്നാണ് ഈ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചത്;

(സി) ഈ പ്രവൃത്തി ടെണ്ടര്‍ ചെയതോ; എങ്കില്‍ ആരാണ് കരാറുകാരന്‍; കരാറുകാരന്‍ കരാറില്‍ ഒപ്പിട്ടോ;

(ഡി) ഈ പദ്ധതിയിന്‍കീഴില്‍ എന്തെല്ലാം പ്രവൃത്തികളാണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്;

() എത്രകാലം കൊണ്ട് പണി പൂര്‍ത്തിയാക്കുവാന്‍ കഴിയും എന്ന് വ്യക്തമാക്കുമോ;

ശ്രീ. ജി. സുധാകരന്‍
1081

അഞ്ചല്‍ ബൈപാസ് നിര്‍മ്മാണം

() അഞ്ചല്‍ ബൈപാസ് നിര്‍മ്മാണത്തിന്റെ ഇപ്പോഴത്തെ സ്ഥിതി വിശദമാക്കാമോ ;

(ബി) അടിയന്തിരമായി ബൈപാസ് നിര്‍മ്മാണം ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ ; എങ്കില്‍ പണി എന്ന് ആരംഭിക്കും ?

ശ്രീ. കെ. രാജു
1082

അന്താരാഷ്ട്ര നിലവാരത്തിലുള്ള റോഡ് നിര്‍മ്മിക്കാന്‍ പദ്ധതി

() സംസ്ഥാനത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള റോഡ് നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ടോ;

(ബി) എങ്കില്‍ ഇതിന്റെ വിശദാംശം വെളിപ്പെടുത്തുമോ;

(സി) ഇതിനുവേണ്ടി നിയോഗിച്ച വിദഗ്ദ്ധ സമിതി സര്‍വ്വേ നടത്തിയിട്ടുണ്ടോ;

(ഡി) ഏതൊക്കെ റോഡുകളാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്;

()ഇതിനുള്ള ധനം എങ്ങനെ സമാഹരിക്കുവാനാണ് ഉദ്ദേശിക്കുന്നത് ?

ശ്രീ. എം. . വാഹീദ്

ശ്രീകെ. ശിവദാസന്‍ നായര്‍

ശ്രീപി. സി. വിഷ്ണുനാഥ്

ശ്രീഅന്‍വര്‍ സാദത്ത്

 
1083

റോഡുകള്‍ സഞ്ചാരയോഗ്യമാക്കാന്‍ നടപടി

() സംസ്ഥാനത്തെ സഞ്ചാരയോഗ്യമല്ലാത്ത റോഡുകള്‍ മൂന്നാഴ്ചയ്ക്കകം അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇക്കാര്യത്തില്‍ എന്ത് നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ?

ശ്രീ. തോമസ് ചാണ്ടി

ശ്രീ. കെ. ശശീന്ദ്രന്‍

1084

തകര്‍ന്നു കിടക്കുന്ന റോഡുകള്‍ നന്നാക്കണമെന്ന ഹൈക്കോടതിയുടെ നിര്‍ദ്ദേശം

() സംസ്ഥാനത്തെങ്ങും തകര്‍ന്നു കിടക്കുന്ന റോഡുകള്‍ മൂന്നാഴ്ചയ്ക്കകം നന്നാക്കണമെന്ന ബഹു. കേരള ഹൈക്കോടതിയുടെ നിര്‍ദ്ദേശം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) കോടതി നിര്‍ദ്ദേശിച്ച തീയതിയ്ക്കകം സംസ്ഥാനത്തെ എല്ലാ റോഡുകളും ഗതാഗത യോഗ്യമാക്കുമോ;

(സി) വര്‍ഷകാലത്ത് തകര്‍ന്നുപോകാത്ത നിലയില്‍ എല്ലാ റോഡുകളും പൂര്‍ണ്ണതോതില്‍ ഗതാഗതയോഗ്യമാക്കുന്നതിനുള്ള പദ്ധതിയ്ക്ക് ഇതിനകം ഭരണാനുമതികള്‍ നല്‍കിയിട്ടുണ്ടോ; മൊത്തം എന്തുതുക ചെലവ് പ്രതീക്ഷിക്കുന്നു; ഭരണാനുമതി നല്‍കിയ പ്രവൃത്തികളുടെ എസ്റിമേറ്റ് തുക എത്ര?

ശ്രീ. എളമരം കരീം

ശ്രീമതി പി. അയിഷാ പോറ്റി

ശ്രീ. കെ. കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)

ശ്രീറ്റി. വി. രാജേഷ്

 
1085

കല്‍പ്പറ്റയിലെ കാലവര്‍ഷത്തില്‍ തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപ്പണികള്‍

() കാലവര്‍ഷത്തില്‍ തകര്‍ന്ന കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കുമോ;

(ബി) പ്രസ്തുത റോഡുകള്‍ക്കായി എത്ര തുക ചെലവഴിക്കേണ്ടി വരുമെന്ന് പഞ്ചായത്തുതല കണക്ക് ലഭ്യമാക്കുമോ;

(സി) കാലവര്‍ഷത്തില്‍ തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപ്പണികള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍
1086

പെരുകാവ് വിഴവൂര്‍ റോഡ് ടാര്‍ ചെയ്യാന്‍ നടപടി

() തിരുവനന്തപുരം,പെരുകാവ്,വിഴവൂര്‍ റോഡിന്റെ ശോച്യാവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) സഞ്ചാര യോഗ്യമല്ലാത്ത പ്രസ്തുത റോഡ് ടാര്‍ ചെയ്യുന്നതിനുള്ള നടപടി ഏത് ഘട്ടം വരെയായി;

(സി) ഈ റോഡ് അടിയന്തിരമായി ടാര്‍ ചെയ്യുന്നതിനും ഓട നിര്‍മ്മിക്കുന്നതിനും നടപടി സ്വികരിക്കുമോ?

ശ്രീ. വി. ശിവന്‍കുട്ടി
1087

വടക്കഞ്ചേരി ടൌണിലെ റോഡുകളുടെ ശോചനീയാവസ്ഥ

() തരൂര്‍ മണ്ഡലത്തിലെ പ്രമുഖ വാണിജ്യപട്ടണമായ വടക്കഞ്ചേരി ടൌണിലെ റോഡുകളുടെ ശോചനീയാവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) അതിവര്‍ഷക്കാലത്ത് തകര്‍ന്നുപോകുന്ന ഈ റോഡിന്റെ ദുരവസ്ഥയകറ്റാന്‍ നടപടി സ്വീകരിക്കാമോ;

(സി) ഇതിനായി വടക്കഞ്ചേരി-കിഴക്കഞ്ചേരി - വടക്കഞ്ചേരി ബസാര്‍ റോഡ് നവീകരിക്കാന്‍ എന്തെങ്കിലും നടപടിയെടുത്തിട്ടുണ്ടോ;

(ഡി) ഈ റോഡ് ബി.എം. ആന്റ് ബി.സി നിര്‍മ്മാണ രീതി അവലംബിച്ച് നവീകരിക്കുമോ?

ശ്രീ. . കെ. ബാലന്‍
1088

ഒറ്റപ്പാലം നിയോജക മണ്ഡലത്തിലെ റോഡുകള്‍ അപ്ഗ്രേഡ് ചെയ്യാന്‍ നടപടി

() സംസ്ഥാനത്തെ എല്ലാ പി.ഡബ്ളിയൂ.ഡി. റോഡുകളും തകര്‍ന്ന് ഗതാഗത യോഗ്യമല്ലാത്ത അവസ്ഥയിലാണെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടണ്ടാ; എങ്കില്‍ പ്രസ്തുത റോഡുകള്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായി എന്തെല്ലാം അടിയന്തിര നടപടികളാണ് സ്വീകരിച്ചത് എന്ന് വിശദമാക്കാമോ;

(ബി) ഒറ്റപ്പാലം അസംബ്ളി മണ്ഡലത്തിലെ റോഡുകള്‍ തകര്‍ന്നു കിടക്കുകയാണെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടണ്ടാ; എങ്കില്‍ വിശദീകരിക്കാമോ;

(സി) ഒറ്റപ്പാലം അസംബ്ളി മണ്ഡലത്തിലെ ഏതെല്ലാം റോഡുകള്‍ അപ്ഗ്രേഡ് ചെയ്യുവാനാണ് പ്രൊപ്പോസല്‍ വന്നത് എന്ന് വിശദീകരിക്കാമോ; അതില്‍ ഏതിനെല്ലാമാണ് ഭരണാനുമതി നല്‍കിയത്;

(ഡി) സംസ്ഥാനത്തെ തകര്‍ന്നു കിടക്കുന്ന റോഡുകള്‍ക്ക് അടിയന്തിരമായി അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായി ജില്ലാതല ഉദ്യോഗസ്ഥന്‍മാര്‍ക്ക് അധികാരം നല്‍കുന്ന കാര്യം പരിഗണിക്കുമോ;

() പൊതുമരാമത്തു വകുപ്പിലെ ജില്ലാതലവന്‍മാരായ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍ക്ക് നിലവില്‍ എത്ര രൂപയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കാകാനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നത്; പ്രസ്തുത തുക വര്‍ധിപ്പിച്ചു നല്‍കുന്ന കാര്യം പരിഗണിക്കുമോ; വിശദമാക്കാമോ?

ശ്രീ. എം. ഹംസ
1089

റോഡുകളുടെ ശോചനീയാവസ്ഥ

() സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇതു പരിഹരിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ;

(സി) മഴക്കാലത്ത് റോഡുകള്‍ ക്രമാതീതമായി തകര്‍ന്ന് ഗതാഗത യോഗ്യമല്ലാതായി മാറുന്നതിന്റെ കാരണങ്ങള്‍ പഠനവിധേയമാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;

(ഡി) മഴക്കാലത്തിനു മുമ്പു രൂപംകൊളളുന്ന ചെറുകുഴികളില്‍ മഴവെളളം നിറഞ്ഞ് റോഡ്ബഡ് കുതിരുന്നതുമൂലമാണ് മഴക്കാലത്ത് റോഡുകള്‍ കൂടുതലും തകര്‍ന്നു പോകുന്നതെന്ന വസ്തുത പരിഗണിച്ച്, മഴക്കാലത്തിനുമുമ്പായി വര്‍ഷത്തില്‍ രണ്ട് തവണ ഇത്തരം കുഴികള്‍ അടയ്ക്കാന്‍ നടപടി സ്വീകരിക്കുമോ ?

