UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

5665

തൊഴില്‍ സാദ്ധ്യത

ശ്രീ. . കെ. ബാലന്‍

,, പി. ശ്രീരാമകൃഷ്ണന്‍

,, റ്റി. വി. രാജേഷ്

,, . പ്രദീപ്കുമാര്‍

() തൊഴില്‍മേഖലയിലെ സാദ്ധ്യതകള്‍ ഗണ്യമായി കുറഞ്ഞുകൊണ്ടിരിക്കുന്ന സ്ഥിതിവിശേഷം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) തൊഴില്‍ദിനങ്ങള്‍ കുറഞ്ഞുകൊണ്ടിരിക്കുന്നതിന്റെയും തൊഴിലില്ലായ്മയുടെയും പശ്ചാത്തലം പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;

(സി) സംസ്ഥാനത്ത് പ്രധാനമായി ഏതെല്ലാം നിലയിലുളള തൊഴിലവസരങ്ങളാണ് കുറഞ്ഞുകൊണ്ടിരിക്കുന്നതെന്ന് വെളിപ്പെടുത്താമോ;

(ഡി) തൊഴില്‍ സാദ്ധ്യതയുടെ അഭാവം വിദഗ്ദ്ധ പ്രൊഫഷണല്‍, അര്‍ദ്ധവിദഗ്ദ്ധ, അവിദ്ഗ്ദ്ധ തൊഴിലാളികളെ എപ്രകാരമാണ് ബാധിക്കുന്നതെന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ?

5666

അന്യസംസ്ഥാന തൊഴിലാളികളും വേതന സുരക്ഷയും

ശ്രീ. എം. പി. വിന്‍സെന്റ്

,, ഷാഫി പറമ്പില്‍

,, സണ്ണി ജോസഫ്

,, പാലോട് രവി

() അസംഘടിത മേഖലയില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി വേതന സുരക്ഷാ പദ്ധതി നടപ്പാക്കാന്‍ ആലോചിച്ചിട്ടുണ്ടോ;

(ബി) ഈ പദ്ധതിയുടെ വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) ഈ പദ്ധതി നടപ്പാക്കാന്‍ ആരെയാണ് ഏല്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്നത്?

5667

ഫിനിഷിംഗ് സ്കൂളുകളില്‍ പരിശീലനം

ശ്രീ. ഷാഫി പറമ്പില്‍

,, സണ്ണി ജോസഫ്

,, എം.പി.വിന്‍സെന്റ്

() തൊഴിലില്ലാത്ത യുവതീ യുവാക്കള്‍ക്ക് വിദേശ രാജ്യങ്ങളില്‍ തൊഴില്‍ നേടുന്നതിന് എന്തെല്ലാം പദ്ധതികളാണ് നിലവിലുള്ളത് ;

(ബി) വിദേശരാജ്യങ്ങളില്‍ തൊഴില്‍ നേടുന്നതിനുള്ള പ്രാപ്തി നേടുന്നതിന് ഫിനിഷിംഗ് സ്കൂളുകളില്‍ പരിശീലനം നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ ;

(സി) തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് കൂടുതല്‍ വിദേശതൊഴില്‍ ദാതാക്കളെ കണ്ടെത്തുവാന്‍ ശ്രമിക്കുമോ ?

5668

വ്യാവസായിക തൊഴിലാളികള്‍ക്ക് തൊഴില്‍ പരിശിലനം

ശ്രീ. പാലോട് രവി

,, വി. പി. സജീന്ദ്രന്‍

,, പി. . മാധവന്‍

,, ജോസഫ് വാഴക്കന്‍

() വ്യാവസായിക തൊഴിലാളികള്‍ക്കും പരിശീലകര്‍ക്കും മികവുറ്റ തൊഴില്‍ പരിശീലനം നല്‍കുന്നതിന് തൊഴില്‍ വകുപ്പ് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ;

(ബി) പരിശീലന പരിപാടിയില്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് പ്രാമുഖ്യം നല്‍കുമോ ;

(സി) പരിശീലന പരിപാടികള്‍ സംസ്ഥാനത്ത് എവിടെയൊക്കെയാണ് നടത്തുന്നത് ;

(ഡി) ഇതിനു വേണ്ട ആധുനിക ഉപകരണങ്ങള്‍ വാങ്ങുന്നതിന് നടപടി സ്വീകരിക്കുമോ ?

5669

. റ്റി. മേഖലയിലെ തൊഴില്‍ നിയമം

ശ്രീ. വി. ഡി. സതീശന്‍

,, റ്റി. എന്‍. പ്രതാപന്‍

,, കെ. അച്ചുതന്‍

,, വര്‍ക്കല കഹാര്‍

() ഏതൊക്കെ തൊഴില്‍ നിയമങ്ങളിലെ വ്യവസ്ഥകളാണ് ഐ. റ്റി. രംഗത്ത് നടപ്പാക്കി വരുന്നത്;

(ബി) നിലവിലുള്ള തൊഴില്‍ നിയമങ്ങള്‍ ഈ രംഗത്ത് നടപ്പാക്കാന്‍ ശ്രമിക്കുന്നതുമൂലമുള്ള പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(സി) ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എന്തെല്ലാം മാര്‍ഗ്ഗങ്ങളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നത്;

(ഡി) ഈ രംഗത്ത് സ്വയം നിയന്ത്രിത തൊഴില്‍ ചട്ടങ്ങള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

() എങ്കില്‍ തൊഴിലാളി സംഘടനകളുമായി കൂടിയാലോചിക്കാന്‍ തയ്യാറാകുമോ?

