Q.
No |
Questions
|
5541
|
ആലപ്പുഴ
ഇരുമ്പു
പാലത്തിന്റെ
നിര്‍മ്മാണം
ശ്രീ.
ജി. സുധാകരന്‍
(എ)
ആലപ്പുഴ
ഇരുമ്പു
പാലത്തിന്റെ
നിര്‍മ്മാണം
നീണ്ടുപോകുന്നതിനുളള
കാരണം
വ്യക്തമാക്കുമോ;
(ബി)
കരാറുകാരനെതിരെ
എന്തെങ്കിലും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
പാലം
നിര്‍മ്മാണത്തില്‍
കോടതി
ഇടപെട്ടിട്ടുണ്ടോ;
എങ്കില്‍
കോടതി
ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഡി)
പാലം
പണി
എന്നു
പൂര്‍ത്തിയാക്കാനാകുമെന്നാണ്
പ്രതീക്ഷിക്കുന്നത്? |
5542 |
നാദാപുരം
മണ്ഡലത്തിലെ
വിവിധ
പാലങ്ങളുടെ
നിര്‍മ്മാണ
പുരോഗതി
ശ്രീ.ഇ.കെ.
വിജയന്‍
(എ)
നാദാപുരം
മണ്ഡലത്തിലെ
‘മേലെകുരുടന്‍’
കടവ്പാലം,
‘തുരുത്തിപാലം,’
‘കല്ലാച്ചേരി
കടവ്പാലം,’
‘മുടിക്കല്‍പാലം,’
‘താനിയുള്ളപൊയില്‍
തൂക്കുപാലം’
എന്നിവയുടെ
നിര്‍മ്മാണ
പുരോഗതി
അറിയിക്കുമോ;
(ബി)
ഇവയുടെ
പ്രവൃത്തികളില്‍
തടസ്സങ്ങളുണ്ടെങ്കില്‍
ആയത്
നീക്കുന്നതിനുള്ള
നടപടി
സ്വീകരിക്കുമോ;
(സി)
പ്രസ്തുത
പാലങ്ങളുടെ
നിര്‍മ്മാണം
എന്ന്
പൂര്‍ത്തിയാക്കാന്‍
കഴിയും
എന്ന്
വ്യക്തമാക്കാമോ
? |
5543 |
കല്ല്യാശ്ശേരി
കോട്ടക്കീല്‍ക്കടവ്
പട്ടുവം
പാലം
ശ്രീ.റ്റി.വി.രാജേഷ്
(എ)
കണ്ണൂര്‍
ജില്ലയിലെ
കല്ല്യാശ്ശേരി
നിയോജകമണ്ഡലത്തില്‍
ഭരണാനുമതി
നല്‍കിയ
കോട്ടക്കീല്‍ക്കടവ്
പട്ടുവം
പാലം
നിര്‍മ്മാണത്തിന്റെ
പുരോഗതി
വ്യക്തമാക്കാമോ
;
(ബി)
ആയതിന്റെ
പ്രവൃത്തി
എന്ന്
ആരംഭിക്കാന്‍
കഴിയുമെന്ന്
അറിയിക്കുമോ
? |
5544 |
നീലേശ്വരം
പള്ളിക്കര
റെയില്‍വെ
മേല്‍പ്പാലം
ശ്രീ.കെ.
കുഞ്ഞിരാമന്‍
(തൃക്കരിപ്പൂര്‍)
(എ)
കാസര്‍ഗോഡ്
ജില്ലയിലെ
നീലേശ്വരം
പള്ളിക്കര
റെയില്‍വെ
മേല്‍പ്പാലം
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട
നടപടികള്‍
ഏതുഘട്ടത്തിലാണെന്നും,
പ്രസ്തുത
മേല്‍പ്പാല
നിര്‍മ്മാണം
എന്നാരംഭിക്കാന്‍
കഴിയുമെന്നും
വ്യക്തമാക്കുമോ
? |
5545 |
വര്‍ക്കുകള്‍
പൂര്‍ത്തീകരിക്കാത്ത
കരാറുകാര്‍ക്കെതിരെ
നടപടി
ശ്രീ.