ശ്രീ. സി. മമ്മൂട്ടി

ശ്രീഅബ്ദുറഹിമാന്‍ രണ്ടത്താണി

ശ്രീറ്റി.. അഹമ്മദ് കബീര്‍

ശ്രീഎം. ഉമ്മര്‍

 
1090

കാസര്‍ഗോഡ് - കാഞ്ഞങ്ങാട് സ്റേറ്റ് ഹൈവേയില്‍ മണ്ണിടിച്ചില്‍ പരിഹരിക്കുന്നതിന് നടപടി

() കാസര്‍ഗോഡ് - കാഞ്ഞങ്ങാട് സ്റേറ്റ് ഹൈവേയില്‍ ചളിയങ്കോട് മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ട വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) മണ്ണ് ഇടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെടാവുന്ന അവസ്ഥ പ്രദേശത്ത് നിലനില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) എങ്കില്‍ ഇത് ശാശ്വതമായി പരിഹരിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കുമോ?

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)
1091

പൊന്നാനി നിയോജക മണ്ഡലത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണി

() പൊന്നാനി നിയോജക മണ്ഡലത്തിലെ മിക്ക റോഡുകളും ശോചനീയാവസ്ഥയിലാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) റോഡുകളുടെ അറ്റകുറ്റപണികള്‍ക്ക് ബഡ്ജറ്റില്‍മതിയായ തുക അനുവദിച്ചിട്ടില്ലായെന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(സി) ഒതളൂര്‍ - പാവിട്ടപ്പുറം റോഡ്, എരമംഗലം- നരണിപ്പുഴ റോഡ്, ചങ്ങരംകുളം ടൌണ്‍ റോഡ് എന്നിവയുടെ വികസന പദ്ധതികള്‍ക്ക് ബഡ്ജറ്റില്‍ തുക അനുവദിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര തുക വീതമാണെന്ന് വ്യക്തമാക്കുമോ?

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍
1092

ജില്ലാതലങ്ങളില്‍ റോഡ് അറ്റകുറ്റപ്പണികള്‍ക്ക് ഫാസ്റ്ട്രാക്ക് സംവിധാനം

() സംസ്ഥാനത്ത് കാലവര്‍ഷക്കെടുതി മൂലം വ്യാപകമായി കേടുപാടുകള്‍ സംഭവിച്ച പ്രധാന റോഡുകള്‍ ഏറ്റെടുത്ത് അറ്റകുറ്റപ്പണികള്‍ നിര്‍വ്വഹിക്കുന്നതിന് ജില്ലാതലങ്ങളില്‍ ഫാസ്റ് ട്രാക്ക് സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ;

(ബി) സമയബന്ധിതമായി മരാമത്തു പ്രവൃത്തികള്‍ ചെയ്തുതീര്‍ക്കാത്ത കരാറുകാരെ ഒഴിവാക്കിക്കൊണ്ട് ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിനു വേണ്ടി ചീഫ് എഞ്ചിനീയറുടെ നേതൃത്വത്തില്‍ സംസ്ഥാനതലത്തിലും എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ നേതൃത്വത്തില്‍ ജില്ലാതലത്തിലും ഓരോ മോണിറ്ററിംഗ് സെല്‍ രൂപീകരിക്കുന്ന കാര്യം പരിഗണിക്കുമോ?

ശ്രീ. മുല്ലക്കര രത്നാകരന്‍
1093

റോഡുകളുടെ അറ്റകുറ്റപ്പണി

() മുന്‍ നിയമസഭാ സമ്മേളനത്തില്‍ ധനകാര്യവകുപ്പ് മന്ത്രി പ്രഖ്യാപിച്ച നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള റോഡുകളുടെ പണികള്‍ ഇതിനകം എത്ര മണ്ഡലങ്ങളില്‍ ഏറ്റെടുത്തു എന്ന് വിശദമാക്കുമോ;

(ബി) എല്ലാ മണ്ഡലങ്ങളില്‍ നിന്നും പ്രൊപ്പോസലുകള്‍ ലഭിച്ചിട്ടുണ്ടോ; ലഭിച്ചവയ്ക്ക് ഭരണാനുമതി നല്‍കിത്തുടങ്ങിയോ എന്ന് വെളിപ്പെടുത്തുമോ?

ശ്രീ. .. അസീസ്
1094

വണ്‍ ടൈം അപ്ഗ്രഡേഷന്‍” പദ്ധതി

() “വണ്‍ ടൈം അപ്ഗ്രഡേഷന്‍” പദ്ധതിയില്‍ എത്ര കിലോമീറ്റര്‍ റോഡ് പുനരുദ്ധാരണം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി) ഇവയ്ക്ക് ചെലവായ തുക എത്രയെന്ന് വിശദമാക്കാമോ;

(സി) ഈ പദ്ധതി പ്രകാരം ആരംഭിച്ച പ്രവൃത്തികള്‍ നിര്‍ത്തിവയ്ക്കുവാന്‍ നിര്‍ദ്ദേശം കൊടുത്തിട്ടുണ്ടോ; എങ്കില്‍ കാരണം വ്യക്തമാക്കുമോ?

ശ്രീമതി ജമീലാ പ്രകാശം

ശ്രീ. സി. കെ. നാണു

ശ്രീമാത്യു റ്റി. തോമസ്

ശ്രീ ജോസ് തെറ്റയില്‍

 
1095

കെ.എസ്.റ്റി.പി, എം.സി റോഡില്‍ സ്ഥാപിച്ചിട്ടുളള വൈദ്യുതി വിളക്കുകള്‍ പ്രകാശിപ്പിക്കാന്‍നടപടി

() കെ.എസ്.റ്റി. പി. എം.സി. റോഡില്‍ സ്ഥാപിച്ചിട്ടുളള വൈദ്യുതി വിളക്കുകള്‍ പ്രകാശിപ്പിക്കാത്തതിനാല്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പ്രസ്തുത വൈദ്യുതി വിളക്കുകള്‍ പ്രകാശിപ്പിക്കുന്നതിന് ആരെയാണ് ചുമതലപ്പെടുത്തിയിട്ടുളളത്;

(സി) പ്രസ്തുത വൈദ്യുതി വിളക്കുകളുടെ വൈദ്യുതി ചാര്‍ജ് ഒടുക്കേണ്ടത് ആരാണ് എന്ന് ധാരണ ആക്കിയിട്ടുണ്ടോ;

(ഡി) ഇല്ലാ എങ്കില്‍ മേല്‍ വിഷയങ്ങളില്‍ അടിയന്തിര ധാരണയുണ്ടാക്കി എം.സി. റോഡിലെ വൈദ്യൂതി വിളക്കുകള്‍ പ്രകാശിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ?

ശ്രീ. പി. അയിഷാ പോറ്റി
1096

'പതിബെല്' എം. സി. റോഡ് വികസന പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ ഇടയായ സാഹചര്യം

() മലേഷ്യന്‍ കമ്പനിയായ \'പതിബെല്‍\' എം. സി. റോഡ് ഒന്നാംഘട്ട വികസന പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ ഇടയായ സാഹചര്യം എന്തെന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത കമ്പനി ഏതെല്ലാം റോഡ് വികസന പദ്ധതികളാണ് ഏറ്റെടുത്തിരുന്നത്;

(സി) എം. സി. റേഡ് ഒന്നാംഘട്ട വികസന പദ്ധതിയില്‍ \'പതിബെല്‍\' കമ്പനി എത്ര കിലോമീറ്റര്‍ റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചുവെന്ന് അറിയിക്കുമോ;

(ഡി) പ്രസ്തുത റോഡു വികസന പദ്ധതിയില്‍ നിന്ന് \'പതിബെല്‍\' കമ്പനി പിന്മാറിയതുവഴി ഖജനാവിന് എത്ര തുകയുടെ നഷ്ടമാണ് സംഭവിച്ചത്; ഇത്രയും ഭീമമായ തുക ഖജനാവില്‍ നിന്ന് നഷ്ടപ്പെടാന്‍ ഇടയായതിന് ഉത്തരവാദികള്‍ ആരെന്ന് കണ്ടെത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്കുമോ?

ശ്രീ. പി. സി. ജോര്‍ജ്
1097

വിദേശകമ്പനികള്‍ കരാര്‍ ചെയ്യുന്ന റോഡുകളുടെ പ്രവൃത്തികളുടെ വിശദാംശങ്ങള്‍

() സംസ്ഥാനത്ത് ഇപ്പോള്‍ എത്ര വിദേശ കമ്പനികളാണ് റോഡുപണി കരാറില്‍ ഏര്‍പ്പെട്ടിട്ടുളളത്;

(ബി) നിലവിലുണ്ടായിരുന്ന ഏതെങ്കിലും കരാര്‍ അവസാനിപ്പിച്ചിട്ടുണ്ടോ;

(സി) എങ്കില്‍ എന്തെല്ലാം കാരണങ്ങളാണ് ഉന്നയിക്കുന്നത്;

(ഡി) പ്രസ്തുത കമ്പനി ഏറ്റെടുത്ത പണികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ഏത് ഘട്ടംവരെ പൂര്‍ത്തിയാക്കിയിട്ടുണ്ട്;

() ആ ഇനത്തില്‍ ഉണ്ടായിട്ടുളള നഷ്ടം എത്രയാണ് എന്ന് കണക്കാക്കിയിട്ടുണ്ടോ?

പ്രൊഫ. സി. രവീന്ദ്രനാഥ്
1098

ചമ്രവട്ടം-കുറ്റിപ്പുറം എന്‍.എച്ച്. റോഡ് സഞ്ചാരയോഗ്യമാക്കാന്‍ നടപടി

() പുതുപൊന്നാനി-കുറ്റിപ്പുറം നാഷണല്‍ ഹൈവേ 17 നായി സ്ഥലം ഏറ്റെടുത്ത് നിര്‍മ്മാണ പ്രവൃത്തികള്‍ മുടങ്ങിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടണ്ടാ;

(ബി) പുതിയ എന്‍.എച്ച്. വരുന്നതുമൂലം നിലവിലുള്ള എന്‍.എച്ച്. ആയ ചമ്രവട്ടം ജംഗ്ഷന്‍-കുറ്റിപ്പുറം ഹൈവേ ഒരു പ്രവൃത്തിയും നടത്താതെ കാല്‍നട യാത്രപോലും അസാധ്യമായ നിലയില്‍ തകര്‍ന്നു കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടണ്ടാ;

(സി) എങ്കില്‍ പ്രസ്തുത റോഡ് അടിയന്തിരമായി റീടാര്‍ ചെയ്ത് ഗതാഗത യോഗ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(ഡി) എന്നത്തേക്ക് പ്രവൃത്തി തുടങ്ങാനാകും?

