UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

6131

കെ.എസ്.എഫ്.. യുടെ പ്രവര്‍ത്തനങ്ങള്‍

ശ്രീ. സി.കെ. സദാശിവന്‍

,, പി.റ്റി.. റഹീം

,, സി. കൃഷ്ണന്‍

,, ബാബു.എം. പാലിശ്ശേരി

() കെ.എസ്.എഫ്.. യുടെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;

(ബി) പ്രഖ്യാപിച്ച എല്ലാ കെ.എസ്.എഫ്.. ശാഖകളും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ; ഏതെങ്കിലും ശാഖ ഉദ്ഘാടനം ചെയ്യപ്പെടാത്തതായിട്ടുണ്ടോ; എങ്കില്‍ ആയതിനുളള കാരണം വ്യക്തമാക്കാമോ;

(സി) ഓഫീസര്‍മാരുടെ സ്ഥലംമാറ്റം സംബന്ധിച്ച് മാനദണ്ഡങ്ങള്‍ നിലവിലുണ്ടോ; സ്ഥലംമാറ്റം സംബന്ധിച്ച് ബഹു. ഹൈക്കോടതി എന്തെങ്കിലും നിര്‍ദ്ദേശം നല്‍കുകയുണ്ടായോ; എങ്കില്‍ എന്തു നടപടി സ്വീകരിച്ചു;

(ഡി) സ്ഥലംമാറ്റം സംബന്ധിച്ച പരാതികളിന്മേല്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

() കെ.എസ്.എഫ്..യില്‍ ഏറ്റവും ഒടുവില്‍ നടന്ന ഹിതപരിശോധനയനുസരിച്ച്, വര്‍ക്ക്മെന്‍ വിഭാഗത്തിലെ അംഗീകൃത സംഘടനകള്‍ ഏതൊക്കെയെന്നും അംഗബലവും ശതമാനവും എത്രയെന്നും വ്യക്തമാക്കാമോ?

6132

കെ.എസ്.എഫ്.. മുഖേന വിദ്യാഭ്യാസ വായ്പ

ശ്രീ. പി. തിലോത്തമന്‍

() കെ.എസ്.എഫ്.. മുഖേന നടപ്പിലാക്കുന്ന വിദ്യാഭ്യാസ വായ്പ, അഞ്ചുവര്‍ഷം കഴിഞ്ഞ് തിരിച്ചടവ് തുടങ്ങുമ്പോള്‍ അപ്പോള്‍ നിലവിലുള്ള തുക പലിശയില്ലാതെ തവണകളായി സ്വീകരിക്കുകയാണോ ചെയ്യുന്നത് എന്നു വ്യക്തമാക്കാമോ;

(ബി) 3.10.2011 ലെ 1726-ാം നമ്പര്‍ നക്ഷത്രരഹിത ചോദ്യത്തിലെ ഉപചോദ്യം () യ്ക്കുള്ള മറുപടിയില്‍ പറഞ്ഞിരിക്കുന്ന തിരിച്ചടവ് തുകയായ 10318/- രൂപ കൂടാതെ വായ്പയെടുക്കുന്നയാള്‍ പലിശ അടയ്ക്കേണ്ടതുണ്ടോയെന്ന് വ്യക്തമാക്കാമോ;

(സി) അഞ്ചുവര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചടവ് തുടങ്ങുമ്പോള്‍, തിരിച്ചടവ് തുകയുടെ എത്ര ശതമാനം കൂടുതല്‍ പ്രതിമാസ വരുമാനം വായ്പയെടുത്തയാള്‍ക്ക് ഉണ്ടാകണമെന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ;

(ഡി) വന്‍തുക പ്രതിമാസം തിരിച്ചടയ്ക്കേണ്ട വായ്പാസമ്പ്രദായം, ഭാവിയില്‍ വായ്പയെടുക്കുന്നവരില്‍ ഉണ്ടാക്കാവുന്ന സാമ്പത്തിക സമ്മര്‍ദ്ദങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ ഇവ പരിഹരിക്കാന്‍ എന്തു നടപടികള്‍ സ്വീകരിക്കുമെന്ന് വിശദമാക്കാമോ ?

