UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

5901

പോലീസ് സ്റേഷനുകളിലെ ടെലിഫോണ്‍, ഇന്റര്‍നെറ്റ് ഉപയോഗത്തിനുള്ള തുക

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() സംസ്ഥാനത്തെ പോലീസ് സ്റേഷനുകളില്‍ ടെലിഫോണ്‍, ഇന്റര്‍നെറ്റ് എന്നിവയ്ക്കായി എത്ര തുകയാണ് പ്രതിമാസം അനുവദിക്കുന്നത്;

(ബി) പ്രസ്തുത തുക നിലവിലുള്ള സാഹചര്യത്തില്‍ പരിമിതമാണെന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) എങ്കില്‍ ഈ ഇനത്തിലുള്ള തുക വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണിക്കുമോ; വിശദാംശങ്ങള്‍ അറിയിക്കുമോ?

5902

മണിചെയിന്‍ തട്ടിപ്പിനെതിരെ അന്വേഷണം

ശ്രീ. റ്റി.എന്‍. പ്രതാപന്‍ 

() യൂണിപേ, വിസാരേഖ് എന്നീ മണിചെയിന്‍ കമ്പനികളുടെ മറവില്‍ പണം തട്ടി എടുത്തു എന്ന പ്രശ്നം ഉന്നയിച്ച് തിരുവനന്തപുരം കുന്നുകുഴി കെ.വി. ലൈനില്‍ ശ്രീ. ബി. ക്രിസ്റഫര്‍ 11.06.2011 ന് ശേഷം സ്റേറ്റ് പോലീസ് ചീഫിന് പരാതി നല്‍കിയിരുന്നുവോ; എങ്കില്‍ ആ പരാതിയില്‍ ഉന്നയിച്ച സംഗതികളിന്‍മേല്‍ എന്ത് തരത്തിലുളള അന്വേഷണമാണ് പോലീസ് നടത്തിയത് എന്ന് വിശദമാക്കാമോ;

(ബി) പ്രസ്തുത പരാതിയില്‍ ശ്രീ. പ്രേംകുമാര്‍ ഢചഞഅ100, കരുമം, കരമന, തിരുവനന്തപുരം എന്നയാളുടേയും കുടുംബാംഗങ്ങളുടെയും സാമ്പത്തിക ഇടപാടുകളെ കുറിച്ച് എന്തെങ്കിലും അന്വേഷണം നടത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വിശദമാക്കാമോ;

(സി) വ്യക്തമായ സാമ്പത്തിക സ്രോതസ്സ് ഇല്ലാതെ ഇവര്‍ പരാതിയില്‍ സൂചിപ്പിക്കുന്ന പ്രകാരം സാമ്പത്തിക ഇടപാടുകള്‍ നടത്തിയ കാര്യം ഗൌരവമായി അന്വേഷിച്ച് മേല്‍നടപടികള്‍ സ്വീകരിക്കുമോ?

5903

ജി. . എസ്. സഹായത്തോടെയുള്ള നിയമപാലനം

ശ്രീ. കെ. അച്ചുതന്‍

,, സി. പി. മുഹമ്മദ്

,, വി. ഡി. സതീശന്‍

() പോലീസ് വകുപ്പിന്റെ ജി. . എസ്. സഹായത്തോടെയുള്ള നിയമപാലനത്തിലൂടെ പൌരന്മാര്‍ക്ക് എന്തെല്ലാം സേവനങ്ങളാണ് നല്‍കിവരുന്നത്;

(ബി) ഈ സേവനസൌകര്യങ്ങള്‍ സംസ്ഥാനത്ത് എത്രയിടങ്ങളില്‍ നടപ്പാക്കിയിട്ടുണ്ട്;

(സി) എല്ലാ സംഘങ്ങളിലേക്കും ഇത് വ്യാപിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(ഡി) പൌരന്മാര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ അറിയുന്നതിനുള്ള ടച്ച് സ്ക്രീന്‍ കിയോസ്ക്കുകള്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

5904

വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഹോംഗാര്‍ഡുകളുടെ അക്രമം

ശ്രീ.കെ.കെ.ജയചന്ദ്രന്‍

() ഗതാഗതനിയന്ത്രണത്തിനും വിദ്യാര്‍ത്ഥികളെ റോഡ് മുറിച്ചുകടക്കാന്‍ സഹായിക്കുന്നതിനുമായി ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കപ്പെട്ട ഹോംഗാര്‍ഡുകള്‍ വിദ്യാത്ഥികളെ ലാത്തി ഉപയോഗിച്ച് മര്‍ദ്ദിച്ച കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ;

(ബി) ഹോംഗാര്‍ഡുകള്‍ക്ക് ലാത്തി ഉപയോഗിക്കാന്‍ അനുവാദം നല്‍കിയിട്ടുണ്ടോ ;

(സി) ഹോംഗാര്‍ഡുകള്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച സംഭവം അന്വേഷിക്കുമോ ;

(ഡി) അക്രമം നടത്തിയ ഹോംഗാര്‍ഡിനെതിരെ നടപടി എടുത്തിട്ടുണ്ടോ ; ഇല്ലെങ്കില്‍ നടപടിയുണ്ടാകുമോ ?

5905

പിന്‍വലിക്കപ്പെട്ട കേസ്സുകള്‍

ശ്രീ. രാജു എബ്രഹാം

() ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഇതേവരെ എത്ര കേസ്സുകള്‍ പിന്‍വലിക്കാനായി പ്രോസിക്യൂഷന് ഉത്തരവ് നല്‍കിയിട്ടുണ്ട്; ഇത് പ്രകാരം എത്ര കേസ്സുകള്‍ പിന്‍വലിക്കപ്പെട്ടിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;

(ബി) ഏതൊക്കെ തരത്തിലുള്ള കേസ്സുകളാണ് പിന്‍വലിച്ചിട്ടുള്ളതെന്നും ഇവ ഏതൊക്കെ സെക്ഷന്‍ ഉള്‍പ്പെടുത്തിയിരുന്ന കേസ്സുകളാണെന്നും ഏതൊക്കെ കോടതികളില്‍ ഉള്ളവ ആയിരുന്നുവെന്നും വ്യക്തമാക്കുമോ?

