UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   
   
 

   
   

 

 

 

 

  You are here: Business >13th KLA >Second Session>unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No Title of the Question Member
874

അദ്ധ്യാപക പാക്കേജ്

() അദ്ധ്യാപക പാക്കേജിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;

(ബി) ഇതു സംബന്ധിച്ച് അന്തിമമായ തീരുമാനം എടുത്തിട്ടുണ്ടോ;

(സി) കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിദ്യാഭ്യാസാവകാശ നിയമത്തിന്റെ കൂടി ഭാഗമായിട്ടാണോ അദ്ധ്യാപക പാക്കേജ് നടപ്പിലാക്കുന്നത്;

(ഡി) അദ്ധ്യാപക പാക്കേജിന് ആകെ ആവശ്യമായ തുക എത്രയാണ്;

() കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഇതിലേയ്ക്കായി എത്ര തുക ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് ?

ശ്രീ. പി. . മാധവന്‍
875

അദ്ധ്യാപകര്‍ക്കുള്ള അവാര്‍ഡ് നിര്‍ണ്ണയം

() അദ്ധ്യാപകര്‍ക്കുള്ള അവാര്‍ഡ് നിര്‍ണ്ണയ രീതി എങ്ങനെയാണ്;

(ബി) ഇതിന് മാറ്റം വരുത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി) എങ്കില്‍ എങ്ങനെയാണ് മാറ്റം വരുത്തുവാന്‍ ഉദ്ദേശിക്കുന്നത്;

(ഡി) അവാര്‍ഡ് നേടുന്ന അദ്ധ്യാപകര്‍ക്ക് സര്‍വ്വീസ് രംഗത്ത് ആനുകൂല്യം നല്‍കുന്ന കാര്യം പരിശോധിക്കുമോ;

() അവാര്‍ഡ് തുക കാലോചിതമായി വര്‍ദ്ധിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ?

ശ്രീ. പി.സി. വിഷ്ണുനാഥ്

ശ്രീ ബെന്നി ബെഹനാന്‍

ശ്രീഅന്‍വര്‍ സാദത്ത്

ശ്രീ .റ്റി. ജോര്‍ജ്

876

കെ..ആര്‍ പരിഷ്കരണം

() വിദ്യാഭ്യാസ പാക്കേജ് നടപ്പിലാക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ പൊതു വിദ്യാഭ്യാസ നിയമത്തില്‍ (കെ..ആര്‍)സമഗ്രമായ പരിഷ്കരണം വരുത്തുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി) എങ്കില്‍ അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;

(സി) കെ..ആര്‍. പരിഷ്കരണം സംബന്ധിച്ച് ഇതിനകം ലഭിച്ച എത്ര റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന്റെ കൈവശമുണ്ട്; അവ ഏതൊക്കെയെന്ന് വ്യക്തമാക്കൂമോ;

(ഡി) ഇല്ലെങ്കില്‍ കെ..ആറിന് പകരം സമഗ്രമായ ഒരു പുതിയ വിദ്യാഭ്യാസ നിയമം കൊണ്ട് വരുന്ന കാര്യം പരിഗണനയിലുണ്ടോ; ആയതിന്റെ വിശദാംശം നല്‍കാമോ?

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
877

വിദ്യാഭ്യാസ പാക്കേജ്

() സ്കൂള്‍ വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ഒരു പാക്കേജ് ആവിഷ്ക്കരിച്ചിട്ടുണ്ടോ;

(ബി) പ്രസ്തുത പാക്കേജില്‍ ഉള്‍പ്പെടുത്തിയ അദ്ധ്യാപക നിയമന പാക്കേജ്, ടീച്ചേഴ്സ് ബാങ്ക് എന്നിവയെപ്പറ്റി വിശദമാക്കുമോ;

(സി) ഈ പാക്കേജ് നടപ്പാക്കുന്നത് സംബന്ധിച്ച് എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കുമോ?

ശ്രീ. വി.എസ്. സുനില്‍ കുമാര്‍

ശ്രീമതി ഗീതാ ഗോപി

ശ്രീ. വി. ശശി

ശ്രീ ജി.എസ്. ജയലാല്‍

 
878

സമഗ്ര വിദ്യാഭ്യാസ പാക്കേജ്

() ഈ സര്‍ക്കാര്‍ പ്രഖ്യാപിച്ച വിദ്യാഭ്യാസ പാക്കേജിന്റെ പ്രധാന ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ ;

(ബി) പ്രസ്തുത പാക്കേജ് പ്രകാരം രൂപീകരിക്കുന്ന ടീച്ചേഴ്സ് ബാങ്കിന്റെ ഘടനയും പ്രവര്‍ത്തനവും എപ്രകാരമായിരിക്കുമെന്ന് വിശദമാക്കുമോ ;

(സി) എയ്ഡഡ്/മാനേജ്മെന്റ് സ്കൂളുകളെ സമഗ്ര വിദ്യാഭ്യാസ പാക്കേജിന്റെ ഭാഗമാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുമോ ?

ശ്രീ.എം.വി.ശ്രേയാംസ് കുമാര്‍
879

വിദ്യാഭ്യാസ പാക്കേജില്‍ ഉള്‍പ്പെടുത്തിയ വിഷയങ്ങള്‍

() വിദ്യാഭ്യാസ മേഖലയുടെ ഗുണപരമായ വികസനം ലക്ഷ്യം വച്ച് വിദ്യാഭ്യാസ പാക്കേജ് ആവിഷ്ക്കരിച്ചു നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) എങ്കില്‍ അതില്‍ എന്തൊക്കെ വിഷയങ്ങള്‍ ഉള്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി) ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ;

(ഡി) ഇതിനായുള്ള അഭിപ്രായരൂപീകരണവുമായി ബന്ധപ്പെട്ട് ഏതൊക്കെ മേഖലകളിലുള്ള വിദഗ്ദ്ധരു മായി ചര്‍ച്ച നടത്തിയിട്ടുണ്ട്;

() ഇനി ഇക്കാര്യത്തില്‍ ഏതെങ്കിലും വിഭാഗവുമായി ചര്‍ച്ച നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദമാക്കുമോ ?

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

ശ്രീമഞ്ഞളാംകുഴി അലി

ശ്രീ കെ. എം. ഷാജി

ശ്രീ പി. ബി. അബ്ദുള്‍ റസാക്

880

അദ്ധ്യാപക പാക്കേജ്

() അധ്യാപക പാക്കേജ് ഈ വര്‍ഷം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) എങ്കില്‍ അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം കുറയുമ്പോള്‍ എയ്ഡഡ് സ്കൂളുകളില്‍ ആകെ എത്ര ഒഴിവു വരുമെന്നാണ് കണക്കാക്കുന്നത്;

(സി) ഇതില്‍ എത്ര തസ്തികകളില്‍ മാനേജര്‍മാര്‍ക്ക് നിയമനം നടത്താന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ;

(ഡി) സര്‍ക്കാര്‍ സ്കൂളുകളില്‍ ഈ വര്‍ഷം എത്ര ഒഴിവുണ്ടാകുമെന്ന് കണക്കാക്കിയിട്ടുണ്ടോ; എങ്കില്‍ ഈ ഒഴിവുകളില്‍ എത്ര അധ്യാപകരെ സംരക്ഷിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ;

() ടീച്ചേഴ്സ് ബാങ്കിലുളള അധ്യാപകരെ ഗവണ്‍മെന്റ് സ്കൂളിലുണ്ടാകുന്ന ഒഴിവുകളില്‍ നിയമിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദമാക്കാമോ;

(എഫ്) സര്‍ക്കാര്‍ സ്കൂളുകളില്‍ അധ്യാപക നിയമനം ടീച്ചേഴ്സ് ബാങ്കില്‍ നിന്ന് മാത്രമാണോ നടത്താന്‍ ഉദ്ദേശിക്കുന്നത് എന്നും പി.എസ്.സി. നിയമനം തുടരുമോ എന്നും വ്യക്തമാക്കാമോ;

(ജി) ടീച്ചേഴ്സ് ബാങ്കിലെ അധ്യാപകര്‍ക്ക് ഏത് ഹെഡ് ഓഫ് അക്കൌണ്ടില്‍ നിന്നാണ് ശമ്പളം നല്‍കുന്നത് എന്ന് അറിയിക്കുമോ;

(എച്ച്) സ്പെഷ്യലിസ്റ് അധ്യാപക തസ്തിക സ്കൂളുകളില്‍ നിലനിര്‍ത്തുമോ?

പ്രൊഫ. സി. രവീന്ദ്രനാഥ്

ശ്രീ. രാജു എബ്രഹാം

ശ്രീബാബു എം. പാലിശ്ശേരി

ശ്രീകോലിയക്കോട് എന്‍.കൃഷ്ണന്‍നായര്‍

881

വിദ്യാഭ്യാസ പാക്കേജിലെ വ്യവസ്ഥകള്‍

() പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച സമഗ്ര വിദ്യാഭ്യാസ പാക്കേജിലെ വ്യവസ്ഥകള്‍ വിശദീകരിക്കാമോ;

(ബി) പാക്കേജ് എന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്നറിയിക്കാമോ;

(സി) അദ്ധ്യാപകര്‍ക്ക് നിയമനാംഗീകാരം നല്‍കുമ്പോള്‍ മുന്‍കാല പ്രാബല്യം അഥവാ നിയമന തീയതി മുതല്‍ അംഗീകാരവും ശമ്പളവും നല്‍കാന്‍ നടപടി സ്വീകരിക്കുമോ ?

ശ്രീ. പി. ഉബൈദുള്ള
882

നാഷണല്‍ മിന്‍സ് കം മെറിറ്റ് സ്കോളര്‍ഷിപ്പ്

() നാഷണല്‍ മിന്‍സ് കം മെറിറ്റ് സ്കോളര്‍ഷിപ്പ് കേരളത്തില്‍ എത്ര കുട്ടികള്‍ക്ക് ലഭിക്കുന്നുണ്ട്;

(ബി) 2008-09 വര്‍ഷത്തില്‍ നാഷണല്‍ മിന്‍സ് കം മെറിറ്റ് സ്കോളര്‍ഷിപ്പിനു അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് 3 വര്‍ഷമായിട്ടും തുക ലഭ്യമായിട്ടില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) എങ്കില്‍ കാരണമെന്താണ്;

(ഡി) അര്‍ഹരായ എത്ര കുട്ടികള്‍ക്ക് തുക നല്‍കാനുണ്ട്;

() സ്കോളര്‍ഷിപ്പ് തുക എന്ന് വിതരണം ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്?

ശ്രീ. എന്‍.എ നെല്ലിക്കുന്ന്
883

മെറിറ്റ് -കം- മീന്‍സ് സ്കോളര്‍ഷിപ്പ്

() ഓപ്പണ്‍ സ്കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് മെറിറ്റ് -കം- മീന്‍സ് സ്കോളര്‍ഷിപ്പുകളടക്കം ഒരു സ്കോളര്‍ഷിപ്പുകളും ലഭിക്കുന്നില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്കൂളിലെ (ചകഛട) കുട്ടികള്‍ക്ക് ഈ സ്കോളര്‍ഷിപ്പിന് അര്‍ഹതയുള്ളപ്പോള്‍ സംസ്ഥാന ഓപ്പണ്‍ സ്കൂളിലെ കുട്ടികള്‍ക്കും ഈ സ്കോളര്‍ഷിപ്പ് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി
884

മലയാളം ഒന്നാം ഭാഷ

() സംസ്ഥാനത്തെ സ്കൂളുകളില്‍ മലയാളം ഒന്നാംഭാഷയാക്കുന്നതിനുള്ള തീരുമാനം നടപ്പാക്കപ്പെടുന്നതില്‍ വീഴ്ച വന്നിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എത്ര സ്കൂളുകളില്‍ പ്രസ്തുത തീരുമാനം നടപ്പാക്കിയിട്ടില്ലെന്ന് വ്യക്തമാക്കുമോ; ആയതിന്റെ ജില്ല തിരിച്ചുള്ള ലിസ്റ് ലഭ്യമാക്കുമോ ?

ഡോ. കെ.ടി. ജലീല്‍
885

വിദ്യാഭ്യാസ സംവിധാനത്തിന്റെ കാര്യക്ഷമത ഉറപ്പാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍

() മന്ത്രിസഭ അംഗീകാരം നല്കിയ, വിദ്യാഭ്യാസ സംവിധാനത്തിന്റെ കാര്യക്ഷമത ഉറപ്പാക്കാനുള്ള നിര്‍ദ്ദേശങ്ങളോടുകൂടിയ, ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് സഭയുടെ മേശപ്പുറത്ത് വയ്ക്കുമോ;

(ബി) ഈ റിപ്പോര്‍ട്ടിലെ ഏതെല്ലാം നിര്‍ദ്ദേശങ്ങളാണ് സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(സി) റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ സമിതിയെ നിയോഗിച്ചത് എന്നായിരുന്നു;

(ഡി) നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതിന് ഇതിനകം എന്തെല്ലാം നടപടികള്‍ സ്വീകരിക്കുകയുണ്ടായി; വിശദാംശം ലഭ്യമാക്കുമോ?

ശ്രീ. കെ. സുരേഷ് കുറുപ്പ്
886

പൊതുവിദ്യാഭാസ മേഖലയുടെ ഗുണനിലവാരം

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പൊതുവിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം ഉയര്‍ത്താന്‍ എന്തെങ്കിലും പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ?

ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍
887

സര്‍ക്കാര്‍ എയ്ഡഡ് മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സംരക്ഷണം

സര്‍ക്കാര്‍ - എയ്ഡഡ് മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സംരക്ഷിക്കുന്നതിന് സ്വീകരിച്ചിരിക്കുന്ന നടപടികള്‍ വ്യക്തമാക്കുമോ ?

 

ശ്രീ. എസ്. ശര്‍മ്മ
888

സി.ബി.എസ്.., .സി.എസ്.. സ്കൂളുകള്‍ക്ക് എന്‍..സി.

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സി.ബി.എസ്.., .സി.എസ്.. സ്കൂളുകള്‍ക്ക് എന്‍..സി. നല്‍കിയിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍ എത്ര സ്കൂളുകള്‍ക്കാണ് എന്‍..സി. നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

(സി) ഇതുമൂലം സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ കുട്ടികളുടെ എണ്ണത്തില്‍ കുറവു വന്നിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടണ്ടാ;

(ഡി) എങ്കില്‍ അതിന് എന്തു പരിഹാരമാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കാമോ?

