UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

5941

കാപ്പാട് കേന്ദ്രമായി പോലീസ് സ്റേഷന്‍

ശ്രീ. കെ. ദാസന്‍

കൊയിലാണ്ടി നിയോജകമണ്ഡലത്തില്‍ കാപ്പാട് കേന്ദ്രമായി പുതിയ പോലീസ് സ്റേഷന്‍ ആരംഭിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ ?

5942

തിരുവനന്തപുരം ജില്ലയിലെ പോലീസ് ക്യാന്റീനുകള്‍

ശ്രീ. എം.വി. ശ്രേയാംസ്കുമാര്‍

() കേരളത്തില്‍ പോലീസില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പോലീസ് ക്യാന്റീനിന്റെ പ്രവര്‍ത്തനം ആരംഭിച്ചുവോ;

(ബി) തിരുവനന്തപുരം ജില്ലയില്‍ ഏതെല്ലാം കേന്ദ്രങ്ങളിലാണ് പ്രസ്തുത ക്യാന്റീന്‍ പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും അവ ആരുടെ നിയന്ത്രണത്തിലായിരിക്കണമെന്നും വിശദമാക്കുമോ?

5943

പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഓപ്ഷന്‍ നല്‍കിയിട്ടും ശമ്പളം മാറ്റി നല്‍കാത്തതിന് നടപടി

ശ്രീ. ജി.എസ്. ജയലാല്‍

() സംസ്ഥാന ആഭ്യന്തര വകുപ്പില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് വിവിധ വിഭാഗം ജീവനക്കാര്‍ ഓപ്ഷന്‍ നല്‍കിയെങ്കിലും ശമ്പളം പുതുക്കി നിശ്ചയിച്ച് മാറി നല്‍കാതെ താമസിപ്പിക്കുന്നുവെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദാംശം അറിയിക്കുമോ;

(ബി) കൊല്ലം ജില്ലയില്‍ ഏതൊക്കെ വിഭാഗം പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് ഓപ്ഷന്‍ നല്‍കിയിട്ടും ശമ്പളം മാറിനല്‍കാത്തതെന്ന് അറിയിക്കുമോ;

(സി) ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കുമോ?

5944

പോലീസ് കോണ്‍സ്റബിള്‍മാരുടെ സീനിയോറിറ്റി

ശ്രീ. വി. ശിവന്‍കുട്ടി

() പോലീസ് കോണ്‍സ്റബിള്‍മാരുടെ ജില്ലാ തലത്തിലുള്ള സീനിയോറിറ്റി നിര്‍ണ്ണയം നടത്തുന്നത്, ജി..(എം.എസ്.) നം. 125/80/ഹോം തീയതി 26.12.1980, ജി.. (പി)നം. 33/89/ഹോം തീയതി 10.03.1989 എന്നിവയില്‍ ഏത് ഉത്തരവ് പ്രകാരമാണെന്ന് വ്യക്തമാക്കുമോ;

(ബി) 1989-ലെ ഉത്തരവ് നിലനില്‍ക്കെ ജി..(എം.എസ്.) നം. 125/80/ഹോം തീയതി 26.12.1980 പ്രകാരം സീനിയോറിറ്റി നിര്‍ണ്ണയം നടത്തുന്നത് സര്‍വ്വീസ് ചട്ടങ്ങളുടെ ലംഘനമാണോ; വ്യക്തമാക്കുമോ;

(സിപോലീസ് കോണ്‍സ്റബിള്‍മാരുടെ ജില്ലാതല സീനിയോറിറ്റി ജി..(എം.എസ്)നമ്പര്‍.125/80/ഹോം തീയതി 26.12.1980 ഉത്തരവു പ്രകാരം സീനിയോറിറ്റി നിര്‍ണ്ണയം നടത്തുന്നത് കേരള ഹൈക്കോടതി ഡബ്ള്യു.പി.(സി)നം.17133/2007 തീയതി 12.3.2010 ലെ കോടതി വിധി പ്രകാരം തടയുവാനും നടത്തിയവ തിരുത്താനും ഉത്തരവായത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) എങ്കില്‍ കോടതി വിധി പ്രകാരം പ്രസ്തുത  സീനിയോറിറ്റി പുനര്‍നിര്‍ണ്ണയിക്കാന്‍ തയ്യാറാകുമോ ?

5945

ഹെഡ്കോണ്‍സ്റബിള്‍മാരുടെ ഒഴിവുകളിലേയ്ക്ക് പ്രമോഷന്‍ നടത്തുന്നതിന് നടപടി

ശ്രീ. എസ്. ശര്‍മ്മ

() എറണാകുളം സിറ്റി എ.ആര്‍ - ല്‍ ഹെഡ്കോണ്‍ സ്റബിള്‍മാരുടെ എത്ര ഒഴിവുകള്‍ നിലവില്‍ ഉണ്ട്;

(ബി) പ്രസ്തുത ഒഴിവുകള്‍ എന്നു മുതല്‍ ഏത് രീതിയില്‍ നിലവില്‍ വന്നവയാണ് എന്ന് വ്യക്തമാക്കുമോ;

(സി) ഈ ഒഴിവുകളിലേയ്ക്ക് പ്രമോഷന്‍ നടത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

5946

ഡി. വൈ. എസ്. പി. നിയമനം

ശ്രീ. ജി. എസ്. ജയലാല്‍

() ആഭ്യന്തരവകുപ്പിന്റെ കീഴില്‍ ഡി.വൈ. എസ്.പി മാരുടെ അനുവദനീയ തസ്തിക ഒഴിഞ്ഞ് കിടപ്പുണ്ടോ; എങ്കില്‍ അതിന്റെ സ്ഥലവും, വിഭാഗവും ഉള്‍പ്പെടെ അറിയിക്കുമോ;

(ബി) ആഭ്യന്തര വകുപ്പില്‍ നിന്ന് മറ്റേതെങ്കിലും വകുപ്പിലേക്ക് വര്‍ക്കിംഗ് അറേഞ്ച്മെന്റ്/ഡപ്യൂട്ടേഷന്‍ വ്യവസ്ഥകളില്‍ ഡി.വൈ.എസ്.പി മാരെ നിയമിക്കാറുണ്ടോ; അത്തരം തസ്തികളില്‍ ഏതെങ്കിലും ഒഴിവായി കിടപ്പുണ്ടോ;