ജി. സുധാകരന്‍
(എ)
സര്‍ക്കാര്‍
ഉത്തരവുകള്‍
പ്രകാരമുള്ള
പ്രവൃത്തികള്‍
ഏറ്റെടുക്കുന്ന
കരാറുകാര്‍
യഥാസമയം
അവ പൂര്‍ത്തീകരിക്കാത്തത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇവര്‍ക്കെതിരെ
എന്തു
നടപടിയാണ്
സ്വീകരിക്കുകയെന്ന്
വ്യക്തമാക്കുമോ;
(ബി)
അമ്പലപ്പുഴ
നിയോജക
മണ്ഡലത്തിലെ
പണികള്‍
ചെയ്യുന്ന
എത്ര
കരാറുകാര്‍ക്കെതിരെ
നിയമ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
പണികള്‍
യഥാസമയം
പൂര്‍ത്തിയാക്കാതെ
അനന്തമായി
നീട്ടിക്കൊണ്ടുപോകുന്ന
കരാറുകാരെ
കരിമ്പട്ടികയില്‍
ഉള്‍പ്പെടുത്താറുണ്ടോ;
ഇതിനുള്ള
നടപടിക്രമങ്ങള്‍
എന്തെല്ലാമാണ്
? |
5546 |
പി.ഡബ്ളിയു.ഡി.
മാന്വല്‍
പരിഷ്ക്കരണം
ശ്രീ.
എം.ഹംസ
(എ)
പി.ഡബ്ള്യൂ.ഡി
മാന്വല്‍
പരിഷ്ക്കരിക്കുന്ന
കാര്യം
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
എങ്കില്‍
പുരോഗതി
വ്യക്തമാക്കാമോ;
(ബി)
പി.ഡബ്ള്യു.ഡി
ബില്‍ഡിംഗ്,
ഇലക്ട്രിക്കല്‍
വിഭാഗങ്ങള്‍
തമ്മിലുള്ള
കോര്‍ഡിനേഷന്‍
കുറവ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദീകരിക്കാമോ;
(സി)
കെട്ടിടങ്ങളുടെ
നിര്‍മ്മാണ
പ്രവൃത്തികള്‍
നിര്‍വ്വഹിക്കുമ്പോള്‍
ഇലക്ട്രിഫിക്കേഷന്‍
പ്രവര്‍ത്തനങ്ങളില്‍
മേല്‍നോട്ടം
വഹിക്കേണ്ടത്
ഇലക്ട്രിക്
വിഭാവും
ഫൈനല്‍
ബില്‍
നല്‍കേണ്ടത്
ബില്‍ഡിംഗ്
വിഭാഗവും
എന്നാക്കി
പരിമിതപ്പെടുത്തികൊണ്ടുള്ള
ഉത്തരവ്
പുറപ്പെടുവിക്കുമോ;
അത്തരം
ഉത്തരവുകളുടെ
അഭാവം
മൂലം
ഉണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയിലുണ്ടോ;
വിശദാംശം
ലഭ്യമാക്കാമോ? |
5547 |
ഗ്രീന്‍
ടെക്നോളജി
നിര്‍മ്മാണത്തിന്
ടാക്സ്
ഇളവ്
ശ്രീ.
റ്റി.
എ. അഹമ്മദ്
കബീര്‍
(എ)
‘ഗ്രീന്‍
ടെക്നോളജി’
കെട്ടിട
നിര്‍മ്മാണത്തിന്
ഉപയോഗപ്പെടത്തുന്നത്
പ്രോത്സാഹിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
അതിന്റെ
ഭാഗമായി
എന്തെങ്കിലും
ഇളവുകള്‍
നല്കുന്നുണ്ടോ;
(ബി)
കെട്ടിടനിര്‍മ്മാണത്തിന്
അനുമതി
നല്‍കുമ്പോള്‍
ഗ്രീന്‍
ടെക്നോളജി
പ്രകാരം
നിര്‍മ്മിക്കുന്നവര്‍ക്ക്
ടാക്സിനത്തിലും
മറ്റും
ഇളവുനല്‍കാന്‍
നടപടി
സ്വീകരിക്കുമോ?
