STARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Starred Q & A

KERALA LEGISLATURE - STARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

571

ഇടുക്കി പാക്കേജുമായി ബന്ധപ്പെട്ട് കേന്ദ്രത്തില്‍ സമര്‍പ്പിച്ചിട്ടുള്ള പ്രോജക്ടുകള്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

ശ്രീമതി ഇ.എസ്. ബിജിമോള്‍

ശ്രീ. കെ. അജിത്

,, ജി. എസ്. ജയലാല്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ഇടുക്കി പാക്കേജുമായി ബന്ധപ്പെടുത്തി കേന്ദ്രത്തില്‍ സമര്‍പ്പിച്ചിട്ടുള്ള പ്രോജക്ടുകള്‍ ഏതെല്ലാമാണ് ;

(ബി) ഈ പദ്ധതികളില്‍ ഇതുവരെ അനുവാദം ലഭിച്ചവ എത്രയെന്ന് വെളിപ്പെടുത്തുമോ ;

(സി) പദ്ധതികളുടെ നിര്‍വ്വഹണത്തിനായി ആവശ്യമായ തുക അനുവദിച്ചിട്ടുള്ളവ ഏതെല്ലാമാണെന്ന് അറിയിക്കാമോ ;

(ഡി) ഇടുക്കി പാക്കേജിന്റെ ഭാഗമായി സംസ്ഥാനത്തിന് അനുവദിക്കുമെന്ന് സമ്മതിച്ചിരുന്ന 'വില സ്ഥിരതാ ഫണ്ട്' അനുവദിച്ചു കിട്ടിയിട്ടുണ്ടോ ; എങ്കില്‍ എന്ത് തുക അപ്രകാരം ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ?

 
572

അന്യസംസ്ഥാനതൊഴിലാളികളുടെ പശ്ചാത്തലം

ശ്രീ. . കെ. ശശീന്ദ്രന്‍

,, തോമസ് ചാണ്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവുംവകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() അന്യസംസ്ഥാനങ്ങളില്‍ നിന്നും തൊഴില്‍ തേടി കേരളത്തില്‍ എത്തുന്ന തൊഴിലാളികളുടെ കൂടെ അവരുടെ കുടുംബവും എത്തിചേരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇത്തരം എത്ര തൊഴിലാളികളും അവരുടെ കുടൂംബങ്ങളുമാണ് എത്തിച്ചേരുന്നതെന്ന് കൃത്യമായ കണക്കുകള്‍ ലഭ്യമാണോ; ഇതിനായി എന്തൊക്കെ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുളളതെന്ന് വെളിപ്പെടുത്താമോ;

(സി) ഇല്ലെങ്കില്‍ പ്രസ്തുത തൊഴിലാളികള്‍ എവിടെയാണ് ജോലി ചെയ്യുന്നത്, അവരുടെ സ്വദേശം, കുടുംബാംഗങ്ങളുടെ എണ്ണം എന്നിവ രേഖപ്പെടുത്തിയ രജിസ്റ്ര്‍ സൂക്ഷിക്കണമെന്നും പ്രസ്തുത രജിസ്റ്റര്‍ ഒരു സമയക്രമം വച്ച് നിര്‍ദ്ദേശിക്കുന്ന ഉദ്യോഗസ്ഥന് പരിശോധനയ്ക്ക് നല്‍കണമെന്നും നിര്‍ദ്ദേശിക്കുമോ?

 
573

റബ്ബര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങള്‍

ശ്രീ. രാജു എബ്രഹാം

,, കെ. സുരേഷ് കുറുപ്പ്

,, സാജു പോള്‍

,, ബി.ഡി. ദേവസ്സി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് സഹകരണ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() റബ്ബര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ;

(ബി) റബ്ബര്‍ കര്‍ഷകര്‍ക്കുവേണ്ടി ഫെഡറേഷന്‍ ഇപ്പോള്‍ എന്തെല്ലാം സേവനങ്ങളാണ് ചെയ്തുവരുന്നത്;

(സി) ഉല്പാദനമേഖലയില്‍ എന്തെങ്കിലും പദ്ധതിയുണ്ടോ;

(ഡി) സംസ്ഥാനത്തുല്പാദിപ്പിക്കുന്ന റബ്ബറിന്റെ എത്ര ശതമാനമാണ് ഫെഡറേഷന്‍ കൈകാര്യം ചെയ്തുവരുന്നത്?