6133

കെ.എസ്.എഫ്.. ഓഡിറ്റ് എല്‍.എഫ്..ഡി.ക്ക് നല്‍കുന്നതിന് നടപടി

ശ്രീ. അന്‍വര്‍ സാദത്ത്

() മുന്‍ സര്‍ക്കാരിന്റെ കാലത്ത് ശ്രീ. ആര്യാടന്‍ മുഹമ്മദ് എം.എല്‍.. അദ്ധ്യക്ഷനായിരുന്ന പബ്ളിക് അക്കൌണ്ട്സ് കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം ഓഡിറ്റ് സംവിധാനം വിപുലമാക്കുന്നതിനായി ലോക്കല്‍ ഫണ്ട് ഓഡിറ്റ് ഡിപ്പാര്‍ട്ട്മെന്റില്‍ എത്ര തസ്തികകള്‍ അനുവദിക്കണമെന്നാണ് ശുപാര്‍ശ ചെയ്തിരുന്നത്;

(ബി) പ്രസ്തുത ശുപാര്‍ശയിന്‍മേല്‍ നാളിതുവരെ എത്ര തസ്തികകള്‍ അനുവദിച്ചിട്ടുണ്ട്;

(സി) കെ.എസ്.എഫ്.. ഓഡിറ്റ്, ലോക്കല്‍ ഫണ്ട് ഓഡിറ്റ് ഡിപ്പാര്‍ട്ട്മെന്റിനെ ഏല്‍പിക്കുന്നതു സംബന്ധിച്ച് എന്തെങ്കിലും ശുപാര്‍ശ ധനകാര്യ വകുപ്പില്‍ ലഭിച്ചിട്ടുണ്ടോ; എങ്കില്‍ ഇതു സംബന്ധിച്ച നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ;

(ഡി) കെ.എസ്.എഫ്.. ഓഡിറ്റിംഗ് മറ്റേതെങ്കിലും സ്റാറ്റ്യൂട്ടറി ഏജന്‍സിയെ ഏല്‍പ്പിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

() കെ.എസ്.എഫ്..ക്ക് നിലവില്‍ ആകെ എത്ര ബ്രാഞ്ചുകളാണ് ഉള്ളതെന്ന് വ്യക്തമാക്കുമോ?

6134

ജി.എസ്.ടി. നടപ്പാക്കുന്നതിന്റെ പ്രയോജനങ്ങള്‍

ശ്രീ. എം.വി. ശ്രേയാംസ്കുമാര്‍

() ജി.എസ്.ടി. നടപ്പാക്കുന്നതിലൂടെ സംസ്ഥാനത്തെ കാര്‍ഷിക മേഖലയിലുള്ളവരുടെ നികുതി ഭാരം കുറയ്ക്കുന്നതിന് സാധിക്കുമോ ; എങ്കില്‍ വ്യക്തമാക്കുമോ ;

(ബി) കച്ചവടക്കാര്‍ക്കും ചെറുകിട സംരംഭകര്‍ക്കും ജി.എസ്.ടി. മൂലമുള്ള പ്രയോജനം എന്തെല്ലാമെന്ന് വ്യക്തമാക്കുമോ ;

(സി) പ്രസ്തുത നികുതി, ചരക്കുകളുടെയും സേവനങ്ങളുടെയും അന്തര്‍ സംസ്ഥാന ക്രയവിക്രയങ്ങള്‍ വര്‍ദ്ധിക്കുന്നതിന് സഹായകരമാണോയെന്നു വ്യക്തമാക്കുമോ?

6135

ജി.എസ്.റ്റി സംവിധാനം നടപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്

ശ്രീ.പാലോട് രവി

,, വി. പി. സജീന്ദ്രന്‍

,, ഷാഫി പറമ്പില്‍

,, അന്‍വര്‍ സാദത്ത്

() രാജ്യത്ത് ജി.എസ്.റ്റി.സംവിധാനം നടപ്പാക്കുന്നതിനായി കേന്ദ്ര ഗവണ്‍മെന്റിന് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുവാന്‍ സംസ്ഥാനത്തോട് ആവശ്യപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ ;

(ബി) എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് കേന്ദ്ര ഗവണ്‍മെന്റിന് നല്‍കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ ;

