UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

6109

അര്‍ദ്ധവാര്‍ഷിക പദ്ധതി ചെലവ്

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

() നടപ്പു സാമ്പത്തിക വര്‍ഷം സംസ്ഥാന പദ്ധതിയിനത്തില്‍ ആദ്യ അര്‍ദ്ധവാര്‍ഷിക പദ്ധതി ചെലവ് എത്ര ശതമാനമാണെന്ന് വ്യക്തമാക്കുമോ ;

(ബി) നടപ്പു സാമ്പത്തിക വര്‍ഷം സംസ്ഥാന പദ്ധതിയിനത്തില്‍ നാളിതുവരെയുള്ള ചെലവ് എത്ര ശതമാനമെന്ന് വ്യക്തമാക്കുമോ ;

(സി) സംസ്ഥാനത്ത് നടപ്പു സാമ്പത്തിക വര്‍ഷം സംസ്ഥാന പദ്ധതി ചെലവിന്റെ കാര്യത്തില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന അഞ്ചു വകുപ്പുകള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ ?

6110

സുപ്രീം കോടതിയിലെ സ്പെഷ്യല്‍ ലീവ് പെറ്റീഷന്‍

ശ്രീ. ചിറ്റയം ഗോപകുമാര്‍

() സംസ്ഥാനത്തെ പൊതുമരാമത്ത്, ജലവിതരണം എന്നീ വകുപ്പുകളിലെ സാങ്കേതിക വിഭാഗം ജീവനക്കാരുടെ സമയബന്ധിത ഹയര്‍ ഗ്രേഡുമായി ബന്ധപ്പെട്ട വിഷയം ശമ്പളപരിഷ്ക്കരണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരിഹരിച്ചിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള സ്പെഷ്യല്‍ ലീവ് പെറ്റീഷന്‍ പിന്‍വലിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;

(സി) പ്രസ്തുത വിഷയത്തില്‍ ഏതെല്ലാം സര്‍വ്വീസ് സംഘടനകള്‍ നിവേദനം സമര്‍പ്പിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?

6111

ശമ്പള പരിഷ്ക്കരണ റിപ്പോര്‍ട്ടിലെ അതോറിറ്റി പരിഹരിക്കാന്‍ നടപടി

ശ്രീ. മുല്ലക്കര രത്നാകരന്‍

() സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്ക്കരണ റിപ്പോര്‍ട്ടിലെ അനോമലികള്‍ പരിഹരിക്കുന്നതിന് ഇപ്പോള്‍ ഫലപ്രദമായ സംവിധാനങ്ങള്‍ ഇല്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) പ്രസ്തുത അനോമലികള്‍ പരിഹരിക്കുന്നതിന് ഫലപ്രദമായ സംവിധാനം ഏര്‍പ്പെടുത്തുകയും ജീവനക്കാരുടെ പരാതികള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമോ ; എങ്കില്‍ വ്യക്തമാക്കുമോ ?

6112

ഹയര്‍ സെക്കണ്ടറി അധ്യാപകരുടെ ശമ്പള പരിഷ്ക്കരണം

ശ്രീ. പി. സി. ജോര്‍ജ്

,, തോമസ് ഉണ്ണിയാടന്‍

,, റോഷി അഗസ്റിന്‍

ഡോ. എന്‍. ജയരാജ്

() ഹയര്‍ സെക്കണ്ടറി അധ്യാപകരുടെ ശമ്പള പരിഷ്ക്കരണം അവസാനമായി നടന്നത് എന്നാണ്;

(ബി) പ്രസ്തുത ശമ്പള പരിഷ്ക്കരണത്തില്‍ അനോമലി ഉണ്ടായിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) ഇത് സംബന്ധിച്ച് അധ്യാപക സംഘടനകളുടെ നിവേദനം ലഭിച്ചുവോ; ആയതിന്മേല്‍ നടപടി കൈക്കൊണ്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;

(ഡി) ശമ്പള പരിഷ്ക്കരണത്തിലെ അനോമലി പരിഹരിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ?

6113

ശമ്പളവിതരണം എ.റ്റി.എം. വഴി

ശ്രീ. . കെ. വിജയന്‍

() സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവിതരണം ബാങ്കുകളുടെ എ. റ്റി. എം. വഴി നല്‍കാനുള്ള ഉത്തരവ് നിലവിലുണ്ടോ ;

(ബി) . റ്റി. എം. വഴിയുള്ള ശമ്പള വിതരണം ട്രഷറി നിക്ഷേപ സംവിധാനത്തെ തകര്‍ക്കാന്‍ സാധ്യതയുണ്ടോയെന്ന് വിലയിരുത്തിയിട്ടുണ്ടോ ;

(സി) നിലവില്‍ ട്രഷറി നിക്ഷേപ സംവിധാനം ഉപയോഗിക്കുന്നതുകൊണ്ട് സര്‍ക്കാരിന് എത്ര കോടി രൂപ പലിശയിനത്തില്‍ ലഭിക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ ?

