UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

5604

ആര്‍..ഡി.എഫ് നബാര്‍ഡിന്റെ പുനര്‍വായ്പ

ശ്രീ. ജി. സുധാകരന്‍

,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

,, സാജു പോള്‍

,, റ്റി. വി. രാജേഷ്

() ആര്‍. . ഡി. എഫ്. ഉള്‍പ്പെടുത്തി ഏതെല്ലാം പദ്ധതികള്‍ക്കാണ് നബാര്‍ഡ്പുനര്‍വായ്പ നല്കി വരുന്നത് ;

(ബി) പുതുതായി ഏതെങ്കിലും പദ്ധതി ഉള്‍പ്പെടുത്തിക്കിട്ടുന്നതിനായി ശ്രമിച്ചിട്ടുണ്ടോ ; എങ്കില്‍ വിശദമാക്കാമോ ;

(സി) നഗരപ്രദേശങ്ങളില്‍ നബാര്‍ഡ് ഏതെങ്കിലും നിലയിലുള്ള പദ്ധതിക്ക് സഹായം നല്‍കുന്നുണ്ടോ ; എങ്കില്‍ വ്യക്തമാക്കാമോ ?

5605

സംയോജിത സഹകരണ വികസന പദ്ധതി

ശ്രീ. റ്റി.. അഹമ്മദ് കബീര്‍

,, പി. ഉബൈദുള്ള

,, പി.കെ. ബഷീര്‍

,, എം. ഉമ്മര്‍

() സംയോജിത സഹകരണ വികസന പദ്ധതി പ്രാവര്‍ത്തികമാക്കുന്നതു സംബന്ധിച്ച വിശദവിവരം നല്‍കാമോ; അതു നടപ്പാക്കുന്ന ഏജന്‍സിയുടെ ഘടന വ്യക്തമാക്കുമോ;

(ബി) 2010-11 വര്‍ഷത്തില്‍ പ്രസ്തുത പദ്ധതിക്ക് നീക്കിവച്ച തുകയുടെ വിനിയോഗം സംബന്ധിച്ച വിശദവിവരം നല്‍കാമോ;

(സി) 2011-12 വര്‍ഷത്തെ പദ്ധതി നടത്തിപ്പു സംബന്ധിച്ച് തയ്യാറാക്കിയിട്ടുള്ള മാര്‍ഗ്ഗരേഖയുടെ വിശദവിവരം നല്‍കാമോ; അതില്‍ ഏതൊക്കെ പരിപാടികള്‍ നടപ്പാക്കിയെന്നും എന്തുതുക വിനിയോഗിച്ചു എന്നും വിശദമാക്കുമോ;

(ഡി) പ്രസ്തുത പദ്ധതിയുടെ ഗുണഭോക്താക്കളെ സംബന്ധിച്ച് വിശദമാക്കുമോ?

5606

സഹകരണ സ്ഥാപനങ്ങള്‍ വഴി കടാശ്വാസ പദ്ധതികള്‍

ശ്രീ. എം.. വാഹീദ്

() കടാശ്വാസ കമ്മീഷന്റെ ശുപാര്‍ശ പ്രകാരം സഹകരണ സംഘങ്ങളും സഹകരണ ബാങ്കുകളും വഴി മത്സ്യത്തൊഴിലാളികള്‍ക്ക് കടാശ്വാസം അനുവദിച്ചിട്ടുണ്ടോ ;

(ബി) എങ്കില്‍ എത്ര രൂപയുടെ കടാശ്വാസം അനുവദിച്ചിട്ടുണ്ട് ;

(സി) കടാശ്വാസം അനുവദിച്ച തൊഴിലാളികളുടെ എണ്ണവും തുകയും സ്ഥാപനങ്ങളുടെ വിവരവും ജില്ല തിരിച്ച് ലഭ്യമാക്കുമോ ?