(സി) സംസ്ഥാനത്തിന്റെ നികുതി സമാഹരണശേഷി വര്‍ദ്ധിപ്പിക്കുന്നതരത്തില്‍ ജി.എസ്.റ്റി നടപ്പാക്കണമെന്ന നിര്‍ദ്ദേശം സമര്‍പ്പിക്കുമോ ;

(ഡി) ജി.എസ്.റ്റി നിലവില്‍ വന്ന് ഒരു വര്‍ഷത്തിനകം കേന്ദ്രവും സംസ്ഥാനവും നികുതി പങ്കുവയ്ക്കണമെന്ന നിയമം കൂടി പാസ്സാക്കണമെന്ന നിര്‍ദ്ദേശം കേന്ദ്രത്തിനുസമര്‍പ്പിക്കുമോ ?

6136

ധനനികുതി വിഷയങ്ങളില്‍ ഗവേഷണം

ശ്രീ. സി. പി. മുഹമ്മദ്

,, അന്‍വര്‍ സാദത്ത്

,, വി. പി. സജീന്ദ്രന്‍

() ധനനികുതി വിഷയങ്ങളില്‍ ഗവേഷണം നടത്തുവാന്‍ ആരെയെങ്കിലും ചുമതലപ്പെടുത്തിയിട്ടുണ്ടോ;

(ബി) എങ്കില്‍ ആരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(സി) ഗവേഷണ വിഷയങ്ങളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(ഡി) ഗവേഷണ വിഷയങ്ങളിലുള്ള പ്രബന്ധങ്ങള്‍ എത്ര നാള്‍ക്കകം സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?

6137

റിക്കവറി എന്‍ഫോഴ്സ്മെന്റ് രൂപീകരിക്കുന്നതിന് നടപടി

ശ്രീ. ഷാഫി പറമ്പില്‍

,, സണ്ണി ജോസഫ്

,, എം.പി. വിന്‍സെന്റ്

,, ലൂഡി ലൂയിസ്

() ലോക്കല്‍ ഫണ്ട് ഓഡിറ്റ് ഡിപ്പാര്‍ട്ട്മെന്റ് നടത്തുന്ന ഓഡിറ്റില്‍ ക്രമക്കേടിന് കാരണക്കാരായി കണ്ടെത്തുന്ന ഉദ്യോഗസ്ഥരില്‍ നിന്നും, നഷ്ടം വന്ന തുക ഈടാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത നടപടിക്കായി റിക്കവറി എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന് രൂപം നല്‍കുമോ; വിശദമാക്കുമോ;

(സി) ഇതിന്റെ പ്രവര്‍ത്തനം വിശദമാക്കാമോ;

(ഡി) ബന്ധപ്പെട്ട രേഖകള്‍ ഓഡിറ്റിന് നല്‍കാത്തവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കുന്ന കാര്യം പരിഗണിക്കുമോ ?

6138

വിലയാധാരത്തിന് ഈടാക്കുന്ന നികുതി

ശ്രീ. പി.സി. ജോര്‍ജ്

() പിതാവിന്റെ പേരിലുള്ള കൃഷിഭൂമി ഓരോ മക്കള്‍ക്ക് ആയി അവകാശം എഴുതിവച്ചിരിക്കുകയും പിതാവിന്റെ മരണശേഷം പ്രസ്തുത കൃഷിഭൂമി മക്കള്‍ എല്ലാംകൂടി ഒരുമിച്ച് മറ്റൊരു വ്യക്തിയ്ക്കോ മറ്റ് ഫ്ളാറ്റ് നിര്‍മ്മാതാക്കള്‍ക്കോ ആശുപത്രി നിര്‍മ്മാണക്കാര്‍ക്കോ സ്കൂള്‍ നിര്‍മ്മാണക്കാര്‍ക്കോ ഒറ്റ വില ആധാരം ആയി എഴുതി വില്ക്കുകയും ചെയ്താല്‍ ഈ വസ്തു ഉടമസ്ഥര്‍ സര്‍ക്കാരിന് നികുതി ഇനത്തില്‍ വിലയുടെ എത്ര ശതമാനം കൊടുക്കേണ്ടി വരും ;

