Q.
No |
Questions
|
4880
|
പരാതികളുടെ
പരിശോധന
ശ്രീ.കോടിയേരി
ബാലകൃഷ്ണന്‍
(എ)
വനം
വകുപ്പുമായി
ബന്ധപ്പെട്ട
പരാതികളില്‍
പരാതിക്കാര്‍
ആരാണെന്ന്
വ്യക്തമല്ലാത്തവ
പരിഗണിക്കില്ലെന്ന്
തീരുമാനമെടുത്തിട്ടുണ്ടോ
;
(ബി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
അപ്രകാരമുള്ള
എത്ര
പരാതികള്‍
ലഭ്യമായിട്ടുണ്ട്
;
(സി)
ഇത്തരം
പരാതികള്‍
വര്‍ദ്ധിക്കാനുള്ളകാരണമെന്തെന്ന്
പരിശോധിച്ചിട്ടുണ്ടോ
;
(ഡി)
വ്യക്തമായ
വിഷയങ്ങളിന്മേല്‍
ഉന്നയിക്കപ്പെടുന്ന
പരാതികളില്‍
പരാതിക്കാരന്റെ
പേരിന്
പ്രാധാന്യം
നല്‍കാതെ
പരാതി
വിഷയം
പരിശോധിച്ച്
അന്വേഷണം
നടത്താന്‍
നടപടി
സ്വീകരിക്കുമോ
? |
4881 |
കാട്ടുപന്നികളെ
വെടിവച്ചു
കൊല്ലുന്നതിന്
പ്രത്യേക
മാര്‍ഗരേഖ
ശ്രീ.
കോടിയേരി
ബാലകൃഷ്ണന്‍
കാട്ടുപന്നികളെ
വെടിവെച്ചു
കൊല്ലുന്നതിനുള്ള
ഉത്തരവിന്റെ
അടിസ്ഥാനത്തില്‍
വനം
വകുപ്പ്
പുറത്തിറക്കിയ
പ്രത്യേക
മാര്‍ഗ്ഗ
രേഖയുടെ
പകര്‍പ്പ്
ലഭ്യമാക്കുമോ
? |
4882 |
വനത്തില്‍
വീണുകിടക്കുന്ന
മരങ്ങളുടെ
വിപണനം
ശ്രീ.
ഡൊമിനിക്
പ്രസന്റേഷന്‍
,,
കെ. അച്ചുതന്‍
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
എം.പി.
വിന്‍സെന്റ്
(എ)
വനത്തിനുള്ളില്‍
വീണുകിടക്കുന്ന
വന്‍മരങ്ങള്‍
അവിടെ
വച്ചുതന്നെ
പലകകളാക്കി
ഡിപ്പോകളിലെത്തിച്ച്
ലേലം
ചെയ്യാന്‍
നടപടി
സ്വീകരിക്കുമോ;
(ബി)
വനത്തിനുള്ളിലെ
ജലാശയങ്ങള്‍
നശിക്കാതെ
നോക്കുന്നതിന്
വനം
സംരക്ഷണ
സമിതികള്‍വഴി
നടപടി
സ്വീകരിക്കുമോ;
(സി)
പരിസ്ഥിതി
സൌഹാര്‍ദ്ദ
വാഹനങ്ങള്‍
ഉപയോഗിച്ച്
നിബിഡ
വനങ്ങളിലൂടെ
ട്രക്കിംഗ്
സൌകര്യം
ഏര്‍പ്പെടുത്തുന്നതിനും
അതില്‍
നിന്ന്
വരുമാനം
നേടുന്നതിനും
നടപടി
സ്വീകരിക്കുമോ? |
4883 |
വനവിഭവങ്ങള്‍
ശേഖരിയ്ക്കല്‍
ശ്രീ.
എം. പി.
വിന്‍സെന്റ്
,,
ലൂഡി
ലൂയീസ്
,,
സണ്ണി
ജോസഫ്
,,
ഷാഫി
പറമ്പില്‍
(എ)
ശാസ്ത്രീയ
രീതിയില്‍
വനവിഭവങ്ങള്‍
ശേഖരിക്കുന്നതിന്
ആദിവാസികള്‍ക്ക്
പരിശീലനം
നല്‍കുമോ;
(ബി)
ആദിവാസി
വൈദ്യത്തിന്റെ
നല്ല
വശങ്ങള്‍
വനം
വകുപ്പ്
വികസിപ്പിക്കുമോ;
(സി)
പ്രസ്തുത
മേഖലയില്‍
ഏതെങ്കിലും
ഗവേഷണത്തിന്
സഹായം
നല്‍കിയിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഗവേഷണത്തിന്
ചെലവഴിച്ച
തുക
യഥാവിധി
ഉപയോഗിക്കപ്പെട്ടിട്ടുണ്ടോ
എന്നു
വിശദമാക്കുമോ
? |
4884 |
വനവല്‍ക്കരണം
ശ്രീമതി
കെ.എസ്.
സലീഖ
(എ)
കൈയേറ്റം
കൊണ്ടും
അല്ലാതെയുമായി
കഴിഞ്ഞ
പത്തു
വര്‍ഷത്തിനുള്ളില്‍
നശിച്ചുപോയ
വനവിസ്തൃതി
എത്രയുണ്ടെന്ന്
കണക്കാക്കിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇവ പൂര്‍വ്വസ്ഥിതിയിലേക്ക്
കൊണ്ടുവരാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
എങ്കില്‍
ഇതിന്
എന്ത്
നടപടിയാണ്
സ്വീകരിക്കുന്നത്
എന്ന്
വ്യക്തമാക്കാമോ;
(ഡി)
വനവല്‍ക്കരണ
പദ്ധതികളില്‍
സന്നദ്ധരായ
ജനങ്ങളെക്കുടി
ഉള്‍പ്പെടുത്താന്‍
നടപടി
സ്വീകരിക്കുമോ? |
4885 |
നീരുറവകളുടെ
സംരക്ഷണം
ശ്രീ.
എം. എ.
വാഹീദ്
,,
ലൂഡി
ലൂയിസ്
,,
വി. ഡി.
സതീശന്‍
,,
സണ്ണി
ജോസഫ്
(എ)
കാലാവസ്ഥ
വ്യതിയാനവും
മറ്റ്
പ്രശ്നങ്ങളും
മൂലം
വനങ്ങളിലെ
നീരുറവകള്‍
വറ്റിപ്പോകുന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
അവയെ
സംരക്ഷിക്കാന്‍
എന്തെല്ലാം
നടപടികളാണ്
കൈക്കൊള്ളാനുദ്ദേശിക്കുന്നത്;
(സി)
അതിനായി
ഒരു
പ്രത്യേക
പദ്ധതിക്ക്
രൂപം നല്‍കുമോ
? |
4886 |
വനനശീകരണം
തടയുന്നതിന്
നടപടി
ശ്രീ.
എ. എ.
അസീസ്
വനനശീകരണം
തടയുന്നതിന്
എന്തൊക്കെ
നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
|
4887 |
വനങ്ങളിലെ
പുഴമണല്‍
ഖനനം
ശ്രീ.