5906

അന്യ സംസ്ഥാനങ്ങളിലെ മലയാളി വിദ്യാര്‍ത്ഥികളുടെ സുരക്ഷ

ശ്രീ. പി. റ്റി. . റഹീം

() തമിഴ്നാട്ടിലെ സേലത്ത് പാവൈ എഞ്ചിനീയറിംഗ് കോളേജിലെ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനമേറ്റതു സംബന്ധിച്ച പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) പീഡനം ചോദ്യം ചെയ്തതിന് സസ്പെന്റ് ചെയ്യപ്പെട്ട വിദ്യാര്‍ത്ഥികളെ കോളേജില്‍ തിരികെ പ്രവേശിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ ;

(സി) ഇതര സംസ്ഥാനങ്ങളില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത് ?

5907

പാലക്കാട് പുതിയ സബ്ജയില്‍ നിര്‍മ്മിക്കുന്നതിന് നടപടി

ശ്രീ. കെ. വി. വിജയദാസ്

() പാലക്കാട് സബ്ജയിലില്‍ പാര്‍പ്പിക്കാവുന്ന പരമാവധി തടവുകാരുടെ എണ്ണമെത്രയാണ്;

(ബി) ഇപ്രകാരം പാര്‍പ്പിക്കുവാന്‍ കഴിയുന്ന തടവുകാരുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ തടവുകാര്‍ നിലവില്‍ പാലക്കാട് സബ്ജയിലില്‍ കഴിയുന്നുണ്ടോ;

(സി) ഇവിടുത്തെ സ്ഥലപരിമിതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) എങ്കില്‍ ആവശ്യമായ സ്ഥലം ഏറ്റെടുത്ത് പുതിയ സബ് ജയില്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ സത്വര നടപടികള്‍ സ്വീകരിക്കുമോ?

5908

ബംഗാളി തൊഴിലാളികള്‍ക്ക് നേരെ ആക്രമണം

ശ്രീ. സി. കെ. സദാശിവന്‍

() കായംകുളം അസംബ്ളി നിയോജക മണ്ഡലത്തില്‍ മുരിക്കുംമൂട്ടില്‍ 25-09-2011 ന് രാത്രിയില്‍ 40 ഓളം വരുന്ന ബംഗാളി തൊഴിലാളികളെ സംഘം ചേര്‍ന്ന് ആക്രമിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഇതിന് ഉത്തരവാദികളായ എല്ലാ പ്രതികളെയും അറസ്റ് ചെയ്തിട്ടുണ്ടോ ;

(സി) കുറ്റവാളികള്‍ക്കെതിരെ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വിശദമാക്കാമോ ;

(ഡി) പ്രസ്തുത തൊഴിലാളികള്‍ക്ക് പൂര്‍ണ്ണമായും സൌജന്യ വൈദ്യസഹായം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

5909

ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ സുരക്ഷാ സംവിധാനം

ശ്രീ. റ്റി.എന്‍. പ്രതാപന്‍

'' കെ. അച്ചുതന്‍

'' വര്‍ക്കല കഹാര്‍

'' വി.ഡി. സതീശന്‍

() ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ സുരക്ഷയ്ക്ക് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(ബി) ഇതിനായി ടെംപിള്‍ പോലീസ് സ്റേഷന്‍ രൂപീകരിക്കുന്ന കാര്യം പരിഗണിക്കുമോ;

(സി) സുരക്ഷാ സന്നാഹം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സ്കാനറുകള്‍ അടക്കമുള്ള അത്യാധുനിക ഉപകരണങ്ങള്‍ സ്ഥാപിക്കുമോ;

(ഡി) ഭക്തജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയില്‍ സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നകാര്യം പരിഗണിക്കുമോ?

5910

മണല്‍ കേസ്സുകള്‍

ശ്രീ.കെ. അജിത്

() വൈക്കം, വെള്ളൂര്‍, തലയോലപ്പറമ്പ് പോലീസ് സ്റേഷനുകളിലായി കഴിഞ്ഞ 1 വര്‍ഷത്തിനിടയില്‍ അനധികൃത മണല്‍ ഖനനത്തിനും മണല്‍ കടത്തിനുമെതിരെ എത്ര കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;

(ബി) പ്രസ്തുത കേസുകളുമായി ബന്ധപ്പെട്ട് എത്ര വാഹനങ്ങളും, വള്ളങ്ങളും പോലീസ് കസ്റഡിയില്‍ എടുത്തിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;

(സി) ഇങ്ങനെ പിടിക്കപ്പെട്ട വാഹനമോ, വള്ളമോ പോലീസ് ലേലത്തിന് വിധേയമാക്കിയിട്ടുണ്ടോ?

5911

കെ..പി.., പി.ടി.സി. എന്നീ ട്രെയിനിംഗുകാരുടെ വിശദാംശം

ശ്രീ. കെ. വി. വിജയദാസ്

() കെ..പി.., പി.ടി.സി. എന്നീ വിടങ്ങളിലായി കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം എത്ര പരിശീലന ക്ളാസുകള്‍ നടത്തിയിട്ടുണ്ട്;

(ബി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമുള്ള ഈ പരിശീലക സ്ഥാപനങ്ങളുടെ പുരോഗതി വിവരം നല്‍കുമോ;

(സി) ഇപ്രകാരമുള്ള അക്കാദമികളില്‍ ക്ളാസ്സെടുക്കുന്ന അദ്ധ്യാപകരുടെ നിയമനരീതിയും യോഗ്യതയും വെളിപ്പെടുത്തുമോ;

(ഡി) ഈ സ്ഥാപനങ്ങളിലെ ഡി.എം.യു. മാരുടെ യോഗ്യത നിശ്ചയിക്കപ്പെട്ടിട്ടുണ്ടോ?