(ബി) ഇത് കോര്‍പ്പറേഷന്‍, മുന്‍സിപ്പാലിറ്റി, പഞ്ചായത്ത എന്നീ അതിര്‍ത്തികളില്‍ ആണെങ്കില്‍ എത്ര വീതം എന്ന് വിശദമാക്കുമോ ; ഇതിന്റെ നിലവിലെ ഉത്തരവു നമ്പര്‍ വ്യക്തമാക്കാമോ ;

(സി) പ്രസ്തുത ഭൂമി മക്കള്‍ എല്ലാംകൂടി ഒന്നില്‍ കൂടുതല്‍ ആളുകളുടെയോ ഒന്നില്‍ കൂടുതല്‍ ഫ്ളാറ്റ്, ആശുപത്രി, സ്കൂള്‍ നിര്‍മ്മാതാക്കളുടെയോ പേരില്‍ പല വില ആധാരങ്ങള്‍ ചെയ്തു വില്ക്കുകയാണെങ്കില്‍ നികുതി കൂടുതല്‍ ആകുമോ ; കൂടുതലാണെങ്കില്‍ കാരണം എന്ത് ; വിലയുടെ എത്ര ശതമാനം നികുതി ഒടുക്കേണ്ടി വരും ; ഇത് കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി, പഞ്ചായത്തുകളില്‍ എത്ര വീതമെന്ന് വിശദമായി വിവരിക്കുമോ ; ഇതിന്റെ നിലവിലുള്ള ഉത്തരവു നമ്പരും മറ്റും വിശദമാക്കുമോ ?

6139

നിയമപരിഷ്കാര കമ്മീഷന്‍

ശ്രീ. എം. ഹംസ

() റിട്ടയേഡ് ചീഫ് ജസ്റിസ് ശ്രീ. വി. ആര്‍. കൃഷ്ണയ്യര്‍ അദ്ധ്യക്ഷനായ നിയമപരിഷ്കാര കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ എന്ന് സമര്‍പ്പിച്ചുവെന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത റിപ്പോര്‍ട്ട് മേശപ്പുറത്ത വയ്ക്കുമോ;

(സി) പ്രസ്തുത റിപ്പോര്‍ട്ടിന്മേല്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദീകരിക്കുമോ?

6140

നിയമപരിഷ്ക്കരണ കമ്മീഷന്‍ റിപ്പോര്‍ട്ട്

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

() ജസ്റിസ് കൃഷ്ണയ്യര്‍ അദ്ധ്യക്ഷനായ നിയമപരിഷ്ക്കരണ കമ്മിഷന്‍ റിപ്പോര്‍ട്ട് ഗവണ്‍മെന്റിന് സമര്‍പ്പിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ അതിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാം;

(സി) ഈ കമ്മീഷനെ നിയമിച്ചത് ഏത് ഗവണ്‍മെന്റിന്റെ കാലത്താണ്;

(ഡി) റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങളില്‍ ആക്ഷേപം ഉണ്ടായ സാഹചര്യത്തില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിനു മുന്‍പ് വിശദമായ ചര്‍ച്ച നടത്തി സമവായമുണ്ടാക്കാന്‍ നടപടി സ്വീകരിക്കുമോ ?

6141

ഭവന നിര്‍മ്മാണ ബോര്‍ഡ്

ശ്രീ. ബി. സത്യന്‍

() ഭവന നിര്‍മ്മാണ ബോര്‍ഡ് നഷ്ടത്തിലാണോ പ്രവര്‍ത്തിക്കുന്നത് ; ആണെങ്കില്‍ നഷ്ടം എത്രയെന്നാണ് കണക്കാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ;

(ബി) ബോര്‍ഡിന്റെ വരുമാന മാര്‍ഗ്ഗങ്ങള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ ;

(സി) ഭവന നിര്‍മ്മാണ ബോര്‍ഡില്‍ ജീവനക്കാര്‍ ആകെ എത്ര പേരാണ് ; തസ്തിക തിരിച്ച് വ്യക്തമാക്കുമോ ?

