STARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Starred Q & A

KERALA LEGISLATURE - STARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

541

ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റിവല്‍

ശ്രീ. .. അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികജാതി-പിന്നോക്കസമുദായക്ഷേമവും വിനോദസഞ്ചാരവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റിവലിന്റെ പ്രവര്‍ത്തനങ്ങളില്‍ 'ഇവന്റ് മാനേജ്മെന്റു'കളെ ഉള്‍പ്പെടുത്തിയിട്ടുണ്ടോ;

(ബി) എങ്കില്‍ അവ ഏതൊക്കെയാണെന്നും എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് ഇവര്‍ കാഴ്ചവയ്ക്കുന്നതെന്നും വ്യക്തമാക്കുമോ;

(സി) പ്രസ്തുത ഷോപ്പിംഗ് ഫെസ്റിവലിനോടനുബന്ധിച്ചുള്ള സമ്മാനങ്ങളില്‍ പലതും ഗുണനിലവാരം കുറഞ്ഞതാണെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) എങ്കില്‍ എന്തു നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ;

() സമ്മാനങ്ങളുടെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

542

കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, സി.പി. മുഹമ്മദ്

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, .പി. അബ്ദുള്ളക്കുട്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മരാമത്ത്വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്;

(ബി) ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ എവിടെയൊക്കെയാണ് നടത്തി വരുന്നത്;

(സി) ഇത് വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ഡി) ഇതിനായി എന്തെല്ലാം നടപടികളാണ് കൈകൊള്ളാന്‍ ഉദ്ദേശിക്കുന്നത് എന്ന്വ്യക്തമാക്കുമോ?

543

എസ്.എസ്.എല്‍.സി. ബുക്കിലെ ജനനത്തീയതി

ശ്രീ. എന്‍. ഷംസുദ്ദീന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() എസ്.എസ്.എല്‍.സി. ബുക്കിലെ ജനനത്തീയതിയും മറ്റു തെറ്റുകളും തിരുത്തിക്കിട്ടുന്നതിന് കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ എല്ലാ വിദ്യാഭ്യാസ ജില്ലകളിലും ഒരു പ്രത്യേക സെല്‍ ആരംഭിച്ച് അവിടെത്തന്നെ വേണ്ട നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി) വിദേശത്തും മറ്റും പോകുവാന്‍ വേണ്ടി അപേക്ഷിക്കുന്നവര്‍ക്ക് അപേക്ഷിക്കുന്ന ദിവസം തന്നെ സര്‍ട്ടിഫിക്കറ്റുകള്‍ തെറ്റുതിരുത്തി നല്‍കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമോ?

544

എയ്ഡഡ് സ്കൂള്‍/കോളേജ് നിയമനങ്ങള്‍

ശ്രീ. കെ. കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)

,, . കെ. ബാലന്‍

,, കെ. ദാസന്‍

ശ്രീമതി കെ. എസ്. സലീഖ

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() എയ്ഡഡ് സ്കൂള്‍/കോളേജ് നിയമനങ്ങള്‍ക്ക് വന്‍തുക കോഴയായി നല്‍കേണ്ടി വരുന്ന സ്ഥിതി വിശേഷം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന എല്ലാ തസ്തികകളിലും അഴിമതി രഹിതമായ നിയമനം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുമോ ;

(സി) എയ്ഡഡ് സ്കൂള്‍/കോളേജ് അദ്ധ്യാപകരുടെ നിയമനകാര്യത്തില്‍ ഉദ്യോഗാര്‍ത്ഥിയുടെ മികവ് പരിഗണിക്കപ്പെടാന്‍ ഫലപ്രദമായ എന്തുനടപടിയാണ് ഇപ്പോള്‍ സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കാമോ ;

(ഡി) എയ്ഡഡ് സ്കൂള്‍/കോളേജ് മാനേജ്മെന്റുകള്‍ നിയമനം നടത്തി, സര്‍ക്കാര്‍ ശമ്പളം നല്‍കിവരുന്ന എത്ര അദ്ധ്യാപക/അദ്ധ്യാപകേതര ജീവനക്കാര്‍ ഇപ്പോള്‍ സംസ്ഥാനത്തുണ്ട് ?

