UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

5631

പുതിയ സഹകരണ സംഘങ്ങളുടെ രജിസ്ട്രേഷനിലെ കാലതാമസം ഒഴിവാക്കാന്‍ നടപടി

ശ്രീ. ആര്‍. രാജേഷ്

() സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന് സഹകരണ സ്ഥാപനങ്ങളുടെ വ്യാപനവും, നവീകരണവും, വികസനവും ആവശ്യമാണെന്നത് സംബന്ധിച്ച് വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ ;

(ബി) സാമ്പത്തിക ബാധ്യതമൂലം വര്‍ഷങ്ങളായി പ്രവര്‍ത്തനം നിലച്ച സഹകരണ സ്ഥാപനങ്ങള്‍ പുനഃരുദ്ധരിക്കുന്നതിന് എന്തെങ്കിലും പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ട് ; എങ്കില്‍ വ്യക്തമാക്കുമോ ;

(സി) സഹകരണ രജിസ്ട്രാര്‍ ഓഫീസുകളില്‍ പുതിയ സഹകരണ സംഘങ്ങള്‍ രജിസ്റര്‍ ചെയ്യുന്നതിന് ഉണ്ടാകുന്ന കാലതാമസം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി) രജിസ്ട്രേഷന്‍ നടപടികളില്‍ സര്‍ക്കാര്‍ ഇടപെടാറുണ്ടോ ;

() രജിസ്ട്രേഷന്‍ നടപടികള്‍ മരവിപ്പിക്കുവാനോ, വകുപ്പു മന്ത്രിയുടെ അനുമതിയോടുകൂടി മാത്രം രജിസ്ട്രേഷന്‍ മതിയെന്നോ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ ; എങ്കില്‍ ഈ നടപടിക്ക് നിയമസാധുതയുണ്ടോ ;

(എഫ്) രജിസ്ട്രേഷന്‍ നടപടികളിലെ കാലതാമസം ഒഴിവാക്കുന്നതിനും നവ സഹകാരികള്‍ക്ക് പ്രത്യേക പരിഗണനയും, പ്രോത്സാഹനവും ഉറപ്പാക്കുന്നതിന് നിര്‍ദ്ദേശം നല്‍കുമോ ?

5632

ബാങ്കിംഗ് നിയന്ത്രണ ഭേദഗതിയും വായ്പാ തുകയും

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() ജില്ലാ സഹകരണ ബാങ്കുകള്‍, അര്‍ബന്‍ സഹകരണ ബാങ്കുകള്‍ എന്നിവയുടെ നിക്ഷേപത്തിന്റെ 72 ശതമാനം തുകയാണോ ഇപ്പോള്‍ വായ്പയായി നല്‍കിവരുന്നത്;

(ബി) എങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദിഷ്ട ബാങ്കിംഗ് നിയന്ത്രണ ഭേദഗതി പ്രാബല്യത്തില്‍ വരുന്നതോടെ വായ്പാ തുകയുടെ പരിധി 72 ശതമാനത്തില്‍ നിന്ന് 54 ശതമാനമായി കുറയുമെന്ന് കരുതുന്നുണ്ടോ;

(സി) ഇപ്പോള്‍ ഇതുമൂലം മൊത്തം വായ്പ നല്‍കുന്ന സംഖ്യയില്‍ 6000 കോടി രൂപയുടെ കുറവ് വരുത്തുമെന്ന വാദം ശരിയാണോ; അക്കാര്യം പരിശോധിച്ചിട്ടുണ്ടോ;

(ഡി) എങ്കില്‍ ഇത് മറികടക്കാനും വായ്പ തുകയില്‍ വരുന്ന കുറവ് തടയുന്നതിനും പദ്ധതികള്‍ ആവിഷ്ക്കരിക്കുമോ; വിശദാംശങ്ങള്‍ നല്‍കുമോ?

5633

സഹകരണ വകുപ്പുവിഭജനം

ശ്രീ. സി. കൃഷ്ണന്‍

() സഹകരണ വകുപ്പ് വിഭജിച്ചുകൊണ്ടുള്ള ഉത്തരവ് നടപ്പാക്കിയിട്ടുണ്ടോ;

(ബി) ഇല്ലെങ്കില്‍ കാരണം വിശദമാക്കുമോ?

5634

കണ്‍സ്യൂമര്‍ ഫെഡിന്റെ പുതിയ പദ്ധതികള്‍

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, റ്റി.എന്‍. പ്രതാപന്‍

,, വര്‍ക്കല കഹാര്‍

() കണ്‍സ്യൂമര്‍ ഫെഡ് എന്തെല്ലാം പുതിയ പദ്ധതികളാണ് ആവിഷ്ക്കരിക്കുന്നത് ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ;

(ബി) സേവനത്തിന്റെ പുതിയ മേഖലകളിലേക്ക് എങ്ങനെയാണ് കണ്‍സ്യൂമര്‍ ഫെഡ് പ്രവര്‍ത്തിക്കാനുദ്ദേശിക്കുന്നത് ;

(സി) റീട്ടെയില്‍ മാനേജ്മെന്റ്, ഫാര്‍മസി കോളേജ്, ഗസ്റ് ഹൌസുകള്‍, ക്ളിനിക്കല്‍ ലാബുകള്‍ എന്നീ വിവിധ പദ്ധതികള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; വിശദാംശങ്ങള്‍ എന്തെല്ലാം ?

