|
|
|
|
|
|
|
|
|
|
|
STARRED
|
|
QUESTIONS |
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are
here: Business >13th KLA >Second
Session>Starred Q & A |
KERALA
LEGISLATURE - STARRED QUESTIONS AND ANSWERS
|
|
THIRTEENTH KLA -
SECOND SESSION
|
|
(To read
Questions please enable unicode-Malayalam in
your system)
|
|
(To read
answers Please CLICK on
the Title of the
Questions)
|
|
|
Answer Provided
|
|
Answer Not Yet Provided
|
|
Q.
No |
Questions
|
511
|
കെ.എസ്.ആര്‍.ടി.സി.
ഡ്രൈവര്‍മാര്‍ക്ക്
പരിശീലനം
ശ്രീ.
കെ. ശിവദാസന്‍
നായര്‍
,,
ഡൊമിനിക്
പ്രസന്റേഷന്‍
,,
വര്‍ക്കല
കഹാര്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഗതാഗതവും
ദേവസ്വവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്‍.ടി.സി.യിലെ
പരിശീലകര്‍ക്കും
ഡ്രൈവര്‍മാര്‍ക്കും
തൊഴില്‍പരമായ
പരിശീലനം
നല്‍കുന്നതിന്
എന്തെല്ലാം
കര്‍മ്മപദ്ധതികളാണ്
ആവിഷ്ക്കരിച്ചിരിക്കുന്നത്;
(ബി)
ഡ്രൈവിംഗ്
ശീലങ്ങളിലും
സാങ്കേതിക
വശങ്ങളിലും
ഗവേഷണം
നടത്തുന്നതിന്
ഒരു
പ്രത്യേക
ഇന്‍സ്റിറ്റ്യൂട്ട്
സ്ഥാപിക്കുന്ന
കാര്യം
പരിഗണിക്കുമോ;
വിശദമാക്കുമോ;
(സി)
എവിടെയാണ്
ഇന്‍സ്റിറ്റ്യൂട്ട്
സ്ഥാപിക്കാനുദ്ദേശിക്കുന്നത്;
(ഡി)
ഇതിന്
കേന്ദ്രസഹായം
ലഭ്യമാണോ;
വിശദമാക്കുമോ?
|
512 |
സ്വകാര്യ
മേഖലയില്‍
പുതിയ
ദന്തല്‍
കോളേജുകള്‍
ഡോ.
കെ.ടി.ജലീല്‍
ശ്രീ.ഇ.പി.ജയരാജന്‍
,,
എം. ഹംസ
ശ്രീ.
റ്റി.വി.രാജേഷ്
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
കയറും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
പുതുതായി
ഡെന്റല്‍
കോളേജുകള്‍
തുടങ്ങുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ
;
(ബി)
അതിന്
സ്വകാര്യമേഖലയില്‍
നിന്ന്
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടോ
; എങ്കില്‍
വിശദാംശം
വെളിപ്പെടുത്തുമോ
;
(സി)
സ്വകാര്യ
മേഖലയില്‍
നിന്ന്
ലഭിച്ച
അപേക്ഷയില്‍
സ്വീകരിക്കേണ്ട
നിലപാടിനെപ്പറ്റി
ഇന്ത്യന്‍
ഡെന്റല്‍
കൌണ്‍സിലിന്റെ
നിര്‍ദ്ദേശം
എന്താണെന്ന്
വിശദമാക്കാമോ
;
(ഡി)
ഡെന്റല്‍
കോളേജ്
സ്വകാര്യമേഖലയില്‍
വീണ്ടും
തുടങ്ങുന്നതിന്
ലഭിച്ച
അപേക്ഷയില്‍
സര്‍ക്കാര്‍
നിലപാട്
വ്യക്തമാക്കാമോ
;നിലവില്‍
സര്‍ക്കാര്‍/
സ്വകാര്യ
മേഖലയില്‍
എത്ര
ഡെന്റല്‍
കോളേജുകള്‍
പ്രവര്‍ത്തിച്ചുവരുന്നു.
?
|
513 |
മഴവെള്ളക്കൊയ്ത്ത്
ശ്രീ.
തേറമ്പില്‍
രാമകൃഷ്ണന്‍
,,
പി.സി.
വിഷ്ണുനാഥ്
''
എം.എ.
വാഹീദ്
''
എ.പി.
അബ്ദുള്ളക്കുട്ടി
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ജലവിഭവ
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
മഴവെള്ളക്കൊയ്ത്ത്
വ്യാപിപ്പിക്കലും
ഭൂഗര്‍ഭജല
റീചാര്‍ജ്ജ്
പരിപാടിയുടെ
ലക്ഷ്യമെന്താണ്;
(ബി)
ഇത്
ഏത് ഏജന്‍സി
വഴിയാണ്
നടപ്പാക്കാനുദ്ദേശിക്കുന്നത്;
(സി)
ഇതിനായുള്ള
യൂണിറ്റുകളുടെ
നിര്‍മ്മാണം,
കിണറുകള്‍
റീചാര്‍ജ്ജ്
ചെയ്യുന്നതിനുള്ള
നടപടികള്‍
എന്നിവ
ഏതു
ഘട്ടം
വരെയായി;
(ഡി)
പ്രവര്‍ത്തനങ്ങള്‍
എന്നു
പൂര്‍ത്തീകരിക്കാനാകും
എന്നാണ്
കരുതുന്നത്?
|
514 |
ജലഗതാഗത
വകുപ്പിന്റെ
വെബ്സൈറ്റ്
ഡോ.
ടി. എം.
തോമസ്
ഐസക്
ശ്രീ.
കെ. കുഞ്ഞിരാമന്‍
(തൃക്കരിപ്പൂര്‍)
..
ആര്‍.
രാജേഷ്
,,
സി. കെ.