 
574

ഗവണ്‍മെന്റ് പ്രസ്സുകളുടെ വികസനം

ശ്രീ. ഷാഫി പറമ്പില്‍

,, പാലോട് രവി

,, സണ്ണി ജോസഫ്

,, എം. പി. വിന്‍സെന്റ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ഗവണ്‍മെന്റ് പ്രസ്സുകളുടെ വികസനത്തിന് എന്തെല്ലാം നടപടികളാണ് കൈകൊള്ളാനുദ്ദേശിക്കുന്നത് ;

(ബി) അച്ചടിമേഖലയിലെ പുതിയ സാങ്കേതിക വിദ്യകള്‍ ഗവണ്‍മെന്റ് പ്രസ്സുകള്‍ക്കും ബാധകമാക്കുന്നകാര്യം പരിഗണിക്കുമോ ;

(സി) എങ്കില്‍ ഇതിനായി എന്തെല്ലാം നടപടികളാണ് കൈകൊള്ളാനുദ്ദേശിക്കുന്നത് ?

 
575

ദൃശ്യമാധ്യമങ്ങളിലെ കരാര്‍ തൊഴിലാളികളുടെ പ്രശ്നങ്ങള്‍

ശ്രീ. വി. ചെന്താമരാക്ഷന്‍

,, കോടിയേരി ബാലകൃഷ്ണന്‍

,, ജി. സുധാകരന്‍

,, ആര്‍. രാജേഷ്


താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് ദൃശ്യമാധ്യമങ്ങളില്‍ കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന വിവിധ വിഭാഗം തൊഴിലാളികളുടെ തൊഴില്‍ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പ്രസ്തുത സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന വനിതകളുടെ സുരക്ഷിതത്വവും മാന്യമായ വേതനവും ഉറപ്പുവരുത്താറുണ്ടോ;

(സി) ഇതു സംബന്ധിച്ച് ലേബര്‍ കമ്മീഷന് എന്തെങ്കിലും പരാതികള്‍ ലഭിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ ?

 
576

കെട്ടിട നിര്‍മ്മാണ തൊഴിലാളികളുടെ സുരക്ഷ

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, .സി. ബാലകൃഷ്ണന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, .പി. അബ്ദുള്ളക്കുട്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:


() സംസ്ഥാനത്ത് കെട്ടിട നിര്‍മ്മാണ ജോലിക്കിടെ സുരക്ഷാ വീഴ്ചമൂലം തൊഴിലാളികള്‍ അപകടത്തില്‍പ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ:

(ബി) ഇങ്ങനെ അപകടത്തില്‍പ്പെടുന്ന തൊഴിലാളികളുടെ സുരക്ഷയ്ക്ക് എന്തു നടപടികളാണ് കൈകൊള്ളാനുദ്ദേശിക്കുന്നത്;

(സി) ഇവര്‍ക്ക് ഇപ്രകാരം മരണം സംഭവിച്ചാല്‍ ജോലിക്കു നിയോഗിക്കുന്ന തൊഴിലുടമകള്‍ക്കെതിരെ നരഹത്യയ്ക്ക് കേസ്സ് എടുക്കാന്‍ നിര്‍ദ്ദേശം നല്‍കുമോ ?

 
577

നോര്‍ക്ക റൂട്സിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് നടപടി


ശ്രീ. എം~.പി. വിന്‍സെന്റ്

'' കെ. അച്ചുതന്‍

'' വര്‍ക്കല കഹാര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗാമവികസനവും ആസൂത്രണവും സാംസ്കാരികകാര്യവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() നോര്‍ക്ക റൂട്സിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് കൈകൊണ്ടുവരുന്നത്;

(ബി) ഏതെല്ലാം അറ്റസ്റേഷനുകളാണ് ഇപ്പോള്‍ നടത്തിവരുന്നത്;

(സി) പ്രവാസികള്‍ക്കായുള്ള എല്ലാ സാക്ഷ്യപ്പെടുത്തലുകളും നോര്‍ക്ക വഴി നടത്തുന്ന കാര്യം പരിഗണിക്കുമോ;

(ഡി) സ്വകാര്യ ഏജന്‍സികള്‍ ലഭ്യമാക്കുന്ന എല്ലാ എംബസി അറ്റസ്റേഷനും നോര്‍ക്ക റൂട്സ് വഴി ചെയ്യാനുള്ള സംവിധാനങ്ങളെക്കുറിച്ച് ആലോചിക്കുമോ?