5670

യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം

ശ്രീ. . പി. അബ്ദുള്ളക്കുട്ടി

,, റ്റി. എന്‍. പ്രതാപന്‍

,, കെ. അച്ചുതന്‍

,, വി. ഡി. സതീശന്‍

() എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ രജിസ്റര്‍ ചെയ്യുന്ന തൊഴില്‍രഹിതരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇതിനുള്ള പരിഹാരത്തിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്;

(സി) തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് തൊഴില്‍ വൈദഗ്ധ്യ പരിശീലനവും പുന:പരിശീലന വും നല്‍കുന്ന ഒരു പുതിയ പദ്ധതിക്ക് രൂപം നല്‍കുമോ; വിശദമാക്കുമോ?

5671

ലേബര്‍ കമ്മീഷണറേറ്റ് പുന:സംഘടന

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, എം. . വാഹീദ്

,, പി. സി. വിഷ്ണുനാഥ്

,, ബെന്നി ബെഹനാന്‍

() ലേബര്‍ കമ്മീഷണറേറ്റ് പുന:സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ;

(ബി) എങ്ങനെയുള്ള പുന:സംഘടനയെക്കുറിച്ചാണ് ആലോചിക്കുന്നത്;

(സി) പുന:സംഘടിപ്പിക്കുന്ന വേളയില്‍ തൊഴില്‍ നിയമങ്ങളില്‍ വന്ന കാലോചിത മാറ്റവും മറ്റ് അനാരോഗ്യ പ്രവണതകളും കൂടി പരിഗണിക്കുമോ;

(ഡി) ഇതിനായി എന്തെല്ലാം നടപടികളാണ് ഇതുവരെ കൈക്കൊണ്ടിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ?

5672

കാസര്‍ഗോഡ് ജില്ലയില്‍ തയ്യല്‍ തൊഴിലാളി ക്ഷേമനിധി ഓഫീസ്

ശ്രീ. . ചന്ദ്രശേഖരന്‍

() കാസര്‍ഗോഡ് ജില്ലയില്‍ തയ്യല്‍ തൊഴിലാളി ക്ഷേമനിധി ഓഫീസ് അനുവദിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ ജില്ലയില്‍ എവിടെയാണ് ഇതിന്റെ ആസ്ഥാനം എന്നും ഓഫീസ് പ്രവര്‍ത്തനം എപ്പോള്‍ ആരംഭിക്കുമെന്നും അറിയിക്കുമോ?

5673

ആഭരണ നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ തൃശൂര്‍ മേഖലാ ഓഫീസ്

ശ്രീമതി ഗീതാ ഗോപി

() ആഭരണ നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ തൃശൂര്‍ മേഖലാ ഓഫീസ് തുറന്നിട്ട് നാല് മാസം പിന്നിട്ടിട്ടും എക്സിക്യൂട്ടീവ് ഓഫീസര്‍ തസ്തിക ഒഴിഞ്ഞു കിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) എങ്കില്‍ എക്സിക്യൂട്ടീവ് ഓഫീസറെ നിയമിക്കുന്നത് സംബന്ധിച്ച് എന്തെങ്കിലും തടസ്സങ്ങള്‍ ഉണ്ടോ എന്ന് വ്യക്തമാക്കുമോ ;

(സി) അടിയന്തിരമായി എക്സിക്യൂട്ടീവ് ഓഫീസറെ നിയമിക്കുന്നതിനുള്ള നടടപടികള്‍ സ്വീകരിക്കുമോ ?

5674

ലൈറ്റ് ആന്റ് സൌണ്ട്’ വിഭാഗത്തിനായി ക്ഷേമനിധി

ശ്രീ.കെ. അജിത്

() ഏതൊക്കെ തൊഴില്‍ വിഭാഗങ്ങളെയാണ് ഇനി ക്ഷേമനിധിയുടെ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്;

(ബി) സമയക്ളിപ്തതയില്ലാതെ ജോലി ചെയ്യുന്ന ‘ലൈറ്റ് ആന്റ് സൌണ്ട്’ വിഭാഗത്തില്‍പ്പെടുന്നവരെ ക്ഷേമനിധിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തുമോ;

(സി) എങ്കില്‍ വിവേചനമില്ലാതെ ഈ രംഗത്ത് തൊഴില്‍ എടുക്കുന്ന മുഴുവന്‍ പേരെയും ക്ഷേമനിധിയുടെ പരിധിയില്‍കൊണ്ടുവരാന്‍ നടപടി സ്വീകരിക്കുമോ ?

5675

തൊഴിലാളി ക്ഷേമനിധിബോര്‍ഡുകള്‍ കാര്യക്ഷമമാക്കാന്‍ നടപടി

ശ്രീ. പി.കെ. ഗുരുദാസന്‍

'' ജെയിംസ് മാത്യു

'' കെ.കെ. ലതിക

'' പി.റ്റി. . റഹീം

() തൊഴിലാളിക്ഷേമനിധി ബോര്‍ഡുകള്‍ കാര്യക്ഷമമാക്കുവാന്‍ എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് പരിഗണിക്കുന്നതെന്ന് വെളിപ്പെടുത്താമോ;

(ബി) സാമ്പത്തികമായി സ്വയം പര്യാപ്തമല്ലാത്ത ക്ഷേമനിധികള്‍ ഏതൊക്കെയാണ്;

(സി) ക്ഷേമനിധികളുടെ ഫണ്ട് വിനിയോഗവും ഡെപ്പോസിറ്റും സംബന്ധിച്ച് പുതുതായി എന്തെങ്കിലും തീരുമാനം എടുത്തിട്ടുണ്ടോ; വിശദമാക്കാമോ?

