Q.
No |
Questions
|
4841
|
ജോലിയില്‍
പ്രവേശിക്കാത്ത എഞ്ചിനീയറിംഗ് ജീവനക്കാര്‍
ശ്രീ. കെ.
കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
(എ)
സംസ്ഥാനത്ത് അധികാര
വികേന്ദ്രീകരണത്തിന്റെ ഭാഗമായി വിന്യസിച്ച എഞ്ചിനീയറിംഗ്
സ്റാഫുകളില്‍ എത്ര ജീവനക്കാരാണ് നാളിതുവരെയായും ജോലിയില്‍
പ്രവേശിക്കാത്തതെന്നു വ്യക്തമാക്കുമോ ;
(ബി)
ഇവര്‍ക്കെതിരെ എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുമോ ? |
4842 |
പഞ്ചായത്ത് സെക്രട്ടറി നിയമനം
ശ്രീ. വി
പി സജീന്ദ്രന്‍
(എ)
പഞ്ചായത്ത് ഡയറക്ടറുടെ ഇ8.684/2009/ഉത്തരവ്
പ്രകാരം എത്ര ഉദ്യോഗാര്‍ത്ഥികളെ പഞ്ചായത്ത്
സെക്രട്ടറിമാരായി നിയമിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
(ബി)
ജോലിയില്‍ പ്രവേശിച്ച ശേഷം രാജിവച്ചോ,
വിടുതല്‍ വാങ്ങിയോ പോയ ഉദ്യോഗാര്‍ത്ഥികളുടെ
വിശദവിവരം നല്‍കാമോ;
(സി)
എന്‍.ജെ.ഡി
ഒഴിവുകള്‍ പി.എസ്.സി.
ക്ക് റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെങ്കില്‍ ആ വിവരം ലഭ്യമാക്കാമോ;
(ഡി)
ജോലിയില്‍ പ്രവേശിച്ചതിനു ശേഷം റിലീവ്
ചെയ്ത ഉദ്യോഗാര്‍ത്ഥികളുടെ ഒഴിവുകള്‍ കേഡര്‍ സ്ട്രെങ്തില്‍
നിന്നു കുറയ്ക്കുന്നതിനാല്‍ പ്രസ്തുത ഒഴിവുകള്‍ തുടര്‍ന്നും
പി.എസ്.സി
യ്ക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടതല്ലേ;
ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ?
|
4843 |
ഹെല്‍പ്പര്‍,
വര്‍ക്കര്‍ നിയമനങ്ങളില്‍
കമ്മ്യൂണല്‍ റൊട്ടേഷന്‍
ശ്രീ.അബ്ദുറഹിമാന്‍
രണ്ടത്താണി
(എ)
സംസ്ഥാനത്ത് അംഗന്‍വാടി ഹെല്‍പ്പര്‍,
വര്‍ക്കര്‍ തസ്തികകളിലേക്കുള്ള
നിയമനങ്ങളില്‍ കമ്മ്യൂണല്‍ റൊട്ടേഷന്‍ പാലിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍ ഇതു സംബന്ധമായ നടപടികള്‍
ഇപ്പോള്‍ ഏതു ഘട്ടത്തിലാണ്;
ചട്ടങ്ങളില്‍ ഇതിനായി ഭേദഗതി വരുത്തുമോ;
വിശദാംശങ്ങള്‍ നല്‍കുമോ;
(സി)
ഇതുവരെ ഈ തസ്തികകളിലേക്കു നടത്തിയ
നിയമനങ്ങളിലെ സാമുദായിക പ്രാതിനിധ്യത്തിന്റെ തോത്
ഇതിനകം പരിശോധിക്കുകയുണ്ടായോ;
(ഡി)
എങ്കില്‍ പ്രാതിനിധ്യം തീരെ കുറഞ്ഞ
സമുദായങ്ങള്‍ക്ക് ആനുപാതികമായി അത് നികത്തുന്ന കാര്യം
പരിഗണനയിലുണ്ടോ;
(ഇ)
ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും
നടപടികള്‍ കൈക്കൊള്ളാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍ അറിയിക്കാമോ
?
|
4844 |
ഒഴിവുകള്‍
നികത്തി പദ്ധതി സുഗമമാക്കാന്‍ നടപടി
ശ്രീ. കെ.