5912

ജയിലുകളിലെ മൊബൈല്‍ ജാമറുകള്‍

ശ്രീ. വി.റ്റി. ബല്‍റാം

'' സണ്ണി ജോസഫ്

'' ലൂഡി ലൂയിസ്

'' പി.. മാധവന്‍

() ജയിലുകളില്‍ മൊബൈല്‍ ജാമറുകള്‍ പ്രവര്‍ത്തക്ഷമമാക്കാന്‍ എന്തെല്ലാം നടപടികളാണ് കൈകൊള്ളാനുദ്ദേശിക്കുന്നത്;

(ബി) അത്യാധുനിക സാങ്കേതിക സംവിധാനങ്ങള്‍ ഉള്ള മൊബൈല്‍ ജാമറുകള്‍ സ്ഥാപിക്കുന്ന കാര്യം പരിഗണിക്കുമോ;

(സി) മൊബൈല്‍ ജാമറുകളുടെ പ്രവര്‍ത്തന രീതിയെ സംബന്ധിച്ച് ഇടയ്ക്കിടെ പരിശോധ നടത്തുന്ന സംവിധാനം ഏര്‍പ്പെടുത്തുമോ?

5913

ആര്‍. ബാലകൃഷ്ണപിള്ളയുമായി ഫോണില്‍ ബന്ധപ്പെട്ട വര്‍ക്കെതിരെ കേസ്

ശ്രീ. പി. റ്റി. . റഹീം

() ജയിലില്‍ കഴിയുന്ന ആര്‍. ബാലകൃഷ്ണപിള്ളയുമായി ഫോണില്‍ ബന്ധപ്പെട്ടതിന് റിപ്പോര്‍ട്ടര്‍ ചാനല്‍ ലേഖകന്‍, സര്‍ക്കാര്‍ ചീഫ് വിപ്പ് എന്നിവരുടെ പേരില്‍ കേസ് എടുത്തിട്ടുണ്ടോ;

(ബി) ഇല്ലെങ്കില്‍ എന്തുകൊണ്ട്;

(സി) പ്രസ്തുത കുറ്റത്തിന് നിയമപരമായി എന്ത് ശിക്ഷയാണ് നിശ്ചയിച്ചിട്ടുള്ളത്?

5914

ക്രിമിനല്‍ സ്വഭാവമുള്ള പോലീസുകാര്‍

ശ്രീ. . കെ. ബാലന്‍

,, . എം. ആരിഫ്

,, എം. ചന്ദ്രന്‍

,, ജെയിംസ് മാത്യു

() ക്രിമിനല്‍ സ്വഭാവമുള്ള പോലീസുകാര്‍ സമൂഹത്തിന്റെ സുരക്ഷയെ ബാധിക്കുമെന്ന് കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടിട്ടുളളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഇത് സംബന്ധമായി ഡി.ജി.പി. സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതി അംഗീകരിക്കുകയുണ്ടായോ ; ഇല്ലെങ്കില്‍ പൂര്‍ണ്ണവും വ്യക്തവുമായ വിവരങ്ങള്‍ അടങ്ങിയ പുതിയ റിപ്പോര്‍ട്ട് കോടതി ആവശ്യപ്പെട്ടിട്ടുണ്ടോ;

(സി) ക്രിമിനല്‍ സ്വഭാവമുള്ളവരെ അകറ്റി നിര്‍ത്താന്‍  സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ?

5915

പൊതുസ്ഥലങ്ങളിലെ പുകവലി

ശ്രീ.കെ.കെ.ജയചന്ദ്രന്‍

() പൊതുസ്ഥലങ്ങളിലെ പുകവലി വര്‍ദ്ധിച്ചുവരുന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ;

(ബി) പൊതുസ്ഥലങ്ങളിലെ പുകവലി വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, ഇതുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കുന്നത് കുറഞ്ഞുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ;

(സി) ബസ് സ്റാന്‍ഡുകളിലും, ഓഫീസ് പരിസരങ്ങളിലും 'ഇവിടെ പുകവലി പാടില്ല' എന്ന ബോര്‍ഡ് വയ്ക്കുന്ന കാര്യം പരിഗണിക്കുമോ ?

5916

ബ്രീത്ത് അനലൈസര്‍, ആല്‍ക്കോമീറ്റര്‍ എന്നിവ എല്ലാ പോലീസ് സ്റേഷനിലും ലഭ്യമാക്കാന്‍ പടപടി

ശ്രീ.കെ. അജിത്

() പോലീസ് വകുപ്പിന്റെ നവീകരണവുമായി ബന്ധപ്പെട്ട് 2010-2011 വര്‍ഷത്തില്‍ എത്ര തുക ചെലവഴിച്ചിട്ടുണ്ട്;

(ബി) നവീകരണത്തിന്റെ ഭാഗമായി ബ്രീത്ത് അനലൈസര്‍, ആല്‍ക്കോമീറ്റര്‍ എന്നിവ കേരളത്തിലെ എല്ലാ പോലീസ് സ്റേഷനിലും ലഭ്യമാക്കിയിട്ടുണ്ടോ; ഇല്ല എങ്കില്‍ പ്രസ്തുത ഉപകരണങ്ങള്‍ എല്ലാ പോലീസ് സ്റേഷനിലും ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;

(സി) സെന്‍ട്രിയര്‍ലി ബുക്ക്, പോലീസ്കാരുടെ നോട്ട് ബുക്ക് എന്നിവ എല്ലാ പോലീസ് സ്റേഷനുകളിലും കൃത്യസമയത്തുതന്നെ ലഭ്യമാക്കാറുണ്ടോ; ഇല്ലെങ്കില്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;

(ഡി) എല്ലാ പോലീസ് സ്റേഷനുകളിലും ഉള്ള ജീവനക്കാര്‍ക്ക് ശമ്പള പരിഷ്ക്കരണത്തിന്റെ ആനുകൂല്യം ലഭ്യമാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനുള്ള നടപടി സ്വീകരിക്കുമോ ?