 
578

ഗ്രൂപ്പ് ഫാമിംഗ് സമ്പ്രദായം

ശ്രീ. സി. മമ്മൂട്ടി

'' എം. പി. അബ്ദുസ്സമദ് സമദാനി

,, കെ. മുഹമ്മദുണ്ണി ഹാജി

,, സി. മോയിന്‍കുട്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() നെല്‍കൃഷി വികസനത്തിനു നടപ്പാക്കിവരുന്ന ഗ്രൂപ്പ് ഫാമിംഗ് സമ്പ്രദായം, ഇതുവരെയുള്ള പ്രവര്‍ത്തന പരിചയത്തിന്റെ വെളിച്ചത്തില്‍ പരിഷ്ക്കരിക്കേണ്ടതുണ്ടെന്ന് കരുതുന്നുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ബി) 2009-10, 2010-11 എന്നീ രണ്ട് വര്‍ഷങ്ങളില്‍ഈ പദ്ധതിയുടെ പ്രവര്‍ത്തന ലക്ഷ്യം എന്തായിരുന്നു എന്ന് വിശദമാക്കുമോ; കൈവരിച്ച നേട്ടങ്ങളുടെ വിശദവിവരം നല്കുമോ;

(സി) നടപ്പു വര്‍ഷത്തേക്ക് വിഭാവനം ചെയ്തിട്ടുള്ള ലക്ഷ്യമെന്താണെന്നും ലക്ഷ്യം നേടുന്നതിന് എന്തൊക്കെ പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്നും വ്യക്തമാക്കുമോ;

() ഗ്രൂപ്പ് ഫാമിംഗ് സമിതികള്‍ പുനരുദ്ധരിക്കുന്നതിന്റെ ഭാഗമായി എന്തൊക്കെ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും, നിലവില്‍ പ്രവര്‍ത്തനക്ഷമമായ എത്ര സമിതികളുണ്ടെന്നും എത്ര ഹെക്ടര്‍ സ്ഥലം അവര്‍ക്ക് ലഭ്യമാണെന്നും വ്യക്തമാക്കുമോ?

 
579

എന്‍ഡോ സള്‍ഫാന്‍ നിരോധനം

ശ്രീ. . ചന്ദ്രശേഖരന്‍

'' വി.എസ്. സുനില്‍കുമാര്‍

'' കെ. രാജു

ശ്രീമതി. .എസ്. ബിജിമോള്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിട്ടുള്ളതായി അറിവുണ്ടോ;

(ബി) എങ്കില്‍ ഈ നിലപാടിനെതിരെ കേരള സര്‍ക്കാര്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ?

 
580

ക്ഷേമനിധികളുടെ പ്രവര്‍ത്തനം ഏകീകരിക്കുന്നതിന് നടപടി

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്തെ ക്ഷേമനിധികളെക്കുറിച്ച് പഠിക്കുന്നതിനും മാര്‍ഗ്ഗരേഖ നല്‍കുന്നതിനുമായി ഏതെങ്കിലും കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ടോ ; വിശദമാക്കുമോ ;

(ബി) പ്രസ്തുത കമ്മിറ്റിയുടെ പ്രധാന ശുപാര്‍ശകള്‍ എന്തെല്ലാമായിരുന്നുവെന്ന് വെളിപ്പെടുത്തുമോ ;

(സി) സംസ്ഥാനത്തെ ക്ഷേമനിധികളുടെ പ്രവര്‍ത്തനം ഏകീകരിക്കുന്നതിനും അതുവഴി മെച്ചപ്പെട്ട ആനുകൂല്യം അംഗങ്ങള്‍ക്ക് നല്‍കുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് വിശദമാക്കുമോ ?

581

കാര്‍ഷിക വായ്പകള്‍

ശ്രീ. റ്റി.യു. കുരുവിള

,, മോന്‍സ് ജോസഫ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് സഹകരണ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സഹകരണ ബാങ്കുകള്‍/സംഘങ്ങള്‍ എന്നിവ മുഖേന നല്‍കുന്ന കാര്‍ഷിക വായ്പകള്‍ കൃഷി ആവശ്യത്തിന് തന്നെ ഉപയോഗിക്കുന്നുണ്ടന്ന് ഉറപ്പുവരുത്തുന്നതിന് സ്വീകരിച്ചിട്ടുളള നടപടികള്‍ വിശദമാക്കാമോ;

(ബി) കര്‍ഷകര്‍ക്കായി പ്രാഥമിക കാര്‍ഷിക സംഘങ്ങളും ഗ്രാമവികസന ബാങ്കുകളും എന്തെല്ലാം വായ്പാ സൌകര്യങ്ങളാണ് നല്‍കിവരുന്നതെന്നു വിശദമാക്കാമോ;

(സി) സഹകരണ ബാങ്കുകളില്‍ നിന്നും വായ്പ എടുത്ത് ജപ്തി നടപടികള്‍ നേരിടുന്ന ദുര്‍ബലവിഭാഗങ്ങളെ അതില്‍ നിന്നും ഒഴിവാക്കുന്നതിന് സ്വീകരിച്ചിട്ടുളള നടപടികള്‍ വിശദമാക്കാമോ?