(സി) ഡി.വൈ.എസ്.പി. മാരായി പ്രൊമോഷന്‍ നല്‍കുന്നതിന് ഡി.പി.സി കൂടി നിയമനം നല്‍കുവാന്‍ തയ്യാറാക്കിയ പട്ടിക നിലവിലുണ്ടോ; എങ്കില്‍ അതില്‍ എത്ര പേര്‍ ഉണ്ടെന്നും, ആരൊക്കെയാണെന്നും അറിയിക്കുമോ;

(ഡി) പ്രസ്തുത പട്ടികയില്‍ ഉള്‍പ്പെട്ടവരെ നിയമിക്കുന്നിന് എന്തെങ്കിലും തടസ്സങ്ങള്‍ നിലവിലുണ്ടോ; വിശദാംശം അറിയിക്കാമോ;

() തടസ്സങ്ങള്‍ ഒന്നും തന്നെ നിലവിലില്ലായെങ്കില്‍ ഡി.പി.സി. ലിസ്റില്‍ ഉളളവരെ എന്ന് നിയമിക്കുമെന്ന് അറിയിക്കുമോ;

(എഫ്) ഡി.പി.സി. കൂടി അംഗീകാരം നല്‍കിയ ലിസ്റ് നിലവിലുളളപ്പോള്‍ അഡ്ഹോക്ക് ഡി.പി.സി കൂടി അതില്‍ നിന്നും ആള്‍ക്കാരെ നിയമിക്കാറുണ്ടോ; ഉണ്ടെങ്കില്‍ ആയത് നീതിപൂര്‍വ്വമായ നടപടിയാണോ; വ്യക്തമാക്കുമോ?

5947

പോലീസ് സേനയില്‍ ട്രെയിനിംഗ് പിരീഡ് സര്‍വ്വീസ് ആയി പരിഗണിക്കുന്നതിന് നടപടി

ശ്രീ. വി. ശശി

() പോലീസ് സേനയില്‍ ട്രെയിനിംഗ് പിരീഡ് സര്‍വ്വീസ് ആയി പരിഗണിക്കുന്നതിന് ഉത്തരവായിട്ടുണ്ടോ; എങ്കില്‍ എന്നാണു ഉത്തരവായിട്ടുള്ളതെന്നു വ്യക്തമാക്കുമോ;

(ബി) പ്രസ്തുത ഉത്തരവിന്റെ വെളിച്ചത്തില്‍ ഒരു അഡ്വാന്‍സ് ഇന്‍ക്രിമെന്റ് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടോ; പ്രസ്തുത തീരുമാനം എന്നു മുതല്‍ പ്രാബല്യത്തില്‍ കൊണ്ടു വരാന്‍ ഉദ്ദേശിക്കുന്നു;

(സി) 2008 ഒക്ടോബര്‍ മാസത്തിനു ശേഷം പോലീസ് സേനയില്‍ നിന്നും വിരമിച്ചവര്‍ക്ക് പ്രസ്തുത ആനുകൂല്യം നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ അതു നല്‍കാതിരിക്കാനുള്ള കാരണം എന്താണെന്നു വെളിപ്പെടുത്തുമോ?

5948

സംസ്ഥാന വനിതാസെല്ലിലെ പോലീസുകാരുടെ വിശദാംശം

ശ്രീമതി.പി. അയിഷാ പോറ്റി

() സംസ്ഥാന വനിതാ സെല്ലില്‍ മൂന്നോ അതിലധികമോ വര്‍ഷം തുടര്‍ച്ചയായി ജോലിയില്‍ തുടരുന്ന ജീവനക്കാരുണ്ടെങ്കില്‍ അവരുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(ബി) പോലീസിലെ സ്പെഷ്യല്‍ യൂണിറ്റുകളിലെ ജീവനക്കാരുടെ ട്രാന്‍സ്ഫര്‍, ഡെപ്യൂട്ടേഷന്‍ സംബന്ധിച്ച് പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്സില്‍ നിന്നും പുറപ്പെടുവിച്ച മാനദണ്ഡങ്ങള്‍ പ്രകാരം ഒരു ജീവനക്കാരന്/ജീവനക്കാരിക്ക് ഒരേ ലാവണത്തില്‍ തുടര്‍ച്ചയായി എത്രനാള്‍ തുടരാന്‍ കഴിയുമെന്നും ആയതില്‍ ഇളവ് അനുവദിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങളും വെളിപ്പെടുത്തുമോ?

5949

പൊലീസ് ഉദ്യോഗസ്ഥന്‍മാരുടെ സ്ഥലം മാറ്റത്തിന്റെ വിശദാംശം

ശ്രീമതി പി. അയിഷാ പോറ്റി

() ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം വിവിധ ജില്ലകളിലെ ഡി.വൈ.എസ്.പി., സി.ഐ ആഫീസുകളില്‍ നിന്ന് സ്ഥലം മാറ്റപ്പെട്ടവരുടെയും അവരെ എവിടെയ്ക്കെല്ലാമാണ് മാറ്റിയത് എന്നുമുള്ള വിവരം ജില്ല തിരിച്ച് വ്യക്തമാക്കുമോ;

(ബി) ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പോലീസിലെ വിവിധ സ്പെഷ്യല്‍ യൂണിറ്റുകളില്‍ നിന്ന് സ്ഥലം മാറ്റപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ ആരെല്ലാമാണെന്നും അവരെ എവിടേക്കെല്ലാമാണ് സ്ഥലം മാറ്റിയിട്ടുള്ളത് എന്നുമുള്ള വിവരങ്ങള്‍ ജില്ല തിരിച്ചു വ്യക്തമാക്കുമോ?