5635

ത്രിവേണി ഔട്ട്ലെറ്റുകള്‍ വ്യാപകമാക്കാന്‍ നടപടി

ശ്രീ. അന്‍വര്‍ സാദത്ത്

,, ലൂഡി ലൂയിസ്

,, സണ്ണി ജോസഫ്

,, പാലോട് രവി

() കണ്‍സ്യൂമര്‍ ഫെഡ്ഡിന്റെ ത്രിവേണി ഔട്ട്ലെറ്റുകള്‍ വ്യാപകമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുളളത്; വിശദാംശം എന്തെല്ലാം;

(ബി) സംസ്ഥാനത്തിന് പുറത്തും വിദേശത്തും ത്രിവേണി ഔട്ട്ലെറ്റുകള്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഇതിന്റെ വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ത്രിവേണി കോഫിഹൌസുകള്‍ വ്യാപകമാക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

5636

കണ്‍സ്യൂമര്‍ ഫെഡിന്റെ ഗസ്റ് ഹൌസുകള്‍

ശ്രീ. ലൂഡി ലൂയിസ്

,, കെ. അച്ചുതന്‍

,, സി. പി. മുഹമ്മദ്

,, വി. ഡി. സതീശന്‍

() വിനോദ സഞ്ചാരം, തീര്‍ത്ഥാടനം എന്നീ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി എന്തെല്ലാം പുതിയ പദ്ധതികളാണ് കണ്‍സ്യൂമര്‍ ഫെഡ് നടപ്പാക്കാനുദ്ദേശിക്കുന്നത്;

(ബി) ഈ കേന്ദ്രങ്ങളില്‍ ഗസ്റ് ഹൌസുകള്‍ നിര്‍മ്മിക്കുവാന്‍ ആലോചനയുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) എവിടെയൊക്കെയാണ് ഇത്തരം ഗസ്റ് ഹൌസുകള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നത്?

5637

ചാലക്കുടിയില്‍ സഞ്ചരിക്കുന്ന ത്രിവേണി സ്റോര്‍

ശ്രീ. ബി.ഡി. ദേവസ്സി

() ചാലക്കുടി മണ്ഡലത്തില്‍, സഞ്ചരിക്കുന്ന ത്രിവേണി സ്റോര്‍ അനുവദിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ എന്ന് പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?

5638

സഹകരണ ക്ളിനിക് ലാബുകളും നീതി മെഡിക്കല്‍ സ്റോറുകളും

ശ്രീ. ജി. സുധാകരന്‍

() പ്രാഥമിക സഹകരണ സംഘങ്ങളുടെ ആഭിമുഖ്യത്തില്‍ ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ ജില്ലാ, താലൂക്ക് ആശുപത്രികളില്‍ സഹകരണ ക്ളിനിക് ലാബുകള്‍ സ്ഥാപിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി) പ്രസ്തുത ആശുപത്രികളില്‍ നീതി മെഡിക്കല്‍ സ്റോറുകള്‍ ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ;

(സി) സമസ്ത മേഖലയിലും സഹകരണ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനം എത്തിക്കുന്നതിന്റെ ഭാഗമായി, സര്‍ക്കാര്‍ ഏതെല്ലാം പുതിയ മേഖലകളിലേക്കാണ് സഹകരണ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

5639

നീതി മെഡിക്കല്‍ സ്റോറുകള്‍ വഴി സബ്സിഡി നിരക്കില്‍ മരുന്നുകള്

ശ്രീ. ബി.ഡി. ദേവസ്സി

നീതിമെഡിക്കല്‍ സ്റോറുകള്‍ വഴി നിര്‍ദ്ധനരായ രോഗികള്‍ക്ക് 25% വരെ സബ്സിഡി നിരക്കില്‍ മരുന്നുകള്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

5640

ഷൊര്‍ണ്ണൂര്‍ മണ്ഡലത്തിലെ സഹകരണ മെഡിക്കല്‍ സ്റോറുകളും നീതി സ്റോറുകളും

ശ്രീമതി കെ. എസ്. സലീഖ

() ഷൊര്‍ണ്ണൂര്‍ മണ്ഡലത്തില്‍ എത്ര സഹകരണ മെഡിക്കല്‍ സ്റോറുകളും നീതി സ്റോറുകളും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പഞ്ചായത്ത് അടിസ്ഥാനത്തില്‍ വ്യക്തമാക്കാമോ;

(ബി) നീതി സ്റോറുകളും, നീതി മെഡിക്കല്‍ സ്റോറുകളും ഇല്ലാത്ത പഞ്ചായത്തുകളില്‍ ഇവ തുടങ്ങുന്നതിനുള്ള നടപടി സ്വീകരിക്കുമോ;