രാധാകൃഷ്ണന്‍
(എ)
സംസ്ഥാനത്ത് ഗ്രാമപഞ്ചായത്തുകളില്‍
ആകെ എത്ര ജീവനക്കാരാണുള്ളതെന്ന് തസ്തിക തിരിച്ച് പറയാമോ
;
(ബി)
ജീവനക്കാരുടെ അഭാവം കാരണം പദ്ധതി നിര്‍വ്വഹണത്തില്‍
തടസമുണ്ടാകുന്നുവെന്ന് പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
ജീവനക്കാരുടെ ഒഴിവുകള്‍ പൂര്‍ണ്ണമായും
നികത്തി പദ്ധതിനിര്‍വ്വഹണം സുഗമമാക്കുകയും പൊതുജനങ്ങള്‍ക്കാവശ്യമായ
സേവനം ലഭ്യമാക്കുന്നതിനും നടപടികള്‍ സ്വീകരിക്കുമോ
? |
4845 |
ക്ഷീരസാഗര
പദ്ധതി
ശ്രീ.
കോടിയേരി ബാലകൃഷ്ണന്‍
കുടുംബശ്രീയുടെ നേതൃത്വത്തില്‍
ക്ഷീരസാഗര പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് എവിടെയെല്ലാം
പാല്‍വിതരണ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വെളിപ്പെടുത്താമോ? |
4846 |
ക്ഷേമ
പദ്ധതികളുടെ വരുമാന പരിധി
ശ്രീ. പി.
ഉബൈദുള്ള
(എ)
ഇപ്പോള്‍ നല്‍കിവരുന്ന വിവിധ
കുടുംബക്ഷേമ പെന്‍ഷനുകള്‍ ഏതെല്ലാമെന്ന് വിശദമാക്കാമോ
;
(ബി)
ഓരോ ക്ഷേമ പെന്‍ഷനുകള്‍ക്കും
നിശ്ചയിച്ച കുടുംബ വാര്‍ഷിക വരുമാന പരിധി എത്രയാണെന്ന്
വ്യക്തമാക്കാമോ ;
(സി)
വാര്‍ഷിക വരുമാന പരിധി ഉയര്‍ത്താത്തതുമൂലം
അര്‍ഹരായ നിരവധി കുടുംബങ്ങള്‍ക്കു ആനൂകൂല്യങ്ങള്‍
നഷ്ടപ്പെടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഡി)
വിവിധ ക്ഷേമ പദ്ധതികളുടെ വരുമാന പരിധി
കാലാനുസൃതമായി വര്‍ദ്ധിപ്പിക്കാന്‍ നടപടികള്‍
സ്വീകരിക്കുമോ ? |
4847 |
വയോജനങ്ങള്‍ക്കായി
ക്ഷേമപദ്ധതികള്‍
ശ്രീ.
തേറമ്പില്‍ രാമകൃഷ്ണന്‍
,, പാലോട് രവി
,, പി.
എ. മാധവന്‍
(എ)
വയോജനങ്ങള്‍ക്കായി എന്തെല്ലാം ക്ഷേമപദ്ധതികളാണ് ഇപ്പോള്‍
നടപ്പിലാക്കി വരുന്നത്;
(ബി)
വയോജനങ്ങള്‍ക്കായുള്ള പദ്ധതികള്‍ക്ക് ഏകോപനം ഇല്ലാത്തതു
മൂലം ബന്ധപ്പെട്ട ക്ഷേമപ്രവര്‍ത്തനങ്ങളുടെ പ്രയോജനം
ഇവര്‍ക്കു ലഭിക്കുന്നില്ല എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍ വയോജനങ്ങള്‍ക്കായുള്ള പദ്ധതികളെ
ഏകോപിപ്പിക്കാന്‍ പ്രത്യേക ബോര്‍ഡ് സ്ഥാപിക്കുമോ;
വിശദമാക്കുമോ ?
|
4848 |
സ്ത്രീകളുടെയും
കുട്ടികളുടെയും ക്ഷേമത്തിനായുള്ള കമ്മീഷന്‍ റിപ്പോര്‍ട്ട്
ശ്രീ. വി.പി.