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍
1099

എം.സി റോഡില്‍ ആയൂരിനും ഏനാത്തിനും ഇടയില്‍ അപകടകരമായ വളവുകള്‍ ഇല്ലാതാക്കാന്‍ നടപടി

() കെ.എസ്.റ്റി.പി പ്രകാരം നവീകരിച്ച എം.സി. റോഡില്‍ ആയൂരിനും ഏനാത്തിനും ഇടയില്‍ അപകടകരമായ എത്ര വളവുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്;

(ബി) പ്രസ്തുത ഭാഗങ്ങള്‍ക്കിടയില്‍ വച്ച് എം.സി. റോഡ് നവീകരണത്തിന് ശേഷം എത്ര റോഡപകടങ്ങള്‍ നടന്നിട്ടുണ്ട്;

(സി) പ്രസ്തുത അപകടങ്ങളില്‍ എത്ര പേര്‍ മരണപ്പെട്ടിട്ടുണ്ട്;

(ഡി) പ്രസ്തുത ഭാഗത്തെ അപകടകരമായ വളവുകള്‍ ഇല്ലാതാക്കുന്നതിനും വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിനും എന്തെല്ലാം അടിയന്തിര നടപടികള്‍ സ്വീകരിക്കും എന്ന് വിശദമാക്കുമോ ?

ശ്രീമതി പി. അയിഷാ പോറ്റി
1100

ദേശീയപാതയില്‍ കഴക്കൂട്ടം-ആറ്റിങ്ങല്‍ ഭാഗത്തിന്റെ വീതികൂട്ടാന്‍ നടപടി

() തിരുവനന്തപുരം- ആറ്റിങ്ങല്‍ ദേശീയ പാതയില്‍ കഴക്കൂട്ടം മുതല്‍ ആറ്റിങ്ങല്‍ വരെ ടാര്‍ റോഡിന് ഇരുവശത്തും ദേശീയ പാതയ്ക്ക് വീതി കുട്ടുവാന്‍ സ്ഥലം വിട്ടുകിട്ടിയിട്ടും റോഡിന് വീതി കൂട്ടാന്‍ കാലതാമസം എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ;

(ബി) തിരുവനന്തപുരം- ആറ്റിങ്ങല്‍ ദേശീയപാതയില്‍ ആറ്റിങ്ങലിലും കഴക്കൂട്ടത്തും അനുഭവപ്പെടുന്ന തിരക്ക് ഒഴിവാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;

(സി) റോഡ് വീതികൂട്ടാന്‍ സ്ഥലം ഉടമകള്‍ ഭൂമി വിട്ടുനല്‍കാന്‍ തയ്യാറായിട്ടുള്ളതിനാല്‍ തിരക്കേറിയ ആറ്റിങ്ങല്‍ പട്ടണത്തിലെ റോഡിന്റെ വീതി കൂട്ടാന്‍ നടപടി സ്വീകരിക്കുമോ;

(ഡി) റോഡിന്റെ വീതിക്കുറവും, ബസ്ബെ ഇല്ലാത്തതും, റോഡ് സുരക്ഷാക്രമീകരണങ്ങളുടെ അഭാവവും മൂലം നാഷണല്‍ ഹൈവേയില്‍ ആലംകോട് മുതല്‍ പൂവമ്പാറ, മാമം, തോന്നയ്ക്കല്‍ വരെ സ്ഥിരമായി റോഡപകടങ്ങളില്‍ നിരവധിയാളുകള്‍ കൊല്ലപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതുമായി ബന്ധപ്പെട്ട് റോഡ് സുരക്ഷാ ഏജന്‍സിയെക്കൊണ്ട് ആവശ്യമായ നടപടി സ്വീകരിക്കുമോ;

() ആറ്റിങ്ങല്‍ പട്ടണത്തില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് സ്ഥാപിച്ച സിഗ്നല്‍ ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കാത്തവ മാറ്റിസ്ഥാപിക്കുവാന്‍ ഏജന്‍സിയോട് ആവശ്യപ്പെടുമോ;

(എഫ്) റോഡ് സുരക്ഷയ്ക്കായി നാഷണല്‍ ഹൈവേ അതോറിറ്റി, റോഡ് സേഫ്റ്റി അതോറിറ്റി, നാറ്റ്പാക്, ജനപ്രതിനിധികള്‍ എന്നിവരടങ്ങുന്ന ഒരു പ്രത്യേക പദ്ധതിയ്ക്ക് രൂപം നല്‍കുമോ?

ശ്രീ. ബി. സത്യന്‍
1101

തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ, കോഴിക്കോട്ബൈപ്പാസുകളുടേയും വണ്ടിപ്പെരിയാര്‍ ദേശീയ പാതയുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

() തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ,കോഴിക്കോട് ബൈപ്പാസുകളുടേയും വണ്ടിപ്പെരിയാര്‍ ദേശീയപാതയുടേയും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ആരംഭിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ ഇവയുടെ പ്രവര്‍ത്തനം ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്;

(സി) നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നത്തേക്ക് പൂര്‍ത്തികരിക്കാനാണ് ഉദ്ദേശിച്ചിട്ടുള്ളത്

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍
1102

റോഡുകളുടെ സംരക്ഷണത്തിന് നടപടി

() റോഡുകള്‍ക്ക് തകര്‍ച്ച നേരിടുന്ന തരത്തില്‍ ഡ്രെയിനേജുകള്‍ തടസ്സപ്പെടുത്തുകയോ റോഡ് സൈഡില്‍ നിര്‍മ്മാണ വസ്തുക്കള്‍ ഇറക്കിയിടുകയോ ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കുവാന്‍ പൊതുമരാമത്ത് വകുപ്പിന് അധികാരമുണ്ടോ;

(ബി) ഉണ്ടെങ്കില്‍ പ്രസ്തുത അധികാരം ഏത് വകുപ്പ്, ചട്ടം എന്നിവ പ്രകാരമെന്ന് വകുപ്പ്, ചട്ടം എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം വ്യക്തമാക്കുമോ;

(സി) നിയമപരമായ ഈ അധികാരം ഉപയോഗിച്ച് ഏതെങ്കിലും ഉദ്യോഗസ്ഥന്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം റോഡ് തകര്‍ച്ചയ്ക്ക് കാരണമായവര്‍ക്കെതിരെ നടപടി എടുത്തിട്ടുണ്ടോ;

(ഡി) ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

ശ്രീമതി കെ.കെ. ലതിക
1103

റോഡ് പരാതികള്‍ക്കുള്ള കോള്‍ സെന്ററിന്റെ പ്രവര്‍ത്തനം

() പൊതുമരാമത്ത് വകുപ്പ് റോഡ് സംബന്ധിച്ച പരാതികള്‍ അറിയിക്കുവാന്‍ കോള്‍ സെന്റര്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ;

(ബി) ഈ വര്‍ഷം എത്ര പരാതികള്‍ കോള്‍ സെന്ററില്‍ രജിസ്റര്‍ ചെയ്യുകയുണ്ടായി; ഇതില്‍ 48 മണിക്കൂറിനകം പരിഹരിക്കപ്പെട്ട പരാതികള്‍ എത്ര; ഇപ്പോഴും പരിഹരിക്കപ്പെടാതെ കിടക്കുന്ന പരാതികള്‍ എത്രയാണ് എന്ന് വ്യക്തമാക്കുമോ?

ശ്രീ. എളമരം കരീം
1104

സംസ്ഥാന റോഡുകള്‍ക്ക് എ.ഡി.ബി. വായ്പാ സഹായം ലഭിക്കാനുള്ള വ്യവസ്ഥകള്‍

() സംസ്ഥാനത്തെ റോഡുകള്‍ പുനര്‍നിര്‍മ്മിക്കാന്‍ എ.ഡി.ബി. സഹായം നേടാന്‍ ശ്രമം നടത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(ബി) ഇതിനായി പ്രത്യേക കമ്പനി രൂപീകരിക്കാനുദ്ദേശമുണ്ടോ; ഇതിനകം എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

(സി) പദ്ധതി തയ്യാറാക്കുന്നതിനായി കണ്‍സള്‍ ട്ടന്‍സിയെ നിയോഗിച്ചിട്ടുണ്ടോ; പ്രോജക്ട് റിപ്പോര്‍ട്ട് എന്നത്തേക്ക് തയ്യാറാകും;

(ഡി) റോഡ് ഫണ്ട് ബോര്‍ഡിന്റെ സാങ്കേതിക അവലോകന സമിതി ഇക്കാര്യം പരിഗണിക്കുകയുണ്ടായോ; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

() .ഡി.ബി സഹായം ലഭിക്കുന്നതിനുളള വ്യവസ്ഥകള്‍ എന്തെല്ലാമാണ്; പലിശ എത്ര ശതമാനമാണ്; എത്ര കാലയളവിനുള്ളില്‍ തിരിച്ചടക്കേണ്ടതുണ്ട്?

ശ്രീ. വി. ചെന്താമരാക്ഷന്‍
1105

റോഡുകള്‍ പ്ളാസ്റിക് ടാറിംഗ് ചെയ്യുന്ന നടപടി

() സംസ്ഥാനത്ത് പ്ളാസ്റിക്ക് ചേര്‍ത്ത് ഏതൊക്കെ റോഡുകള്‍ ടാറിംഗ് നടത്തിയിട്ടുണ്ട്;

(ബി) ഇങ്ങനെയുളള സംവിധാനത്തില്‍ ടാറിങ്ങിന്റെ ആയുസ് കൂടുതല്‍ കാലത്തേക്ക് നിലനില്‍ക്കുമെന്ന് കണ്ടെത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ?

ശ്രീ. സി.എഫ്. തോമസ്
1106

റബ്ബറൈസ്ഡ് ടാറിംഗിന് നടപടി

() റബ്ബര്‍ ചേര്‍ത്ത ടാര്‍ ഉപയോഗിച്ച് റോഡുകള്‍ നിര്‍മ്മിക്കുന്നതിന്റെ മേന്മകള്‍ എന്തെല്ലാമാണ്:

(ബി) കേരളത്തിലെ എല്ലാ റോഡുകളും പ്രകൃതിദത്ത റബ്ബര്‍ ഉപയോഗിച്ച് നിര്‍മ്മാണം നടത്തുവാന്‍ നടപടി സ്വീകരിക്കുമോ?