545

നെല്‍വയല്‍ - നീര്‍ത്തട സംരക്ഷണ നിയമം

ഡോ. ടി. എം. തോമസ് ഐസക്

ശ്രീ. എം. ചന്ദ്രന്‍

,, ജെയിംസ് മാത്യൂ

പ്രൊഫ. സി. രവീന്ദ്രനാഥ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() നെല്‍വയല്‍ - നീര്‍ത്തട സംരക്ഷണ നിയമം നടപ്പില്‍ വരുത്തുന്നത് സംബന്ധിച്ച പുരോഗതി സര്‍ക്കാര്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;

(ബി) നിയമം നടപ്പില്‍ വരുത്തുന്നതിന്റെ മുന്‍പായി എന്തെല്ലാം കാര്യങ്ങള്‍ നിര്‍വ്വഹിക്കേണ്ടതായിട്ടുണ്ട്; ഇവ ഓരോന്നും ഇപ്പോള്‍ ഏത് ഘട്ടത്തിലാണ് ?

546

നെല്ലിയാമ്പതിയിലെ എസ്റേറ്റുകള്‍ തിരിച്ചെടുക്കാന്‍ നടപടി

ശ്രീ. കെ. രാധാകൃഷ്ണന്‍

,, വി.ചെന്താമരാക്ഷന്‍

,, എം.ഹംസ

ശ്രീമതി കെ. എസ്. സലീഖ

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യു വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() നെല്ലിയാമ്പതിയില്‍ പത്ത് എസ്റേറ്റുകള്‍ പാട്ടക്കരാര്‍ വ്യവസ്ഥകളുടെ ലംഘനത്തിന്റെ അടിസ്ഥാനത്തില്‍ തിരിച്ചെടുക്കാന്‍ ആരംഭിച്ച നടപടികളുടെ ഇപ്പോഴത്തെ സ്ഥിതി വ്യക്തമാക്കാമോ ;

(ബി) പാട്ടക്കരാര്‍ വ്യവസ്ഥയുടെ ലംഘനം നടത്തിയിരിക്കുന്ന മറ്റ് കേസുകള്‍ ഏതൊക്കെയാണ് ; ഇവ തിരിച്ചെടുക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ ?

547

പഠന നിലവാരം മെച്ചപ്പെടുത്താന്‍ നടപടി

ശ്രീ. വി.എം. ഉമ്മര്‍ മാസ്റര്‍

,, എന്‍.. നെല്ലിക്കുന്ന്

,, സി. മമ്മൂട്ടി

,, പി. കെ. ബഷീര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസവകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ബിരുദ/ബിരുദാനന്തര പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി കോളേജ് അദ്ധ്യാപകര്‍ക്ക് നല്കിവരുന്ന പരിശീലന പരിപാടികള്‍ സംബന്ധിച്ച വിശദവിവരം നല്കാമോ ;

(ബി) അദ്ധ്യാപകരുടെയും, വിദ്യാര്‍ത്ഥികളുടെയും ഗവേഷണപരമായ കഴിവുകള്‍ വികസിപ്പിക്കാനും നിലവാരം ഉയര്‍ത്താനും ഉദ്ദേശിച്ച് കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം സ്വീകരിച്ച നടപടികളുടെ സംക്ഷിപ്ത വിവരം നല്കാമോ ;

(സി) പ്രസ്തുത കാലയളവില്‍ ഏതെങ്കിലും പുതിയ കോഴ്സുകള്‍ അനുവദിക്കാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടോ ; എങ്കില്‍ അതു സംബന്ധിച്ച വിശദ വിവരം, പ്രസ്തുത കോഴ്സുകളുടെ കാലിക പ്രസക്തി സംബന്ധിച്ച വിവരമുള്‍പ്പെടെ നല്കാമോ ;

(ഡി) ഇവയില്‍ ഏതൊക്കെ കോഴ്സുകള്‍ പുതുതായി ആരംഭിച്ചു എന്നും, ആ കോഴ്സുകളുടെ ബോധനത്തിന് ഏര്‍പ്പെടുത്തിയ സൌകര്യങ്ങള്‍ എന്തെല്ലാമായിരുന്നു എന്നും വ്യക്തമാക്കുമോ ?

548

വില്ലേജാഫീസുകള്‍ -ലാന്റ് മാനേജ്മെന്റ് സെന്ററുകള്‍

ശ്രീ. പി.. മാധവന്‍

,, പാലോട് രവി

,, ഷാഫി പറമ്പില്‍

,, ഹൈബി ഈഡന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() വില്ലേജ് ഓഫീസുകളെ ലാന്റ് റിക്കാര്‍ഡ്സ് മാനേജ്മെന്റ് സെന്ററുകളായും ഭരണത്തിന്റെ അടിസ്ഥാന യൂണിറ്റുകളായും ചിട്ടപ്പെടുത്തുന്നതിന് എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിരിക്കുന്നത്;

(ബി) അതിനായി ലാന്റ് റിക്കാര്‍ഡ്സ് കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏതു ഘട്ടത്തിലാണെന്നു വ്യക്തമാക്കുമോ;

(സി) ലാന്റ് റിക്കാര്‍ഡ്സിന്റെ ഡിജിറ്റലൈസേഷന്‍ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് എന്തെല്ലാം നടപടികളാണ് കൈക്കൊളാനുദ്ദേശിക്കുന്നതെന്നു വെളിപ്പെടുത്താമോ?

