UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

6023

ഭക്ഷ്യസുരക്ഷാ പദ്ധതി

ശ്രീ. പി. ശ്രീരാമകൃഷ്ണന്

ഭക്ഷ്യസുരക്ഷാ പദ്ധതി പ്രകാരം കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിനുള്ള അരിയുടെയും ഭക്ഷ്യധാന്യങ്ങളുടെയും വിഹിതം വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ; എങ്കില്‍ എന്നു മുതല്‍; വ്യക്തമാക്കുമോ?

6024

അവശ്യസാധനങ്ങളുടെ വില ഏകീകരണം

ശ്രീ. പി. തിലോത്തമന്‍

() സംസ്ഥാനത്ത് അവശ്യസാധനങ്ങളുടെ വില ഓരോ പ്രദേശത്തും നിശ്ചിയിക്കുന്നത് ഏത് ഏജന്‍സിയാണെന്നു വ്യക്തമാക്കാമോ;

(ബി) ഒരു മാര്‍ക്കറ്റിലെ വിവിധ കടകളില്‍ ഒരേ അളവിലുളള വസ്തുക്കള്‍ക്ക് പല വിലയീടാക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) അവശ്യവസ്തുക്കളുടെ വിലയിലെ അസന്തുലിതാവസ്ഥയ്ക്ക് കാരണമെന്തെന്ന് വ്യക്തമാക്കുമോ;

(ഡി) അത് ഒഴിവാക്കുന്നതിനായി വില ഏകീകരിക്കുവാന്‍ നടപടി സ്വീകരിക്കുമോ;

() എല്ലാ കടകളിലും വില്‍ക്കുന്ന വസ്തുക്കളുടെ സ്റാന്‍ഡേര്‍ഡ്, വിലനിലവാരം എന്നിവ പരസ്യമായി പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കാനും ഇപ്രകാരം ബോര്‍ഡ് പ്രദര്‍ശിപ്പിക്കാത്ത കടയുടമകള്‍ക്ക്, എതിരെ ശിക്ഷണ നടപടികള്‍ സ്വീകരിക്കാനും മുന്‍കൈ എടുക്കുമോ ?

6025

അവശ്യസാധനങ്ങളുടെ വില ഏകീകരണം

ശ്രീ. പി. തിലോത്തമന്‍

() സംസ്ഥാനത്ത് അവശ്യസാധനങ്ങളുടെ വില ഓരോ പ്രദേശത്തും നിശ്ചിയിക്കുന്നത് ഏത് ഏജന്‍സിയാണെന്നു വ്യക്തമാക്കാമോ;

(ബി) ഒരു മാര്‍ക്കറ്റിലെ വിവിധ കടകളില്‍ ഒരേ അളവിലുളള വസ്തുക്കള്‍ക്ക് പല വിലയീടാക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) അവശ്യവസ്തുക്കളുടെ വിലയിലെ അസന്തുലിതാവസ്ഥയ്ക്ക് കാരണമെന്തെന്ന് വ്യക്തമാക്കുമോ;

(ഡി) അത് ഒഴിവാക്കുന്നതിനായി വില ഏകീകരിക്കുവാന്‍ നടപടി സ്വീകരിക്കുമോ;

() എല്ലാ കടകളിലും വില്‍ക്കുന്ന വസ്തുക്കളുടെ സ്റാന്‍ഡേര്‍ഡ്, വിലനിലവാരം എന്നിവ പരസ്യമായി പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കാനും ഇപ്രകാരം ബോര്‍ഡ് പ്രദര്‍ശിപ്പിക്കാത്ത കടയുടമകള്‍ക്ക്, എതിരെ ശിക്ഷണ നടപടികള്‍ സ്വീകരിക്കാനും മുന്‍കൈ എടുക്കുമോ ?

6026

സ്കൂള്‍ കുട്ടികള്‍ക്ക് അഞ്ച് കിലോ അരി

ശ്രീമതി കെ. കെ. ലതിക

,, കെ. എസ്. സലീഖ

ശ്രീ. കെ. കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)

,, ആര്‍. രാജേഷ്

() സംസ്ഥാനത്തെ സ്കൂള്‍ കുട്ടികള്‍ക്ക് ഇക്കഴിഞ്ഞ ഓണത്തിന് അഞ്ച് കിലോ അരി വീതം സൌജന്യമായി നല്‍കാന്‍ തീരുമാനിച്ചിരുന്നുവോ;

(ബി) കഴിഞ്ഞ ഓണത്തിന് സ്കൂള്‍ കുട്ടികള്‍ക്ക് 5 കിലോ അരി നല്‍കുന്നതു സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചിരുന്നുവോ; ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;

(സി) പ്രസ്തുത പദ്ധതി പ്രകാരം എത്ര സ്കൂള്‍ കുട്ടികള്‍ക്ക് ഈ വര്‍ഷം അരി നല്‍കിയെന്ന് വ്യക്തമാക്കാമോ;

(ഡി) കഴിഞ്ഞ വര്‍ഷം ഓണക്കാലത്ത് സ്കൂള്‍ കുട്ടികള്‍ക്ക് സൌജന്യമായി അരി നല്‍കിയിരുന്നുവോ; എങ്കില്‍ എത്ര കുട്ടികള്‍ക്ക് ഇത് നല്‍കിയെന്ന് വ്യക്തമാക്കാമോ?

6027

രണ്ടു രൂപാ നിരക്കിലുള്ള അരി വിതരണം

ശ്രീ. റ്റി.വി. രാജേഷ്

() കിലോഗ്രാമിന് രണ്ടു രൂപാ നിരക്കില്‍ അരി നല്കുന്ന പദ്ധതിയില്‍ ഏത് തീയതിവരെ കാര്‍ഡ് ലഭിച്ചവരെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത് ;

(ബി) പുതുതായി കാര്‍ഡ് ലഭിച്ചവരെക്കൂടി ഉള്‍പ്പെടുത്തി ഇതിന്റെ പ്രയോജനം ലഭ്യമാക്കാനാവശ്യമായ നടപടി സ്വീകരിക്കുമോ ?