ശ്രീ. .പി. അബ്ദുളളക്കുട്ടി
1107

ചമ്രവട്ടം-തിരൂര്‍-താനൂര്‍ റോഡ് റബ്ബറൈസ്ഡ്  ചെയ്യാന്‍ നടപടി

() ചമ്രവട്ടം പദ്ധതി വരുന്നതോടെ ചമ്രവട്ടം- തിരൂര്‍-താനൂര്‍ റോഡ് റബ്ബറൈസ് ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടോ

(ബി) എങ്കില്‍ ഈ സാമ്പത്തിക വര്‍ഷം തന്നെ അതിന് ആവശ്യമായ തുക വകയിരുത്തുമോ?

ഡോ. കെ.ടി. ജലീല്‍
1108

ടോള്‍ പിരിക്കുന്നതിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

() പുതിയ റോഡുകള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ടോള്‍ പിരിക്കുന്നതിന് കേന്ദ്രം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;

(ബി) ഇത് സംസ്ഥാനത്ത് നടപ്പിലാക്കുന്നതിലുള്ള സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കുമോ;

(സി) ഈ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ബി..ടി. വ്യവസ്ഥയില്‍ സംസ്ഥാനത്ത് ഏതെല്ലാം റോഡുകളാണിപ്പോള്‍ വികസിപ്പിക്കാനുദ്ദേശിക്കുന്നത്; ഇതിനായി എന്തെല്ലാം നടപടികള്‍ ഇതിനകം സ്വീകരിക്കപ്പെട്ടിട്ടുണ്ട്;

(ഡി) സ്ഥലം ഏറ്റെടുപ്പ് നടപടികള്‍ എപ്പോള്‍ പൂര്‍ത്തിയാകും ?

ശ്രീ. എസ്. ശര്‍മ്മ

ശ്രീകെ. വി. അബ്ദുള്‍ ഖാദര്‍

ശ്രീപി. ശ്രീരാമകൃഷ്ണന്‍

ശ്രീ എം. ചന്ദ്രന്‍

 

1109

പാലിയക്കര ടോള്‍പ്ളാസായെ മോഡല്‍ പ്ളാസയായി പ്രഖ്യാപിക്കാന്‍ നടപടി

() പുതുക്കാട് മണ്ഡലത്തിലെ നെന്മണിക്കര പഞ്ചായത്തില്‍ വരുന്ന എന്‍.എച്ച്.47-ല്‍ ടോള്‍ പിരിക്കുന്നതിലുള്ള പ്രദേശത്തെ ജനങ്ങളുടെ ആശങ്ക ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(സി) അരൂര്‍ പഞ്ചായത്തില്‍ ഒരു മോഡല്‍ ടോള്‍ പ്ളാസ ചെയ്തത്പോലെ നെന്മണിക്കര പഞ്ചായത്തിലെ പാലിയക്കരയിലുള്ള ടോള്‍ പ്ളാസയേയും മോഡല്‍ ടോള്‍ പ്ളാസയായി പ്രഖ്യാപിച്ച് ടോള്‍ പിരിവില്‍ നിന്നും ഒഴിവാക്കുമോ?

പ്രൊഫ. സി. രവീന്ദ്രനാഥ്
1110

അമരവിള പാലത്തിന്റെ ടോള്‍പിരിവില്‍ നിന്ന് പ്രാദേശിക വാഹനങ്ങളെ ഒഴിവാക്കാന്‍ നടപടി

() തിരുവനന്തപുരം ജില്ലയിലെ അമരവിള പുതിയപാലത്തിന്റെ നിര്‍മ്മാണ ചെലവെത്ര; ഇവിടെ ടോള്‍ പിരിവ് തുടങ്ങിയിട്ട് എത്ര വര്‍ഷമായി; ഇനി എത്ര വര്‍ഷം കൂടി ടോള്‍ പിരിക്കേണ്ടിവരും; ഇപ്പോള്‍ ടോള്‍ പിരിക്കുന്നതിനായി ആരെയാണ് ചുമതലപ്പെടുത്തിയിട്ടുളളത്; വിശദവിവരം നല്‍കുമോ;

(ബി) പാലത്തിന് സമീപം താമസിക്കുന്നവര്‍ക്ക് പ്രയോജനം ലഭിക്കുന്ന വിധത്തില്‍ പ്രാദേശിക വാഹനങ്ങളെ ടോള്‍ പിരിവില്‍ നിന്ന് ഒഴിവാക്കണമെന്ന് ഏതെങ്കിലും സംഘടന ആവശ്യപ്പെട്ടിട്ടുണ്ടോ; പ്രാദേശിക വാഹനങ്ങളെ ടോള്‍ പിരിവില്‍ നിന്ന് ഒഴിവാക്കുവാന്‍ നടപടി സ്വീകരിക്കുമോ?

ശ്രീ. .പി. അബ്ദുളളക്കുട്ടി
1111

നെയ്യാറ്റിന്‍കര പാഞ്ചിക്കാട്ട് കടവ് പാലത്തിന് ഭരണാനുമതി

() നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ മൂന്ന് പഞ്ചായത്തിലെയും, മുനിസിപ്പാലിറ്റിയിലെയും ജനതയ്ക്ക് പ്രയോജനം ചെയ്യുന്ന പാഞ്ചിക്കാട്ട് കടവ് പാലം പണിയുന്നതിന,് നിയമസഭാംഗം, പൊതുമരാമത്ത് വകുപ്പിന് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ ലഭ്യമാക്കുമോ;

(ബി) പ്രസ്തുത പ്രോജക്ടിന്റെ എസ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോ;

(സി) പ്രസ്തുത പാലത്തിന്റെ ആവശ്യകത മനസ്സിലാക്കി, പുതിയ കര്‍മ്മപദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?

ശ്രീ. ആര്‍. സെല്‍വരാജ്
1112

പള്ളിക്കമണ്ണടി പാലം നിര്‍മ്മിക്കാന്‍ നടപടി

() ചാത്തന്നൂര്‍ നിയോജകമണ്ഡലത്തിലെ പള്ളിക്കമണ്ണടി പാലം നിര്‍മ്മാണത്തിന് എത്ര രൂപയുടെ ഭരണാനുമതി നല്‍കിയതെന്നും, ഏതു വര്‍ഷമാണ് അനുമതി ലഭിച്ചതെന്നും അറിയിക്കുമോ;

(ബി) പ്രസ്തുത ഭരണാനുമതി ലഭിച്ചിട്ട് നാളിതുവരെ നടന്ന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;

(സി) പള്ളിക്കമണ്ണടി പാലം നിര്‍മ്മാണം ആരംഭിക്കുന്നതിന് തടസ്സങ്ങള്‍ നിലവിലുണ്ടോ; എങ്കില്‍അത് എന്താണെന്ന് അറിയിക്കുമോ;

(ഡി) പാലം പണി ആരംഭിക്കുന്നതിന് മുമ്പ് ഭൂമി ഏറ്റെടുക്കുന്നതിനു വേണ്ടി റവന്യൂ വകുപ്പിന് സര്‍ക്കാര്‍ രേഖാമൂലം നിര്‍ദ്ദേശം നല്‍കേണ്ടതുണ്ടോ;

() എങ്കില്‍ അതിനുള്ള രേഖകളും അപേക്ഷയും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ചിട്ടുണ്ടോ; അതിന്മേല്‍ നാളിതുവരെ എന്തു നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;

(എഫ്) ഭൂമി ഏറ്റെടുക്കലില്‍ വന്ന കാലതാമസം ഒഴിവാക്കി അടിയന്തിരമായി പാലം നിര്‍മ്മാണം ടെണ്ടര്‍ ചെയ്യുവാന്‍ നടപടി സ്വീകരിക്കുമോ?

ശ്രീ. ജി. എസ്. ജയലാല്‍
1113

നെടുങ്ങണ്ട ഒന്നാം പാലത്തിന്റെ നിര്‍മ്മാണത്തിന് നടപടി

() ചിറയിന്‍കീഴ് നിയോജക മണ്ഡലത്തിലെ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ നെടുങ്ങണ്ട ഒന്നാം പാലത്തിന്റെ നിര്‍മ്മാണത്തിന് തയ്യാറാക്കിയിട്ടുള്ള എസ്റിമേറ്റ,് അടങ്കല്‍ തുക, എഗ്രിമെന്റ തുക ഇവ എത്രയെന്ന് വ്യക്തമാക്കുമോ;

(ബി) നടപ്പു സാമ്പത്തികവര്‍ഷത്തിലെ ബജറ്റില്‍ ഈ പണിക്കായി എത്രതുക വകയിരുത്തിയിട്ടുണ്ട്;

(സി) പണി പൂര്‍ത്തീകരണത്തിന് എന്തെങ്കിലും തടസ്സമുണ്ടോ; എങ്കില്‍ ഈ തടസ്സം നീക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാമോ

ശ്രീ. വി. ശശി
1114

മൊയ്തു പാലത്തിന് സമാന്തരമായി പാലം നിര്‍മ്മിക്കാന്‍നടപടി

() തലശ്ശേരിയെയും-കണ്ണൂരിനെയും ബന്ധിപ്പിക്കുന്ന മൊയ്തു പാലത്തിന് സമാന്തരമായി ഒരു പാലം നിര്‍മ്മിക്കുന്നതു സംബന്ധിച്ച പ്രൊപ്പോസല്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;

(ബി) എങ്കില്‍ സമാന്തര പാലത്തിന്റെ നിര്‍മ്മാണപ്രവൃത്തിയുടെ നടപടിക്രമങ്ങള്‍ ഏതുഘട്ടത്തിലാണെന്ന് വെളിപ്പെടുത്തുമോ;

(സി) മൊയ്തു പാലത്തിന് സമാന്തരമായി നിര്‍മ്മിക്കുന്ന പാലത്തിന്റെ നിര്‍മ്മാണപ്രവൃത്തി എന്നത്തേക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
1115

നെടുമ്പ്രക്കാട് - വിളക്കുമരം പാലം നിര്‍മ്മാണം

() ചേര്‍ത്തല നെടുമ്പ്രക്കാട് - വിളക്കുമരം പാലം നിര്‍മ്മാണത്തിന്റെ പുരോഗതി ഏതു ഘട്ടംവരെയായി എന്നു അറിയിക്കാമോ; ആയതിന്റെ അപ്രോച്ച് റോഡിനുള്ള സ്ഥലമെടുപ്പ് ജോലികള്‍ പൂര്‍ത്തിയായോ എന്ന് വ്യക്തമാക്കുമോ; പാലം പണി ടെണ്ടര്‍ ചെയ്യുന്നതിന് കാലതാമസം എന്താണ് എന്ന് വ്യക്തമാക്കുമോ;

(ബി) നെടുമ്പ്രക്കാട് - വിളക്കുമരം പാലനിര്‍മ്മാണം എത്ര മാസം കൊണ്ട് പൂര്‍ത്തീകരിക്കാനാവുമെന്ന് അറിയിക്കുമോ; ആയതിന്റെ നിര്‍മ്മാണ ജോലികള്‍ ത്വരിതപ്പെടുത്തുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ ?