5607

എന്‍.സി.ഡി.സി.യില്‍ നിന്നുള്ള ഹ്രസ്വകാല വായ്പാ

ശ്രീ.എം.വി. ശ്രേയാംസ് കുമാര്‍

() ദേശീയ സഹകരണ വികസന കോര്‍പ്പറേഷനില്‍ നിന്ന് ഹ്രസ്വകാല വായ്പാ ആവശ്യങ്ങള്‍ക്കുവേണ്ടി മൂലധനമായി എന്ത് തുക സംസ്ഥാനത്തിന് ലഭിച്ചുവെന്ന് വെളിപ്പെടുത്തുമോ ;

(ബി) ഏതെല്ലാം സഹകരണ സ്ഥാപനങ്ങള്‍ക്കാണ് പ്രസ്തുത തുക ലഭിച്ചതെന്ന് ഇനം തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;

(സി) ഇപ്രകാരം വയനാട് ജില്ലാ സഹകരണ ബാങ്കിന് ലഭിച്ച തുക ഏതെല്ലാം വിധത്തിലാണ് ചെലവഴിച്ചതെന്ന് വ്യക്തമാക്കുമോ ?

5608

പ്രാഥമിക സഹകരണ സംഘങ്ങള്‍

ശ്രീ. എം. ഉമ്മര്‍

() എത്ര പ്രാഥമിക സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി) അവയിലെ ആകെ ജീവനക്കാരുടെ എണ്ണം എത്രയാണ്;

(സി) ജീവനക്കാരില്‍ പി.എസ്.സി. വഴി നിയമനം ലഭിച്ചവര്‍ എത്രപേരുണ്ട്?

5609

സഹകരണ സംഘങ്ങളുടെ വികസനവും വൈവിദ്ധ്യവല്‍ക്കരണവും

ശ്രീ. എസ്. ശര്‍മ്മ

,, എം. ഹംസ

,, കെ.കെ. നാരായണന്‍

ശ്രീമതി കെ.കെ. ലതിക

() സഹകരണ സംഘങ്ങളുടെ വികസനത്തിനും പ്രവര്‍ത്തനവൈവിദ്ധ്യവത്ക്കരണത്തിനുമുളള പദ്ധതികള്‍ വിശദമാക്കാമോ;

(ബി) പ്രായോഗിക വാണിജ്യപദ്ധതികള്‍ ഏറ്റെടുത്ത് നടത്തുന്ന എത്ര സഹകരണ സംഘങ്ങളുണ്ട്; പ്രസ്തുത സംഘങ്ങള്‍ക്ക് ഈ വര്‍ഷം എന്തു തുക വീതം സഹായം നല്‍കാനുദ്ദേശിക്കുന്നു;

(സി) ഈ പദ്ധതിയിന്‍കീഴില്‍ എത്ര അപേക്ഷകള്‍ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്; അവയ്ക്കെല്ലാം സഹായം നല്‍കുന്നതിന് എന്തു തുക വേണ്ടി വരും; വ്യക്തമാക്കുമോ ?

5610

കാര്‍ഷികമേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ നടപടി

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() സഹകരണ ബാങ്കുകള്‍ കാര്‍ഷിക വായ്പകള്‍ നല്‍കാത്തതിനാല്‍ കാര്‍ഷികമേഖലയിലുണ്ടായിരിക്കുന്ന പ്രതിസന്ധി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ അത് പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വെളിപ്പെടുത്താമോ?

5611

സംസ്കരണ പ്ളാന്റുകള്‍

ശ്രീ. എം. പി. അബ്ദുസ്സമദ് സമദാനി

,, സി. മമ്മൂട്ടി

,, സി. മോയിന്‍കുട്ടി

,, കെ. മുഹമ്മദുണ്ണി ഹാജി

() വിപണന ഇടപെടല്‍, സംസ്കരണം എന്നിവയ്ക്ക് സഹായം നല്‍കുന്ന പദ്ധതിയിന്‍ കീഴില്‍ ഏതൊക്കെ കാര്‍ഷിക വിഭവങ്ങളെയാണ് ഉള്‍പ്പടുത്തിയിട്ടുളളതെന്ന് വിശദമാക്കാമോ;

(ബി) അതിന്‍പ്രകാരം കഴിഞ്ഞ വര്‍ഷം നല്‍കിയ സഹായത്തിന്റെ വിശദവിവരം നല്‍കാമോ;