549

ടാറ്റായുടെ കൈവശമുള്ള ഭൂമി

ശ്രീ. സാജു പോള്‍

,, പി. കെ. ഗുരുദാസന്‍

,, കെ. കെ. ജയചന്ദ്രന്‍

,, രാജു എബ്രഹാം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() മുന്‍ സര്‍ക്കാരിന്റെ കാലത്ത് ടാറ്റായുടെ അനധികൃത കൈവശത്തിലിരുന്ന 20,000 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയില്‍ നേമക്കാട് വില്ലേജില്‍ 1250 ഏക്കര്‍ ഭൂമി തിരിച്ച് പിടിച്ച കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ബാക്കി ഭൂമിയുടെ സര്‍വ്വേ ഡീമാര്‍ക്കേഷന്‍സുകള്‍ പൂര്‍ത്തിയായിട്ടുണ്ടോ ;

(സി) ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ടാറ്റായുടെ കൈവശത്തിലുള്ള സര്‍ക്കാര്‍ ഭൂമിയില്‍ എത്ര ഏക്കര്‍ തിരിച്ചു പിടിച്ചു എന്ന് വ്യക്തമാക്കാമോ ?

550

മരാമത്ത് വകുപ്പില്‍ സോഷ്യല്‍ ഓഡിറ്റിംഗ്

ശ്രീ. സി. ദിവാകരന്‍

,, കെ. രാജു

,, ജി.എസ്. ജയലാല്‍

ശ്രീമതി. .എസ്. ബിജിമോള്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() മരാമത്ത് വകുപ്പില്‍ സോഷ്യല്‍ ഓഡിറ്റിംഗ് സമ്പ്രദായം ഏര്‍പ്പെടുത്തിയിട്ടുണ്ടോ ; എന്നുമുതല്‍ ;

(ബി) സോഷ്യല്‍ ഓഡിറ്റിംഗിന്റെ പ്രത്യേകതകള്‍ എന്തെല്ലാം ;

(സി) ഈ പദ്ധതി ഏര്‍പ്പെടുത്തിയതിനുശേഷം കൃത്യമായി നടപ്പാക്കുന്നുണ്ടൊ ; ഇല്ലെങ്കില്‍ നടക്കാതിരിക്കാനുള്ള കാരണങ്ങള്‍ വെളിപ്പെടുത്തുമോ ;

(ഡി) വകുപ്പിലെ അഴിമതി തടയുന്നതിന് സോഷ്യല്‍ ഓഡിറ്റിംഗ് എത്രത്തോളം സഹായിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ ?

551

ജെന്‍ഡര്‍ ബഡ്ജറ്റിംഗ് പദ്ധതി

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

,, കെ.എം.ഷാജി

,, കെ.എന്‍.. ഖാദര്‍

,, റ്റി.. അഹമ്മദ്കബീര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മരാമത്ത്വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() പൊതുമരാമത്ത് വകുപ്പ് നടപ്പാക്കാന്‍ പോകുന്ന ജെന്‍ഡര്‍ ബഡ്ജറ്റിംഗ് പദ്ധതിയുടെ പ്രത്യേകതകള്‍ വിശദമാക്കാമോ.

(ബി) ഇതു നടപ്പാക്കുന്നതിന് പൊതുമരാമത്തുവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലനം നല്കുന്നുണ്ടോ; എങ്കില്‍ അതിന്റെ വിശദാംശം നല്കാമോ;

(സി) നടപ്പുവര്‍ഷം ഈ പദ്ധതിയിന്‍ കീഴില്‍ അനുവദിച്ച ഫണ്ടിനനുസൃതമായി എന്തൊക്കെ പണികളാണ് ഏറ്റെടുത്തിട്ടുളളത്;

(ഡി) അവ സമയബന്ധിതമായി നടപ്പാക്കുന്നതിന് സ്വീകരിച്ചിട്ടുളള നടപടികളുടെ വിശദ വിവരം നല്കാമോ?

