UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

4926

പുതിയ വ്യവസായ സംരംഭങ്ങള്‍

ശ്രീ. റോഷി അഗസ്റിന്‍

'' തോമസ് ഉണ്ണിയാടന്‍

() പുതിയ വ്യവസായ സംരംഭങ്ങള്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ആരംഭിക്കുന്നതിന് നടപടികള്‍ ഉണ്ടാകുമോ;

(ബി) പുതിയ വ്യവസായ സംരംഭങ്ങള്‍ സംസ്ഥാനത്തെ തൊഴില്‍ ലഭ്യത ഉറപ്പ് വരുത്തുന്നതിനും അസംസ്കൃത വസ്തുക്കള്‍ കാര്യക്ഷമമായി ഉപയോഗപ്പെടുത്തുന്ന തരത്തിലുമായിരിക്കുവാന്‍ നടപടി ഉണ്ടാകുമോ;

(സി) വേസ്റ് ഉപയോഗപ്പെടുത്തി ജില്ലകള്‍ തോറും വൈദ്യുതി, വളം, മുതലായവ ഉണ്ടാക്കുന്ന വ്യാവസായിക സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?

4927

എമര്‍ജിംഗ് കേരള പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍

ശ്രീ. കെ.എന്‍.. ഖാദര്‍

,, കെ.എം. ഷാജി

,, കെ. മുഹമ്മദുണ്ണി ഹാജി

,, പി.ബി. അബ്ദുള്‍ റസാക്

() 'എമര്‍ജിംഗ് കേരള പദ്ധതി' മുഖേന എത്ര കോടി രൂപയുടെ വിദേശ മൂലധനമാണ് പ്രതീക്ഷിക്കുന്നത്;

(ബി) ഏതെല്ലാം വ്യവസായങ്ങള്‍ക്കാണ് ഈ സംരംഭക പരിപാടിയില്‍ മുന്‍ഗണന നല്‍കുന്നത്;

(സി) സ്വദേശത്തു നിന്നും സമാഹരിക്കുവാന്‍ കഴിയുന്ന മൂലധനത്തിന്റെ സാധ്യതകള്‍ പരിശോധിച്ചിട്ടുണ്ടോ?

4928

പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി സമീപന രേഖ

ശ്രീ. ജോസഫ് വാഴക്കന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, കെ. ശിവദാസന്‍ നായര്‍

,, . റ്റി. ജോര്‍ജ്

() പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ സമീപന രേഖയില്‍ വ്യവസായ-.ടി. മേഖലകള്‍ക്ക് എന്തെല്ലാം തീരുമാനങ്ങളാണ് കൈക്കൊണ്ടിട്ടുള്ളത് ;

(ബി) നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിന് എതെല്ലാം സമഗ്ര പദ്ധികളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് ;

(സി) ഇതിന് സഹായകരമാകുന്ന രീതിയില്‍ 'എമര്‍ജിംഗ് കേരള പദ്ധതി'യെ പ്രയോജനപ്പെടുത്തുമോ ?

4929

വ്യവസായ നയം

ഡോ. ടി.എം. തോമസ് ഐസക്

ശ്രീ. . കെ. ബാലന്‍

,, എളമരം കരീം

ഡോ. കെ.ടി. ജലീല്‍

() കേന്ദ്ര ആസൂത്രണ കമ്മീഷന്‍, വ്യവസായനയം രൂപപ്പെടുത്തുന്നത് സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടോ ; എങ്കില്‍ അത് സംബന്ധിച്ച് വിശദമാക്കാമോ ;

(ബി) ആസൂത്രണ കമ്മീഷന്‍ മുന്‍പാകെ സര്‍ക്കാര്‍ സമര്‍പ്പിച്ച വ്യവസായ നയം സംബന്ധിച്ച പരിഷ്കരണ നിര്‍ദ്ദേശം എന്തായിരുന്നു; വിശദമാക്കാമോ?

4930

വ്യവസായ പാര്‍ക്കുകള്‍ അനുവദിക്കുന്നതിന് ആവശ്യമായ മാനദണ്ഡങ്ങള്

ശ്രീമതി പി. അയിഷാ പോറ്റി

() നിയോജകമണ്ഡലം തലത്തില്‍ വ്യവസായ പാര്‍ക്കുകള്‍ അനുവദിക്കുന്നതിന് ആവശ്യമായ മാനദണ്ഡങ്ങള്‍ വിശദമാക്കുമോ ;

(ബി ) കേരളത്തില്‍ ഇപ്പോള്‍ നിര്‍മ്മാണം പൂരോഗമിക്കുന്ന വ്യവസായ പാര്‍ക്കുകളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ?

4931

ചേലേമ്പ്ര പഞ്ചായത്തില്‍ വ്യവസായം ആരംഭിക്കുവാന്‍ നടപടി

ശ്രീ. കെ.എന്‍.. ഖാദര്‍

ചേലേമ്പ്ര പഞ്ചായത്തില്‍ അടഞ്ഞുകിടക്കുന്ന സ്പിന്നിംഗ് മില്ലിലെ സൌകര്യങ്ങള്‍ പ്രയോജനപ്പെടുത്തി മറ്റേതെങ്കിലും വ്യവസായം ആരംഭിക്കുവാന്‍ പ്രസ്തുത സ്ഥാപനത്തിന്റെ ഉടമകളുമായി ആലോചിച്ച് നടപടികള്‍ സ്വീകരിക്കുമോ ?

4932

-ഗവേര്‍ണന്‍സ്

ശ്രീ.എം.. വാഹീദ്

,, റ്റി.എന്‍. പ്രതാപന്‍

,, അന്‍വര്‍ സാദത്ത്

,, പി.സി. വിഷ്ണുനാഥ്

() പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ കരട് സമീപനരേഖയില്‍ ഇ-ഗവേര്‍ണന്‍സിന് കൂടുതല്‍ പ്രാധാന്യം നല്‍കാന്‍ എന്തെല്ലാം തീരുമാനങ്ങളാണ് കൈക്കൊണ്ടിട്ടുള്ളത്;

(ബി) ഏതൊക്കെ വകുപ്പുകളിലാണ് ഇത് ഉടന്‍ നടപ്പാക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്നത്;

(സി) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ സമയബന്ധിതമായി ഇത് നടപ്പാക്കാന്‍ ശ്രമിക്കുമോ ?