സദാശിവന്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഗതാഗതവും
ദേവസ്വവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ജലഗതാഗത
വകുപ്പിന്റെ
പ്രവര്‍ത്തന
മേഖല
ടൂറിസം
മേഖലയിലേയ്ക്കു
കൂടി
വ്യാപിപ്പിക്കുന്നത്
വകുപ്പിന്റെ
ലാഭകരമായ
നടത്തിപ്പ്
സാദ്ധ്യമാക്കുമെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍
വിശദാംശം
നല്‍കുമോ;
(ബി)
ജലഗതാഗത
വകുപ്പിന്റെ
വിവരങ്ങള്‍
അടങ്ങിയ
വെബ്സൈറ്റ്
കാലോചിതമായി
പരിഷ്കരിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ
?
|
515 |
സ്വകാര്യ
സ്കാനിംഗ്
സെന്റര്‍
ശ്രീ.
കെ. കുഞ്ഞിരാമന്‍
(ഉദുമ)
,,
കെ. രാധാകൃഷ്ണന്‍
,,
വി. ചെന്താമരാക്ഷന്‍
,,
കെ. ദാസന്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
കയറും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഡോക്ടര്‍മാര്‍
സ്വകാര്യ
സ്കാന്‍
സെന്ററുകളിലേക്ക്
രോഗികളെ
അയച്ച്
കമ്മീഷന്‍
വാങ്ങുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അത്
തടയാന്‍
മുന്‍
സര്‍ക്കാര്‍
സ്വീകരിച്ച
നടപടികള്‍
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ;
(സി)
ഇക്കാര്യത്തില്‍
എന്തെങ്കിലും
വ്യത്യസ്ത
നടപടികള്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ?
|
516 |
ആദിവാസി
സുരക്ഷയും
അവകാശങ്ങളും
ശ്രീ.അബ്ദുറഹിമാന്‍
രണ്ടത്താണി
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവര്‍ഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ളാവുകളും
മൃഗശാലകളുംവകുപ്പുമന്ത്രിസദയം
മറുപടി
നല്‍കുമോ:
(എ)
ഭാവിയില്‍
ആദിവാസികള്‍ക്കായി
സര്‍ക്കാര്‍
ആവിഷ്കരിക്കുന്ന
പദ്ധതികളുടെ
പ്രയോജനം
പൂര്‍ണമായും
അവര്‍ക്ക്
തന്നെ
ലഭിക്കുന്നുണ്ടെന്നുറപ്പുവരുത്താന്‍
എന്തെങ്കിലും
നടപടിക്രമം
ആവിഷ്കരിക്കുന്നുണ്ടോ;
ബി)
ഇതിനായി
പ്രത്യേക
നിയമനിര്‍മ്മാണം
നടത്തുന്ന
കാര്യം
പരിഗണനയിലുണ്ടോ;
(സി)
ആദിവാസി
ക്ഷേമപ്രവര്‍ത്തനകാര്യങ്ങളില്‍
വീഴ്ച
വരുത്തുന്ന
ഉദ്യോഗസ്ഥന്‍മാര്‍ക്ക്
എതിരെ
കര്‍ശന
നടപടി
ഉറപ്പുവരുത്തുമോ;
(ഡി)
ഭാവിയില്‍
ആദിവാസി
സുരക്ഷയും
അവകാശങ്ങളും
ഉറപ്പാക്കാനും
ആവാസമേഖലയുടെ
സവിശേഷതകള്‍
നിലനിര്‍ത്താനും
നടപടി
സ്വീകരിക്കുമോ;
എങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ?
|
517 |
സ്കൂള്‍
വിദ്യാര്‍ത്ഥികളുടെ
യാത്രാ
സംവിധാനം
സംബന്ധിച്ച
നടപടികള്‍
ശ്രീ.
സി. കൃഷ്ണന്‍
,,
റ്റി.വി.
രാജേഷ്
പ്രൊഫ.
സി. രവീന്ദ്രനാഥ്
ശ്രീ.
കെ. കുഞ്ഞമ്മത്
മാസ്റര്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഗതാഗതവും
ദേവസ്വവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
സ്കൂള്‍
വിദ്യാര്‍ത്ഥികളുടെ
യാത്രാ
സംവിധാനം
സംബന്ധിച്ച
1997-ലെ
സുപ്രീംകോടതിയുടെ
മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങള്‍
എന്തൊക്കെയായിരുന്നു;
വിശദമാക്കാമോ
;
(ബി)
അതിന്റെയടിസ്ഥാനത്തില്‍
സ്വീകരിക്കപ്പെട്ട
നടപടികള്‍
വിശദമാക്കാമോ
; അതിപ്പോള്‍
പാലിക്കപ്പെടുന്നുണ്ടോ
;
(സി)
മോട്ടോര്‍
വെഹിക്കിള്‍-വിദ്യാഭ്യാസ-ആഭ്യന്തര
വകുപ്പുകളുടെ
കോ-ഓര്‍ഡിനേഷനോടു
കൂടിയ
പ്രവര്‍ത്തനങ്ങള്‍
ഇക്കാര്യത്തില്‍
നടക്കുന്നുണ്ടോ
എന്നു
വ്യക്തമാക്കാമോ
?
|
518 |
ശബരിമല
തീര്‍ത്ഥാടനം
സംബന്ധിച്ച
സുരക്ഷാ
മാന്വല്‍
ശ്രീ.
ജോസഫ്
വാഴക്കന്‍
,,
അന്‍വര്‍
സാദത്ത്
,,
ഐ.സി.
ബാലകൃഷ്ണന്‍
,,
പാലോട്
രവി
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഗതാഗതവും
ദേവസ്വവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
ശബരിമല
തീര്‍ത്ഥാടന
കാലത്ത്
ഉണ്ടാകുന്ന
ദുരന്തങ്ങള്‍
ഒഴിവാക്കുന്നതിന്
എന്തെല്ലാം
നടപടികളാണ്
കൈക്കൊള്ളാന്‍
ഉദ്ദേശിക്കുന്നത്;
(ബി)
ഇതിന്
എത്രകോടി
രൂപ
അനുവദിച്ചിട്ടുണ്ട്;
(സി)
ദുരന്തങ്ങള്‍
ഒഴിവാക്കുന്നതിന്
സുരക്ഷാ
മാന്വല്‍
തയ്യാറാക്കിയിട്ടുണ്ടോ;
ഇതിന്റെ
വിശദാംശങ്ങള്‍
എന്തെല്ലാം;
(ഡി)
സുരക്ഷാ
മാന്വല്‍
വരുന്ന
തീര്‍ത്താടന
കാലം
ആരംഭിക്കുന്നതിന്
മുമ്പ്
നടപ്പാക്കാന്‍
നടപടി
സ്വീകരിക്കുമോ?
|
519 |
പുല്‍മേട്
ദുരന്തത്തെക്കുറിച്ച്
കമ്മീഷന്‍
റിപ്പോര്‍ട്ട്
ശ്രീ.