552

അണ്‍എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപകരുടെ സേവന വേതന വ്യവസ്ഥകള്‍

ശ്രീ. . കെ. വിജയന്‍

,, സി. ദിവാകരന്‍

,, ചിറ്റയം ഗോപകുമാര്‍

,, കെ. അജിത്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() മുന്‍ ഗവണ്‍മെന്റിന്റെ കാലത്ത് അണ്‍എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപകരുടെ സേവന വേതന വ്യവസ്ഥകള്‍ സംബന്ധിച്ച് പഠനം നടത്താന്‍ നിയോഗിച്ചിരുന്ന സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചതെന്നാണ് ; ഈ റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശകള്‍ എന്തെല്ലാമായിരുന്നു ;

(ബി) പ്രസ്തുത റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ ?

553

നഗരറോഡുകള്‍ വികസിപ്പിക്കുന്നതിന് കര്‍മ്മപരിപാടികള്‍

ശ്രീ. വി. ഡി. സതീശന്‍

,, കെ. അച്ചുതന്‍

,, റ്റി. എന്‍. പ്രതാപന്‍

,, വര്‍ക്കല കഹാര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() നഗരറോഡുകള്‍ വികസിപ്പിക്കുന്നതിന് എന്തെല്ലാം കര്‍മ്മപരിപാടികളാണ് നടപ്പാക്കാനുദ്ദേശിക്കുന്നത്;

(ബി) ഇങ്ങനെ റോഡുകള്‍ വികസിപ്പിക്കുമ്പോള്‍ അവയുടെ ഇരുവശങ്ങളിലുമുള്ള പുരാതന നിര്‍മ്മിതികള്‍ നിലനിര്‍ത്താന്‍ നടപടി സ്വീകരിക്കുമോ ;

(സി) ഇതിന് പ്രത്യേക പദ്ധതി രൂപീകരിക്കുമോ; എങ്കില്‍ വിശദമാക്കുമോ?

554

കരമന-കളിയിക്കാവിള റോഡ്

ശ്രീ. ബി. സത്യന്‍

,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

,, വി. ശിവന്‍കുട്ടി

,, ആര്‍. സെല്‍വരാജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() കരമന-കളിയിക്കാവിള റോഡ് നാലുവരിപ്പാതയായി വികസിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) എങ്കില്‍ ഈ ആവശ്യത്തിന് എന്തു തുക വേണ്ടിവരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്;

(സി) മുന്‍ സര്‍ക്കാര്‍ ഈ റോഡ് വികസനത്തിന് തുക അനുവദിച്ചിരുന്നോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ;

(ഡി) മുന്‍സര്‍ക്കാരിന്റെ കാലത്ത് ഈ പദ്ധതിക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചിരുന്നോ;

() ഈ പദ്ധതി ഫാസ്റ്ട്രാക്കില്‍പ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ എന്ന് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് ?

555

അക്കാദമിക വികസന പ്രവര്‍ത്തനങ്ങള്‍

ശ്രീ. .പി. അബ്ദുളളക്കുട്ടി

,, അന്‍വര്‍ സാദത്ത്

,, .സി. ബാലകൃഷ്ണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അക്കാഡമിക് വികസന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുവാന്‍ എന്തെല്ലാം കര്‍മ്മപരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്;

(ബി) ഇതിനായി സെമിനാറുകള്‍, വര്‍ക്കുഷോപ്പുകള്‍, കോണ്‍ഫറന്‍സുകള്‍ എന്നിവ സജീവമായി നടത്തുന്നതിന് നടപടി സ്വീകരിക്കുമോ;

(സി) വിവിധ സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പരിശോധിക്കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തുമോ ?

556

ലീഗല്‍ മെട്രോളജി വകുപ്പ് ശക്തമാക്കുന്നതിന് നടപടി

ശ്രീ. കെ. അച്ചുതന്‍

,, പാലോട് രവി

,, റ്റി. എന്‍. പ്രതാപന്‍

,, വര്‍ക്കല കഹാര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്തെ ലീഗല്‍ മെട്രോളജി വകുപ്പ് ശക്തമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്;

(ബി) പ്രസ്തുത വകുപ്പില്‍ എന്തെല്ലാം ആധുനിക സാങ്കേതികവിദ്യകളാണ് പരിശോധനയുടെ ഗുണനിലവാരവും കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കാന്‍ ഉപയോഗിച്ചുവരുന്നത്;

(സി) ഇതിനായി എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍മാര്‍ക്ക് ആധുനിക ഉപകരണങ്ങള്‍ നല്‍കുന്നകാര്യം പരിഗണിക്കുമോ?