ബി. സത്യന്‍
(എ)
വനങ്ങളിലെ
പുഴമണല്‍
ശേഖരിച്ച്
വില്‍ക്കാന്‍
എന്തെങ്കിലും
സംവിധാനം
നിലവിലുണ്ടോ;
എങ്കില്‍
ഏത് ഏജന്‍സിയാണ്
പ്രസ്തുത
സംവിധാനത്തിന്
മേല്‍നോട്ടം
വഹിക്കുന്നതെന്നു
വ്യക്തമാക്കാമോ;
(ബി)
നിലവില്‍
ശേഖരിച്ചിട്ടുള്ള
മണല്‍
പ്രസ്തുത
കേന്ദ്രങ്ങളില്‍
നിന്ന്
വിതരണം
നടത്താത്തത്
എന്തുകൊണ്ടാണ്;
(സി)
മണല്‍
വിതരണത്തിന്റെ
ചുമതല
ആര്‍ക്കാണ്;
ക്യൂബിക്
ഫീറ്റിന്
എന്തു
തുകയാണ്
ഈടാക്കുന്നത്
? |
4888 |
വിജിലന്‍സ്
വിഭാഗം
ശക്തിപ്പെടുത്താന്‍
നടപടി
ശ്രീമതി
ഗീതാ
ഗോപി
(എ)
വനം
വകുപ്പിലെ
വിജിലന്‍സ്
വിഭാഗത്തിന്റെ
പ്രവര്‍ത്തനം
സംബന്ധിച്ച
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ
;
(ബി)
പ്രസ്തുത
വിഭാഗം
ശക്തിപ്പെടുത്തുന്നതിനായി
സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ
;
(സി)
പ്രസ്തുത
വിഭാഗത്തിന്റെ
കീഴില്‍
രഹസ്യാന്വേഷണ
സെല്‍
പ്രവര്‍ത്തിക്കുന്നുണ്ടോയെന്നും
കഴിഞ്ഞവര്‍ഷം
വിവിധ
കുറ്റകൃത്യങ്ങളുമായി
ബന്ധപ്പെട്ട
എത്ര
കേസ്സുകള്‍
രജിസ്റര്‍
ചെയ്തിട്ടുണ്ട്
? |
4889 |
തേക്കിന്‍
തോട്ടങ്ങളിലെ
ഇടവെട്ട്
ശ്രീ.
കെ. അജിത്
(എ)
വനം
വകുപ്പ്
നട്ടുപിടിപ്പിച്ച
തേക്കിന്‍
തോട്ടങ്ങളില്‍
എത്ര വര്‍ഷം
കൂടുമ്പോഴാണ്
ഇടവെട്ട്
നടത്തുന്നതെന്ന്
വ്യക്തമാക്കാമോ
;
(ബി)
ഇങ്ങനെ
നിശ്ചിത
സമയത്ത്
ഇടവെട്ട്
നടത്താത്ത
എത്ര
ഹെക്ടര്‍
തോട്ടങ്ങള്‍
ഏതൊക്കെ
റെയ്ഞ്ചുകളില്‍
ഉണ്ടെന്നും
അത്
ഏതെല്ലാം
വര്‍ഷങ്ങളില്‍
ആയിരുന്നുവെന്നും
വ്യക്തമാക്കാമോ
;
(സി)
നിശ്ചിത
സമയത്ത്
ഇടവെട്ട്
നടത്താതിരിക്കുന്നതുമൂലം
നഷ്ടം
ഉണ്ടായിട്ടുണ്ടോ
;
(ഡി)
എങ്കില്‍
ഇടവെട്ട്
കൃത്യമായി
നടത്തുന്നതിനുള്ള
തടസ്സങ്ങള്‍
നീക്കാന്‍
നടപടി
സ്വീകരിക്കുമോ
? |
4890 |
വനവിഭവങ്ങള്‍
റീട്ടെയില്‍
ഔട്ട്ലറ്റുകള്‍
വഴി
വിപണനം ചെയ്യാന്‍
നടപടി
ശ്രീ.
ചിറ്റയം
ഗോപകുമാര്‍
(എ)
സ്വാഭാവിക
വനവിഭവങ്ങള്‍
ശേഖരിച്ച്
സര്‍ക്കാര്‍
റീട്ടെയില്‍
ഔട്ട്ലെറ്റുകളിലൂടെ
വിപണനം
നടത്തുന്നതിനുള്ള
വിപുലമായ
സാദ്ധ്യതയെക്കുറിച്ച്
ആലോചിച്ചിട്ടുണ്ടോ;
(ബി)
ആദിവാസികളെ
ബന്ധപ്പെടുത്തിക്കൊണ്ടുളള
ഇത്തരം
പദ്ധതികളിലൂടെ
അവരുടെ
ജീവിതനിലവാരം
ഉയര്‍ത്തികൊണ്ടുവരാന്‍
സാധിക്കുമെന്നു
കരുതുന്നുണ്ടോ;
(സി)
എങ്കില്‍
ഈ
വിഷയത്തില്‍
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികളുടെ
വിശദാംശം
വ്യക്തമാക്കുമോ? |
4891 |
തുഷാരഗിരി
വിനോദ
സഞ്ചാരകേന്ദ്രത്തിലേക്കുള്ള
പ്രവേശനം
ശ്രീ.
സി. മോയിന്‍കുട്ടി
(എ)
തിരുവമ്പാടി
മണ്ഡലത്തിലെ
തുഷാരഗിരി
വിനോദസഞ്ചാര
കേന്ദ്രത്തിലേക്ക്
പ്രവേശനം
അനുവദിക്കാത്തതുകൊണ്ട്
വിനോദ
സഞ്ചാരികള്‍
ഏറെ
വിഷമത്തിലാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മഴ
കുറഞ്ഞതും
വെള്ളച്ചാട്ടത്തിലെ
നീരൊഴുക്ക്
കുറഞ്ഞതും
കണക്കിലെടുത്ത്
പ്രവേശനം
അനുവദിക്കുന്ന
കാര്യം
പരിഗണിക്കുമോ;
(സി)
ഇക്കാര്യത്തില്‍
ആവശ്യമായ
നിര്‍ദ്ദേശം
ബന്ധപ്പെട്ട
ഉദ്യോഗസ്ഥര്‍ക്ക്
നല്‍കുമോ? |
4892 |
അച്ചന്‍കോവില്‍-കോന്നി
വനപാത, അച്ചന്‍കോവില്‍
ജലവൈദ്യുത
പദ്ധതി
എന്നിവയുടെ
പാരിസ്ഥിതികാഘാത
പഠനം
ശ്രീ.
പി. കെ.
ഗുരുദാസന്‍
,,
രാജു
എബ്രഹാം
ശ്രീമതി
പി. അയിഷാ
പോറ്റി
ശ്രീ.