5676

കര്‍ഷകതൊഴിലാളിക്ഷേമനിധിയിലേക്ക് ഭൂഉടമാവിഹിത വര്‍ദ്ധനവ്

ശ്രീ. വി. ശശി

() കര്‍ഷകതൊഴിലാളി ക്ഷേമനിധിയിലേക്ക് അടയ്ക്കേണ്ട ഭൂഉടമാവിഹിത വര്‍ദ്ധനവ് എന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നുവെന്ന് വ്യക്തമാക്കുമോ ;

(ബി) വര്‍ദ്ധിത നിരക്ക് എത്രയാണ് ; അവ പിരിച്ചെടുക്കുന്നതിനുള്ള നിര്‍ദ്ദേശം റവന്യു വകുപ്പിന് നല്‍കിയിട്ടുണ്ടോ ; എങ്കില്‍ എന്ന് മുതല്‍ വര്‍ദ്ധിച്ച നിരക്കില്‍ ഉടമാവിഹിതം പിരിച്ചെടുത്ത് തുടങ്ങിയെന്ന് വ്യക്തമാക്കാമോ ;

(സി) ഉടമാവിഹിതം പിരിച്ചെടുക്കുന്നതിന് 6.9.1993 ല്‍ 53734//93/ആര്‍.സി(റവന്യു) നമ്പറായി പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കര്‍ഷകതൊഴിലാളിക്ഷേമനിധി ബോര്‍ഡില്‍ നിന്നും, തൊഴിലും പുനരധിവാസവും(ആര്‍) വകുപ്പില്‍ നിന്നും എന്തെങ്കിലും പ്രൊപ്പോസല്‍ ലഭിച്ചിട്ടുണ്ടോ ;

(ഡി) എങ്കില്‍ അതിന്മേല്‍ സ്വീകരിച്ച നടപടി വിശദീകരിക്കുമോ ?

5677

നാഷണല്‍ എംപ്ളോയ്മെന്റ് സര്‍വ്വീസ്

ശ്രീ. കെ. ശിവദാസന്‍ നായര്‍

() നാഷണല്‍ എംപ്ളോയ്മെന്റ് സര്‍വ്വീസ് (കേരള) വകുപ്പില്‍ 2010 മാര്‍ച്ച് 31-ലെ റിട്ടയര്‍മെന്റ് മൂലം വിവിധ തസ്തികകളില്‍ നിലവില്‍ വന്ന ഒഴിവുകളിലേക്ക് ഇനി പ്രൊമോഷന്‍ നടത്താന്‍ ബാക്കിയുണ്ടോ ;

(ബി) എങ്കില്‍ പ്രൊമോഷന്‍ നടത്താതിരിക്കാനുള്ള കാരണം വ്യക്തമാക്കാമോ ?

5678

എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ നടപടി

ശ്രീ. റ്റി. വി. രാജേഷ്

() എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ;

(ബി) എംപ്ളോയ്മെന്റ് എക്സ്ചേഞ്ചില്‍ 30.9.2011 വരെ എത്ര തൊഴിലന്വേഷകര്‍ പേര് രജിസ്റര്‍ ചെയ്തിട്ടുണ്ട് ;

(സി) എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് മുഖേന എന്തൊക്കെ തൊഴില്‍ പദ്ധതികളാണ് നിലവിലുള്ളത് ; വിശദാംശം നല്‍കാമോ ?

5679

പാലക്കാട് ജില്ലയിലെ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകള്‍

ശ്രീമതി കെ.എസ്. സലീഖ

() പാലക്കാട് ജില്ലയില്‍ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ രജിസ്റര്‍ ചെയ്ത തൊഴില്‍ രഹിതരുടെ എണ്ണം എക്സ്ചേഞ്ച് തിരിച്ച് വ്യക്തമാക്കാമോ;

(ബി) ഇപ്രകാരം രജിസ്റര്‍ ചെയ്തവരില്‍ സ്ത്രീകള്‍, പുരുഷന്‍മാര്‍, വൈകല്യമുള്ളവര്‍, വിധവകള്‍ എന്നിവര്‍ എത്രവീതം എന്ന് വ്യക്തമാക്കാമോ;

(സി) ഈ സര്‍ക്കാര്‍ നിലവില്‍ വന്നതിനുശേഷം ജില്ലയിലെ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ നിന്ന് എത്രപേര്‍ക്ക് തൊഴില്‍ നല്‍കിയിട്ടുണ്ട ്എന്ന് വ്യക്തമാക്കാമോ?

5680

വിവിധ തൊഴില്‍ മേഖലകളിലേയ്ക്ക് യുവജനങ്ങളെ ആകര്‍ഷിക്കാന്‍ പദ്ധതി

ശ്രീ.പി. തിലോത്തമന്‍

() യുവജനങ്ങള്‍ തൊഴില്‍ ചെയ്യാന്‍ മടിക്കുന്ന നിരവധി മേഖലകളുണ്ടെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത്തരം തൊഴില്‍ മേഖലകളിലേയ്ക്കു യുവജനങ്ങളെ ആകര്‍ഷിക്കുവാന്‍ തൊഴില്‍ വകുപ്പ് എന്തെല്ലാം നടപടികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്;

(ബി) കാര്‍ഷിക മേഖലയും നിര്‍മ്മാണ മേഖലയുമായി ബന്ധപ്പെട്ട് വിവിധതരം ജോലികളില്‍ യുവജനങ്ങള്‍ക്ക് പരിശീലനം നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ;

(സി) വിവിധ തൊഴില്‍ മേഖലകളില്‍ പരിശീലനമുള്ളതും തൊഴില്‍ ചെയ്യാന്‍ സന്നദ്ധതയുള്ളതുമായ യുവാക്കളുടെ ടീമിനെ പഞ്ചായത്ത് തലത്തില്‍ സംഘടിപ്പിക്കുവാനും ഇവരുടെ ലിസ്റ് തയ്യാറാക്കി പൊതുജനങ്ങള്‍ക്ക് ആവശ്യാനുസരണം ന്യായമായ കൂലിവ്യവസ്ഥയില്‍ ലഭ്യമാക്കുവാനുമുള്ള ഒരു സംവിധാനത്തിന് നേതൃത്വം നല്‍കുമോ ?