557

എയ്ഡഡ് സ്കൂളുകളുടെ ഉടമസ്ഥാവകാശം

ശ്രീ. . എം. ആരിഫ്

,, ജി. സുധാകരന്‍

പ്രൊഫ. സി. രവീന്ദ്രനാഥ്

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() എയ്ഡഡ് സ്കൂളുകളുടെ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യുന്നതിന് നിശ്ചയിച്ചിട്ടുളള വ്യവസ്ഥകള്‍ എന്തൊക്കെയാണ്;

(ബി) എയ്ഡഡ് സ്കൂളുകളുടെ ഉടമസ്ഥാവകാശം വ്യാപകമായി കൈമാറ്റം ചെയ്യപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യപ്പെട്ട സ്കൂളുകളുടെ വിശദാംശം ലഭ്യമാക്കാമോ;

(ഡി) ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യപ്പെടുന്ന പല സ്കൂളുകള്‍ക്കും സൌജന്യമായാണ് സ്ഥലം ലഭിച്ചതെന്നും ഇത് വന്‍വിലക്ക് വിറ്റ് സ്വകാര്യവ്യക്തികള്‍ ലാഭമുണ്ടാക്കുന്നുവെന്നുമുളള ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

() കൈമാറ്റം ചെയ്യപ്പെടുന്ന സ്കൂളുകള്‍ സ്ഥിതി ചെയ്യുന്ന സ്ഥലം മറ്റ് ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ എന്തെങ്കിലും സംവിധാനമുണ്ടോയെന്നറിയിക്കുമോ;?

558

സ്കൂള്‍ വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള് പാലിക്കുന്നതിന് നടപടി

ശ്രീമതി പി. അയിഷാ പോറ്റി

ശ്രീ. സി.കെ. സദാശിവന്‍

'' ബി.സത്യന്‍

'' ആര്‍.സെല്‍വരാജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() 35 വയസ്സില്‍ കുറഞ്ഞ പ്രായക്കാര്‍ സ്കൂള്‍ വാഹനങ്ങള്‍ ഓടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;

(ബി) പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുകൊണ്ടാണ് സ്കൂള്‍ വാഹനങ്ങള്‍ ഓടിക്കുന്നതെന്ന് ഉറപ്പാക്കാന്‍ സാധിച്ചിട്ടുണ്ടോ;

(സി) പ്രസ്തുത നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിന്‍ പരാജയപ്പെടുന്നത് എന്തുകൊണ്ടാണെന്ന് പരിശോധിച്ചിട്ടുണ്ടോ;

(ഡി) നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാനും അവലോകനം ചെയ്യാനും അടിയന്തിര നടപടി സ്വീകരിക്കുമോ?

559

ക്വിറ്റ് ഇന്ത്യാ സമരചരിത്രം

ശ്രീ. ജോസ് തെറ്റയില്‍

ശ്രീമതി ജമീലാ പ്രകാശം

ശ്രീ. മാത്യു റ്റി. തോമസ്

,, സി. കെ. നാണു

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ക്വിറ്റ് ഇന്ത്യാ സമരത്തെക്കുറിച്ച് സ്കൂള്‍, കോളേജ് തല വിദ്യാര്‍ത്ഥികളെ വിശദമായി പഠിപ്പിക്കുവാന്‍ നിലവിലുള്ള സിലബസില്‍ ഈ വിഷയം ഉള്‍പ്പെടുത്തിയിട്ടുണ്ടോ;

(ബി) ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;

(സി) ക്വിറ്റ് ഇന്ത്യ സമരനായകന്മാരായ ജയപ്രകാശ് നാരായണന്റെയും ഡോക്ടര്‍ റാം മനോഹര്‍ ലോഹ്യയുടെയും ജീവചരിത്രം സ്കൂള്‍, കോളേജ് തല സിലബസ്സില്‍ ഉള്‍പ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോ?

560

ദേശീയ പാതയിലെ ട്രാഫിക് സുരക്ഷാ പദ്ധതികള്‍

ശ്രീ. സണ്ണി ജോസഫ്

,, ഷാഫി പറമ്പില്‍

,, എം.പി. വിന്‍സെന്റ്

,, ലൂഡി യൂയിസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ദേശീയ പാതയില്‍ എന്തെല്ലാം ട്രാഫിക് സുരക്ഷാ പദ്ധതികളാണ് നടപ്പാക്കാനുദ്ദേശിക്കുന്നത്;

(ബി) ഇതിനായി 'ക്രാഷ് ബാരിയറുകള്‍' സ്ഥാപിക്കുന്ന കാര്യം പരിഗണിക്കുമോ;

(സി) സ്കൂളുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സമീപം സൈന്‍ബോര്‍ഡുകളും സീബ്രാ ക്രോസിംഗും സ്ഥാപിക്കുന്നതിന് നടപടിയെടുക്കുമോ?