എസ്. രാജേന്ദ്രന്‍
(എ)
അച്ചന്‍കോവില്‍-കോന്നി
വനപാതയ്ക്ക്
കേന്ദ്രസര്‍ക്കാരിന്റെ
അനുമതി
ലഭിച്ചിട്ടുണ്ടോ;
ഇതുമായി
ബന്ധപ്പെട്ട
പാരിസ്ഥിതികാഘാതപഠനം
നടത്തിയിട്ടുണ്ടോ;
(ബി)
അച്ചന്‍കോവില്‍
ജലവൈദ്യുത
പദ്ധതിയുടെ
പാരിസ്ഥിതികാഘാത
പഠന
റിപ്പോര്‍ട്ട്
വകുപ്പിന്
ലഭിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
നിര്‍ദ്ദിഷ്ട
ജലവൈദ്യുത
പദ്ധതി
സംബന്ധിച്ച്
വനം
വകുപ്പ്
എന്തു
നിലപാടാണ്
സ്വീകരിച്ചിട്ടുളളത്? |
4893 |
സാമൂഹ്യവനവല്‍ക്കരണ
മാസാചരണം
ശ്രീ.എ.എ.അസീസ്
(എ)
സാമൂഹ്യവനവല്‍ക്കരണത്തിന്റെ
ഭാഗമായി
എന്തൊക്കെ
പ്രവര്‍ത്തനങ്ങളാണ്
നടത്താന്‍
ഉദ്ദേശിക്കുന്നത്
;
(ബി)
അതിനായി
ഏതെല്ലാം
ഇനം
മരങ്ങളാണ്
വച്ച് പിടിപ്പിക്കാന്‍
ഉദ്ദേശിക്കുന്നത്
;
(സി)
എല്ലാ
വര്‍ഷവും
സാമൂഹ്യവനവല്‍ക്കരണ
മാസം ആചരിക്കാന്‍
നടപടി
സ്വീകരിയ്ക്കുമോ? |
4894 |
ഹരിത
തീരം
പദ്ധതി
ശ്രീമതി
ഗീതാ
ഗോപി
(എ)
ഹരിത
തീരം
പദ്ധതി
നടപ്പാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കുമോ
;
(ബി)
ഏതെല്ലാം
പ്രദേശങ്ങളില്‍
എത്ര
കിലോമീറ്റര്‍
കടല്‍
തീരമാണ്
പദ്ധതി
നടപ്പാക്കുന്നതിനായി
തെരഞ്ഞെടുത്തിട്ടുള്ളത്
;
(സി)
പദ്ധതിക്ക്
മൊത്തം
എത്ര
കോടി രൂപ
അനുവദിച്ചിട്ടുണ്ട്
; ഇതിനകം
എത്ര
കോടി രൂപ
ചെലവഴിച്ചു
എന്ന്
അറിയിക്കാമോ;
(ഡി)
ജന
പങ്കാളിത്തത്തോടെ
പദ്ധതി
നടപ്പാക്കാന്‍
കഴിയുന്നുണ്ടോ
എന്ന്
വ്യക്തമാക്കാമോ
? |
4895 |
അസിസ്റന്റ്
കണ്‍സര്‍വേറ്റര്‍മാരുടെ
ഒഴിവുകള്‍
ശ്രീ.
കെ. അജിത്
(എ)
വനം
വകുപ്പില്‍
അസിസ്റന്റ്
കണ്‍സര്‍വേറ്റര്‍മാരുടെ
എത്ര
ഒഴിവുകള്‍
നിലവിലുണ്ടെന്നും
ഈ
ഒഴിവുകള്‍
എന്നു
മുതലുള്ളതാണെന്നും
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഒഴിവുകള്‍
നികത്തുന്നതിന്
കാലതാമസം
നേരിടുന്നതിന്റെ
കാരണം
വ്യക്തമാക്കാമോ;
(സി)
അതുമൂലം
ജീവനക്കാര്‍ക്ക്
ഉദ്യോഗക്കയറ്റം
വൈകുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
അത്
പരിഹരിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ
? |
4896 |
വനംവകുപ്പിലെ
‘സ്റേഷന്‍
ഹൌസ്
ഓഫീസര്‍’
ശ്രീ.
കെ. അജിത്
(എ)
വനം
വകുപ്പിലെ
ഡെപ്യൂട്ടി
റെയ്ഞ്ചര്‍മാരെ
‘സ്റേഷന്‍
ഹൌസ്
ഓഫീസര്‍’മാരായി
അംഗീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
മറ്റ്
വകുപ്പുകളിലെ
സ്റേഷന്‍
ഹൌസ്
ഓഫീസര്‍മാര്‍ക്ക്
അനുവദിച്ചിട്ടുളള
ശമ്പള
സ്കെയില്‍
ഇവര്‍ക്കും
അനുവദിച്ചിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
അതിനുളള
നടപടികള്‍
സ്വീകരിക്കുമോ? |
4897 |
അസിസ്റന്റ്
കണ്‍സര്‍വേറ്റര്‍
തസ്തിക
ശ്രീ.
കെ. അജിത്
(എ)
വനം
വകുപ്പില്‍
എത്ര
റെയ്ഞ്ച്
ഓഫീസര്‍
തസ്തികകളാണ്
അസിസ്റന്റ്
കണ്‍സര്‍വേറ്റര്‍
തസ്തികയിലേക്ക്
ഉയര്‍ത്തിയതെന്നും
അത് ഏതു
വര്‍ഷമാണ്
നടപ്പാക്കിയതെന്നും
വ്യക്തമാക്കാമോ
;
(ബി)
തസ്തിക
ഉയര്‍ത്തിയതു
വഴി
വകുപ്പിന്റെ
കാര്യശേഷി
വര്‍ദ്ധിച്ചിട്ടുണ്ടോ
;
(സി)
ഇതിനെ
തുടര്‍ന്ന്
റെയ്ഞ്ച്
ഓഫീസര്‍
തസ്തികയുടെ
താഴെയുള്ള
തസ്തികയില്‍പ്പെട്ടവര്‍ക്ക്
ഉദ്യോഗക്കയറ്റം
കിട്ടേണ്ട
എത്ര
തസ്തികകള്‍
നഷ്ടപ്പെട്ടിട്ടുണ്ട്
;
(ഡി)
ഈ
നടപടിമൂലം
നഷ്ടപ്പെട്ട
തസ്തികകള്‍
പുനസ്ഥാപിച്ചിട്ടുണ്ടോ
;
(ഇ)
ഇല്ലെങ്കില്‍
അതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ
? |
4898 |
താല്‍ക്കാലിക
ജീവനക്കാരെ
സ്ഥിരപ്പെടുത്തല്‍
ശ്രീ.
കെ. അജിത്
(എ)
വനം
വകുപ്പില്‍
കഴിഞ്ഞ
പത്തു
വര്‍ഷമായി
എത്ര
താത്ക്കാലിക
ജീവനക്കാരെ
സ്ഥിരപ്പെടുത്തിയിട്ടുണ്ട്;
(ബി)
ഇതില്‍
താത്ക്കാലിക
വാച്ച്മാന്‍മാരെയും
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
എത്ര
താത്ക്കാലിക
വാച്ച്മാന്‍മാരെ
സ്ഥിരപ്പെടുത്തുമെന്ന്
വ്യക്തമാക്കാമോ
? |
4899 |
തടിമില്ലുകള്‍ക്ക്
ലൈസന്‍സ്
ശ്രീമതി
കെ. കെ.