4933

-ടെന്‍ഡറിംഗ് സംവിധാനം

ശ്രീ. എം.. വാഹീദ്

,, ബെന്നി ബെഹനാന്‍

,, പി. സി. വിഷ്ണുനാഥ്

,, .സി. ബാലകൃഷ്ണന്‍

() പൊതുമേഖല സ്ഥാപനങ്ങളെ മികവുറ്റതാക്കുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ എന്തെല്ലാം;

(ബി) ഇതിന്റെ ഭാഗമായി ഇ-ടെന്‍ഡറിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ ;

(സി) പൊതുമേഖല സ്ഥാപനങ്ങളിലെ സി... ഡയറക്ടര്‍മാര്‍ എന്നിവരെ തെരഞ്ഞെടുക്കാന്‍ കേരള പബ്ളിക് എന്റര്‍പ്രൈസസ് സെലക്ഷന്‍ ബോര്‍ഡ് രൂപീകരിക്കുമോ ?

4934

'റിയാബ്' (ഞകഅആ) ന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ പദ്ധതി

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

() 'റിയാബ്' (ഞകഅആ) ന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ എന്തെല്ലാം പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്;

(ബി) പൊതുമേഖലാ സ്ഥാപനങ്ങളില്‍ ചീഫ് എക്സിക്യൂട്ടീവ്മാരെയും ഉയര്‍ന്ന ഉദ്യോഗസ്ഥരെയും നിയമിക്കാനുളള കേന്ദ്രീകൃത സംവിധാനം റിയാബില്‍ ഏര്‍പ്പെടുത്തുമോ;

(സി) അന്യസംസ്ഥാനങ്ങളിലും അന്തര്‍ദേശീയ തലത്തിലും പൊതുമേഖലയുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുമായി സഹകരിച്ച് റിയാബിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ ശ്രമിക്കുമോ ?

4935

പൊതുമേഖലാ സ്ഥാപനങ്ങളില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിച്ചിട്ടുള്ള പദ്ധതികള്‍

ശ്രീ. .പി. ജയരാജന്‍

'' ജി. സുധാകരന്‍

() 2011-12 ല്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിച്ചിട്ടുള്ള പദ്ധതികള്‍ക്കായി ലഭിച്ച പ്രൊപ്പോസലുകള്‍ എത്ര കോടിയുടേതാണ് ;

(ബി) ഇതിനകം എത്ര പദ്ധതികള്‍ക്ക് സര്‍ക്കാര്‍ അംഗീകാരവും ഗ്രാന്റും നല്‍കുകയുണ്ടായി ;

(സി) വ്യവസായ വകുപ്പിന്റെ അധീനതയിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കായി ബഡ്ജറ്റില്‍ വകയിരുത്തിയ തുക എത്ര ;

(ഡി) റിയാബ് ഈ പദ്ധതിയെക്കുറിച്ച് പഠിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടോ ; അത് പ്രകാരം കമ്പനികള്‍ക്ക് നല്‍കേണ്ടതായ മൊത്തം തുക എത്ര കോടിയായിരുന്നുവെന്ന് അറിയിക്കുമോ ?

4936

കേന്ദ്ര സര്‍ക്കാര്‍ സഹകരണത്തോടെ പുതിയ വ്യവസായ യൂണിറ്റുകള്

ശ്രീ. വര്‍ക്കല കഹാര്‍

,, ലൂഡി ലൂയിസ്

,, സി. പി. മുഹമ്മദ്

,, സണ്ണി ജോസഫ്

() കേന്ദ്ര സര്‍ക്കാര്‍ സഹകരണത്തോടെ പുതിയ വ്യവസായ യൂണിറ്റുകള്‍ അനുവദിക്കുന്നതിനു എന്തെല്ലാം നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട് ;

(ബി) ഇങ്ങനെ തുടങ്ങുന്ന വ്യവസായ യൂണിറ്റുകള്‍ക്ക് കേന്ദ്ര സഹായം ലഭ്യമാണോ ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി) യൂണിറ്റുകള്‍ ഉല്പാദിപ്പിക്കുന്ന ഉല്പന്നങ്ങള്‍ക്ക് എങ്ങനെ വിപണി കണ്ടെത്താനാണ് ഉദ്ദേശിക്കുന്നത് ?

4937

വ്യവസായ ആവശ്യത്തിന് വാങ്ങുന്ന സ്ഥലം മറിച്ചു വില്‍ക്കുന്നതിനെതിരെ നടപടി

ശ്രീ. എം. ചന്ദ്രന്‍

() പാലക്കാട് ജില്ലയില്‍ വ്യവസായ വകുപ്പിനുകീഴില്‍ പുതുശ്ശേരി വെസ്റ്, സെന്‍ട്രല്‍ എന്നീ വില്ലേജുകളിലായി എത്ര ഏക്കര്‍ സ്ഥലം ഉണ്ടെന്ന് വെളിപ്പെടുത്തുമോ;

(ബി) വ്യവസായ സംരംഭകര്‍ക്കായി കുറഞ്ഞ നിരക്കില്‍ ഭൂമി അനുദിച്ചുനല്‍കിയിട്ടുള്ളതില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വ്യവസായം ആരംഭിക്കാന്‍ കഴിയാത്തത് തിരിച്ചുപിടിക്കുന്നതിനും ന്യായമായ കാരണത്താല്‍ സമയം നീട്ടി ക്കൊടുക്കുന്നതിനും നിലവിലെ നിയമത്തില്‍ ഭേദഗതി വരുത്തിയിട്ടുണ്ടോ;

(സി) നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നതോ, പൂട്ടിക്കിടക്കുന്നതോ ആയ സ്ഥാപനങ്ങള്‍ പുതിയ വ്യയസായികള്‍ക്ക് ഏറ്റെടുത്തു നടത്താനുള്ള അനുവാദം ഇപ്പോള്‍ നല്‍കുന്നുണ്ടോ;

(ഡി) ധന്‍ ഇസ്പാറ്റ് എന്ന സ്ഥാപനത്തിന് അഞ്ചുവര്‍ഷം മുമ്പ് 25 ഏക്കര്‍ സ്ഥലം നല്‍കിയിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത സ്ഥാപനത്തില്‍ എന്തെങ്കിലും വ്യവസായം ആരംഭിച്ചിട്ടുണ്ടോ; എത്രതവണ സ്ഥാപനം തുടങ്ങുവാനുള്ള സമയപരിധി നീട്ടിക്കൊടുത്തു;