(സി) സഹകരണ സംഘങ്ങള്‍ മുഖേന നെല്ല് സംഭരണവും സംസ്കരണവും പ്രായോഗികമായി നടപ്പാക്കാവുന്ന ജില്ലകളെ വേര്‍തിരിച്ചു കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ഡി) സംസ്കരണ പ്ളാന്റുകള്‍ സ്ഥാപിക്കാനായി കഴിഞ്ഞ വര്‍ഷം ഏതൊക്കെ സംഘങ്ങള്‍ക്ക് സഹായം നല്‍കിയിട്ടുണ്ടെന്നും എത്ര പ്ളാന്റുകള്‍ സ്ഥാപിച്ചുകഴിഞ്ഞുവെന്നും വ്യക്തമാക്കാമോ;

() കഴിഞ്ഞ വര്‍ഷം പ്രസ്തുത സഹായം നല്‍കിയ സംഘങ്ങള്‍ക്ക് ഈ വര്‍ഷം തുടര്‍സഹായം നല്‍കുമോ; എങ്കില്‍ വിശദവിവരം നല്‍കാമോ?

5612

കാര്‍ഷിക മേഖലയ്ക്ക് വായ്പാ വിതരണം

ശ്രീ. മുല്ലക്കര രത്നാകരന്‍

() 2010-2011 സാമ്പത്തിക വര്‍ഷം പ്രാഥമിക സര്‍വ്വീസ് സഹകരണ സംഘങ്ങള്‍ കാര്‍ഷിക മേഖലയില്‍ എത്ര കോടി രൂപ വായ്പാ ഇനത്തില്‍ വിതരണം നടത്തിയിട്ടുണ്ട്; ജില്ലകള്‍ തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ;

(ബി) ഇതില്‍ പലിശ രഹിത വായ്പയായി എത്ര തുക വിതരണം ചെയ്തിട്ടുണ്ട്?

5613

കാര്‍ഷിക വായ്പകള്‍ക്കുള്ള പലിശനിരക്ക്

ശ്രീ. കെ.എം. ഷാജി

'' എന്‍.. നെല്ലിക്കുന്ന്

'' വി. എം. ഉമ്മര്‍ മാസ്റര്‍

'' കെ.എന്‍.. ഖാദര്‍

() പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ ബാങ്കുകള്‍ എന്നിവയ്ക്കുള്ള ഫണ്ടിന്റെ വിനിയോഗ നിബന്ധനകള്‍ എന്തൊക്കെയെന്നു വിശദമാക്കാമോ;

(ബി) സ്വാശ്രയ സഹായ സംഘങ്ങള്‍ക്ക് പ്രസ്തുത ഫണ്ടില്‍ നിന്നും നല്കുന്ന ധനസഹായത്തിന്റെ വിശദവിവരം വ്യക്തമാക്കാമോ;

(സി) അതിന്‍പ്രകാരം പ്രോത്സാഹനാര്‍ത്ഥം എന്തൊക്കെ പദ്ധതികളാണ് വിഭാവനം ചെയ്യുന്നതെന്ന് വെളിപ്പെടുത്താമോ;

(ഡി) പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ നല്കുന്ന വായ്പകളുടെ പലിശ നിരക്ക് എത്രയാണെന്ന് വ്യക്തമാക്കാമോ; അത് കര്‍ഷകര്‍ക്ക് സഹായകരമല്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;

() 2011-12 -ല്‍ ധനസഹായത്തിനായി നീക്കിവച്ചിട്ടുള്ള തുകയെത്രയാണെന്നും അത് സംബന്ധിച്ച രൂപരേഖ എന്താണെന്നും വിശദമാക്കുമോ?

5614

ജില്ലാ സഹകരണ ബാങ്കില്‍ തസ്തികമാറ്റം മുഖേനയുള്ള നിയമനം

ശ്രീ. വി. ശശി

അഫിലിയേറ്റഡ് പ്രൈമറി സഹകരണ സംഘങ്ങളിലെ ജീവനക്കാര്‍ക്ക് ജില്ലാ സഹകരണ ബാങ്കില്‍ ക്ളാര്‍ക്ക്/കാഷ്യര്‍ തസ്തികയിലേക്ക് തസ്തികമാറ്റം മുഖേന നിയമനം ലഭിക്കുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യതകള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ?