6028

ബി. പി. എല്‍. ലിസ്റില്‍ ഉള്‍പ്പെട്ട അനര്‍ഹര്‍

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

() നിലവില്‍ ഒരു രൂപ നിരക്കില്‍ അരി വാങ്ങുന്ന ബി. പി. എല്‍. കാര്‍ഡുള്ള പലരും അനര്‍ഹരാണെന്നും, അര്‍ഹതയുള്ള പലര്‍ക്കും എ. പി. എല്‍. കാര്‍ഡാണ് ലഭിച്ചിരിക്കുന്നതെന്നും ഈ വര്‍ഷം ആദ്യം അംഗീകരിച്ച ലിസ്റ് വെളിവാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ഇത് പരിഹരിച്ച് കുറ്റമറ്റ രീതിയില്‍ എ. പി. എല്‍., ബി. പി. എല്‍. ലിസ്റ് തയ്യാറാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ?

6029

.പി.എല്‍. വിഭാഗത്തിനുളള അരി വിഹിതം

ശ്രീ. കെ. അജിത്

() .പി.എല്‍. വിഭാഗത്തിന് ഇപ്പോള്‍ എത്ര കിലോഗ്രാം അരിയാണ് ഓരോ മാസവും അനുവദിക്കുന്നത്;

(ബി) ഇതനുസരിച്ച് വൈക്കം മണ്ഡലത്തിലെ റേഷന്‍ കടകള്‍ക്ക് മുഴുവന്‍ അരിയും വിതരണത്തിനായി നല്‍കിയിട്ടുണ്ടോ;

(സി) ഇല്ലെങ്കില്‍ അതിനുളള നടപടികള്‍ സ്വീകരിക്കുമോ;

(ഡി) കേന്ദ്ര ഗവണ്‍മെന്റ് അനുവദിക്കുന്ന അരിയില്‍ എന്തെങ്കിലും കുറവ് വരുത്തിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ ?

6030

തോടന്നൂര്‍ സബ്ജില്ലയില്‍ അരി വിതരണം

ശ്രീമതി കെ. കെ. ലതിക

() വിശേഷാഘോഷ വേളകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അരി നല്‍കുന്ന പദ്ധതി പ്രകാരം കോഴിക്കോട് വടകര തോടന്നൂര്‍ സബ്ജില്ലയിലെ എല്ലാ സ്കൂളുകളിലും അരി നല്‍കുന്നില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹമായ അരി ഉടനെ നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ ?

6031

വൈപ്പിന്‍ മണ്ഡലത്തില്‍ ഒരു രൂപാ നിരക്കിലുള്ള അരി വിതരണം

ശ്രീ. എസ്. ശര്‍മ്മ

ബി.പി.എല്‍. വിഭാഗക്കാര്‍ക്ക് 1 രൂപ നിരക്കില്‍ 25 കിലോ അരി പദ്ധതി പ്രകാരം വൈപ്പിന്‍ മണ്ഡലത്തില്‍ എത്ര പേര്‍ക്ക് അരി നല്‍കി എന്ന് വ്യക്തമാക്കുമോ ?

6032

.പി.എല്‍/ബിപി.എല്‍ വിഭാഗങ്ങള്‍ക്ക്രണ്ട് രൂപ നിരക്കിലുള്ള അരി വിതരണം

ശ്രീ. രാജൂ എബ്രഹാം

() മുന്‍ സര്‍ക്കാര്‍ ഏതൊക്കെ വിഭാഗങ്ങളെയാണ് എ.പി.എല്‍./ബി.പി.എല്‍ ലിസ്റില്‍ ഉള്‍പ്പെടുത്തി രണ്ട് രൂപയ്ക്ക് അരി നല്‍കുന്ന പദ്ധതിയില്‍പ്പെടുത്തിയിരുന്നത്;

(ബി) ഓരോ വിഭാഗത്തിലും ഏകദേശം എത്ര പേര്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുമായിരുന്നത്;

(സി) ആകെ എത്ര ലക്ഷം കുടുംബങ്ങള്‍ക്ക് ഒരു മാസം എത്ര കിലോ അരി വീതം നല്‍കുന്നതിനാണ് പദ്ധതി തയ്യാറാക്കിയത്;

(ഡി) ഈ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒരു രൂപയ്ക്ക് ഒരു കിലോ അരി ഏതൊക്കെ വിഭാഗങ്ങള്‍ക്കാണ് നല്‍കാന്‍ ഉദ്ദേശിക്കുന്നത്;

() ഓരോ വിഭാഗത്തിലും എത്ര കുടുംബങ്ങള്‍ക്കാണ് ആനുകൂല്യം നല്‍കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ;

(എഫ്) പ്രസ്തുത പദ്ധതി എന്ന് മുതലാണ് നടപ്പാക്കുന്നതെന്നും ഇതിനകം എത്ര കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിച്ചിട്ടുണ്ട് എന്നും ജില്ല തിരിച്ച് വ്യക്തമാക്കുമോ?

6033

കെട്ടിക്കിടക്കുന്ന ഭക്ഷ്യധാന്യം ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് നല്‍കണമെന്ന ശുപാര്‍ശ

ശ്രീ. ബി. സത്യന്‍

() കെട്ടിക്കിടക്കുന്ന ഭക്ഷ്യധാന്യം ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് നല്‍കാനുള്ള പാര്‍ലമെന്ററി സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാരിന് എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് ലഭിച്ചിട്ടുള്ളത് ; വ്യക്തമാക്കാമോ ;

(ബി) ഹോട്ടലുകളിലും മറ്റു ഭക്ഷണശാലകളിലും അധികവില ഈടാക്കുന്നതും വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്തതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഉണ്ടെങ്കില്‍ ആയതിന് എന്തെല്ലാം നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട് ; വിശദമാക്കാമോ ?

6034

ബി.പി.എല്‍ പട്ടിക വിഭജനം

ശ്രീ. . ചന്ദ്രശേഖരന്‍

() നിലവിലുള്ള ബി.പി.എല്‍ റേഷന്‍കാര്‍ഡ് വിഭജിക്കേണ്ടിവരുമ്പോള്‍ ഒരു വിഭാഗം എ.പി.എല്‍ ആയിമാറുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) .പി.എല്‍ ആയിമാറുന്ന ഒരു വിഭാഗം ബി.പി.എല്‍ വിഭാഗത്തെപ്പോലെ പാവപ്പെട്ടവരായി തുടരുമെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) വികലാംഗര്‍, വിധവകള്‍ എന്നിവര്‍ ഇത്തരം എ.പി.എല്‍ കാര്‍ഡില്‍പ്പെടുകയാണെങ്കില്‍ ഇവര്‍ക്ക് പ്രത്യേക പരിഗണനനല്‍കി ബി.പി.എല്‍. കാര്‍ഡുകള്‍ നല്‍കാന്‍ നടപടി സ്വീകരിക്കുമോ ?