6114

ജീവനക്കാരുടെ ശമ്പളം എ.റ്റി.എം. വഴി

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() ജീവനക്കാരുടെ ശമ്പളം എ.റ്റി.എം. വഴി നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ ; എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ ;

(ബി) പണം സ്വകാര്യ ബാങ്കുകള്‍ വഴിയാണോ നല്‍കുന്നത് ; എങ്കില്‍ പ്രസ്തുത ബാങ്കുകളുമായി ഉണ്ടാക്കുന്ന കരാറിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ; കരാറിലേര്‍പ്പെടുന്ന ബാങ്കുകളുടെ വിശദാംശം ലഭ്യമാക്കാമോ ;

(സി) ശമ്പളദിവസം തന്നെ മുഴുവന്‍ ജീവനക്കാരുടെയും ശബളം ബാങ്കിനെ ഏല്‍പ്പിക്കുകയാണോ ; ഇല്ലെങ്കില്‍ ജീവനക്കാര്‍ പണം പിന്‍വലിക്കുന്നതനുസരിച്ച് പണം കൈമാറാനാണോ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ ;

(ഡി) ശമ്പളം ട്രഷറി എ.റ്റി.എം. വഴി മാത്രം നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ ;

() ഇതുവഴി മിച്ചതുക ഗവണ്‍മെന്റിന് ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കുമെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ?

6115

ശമ്പളവും പെന്‍ഷനും ട്രഷറികളില്‍ എ. റ്റി. എം. വഴി

ശ്രീ. കെ. അച്ചുതന്‍

,, എം. പി. വിന്‍സെന്റ്

() സംസ്ഥാനത്തെ ട്രഷറികളുടെ കമ്പ്യൂട്ടര്‍വല്‍ക്കരണം ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;

(ബി) ഇനി എത്ര സബ് ട്രഷറികള്‍ കമ്പ്യൂട്ടര്‍ വല്‍ക്കരിക്കാനുണ്ട്;

(സി) മുന്‍ സര്‍ക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച ശമ്പളവും പെന്‍ഷനും എ. ടി. എം. വഴി നല്‍കുന്നതിനുള്ള പരിപാടികളുടെ നിലവിലുള്ള സ്ഥിതിയെന്താണ്;

(ഡി) മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഈ പരിപാടി എവിടെയെങ്കിലും നടപ്പാക്കുകയുണ്ടായോ;

6116

ബാങ്കുകള്‍ വഴി ശമ്പളാനുകൂല്യങ്ങള്‍

ശ്രീ. കെ. രാജു

() നോണ്‍ഗസറ്റഡ് ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ഒഴികെയുള്ള ശമ്പളാനുകൂല്യങ്ങള്‍ നാഷണലൈസ്ഡ് ബാങ്കുകള്‍ വഴി വിതരണം നടത്തുവാന്‍ തീരുമാനിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;

(ബി) പ്രസ്തുത തീരുമാനം ഭാവിയില്‍ ട്രഷറി ജീവനക്കാരുടെ ജോലി സ്ഥിരതയെ ബാധിക്കുമെന്ന ആശങ്ക ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ എന്തെല്ലാം മുന്‍കരുതലുകളാണ് കൈക്കൊള്ളുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി) സംസ്ഥാനത്ത് കമ്പ്യൂട്ടര്‍വല്‍ക്കരിക്കപ്പെടാത്ത ട്രഷറികള്‍ ഉണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ ?

6117

ഡി. . കുടിശ്ശിക

ശ്രീ. കെ. അജിത്

() ഈ ഗവണ്‍മെന്റ് അധികാരമേറ്റശേഷം, കേന്ദ്ര ഗവണ്‍മെന്റ് പ്രഖ്യാപിച്ച ഡി.. സംസ്ഥാന ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് അനുവദിക്കുന്നതില്‍ കുടിശ്ശിക ആയിട്ടുണ്ടോ; എങ്കില്‍ എത്ര ശതമാനമാണെന്ന് വ്യക്തമാക്കാമോ;

(ബി) കുടിശ്ശിക കൊടുക്കുന്നത് എന്നാണെന്ന് തീരുമാനമെടുത്തിട്ടുണ്ടോ; എങ്കില്‍ എന്നാണെന്ന് വ്യക്തമാക്കുമോ ;

(സി) ഈ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിനുശേഷം സാമ്പത്തിക പ്രതിസന്ധി ഉള്ളതായി ബോധ്യപ്പെട്ടിട്ടുണ്ടോ;

(ഡി) ഉണ്ടെങ്കില്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ?