5615

ബാങ്കിംഗ് നിയന്ത്രണ നിയമ ഭേദഗതി

ശ്രീ. റ്റി.വി. രാജേഷ്

() സഹകരണ മേഖലയില്‍ ബാങ്കിംങ്ങ് നിയന്ത്രണ നിയമഭേദഗതി സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടോ ; വിശദാംശം വ്യക്തമാക്കാമോ;

(ബി) സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് എന്താണെന്ന് വെളിപ്പെടുത്താമോ ;

(സി) ഇതു സംബന്ധിച്ചുള്ള നിവേദനം കേന്ദ്ര സര്‍ക്കാരിന് നല്കിയിട്ടുണ്ടോ ; ഉണ്ടെങ്കില്‍ അതിന്റെ കോപ്പി ലഭ്യമാക്കാമോ ?

5616

സംസ്ഥാന സഹകരണ ബാങ്കില്‍ നിന്ന് സര്‍ക്കാര്‍ സ്വീകരിച്ച വായ്പ തുക

ശ്രീ. മുല്ലക്കര രത്നാകരന്‍

() സംസ്ഥാന സഹകരണ ബാങ്കില്‍ നിന്ന് സര്‍ക്കാര്‍ കടം എടുത്തിട്ടുണ്ടോ;

(ബി) എങ്കില്‍ എത്ര കോടി രൂപ എന്നു വ്യക്തമാക്കാമോ;

(സി) ഇതുമൂലം സംസ്ഥാന സഹകരണ ബാങ്കിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എന്തെങ്കിലും തടസ്സം നേരിടുന്നതായി കരുതുന്നുണ്ടോ ?

5617

വിദ്യാഭ്യാസ വായ്പ

ശ്രീ. സി. കൃഷ്ണന്‍

സഹകരണ ബാങ്കുകള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2010-11) എത്ര പേര്‍ക്ക് എത്ര തുക വിദ്യാഭ്യാസ വായ്പയായി അനുവദിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ ?

5618

സഹകരണ ബാങ്കുകള്‍ നല്‍കുന്ന വിദ്യാഭ്യാസ വായ്പ

ശ്രീ. റ്റി. യു. കുരുവിള

,, മോന്‍സ് ജോസഫ്

() സഹകരണ ബാങ്കുകളില്‍ നിന്ന് വിദ്യാഭ്യാസ ആവശ്യത്തിന് വായ്പ നല്‍കുന്നതിന്റെ മാനദണ്ഡങ്ങള്‍ വിശദമാക്കുമോ;

(ബി) സംസ്ഥാനത്ത് ഏതെല്ലാം സഹകരണ ബാങ്കുകളാണ് വിദ്യാഭ്യാസ വായ്പ നല്‍കിവരുന്നതെന്ന് വ്യക്തമാക്കുമോ;

(സി) കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇപ്രകാരം വിദ്യാഭ്യാസ വായ്പ നല്‍കിയിരുന്നോ; എങ്കില്‍ എത്രതുക വായ്പയായി നല്‍കിയിരുന്നുവെന്ന് ജില്ല തിരിച്ച് വിശദമാക്കുമോ?

5619

സഹകരണ ബാങ്കുകള്‍ക്ക് വായ്പാ ധനസഹായം

ശ്രീ. എം. ഹംസ

() സഹകരണ ബാങ്കുകള്‍ കാര്‍ഷിക വായ്പാ വിതരണം നിര്‍ത്തിവച്ച കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ;

(ബി) സഹകരണ ബാങ്കുകള്‍ക്ക് നബാര്‍ഡ് ധനസഹായം നല്‍കുന്നില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;

(സി) സഹകരണ ബാങ്കുകള്‍ക്ക് കാര്‍ഷിക വായ്പകള്‍ അനുവദിക്കുന്നതിന് എന്തെല്ലാം അടിയന്തിര സഹായങ്ങളാണ് ലഭ്യമാക്കുന്നതെന്ന് വ്യക്തമാക്കാമോ?

5620

കാര്‍ഷിക വിദ്യാഭ്യാസ വായ്പകള്‍ക്ക് കൂടുതല്‍ ഇളവുകള്‍

ശ്രീ. എം.ഉമ്മര്‍

() സഹകരണ ബാങ്ക് വായ്പകള്‍ക്ക് ഈടാക്കുന്ന പലിശയില്‍ ഇളവുനല്‍കുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി) കാര്‍ഷിക വിദ്യാഭ്യാസ വായ്പകള്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ സാധിക്കുമോയെന്ന് വ്യക്തമാക്കാമോ?