() ഈ സ്ഥാപനത്തില്‍ വ്യവസായം തുടങ്ങാന്‍ നല്‍കിയ സ്ഥലം മറിച്ചുവിറ്റതായ ആരോപണം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(എഫ്) പാലക്കാട് ജില്ലയില്‍ വ്യവസായം തുടങ്ങുന്നതിനായി സ്ഥലം ആവശ്യപ്പെട്ട് എത്രപേര്‍ അപേക്ഷ നല്‍കിയിട്ടുണ്ട്; ഇതില്‍ എത്രപേര്‍ക്ക് സ്ഥലം നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്; വിശദാംശം നല്‍കുമോ;

(ജി) വ്യവസായ ആവശ്യത്തിന് സര്‍ക്കാരില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന സ്ഥലം കൂടിയ വിലയ്ക്ക് മറ്റു സംരംഭകര്‍ക്ക് മറിച്ചു വില്‍ക്കുന്നുണ്ടെങ്കില്‍ അത് തടയാന്‍ നടപടി സ്വീകരിക്കുമോ;

(എച്ച്) വ്യവസായ ആവശ്യത്തിന് വാങ്ങിയ സ്ഥലം വര്‍ഷങ്ങളായി വ്യവസായം നടത്താതെ ഇട്ടിരിക്കുന്നവരില്‍ നിന്ന് തിരിച്ചുപിടിച്ച് അപേക്ഷ നല്‍കിയിട്ടുള്ള പുതിയ സംരംഭകര്‍ക്ക് നല്‍കാന്‍ നടപടി സ്വീകരിക്കുമോ?

4938

പുതിയ പൊതുമേഖലാ സ്ഥാപനങ്ങള്‍

ശ്രീ.കെ.കെ. നാരായണന്‍

() വ്യവസായവകുപ്പിന്റെ കീഴില്‍ പുതിയ പൊതുമേഖലാസ്ഥാപനങ്ങള്‍ തുടങ്ങുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി) എങ്കില്‍ ഇതിന്റെ വിശദാംശം വെളിപ്പെടുത്തുമോ?

4939

തുടര്‍ച്ചയായി നഷ്ടം ഉണ്ടാക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍

ശ്രീ. എളമരം കരീം

,, പി. ശ്രീരാമകൃഷ്ണന്‍

,, കെ.വി. അബ്ദുള്‍ ഖാദര്‍

,, എം. ചന്ദ്രന്‍

() പൊതുമേഖലാ സ്ഥാപനങ്ങളില്‍ തുടര്‍ച്ചയായി നഷ്ടം ഉണ്ടാക്കുന്നവയുടെ കാര്യത്തില്‍ അതിന്റെ കാരണങ്ങള്‍ അവലോകനം ചെയ്തിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം സ്ഥാപനങ്ങളുടെ കാര്യത്തില്‍; വിശദമാക്കാമോ;

(ബി) അവലോകനത്തില്‍ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ സാധ്യമായിട്ടുളള സ്ഥാപനങ്ങള്‍ ഏതൊക്കെയാണെന്നും മെച്ചപ്പെടുത്താനുളള നിര്‍ദ്ദേശങ്ങള്‍ എന്താണെന്നും വിശദമാക്കാമോ ?

4940

സംസ്ഥാനത്ത് സൂക്ഷ്മം, ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങള്‍ നടപ്പാനാവശ്യമായ ധനസഹായം

ശ്രീ. വി. ശശി

() സംസ്ഥാനത്ത് സൂക്ഷ്മം, ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ (എം.എസ്.എം.) ആരംഭിക്കുന്നതിനുള്ള നയങ്ങളും അതനുസരിച്ചുള്ള പരിപാടികളും നടപ്പാക്കുന്നതിനുള്ള പദ്ധതികള്‍ ഏതൊക്കെയാണ് ;

(ബി) സംസ്ഥാനത്ത് സൂക്ഷ്മ ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങള്‍ നടപ്പാക്കാനാവശ്യമായ ധനസഹായം ഏതെല്ലാം ധനകാര്യസ്ഥാപനങ്ങളില്‍ നിന്നാണ് ലഭ്യമാക്കി കൊടുക്കുന്നതെന്ന് വ്യക്തമാക്കാമോ;

(സി) ഇത്തരം പദ്ധതികള്‍ നടപ്പാക്കാനാവശ്യമായ സഹായങ്ങള്‍ ചെയ്ത്കൊടുക്കാന്‍ സംസ്ഥാനജില്ലാ തലത്തില്‍ നിലവിലുള്ള ഉദ്യോഗസ്ഥ സംവിധാനം എന്താണ്;

(ഡി) ഉണ്ടെങ്കില്‍ അതില്‍ വ്യവസായ വാണിജ്യവകുപ്പിന്റെ പങ്കാളിത്തം എന്താണെന്ന് വ്യക്തമാക്കാമോ?

4941

ചെറുകിട വ്യവസായ മേഖലയില്‍ കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ നടപടി

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

() സംസ്ഥാനത്ത് ചെറുകിട വ്യവസായ മേഖലയില്‍ കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത് ;

(ബി) ചെറുകിട വ്യവസായ മേഖലയില്‍ ഉല്പന്നവൈവിധ്യവല്‍ക്കരണവും നവീന സാങ്കേതികവിദ്യയും പ്രോത്സാഹിപ്പിക്കുന്ന കാര്യത്തില്‍ നയം വ്യക്തമാക്കുമോ ;

(സി) ചെറുകിട വ്യവസായ മേഖലയില്‍ ക്ളസ്റ്റര്‍ വികസന പരിപാടികളുടെ പുരോഗതി വ്യക്തമാക്കുമോ ;

4942

ചെറുകിട വ്യവസായ യൂണിറ്റുകളുടെ രജിസ്ട്രേഷന്‍

ശ്രീ... അസീസ്

() സംസ്ഥാനത്ത് ചെറുകിട വ്യവസായ യൂണിറ്റുകള്‍ ആരംഭിക്കുന്നതിന് സര്‍ക്കാര്‍ എന്തൊക്കെ സഹായങ്ങളാണ് നല്‍കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എത്ര ചെറുകിട വ്യവസായ യൂണിറ്റുകളാണ് സംസ്ഥാനത്ത് രജിസ്റര്‍ ചെയ്തതെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ ?