ലതിക
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ
ശേഷം
തടിമില്ലുകള്‍
തുടങ്ങുന്നതിന്
എന്‍.ഒ.സി.
നല്‍കിയിട്ടുണ്ടോ;
(ബി)
തടിമില്ലുകള്‍
തുടങ്ങുന്നതിന്
വനംവകുപ്പില്‍
നിന്ന്
എന്തെല്ലാം
രേഖകളാണ്
സംരംഭകര്‍
നേടേണ്ടതെന്ന്
വ്യക്തമാക്കുമോ;
(സി)
തടിമില്ലുകളുടെ
പ്രവര്‍ത്തനം
വനനിയമങ്ങള്‍
പാലിച്ചുകൊണ്ടാണോ
നടത്തപ്പെടുന്നതെന്ന്
നിരീക്ഷിക്കുന്നതിന്
എന്തെല്ലാം
സംവിധാനങ്ങളാണ്
ഉളളത്
എന്ന്
വ്യക്തമാക്കുമോ? |
4900 |
ഫര്‍ണിച്ചര്‍
വ്യവസായം
നേരിടുന്ന
പ്രതിസന്ധി
ശ്രീമതി
ഗീതാ
ഗോപി
(എ)
ഫര്‍ണിച്ചര്‍
വ്യവസായത്തിനുളള
തടിയുടെ ലഭ്യതക്കുറവ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത
പ്രതിസന്ധി
പരിഹരിക്കുന്നതിന്
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
വ്യവസായത്തിനാവശ്യമായ
തടികള്‍
മറ്റ്
സംസ്ഥാനങ്ങളിലേക്ക്
കൊണ്ടുപോകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
അത്
തടയുന്നതിന്
എന്ത്
നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്
? |
4901 |
വന്യമൃഗ
ശല്യം
ശ്രീ.
എ. പി.
അബ്ദുള്ളക്കുട്ടി
,,
പി. സി.
വിഷ്ണുനാഥ്
,,
ഡൊമിനിക്
പ്രസന്റേഷന്‍
,,
കെ. ശിവദാസന്‍
നായര്‍
(എ)
വന്യമൃഗങ്ങള്‍
നാട്ടിലിറങ്ങി
കൃഷിക്കും
മനുഷ്യര്‍ക്കും
ഭീഷണിയുണ്ടാക്കുന്നതിനുള്ള
കാരണം
കണ്ടെത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇതിനെക്കുറിച്ച്
സമഗ്രമായ
പഠനവും
പരിഹാര
മാര്‍ഗ്ഗങ്ങളും
സ്വീകരിക്കാന്‍
വകുപ്പ്
മുന്‍കൈ
എടുക്കുമോ;
(സി)
ഇതിന്
എന്തെല്ലാം
നടപടികളാണ്
കൈക്കൊള്ളാനുദ്ദേശിക്കുന്നത്? |
4902 |
വന്യമൃഗങ്ങളുടെ
ആക്രമണത്തിനിരയാകുന്നവര്‍ക്കുള്ള
ചികിത്സാ
ധനസഹായം
ശ്രീ.
റ്റി.
വി. രാജേഷ്
(എ)
വന്യമൃഗങ്ങളുടെ
ആക്രമണങ്ങളില്‍
പരിക്കേല്ക്കുന്നവര്‍ക്ക്
ചികിത്സാ
ധനസഹായം
നല്‍കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണ്;
(ബി)
ധനസഹായത്തിന്
അപേക്ഷിക്കുമ്പോള്‍
എന്തൊക്കെ
രേഖകളാണ്
സമര്‍പ്പിക്കേണ്ടത്;
(സി)
എത്ര
രൂപയാണ്
ചികിത്സാ
ധനസഹായമായി
നല്‍കുന്നത്
? |
4903 |
കായികരംഗം
മെച്ചപ്പെടുത്താന്‍
നടപടി
ശ്രീ.
റോഷി
അഗസ്റിന്‍
,,
തോമസ്
ഉണ്ണിയാടന്‍
(എ)
അന്താരാഷ്ട്ര
നിലവാരത്തില്‍
കായികരംഗത്തെ
മെച്ചപ്പെടുത്തുന്നതിന്
എന്തൊക്കെ
നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ;
(ബി)
എല്ലാ
ജില്ലകളും
കേന്ദ്രീകരിച്ച്
നിലവാരമുള്ള
സ്റേഡിയങ്ങളും
സ്പോര്‍ട്സ്
ഉപകരണങ്ങളും
നല്‍കുന്നതിന്
നടപടികള്‍
ഉണ്ടാകുമോ;
(സി)
സ്പോര്‍ട്സ്
രംഗത്തെ
അനാവശ്യ
ഇടപെടലുകള്‍
അവസാനിപ്പിച്ച്
കഴിവുള്ളവര്‍ക്ക്
അവസരം
നല്‍കുവാന്‍
എന്തൊക്കെ
പുതിയ
നടപടികള്‍
ഉണ്ടാകുമെന്ന്
വ്യക്തമാക്കാമോ? |
4904 |
കായിക
ഉത്തരവാദിത്ത
ബില്‍
ശ്രീ.
ജോസഫ്
വാഴക്കന്‍
,,
പി.എ.
മാധവന്‍
,,
എ.റ്റി.
ജോര്‍ജ്
,,
വര്‍ക്കല
കഹാര്‍
(എ)
കളിക്കാര്‍,
കോച്ച്,
അസോസിയേഷനുകള്‍
ഉള്‍പ്പെടെ
കായിക
രംഗവുമായി
ബന്ധപ്പെട്ടവരില്‍
ഉത്തരവാദിത്തം
കൊണ്ടുവരാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിനായി
എന്തെല്ലാം
നടപടികളാണ്
കൈക്കൊളളുവാനുദ്ദേശിക്കുന്നത്;
(സി)
ഈ
ലക്ഷ്യം
കൈവരിക്കുന്നതിന്
കായിക
ഉത്തരവാദിത്ത
ബില്ലിന്
രൂപം നല്‍കുമോ
? |
4905 |
ദേശീയ
അന്തര്‍ദേശീയ
തലത്തില്‍
കായിക
മുന്നേറ്റം
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍
,,
പി.കെ.ബഷീര്‍
,,
എം.ഉമ്മര്‍
,,
പി.ഉബൈദുള്ള
(എ)
കായിക
മത്സരങ്ങളില്‍
ദേശീയഅന്തര്‍ദേശീയ
തലത്തില്‍
യുവജന
മുന്നേറ്റമുണ്ടാക്കാന്‍
ആവിഷ്കരിച്ചു
നടപ്പാക്കുന്ന
പദ്ധതികളെക്കുറിച്ച്
വിശദമാക്കുമോ
;
(ബി)
നാഷണല്‍
ഗെയിംസ്
സംസ്ഥാനത്ത്
നടത്താന്‍
തീരുമാനിച്ച
സാഹചര്യത്തില്‍
അടിസ്ഥാന
സൌകര്യങ്ങള്‍
ഒരുക്കുന്നതിന്
സ്വികരിച്ച
നടപടികള്‍
വിശദീകരിക്കാമോ
;
(സി)
2010-11 സാമ്പത്തിക
വര്‍ഷം
കായിക
രംഗത്ത്
എന്ത്
തുക
ചെലവഴിച്ചു
എന്നും
അതിന്
ആനുപാതികമായി
എന്തൊക്കെ
നേട്ടങ്ങള്‍
കൈവരിച്ചു
എന്നും
വിശദമാക്കുമോ
? |
4906 |
സ്പോര്‍ട്സ്
കൌണ്‍സില്‍
ഭാരവാഹികളുടെ
സ്വത്ത്
വിവരം
ശ്രീ.