|
5548 |
പട്ടുവം
ഐ.എച്ച്.ആര്‍.ഡി.കോളേജ്
കെട്ടിട
നിര്‍മ്മാണം
ശ്രീ.ജെയിംസ്
മാത്യു
(എ)
പട്ടുവം
ഐ.എച്ച്.ആര്‍.ഡി.കോളേജിന്റെ
കെട്ടിട
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
ഭരണാനുമതി
നല്കിയ
പ്രവൃത്തി
നടപ്പിലാക്കുന്നതിനായി
പൊതുമരാമത്ത്
വകുപ്പ്
സ്വീകരിച്ച
നടപടികള്‍
അറിയിക്കുമോ
;
(ബി)
ഭരണാനുമതി
നല്കികൊണ്ടുള്ള
ഉത്തരവ്
പൊതുമരാമത്ത്
വകുപ്പിന്
എന്നാണ്
ലഭിച്ചത്
; എത്ര
ലക്ഷം
രൂപയുടെ
ഭരണാനുമതിയാണ്
നല്കിയിരുന്നത്
;
(സി)
വിശദമായ
എസ്റിമേറ്റ്
തുക
എത്രയാണ്
; ഇത്
ഭരണാനുമതി
നല്‍കിയ
തുകയില്‍
അധികരിച്ചെങ്കില്‍
റിവൈസ്ഡ്
എ.എസ്
നായി ഐ.എച്ച്.ആര്‍.ഡി.ക്ക്
നല്കിയിരുന്നുവോ
; നല്കിയിരുന്നുവെങ്കില്‍
എന്നാണെന്നറിയിക്കുമോ
;
(ഡി)
റിവൈസ്ഡ്
എ.എസ്
നല്കി ഐ.എച്ച്.ആര്‍.ഡി.എന്നാണ്
തിരിച്ചു
നല്‍കിയത്
; പുതുക്കിയ
ഭരണാനുമതി
ലഭിച്ചെങ്കില്‍
പ്രവൃത്തി
ടെണ്ടര്‍
ചെയ്തുവോ
; ഇല്ലെങ്കില്‍
എന്തുകൊണ്ട്
; എന്നേക്ക്
ടെണ്ടര്‍
നടപടി
പൂര്‍ത്തിയാക്കി
പ്രവൃത്തി
ആരംഭിക്കും
? |
5549 |
ബന്തടുക്കയിലെ
ഗസ്റ്ഹൌസ്
ദുരുപയോഗം
ശ്രീ.
കെ. കുഞ്ഞിരാമന്‍
(ഉദുമ)
(എ)
പൊതുമരാമത്ത്
വകുപ്പിന്റെ
അധീനതയില്‍
ബന്തടുക്കയില്‍
ഗസ്റ്ഹൌസ്
നിലവിലുണ്ടോ
;
(ബി)
എങ്കില്‍
ഈ
ഗസ്റ്ഹൌസ്
മുഖേന
കഴിഞ്ഞ
അഞ്ച്
വര്‍ഷത്തിനിടയില്‍
ലഭിച്ച
വരുമാനവും
ചെലവും
പ്രത്യേകം
വിശദമാക്കാമോ
;
(സി)
പ്രസ്തുത
ഗസ്റ്ഹൌസ്,
ജീവനക്കാരുടെ
സഹകരണത്തോടെ
സാമൂഹ്യവിരുദ്ധര്‍
മദ്യപാനത്തിനും
മറ്റും
ഉപയോഗിക്കുന്നതായ
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഡി)
അടുത്തകാലത്ത്
ഇവിടെ
താമസിച്ച
ഡോക്ടര്‍
സാമൂഹ്യവിരുദ്ധരുടെ
കയ്യേറ്റത്തിന്
ഇരയായ
സംഭവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഇ)
പ്രസ്തുത
സ്ഥാപനം
ദുരുപയോഗം
ചെയ്യുന്നത്
തടയാന്‍
എന്തെങ്കിലും
നടപടി
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കാമോ
? |
5550 |
ആറ്റിങ്ങല്‍
സിവില്‍
സ്റേഷന്റെ
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
ശ്രീ.