4943

വനിതാ ചെറുകിട വ്യവസായ സംരംഭകര്‍ക്ക് നല്‍കുന്ന സഹായങ്ങള്‍

ശ്രീമതി കെ.എസ്. സലീഖ

() വനിതാ ചെറുകിട വ്യവസായ സംരംഭകര്‍ക്ക് പുതിയ വ്യവസായം ആരംഭിക്കുന്നതിന് എന്തെല്ലാം വ്യവസ്ഥകളാണ് നിലവിലുള്ളത് ;

(ബി) ഇവര്‍ക്ക് പുതിയ ചെറുകിട വ്യവസായം ആരംഭിക്കുന്നതിന് എന്തെങ്കിലും ഇളവുകള്‍ ഈ സര്‍ക്കാര്‍ നടപ്പിലാക്കിയി ട്ടുണ്ടോ ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കാമോ ;

(സി) ഇവരുടെ ഉത്പന്നങ്ങള്‍ വിപണനം ചെയ്യുന്നതിന് എന്തെല്ലാം സഹായങ്ങള്‍ നിലവില്‍ നല്‍കി വരുന്നു എന്ന് അറിയിക്കുമോ ?

4944

'കേരള സ്റേറ്റ് സെല്‍ഫ് എന്‍ട്രപ്രണര്‍ മിഷന്‍'

ശ്രീ. വി. ശശി

() 'കേരള സ്റേറ്റ് സെല്‍ഫ് എന്‍ട്രപ്രണര്‍ മിഷന്‍' മുന്നോട്ടുവയ്ക്കുന്ന സ്കീം എന്താണ് ; അതില്‍ എന്തെല്ലാം കാര്യങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ ;

(ബി) ഈ സ്കീം ഏതു വകുപ്പിന്റെ നേതൃത്വത്തിലാണ് നടപ്പാക്കുന്നതെന്ന് വ്യക്തമാക്കാമോ ;

(സി) കേരള സ്റേറ്റ് സെല്‍ഫ് എന്‍ട്രപ്രണറിയല്‍ ഡവലപ്പ്മെന്റ് മിഷന്‍ മുന്നോട്ടു വയ്ക്കുന്ന പരിപാടികള്‍ക്കു സമാനമായ പദ്ധതികള്‍ക്ക് വേണ്ടത്ര പദ്ധതി വിഹിതമില്ലാതെ വ്യവസായ വകുപ്പ് നടപ്പാക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി) എങ്കില്‍ വ്യവസായ വകുപ്പിന്റെ പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കാതെ അതേ ലക്ഷ്യത്തോടെ മറ്റൊരു പദ്ധതി പ്രഖ്യാപിച്ച് വ്യവസായ വകുപ്പിന്റെ പ്രസക്തി നഷ്ടപ്പെടുന്നത് തടയാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ ?

4945

വ്യാവസായിക മുന്നേറ്റത്തിന് കെ. എസ്. . ഡി.സി.യുടെ പങ്കാളിത്തം

ഡോ. എന്‍. ജയരാജ്

ശ്രീ. സി. എഫ്. തോമസ്

,, മോന്‍സ് ജോസഫ്

,, റ്റി. യു. കുരുവിള

() കെ. എസ്. . ഡി. സി.യുടെ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് കെ. എസ്. . ഡി.സി.യുടെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

(ബി) പ്രവാസി നിക്ഷേപകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ കെ. എസ്. . ഡി. സി.യുടെ പ്രത്യേകമായ പാക്കേജ് നടപ്പാക്കുമോ;

(സി) കെ. എസ്. . ഡി. സി.യുടെ ടേം ലോണുകളില്‍ പ്രോസസിങ്ങ് ഫീ ഒഴിവാക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(ഡി) സംസ്ഥാനത്തെ വ്യാവസായിക പ്രക്രിയയില്‍ കെ. എസ്. . ഡി. സി. കൂടുതല്‍ പങ്കാളിയാകുവാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്?

4946

കെ.എസ്..ഡി.സി. യുടെ വാതക വിതരണ പദ്ധതി

ശ്രീ. ചിറ്റയം ഗോപകുമാര്‍

() ജി...എല്‍ ഗ്യാസുമായിചേര്‍ന്ന് (കെ.എസ്..ഡി.സി) സംസ്ഥാനത്ത് ഏറ്റെടുത്തു നടത്തുവാനുദ്ദേശിച്ചിട്ടുള്ള വാതക വിതരണ പദ്ധതിയുടെ വിശദാംശം അറിയിക്കുമോ;

(ബി) മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ഈയിടെ ഇതോടനുബന്ധിച്ച് ഒപ്പുവച്ചിട്ടുള്ളതായ കരാറുകളുടെ വിശദാംശം വ്യക്തമാക്കുമോ;

(സി) അവയുടെ പകര്‍പ്പുകള്‍ ലഭ്യമാക്കാമോ?

4947

എല്‍. എന്‍. ജി. ടെര്‍മിനല്‍ പദ്ധതിയുടെ പ്രവര്‍ത്തനം

ശ്രീ. . പി. അബ്ദുള്ളക്കുട്ടി

() കൊച്ചിയിലെ ദ്രവീകരണ പ്രകൃതിവാതക (എല്‍. എന്‍. ജി.) ടെര്‍മിനല്‍ പദ്ധതിയുടെ പ്രവര്‍ത്തനം ഏതുവരെയായി; ഈ പദ്ധതി എന്ന് കമ്മീഷന്‍ ചെയ്യാനാകും;

(ബി) ഈ പദ്ധതി യുദ്ധകാലാടിസ്ഥാനത്തില്‍ കമ്മീഷന്‍ ചെയ്യാന്‍ നടപടി സ്വീകരിക്കുമോ?