കോടിയേരി
ബാലകൃഷ്ണന്‍
(എ)
ദേശീയ
ഗെയിംസിനു
മുന്നോടിയായി
സംഘാടകര്‍,
സ്പോര്‍ട്സ്
കൌണ്‍സില്‍
ഭാരവാഹികള്‍,
എക്സിക്യുട്ടീവ്
കമ്മറ്റി
അംഗങ്ങള്‍
എന്നിവരുടെ
സ്വത്തുവിവരം
വെളിപ്പെടുത്തണമെന്ന്
നിര്‍ദ്ദേശിച്ചിട്ടുണ്ടോ
;
(ബി)
എങ്കില്‍
അവര്‍
സ്വത്തുവിവരം
ആര്‍ക്കു
മുമ്പിലാണ്
സമര്‍പ്പിച്ചിട്ടുള്ളത്
;
(സി)
മേല്‍പ്പറഞ്ഞവര്‍
സമര്‍പ്പിച്ച
സ്വത്തുവിവരത്തിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ
? |
4907 |
ജി.വി.
രാജാസ്പോര്‍ട്സ്
സ്കുളിലെ
പഠനനിലവാരം
ശ്രീ.
എ.കെ.
ശശീന്ദ്രന്‍
(എ)
ജി.വി.
രാജാ
സ്പോര്‍ട്സ്
സ്കുളിലെ
പഠനനിലവാരം
വളരെ
മോശമാണെന്നുള്ള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
എങ്കില്‍
നിലവാരം
മെച്ചപ്പെടുത്തന്നതിനായി
എന്തൊക്കെ
നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ;
(ബി)
കുട്ടികള്‍ക്ക്
ആവശ്യമായ
കായിക
സാമഗ്രികളുടെ
അഭാവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;എങ്കില്‍
ഇക്കാര്യത്തില്‍
എന്ത്
നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ
;
(സി)
ഹോസ്റലിലേക്ക്
ആഹാരസാധനങ്ങള്‍
വിതരണം
ചെയ്യുന്നത്
ആരാണ്; ഹോസ്റലിലെ
മെസ്സിന്
ആവശ്യമായ
സാധനങ്ങള്‍
വാങ്ങുന്നതില്‍
അപാകതകള്‍
ഉള്ളതായി
പരാതി
ലഭിച്ചിട്ടുണ്ടോ;
ഇക്കാര്യത്തില്‍
വിശദമായ
അന്വേഷണം
നടത്തുന്നതിനും,
ഗുണനിലവാരമുള്ള
സാധനങ്ങള്‍
മെസ്സിലേയ്ക്ക്
വാങ്ങുന്നതിനും
ആവശ്യമായ
നടപടി
സ്വീകരിക്കുമോ? |
4908 |
ദേശീയ
ഗെയിംസിനായി
അടിസ്ഥാന
സൌകര്യ
വികസനം
ശ്രീ.ഹൈബി
ഈഡന്‍
(എ)
ദേശീയ
ഗെയിംസുമായി
ബന്ധപ്പെട്ട്
എറണാകുളം
നിയോജകമണ്ഡലത്തില്‍
ഏതെല്ലാം
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തിയായി
;
(ബി)
ഇനി
നടത്താനുദ്ദേശിക്കുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്
? |
4909 |
കേരള
ഫുട്ബോള്‍
അസോസിയേഷന്റെ
ഭരണഘടനാ
ഭേദഗതി
ശ്രീ.
എം. വി.
ശ്രേയാംസ്
കുമാര്‍
(എ)
കേരള
ഫുട്ബോള്‍
അസോസിയേഷന്റെ
ഭരണഘടന
ഭേദഗതി
ചെയ്യാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
ഭേദഗതി
പ്രകാരം
കെ.എഫ്.എ.
യ്ക്ക്
ഉണ്ടാകുന്ന
നേട്ടങ്ങള്‍
എന്തെല്ലാമാണ്;
(സി)
പ്രസ്തുത
ഭരണഘടനാ
ഭേദഗതി
മൂലം
അഖിലേന്ത്യാ
ഫുട്ബോള്‍
ഫെഡറേഷന്റെ
ഗ്രാന്റ്
ഉള്‍പ്പെടെയുള്ള
ആനുകൂല്യങ്ങള്‍
കേരള
ഫുട്ബോള്‍
അസോസിയേഷനു
നഷ്ടമാകുമെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ
? |
4910 |
നിയോജകമണ്ഡലങ്ങളില്‍
സ്റേഡിയം/മിനി
സ്റേഡിയം
നിര്‍മ്മാണം
ശ്രീമതി
പി. അയിഷാ
പോറ്റി
(എ)
ഓരോ
നിയോജകമണ്ഡലത്തിലും
ഒരു
സ്റേഡിയമോ
മിനി
സ്റേഡിയമോ
നിര്‍മ്മിക്കുന്നതിനുള്ള
സാധ്യതാ
പഠനങ്ങള്‍ക്ക്
നടപടി
സ്വീകരിക്കുമോ
;
(ബി)
സംസ്ഥാനത്ത്
നിര്‍മ്മാണത്തിലിരിക്കുന്ന
പ്രധാനപ്പെട്ട
സ്റേഡിയങ്ങളുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ
? |
4911 |
കായികതാരങ്ങള്‍ക്ക്
പാരിതോഷികം
ശ്രീ.എ.പി.
അബ്ദുളളക്കുട്ടി
(എ)
2006 മുതല്‍
2011 വരെ
ദേശീയതലത്തില്‍
എത്ര
കായിക
താരങ്ങള്‍ക്ക്
പാരിതോഷിക
പ്രഖ്യാപിച്ചിട്ടുണ്ട്;
വിശദാംശം
നല്‍കുമോ;
(ബി)
അതില്‍
എത്ര
പേര്‍ക്ക്
പാരിതോഷികം
വിതരണം
ചെയ്തിട്ടുണ്ട്;
(സി)
പ്രഖ്യാപിച്ച
പാരിതോഷികങ്ങള്‍
വിതരണം
ചെയ്യാന്‍
കാലതാമസം
ഉണ്ടായതെന്തുകൊണ്ട്;
വിശദാംശം
ലഭ്യമാക്കുമോ? |
4912 |
വിദ്യാര്‍ത്ഥികളുടെ
കായിക
നിലവാരം
മെച്ചപ്പെടുത്തുന്നതിന്
പദ്ധതി
ശ്രീ.