സജീന്ദ്രന്‍
,,
ലൂഡി ലൂയിസ്
,,
പി.എ.
മാധവന്‍
,,
ഹൈബി ഈഡന്‍
(എ)
സ്ത്രീകളുടെയും കുട്ടികളുടെയും
ക്ഷേമത്തിനായുള്ള കമ്മീഷന്‍ റിപ്പോര്‍ട്ട് ഗവണ്‍മെന്റിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍ റിപ്പോര്‍ട്ടിലെ പ്രധാന
ശുപാര്‍ശകള്‍ എന്തെല്ലാം;
(സി)
റിപ്പോര്‍ട്ട് തയ്യാറാക്കാന്‍
കമ്മീഷനെ നിയമിച്ചത് ഏതു സര്‍ക്കാരാണ്;
വിശദാംശങ്ങള്‍ എന്തെല്ലാം;
(ഡി)
സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ശുപാര്‍ശകളെക്കുറിച്ച്
വ്യാപകമായ പരാതി ഉയര്‍ന്നിട്ടുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍
നടപ്പാക്കുന്നതിനെക്കുറിച്ചുള്ള നിലപാട് എന്താണ്? |
4849 |
സാമൂഹ്യക്ഷേമ
പദ്ധതികള്‍ കാര്യക്ഷമമാക്കുന്നതിന് നടപടികള്‍
ശ്രീ. റോഷി
അഗസ്റിന്‍
,,
തോമസ് ഉണ്ണിയാടന്‍
(എ)
സാമൂഹ്യക്ഷേമ വകുപ്പിന്റെ പദ്ധതികളും
പരിപാടികളും കൂടുതല്‍ കാര്യക്ഷമവും സുതാര്യവുമായി
നടപ്പാക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(ബി)
അഗതികള്‍,
അനാഥര്‍, വികലാംഗര്‍
തുടങ്ങിയവര്‍ക്ക് കൂടുതല്‍ സാമൂഹ്യസുരക്ഷാ പദ്ധതികള്‍
നടപ്പാക്കുന്നതിന് എന്തൊക്കെ നടപടികള്‍ ഉണ്ടാകുമെന്ന്
വ്യക്തമാക്കുമോ? |
4850 |
സാമൂഹ്യക്ഷേമ
വകുപ്പിന്റെ കീഴില്‍ വരുന്ന സ്ഥാപനങ്ങളുടെ വിശദാംശം
ശ്രീ. ബി.
സത്യന്‍
(എ)
സാമൂഹ്യക്ഷേമ വകുപ്പിന്റെ
ക്ഷേമപദ്ധതികളില്‍ അപേക്ഷ സ്വീകരിക്കുന്ന സ്ഥാപനം
അല്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ആരാണ്;
(ബി)
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികള്‍
പ്രവര്‍ത്തിക്കുന്നത് സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴിലാണോ;
എങ്കില്‍ ആയതിന്റെ ഘടനയും പ്രവര്‍ത്തനങ്ങളും
വിശദമാക്കാമോ;
(സി)
സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴില്‍
വരുന്ന സ്ഥാപനങ്ങള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ? |
4851 |
അഗതി
മന്ദിരങ്ങള്‍
ശ്രീ.