6118

ക്ഷാമബത്ത കുടിശ്ശിക

ശ്രീ. ബാബു എം. പാലിശ്ശേരി

() സംസ്ഥാന ഗവണ്‍മെന്റ് ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും ഇപ്പോള്‍ എത്ര ശതമാന്ം ക്ഷാമബത്തയാണ് നല്‍കി വരുന്നത്;

(ബി) കുടിശ്ശിക എത്രയുണ്ടെന്നു വ്യക്തമാക്കുമോ;

(സി) ഇത് എന്നു കൊടുത്തു തുടങ്ങും; വിശദാംശം വ്യക്തമാക്കുമോ?

6119

സ്വകാര്യപണമിടപാട് സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിന് നടപടി

ശ്രീ. മഞ്ഞളാംകുഴി അലി

() സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പരാതികളുടെ അടിസ്ഥാനത്തില്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ;

(സി) സ്വകാര്യ പണമിടപാട് മേഖലയില്‍ ബ്ളേഡ് പലിശക്കാരും മാഫിയകളും വന്‍തോതില്‍ പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

 (ഡി) സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ പിടിയിലമരുന്ന സാധാരണക്കാര്‍ സാമ്പത്തികമായി തകര്‍ന്നുപോകുന്നതും കൂട്ട ആത്മഹത്യയില്‍ എത്തിച്ചേരുന്നതും പരിശോധിക്കുമോ;

() സ്വകാര്യ പണമിടപാടുകാര്‍, പണം പലിശക്കു കൊടുക്കുന്നവര്‍, സ്വര്‍ണ്ണപണയത്തിന്മേല്‍ പണം പലിശയ്ക്കുകൊടുക്കുന്നവര്‍ എന്നിങ്ങനെയുള്ള സ്ഥാപനങ്ങള്‍ തുടങ്ങുന്നതിന് ഏതെങ്കിലും സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് ലൈസന്‍സ് ആവശ്യമുണ്ടോ;

(എഫ്) എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ;

(ജി) ഇത്തരം സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിന് നിലവിലുള്ള സംവിധാനങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;

(എച്ച്) സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് മാഫിയകളും ക്വട്ടേഷന്‍ സംഘങ്ങളും പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

( സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനും നിരീക്ഷിക്കുന്നതിനും ശക്തമായ നിയമങ്ങളും നടപടികളും സ്വീകരിക്കുമോ ?

6120

മഹിളാ പ്രധാന്‍ ഏജന്റുമാരുടെ സേവന വേതന വ്യവസ്ഥകള്‍

ശ്രീ. വി. ചെന്താമരാക്ഷന്‍

() മഹിളാ പ്രധാന്‍ ഏജന്റുമാരുടെ സേവനവേതന വ്യവസ്ഥകളെക്കുറിച്ച് പഠിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഏതെങ്കിലും കമ്മീഷനെ നിയോഗിച്ചതായി അറിയാമോ; വിശദാംശം വ്യക്തമാക്കുമോ;

(ബി) പ്രസ്തുത കമ്മീഷന്റെ റിപ്പോര്‍ട്ട് മഹിളാ പ്രധാന്‍ ഏജന്റുമാരെ ദോഷകരമായി ബാധിക്കുമെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) മഹിളാ പ്രധാന്‍ ഏജന്റുമാര്‍ക്ക് നിലവില്‍ നല്‍കികൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍ അതേപടി തുടരണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമോ?