6035

ബി.പി.എല്‍. മാനദണ്ഡം

ശ്രീ. പി.കെ. ബഷീര്‍

() ബി.പി.എല്‍. റേഷന്‍ കാര്‍ഡ് നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്താണെന്ന് വ്യക്തമാക്കുമോ;

(ബി) മാനദണ്ഡ പ്രകാരം അര്‍ഹതയുള്ളവര്‍ക്ക് ബി.പി.എല്‍. കാര്‍ഡ് മാറ്റി നല്‍കുമോ എന്ന് വ്യക്തമാക്കുമോ?

6036

റേഷന്‍കടകള്‍ വഴി ഗുണനിലവാരമില്ലാത്ത ധാന്യങ്ങള്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

കാസര്‍ഗോഡ് ജില്ലയിലെ റേഷന്‍ കടകള്‍ വഴി ഗുണനിലവാരമില്ലാത്ത ധാന്യങ്ങള്‍ വിതരണം ചെയ്യുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ അതിനെതിരെ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കുമോ ?

6037

കോഴിക്കോട് ജില്ലയില്‍ പുതിയ റേഷന്‍ കടകള്‍

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() പുതിയ റേഷന്‍കട ആരംഭിക്കുന്നതിനുളള മാനദണ്ഡങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;

(ബി) കോഴിക്കോട് ജില്ലയില്‍ പുതിയ റേഷന്‍കടകള്‍ ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ടോ;

(സി) എങ്കില്‍ ഏതൊക്കെ പ്രദേശങ്ങളിലെ എത്ര അപേക്ഷ ലഭിച്ചു എന്ന് വെളിപ്പെടുത്തുമോ;

(ഡി) പ്രസ്തുത അപേക്ഷകളില്‍ എത്രയെണ്ണത്തില്‍ തീരുമാനമെടുത്തു എന്നും വ്യക്തമാക്കാമോ?

6038

കെട്ടികിടക്കുന്ന റേഷന്‍ കാര്‍ഡ് അപേക്ഷകള്‍

ശ്രീ.വി. ചെന്താമരാക്ഷന്‍

() സിവില്‍ സപ്ളൈസ് ഓഫീസുകളില്‍ റേഷന്‍ കാര്‍ഡിനുള്ള അപേക്ഷകള്‍ കെട്ടികിടക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പ്രസ്തുത അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനും കാലതാമസം ഒഴിവാക്കുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നത്; വിശദാംശം നല്‍കുമോ ?

6039

റേഷന്‍കടകളുടെ ലൈസന്‍സ് റദ്ദാക്കല്‍

ശ്രീ. പി. ഉബൈദുള്ള

() ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സംസ്ഥാനത്തൊട്ടാകെ എത്ര റേഷന്‍കടകളുടെ ലൈസന്‍സ് റദ്ദാക്കിയിട്ടുണ്ട്; ജില്ല തിരിച്ച് കണക്ക് വ്യക്തമാക്കുമോ;

(ബി) ലൈസന്‍സ് റദ്ദാക്കാനുണ്ടായ കാരണങ്ങള്‍ വ്യക്തമാക്കുമോ;

(സി) . പി. എല്‍., ബി. പി. എല്‍ കാര്‍ഡുടമകള്‍ക്ക് നല്‍കാനുള്ള റേഷന്‍ വിഹിതം കൃത്യമായി നല്‍കാത്തത് സംബന്ധിച്ച് എന്തെങ്കിലും പരാതികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;

(ഡി) റേഷന്‍ സംവിധാനം കാര്യക്ഷമമാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

6040

റേഷന്‍ വ്യാപാരികള്‍ക്ക് കമ്മീഷന്‍

ശ്രീ. സി. ദിവാകരന്‍

() റേഷന്‍ വ്യാപാരികള്‍ക്ക് കമ്മീഷന്‍ ഇനത്തില്‍ ഈ ഗവണ്‍മെന്റ് എത്ര രൂപയാണ് വര്‍ദ്ധിപ്പിച്ചത്;

(ബി) ഉത്സവബത്തയായി എത്ര രൂപയാണ് അനുവദിച്ചത്;

(സി) കമ്മീഷന്‍ ഇനത്തില്‍ വര്‍ദ്ധിപ്പിച്ച തുക നാളിതുവരെ നല്‍കിയിട്ടില്ലായെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) കമ്മീഷന്‍, ഉത്സവ ബത്ത ഇനത്തില്‍ എത്ര രൂപയാണ് ജൂണ്‍ മാസംമുതല്‍ വിതരണം ചെയ്തത് എന്ന് വ്യക്തമാക്കുമോ?

6041

പാലക്കാട് ജില്ലയിലെ റേഷന്‍കാര്‍ഡ് അപേക്ഷകള്‍

ശ്രീ.വി. ചെന്താമരാക്ഷന്‍

() പാലക്കാട് ജില്ലയില്‍ റേഷന്‍ കാര്‍ഡിനുള്ള എത്ര അപേക്ഷകളാണ് ഇനിയും തീര്‍പ്പാക്കാനുള്ളത്; താലൂക്ക് തിരിച്ചുള്ള കണക്ക് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത അപേക്ഷകള്‍ എന്നത്തേക്ക് തീര്‍പ്പാക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ ?