582

മള്‍ട്ടി പര്‍പ്പസ് ജോബ് ക്ളബ്ബുകള്‍

ശ്രീ. .റ്റി. ജോര്‍ജ്

'' ഹൈബി ഈഡന്‍

'' .സി. ബാലകൃഷ്ണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:


() മള്‍ട്ടി പര്‍പ്പസ് ജോബ് ക്ളബ്ബുകളുടെ ഉദ്ദേശലക്ഷ്യങ്ങളും പ്രവര്‍ത്തന രീതിയും എന്തൊക്കെയാണ് ;

(ബി) പ്രസ്തുത ക്ളബ്ബുകളുടെ രൂപീകരണ രീതി എപ്രകാരമാണ് ;

(സി) ക്ളബ്ബുകള്‍ക്ക് എന്തെല്ലാം സംരംഭക പരിശീലനമാണ് നല്‍കി വരുന്നത് ;

(ഡി) പ്രസ്തുത ക്ളബ്ബുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ ?

 
583

ആസൂത്രണബോര്‍ഡ് പുന:സംഘടിപ്പിക്കുന്നതിന് നടപടി

ഡോ.കെ.ടി.ജലീല്‍

ശ്രീ.എം..ബേബി

,, എം. ഹംസ

'' ബി. സത്യന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരിക കാര്യവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:


() ആസൂത്രണബോര്‍ഡ് പുനസംഘടിപ്പിച്ചിട്ടുണ്ടോ ; അംഗങ്ങള്‍ ആരൊക്കെയാണ് ;

(ബി) ആസൂത്രണബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളില്‍ എന്തെല്ലാം പരിഷ്കാരങ്ങളാണ് ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നത് ; ഇതിനായി എന്തെങ്കിലും ശുപാര്‍ശകള്‍ സമര്‍പ്പിച്ചിട്ടുണ്ടോ ;

(സി) ബോര്‍ഡിലെ ഐ.ടി.കണ്‍സള്‍ട്ടന്റ് നിയമനവുമായി ബന്ധപ്പെട്ട് തൊഴില്‍ വകുപ്പ് മന്ത്രിയില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശം എന്തായിരുന്നു ; നടപ്പിലാക്കിയിട്ടുണ്ടോ ; വിശദമാക്കുമോ ?

584

നവര നെല്‍ കൃഷി ആരംഭിക്കാന്‍ നടപടി

ശ്രീ. അന്‍വര്‍ സാദത്ത്

'' വി. റ്റി. ബല്‍റാം

,, പി. . മാധവന്‍

,, പാലോട് രവി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() നെല്ലുല്പാദനം കുറയുന്ന സാഹചര്യത്തില്‍ തനത് നെല്ലിനമായ നവരയുടെ കൃഷി സംസ്ഥാനത്ത് ആരംഭിക്കുന്നതിന് ആലോചിക്കുന്നുണ്ടോ;

(ബി) തരിശായി കിടക്കുന്ന ഭൂമിയില്‍ പ്രസ്തുത കൃഷി ചെയ്യാന്‍ നടപടി എടുക്കുമോ;

(സി) എങ്കില്‍ ഇതിനായി ഒരു പദ്ധതിക്ക് രൂപം നല്‍കുമോ;

(ഡി) ഈ പദ്ധതിയെക്കുറിച്ച് ആസൂത്രണ ബോര്‍ഡുമായി ചര്‍ച്ച ചെയ്യുമോ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

585

ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പിന്റെ ്രവര്‍ത്തനം

ശ്രീ. ജോസഫ് വാഴക്കന്‍

,, . റ്റി. ജോര്‍ജ്

,, . സി. ബാലകൃഷ്ണന്‍

,, . പി. അബ്ദുളളക്കുട്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്തെ ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുളളത്;

(ബി) പ്രസ്തുത വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കായി കാലോചിതമായ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ;


(സി) വകുപ്പിന്റെ അധീനതയിലുള്ള ലബോറട്ടറികള്‍ നവീകരിക്കുന്നതിനായി ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുളള ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(ഡി) ഇവിടെ സ്പാര്‍ക്ക് സംവിധാനം ഫലപ്രദമായി വിനിയോഗിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

 
586

വ്യത്യസ്ത ചികിത്സാരീതികള്‍ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടി

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവുംവകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ ആരോഗ്യ സംരക്ഷണ ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ നടത്തിപ്പു സംബന്ധിച്ച വിശദവിവരം നല്‍കാമോ;

(ബി) പ്രസ്തുത പദ്ധതിയിന്‍ കീഴില്‍ ആയൂര്‍വേദ, ഹോമിയോ, യുനാനി വിഭാഗങ്ങള്‍ ഉള്‍പ്പെടുന്നുണ്ടോ;