5621

സഹകരണ ബാങ്കു നിക്ഷെപങ്ങളിന്‍മേലുള്ള കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍

ശ്രീ. പി. തിലോത്തമന്‍

() കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഇടപെടല്‍ രീതിയിലൂടെ സഹകരണ ബാങ്കുകളിലെ നിക്ഷേപകരുടെ വിവരങ്ങള്‍ പരിശോധിച്ച് വരുമാന നികുതി ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) തന്മൂലം നിക്ഷേപകര്‍ക്ക് താല്‍പര്യം കുറഞ്ഞുവരുന്നത് സഹകരണ ബാങ്കുകളുടെ നിലനില്‍പിനെ ബാധിക്കുമെന്ന് ബോധ്യപ്പെട്ട്, കേന്ദ്രസര്‍ക്കാരിനോട് അതിന്‍മേല്‍ പുന:പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;

(സി) പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങളിലെയും സഹകരണ സംഘങ്ങളിലെയും പരിശനിരക്കുകള്‍ ഏകീകരിച്ച് നിക്ഷേപം വര്‍ദ്ധിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

5622

കാര്‍ഷിക വികസന ബാങ്കുകളിലെ ഒറ്റത്തവണത്തീര്‍പ്പാക്കല്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

() ഈ സാമ്പത്തിക വര്‍ഷം കുടിശ്ശിക നിവാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുത്തി കാര്‍ഷിക വികസന ബാങ്കുകളില്‍ നിന്ന് കര്‍ഷകര്‍ എടുത്തിട്ടുള്ള കടം തിരിച്ചടപ്പിക്കുന്നതിന് പലിശ ഇളവുകളോടെ ഒറ്റത്തവണത്തീര്‍പ്പാക്കല്‍ പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ബി) കര്‍ഷകര്‍ക്ക് കടാശ്വാസമായി സഹകരണബാങ്കുകള്‍ വഴി ഇതുവരെ എത്രതുക എഴുതിത്തള്ളിയിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ ?

5623

ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റികള്‍

ശ്രീ. . . അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

() എത്ര ലേബര്‍ കോണ്‍ട്രാക്റ്റ് സംഘങ്ങളാണ് രജിസ്റര്‍ ചെയ്തിട്ടുള്ളതെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ ;

(ബി) പ്രസ്തുത സംഘങ്ങള്‍ക്ക് എന്തൊക്കെ സാമ്പത്തിക ആനുകൂല്യങ്ങളാണ് ലഭ്യമാക്കുന്നതെന്ന് വ്യക്തമാക്കുമോ ;

(സി) പ്രസ്തുത സംഘങ്ങളില്‍ യഥാര്‍ത്ഥ തൊഴിലാളികളാണ് ഉള്‍പ്പെട്ടിട്ടുള്ളതെന്ന് ഉറപ്പ് വരുത്താന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ?

5624

സഹകരണ ഓഡിറ്റ് ശക്തിപ്പെടുത്താന്‍ നടപടി

ശ്രീ. ജി.സുധാകരന്‍

() കഴിഞ്ഞ സര്‍ക്കാര്‍ രൂപീകരിച്ച സഹകരണ ഓഡിറ്റ് ഡയറക്ടറേറ്റിന്റെ പ്രവര്‍ത്തനം മരവിപ്പിക്കാന്‍ പോകുന്നതായുളള ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടീട്ടുണ്ടോ;

(ബി) പ്രസ്തുത ഡയറക്ടറേറ്റിന്റെ പ്രവര്‍ത്തനം ശക്തമാക്കാന്‍ ആവശ്യമായ സ്പെഷ്യല്‍ റൂളുകളും ചട്ടങ്ങളും നിലവിലുണ്ടോ;

(സി) ഇല്ലെങ്കില്‍ അവ രൂപീകരിക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(ഡി) ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സഹകരണ ഓഡിംറ്റിംഗ് ശക്തമാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വിശദമാക്കുമോ?