5681

കുറഞ്ഞകൂലി നിശ്ചയിക്കുന്ന കമ്മിറ്റികള്‍

ശ്രീ. .. അസീസ്

'' കോവൂര്‍ കുഞ്ഞുമോന്‍

() സംസ്ഥാനത്ത് കുറഞ്ഞ കൂലി നിശ്ചയിക്കുന്നതിനുള്ള എത്ര കമ്മിറ്റികളാണ് തൊഴില്‍ മേഖലയില്‍ നിവിലുള്ളത്;

(ബി) പ്രസ്തുത കമ്മിറ്റികള്‍ ഓരോ തൊഴിലിനും നിശ്ചയിച്ചിട്ടുള്ള കുറഞ്ഞകൂലി എത്രയാണെന്ന് വ്യക്തമാക്കുമോ?

5682

തൊഴിലില്ലായ്മ വേതനം

ശ്രീ. മുല്ലക്കര രത്നാകരന്‍

() കേരളത്തില്‍ തൊഴിലില്ലായ്മ വേതനം കൈപ്പറ്റുന്നവര്‍ എത്രയെന്ന് ജില്ലതിരിച്ച് വ്യക്തമാക്കുമോ ;

(ബി) തൊഴിലില്ലായ്മ വേതനം വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണിക്കുമോ ?

5683

തൊഴിലില്ലായ്മ വേതനം പറ്റുന്ന അനര്‍ഹരെ ഒഴിവാക്കാന്‍ നടപടി

ശ്രീ. മുല്ലക്കര രത്നാകരന്‍

തൊഴില്‍ ചെയ്യുന്ന പലരും തൊഴില്‍ രഹിതരായി രജിസ്റര്‍ ചെയ്ത് തൊഴിലില്ലായ്മ വേതനം കൈപ്പറ്റുന്നത് തടയാന്‍ കര്‍ശന പരിശോധന ഏര്‍പ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോ ?

5684

തൊഴിലില്ലായ്മ വേതനം

ശ്രീ... അസീസ്

'' കോവൂര്‍ കുഞ്ഞുമോന്‍

() എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റര്‍ ചെയ്ത എത്ര പേര്‍ക്കാണ് തൊഴിലില്ലായ്മ വേതനം വിതരണം ചെയ്യുന്നതെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ;

(ബി) എത്ര രൂപയാണ് തൊഴിലില്ലായ്മ വേതനമായി നല്‍കുന്നത്;

(സി) ഈ തുക വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?

5685

തൊഴില്‍ വകുപ്പ് വിതരണം ചെയ്ത ആനുകൂല്യങ്ങള്‍

ശ്രീ. . റ്റി. ജോര്‍ജ്

,, വി. പി. സജീന്ദ്രന്‍

,, ഹൈബി ഈഡന്‍

,, ജോസഫ് വാഴക്കന്‍

() ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം തൊഴില്‍ വകുപ്പ് എത്ര രൂപയുടെ വിവിധ ആനുകൂല്യങ്ങള്‍ വിതരണം ചെയ്തു ;

(ബി) ഏതെല്ലാം മേഖലയിലുള്ളവര്‍ക്കാണ് ഇവ വിതരണം ചെയ്തത്, വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ;

(സി) മുന്‍ സര്‍ക്കാര്‍ ഈ മേഖലയിലുള്ളവര്‍ക്ക് എത്ര രൂപ ആണ് വിതരണം ചെയ്തിരുന്നത് ;

(ഡി) ഈ സര്‍ക്കാര്‍ എത്ര തുകയാണ് ഓരോ ഇനത്തിലും വര്‍ദ്ധിപ്പിച്ചത് ; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ?

5686

ബാലവേല നിരീക്ഷിക്കുന്നതിന് ഉദ്യോഗസ്ഥതല സംവിധാനം

ശ്രീ. .. അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

() പട്ടണങ്ങളിലെ ഹോട്ടലുകളില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെക്കൊണ്ട് ജോലി ചെയ്യിക്കുന്നത് കണ്ടുപിടിക്കാന്‍ ഉദ്യോഗസ്ഥതല സംവിധാനം നിലവിലുണ്ടോ ;

(ബി) എങ്കില്‍ വിശദവിവരം നല്‍കുമോ ;

(സി) തുടരെ സന്ദര്‍ശനം നടത്തി ബാലവേല തുടച്ചു നീക്കാന്‍ നിര്‍ദ്ദേശം നല്‍കുമോ ;

(ഡി) ബാലവേല ചെയ്യിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമോ;

() ബാലവേല ചെയ്യിച്ചവര്‍ക്കെതിരെ ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എത്ര കേസുകള്‍ രജിസ്റര്‍ ചെയ്തു?