5950

ഓണക്കാല അവധി ഡ്യൂട്ടിയ്ക്ക് അലവന്‍സ്

ശ്രീമതി കെ. എസ്. സലീഖ

() കഴിഞ്ഞ ഓണക്കാലത്ത് അവധിദിവസങ്ങളില്‍ ലീവ് എടുക്കാതെ ജോലി നോക്കിയ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് 500 രൂപ പ്രത്യേക അലവന്‍സ് നല്‍കുമെന്ന് പ്രഖ്യാപിച്ചത് നടപ്പിലാക്കിയിട്ടുണ്ടോ;

(ബി) ഈ പ്രഖ്യാപനം നടപ്പിലാക്കിയിട്ടില്ലെങ്കില്‍ പ്രസ്തുത തുക ഉദ്യോഗസ്ഥര്‍ക്ക് നല്‍കുവാനുളള നടപടി സ്വീകരിക്കുമോ?

5951

കോഴിക്കോട് അഗ്നിസേനയ്ക്ക് ആധുനിക സംവിധാനങ്ങള്‍

ശ്രീ. . പ്രദീപ്കുമാര്‍

കോഴിക്കോട് നഗരത്തിലെ അഗ്നിസേനാ വിഭാഗത്തിന് തീപിടുത്തവും പ്രകൃതിദുരന്തവും മറ്റ് അപകടങ്ങളും നേരിടുന്നതിനും രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും എന്തെല്ലാം ആധുനിക സംവിധാനങ്ങളാണ് നിലവിലുള്ളതെന്ന് വിശദമാക്കുമോ ?

5952

അഗ്നിശമന കേന്ദ്രങ്ങള്‍

ശ്രീ. എം. ഉമ്മര്‍

() സംസ്ഥാനത്ത് എത്ര അഗ്നിശമന കേന്ദ്രങ്ങള്‍ (ഫയര്‍ സ്റേഷന്‍) ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്;

(ബി) നിര്‍മ്മാണം പുരോഗമിക്കുന്ന ഏതെല്ലാം ഫയര്‍ സ്റേഷനുകളാണുള്ളത്;

(സി) പുതുതായി ഫയര്‍ സ്റേഷന്‍ ആരംഭിക്കാനുദ്ദേശിക്കുന്നതും പരിഗണനയിലുള്ളതുമായ സ്ഥലങ്ങള്‍ വ്യക്തമാക്കാമോ?

5953

ഫയര്‍ & റെസ്ക്യൂ സംഘടനകള്‍

ശ്രീമതി പി. അയിഷാ പോറ്റി

() ഫയര്‍ & റെസ്ക്യൂ സര്‍വ്വീസില്‍ അഠഗീകാരം ലഭിച്ച സംഘടനകള്‍ ഏതെല്ലാമാണ് ;

(ബി) കേരള ഫയര്‍ സര്‍വ്വീസ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം സംബന്ധിച്ച് കേരള ഫയര്‍ സര്‍വ്വീസ് അസോസിയേഷന്‍ 21-07-2011 ല്‍ ഫയര്‍ & റെസ്ക്യൂ കമാന്റന്റ് ജനറലിന് നല്‍കിയ പരാതിയിന്മേല്‍ സ്വീകരിച്ച നടപടി വിശദമാക്കുമോ ?

5954

ചങ്ങനാശ്ശേരി ഫയര്‍ സ്റേഷന്റെ ശോചനീയാവസ്ഥ

ശ്രീ. സി. എഫ്. തോമസ്

() ചങ്ങനാശ്ശേരി ഫയര്‍ സ്റേഷനില്‍ 2 ഫയര്‍ എഞ്ചിന്‍ ഉള്ളതില്‍ ഒരെണ്ണം കാലപ്പഴക്കം കൊണ്ട് പ്രവര്‍ത്തനക്ഷമമല്ലാതിരിക്കുന്നതും പ്രസ്തുത സ്റേഷനില്‍ ജീപ്പും ആംബുലന്‍സും ഫ്ളോട്ട് പമ്പും ഇല്ലാത്തതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഫയര്‍ സ്റേഷന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ ഒരു മിനി ഫയര്‍ എഞ്ചിനും ജീപ്പും ആംബുലന്‍സും ഫ്ളോട്ട് പമ്പും നല്കി ഫയര്‍ സ്റേഷന്റെ സേവനം ഫലപ്രദമാക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

5955

മഞ്ചേരി ഫയര്‍ സ്റേഷന്‍

ശ്രീ.എം. ഉമ്മര്‍

മഞ്ചേരി ഫയര്‍ സ്റേഷനില്‍ ഉള്‍പ്പെടുത്താവുന്ന ആധുനി സൌകര്യങ്ങള്‍ വ്യക്തമാക്കുമോ ?

5956

തൃപ്രയാര്‍ ഫയര്‍ സ്റേഷന്‍

ശ്രീമതി ഗീതാ ഗോപി

() മുന്‍ സര്‍ക്കാര്‍ അനുവദിച്ച 'തൃപ്രയാര്‍ ഫയര്‍ സ്റേഷന്‍' സ്ഥാപിക്കുന്നത് സംബന്ധിച്ച് ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ ;

(ബി) ഫയര്‍ സ്റേഷന്‍ ആരംഭിക്കുന്നതിന് നിലവില്‍ എന്തെങ്കിലും തടസ്സങ്ങളുണ്ടോ;

(സി) പ്രസ്തുത ഫയര്‍സ്റേഷന്‍ ആരംഭിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ ?

5957

വനിതാ ജീവനക്കാരെ അപമാനിച്ചതിനെതിരെ നടപടി

ശ്രീമതി ഇ.എസ്. ബിജിമോള്‍

() ഇപ്പോഴത്തെ ഫയര്‍ ആന്റ് റെസ്ക്യൂ ചീഫ് തന്റെ ആഫീസിലെ വനിതാ ജീവനക്കാരെ മുറിയില്‍ വിളിച്ചുവരുത്തി അസഭ്യങ്ങള്‍ പറഞ്ഞ് അപമാനിച്ചതിനെതിരെ 27/07/2011 ല്‍ പ്രസ്തുത ആഫീസിലെ ജീവനക്കാര്‍ ഹോം സെക്രട്ടറിക്ക് നല്‍കിയ പരാതിയിന്‍മേല്‍ എന്തു നടപടി സ്വീകരിച്ചു;