(സി) ഇല്ലെങ്കില്‍ പ്രസ്തുത വിഭാഗങ്ങളെ ഉള്‍പ്പെടുത്താതിരിക്കാനുളള കാരണങ്ങളെന്താണെന്ന് വിശദമാക്കുമോ;

(ഡി) വ്യത്യസ്ത ചികിത്സാ രീതികള്‍ ആരോഗ്യ സംരക്ഷണത്തിന് അംഗീകരിക്കപ്പെട്ടിട്ടുളള സാഹചര്യത്തില്‍, ആയുര്‍വേദ, സിദ്ധ, ഹോമിയോ, യുനാനി വിഭാഗങ്ങളെ കൂടി ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ?

587

ഖാദി മേഖലയ്ക്ക് അനുവദിക്കുന്ന പണത്തിന്റെ ശരിയായ വിനിയോഗം

ശ്രീ. കെ. അച്ചുതന്‍

'' സി. പി. മുഹമ്മദ്

,, റ്റി. എന്‍. പ്രതാപന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് സഹകരണ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ഖാദി മേഖലയ്ക്ക് അനുവദിക്കുന്ന പണം ശരിയായി വിനിയോഗിക്കുന്നതിന് എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്;

(ബി) ഈ മേഖലയുടെ നവീകരണത്തിനും തൊഴിലാളി ക്ഷേമ പദ്ധതികള്‍ക്കും ഉദ്യോഗസ്ഥര്‍ തടസ്സം നില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

സി) എങ്കില്‍ ഇതിനെതിരെ എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നത്;

(ഡി) ഇത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമോ ?

588

എമിഗ്രേഷന്‍ നടപടിക്രമങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം

ശ്രീ. വി.ഡി. സതീശന്‍

'' വര്‍ക്കല കഹാര്‍

,, സണ്ണി ജോസഫ്

,, ലൂഡി ലൂയിസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികകാര്യവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() നിയമാനുസൃതമല്ലാത്ത റിക്രൂട്ട്മെന്റുകള്‍, വിസ പരിശോധന എന്നിവ തടയുന്നതിന് എന്തെല്ലാം ബോധവല്‍ക്കരണ പരിപാടികളാണ് നോര്‍ക്ക റൂട്ട്സ് നടപ്പിലാക്കിവരുന്നത് ;

(ബി) ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കുന്നതിന് അച്ചടി/റേഡിയോ പരസ്യങ്ങള്‍, ഹോര്‍ഡിങ്ങുകള്‍ എന്നിവ മുഖേന എമിഗ്രേഷന്‍ പ്രക്രിയയുടെ നടപടിക്രമങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുമോ ;

(സി) നിയമാനുസൃതമല്ലാതെ വിദേശത്ത് കുടിയേറുന്നതിന്റെ അപകടസാധ്യതയെക്കുറിച്ച് മുന്നറിയിപ്പു നല്‍കുമോ ?

589

നബാര്‍ഡ് പുനര്‍വായ്പാ പദ്ധതി

ശ്രീ. എളമരം കരീം

'' എം. . ബേബി

,, പി. ശ്രീരാമകൃഷ്ണന്‍

,, പി.റ്റി. . റഹീം

 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് സഹകരണ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() കാര്‍ഷിക മേഖലയില്‍ നബാര്‍ഡിന്റെ പുനര്‍വായ്പ വിതരണം കുറഞ്ഞുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) അതിനുള്ള മുഖ്യകാരണം എന്താണെന്ന് പരിശോധിച്ചി ട്ടുണ്ടോ ;

(സി പ്രസ്തുത പുനര്‍വായ്പാ വ്യവസ്ഥകള്‍ വിശദമാക്കാമോ ;

(ഡി) ഇതില്‍ സംസ്ഥാന താല്പര്യത്തിന് യോജിക്കാത്ത എന്തെങ്കിലും വ്യവസ്ഥയുണ്ടോ ;

() അത്തരം വ്യവസ്ഥകള്‍ മാറ്റി കിട്ടുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ ; വിശദമാക്കാമോ ?