5917

പോലീസ് വാഹനങ്ങള്‍ക്കുള്ള ഇന്ധനം

ശ്രീ. കെ. അജിത്

() കേരളത്തിലെ ഓരോ പോലീസ് സ്റേഷനുകളിലേയ്ക്കും പോലീസ് സര്‍ക്കിള്‍ സ്റേഷനുകളിലേയ്ക്കും അനുവദിക്കുന്ന ഇന്ധനത്തിന്റെ അളവില്‍ വ്യത്യാസമുണ്ടോ; ഉണ്ടെങ്കില്‍ വ്യത്യാസത്തിന്റെ മാനദണ്ഡം എന്തെന്ന് വ്യക്തമാക്കാമോ;

(ബി) ഇവ ഏകീകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമോ;

(സി) അനുവദിക്കുന്ന ഇന്ധനത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമോ;

(ഡി) അനധികൃത മണല്‍ ഖനനം നടക്കുന്ന പ്രദേശങ്ങളില്‍ പോലീസിന് അനുവദിച്ചിട്ടുള്ള ബോട്ടുകളില്‍ എത്ര ലിറ്റര്‍ ഇന്ധനമാണ് അനുവദിക്കുന്നത്; ഇത് കൃത്യമായി ലഭ്യമാക്കാറുണ്ടോ;

() ഇത് വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമോ?

5918

പോലീസ് സേനയിലുള്ളവരുടെ രഹസ്യയോഗങ്ങള്‍

ശ്രീ.കെ.കെ. ജയചന്ദ്രന്‍

,, ബാബു എം.പാലിശ്ശേരി

,, സി.കെ. സദാശിവന്‍

,, പുരുഷന്‍ കടലുണ്ടി

() പോലീസ് സേനയിലുള്ളവര്‍ രാഷ്ട്രീയപ്രേരിതമായി രഹസ്യയോഗങ്ങള്‍ ചേരുന്നതിനോടുള്ള നിലപാട് എന്താണെന്ന് വ്യക്തമാക്കുമോ;

(ബി) തിരുവനന്തപുരത്തെ എന്‍.ജി.ഒ അസോസിയേഷന്‍ ഹാളില്‍ നടന്ന രഹസ്യയോഗം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത യോഗത്തില്‍ എത്ര പോലീസുകാര്‍ പങ്കെടുത്തിട്ടുണ്ടെന്ന് അറിയിക്കാമോ;

(സി) പ്രസ്തുത യോഗം സംബന്ധിച്ച പത്രവാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് സംബന്ധിച്ച് എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ ?

5919

കര്‍ഷകര്‍ക്ക് തോക്ക് ലൈസന്‍സ് അനുവദിക്കുന്നതിന് നടപടി

ശ്രീ. എന്‍. . നെല്ലിക്കുന്ന്

() കാര്‍ഷിക ആവശ്യം മുന്‍നിര്‍ത്തി കാസര്‍ഗോഡ് ജില്ലയില്‍ എത്ര കര്‍ഷകര്‍ക്ക് തോക്ക് ലൈസന്‍സ് അനുവദിച്ചിട്ടുണ്ട്;

(ബി) കാര്‍ഷിക ആവശ്യത്തിന് അനുവദിച്ച തോക്കുകളുടെ എത്ര ലൈസന്‍സുകള്‍ പുതുക്കി നല്‍കിയിട്ടുണ്ടെന്നും, എത്ര അപേക്ഷ പുതുക്കി നല്‍കാതെ കെട്ടിക്കിടക്കുന്നുണ്ടെന്നും വ്യക്തമാക്കുമോ;

(സി) പ്രസ്തുത ലൈസന്‍സ് പുതുക്കുന്നതിന് കര്‍ഷകര്‍ അപേക്ഷ നല്‍കി മാസങ്ങളോളം കാത്തിരിക്കുന്ന അവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) പുതുക്കി നല്‍കാതിരിക്കുന്നതിന്റെ കാരണമെന്തെന്ന് വ്യക്തമാക്കുമോ?

5920

വാളകം സംഭവത്തിന്റെ അന്വേഷണം

ശ്രീ. പി. കെ. ഗുരുദാസന്‍

ശ്രീമതി പി. അയിഷാ പോറ്റി

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

,, രാജു എബ്രഹാം

() വാളകത്ത് അദ്ധ്യാപകനെ പൈശാചികമായി ആക്രമിച്ച സംഭവത്തിന്റെ അന്വേഷണം സി.ബി..യ്ക്ക് വിടണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇക്കാര്യത്തിലുള്ള സമീപനം വെളിപ്പെടുത്താമോ;

(സി) ഇപ്പോള്‍ അന്വേഷണം സ്വതന്ത്രമായി നടക്കുന്നില്ലെന്ന ആക്ഷേപങ്ങള്‍ക്കിടയാക്കിയ കാര്യങ്ങള്‍ എന്തൊക്കെയായിരുന്നു; സംഭവത്തിന്റെ എഫ്..ആര്‍. തയ്യാറാക്കിയത് എപ്പോഴായിരുന്നു;

(ഡി) ആക്രമിക്കപ്പെട്ട് ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ കഴിയുന്ന അദ്ധ്യാപകന്‍ അന്വേഷണത്തില്‍ സഹകരിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടോ;

() അന്വേഷണത്തില്‍ ആരെയെല്ലാം ചോദ്യം ചെയ്യുകയുണ്ടായി ?