(ബി) കുറ്റാരോപണ വിധേയരായ 68 പോലീസുകാര്‍ക്കെതിരെ നടപടി എടുത്തതില്‍ ഇദ്ദേഹം ഉള്‍പ്പെടുന്നുണ്ടോ; ഇല്ലെങ്കില്‍ കാരണമെന്തെന്ന് വിശദമാക്കുമോ;

(സി) പ്രസ്തുത ഓഫീസറെ അവിടെ നിന്ന് മാറ്റി നിര്‍ത്തി അന്വേഷണം നടത്തുവാന്‍ മാസങ്ങള്‍ക്ക് ശേഷവും തയ്യാറാകാത്തതിന്റെ കാരണം വ്യക്തമാക്കുമോ;

(ഡി) പ്രസ്തുത ഓഫീസില്‍ സ്ത്രീ ജീവനക്കാര്‍ക്ക് എതിരെയുള്ള അതിക്രമങ്ങളും കൈയ്യേറ്റങ്ങളും തടയുന്നതിനുള്ള സമിതി രൂപീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ട്; കമ്മിറ്റി രൂപീകരിക്കാത്തതിന് എതിരെ നടപടി സ്വീകരിക്കുമോ?

5958

സിവില്‍ ക്രിമിനല്‍ ജുഡീഷ്യറികളുടെ നിയന്ത്രണം

ശ്രീ.മുല്ലക്കര രത്നാകരന്‍

() സംസ്ഥാനത്തെ സിവില്‍ ജുഡീഷ്യല്‍ സ്റാഫിനേയും ക്രിമിനല്‍ ജുഡീഷ്യല്‍ സ്റാഫിനേയും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി ഹൈക്കോടതിയുടെ കീഴില്‍ കൊണ്ടുവരുന്ന കാര്യം പരിഗണനയിലുണ്ടോ ;

(ബി) ഷെട്ടി കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഇക്കാര്യം പരിഗണിക്കുമോ;

(സി) സിവില്‍ ജുഡിഷ്യറിയും ക്രിമിനല്‍ ജുഡീഷ്യറിയും ഇന്റഗ്രേറ്റുചെയ്യുന്നത് പരിഗണനയിലുണ്ടോ ?

5959

പൊതുമുതല്‍ നശീകരണ കേസുകള്‍ക്ക് അതിവേഗ കോടതികള്‍

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, . പി. അബ്ദുള്ളക്കുട്ടി

,, ബെന്നി ബെഹനാന്‍

() പൊതുമുതല്‍ നശീകരണ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി എന്തെല്ലാം നടപടികള്‍ ആണ് കൈക്കൊണ്ടിട്ടുള്ളത്;

(ബി) ഇതിനായി അതിവേഗ കോടതികള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി) ഇതിന് ഹൈക്കോടതിയുടെ അനുമതി തേടിയിട്ടുണ്ടോ;

(ഡി) ഏതെല്ലാം ജില്ലകളിലാണ് ഇത് ഉടന്‍ നടപ്പാക്കു ന്നത്;

() എല്ലാ ജില്ലകളിലും ഇത് നടപ്പാക്കുവാന്‍ നടപടി എടുക്കുമോ ?

5960

തിരുവനന്തപുരത്ത് ഹൈക്കോടതി ബഞ്ച്

ശ്രീ. രാജു എബ്രാഹാം

() കേരള ഹൈക്കോടതിയുടെ ഒരു ബെഞ്ച് തിരുവനന്തപുരത്ത് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ് എന്ന് വിശദമാക്കാമോ;

(ബി) ഹൈക്കോടതി ബെഞ്ച് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഇനിയും എന്തൊക്കെ നടപടിക്രമങ്ങളാണ് പൂര്‍ത്തീകരിക്കാനുളളത്;

(സി) അടിയന്തിരമായി ഇക്കാര്യത്തില്‍ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ എന്തൊക്കെ എന്ന് വ്യക്തമാക്കാമോ?

5961

സംസ്ഥാനത്ത് പുതിയ കുടുംബകോടതികള്‍

ശ്രീ. ബി. സത്യന്‍

() സംസ്ഥാനത്ത് പുതുതായി കുടുംബകോടതികള്‍ ആരംഭിക്കുന്നതിനായി ഹൈക്കോടതി എന്തെങ്കിലും പ്രൊപ്പോസല്‍ നല്‍കിയിട്ടുണ്ടോ; വ്യക്തമാക്കുമോ;

(ബി) ഉണ്ടെങ്കില്‍ എത്ര കോടതികള്‍ ; എവിടെയെല്ലാം; ആറ്റിങ്ങല്‍ ഇതില്‍ ഉള്‍പ്പെടുന്നുണ്ടോ; വിശദമാക്കുമോ;

(സി) 2011-12 വര്‍ഷത്തില്‍ ഇതിലേതെങ്കിലും തുടങ്ങുവാന്‍ നടപടി സ്വീകരിച്ചുവോ; എങ്കില്‍ ഏതെല്ലാം;

(ഡി) ഹൈക്കോടതി സര്‍ക്കാരിന് നല്‍കിയിട്ടുളളത് മുന്‍ഗണനാക്രമം അനുസരിച്ചുളള പ്രൊപ്പോസല്‍ ആണോ; എങ്കില്‍ മുന്‍ഗണനാക്രമം വിശദമാക്കുമോ?

5962

ഗ്രാമീണ കോടതികള്‍

ശ്രീ. പി. റ്റി. . റഹീം

()cഏതെല്ലാം ബ്ളോക്കുകളിലാണ് ഗ്രാമീണ കോടതികള്‍ സ്ഥാപിക്കാന്‍ ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്;

(ബി) ഇവ എന്ന് പ്രവര്‍ത്തനം തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്;

(സി) മൊത്തം എത്ര ഗ്രാമീണ ന്യായാലയങ്ങളാണ് സ്ഥാപിക്കുന്നത്;

(ഡി) ബ്ളോക്ക് ആസ്ഥാനങ്ങളില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന ഗ്രാമീണ ന്യായാലയങ്ങള്‍ക്കുള്ള സ്ഥലസൌകര്യം ബന്ധപ്പെട്ട ബ്ളോക്ക് പഞ്ചായത്തുകള്‍ ഏര്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഉറപ്പു നല്‍കിയിട്ടുണ്ടോ;

() എങ്കില്‍ എത്ര ബ്ളോക്ക് പഞ്ചായത്തുകളില്‍ ഇങ്ങിനെ സ്ഥല സൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(എഫ്) കുന്ദമംഗലം ബ്ളോക്കില്‍ ഗ്രാമീണ കോടതി സ്ഥാപിക്കുന്ന കാര്യം പരിഗണനയിലുണ്ടോ?