6142

ഭവന വായ്പ ഈടായി വാങ്ങിയിട്ടുള്ള പ്രമാണങ്ങള്‍ തിരികെ ലഭിക്കാനുള്ള നടപടികള്‍

ശ്രീ. പി. തിലോത്തമന്‍

() സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ളവര്‍ക്ക് സര്‍ക്കാര്‍ ഭവന വായ്പയായി സര്‍ക്കാര്‍ നടപ്പാക്കിയിരുന്ന എല്‍..ജി.എച്ച്, എം..ജി.എച്ച് വിഭാഗങ്ങളില്‍ ഇനിയും തിരിച്ചടവ് പൂര്‍ത്തിയാക്കാന്‍ എത്ര കേസുകള്‍ അവശേഷിക്കുന്നുണ്ടെന്നു പറയാമോ ;

(ബി) പ്രസ്തുത കേസ്സുകളില്‍ മൊത്തം എത്ര രൂപ സര്‍ക്കാരിലേയ്ക്ക് ലഭിക്കാനുണ്ടെന്നു വ്യക്തമാക്കാമോ ;

(സി) പ്രസ്തുത ഇനത്തില്‍പ്പെട്ട കേസുകളില്‍ വായ്പയെടുത്ത കക്ഷികളില്‍ നിന്നും ഈടായി വാങ്ങിയിട്ടുള്ള പ്രമാണങ്ങള്‍ അവര്‍ക്ക് തിരികെ ലഭിക്കാനുള്ള നടപടികള്‍ എന്തൊക്കെയാണെന്ന് പറയാമോ ;

(ഡി) എല്‍..ജി.എച്ച്, എം..ജി.എച്ച് കേസുകളില്‍ എത്ര വര്‍ഷങ്ങള്‍ കൊണ്ടാണ് തിരിച്ചടവ് തീരുന്നതെന്ന് പറയാമോ ;

() ഇത്രയും നീണ്ട കാലയളവ് കഴിയുമ്പോള്‍ പണമടച്ച രസീതുകളും ചെല്ലാനുകളും മറ്റും നഷ്ടപ്പെടാനുള്ള സാധ്യത പരിഗണിച്ച് പൂര്‍ണ്ണമായി പണമടച്ച കേസുകളില്‍ തഹസീല്‍ദാരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രമാണങ്ങള്‍ കക്ഷികള്‍ക്ക് മടക്കി നല്‍കാന്‍ നടപടി സ്വീകരിക്കുമോ ?

6143

ഭവനശ്രീ വായ്പ കുടിശ്ശിക

ശ്രീ. . ചന്ദ്രശേഖരന്‍

() ഭവനശ്രീ പദ്ധതി പ്രകാരം സംസ്ഥാനത്ത് ആകെ എത്ര വീടുകളാണ് നിര്‍മ്മിച്ചിട്ടുള്ളത് എന്ന് ജില്ല തിരിച്ചുള്ള കണക്ക് നല്‍കാമോ;

(ബി) ഈ പദ്ധതിക്ക് ആകെ ബാങ്ക് വായ്പ എത്രയായിരുന്നുവെന്നും കുടിശ്ശിക എത്രയുണ്ടെന്നും അറിയിക്കാമോ;

(സി) പ്രസ്തുത കുടിശ്ശിക സര്‍ക്കാര്‍ എഴുതിത്തള്ളുന്നതായി ഉത്തരവായിട്ടുണ്ടോ;

(ഡി) ഇതില്‍ സഹകരണ ബാങ്കുകളിലെ കുടിശ്ശിക എഴുതിത്തള്ളുന്നുണ്ടോ;

() ഇല്ലെങ്കില്‍ പ്രസ്തുത കുടിശ്ശിക എഴുതിത്തള്ളുന്നതിന് നടപടി സ്വീകരിക്കുമോ ?