വര്‍ക്കല
കഹാര്‍
,,
ബെന്നി
ബെഹനാന്‍
,,
റ്റി.
എന്‍.
പ്രതാപന്‍
,,
വി. ഡി.
സതീശന്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഗതാഗതവും
ദേവസ്വവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
പുല്‍മേട്
ദുരന്തത്തെക്കുറിച്ച്
അന്വേഷിച്ച
കമ്മീഷന്‍
റിപ്പോര്‍ട്ട്
നടപ്പിലാക്കാന്‍
എന്തെല്ലാം
നടപടികളാണ്
എടുത്തിട്ടുള്ളത്;
(ബി)
ഇത്
നടപ്പാക്കുന്നതിന്
എന്തൊക്കെ
കാര്യങ്ങളണ്
ആസൂത്രണം
ചെയ്തിരിക്കുന്നത്;
(സി)
റിപ്പോര്‍ട്ടിലെ
ശുപാര്‍ശകള്‍
നടപ്പാക്കുന്നതിന്റെ
ഭാഗമായി
ദേവസ്വം
വകുപ്പ്
മറ്റ്
ബന്ധപ്പെട്ട
വകുപ്പുമായി
ഏകോപിച്ച്
പ്രവര്‍ത്തനങ്ങള്‍
നടത്താന്‍
തയ്യാറാകുമോ?
|
520 |
കെ.എസ്.ആര്‍.ടി.സി.
യുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിന്
നടപടി
ശ്രീ.
എ. കെ.
ബാലന്‍
,,
ബാബു
എം. പാലിശ്ശേരി
,,
എം. ഹംസ
,,
കെ. സുരേഷ്
കുറുപ്പ്
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഗതാഗതവും
ദേവസ്വവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്‍.ടി.സി.
യുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിന്
മുന്‍സര്‍ക്കാരിന്റെ
കാലത്ത്
സ്വീകരിച്ചു
വന്ന
നടപടികള്‍
മുടങ്ങിയതായി
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മുന്‍
സര്‍ക്കാര്‍
നടപ്പിലാക്കിയ
വികസന
പ്രവര്‍ത്തനങ്ങള്‍ക്ക്
തുടര്‍ച്ച
ഉറപ്പാക്കാനും
മാനേജ്മെന്റും
തൊഴിലാളികളും
തമ്മിലുള്ള
ബന്ധം
ശക്തിപ്പെടുത്താനും
തയ്യാറാകുമോ;
(സി)
യൂണിറ്റുകളുടെ
പ്രവര്‍ത്തനം
വിലയിരുത്താന്‍
തൊഴിലാളികളുമായുള്ള
ചര്‍ച്ച
ഇപ്പോള്‍
നടക്കുന്നുണ്ടോ;
(ഡി)
രാഷ്ട്രീയ
പ്രേരിതമായി
ജീവനക്കാരെ
സ്ഥലം
മാറ്റുന്ന
നില
ഒഴിവാക്കാന്‍
തയ്യാറാകുമോ;
(ഇ)
മൂലധനം
വര്‍ദ്ധിപ്പിക്കുന്നതിനായി
ഈ സര്‍ക്കാര്‍
പുതുതായി
എത്ര തുക
നല്‍കുകയുണ്ടായി?
|
521 |
ട്രാന്‍സ്പോര്‍ട്ട്
വാഹനങ്ങളിലെ
പരസ്യം
ശ്രീ.എം.
ചന്ദ്രന്‍
''
പുരുഷന്‍
കടലുണ്ടി
''
പി. അയിഷാ
പോറ്റി
''
എ.എം.
ആരിഫ്
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഗതാഗതവും
ദേവസ്വവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
ട്രാന്‍സ്പോര്‍ട്ട്
വാഹനങ്ങളില്‍
ഇപ്പോള്‍
പരസ്യം
പതിക്കുവാന്‍
അനുവാദം
നല്‍കുന്നുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച
മാനദണ്ഡങ്ങള്‍
വ്യക്തമാക്കാമോ;
(സി)
നടപ്പുവര്‍ഷം
കെ.എസ്.ആര്‍.ടി.സി
പരസ്യം
ഇനത്തില്‍
പ്രതീക്ഷിക്കുന്ന
വരുമാനം
എത്രയാണ്;
(ഇ)
പരസ്യം
പതിക്കുവാനുള്ള
കുത്തകാവകാശം
ഏതെങ്കിലും
സ്ഥാപനത്തിന്
നല്‍കാനുദ്ദേശിക്കുന്നുണ്ടോ;
ഇപ്പോള്‍
ആര്‍ക്കെങ്കിലും
നല്‍കിയിട്ടുണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ?
|
522 |
സമാന്തര
സര്‍വ്വീസ്
ശ്രീ.
ആര്‍.
സെല്‍വരാജ്
,,
പി. കെ.
ഗുരുദാസന്‍
,,
സി. കെ.
സദാശിവന്‍
,,
ബി. ഡി.