6042

നേമം മണ്ഡലത്തില്‍ റേഷന്‍ ഡിപ്പോകള്‍

ശ്രീ. വി. ശിവന്‍കുട്ടി

() നേമം മണ്ഡലത്തില്‍ എത്ര റേഷന്‍ ഡിപ്പോകള്‍ (.ആര്‍.ഡി.) ആണ് നിലവിലുള്ളത്;

(ബി) അവയുടെ എ.ആര്‍.ഡി. നമ്പര്‍ ലൈസന്‍സിയുടെ പേര്, ഏതു റേഷനിംഗ് ഓഫീസിന്റെ പരിധിയില്‍ വരുന്നു, തുടങ്ങിയ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

6043

നേമം മണ്ഡലത്തിലെ റേഷന്‍ കാര്‍ഡ് അപേക്ഷകള്‍

ശ്രീ. വി. ശിവന്‍കുട്ടി

() നേമം മണ്ഡലത്തില്‍ നിന്ന് റേഷന്‍ കാര്‍ഡുകള്‍ ലഭിക്കുന്നതിനായി 2011 മേയ് മാസം മുതല്‍ നാളിതുവരെ എത്ര അപേക്ഷ കളാണ് ലഭിച്ചിട്ടുള്ളത് ;

(ബി) അവയില്‍ എത്ര അപേക്ഷകര്‍ക്ക് പുതിയ റേഷന്‍ കാര്‍ഡ് അനുവദിച്ചിട്ടുണ്ട് ;

(സി) പ്രസ്തുത അപേക്ഷകരില്‍ എത്ര പേര്‍ക്ക് പുതിയ റേഷന്‍ കാര്‍ഡ് ലഭിക്കാനുണ്ട് ?

6044

വനിതകളുടെ ഉടമസ്ഥതയിലുള്ള റേഷന്‍ കടകള്‍

ശ്രീ. ബി. സത്യന്‍

() സംസ്ഥാനത്ത് 500 ന് മുകളില്‍ റേഷന്‍കാര്‍ഡുകള്‍ രജിസ്റര്‍ ചെയ്തിട്ടുള്ള എത്ര ഡിപ്പോകളുണ്ട്; വ്യക്തമാക്കാമോ;

(ബി) തിരുവനന്തപുരം ജില്ലയില്‍ ഇത്തരം ഡിപ്പോകളുടെ പഞ്ചായത്ത് തിരിച്ചിട്ടുള്ള എണ്ണം വ്യക്തമാക്കാമോ;

(സി) ഇതില്‍ എത്രയെണ്ണം വനിതകളുടെ ഉടമസ്ഥതയിലുണ്ട്;

(ഡി) തിരുവനന്തപുരം ജില്ലയില്‍ ഇനി എത്ര റേഷന്‍ ഡിപ്പോകള്‍ വനിതകളുടെ ഉടമസ്ഥതയില്‍ തുടങ്ങാന്‍ കഴിയും; താലൂക്ക് തിരിച്ച് വ്യക്തമാക്കാമോ ?

6045

ഹോട്ടലുകള്‍ക്ക് സ്റാന്റേര്‍ഡൈസേഷന്‍

ശ്രീ. വി. എം. ഉമ്മര്‍ മാസ്റര്‍

,, പി. കെ. ബഷീര്‍

,, പി. ഉബൈദുള്ള

,, എം. ഉമ്മര്‍

() ഭക്ഷ്യവസ്തുക്കളുടെ വിലനിലവാരം, പാചകച്ചെലവുകള്‍ എന്നിവ കണക്കിലെടുത്ത് ഹോട്ടലുകളിലെ ഭക്ഷണ സാധനങ്ങളുടെ വില നിലവാരത്തിന് സ്റാന്റേര്‍ഡൈസേഷന്‍ ഏര്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) വില നിലവാരം പ്രദര്‍ശിപ്പിക്കണമെന്ന വ്യവസ്ഥ നടപ്പാക്കുന്നതുകൊണ്ടുമാത്രം അമിതവില ഈടാക്കുന്നതു തടയാനാവില്ലെന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ;

(സി) മിതമായ നിരക്കില്‍ ഗുണനിലവാരമുള്ള ഭക്ഷണം സാധാരണക്കാര്‍ക്ക് ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ പരിഗണനയിലുള്ള നടപടികള്‍ വിശദമാക്കുമോ ?

6046

കോന്നിയിലെ ‘ഫുഡ് റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ട ്’

ശ്രീ. സി. ദിവാകരന്‍

() കോന്നിയിലെ‘‘ഫുഡ് റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ടിന്’ ഭക്ഷ്യ ഉല്പന്നങ്ങളുടെ ഗുണനിലവാരം സാക്ഷ്യപ്പെടുത്താനുളള അനുമതി കേന്ദ്ര സര്‍ക്കാരില്‍ നിന്ന്ലഭിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

6047

പാക്കേജ്ഡ് കമോഡിറ്റീസ് ചട്ടങ്ങള്‍

ശ്രീ. .. അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

() പാക്കേജ്ഡ് കമോഡിറ്റീസ് ചട്ടങ്ങള്‍ ഫലപ്രദമായി പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്താന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ;

(ബി) പ്രസ്തുത ചട്ടങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം എത്ര കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട് ;

(സി) പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

6048

സപ്ളൈകോ ചില്ലറ വില്പനശാലകളുടെ ആധുനികവല്‍ക്കരണം

ശ്രീ. കെ. ശിവദാസന്‍ നായര്‍

'' എം.. വാഹീദ്

'' .സി. ബാലകൃഷ്ണന്‍

() അംഗീകൃത ചില്ലറ വില്പനശാലകളുടെ ആധുനികവല്‍ക്കരണത്തിന് സപ്ളൈകോ എന്തെല്ലാം നടപടികള്‍ കൈകൊണ്ടിട്ടുണ്ട്;

(ബി) പ്രസ്തുത ചില്ലറ വില്പനശാലകള്‍ പൊതുജന സൌഹാര്‍ദ്ദപരമാക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ;

(സി) ആകര്‍ഷകമായ നെയിം ബോര്‍ഡും സാധനങ്ങളുടെ സ്റോക്ക് വിവരങ്ങളും വിലയും സംബന്ധിക്കുന്ന ബോര്‍ഡുകളും എല്ലാ വല്പനശാലകളിലും സ്ഥാപിക്കാന്‍ നടപടിയെടുക്കുമോ;

(ഡി) തൂക്കത്തിനും ബില്ലിംഗിനും ഇലക്ട്രോണിക് ഉപകരണങ്ങള്‍ സ്ഥാപിക്കുമോ?