561

മൂന്നാറിലെ സ്പെഷ്യല്‍ ഓഫീസിന്റെ ഏകോപന പ്രവര്‍ത്തനങ്ങള്‍

ശ്രീ. ബാബു എം. പാലിശ്ശേരി

,, കെ. കെ. ജയചന്ദ്രന്‍

,, വി. ചെന്താമരാക്ഷന്‍

,, പുരുഷന്‍ കടലുണ്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനുവേണ്ടി 2007 മെയ് 9 ന്റെ മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥാപിക്കപ്പെട്ട സ്പെഷ്യല്‍ ഓഫീസ് നിലവിലുണ്ടോ; എങ്കില്‍ സ്പെഷ്യല്‍ ഓഫീസര്‍ ആരാണ്;

(ബി) സ്പെഷ്യല്‍ ഓഫീസിന്റെ ഏകോപന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയായിരുന്നു;

(സി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനു ശേഷം ഇവിടത്തെ ഏതെല്ലാം അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുമാറ്റി; എത്ര ഏക്കര്‍ ഭൂമി പുതുതായി തിരിച്ചെടുത്തു;

(ഡി) അനധികൃതമായി പട്ടയങ്ങള്‍ നല്‍കിയ ആള്‍ക്കെതിരെയുളള അന്വേഷണം പൂര്‍ത്തിയായിട്ടുണ്ടോ; ചാര്‍ജ് ഷീറ്റ് തയ്യാറാക്കിയിട്ടുണ്ടോ;

() എങ്കില്‍ ചാര്‍ജ്ഷീറ്റ് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ ?

562

കയര്‍ ഭൂവസ്ത്രം ഉപയോഗിച്ച് റോഡ് നിര്‍മ്മാണം

ശ്രീ. പി. തിലോത്തമന്‍

,, മുല്ലക്കര രത്നാകരന്‍

,, കെ. അജിത്

ശ്രീമതി ഗീതാ ഗോപി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() കയര്‍ ഭൂവസ്ത്രം ഉപയോഗിച്ച് റോഡ് നിര്‍മ്മിക്കാനുള്ള പദ്ധതി രൂപകല്പന ചെയ്തിട്ടുണ്ടോ ;

(ബി) പരീക്ഷണാടിസ്ഥാനത്തില്‍ എവിടെയെല്ലാം ഇത്തരം റോഡുകള്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ ;

(സി) ഇത്തരത്തിലുള്ള റോഡ് നിര്‍മ്മാണം കൊണ്ട് എന്തെല്ലാം പ്രയോജനം ലഭിക്കുമെന്ന് വെളിപ്പെടുത്തുമോ ?

563

ആന്റി റാഗിംഗ് മോണിറ്ററിംഗ് സെല്ലുകള്‍

ശ്രീ. എം. . വാഹീദ്

,, കെ. ശിവദാസന്‍ നായര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() പ്രൊഫഷണല്‍ കോളേജുകളില്‍ റാഗിംഗ് നിരോധനം നടപ്പാക്കാന്‍ എന്തെല്ലാം സംവിധാനങ്ങളാണ് നിലവിലുള്ളത്;

(ബി) സംസ്ഥാനത്തെ സര്‍വ്വകലാശാലകളുടെ കീഴില്‍ ഇതിനായി ആന്റി റാഗിംഗ് മോണിറ്ററിംഗ് സെല്‍ തുടങ്ങുന്ന കാര്യം പരിഗണിക്കുമോ;

(സി) ഏതെങ്കിലും സര്‍വ്വകലാശാലയില്‍ ഇത്തരം സെല്ലുകള്‍ ആരംഭിക്കുന്നതിന് തീരുമാനമെടുത്തിട്ടുണ്ടോ;

(ഡി) എല്ലാ സര്‍വ്വകലാശാലകളിലും ഇത്തരം മോണിറ്ററിംഗ് സെല്ലുകള്‍ ആരംഭിക്കാന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നത് ?

564

ശബരിമലയിലേയ്ക്ക് സ്റേറ്റ് ഹൈവെ

ശ്രീ. അന്‍വര്‍ സാദത്ത്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ശബരിമലയിലേക്ക് സ്റേറ്റ് ഹൈവേ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ബി) ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ;

(സി) എവിടെ നിന്നാണ് ഈ സ്റേറ്റ് ഹൈവേ തുടങ്ങുന്നത് ?