ശ്രീ. എം. ചന്ദ്രന്‍
889

പരീക്ഷാ ഭവനില്‍ കെട്ടിക്കിടക്കുന്ന അപേക്ഷകള്‍

() പരീക്ഷാഭവനില്‍ കെട്ടിക്കിടക്കുന്ന അപേക്ഷകള്‍ തീര്‍പ്പ്കല്‍പ്പിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത് ;

(ബി) സര്‍ട്ടിഫിക്കറ്റുകള്‍ യഥാസമയം ലഭിക്കാത്തത് കാരണം അപേക്ഷകര്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ ;

(സി) ഡ്യൂപ്ളിക്കേറ്റ് എസ്.എസ്.എല്‍.സി.ബുക്കിന് അപേക്ഷ നല്‍കുന്നവര്‍ക്ക് എത്ര ദിവസത്തിനകമാണ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കുന്നത് ;

(ഡി) മുഹമ്മദ് അശ്റഫ് എന്നയാളുടെ സി5/6497/2011, താഹിറ.കെ.ടി എന്നയാളുടെ സി4/31342/2011 എന്നീ ഡ്യൂപ്ളിക്കേറ്റ് സര്‍ട്ടിഫീക്കറ്റിനായുള്ള അപേക്ഷകളിന്മേല്‍ ഇതുവരെയും തീരുമാനമായിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ ;

() ഇവര്‍ക്ക് എന്നത്തേക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ ?

ശ്രീ.പി.ടി..റഹീം
890

സര്‍ട്ടിഫിക്കറ്റ് മാറ്റിക്കിട്ടാന്‍ നടപടി

() 2009 മാര്‍ച്ചില്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ കുട്ടികള്‍ക്ക് നല്‍കിയ സര്‍ട്ടിഫിക്കറ്റില്‍ കുട്ടികളെ സംബന്ധിക്കുന്ന വിവരങ്ങളും മാര്‍ക്കും മാഞ്ഞുപോയ കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇങ്ങനെ സംഭവിച്ച കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ മാറ്റിക്കൊടുക്കുന്നതിന് നടപടി സ്വീകരിച്ചിരുന്നോയെന്ന് വ്യക്തമാക്കാമോ;

(സി) പ്രസ്തുത ബാച്ചിലുള്ള മറ്റു കുട്ടികളുടെ സര്‍ട്ടിഫിക്കറ്റിലെ വിവരങ്ങള്‍ മാഞ്ഞുപോയതായി ഇപ്പോള്‍ കണ്ടെത്തിയാല്‍ അവര്‍ക്കും സര്‍ട്ടിഫിക്കറ്റ് മാറ്റികൊടുക്കുന്നതിനുള്ള നടപടി സീകരിക്കുമോയെന്ന് വ്യക്തമാക്കുമോ;

(ഡി) നിലവാരം കുറഞ്ഞ മഷി ഉപയോഗിച്ച് ഇത്തരത്തിലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ തയ്യാറാക്കിയതിനെക്കുറിച്ച് അന്വേഷണം നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ റിപ്പോര്‍ട്ട് ലഭ്യമാക്കുമോ?

ശ്രീ. എം.വി. ശ്രേയാംസ്കുമാര്‍
891

എസ്. എസ്. എല്‍. സി. ബുക്കില്‍ ജനന തീയതി തിരുത്തിക്കിട്ടുന്നതിന് നടപടി

) എസ്. എസ്. എല്‍. സി. ബുക്കില്‍ ജനന തീയതി തിരുത്തിക്കിട്ടുന്നതിന് നിലവിലുള്ള നടപടിക്രമങ്ങള്‍ എന്തൊക്കെയാണ്;

(ബി) ജനന തീയതി തിരുത്തി കിട്ടുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം വ്യക്തമാക്കുമോ?

ശ്രീ. ബാബു. എം. പാലിശ്ശേരി
892

ഓണപരീക്ഷയും, ക്രിസ്തുമസ് പരീക്ഷയും

() പൊതുവിദ്യാലയങ്ങളില്‍ ഓണപരീക്ഷയും, ക്രിസ്തുമസ് പരീക്ഷയും പുന:സ്ഥാപിക്കുന്നതിനുള്ള അക്കാദമിക കാരണങ്ങള്‍ വ്യക്തമാക്കാമോ ;

(ബി) എസ്.സി..ആര്‍.ടി.യോ കരിക്കുലം കമ്മിറ്റിയോ ഇത്തരമൊരു ശുപാര്‍ശ സമര്‍പ്പിച്ചിട്ടുണ്ടോ ;

(സി) ടെര്‍മിനല്‍ പരീക്ഷകളില്‍ മാത്രം ഒതുങ്ങാതെ നിരന്തര മൂല്യ നിര്‍ണ്ണയത്തിന് പ്രാധാന്യം നല്‍കണമെന്ന് എസ്.സി..ആര്‍.ടി.യുടേയും കരിക്കുലം കമ്മിറ്റിയുടേയും തീരുമാനം വീണ്ടും നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ?

ശ്രീ.വി.എസ്. സുനില്‍ കുമാര്‍
893

സ്പെഷ്യല്‍ സ്കൂളുകളിലെ ഭക്ഷണ അലവന്‍സ്

() സംസ്ഥാനത്തെ സ്പെഷ്യല്‍ സ്കൂളുകളിലെ അന്ധ-ബധിര വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണ അലവന്‍സായി ഓരോ കുട്ടിയ്ക്കും മാസത്തില്‍ എത്രരൂപയാണ് അനുവദിച്ചിരുന്നത്;

(ബി) നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം കണക്കിലെടുത്ത് ഭക്ഷണ അലവന്‍സ് ഉയര്‍ത്തി നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?

ശ്രീ. ബാബു എം. പാലിശ്ശേരി
894

അദ്ധ്യാപക സര്‍വ്വീസ് ക്രമീകരണം സംബന്ധിച്ച ഉത്തരവ്

() തദ്ദേശസ്വയംഭറണ സ്ഥാപനങ്ങളുടെ അധീനതയിലുളള സ്കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് പി.എസ്.സി.യുടെ അംഗീകാരത്തോടെ അദ്ധ്യാപക സര്‍വ്വീസ് ക്രമീകരണം അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍ അതിന്റെ തുടര്‍നടപടികള്‍ ഏതുവരെയായി എന്ന് വെളിപ്പെടുത്തുമോ?

ശ്രീതോമസ് ചാണ്ടി
895

സ്റാഫ് ഫിക്സേഷന്‍ ഓര്‍ഡര്‍ അടിസ്ഥാനത്തില്‍ അദ്ധ്യാപക/അനദ്ധ്യാപക തസ്തികകള്‍

() 2010-11 അദ്ധ്യയന വര്‍ഷത്തില്‍ നടന്ന സ്റാഫ് ഫിക്സേഷന്‍ ഓര്‍ഡര്‍ അടിസ്ഥാനത്തില്‍, സംസ്ഥാനത്തെ സ്കൂളുകളില്‍ മൊത്തം എത്ര അദ്ധ്യാപക/അനദ്ധ്യാപക തസ്തികകള്‍ ഉണ്ടെന്ന് ജില്ല തിരിച്ച കണക്കുകള്‍ വെളിപ്പെടുത്തുമോ;

(ബി) പ്രസ്തുത ഓര്‍ഡറില്‍ ഒന്നു മുതല്‍ പത്തുവരെ എത്ര ഡിവിഷനുകള്‍ ഉണ്ടെന്ന് വ്യക്തമാക്കുമോ;

(സി) 2010-11 വരെ ഉണ്ടായിരുന്ന എത്ര ഡിവിഷനുകള്‍ സ്റാഫ് ഫിക്സേഷന്‍ ഉത്തരവ് വഴി നഷ്ടപ്പെടുകയുണ്ടായി; പുതുതായി എത്ര ഡിവിഷനുകള്‍ അനുവദിക്കുകയുണ്ടായി?

ശ്രീ. കെ. സുരേഷ് കുറുപ്പ്
896

അദ്ധ്യാപകരുടെ ജോലി സ്ഥിരതയും നിയമനാംഗീകാരവും

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം അദ്ധ്യാപകരുടെ ജോലി സ്ഥിരത ഉറപ്പുവരുത്തുന്നതിനും നിയമനാംഗീകാരം നല്‍കുന്നതിനും ചെയ്ത കാര്യങ്ങള്‍ വിശദീകരിക്കുമോ;

(ബി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ഹൈസ്കൂള്‍, ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗങ്ങളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന അദ്ധ്യാപകരുടെ വേതനം വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ?

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി
897

ബദല്‍ സ്കൂളുകളിലെ അധ്യാപക വിദ്യാര്‍ത്ഥി എണ്ണം

() സംസ്ഥാനത്ത് ആദിവാസിമേഖലയിലെയും തീരദേശമേഖലയിലെയും കുട്ടികളുടെ പഠനത്തിനായി ബദല്‍ സ്കൂളുകള്‍ എന്ന പേരില്‍ എത്ര സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;

(ബി) ഇത്തരം ബദല്‍ സ്കൂളുകളിലായി എത്ര വിദ്യാര്‍ത്ഥികളും അധ്യാപകരും, മറ്റ് അനധ്യാപകരും പ്രവര്‍ത്തിക്കുന്നുവെന്ന കണക്ക് ജില്ല തിരിച്ച് ലഭ്യമാക്കുമോ;

(സി) ഈ ബദല്‍ സ്കൂളുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിന്റെ കാരണം വ്യക്തമാക്കുമോ;

(ഡി) ബദല്‍ സ്കൂളുകളുടെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകുന്നതില്‍ എന്ത് നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

ശ്രീ. കെ. വി. വിജയദാസ്
898

ബദല്‍ സ്കൂളുകളുടെ നവീകരണം

() സംസ്ഥാനത്തെ ബദല്‍ സ്കൂളുകള്‍ നവീകരിക്കാന്‍ എന്തെല്ലാം പദ്ധതികളാണ് നടപ്പാക്കാനുദ്ദേശിക്കുന്നത്;

(ബി) പ്രസ്തുത മേലയിലെ അദ്ധ്യാപകര്‍ക്ക് കുറഞ്ഞ വേതനമാണ് നല്‍കുന്നതെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടണ്ടാ;

(സി) എങ്കില്‍ ആയത് പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത്;

(ഡി) സ്ഥലസൌകര്യമുള്ള ഇത്തരം സ്കൂളുകള്‍ എല്‍.പി. സ്കൂളുകളായി ഉയര്‍ത്തുന്ന കാര്യം പരിഗണിക്കുമോ?

ശ്രീ. ബെന്നി ബെഹനാന്‍

ശ്രീ വി.ഡി. സതീശന്‍

ശ്രീറ്റി.എന്‍. പ്രതാപന്‍

ശ്രീഎം.പി. വിന്‍സെന്റ്

 
899


ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്

() സംസ്ഥാനത്തെ അധ്യാപകര്‍ക്കായി ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ് നടപ്പില്‍ വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) എങ്കില്‍ നിലവിലുള്ള അധ്യാപകര്‍ക്ക് ഇത് ബാധകമാകുമോ;

(സി) നിലവില്‍ റാങ്ക് ലിസ്റില്‍ ഉള്‍പ്പെടുന്നവര്‍ ഈ ടെസ്റ് പാസ്സാകേണ്ടതുണ്ടോ?

 

ശ്രീ. കെ.കെ. ജയചന്ദ്രന്‍

900

പ്ളസ്-ടു അദ്ധ്യാപകരുടെ സേവന -വേതന വ്യവസ്ഥകള്‍ സംരക്ഷിക്കുന്നതിനുള്ള നടപടി

) മലബാര്‍ മേഖലയിലെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി മുന്‍ സര്‍ക്കാരിന്റെ കാലത്ത് എത്ര +2സ്ക്കൂളുകള്‍ അനുവദിച്ചിട്ടുണ്ട;

(ബി) ഇതിലേയ്ക്കായി എത്ര പ്ളസ് ടു ദ്ധ്യാപക തസ്തികകള്‍അനുവദിച്ചിട്ടുണ്ട്; ഈ തസ്തിതകകള്‍ റഗുലറൈസ് ചെയ്ത് ഉത്തരവായിട്ടുണ്ടോ;

(സി) ഇല്ലെങ്കില്‍ എന്ത്കൊണ്ട് എന്ന് അറിയിക്കാമോ;

(ഡി) ഈ മേഖലയില്‍ നിലനില്ക്കുന്ന അനിശ്ചിതാവസ്ഥ പരിഹരിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ;

() തസ്തിക അനുവദിച്ചതുമുതല്‍ ഇക്കാലയളവു വരെയുള്ള പ്രസ്തുത അദ്ധ്യാപകരുടെ സേവന വേതന വ്യവസ്ഥകള്‍ സംരക്ഷിച്ചുകൊണ്ട് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുമോ?

ശ്രീ. ജെയിംസ് മാത്യു
901

സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ എണ്ണം

() മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്, 2011-12 അദ്ധ്യയന വര്‍ഷത്തില്‍ സംസ്ഥാനത്തെ പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് സര്‍ക്കാര്‍ - എയിഡഡ് സ്കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ എത്ര കുറവ് വന്നിട്ടുണ്ട്;

(ബി) വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതിനുള്ള കാരണങ്ങള്‍ എന്തൊക്കെയാണ് എന്ന് വിലയിരുത്തിയിട്ടുണ്ടോ;

(സി) അടുത്ത അദ്ധ്യയന വര്‍ഷത്തില്‍ സര്‍ക്കാര്‍ മേഖലയിലെ സ്കൂളുകളിലേയ്ക്ക് കുട്ടികളെ ആകര്‍ഷിക്കുന്നതിന് എന്ത് നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദാംശം വ്യക്തമാക്കുമോ?

ശ്രീ. ബാബു എം. പാലിശ്ശേരി
902

ഭിന്നശേഷിയുളള അദ്ധ്യാപകരെയും വിദ്യാര്‍ത്ഥികളെയും കണ്ടെത്തുന്നതിനായി നടപടി

() ഭിന്നശേഷിയുളള അദ്ധ്യാപകരെയും വിദ്യാര്‍ ത്ഥികളെയും കണ്ടെത്തി ശാക്തീകരിക്കുന്നതിനായി എന്തെല്ലാം കര്‍മ്മപരിപാടികളാണ് ആവിഷ്ക്കരിക്കാനുദ്ദേശിക്കുന്നത്;

(ബി) ഏതെല്ലാം വിഭാഗത്തില്‍പ്പെടുന്നവരെയാണ് ഇങ്ങനെ കണ്ടെത്താന്‍ ഉദ്ദേശിക്കുന്നത്;

(സി) ഇതിന് ഐ.ടി ഉള്‍പ്പെടെയുളള സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുമോ;

(ഡി) ഇതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?