6049

സപ്ളൈകോയിലെ ഇ-ടെണ്ടര്‍ സംവിധാനം

ശ്രീ. സി. ദിവാകരന്‍

,, പി. തിലോത്തമന്‍

,, കെ. രാജു

,, കെ. അജിത്

() സപ്ളൈകോ ഇതിനകം ഏതെങ്കിലും കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്തിയിട്ടുണ്ടോ; എങ്കില്‍ അവ ഏതെല്ലാം;

(ബി) ഈ സംവിധാനത്തെപ്പറ്റി ഏതെങ്കിലും തരത്തിലുളള പരാതികള്‍ ലഭിച്ചിട്ടുണ്ടോ; എങ്കില്‍ പരാതികളിന്മേല്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വെളിപ്പെടുത്തുമോ;

(സി) ഓണം വിപണികളിലേക്ക് സാധനങ്ങള്‍ വാങ്ങിയത് ഓപ്പണ്‍ ടെണ്ടര്‍ സംവിധാനം മുഖേനയാണോ; എങ്കില്‍ അതിനുളള കാരണം വിശദമാക്കുമോ?

6050

സപ്ളൈകോയില്‍ സമൂല മാറ്റം

ശ്രീ. സണ്ണി ജോസഫ്

,, എം.പി. വിന്‍സെന്റ്

,, .പി. അബ്ദുള്ളക്കുട്ടി

,, പി.. മാധവന്‍

() സപ്ളൈകോയില്‍ സമൂലമായ മാറ്റം വരുത്താന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്;

(ബി) ഇതിനെക്കുറിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരെയെല്ലാം ചുമതലപ്പെടുത്തിയിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) സപ്ളൈകോയിലെ ഡെപ്യൂട്ടേഷന്‍ സമ്പ്രദായം അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ?

6051

സിവില്‍ സപ്ളൈസ് കോര്‍പ്പറേഷനിലെ ഡെപ്യൂട്ടേഷന്‍ നിയമനം

ശ്രീ. മാത്യു റ്റി. തോമസ്

,, ജോസ് തെറ്റയില്‍

ശ്രീമതി ജമീലാ പ്രകാശം

ശ്രീ. സി. കെ. നാണു

() കേരള സ്റേറ്റ് സിവില്‍ സപ്ളൈസ് കോര്‍പ്പറേഷനിലെ ഡെപ്യൂട്ടേഷന്‍ സമ്പ്രദായം നിര്‍ത്തലാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ ഇതിനുള്ള സാഹചര്യം വിശദമാക്കാമോ;

(സി) ഡെപ്യൂട്ടേഷന്‍ സമ്പ്രദായം നിര്‍ത്തലാക്കുന്നതിനെപ്പറ്റി അംഗീകൃത സര്‍വ്വീസ് സംഘടനകളുമായി ചര്‍ച്ച നടത്തിയിട്ടുണ്ടോ;

(ഡി) എങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;

() നിലവില്‍ സിവില്‍ സപ്ളൈസ് വകുപ്പില്‍ നിന്നും ഡെപ്യൂട്ടേഷന്‍ അടിസ്ഥാനത്തില്‍ സിവില്‍ സപ്ളൈസ് കോര്‍പ്പറേഷനില്‍ വിവിധ തസ്തികകളിലായി എത്ര ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;

(എഫ്) ഡെപ്യൂട്ടേഷന്‍ സമ്പ്രദായം നിര്‍ത്തലാക്കിയാല്‍ അപ്രകാരം ജോലി ചെയ്യുന്ന ജീവനക്കാരുടെ പുനര്‍ വിന്യാസത്തിന് എന്തു നടപടിയാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത് എന്ന് വിശദമാക്കാമോ;

(ജി) തനതു ജീവനക്കാരെ നിയമിക്കുകവഴി കോര്‍പ്പറേഷനില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള അധിക സാമ്പത്തിക ബാധ്യത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

6052

കൊണ്ടോട്ടി മണ്ഡലത്തില്‍ പുതിയ മാവേലി സ്റോറുകള്‍

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

() കൊണ്ടോട്ടി മണ്ഡലത്തില്‍ പുതുതായി എവിടെയെല്ലാം മാവേലി സ്റോറുകള്‍ തുടങ്ങുന്നതിന് പ്രൊപ്പോസലുകള്‍ ഉണ്ടെന്ന് വ്യക്തമാക്കുമോ;

(ബി) പുതിയേടത്ത് പറമ്പ് (പുളിക്കല്‍ പഞ്ചായത്ത്), ഐക്കരപ്പടി (ചെറുകാവ് പഞ്ചായത്ത്), മുതുവല്ലൂര്‍ കാരാട് (വാഴയാര്‍ പഞ്ചായത്ത്) എന്നിവിടങ്ങളില്‍ മാവേലി സ്റോര്‍ തുടങ്ങുന്നതിനുള്ള നടപടിക്രമങ്ങള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണ്; വ്യക്തമാക്കുമോ?

6053

മാവേലിസ്റോറുകള്‍ വഴി കൂടുതല്‍ നിത്യോപയോഗ സാധനങ്ങള്‍

ശ്രീ. എം. ഉമ്മര്‍

() സംസ്ഥാനത്ത് ഇപ്പോള്‍ എത്ര മാവേലിസ്റോറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി) പ്രസ്തുത സ്റോറുകളില്‍ താല്‍ക്കാലികമായി ജോലി ചെയ്യുന്നവര്‍ എത്രയാണെന്നു അറിയിക്കുമോ;

(സി) മാവേലിസ്റോറുകളിലൂടെ കൂടുതല്‍ നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(ഡി) സാധനങ്ങള്‍ പൊതുവിപണിയിലും കൂടിയ വിലക്ക് മാവേലിസ്റോറില്‍ വില്‍ക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ടോ?

6054

ഒരു പഞ്ചായത്തില്‍ ഒന്നിലധികം മാവേലി സ്റോറുകള്‍

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() ഒരു പഞ്ചായത്തില്‍ ഒന്നിലധികം മാവേലി സ്റോറുകള്‍ അനുവദിച്ചിട്ടുണ്ടോ എന്നു വ്യക്തമാക്കുമോ ;

(ബി) ഒന്നിലധികം മാവേലി സ്റോറുകള്‍ ഒരു പഞ്ചായത്തില്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമെന്ന് വെളിപ്പെടുത്തുമോ ;

(സി) ഒരു മാവേലി സ്റോര്‍ നിലവിലുള്ള പഞ്ചായത്തുകളില്‍ കൂടുതല്‍ മാവേലിസ്റോര്‍ അനുവദിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ?