ശ്രീ. പി. തിലോത്തമന്‍
1116

പുല്ലിക്കടവ് പാലത്തിന്റെ പണി ത്വരിതഗതിയില്‍ പൂര്‍ത്തീകരിക്കാന്‍ നടപടി

() വള്ളിക്കുന്ന് മണ്ഡലത്തിലെ ചേലേമ്പ്ര പഞ്ചായത്തിനെ കോഴിക്കോട് ജില്ലയുമായി ബന്ധിപ്പിക്കുന്ന പുല്ലിക്കടവ് പാലം 2011 ഡിസംബറില്‍ പൂര്‍ത്തീകരിക്കേണ്ടതാണെന്ന് ശ്രദ്ധയിലുണ്ടോ;

(ബി) പ്രസ്തുത പാലത്തിന്റെ പണി ഇപ്പോള്‍ വളരെ മന്ദഗതിയിലാണ് നടക്കുന്നതെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) സമയബന്ധിതമായി പണി പൂര്‍ത്തിയാക്കാത്ത കരാറുകാരുടെ പേരില്‍ നടപടി സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ഡി) പണി നീട്ടികൊണ്ടുപോയി എസ്റിമേറ്റ് തുകയെക്കാള്‍ ഭീമമായ തുക സര്‍ക്കാരില്‍ നിന്ന് ഈടാക്കുവാനുള്ള ശ്രമം നടത്തുന്ന കരാറുകാരെ നിയന്ത്രിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

ശ്രീ. കെ.എന്‍.. ഖാദര്‍
1117

വൈപ്പിന്‍-മുനമ്പം പാലങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ നടപടി

വൈപ്പിന്‍-മുനമ്പം റോഡില്‍ ജിഡയുടെ ഡെപ്പോസിറ്ററി വര്‍ക്കായ എട്ട് സമാന്തര പാലങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി എന്നത്തേയ്ക്ക് കമ്മീഷന്‍ ചെയ്യുമെന്ന് വ്യക്തമാക്കാമോ?

ശ്രീ. എസ്. ശര്‍മ്മ
1118

എരഞ്ഞോളിപ്പാലം പുതിക്കിപ്പണിയുന്നതിന് നടപടി

() തലശ്ശേരി-കൂര്‍ഗ്ഗ് പാതയിലെ എരഞ്ഞോളിപ്പാലം തകര്‍ന്ന് വീഴാറായ അവസ്ഥയിലാണെന്നും പുതിയ പാലം നിര്‍മ്മിക്കണമെന്നും അതു വഴി കടന്നു പോകുന്ന അമിതഭാരമുള്ള വണ്ടികള്‍ വഴിമാറ്റി വിടണമെന്നും ആവശ്യപ്പെട്ട് നിവേദനം ലഭ്യമായിട്ടുണ്ടോ;

(ബി) ങ്കില്‍ ഇതിന്മേല്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വെളിപ്പെടുത്തുമോ;

(സി) എരഞ്ഞോളിപ്പാലം പുതുക്കിപ്പണിയുന്ന പ്രവൃത്തി എന്നത്തേയ്ക്ക് ആരംഭിക്കാന്‍ കഴിയുമെന്ന് വെളിപ്പെടുത്തുമോ?

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
1119

ചേലക്കര, പഴയന്നൂര്‍, വരവൂര്‍, പാമ്പാടി ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ നടപടി

() ചേലക്കര നിയോജകമണ്ഡലത്തിലെ ചേലക്കര, പഴയന്നൂര്‍, വരവൂര്‍, പാമ്പാടി എന്നിവിടങ്ങളിലെ ഹയര്‍ സെക്കന്ററി സ്കൂളുകള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് മുന്‍സര്‍ക്കാരിന്റെ കാലത്ത് ഭരണാനുമതി നല്‍കി ഫണ്ടനുവദിച്ചിട്ടുളള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പ്രസ്തുത സ്കൂള്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണ നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;

(സി) പ്രസ്തുത കെട്ടിടങ്ങളുടെ നിര്‍മ്മാണം ആരംഭിക്കുന്നതിലുളള കാലതാമസത്തിന് കാരണങ്ങള്‍ വെളിപ്പെടുത്തുമോ;

(ഡി) ക്ളാസ് മുറികളുടെ അഭാവത്തില്‍ ബുദ്ധിമുട്ടുന്ന പ്രസ്തുത സ്കൂളുകളില്‍ സമയബന്ധിതമായി കെട്ടിടനിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ?

ശ്രീ. കെ. രാധാകൃഷ്ണന്‍
1120

നിയോജകമണ്ഡലങ്ങളിലെ പൊതുമരാമത്ത് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ യോഗം

നിയോജകമണ്ഡലങ്ങളിലെ പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിലയിരുത്തല്‍ നടത്തുന്നതിന് എം.എല്‍.. മാരുടെ അദ്ധ്യക്ഷതയില്‍ യോഗം വിളിച്ചു ചേര്‍ക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ; ഇപ്രകാരം ഏതൊക്കെ മണ്ഡലങ്ങളില്‍ വിലയിരുത്തല്‍ യോഗം നടത്തിയിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ?

ശ്രീ. രാജു എബ്രഹാം
1121

കുന്നംകുളം മണ്ഡലത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണി പൂര്‍ത്തീകരിക്കാന്‍ നടപടി

() കുന്നംകുളം നിയോജകമണ്ഡലത്തില്‍ പൊതു മരാമത്ത് വകുപ്പിനുകീഴില്‍ ഏതൊക്കെ റോഡുകളുടെ അറ്റകുറ്റപ്പണികളാണ് നടന്നുവരുന്നത്;

(ബി) ഓരോ റോഡുകളുടെയും പ്രവൃത്തി ഏത് ഘട്ടത്തിലാണ് എന്ന് വ്യക്തമാക്കുമോ;

(സി) പുരോഗമിച്ചുകൊണ്ടിരിക്കുന്ന പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്; വിശദാംശം ലഭ്യമാക്കുമോ?

ശ്രീ. ബാബു എം. പാലിശ്ശേരി
1122

കായംകുളം മണ്ഡലത്തിലെ മരാമത്ത് പണികള്‍

() ജില്ലാ റോഡ് പാക്കേജില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭിച്ച കായംകുളം കാര്‍ത്തികപ്പള്ളി റോഡ് രണ്ടു ലൈന്‍ റോഡായി പുനരുദ്ധരിക്കുന്ന ബന്ധപ്പെട്ട പ്രവൃത്തികളുടെ നിലവിലുള്ള അവസ്ഥ വിശദമാക്കാമോ;

(ബി) കായംകുളം ഗവ: വനിതാ പോളിടെക്നിക്കിന് ആഡിറ്റോറിയം, ലൈബ്രറി, ഹോസ്റല്‍, സ്റാഫ് ക്വാര്‍ട്ടേഴ്സ് എന്നിവയുടെ നിര്‍മ്മാണത്തിനായി എത്ര കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളത്;

(സി) പ്രസ്തുത പ്രവൃത്തികളുടെ നിലവിലുള്ള പുരോഗതി വിശദമാക്കാമോ;

(ഡി) 2.76 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ച ജുഡീഷ്യല്‍ കോംപ്ളക്സ്, ഓഫീസേഴ്സ് ക്വാര്‍ട്ടേഴ്സ് എന്നിവയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചോ;

() പ്രസ്തുത പ്രവൃത്തിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നത്തേയ്ക്ക് ആരംഭിക്കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ;

(എഫ്) കായംകുളം മണ്ഡലത്തില്‍ അനുവദിച്ച പോസ്റ് മെട്രിക് ഹോസ്റലിന്റെ നിലവിലുള്ള അവസ്ഥ വിശദമാക്കാമോ?

ശ്രീ. സി. കെ. സദാശിവന്‍
1123

കൊട്ടാരക്കര മിനി സിവില്‍സ്റേഷന്‍

() കൊട്ടാരക്കര മിനി സിവില്‍സ്റേഷന്റെ നിര്‍മ്മാണം ഏതുഘട്ടത്തിലാണ്;

(ബി) പ്രസ്തുത നിര്‍മ്മാണത്തിന്റെ പുതുക്കിയ എസ്റിമേറ്റ് തുക എത്രയാണ്;

(സി) പുതുക്കിയ എസ്റിമേറ്റ് സാങ്കേതിക അനുമതിക്കായി ചീഫ് എഞ്ചിനീയര്‍ ആഫീസില്‍ എത്തിയത് എന്നാണ്;

(ഡി) പ്രസ്തുത എസ്റിമേറ്റിന് സാങ്കേതിക അനുമതി നല്‍കിയത് എന്നാണ്;

() പ്രസ്തുത ജോലി റീ-ടെന്‍ഡര്‍ ചെയ്യുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ?

ശ്രീമതി പി. അയിഷാ പോറ്റി
1124

മേപ്പയൂര്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ കെട്ടിടനിര്‍മ്മാണം

() മേപ്പയൂര്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ കെട്ടിടനിര്‍മ്മാണം ഇപ്പോള്‍ ഏത് ഘട്ടത്തിലാണ് ;

(ബി) ഇതിന് എത്ര തുക വകയിരുത്തി എന്നും ഭരണാനുമതി ലഭിച്ചിട്ടുണ്ടോ എന്നും വ്യക്തമാക്കുമോ ;

(സി) കെട്ടിടം പണി ആരംഭിക്കുന്നതിന് തടസ്സങ്ങള്‍ നിലവിലുണ്ടോ ;

(ഡി) ഉണ്ടെങ്കില്‍ അവ പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ?