ശ്രീ. സണ്ണി ജോസഫ്

ശ്രീജോസഫ് വാഴക്കന്‍

ശ്രീവര്‍ക്കല കഹാര്‍

ശ്രീഡൊമിനിക് പ്രസന്റേഷന്‍

 
903

ഓട്ടിസം ബാധിച്ചകുട്ടികള്‍ക്ക് പരിശീലന കേന്ദ്രം

() ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക് പരിശീലന കേന്ദ്രം ആരംഭിക്കാന്‍ഉദ്ദേശിക്കുന്നുണ്ടോ;

(ബി) എങ്കില്‍ എവിടെയൊക്കെയാണ് കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നത്;

(സി) ഇതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചിട്ടുണ്ടോ;

(ഡി) പ്രസ്തുത പരിശീലന കേന്ദ്രങ്ങള്‍ ഏത് പദ്ധതിയിന്‍ കീഴിലാണ് ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നത് വിശദാംശങ്ങള്‍ എന്തെല്ലാമാണ്;

() പ്രസ്തുത കേന്ദ്രങ്ങളുടെ പ്രവര്‍ത്തനരീതിയെക്കുറിച്ചള്ള വിശദാംശങ്ങള്‍ എന്തെല്ലാം?

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

ശ്രീതേറമ്പില്‍ രാമകൃഷ്ണന്‍

ശ്രീ.പി. അബ്ദുള്ളക്കുട്ടി

ശ്രീകെ. ശിവദാസന്‍ നായര്‍

 
904

മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് പ്രത്യേക പരിശീലനം

() പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സര്‍ക്കാര്‍ / എയ്ഡഡ് സ്ക്കൂളുകളില്‍ പഠിക്കുന്ന മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നതിന് യോഗ്യത നേടിയ അദ്ധ്യാപകരെ നിയമിച്ചിട്ടുണ്ടോ ;

(ബി) ഇല്ലെങ്കില്‍ നിയമിക്കുന്നതിന് പദ്ധതിയുണ്ടോ ?

ശ്രീ. . കെ. വിജയന്‍
905

ഓപ്പണ്‍ സ്ക്കൂളിനെ മികവുറ്റതാക്കാന്‍ നടപടി

() സംസ്ഥാനത്തെ ഓപ്പണ്‍ സ്ക്കുളിനെ മികവുറ്റതാക്കുന്നതിനും എസ്.സി.ആര്‍.ടിയില്‍ നിന്നും മാറ്റി സ്വതന്ത്ര സ്ഥാപനമാക്കി മാറ്റുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(ബി) തൊഴിലധിഷ്ഠിത ഓപ്പണ്‍ ഡിപ്ളോമാ കോഴ്സുകള്‍ ഈ സ്ഥാപനം വഴി ആരംഭിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;

(സി) സാക്ഷരത '\' ലവല്‍ കോഴ്സ് കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് ഓപ്പണ്‍ സ്ക്കൂള്‍ വഴി ഹയര്‍ സെക്കണ്ടറി പ്രവേശനം നേടുന്നതിന് 2011-12 വര്‍ഷം സാദ്ധ്യമാകുമോ; ഇല്ലെങ്കില്‍ അതിനുള്ള നടപടി സ്വീകരിക്കുമോ?

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി
906

ആര്‍.എം.എസ്.എ പദ്ധതിയില്‍ ഉല്‍പ്പെടുത്തിയ സ്കൂളുകള്‍

() ആര്‍.എം.എസ്.എ പദ്ധതിയിലുള്‍പ്പെടുത്തി അപ്ഗ്രേഡ് ചെയ്യാന്‍ പരിഗണനയിലുളള കോഴിക്കോട് ജില്ലയിലെ സ്കൂളുകളുടെ ലിസ്റ് ലഭ്യമാക്കുമോ;

(ബി) കൊയിലാണ്ടി മണ്ഡലത്തില്‍ ഏതെല്ലാം സ്കൂളുകള്‍ പ്രസ്തുത പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നത് വ്യക്തമാക്കുമോ;

ശ്രീ. കെ. ദാസന്‍
907

1 മുതല്‍ 4 വരെയുള്ള ക്ളാസ്സുകളിലെ അദ്ധ്യാപകരുടെ എണ്ണം

() 2005 മുതല്‍ 2011 വരെയുള്ള അദ്ധ്യായന വര്‍ഷങ്ങളില്‍ സംസ്ഥാനത്തെ ഗവണ്‍മെന്റ്, എയ്ഡഡ്,അണ്‍എയ്ഡഡ് സ്കൂളുകളിലെ 1 മുതല്‍ 4 വരെയുള്ള സ്റാന്‍ഡേര്‍ഡുകളില്‍ ജോലി ചെയ്ത അദ്ധ്യാപകരുടെ എണ്ണം സംബന്ധിച്ച് വിശദാംശം ലഭ്യമാക്കാമോ ;

(ബി) ഏറ്റവും അവസാനത്തെ കണക്കനുസരിച്ച് ലോവര്‍ പ്രൈമറി സ്കൂളുകളിലെ അദ്ധ്യാപകരുടെ എണ്ണം മാനേജ്മെന്റ് തിരിച്ച് വിശദമാക്കാമോ ;

(സി) പ്രസ്തുത കാലയളവില്‍ വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിലുണ്ടായ കുറവ്മൂലം, അംഗീകാരം നഷ്ടമായ അദ്ധ്യാപകരെത്രയാണ് ?

ശ്രീ.പുരുഷന്‍ കടലുണ്ടി
908

അംഗീകാരമില്ലാത്ത അദ്ധ്യാപകരുടെ എണ്ണം

() സംസ്ഥാനത്തെ എയ്ഡഡ് സ്കൂള്‍ മേഖലയില്‍ അംഗീകാരം ഇല്ലാതെ ജോലി നോക്കി വരുന്ന അദ്ധ്യാപകരുടെ ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ ജില്ലതിരിച്ച് വ്യക്തമാക്കാമോ ;

(ബി) നിയമനത്തിന് അംഗീകാരം ലഭിച്ചിട്ടും കുട്ടികളുടെ കുറവ് മൂലം ഡിവിഷന്‍ നഷടപ്പെട്ട് ജോലി രഹിതരായ അദ്ധ്യാപകരെത്രയാണ് ; ആയതിന്റെ ജില്ല തിരിച്ചുള്ള ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ വ്യക്തമാക്കാമോ

ശ്രീ.എളമരം കരീം
909

അദ്ധ്യാപക പാക്കേജും മന്ത്രിസഭാ ഉപസമിതിയും

() അദ്ധ്യാപക പാക്കേജ് നടപ്പിലാക്കുന്നതിന്റെ മുന്നോടിയായി മന്ത്രിസഭാ ഉപസമിതി, അദ്ധ്യാപക സംഘടനകളുമായും എയ്ഡഡ് സ്കൂള്‍ മാനേജ്മെന്റുകളുമായും ചര്‍ച്ച നടത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ ;

(ബി ) ഇതിനകം നടന്ന ചര്‍ച്ചകളുടെ മിനിട്ട്സിന്റെ ഒരു പകര്‍പ്പ് സഭയുടെ മേശപ്പുറത്ത് വയ്ക്കാമോ ;

(സി) എന്തെല്ലാം കാര്യത്തില്‍ മന്ത്രിസഭാ ഉപസമിതി നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കുകയുണ്ടായി എന്ന് വിശദമാക്കാമോ ;

(ഡി) ഏതെല്ലാം സംഗതികളില്‍ അദ്ധ്യാപക സംഘടനകള്‍ വിയോജിക്കുകയുണ്ടായി ;

() എയ്ഡഡ് സ്കൂള്‍ മാനേജ്മെന്റുകള്‍ വിയോജിപ്പ് പ്രകടിപ്പിച്ച സംഗതികള്‍ എന്തൊക്കെയായിരുന്നു ?

ശ്രീ.എം..ബേബി
910

സംസ്ഥാനത്തെ എയ്ഡഡ് മാനേജ്മെന്റ് സ്കൂളുകളിലെ അദ്ധ്യാപകരുടെ എണ്ണം

() സംസ്ഥാനത്തെ എയ്ഡഡ് മാനേജ്മെന്റ് സ്കൂളുകളില്‍ 2010-2011 അദ്ധ്യയന വര്‍ഷത്തില്‍ ഒന്നുമുതല്‍ പത്ത് വരെയുള്ള ക്ളാസ്സുകളില്‍ ജോലി ചെയ്ത അദ്ധ്യാപകരുടെ എണ്ണം എത്രയാണെന്ന് വ്യക്തമാക്കുമോ ;

(ബി) ഇതില്‍ ഡിവിഷന്‍ നഷ്ടപ്പെട്ടതുമൂലമോ അതുപോലുള്ള കാരണങ്ങളാലോ നിയമനത്തിന് അനുമതി ലഭിക്കാത്തവര്‍ എത്രയാണെന്ന് വ്യക്തമാക്കുമോ ?

ശ്രീ.സാജുപോള്‍
911

എയ്ഡഡ് സ്ക്കൂള്‍ അദ്ധ്യാപകര്‍ക്ക് പ്രൊട്ടക്ഷന്‍

() സംസ്ഥാനത്തെ എയ്ഡഡ് സ്ക്കൂള്‍ അദ്ധ്യാപകര്‍ക്ക് പ്രൊട്ടക്ഷന്‍ നല്‍കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(സി) ഇതുമൂലം എത്രപേര്‍ക്ക് പ്രോട്ടക്ഷന്റെ പ്രയോജനം ലഭിക്കുമെന്ന് പറയാമോ;

(ഡി) ഇതിലൂടെ സര്‍ക്കാരിനുണ്ടാകുന്ന സാമ്പത്തിക ബാധ്യത എത്രയാണ്;

() ഈ നടപടി പി.എസ്.സി റാങ്ക് ലിസ്റില്‍നിന്നും നിയമനം പ്രതീക്ഷിക്കുന്നവരെ എത്രത്തോളം ബാധിക്കുമെന്നും വ്യക്തമാക്കുമോ?

ശ്രീ. കെ. രാധാകൃഷ്ണന്‍
912

മദ്രസ്സ അദ്ധ്യാപക ക്ഷേമനിധി

() മദ്രസ്സ അദ്ധ്യാപക ക്ഷേമനിധി പലിശരഹിതമാക്കി കൊണ്ട് ഉത്തരവിറക്കിയിട്ടുണ്ടോ; എങ്കില്‍ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ ;

(ബി) ക്ഷേമനിധിയില്‍ അംഗത്വമെടുക്കുന്നതിനും ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനുമുള്ള മാനദണ്ഡങ്ങള്‍ പുതുക്കി നിശ്ചയിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?

ശ്രീ. പി. ഉബൈദുള്ള
913

മദ്രസാ നവീകരണ പദ്ധതി

() കേന്ദ്ര സര്‍ക്കാറിന്റെ മദ്രസാ നവീകരണ പദ്ധതി ഏത് വര്‍ഷത്തിലാണ് ആരംഭിച്ചത്;

(ബി) പ്രസ്തുത പദ്ധതി ആരംഭിച്ചത് മുതല്‍ ഇത്വരെയായി ഓരോ വര്‍ഷവും ലഭിച്ച തുക എത്രയാണ്;

(സി) ഓരോ വര്‍ഷവും ധനസഹായം ലഭിച്ച മദ്രസകളുടെ എണ്ണം എത്രയാണ്;

(ഡി) 2009 - 2010, 2010-2011 വര്‍ഷത്തെ തുക കേന്ദ്രത്തില്‍ നിന്ന് ലഭിച്ചത് എന്നാണ്;

() പ്രസ്തുത തുക വിതരണം ചെയ്തു കഴിഞ്ഞിട്ടുണ്ടോ എന്ന് വ്യക്താമാക്കാമോ;

(എഫ) ഇല്ലെങ്കില്‍ വിതരണംചെയ്യുന്നതില്‍ കാലതാമസം നേരിടുന്നതിനുള്ള കാരണം വ്യക്തമാക്കാമോ?

ശ്രീ. പി.റ്റി.എ റഹീം
914

ലീപ് കേരള മിഷന്‍

() സാക്ഷരതാ തുടര്‍വിദ്യാഭ്യാസ പദ്ധതിയായ ലീപ് കേരള മിഷന്‍ ലൈഫ് ലോങ്ങ് എഡ്യുക്കേഷന്‍ ആന്റ് അവെയര്‍നെസ് പ്രോഗ്രാം നടപ്പാക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;

(ബി) കേരളത്തെ സമ്പൂര്‍ണ്ണ പ്രാഥമിക വിദ്യാഭ്യാസം ആര്‍ജിച്ച സംസ്ഥാനമായി മാറ്റുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;

(സി) ഓപ്പണ്‍ സ്ക്കൂളിനെ ലീപ് കേരളമിഷനുമായി ബന്ധിപ്പിക്കുവാന്‍ പദ്ധതിയുണ്ടോ?

ശ്രീമതി കെ.കെ. ലതിക
915

ഒന്നാം ക്ളാസ്സിലെ കുട്ടികളുടെ എണ്ണം

() 2005 മുതല്‍ 2011 വരെയുള്ള അദ്ധ്യയന വര്‍ഷങ്ങളില്‍ സംസ്ഥാനത്തെ സ്കൂളുകളില്‍ പ്രവേശനം നേടിയ ഒന്നാം ക്ളാസ്സിലെ വിദ്യാര്‍ത്ഥികളുടെ എണ്ണം സര്‍ക്കാര്‍,മാനേജ്മെന്റ് സ്കൂളുകള്‍ തരംതിരിച്ച് വിശദമാക്കാമോ ;

(ബി) പ്രസ്തുത കാലയളവില്‍ ഒന്നുമുതല്‍ നാല് വരെയുള്ള സ്റാന്‍ഡേര്‍ഡുകളിലെ കുട്ടികളുടെ എണ്ണം സംബന്ധിച്ച് ഗവണ്‍മെന്റ്, എയ്ഡഡ്, അണ്‍എയ്ഡഡ് എന്നിവ തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ ?

ശ്രീ.പുരുഷന്‍ കടലുണ്ടി
916

ഒന്നാം ക്ളാസ്സില്‍ പുതുതായി പ്രവേശനം ലഭിച്ച മൊത്തം വിദ്യാര്‍ത്ഥികളുടെ എണ്ണം

() 2001 മുതല്‍ 2011 വരെയുള്ള അദ്ധ്യായന വര്‍ഷങ്ങളില്‍, സംസ്ഥാനത്തെ സ്കൂളുകളില്‍ ഒന്നാം ക്ളാസ്സില്‍ പുതുതായി പ്രവേശനം ലഭിച്ച മൊത്തം വിദ്യാര്‍ത്ഥികളുടെ എണ്ണം ഗവണ്‍മെന്റ്, എയ്ഡഡ്, അണ്‍എയ്ഡഡ്, പ്രൈവറ്റ് അണ്‍എയ്ഡഡ് എന്നീ മേഖലയിലെ സ്കൂളുകളുടെയടിസ്ഥാനത്തില്‍ വിശദമാക്കാമോ ;

(ബി) ഓരോ വര്‍ഷവും എത്ര ശതമാനം വിദ്യാര്‍ത്ഥികളുടെ കുറവുണ്ടായതായി കണക്കാക്കിയിട്ടുണ്ട് ;

(സി) പ്രസ്തുത കാലയളവില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സി.ബി.എസ്., .സി.എസ്.., കേന്ദ്രീയവിദ്യാലയം,ജവഹര്‍ നവോദയ വിദ്യാലയങ്ങള്‍ എന്നീ സ്കൂളുകളില്‍ ഒന്നാം ക്ളാസില്‍ പുതുതായി പ്രവേശനം ലഭിച്ചവരുടെ എണ്ണം എത്രയാണ് ;

(ഡി) ഓരോ വര്‍ഷവും എത്ര ശതമാനം വര്‍ദ്ധനവുണ്ടായിട്ടുണ്ട് ?