5687

അസിസ്റന്റ് ഹോസ്റല്‍ സൂപ്രണ്ട്

ശ്രീ. റ്റി. എന്‍. പ്രതാപന്‍

() വ്യാവസായിക പരിശീലന വകുപ്പിന്റെ ഐ.ടി.. കളിലെ പെണ്‍കുട്ടികള്‍ക്കായുള്ള ഹോസ്റലിലേയ്ക്ക് അസിസ്റന്റ് ഹോസ്റല്‍ സൂപ്രണ്ട് (ഫീമെയില്‍) തസ്തികയിലേയ്ക്ക് പി.എസ്.സി. മുഖേന നിയമനം നടത്തിയിട്ടുണ്ടോ;

(ബി) സംസ്ഥാനത്ത് ഐ.ടി.. കളില്‍ എത്ര സ്ഥലത്ത് വനിതാ ഹോസ്റല്‍ പ്രവര്‍ത്തിക്കുന്നുണ്ട്; അവ എവിടെയെല്ലാമാണ്; അവിടെ അസിസ്റന്റ് ഹോസ്റല്‍ സൂപ്രണ്ടുമാരെ നിയമിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വിശദമാക്കാമോ;

(സി) ട്രെയിനികള്‍ക്കായുള്ള ഹോസ്റല്‍ പ്രവര്‍ത്തനം ഇല്ലാത്ത ഐ.ടി..കളില്‍ അസിസ്റന്റ് ഹോസ്റല്‍ സൂപ്രണ്ടുമാരെ ജോലി ചെയ്യാന്‍ അനുവദിച്ചിട്ടുണ്ടോ; എങ്കില്‍ അത്തരം നടപടികള്‍ പുന:പരിശോധിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ?

5688

അന്യസംസ്ഥാന തൊഴിലാളികള്‍ സാമ്പത്തിക രംഗത്ത് ചെലുത്തുന്ന സ്വാധീനം

ശ്രീ. എസ്. ശര്‍മ്മ

,, വി.ശിവന്‍കുട്ടി

,, സി.കെ. സദാശിവന്‍

,, രാജു എബ്രഹാം

() സംസ്ഥാനത്ത് അന്യസംസ്ഥാന തൊഴിലാളികളെ സംബന്ധിച്ച വിവരശേഖരണത്തിന് സര്‍ക്കാര്‍ തലത്തിലുളള നടപടികള്‍ വിശദമാക്കാമോ;

(ബി) ഇത്തരത്തിലുളളവരില്‍ ക്രിമിനല്‍ പശ്ചാത്തലം ഉളളവരെ സംബന്ധിച്ച് എന്തെങ്കിലും വിവരങ്ങള്‍ കൈവശമുണ്ടോ; അതിന്മേല്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ?

(സി) അന്യസംസ്ഥാന തൊഴിലാളികള്‍ സംസ്ഥാനത്തിന്റെ സാമ്പത്തികരംഗത്ത് ചെലുത്തുന്ന സ്വാധീനം സംബന്ധിച്ച് പഠനം നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ?

5689

അന്യസംസ്ഥാന തൊഴിലാളികള്‍

ശ്രീമതി കെ. കെ. ലതിക

അന്യസംസ്ഥാന തൊഴിലാളികളെ സംബന്ധിച്ച കണക്ക് എടുക്കുന്നതിനും ഇവരുടെ സേവന വേതന വ്യവസ്ഥകള്‍ നിജപ്പെടുത്തുന്നതിനും നടപടികള്‍ സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ ?

5690

അസംഘടിത മേഖലയില്‍ സ്ത്രീകളുടെ തൊഴില്‍ സുരക്ഷിതത്വം

ശ്രീമതി കെ. കെ. ലതിക

() അസംഘടിത മേഖലയില്‍ എത്ര സ്ത്രീകള്‍ തൊഴിലെടുത്തുവരുന്നുണ്ടെന്ന കണക്ക് എടുത്തിട്ടുണ്ടോ;

(ബി) ഇല്ലെങ്കില്‍ കണക്ക് ശേഖരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ;

(സി) അസംഘടിത മേഖലയില്‍ തൊഴില്‍ ചെയ്യുന്ന സ്ത്രീകളുടെ തൊഴില്‍ സുരക്ഷിതത്വവും സേവന വേതന വ്യവസ്ഥകളും മെച്ചപ്പെടുത്തുന്നതിനും അവര്‍ക്ക് പെന്‍ഷനും ക്ഷേമനിധിയും ഏര്‍പ്പെടുത്തുന്നതിനും നടപടി സ്വീകരിക്കുമോ?

5691

വൊക്കേഷണല്‍ ഗൈഡന്‍സ് യൂണിറ്റുകള്‍

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, റ്റി.എന്‍. പ്രതാപന്‍

,, കെ. അച്ചുതന്‍

,, സി.പി. മുഹമ്മദ്

() വൊക്കേഷണല്‍ ഗൈഡന്‍സ് യൂണിറ്റുകള്‍ ശക്തിപ്പെടുത്തുന്നതിന് എന്തെല്ലാം നടപടികളാണ് കൈകൊണ്ടിട്ടുള്ളത് ;

(ബി) പ്രസ്തുത യൂണിറ്റുകള്‍ വഴി നടത്തി വരുന്ന പദ്ധതികള്‍ക്ക് വിദ്യാഭ്യാസപരവും തൊഴില്‍പരവുമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുവാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുമോ ;

(സി) പ്രസ്തുത യൂണിറ്റുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് കരിയര്‍ പ്രദര്‍ശനങ്ങളും പ്രഭാഷണങ്ങളും സംഘടിപ്പിക്കുമോ ?

5692

ബയോമെഡിക്കല്‍ എക്യുപ്മെന്റ് കോഴ്സുകള്‍ നടത്തുന്ന ഐ.ടി..കള്

ശ്രീ.എം.പി. വിന്‍സെന്റ്

() .ടി..കളിലെ കാലഹരണപ്പെട്ട കോഴ്സുകള്‍ പുന:സംഘടിപ്പിക്കുമോ;

(ബി) .ടി..കളില്‍ മികച്ച നൂതന സാങ്കേതിക വിദ്യയിലധിഷ്ഠിതമായ കോഴ്സുകള്‍ ആരംഭിക്കുമോ; വിശദമാക്കുമോ;

(സി) ബയോമെഡിക്കല്‍ എക്യുപ്മെന്റ് കോഴ്സുകള്‍ ഏതൊക്കെ ഐ.ടി.ഐ കളില്‍ നിലവില്‍ ഉണ്ട് ?