4948

എല്‍. എന്‍. ജി. ടെര്‍മിനല്‍ പദ്ധതിയുടെ പ്രവര്‍ത്തനം

ശ്രീ. . പി. അബ്ദുള്ളക്കുട്ടി

() കൊച്ചിയിലെ ദ്രവീകരണ പ്രകൃതിവാതക (എല്‍. എന്‍. ജി.) ടെര്‍മിനല്‍ പദ്ധതിയുടെ പ്രവര്‍ത്തനം ഏതുവരെയായി; ഈ പദ്ധതി എന്ന് കമ്മീഷന്‍ ചെയ്യാനാകും;

(ബി) ഈ പദ്ധതി യുദ്ധകാലാടിസ്ഥാനത്തില്‍ കമ്മീഷന്‍ ചെയ്യാന്‍ നടപടി സ്വീകരിക്കുമോ?

4949

മലബാര്‍ സിമന്റ്സിന്റെ ഗ്രൈന്റിംഗ് യൂണിറ്റ് തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ നടപടി

ശ്രീ. .എം. ആരിഫ്

() ചേര്‍ത്തല അരൂര്‍ നിയോജക മണ്ഡലത്തിലെ ചേന്നം പളളിപ്പുറം പഞ്ചായത്തിലെ മലബാര്‍ സിമന്റ്സിലെ ഗ്രൈന്റിംഗ് യൂണിറ്റ് അടച്ചുപൂട്ടിയിട്ട് എത്ര നാളായി;

(ബി) ഇത് തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതിന് മുന്‍സര്‍ക്കാരിന്റെ ഭരണകാലത്ത് വ്യവസായ വകുപ്പ് മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടന്ന ചര്‍ച്ചയില്‍ ഉണ്ടാക്കിയ ധാരണ പ്രകാരം സ്ഥാപനം തുറന്നുപ്രവര്‍ത്തിപ്പിക്കുവാന്‍ തീരുമാനിച്ചിരുന്നോ;

(സി) ഈ സര്‍ക്കാരിന്റെ ആദ്യ സമ്മേളനത്തില്‍ സഭയില്‍ വ്യവസായ വകുപ്പ്മന്ത്രി ഉറപ്പുതന്നതിന്‍ പ്രകാരം സ്ഥാപനം ഉടന്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വിശദമാക്കാമോ; സ്ഥാപനം എന്നു തുറന്നു പ്രവര്‍ത്തിക്കുമെന്ന് വ്യക്തമാക്കാമോ ?

4950

പ്രവാസികള്‍ക്കുമാത്രമായി സംസ്ഥാന സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ വ്യവസായ സംരംഭങ്ങള്‍

ശ്രീ.കെ.എന്‍..ഖാദര്‍

() പ്രവാസികള്‍ക്കുമാത്രമായി സംസ്ഥാന സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ വ്യവസായ സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ ;

(ബി) ഇതിനായി മുതല്‍ മുടക്കുവാന്‍ തയ്യാറുള്ള പ്രവാസികളെ കണ്ടെത്തുവാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ;

(സി) ഇതുവരെ കേരളത്തില്‍ പ്രവാസികള്‍ക്കു മാത്രമായി നടത്തുന്ന എത്ര സംരംഭങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട് ;

(ഡി) ഈ വ്യവസായങ്ങള്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്നുണ്ടോയെന്നറിയിക്കുമോ ?

4951

വ്യവസായ കേന്ദ്രങ്ങളെ സ്പെഷ്യല്‍ ഇക്കണോമിക് സോണാക്കുന്നതിന് നടപടി

ശ്രീ. റോഷി അഗസ്റിന്‍

'' പി.സി. ജോര്‍ജ്

'' തോമസ് ഉണ്ണിയാടന്‍

() ഒരു നിയോജകമണ്ഡലത്തില്‍ ഒരു വ്യവസായ പാര്‍ക്ക് എന്ന നിലയില്‍ സംസ്ഥാനത്തെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലും വ്യവസായ സംരംഭക കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് എന്തൊക്കെ നടപടികള്‍ ഉണ്ടാകുമെന്ന് വ്യക്തമാക്കുമോ ;

(ബി) പദ്ധതി പ്രകാരമുള്ള വ്യവസായ കേന്ദ്രങ്ങളെ സ്പെ ഷ്യല്‍ ഇക്കണോമിക് സോണായി പ്രഖ്യാപിച്ച് തൊഴിലവസരങ്ങള്‍ കൂടുതല്‍ ലഭ്യമാക്കുന്നതിന് നടപടികള്‍ ഉണ്ടാകുമോ ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ ?

4952

ആയുര്‍ കേരള ആയുര്‍വേദ കണ്‍സോര്‍ഷ്യം ഉദ്ഘാടനം

ശ്രീ. ബി.ഡി. ദേവസ്സി

() കൊരട്ടി കിന്‍ഫ്രയിലെ ആയുര്‍കേരള ആയുര്‍വേദ കണ്‍സോര്‍ഷ്യം നിര്‍മ്മാണം പൂര്‍ത്തിയായെങ്കിലും ഉദ്ഘാടനം കഴിഞ്ഞില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ പ്രസ്തുത സ്ഥാപനത്തിന്റെ പ്രവര്‍ത്തനം എന്നാരംഭിക്കുവാന്‍ കഴിയും എന്നറിയിക്കാമോ?

4953

കാക്കന്‍ചേരി കിന്‍ഫ്ര പാര്‍ക്ക്

ശ്രീ. കെ.എന്‍.. ഖാദര്‍

() മലപ്പുറം ജില്ലയിലെ കാക്കന്‍ചേരി കിന്‍ഫ്രാ പാര്‍ക്ക് സ്ഥലപരിമിതി മൂലം പ്രയാസപ്പെടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പുതിയ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ കൂടുതല്‍ സ്ഥലം ഏറ്റെടുക്കുവാന്‍ ഉദ്ദേശമുണ്ടോ;

(സി) ഈ പാര്‍ക്കിനോട് ചേര്‍ന്ന് ഒരു സംരംഭക പരിശീലന കേന്ദ്രം ആരംഭിക്കുന്ന കാര്യം പരിഗണിക്കുമോ ?