ശ്രീ.എം..ബേബി
917

സംസ്ഥാനത്തെ സ്കൂളുകളുടെ എണ്ണം

() സംസ്ഥാനത്ത് ഇപ്പോള്‍ എത്ര സ്കൂളുകളുണ്ട്; അതില്‍ ഗവണ്‍മെന്റ് സ്കൂളുകള്‍, അണ്‍എയ്ഡഡ് സ്കൂളുകള്‍, എയ്ഡഡ് സൂളുകള്‍, പ്രൈവറ്റ് അണ്‍എയ്ഡഡ് സ്കൂളുകള്‍, സി.ബി.എസ്..സ്കൂളുകള്‍, .സി.എസ്.. സ്കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, ജവഹര്‍ നവോദയ സ്കൂളുകള്‍ എന്നിവ എത്ര വീതമാണ്;

(ബി) മേല്‍പ്പറഞ്ഞ ഓരോ മേഖലയിലും നിലവിലുള്ളഡിവിഷനുകളെത്രയാണ്; അദ്ധ്യാപകര്‍ എത്രയാണ്;

(സി) സി.ബി.എസ്., .സി.എസ്.ഇ സ്കൂളുകള്‍ക്ക് എന്‍..സി ലഭിക്കുന്നനിനായി സംസ്ഥാനത്ത് ലഭിച്ച അപേക്ഷകളെത്രയാണ്?

ശ്രീ. സാജൂ പോള്‍
918

ചിറ്റടി എ.എല്‍.പി. സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന് നടപടി

() ചിറ്റടി എ.എല്‍.പി.സ്ക്കൂള്‍ (കണ്ണൂര്‍ ജില്ല, തളിപ്പറമ്പ് നോര്‍ത്ത് സബ്ജില്ല) സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന് സമര്‍പ്പിച്ച നിവേദനത്തില്‍ സ്കൂള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെ കൈവശാവകാശം സംബന്ധിച്ച രേഖ ലഭ്യമാക്കിയിട്ടുണ്ടോ;

(ബി) എങ്കില്‍ സ്കൂള്‍ ഏറ്റെടുക്കുന്നതിന് തടസ്സം നില്‍ക്കുന്ന മറ്റെന്തെങ്കിലും പ്രശ്നങ്ങളുണ്ടോ;

(സി) അടിയന്തിരമായി സ്കൂള്‍ ഏറ്റെടുക്കുന്നതിന് നടപടി സ്വീകരിക്കുമോ?

ശ്രീ. ജെയിംസ് മാത്യു
919

സ്കൂള്‍ പാഠപുസ്തക നിര്‍മ്മാണം

() 2009-2010, 2010-11 അക്കാദമിക് വര്‍ഷങ്ങളില്‍ എസ്. സി. . ആര്‍. ടി.യില്‍ സ്കൂള്‍ പാഠപുസ്തക നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എത്ര സമിതികള്‍ ഉണ്ടായിരുന്നുവെന്നും ആ സമിതികളില്‍ അംഗങ്ങളായിരുന്നവര്‍ ആരൊക്കെയാണെന്നും വെളിപ്പെടുത്തുമോ;

(ബി) 2010-11 അക്കാദമിക് വര്‍ഷത്തില്‍ പത്താംക്ളാസ്സിലെ മലയാള പാഠപുസ്തക നിര്‍മ്മാണവുമയി ബന്ധപ്പെട്ട് എത്ര ശില്പശാലകള്‍ നടത്തിയിട്ടുണ്ട്;

(സി) പത്താംക്ളാസിലെ മലയാള പഠപുസ്തക നിര്‍മ്മാണത്തിനുവേണ്ടി നടത്തിയ ശില്പശാലകളില്‍ നിന്ന് പ്രസ്തുത സമിതിയംഗങ്ങളായ ഒരു സംഘം അധ്യാപകരെ മാറ്റി നിറുത്തിക്കൊണ്ട് പാഠപുസ്തകം പരിഷ്ക്കരിച്ചതിനെക്കുറിച്ചന്വേഷിക്കാമോ; ഇത് സംബന്ധിച്ച് ലഭിച്ച പരാതികളിന്മേല്‍ അന്ന് എസ്. സി. . ആര്‍. ടി. നടപടി സ്വീകരിക്കാത്തതിനെക്കുറിച്ച് അന്വേഷിക്കാമോ?

ശ്രീ. . സി. ബാലകൃഷ്ണന്‍
920

പാഠപുസ്തക വിവാദം

() പാഠപുസ്തകങ്ങള്‍ വിവാദങ്ങള്‍ക്ക് അതീതമാകുന്നതിനായി എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്;

(ബി) പാഠപുസ്തകങ്ങള്‍ തയ്യാറാക്കല്‍ കുറ്റമറ്റതാക്കാന്‍ എന്തെല്ലാം കാര്യങ്ങളാണ് ചെയ്യാനുദ്ദേശിക്കുന്നത്;

(സി) ഇക്കാര്യത്തില്‍ അതീവ ശ്രദ്ധ ചെലുത്തുമോ?

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

ശ്രീ . പി. അബ്ദുള്ളക്കുട്ടി

ശ്രീഡൊമിനിക് പ്രസന്റേഷന്‍

ശ്രീഎം. . വാഹീദ്

921

പാഠഭാഗം പിന്‍വലിക്കണമെന്ന ആവശ്യം

() ഏഴാം ക്ളാസിലെ ഐ.സി.എസ്.. മലയാളം പാഠപുസ്തകത്തില്‍ നിന്നും ഒരു പാഠഭാഗം പിന്‍വലിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഈ പാഠഭാഗം പിന്‍വലിക്കാന്‍ ആവശ്യപ്പെടുന്നതിനുള്ള കാരണങ്ങള്‍ പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(സി) ഈ പാഠഭാഗത്തില്‍ വസ്തുതാവിരുദ്ധമായോ ജനതയ്ക്കിടയിലെ സൌഹൃദാന്തരീക്ഷത്തിന് ഭംഗം വരുത്തുന്ന വിധത്തിലോ ഉള്ള എന്തെങ്കിലും പരാമര്‍ശം ഉള്‍ക്കൊള്ളിച്ചിട്ടുണ്ടോ;

(ഡി) ഈ പാഠഭാഗം പുസ്തകത്തില്‍ ചേര്‍ത്തത് ഏതു സമിതിയുടെ ശുപാര്‍ശ പ്രകാരമാണെന്ന് വെളിപ്പെടുത്തുമോ;

() ഇന്‍ഡ്യന്‍ സ്വാതന്ത്യ്രസമരത്തെയും മഹാന്മാരായ ഭാരതീയരെയും കുറിച്ചുള്ള കൂടുതല്‍ പാഠഭാഗങ്ങള്‍ എല്ലാ ക്ളാസ്സിലെയും പുസ്തകങ്ങളില്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ ?

ശ്രീ. എം. പി. അബ്ദുസ്സമദ് സമദാനി

ശ്രീ വി. എം. ഉമ്മര്‍ മാസ്റര്‍

ശ്രീ സി. മമ്മൂട്ടി

ശ്രീ കെ. എന്‍. . ഖാദര്‍

 
922

പാഠപുസ്തക നിര്‍മ്മാണത്തിലെ അപാകതകള്‍

() മുന്‍ സര്‍ക്കാരിന്റെ കാലത്തെ പാഠപുസ്തക നിര്‍മ്മാണത്തിലെ അപാകതകള്‍ പരിഹരിച്ച് കുറ്റമറ്റ രീതിയില്‍ പാഠപുസ്തകങ്ങള്‍ പരിഷ്കരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ;

(ബി) പത്താംക്ളാസിലെ പാഠപുസ്തക നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 2010-ല്‍ നടത്തിയ ശില്പശാലയില്‍ നിന്നും ഒരു സംഘം അദ്ധ്യാപകരെ മാറ്റി നിറുത്തിയ ഉദ്യോഗസ്ഥന്റെ പങ്കിനെക്കുറിച്ച് അന്വേഷണം നടത്തുമോ;

(സി) ഇതു സംബന്ധിച്ചു ലഭിച്ച പരാതികള്‍ പരിശോധിക്കാന്‍ നടപടി സ്വീകരിക്കുമോ;

(ഡി) എസ്.സി..ആര്‍.ടി പാഠപുസ്തക നിര്‍മ്മാണ സമിതികളില്‍ ഒരു സംഘം അദ്ധ്യാപകരെ സ്ഥിരമായി നിയമിക്കുന്നതിനെക്കുറിച്ച് അന്വേഷണം നടത്തുമോ;

() പാഠപുസ്തക-കരിക്കുലം കമ്മിറ്റികള്‍ പുന: സംഘടിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ?

ശ്രീ. സി. പി. മുഹമ്മദ്
923

നീന്തല്‍ പാഠ്യവിഷയമാക്കണമെന്ന നിര്‍ദ്ദേശം

() സംസ്ഥാനത്തെ സ്കൂളുകളില്‍ നീന്തല്‍ ഒരു പാഠ്യവിഷയമാക്കണമെന്ന നിര്‍ദ്ദേശം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടണ്ടാ; എങ്കില്‍ പരിഗണിക്കുമോ;

(ബി) ഈ വിഷയത്തില്‍ ഇതുവരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?

ശ്രീ. കെ.കെ. ജയചന്ദ്രന്‍
924

കൌമാര പ്രശ്നങ്ങള്‍ സംബന്ധിച്ച് വിദ്യാഭ്യാസം

() കൌമാര പ്രശ്നങ്ങള്‍ സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടോ;

(ബി) ഇക്കാര്യത്തില്‍ എന്തെല്ലാം നടപടികളാണ് ഇതുവരെയായി സ്വീകരിച്ചിട്ടുളളത്;

(സി) ഇത്തരം വിദ്യാഭ്യാസം അദ്ധ്യാപക-വിദ്യാര്‍ത്ഥി ബന്ധത്തെ ദോഷകരമായി ബാധിക്കുമെന്ന് കരുതുന്നുണ്ടോ;

(ഡി) ഇതു സംബന്ധിച്ച് എസ്.സി..ആര്‍.ടി ഏതെങ്കിലും പുസ്തകം തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ അതിന്റെ കോപ്പി ലഭ്യമാക്കാമോ?

ശ്രീ. പി. റ്റി. . റഹീം
925

സ്കൂളുകളിലെ ഫീസ് ഏകീകരണം

() സംസ്ഥാനത്തെ ന്യൂനപക്ഷങ്ങള്‍ നടത്തുന്ന സ്കൂളുകളില്‍ മാനേജ്മെന്റിന് ഇഷ്ടമുള്ള ഫീസ് ഈടാക്കാന്‍ വ്യവസ്ഥയുണ്ടായിരുന്നോ എന്ന് വ്യക്തമാക്കുമോ;

(ബി) ഭൂരിപക്ഷ സമുദായങ്ങളുടെ സ്കൂളുകളില്‍ ഫീസ് പിരിച്ചിരുന്നത് ഏതു മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലായിരുന്നു;

(സി) ഇവ തമ്മില്‍ വ്യത്യാസം ഉണ്ടായിരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) ഫീസുകള്‍ ഏകീകരിക്കുവാന്‍ നടപടി സ്വീകരിക്കുമോ; എങ്കില്‍ എന്തെല്ലാം ?

ശ്രീ. പാലോട് രവി

ശ്രീജോസഫ് വാഴക്കന്‍

ശ്രീവി. പി. സജീന്ദ്രന്‍

ശ്രീ സണ്ണി ജോസഫ്

 
926

അണ്‍എയിഡഡ് സ്കൂളുകളിലെ ഫീസ്

() ഭൂരിപക്ഷ സമുദായത്തില്‍പ്പെട്ടവര്‍ നടത്തുന്നഅണ്‍എയ്ഡഡ് സ്കൂളുകളിലെ ഫീസ് നിയന്ത്രണം എടുത്തുകളയാന്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമേ;

(ബി) ഇതിന് സര്‍ക്കാരിനെ പ്രേരിപ്പിച്ച ഘടകങ്ങള്‍എന്തായിരുന്നു;

(സി) കെ..ആറിലെ ഇതു സംബന്ധിച്ച നിലവിലുള്ള വ്യവസ്ഥ എന്താണ്;

(ഡി) പുതിയ തീരുമാനം വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമാണോ?

ശ്രീ. കോലിയക്കോട്. എന്‍. കൃഷ്ണന്‍നായര്‍

ശ്രീമതി കെ.എസ്.സലീഖ

ശ്രീ. എസ്. രാജേന്ദ്രന്‍

ശ്രീ. .എം. ആരിഫ്

 
927

സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫീസ് നിരക്കുകള്‍

() സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളില്‍ നിന്ന് വിവിധ സ്കൂളുകള്‍ പലവിധത്തിലുളള ഫീസുകള്‍ വാങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പ്രസ്തുത ഫീസ് നിരക്കുകള്‍ ഏകീകരിക്കുന്നതിന് സര്‍ക്കാര്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ

ശ്രീമതി കെ. എസ്. സലീഖ
928

പെരുന്നാളിന് മൂന്ന് ദിവസത്തെ അവധി

() മുസ്ളീങ്ങളുടെ ആഘോഷ ദിവസങ്ങളായ പെരുന്നാളുകള്‍ക്ക് സ്കൂളുകളില്‍ മൂന്ന് ദിവസത്തെ അവധി വീതം നല്‍കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ആരെല്ലാമാണ് ഈ ആവശ്യം ഉന്നയിച്ചിട്ടുളളത്;

(സി) കോളേജ് വിദ്യാഭ്യാസ മേഖലയില്‍ പെരുന്നാളുകള്‍ക്ക് മൂന്ന് ദിവസം വീതം അവധി നല്‍കുന്നതിനുളള ഉത്തരവ് നിലവിലുണ്ടോ;

(ഡി) എങ്കില്‍ ഇത് സ്കൂളുകള്‍ക്ക് കൂടി ബാധകമാക്കുമോ;

() 2011 ആഗസ്റ് 31 ന് പെരുന്നാള്‍ ദിവസമായിട്ടും പൊതു ഒഴിവ് പ്രഖ്യാപിക്കാതിരുന്നതിന്റെ കാരണം വ്യക്തമാക്കുമോ?