6144

സാഫല്യം ഭവന പദ്ധതി

ശ്രീ.തേറമ്പില്‍ രാമകൃഷ്ണന്‍

,, റ്റി. എന്‍. പ്രതാപന്‍

,, കെ. അച്ചുതന്‍

,, വര്‍ക്കല കഹാര്‍

() സാഫല്യം ഭവന പദ്ധതിയുടെ ഉദ്ദേശ്യലക്ഷങ്ങള്‍ എന്തെല്ലാം ;

(ബി) ഏത് വിഭാഗം ജനങ്ങള്‍ക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുകയെന്ന് വ്യക്തമാക്കുമോ ;

(സി) ഈ പദ്ധതിക്ക് സര്‍ക്കാര്‍ സബ്സിഡി ലഭിക്കുമോ ;

(ഡി) ഈ പദ്ധതിക്ക് സാങ്കേതിക വിദഗ്ധരുടെ സേവനം ഉറപ്പുവരുത്തുവാന്‍ ശ്രമിക്കുമോ ;

() ഒന്നാം ഘട്ടത്തില്‍ എത്ര വീടുകള്‍ നിര്‍മ്മിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത് ?

6145

ഹഡ്കോ മാതൃകയില്‍ കോര്‍പ്പറേഷന്‍

ശ്രീ. . പി. അബ്ദുള്ളക്കുട്ടി

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, റ്റി. എന്‍. പ്രതാപന്‍

,, സി. പി. മുഹമ്മദ്

() ഭവനനിര്‍മ്മാണത്തിനുള്ള സാമ്പത്തിക സഹായത്തിനായി എന്തെല്ലാം മാര്‍ഗ്ഗങ്ങളാണ് കൈകൊള്ളാനുദ്ദേശിക്കുന്നത് ;

(ബി) ഇതിനായി ഹഡ്കോ മാതൃകയില്‍ കോര്‍പ്പറേഷന്‍ രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(സി) എങ്കില്‍ ഇതിന്റെ വിശദാംശങ്ങള്‍ നല്‍കാമോ ?

6146

ഭവന നിര്‍മ്മാണത്തില്‍ സ്വകാര്യ പങ്കാളിത്തം

ശ്രീ. സി. പി. മുഹമ്മദ്

,, എം. പി. വിന്‍സെന്റ്

,, ലൂഡി ലൂയിസ്

() ഭവന നിര്‍മ്മാണത്തില്‍ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) പ്രസ്തുത പങ്കാളിത്തത്തിന് പഞ്ചായത്തുകളെകൂടി സഹകരിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ;

(സി) പഞ്ചായത്തുകളില്‍ ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി ഉണ്ടെങ്കില്‍ പഞ്ചായത്തുകളുടെ സഹകരണത്തോടെ വീടുകള്‍ നിര്‍മ്മിച്ചു നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ?

6147

ഭവനനിര്‍മ്മാണ ബോര്‍ഡിന്റെ ഉപയോഗിക്കപ്പെടാത്ത ഭൂമി

ശ്രീ. ബെന്നി ബെഹനാന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, വര്‍ക്കല കഹാര്‍

,, വി. ഡി. സതീശന്‍

() സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ ഉപയോഗിക്കപ്പെടാത്ത ഭൂമികള്‍ ഉണ്ടോ ;

(ബി) എങ്കില്‍ ഇത്തരം ഭൂമികളില്‍ പാര്‍പ്പിടങ്ങള്‍ നിര്‍മ്മിച്ച് ന്യായമായ വിലയ്ക്ക് വിതരണം ചെയ്യാന്‍ നടപടി എടുക്കുമോ ;

(സി) ഇതിനായി ഒരു പ്രത്യേക പദ്ധതിക്ക് രൂപം നല്‍കുമോ ?

6148

പാര്‍പ്പിട പ്രശ്നം പരിഹരിക്കാന്‍ നടപടി

ശ്രീ. പി. . മാധവന്‍

,, ഷാഫി പറമ്പില്‍

,, പാലോട് രവി

() പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ കരട് സമീപന രേഖയില്‍ പാര്‍പ്പിട പ്രശ്നം പരിഹരിക്കുന്നതിന് എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്;

(ബി) വീടില്ലാത്തവര്‍ക്കുവേണ്ടി എന്തെല്ലാം പദ്ധതികള്‍ക്ക് രൂപം നല്കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(സി) സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി വാങ്ങുവാനുളള എന്തെല്ലാം പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ഡി) പ്രസ്തുത പദ്ധതി പ്രകാരം എത്ര ലക്ഷം വീടുകള്‍ നിര്‍മ്മിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്; വ്യക്തമാക്കുമോ?