(സി) ഷൊര്‍ണ്ണൂര്‍ മണ്ഡലത്തില്‍ സഞ്ചരിക്കുന്ന ത്രിവേണി സ്റോര്‍ തുടങ്ങുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

5641

ത്രിവേണി സ്റോറുകളിലെ ഉപഭോക്താക്കളുടെ ക്ഷേമത്തിന് പദ്ധതികള്‍

ശ്രീ. വി.പി. സജീന്ദ്രന്‍

,, പി.. മാധവന്‍

,, അന്‍വര്‍ സാദത്ത്

,, ജോസഫ് വാഴക്കന്‍

() ത്രിവേണി സ്റോറുകളിലെ ഉപഭോക്താക്കളുടെ ക്ഷേമത്തിന് എന്തെല്ലാം നടപടികളാണ് കൈകൊണ്ടുവരുന്നത്; വിശാംശങ്ങള്‍ എന്തെല്ലാം;

(ബി) പാഠ്യപാഠ്യേതര രംഗങ്ങളില്‍ മികവു പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കായി സ്കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തുമോ; വിശദാംശം എന്തെല്ലാം;

(സി) എങ്കില്‍ നിശ്ചിത ശതമാനം തുക പട്ടികവിഭാഗത്തിനായി നീക്കിവയ്ക്കുമോ?

5642

ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്ന നിക്ഷേപകരെ സംബന്ധിച്ച വിവരങ്ങള്‍

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() പ്രാഥമിക സഹകരണ ബാങ്കുകളിലെ നിക്ഷേപകരുടെ നിജസ്ഥിതി അറിയിക്കാന്‍ ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ഓരോ നിക്ഷേപകന്റെയും 2009 മാര്‍ച്ച് 31 ലെ എലല്#ാ ബാങ്ക് അക്കൌണ്ടുകളും ഹാജരാക്കാന്‍ ആദായനികുതി വകുപ്പ് പ്രാഥമിക സഹകരണ ബാങ്കുകളോട് നിര്‍ദ്ദേശിച്ചിട്ടുണ്ടോ;

(സി) അതു സംബന്ധമായി 20 ചോദ്യങ്ങള്‍ ഉള്‍പ്പെടുന്ന ഒരു കത്ത് ആദായ നികുതി വകുപ്പ് ബാങ്കുകള്‍ക്ക് നല്‍കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ;

(ഡി) ആദായനികുതി വകുപ്പിന് ഇത്തരം വിശദാംശങ്ങള്‍ നല്‍കുന്നത് നിക്ഷേപകരുടെ പിന്‍മാറ്റത്തിന് കാരണമാകുമെന്ന് കരുതുന്നുണ്ടോ;

() ഇത് സഹകരണ ബാങ്കിംഗ് മേഖലയെ തളര്‍ത്തുന്നതിന് കാരണമാകുമോ; ആയത് പരിഹരിക്കാന്‍ എന്തൊക്കെ നടപടികള്‍ കൈക്കൊള്ളും?

5643

സഹകരണ വകുപ്പിലെ ആര്‍ബിട്രേഷന്‍ കേസുകള്‍

ശ്രീമതി കെ.കെ. ലതിക

() വകുപ്പിലെ ധനപരവും അല്ലാത്തതുമായ ആര്‍ബിട്രേഷന്‍ കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് നിലവിലുള്ള സംവിധാനങ്ങള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത കേസുകള്‍ കൈകാര്യം ചെയ്യുന്നത് സഹകരണ നിയമത്തിലെ ഏത് വകുപ്പ്, ചട്ടം എന്നിവ പ്രകാരമാണെന്ന് വ്യക്തമാക്കുമോ;

(സി) ധനപരമല്ലാത്ത കേസുകള്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് എന്തെല്ലാം സൌകര്യങ്ങളാണ് നല്‍കിയിട്ടുള്ളതെന്നും യാത്ര ബത്ത ഇനത്തില്‍ 2010 - 11 സാമ്പത്തിക വര്‍ഷത്തില്‍ എത്ര തുക നല്‍കിയിട്ടുണ്ടെന്നും വ്യക്തമാക്കുമോ;

(ഡി) ധനപരമായ കേസുകള്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് എന്തെല്ലാം സൌകര്യങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും യാത്രാബത്ത സ്ഥിരം യാത്രാ ബത്ത ഇനങ്ങളില്‍ എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുമോ;

() ഉദ്യോഗസ്ഥര്‍ക്ക് വ്യത്യസ്തമായ സേവന സൌകര്യങ്ങള്‍ നല്‍കുന്നതില്‍ അപാകതയുള്ളതായി കരുതുന്നുണ്ടോ;

(എഫ്) എങ്കില്‍ ആയത് പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുക എന്ന് വ്യക്തമാക്കുമോ;