4954

ചവറ കെ.എം.എം.എല്ലിലെ ജീവനക്കാര്‍ക്ക് പ്രോത്സാഹന സമ്മാനം

ശ്രീ. തോമസ് ചാണ്ടി

,, .കെ. ശശീന്ദ്രന്‍

() ചവറ കെ.എം.എം. എല്ലില്‍ ആദ്യബാച്ചായി മൂന്നു ടണ്‍ ടൈറ്റാനിയം സ്പഞ്ച് നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ക്ക് പ്രോത്സാഹന സമ്മാനം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടോ ;

(ബി) ടൈറ്റാനിയം സ്പഞ്ച് ഉല്‍പ്പാദനവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന ഉപോല്‍പ്പന്നമായ മെഗ്നീഷ്യം ക്ളോറൈഡ് വേര്‍തിരിക്കാനുള്ള സാങ്കേതിക വിദ്യ നേടുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ ?

4955

ക്വാറികളിലെ സുരക്ഷാ സംവിധാനം

ശ്രീ. ആര്‍. സെല്‍വരാജ്

ശ്രീമതി കെ. എസ്. സലീഖ

ശ്രീ. പുരുഷന്‍ കടലുണ്ടി

,, കെ. കെ. നാരായണന്‍

() ക്വാറികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിന് ഏകീകൃതമായ ഒരു നിയമം നിലവിലുണ്ടോ;

(ബി) ക്വാറികളിലെ തൊഴിലാളികളുടെയും ക്വാറികളുടെ സമീപമുള്ള വീടുകളുടെയും സുരക്ഷിതത്വവും പാരിസ്ഥിതിക പ്രശ്നങ്ങളും ഇപ്പോള്‍ കൃത്യമായി പരിശോധിക്കപ്പെടുന്നുണ്ടോ;

(സി) ക്വാറികളുമായി ബന്ധപ്പെട്ട അപകടമരണങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായി അറിയാമോ ?

4956

കരമണല്‍ ഖനനം

ശ്രീ. എം. ഹംസ

() കരമണല്‍ ഖനനത്തിനായി പാലക്കാട് ജില്ലയില്‍ എത്ര പേര്‍ക്ക് അനുമതി നല്കിയിട്ടുണ്ട് ; എത്ര ഏക്കര്‍ ഖനനം ചെയ്യുന്നതിനാണ് അനുമതി നല്കിയിട്ടുള്ളത് ;

(ബി) ആര്‍ക്കെല്ലാമാണ് ലൈസന്‍സ് നല്‍കിയിട്ടുള്ളത് ;

(സി) കരമണല്‍ പാസ് അനുവദിക്കുന്നതിന്റെ മാനദണ്ഡം വ്യക്തമാക്കുമോ ;

(ഡി) കരമണലിന് ഒരു യൂണിറ്റിന് വില്‍പ്പന നടത്തുന്നതിനായി എത്ര രൂപ നിശ്ചയിച്ചിരിക്കുന്നു ; സര്‍ക്കാരിന് ഒരു യൂണിറ്റിന് ലഭിക്കുന്ന വില എത്രയെന്നറിയിക്കുമോ ?

4957

ധാതുമണല്‍ ഖനനം

ശ്രീ. എം.. ബേബി

,, പി.കെ. ഗുരുദാസന്‍

,, സി.കെ. സദാശിവന്‍

,, ആര്‍. രാജേഷ്

() സംസ്ഥാനത്ത് പ്രധാനമായും ഏതെല്ലാം ധാതുസമ്പത്തുക്കള്‍ എവിടെയെല്ലാമാണ് കണ്ടെത്തിയിട്ടുളളതെന്ന് വെളിപ്പെടുത്താമോ;

(ബി) സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ അല്ലാതെ മറ്റേതെങ്കിലും സ്ഥാപനം ഇപ്പോള്‍ ഏതെങ്കിലും ധാതുസമ്പത്തുക്കള്‍ ഖനനം ചെയ്തുവരുന്നുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കാമോ ?

4958

ധാതുമണല്‍ ഖനനം സംബന്ധിച്ച നയം

ശ്രീ. ജോസഫ് വാഴക്കന്‍

'' ഹൈബി ഈഡന്‍

'' ഷാഫി പറമ്പില്‍

'' എം.പി. വിന്‍സെന്റ്

() ധാതുമണല്‍ ഖനനം സ്വകാര്യവല്‍ക്കരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) ഇതു സംബന്ധിച്ചുള്ള നയം വ്യക്തമാക്കുമോ;

(സി) വ്യവസായങ്ങള്‍ക്ക് ധാതു മണല്‍ ആവശ്യത്തിന് ലഭ്യമല്ലാത്ത സാഹചര്യം ഉണ്ടാവുകയാണെങ്കില്‍ എങ്ങനെയാണ് ഇതിനെ നേരിടാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?

4959

ധാതുമണല്‍ ശേഖരം

ശ്രീ. എം.. വാഹീദ്

'' എം.പി. വിന്‍സെന്റ്

'' ലൂഡി ലൂയിസ്

'' പി.. മാധവന്‍

() മുന്‍ സര്‍ക്കാരിന്റെ കാലത്ത് സ്വകാര്യ വ്യക്തികളില്‍ നിന്ന് ധാതുമണല്‍ ശേഖരിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ എവിടെയെല്ലാം, എത്ര ടണ്‍ മണല്‍ സ്വകാര്യ വ്യക്തികളില്‍ നിന്നും ശേഖരിക്കുകയുണ്ടായി എന്ന് വ്യക്തമാക്കാമോ;

(സി) ആയതിനുള്ള അനുമതി ഗവണ്‍മെന്റില്‍നിന്നും നേടിയിരുന്നുവോ?

4960

പരമ്പരാഗതവ്യവസായങ്ങള്‍ സംരക്ഷിക്കുന്നതിന് പദ്ധതികള്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() പരമ്പരാഗത വ്യവസായങ്ങള്‍ സംരക്ഷിക്കുന്നതിന് കഴിഞ്ഞ സര്‍ക്കാര്‍ തുടങ്ങിവെച്ച പദ്ധതികള്‍ പലതിനും ഈ സര്‍ക്കാര്‍ തുടര്‍നടപടി സ്വീകരിക്കാത്തത് ഈ മേഖലയില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിച്ചതായി കരുതുന്നുണ്ടോ; വിശദമാക്കാമോ;

(ബി) കൈത്തറി വ്യവസായത്തിന്റെ പുരോഗതിക്കായി കഴിഞ്ഞ സര്‍ക്കാര്‍ ആവിഷ്ക്കരിച്ച പദ്ധതികള്‍ തുടരുന്നതിന് ഈ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;

(സി) കൈത്തറിതൊഴിലാളികളെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സഹായം നല്‍കുന്നതിന് കഴിഞ്ഞ സര്‍ക്കാര്‍ തുടങ്ങിവെച്ച നടപടിയോട് ഈ സര്‍ക്കാരിന്റെ സമീപനം എന്താണെന്ന് വിശദമാക്കാമോ?