ശ്രീ. പി. റ്റി. . റഹീം
929

കേരള സ്റേറ്റ് ഓപ്പണ്‍ സ്കൂളിലെ താത്ക്കാലിക നിയമനം

() കേരള സ്റേറ്റ് ഓപ്പണ്‍ സ്കൂളില്‍ 2011-12 വര്‍ഷത്തില്‍ താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍ ഏതൊക്കെ തസ്തികകളില്‍, എത്ര ഒഴിവുകളിലേയ്ക്ക് എന്നും ഈ ഒഴിവുകള്‍ ഉണ്ടാകാനുള്ള സാഹചര്യം എന്താണെന്നും വ്യക്തമാക്കുമോ;

(സി) ഇതിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി എന്നായിരുന്നുവെന്നും ഓരോ തസ്തികകളിലേക്കും എത്രവീതം അപേക്ഷകള്‍വീതം ലഭിച്ചുവെന്നും വെളിപ്പെടുത്തുമോ;

(ഡി) ഓപ്പണ്‍ സ്കൂളിലെ താത്കാലിക നിയമനത്തിന് സ്വീകരിച്ചുവരുന്ന നടപടിക്രമങ്ങള്‍ എന്താണെന്ന് വ്യക്തമാക്കുമോ;

() ഓപ്പണ്‍ സ്കൂളിലെ താത്കാലിക നിയമനങ്ങള്‍ക്ക് ഏതെങ്കിലും വിഭാഗത്തിനോ, ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കോ സംവരണം നല്‍കാറുണ്ടോ; ഉണ്ടെങ്കില്‍ ആര്‍ക്കെല്ലാം എന്ന് വെളിപ്പെടുത്തുമോ?

ശ്രീ. . കെ. ശശീന്ദ്രന്‍
930

തിരുവനന്തപുരം ജില്ലയില്‍ സംസ്കൃതം എച്ച്. എസ്. . റാങ്ക് ലിസ്റില്‍ നിന്നുള്ള നിയമനം

() തിരുവനന്തപുരം ജില്ലയില്‍ 27.12.2007-ല്‍ നിലവില്‍ വന്ന സംസ്കൃതം എച്ച്. എസ്. .യുടെ റാങ്ക് ലിസ്റില്‍ നിന്നുളളവരില്‍ എത്ര പേരെ നിയമിച്ചു; ഇനി എത്ര ഒഴിവുകളുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി) തിരുവനന്തപുരം ജില്ലയില്‍ മണക്കാട്, വിതുര, പേട്ട എന്നീ സ്കൂളുകളില്‍ ഇപ്പോള്‍ സംസ്കൃതം എച്ച്. എസ്. .യുടെ ഒഴിവുകള്‍ നിലവിലുണ്ടോ; ഇത് ഡി. ഡി.. യെ അറിയിച്ചിട്ടുണ്ടോ; എങ്കില്‍ പി. എസ്. സി.യ്ക്ക് എന്ന് റിപ്പോര്‍ട്ട് ചെയ്യുമെന്ന് വ്യക്തമാക്കുമോ;

(സി) സംസ്കൃതം അദ്ധ്യാപക ഒഴിവുകള്‍ പി. എസ്. സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ഡി. ഡി. .യില്‍ കാലാതാമസം ഉണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) ഡി. ഡി. .യില്‍ നിന്നും ഒരു ഒഴിവ് മാത്രം പി.എസ്.സി യ്ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയില്ല എന്ന റൂള്‍ നിലവിലുണ്ടോ;

() റാങ്ക് ലിസ്റിന്റെ കാലാവധി എന്നുതീരുമെന്ന് വ്യക്തമാക്കുമോ; ഈ ലിസ്റിന്റെ കാലാവധി വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടോ?

ശ്രീ. മോന്‍സ് ജോസഫ്
931

ചാലക്കുടി ഐ.ആര്‍.എം.എല്‍.പി. സ്കൂള്‍ മുനിസിപ്പാലിറ്റി ഏറ്റെടുക്കുവാന്‍ നടപടി

() ചാലക്കുടി മണ്ഡലത്തില്‍പ്പെട്ട, ചാലക്കുടി ഐ.ആര്‍.എം.എല്‍.പി. സ്കൂള്‍ ചാലക്കുടി മുനിസിപ്പാലിറ്റി ഏറ്റെടുക്കുന്നത് സംബന്ധിച്ച അപേക്ഷ പരിഗണനയിലുണ്ടോ;

(ബി) എങ്കില്‍ എന്തെല്ലാം നടപടികളാണ് ഇക്കാര്യത്തില്‍ സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ?

ശ്രീ. ബി.ഡി. ദേവസ്സി
932

സ്കൂളുകളിലെ അടിസ്ഥാന സൌകര്യവികസനത്തിനുള്ള റ്റി.ആര്‍.പി. പദ്ധതി

() ചാത്തന്നൂര്‍ നിയോജകമണ്ഡലത്തിലെ ഏതൊക്കെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അടിസ്ഥാന സൌകര്യ വികസനത്തിനായി റ്റി.ആര്‍.പി. പദ്ധതി പ്രകാരം തുക അനുവദിച്ചത്;

(ബി) പ്രസ്തുത തുക ഇനിയും വിനിയോഗിക്കാത്ത സ്കൂളുകള്‍ ഏതൊക്കെയാണെന്നും, ഈ തുക എത്രയും പെട്ടെന്ന് വിനിയോഗിക്കുവാന്‍ എന്തൊക്കെ നടപടി സ്വീകരിച്ചുവെന്നും വ്യക്തമാക്കുമോ?

ശ്രീ. ജി. എസ്. ജയലാല്‍
933

സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകള്‍

() സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളില്‍ ഇപ്പോള്‍ എത്ര ഡിവിഷനുകളുണ്ട്; എത്ര വിദ്യാര്‍ത്ഥികള്‍ ഉണ്ട്; ശരാശരി ഒരു ഡിവിഷനിലെ വിദ്യാര്‍ത്ഥികള്‍ എത്രയാണ്;

(ബി) ഇപ്പോഴത്തെ അദ്ധ്യാപക - വിദ്യാര്‍ത്ഥി അനുപാതം എത്രയാണ്;

(സി) എയ്ഡഡ് സ്കൂളുകളിലെ മൊത്തം അദ്ധ്യാപകര്‍ എത്ര; നിയമനത്തിന് ഇപ്പോഴും അംഗീകാരം ലഭിക്കാത്ത അദ്ധ്യാപകര്‍ എത്രയാണ്;

(ഡി) അദ്ധ്യാപക - വിദ്യാര്‍ത്ഥി അനുപാതം 1:30 ആക്കുന്നതിനെ തുടര്‍ന്ന് എയ്ഡഡ് സ്കൂളുകളില്‍ മൊത്തം എത്ര പുതിയ ഡിവിഷനുകള്‍ ഉണ്ടാകും ;

() പുതുതായി ഉണ്ടാകുന്ന ഡിവിഷനുകളില്‍ ഉള്‍പ്പെടുത്താവുന്ന അദ്ധ്യാപകരുടെ എണ്ണം എത്രയാണ്;

(എഫ്) പുതുതായി മാനേജ്മെന്റ്കള്‍ക്ക് നിയമനം നടത്താവുന്ന ഡിവിഷനുകള്‍ എത്രയാണ്?

ശ്രീ. സാജൂ പോള്‍
934

അങ്കമാലിയിലെ സ്കൂളുകളുടെ നവീകരണം

() അങ്കമാലി നിയോജകമണ്ഡലത്തിലെ സര്‍ക്കാര്‍-എയ്ഡഡ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന എല്‍.പി/യു.പി. സ്കൂളുകള്‍ ഏതെല്ലാമാണെന്ന് വിശദമാക്കുമോ ;

(ബി) ഇവയില്‍ ശോചനീയാവസ്ഥയിലുള്ള സ്കൂളുകളില്‍ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നതിന് രക്ഷിതാക്കള്‍ക്കുള്ള വൈമുഖ്യം പരിഗണിച്ച് ഈ സ്കൂളുകളുടെ നവീകരണ പ്രവത്തനങ്ങള്‍ക്കായി നടപടികള്‍ സ്വീകരിക്കുമോ ;

(സി) എങ്കില്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ ?

ശ്രീ. ജോസ് തെറ്റയില്‍
935

ഹൈസ്കൂള്‍ ഇല്ലാത്ത റവന്യൂ വില്ലേജ്

() കേരളത്തില്‍ ഹൈസ്കൂള്‍ ഇല്ലാത്ത റവന്യുവില്ലേജുകള്‍ ഉണ്ടോ?

(ബി) കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയായ പാണപ്പുഴ വില്ലേജില്‍ ഹൈസ്കൂള്‍ ഇല്ലാത്തത്മൂലം ഈ

പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍ അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) എങ്കില്‍ ഇവിടെ നിലവിലുള്ള സ്കൂള്‍ അപ്ഗ്രേഡ് ചെയ്യുകയോ പുതിയ ഒരു ഹൈസ്കൂള്‍ അനുവദിക്കുകയോ ചെയ്യാന്‍ നടപടി സ്വീകരിക്കുമോ?

ശ്രീ. റ്റി.വി. രാജേഷ്
936

ആദിവാസി കേന്ദ്രങ്ങളിലെ ഏകാദ്ധ്യാപക വിദ്യാലയങ്ങളുടെ പദവി ഉയര്‍ത്തല്‍

() മറയൂര്‍, ഇടമലക്കുടി മുതലായ ആദിവാസികേന്ദ്രങ്ങളിലെ ഏകാദ്ധ്യാപക വിദ്യാലയങ്ങളെ സര്‍ക്കാര്‍ ഏറ്റെടുത്ത് എല്‍.പി. സ്ക്കൂളുകളായോ മോഡല്‍ റസിഡന്‍ഷ്യല്‍ സ്ക്കൂളുകളായോ പ്രഖ്യാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) സംസ്ഥാനത്തെ ഏക ആദിവാസി പഞ്ചായത്തായ ഇടമലക്കുടി പഞ്ചായത്തിലെ ഏകാദ്ധ്യാപക വിദ്യാലയ ഇടമലക്കുടി സ്ക്കൂളിനെ എല്‍.പി.എസ് ആയോ മോഡല്‍ റസിഡന്‍ഷ്യല്‍ സ്ക്കൂളായോ പ്രഖ്യാപിക്കുവാന്‍ മുന്‍ഗണന നല്‍കുമോ?

ശ്രീ. എസ്. രാജേന്ദ്രന്‍
937

ചാരുംമൂട് എ... ഓഫീസ്

ചാരുംമൂട് കേന്ദ്രീകരിച്ച് എ... ഓഫീസ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

ശ്രീ. ആര്‍. രാജേഷ്
938

കൊയിലാണ്ടി മണ്ഡലത്തിലെ സ്കൂളുകള്‍ അപ്ഗ്രേഡ് ചെയ്യുന്നതിനുള്ള നടപടി

മുന്‍ സര്‍ക്കാര്‍ തീരുമാനിച്ച പ്രകാരം കൊയിലാണ്ടി മണ്ഡലത്തിലെ കോതമംഗലം ജി. എല്‍. പി. സ്കൂള്‍, കാവുംവട്ടം എം. യു. പി. സ്കൂള്‍ എന്നീ വിദ്യാലയങ്ങള്‍ അപ്ഗ്രേഡ് ചെയ്യുന്ന നടപടികളുടെ പുരോഗതി വ്യക്തമാക്കുമോ?

ശ്രീ. കെ. ദാസന്‍
939

നേമം യു.പി.എസ്സിലെ കെട്ടിടം

() തിരുവനന്തപുരം റവന്യുജില്ലയിലെ നേമം യു.പി.എസ്സിലെ ഒരു കെട്ടിടം തകരാറിലായതു കാരണം നേരിടുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പ്രസ്തുത കെട്ടിടത്തിന്റെ തകരാര്‍ പരിഹരിച്ച് പ്രവര്‍ത്തന സജ്ജമാക്കാന്‍ അടിയന്തിര നടപടി സ്വികരിക്കുമോ?

ശ്രീമതി ജമീലാ പ്രകാശം
940

വാണിയംകുളം ഐ.ടി.. ക്കു വേണ്ടിയുള്ള സ്ഥലമെടുപ്പ്

() ഷൊര്‍ണ്ണൂര്‍ മണ്ഡലത്തിലെ വാണിയംകുളം ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റിറ്റ്യൂട്ടിനു വേണ്ടിയുള്ള സ്ഥലമെടുപ്പ് സമയബന്ധിതമായി പൂര്‍ത്തികരിക്കുവാനുള്ള നടപടി സ്വികരിച്ചിട്ടുണ്ടോ;

(ബി) .ടി.ഐ കെട്ടിടത്തിന്റെ പ്രവര്‍ത്തനം എപ്പോള്‍ ആരംഭിക്കാനാവുമെന്ന് വ്യക്തമാക്കാമോ?

ശ്രീമതി കെ.എസ്. സലീഖ
941

() എല്‍.ബി.എസ്.ന്റെ കീഴിലുള്ള എഞ്ചിനീയറിംഗ് കോളേജുകളില്‍ എ..സി.ടി.. ശമ്പള പരിഷ്കരണം നടപ്പിലാക്കിയിട്ടുണ്ടോ ;

(ബി) ഇല്ലെങ്കില്‍ ഇത് നടപ്പിലാക്കുന്നതിനുള്ള കാലതാമസമെന്താണ് ;

(സി) ശമ്പളപരിഷ്കരണം നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ സ്വികരിക്കുമോ ;

(ഡി) .എച്ച്. ആര്‍. ഡി, കേപ്പ്, എന്നിവിടങ്ങളിലെ എഞ്ചിനീയറിംഗ് കോളേജുകളിലും എസ്.സി.റ്റി. എഞ്ചിനീയറിംഗ് കോളേജുകളിലും എ..സി.റ്റി.. ശമ്പള പരിഷ്കരണം നടപ്പിലാക്കിയിട്ടുണ്ടോ

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

942

മലയാള അദ്ധ്യാപക തസ്തിക അനുവദിക്കാന്‍

() സാങ്കേതികവിദ്യാഭ്യാസ വകുപ്പില്‍ ടെക്നിക്കല്‍ ഹൈസ്കൂളുകളില്‍മലയാളം പാഠ്യവിഷയമാക്കിയിരിക്കുന്ന സാഹചര്യത്തില്‍ ആയത് പൊതു വിദ്യാഭ്യാസ വകുപ്പിലെ മലയാളം സിലബസുമായി ഏകീകരിക്കുന്നതിനു നടപടി സ്വീകരിക്കുമോ ;

(ബി) നിലവില്‍ റ്റി.എച്ച്.എസ്സുകളില്‍ മലയാളത്തിന് എത്ര പിരീഡാണ് നല്‍കിയിട്ടുളളത്;

(സി) പ്രസ്തുത വിഷയത്തിന് അദ്ധ്യാപകന നിയമനം കരാര്‍ അടിസ്ഥാനത്തിലാണോ ദിവസനവേതനത്തിലാണോ എന്ന് വ്യക്തമാക്കാമോ;

(ഡി) സിലബസ് ഏകീകരണം നടക്കുകയാണെങ്കില്‍ റ്റി.എച്ച്. എസ്സുകളില്‍ പാര്‍ട് ടൈം ആയോ ഫുള്‍ ടൈം ആയോ മലയാള അദ്ധ്യാപക തസ്തിക അനുവദിക്കുമോ?