5693

മോഡല്‍ റസിഡന്‍ഷ്യല്‍ ഐ.ടി.

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

() പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ സ..11/2004-ാം നമ്പര്‍ പ്രകാരം ഭരണാനുമതി ലഭിച്ച വയനാട്ടിലെ മോഡല്‍ റസിഡന്‍ഷ്യല്‍ ഐ.ടി.ഐയുടെ പ്രവര്‍ത്തന പുരോഗതി വെളിപ്പെടുത്തുമോ;

(ബി) പ്രസ്തുത സ്ഥാപനം തുടങ്ങുന്നതിനുള്ള പ്രധാന തടസ്സങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;

(സി) വയനാട് ഐ.ടി.ഡി.പിയുടെ കീഴില്‍ മുണ്ടേരിയില്‍ പ്രവര്‍ത്തിക്കുന്ന ഗവ: മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍, പ്രസ്തുത സ്ഥാപനത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

5694

.ടി..കളില്‍ നടപ്പിലാക്കിയ എം..എസ്. പദ്ധതി

ശ്രീ. ജെയിംസ് മാത്യു

( .ടി..കളില്‍ നടപ്പിലാക്കിയ എം..എസ്. പദ്ധതിയുടെ ലക്ഷ്യങ്ങളെന്തൊക്കെയായിരുന്നു;

(ബി) ഇതിന്റെ ഭാഗമായി കേരളത്തില്‍ എത്രപേര്‍ക്ക് ട്രെയിനിംഗ് നല്‍കുന്നതിന് സാധിച്ചിട്ടുണ്ട്;

(സി)ഇതിലേക്കായി തെരഞ്ഞെടുക്കപ്പെട്ട മേഖലകള്‍ ഏതൊക്കെയായിരുന്നു;

(ഡി) പ്രസ്തുത മേഖലകള്‍ നിശ്ചയിച്ചപ്പോള്‍ കേരളത്തിന്റെ തൊഴില്‍പരവും വ്യാവസായികവുമായ ആവശ്യകത കണക്കിലെടുത്തിരുന്നുവോ;

() പ്രസ്തുത പദ്ധതിയുടെ ഗുണഫലങ്ങള്‍ വിശദമാക്കാമോ?

5695

.ടി.. കളിലെ മെഷീന്‍ മെയിന്റനന്‍സ് സെല്‍

ശ്രീ. ജെയിംസ് മാത്യു

() കേരളത്തിലെ എത്ര ഐ.ടി..കളിലാണ് മെഷീന്‍ മെയിന്റനന്‍സ് സെല്‍ (എം.എം.സി.) നിലവിലുണ്ടായിരുന്നത്; എം.എം.സി.കളുടെ ചുമതലകള്‍ എന്തെല്ലാമായിരുന്നു;

(ബി) ആയതു നിര്‍ത്തലാക്കുന്നതിനായി വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ടോ; പകര്‍പ്പ് ലഭ്യമാക്കാമോ;

(സി) ഇങ്ങനെ എം.എം.സി.കള്‍ നിര്‍ത്തലാക്കാന്‍ ഉണ്ടായിട്ടുളള സാഹചര്യം എന്താണ്; .ടി.. കളില്‍ പുതുതായി വാങ്ങുന്ന മെഷീനറികള്‍ മെയിന്റനന്‍സ് ആവശ്യമില്ലാത്തവയാണോ ;

(ഡി) അല്ലെങ്കില്‍ എം.എം.സി.കള്‍ നിര്‍ത്തലാക്കുമ്പോള്‍ നിലവിലുളള മെഷിനറികള്‍ മെയിന്റയിന്‍ ചെയ്യപ്പെടുന്നതിനായി എന്തെങ്കിലും സംവിധാനം ഒരുക്കിയിട്ടുണ്ടോ;

() കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ എം.എം.സി. കളുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ച് വിശദമായ ചര്‍ച്ച നടത്തിയിട്ടുണ്ടോ; ആയതിന്റെ മിനിറ്റ്സിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ; ഇത്തരം യോഗങ്ങളിലെപ്പോഴെങ്കിലും എം.എം.സി. നിര്‍ത്തലാക്കണമെന്ന തീരുമാനമെടുത്തിട്ടുണ്ടോ;

(എഫ്) വകുപ്പിലെ ഏതെങ്കിലും സ്ഥാപനങ്ങള്‍ പ്രവര്‍ത്തനത്തില്‍ പോരായ്മ വരുത്തിയാല്‍ അവ നിര്‍ത്തിവയ്ക്കുവാന്‍ നിലവില്‍ ഉത്തരവുണ്ടോ ?

5696

ചാലക്കുടി ഐ.ടി.ഐയില്‍ പുതിയ കോഴ്സുകള്‍

ശ്രീ. ബി. ഡി. ദേവസ്സി

() ചാലക്കുടി ഐ.ടി..യില്‍ പുതിയ കോഴ്സുകള്‍ ആരംഭിക്കുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ ;

(ബി) ഏതെല്ലാം കോഴ്സുകളാണ് പുതുതായി ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നത് ?