4961

കൈത്തറി വസ്ത്രങ്ങള്‍ വ്യാപകമാക്കുന്നതിന് നടപടി

ശ്രീ... അസീസ്

() കൈത്തറി തൊഴിലാളികളുടെ ഉന്നമനത്തിനായി എന്തൊക്കെ പദ്ധതികളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി) കൈത്തറി വസ്ത്രങ്ങള്‍ വ്യാപകമാക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് നടത്താന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

4962

കൈത്തറി വസ്ത്രങ്ങള്‍ വ്യാപകമാക്കുന്നതിന് നടപടി

ശ്രീ... അസീസ്

() കൈത്തറി തൊഴിലാളികളുടെ ഉന്നമനത്തിനായി എന്തൊക്കെ പദ്ധതികളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി) കൈത്തറി വസ്ത്രങ്ങള്‍ വ്യാപകമാക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് നടത്താന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

4963

മലബാര്‍ സ്പിന്നിംഗ് ആന്റ് വീവിംഗ് മില്ല് സ്ഥാപിക്കാന്‍ നടപടി

ശ്രീ. . പ്രദീപ് കുമാര്‍

,, പുരുഷന്‍ കടലുണ്ടി

,, കെ. ദാസന്‍

ശ്രീമതി കെ. കെ. ലതിക

() കോഴിക്കോട് മലബാര്‍ സ്പിന്നിംഗ് ആന്റ് വീവിംഗ് മില്ലില്‍ വീവിംഗ് മെഷീനറികള്‍ സ്ഥാപിക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ 15 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചിരുന്നോ ;

(ബി) പ്രസ്തുത പദ്ധതി നടപ്പാക്കാന്‍ ഈ സര്‍ക്കാര്‍ എന്തു നടപടിയാണ് കൈക്കൊണ്ടത് എന്ന് വ്യക്തമാക്കാമോ ;

(സി) അടിയന്തിരമായി വീവിംഗ് യൂണിറ്റ് സ്ഥാപിക്കാന്‍നടപടി സ്വീകരിക്കുമോ ?

4964

കെല്‍ടെക്സിന് നല്‍കിയ ധനസഹായവും സ്ഥാപനത്തിന്റെ ഓഹരിമൂലധനവും

ഡോ. കെ.ടി. ജലീല്‍

() മലപ്പുറം ജില്ലയിലെ കാര്‍ത്തലയില്‍ പ്രവര്‍ത്തിക്കുന്ന കെല്‍ടെക്സ് എന്ന സ്ഥാപനത്തിന്റെ നിര്‍മ്മാണത്തിന് സര്‍ക്കാരില്‍ നിന്ന് ഇതിനകം എത്ര കോടി രൂപയാണ് നല്‍കിയിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ;

(ബി) ഈ സ്ഥാപനത്തിന് ഓഹരി ഉടമകളില്‍ നിന്ന് എന്ത് തുകയാണ് സ്വരൂപിച്ചിട്ടുള്ളത്;

(സി) 27.9.2011 വരെ എത്ര ഓഹരി ഉടമകളാണ് കെല്‍ടെക്സില്‍ ഉള്ളത് ?

4965

കെല്‍ടെക്സിന്റെ പ്രവര്‍ത്തനം

ഡോ. കെ. ടി. ജലീല്‍

() മലപ്പുറം ജില്ലയിലെ കാര്‍ത്തലയില്‍ പ്രവര്‍ത്തിക്കുന്ന കെല്‍ടെക്സില്‍ ഇപ്പോള്‍ ഉല്പാദനം നടക്കുന്നുണ്ടോ;

(ബി) എങ്കില്‍ ഉത്പന്നങ്ങളുടെ വിപണനം എങ്ങനെയാണ് നടക്കുന്നതെന്ന് വിശദമാക്കാമോ;

(സി) കമ്പനി പ്രവര്‍ത്തനക്ഷമമായതു മുതല്‍ 27.9.2011 വരെ ഉല്പാദത്തിനാവശ്യമായി വന്ന മൊത്തം ചെലവ് എത്രയാണെന്ന് വ്യക്തമാക്കുമോ;

(ഡി) ഉല്പന്നങ്ങള്‍ വിപണനം നടത്തിയ വകയില്‍ എന്തു തുകയാണ് കമ്പനിക്ക് സ്വരൂപിക്കാനായത്?

4966

വിവരസാങ്കേതിക വിദ്യാപഠനം

ശ്രീ. പി. തിലോത്തമന്‍

() എല്‍.പി., യു.പി. തലം മുതല്‍ ഗൌരവതരമായ വിവരസാങ്കേതിക വിദ്യാപഠനത്തിന് സാഹചര്യമുണ്ടാക്കുംവിധം വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുമോ;

(ബി) വിവരസാങ്കേതിക രംഗത്ത് കുട്ടിക്കാലം മുതല്‍ പ്രതിഭ തെളിയിക്കുന്ന വിദ്യാര്‍ത്ഥികളെ കണ്ടെത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി) കഴിഞ്ഞ പത്തുവര്‍ഷങ്ങളില്‍ കേരളത്തില്‍ നിന്നും വിവരസാങ്കേതിക രംഗത്ത് എടുത്തു പറയത്തക്കസംഭാവനകള്‍ നല്‍കിയ യുവ പ്രതിഭകള്‍ ആരൊക്കെയാണെന്നു പറയാമോ; ഇവരുടെ വളര്‍ച്ചയിലും ഇവരുടെ സംഭാവനകളിലും സംസ്ഥാന സര്‍ക്കാരിന്റെ പങ്ക് എന്തായിരുന്നു എന്നു വ്യക്തമാക്കാമോ;

(ഡി) വിവരസാങ്കേതിക വിദ്യാഭ്യാസ രംഗത്തും വിവരസാങ്കേതിക വിദ്യയുടെ വളര്‍ച്ചയ്ക്കും വേണ്ടി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സംഭാവനകള്‍ സംസ്ഥാനത്തിന് എത്രമാത്രം പ്രയോജനം ചെയ്യുന്നു എന്നു വ്യക്തമാക്കാമോ?