5921

കാസര്‍ഗോഡ് വെടിവെയ്പ്

ശ്രീ. പി. റ്റി. . റഹീം

() കാസര്‍ഗോഡ് മുസ്ളിംലീഗ് സമ്മേളനത്തോടനുബന്ധിച്ചുണ്ടായ വെടിവെയ്പിനെത്തുടര്‍ന്നു സമാധാനഭംഗമുണ്ടായതുമായി ബന്ധപ്പെട്ട് എത്ര കേസുകളാണ് ചാര്‍ജ് ചെയ്തിട്ടുള്ളത്;

(ബി) ഇതില്‍ എത്ര കേസുകളാണ് സി.ബി.ഐ യ്ക്ക് വിട്ടത്;

(സി) അവ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;

(ഡി) ഇതുമായി ബന്ധപ്പെട്ട മറ്റു കേസുകള്‍ സി.ബി.ഐ ക്ക് വിടാന്‍ ഉദ്ദേശിക്കുന്നുണ്ടോ?

5922

നേമം സി.. ഓഫീസിലെ മാഫിയ ബന്ധം

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

() ഗുണ്ടാ-മാഫിയ സംഘത്തിന് നേമം സി. . ഓഫീസില്‍ ഓണസദ്യയും, മദ്യസല്‍ക്കാരവും നടത്തിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ:

(ബി) എങ്കില്‍ ഇത് നിയമാനുസൃതമായ നപടിയാണോ;

(സി) ഇതിനെതിരെ സ്വീകരിച്ച നടപടികള്‍ എന്താണ്; വ്യക്തമാക്കുമോ?

5923

പാലമേല്‍ പഞ്ചായത്തിലെ ആക്രമണം

ശ്രീ. ആര്‍. രാജേഷ്

() മാവേലിക്കരമണ്ഡലത്തിലെ പാലമേല്‍ പഞ്ചായത്തില്‍ 2011 സെപ്റ്റംബര്‍ അവസാനം അനുശിവനെയും മുകുന്ദനെയും ആക്രമിച്ച കേസിലെ പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടോ;

(ബി) എങ്കില്‍ പ്രതിപ്പട്ടികയിലുളളത് ആരൊക്കെയാണ്; ഏതു വകുപ്പാണ് ചുമത്തിയിട്ടുളളതെന്ന് വ്യക്തമാക്കുമോ;

(സി) പ്രസ്തുത സംഭവത്തില്‍ കൌണ്ടര്‍ കേസ് എടുത്തിട്ടുണ്ടോ; എങ്കില്‍ ആരൊക്കെയാണ് പ്രതിപ്പട്ടികയിലുളളത്; ഏതു വകുപ്പാണ് ചുമത്തിയിട്ടുളളത്?

5924

കാസര്‍ഗോഡ് ജില്ലയിലെ അക്രമ പരമ്പര

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() കാസര്‍ഗോഡ് ജില്ലയില്‍ ഹോസ്ദുര്‍ഗ്ഗ്, ബേക്കല്‍, അമ്പലത്തറ പോലീസ് സ്റേഷനുകളിലെ പരിധിയില്‍ 2011 ഒക്ടോബര്‍ 9, 10, 11, 12 തീയതികളില്‍ നടന്ന അക്രമ പരമ്പര ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പ്രസ്തുത അക്രമ പരമ്പര ഏത് യോഗത്തിന്റെ ഭാഗമായിട്ടാണ് നടന്നിട്ടുളളതെന്ന് വിശദമാക്കാമോ;

(സി) അക്രമത്തില്‍ എത്ര വീടുകളും കടകളുമാണ് തകര്‍ത്തിട്ടുളളത്; ഇതിലൂടെ എത്ര രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്;

(ഡി) അക്രമം വ്യാപിക്കാതിരിക്കാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുളളതെന്ന് അറിയിക്കാമോ;

() ജില്ലയുടെ തീരദേശ മേഖലയിലെ പ്രശ്നങ്ങളിലൂടെ സാമുദായിക സ്പര്‍ദ്ധ വര്‍ദ്ധിപ്പിക്കുന്ന പ്രവര്‍ത്തനം തടയുന്നതിനുളള നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ അറിയിക്കാമോ?

5925

ചടയമംഗലത്തെ വാഹനാപകടം

ശ്രീ.ആര്‍.സെല്‍വരാജ്

() തിരുവനന്തപുരം ജില്ലയിലെ ചടയമംഗലത്ത് വച്ച് ഡി.ജി.പി.ഓഫീസിലെ ഒരു വാഹനം അപകടത്തില്‍പ്പെട്ടിട്ടുണ്ടോ ; ഉണ്ടെങ്കില്‍ ഇത് സംബന്ധിച്ച് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ ;

(ബി) പ്രസ്തുത വാഹനം ഓടിച്ചിരുന്നത് ആരാണെന്നും, സര്‍ക്കാരിന്റെ ഏത് ആവശ്യത്തിനാണ് വാഹനം ഉപയോഗിച്ചതെന്നും, ലോഗ് ബുക്ക് പ്രകാരമുള്ള വിവരം ലഭ്യമാക്കുമോ ;

(സി) പ്രസ്തുത വാഹനം ഉപയോഗിക്കുന്നതിന് ഏത് ഉദ്യോഗസ്ഥനെയാണ് ചുമതലപ്പെടുത്തിയിരുന്നതെന്നും, വാഹനം അപകടത്തില്‍ പ്പെട്ടസമയം പ്രസ്തുത ഉദ്യോഗസ്ഥന്‍ വാഹനത്തില്‍ ഉണ്ടായിരുന്നോ എന്നും വ്യക്തമാക്കുമോ ;

(ഡി) പ്രസ്തുത അപകടം സംബന്ധിച്ച് പോലീസ് കേസ് രജിസ്റര്‍ ചെയ്തിട്ടുണ്ടോ ?