5963

കോടതി ഭാഷ മലയാളം ആക്കണം എന്ന ആവശ്യം

ശ്രീ. മഞ്ഞളാംകുഴി അലി

() കോടതി ഭാഷ മലയാളം ആക്കണം എന്ന ആവശ്യം സംബന്ധിച്ച് എന്തെങ്കിലും കൂടിയാലോചനകള്‍ നടത്തിയിട്ടുണ്ടോ;

(ബി) എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ;

(സി) വിദ്യാസമ്പന്നരായ കുറച്ചുപേര്‍ക്കുമാത്രം അറിയാവുന്ന ഇംഗ്ളീഷ് ഭാഷയില്‍ കോടതി നടപടികള്‍ തുടരുന്നത് ജനാധിപത്യ സംവിധാനത്തെ പരിമിതപ്പെടുത്തുന്നുണ്ടോ എന്ന് വിലയിരുത്തുമോ;

(ഡി) ഭരണവും നീതി നിര്‍വ്വഹണവും സാധാരണക്കാരനുകുടി മനസിലാകുന്ന മാതൃഭാഷയില്‍ ആകേണ്ടത് പൌരാവകാശത്തെ സംരക്ഷിക്കുന്നതിന് അനിവാര്യമാണ് എന്ന കാര്യം അനുകൂലമായി പരിഗണിക്കുമോ?

5964

ജീവനക്കാരുടെ പരാതികള്‍

ശ്രീ. തോമസ് ഉണ്ണിയാടന്‍

() സംസ്ഥാന ജീവനക്കാരുടെ എത്ര പരാതികളാണ് വിവിധ കോടതികളില്‍ ഫയല്‍ ചെയ്യപ്പെട്ടിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ;

(ബി) സംസ്ഥാന ജീവനക്കാരുടെ ഇത്തരം ആക്ഷേപങ്ങളില്‍ കൂടുതലും വകുപ്പു തലവന്മാരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന വീഴ്ചകള്‍ കൊണ്ടുണ്ടാകുന്നതാണ് എന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;

(സി) എങ്കില്‍ അങ്ങനെ സംഭവിക്കാതിരിക്കാന്‍ എന്തൊക്കെ നിര്‍ദ്ദേശങ്ങള്‍ നല്കുമെന്ന് വ്യക്തമാക്കാമോ?

5965

ആലപ്പുഴ ജില്ലയിലെ കോടതികള്‍

ശ്രീ. ജി. സുധാകരന്‍

() ആലപ്പുഴ ജില്ലയിലെ കോടതികള്‍ അടിസ്ഥാന സൌക ര്യങ്ങളില്ലാതെ ബുദ്ധിമുട്ടനുഭവിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍, കോടതികളുടെ അടിസ്ഥാന സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത് പരിഗണനയിലുണ്ടോ ;

(സി) എന്തെല്ലാം അടിസ്ഥാന സൌകര്യങ്ങളാണ് ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ഡി) അടിസ്ഥാന സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള കോടതികളുടെ പ്രാഥമിക ലിസ്റ് തയ്യാറാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആലപ്പുഴ ജില്ലയിലെ ഏതെല്ലാം കോടതികള്‍ ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്; ഇതിനായി എത്ര തുക വകയിരുത്തിയിട്ടുണ്ട്; വിശദാംശങ്ങള്‍ നല്‍കുമോ ?

5966

കല്‍പ്പറ്റ കോടതിക്ക് അടിസ്ഥാന സൌകര്യങ്ങള്‍

ശ്രീ.എം.വി. ശ്രേയാംസ് കുമാര്‍

() 18.2.2010-ലെ സര്‍ക്കാര്‍ ഉത്തരവ് (എം.എസ്) 611/2010 പ്രകാരം കല്‍പ്പറ്റയില്‍ സ്ഥാപിച്ച കോടതിയുടെ ഇപ്പോഴത്തെ അവസ്ഥ വ്യക്തമാക്കുമോ;

(ബി) പ്രസ്തുത കോടതി കല്‍പ്പറ്റയില്‍ ആരംഭിക്കാനുണ്ടായ സാഹചര്യം വ്യക്തമാക്കുമോ;

(സി) കോടതിക്കാവശ്യമായ അടിസ്ഥാന സൌകര്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;

(ഡി) പ്രസ്തുത കോടതി കല്‍പ്പറ്റയില്‍ നിന്നും മാറ്റുന്നതിനുദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ കാരണം വ്യക്തമാക്കുമോ ?

5967

ഹൈക്കോടതിയിലെ സബോര്‍ഡിനേറ്റ് സ്റാഫിന്റെ നിയമന നടപടി

ശ്രീ.റ്റി. . അഹമ്മദ് കബീര്‍

,, കെ.എന്‍..ഖാദര്‍

,, കെ.എം.ഷാജി

,, എം.പി.അബ്ദുസ്സമദ് സമദാനി

() ഹൈക്കോടതിയിലെ സബോര്‍ഡിനേറ്റ് സ്റാഫിന്റെ നിലവിലുള്ള നിയമന രീതി എന്താണെന്ന് വിശദമാക്കുമോ ;

(ബി) പ്രസ്തുത നിയമനങ്ങളില്‍ സംവരണ വ്യവസ്ഥ പാലിക്കാറുണ്ടോ ;

(സി) സംവരണ പ്രാതിനിധ്യം പരിശോധിക്കാന്‍ എന്തെങ്കിലും സംവിധാനം ഉണ്ടോ എന്ന കാര്യം വ്യക്തമാക്കുമോ ;

(ഡി) പ്രസ്തുത നിയമനങ്ങളെല്ലാം പി.എസ്.സി. മുഖേനയാക്കാന്‍ നടപടി സ്വീകരിക്കുമോ ?