ദേവസ്സി
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഗതാഗതവും
ദേവസ്വവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
തലസ്ഥാന
നഗരിയില്‍
ഉള്‍പ്പെടെ
കെ.എസ്.ആര്‍.ടി.സി.യ്ക്ക്
സമാന്തരമായി
സര്‍വ്വീസുകള്‍
നടത്തുന്ന
സ്ഥിതി
വിശേഷം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സമാന്തര
സര്‍വ്വീസ്
നടത്തുന്ന
വാഹനങ്ങളെ
പിടികൂടി
പിഴ
ഈടാക്കുന്നുണ്ടോ;
(സി)
ഈ
സര്‍ക്കാര്‍
ഇതിനകം
എത്ര
സമാന്തര
സര്‍വ്വീസുകാരില്‍
നിന്ന്
പിഴ
ഈടാക്കിയിട്ടുണ്ട്;
(ഡി)
ഇത്
തടയാന്‍
മോട്ടോര്‍
വാഹന
വകുപ്പും
പോലീസും
കെ.എസ്.ആര്‍.ടി.സി.യും
സംയുക്ത
മായി
നടപ്പിലാക്കിയ
പദ്ധതി
ഇപ്പോള്‍
ഫലപ്രദമായി
പ്രവര്‍ത്തിക്കുന്നുണ്ടോ;
കാരണമെന്ത്;
ഇ)
ഇക്കാര്യം
പ്രത്യേകം
അവലോകനം
ചെയ്യുകയുണ്ടായോ;
എന്നാല്‍
എപ്പോള്‍
?
|
523 |
ക്ളിനിക്കല്‍
ചൈല്‍ഡ്
ഡവലപ്പ്മെന്റ്
ശ്രീ.
എന്‍.എ.
നെല്ലിക്കുന്ന്
,,
പി. ഉബൈദുളള
,,
കെ. എന്‍.
എ
ഖാദര്‍
,,
കെ. മുഹമ്മദുണ്ണി
ഹാജി
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
കയറും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
ക്ളിനിക്കല്‍
ചൈല്‍ഡ്
ഡവലപ്പ്മെന്റ്
രംഗത്ത്
ആരോഗ്യവകുപ്പിന്റെ
കീഴില്‍
പ്രവര്‍ത്തിക്കുന്ന
സംവിധാനങ്ങളെക്കുറിച്ച്
വിശദമാക്കുമോ;
(ബി)
കുട്ടികളിലുണ്ടാകുന്ന
ബുദ്ധിവികാസ
തകരാറുകളും,
അംഗവൈകല്യപ്രശ്നങ്ങളും
മുന്‍കൂട്ടി
കണ്ട്
തടയുന്നതിന്റെ
ഭാഗമായുളള
പ്രവര്‍ത്തനങ്ങളെക്കുറിച്ച്
വ്യക്തമാക്കുമോ;
(സി)
19 വയസ്സുവരെയുളള
കുട്ടികളുടെ
ബുദ്ധിവികാസം,
ശാരീരിക
മാനസിക
ആരോഗ്യ വളര്‍ച്ച,
ഭാഷാ
വികാസം
എന്നിവ
സംബന്ധിച്ചുളള
പരിശോധനകള്‍ക്ക്
വേണ്ടി
ക്ളിനിക്കുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
എങ്കില്‍
എവിടെയെല്ലാമെന്നും
അവയുടെ
പ്രവര്‍ത്തനരീതി
എന്തെല്ലാമെന്നും
വിശദമാക്കുമോ;
(ഡി)
ഈ
വിഷയങ്ങളില്‍
ആരോഗ്യപ്രവര്‍ത്തകരില്‍
അവബോധം
വളര്‍ത്താനും,
അവര്‍ക്ക്
പരിശീ
ലനം നല്‍കാനും
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍
വിശദവിവരം
നല്‍കാമോ;
(ഇ)
ഇതിന്റെ
പ്രവര്‍ത്തനങ്ങള്‍
സംസ്ഥാനത്ത്
എല്ലാ
ജില്ലയിലെ
കുട്ടികള്‍ക്കും
പ്രയോജനപ്രദമാകും
വിധം
വ്യാപിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ?
|
524 |
കെ.എസ്.ആര്‍.ടി.സി
ഷോപ്പിംഗ്
കം ഓഫീസ്
പദ്ധതി
ശ്രീ.
എ. പ്രദീപ്
കുമാര്‍
,,
വി. ശിവന്‍കുട്ടി
''
സാജു
പോള്‍
''
റ്റി.വി.
രാജേഷ്
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഗതാഗതവും
ദേവസ്വവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
നിര്‍മ്മാണത്തിലിരിക്കുന്ന
കെ.എസ്.ആര്‍.ടി.സിയുടെ
ഷോപ്പിംഗ്
കം ഓഫീസ്
പദ്ധതികളുടെ
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
തിരുവനന്തപുരത്ത്
തമ്പാനൂരിലെ
നിര്‍മ്മാണ
പ്രവൃത്തി
നിലച്ചിട്ടുണ്ടോ;
എങ്കില്‍
കാരണമെന്താണ്;
(സി)
പ്രസ്തുത
പദ്ധതി
എന്നു
പൂര്‍ത്തീകരിക്കാനായിരുന്നു
ലക്ഷ്യമിട്ടിരുന്നത്? |
525 |
സ്വകാര്യ
സ്ഥാപനങ്ങളില്‍
സര്‍ക്കാര്‍
നിരക്കില്‍
സ്കാനിംഗ്
ശ്രീ.