5625

നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങള്‍

ശ്രീ. .പി. ജയരാജന്‍

,, . പ്രദീപ് കുമാര്‍

,, എം. ചന്ദ്രന്‍

,, കെ.കെ. ജയചന്ദ്രന്‍

() സംസ്ഥാനത്ത് സഹകരണ സംഘം രജിസ്ട്രാറുടെ ഭരണനിയന്ത്രണത്തിലുള്ള എത്ര വായ്പാ സഹകരണ സംഘങ്ങള്‍ നഷ്ടത്തില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ ;

(ബി) നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘങ്ങളെ നഷ്ടത്തിന്റെ കാരണം കണ്ടെത്തി ലാഭകരമാക്കുന്നതിനും നല്ല രിതിയില്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ;

(സി) നഷ്ടത്തിലായ പ്രസ്തുത സംഘങ്ങളിലെ ജീവനക്കാരുടെ തൊഴില്‍ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും സേവന വേതന വ്യവസ്ഥകള്‍ സംരക്ഷിക്കുന്നതിനും എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവരുന്നു എന്ന് വ്യക്തമാക്കുമോ ?

5626

റീട്ടെയില്‍ മാനേജ്മെന്റ് ഇന്‍സ്റിറ്റ്യൂട്ട്

ശ്രീ. പി.. മാധവന്‍

,, ബെന്നി ബെഹനാന്‍

,, അന്‍വര്‍ സാദത്ത്

,, .പി. അബ്ദുള്ളക്കുട്ടി

() കണ്‍സ്യൂമര്‍ ഫെഡിന്റെ കീഴില്‍ റീട്ടെയില്‍ മാനേജ്മെന്റ് ഇന്‍സ്റിറ്റ്യൂട്ട് തുടങ്ങുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(ബി) എവിടെയാണ് ഇതു തുടങ്ങുവാന്‍ ഉദ്ദേശിച്ചിട്ടുള്ളത് ;

(സി) ഏതെല്ലാം കോഴ്സുകളാണ് ഇവിടെ ആരംഭിക്കാനുദ്ദേശിക്കുന്നത് ;

(ഡി) കോഴ്സിന്റെ കാലാവധി എത്രയാണ് ;

() പ്രസ്തുത ഇന്‍സ്റിറ്റ്യൂട്ടില്‍ എം.ബി.. കോഴ്സ് തുടങ്ങുന്ന കാര്യം ആലോചിക്കുമോ ;

(എഫ്) ഇത് എന്നത്തേക്ക് ആരംഭിക്കാന്‍ കഴിയും എന്നാണ് പ്രതിക്ഷിക്കുന്നത് ?

5627

ജില്ലാ സഹകരണ ബാങ്കുകളുടെ ക്ളാസിഫിക്കേഷന്‍ നോംസിലെ പോരായ്മകള്‍ പരിഹരിക്കാന്‍ നടപടി

ശ്രീ. പി. ഉബൈദുളള

() ജില്ലാ സഹകരണ ബാങ്കുകളെ ദോഷകരമായി ബാധിക്കുന്ന ക്ളാസ്സിഫിക്കേഷന്‍ നോംസിലെ പോരായ്മകള്‍ പരിഹരിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;

(ബി) സര്‍ക്കാരിന്റെയും സര്‍ക്കാര്‍ നിയന്ത്രിത പൊതുമേഖലാ സ്ഥാപനങ്ങളുടെയും നിശ്ചിത ശതമാനം ഇടപാടുകള്‍ ജില്ലാ സഹകരണ ബാങ്കുകള്‍ വഴി നടത്താന്‍ നടപടികള്‍ സ്വീകരിക്കുമോ?

5628

പ്രാഥമിക സഹകരണ സംഘങ്ങളുടെ ക്ളാസിഫിക്കേഷന്‍ നോംസ് ഭേദഗതി

ശ്രീ. പി. ഉബൈദുളള

() പ്രാഥമിക സഹകരണ സംഘങ്ങളുടെ ക്ളാസിഫിക്കേഷന്‍ നോംസ് ഭേദഗതി വരുത്തിയത് ജീവനക്കാരെ പ്രതികൂലമായി ബാധിച്ചകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഇതു പരിഹരിക്കാന്‍ സത്വര നടപടികള്‍ സ്വീകരിക്കുമോ ?