മുല്ലക്കര രത്നാകരന്‍
(എ)
സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴില്‍
സംസ്ഥാനത്ത് എത്ര അഗതി മന്ദിരങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്;
ജില്ല തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ;
(ബി)
2010-11 കാലഘട്ടത്തില്‍ അഗതി
മന്ദിരങ്ങളിലേക്ക് എത്രതുകയാണ് ചെലവഴിച്ചത്;
(സി)
അഗതിമന്ദിരങ്ങളിലെ ഭക്ഷണവും ജീവിതവും
മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;
(ഡി)
നിലവിലിരിക്കുന്ന മാനദണ്ഡപ്രകാരം
ഒരാള്‍ക്ക് എത്രതുക വീതമാണ് നല്‍കുന്നത്? |
4852 |
കാസര്‍ഗോഡ്
ജില്ലയിലെ ഐ.സി.ഡി.എസ്.
പ്രോജക്ട് ഓഫീസുകള്‍
ശ്രീ. കെ.
കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
കാസര്‍ഗോഡ് ജില്ലയില്‍ പുതുതായി
അനുവദിച്ച ഐ.സി.ഡി.എസ്.
പ്രോജക്ട് ഓഫീസുകളില്‍ ആവശ്യത്തിന്
സ്റാഫിനെയും കെട്ടിടവും അനുവദിക്കാന്‍ നടപടി
സ്വീകരിക്കുമോ? |
4853 |
ഭിക്ഷാടനം
നടത്തിക്കുന്ന മാഫിയ സംഘങ്ങള്‍
ശ്രീ. പി.
ഉബൈദുളള
(എ)
കൊച്ചുകുട്ടികളേയും നാടോടി
സ്ത്രീകളേയും വികലാംഗരേയും യാചകവേഷം കെട്ടിച്ച്
തീവണ്ടികളിലും ബസ്സുകളിലും പൊതു നിരത്തുകളിലും ഭിക്ഷാടനം
നടത്തുന്ന മാഫിയ സംഘങ്ങള്‍ സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇവര്‍ക്ക് അന്യ സംസ്ഥാന
ബന്ധങ്ങളുളളതായി കണ്ടെത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ഭിക്ഷാടനം കര്‍ശനമായി നിരോധിച്ചിട്ടും
മാഫിയ സംഘങ്ങളുടെ പിന്‍ബലത്തോടെയുളള ഇത്തരം യാചകരുടെ
എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
യാചകരെ ഉപയോഗിച്ച് ഭിക്ഷാടനവും മറ്റു
സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനവും നടത്തുന്ന മാഫിയ സംഘങ്ങളെ
നിയന്ത്രിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമോ;
(ഇ)
ഭിക്ഷാടനം നടത്തുന്നവര്‍
സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷിതമായ യാത്രയ്ക്ക്
ഭീഷണിയുണ്ടാക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതിനായി പരിഹാരമാര്‍ഗ്ഗങ്ങള്‍
സ്വീകരിച്ചിട്ടുണ്ടോ;
(എഫ്)
ഇത്തരക്കാരെ നിയന്ത്രിക്കുന്നതിനും
ആശ്രയ കേന്ദ്രങ്ങളിലും മറ്റു പുനരധിവാസ കേന്ദ്രങ്ങളിലും
എത്തിക്കുന്നതിനും നടപടികള്‍ സ്വീകരിക്കുമോ? |
4854 |
നേമം
നിയോജകമണ്ഡലത്തിലെ പദ്ധതികള്‍
ശ്രീ. വി.
ശിവന്‍കുട്ടി
(എ)
ഈ സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയിലൂടെ,
നേമം നിയോജകമണ്ഡലത്തില്‍
സാമൂഹ്യക്ഷേമ വകുപ്പ് ഏതെങ്കിലും പദ്ധതികളോ,
പരിപാടികളോ നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍ അവയുടെ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത പദ്ധതികള്‍/പരിപാടികള്‍
നടപ്പിലാക്കുന്നതിന് എത്ര തുകയാണ് ചെലവഴിച്ചത്;
(ഡി)
മുന്‍ സര്‍ക്കാര്‍ തുടങ്ങിവച്ച എത്ര
പദ്ധതികളാണ് ഈ സര്‍ക്കാര്‍ നേമം നിയോജകമണ്ഡലത്തില്‍
നൂറുദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി
സാമൂഹ്യക്ഷേമ വകുപ്പില്‍ പൂര്‍ത്തിയാക്കിയത്? |
4855 |
ശാരീരിക
- മാനസിക പ്രശ്നമുള്ളവര്‍ക്ക് വാര്‍ഷിക
പദ്ധതിയില്‍ നിന്നും സഹായം
ശ്രീ.