പി. തിലോത്തമന്‍
(എ)
ഗ്രാമീണ
മേഖലകളിലെ
സര്‍ക്കാര്‍
വിദ്യാലയങ്ങളില്‍
വിദ്യാര്‍ത്ഥികളുടെ
കായിക
നിലവാരം
മെച്ചപ്പെടുത്തുന്നതിന്
പ്രത്യേക
പാക്കേജുകള്‍
തയ്യാറാക്കി
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ
;
(ബി)
കായിക
മേഖലയില്‍
മെച്ചപ്പെട്ട
സംഭാവനകള്‍
നല്‍കുന്ന
വിദ്യാര്‍ത്ഥികളെ
പ്രോത്സാഹിപ്പിക്കുവാന്‍
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
; എന്തു
നടപടികള്‍
കൈക്കൊളളുന്നു
എന്നു
വ്യക്തമാക്കാമോ;
(സി)
കായിക
വിദ്യാഭ്യാസ
രംഗത്ത്
സ്തുത്യര്‍ഹമായ
സംഭാവന
കാഴ്ചവയ്ക്കുന്ന
ചേര്‍ത്തല,
ചാരമംഗലം
എസ്.ഡി.വി.
സ്കൂളിലെ
വിദ്യാര്‍ത്ഥികളുടെയും
കായിക
അദ്ധ്യാപകരുടെയും
പ്രവര്‍ത്തനങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഇത്തരം
സ്കൂളുകളെയും
കായികപ്രേമികളായ
വിദ്യാര്‍ത്ഥികളെയും
പ്രോത്സാഹിപ്പിക്കുവാന്‍
പദ്ധതികള്‍
ആവിഷ്ക്കരിച്ചു
നടപ്പിലാക്കുമോ
?
|
4913 |
കായികപരിശീലന
പ്രോത്സാഹിപ്പിക്കല്‍
പദ്ധതി
ശ്രീ.
ജി. സുധാകരന്‍
(എ)
സ്കൂളുകളില്‍
കായിക
പരിശീലനം
പ്രോത്സാഹിപ്പിക്കാന്‍
എന്തെങ്കിലും
പദ്ധതികള്‍
നിലവിലുണ്ടോ;
വിശദമാക്കാമോ;
(ബി)
സ്കുളുകളില്‍
കായിക
പരിശീലത്തിന്
കളിസ്ഥലം
നിര്‍മ്മിക്കാന്‍
കായിക
വകുപ്പിന്
പദ്ധതിയുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ;
(സി)
ആവശ്യമായ
സ്ഥലസൌകര്യങ്ങളുള്ള
സ്കുളുകളില്‍
ആധുനികവും
ശാസ്ത്രീയവുമായ
രീതിയില്‍
കളിസ്ഥലം
നിര്‍മ്മിക്കുന്നതിന്
സാമ്പത്തികസഹായം
ചെയ്യുന്ന
പദ്ധതി
ഇപ്പോള്‍
നിലവിലുണ്ടോ;
(ഡി)
ഈ
പദ്ധതിയനുസരിച്ച്
അമ്പലപ്പുഴ
മണ്ഡലത്തിലെ
ഏതെങ്കിലും
സ്കൂളിന്
സാമ്പത്തികസഹായം
അനുവദിച്ചിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കാമോ? |
4914 |
കാട്ടിലങ്ങാടി
ഫുട്ബോള്‍
സ്റേഡിയം
ശ്രീ.
അബ്ദുറഹിമാന്‍
രണ്ടത്താണി
(എ)
മലപ്പുറം
ജില്ലയിലെ
കാട്ടിലങ്ങാടിയില്‍
പ്രവര്‍ത്തിച്ചുവരുന്ന
അംഗീകൃത
ഫുട്ബോള്‍
ക്ളബ്ബുകളുടെ
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(ബി)
സ്വന്തം
കെട്ടിടത്തിലാണ്
അവ
പ്രവര്‍ത്തിക്കുന്നതെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇതിനനുസൃതമായ
ഒരു
ഫുട്ബോള്‍
സ്റേഡിയം
നിലവിലില്ലെന്ന
കാര്യം
ശ്രദ്ധയിലുണ്ടോ;
(ഡി)
കാട്ടിലങ്ങാടി
ഗവണ്‍മെന്റ്
ഹയര്‍
സെക്കണ്ടറി
സ്കൂളിന്റെ
ഉടമസ്ഥതയിലുളള
എഴ്
ഏക്കറോളം
വരുന്ന
സ്ഥലത്ത്
നിലവിലുളള
സ്കൂള്‍
സ്റേഡിയം
വിപുലീകരിച്ച്
സൌകര്യപ്രദമായ
ഫുട്ബോള്‍
സ്റേഡിയം
നിര്‍മ്മിക്കുന്നകാര്യം
പരിഗണിക്കുമോ;
(ഇ)
എങ്കില്‍
ഇതിനാവശ്യമായ
ഫണ്ട്
ലഭ്യമാക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ? |
4915 |
പാഞ്ഞാള്‍
ഗ്രാമപഞ്ചായത്തിലെ
വാഴാലിപ്പാടത്ത്
കളിസ്ഥലം
ശ്രീ.
കെ. രാധാകൃഷ്ണന്‍
(എ)
ചേലക്കര
മണ്ഡലത്തില്‍
പാഞ്ഞാള്‍
ഗ്രാമപഞ്ചായത്തില്‍
വാഴാലിപ്പാടത്ത്
നിലവിലുള്ള
മൈതാനവും
സ്റേജും
പുനരുദ്ധരിക്കുന്നതിന്
ധനസഹായം
ആവശ്യപ്പെട്ടുകൊണ്ടുള്ള
നിവേദനം
ലഭിച്ചിട്ടുണ്ടൊ;
(ബി)
എങ്കില്‍
അതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
നിവേദനത്തിന്മേല്‍
സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
കളിസ്ഥലം
പുനരുദ്ധരിച്ച്
കായിക
വികസനത്തിന്
സഹായകരമായ
നടപടികള്‍
സ്വീകരിക്കുമോ? |
4916 |
കാസര്‍ഗോഡ്
ജില്ലയിലെ
'പൈക്ക
പദ്ധതി'
ശ്രീ.