മഞ്ഞളാംകുഴി
അലി
,,
റ്റി.എ.അഹമ്മദ്
കബീര്‍
,,
സി.മമ്മൂട്ടി
,,
പി.ബി.അബ്ദുള്‍
റസാക്
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
കയറും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
മെഡിക്കല്‍
കോളേജ്
ആശുപത്രികളില്‍
സ്കാന്‍
ചെയ്യാനെത്തുന്ന
രോഗികളുടെ
തിരക്ക്
കണക്കിലെടുത്ത്,
സ്വകാര്യ
സ്കാനിംഗ്
സെന്ററുകളുടെ
സഹകരണത്തോടെ
സര്‍ക്കാര്‍
നിരക്കില്‍
സ്കാനിംഗ്
സൌകര്യം
ഏര്‍പ്പെടുത്താനുള്ള
ഒരു
പദ്ധതി
പരിഗണിക്കപ്പെട്ടിട്ടുണ്ടോ
;
(ബി)
എങ്കില്‍
ആ
പദ്ധതിയുടെ
ഇപ്പോഴത്തെ
സ്ഥിതിയെന്താണെന്നും,
പദ്ധതിയുടെ
വിശദാംശമെന്താണെന്നും
വെളിപ്പെടുത്തുമോ
;
(സി)
സര്‍ക്കാര്‍
നിരക്കിനേക്കാള്‍
കുറഞ്ഞ
നിരക്കില്‍
രോഗികള്‍ക്ക്
സ്കാനിംഗ്
നടത്താമെന്ന
വാഗ്ദാനം
ഏതെങ്കിലും
സ്വകാര്യ
സ്കാനിംഗ്
സ്ഥാപനത്തില്‍
നിന്നും
ലഭിച്ചിട്ടുണ്ടോ
; എങ്കില്‍
അതേക്കുറിച്ച്
പരിശോധിക്കുമോ
;
(ഡി)
ഒരു
വിഭാഗം
ഡോക്ടര്‍മാരും,
ചില
സ്കാനിംഗ്
സെന്റര്‍
ഉടമ കളും
ചേര്‍ന്ന്
പാവപ്പെട്ട
രോഗികളെ
ചൂഷണം
ചെയ്യുന്നതായ
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ
;
(ഇ)
എങ്കില്‍
ഇത്
തടയാന്‍
സര്‍ക്കാര്‍
നിരക്കില്‍
സ്കാനിംഗ്
നടത്താന്‍
തയ്യാറുള്ള
സ്കാന്‍
സെന്ററുകളുടെ
സംസ്ഥാനതല
പാനല്‍
തയ്യാറാക്കി,
അത്
പ്രസിദ്ധപ്പെടുത്താനും,
സര്‍ക്കാര്‍
സംവിധാനം
അപര്യാപ്തമാകുന്ന
സാഹചര്യത്തില്‍
പാനലിലുള്ള
സെന്ററുകളിലേക്ക്
മാത്രം
രോഗികളെ
റഫര്‍
ചെയ്യാനുമുള്ള
നടപടികള്‍
സ്വീകരിയ്ക്കുമോ
?
|
526 |
ഡ്രൈവിംഗ്
ലൈസന്‍സും
വാഹന
രജിസ്ട്രേഷനും
ഓണ്‍ലൈനില്‍
ശ്രീ.
പി. ശ്രീരാമകൃഷ്ണന്‍
,,
എം.എ.
ബേബി
,,
വി. ചെന്താമരാക്ഷന്‍
,
ജെയിംസ്
മാത്യു
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഗതാഗതവും
ദേവസ്വവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
ഡ്രൈവിംഗ്
ലൈസന്‍സിന്
അപേക്ഷിക്കാനും
വാഹന
രജിസ്ട്രേഷനും
ഓണ്‍ലൈന്‍
സൌകര്യമൊരുക്കുന്നതിനുളള
നടപടികള്‍
ഇപ്പോള്‍
ഏത്
ഘട്ടത്തിലാണ്;
(ബി)
ഗതാഗത
വകുപ്പിന്
ഇതു
സംബന്ധമായ
കേന്ദ്രനിര്‍ദ്ദേശം
വല്ലതും
ലഭിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
റീജിയണല്‍
ട്രാന്‍സ്പോര്‍ട്ട്
ഓഫീസുകളിലെ
ഇടനിലക്കാരെ
ഒഴിവാക്കാന്‍
ഓണ്‍ലൈന്‍
സംവിധാനം
പ്രയോജനപ്പെടുമെന്ന
കാര്യം
സര്‍ക്കാര്‍
പരിഗണിക്കുമോ;
(ഡി)
ഇക്കാര്യത്തില്‍
സംസ്ഥാനം
ഇതിനകം
സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ
?
|
527 |
ട്രെയിന്‍
റൂട്ടിന്
സമാന്തരമല്ലാത്ത
റൂട്ടുകളില്‍
കൂടുതല്‍
ബസ് സര്‍വ്വീസ്
ശ്രീമതി
ജമീലാ
പ്രകാശം
ശ്രീ.
മാത്യു
റ്റി. തോമസ്
,,
ജോസ്
തെറ്റയില്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഗതാഗതവും
ദേവസ്വവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്‍.ടി.സി.
യുടെ
ടിക്കറ്റ്
വില്പനയില്‍
പത്ത്
ശതമാനം
കുറവ്
വന്നിട്ടുണ്ടെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
എങ്കില്‍
അതിന്റെ
കാരണം
പരിശോധിച്ചിട്ടുണ്ടോ
;
(സി)
അത്
സംബന്ധിച്ച
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ
;
(ഡി)
കെ.എസ്.ആര്‍.ടി.സി.
യുടെ
അധികം
സര്‍വ്വീസുകളും
ട്രെയിന്‍
സര്‍വ്വീസ്
റൂട്ടുകള്‍ക്ക്
സമാന്തരമായിട്ടാണ്
ഓടിക്കുന്നതെന്നും
അത്
വരുമാനത്തെ
സാരമായി
ബാധിക്കുന്നുണ്ടെന്നും
ഉള്ള
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഇ)
ട്രെയിന്‍
റൂട്ടിന്
സമാന്തരമല്ലാത്ത
റൂട്ടുകളില്‍
കൂടുതല്‍
സര്‍വ്വീസ്
നടത്താന്‍
കഴിയുന്ന
രീതിയില്‍
കെ.എസ്.ആര്‍.ടി.സി.
ബസ്
സര്‍വ്വീസുകളെയും
ഷെഡ്യൂളുകളെയും
പുനഃക്രമീകരിക്കാനുള്ള
നയപരമായ
തീരുമാനം
കൈക്കൊള്ളുവാന്‍
തയ്യാറാകുമോ
? |
528 |
ഡാമുകളുടെ
ആഴവും
വിസ്തൃതിയും
ശ്രീ.വി.എസ്.
സുനില്‍
കുമാര്‍
ശ്രീമതി.
ഗീതാഗോപി
ശ്രീ.
ഇ.കെ.