ശ്രീ. മോന്‍സ് ജോസഫ്

ശ്രീറ്റി.യു. കുരുവിള

943

കാക്കാഴം എസ്.എന്‍.വി.എച്ച്.എസ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനുള്ള നടപടി

() കാക്കാഴം എസ്.എന്‍.വി.എച്ച്. എസ് സര്‍ക്കാര്‍ ഏറ്റെടുത്തുകൊണ്ടുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായോ; ഇല്ലെങ്കില്‍ ഇതിനുള്ള തടസ്സമെന്താണെന്ന് വ്യക്തമാക്കാമോ;

(ബി) അമ്പലപ്പുഴഎം.എല്‍.എയുടെ സാന്നിധ്യത്തില്‍ സ്ക്കൂള്‍ പി.ടി.എ നല്‍കിയ നിവേദനത്തിന്മേല്‍ എന്തു നടപടി സ്വീകരിച്ചു എന്ന് വിശദമാക്കുമോ?

ശ്രീ. ജി. സുധാകരന്‍
944

സ്കൂളുകളില്‍ പുതുതായി അനുവദിച്ച ബാച്ചുകള്‍

() ഈ വര്‍ഷം ഹയര്‍സെക്കന്ററി വിഭാഗത്തില്‍ എത്ര സ്ക്കൂളുകളില്‍ അഡീഷണല്‍ പ്ളസ് വണ്‍ ബാച്ചുകള്‍ അനുവദിച്ചു; ഇതില്‍ സര്‍ക്കാര്‍ സ്ക്കൂളുകള്‍ എത്ര; സ്വകാര്യ എയിഡഡ് സ്ക്കൂളുകള്‍ എത്ര ; അണ്‍ എയ്ഡഡ് സ്കൂളുകള്‍ എത്ര; എന്ന് വിശദമാക്കാമോ;

(ബി) എത്ര എല്‍.പി., യു.പി സ്ക്കൂളുകള്‍ ഈ വര്‍ഷം അപ്ഗ്രേഡ് ചെയ്തു;

(സി) എത്ര പുതിയ അണ്‍ എയ്ഡഡ് സ്ക്കൂളുകള്‍ അനുവദിച്ച; അവ ഏതെല്ലാം ജില്ലകളില്‍ ആണെന്ന് വ്യക്തമാക്കുമോ?

ശ്രീ. .. അസീസ്
945

പെരുവള്ളൂര്‍ ഹയര്‍ സെക്കന്ററി സ്കുളിന് പുതിയ കെട്ടിടം

() പെരുവള്ളൂര്‍ ഹയര്‍ സെക്കന്ററി സ്ക്കൂളിന് പുതിയ കെട്ടിടം നിര്‍മ്മിക്കുവാന്‍ പൊതുജനങ്ങള്‍ വളരെ വര്‍ഷങ്ങളായി ആവശ്യപ്പെടുന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;

(ബി) പ്രസ്തുത കെട്ടിടം നിര്‍മ്മിക്കുവാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ?

ശ്രീ. കെ.എന്‍.. ഖാദര്‍
946

മങ്കട വള്ളിപ്പുറം ഹയര്‍ സെക്കന്ററി സ്ക്കൂളിലെ പഠന സൌകര്യം

() മങ്കട മണ്ഡലത്തിലെ മങ്കട വള്ളിപ്പുറം ഹയര്‍സെക്കന്ററി സ്കൂളിലെ കുട്ടികള്‍ക്ക്ഇരുന്ന് പഠിക്കുന്നതിന് ആവശ്യത്തിന് ക്ളാസ് മുറികളില്ലാത്താതിനാല്‍ വാടകയ്ക്കെടുത്ത സ്കൂള്‍ ബസ്സില്‍ ക്ളാസെടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ പ്രസ്തുത സൂകൂളില്‍ ക്ളാസ്മുറികള്‍ പണിയുന്നതിന് സത്വര നടപടി സ്വീകരിക്കുമോ

ശ്രീ. റ്റി.എ അഹമ്മദ് കബീര്‍
947

ഹയര്‍ സെക്കന്ററി സ്കൂളുകളിലെ സീറ്റുകള്‍

() സംസ്ഥാനത്തെ ഹയര്‍ സെക്കന്ററി സ്കൂളുകളില്‍ ഈ വര്‍ഷം ആകെ എത്ര സീറ്റുകളാണ് അനുവദിച്ചിട്ടുള്ളത്;

(ബി) ഇക്കൊല്ലം എത്ര സീറ്റുകളാണ് കുട്ടികളില്ലാതെ ഒഴിഞ്ഞുകിടക്കുന്നത്;

(സി) കുട്ടികളുടെ എണ്ണം നോക്കാതെ അധിക ബാച്ചുകള്‍ അനുവദിച്ചതുമൂലമാണ് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നത് എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) ഇത് പരിഹരിക്കുവാന്‍ എന്ത് നടപടിയാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത്?

ശ്രീ. എം. ചന്ദ്രന്‍
948

പുതിയ ഹയര്‍ സെക്കന്ററി സ്കൂളുകളിലെ അധ്യാപകര്‍ക്കുള്ള ശമ്പളം

() മലബാര്‍ മേഖലയിലെ പുതിയ ഹയര്‍ സെക്കന്ററി സ്കൂളുകളിലെ അധ്യാപകര്‍ക്ക് തസ്തിക അനുവദിച്ച് ശമ്പളം നല്‍കുന്ന കാര്യം പരിഗണനയിലുണ്ടോ എന്ന് വ്യക്തമാക്കുമോ;

(ബി) ഹയര്‍ സെക്കന്ററി സ്കൂളില്‍ ജോലി ചെയ്യുന്ന ഗസ്റ് അദ്ധ്യാപകരുടെ വേതനം ഉയര്‍ത്താന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ?

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍
949

പുതുതായി അനുവദിച്ച ഹയര്‍സെക്കണ്ടറിറ സ്കൂളുകള്‍

() മുന്‍ സര്‍ക്കാര്‍ അനുവദിച്ച ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ പുതിയ തസ്തിക അനുവദിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമോ . ഇതിനായി എന്തെല്ലാം നടപടികള്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ ;

(ബി) കൊയിലാണ്ടി മണ്ഡലത്തില്‍ അനുവദിച്ച പുതിയ ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ ഏതെല്ലാം ബാച്ചുകളാണ് അനുവദിച്ചത് എന്ന് വ്യക്തമാക്കാമോ ;

(സി) ഓരോ ബാച്ചിലും എത്ര സീറ്റുകള്‍ വീതം അനുവദിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ ?

ശ്രീ.കെ.ദാസന്‍
950

പുതുതായി അനുവദിച്ച ഹയര്‍ സെക്കന്ററി ബാച്ചുകള്‍

() സംസ്ഥാനത്ത് പുതുതായി അനുവദിച്ച അധിക ഹയര്‍ സെക്കന്ററി ബാച്ചുകള്‍ ശാസ്ത്രീയമായാണോ അനുവദിച്ചിട്ടുള്ളത് ;

(ബി) ഇതില്‍ മിക്കതിലും സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) പ്രസ്തുത കാരണത്താല്‍ ഹയര്‍ സെക്കന്ററി അദ്ധ്യാപകരുടെ ജോലി സ്ഥിരതയില്‍ എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമോ ;

(ഡി) ഉണ്ടെങ്കില്‍ എന്ത് നടപടി സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

ശ്രീ. കെ. രാജു
951

എസ്.എസ്.. ജീവനക്കാരുടെ ദിവസവേതനം

() വിവിധവകുപ്പുകളില്‍ ജോലി ചെയ്യുന്ന ദിവസവേതനക്കാരുടെ വേതനവര്‍ദ്ധനവ് എന്ന് മുതലാണ് പ്രാബല്യത്തില്‍ വന്നത്;

(ബി) ഇതിലേക്കായി സര്‍ക്കാര്‍ പുറത്തിറക്കിയ ജി..(പി) 204/2011 /ഫിന്‍ നമ്പര്‍ ഉത്തരവില്‍ നിന്ന് ഏതെങ്കിലും വകുപ്പിലെ ജീവനക്കാരെ ഒഴിവാക്കിയിട്ടുണ്ടോ;

(സി) എസ്.എസ്.എയ്ക്ക് കീഴില്‍ ജോലി ചെയ്യുന്ന താല്കാലിക കരാര്‍/ദിവസ വേതന ജീവനക്കാര്‍ക്ക് പ്രസ്തുത വേതന വര്‍ദ്ധനവ് പ്രകാരമുള്ള അനുകൂല്യം ലഭ്യമാക്കിയിട്ടുണ്ടോ;

(ഡി) ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ;

() പ്രസ്തുത ഉത്തരവിന്റെ ആനുകൂല്യം അടിയന്തിരമായി ഇവര്‍ക്ക് ലഭ്യമാക്കുന്നതിന് നടപടി സ്വികരിക്കുമോ?

ശ്രീ. ജെയിംസ് മാത്യു
952

ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്കൂളിന് സ്ഥലം ഏറ്റെടുക്കുന്ന നടപടി

() പൊന്നാന്നിനിയോജകമണ്ലത്തിലെ മാറഞ്ചേരി ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്കളില്‍ആകെയുള്ള 1.23 ഏക്കര്‍ ഭൂമിയിലുള്ള കെട്ടിടങ്ങളില്‍ 3000 ത്തോളം കുട്ടികള്‍ വളരെ പ്രയാസപ്പെട്ട് അദ്ധ്യായനം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

(ബി) പ്രസ്തുത സ്കൂളിന് സ്ഥലം ഏറ്റെടുക്കാന്‍ വേണ്ടി 1974 ല്‍ പി.റ്റി.എ കമ്മിറ്റി 21,700 രൂപ സര്‍ക്കാരിലേക്ക്അടച്ചതിനെപ്പറ്റി അറിവുണ്ടോ;

(സി)എങ്കില്‍ പ്രസ്തുത സ്കൂളിന് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ? വിശദാംശങ്ങള്‍ നല്‍കാമോ?

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍
953

കേരള ഭാഷാ ഇന്‍സ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനം

() കേരള ഭാഷാ ഇന്‍സ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുവാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;

(ബി) ഭാഷാ ഇന്‍സ്റിറ്റ്യൂട്ട് പ്രസിദ്ധീകരണങ്ങള്‍ ജനങ്ങള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

ശ്രീ. സി. പി. മുഹമ്മദ്
954

ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍

മാവേലിക്കര മണ്ഡലത്തില്‍ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമോ ?

ശ്രീ. ആര്‍. രാജേഷ്
955

സംസ്ഥാനത്തെ എന്‍ജിനീയറിംഗ് കോളേജുകളും സ്വാശ്രയ മെഡിക്കല്‍ കോളേജുകളും

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സംസ്ഥാനത്ത് എത്ര എന്‍ജിനീയറിംഗ് കോളേജുകള്‍ ആരംഭിച്ചു ;

(ബി) സര്‍ക്കാര്‍ മേഖലയിലും സ്വാശ്രയ മേഖലയിലും എത്ര എണ്ണം വീതം ആരംഭിച്ചു എന്നറിയിക്കാമോ ;

(സി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം അനുവദിക്കപ്പെട്ട എന്‍ജിനീയറിംഗ് കോളേജുകളുടെ വിശദവിവരം ലഭ്യമാക്കാമോ ;

(ഡി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഏതെല്ലാം സര്‍ക്കാര്‍ എന്‍ജിനീയറിംഗ് കോളേജുകളില്‍ പുതിയ കോഴ്സുകള്‍ അനുവദിച്ചു ; വിശദാംശം ലഭ്യമാക്കാമോ ;

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഏതെല്ലാം സ്വാശ്രയ എന്‍ജിനീയറിംഗ് കോളേജുകളില്‍ പുതിയ കോഴ്സുകള്‍ അനുവദിച്ചു; വിശദാംശം ലഭ്യമാക്കാമോ ?

ശ്രീ. എം. ഹംസ
956

സംസ്ഥാനത്ത് ഐ..ടി.സ്ഥാപിക്കാന്‍ നടപടി

() ..ടി.യുടെ ഒരു കേന്ദ്രം സംസ്ഥാനത്ത് സ്ഥാപിക്കണമെന്ന ആവശ്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍വന്നിട്ടുണ്ടേണ്ടാ ;

(ബി) എങ്കില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്ശേഷം സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുമോ ?

ശ്രീ.കെ.മുഹമ്മദുണ്ണി ഹാജി
957

ബി.ടെക്/എം.ടെക് സീറ്റുകള്‍

() സംസ്ഥാനത്ത് കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ -സ്വാശ്രയ കോളേജുകളിലായി ബി.ടെക് കോഴ്സുകളില്‍ എത്ര സീറ്റുകള്‍ വര്‍ദ്ധിച്ചുവെന്ന് അറിയിക്കാമോ;

(ബി) പ്രസ്തുത കാലയളവില്‍ എം.ടെക് പഠനത്തിനായി എത്ര സീറ്റുകള്‍ വര്‍ദ്ധിച്ചുവെന്ന് അറിയിക്കാമോ;

(സി) സംസ്ഥാനത്ത് ബി-ടെക് സീറ്റുകളുടെ വര്‍ദ്ധനയ്ക്ക് ആനുപാതികമായി എം.ടെക് സീറ്റുകള്‍ വര്‍ദ്ധിക്കാത്തത് ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടോ;

(ഡി) അന്യ സംസ്ഥാനങ്ങളിലെ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജുകള്‍ ഈ അവസരം മുതലാക്കി നിരവധി എം.ടെക് കോഴ്സുകള്‍ ആരംഭിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

() അന്യസംസ്ഥാന വിദ്യാഭ്യാസ കച്ചവട ലോബികളുടെ ചൂഷണം ഒഴിവാക്കാന്‍ സംസ്ഥാനത്ത് കൂടുതല്‍ എം.ടെക് കോഴ്സുകള്‍ ആരംഭിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ?