5926

വെടിവെയ്പിനെതിരെ ജുഡീഷ്യല്‍ അന്വേഷണം

ശ്രീ.കോടിയേരി ബാലകൃഷ്ണന്‍

,, എളമരം കരീം

,, ജെയിംസ് മാത്യു

,, റ്റി.വി.രാജേഷ്

() കോഴിക്കോട് എഞ്ചിനീയറിംഗ് കോളേജിന് മുന്നില്‍ ഉപരോധ സമരം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിവെയ്പ് നടത്തിയ സംഭവം സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ തയ്യാറാകുമോ ; ഇത് സംബന്ധിച്ച് ഇതിനകം ഏതെല്ലാം അന്വേഷണ റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ട് ; അവ അംഗീകരിച്ചിട്ടുണ്ടോ ;

(ബി) വിദ്യാര്‍ത്ഥികള്‍ക്ക് നേരെ മുന്നറിയിപ്പില്ലാതെ വെടിവെയ്പ് നടത്തിയ പോലീസ് ഉദ്യോഗസ്ഥനെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ ; ഈ  ഉദ്യോഗസ്ഥനെതിരെ ഏതെല്ലാം കുറ്റങ്ങള്‍ക്ക് ഏതെല്ലാം കേസ്സുകള്‍ നേരത്തെ ഉണ്ടായിരുന്നു ;

(സി)

കോഴിക്കോട്ടെ ഉപരോധ സമരത്തിനെതിരെ നടന്ന വെടിവെയ്പ്പ്, ലാത്തിച്ചാര്‍ജ്ജ്, ടിയര്‍ ഗ്യാസ്പ്രയോഗം, മര്‍ദ്ദനം എന്നിവയില്‍ എത്ര വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കുപറ്റുകയുണ്ടായി ;

(ഡി) വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ ഏതെല്ലാം വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസ്സെടുത്തിട്ടുള്ളത് ?

5927

വെടിവെയ്പില്‍ പ്രതികളായ പോലീസ് ഉദ്യോഗസ്ഥര്‍

ശ്രീ എം. ഉമ്മര്‍

() മുന്‍ സര്‍ക്കാരിന്റെ കാലത്ത് തിരുവനന്തപുരം ബീമാപള്ളിയിലും, കാസര്‍ഗോഡുമുണ്ടായ വെടിവെയ്പുകളില്‍ മനുഷ്യജീവന്‍ നഷ്ടപ്പെടാനിടയാക്കിയ സംഭവങ്ങളില്‍ ഉള്‍പ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ ;

(ബി) ഈ സംഭവങ്ങളിലുള്‍പ്പെട്ട് നടപടിയ്ക്ക് വിധേയരായ പോലീസുദ്യോഗസ്ഥരില്‍ ആര്‍ക്കെങ്കിലും സംഭവശേഷം ഉദ്യോഗക്കയറ്റം നല്കിയിട്ടുണ്ടോ ; എങ്കില്‍ വിശദവിവരം നല്കുമോ ;

(സി) ഇതിലുള്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പു തല നടപടി സ്വീകരിച്ചിട്ടുണ്ടൊ ; എങ്കില്‍ അതു സംബന്ധിച്ച വിശദവിവരങ്ങളെല്ലാം വെളിപ്പെടുത്തുമോ ?

5928

കൊയിലാണ്ടി മുനിസിപ്പല്‍ ചെയര്‍പേഴ്സന്റെ വസതിയില്‍ ബോംബേറ്

ശ്രീ. കെ. ദാസന്‍

() കൊയിലാണ്ടി മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ശ്രീമതി കെ. ശാന്ത ടീച്ചറുടെ വസതിയില്‍ 14.12.2010 ന് രാത്രി (പുലര്‍ സമയം 2.30) ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കൊയിലാണ്ടി പോലീസ് സ്റേഷനില്‍ കേസ്സ് രജിസ്റര്‍ ചെയ്തിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിന്റെ ക്രൈം നമ്പര്‍ വ്യക്തമാക്കാമോ;

(ബി) പ്രസ്തുത കേസില്‍ പ്രതികള്‍ ആരെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ടോ;

(സി) നഗരസഭാദ്ധ്യക്ഷയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ഗൌരവമേറിയ പ്രസ്തുത കേസ്സില്‍ പ്രതികളെ അറസ്റ് ചെയ്യാന്‍ പോലീസ് തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ;

(ഡി) പ്രസ്തുത കേസിന്റെ അന്വേഷണ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥന്റെ പേര് വ്യക്തമാക്കാമോ;

() കേസില്‍ പ്രതികള്‍ക്കെതിരെ ചേര്‍ത്തിരിക്കുന്ന വകുപ്പുകള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ?

5929

ശ്രീ. ജി. ആര്‍. അജിത്കുമാറിനെതിരെയുള്ള കേസ്

ശ്രീ.കോലിയക്കോട് എന്‍.കൃഷ്ണന്‍ നായര്‍

() കേരളാ പോലീസ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീ.ജി.ആര്‍. അജിത്കുമാറിന്റെ സേനയിലെ ഡ്യൂട്ടി എന്താണ് എന്ന് വ്യക്തമാക്കുമോ ;

(ബി) ഇദ്ദേഹത്തിന് ഡ്യൂട്ടി ഒഴിവാക്കി നല്‍കിയിട്ടുണ്ടോ ;

(സി) ഇദ്ദേഹത്തിന്റെ പേരില്‍ പേരൂര്‍ക്കട പോലീസ് സ്റേഷനില്‍ ഏതെങ്കിലും ക്രിമിനല്‍ കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ടോ ;ഉണ്ടെങ്കില്‍ അവ ഏതെല്ലാമെന്ന് വിശദമാക്കുമോ ;

(ഡി) ശ്രീ.അജിത്കുമാറിന്റെ സര്‍വ്വീസില്‍ സസ്പെന്‍ഷന്‍, റിമൂവല്‍ എന്നിവ ഉണ്ടായിട്ടുണ്ടോ ; എങ്കില്‍ വിശദവിവരം ലഭ്യമാക്കുമോ ;

() ഇദ്ദേഹത്തിനെ പബ്ളിക് ഗ്രൌണ്ടില്‍ മറ്റ് ജില്ലകളിലേക്ക് സ്ഥലം മാറ്റിയിട്ടുണ്ടോ ;

(എഫ്) ഇദ്ദേഹം ഏതെങ്കിലും സമുദായസംഘടനയില്‍ അംഗമാണോ ; എങ്കില്‍ ഏത് സംഘടനയിലെന്ന് വ്യക്തമാക്കുമോ ?