6121

ക്ളാസ് ഫോര്‍ ജീവനക്കാര്‍ക്ക് പ്രൊമോഷന്‍

ശ്രീ. പി.സി. ജോര്‍ജ്

,, തോമസ് ഉണ്ണിയാടന്‍

,, റോഷി അഗസ്റിന്‍

ഡോ. എന്‍. ജയരാജ്

() ട്രഷറി ഡിപ്പാര്‍ട്ടുമെന്റിലുള്ള ക്ളാസ് ഫോര്‍ ജീനവനക്കാര്‍ക്ക് പ്രൊമോഷന്‍ അനുവദിക്കുന്നത് സംബന്ധിച്ച് എന്തെങ്കിലും നിര്‍ദ്ദേശം സര്‍ക്കാരിന് മുന്നിലുണ്ടോ;

(ബി) എങ്കില്‍ ഇതര വകുപ്പുകളിലുള്ളതുപോലെ ട്രഷറി വകുപ്പിലുള്ള ക്ളാസ് ഫോര്‍ ജീവനക്കാര്‍ക്കും ക്ളറിക്കല്‍ തസ്തികയിലേക്ക് പ്രൊമോഷന്‍ അനുവദിച്ച് ഉത്തരവാകാന്‍ നടപടി സ്വീകരിക്കുമോ?

6122

നൂറനാട് സബ് ട്രഷറി

ശ്രീ. ആര്‍. രാജേഷ്

() മാവേലിക്കര മണ്ഡലത്തിലെ നൂറനാട് അനുവദിച്ചിട്ടുള്ള സബ്ട്രഷറിയുടെ പ്രവര്‍ത്തനം എന്നുമുതല്‍ ആരംഭിക്കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ; പ്രസ്തുത ട്രഷറിയുടെ പ്രവര്‍ത്തനത്തിനുള്ള തടസ്സം എന്താണെന്ന് വ്യക്തമാക്കാമോ;

(ബി) പാലമേല്‍ പഞ്ചയാത്ത് താല്‍ക്കാലിക കെട്ടിടവും സ്ഥലവും നല്‍കാമെന്ന് വാഗ്ദാനം ചെയ്തിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ നവംബര്‍ ഒന്നിനു മുമ്പ് പ്രസ്തുത ട്രഷറിയുടെ പ്രവര്‍ത്തനം ആരംഭിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കുമോ?

6123

താനൂരില്‍ ഒരു സബ്ട്രഷറി

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() പതിനാറോളം പഞ്ചായത്തുകളും തിരൂര്‍ മുനിസിപ്പാലിറ്റിയും തിരൂര്‍ സബ്ട്രഷറിയുടെ പരിധിയില്‍ വരുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) തിരൂര്‍ സബ്ട്രഷറിയിലെ ജീവനക്കാര്‍ നേരിടുന്ന കടുത്ത ജോലിഭാരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) ഇക്കാരണത്താല്‍ ട്രഷറിയിലെത്തുന്ന ജനങ്ങള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) എങ്കില്‍ താനൂര്‍ കേന്ദ്രമായി ഒരു സബ്ട്രഷറി പുതുതായി ആരംഭിക്കുന്ന കാര്യം പരിഗണിക്കുമോ ?

6124

തൃക്കരിപ്പൂര്‍ സബ്ബ്ട്രഷറി

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

തൃക്കരിപ്പൂര്‍ കേന്ദ്രീകരിച്ച് സബ്ബ്ട്രഷറി ആരംഭിക്കുന്ന നടപടികള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്നും ഇവിടെയുള്ള വണ്‍മാന്‍ ട്രഷറി നിര്‍ത്തലാക്കിയ സാഹചര്യത്തില്‍ എപ്പോള്‍ സബ്ബ്ട്രഷറി പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുമെന്നും വ്യക്തമാക്കാമോ ?

6125

ഷൊര്‍ണ്ണൂര്‍ മണ്ഡലത്തിലെ വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ട്രഷറികള്‍

ശ്രീമതി കെ. എസ്. സലീഖ

() നിലവില്‍ എത്ര ട്രഷറികള്‍ വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്;

(ബി) പ്രസ്തുത ട്രഷറികള്‍ക്ക് സ്വന്തമായി കെട്ടിടം പണിതുകൊടുക്കുന്നതിനുളള നടപടി സ്വീകരിക്കുമോ;

(സി) ഷൊര്‍ണ്ണൂര്‍ മണ്ഡലത്തിലെ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ട്രഷറിയ്ക്ക് കെട്ടിടം പണിതു നല്‍കുന്നതിനുളള നടപടി സ്വീകരിക്കുമോ?