വിജയന്‍
,,
ഇ. ചന്ദ്രശേഖരന്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ജലവിഭവ
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏതെങ്കിലും
ഡാമുകളുടെ
ആഴവും
വിസ്തൃതിയും
കൂട്ടുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;എങ്കില്‍
ഏതെല്ലാം
ഡാമുകള്‍;
(ബി)
ആഴവും
വിസ്തൃതിയും
വര്‍ദ്ധിപ്പിക്കുന്നതിനുമുമ്പ്
പാരിസ്ഥിതികാഘാത
പഠനം
നടത്തിയിട്ടുണ്ടോ;
എങ്കില്‍
ആ
പഠനങ്ങളുടെ
വെളിച്ചത്തില്‍
മുന്‍കരുതലിനായും,
പരിസ്ഥിതി
സംരക്ഷണത്തിനായി
എന്തെല്ലാം
നടപടികള്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടെന്ന്വ്യക്തമാക്കുമോ
?
|
529 |
ഗുരുവായൂര്‍
ക്ഷേത്രത്തിലെ
സുരക്ഷാക്രമീകരണങ്ങള്‍
ശ്രീ.
കെ.വി.
അബ്ദുള്‍
ഖാദര്‍
,,
കോടിയേരി
ബാലകൃഷ്ണന്‍
,,
കെ. രാധാകൃഷ്ണന്‍
പ്രൊഫ.
സി. രവീന്ദ്രനാഥ്
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഗതാഗതവും
ദേവസ്വവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
ഗുരുവായൂര്‍
ക്ഷേത്രത്തിലെ
ഭക്തജനത്തിരക്ക്
നിയന്ത്രിക്കുന്നതിനും
സുരക്ഷാ
ക്രമീകരണങ്ങള്‍
മെച്ചപ്പെടുത്തുന്നതിനുമായി
പ്രത്യേക
സംവിധാനം
ഏര്‍പ്പെടുത്തണമെന്ന്
കേന്ദ്ര
സുരക്ഷാ
ഏജന്‍സി
ശുപാര്‍ശ
നല്‍കിയിട്ടുണ്ടോ
; വിശദാംശങ്ങള്‍
ലഭ്യമാക്കുമോ
;
(ബി)
തീവ്രവാദി
ആക്രമണ
സാദ്ധ്യതയെക്കുറിച്ചുള്ള
റിപ്പോര്‍ട്ടുകള്‍
വരുന്ന
സാഹചര്യത്തില്‍
ഗുരുവായൂരിലെ
സുരക്ഷാ
സംവിധാനം
കുറ്റമറ്റതാക്കുന്നതിന്
നടപടി
സ്വീകരിക്കുമോ
?
|
530 |
ആരോഗ്യരംഗത്ത്
ആശാവര്‍ക്കര്‍മാരുടെ
പ്രവര്‍ത്തനം
ശ്രീ.
ജോസ്
തെറ്റയില്‍
,,
സി. കെ.
നാണു
,,
മാത്യു
റ്റി. തോമസ്
ശ്രീമതി
ജമീലാ
പ്രകാശം
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
കയറും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
പ്രാഥമിക
ആരോഗ്യ
കേന്ദ്രങ്ങള്‍
കമ്മ്യൂണിറ്റി
ഹെല്‍ത്ത്
സെന്ററുകള്‍
എന്നിവയുമായി
ബന്ധപ്പെട്ട്
എത്ര ആശാ
വര്‍ക്കര്‍മാരാണ്
പ്രവര്‍ത്തിക്കുന്നത്;
(ബി)
അവര്‍
എന്നുമുതല്‍
ഏതു
പദ്ധതി
പ്രകാരമാണ്
നിയോഗിക്കപ്പെട്ടത്;
(സി)
ഇതു
സംബന്ധിച്ച്
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(ഡി)
ആതുര
സേവനത്തില്‍
ആത്മാര്‍ത്ഥതയോടെ
ഇടപെട്ടുകൊണ്ടിരിക്കുന്ന
ആശാവര്‍ക്കര്‍മാര്‍
ഇന്ന്
അനുഭവിക്കുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
എങ്കില്‍
അവയ്ക്ക്
പരിഹാരം
കാണാന്‍
എന്തു
നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്?
|
531 |
കുപ്പിവെള്ളം
ശ്രീ.
ഐ.സി.
ബാലകൃഷ്ണന്‍
,,
വി.റ്റി.
ബല്‍റാം
,,
അന്‍വര്‍
സാദത്ത്
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ജലവിഭവ
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
കേരള
ജല
അതോറിറ്റി
കുപ്പിവെള്ളം
ഉല്പാദിപ്പിക്കുന്ന
യൂണിറ്റുകള്‍
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഇതിന്റെ
പ്രവര്‍ത്തനങ്ങള്‍
ഏതുഘട്ടം
വരെയായി;
(സി)
ഇതിനുള്ള
ഭരണാനുമതി
ലഭിച്ചിട്ടുണ്ടോ;
(ഡി)
പ്ളാനും
ഡിസൈനും
തയ്യാറാക്കുന്ന
ജോലികള്‍
ആരംഭിച്ചിട്ടുണ്ടോ?
|
532 |
അന്ധതാ
നിവാരണ
പദ്ധതികള്‍
ശ്രീ.
കോവൂര്‍
കുഞ്ഞുമോന്‍
,,
എ. എ.
അസീസ്
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
കയറും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
അന്ധതാ
നിവാരണത്തിനായി
കേന്ദ്രാവിഷ്കൃതമായും
സംസ്ഥാനാവിഷ്കൃതമായും
നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന
പദ്ധതികള്‍
ഏതൊക്കെയാണ്;
(ബി)
ഇവയ്ക്കാവശ്യമായ
ഫണ്ട്
ഏതൊക്കെ
മാര്‍ഗ്ഗങ്ങളിലൂടെയാണ്
കണ്ടെത്തുന്നത്;
(സി)
പൂര്‍ണ്ണമായും
അന്ധത
ബാധിച്ചവരെ
സംബന്ധിച്ച
റിപ്പോര്‍ട്ട്
ജില്ലാടിസ്ഥാനത്തില്‍
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍
ജില്ലാടിസ്ഥാനത്തിലുള്ള
എണ്ണം
ലഭ്യമാക്കുമോ;
(ഡി)
അവര്‍ക്ക്
കാഴ്ച
ലഭ്യമാക്കാന്‍
എന്തൊക്കെ
നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
|
533 |
അന്തര്‍
സംസ്ഥാന
ബസുകള്‍
ശ്രീ.