ബി. സത്യന്‍
(എ)
പി.ഡബ്ളു.ഡി
ബില്‍ഡിങ്ങ്സ്
വിഭാഗം
മേല്‍നോട്ടം
വഹിക്കുന്ന
ആറ്റിങ്ങല്‍
സിവില്‍
സ്റേഷന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ഇപ്പോള്‍
ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ
; ഇതിന്റെ
അടങ്കല്‍
തുക
എത്രയാണ്
; ഇതിന്റെ
നിര്‍മ്മാണ
കരാര്‍
ഏറ്റെടുത്തിരിക്കുന്നത്
ആരാണ്; വിശദമാക്കാമോ
;
(ബി)
ഇതിന്റെ
നിര്‍മ്മാണം
എപ്പോള്‍
പൂര്‍ത്തിയാക്കാനാണ്
തീരുമാനിച്ചിരിക്കുന്നത്
എന്ന്
വ്യക്തമാക്കാമോ
? |
5551 |
തളിപ്പറമ്പ്
മിനി
സിവില്‍
സ്റേഷന്‍
ശ്രീ.
ജെയിംസ്
മാത്യു
(എ)
തളിപ്പറമ്പ്
മിനി
സിവില്‍
സ്റേഷന്റെ
കെട്ടിട
നിര്‍മ്മാണം
പൂര്‍ത്തീകരിച്ചിട്ടും
കെട്ടിടത്തില്‍
വിവിധ
ഓഫീസുകള്‍
പ്രവര്‍ത്തനം
ആരംഭിച്ചിട്ടില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കെട്ടിടത്തില്‍
വൈദ്യുതി
കണക്ഷന്‍
ലഭിച്ചിട്ടുണ്ടോ;
(സി)
ഇതിനായി
എന്തെല്ലാം
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിക്കേണ്ടതായുണ്ട്;
(ഡി)
ഇത്
പൂര്‍ത്തീകരിക്കുന്നതിനായി
എത്ര
ലക്ഷം
രൂപയുടെ
പ്രവൃത്തിക്കുള്ള
എസ്റിമേറ്റ്
സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്;
ആയതിന്
ഭരണാനുമതി
ലഭിച്ചിട്ടുണ്ടോ;
(ഇ)
ഇല്ലെങ്കില്‍
എന്തുകൊണ്ടാണെന്നറിയിക്കാമോ;
(എഫ്)
അടിയന്തിരമായി
ഭരണാനുമതി
ലഭ്യമാക്കി
നിര്‍മ്മാണപ്രവൃത്തി
പൂര്‍ത്തീകരിച്ച്
കെട്ടിടം
ഉപയോഗസജ്ജമാക്കുന്നതിന്
നടപടി
സ്വീകരിക്കുമോ
? |
5552 |
ആലത്തൂര്‍
മിനി
സിവില്‍സ്റേഷന്‍
കെട്ടിടനിര്‍മ്മാണം
ശ്രീ.
എം. ചന്ദ്രന്‍
(എ)
ആലത്തൂര്‍
മിനി
സിവില്‍സ്റേഷന്‍
കെട്ടിടത്തിന്റെ
നിര്‍മ്മാണം
ഏതു
ഘട്ടത്തിലെത്തിയിട്ടുണ്ടെന്നു
വ്യക്തമാക്കാമോ
;
(ബി)
ഇനി
ഏതെല്ലാം
പ്രവൃത്തികളാണ്
പൂര്‍ത്തീകരിക്കുവാനുള്ളത്
;
(സി)
കെട്ടിട
നിര്‍മ്മാണം
എന്ന്
പൂര്‍ത്തീകരിക്കുവാന്‍
സാധിക്കുമെന്നു
വ്യക്തമാക്കാമോ
;
(ഡി)
കെട്ടിടം
പണി പൂര്‍ത്തീകരിക്കുവാന്‍
തടസ്സങ്ങളെന്തെങ്കിലും
നിലവിലുണ്ടോ
;
(ഇ)
നിര്‍മ്മാണം
പൂര്‍ത്തീകരിക്കുന്നതോടൊപ്പംതന്നെ
വൈദ്യുതി
കണക്ഷന്‍
ലഭ്യമാക്കുന്നതിനാവശ്യമായ
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ
;
(എഫ്)
ഇല്ലെങ്കില്‍
കണക്ഷന്‍
ലഭ്യമാക്കുന്നതിനുള്ള
അടിയന്തിര
നടപടികള്‍
സ്വീകരിക്കുമോ? |
5553 |
പയ്യന്നര്‍
മിനി
സിവില്‍
സ്റേഷന്‍
കെട്ടിടം
ശ്രീ.