5968

പാരിസ്ഥിതിക അതോറിറ്റി

ശ്രീ. കെ. മുരളീധരന്‍

,, കെ. ശിവദാസന്‍ നായര്‍

,, വര്‍ക്കല കഹാര്‍

,, വി. ഡി. സതീശന്‍

() വികസന പദ്ധതികള്‍ക്കുള്ള പാരിസ്ഥിതിക അനുമതിക്കായി സംസ്ഥാനത്ത് പ്രത്യേക അതോറിറ്റി രൂപീകരിക്കാന്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിട്ടുണ്ടോ ;

(ബി) ഇതുകൊണ്ട് സംസ്ഥാനത്തിന് എന്തെല്ലാം നേട്ടങ്ങളാണ് ഉണ്ടാകുന്നത് ;

(സി) അതോറിറ്റിയുടെ ചുമതലകള്‍ എന്തെല്ലാം ;

(ഡി) നിലവിലുള്ള ഏതെല്ലാം പദ്ധതികള്‍ക്കാണ് പാരിസ്ഥിതികാഘാതപഠനം ആവശ്യമില്ലാത്തത് ;

() കേന്ദ്ര സര്‍ക്കാരിന്റെ പങ്കാളിത്തത്തില്‍ നടപ്പാക്കുന്ന പദ്ധതികള്‍ക്ക് കേന്ദ്ര ഗവണ്‍മെന്റിന്റെ പാരിസ്ഥിതികാനുമതി നേടിയിരിക്കണമെന്ന വ്യവസ്ഥകള്‍ക്ക് മാറ്റം വരുമോ ?

5969

പരിസ്ഥിതി പരിപാലന ഏജന്‍സിയുടെ പ്രവര്‍ത്തനം

ശ്രീ. വി. പി. സജീന്ദ്രന്‍

,, ബെന്നി ബെഹനാന്‍

,, . സി. ബാലകൃഷ്ണന്‍

,, അന്‍വര്‍ സാദത്ത്

() പരിസ്ഥിതി പരിപാലന ഏജന്‍സിയുടെ പ്രവര്‍ ത്തനം ശക്തിപ്പെടുത്താന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(ബി) പ്രസക്തമായ പരിസ്ഥിതി പരിപാലന വിഷയങ്ങളില്‍ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ;

(സി) വിവിധ വകുപ്പുകളിലെ പരിസ്ഥിതി പരിപാലന ഫലപ്രാപ്തി നിര്‍ണ്ണയിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുമോ ?

5970

നിയമന ക്രമക്കേട്

ശ്രീ. ബെന്നി ബെഹനാന്‍

,, കെ. അച്ചുതന്‍

,, വര്‍ക്കല കഹാര്‍

,, വി.ഡി. സതീശന്‍

() കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ശാസ്ത്ര സാങ്കേതിക വകുപ്പില്‍ ഉന്നത നിയമനങ്ങളില്‍ ക്രമക്കേട് നടന്നിട്ടുള്ളതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ഇതിനെക്കുറിച്ച് അന്വേഷണം നടത്താന്‍ തയാറാകുമോ;

(സി) ഏതെല്ലാം നിയമനങ്ങളിലാണ് ക്രമക്കേട് നടന്നതായി ശ്രദ്ധയില്‍പെട്ടിട്ടുള്ളത്;

(ഡി) ഏതുതരം അന്വേഷണമാണ് നടത്താന്‍ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

5971

സദാശിവന്‍പിള്ള റിപ്പോര്‍ട്ടിന്മേലുള്ള നടപടി

ശ്രീ. കെ.വി. വിജയദാസ്

() ശ്രീ. സദാശിവന്‍പിള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 20 വകുപ്പുകളില്‍ ഐ.റ്റി ഡിവിഷനുകള്‍ സ്ഥാപിക്കുന്നതിന് 23/11/2009 -ല്‍ മുന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ ഇപ്പോഴത്തെ പുരോഗതി അറിയിക്കുമോ ;

(ബി) തീരുമാനിക്കപ്പെട്ട 20 വകുപ്പുകളുടെ പേരു വിവരം ലഭ്യമാക്കുമോ ?

5972

ഉദ്യോഗസ്ഥ പരിഷ്കാര സമിതി റിപ്പോര്‍ട്ട്

ഡോ. ടി.എം. തോമസ് ഐസക്

ശ്രീ. ആര്‍. രാജേഷ്

,, കെ.കെ. നാരായണന്‍

,, എം. ഹംസ

() സംസ്ഥാന സിവില്‍ സര്‍വ്വീസിലെ ഏതെല്ലാം വകുപ്പുകളിലെ ഏതെല്ലാം വിഭാഗത്തില്‍പ്പെട്ട ഉദ്യോഗസ്ഥരെയാണ് ഐ.എഎസ് കണ്‍ഫര്‍ ചെയ്തുനല്‍കുന്നതിനുള്ള സെലക്ട് ലിസ്റില്‍ ഉള്‍പ്പെടുത്താന്‍ നിലവില്‍ പരിഗണിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി) ഏത് നിയമത്തിന്റെയും ചട്ടത്തിന്റെയും അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കുമോ;

(സി) വിവിധ ഘട്ടങ്ങളിലായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥ പരിഷ്കാര സമിതിയുടെ റിപ്പോര്‍ട്ടുകളില്‍ ഏതിലെങ്കിലും ഇതു സംബന്ധിച്ച് നിലവിലുള്ള രീതിയ്ക്ക് ഘടനാപരമായ പരിഷ്കാരം വരുത്തണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടോ;

(ഡി) പ്രസ്തുത നിര്‍ദ്ദേശം അംഗീകരിച്ചിട്ടുണ്ടോ:

() എങ്കില്‍ ഇതു സംബന്ധിച്ച് നിലവിലുള്ള ചട്ടങ്ങളില്‍ മാറ്റം വരുത്തണമെന്ന് മറ്റേതെങ്കിലും പഠന റിപ്പോര്‍ട്ടുകള്‍ ഗവണ്‍മെന്റിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ ?