 
590

പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി സംബന്ധിച്ച വിശദാശം

ശ്രീമതി ജമീലാ പ്രകാശം

ശ്രീ. ജോസ് തെറ്റയില്‍

,, മാത്യു റ്റി. തോമസ്

'' സി.കെ. നാണു

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികകാര്യവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി കാലത്ത് കേരളത്തില്‍ ഏതെല്ലാം മേഖലകളിലാണ് പ്രാധാന്യം നല്‍കാന്‍ ഉദ്ദേശിക്കുന്നത് ;

(ബി) വിശദാംശം വ്യക്തമാക്കുമോ ;

(സി) കൈത്തറി, കയര്‍, മത്സ്യബന്ധനം തുടങ്ങിയ പരമ്പരാഗത തൊഴില്‍ മേഖലകളുടെ വികസനത്തെ ലക്ഷ്യം വച്ച് ഒരു പാക്കേജ് പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി കാലത്ത് നടപ്പിലാക്കുവാന്‍ മുന്‍കൈയെടുക്കുമോ?

 
591

കേര സുരക്ഷ

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() തെങ്ങുകയറ്റം തൊഴിലാക്കിയിട്ടുള്ളവര്‍ക്കായി നാളികേര വികസന ബോര്‍ഡ് കേരസുരക്ഷ എന്ന പേരില്‍ ഇന്‍ഷ്വറന്‍സ് പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ;

(ബി) എങ്കില്‍ എന്നു മുതലാണ് പദ്ധതി പ്രവര്‍ത്തനമാരംഭിച്ചത്;

(സി) ഇതിലെ അംഗത്വത്തിനുള്ള പ്രായപരിധി വ്യക്തമാക്കുമോ;

ഡി) ഒരു വര്‍ഷത്തെ ഇന്‍ഷ്വറന്‍സ് പോളിസിയുടെ പ്രീമിയം എത്ര രൂപയാണ്; ഇതില്‍ നാളികേര ബോര്‍ഡിന്റെ വിഹിതമെത്ര;

() പദ്ധതിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; ഇതുപ്രകാരം ലഭിക്കുന്ന ആനുകൂല്യങ്ങള്‍ എന്തൊക്കെയാണ്;

(എഫ്) ഇന്‍ഷ്വറന്‍സ് പോളിസിപ്രകാരം ലഭിക്കാവുന്ന പരമാവധി ആനുകൂല്യം എത്രരൂപ ആണെന്ന് വ്യക്തമാക്കുമോ?

592

ഭക്ഷ്യ സുരക്ഷാ പദ്ധതി

ശ്രീ. എന്‍. ഷംസുദ്ദീന്‍

'' മഞ്ഞളാംകുഴി അലി

,, പി ബി അബ്ദുള്‍ റസാക്

 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

 

() ഭക്ഷ്യ സുരക്ഷാ പദ്ധതിയിന്‍ കീഴില്‍ നടപ്പുവര്‍ഷം ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന പ്രോജക്ടുകളെക്കുറിച്ച് വിശദമാക്കുമോ;


(ബി) പ്രസ്തുത പ്രോജക്ടുകളിലൂടെ ലക്ഷ്യമിടുന്ന ഉല്പാദന വര്‍ദ്ധനയും, അത് ഏതെല്ലാം മേഖലയില്‍ നിന്നാണെന്നതും സംബന്ധിച്ച വിശദവവിരം നല്‍കാമോ;

(സി) കരകൃഷിവികസനത്തില്‍ ഏതെല്ലാം വിളകളെയാണ് ഉള്‍പ്പെടുത്തിയിട്ടുളളത്;


(ഡി) വനിതകളുടെ, പ്രത്യേകിച്ച് ഗ്രാമവാസികളുടെ, അദ്ധ്വാനശേഷി ഏതെല്ലാം വിധത്തില്‍ ഈ പദ്ധതിക്ക് പ്രയോജനപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്;

() കഴിഞ്ഞ വര്‍ഷം ഈ പദ്ധതിക്ക് എന്തു തുക നീക്കി വച്ചു എന്നും, എന്തു തുക ചെലവഴിച്ചു എന്നും, നേടിയ ലക്ഷ്യമെന്താണെന്നും വിശദമാക്കുമോ?

593

നെല്‍കര്‍ഷകര്‍ക്ക് ആശ്വാസ പദ്ധതി

ശ്രീ. പി. സി. വിഷ്ണുനാഥ്

'' വി. റ്റി. ബല്‍റാം

,, വര്‍ക്കല കഹാര്‍

,, വി. ഡി. സതീശന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് സഹകരണ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സഹകരണ മേഖലകള്‍ വഴി നെല്‍കര്‍ഷകര്‍ക്ക് എന്തെല്ലാം ആശ്വാസ പദ്ധതികളാണ് നടപ്പാക്കാനുദ്ദേശിക്കുന്നത് ;

(ബി) സഹകരണ സംഘങ്ങള്‍ വഴി കാര്‍ഷിക വായ്പ നല്‍കാന്‍ നടപടി സ്വീകരിക്കുമോ ;

(സി) ഏതെല്ലാം സഹകരണ സംഘങ്ങള്‍ വഴിയാണ് കാര്‍ഷിക വായ്പ നല്‍കാനുദ്ദേശിക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(ഡി) ഇപ്രകാരം നല്‍കുന്ന വായ്പകളുടെ പലിശ പൂര്‍ണ്ണമായി ഒഴിവാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ?