T5644

പരിയാരം മെഡിക്കല്‍ കോളേജ്-മികവിന്റെ കേന്ദ്രം

ശ്രീ.അബ്ദുറഹിമാന്‍ രണ്ടത്താണി

() ഉത്തരമലബാറിലെ ഏകമെഡിക്കല്‍ കോളേജായ പരിയാരം മെഡിക്കല്‍ കോളേജിനെ മികവിന്റെ കേന്ദ്രമാക്കിമാറ്റുന്ന കാര്യം പരിഗണനയിലുണ്ടോ ;

(ബി) ശ്രീചിത്രാ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്(തിരുവനന്തപുരം) മോഡലില്‍ ഈ സ്ഥാപനത്തെ മാറ്റുന്നകാര്യം പരിഗണിക്കുമോ;

(സി) പ്രസ്തുത ആശുപത്രിയെ ഓള്‍ ഇന്‍ഡ്യ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മോഡലില്‍ ഒരു ദേശീയ ഇന്‍സ്റിറ്റ്യൂട്ട് ആക്കിമാറ്റണമെന്ന വിദഗ്ധരുടെ അഭിപ്രായം പരിശോധിക്കുമോ ?

5645

കൊച്ചി കോ-ഓപ്പറേറ്റീവ് മെഡിക്കല്‍ കോളേജിലെ പോരായ്മകള്‍

ശ്രീ. ലൂഡി ലൂയിസ്

() കഴിഞ്ഞ ഗവണ്‍മെന്റിന്റെ കാലത്ത് കൊച്ചി കോ-ഓപ്പറേറ്റീവ് മെഡിക്കല്‍ കോളേജിലെ അപര്യാപ്തതകള്‍ ചൂണ്ടിക്കാണിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ സമരം നടത്തിയിരുന്നുവോ;

(ബി) ഈ പോരായ്മകള്‍ പരിശോധിച്ച് പരിഹരിക്കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളത് ?

5646

കൊല്ലങ്കോട് കോ-ഓപ്പറേറ്റീവ് കോളേജില്‍ നഴ്സിംഗ് കോഴ്സ്

ശ്രീ. വി. ചെന്താമരാക്ഷന്‍

() സഹകരണ മേഖലയില്‍ നഴ്സിംഗ് കോളേജുകള്‍ തുടങ്ങുന്നതിനുള്ള മാനദണ്ഡം എന്തെല്ലാമാണ് ;

(ബി) നിലവിലുള്ള സഹകരണ കോളേജുകളില്‍ പ്രസ്തുത കോഴ്സ് അനുവദിക്കുമോ ;

(സി) നെന്മാറ കൊല്ലങ്കോട് കോ-ഓപ്പറേറ്റീവ് കോളേജില്‍ നഴ്സിംഗ് കോഴ്സ് അനുവദിക്കുമോ ?

5647

ജെ.ഡി.സി. പാസായവര്‍ക്ക് യഥാസമയം സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ നടപടി

ശ്രീമതി. കെ.എസ്. സലീഖ

() സഹകരണ വകുപ്പിന്റെ കീഴില്‍ നടക്കുന്ന ജെ.ഡി.സി. പരീക്ഷ പാസായവര്‍ക്ക് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് യഥാസമയം നല്‍കുന്നില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഏതു വര്‍ഷം വരെ പാസായവര്‍ക്ക് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്എന്ന് വ്യക്തമാക്കാമോ;

(സി) ജെ.ഡി.സി. പാസായ മുഴുവന്‍ പേര്‍ക്കും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് സമയബന്ധിതമായി ലഭ്യമാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ ?

5648

കാസര്‍ഗോഡ് റബ്ബര്‍ മാര്‍ക്കറ്റിങ്ങ് സൊസൈറ്റി വക ഭൂമിയുടെ വില്പന

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() കാസര്‍ഗോഡ് റബ്ബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റിക്ക് വിദ്യാനഗറില്‍ എത്ര ഏക്കര്‍ ഭൂമി ഉണ്ട്;

(ബി) ഈ ഭൂമി സൊസൈറ്റിക്ക് എപ്രകാരമാണ് ലഭിച്ചത്; രേഖയുടെ പകര്‍പ്പ് ലഭ്യമാക്കാമോ;

(സി) മേല്‍ ഭൂമി സൊസൈറ്റിക്ക് എന്ത് ആവശ്യത്തിനാണ് കിട്ടിയിട്ടുളളതെന്നും എത്ര രൂപ ഭൂമിക്കായി സര്‍ക്കാറിലേക്ക് അടച്ചിട്ടുണ്ടെന്നും അറിയിക്കാമോ;

(ഡി) മേല്‍ ഭൂമിയില്‍ കുറച്ചു ഭാഗം വില്‍ക്കാനായി സൊസൈറ്റി തീരുമാനിച്ചിട്ടുണ്ടോ;

() എങ്കില്‍ എന്തിനാണ് ഭൂമി വില്‍ക്കുന്നതെന്നും സൊസൈറ്റിക്ക് എപ്രകാരമാണ് സാമ്പത്തിക ബാധ്യത ഉണ്ടായതെന്നും വിശദമാക്കാമോ;