5697

.ടി.. ലെ സ്പോക്കണ്‍ ഇംഗ്ളീഷ് പദ്ധതി

ശ്രീ. ജെയിംസ് മാത്യു

() .ടി.. കളില്‍ നടപ്പിലാക്കിയ സ്പോക്കണ്‍ ഇംഗ്ളീഷ് പദ്ധതിയുടെ പുരോഗതി അറിയിക്കുമോ;

(ബി) പ്രസ്തുത പദ്ധതി ഇപ്പോഴും തുടരുന്നുണ്ടോ;ഇല്ലെങ്കില്‍ എന്തുകൊണ്ട്?

5698

ഒല്ലൂര്‍ മണ്ഡലത്തില്‍ ഐ.ടി..

ശ്രീ. എം. പി. വിന്‍സെന്റ്

ഒല്ലൂര്‍ നിയോജകമണ്ഡലത്തില്‍ ഐ.ടി.. സ്ഥാപിക്കുന്നതിനുള്ള അപേക്ഷ പരിഗണനയിലുണ്ടോ; ഇതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണ്?

5699

ഒറ്റപ്പാലം അസംബ്ളി മണ്ഡലത്തില്‍ ജോബ് ഫെസ്റ്

ശ്രീ. എം. ഹംസ

() തൊഴില്‍ സാധ്യത കൂടുതലുള്ള വിവിധ യൂണിവേഴ്സിറ്റി കോഴ്സുകളെ സംബന്ധിച്ചും, അത്തരം കോഴ്സുകള്‍ ഏതെല്ലാം യൂണിവേഴ്സിറ്റികളില്‍ ആണ് ഉള്ളതെന്നും സംബന്ധിച്ച വിശദാംശങ്ങള്‍ യുവജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനായി തൊഴില്‍ വകുപ്പ് എന്തെല്ലാം നടപടികള്‍ ആണ് സ്വീകരിച്ചു വരുന്നത്;

(ബി) തൊഴില്‍ അന്വേഷകരെ സഹായിക്കുന്നതിനായി തൊഴില്‍ ദാതാക്കളെ ഒരു കൂരയ്ക്ക് കീഴില്‍ കൊണ്ടുവരുന്ന "ജോബ്് ഫെസ്റുകള്‍ '' ഒറ്റപ്പാലം അസംബ്ളി മണ്ഡലത്തില്‍ സംഘടിപ്പിക്കുവാന്‍ നടപടികള്‍ സ്വീകരി ക്കുമോ ?

5700

വ്യാവസായിക പരിശീലന ഡയറക്ടറേറ്റിന്റെ നവീകരണം

ശ്രീ. ജെയിംസ് മാത്യു

() വ്യാവസായിക ഡയറക്ടറേറ്റിലെ ആസൂത്രണ നിരീക്ഷണ വിഭാഗം ആധുനീകരിച്ച് ശക്തിപ്പെടുത്തുന്നതിനായി നടപ്പിലാക്കിയ പദ്ധതികള്‍ എന്തെല്ലാമായിരുന്നു എന്ന് വ്യക്തമാക്കാമോ;

(ബി) പ്രസ്തുത പദ്ധതി വിഭാവനം ചെയ്ത ഉദ്ദേശലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സാധിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ടെന്നറിയിക്കാമോ?

5701

കശുവണ്ടി തൊഴിലാളികള്‍ക്കുള്ള തൊഴില്‍ സൌകര്യങ്ങള്‍

ശ്രീ. ബി. സത്യന്‍

() കശുവണ്ടിതൊഴിലാളികള്‍ക്ക് പ്രതിവര്‍ഷം എത്ര തൊഴില്‍ ദിനങ്ങള്‍ ഉറപ്പ് വരുത്തുവാന്‍ കഴിയും; വ്യക്തമാക്കുമോ;

(ബി) തിരുവനന്തപുരം ജില്ലയില്‍ ആകെ എത്ര കശുവണ്ടി സഹകരണ ഫാക്ടറികള്‍ നിലവിലുണ്ട്; കോര്‍പ്പറേഷന്റെ കീഴിലുളളതും അല്ലാത്തതും ഇനം തിരിച്ച് വ്യക്തമാക്കുമോ;

(സി) കശുവണ്ടിതൊഴിലാളികള്‍ക്ക് കൂലിനിരക്ക് എത്ര വീതമാണ്; തരംതിരിച്ച് വ്യക്തമാക്കുമോ;

(ഡി) കശുവണ്ടിതൊഴിലാളികള്‍ക്ക് എന്തെല്ലാം ചികിത്സാപദ്ധതികള്‍ നിലവിലുണ്ട് ;

() ഭൂരിപക്ഷം സ്ത്രീ തൊഴിലാളികള്‍ പണിയെടുക്കുന്ന ഈ മേഖലയില്‍ ഇവര്‍ക്ക് വേണ്ട അടിസ്ഥാന സൌകര്യങ്ങള്‍ ലഭ്യമാക്കാറില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് പരിശോധിക്കാനുളള ഉദ്യോഗസ്ഥന്‍ ആരാണ് ?

5702

തൊഴില്‍ അന്വേഷകര്‍

ശ്രീ. വി. ശശി

() കേരളത്തിലെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ തൊഴില്‍ അന്വേഷകരുടെ എണ്ണം വര്‍ഷം തിരിച്ച് വ്യക്തമാക്കാമോ ;

(ബി) ഇതില്‍ പട്ടികജാതിയിലും പട്ടികവര്‍ഗ്ഗത്തിലും പെട്ടവരുടെ കഴിഞ്ഞ 5 വര്‍ഷത്തെ എണ്ണം വര്‍ഷം തിരിച്ച് വെളിപ്പെടുത്തുമോ ?