സി. കൃഷ്ണന്‍
(എ)
നിര്‍മ്മാണത്തിലിരിക്കുന്ന
പയ്യന്നൂര്‍
മിനി
സിവില്‍
സ്റേഷന്‍
കെട്ടിടം
പണി ഏത്
ഘട്ടം
വരെയായി
എന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
പണി
സമയബന്ധിതമായി
പൂര്‍ത്തിയാക്കാന്‍
എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
പ്രസ്തുത
കെട്ടിടത്തിന്റെ
പ്രവൃത്തി
എപ്പോള്‍
പൂര്‍ത്തികരിക്കാന്‍
സാധിക്കും
എന്ന്
വ്യക്തമാക്കുമോ? |
5554 |
ദേവികുളം
സര്‍ക്കാര്‍
ക്വാര്‍ട്ടേഴ്സിന്റെ
നിര്‍മ്മാണം
ശ്രീ.
എസ്. രാജേന്ദ്രന്‍
(എ)
ദേവികുളം
സര്‍ക്കാര്‍
ക്വാര്‍ട്ടേഴ്സിന്റെ
നിര്‍മ്മാണം
എന്നാരംഭിക്കും
എന്നറിയിക്കുമോ
;
(ബി)
ഇതിനാവശ്യമായ
ഫണ്ട്
നീക്കിവെച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എങ്ങനെ
കണ്ടെത്താനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ
? |
5555 |
സര്‍ക്കാര്‍
ജീവനക്കാര്‍ക്കുള്ള
ക്വാര്‍ട്ടേഴ്സ്
ശ്രീ.
റ്റി.
യു. കുരുവിള
,,
മോന്‍സ്
ജോസഫ്
(എ)
തിരുവനന്തപുരം
ഒബ്സര്‍വേറ്ററി
കോമ്പൌണ്ടില്‍
സര്‍ക്കാര്‍
ജീവനക്കാര്‍ക്ക്
വേണ്ടി
പുതിയ
ഫ്ളാറ്റ്
പണിയുന്നതിനുള്ള
നടപടികള്‍
ഇപ്പോള്‍
ഏത്
ഘട്ടത്തിലാണ്
; പ്രസ്തുത
കെട്ടിടങ്ങളുടെ
പ്രവൃത്തികള്‍
എന്നത്തേക്ക്
പൂര്‍ത്തിയാക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ
;
(ബി)
സംസ്ഥാനത്ത്
ഏതൊക്കെ
ജില്ലകളിലാണ്
സര്‍ക്കാര്‍
ജീവനക്കാര്‍ക്കുള്ള
ക്വാര്‍ട്ടേഴ്സ്
പണി
നടക്കുന്നത്
; എവിടെയൊക്കെ
പുതിയ
ക്വാര്‍ട്ടേഴ്സ്
പണിയാന്‍
ഉദ്ദേശിക്കുന്നു
എന്ന്
വ്യക്തമാക്കാമോ
? |
5556 |
ബ്രണ്ണന്‍
കോളേജിന്
കെട്ടിടം
ശ്രീ.
കെ. കെ.
നാരായണന്‍
(എ)
മലബാര്‍
പാക്കേജില്‍
ഉള്‍പ്പെടുത്തിയ
തലശ്ശേരി
ബ്രണ്ണന്‍
കോളേജിന്റെ
പഴയ
കെട്ടിടം
പൊളിച്ച്
പുതിയ
കെട്ടിടം
പണിയുന്നതിനുള്ള
നടപടി
ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ആയതിന്റെ
പ്രവൃത്തി
എന്ന്
തുടങ്ങാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ? |
5557 |
പി.എസ്.സി.
ക്ക്
റിപ്പോര്‍ട്ട്
ചെയ്ത എ.ഇ.
ഒഴിവുകള്‍
ശ്രീ.
എ.എ.
അസീസ്
,,
കോവൂര്‍
കുഞ്ഞുമോന്‍
(എ)
മരാമത്ത്
വകുപ്പില്‍
31.03.2012-ലെ
ജീവനക്കാരുടെ
റിട്ടയര്‍മെന്റ്
കണക്കാക്കി
2012 ഏപ്രില്‍
ഒന്നാം
തീയതി
ഉണ്ടാകുന്ന
അസിസ്റന്റ്
എഞ്ചിനീയര്‍
(സിവില്‍)
മാരുടെ
ഒഴിവുകള്‍
എത്രയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
ഒഴിവുകള്‍
കെ.പി.എസ്.സി.
ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍
റിപ്പോര്‍ട്ട്
ചെയ്ത
ഒഴിവുകള്‍
എത്രയാണെന്നും
എന്നാണ്
റിപ്പോര്‍ട്ട്
ചെയ്തതെന്നും
വ്യക്തമാക്കുമോ;
(സി)
തദ്ദേശസ്വയംഭരണ
വകുപ്പിലേക്ക്
പുനര്‍വിന്യാസം
ചെയ്ത്
തിരികെ
വകുപ്പില്‍
പ്രവേശിച്ച
അസിസ്റന്റ്
എഞ്ചിനീയര്‍മാരുടെ
എണ്ണം
എത്രയാണെന്ന്
വ്യക്തമാക്കുമോ
? |
5558 |
മാവേലിക്കര-ചാരുംമൂട്
ട്രാഫിക്
കണ്‍ട്രോള്‍
ലൈറ്റ്
സംവിധാനം
ശ്രീ.
ആര്‍.
രാജേഷ്
(എ)
മാവേലിക്കര-ചാരുംമൂട്
പട്ടണങ്ങളില്‍
ട്രാഫിക്
കണ്‍ട്രോള്‍
ലൈറ്റ്
സംവിധാനം
സ്ഥാപിക്കാത്തതുമൂലമുണ്ടാകുന്ന
അപകടങ്ങളും
യാത്രാക്കുരുക്കും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
പരിഹരിക്കുന്നതിന്
അടിയന്തിര
നടപടി
കൈക്കൊള്ളുമോ? |
5559 |
ആയൂര്‍
ടൌണിലെ
ട്രാഫിക്
സംവിധാനം
ശ്രീ.
കെ. രാജു
(എ)
മുന്‍
സര്‍ക്കാരിന്റെ
കാലയളവില്‍
ആയൂര്‍
ടൌണില്‍
ട്രാഫിക്
സിഗ്നല്‍
ലൈറ്റുകള്‍,
റോഡ്
സുരക്ഷാ
ക്രമീകരണങ്ങള്‍
മറ്റ്
അനുബന്ധ
സംവിധാനങ്ങള്‍
എന്നിവ
കേരളാ
സ്റേറ്റ്
ട്രാന്‍സ്
പോര്‍ട്ട്
പ്രോജക്ടില്‍
ഉള്‍പ്പെടുത്തി
നടപ്പിലാക്കുവാന്‍
തീരുമാനിച്ചിരുന്നുവോ;
(ബി)
എങ്കില്‍
പ്രസ്തുത
തീരുമാനം
നടപ്പിലാക്കുവാന്‍
വൈകുന്നതിന്റെ
കാരണങ്ങള്‍
വ്യക്തമാക്കുമോ;
(സി)
കെ.എസ്.ടി.പി.
യുടെ
ഏത്
പ്രോജക്ടില്‍
ഉള്‍പ്പെടുത്തിയാണ്
പ്രസ്തുത
പദ്ധതി
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ
? |
5560 |
ആലപ്പുഴ
മണ്ഡലത്തില്‍
ട്രാഫിക്
സിഗ്നലുകള്‍
സ്ഥാപിക്കാന്‍
നടപടി
ശ്രീ.
ജി. സുധാകരന്‍
(എ)
അമ്പലപ്പുഴ
മണ്ഡലത്തിലെ
വണ്ടാനം
മെഡിക്കല്‍
കോളേജ്, അമ്പലപ്പുഴ
ജംഗ്ഷന്‍
എന്നിവിടങ്ങളില്‍
ട്രാഫിക്
സിഗ്നലുകള്‍
ഇല്ലാത്തതിനാല്‍
ഗതാഗതക്കുരുക്കും
അപകടങ്ങളും
വര്‍ദ്ധിച്ചു
വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത
സ്ഥലങ്ങളില്‍
ട്രാഫിക്
സിഗ്നലുകള്‍
സ്ഥാപിക്കുവാന്‍
നടപടി
സ്വീകരിക്കുമോ;
(സി)
റോഡ്
സുരക്ഷാ
അതോറിറ്റിയില്‍നിന്നും
ആലപ്പുഴ
ജില്ലയ്ക്ക്
എന്തു
തുകയാണ്
അനുവദിച്ചിട്ടുളളതെന്ന്
അറിയിക്കുമോ? |
5561 |
നൂറുദിന
കര്‍മ്മപരിപാടിയില്‍
ഉള്‍പ്പെട്ട
നേമം
നിയോജക
മണ്ഡലത്തിലെ
പുതിയ
പദ്ധതികള്‍
ശ്രീ.വി.