6055

മാവേലി സ്റോറുകളില്‍ സാധനങ്ങളുടെ വിലനിയന്ത്രണം

ശ്രീ. ജി. സുധാകരന്‍

() മാവേലി സ്റോറുകളില്‍ ആവശ്യാനുസരണം സാധനങ്ങള്‍ ലഭ്യമല്ലാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) മാവേലി സ്റോറുകളില്‍ ലഭ്യമാകുന്ന സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ നടപടി സ്വീകരിക്കുമോ;

(ഡി) മിക്ക സാധനങ്ങള്‍ക്കും മാവേലി സ്റോറിലും പൊതുവിപണിയിലും വില വ്യത്യാസമില്ലാത്ത സ്ഥിതിവിശേഷമാണ് ഇപ്പോഴുളളതെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

6056

കോഴിക്കോട് പുതിയ മാവേലി സൂപ്പര്‍ മാര്‍ക്കറ്റുകള്‍

ശ്രീ. . പ്രദീപ്കുമാര്‍

() കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ പുതുതായി മാവേലി സ്റോറുകളോ, സൂപ്പര്‍ മാര്‍ക്കറ്റുകളോ ആരംഭിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ ;

(ബി) എങ്കില്‍ എവിടെയെല്ലാമാണ് എന്ന് വിശദമാക്കുമോ ?

6057

നാദാപുരം എടച്ചേരി മാവേലിസ്റോറിനെ ലാഭം മാര്‍ക്കറ്റാക്കാന്‍ നടപടി

ശ്രീ. .കെ. വിജയന്‍

() നാദാപുരം മണ്ഡലത്തിലെ എടച്ചേരി പഞ്ചായത്തില്‍ നിലവിലുളള മാവേലിസ്റോര്‍ ലാഭം മാര്‍ക്കറ്റ് ആയി ഉയര്‍ത്താനുളള നടപടിക്രമങ്ങള്‍ ഏതു ഘട്ടത്തിലാണ് ;

(ബി) അതിന് എന്തെങ്കിലും തടസ്സങ്ങള്‍ ഉണ്ടെങ്കില്‍ വിശദമാക്കാമോ; അതിന്റെ ഉത്ഘാടനം എന്നത്തേക്ക് നടത്താന്‍ കഴിയും എന്ന് വ്യക്തമാക്കാമോ?

6058

സപ്ളൈകോയില്‍ ദിവസവേതനക്കാരുടെ ജോലി സ്ഥിരത

ശ്രീമതി ഗീതാ ഗോപി

സപ്ളൈകോയില്‍ വര്‍ഷങ്ങളായി ജോലിചെയ്യുന്ന ദിവസവേതനക്കാരുടേയും പാക്കിംഗ് തൊഴിലാളികളുടേയും ജോലിസ്ഥിരത ഉറപ്പ് വരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

6059

വടകര താലൂക്ക് സപ്ളൈ ഓഫീസിലെ കാഷ്വല്‍ സ്വീപ്പര്‍ തസ്തിക

ശ്രീമതി കെ.കെ. ലതിക

() വടകര താലൂക്ക് സപ്ളൈ ഓഫീസിലെ കാഷ്വല്‍ സ്വീപ്പര്‍ തസ്തികയില്‍ ജോലി ചെയ്തുവരുന്ന ശ്രീമതി കമലയെ പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയിലേക്ക് നിയമിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;

(ബി) ഇല്ലെങ്കില്‍ ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കുമോ?

6060

ഉപഭോക്തൃ ക്ഷേമനിധി

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, . പി. അബ്ദുളളക്കുട്ടി

,, കെ. അച്ചുതന്‍

,, സി. പി. മുഹമ്മദ്

() ഉപഭോക്തൃ ക്ഷേമനിധിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(ബി) ഏതെല്ലാം സംഘടനകള്‍ക്കാണ് ഈ ക്ഷേമനിധി വഴി സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്നത്;

(സി) ഉപഭോക്തൃ പ്രസ്ഥാനത്തിന് പ്രോത്സാഹനകരമായ സന്നദ്ധപ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുവാന്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുളളത്;

(ഡി) ഇതിന് കേന്ദ്രസഹായം ലഭ്യമാണോ; വിശദമാക്കുമോ?

6061

മായം ചേര്‍ക്കലിനെതിരെ റെയ്ഡുകള്‍

ശ്രീ.രാജു എബ്രഹാം

() മായം ചേര്‍ത്ത വെളിച്ചെണ്ണയും, അരിയും വിപണിയില്‍ ധാരാളമായി വിറ്റഴിക്കപ്പെടുന്നു എന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ;

(ബി) എങ്കില്‍ അതിന്റെ അടിസ്ഥാനത്തില്‍ എത്ര റെയ്ഡുകള്‍ എവിടെയൊക്കെ നടത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ;

(സി) പ്രസ്തുത റെയ്ഡില്‍ ക്രമരഹിതമായ ഇടപാടുകള്‍ കണ്ടെത്തിയിട്ടുണ്ടോ ; എങ്കില്‍ എവിടെയൊക്കെ എന്തൊക്കെ സാധനങ്ങളും രേഖകളുമാണ് പിടിച്ചെടുത്തത് എന്ന് വ്യക്തമാക്കാമോ ;

(ഡി) അത് സംബന്ധിച്ച് എത്ര കേസുകള്‍ ആരുടെയൊക്കെ പേരില്‍ രജിസ്റര്‍ ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ ?

6062

രജിസ്ട്രഷന്‍ ചട്ടങ്ങള്‍

ശ്രീ. പി. ഉബൈദുളള

() നിയമാനുസൃത സ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷന്‍ ഫീസും ഒടുക്കാതെ വസ്തു സംബന്ധമായ ആധാരങ്ങള്‍ തയ്യാറാക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;

(ബി) എങ്കില്‍ ആയത് തടയുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വ്യക്തമാക്കാമോ;

(സി) രജിസ്ട്രേഷന്‍ ചട്ടങ്ങളിലും നടപടികളിലും കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തുന്നതിന് നടപടികള്‍ സ്വകരിക്കുമോ?