ശ്രീ. പി.. മാധവന്‍
958

ഉന്നതവിദ്യാഭ്യാസ കൌണ്‍സില്‍

() സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ കൌണ്‍സിലിന്റെ കാലാവധി എന്നുവരെയാണ്;

(ബി) ഇതു പുന:സംഘടിപ്പിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) ഇതു സംബന്ധിച്ച് നിലപാട് വ്യക്തമാക്കുമോ;

(ഡി) ഇത് എന്ന് പുന:സംഘടിപ്പിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ ?

ശ്രീ. എം. . വാഹീദ്

ശ്രീ ഹൈബി ഈഡന്‍

ശ്രീ. റ്റി. ജോര്‍ജ്

ശ്രീ അന്‍വര്‍ സാദത്ത്

959

സംസ്ഥാനത്ത് സ്വകാര്യ പൊതുമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ /എഞ്ചിനീയറിംഗ് കോളേജുകള്‍

() 2006 മെയ് മുതല്‍ 2011 മെയ് 30 വരെ എത്ര സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനുമതി കൊടുത്തു; ഇതില്‍ എത്ര മെഡിക്കല്‍ കോളേജുകള്‍; എത്ര എഞ്ചിനീയറിംഗ് കോളേജുകള്‍ എന്ന് വ്യക്തമാക്കുമോ;

(ബി) ഇപ്പോള്‍ സംസ്ഥാനത്ത് സ്വകാര്യ പൊതുമേഖലകളില്‍ എത്ര എഞ്ചിനീയറിംഗ്/ മെഡിക്കല്‍ കോളേജുകള്‍ ആണ് ഉള്ളത്;

(സി) പുതുതായി മെഡിക്കല്‍ കോളേജുകള്‍/ എഞ്ചിനീയറിംഗ് കോളേജുകള്‍ എന്നിവ ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ഏതു മേഖലയില്‍ എന്ന് അറിയിക്കുമോ?

ശ്രീ. കെ. ശിവദാസന്‍ നായര്‍
960

ശ്രീമതി സരിതയുടെ അപേക്ഷയിന്‍മേല്‍ സ്വീകരിച്ച നടപടി

() കണ്ണൂര്‍ ജില്ലയിലെ മാടായി വിദ്യാഭ്യാസ ഉപജില്ലയില്‍പ്പെട്ട ഗവണ്‍മെന്റ് വെല്‍ഫെയര്‍ എല്‍.പി.സ്കൂള്‍ പി.ഡി ടീച്ചറായ ശ്രീമതി സരിതയുടെ മകളുടെ കോക്ളിയര്‍ ഇംപ്ളാന്റേഷന്‍ ശസ്ത്രക്രിയക്കുവേണ്ടി സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പലിശരഹിത വായ്പ മെഡിക്കല്‍ റീഇംപേഴ്സ്മെന്റ് ആക്കി മാറ്റാന്‍ നല്‍കിയ അപേക്ഷയിന്‍മേല്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കുമോ;

(ബി) ഇത് സംബന്ധിച്ച് ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കാന്‍ നടപടി സ്വീകരിക്കുമോ?

ശ്രീ. റ്റി.വി.രാജേഷ്
961

നിര്‍മല്‍ മാധവന്റെ എഞ്ചിനീയറിംഗ് പ്രവേശനം

(എ) സര്‍വ്വകലാശാലാ ചട്ടങ്ങള്‍ക്ക് അനുസരിച്ചാണോ 22787-ാം റാങ്കുകാരനായ നിര്‍മല്‍ മാധവ് എന്ന വിദ്യാര്‍ത്ഥിക്ക് വെസ്റ് ഹില്‍ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജില്‍ പ്രവേശനം നല്‍കിയത്;

(ബി സ്വകാര്യ സ്വാശ്രയ കോളേജില്‍ മാനേജ്മെന്റ് ക്വാട്ടയില്‍ അഡ്മിഷന്‍ നേടിയ വിദ്യാര്‍ത്ഥിയെ ഇന്റര്‍കോളേജ് ട്രാന്‍സ്ഫര്‍ വഴി ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജില്‍ പ്രവേശനം നല്‍കിയത് ശരിയായ നടപടിയാണോ;

(സി) വെസ്റ്ഹില്‍ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജിലെ ഒഴിവുളള മെക്കാനിക്കല്‍ സീറ്റിലേക്ക് എത്രപേര്‍ അപേക്ഷിച്ചിരുന്നു; ഏത് റാങ്ക് വരെയുളളവര്‍ക്കാണ് പ്രവേശനം ലഭിച്ചത്;

(ഡി) മാനേജ്മെന്റ് ക്വാട്ടയില്‍ സിവില്‍ എഞ്ചിനീയറിംഗില്‍ പഠനം നിര്‍ത്തിയ വിദ്യാര്‍ത്ഥിയെ അഞ്ചാം സെമസ്റര്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗിന് പ്രമോഷനോടുകൂടി സീറ്റ് നല്‍കിയത് ശരിയായ നടപടിയാണോ;

() ഈഴവ ക്വാട്ടയില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗിന് ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജില്‍ 5646-ാം റാങ്ക് വരെയുളളവര്‍ക്ക് മാത്രമേ പ്രവേശനം ലഭിച്ചിട്ടുള്ളു എന്നിരിക്കെ നിലവിലുളള ചട്ടങ്ങള്‍ക്ക് വിരുദ്ധവും സാമൂഹ്യനീതി നിഷേധിക്കുന്നതുമായ ഇ വിദ്യാര്‍ത്ഥിയുടെ പ്രവേശനം റദ്ദാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ ?

ശ്രീ. റ്റി.വി. രാജേഷ്
962

ചെങ്ങന്നൂര്‍ ഐ.എച്ച്.ആര്‍.ഡി. എഞ്ചിനീയറിംഗ് കോളേജ്

() ചെങ്ങന്നൂര്‍ ഐ.എച്ച്.ആര്‍.ഡി. എഞ്ചിനീയറിംഗ് കോളേജില്‍ എ..സി.റ്റി.. നിഷ്ക്കര്‍ഷിക്കുന്ന വിധത്തിലുള്ള റഫറന്‍സ് സെക്ഷന്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; ഇല്ലെങ്കില്‍ കാരണം വിശദമാക്കുമോ;

(ബി) ..സി.റ്റി.. നിഷ്ക്കര്‍ഷിക്കുന്ന അടിസ്ഥാനസൌകര്യങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;

(സി) റഫറന്‍സ് സെക്ഷന്‍ സാദ്ധ്യമാക്കുവാന്‍ എന്തു കാലതാമസം ഉണ്ടാകും എന്ന് വ്യക്തമാക്കുമോ ?

ശ്രീ. പി. സി. വിഷ്ണുനാഥ്
963

സ്വാശ്രയകോളേജുകളിലെ പ്രവേശനം

() സംസ്ഥാനത്ത് ഇപ്പോള്‍ എത്ര സ്വാശ്രയകോളേജുകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് വ്യക്തമാക്കുമോ ;

(ബി) പ്രസ്തുത കോളേജുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ ലഭിക്കുന്നതിന് എന്തെല്ലാം മാനദണ്ഡങ്ങളാണ് നിഷ്കര്‍ഷിച്ചിട്ടുള്ളത് ;

(സി) പ്രസ്തുത കോളേജുകളിലെ അഡ്മിഷന് പട്ടികവിഭാഗക്കാര്‍ക്കും മറ്റ് പിന്നോക്കവിഭാഗക്കാര്‍ക്കും സംവരണം നല്‍കുന്നുണ്ടോ ; ഉണ്ടെങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ ?

ശ്രീ.വി.ശശി
964

പുതിയ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകള്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സംസ്ഥാനത്ത് പുതിയതായി എത്ര സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകള്‍ തുടങ്ങാന്‍ അനുമതി നല്‍കി;

(ബി) നിലവിലുള്ള സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളിലേക്ക് സര്‍ക്കാര്‍ ലിസ്റില്‍ നിന്നും പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ പതിനായിരത്തിലധികം സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നതായ അവസ്ഥ സംജാതമാകുമെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) സംസ്ഥാനത്ത് എഞ്ചിനീയറിംഗ് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുമ്പോള്‍ത്തന്നെ 12,000 ത്തില്‍ പരം വിദ്യാര്‍ത്ഥികള്‍ അന്യസംസ്ഥാനങ്ങളിലെ കോളേജുകളില്‍ ചേര്‍ന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്നറിയിക്കുമോ ?

ശ്രീ. കെ. സുരേഷ് കുറുപ്പ്
965

സ്വാശ്രയ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പുതിയതായി എത്ര സ്വാശ്രയ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ അനുമതി നല്‍കുകയുണ്ടായി ;

(ബി) അനുമതി നല്‍കിയിട്ടുണ്ടെങ്കില്‍ ഇത്തരം സ്ഥാപനങ്ങള്‍ ഗുണനിലവാരം സംബന്ധിച്ച എ..സി.ടി.. നിബന്ധനകള്‍ പാലിക്കുന്നുണ്ടോ എന്നതിനെ സംബന്ധിച്ച് പരിശോധന നടത്താന്‍ സര്‍ക്കാര്‍ തലത്തില്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ ;

(സി) കഴിഞ്ഞ അദ്ധ്യയനവര്‍ഷം സംസ്ഥാനത്തെ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പലതിലും സീറ്റുകള്‍ ഒഴിഞ്ഞുകിടന്നതായ അവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ?

ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍
966

നിര്‍മ്മലഗിരി ആര്‍ട്ട്സ് ആന്റ് സയന്‍സ് കോളേജ്

() കണ്ണൂര്‍ ജില്ലയില്‍ കൂത്തുപറമ്പില്‍ പ്രവര്‍ത്തിക്കുന്ന നിര്‍മ്മലഗിരി ആര്‍ട്ട്സ് ആന്റ് സയന്‍സ് കോളേജ് എന്നാണ് സ്ഥാപിതമായത്;

(ബി) ഇത് സംബന്ധിച്ച് ഗവണ്‍മെന്റ് ഉത്തരവ് എന്നാണ് ഇറങ്ങിയത്; ആയതിന്റെ ഒരു പകര്‍പ്പ് ലഭ്യമാക്കുമോ;

(സി) പ്രസ്തുത കോളേജ് ഏത് യൂണിവേഴ്സിറ്റിയില്‍ അഫിലിയേറ്റ് ചെയ്തുവെന്ന് വ്യക്തമാക്കുമോ;

(ഡി) പ്രസ്തുത കോളേജില്‍ നിലവില്‍ ഏതെല്ലാം കോഴ്സുകള്‍ പഠിപ്പിക്കുന്നുവെന്ന് അറിയിക്കുമോ?

ശ്രീ. റോഷി അഗസ്റിന്‍
967

ആറ്റിങ്ങല്‍ ഗവണ്‍മെന്റ് കോളേജില്‍ നിലവിലുളള കോഴ്സുകള്‍

() ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ഉള്‍പ്പെട്ട ആറ്റിങ്ങല്‍ ഗവ: കോളേജില്‍ നിലവിലെത്ര ഡിഗ്രി കോഴ്സുകളും പി.ജി. കോഴ്സുകളും നടത്തുന്നുണ്ടെന്ന് വിശദമാക്കുമോ;

(ബി) നിലവിലുള്ള അദ്ധ്യാപകരുടെ എണ്ണം കൊണ്ട് പുതിയ കോഴ്സുകള്‍ തുടങ്ങാന്‍ കഴിയുമോ;

(സി) ചിറയിന്‍കീഴ് താലൂക്കിലെ ഏക സര്‍ക്കാര്‍ കോളേജായ ആറ്റിങ്ങല്‍ ഗവ: കോളേജില്‍ 2011-2012 അദ്ധ്യയന വര്‍ഷം വിവിധ കോഴ്സുകളില്‍ ചേരാന്‍ എത്ര പേര്‍ അപേക്ഷ നല്‍കി; എത്ര പേര്‍ക്ക് അഡ്മിഷന്‍ നല്‍കി; വിഷയം തിരിച്ച് കണക്ക് ലഭ്യമാക്കുമോ;

(ഡി) റ്റിങ്ങല്‍ ഗവ: കോളേജില്‍ സയന്‍സ് ബ്ളോക്കിന് വേണ്ടിയുള്ള ബഹുനില മന്ദിര നിര്‍മ്മാണം ഏത് ഘട്ടത്തിലാണ്; എത്ര രൂപയാണ് ഇതിനായി നീക്കിവച്ചിരിക്കുന്നത്;

() നിലവില്‍ ഗവണ്‍മെന്റ് കോളേജുകളില്‍ ഏതെല്ലാം സയന്‍സ് സബ്ജക്ട് കോഴ്സുകളാണുള്ളത്; ആറ്റിങ്ങല്‍ ഗവണ്‍മെന്റ് കോളേജില്‍ ഇതില്‍ ഏതെല്ലാം കോഴ്സുകളാണുള്ളത്;

(എഫ്) പുതിയ കോഴ്സുകള്‍ തുടങ്ങാന്‍ എന്തെങ്കിലും തടസ്സമുണ്ടോ; ആയത് തുടങ്ങുവാനുള്ള നടപടി സ്വീകരിക്കുമോ;

(ജി) ആറ്റിങ്ങല്‍ ഗവ: കോളേജില്‍ ആധുനിക ശാസ്ത്രീയ വിഷയങ്ങളില്‍ പുതിയ കോഴ്സുകള്‍ അനുവദിക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(എച്ച്) മുന്‍വര്‍ഷങ്ങളില്‍ പുതിയ കോഴ്സുകള്‍ ആരംഭിക്കുവാന്‍ കോളേജ് അധികൃതര്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നുവോ; എങ്കില്‍ അത് സംബന്ധിച്ച് യൂണിവേഴ്സിറ്റിയും സര്‍ക്കാരും എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ?

ശ്രീ. ബി. സത്യന്‍
968

വൈപ്പിന്‍ മണ്ഡലത്തില്‍ കോളേജ് അനുവദിക്കുന്നതിനുള്ള നടപടി

എറണാകുളം ജില്ലയിലെ വൈപ്പിന്‍ മണ്ഡലത്തില്‍ പുതുതായി കോളേജ് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

ശ്രീ. എസ്. ശര്‍മ്മ
969

അമ്പലപ്പുഴ ഗവണ്‍മെന്റ് കോളേജിന് കെട്ടിടം

() അമ്പലപ്പുഴ ഗവണ്‍മെന്റ് കോളേജിന്റെ കെട്ടിടനിര്‍മ്മാണത്തിന് ഭരണാനുമതി നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ബി) കെട്ടിടനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്ന് ആരംഭിക്കുവാന്‍ കഴിയുമെന്ന് അറിയിക്കുമോ?