വി.പി
സജീന്ദ്രന്‍
,,
എ.റ്റി.
ജോര്‍ജ്
,,
എം.പി.
വിന്‍സെന്റ്
,,
ലൂഡി
ലൂയിസ്
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഗതാഗതവും
ദേവസ്വവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
യാത്രക്കാരുടെ
വര്‍ദ്ധനവ്
കണക്കിലെടുത്ത്
കെ.എസ്.ആര്‍.ടി.സി.
കൂടുതല്‍
അന്തര്‍
സംസ്ഥാന
ബസുകള്‍
തുടങ്ങാന്‍
ഉദ്ദേശിക്കുന്നുണ്ടോ
;
(ബി)
എങ്കില്‍
ഇതിനായി
എന്തെല്ലാം
നടപടികള്‍
ആരംഭിച്ചിട്ടുണ്ട്
;
(സി)
ഇതിനായി
അയല്‍
സംസ്ഥാനങ്ങളുമായി
ചര്‍ച്ച
നടത്തിയിട്ടുണ്ടോ
; വിശദാംശങ്ങള്‍
എന്തെല്ലാം
?
|
534 |
ഡയാലിസിസ്സ്
യൂണിറ്റുകളുടെ
കാര്യക്ഷമത
ശ്രീ.
ഷാഫി
പറമ്പില്‍
,,
സണ്ണി
ജോസഫ്
,,
ലൂഡി
ലൂയിസ്
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
കയറും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
ആശുപത്രികളില്‍
ഡയാലിസ്സിസ്സ്
യൂണിറ്റുകളുടെ
കാര്യക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം
നടപടികളാണ്
കൈകൊണ്ടിട്ടുള്ളത്;
(ബി)
ഏതെല്ലാം
ആശുപത്രികളിലാണ്
ഈ
യൂണിറ്റുകള്‍
നിലവിലുള്ളത്;
(സി)
എല്ലാ
താലൂക്ക്
ആശുപത്രികളിലും
ഈ
യൂണിറ്റുകള്‍
ആരംഭിക്കുന്ന
കാര്യം
പരിഗണിക്കുമോ
?
|
535 |
ആയുര്‍വേദത്തിന്റെ
പ്രചാരണം
ശ്രീ.
ഹൈബി
ഈഡന്‍
,,പി.എ.
മാധവന്‍
,,
എം.പി.
വിന്‍സെന്റ്
,,
ബെന്നി
ബെഹനാന്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
കയറും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
ആയുര്‍വേദത്തിന്റെ
പ്രചാരണം
സംബന്ധിച്ച്
എന്തെല്ലാം
കര്‍മ്മ
പരിപാടികളാണ്
ആസൂത്രണം
ചെയ്തിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ജില്ലാ-സംസ്ഥാന-ദേശീയ-അന്തര്‍ദേശീയ
തലത്തില്‍
സാമൂഹ്യ-സാംസ്ക്കാരിക
പ്രദര്‍ശനങ്ങള്‍
ഇതിനായി
സംഘടിപ്പിക്കുമോ;
(സി)
പ്രസ്തുത
ചികിത്സാ
രീതിയെക്കുറിച്ച്
ബോധവല്‍ക്കരണ
ക്ളാസ്സുകളും
സെമിനാറുകളും
സംഘടിപ്പിക്കാന്‍
നടപടി
സ്വീകരിക്കുമോ
?
|
536 |
ഭക്ഷ്യ
വസ്തുക്കളിലെ
മായം
ചേര്‍ക്കല്‍
ശ്രീ.
കെ. രാധാകൃഷ്ണന്‍
,,
എസ്. രാജേന്ദ്രന്‍
,,
ആര്‍.
രാജേഷ്
ശ്രീമതി
കെ.എസ്.
സലീഖ
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
കയറും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യവസ്തുക്കളിലെ
മായം
ചേര്‍ക്കല്‍
തടയുന്നതിനുള്ള
1954-ലെ
പി.എഫ്.എ.
ആക്റ്റിനു
പകരം
കേന്ദ്രസര്‍ക്കാര്‍
പുതിയ
നിയമം
ആവിഷ്ക്കരിച്ചിട്ടുണ്ടോ
;
(ബി)
എങ്കില്‍
അതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ
;
(സി)
പ്രസ്തുത
നിയമം
സംസ്ഥാനത്ത്
നടപ്പില്‍
വരുത്തിയിട്ടുണ്ടോ
;
(ഡി)
പ്രസ്തുത
നിയമം
സംസ്ഥാനത്ത്
നടപ്പിലാക്കാന്‍
സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണ്
;
(ഇ)
പകര്‍ച്ചവ്യാധികള്‍
വന്‍തോതില്‍
വ്യാപിച്ചുകൊണ്ടിരിക്കുന്ന
സാഹചര്യത്തില്‍
ഈ
നിയമപ്രകാരം
ഭക്ഷ്യവസ്തുക്കളുടെ
ഗുണമേന്മ
ഉറപ്പുവരുത്തുന്നതിനുള്ള
പരിശോധനകള്‍
നടക്കുന്നില്ലെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(എഫ്)
എങ്കില്‍
അത്
പരിഹരിക്കുന്നതിന്
സര്‍ക്കാര്‍
സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ
? |
537 |
ഡി-അഡിക്ഷന്‍
സെന്ററുകളുടെ
പ്രവര്‍ത്തനം
ശ്രീ.
സി.പി.
മുഹമ്മദ്
,,
വി.ഡി.
സതീശന്‍
,,
കെ. അച്ചുതന്‍
,,
റ്റി.എന്‍.