5973

സ്പെഷ്യല്‍ റൂള്‍ ഭേദഗതി

ശ്രീ. മോന്‍സ് ജോസഫ്

,, റ്റി.യു. കുരുവിള

() ജലവിഭവ വകുപ്പില്‍ നടത്തിയിരുന്ന സ്പെഷ്യല്‍ റൂള്‍ ഭേദഗതി പ്രകാരം കാലാകാലങ്ങളായി എല്‍ഡി. ക്ളാര്‍ക്ക് റാങ്ക് ലിസ്റില്‍ നിന്നും നടത്തിയ നിയമനം തടസ്സപ്പെട്ടിരിക്കുന്നത് ഒഴിവാക്കാന്‍ എന്ത് നടപടി സ്വീകരിച്ചു ;

(ബി) 2011 ഡിസംബര്‍ 31 ന് കാലാവധി തീരുന്ന എല്‍.ഡി ക്ളാര്‍ക്ക് റാങ്ക് ലിസ്റുകള്‍ക്കു സ്പെഷ്യല്‍ റൂള്‍ ഭേദഗതി ബാധകമാക്കാതെ നിയമനം നടത്തുമോ ;

(സി) ഇപ്പോള്‍ നിലവിലുള്ള റാങ്ക് ലിസ്റുകളുടെ കാലാവധി തീരുന്നതുവരെ സ്പെഷ്യല്‍ റൂള്‍ ഭേദഗതി താല്‍കാലികമായി തടയുവാന്‍ നടപടി സ്വീകരിക്കുമോ ?

5974

ബി.എസ്.എന്‍.എല്‍. പ്രവര്‍ത്തനത്തിന്റെ ന്യൂനതകള്‍

ശ്രീ. എം.. ബേബി

'' കെ. സുരേഷ് കുറുപ്പ്

'' ബാബു എം. പാലിശ്ശേരി

'' ആര്‍. രാജേഷ്

() സേവനങ്ങള്‍ നല്‍കാതെയും സ്വകാര്യ കമ്പനികളുടെ വെല്ലു വിളികള്‍ നേരിടാന്‍ പദ്ധതികള്‍ ആവിഷ്ക്കരിക്കാതെയും ബി.എസ്.എന്‍.എല്‍. സംസ്ഥാനത്തെ ഉപഭോക്താക്കളെ വഞ്ചിക്കുന്നതായ പരാതികള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ബി.എസ്.എന്‍.എല്‍. ഇത്തരത്തില്‍ പിറകോട്ടു പോകുന്നതിനെതിരെ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധക്ഷണിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ ;

(സി) ബി.എസ്.എന്‍.എല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച സംസ്ഥാനത്തെ ഉപഭോക്താക്കളുടെ പൊതുവായ പരാതികള്‍ എന്തൊക്കെയാണെന്ന് സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ടോ ?

5975

ജവാന്റെ ആശ്രിതനുള്ള സ്ഥലംമാറ്റ മുന്‍ഗണന

ശ്രീ.. . അസീസ്

() സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥലംമാറ്റ മാനദണ്ഡത്തില്‍ ജവാന്മാരുടെ ആശ്രിതര്‍ എന്ന നിര്‍വ്വചനത്തില്‍ ആരെല്ലാമാണ് ഉള്‍പ്പെടുന്നതെന്ന് വ്യക്തമാക്കാമോ ;

(ബി) പ്രസ്തുത നിര്‍വ്വചനത്തില്‍ ഒരു സര്‍ക്കാര്‍ ജീവനക്കാരന് സര്‍വ്വീസില്‍ എത്ര തവണ പ്രസ്തുത പ്രയോജനം അനുഭവിക്കാമെന്ന് വ്യക്തമാക്കുമോ ;

(സി) സ്ഥലംമാറ്റ മാനദണ്ഡത്തില്‍ ജവാന്റെ ആശ്രിതനുള്ള മുന്‍ഗണനകള്‍ എന്തൊക്കെയാണ് ;

(ഡി) പ്രസ്തുത മുന്‍ഗണനകള്‍ ഉള്‍ക്കൊള്ളുന്ന ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ ?

5976

എക്സ് - സര്‍വ്വീസ്കാര്‍ക്ക് ഭൂമി പതിച്ചുനല്‍കുന്നതിന് നടപടി

ശ്രീ. സി. മമ്മൂട്ടി

'' അബ്ദുറഹിമാന്‍ രണ്ടത്താണി

'' എന്‍. ഷംസുദ്ദീന്‍

'' സി. മോയിന്‍കുട്ടി

() എക്സ് സര്‍വ്വീസുകാര്‍ക്ക് ഭൂമി പതിച്ചു നല്കുന്നതിനുള്ള വ്യവസ്ഥയും മാനദണ്ഡങ്ങളും എന്താണെന്നുള്ള വിശദവിവരം നല്കുമോ ;

(ബി) ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളില്‍ പങ്കെടുത്തവര്‍ക്ക് ഭൂമി പതിച്ചു നല്കുന്നതിന് വേണ്ടി രൂപികരിച്ച വ്യവസ്ഥകള്‍ക്ക് ഇപ്പോഴും പ്രാബല്യമുണ്ടോ ;

(സി) കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തിനുള്ളില്‍ പ്രസ്തുത വ്യവസ്ഥ പ്രകാരം ഭൂമി പതിച്ചു കിട്ടുന്നതിനുള്ള അപേക്ഷകളേതെങ്കിലും ലഭിച്ചിട്ടുണ്ടോ ; എങ്കില്‍ എത്ര പേര്‍ക്ക് ഭൂമി പതിച്ചു നല്കി ; വിശദവിവരം നല്കുമോ ;

(ഡി) ഇത്തരം അപേക്ഷകളില്‍ നടപടി സ്വീകരിക്കേണ്ടത് ഏതു തലത്തിലാണെന്നും, രാജ്യ സൈനിക ബോര്‍ഡിന്റെ ശുപാര്‍ശ ഇക്കാര്യത്തില്‍ ആവശ്യമുണ്ടോ എന്നും എങ്കില്‍ എല്ലാ അപേക്ഷകളിലും ശുപാര്‍ശ നല്കിയിരുന്നോ എന്നും വ്യക്തമാക്കുമോ ;

() ഇത്തരത്തില്‍ പതിച്ചു നല്കുന്ന ഭൂമി കൈമാറ്റം ചെയ്യുന്നതിനുള്ള നിയന്ത്രിത വ്യവസ്ഥ എന്താണെന്നും ഏതെങ്കിലും കേസില്‍ വ്യവസ്ഥ ഇളവു ചെയ്തിരുന്നോ എന്നും വിശദമാക്കുമോ ?