4967

.ടി. മേഖലയിലെ വളര്‍ച്ച

ശ്രീ. മഞ്ഞളാംകുഴി അലി

() സംസ്ഥാനത്തെ ഐ.ടി. മേഖലയിലെ തൊഴില്‍ സാധ്യത സംബന്ധിച്ച് ഒരു വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ; എങ്കില്‍ സംസ്ഥാനത്ത് എത്ര പേര്‍ ഈ മേഖലയില്‍ നേരിട്ടും പരോക്ഷമായും പ്രവര്‍ത്തിക്കുന്നു എന്നതു സംബന്ധിച്ച വിശദാംശം വെളിപ്പെടുത്തുമോ;

(ബി) കേരളത്തില്‍ ഐ.ടി. മേഖലയിലെ തൊഴിലുകള്‍ എന്നു മുതലാണ് ആരംഭിച്ചത് എന്നും അതിന്റെ വളര്‍ച്ചയുടെ തോതും വിശദമാക്കുമോ;

(സി) കേരളത്തിലെ ഐ.ടി. മേഖലയിലെ തൊഴിലവസരങ്ങളും ഐ.ടി. മേഖലയിലെ കയറ്റുമതിയും മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമോ;

(ഡി) .ടി. മേഖലയിലെ പുതിയ സാധ്യതകള്‍ എന്തെല്ലാമാണ്; വരും വര്‍ഷങ്ങളില്‍ എന്തെല്ലാം പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്ക്കരിച്ച് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്;

() പ്രസ്തുത പദ്ധതികളിലൂടെ എന്തെല്ലാം നേട്ടങ്ങളാണ് പ്രതീക്ഷിക്കുന്നത് എന്ന് വിശദമാക്കുമോ;

(എഫ്) .ടി. മേഖലയിലെ ശമ്പള ഘടനയെക്കുറിച്ച് വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ;

(ജി) സംസ്ഥാനത്തെ ഐ.ടി. മേഖലയുടെ വളര്‍ച്ച തൊഴിലവസരങ്ങളെയും സാമ്പത്തിക ഘടനയെയും എപ്രകാരം സ്വാധീനിക്കുന്നു എന്ന് വിശദമാക്കുമോ ?

4968

.ടി. മേഖലയില്‍ പുതിയ പദ്ധതികള്‍

ശ്രീ. എം. ഉമ്മര്‍

() .ടി. മേഖലയില്‍ പുതിയ ഏതെല്ലാം പദ്ധതികളാണ് ആരംഭിക്കുന്നതെന്ന് വ്യക്തമാക്കാമോ;

(ബി) വിവരസാങ്കേതിക വിദ്യയുടെ വളര്‍ച്ചയിലൂടെ അടുത്ത അഞ്ച് വര്‍ഷക്കാലം കൊണ്ട് എത്രപേര്‍ക്ക് തൊഴില്‍        ലഭ്യമാക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് വിശദീകരിക്കാമോ ;

(സി) മലപ്പുറം ജില്ലയില്‍ ഈ വിഭാഗത്തില്‍ പുതിയ സ്ഥാപനങ്ങള്‍ ആരംഭിക്കാനുദ്ദേശിക്കുന്ന സ്ഥലങ്ങള്‍ പരിഗണനയിലുണ്ടോ ?

4969

. ടി. മിഷനിലെ ഡി.ഡി.എഫ്.. സിസ്റം

ശ്രീ. ഹൈബി ഈഡന്‍

() . ടി. മിഷനില്‍ ഡി.ഡി.എഫ്.. ഡിജിറ്റല്‍ ഡോക്യുമെന്റ്സ് ഫയല്‍ ഫ്ളോ സിസ്റം നടപ്പിലാക്കിയിട്ട് എത്ര കാലമായി ;

(ബി) ഇതിനുള്ള പഴയ സോഫ്ട്വെയറായ മെസേജ് എന്നു മുതലാണ് ഉപയോഗിച്ചു തുടങ്ങിയത് ;

(സി) . ടി. മിഷനിലെ ഓരോ ജീവനക്കാര്‍ക്കും പാസ്വേഡ് നല്‍കിയിട്ടുണ്ടോ ;

(ഡി) ഒരു ജീവനക്കാരന്‍ മറ്റൊരാളുടെ അക്കൌണ്ടില്‍ കയറുന്നുണ്ടോ എന്നറിയാന്‍ എന്ത് സംവിധാനമാണ് നിലവിലുള്ളത് ;

() ഒരു ജീവനക്കാരന്‍ മറ്റൊരാളിന്റെ അക്കൌണ്ടില്‍ പ്രവേശിക്കുന്ന സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(എഫ്) ഇത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ല എങ്കില്‍ ഓരോ ജീവനക്കാരനും ഓരോ ദിവസവും കമ്പ്യൂട്ടര്‍ ഉപയോഗിച്ചു ചെയ്യുന്ന കാര്യങ്ങളുടെ ലോഗ് ലഭ്യമാക്കാമോ ;

(ജി) ഒരു ജീവനക്കാരന്‍ മറ്റൊരാളുടെ അക്കൌണ്ടില്‍ പ്രവേശിക്കുന്നത് കുറ്റകരമാണോ;

(എച്ച്) എങ്കില്‍ ഇക്കാരണത്താല്‍ എത്ര ജീവനക്കാരെ ഏതെല്ലാം തീയതികളില്‍ ശിക്ഷിച്ചിട്ടുണ്ട് എന്നതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ?

4970

വിദേശ നിക്ഷേപം

ശ്രീ. മുല്ലക്കര രത്നാകരന്‍

() സംസ്ഥാനത്ത് വിദേശത്തു നിന്നും നിക്ഷേപകര്‍ വ്യവസായരംഗത്ത് മുതല്‍മുടക്കുന്നതിന് സര്‍ക്കാര്‍ എന്തെല്ലാം പ്രോത്സാഹനപദ്ധതികളാണ് ആവിഷ്കരിച്ചിട്ടുളളത്;

(ബി) പുതിയ സാമ്പത്തിക വര്‍ഷം വ്യവസായ നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വ്യവസായ വകുപ്പ് എന്തെങ്കിലും പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ?

BACK

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.