5629

സഹകരണ വിജിലന്‍സ് വിഭാഗം കാര്യക്ഷമമാക്കാന്‍ നടപടി

ശ്രീ. ജി. സുധാകരന്‍

() സഹകരണ വിജിലന്‍സ് വിഭാഗത്തിന്റെ പ്രവര്‍ത്തനം മന്ദീഭവിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; അതിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് എന്തെങ്കിലും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ;

(ബി) ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം പ്രസ്തുത വിഭാഗത്തിന് എത്ര കേസുകളാണ് കൈമാറിയത്; അവയില്‍ എത്ര എണ്ണത്തില്‍ അന്വേഷണം ആരംഭിച്ചു; എത്ര എണ്ണത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി;

(സി) സാമ്പത്തിക അഴിമതി സംബന്ധിച്ച എത്ര കേസുകളാണ് പ്രസ്തുത വിഭാഗത്തിന്റെ അന്വേഷണത്തിലുള്ളത്; സമയബന്ധിത അന്വേഷണം പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കുമോ;

(ഡി) പ്രസ്തുത വിഭാഗത്തില്‍ അനുവദനീയമായ തസ്തികകള്‍ എത്രയെന്നും നിലവില്‍ എത്രപേര്‍ ജോലി ചെയ്യുന്നുണ്ടെന്നും ഒഴിവുകള്‍ എത്രയെന്നും വ്യക്തമാക്കാമോ;

() ഒഴിവുള്ള തസ്തികകളില്‍ നിയമനം നടത്താന്‍ നടപടി സ്വീകരിക്കുമോ;

(എഫ്) പ്രസ്തുത വിഭാഗത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തലാക്കുന്നുവെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അതിന്മേലുള്ള നിലപാട് വ്യക്തമാക്കുമോ ?

5630

സഹകരണ വിജിലന്‍സ് വിഭാഗത്തിന്റെ പ്രവര്‍ത്തനം

ശ്രീ. കോവൂര്‍ കുഞ്ഞുമോന്‍

() ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സഹകരണ (പോലീസ്) വിജിലന്‍സ് വിഭാഗത്തിന്റെ പ്രവര്‍ത്തനം നിറുത്തി വയ്ക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയിരുന്നോ; എങ്കില്‍ അതിനിടയായ സാഹചര്യം വ്യക്തമാക്കാമോ;

(ബി) പ്രസ്തുത വിഭാഗം അന്വേഷണം നടത്തി സമര്‍പ്പിച്ച എത്ര റിപ്പോര്‍ട്ടുകളിന്മേല്‍ വകുപ്പുതല നടപടികള്‍ നടന്നിട്ടുണ്ടെന്നും അതില്‍ എത്രയെണ്ണം വി..സി.ബി. വഴി കേസ് രജിസ്റര്‍ ചെയ്യുന്നതിന് ശുപാര്‍ശ നല്‍കിയിട്ടുണ്ടെന്നും വെളിപ്പെടുത്തുമോ;

(സി) പ്രസ്തുത വിഭാഗത്തില്‍ ഇപ്പോള്‍ എത്ര പോലീസ് ഓഫീസര്‍മാര്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ടെന്നും 2010-ലെ സഹകരണ നിയമ (ഭേദഗതി) (ആക്ട് 7/2010) പ്രകാരം വിജിലന്‍സ് ഓഫീസര്‍ക്ക് നല്‍കിയ കൂടുതല്‍ അധികാരങ്ങള്‍ എന്തുകൊണ്ടാണ് ഈ സര്‍ക്കാര്‍ നല്‍കാന്‍ വൈമനസ്യം പ്രകടിപ്പിക്കുന്നതെന്നും വ്യക്തമാക്കാമോ;

(ഡി) വിജിലന്‍സ് ആന്റ് ആന്റികറപ്ഷന്‍ ബ്യൂറോയ്ക്കും വകുപ്പുതല നടപടികള്‍ക്കും മുന്‍സര്‍ക്കാരിന്റെ കാലത്ത് ശുപാര്‍ശ നല്‍കിയ റിപ്പോര്‍ട്ടുകളും പരാതികളും പൂഴ്ത്തി വയ്ക്കാനിടയായ സാഹചര്യങ്ങള്‍ വെളിപ്പെടുത്തുമോ?

BACK

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.