പ്രതാപന്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
കയറും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഡി-അഡിക്ഷന്‍
സെന്ററുകളുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്താന്‍
കൈക്കൊണ്ടിട്ടുള്ള
നടപടികള്‍
എന്തെല്ലാം,
വിശദമാക്കുമോ
;
(ബി)
പ്രസ്തുത
സെന്ററുകളിലെ
ആശുപത്രികളുടെ
രൂപികരണത്തിന്
എന്തെല്ലാം
നടപടികള്‍
കൈക്കൊണ്ടിട്ടുണ്ട്
;
(സി)
ഇതിന്
എത്ര തുക
വകയിരുത്തിയിട്ടുണ്ട്
? |
538 |
മെഡിക്കല്‍
സര്‍വ്വീസ്
കോര്‍പ്പറേഷന്റെ
സേവനം
ശ്രീ.
ചിറ്റയം
ഗോപകുമാര്‍
,,
വി.എസ്.
സുനില്‍
കുമാര്‍
,,
പി. തിലോത്തമന്‍
,,
ഇ.കെ.
വിജയന്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
കയറും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
മരുന്ന്
സംഭരണത്തിന്
തദ്ദേശ
സ്ഥാപനങ്ങള്‍
മുന്‍കൂറായി
മെഡിക്കല്‍
കോര്‍പ്പറേഷന്
തുക
അടച്ചിട്ടുണ്ടോ
; ഉണ്ടെങ്കില്‍
എത്ര
തുകയെന്ന്
വ്യക്തമാക്കാമോ
;
(ബി)
തുക
അടച്ചിട്ടും
യഥാസമയം
തദ്ദേശസ്ഥാപനങ്ങള്‍ക്ക്
മരുന്നുകള്‍
നല്‍കാന്‍
കഴിയാതെ
വന്നിട്ടുണ്ടോ
; ഉണ്ടെങ്കില്‍
ഇതിനുള്ള
കാരണം
വ്യക്തമാക്കുമോ
;
(സി)
മരുന്നിന്റെ
വില
കൂടാതെ
പ്രസ്തുത
സ്ഥാപനങ്ങളില്‍
നിന്നും
സര്‍വ്വീസ്
ചാര്‍ജ്ജ്
ഈടാക്കാറുണ്ടോ
; ഉണ്ടെങ്കില്‍
എത്ര
ശതമാനം;
(ഡി)
മെഡിക്കല്‍
സര്‍വ്വീസ്
കോര്‍പ്പറേഷന്റെ
സേവനം
മുന്‍കാലങ്ങളെ
അപേക്ഷിച്ച്
കുറഞ്ഞു
വരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഉണ്ടെങ്കില്‍
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിന്
കഴിയാതെ
പോയതിന്റെ
കാരണം
വിശദമാക്കുമോ?
|
539 |
ജലസേചന
പദ്ധതികള്‍
പരിഷ്ക്കരിക്കാന്‍
നടപടി
ശ്രീ.
എം. ഉമ്മര്‍
,,
എന്‍.
ഷംസുദ്ദീന്‍
,,
വി. എം.
ഉമ്മര്‍
മാസ്റര്‍
,,
പി. കെ.
ബഷീര്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ജലവിഭവ
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നിലവിലുള്ള
ജലസേചന
പദ്ധതികള്‍ക്ക്
കാര്‍ഷികമാറ്റങ്ങള്‍ക്കനുസൃതമായി
കൂടുതല്‍
ഉപയോഗപ്രദമാക്കുന്നത്
ലക്ഷ്യമിട്ട്
പരിഷ്ക്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍
വിശദമാക്കുമോ;
(ബി)
പുതുതായി
ഡിസൈന്‍
ചെയ്ത്
നടപ്പാക്കുന്ന
പദ്ധതികള്‍ക്ക്
ഘടനാപരമായും
പ്രവര്‍ത്തനപരമായും
മുന്‍കാല
പദ്ധതികളില്‍
നിന്നും
വ്യത്യാസം
വരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
കൃഷിക്കുള്ള
ജലവിതരണ
സംവിധാനത്തില്‍
എന്തെല്ലാം
കാലാനുസൃത
മാറ്റങ്ങള്‍
ആവശ്യമാണ്;
(ഡി)
പരമ്പരാഗത
കനാല്‍
സംവിധാനം
ഒട്ടേറെ
പരിമിതികള്‍
ഉള്ളതാണെന്നും,
ഇക്കാര്യത്തില്‍
ആധുനിക
സംവിധാനങ്ങള്‍
ഉപയോഗപ്പെടുത്തി,
ആവര്‍ത്തനച്ചെലവും
ഭൂമിയുടെ
അമിതോപയോഗവും
പരിമിതപ്പെടുത്തേണ്ടതാണെന്നും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കുമോ
?
|
540 |
ആയുര്‍വേദ
ഡിസ്പെന്‍സറികള്‍
ശ്രീ.
പി.സി.
വിഷ്ണുനാഥ്
,,
എ.റ്റി.
ജോര്‍ജ്
,,
അന്‍വര്‍
സാദത്ത്
,,
ജോസഫ്
വാഴക്കന്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
കയറും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആയുര്‍വേദ
ഡിസ്പെന്‍സറികള്‍
ശക്തിപ്പെടുത്തുന്നതിന്
എന്തെല്ലാം
നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ആയുര്‍വേദ
ഡിസ്പെന്‍സറികള്‍
ഇല്ലാത്ത
തെരഞ്ഞെടുക്കപ്പെട്ട
പഞ്ചായത്തുകളില്‍
ഇവ
ആരംഭിക്കുന്നതിന്
നടപടി
എടുക്കുമോ;
(സി)
തീര്‍ത്ഥാടന
കേന്ദ്രങ്ങളില്‍
ഉത്സവ
കാലങ്ങളില്‍
താല്‍ക്കാലിക
ഡിസ്പെന്‍സറികള്‍
സ്ഥാപിക്കുന്ന
കാര്യം
പരിഗണിക്കുമോ?
|
|
|
|
|
|
|
BACK
|
|
|