(എഫ്) ഭൂമി വില്‍ക്കുന്നതിന് സൊസൈറ്റിക്ക് അനുമതി ലഭിച്ചിട്ടുണ്ടോ;

(ജി) എങ്കില്‍ അനുമതി നല്‍കിയതിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;

(എച്ച്) ഭൂമി വില്‍ക്കുന്നതിന് അനുമതിക്കായി സൊസൈറ്റി ജില്ലാ കലക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നുവോ;

( എങ്കില്‍ കലക്ടര്‍ അനുമതി നല്‍കിയിരുന്നുവോ എന്നും ഇല്ലെങ്കില്‍ എന്ത് കാരണം പറഞ്ഞാണ് അപേക്ഷ നിരസിച്ചതെന്നും വിശദമാക്കാമോ;

(ജെ) സൊസൈറ്റി ഭൂമി വില്പന നടത്തിയോ എന്നും എത്ര രൂപക്കാണ് വില്‍പ്പന നടത്തിയതെന്നും വിശദമാക്കാമോ?

5649

സഹകരണ രംഗം ശക്തിപ്പെടുത്താന്‍ നടപടി

ശ്രീ. പി. സി. ജോര്‍ജ്

,, തോമസ് ഉണ്ണിയാടന്‍

,, റോഷി അഗസ്റിന്‍

() സഹകരണ രംഗം ശക്തിപ്പെടുത്തുന്നതിനു പഠന കമ്മീഷനെ നിയമിക്കുന്ന കാര്യം പരിഗണിക്കുമോ:

(ബി) സഹകരണ രംഗത്തെ സാമ്പത്തിക തിരിമറികള്‍ ശക്തമായി നിയന്ത്രിക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ ?

5650

പിരിച്ചുവിട്ട സഹകരണ സംഘങ്ങളിലെ പുതിയ ഭരണ സമിതി

ശ്രീ. രാജു എബ്രഹാം

() ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം പിരിച്ചുവിടപ്പെട്ട സഹകരണ സംഘങ്ങളുടേയും സഹകരണ സ്ഥാപനങ്ങളുടേയും ചുമതല അഡ്മിനിസ്ട്രേറ്റര്‍മാരെയോ പുതിയ ഭരണസമിതിയേയോ ഏല്‍പ്പിച്ചിട്ടുണ്ടോയെന്ന് പേരും ജില്ലയും തിരിച്ച് വ്യക്തമാക്കുമോ ;

(ബി) എന്തുകാരണങ്ങളാലാണ് അപ്രകാരം ഭരണസമിതികള്‍ പിരിച്ചുവിട്ടിട്ടുള്ളതെന്ന് വെളിപ്പെടുത്താമോ ;

(സി) പുതിയ ഭരണ സമിതികളിലേക്ക് തെരഞ്ഞെടുപ്പ് നടത്താന്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെ എന്ന് വിശദമാക്കാമോ ;

(ഡി) അഡ്മിനിസ്ട്രേറ്റര്‍ ഭരണത്തിലെ അംഗങ്ങളെ ഒഴിവാക്കി തെരഞ്ഞെടുപ്പ് നടത്താന്‍ നടപടി സ്വീകരിക്കുമോ ?

5651

സഹകരണ വിജിലന്‍സ് രജിസ്റര്‍ ചെയ്ത കേസ്സുകള്‍

ശ്രീ.കോടിയേരി ബാലകൃഷ്ണന്‍

() സംസ്ഥാന സഹകരണ വിജിലന്‍സ് സംവിധാനം നടപ്പിലാക്കിയത് എപ്പോഴാണ് ;

(ബി) പ്രസ്തുത സംവിധാനം നിലവില്‍ വന്നശേഷം 2011 മേയ് വരെ സംസ്ഥാനത്ത് എത്ര കേസ്സുകള്‍ രജിസ്റര്‍ ചെയ്തെന്നും അവ ഏതൊക്കെ ആണെന്നും വിശദമാക്കുമോ ;

(സി) ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം എത്ര കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ടെന്നും അവ ഏതൊക്കെയെന്നും വിശദമാക്കാമോ ?

5652

ഖാദി നൂല്‍ നൂല്‍പ്പിനും നെയ്ത്തിനും ഭാഗിക യന്ത്രവല്ക്കരണം

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

ശ്രീമതി പി. അയിഷാ പോറ്റി

ശ്രീ. . എം. ആരിഫ്

,, ബാബു എം. പാലിശ്ശേരി

ഖാദി ഉല്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് ഖാദി നൂല്‍ നൂല്‍പ്പിനും നെയ്ത്തിനും കാലോചിതമായി ഭാഗിക യന്ത്രവല്ക്കരണം നടത്തുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ ; വിശദമാക്കാമോ ?