594

ഖാദി ബോര്‍ഡിന് സാമ്പത്തിക സഹായം

ശ്രീ. കെ. കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)

'' എളമരം കരീം

,, വി. ശിവന്‍കുട്ടി

,, പുരുഷന്‍ കടലുണ്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് സഹകരണ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ഖാദിബോര്‍ഡ് ഏതെല്ലാം സ്ഥാപനങ്ങളില്‍ നിന്നുള്ള സാമ്പത്തിക സഹായങ്ങള്‍ പ്രയോജനപ്പെടുത്തിക്കൊണ്ടാണ് പ്രവര്‍ത്തിക്കുന്നത് ;

(ബി) ഈ വര്‍ഷം നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരില്‍ നിന്നും ഖാദി കമ്മിഷനില്‍ നിന്നും പ്രതീക്ഷിക്കുന്ന സാമ്പത്തിക സഹായം എത്രയാണ് ; മുന്‍ വര്‍ഷം അത് എത്രയായിരുന്നു ;

(സി) ഈ വര്‍ഷം എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നും ഇതിനകം എത്ര ശതമാനം തുക ഇതിനായി ചെലവായിട്ടുണ്ടെന്നും വെളിപ്പെടുത്താമോ ?

595

ശുശ്രൂഷ ക്ളിനിക്കല്‍ ലാബുകള്‍

ശ്രീ. റ്റി. എന്‍. പ്രതാപന്‍

'' കെ. ശിവദാസന്‍ നായര്‍

,, ഡൊമിനിക് പ്രസന്റേഷന്‍

 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് സഹകരണ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() കുറഞ്ഞ ചെലവില്‍ ക്ളിനിക്കല്‍ ലബോറട്ടറി പരിശോധനകള്‍ നടത്തുന്നതിന് കണ്‍സ്യൂമര്‍ഫെഡ് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്;

(ബി) ഇതിനായി ശുശ്രൂഷ ക്ളിനിക്കല്‍ ലാബുകള്‍ തുടങ്ങുവാന്‍ നടപടി എടുക്കുമോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) എവിടെയൊക്കെയാണ് ഇത് ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നത്;

(ഡി) എല്ലാ താലൂക്കുകളിലും ഇതു വ്യാപിപ്പിക്കുമോ?

 
596

ഭൂവിനിയോഗ ബോര്‍ഡ ്പുന:സംഘടന

ശ്രീ. എം. ഉമ്മര്‍

'' റ്റി. . അഹമ്മദ് കബീര്‍

,, പി. ഉബൈദുള്ള

,, പി. കെ. ബഷീര്‍

 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികകാര്യവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ

() സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനും കാലാനുസൃതമാറ്റങ്ങള്‍ക്കനുസരിച്ചുള്ള പുതിയ കാഴ്ചപ്പാട് സ്വീകരിക്കുന്നതിന്റെയും ഭാഗമായി ബോര്‍ഡിനെ പുന:സംഘടിപ്പിക്കുന്നകാര്യം പരിഗണനയിലുണ്ടോ ;

(ബി) സംസ്ഥാനത്തിന്റെ സമസ്തവികസനത്തിനും പരിസ്ഥിതി നിലനിര്‍ത്തുന്നതിനും ഉപയുക്തമായ വിധം ഭൂവിനിയോഗം എങ്ങിനെയായിരിക്കണമെന്നതു സംബന്ധിച്ച ബോര്‍ഡിന്റെ കാഴ്ചപ്പാട് വിശദമാക്കുമോ ;


(സി) കാര്‍ഷിക ഭൂമിയുടെ കണ്‍വെര്‍ഷനും തരിശിടലും മൂലമുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് ബോര്‍ഡ് വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ ;

(ഡി) രുക്ഷമായിക്കൊണ്ടിരിക്കുന്ന പാര്‍പ്പിടപ്രശ്നം ഭൂവിനിയോഗത്തില്‍ വരുത്തിയിട്ടുള്ള മാറ്റങ്ങളെക്കുറിച്ച് പരിശോധിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ?