5930

പോലീസ് സ്റാഫ് സഹകരണ സംഘം പ്രസിഡന്റിനെതിരെ അന്വേഷണം

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

() തിരുവനന്തപുരം പോലീസ് സ്റാഫ് സഹകരണ സംഘം റ്റി. 696 ന്റെ മുന്‍ ഭരണ സമിതി പ്രസിഡന്റ് ആര്‍. അശോകന്‍ നായര്‍, പ്രസ്തുത സംഘത്തിലെ അംഗമായ ബി.മുരളീധരന്‍ നായര്‍ എന്ന വ്യക്തിയുടെ വായ്പാ അപേക്ഷയും വൌച്ചറും ഉപയോഗിച്ച് ഒരു ലക്ഷം രൂപ തട്ടിയെടുത്തതായി തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റേഷനില്‍ ക്രൈം കേസ് നിലവിലുണ്ടോ;

(ബി) പ്രസ്തുത കേസിന്റെ അന്വേഷണ പുരോഗതി അറിയിക്കുമോ;

(സി) കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥന്‍ ആരാണ്?

5931

തീപിടുത്തം തടയുന്നതിന് സ്ഥിരം സംവിധാനം

ശ്രീ. . പ്രദീപ് കുമാര്‍

() കോഴിക്കോട് മിഠായി തെരുവില്‍ ഇടയ്ക്കിടെ തീപിടുത്തമുണ്ടാകുന്ന സാഹര്യത്തില്‍ തീപിടുത്തം തടയുന്നതിന് ഒരു സ്ഥിരം സംവിധാനം സൃഷ്ടിക്കുന്നതിന് അഗ്നിസേനാവിഭാഗം എന്തെങ്കിലും നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ബി) ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(സി) ഇല്ലെങ്കില്‍ അതിനുള്ള കാരണങ്ങള്‍ വ്യക്തമാക്കുമോ ?

5932

അടച്ചുപൂട്ടിയ പള്ളികള്‍ തുറന്നുകൊടുക്കാന്‍ നടപടി

ശ്രീ.പി.റ്റി..റഹീം

() മാറാട് സംഭവത്തോടനുബന്ധിച്ച് അടച്ചുപൂട്ടിയ ഏതെങ്കിലം മുസ്ളീം പള്ളികള്‍ ഇപ്പോഴും അടഞ്ഞുകിടക്കുന്നുണ്ടോ ;

(ബി) അവ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ ;

(സി) പള്ളി അടച്ചുപൂട്ടാന്‍ ഉത്തരവിട്ടത് ആരാണ്;

(ഡി) മാറാട് സമാധാനം പുന:സ്ഥാപിച്ച സാഹചര്യത്തില്‍ പള്ളി ആരാധനയ്ക്കായി തുറന്നുകൊടുക്കാന്‍ നടപടി സ്വീകരിക്കുമോ ?

5933

ബന്തടുക്ക - ഡോക്ടര്‍ക്ക് നേരെ കയ്യേറ്റം

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() ബന്തടുക്ക പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ ബന്തടുക്ക ഗസ്റ് ഹൌസില്‍ വച്ച് കയ്യേറ്റം ചെയ്ത സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ഇതു സംബന്ധിച്ച് കേസ് രജിസ്റര്‍ ചെയ്തിട്ടുണ്ടോ; ഏതൊക്കെ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്സ് എടുത്തിട്ടുളളതെന്നും ആരൊക്കെയാണ് പ്രതികള്‍ എന്നും അറിയിക്കാമോ?

5934

കുണ്ടറയില്‍ ചെറുമൂട്ടിലെ ടെക്നോ ലോഡ്ജിനു നേരെ നടന്ന അക്രമം

ശ്രീ. എം.. ബേബി

() കുണ്ടറയില്‍ ചെറുമൂട്ടിലെ ടെക്നോലോഡ്ജിനു നേരെ നടന്ന അക്രമം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) അക്രമികള്‍ക്കുനേരെ കര്‍ശന നടപടി സ്വീകരിക്കുമോ ;

(സി) പ്രസ്തുത സംഭവത്തിന്റെ പേരില്‍ കേസ് എടുത്തിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ ?

5935

അഡ്വ. ബി. മോഹനന്റെ വീടിനുനേരെ വെടിവെച്ച സംഭവം

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() കാസര്‍ഗോഡ് ജില്ലയില്‍ പനത്തടിയില്‍ അഡ്വ. ബി. മോഹനന്റെ വീടിനു നേരെ വെടിവെച്ച സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടു ണ്ടേണ്ടാ;

(ബി) എങ്കില്‍ ഇതു സംബന്ധിച്ച് കേസ് രജിസ്റര്‍ ചെയ്തിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;

(സി) കേസ്സിലെ പ്രതികള്‍ ആരൊക്കെയാണെന്നും, ഇവരെ അറസ്റ് ചെയ്തിട്ടുണ്ടോയെന്നും, പ്രതികള്‍ക്ക് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധം ഉണ്ടോ എന്നും വിശദമാക്കാമോ?