കെ. കുഞ്ഞിരാമന്‍
(ഉദുമ)
(എ)
'പൈക്ക
പദ്ധതി' പ്രകാരം
എന്തൊക്കെ
പ്രവൃത്തികളാണ്
നടപ്പിലാക്കുന്നതെന്ന്
വിശദമാക്കാമോ
;
(ബി)
കാസര്‍ഗോഡ്
ജില്ലയില്‍
പ്രസ്തുത
പദ്ധതി
പ്രകാരം
എത്ര തുക
അനുവദിച്ചിട്ടുണ്ടെന്നും
ഏത് ഏജന്‍സി
മുഖേനയാണ്
നടപ്പിലാക്കുന്നതെന്നും
വിശദമാക്കാമോ
;
(സി)
പ്രസ്തുത
പദ്ധതിയിലുടെ
അനുവദിച്ച
തുക
യഥാസമയം
ചെലവഴിക്കുന്നില്ലായെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; വിശദാംശങ്ങള്‍
അറിയിക്കാമോ
;
(ഡി)
എങ്കില്‍
പ്രസ്തുത
ഏജന്‍സികളില്‍
നിന്ന്
തുക
മാറ്റി
നല്‍കുന്ന
കാര്യം
പരിഗണിക്കുമോ
; വിശദാംശങ്ങള്‍
അറിയിക്കുമോ
? |
4917 |
'ആദാമിന്റെ
മകന്‍
അബു' - ഓസ്കാര്‍
എന്‍ട്രി
ശ്രീ.
എ. കെ.
ശശീന്ദ്രന്‍
,,
തോമസ്
ചാണ്ടി
(എ)
'ആദാമിന്റെ
മകന്‍
അബു' എന്ന
സിനിമയ്ക്ക്
്
ഓസ്കാര്‍
എന്‍ട്രി
കിട്ടിയ
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
സിനിമ
ഓസ്കാര്‍
വേദിയില്‍
എത്തിക്കാന്‍
എന്തൊക്കെ
നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
സിനിമയുടെ
ഓസ്കാര്‍
വേദിയിലെ
പ്രൊമോഷനും
മറ്റു
ചെലവുകള്‍ക്കുമായി
സാമ്പത്തിക
സഹായം
നല്‍കുന്ന
കാര്യം
പരിഗണിക്കുമോ? |
4918 |
ലോക
ക്ളാസിക്
സിനിമകള്‍
മലയാളത്തില്‍
മൊഴിമാറ്റം
നടത്താന്‍
നടപടി
ശ്രീ.
എം. പി.
വിന്‍സെന്റ്
,,
കെ. അച്ചുതന്‍
,,
റ്റി.
എന്‍.
പ്രതാപന്‍
,,
ഷാഫി
പറമ്പില്‍
ലോക
ക്ളാസിക്
സിനിമകള്‍
മലയാളത്തില്‍
മൊഴിമാറ്റം
നടത്തി
ലഭ്യമാക്കുന്നതിന്
ഉതകുന്ന
പുതിയ
ഒരു
സിനിമാ
വ്യവസായ
നയം
രൂപീകരിക്കുമോ;
വിശദമാക്കുമോ
? |
4919 |
സിനിമാ
വ്യവസായം
നേരിടുന്ന
പ്രതിസന്ധി
ശ്രീ.
മഞ്ഞളാംകുഴി
അലി
(എ)
മറ്റ്
ദക്ഷിണേന്ത്യന്‍
സംസ്ഥാനങ്ങളുമായി
തട്ടിച്ചു
നോക്കുമ്പോള്‍
കേരളത്തിലെ
സിനിമാ
വ്യവസായം
കൂടുതല്‍നഷ്ടത്തിലാണ്
എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സിനിമാ
തീയേറ്ററുകളുടെ
എണ്ണം
ഓരോ വര്‍ഷവും
കുറഞ്ഞു
വരികയാണ്
എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സിനിമാ
വ്യവസായ
രംഗത്ത്
എത്രപേര്‍
പണിയെടുക്കുന്നുണ്ടെന്ന്
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍
വിശദാംശം
വെളിപ്പെടുത്തുമോ;
(ഡി)
സിനിമാ
വ്യവസായ
രംഗത്തെ
വിവിധ
വിഭാഗക്കാരുടെ
സംഘടനകളുടെ
പ്രവര്‍ത്തനം
നിരീക്ഷിക്കുന്നുണ്ടോ;
(ഇ)
എങ്കില്‍
വിശദാംശം
വെളിപ്പെടുത്തുമോ;
(എഫ്)
സിനിമാ
വ്യവസായ
രംഗത്ത്
പ്രവര്‍ത്തിക്കുന്ന
സര്‍ക്കാര്‍
സ്ഥാപനങ്ങളെ
സജീവമാക്കാനും
ശക്തിപ്പെടുത്താനും
നടപടി
സ്വീകരിക്കുമോ? |
4920 |
കുട്ടികള്‍ക്കായി
ടൂറിംഗ്
ടാക്കീസ്'
ശ്രീ.
കെ. ശിവദാസന്‍
നായര്‍
,,
വി.പി.സജീന്ദ്രന്‍
,,
എം.പി.
വിന്‍സെന്റ്
(എ)
സ്കൂള്‍
കുട്ടികള്‍ക്കുവേണ്ടി
ടൂറിംഗ്
ടാക്കീസ്
നടത്തുവാന്‍
ചലച്ചിത്ര
അക്കാഡമി
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഇതിന്റെ
ഉദ്ദേശലക്ഷ്യങ്ങളും
പ്രവര്‍ത്തന
രീതിയും
വിവരിക്കുമോ;
(സി)
ചലച്ചിത്ര
പ്രദര്‍ശനത്തിനുപുറമെ
സിനിമയുടെ
വിവിധ
വശങ്ങളെക്കുറിച്ച്
വിദ്യാര്‍ത്ഥികളെ
ഉദ്ബുദ്ധരാക്കുവാന്‍
വിദഗ്ധരെക്കൊണ്ട്
പ്രഭാഷണങ്ങള്‍
നടത്തുവാന്‍
നടപടി
സ്വീകരിക്കുമോ;
(ഡി)
സംസ്ഥാനത്ത്
എവിടെയെല്ലാമാണ്
ഇതു
നടത്താന്‍
ഉദ്ദേശിക്കുന്നത്;
(ഇ)
ഇത്
ഒരു
സ്ഥിരം
സംവിധാനമാക്കാന്‍
നടപടി
സ്വീകരിക്കുമോ? |
4921 |
ഫിലിം
ഫെസ്റ്റിവല്‍
കോംപ്ളക്സ്
ശ്രീ.
ബെന്നി
ബെഹനാന്‍
,,
ജോസഫ്
വാഴക്കന്‍
,,
പി.എ.
മാധവന്‍
,,
എ.റ്റി.