5653

കണ്ണൂര്‍ കക്കാട് സ്പിന്നിംഗ് മില്‍ എംപ്ളോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി

ശ്രീ. സി. കൃഷ്ണന്‍

() കണ്ണൂര്‍ സ്പിന്നിംഗ് മില്‍ എംപ്ളോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, കക്കാട് (ഘഘ 216) ല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ക്രമക്കേട് നടന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇതിനെക്കുറിച്ച് അന്വേഷണം നടത്തിയിട്ടുണ്ടോ; ഏതു തരം അന്വേഷണമെന്ന് വിശദമാക്കാമോ;

(സി) അന്വേഷണത്തില്‍ എത്ര രൂപയുടെ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്;

(ഡി) ആരെല്ലാമാണ് കുറ്റക്കാരായി കണ്ടെത്തിയിട്ടുള്ളതെന്ന് വിശദമാക്കാമോ;

() അവര്‍ക്കെതിരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്ന് വിശദമാക്കുമോ;

(എഫ്) പ്രസ്തുത സൊസൈറ്റിയിലെ നിക്ഷേപകര്‍ക്കു നിക്ഷേപത്തുക തിരികെ നല്‍കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ?

5654

പരശുവയ്ക്കല്‍ സര്‍വ്വീസ് സഹകരണ സംഘം

ശ്രീ. .റ്റി. ജോര്‍ജ്

() തിരുവനന്തപുരം ജില്ലയിലെ പരശുവയ്ക്കല്‍ സര്‍വ്വീസ് സഹകരണ സംഘം ക്ളിപ്തം 663, സഹകരണ നിയമം വകുപ്പ് 16 ലംഘിച്ചുകൊണ്ട് ആര്‍ക്കെങ്കിലും മെമ്പര്‍ഷിപ്പും ലോണും നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആരെല്ലാം ആണ് എന്നതിന്റെ പേരുവിവരം ലഭ്യമാക്കാമോ;

(ബി) സ്ഥിരതാമസം തെളിയിക്കുന്ന ആധികാരിക രേഖകളായ വോട്ടേഴ്സ് തിരിച്ചറിയല്‍ കാര്‍ഡിന്റെയോ റേഷന്‍ കാര്‍ഡിന്റെയോ വോട്ടര്‍ പട്ടികയുടെയോ പാസ്പോര്‍ട്ടിന്റെയോ, പകര്‍പ്പ് ഹാജരാക്കാതെ ആര്‍ക്കെങ്കിലും മെമ്പര്‍ഷിപ്പോ, ലോണോ നല്‍കിയിട്ടുണ്ടെങ്കില്‍ സഹകരണ നിയമത്തിലെ ഏത് വകുപ്പ് പ്രകാരമാണ് നല്‍കിയത് എന്ന് വ്യക്തമാക്കാമോ;

(സി) പ്രസ്തുത സംഘത്തിലെ നിലവിലെ ഭരണസമിതി അംഗങ്ങളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും പേരില്‍ എടുത്തിട്ടുള്ള ലോണുകളുടെയും, ഇതില്‍ പുതുക്കാതെയും തിരിച്ചടയ്ക്കാതെയും കുടിശ്ശിക വരുത്തിയ അംഗങ്ങളുടെയും പേരുവിവരം ലഭ്യമാക്കാമോ;

(ഡി) സഹകരണ നിയമം വകുപ്പ് 16 ലംഘിച്ച് മതിയായ തെളിവുകള്‍ ഇല്ലാതെ, 1996 മുതല്‍ മെമ്പര്‍ഷിപ്പും ലോണും വ്യാജരേഖകളുടെ അടിസ്ഥാനത്തില്‍ സാമ്പത്തിക തട്ടിപ്പും നടത്തിയതിന് പോലീസ് അന്വേഷണത്തിനും, സഹകരണ നിയമം 65,66 പ്രകാരമുള്ള വകുപ്പ്തല അന്വേഷണത്തിനും നടപടി സ്വീകരിക്കുമോ?

5655

പരശുവയ്ക്കല്‍ സര്‍വ്വീസ് സഹകരണ സംഘത്തിലെ നിയമനം

ശ്രീ. .റ്റി. ജോര്‍ജ്

() തിരുവനന്തപുരം ജില്ലയിലെ പരശുവയ്ക്കല്‍ സര്‍വ്വീസ് സഹകരണ സംഘം ക്ളിപ്തം നം. 663 ഏത് ക്ളാസ് പ്രകാരമാണ് പ്രവര്‍ത്തിക്കുന്നത് എന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത സംഘത്തില്‍ നിയമിച്ചിട്ടുള്ള ജീവനക്കാരുടെ എണ്ണവും തസ്തികയും പ്രസ്തുത ക്ളാസ്സ് പ്രകാരമുള്ളതാണോ; വിശദാംശം ലഭ്യമാക്കുമോ; നിലവിലെ ജീവനക്കാരുടെ പേരുവിവരം തസ്തിക തിരിച്ച് ലഭ്യമാക്കുമോ;

(സി) പ്രസ്തുത സംഘം നാളിതുവരെ നടത്തിയിട്ടുള്ള എല്ലാ നിയമനങ്ങള്‍ക്കും ചട്ടപ്രകാരം വകുപ്പിന്റെ അംഗീകാരം വാങ്ങിയിട്ടുണ്ടോ;

(ഡി) പ്രസ്തുത സംഘത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ആരെങ്കിലും ജോലി നോക്കിവരുന്നുണ്ടോ; ഉണ്ടെങ്കില്‍ അംഗീകൃത തസ്തികയില്‍ ആണോ പ്രസ്തുത നിയമനം നടത്തിയിട്ടുള്ളത്?