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍
1125

കോട്ടത്തറക്ഷേത്രം മുതല്‍ ചമ്രവട്ടം പ്രൊജക്ട് ഓഫിസ് വരെ കാന നിര്‍മ്മിക്കുന്നതിന് നടപടി

() പൊന്നാനി - തവനൂര്‍ ദേശീയ പാതയില്‍ കോട്ടത്തറ ക്ഷേത്രം മുതല്‍ ചമ്രവട്ടം പ്രോജക്ട് ഓഫീസ് വരെ മഴക്കാലത്ത് ഏകദേശം 6 മാസത്തോളം വെള്ളം കെട്ടി നില്‍ക്കുന്നത്മൂലം ജനങ്ങള്‍ ദുരിതമനുഭവിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത സ്ഥലത്ത് കാന നിര്‍മ്മിച്ച് വെള്ളം ഭാരതപ്പുഴയിലേക്ക് ഒഴുക്കി വിടാന്‍ നടപടി സ്വീകരിക്കുമോ; എങ്കില്‍ എന്നത്തേക്ക് നിര്‍മ്മാണം തുടങ്ങാനാകും?

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍
1126

തുറവൂര്‍ താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടം

() തുറവൂര്‍ താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ക്കായി എത്ര രൂപയ്ക്കുള്ള എസ്റിമേറ്റാണ് തയ്യാറാക്കിയിരിക്കുന്നത്;

(ബി) പ്രസ്തുത പ്രവൃത്തി ടെന്‍ഡര്‍ ചെയ്തോ; ഇല്ലെങ്കില്‍ ടെന്‍ഡര്‍ നടപടികള്‍ നിര്‍ത്തി വച്ചിരിക്കുന്നതിനുള്ള കാരണം വിശദമാക്കാമോ?

ശ്രീ. .എം. ആരിഫ്
1127

കുണ്ടറയില്‍ പൈപ്പ് പൊട്ടി റോഡ് നശിക്കുന്നതിന് പരിഹാര നടപടി

() പുനലൂര്‍ എം.എല്‍.. റോഡില്‍ കുണ്ടറ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട പൈപ്പ്മാറ്റം മൂലം പൈപ്പ് പൊട്ടി റോഡ് തകരുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പ്രസ്തുത പൈപ്പ് ലൈനിലെ വാല്‍വ് സ്ഥാപിക്കുന്നതിനായി റോഡില്‍ ഉയര്‍ത്തിയ കോണ്‍ക്രീറ്റ് സ്ളാബ് സ്ഥാപിച്ചിരിക്കുന്നത് ഗുരുതരമായ അപകടങ്ങള്‍ക്ക് കാരണമാകുമെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയത് പരിഹരിക്കുന്നതിന് എന്തു നടപടികളാണ് കൈക്കൊള്ളുന്നത് ?

ശ്രീ. കെ. രാജു
1128

വള്ളിക്കുന്ന് റെയില്‍വേ സ്റേഷന് സമീപം ആര്‍..ബി./ആര്‍.യു.ബി. നിര്‍മ്മാണത്തിന് നടപടി

() വള്ളിക്കുന്ന് ഹില്‍വേ സ്റേഷന് സമീപം ആര്‍..ബി./ആര്‍.യു.ബി. നിര്‍മ്മിക്കുവാനുള്ള ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) രണ്ട് വില്ലേജുകളിലെ ആളുകളെ വിഭജിച്ച് നിര്‍ത്തുന്ന അവസ്ഥ മാറ്റിയെടുക്കുവാന്‍ ഈ ആവശ്യം അംഗീകരിക്കേണ്ടതാണെന്ന് മനസ്സിലാക്കിയിട്ടുണ്ടോ;

(സി) ആര്‍..ബി./ആര്‍.യു.ബി. നിര്‍മ്മിക്കുന്നതിനാവശ്യമായ പണം റെയില്‍വേയ്ക്ക് നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ;

(ഡി) ആനങ്ങാടിയില്‍ ഒരു ഫ്ളൈ ഓവര്‍ നിര്‍മ്മിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

ശ്രീ. കെ.എന്‍.. ഖാദര്‍
1129

വൈപ്പിന്‍ മണ്ഡലത്തിലെ കോണ്‍വെന്റ് ബീച്ച് പാലം നിര്‍മ്മാണത്തിന് നടപടി

() വൈപ്പിന്‍ മണ്ഡലത്തിലെ കോണ്‍വന്റ് ബീച്ച് പാലം നിര്‍മ്മാണത്തിന് മണ്ഡലത്തിലെ എം.എല്‍.. സമര്‍പ്പിച്ച നിവേദനത്തിന്മേല്‍ സ്വീകരിച്ച നടപടി വ്യക്തമാക്കാമോ;

(ബി) എറണാകുളം ജില്ലയിലെ പുത്തന്‍വേലിക്കര-സ്റേഷന്‍കടവ് പാലത്തിന്റെ നിര്‍മ്മാണം എന്നാരംഭിക്കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ;

(സി)വടക്കേക്കര മണ്ഡലത്തിലെ പൊയ്യ-തിരുത്തൂര്‍ പാലത്തിന്റെ നിര്‍മ്മാണം എന്ന് ആരംഭിക്കുമെന്ന് വ്യക്തമാക്കാമോ?

ശ്രീ. എസ്. ശര്‍മ്മ
1130

കണ്ണൂര്‍ ജില്ലയിലെ കോഴിബസാര്‍ - സുല്‍ത്താന്‍തോട് പാലത്തിന്റെ അപ്രോച്റോഡ് നിര്‍മ്മാണം

() കണ്ണൂര്‍ ജില്ലയിലെ മാടായി, മാട്ടൂല്‍ ഗ്രാമപഞ്ചായത്തുകളെ മറ്റു പ്രദേശങ്ങളുമായി കൂട്ടിയോജിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പാലമായ കോഴിബസാര്‍ - സുല്‍ത്താന്‍ തോട് പാലത്തിന്റെ അപ്രോച്ച്റോഡ് നിര്‍മ്മാണം സ്തംഭിച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ എന്തൊക്കെനടപടികളാണ് സ്വീകരിച്ചിരിക്കുന്നത്; വിശദാംശം ലഭ്യമാക്കുമോ ?

ശ്രീ. റ്റി. വി. രാജേഷ്
1131

സംസ്ഥാനത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ റിവ്യു

() മരാമത്ത് വകുപ്പ്മന്ത്രി എന്ന നിലയില്‍ എല്ലാ ജില്ലകളിലേയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ജന പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇനി ഏതെല്ലാം ജില്ലകളിലാണ് വിലയിരുത്തല്‍ നടത്താനുള്ളത്;

(ബി) കൊല്ലത്തെ റിവ്യു മീറ്റിംഗ് മാറ്റി വയ്ക്കാനുള്ള കാരണമെന്താണെന്ന് വെളിപ്പെടുത്തുമോ?

ശ്രീ. .. അസീസ്
1132

ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി സംസ്ഥാനത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ റിവ്യൂ

() എല്ലാ ജില്ലകളിലെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച,് ജനപ്രതിനിധികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇനി ഏതെല്ലാം ജില്ലകളിലാണ് വിലയിരുത്തല്‍ നടത്താനുള്ളത്;

(ബി) കൊല്ലത്തെ റിവ്യൂ മീറ്റിംഗ് മാറ്റിവയ്ക്കാനുള്ള കാരണമെന്താണെന്ന് വെളിപ്പെടുത്തുമോ ?

ശ്രീ. കോവൂര്‍ കുഞ്ഞുമോന്‍
1133

തുറവൂര്‍-വളമംഗലം-തൈക്കാട്ടുശ്ശേരി പാലത്തിന് ബഡ്ജറ്റില്‍ അനുവദിച്ച തുകയുടെ വിശദാംശം

() ബഡ്ജറ്റ് പ്രസംഗത്തില്‍ നിര്‍ദ്ദേശിച്ചിട്ടുളള അരൂര്‍ നിയോജകമണ്ഡലത്തിലെ തുറവൂര്‍-പമ്പാ പാതയില്‍ തുറവൂര്‍-വളമംഗലം-തൈക്കാട്ടുശ്ശേരി പാലത്തിന് എത്ര രൂപയാണ് ബഡ്ജറ്റില്‍ ഉള്‍ക്കൊളളിച്ചിട്ടുളളത്; നേരേകടവ്-വടക്കേകടവ് പാലത്തിന് എത്ര രൂപയാണ് ഉള്‍ക്കൊളളിച്ചിട്ടുളളത്;

(ബി) അപ്രോച്ച് റോഡിന് ഭൂമി ഏറ്റെടുക്കുന്നതിന് എത്രരൂപ ചെലവ് പ്രതീക്ഷിക്കുന്നുണ്ട്; എത്ര തുക വക കൊളളിച്ചിട്ടുണ്ട്;

(സി) തുറവൂര്‍ വളമംഗലം -തൈക്കാട്ടുശ്ശേരി പാലത്തിന്റെ ഡിസൈന്‍ എസ്റിമേറ്റ് തയ്യാറാക്കിയത് ഏത് ഏജന്‍സിയാണ്; ഇന്‍വെസ്റിഗേഷന്‍, മണ്ണ് പരിശോധന എന്നിവ നടത്തുന്നതിന് ഫണ്ട് നല്‍കിയത് എപ്രകാരമാണ്;

(ഡി) നബാഡ് പ്രവര്‍ത്തികളുടെ ലിസ്റില്‍ എപ്പോഴെങ്കിലും ഈ പദ്ധതി ഉള്‍പ്പെടുത്തിയിരുന്നോ; എന്തുകൊണ്ടാണ് അതുപ്രകാരം നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്താന്‍ കഴിയാതെ പോയത്?

ശ്രീ. . എം. ആരിഫ്
1134

തുറവൂര്‍ പമ്പാ പാതയിലെ പാലങ്ങളുടെ അപ്രോച്ച് റോഡ്

() തുറവൂര്‍-പമ്പാ പാതയില്‍ തുറവൂര്‍ തൈക്കാട്ടുശ്ശേരി നേരേക്കടവ്-വടക്കേക്കടവ് പാലങ്ങളുടെ നിര്‍മ്മാണത്തിന് എത്ര രൂപയാണ് ബഡ്ജറ്റില്‍ ഉള്‍ക്കൊളളിച്ചിരിക്കുന്നത്; ഈ പാലങ്ങളുടെ ഡിസൈനും എസ്റിമേറ്റും ആരാണ് തയ്യാറാക്കിയത്; തയ്യാറാക്കുന്നതിന് നിര്‍ദ്ദേശം എന്നാണ് നല്‍കിയത്; ഡിസൈനും എസ്റിമേറ്റും തയ്യാറാക്കി എന്നാണ് സര്‍ക്കാരിന് നല്‍കിയത്; ആയതിന്റെ പകര്‍പ്പ് ലഭ്യമക്കുമോ;

(ബി) തുറവൂര്‍-തൈക്കാട്ടുശ്ശേരി പാലത്തിന്റെ അപ്രോച്ച് റോഡിനാവശ്യമായ സ്ഥലമേറ്റെടുക്കുന്നതു സംബന്ധിച്ച പി.ഡബ്ള്യു.ഡി ഫയല്‍ നമ്പര്‍ 19067/2011 02.09.2011 മേല്‍ സര്‍ക്കാര്‍ ഉത്തരവായോ; ഇല്ലെങ്കില്‍ എന്നത്തേയ്ക്ക് ഉത്തരവാകും; ഈ പാലങ്ങളുടെ നിര്‍മ്മാണത്തിനാവശ്യമായ തുക പ്രത്യേക ധനസഹായമായി നബാഡ് നല്‍കാമെന്ന് അറിയിച്ച സാഹചര്യത്തില്‍ “ഫാസ്റ് ട്രാക്കില്‍” പെടുത്തി സ്ഥലമേറ്റെടുക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമോ?