ജോര്‍ജ്
(എ)
അന്താരാഷ്ട്ര
സിനിമകള്‍
പ്രദര്‍ശിപ്പിക്കുന്നതിന്
ഫെസ്റിവല്‍
കോംപ്ളക്സ്
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എവിടെയാണ്
ഇത്
സ്ഥാപിക്കുന്നത്;
(സി)
ഇതിനുള്ള
പണം
എപ്രകാരമാണ്
കണ്ടെത്തുന്നത്;
(ഡി)
ഇതിനായി
ഇന്‍ഫര്‍മേഷന്‍
ബ്രോഡ്കാസ്റിംഗ്
മന്ത്രാലയവുമായി
ചര്‍ച്ച
നടത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ഇ)
എന്തെല്ലാം
ലക്ഷ്യങ്ങളാണ്
ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ? |
4922 |
ചലച്ചിത്ര
അക്കാഡമിയുടെ
കീഴില്‍
ഫിലിം
ഇന്‍സ്റിറ്റ്യൂട്ട്
ശ്രീ.
തേറമ്പില്‍
രാമകൃഷ്ണന്‍
,,
സി.പി.
മുഹമ്മദ്
,,
കെ. അച്ചുതന്‍
,,
റ്റി.എന്‍.
പ്രതാപന്‍
(എ)
ചലച്ചിത്ര
അക്കാഡമിയുടെ
കീഴില്‍
ഫിലിം
ഇന്‍സ്റിറ്റ്യൂട്ട്
തുടങ്ങാന്‍
ആലോചിക്കുന്നുണ്ടോ;
(ബി)
എവിടെയാണ്
ഇന്‍സ്റ്റിറ്റ്യൂട്ട്
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നത്;
(സി)
ഇത്
സ്ഥാപിക്കുന്നതിനുള്ള
ധനസമാഹരണത്തെക്കുറിച്ചുള്ള
വിശദാംശം
നല്‍കുമോ;
(ഡി)
ഇന്‍സ്റിറ്റ്യൂട്ടുകൊണ്ട്
കൈവരിക്കാനുദ്ദേശിക്കുന്ന
ലക്ഷ്യങ്ങള്‍
എന്തെല്ലാം? |
4923 |
ഒറ്റപ്പാലത്ത്
ഫിലം
സിറ്റി
ശ്രീ.
എം. ഹംസ
(എ)
ഒറ്റപ്പാലത്ത്
മലയാളം
തമിഴ്
മറ്റ്
ഭാഷാചിത്രങ്ങള്‍
എന്നിവ
ചിത്രീകരണം
നടത്തുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സിനിമാ
ചിത്രീകരണങ്ങള്‍ക്കും
അനുബന്ധ
ജോലികള്‍ക്കുമായി
ഒറ്റപ്പാലത്ത്
ഒരു “ഫിലിം
സിറ്റി”
നിര്‍മ്മിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍
ഇപ്പോഴത്തെ
സ്ഥിതി
വിശദമാക്കാമോ;
(സി)
ഫിലം
സിറ്റിയുടെ
നിര്‍മ്മിക്കുന്നതിനായി
ആരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്;
വിശദാംശം
ലഭ്യമാക്കാമോ? |
4924 |
നടന്‍
മോഹന്‍ലാലിന്റെ
വീട്ടില്‍
നിന്നും
ആനക്കൊമ്പ്
പിടിച്ചെടുത്ത
സംഭവം
ശ്രീ.
പി.റ്റി.എ.
റഹീം
(എ)
ഇംകംടാക്സ്
വിഭാഗം
നടന്‍
മോഹന്‍ലാലിന്റെ
വീട്ടില്‍നിന്നും
ആനക്കൊമ്പ്
പിടിച്ചെടുത്തതായ
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
അത്
യഥാര്‍ത്ഥ
ആനക്കൊമ്പായിരുന്നുവോ;
(സി)
എങ്കില്‍
അതിന്മേല്‍
കേസെടുത്തിട്ടുണ്ടോ;
(ഡി)
ഇല്ലെങ്കില്‍
എന്തു
കൊണ്ടാണ്
കേസെടുക്കാതിരുന്നതെന്ന്
വ്യക്തമാക്കാമോ? |
4925 |
ചിത്രാഞ്ജലി
സ്റുഡിയോയുട
പ്രവര്‍ത്തനം
ശ്രീ.മഞ്ഞളാംകുഴി
അലി
,,
റ്റി.എ.അഹമ്മദ്
കബീര്‍
,,
എന്‍.എ.നെല്ലിക്കുന്ന്
,,
അബ്ദുറഹിമാന്‍
രണ്ടത്താണി
(എ)
ചലച്ചിത്ര
വികസനകോര്‍പ്പറേഷന്റെ
ഈ വര്‍ഷത്തെ
വികസന
പരിപാടികളുടെ
വിശദവിവരം
നല്കാമോ ;
(ബി)
പ്രസ്തുത
കോര്‍പ്പറേഷന്റെ
കീഴിലുള്ള
സ്ഥാപനങ്ങളേതെല്ലാമെന്ന്
മേഖല
തിരിച്ച്
വിശദമാക്കുമോ
;
(സി)
പ്രസ്തുത
കോര്‍പ്പറേഷന്റെ
ചിത്രാഞ്ജലി
സ്റുഡിയോ
കോംപ്ളക്സില്‍
വാടകയ്ക്ക്
നല്കാന്‍
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനങ്ങളെന്തെല്ലാമെന്ന്
വിശദമാക്കുമോ
; കഴിഞ്ഞ
വര്‍ഷവും
ഈ വര്‍ഷവും
ഷൂട്ടിംഗ്
മുതല്‍
റിലീസിംഗ്
ഘട്ടം
വരെ
അവിടെ
പൂര്‍ത്തിയാക്കിയ
ചലച്ചിത്രങ്ങളുടെ
വിശദവിവരം
നല്കാമോ ;
(ഡി)
പ്രസ്തുത
സ്റുഡിയോയില്‍
നിലവിലുള്ള
സാങ്കേതിക
വിദഗ്ദ്ധരുടെ
പേരുവിവരവും,
അവരുടെ
വിദ്യാ ഭ്യാസ
സാങ്കേതികയോഗ്യത,
ആധുനിക
ഉപകരണങ്ങള്‍
പ്രവര്‍ത്തിപ്പിക്കാന്‍
ലഭിച്ച
പരിശീലനം
എന്നിവ
സംബന്ധിച്ച
വിശദവിവരവും
ലഭ്യമാക്കുമോ
;
(ഇ)
പ്രസ്തുത
വിദഗ്ദ്ധരുടെ
പ്രമോഷന്
യോഗ്യത
നിശ്ചയിച്ചിട്ടുണ്ടോ
; എങ്കില്‍
അത്തരം
യോഗ്യതനേടാത്തവര്‍ക്ക്
പ്രമോഷന്‍
നല്കിയിട്ടുണ്ടോ
; വിശദവിവരം
നല്കുമോ ;
(എഫ്)
വിദേശനിര്‍മ്മിതമായ
ഹാസലൈറ്റിന്‍
കളര്‍
അനലൈസര്‍
പ്രവര്‍ത്തിപ്പിക്കാന്‍
യോഗ്യത
നേടിയ
സാങ്കേതിക
വിദഗ്ദ്ധരെ
നിയമിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
നിയമനച്ചട്ടപ്രകാരം
യോഗ്യരായവരെ
നിയമിക്കുമോ
? |