5656

നാട്ടിക മണ്ഡലത്തിലെ പട്ടികജാതി സര്‍വ്വീസ് സഹകരണ സംഘങ്ങള്‍

ശ്രീമതി ഗീതാ ഗോപി

() നാട്ടിക മണ്ഡലത്തില്‍ ഏതെല്ലാം പട്ടികജാതി സര്‍വ്വീസ് സഹകരണ സംഘങ്ങള്‍ രജിസ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്നു ;

(ബി) പ്രസ്തുത സംഘങ്ങളുടെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതിയും പ്രവര്‍ത്തന പുരോഗതിയും വ്യക്തമാക്കാമോ ;

(സി) പ്രവര്‍ത്തനം നിലച്ച് കിടക്കുന്ന സംഘങ്ങളെ പുനരുദ്ധരിച്ച് പ്രവര്‍ത്തന സന്നദ്ധമാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത് ?

5657

സഹകരണ സംഘങ്ങളുടെ ട്രഷറി നിക്ഷേപം

ശ്രീ. കെ. രാജു

() പ്രാഥമിക സഹകരണ സംഘങ്ങളുടെ ട്രഷറി നിക്ഷേപങ്ങള്‍ക്ക് ടി.ഡി.എസ്. ഈടാക്കുന്നതുമായി ബന്ധപ്പെട്ട് ട്രഷറി ഓഫീസര്‍ നല്‍കിയ വിശദീകരണത്തിനുള്ള മറുപടിയില്‍ സഹകരണ ബാങ്കുകള്‍ പ്രൈമറി അഗ്രികള്‍ച്ചറല്‍ സൊസൈറ്റികള്‍ ആയതിനാല്‍ ആര്‍.ബി.. ആക്റ്റ് ബാധകമല്ലെന്നതു കൊണ്ട് ബാങ്കിംഗ് ബിസിനസ് നടത്താന്‍ കഴിയില്ലെന്ന വിശദീകരണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) തന്മൂലം നിക്ഷേപകര്‍ നിക്ഷേപം പിന്‍വലിക്കുന്ന സാഹചര്യത്തില്‍ എന്ത് നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി) അപ്രകാരം ടാക്സ് ചുമത്തുവാനുള്ള ഇന്‍കം ടാക്സ് വകുപ്പിന്റെ നീക്കത്തിനെതിരെ എന്തു നടപടികള്‍ കൈക്കൊള്ളുവാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ ?

5658

സഹകരണ മേഖലയിലെ പി.എസ്.സി. റിക്രൂട്ട്മെന്റ്

ശ്രീ. കെ. രാജു

() സംസ്ഥാനത്ത് സഹകരണമേഖലയില്‍ പി.എസ്.സി. റിക്രൂട്ട്മെന്റ് നടപ്പിലാക്കിയതിനുശേഷം തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്കില്‍ എത്ര പേര്‍ക്ക് താഴ്ന്ന തസ്തികയില്‍ നിന്ന് ക്ളാര്‍ക്ക്/കാഷ്യര്‍ ആയി പ്രൊമോഷന്‍ നല്‍കുകയുണ്ടായി;

(ബി) ഇതിന് ആനുപാതികമായി 5:1 റേഷ്യോ പ്രകാരം 285 പേരെ പി.എസ്.സി യില്‍ നിന്ന് നിയമിക്കുന്നതിനു പകരം 204 പേര്‍ക്കു മാത്രമേ നാളിതുവരെ നിയമനം നല്‍കിയുള്ളുവെന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) ഉണ്ടെങ്കില്‍ എന്ത് നടപടികളാണ് ഇക്കാര്യത്തില്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത്?

5659

അര്‍ബന്‍ ബാങ്ക് ജീവനക്കാരുടെ ശമ്പളപരിഷ്ക്കരണ ഉത്തരവിലെ അപാകതകള്‍

ശ്രീ. പി. ഉബൈദുള്ള

() അര്‍ബന്‍ ബാങ്ക് ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണ ഉത്തരവിലെ അപാകതകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) പ്രാഥമിക സര്‍വ്വീസ് സഹകരണ ബാങ്കിലെ ജീവനക്കാര്‍ക്കുള്ള അടിസ്ഥാന ശമ്പളം പോലും അര്‍ബന്‍ ബാങ്ക് ജീവനക്കാര്‍ക്ക് ലഭിക്കാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) ഉത്തരവിലെ അപാകതകള്‍ പരിഹരിക്കാന്‍ സത്വര നടപടികള്‍ സ്വീകരിക്കുമോ ?