6063

ഭൂനികുതി അടയ്ക്കാത്ത ഭൂമിയുടെ വില്പന രജിസ്ട്രേഷന്‍

ശ്രീ. . ചന്ദ്രശേഖരന്‍

() ഭൂനികുതി അടയ്ക്കാത്ത ഭൂമിയുടെ കൈമാറ്റം രജിസ്റര്‍ ചെയ്യുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) അപ്രകാരം രജിസ്റര്‍ ചെയ്യപ്പെടുന്ന ഭൂമിയുടെ നികുതി അടയ്ക്കുവാന്‍ ഭൂമി വാങ്ങിയ ആള്‍ പ്രയാസപ്പെടുന്ന സാഹചര്യം പരിഗണിച്ച് ഇതിന് പരിഹാരമുണ്ടാക്കുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;

(സി) ഭാവിയില്‍ ഭൂമി വില്പന രജിസ്റര്‍ ചെയ്യുമ്പോള്‍ ഭൂനികുതി അടച്ചിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുവാന്‍ നടപടി സ്വീകരിക്കുമോ ?

6064

സ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷന്‍ ഫീസും

ശ്രീ. പി.സി. ജോര്‍ജ്

() ഒന്നില്‍കൂടുതല്‍ ഫ്ളാറ്റ് നിര്‍മ്മാണ കമ്പനികള്‍ കൂട്ടായി എഴുതി വാങ്ങി കൈവശം വച്ചിരിക്കുന്ന ഭൂമി ഓരോ കമ്പനിയ്ക്കും വിഭജിച്ച് വെവ്വേറെ ആധാരം ചെയ്യുന്നതിന് സ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷന്‍ ഫീസും എത്ര വീതമെന്ന് വിശദമാക്കുമോ;

(ബി) ഒരു കുടുംബത്തിന്റെ കൃഷിഭൂമി കുടുംബാംഗങ്ങള്‍ തമ്മില്‍ യോജിച്ച് വിഭജിച്ച് മറ്റൊരാള്‍ക്ക് ഒറ്റ ആധാരമായി പ്രമാണം ചെയ്യുന്നതിന് നിലവില്‍ പഞ്ചായത്തുകളിലും കോര്‍പ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും സ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷന്‍ ഫീസ് എന്നിവ വിലയുടെ എത്ര ശതമാനമെന്ന് വിശദമാക്കാമോ;

(സി) പ്രസ്തുത കുടുംബം അവരുടെ ഭൂമി പല ആധാരമായി മറ്റൊരാള്‍ക്ക് കൈമാറിയാല്‍ ആ കുടുംബാംഗങ്ങള്‍ക്ക് ക്യാപ്പിറ്റല്‍ ഗെയിന്‍ കൂടുതലായി കൊടുക്കേണ്ടി വരുമോ?

6065

ഭൂമി തരംമാറ്റി രജിസ്റര്‍ ചെയ്യുന്നതിനെതിരെ നടപടി

ശ്രീ. . ചന്ദ്രശേഖരന്‍

() ഭൂമി കൈമാറ്റം ചെയ്യുമ്പോള്‍ ഭൂമിയുടെ തരം മാറ്റി രജിസ്റര്‍ ചെയ്യുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) അത്തരം രജിസ്ട്രേഷനിലൂടെ വയലുകള്‍ പുരയിടങ്ങളും പറമ്പുകളുമായി മാറുന്നത് തടയുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; അപ്രകാരം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമോ ?

6066

ഭൂമിയുടെ മാര്‍ക്കറ്റ് വില തീരുമാനിക്കുന്നതിന്റെ മാനദണ്ഡങ്ങള്‍

ശ്രീ. സി.കെ. സദാശിവന്‍

() ആധാരങ്ങള്‍ രജിസ്റര്‍ ചെയ്യുമ്പോള്‍ കാണിക്കുന്ന വിലയും മാര്‍ക്കറ്റു വിലയും തമ്മില്‍ വലിയ അന്തരം ഉണ്ടാകുന്നതായി ബോധ്യപ്പെട്ടിട്ടുണ്ടോ;

(ബി) ഭൂമിയുടെ മാര്‍ക്കറ്റ് വില തീരുമാനിക്കുന്നതിന്റെ മാനദണ്ഡങ്ങള്‍ എന്താണ്; ഇത് കാലാനുസൃതമായി പുതുക്കി നിശ്ചിയിച്ചിട്ടുണ്ടോ;

(സി) ട്രസ്റുകള്‍ രൂപീകരിക്കുമ്പോഴും ഇഷ്ടദാനം വഴി വില്‍പത്രം രജിസ്റ്ററാക്കുമ്പോഴും എന്തെല്ലാം ആനുകൂല്യങ്ങളാണ് നല്‍കുന്നത്;

(ഡി) വില്‍ മുഖാന്തിരമുള്ള ആധാരം രജിസ്റര്‍ ചെയ്യുന്നതിന് നിലവില്‍ എന്തെല്ലാം രേഖകളും നിബന്ധനകളും പാലിക്കപ്പെടുന്നുണ്ട്?

6067

വികസനപ്രവര്‍ത്തനങ്ങള്‍ക്കുളള ഭൂമി കൈമാറ്റം

ശ്രീ. എന്‍. ഷംസുദ്ദീന്‍

() വികസനപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി പഞ്ചായത്തുകള്‍ സ്ഥലം വാങ്ങുമ്പോള്‍ സ്റാമ്പ് ഡ്യൂട്ടി ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) അത് പൂര്‍ണ്ണമായി ഒഴിവാക്കുവാന്‍ എന്തെങ്കിലും നടപടി സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്നു വ്യക്തമാക്കാമോ?

6068

വിവിധ തരത്തിലുളള ആധാരങ്ങള്‍

ശ്രീ. പി.സി. ജോര്‍ജ്

() സംസ്ഥാനത്ത് നിലവില്‍ ഏതൊക്കെ തരത്തിലുളള ആധാരങ്ങളുടെ രജിസ്ട്രേഷനാണ് നടക്കുന്നതെന്ന് വിശദമാക്കുമോ;

(ബി) അവയ്ക്ക് ഓരോന്നിനും പഞ്ചായത്ത്, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ആധാരവിലയുടെ എത്ര ശതമാനം തുക മുദ്രപത്രത്തിനും രജിസ്ട്രേഷനും ഈടാക്കുന്നു എന്ന് വിശദമാക്കാമോ;

(സി) ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം വസ്തു രജിസ്ട്രേഷനില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;

(ഡി) ഇല്ലെങ്കില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?