ശ്രീ. . എം. ആരിഫ്
1135

ഷൊര്‍ണ്ണൂര്‍ മുറിയന്‍കണ്ണിപാലം പൂര്‍ത്തീകരിക്കാന്‍ നടപടി

() ഷൊര്‍ണ്ണൂര്‍ മണ്ഡലത്തിലെ മുറിയന്‍കണ്ണിപാലത്തിന്റെ അപ്രോച്ച് റോഡിനുള്ള സ്ഥലമെടുപ്പ് നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ ;

(ബി) പാലത്തിന്റെ പണി എന്ന് പൂര്‍ത്തീകരിക്കാനാവുമെന്ന് വ്യക്തമാക്കുമോ ?

ശ്രീമതി കെ.എസ്. സലീഖ
1136

വട്ടോളി പാലം നബാര്‍ഡ് ധനസഹായത്താല്‍ നിര്‍മ്മിക്കാന്‍ അനുമതി

() നടപ്പു സാമ്പത്തിക വര്‍ഷം നബാര്‍ഡ് ധനസഹായത്തോടെ നടപ്പിലാക്കുവാന്‍ അനുമതി ലഭിച്ചിട്ടുള്ള പൊതുമരാമത്ത് പ്രവര്‍ത്തികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ;

(ബി) നബാര്‍ഡിന്റെ അനുമതിക്കായി സമര്‍പ്പിച്ച് അനുമതി കാത്തിരിക്കുന്ന പൊതുമരാമത്ത് പ്രവൃത്തികള്‍ ഏതെല്ലാമെന്നും എസ്റിമേറ്റ് തുക എത്രയെന്നും വ്യക്തമാക്കുമോ;

(സി) കണ്ണൂര്‍ ജില്ലയിലെ വട്ടോളി പാലം നിര്‍മ്മാണ പദ്ധതിക്ക് നബാര്‍ഡ് ധനസഹായം ലഭിക്കുന്നതിനാവശ്യമായ പ്രോജക്ട് പ്രൊപ്പോസല്‍ സമര്‍പ്പിക്കുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ?

ശ്രീ. .പി. ജയരാജന്‍
1137

മൊയ്തുപാലം നിര്‍മ്മിക്കുന്നതിന് നടപടി

() ദേശീയ പാതയിലെ മൊയ്തുപാലം നിര്‍മ്മിക്കുന്നതിനുള്ള നടപടി ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ ;

(ബി) ഇതിന്റെ വിശദാംശം വെളിപ്പെടുത്താമോ ?

ശ്രീ.കെ.കെ.നാരായണന്‍
1138

കൂളിയാട് കടവ് പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കാന്‍ നടപടി

() ആലത്തൂര്‍ നിയോജകമണ്ഡലത്തിലെ കൂളിയാട് കടവ് പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം തടസ്സപ്പെട്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടീട്ടുണ്ടോ ;

(ബി) മുന്‍ സര്‍ക്കാരിന്റെ കാലത്ത് അഡ്മിനിസ്ട്രേറ്റീവ് സാങ്ഷന്‍ കിട്ടിയ ഈ പാലത്തിന്റെ പ്രവൃത്തിക്ക് ഇതുവരെ ഡിസൈന്‍ തയ്യറാക്കിയിട്ടില്ല എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം മുടങ്ങിക്കിടക്കുന്ന ഈ പാലത്തിന്റെ സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കുമോ ;

(ഡി) പാലത്തിന്റെ സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ക്ക് എതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമോ ?

ശ്രീ. എം. ചന്ദ്രന്‍
1139

ധര്‍മ്മടം മണ്ഡലത്തില്‍ പുതിയ പാലം

() ധര്‍മ്മടം മണ്ഡലത്തിലെ ചേക്കുപ്പാലം അപകടാവസ്ഥയിലായത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ഇവിടെ പുതിയ പാലം നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(സി) ഇതിന്റെ വിശദാംശം വെളിപ്പെടുത്താമോ?

ശ്രീ. കെ. കെ. നാരായണന്‍
1140

തരൂര്‍ - ഒറ്റപ്പാലം ഞാവിളില്‍കടവ് പാലം നിര്‍മ്മിക്കുന്നതിന് നടപടി

() പാലക്കാട് ജില്ലയിലെ തരൂര്‍ - ഒറ്റപ്പാലം അസംബ്ളി മണ്ഡലങ്ങളെ ബന്ധിപ്പിച്ച് ഭാരതപ്പുഴക്ക് കുറുകെ ഞാവിളില്‍കടവ് പാലം നിര്‍മ്മിക്കുന്നതിന് ഭരണാനുമതി നല്‍കിയിട്ടുണ്ടോ ; വര്‍ക്ക് ടെന്‍ഡര്‍ ചെയ്തിട്ടുണ്ടോ ; ഇല്ലെങ്കില്‍ അതിന് നടപടി സ്വീകരിക്കുമോ ;

(ബി) അനുമതി നല്‍കിയിട്ടുണ്ടെങ്കില്‍ പാലം പണി എന്ന് ആരംഭിക്കാന്‍ കഴിയും ;

(സി) ഇതിനുള്ള സ്പെഷ്യല്‍ ആന്‍ഡ് അഡ്മിനിസ്ട്രേറ്റീവ് സാങ്ഷനുള്ള ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ ?

ശ്രീ. .കെ. ബാലന്‍
1141

കായംകുളം മണ്ഡലത്തിലെ പാലങ്ങളുടെ നിര്‍മ്മാണ പുരോഗതി

() കായംകുളം നിയമസഭാ നിയോജകമണ്ഡലത്തില്‍ ഭരണാനുമതി ലഭിച്ച കൂട്ടുംവാതുക്കല്‍ക്കടവ് പാലം, മുട്ടേല്‍പാലം എന്നിവയുടെ നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ ;

(ബി) നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച കായംകുളം കനീസാകടവ് പാലത്തി ന്റെ പുരോഗതി വിശദമാക്കാമോ ?

ശ്രീ. സി.കെ. സദാശിവന്‍
1142

തണത്ര പാലത്തിന്റെ നിര്‍മ്മാണം

() കുന്നംകുളം നിയോജകമണ്ഡലത്തിലെ, തൃശൂര്‍-പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന തണത്രപാലത്തിന്റെ നിര്‍മ്മാണം എന്നത്തേയ്ക്ക് ആരംഭിക്കാന്‍ കഴിയും ;

(ബി) ഈ പാലത്തിന്റെ പ്രവൃത്തിയുമായി ബന്ധപ്പെട്ട നടപടികള്‍ ഏത് ഘട്ടത്തിലാണ് ;

(സി) വളരെയധികം ഗതാഗത പ്രാധാന്യമുള്ള തണത്ര പാലത്തിന്റെ നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ ?

ശ്രീ.ബാബു എം.പാലിശ്ശേരി
1143

കൊയിലാണ്ടി ഉള്ളൂര്‍ക്കടവ് പാലത്തിന്റെ നിര്‍മ്മാണം

() കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ ഉള്ളൂര്‍ക്കടവ് പാലത്തിന്റെ നിര്‍മ്മാണ പുരോഗതി വിശദമാക്കുമോ;

(ബി) ഇത് സംബന്ധിച്ച നടപടികള്‍ ഇപ്പോള്‍ ഏത് ഓഫീസിലാണ് പുരോഗമിക്കുന്നത് എന്ന് വ്യക്തമാക്കുമോ ?

ശ്രീ. കെ. ദാസന്‍
1144

ചേളാരി, യൂണിവേഴ്സിറ്റി പരിസരത്ത് റസ്റ് ഹൌസ് നിര്‍മ്മാണം

() വളളിക്കുന്ന് മണ്ഡലത്തിലെ ചേളാരിയിലോ യൂണിവേഴ്സിറ്റി പരിസരത്തോ ഒരു റസ്റ് ഹൌസ് സ്ഥാപിക്കുവാന്‍ പൊതുമരാമത്ത് വകുപ്പ് തുടങ്ങിവെച്ച നടപടികള്‍ ഏതു ഘട്ടംവരെയായി;

(ബി) മലപ്പുറം ജില്ലാ കളക്ടര്‍ ഇതിനായി സ്ഥലം കണ്ടെത്തിയിട്ടുണ്ടോ;

(സി) പ്രസ്തുത മണ്ഡലത്തിലോ പരിസരപ്രദേശങ്ങളിലോ ഒരു റസ്റ് ഹൌസ് ഇല്ലാത്തതിനാല്‍ അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

ശ്രീ. കെ. എന്‍. . ഖാദര്‍
1145

കരുനാഗപ്പള്ളി ഗസ്റ്ഹൌസ് കോംപ്ളക്സിന്റെ പൂര്‍ത്തീകരണം

പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത കരുനാഗപ്പള്ളിയിലെ ഗസ്റ്ഹൌസ് കോംപ്ളക്സിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനു കാരണമെന്താണ്; ഇത് എന്നത്തേയ്ക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ ?

ശ്രീ. സി. ദിവാകരന്‍
1146

മണലൂര്‍ നിയോജകമ്ണഡലത്തിലെ മരാമത്ത് പണികള്‍

() 2011-12-ലെ പുതുക്കിയ ബജറ്റില്‍ പൊതുമരാമത്ത് വകുപ്പിന്റെ വിവിധ വിഭാഗങ്ങള്‍ മണലൂര്‍ നിയോജകമണ്ഡലത്തില്‍ ഏറ്റെടുക്കുന്ന പദ്ധതികള്‍ ഏതെല്ലാം;

(ബി) പ്രസ്തുത പ്രോജക്ടുകളുടെ എസ്റിമേറ്റ് തുക എത്രയെന്നും ഇപ്പോള്‍ പദ്ധതി ഏത് ഘട്ടത്തിലാണെന്നും അറിയിക്കുമോ;

(സി) മുന്‍ ബജറ്റുകളില്‍ അനുവദിച്ചതും ഇപ്പോള്‍ പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുന്നതുമായ പദ്ധതികള്‍ ഏതെല്ലാമാണ്; ഇവയുടെ എസ്റിമേറ്റ് തുകയും ഇപ്പോള്‍ നിര്‍മ്മാണം ഏതു ഘട്ടത്തിലാണെന്നും വ്യക്തമാക്കുമോ?