5977

സായുധസേനാ ഫ്ളാഗ്ഡേ ഫണ്ട് ശേഖരണ നടപടി

ശ്രീ.അബ്ദുറഹിമാന്‍ രണ്ടത്താണി

,, എന്‍. ഷംസുദ്ദീന്‍

,, സി.മോയിന്‍കുട്ടി

,, സി.മമ്മൂട്ടി

() സായുധസേനാ ഫ്ളാഗ്ഡേ ഫണ്ട് ശേഖരണ നടപടികളുടെ വിശദവിവരം നല്കാമോ ;

(ബി) 2010-ലെ ഫ്ളാഗ്ഡേയോടനുബന്ധിച്ച് ശേഖരിച്ച ഫണ്ടിന്റെ വിശദവിവരം ലഭ്യമാക്കാമോ ;

(സി) 2011-ലെ ഫ്ളാഗ്ഡേ ഫണ്ട് ശേഖരണത്തിനുള്ള നടപടികളുടെ പുരോഗതി വിശദമാക്കാമോ ; പരിപാടി വിജയപ്രദമാക്കാന്‍ കൂടുതല്‍ നടപടികള്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ഡി) ഫ്ളാഗ്ഡേ ഫണ്ടിന്റെ വിനിയോഗക്രമം എന്താണെന്ന് വെളിപ്പെടുത്തുമോ ;

() ഫ്ളാഗ്ഡേ ഫണ്ടില്‍ നിന്നും സ്റേറ്റ്/ഡിസ്ട്രിക്ട് മിലിറ്ററിബനവലന്റ് ഫണ്ടിലേക്ക് വിഹിതം നല്കാറുണ്ടോ ; എങ്കില്‍ അത് സംബന്ധിച്ച വിശദവിവരം നല്കാമോ ;

(എഫ്) ബനവലന്റ് ഫണ്ടിന്റെ വിനിയോഗക്രമവും, 31.3.2011 -ലെ കണക്കുപ്രകാരം എന്ത് തുക നീക്കിയിരിപ്പുണ്ടെന്നും വ്യക്തമാക്കുമോ ?

5978

ദുരിതാശ്വാസ നിധി

ശ്രീ. കെ.കെ. ജയചന്ദ്രന്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും എത്ര രൂപയുടെ സാമ്പത്തിക സഹായം അനുവദിക്കുകയുണ്ടായി ; ജില്ല തിരിച്ച് വ്യക്തമാക്കുമോ ;

(ബി) മണ്ഡലം തിരിച്ച് കണക്കുകള്‍ സൂക്ഷിക്കാറുണ്ടോ ; ഇല്ലെങ്കില്‍ ഭാവിയില്‍ മണ്ഡലം തിരിച്ചുള്ള കണക്കുകള്‍ സൂക്ഷിക്കുന്ന കാര്യം പരിഗണിക്കുമോ ;

(സി) സാമ്പത്തിക സഹായം അനുവദിക്കുന്ന സമയത്ത് തന്നെ അപേക്ഷകനെ ആ വിവരം അറിയിക്കാറുണ്ടോ ; ഇല്ലെങ്കില്‍ സഹായം അനുവദിച്ച കാര്യം അറിയിക്കുന്ന കാര്യം പരിഗണിക്കുമോ ?

5979

ദുരിതാശ്വാസ നിധിയില്‍ നിന്നും വിവിധ ധനസഹായങ്ങള്‍ക്കായി നടപടി

ശ്രീ. രാജു എബ്രഹാം

() ഈ സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷം ഇന്നേവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും വിവിധ ധനസഹായങ്ങള്‍ക്കായി എത്ര അപേക്ഷകളാണ് ലഭിച്ചിട്ടുള്ളതെന്ന് നിയോജക മണ്ഡലം തിരിച്ച് വ്യക്തമാക്കാമോ;

(ബി) ഇതില്‍ എത്ര പേര്‍ക്ക് ധനസഹായം ലഭ്യമാക്കിയിട്ടുണ്ട്; എത്ര അപേക്ഷകള്‍ റിപ്പോര്‍ട്ടിനായി താഴേക്ക് അയച്ചിട്ടുണ്ട്;

(സി) എത്ര അപേക്ഷകള്‍ നിരസിച്ചിട്ടുണ്ട്;

(ഡി) എത്ര അപേക്ഷകള്‍ നടപടികള്‍ പൂര്‍ത്തീകരിക്കാനായി അവശേഷിക്കുന്നുണ്ട് എന്ന് നിയോജക മണ്ഡല അടിസ്ഥാനത്തില്‍ വ്യക്തമാക്കാമോ ?

5980

ധനസഹായം ലഭ്യമാക്കാന്‍ നടപടി

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() പാമ്പുകടിയേറ്റും ഇടിമിന്നലേറ്റും മരിക്കുന്നവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ഇപ്പോള്‍ എത്ര രൂപയാണ് ധനസഹായം പ്രഖ്യാപിച്ചിട്ടുള്ളതെന്ന് വെളിപ്പെടുത്തുമോ;

(ബി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സംസ്ഥാനത്താകെ എത്ര പേര്‍ പാമ്പുകടിയേറ്റും ഇടിമിന്നലേറ്റും മരണപ്പെട്ടിട്ടുണ്ടെന്ന വിവരം വെളിപ്പെടുത്താമോ;

(സി) മരണപ്പെട്ടവര്‍ ആരൊക്കെയെന്നും, ഇവരില്‍ ആര്‍ക്കൊക്കെ സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ലഭ്യമായിട്ടുണ്ടെന്നും വെളിപ്പെടുത്തുമോ?

BACK

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.