6069

പങ്കുവ്യപാരം നടത്തുന്ന സ്ഥാപനങ്ങള്‍

ശ്രീ. എസ്. ശര്‍മ്മ

() കോടിക്കണക്കിന് രൂപയുടെ ആസ്തിയുള്ള പങ്കുവ്യപാരം നടത്തുന്ന സ്ഥാപനങ്ങള്‍, പാര്‍ട്ട്ണര്‍ഷിപ്പ് ആക്ട് പ്രകാരം രജിസ്റര്‍ ചെയ്യുന്നതിനു ഈടാക്കുന്ന ഫിസ് നിരക്കുകള്‍ നാമമാത്രമായതിനാല്‍ ഈ ഇനത്തിലുള്ള വരുമാനം കുറയുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഇവ കാലോചിതമായി വര്‍ദ്ധിപ്പിക്കണമെന്ന് അക്കണ്ടന്റ് ജനറല്‍ അഭിപ്രായപ്പെട്ടിട്ടുണ്ടെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) എങ്കില്‍ ഇതിനായി സ്വീകരിച്ച നടപടിയെന്തെന്ന് വ്യക്തമാക്കാമോ ?

6070

രജിസ്ട്രേഷന്‍ വകുപ്പിന്റെ പുതിയ പദ്ധതി

ശ്രീ. വി. ശിവന്‍കുട്ടി

() നൂറുദിനകര്‍മ്മപരിപാടിയിലുള്‍പ്പെടുത്തി നേമം മണ്ഡലത്തില്‍ രജിസ്ട്രേഷന്‍ വകുപ്പ് ഏതെങ്കിലും പുതിയ പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ ;

(ബി) എങ്കില്‍ ആയതിന്റെ സാമ്പത്തിക, ഭൌതിക വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ?

6071

ഗസറ്റ് വിജ്ഞാപനത്തിനനുസൃതമായി പ്രമാണങ്ങളില്‍ പേര് മാറ്റം

അബ്ദുറഹിമാന്‍ രണ്ടത്താണി

() ഗസറ്റ് വിജ്ഞാപനം വഴി പുതിയ പേര് സ്ഥിരീകരിച്ചാലും ഭൂമി സംബന്ധമായ പ്രമാണങ്ങളില്‍ പഴയ പേര് തന്നെ നിലനില്‍ക്കുന്നസാഹചര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ബി) ഗസറ്റ് വിജ്ഞാപന രേഖകള്‍ ഹാജരാക്കിയാലുംസര്‍ക്കാരിന്റെ പ്രത്യേക ഉത്തരവ് ഇല്ലാതെ പ്രമാണങ്ങളില്‍ പേര് മാറ്റാനാവില്ലെന്ന വ്യവസ്ഥ നിലവിലുണ്ടോ;

(സി) എങ്കില്‍ ഇത് മൂലം ഭൂമി ഇടപാടുകാര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് പരിശോധിച്ചിട്ടുണ്ടോ;

(ഡി) ഗസറ്റ് വിജ്ഞാപനത്തിനനുസൃതമായി പ്രമാണങ്ങളില്‍ പേര് മാറ്റം വരുത്തുന്നതിന് നടപടി സ്വീകരിക്കുമോ ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ?

6072

റീ സര്‍വ്വേ നമ്പര്‍ 15/9 ല്‍പ്പെട്ട ഭൂമിയുടെ ഫെയര്‍ വാല്യൂ

ശ്രീ.കെ. കുഞ്ഞമ്മത് മാസ്റര്‍

() കോഴിക്കോട് ജില്ലയിലെ കൊഴുക്കല്ലൂര്‍ വില്ലേജിലെ റീ സര്‍വ്വേ നമ്പര്‍ 15/9 ല്‍പ്പെട്ട ഭൂമിയുടെ ഫെയര്‍ വാല്യൂ നിശ്ചയിച്ചത് എത്രയെന്ന് വെളിപ്പെടുത്തുമോ;

(ബി) പ്രസ്തുത ഭൂമിയുടെ ഫെയര്‍ വാല്യൂ സംബന്ധിച്ച് ശ്രീ.രാരിച്ചന്‍ എം.കെ., എരവട്ടുകണ്ടി കീഴരിയൂര്‍ നല്‍കിയ പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) എങ്കില്‍ അതു സംബന്ധിച്ച് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;

(ഡി) പ്രസ്തുത ഭൂമിയുടെ ഫെയര്‍ വാല്യൂ നിശ്ചയിച്ചതില്‍ അപാകത സംഭവിച്ചതായി കരുതുന്നുണ്ടോ ?

6073

ലാന്റ് റെക്കോര്‍ഡ് നവീകരണ പദ്ധതി

ശ്രീ. എം. ഹംസ

സംസ്ഥാനത്തെ ഒട്ടുമിക്ക സബ്രജിസ്ട്രാര്‍ ഓഫീസുകളിലും ആവശ്യത്തിന് ജീവനക്കാരില്ലാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; തന്‍മൂലം വകുപ്പുമുഖേന ലഭ്യമാവുന്ന പല സേവനങ്ങളും യഥാസമയം ലഭ്യമാവുന്നില്ല എന്ന ആക്ഷേപം ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടോ; നടപടികള്‍ സ്വീകരിക്കുമോ ?

6074

രജിസ്റര്‍ ചെയ്ത ടെലിഫോണ്‍ ടവറുകള്‍

ശ്രീ. സണ്ണി ജോസഫ്

() സംസ്ഥാനത്ത് രജിസ്റര്‍ ചെയ്ത ടെലിഫോണ്‍ ടവറുകളുടെ എണ്ണം എത്രയാണ് ;

(ബി) അതുവഴി സ്റാമ്പ് ഡ്യുട്ടി ഇനത്തില്‍ എത്ര രൂപ ലഭിച്ചിട്ടുണ്ട് എന്ന് വെളിപ്പെടുത്താമോ ;

(സി) രജിസ്റര്‍ ചെയ്യാത്തവയുടെ രജിസ്ട്രേഷനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ എന്നു വ്യക്തമാക്കാമോ ;

(ഡി) അവയ്ക്ക് സ്റാമ്പ് ഡ്യൂട്ടി ചുമത്താനുള്ള നടപടികള്‍ സ്വീകരിക്കുമോ എന്നു വെളിപ്പെടുത്താമോ ?

BACK

Home 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.