565

കേരള സംസ്ഥാന കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍

ശ്രീ. എം.പി.അബ്ദുസ്സമദ് സമദാനി

,, എം.ഉമ്മര്‍

,, പി.ബി.അബ്ദുള്‍ റസാക്

,, മഞ്ഞളാംകുഴി അലി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മരാമത്ത്വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() കേരള സംസ്ഥാന കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്റെ രൂപീകരണത്തിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ വിശദമാക്കുമോ ;

(ബി) ഉദ്ദേശലക്ഷ്യങ്ങള്‍ക്കനുസൃതമായി പ്രോജക്ടുകള്‍ ഏറ്റെടുത്തു നടത്താന്‍ കോര്‍പ്പറേഷന് ഇപ്പോള്‍ സാധിക്കുന്നുണ്ടോ ; ഇല്ലെങ്കില്‍ അതിനുള്ള കാരണങ്ങള്‍ വ്യക്തമാക്കാമോ ;

(സി) കോര്‍പ്പറേഷന്റെ ലാഭകരമായ പ്രവര്‍ത്തനത്തിന് തടസ്സമായിട്ടുള്ള വസ്തുതകള്‍ക്ക് പരിഹാരം കാണാന്‍ നടത്തിയ ശ്രമങ്ങളുടെ വിശദാംശം വെളിപ്പെടുത്തുമോ ;

(ഡി) സര്‍ക്കാരിന്റെ പദ്ധതി നടത്തിപ്പില്‍ കോര്‍പ്പറേഷന് പങ്കാളിത്തം ലഭിക്കാന്‍ എന്തൊക്കെ ഇളവുകളാണ് അനുവദിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ ;

() കോര്‍പ്പറേഷന്റെ നിലവിലെ ലാഭനഷ്ടക്കണക്ക് സംബന്ധിച്ച വിശദവിവരം നല്കാമോ ?

566

അംഗീകാരമില്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

ശ്രീ. കെ.എന്‍.. ഖാദര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() അംഗീകാരമില്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന കുട്ടികളുടെ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ അവ പരിഹരിക്കാന്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

(സി) അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതിനുള്ള വ്യവസ്ഥകളെന്താണെന്ന് വ്യക്തമാക്കാമോ;

(ഡി) നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന അര്‍ഹതയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെല്ലാം അംഗീകാരം നല്‍കാന്‍ നടപടി സ്വീകരിക്കുമോ?

567

പഞ്ചവത്സര പദ്ധതിയുടെ സമീപന രേഖയില്‍ ഉള്‍പ്പെടുത്തിയ ടൂറിസം പദ്ധതികള്‍

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, എം.. വാഹീദ്

,, ഡൊമിനിക് പ്രസന്റേഷന്‍

,, സി.പി. മുഹമ്മദ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികജാതി-പിന്നോക്കസമുദായക്ഷേമവും വിനോദസഞ്ചാരവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() 12-ാം പഞ്ചവത്സര പദ്ധതിയുടെ സമീപന രേഖയില്‍ ടൂറിസം മേഖലയില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികള്‍ എന്തെല്ലാ മാണ്;

(ബി) പ്രധാന ടൂറിസ്റ് കേന്ദ്രങ്ങളില്‍ അടിസ്ഥാന സൌകര്യം വര്‍ദ്ധിപ്പിക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് സമീപന രേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്;

(സി) വിദേശനിക്ഷേപം ആകര്‍ഷിക്കത്തക്ക രീതിയില്‍ ടൂറിസം മേഖലയില്‍ പുതിയ പരിപാടികള്‍ ആവിഷ്ക്കരിച്ച് പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുമോ ?

568

പി.ഡബ്ള്യു.ഡി റസ്റ് ഹൌസുകള്‍

ശ്രീ. തോമസ് ഉണ്ണിയാടന്‍

,, റോഷി അഗസ്റിന്‍

ഡോ. എന്‍. ജയരാജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മരാമത്ത്വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് എത്ര പി.ഡബ്ള്യൂ.ഡി. റസ്റ്ഹൌസുകള്‍ ഉണ്ട്;

(ബി) ഇവയുടെ ഇപ്പോഴത്തെ അവസ്ഥ നിരീക്ഷിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;