5703

കേരള റിക്കഗ്നീഷന്‍ ഓഫ് ട്രേഡ് യൂണിയന്‍ ആക്ട്

ശ്രീ. പി.റ്റി.എ റഹീം

() കേരള റിക്കഗ്നീഷന്‍ ഓഫ് ട്രേഡ് യൂണിയന്‍ ആക്ട് നിലവില്‍ വന്നത് എന്ന് മുതലാണ്;

(ബി) ഈ ആക്ട് നിലവില്‍ വന്നതിന് ശേഷം സംസ്ഥാനത്ത് എത്ര വ്യവസായ സ്ഥാപനങ്ങളില്‍ യൂണിയനുകളുടെ അംഗീകാരത്തിനായുള്ള റഫറണ്ടം നടന്നിട്ടുണ്ട്;

(സി) ഏതെല്ലാം സ്ഥാപനങ്ങളില്‍ ഏതെല്ലാം യൂണിയനുകള്‍ രജിസ്ട്രേഷന് അപേക്ഷ നല്‍കിയിട്ടുണ്ട്; വിശദമാക്കാമോ ?

5704

തൊഴില്‍ നിയമങ്ങളിലെ ഭേദഗതി

ശ്രീ. കെ. രാജു

() കേരളത്തില്‍ നിലവിലുള്ള തൊഴില്‍ നിയമങ്ങള്‍ കാലോചിതമായി പരിഷ്ക്കരിക്കപ്പെടേണ്ടതാണ് എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ;

(ബി) 1948-ലെ മിനിമം വേജസ് ആക്റ്റും,നാഷണല്‍ ആന്‍ഡ് ഫെസ്റിവല്‍ ഹോളിഡേയ്സ് ആക്റ്റും ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ ലംഘിച്ചാലുള്ള പിഴശിക്ഷ വളരെ ലളിതമായതിനാല്‍ ഇത്തരം നിയമങ്ങള്‍ തൊഴിലുടമകള്‍ ലംഘിക്കുന്നതിനുള്ള പ്രവണത കാട്ടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ;

(സി) ഈ സാഹചര്യത്തില്‍ പ്രസ്തുത നിയമങ്ങള്‍ ഭേദഗതി ചെയ്യുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ?

5705

ബില്‍ഡിംഗ് ആന്റ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ഫണ്ട്

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

() ബില്‍ഡിംഗ് ആന്റ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ഫണ്ടിലേയ്ക്ക് സെസ് അദാലത്തിലൂടെ എത്ര തുകയാണ് ലഭിച്ചതെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ;

(ബി) എത്ര തുകയാണ് ഇനി ലഭിക്കാനുള്ളതെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ?

5706

.എസ്.. ആശുപത്രികളുടെയും ഡിസ്പെന്‍സറികളുടെയും നവീകരണം

ശ്രീ. വി. റ്റി. ബല്‍റാം

,, പി. സി. വിഷ്ണുനാഥ്

,, കെ. ശിവദാസന്‍ നായര്‍

,, സി. പി. മുഹമ്മദ്

() .എസ്.. ആശുപത്രികളെയും ഡിസ്പെന്‍സറികളെയും നവീകരിക്കുന്നതിന് എന്തെല്ലാം പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്;

(ബി)ഇപ്പോഴുള്ള ആശുപത്രികളുടെയും ഡിസ്പെന്‍സറികളുടെയും അവസ്ഥ ഇ.എസ്.. മെഡിക്കല്‍ ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്തുന്ന തൊഴിലാളികളുടെ താല്‍പര്യത്തിന് ഉതകുന്നതാണോ;

(സി) അല്ലെങ്കില്‍ ഇതിനായി എന്തെല്ലാം നടപടികളാണ് നടപ്പാക്കാനുദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കുമോ ?

5707

ആരോഗ്യ സുരക്ഷാ ഇന്‍ഷുറന്‍സ് പദ്ധതി

ശ്രീ.റ്റി.വി. രാജേഷ്

() ആരോഗ്യ സുരക്ഷാ ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം സൌജന്യ ചികിത്സ ലഭ്യമാക്കുന്ന കണ്ണൂര്‍ ജില്ലയിലെ സര്‍ക്കാര്‍, സഹകരണ, സ്വകാര്യ ആശുപത്രികള്‍ ഏതെല്ലാമാണ്; എന്തൊക്കെ ആനുകൂല്യങ്ങളാണ് ഇതിന്‍പ്രകാരം രോഗികള്‍ക്ക് ലഭിക്കുന്നത്;

(ബി) കണ്ണൂര്‍ ജില്ലയിലെ കൂടുതല്‍ ആശുപത്രികളിലേക്ക് ഈ പദ്ധതി വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം നല്‍കാമോ ?

5708

കാഞ്ഞങ്ങാട് ഇ.എസ്.. ഡിസ്പെന്‍സറി

ശ്രീ. . ചന്ദ്രശേഖരന്‍

() കാസര്‍ഗോഡ് ജില്ലയില്‍ ഇപ്പോള്‍ എവിടെയെല്ലാമാണ് .എസ്.. ഡിസ്പെന്‍സറികള്‍ ഉള്ളതെന്ന് അറിയിക്കുമോ ;

(ബി) കാഞ്ഞങ്ങാട് ഇ.എസ്.. ഡിസ്പെന്‍സറിയും ലോക്കല്‍ ഓഫീസും അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ ?

5709

സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ കാര്‍ഡ് പുതുക്കാന്‍ അവസരം

ശ്രീ. ബി. ഡി. ദേവസ്സി

() സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേര്‍ന്ന ശേഷം കാര്‍ഡ് പുതുക്കുന്നതിന് കഴിയാതെപോയവര്‍ക്ക് കാര്‍ഡ് പുതുക്കാന്‍ അവസരം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടോ;

(ബി) ഇല്ലെങ്കില്‍ ഇതിനായി തീരുമാനം എടുക്കുമോ?

BACK

Home 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.