ശിവന്‍കുട്ടി
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിനുശേഷം
നൂറുദിന
കര്‍മ്മപരിപാടിയില്‍
ഉള്‍പ്പെടുത്തി
നേമം
നിയോജകമണ്ഡലത്തില്‍
എന്തെങ്കിലും
പുതിയ
പദ്ധതികള്‍
ആരംഭിക്കുകയോ
നടപ്പിലാക്കുകയോ
ചെയ്തിട്ടുണ്ടോ;
(ബി)
എങ്കില്‍
അവയുടെ
സാമ്പത്തിക-ഭൌതിക
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ
? |
5562 |
നബാര്‍ഡ്
ധനസഹായത്തോടുകൂടി
കൊയിലാണ്ടി
മണ്ഡലത്തിലെ
പ്രവൃത്തികള്‍
ശ്രീ.കെ.
ദാസന്‍
(എ)
നടപ്പു
സാമ്പത്തിക
വര്‍ഷം
നബാര്‍ഡ്
ധനസഹായത്തോടുകൂടി
നടപ്പിലാക്കാന്‍
അനുമതി
ലഭിച്ചിട്ടുള്ള
കൊയിലാണ്ടി
മണ്ഡലത്തില്‍പ്പെട്ട
പ്രവൃത്തികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളില്‍
ഓരോന്നിന്റെയും
പുരോഗതി
വിശദമാക്കാമോ
? |
5563 |
കാസര്‍ഗോഡ്
സ്പെഷ്യല്‍
പാക്കേജ്
അപ്ഗ്രഡേഷന്‍
ശ്രീ.
കെ. കുഞ്ഞിരാമന്‍(ഉദുമ)
(എ)
മുന്‍
സര്‍ക്കാരിന്റെ
കാലത്ത്
സ്പെഷ്യല്‍
പാക്കേജ്
അപ്ഗ്രഡേഷന്‍
പദ്ധതിയില്‍പ്പെടുത്തി
കാസര്‍ഗോഡ്
ജില്ലക്ക്
ഏതൊക്കെ
പ്രവൃത്തികള്‍ക്ക്
തുക
അനുവദിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ
;
(ബി)
ഇതില്‍
എത്ര
പ്രവൃത്തികള്‍
തുടങ്ങിയിട്ടുണ്ടെന്നും,
എത്ര
എണ്ണം
തുടങ്ങാന്‍
ഉണ്ടെന്നും
പ്രത്യേകം
വിശദമാക്കാമോ
;
(സി)
ഇനിയും
തുടങ്ങാനുള്ള
പ്രവൃത്തികള്‍
എന്നു
തുടങ്ങാനാകും
എന്നും
പ്രസ്തുത
പ്രവൃത്തികളുടെ
എഗ്രിമെന്റ്
ഒപ്പിട്ടിട്ടുണ്ടോയെന്നും
പ്രവൃത്തി
ഏറ്റെടുത്തത്
ആരാണെന്നും
വിശദമാക്കാമോ
? |
5564 |
മണല്‍
ക്ഷാമപ്രശ്നങ്ങളുടെ
പരിഹാരം
ശ്രീ.
പി.കെ.
ഗുരുദാസന്‍
,,
എസ്. ശര്‍മ്മ
,,
കെ.കെ.
നാരായണന്‍
,,
ആര്‍.
സെല്‍വരാജ്
സംസ്ഥാനത്ത്
നിര്‍മ്മാണ
മേഖലയിലെ
മണലിന്റെ
ക്ഷാമവും
ഇതുമായി
ബന്ധപ്പെട്ട
പ്രശ്നങ്ങളും
പരിഹരിക്കുന്നതിന്,
മുന്‍
സര്‍ക്കാര്‍
സ്വീകരിച്ചുവന്ന
ദിശയിലുള്ള
നടപടികള്‍ക്ക്
തുടര്‍ച്ച
ഉറപ്പാക്കാമോ? |