597

സര്‍ക്കാര്‍ സൈറ്റുകള്‍ ദുരുപയോഗം ചെയ്യപ്പെടാതിരിക്കാന്‍ സുരക്ഷാ ഓഡിറ്റിംഗ്

ശ്രീ.ബെന്നി ബെഹനാന്‍

,, എം..വാഹീദ്

,, വി.റ്റി.ബല്‍റാം

,, സി.പി.മുഹമ്മദ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരിക കാര്യവും വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

() സര്‍ക്കാരിന്റെ വിവിധ വെബ്സൈറ്റുകളിലേക്ക് നുഴഞ്ഞുകയറ്റം നടത്തി സൈറ്റുകള്‍ ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ;

(ബി) ഇത് പരിഹരിക്കുവാനായി എന്തെല്ലാം നടപടികളാണ് സൈബര്‍സെല്ലുകള്‍ എടുത്തിട്ടുള്ളത് ;

(സി) സൈറ്റുകള്‍ ദുരുപയോഗം ചെയ്യപ്പെടാതിരിക്കാന്‍ സുരക്ഷാ ഓഡിറ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നകാര്യം പരിഗണിക്കുമോ ?

 
598

തൊഴിലധിഷ്ഠിത സഹകരണ സ്ഥാപനങ്ങള്‍ക്ക് ധനസഹായം

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

'' മഞ്ഞളാംകുഴി അലി

,, അബ്ദുറഹിമാന്‍ രണ്ടത്താണി

,, എന്‍. ഷംസുദ്ദീന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് സഹകരണ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:


() തൊഴിലധിഷ്ഠിത സഹകരണ സ്ഥാപനങ്ങള്‍ക്കു സഹായം നല്‍കുന്നതിനുള്ള നടപ്പു വര്‍ഷത്തെ പദ്ധതിയുടെ രൂപരേഖയുടെ വിശദവിവരം നല്കാമോ ;

(ബി) ധനസഹായം ലഭിക്കുന്നതിനുള്ള മാനദണ്ഡമെന്താണെന്ന് വിശദമാക്കുമോ ;

(സി) 2010-2011 വര്‍ഷം പ്രസ്തുത പദ്ധതി പ്രകാരം ചെലവഴിച്ച തുകയുടെ വിനിയോഗക്രമവും തുകയും സംബന്ധിച്ച വിശദവിവരം നല്കാമോ ;

(ഡി) സാഹിത്യ സഹകരണ സംഘങ്ങളുടെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് ഏതൊക്കെ സഹകരണ സംഘങ്ങള്‍ക്ക് സഹായം നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ ;

() പ്രവര്‍ത്തനക്ഷമമല്ലാത്ത സംഘങ്ങള്‍ക്ക് സഹായം ലഭ്യമാകാതിരിക്കാന്‍ സ്വീകരിച്ചിട്ടുള്ള മുന്‍ കരുതലുകള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ ?

599

കുട്ടനാട് പാക്കേജിന്റെ അപാകതകള്‍

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

'' പി. സി. വിഷ്ണുനാഥ്

,, . പി. അബ്ദുള്ളക്കുട്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() കുട്ടനാട് പാക്കേജിന്റെ അപാകതകള്‍ പരിഹരിക്കുവാന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നത് ;

(ബി) ഇതിനായി ഇതുവരെ ചെയ്ത കാര്യങ്ങളും ഇനി ചെയ്യേണ്ട കാര്യങ്ങളും ഡോ. എം.എസ് സ്വാമിനാഥനുമായി ചര്‍ച്ച ചെയ്യാന്‍ തയ്യറാകുമോ ;

(സി) വിവിധ വകുപ്പുകളുടെ സേവനം ഇതിനായി പ്രയോജനപ്പെടുത്തുമോ ?

 
600

പട്ടികജാതി/പട്ടികവര്‍ഗ്ഗ സഹകരണ സംഘങ്ങളുടെ വികസനം

ശ്രീ. എസ്. രാജേന്ദ്രന്‍

'' കെ.വി. വിജയദാസ്

ഡോ. കെ.ടി. ജലീല്‍

ശ്രീ. പുരുഷന്‍ കടലുണ്ടി 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് സഹകരണ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() പട്ടികജാതി/പട്ടികവര്‍ഗ്ഗ സഹകരണ സംഘങ്ങളുടെ വികസനത്തിനുള്ള പദ്ധതിക്ക് ബഡ്ജറ്റില്‍ എന്തു തുക വകയിരുത്തിയിട്ടുണ്ട് ; പ്രസ്തുത തുക പരിമിതമാണെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഈ മേഖലയില്‍ എത്ര സഹകരണ സംഘങ്ങള്‍ ഉണ്ട് ;

(സി) ഈ വര്‍ഷം എത്ര സംഘങ്ങളെ ഈ പദ്ധതി പ്രകാരം സഹായിക്കാന്‍ സാദ്ധ്യമാകും ?

   
BACK

Home 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.