5660

ശ്രീ. വി. പി. കുഞ്ഞികൃഷ്ണന്‍ നായരുടെ പെന്‍ഷനുവേണ്ടിയുള്ള അപേക്ഷ

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() പേരാമ്പ്ര റീജ്യണല്‍ സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്കില്‍ നിന്നും വിരമിച്ച ശ്രീ. വി. പി. കുഞ്ഞികൃഷ്ണന്‍ നായരുടെ പെന്‍ഷനുവേണ്ടിയുള്ള അപേക്ഷ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ആയതില്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;

(സി) പ്രസ്തുത വ്യക്തിക്ക് പെന്‍ഷന്‍ ലഭിക്കുന്നതിന് തടസ്സങ്ങള്‍ എന്തെങ്കിലുമുണ്ടോ എന്ന് വെളിപ്പെടുത്തുമോ?

5661

പ്രാഥമിക സഹകരണ സംഘങ്ങളിലെ ജീവനക്കാരുടെ തസ്തികമാറ്റം വഴിയുള്ള നിയമനം

ശ്രീ. കെ. മുരളീധരന്‍

() പ്രാഥമിക സഹകരണ സംഘങ്ങളിലെ ജീവനക്കാര്‍ക്ക് ജില്ലാ സഹകരണ ബാങ്കില്‍ ക്ളാര്‍ക്ക്/കാഷ്യര്‍ തസ്തികയില്‍ നിയമനം ലഭിക്കുന്നതിനുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത നിലവിലുള്ള ചട്ടങ്ങള്‍ പ്രകാരം എന്താണെന്ന് വ്യക്തമാക്കാമോ ;

(ബി) ഇതു സംബന്ധിച്ച് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ ;

(സി ഇക്കാര്യത്തില്‍ പി.എസ്.സി. സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിട്ടുള്ള കേസിന്റെ ഇപ്പോഴത്തെ സ്ഥിതി എന്താണ് എന്ന് അറിയുമോ ; കേസില്‍ സ്റേ ഉത്തരവ് ഇല്ലെങ്കില്‍ ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കുന്നതിന് എന്താണ് തടസ്സമെന്നു വ്യക്തമാക്കുമോ ;

(ഡി) 24.05.2006-ലെ വിജ്ഞാപന പ്രകാരം തയ്യാറാക്കിയ റാങ്ക് ലിസ്റില്‍ നിന്ന് നിയമനം നടത്തുന്നതിന് എന്ത് നടപടികളാണ് സ്വീകരിക്കുന്നത് ?

5662

ഖാദി ഗ്രാമവ്യവസായ തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍

ശ്രീ. സി. കൃഷ്ണന്‍

,, കെ. കുഞ്ഞമ്മത് മാസ്റര്‍

,, ബി. സത്യന്‍

ശ്രീമതി കെ. എസ്. സലീഖ

() ഖാദി ഗ്രാമവ്യവസായ രംഗത്ത് പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ അവലോകനം നടത്തിയിട്ടുണ്ടോ ;

(ബി) എങ്കില്‍ ശ്രദ്ധയില്‍പ്പെട്ട പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാര നടപടികളും വിശദമാക്കാമോ ;

(സി) തൊഴിലാളികളുടെ വേതനത്തില്‍ ഏറ്റവും ഒടുവില്‍ വര്‍ദ്ധന വരുത്തിയത് എപ്പോഴായിരുന്നു ?

5663

ഖാദി തൊഴിലാളി പെന്‍ഷന്‍

ശ്രീ. പുരുഷന്‍ കടലുണ്ടി

ഖാദി പ്രസ്ഥാനത്ത് നീണ്ട സേവന പാരമ്പര്യമുള്ള വൃദ്ധരായ തൊഴിലാളികളുടെ പെന്‍ഷന്‍ തുക എന്നുമുതല്‍ വര്‍ദ്ധിപ്പിക്കുമെന്ന് വ്യക്തമാക്കാമോ ;

5664

ഖാദി & വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡിലെ സ്ഥലം മാറ്റം

ശ്രീ. സി. കൃഷ്ണന്‍

() ഖാദി & വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡില്‍ പൊതുസ്ഥലം മാറ്റ മാനദണ്ഡം നിലവിലുണ്ടോ എന്ന് വ്യക്തമാക്കാമോ ;

(ബി) പ്രസ്തുത മാനദണ്ഡപ്രകാരണമാണോ 4.10.2011 ലെ കെ.ബി 6322/2011/1(), കെ.ബി 6322/2011/1()(2) എന്നീ നമ്പര്‍ ഉത്തരവുകള്‍ പ്രകാരം സ്ഥലം മാറ്റിയതെന്ന് വെളിപ്പെടുത്താമോ ;

(സി) അല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ ?

BACK

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.