(സി) പ്രസ്തുത റസ്റുഹൌസുകളും ഇതിന്റെ പരിസര പ്രദേശങ്ങളും വൃത്തിയായി സൂക്ഷിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(ഡി) നടപ്പു സാമ്പത്തിക വര്‍ഷം പുതിയ റസ്റ് ഹൌസുകള്‍ നിര്‍മ്മിക്കുന്നതിനും പഴയവ നവീകരിക്കുന്നതിനും പദ്ധതിയുണ്ടോ; വിശദാംശങ്ങള്‍ നല്കുമോ

569

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റാഗിംഗ്

ശ്രീ. എം. ഉമ്മര്‍

,, എം.പി. അബ്ദുസ്സമദ് സമദാനി

,, പി.ബി. അബ്ദുള്‍ റസാക്

,, മഞ്ഞളാംകുഴി അലി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍, പ്രത്യേകിച്ചും പ്രൊഫഷണല്‍ സ്ഥാപനങ്ങളില്‍ റാഗിംഗ് ഉണ്ടാവുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ;

(ബി) ഈ അദ്ധ്യയന വര്‍ഷത്തില്‍ അത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആ സംഭവങ്ങളില്‍ സ്വീകരിച്ച നടപടി സംബന്ധിച്ച വിശദ വിവരം നല്‍കാമോ;

(സി) ഏതെങ്കിലും വിദ്യാര്‍ത്ഥി സംഘടനയില്‍പ്പെട്ടവര്‍, അവരുടെ അംഗബലം വര്‍ദ്ധിപ്പിക്കാന്‍ നടത്തുന്ന സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥീ വിദ്യാര്‍ത്ഥിനികളെ ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവമേല്‍പ്പിക്കുകയും ചെയ്യുന്ന നിരവധി സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) ഇത്തരം ആക്രമണത്തിനിരയാവുന്ന കുട്ടികള്‍ മതിയായ സംരക്ഷണം ലഭിക്കാത്തതിനാല്‍ വിവരം പുറത്തുപറയാന്‍പോലും ഭയപ്പെടുന്ന അവസ്ഥയുണ്ടെന്ന കാര്യം പരിഗണിച്ചിട്ടുണ്ടോ; ഈ സ്ഥിതിവിശേഷം മിടുക്കരായ കുട്ടികളുടെ പഠനംപോലും തകര്‍ക്കാന്‍ ഇടയാക്കുന്നുണ്ടെന്ന കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ;

() വിദ്യാര്‍ത്ഥി യൂണിയന്‍ പ്രവര്‍ത്തനമെന്ന പേരില്‍ കാമ്പസ്സുകളില്‍ സംഘടിച്ചുനടത്തുന്ന ഇത്തരം ക്രൂരതകള്‍ക്ക് അറുതി വരുത്തി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠന സാഹചര്യം സമാധാനപൂര്‍ണ്ണമാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ ?

570

സ്വന്തമായി കെട്ടിടമില്ലാത്ത മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകള്‍

ശ്രീ. പി. ഉബൈദുളള

,, എന്‍. ഷംസുദ്ദീന്‍

,, സി. മോയിന്‍കുട്ടി

,, അബ്ദുറഹിമാന്‍ രണ്ടത്താണി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികജാതി -പിന്നോക്ക സമുദായക്ഷേമവും വിനോദ സഞ്ചാരവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:


() മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളുടെ പ്രവര്‍ത്തന നിലവാരം വിലയിരുത്തുന്നതിനുളള സംവിധാനത്തെക്കുറിച്ച് വിശദമാക്കുമോ;

(ബി) ഇത് സംബന്ധിച്ച് ഏറ്റവും ഒടുവില്‍ വിലയിരുത്തിയതിന്റെ വിശദവിവരം വെളിപ്പെടുത്തുമോ;

(സി) സ്വന്തമായി കെട്ടിടമില്ലാത്ത എത്ര എം.ആര്‍.എസുകള്‍ നിലവിലുണ്ട്; അവയ്ക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;

(ഡി) എം.ആര്‍.എസുകളിലേയ്ക്ക് വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡമെന്താണ്; അനുവദനീയമായ എണ്ണം വിദ്യാര്‍ത്ഥികള്‍ അവിടെ പഠിക്കുന്നുണ്ടോ; ഇല്ലെങ്കില്‍ കുട്ടികള്‍ കുറയാനുണ്ടായ കാരണം വ്യക്തമാക്കുമോ;

() പ്രസ്തുത സ്കൂളുകള്‍ക്കായി പ്രതിവര്‍ഷം ചെലവിടുന്ന തുകയെത്രയെന്ന് വ്യക്തമാക്കുമോ?

BACK

Home 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.