6149

ന്യായവില ഭവന പദ്ധതി

ശ്രീ. ഷാഫി പറമ്പില്‍

,, സണ്ണി ജോസഫ്

,, പാലോട് രവി

,, വി.റ്റി. ബല്‍റാം

() ന്യായവില ഭവന പദ്ധതി പ്രകാരം നിര്‍മ്മിക്കുന്ന വീടുകള്‍ ഏതെല്ലാം വ്യവസ്ഥകള്‍ക്ക് വിധേയമാണ് വിതരണം ചെയ്യുന്നത്;

(ബി) എത്ര പേര്‍ക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്;

(സി) വീടുവിതരണത്തില്‍ നിശ്ചിത ശതമാനം വീടുകള്‍ ദുര്‍ബ്ബല വിഭാഗങ്ങള്‍ക്ക് വേണ്ടി മാറ്റിവയ്ക്കാന്‍ നടപടി സ്വീകരിക്കുമോ ?

6150

ന്യായവില ഭവന പദ്ധതി

ശ്രീ. പി.സി. വിഷ്ണുനാഥ്

,, .സി. ബാലകൃഷ്ണന്‍

,, ജോസഫ് വാഴക്കന്‍

,, വി.ഡി. സതീശന്‍

() ന്യായവില ഭവന പദ്ധതിയുടെ വിശദാംശങ്ങള്‍ എന്തെല്ലാം;

(ബി) ആരുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് ഈ പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്നത്;

(സി) ഈ പദ്ധതി പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാന്‍ ശ്രമിക്കുമോ;

(ഡി) ആര്‍ക്കെല്ലാമാണ് ഈ പദ്ധതി പ്രകാരം പ്രയോജനം ലഭിക്കുകയെന്ന് വ്യക്തമാക്കുമോ;

() ഈ പദ്ധതിയുടെ നടത്തിപ്പ് സുതാര്യമാക്കാന്‍ ശ്രമിക്കുമോ?

6151

വിവിധ വകുപ്പുകളിലെ ടൈപ്പിസ്റ് തസ്തികകള്‍ക്ക് നല്‍കിയ ശമ്പള സ്കെയിലുകള്‍

ശ്രീ.റ്റി. എന്‍. പ്രതാപന്‍

() സംസ്ഥാനത്തെ വിവിധ വകുപ്പുകളിലെ ടൈപ്പിസ്റുകളും സെക്രട്ടേറിയറ്റ്/പി.എസ്.സി./യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ ടൈപ്പിസ്റുകളും തമ്മില്‍ വേതനത്തില്‍ അന്തരം നിലവിലുണ്ടോ ; എങ്കില്‍ അവ തരം തിരിച്ച് വ്യക്തമാക്കാമോ ;

(ബി) 2009-ലെ പേറിവിഷനില്‍ സെക്രട്ടേറിയറ്റ് ഇതര വകുപ്പുകളില്‍ സീനിയര്‍ ഗ്രേഡ് ടൈപ്പിസ്റും സെലക്ഷന്‍ ഗ്രേഡ് ടൈപ്പിസ്റും മെര്‍ജ് ചെയ്ത് ഒന്നാക്കിയപ്പോള്‍ സീനിയര്‍ ഗ്രേഡ് ടൈപ്പിസ്റുകള്‍ക്ക് ഫിക്സേഷനില്‍ നഷ്ടം സംഭവിച്ചിട്ടുണ്ടോ ; എങ്കില്‍ സീനിയര്‍ ഗ്രേഡ് ടൈപ്പിസ്റുകളായിരുന്നവര്‍ക്കു ഫിക്സേഷന്‍ ആനുകൂല്യം നല്‍കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ ;

(സി) 2009-ലെ പേറിവിഷനില്‍ യു.ഡി. ടൈപ്പിസ്റില്‍ നിന്നും യു.ഡി. ക്ളാര്‍ക്കാകുവാന്‍ നിശ്ചയിച്ചിരുന്ന സമയ പരിധി പ്രകാരം സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിയ്ക്കാന്‍ ഉണ്ടായ കാലതാമസത്തിന്റെ കാരണം വിശദമാക്കാമോ ?

BACK

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.