5936

പെരുമ്പടപ്പ് പോലീസ് സ്റേഷന്‍ പരിധിയിലെ മയക്കുമരുന്ന് / കള്ളനോട്ട് കേസുകള്‍

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

() പൊന്നാനി മണ്ഡലത്തിലെ പെരുമ്പടപ്പ് പോലീസ് സ്റേഷന്‍ പരിധിയില്‍ നിന്നും മയക്കുമരുന്ന് ശേഖരം പിടികൂടിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) എങ്കില്‍ ഇതില്‍ എത്ര പ്രതികളെ പിടികൂടിയിട്ടുണ്ട് ;

(സി) കേസ് നിലവില്‍ ഏത് ഏജന്‍സിയാണ് അന്വേഷിക്കുന്നത് ;

(ഡി) കേസിന്റെ അവസ്ഥ എന്താണ് ; വിശദമാക്കുമോ ;

() പെരുമ്പടപ്പ് പോലീസ് സ്റേഷന്‍ പരിധിയില്‍ കള്ളനോട്ട് ഇടപാടുമായി ബന്ധപ്പെട്ട കേസുകള്‍ നിലവിലുണ്ടോ ; എങ്കില്‍ എത്ര എണ്ണം ;

(എഫ്) പ്രതികളെ അറസ്റ് ചെയ്തിട്ടുണ്ടോ ;

(ജി) പ്രസ്തുത കേസുകള്‍ എന്‍... യ്ക്ക് കൈമാറാന്‍ ഉദ്ദേശമുണ്ടോ ; വിശദമാക്കുമോ ?

5937

ആലപ്പുഴ ജില്ലയില്‍ ജനമൈത്രി പോലീസ് പദ്ധതി

ശ്രീ. ജി. സുധാകരന്‍

() ജനമൈത്രി പോലീസ് പദ്ധതി ആലപ്പുഴ ജില്ലയില്‍ ഏതെല്ലാം പോലീസ് സ്റേഷനുകളിലാണ് നടപ്പിലാക്കിയിട്ടുള്ളതെന്ന് അറിയിക്കുമോ;

(ബി) പ്രസ്തുത പദ്ധതി നടപ്പാക്കിയതിനെ തുടര്‍ന്ന് ജില്ലയില്‍ കുറ്റകൃത്യങ്ങള്‍ക്ക് കുറവ് വന്നിട്ടുണ്ടോ;വിശദമാക്കുമോ;

(സി) പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ചും അതിന്റെ നേട്ടത്തക്കുറിച്ചും അപര്യാപ്തതകളെക്കുറിച്ചും പഠനം നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ;

(ഡി) പ്രസ്തുത പദ്ധതി ഇപ്പോള്‍ നിര്‍ജീവാവസ്ഥയിലാകാന്‍ കാരണമെന്ത്;

() ആലപ്പുഴ ജില്ലയിലെ എല്ലാ പോലീസ് സ്റേഷനുകളിലും പ്രസ്തുത പദ്ധതി നടപ്പിലാക്കുമോ; പദ്ധതി നടപ്പിലാക്കുന്നതിനുള്ള പോലീസ് സ്റേഷനുകളെ തെരെഞ്ഞെടുക്കുന്ന മാനദണ്ഡമെന്താണ് എന്ന് വ്യക്തമാക്കുമോ?

5938

തൃശൂര്‍ മെഡിക്കല്‍ കോളേജ് പോലീസ് സ്റേഷന്‍

ശ്രീമതി ഗീതാ ഗോപി

() തൃശൂര്‍ മെഡിക്കല്‍ കോളേജ് ആസ്ഥാനമായി പോലീസ് സ്റേഷന്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ഏതു ഘട്ടത്തിലാണ് ;

(ബി) പ്രസ്തുത പോലീസ് സ്റേഷനൊപ്പം പോലീസ് സര്‍ക്കിള്‍ ഓഫീസ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി) പ്രസ്തുത സര്‍ക്കിള്‍ ഓഫീസിന് കീഴില്‍ ഏതെല്ലാം പോലീസ് സ്റേഷനുകളാണ് ഉള്‍പ്പെടുത്തുന്നത് ;

(ഡി) പോലീസ് സ്റേഷന്‍ ഈ വര്‍ഷം തന്നെ ആരംഭിക്കാന്‍ കഴിയുമോ?

5939

കരമന, ഫോര്‍ട്ട്, പൂന്തുറ പോലീസ് സ്റേഷനുകളുടെ പ്രവര്‍ത്തനം

ശ്രീ. കോവൂര്‍ കുഞ്ഞുമോന്‍

() തിരുവനന്തപുരം സിറ്റിയില്‍ കരമന, ഫോര്‍ട്ട്, പൂന്തുറ തുടങ്ങിയ പോലീസ് സ്റേഷനുകളുടെ പ്രവര്‍ത്തനങ്ങളില്‍ ബാഹ്യശക്തികള്‍ ഇടപെട്ടുവരുന്നതായ ആക്ഷേപങ്ങളിന്‍മേല്‍ നടപടിസ്വീകരിക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ;

(ബി) ബ്ളേഡ് മാഫിയകളെക്കുറിച്ചും ക്വട്ടേഷന്‍ സംഘങ്ങളെക്കുറിച്ചും ഈ സ്റേഷനുകളിലും പോലീസ് കമ്മീഷണര്‍ക്കും ലഭിക്കുന്ന പരാതികളിന്‍മേല്‍ യഥാസമയം അന്വേഷണം നടത്താത്തതിന്റെ കാരണങ്ങള്‍ വിശദീകരിക്കാമോ?

5940

ബാലുശ്ശേരി പോലീസ് സ്റേഷന്‍ കെട്ടിടം

ശ്രീ. പുരുഷന്‍ കടലുണ്ടി

() ചോര്‍ന്നൊലിക്കുന്ന ബാലുശ്ശേരി പോലീസ് സ്റേഷന്‍ കെട്ടിടം നവീകരിക്കുന്നതു സംബന്ധിച്ച നടപടികളുടെ പുരോഗതി വ്യക്തമാക്കാമോ;

(ബി) പ്രസ്തുത പ്രവൃത്തികള്‍ എന്ന് പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് അറിയിക്കുമോ?

 

 

BACK

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.