ശ്രീ. ജി. സുധാകരന്‍
970

ഗ്രാന്റ് വിതരണം

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം വിദ്യാര്‍ത്ഥികള്‍ക്കുള്ള ഗ്രാന്റിനത്തില്‍ എത്ര രൂപ വിതരണം ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി) ഇനം തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;

(സി) ഇപ്പോള്‍ ഗ്രാന്റിനത്തില്‍ കുടിശ്ശികയുണ്ടായിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം വിഭാഗത്തിലെന്ന് അറിയിക്കുമോ?

ശ്രീ. ആര്‍. രാജേഷ്
971

മട്ടന്നൂര്‍ ഗവണ്‍മെന്റ് പോളിടെക്നിക്കില്‍ പുതിയ കോഴ്സുകള്‍

() മട്ടന്നൂര്‍ ഗവണ്‍മെന്റ് പോളിടെക്നിക്കില്‍ പുതിയ ഏതെല്ലാം കോഴ്സുകള്‍ ആരംഭിക്കുന്നതിന് അനുമതി ലഭിച്ചിട്ടുണ്ടെന്നു വ്യക്തമാക്കുമോ ;

(ബി) പ്രസ്തുത കോഴ്സുകള്‍ ആരംഭിക്കുന്നതിന് സംസ്ഥാന ഗവണ്‍മെന്റ് അംഗീകാരം നല്‍കുവാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;

(സി) ഓരോ കോഴ്സിനും എത്ര കുട്ടികള്‍ക്കു പ്രവേശനം നല്‍കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ ?

ശ്രീ. .പി. ജയരാജന്‍
972

 കാവാലം ടെക്നിക്കല്‍ സ്ക്കൂള്‍ മാറ്റി സ്ഥാപിക്കുന്നതിന് നടപടി

() കാവാലം ടെക്നിക്കല്‍ സ്ക്കൂള്‍ മാറ്റി സ്ഥാപിക്കുകയാണെങ്കില്‍ ഏറ്റവും അനുയോജ്യമായ സ്ഥലം തെക്കേക്കര ഗവണ്‍മെന്റ് ഹൈസ്ക്കൂളാണെന്ന സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എന്ത് അനന്തര നടപടി സ്വീകരിച്ചുവെന്ന് വിശദമാക്കുമോ ;

(ബി) കാവാലം ടെക്നിക്കല്‍ സ്ക്കൂള്‍ സമയബന്ധിതമായി മാറ്റി സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ :

(സി) പ്രസ്തുത വിഷയത്തില്‍ സ്വീകരിച്ച നടപടികളുടെ പകര്‍പ്പ് ലഭ്യമാക്കുമോ ?

ശ്രീ. തോമസ് ചാണ്ടി

 

973

വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കുളുകളില്‍ പുതിയ കോഴ്സ് അനുവദിക്കുന്നതിന് നടപടി

() കായംകുളം അസംബ്ളി നിയോജക മണ്ഡലത്തില്‍ കൃഷ്ണപുരം ജൂനിയര്‍ ടെക്ക്നിക്കല്‍ സ്കൂളിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിന്, ഇലക്ട്രിക്കല്‍ വയറിംഗ്, ഡൊമസ്റിക് അപ്ളയന്‍സസ് തുടങ്ങിയ പുതിയ കോഴ്സുകള്‍ അനുവദിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;

(ബി) കേരളത്തിലെ ജൂനിയര്‍ ടെക്നിക്കല്‍ സ്ക്കുളുകളില്‍ എന്‍.സി.സി-യുടെ പുതിയ ബാച്ചുകള്‍ അനുവദിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ;

(സി) കൃഷ്ണപുരം ജൂനിയര്‍ ടെക്നിക്കല്‍ സ്ക്കൂളിന് പൊതുമരാമത്ത് വകുപ്പില്‍നിന്നും 44 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുടങ്ങികിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) എങ്കില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

ശ്രീ. സി.കെ. സദാശിവന്‍
974

ബിരുദധാരികള്‍ക്ക് മാര്‍ക്ക് ഇംപ്രൂവ്മെന്റ് പരീക്ഷ

() കേരളത്തിലെ വിവിധ സര്‍വ്വകലാശാലകളില്‍ ബിരുദം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് ഇംപ്രൂവ് ചെയ്യുന്നതിന് വീണ്ടും പരീക്ഷയെഴുതാനുള്ള സംവിധാനം നിലവിലുണ്ടോ ;

(ബി) 50% മാര്‍ക്കില്‍ താഴെ വാങ്ങി ഡിഗ്രി പാസ്സാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ യോഗ്യതാ പരീക്ഷകളോ ഉപരിപഠനത്തിനുള്ള യോഗ്യതാ പരീക്ഷകളോ എഴുതുന്നതിന് കഴിയാത്ത കാര്യവും ബാങ്ക് ടെസ്റുകള്‍ക്കും ബി.എഡ്. പോലുള്ള കോഴ്സുകള്‍ക്കും അഡ്മിഷന്‍ കിട്ടുന്നില്ല എന്ന കാര്യവും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) വിദ്യാര്‍ത്ഥികളുടെ ഈ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന് ഡിഗ്രി പരീക്ഷകള്‍ പാസ്സായാലും വേണ്ടത്ര മാര്‍ക്ക് ലഭിച്ചിട്ടില്ല എന്നു കരുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ന്ന് മാര്‍ക്ക് ഇംപ്രൂവ് ചെയ്യുന്നതിന് പരീക്ഷയെഴുതാന്‍ അവസരം ഉണ്ടാക്കുമോ എന്ന് അറിയിക്കുമോ ?

ശ്രീ. പി. തിലോത്തമന്‍
975

കേന്ദ്ര സര്‍വ്വകലാശാല

() കാസര്‍ഗോഡ് പെരിയയില്‍ ആരഭിക്കുവാന്‍ ഉദ്ദേശിക്കുന്ന നിര്‍ദ്ദിഷ്ട കേന്ദ്ര സര്‍വ്വകലാശാലയ്ക്ക് കേന്ദ്ര ഗവണ്‍മെന്റിന്റെ അനുമതി ലഭ്യമായിട്ടുണ്ടോ;

(ബി) ഇല്ലെങ്കില്‍ ഇതിനുള്ള കാലതാമസം എന്തെന്ന് വിശദീകരിക്കുമോ;

(സി) കേന്ദ്ര സര്‍വ്വകലാശാല അനുവദിച്ച് കിട്ടുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ;

ശ്രീ. മാത്യു ടി. തോമസ്

ശ്രീ ജോസ് തെറ്റയില്‍

ശ്രീമതി ജമീലാ പ്രകാശം

ശ്രീ. സി. കെ. നാണു

 
976

കേന്ദ്ര സര്‍വ്വകലാശാലയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

() കാസര്‍ഗോഡ് പെരിയയിലെ കേന്ദ്ര സര്‍വ്വകലാശാലയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണ് ; വിശദാംശങ്ങള്‍ നല്‍കുമോ ;

(ബി) പദ്ധതി പ്രദേശത്തെ എന്‍ഡോസള്‍ഫാന്‍ സാന്നിദ്ധ്യം സംബന്ധിച്ച് കോഴിക്കോട് ആസ്ഥാനമായുള്ള സി.ഡബ്ള്യു.ആര്‍.ഡി.എം. നടത്തിയ പഠന റിപ്പോര്‍ട്ട് ഇതിനകം ലഭിക്കുകയുണ്ടായോ ;

(സി) റിപ്പോര്‍ട്ട് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം അംഗീകരിക്കുകയുണ്ടായോ ;

(ഡി) ഇതുമായി ബന്ധപ്പെട്ട് ഒരു വിദഗദ്ധസംഘം ഈയിടെ പെരിയ സന്ദര്‍ശിക്കുകയും ഉണ്ടായോ ; ആരൊക്കെയായിരുന്നു സംഘത്തിലെ അംഗങ്ങള്‍ : വിശദാംശങ്ങള്‍ നല്‍കുമോ ?

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
977

കേന്ദ്രസര്‍വ്വകലാശാലയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

() കാസര്‍ഗോഡ് ജില്ലയില്‍ അനുവദിച്ച കേന്ദ്രസര്‍വ്വകലാശാലയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എപ്പോള്‍ ആരംഭിക്കുമെന്ന് വ്യക്തമാക്കാമോ;

(ബി) സര്‍വ്വകലാശാലയ്ക്ക് കീഴില്‍ ജില്ലയില്‍ ഏതെല്ലാം കോഴ്സുകളും കോളേജുകളുമാണ് നടത്തുവാന്‍ ഉദ്ദേശിക്കുന്നത്;

(സി) സര്‍വ്വകലാശാലയുടെ കീഴില്‍ പത്തനംതിട്ടയില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ എന്ന് വെളിപ്പെടുത്താമോ;

(ഡി) എങ്കില്‍ ഇതു സംബന്ധിച്ച തീരുമാനം ആരാണെടുത്തതെന്നും ആരുടെ ആവശ്യപ്രകാരമാണ് പ്രസ്തുത തീരുമാനമെടുത്തതെന്നും വെളിപ്പെടുത്താമോ;

() മെഡിക്കല്‍ കോളേജ് കാസര്‍ഗോഡ് ജില്ലയില്‍ തന്നെ സ്ഥാപിക്കണമെന്ന ആവശ്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(എഫ്) ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?

ശ്രീ. . ചന്ദ്രശേഖരന്‍
978

അലിഗഡ് മുസ്ളീം സര്‍വ്വകലാശാലയുടെ സെന്റര്‍

() സംസ്ഥാനത്ത് അലിഗഡ് മുസ്ളീം സര്‍വ്വകലാശാലയുടെ സെന്റര്‍ തുടങ്ങുന്നതിന് എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുളളത്;

(ബി) ഈ സെന്റര്‍ തുടങ്ങുന്നതിന് കേന്ദ്രം എന്തെങ്കിലും നിയന്ത്രണങ്ങള്‍ മുന്നോട്ട് വച്ചിട്ടുണ്ടോ;

(സി) എങ്കില്‍ നിയന്ത്രണങ്ങള്‍ എന്തെല്ലാം; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(ഡി) നിയന്ത്രണങ്ങളെ തരണം ചെയ്ത് സെന്റര്‍ തുടങ്ങുവാന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊളളാനുദ്ദേശിക്കുന്നത്;

() സെന്ററിലെ അദ്ധ്യാപക-വിദ്യാര്‍ത്ഥി ഘടനയെക്കുറിച്ചുളള വിശദാംശങ്ങള്‍ എന്തെല്ലാമെന്ന് അറിയിക്കുമോ?

ശ്രീ. ജോസഫ് വാഴക്കന്‍

ശ്രീഹൈബി ഈഡന്‍

ശ്രീ. റ്റി. ജോര്‍ജ്

ശ്രീവി. പി. സജീന്ദ്രന്‍

979

കേന്ദ്ര സര്‍വ്വകലാശാലയുടെ ആസ്ഥാനം

() സംസ്ഥാനത്ത് ആരംഭിക്കുന്ന കേന്ദ്ര സര്‍വ്വകലാശാലയ്ക്കു വേണ്ടി എന്തെല്ലാം നടപടികളാണ് എടുത്തിട്ടുള്ളത്;

(ബി) ഇതിന്റെ ആസ്ഥാനം എവിടെയാണെന്നാണ് തീരുമാനിച്ചിട്ടുള്ളത്;

(സി) സര്‍വ്വകലാശാലയ്ക്കുള്ള സ്ഥലം ഏറ്റെടുത്തു കൈമാറിയിട്ടുണ്ടോ;

(ഡി) ഇതിനുള്ള നടപടി ഉടന്‍ പൂര്‍ത്തിയാക്കുമോ?

ശ്രീ. റ്റി.എന്‍. പ്രതാപന്‍

ശ്രീവി.ഡി. സതീശന്‍

ശ്രീഎം.പി. വിന്‍സെന്റ്

ശ്രീവര്‍ക്കല കഹാര്‍

980

കേന്ദ്രസര്‍വ്വകലാശാല സ്ഥാപിക്കുന്നതിനുള്ള നടപടി

() കേന്ദ്ര സര്‍വ്വകലാശാല സ്ഥാപിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ എവിടെയാണ് ഭൂമി അനുവദിച്ചു നല്‍കിയിട്ടുള്ളതെന്ന് അറിയിക്കാമോ;

(ബി) ഈ സ്ഥലം ബന്ധപ്പെട്ടവര്‍ക്ക് അളന്ന് നല്‍കിയിട്ടുണ്ടോ;

(സി) ഈ സ്ഥലത്ത് കേന്ദ്രസര്‍വ്വകലാശാലയുടെ കാമ്പസ് സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ;

(ഡി) ഇല്ലെങ്കില്‍ അതിനുള്ള കാരണമെന്താണെന്ന് വിശദമാക്കാമോ ?

ശ്രീ. കെ. കുഞ്ഞിരാമന്‍(ഉദുമ)
981

കേരള സര്‍വ്വകലാശാല നിയമത്തില്‍ ഭേദഗതി

() കേരള സര്‍വ്വകലാശാല നിയമനത്തില്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ഏതെല്ലാം കാര്യങ്ങള്‍ക്കായി എന്ന് വ്യക്തമാക്കുമോ;

(ബി) ഇതിനകം ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിട്ടുണ്ടോ; എന്താവശ്യത്തിലേക്കായിരുന്നു;

(സി) .ടി, ബയോടെക്നോളജി മേഖലയില്‍ നിന്നുള്ള വിദഗ്ധരെ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റില്‍ നാമനിര്‍ദ്ദേശം ചെയ്യാനുള്ള നിയമഭേദഗതി നിലവില്‍ വന്നത് എപ്പോഴായിരുന്നു;

(ഡി) അപ്രകാരം നോമിനേറ്റ് ചെയ്യപ്പെട്ടവരെ ഇപ്പോള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത് എന്തുകൊണ്ടാണ്?

ശ്രീ. എം.. ബേബി

ശ്രീ. പ്രദീപ്കുമാര്‍

ശ്രീവി. ശിവന്‍കുട്ടി

ശ്രീബി. സത്യന്‍

 
982

പ്രേരക്മാരെ സ്ഥിരപ്പെടുത്താന്‍ നടപടി

സംസ്ഥാനത്ത് സാക്ഷരതാ പ്രവര്‍ത്തനം നടത്തിവരുന്ന പ്രേരക്മാര്‍ക്ക് ഇപ്പോള്‍ നല്‍കിവരുന്ന വേതനം വര്‍ദ്ധിപ്പിക്കുന്നതിനും അവരെ ജോലിയില്‍ സ്ഥിരപ്പെടുത്തുന്നതിനും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമോ ?

ശ്രീമതി കെ. കെ. ലതിക
BACK

Home 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.