6126

ഭാഗ്യക്കുറിയില്‍ നിന്നുള്ള വരുമാനം

ശ്രീ. ജി.എസ്. ജയലാല്‍

() ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം നടത്തിയ ഓണംബംബര്‍ ഭാഗ്യക്കുറിയില്‍ നിന്ന് സര്‍ക്കാര്‍ ഖജനാവിലേക്ക് എത്ര രൂപയുടെ വരുമാനമുണ്ടായെന്ന് അറിയിക്കാമോ ;

(ബി) നിര്‍ദ്ധനരും, രോഗികളുമായ ആള്‍ക്കാരുടെ ക്ഷേമം മുന്‍നിര്‍ത്തി സര്‍ക്കാര്‍ ഭാഗ്യക്കുറി ആരംഭിച്ചിട്ടുണ്ടോ ;

(സി) എങ്കില്‍ ഇതില്‍നിന്ന് ലഭിക്കുന്ന വരുമാനം എന്തിനുവേണ്ടി വിനിയോഗിക്കാനാണ് തീരുമാനിച്ചിരിക്കുന്നത് ; വിശദാംശം അറിയിക്കാമോ ;

(ഡി) സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പില്‍ സമ്മാനത്തുക കൈപ്പറ്റാത്തവരായി എത്രപേര്‍ ഉണ്ടെന്നും, പ്രസ്തുത തുക എത്ര കോടി ഉണ്ടെന്നും അറിയിക്കാമോ;

() മേല്‍പ്പറഞ്ഞ തുക ഇതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് നിയമപരമായി തടസ്സങ്ങള്‍ നിലവിലുണ്ടോ ; വിശദാംശം അറിയിക്കുമോ ?

6127

ലോട്ടറി ഏജന്റുമാര്‍ക്ക് ഇ.എസ്.. പരിരക്ഷ

ശ്രീമതി ഗീതാ ഗോപി

() തുച്ഛമായ വരുമാനക്കാരായ ലോട്ടറി ഏജന്റുമാരുടെ ദയനീയാവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) സംസ്ഥാനത്തെ ലോട്ടറി ഏജന്റുമാരെ ഇ.എസ്.. പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് തൊഴില്‍ വകുപ്പുമായി ചേര്‍ന്നു കൊണ്ട് നടപടി സ്വീകരിക്കുമോ?

6128

ജി.എസ്.ടി. നടപ്പിലാക്കാന്‍ പദ്ധതി

ശ്രീ.കെ. ശിവദാസന്‍ നായര്‍

,, വി.പി. സജീന്ദ്രന്‍

,, പി.സി. വിഷ്ണുനാഥ്

() സംസ്ഥാനത്ത് ജി.എസ്.ടി. നടപ്പിലാക്കുമ്പോള്‍ നികുതി പിരിവ് സംവിധാനത്തില്‍ എന്തെല്ലാം പരിഷ്ക്കാരങ്ങളാണ് നടപ്പില്‍ വരുത്താന്‍ ഉദ്ദേശിക്കുന്നത്;

(ബി) നിലവിലുളള ചെക്ക്പോസ്റുകളെ എപ്രകാരം രൂപഭേദം വരുത്താനാണ് ഉദ്ദേശിക്കുന്നത് എന്ന് അറിയിക്കുമോ;

(സി) ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ?

6129

ചില്ലറ വില്‍പന മേഖലയിലെ ടാക്സ് വെട്ടിപ്പ്

ശ്രീ. .കെ. വിജയന്‍

() ചില്ലറ വില്‍പന മേഖലയില്‍ ഹോം ഡെലിവറിയായി ഒട്ടേറെ സ്ഥാപനങ്ങള്‍ ഗുണനിലവാരം പരിശോധിക്കാതെ സാധനങ്ങള്‍ വിതരണം ചെയ്യുന്നത് പൂര്‍ണ്ണമായും 'ടാക്സ്' വെട്ടിപ്പ് നടത്തിയാണ് എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഇത് തടയാന്‍ എന്ത് നടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

6130

ചെക്പോസ്റുകളിലെ ജീവനക്കാര്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() കാസര്‍ഗോഡ് ജില്ലയില്‍ കോമേഴ്സ്യല്‍ ടാക്സസ്സ് ഡിപ്പാര്‍ട്ട്മെന്റില്‍ എത്ര ചെക്ക് പോസ്റുകള്‍ നിലവിലുണ്ട്;

(ബി) പ്രസ്തുത ചെക്ക്പോസ്റുകളില്‍ ആവശ്യമായ ജീവനക്കാരുടെ എണ്ണം എത്രയാണ്; തസ്തികതിരിച്ചുള്ള കണക്ക് വിശദമാക്കാമോ;

(സി) നിലവില്‍ ഏതൊക്കെ തസ്തികകളിലാണ് ജീവനക്കാര്‍ ഉള്ളത്; എത്ര ഒഴിവുകള്‍ ഉണ്ട്; വിശദമാക്കാമോ?

BACK

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.