ശ്രീ. പി. . മാധവന്‍
1147

റോഡ് കയ്യേറി വാഹനം പാര്‍ക്ക് ചെയ്യുന്നത് തടയാന്‍ നടപടി

() തലസ്ഥാന നഗരമുള്‍പ്പെടെയുള്ള കേരളത്തിലെ ദേശീയപാതകളില്‍, റോഡ് വികസനത്തിന്റെ പ്രയോജനം നിരര്‍ത്ഥകമാക്കുന്നതരത്തില്‍ ഫുട് പാത്തുകള്‍പോലും കൈയ്യേറി വാഹനങ്ങള്‍ റോഡില്‍ പാര്‍ക്കുചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഫുട്പാത്തുകളിലും തിരക്കുള്ള റോഡുകളിലും വാഹനം പാര്‍ക്കുചെയ്യുന്നത് തടയാന്‍ എന്തു നടപടിയാണ് സ്വീകരിക്കുന്നത്; ഇത്തരത്തില്‍ എത്രകേസ്സുകള്‍ 2010-11 വര്‍ഷത്തില്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്; ഇതിന് കുറ്റക്കാര്‍ക്ക് നല്‍കുന്ന ശിക്ഷ എന്താണ്?

ശ്രീ. . പി. അബ്ദുള്ളക്കുട്ടി
1148

ടോള്‍ പിരിക്കുന്നതിന്റെ മാനദണ്ഡം

() സംസ്ഥാനത്ത് നിര്‍മ്മിക്കുന്ന പാലങ്ങള്‍ക്കും, റോഡുകള്‍ക്കും ടോള്‍ പിരിക്കുന്നതിന്റെ മാനദണ്ഡം എന്താണ്;

(ബി) മുടക്കുമുതല്‍ മുഴുവന്‍ പിരിഞ്ഞുകിട്ടിയിട്ടും വീണ്ടും ടോള്‍ പിരിക്കുന്ന പാലങ്ങള്‍ സംസ്ഥാനത്ത് ഉണ്ടോ;

(സി) പട്ടാമ്പി, പെരിന്തല്‍മണ്ണ സംസ്ഥാന പാതയിലെ തകര്‍ന്നുവീണ പുലാമന്തോള്‍ പാലം കേരള റോഡ്സ് & ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ പുനഃനിര്‍മ്മാണം നടത്തിയതിന് ചെലവായ തുക എത്രയാണ്;

(ഡി) ഇതുവരെ ടോള്‍ വകയില്‍ എത്രരൂപ പിരിഞ്ഞുകിട്ടി എന്ന് വ്യക്തമാക്കുമോ;

() മുടക്കുമുതല്‍ ലഭിച്ചു കഴിഞ്ഞുവെങ്കില്‍ ടോള്‍ പിരിവ് അവസാനിപ്പിക്കുമോ?

ശ്രീ. സി. പി. മുഹമ്മദ്
1149

തലപ്പാറയിലെ അപകടനിവാരണം

() നാഷണല്‍ ഹൈവേ-17 ലെ തലപ്പാറയില്‍ റോഡ് വീതി കുട്ടുവാനും, സംരക്ഷണ ഭിത്തി കെട്ടുവാനും അപകടനിവാരണത്തിനും ശാശ്വതപരിഹാരം കാണാനും നടപടി സ്വീകരിക്കുമോ;

(ബി) മരാമത്ത് വകുപ്പ് വക റോഡുകളിലും, നാഷണല്‍ ഹൈവേകളിലും ആവശ്യമായ വഴിയടയാളങ്ങളോ, മുന്നറിയിപ്പ് ബോര്‍ഡുകളോ സ്ഥാപിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതു പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ?

ശ്രീ. കെ.എന്‍.. ഖാദര്‍
1150

പ്രധാന നഗരങ്ങളിലെ യാത്രാസൌകര്യങ്ങള്‍ വികസിപ്പിക്കുന്ന നടപടി

() തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട് എന്നീ നഗരങ്ങളിലെ യാത്രാ സൌകര്യങ്ങള്‍ വികസിപ്പിക്കുന്നതിനാവശ്യമായ റോഡുകള്‍, മേല്‍പാലങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്നതിനും നിലവിലുള്ള റോഡുകളുടെ വീതി കൂട്ടുന്നതിന് സ്ഥലം ഏറ്റെടുക്കുന്നതിനും 2011-12 ബഡ്ജറ്റില്‍ പ്രാഥമിക ചെലവുകള്‍ക്ക് വേണ്ടി തുക അനുവദിച്ചിരുന്നുവോ; ഈ പദ്ധതി നടപ്പിലാക്കുന്നതിനുള്ള നടപടികളുടെ പുരോഗതി വിശദീകരിക്കുമോ;

(ബി) കൊല്ലം നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി കൊല്ലം കെ.എസ്.ആര്‍.ടി.സി. ബസ് സ്റേഷന്‍ വരെ എത്തി നില്‍ക്കുന്ന ആശ്രാമം ലിങ്ക് റോഡ്, പുതിയ പാലവും ഫ്ളൈഓവറും നിര്‍മ്മിച്ചു തോപ്പില്‍കടവുവരെയെത്തുന്ന പുതിയ പാത നിര്‍മ്മിക്കുന്നതിനുള്ള പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനു നടപടികള്‍ സ്വീകരിക്കുമോ; എങ്കില്‍ അതിന്റെ വിശദാംശം നല്‍കുമോ ?

ശ്രീ. പി. കെ. ഗുരുദാസന്‍

ശ്രീ പി. റ്റി. . റഹീം

ശ്രീ വി. ശിവന്‍കുട്ടി

ശ്രീ സാജു പോള്‍

1151

നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ ഭരണാനുമതി നല്‍കിയ പൊതുമരാമത്ത് പ്രവര്‍ത്തികള്‍

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്ശേഷം നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ ഭരണാനുമതി നല്‍കിയ പൊതുമരാമത്ത് നിര്‍മ്മാണപ്രവര്‍ത്തികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ?

ശ്രീ. ആര്‍. സെല്‍വരാജ്
1152

കുട്ടനാട് താലൂക്കിലെ മരാമത്ത് ജോലികള്‍

() കുട്ടനാട് താലൂക്കില്‍, പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള എടത്വ സബ് ട്രഷറി നിര്‍മ്മാണം, പുളിങ്കുന്ന് താലൂക്ക് ആശുപത്രി കെട്ടിടനിര്‍മ്മാണം എന്നിവ പൂര്‍ത്തീകരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;

(ബി) കണ്ടങ്കരിപ്പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മ്മാണത്തിന് എന്ത് നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ?

ശ്രീ. തോമസ് ചാണ്ടി
1153

ചാത്തന്നൂര്‍ മിനി സിവില്‍ സ്റേഷന്‍ നിര്‍മ്മാണം

() ചാത്തന്നൂര്‍ മിനി സിവില്‍ സ്റേഷന്റെ ഒന്നാം നില നിര്‍മ്മാണത്തിനും, ചുറ്റുമതില്‍ നിര്‍മ്മാണത്തിനുമായി എത്ര രൂപയാണ് അനുവദിച്ചിരുന്നത്; പണി പൂര്‍ത്തീകരിക്കേണ്ട കാലാവധി എന്നാണ്;

(ബി) നിലവില്‍ മിനി സിവില്‍ സ്റേഷന്റെ നിര്‍മ്മാണ ജോലികളുടെ പുരോഗതി അറിയിക്കുമോ;

(സിഇലക്ട്രിക്കല്‍ വര്‍ക്ക് ഉള്‍പ്പെടെ എല്ലാ ജോലികളും പൂര്‍ത്തീകരിച്ച് എന്നത്തേയ്ക്ക് ഉദ്ഘാടനം നടത്തുവാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?

ശ്രീ. ജി. എസ്. ജയലാല്‍
1154

നിയോജകമണ്ഡലാടിസ്ഥാനത്തിലെ റോഡുകളുടെ പ്രവൃത്തികളുടെ വിശദാംശം

() മുന്‍ നിയമസഭാ സമ്മേളനത്തില്‍ ബഹു. ധനകാര്യ വകുപ്പ് മന്ത്രി പ്രഖ്യാപിച്ച നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള റോഡുകളുടെ പണികള്‍0 ഇതിനകം എത്ര മണ്ഡലത്തില്‍ ഏറ്റെടുത്തുവെന്ന് വിശദമാക്കുമോ;

(ബി) എല്ലാ മണ്ഡലങ്ങളില്‍ നിന്നും പ്രപ്പോസല്‍ ലഭിച്ചിട്ടുണ്ടോ; ലഭിച്ചവയ്ക്ക് ഭരണാനുമതി നല്‍കി ജോലി തുടങ്ങിയോ എന്ന് വ്യക്തമാക്കുമോ?

ശ്രീ. കോവൂര്‍ കുഞ്ഞുമോന്‍
1155

മട്ടന്നൂര്‍ ഗവണ്‍മെന്റ് പോളിടെക്നിക്

() മട്ടന്നൂര്‍ ഗവണ്‍മെന്റ് പോളിടെക്നിക്കിന്റെ പുതിയ കെട്ടിടനിര്‍മ്മാണത്തിന് 14.7.2009-ല്‍ പൊതുമരാമത്ത് വകുപ്പ് (ഉത്തരവ് നമ്പര്‍1046/2009/പി.ഡബള്യു.ഡി) നല്‍കിയ ഭരണാനുമതി റിവൈസ്ഡ് എസ്റിമേറ്റ് പ്രകാരം പുതുക്കി നല്‍കണമെന്നാവശ്യപ്പെട്ട് നിവേദനം ലഭിച്ചിട്ടുണ്ടോ;

(ബി) പ്രസ്തുത നിവേദനത്തിന്മേല്‍ കൈക്കൊണ്ട നടപടികള്‍ വ്യക്തമാക്കുമോ?

ശ്രീ. .പി. ജയരാജന്‍
BACK

Home 

48Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.

49

50