അബ്ദുറഹിമാന്‍ രണ്ടത്താണി
(എ)
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക
പദ്ധതി അടങ്കല്‍ തുകയുടെ അഞ്ച് ശതമാനം വൃദ്ധര്‍ -
വികലാംഗര്‍,
ശിശുക്കള്‍ എന്നിവര്‍ക്കായി നിര്‍ബന്ധമായും
മാറ്റി വെയ്ക്കണമെന്ന് പദ്ധതി മാര്‍ഗ്ഗരേഖയില്‍ നിര്‍ദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍ പ്രസ്തുത തുക തീരെ
അപര്യാപ്തമാകുമെന്നതിനാല്‍ മാനസിക വൈകല്യമുള്ളവര്‍ക്കു
വേണ്ടിയുള്ള പദ്ധതികള്‍ പലപ്പോഴും അവഗണിക്കപ്പെടുന്ന
സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍ ഇതിനു പരിഹാരമായി വാര്‍ഷിക
പദ്ധതിയുടെ അഞ്ച് ശതമാനം തുക ശാരീരിക -
മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക്
വേണ്ടി മാത്രമുള്ള പദ്ധതികള്‍ക്കായി മാറ്റിവെക്കുന്ന
കാര്യം പരിശോധിക്കുമോ;
വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ? |
4856 |
വൃദ്ധജനങ്ങള്‍ക്കുള്ള
പുനരധിവാസ ആരോഗ്യ പദ്ധതി
ശ്രീ. ആര്‍.
രാജേഷ്
(എ)
സംസ്ഥാനത്ത് കുട്ടികളുടെ എണ്ണം
കുറഞ്ഞുവരുന്നതും വൃദ്ധജനങ്ങളുടെ എണ്ണം വളരെ കൂടി
വരുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ബി)
എങ്കില്‍ സംസ്ഥാനത്ത് ഏതു ജില്ലയിലാണ്
വൃദ്ധജനങ്ങളുടെ എണ്ണം കൂടുതലായുള്ളതെന്ന് അറിയിക്കുമോ
;
(സി)
കൂടുതല്‍ വൃദ്ധജനങ്ങള്‍ ഉള്ള
ജില്ലകളില്‍ അവരുടെ പുനരധിവാസത്തിനും ആരോഗ്യ സുരക്ഷയ്ക്കും
മറ്റുമായി ഒരു പ്രത്യേക പദ്ധതിക്ക് രൂപം നല്‍കുമോ
? |
4857 |
വീറ്റ്ബെയ്സ്ഡ്
ന്യൂട്രിഷന്‍ പ്രോഗ്രാം
ശ്രീ.ഇ.പി.ജയരാജന്‍
(എ)
വീറ്റ് ബെയ്സ്ഡ് ന്യൂട്രിഷന്‍
പ്രോഗ്രാം മുഖേന സംസ്ഥാനത്ത് ഐ.സി.ഡി.എസ്.
പ്രോജക്ടുകള്‍ വഴി 2006
മുതല്‍ 2011
മാര്‍ച്ച് വരെ അരിയും ഗോതമ്പും ഉള്‍പ്പെടെ
എത്ര ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തെന്നു
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത പദ്ധതി ഇപ്പോഴും സംസ്ഥാനത്തു
നടപ്പിലാക്കുന്നുണ്ടോ;
(സി)
2011 ഏപ്രില്‍ 1ന്
ശേഷം ഈ പദ്ധതിയ്ക്കായി എത്ര ടണ്‍ ഭക്ഷ്യധാന്യം
അലോട്ട്മെന്റായി ലഭിച്ചുവെന്നു വ്യക്തമാക്കാമോ;
(ഡി)
ആയതില്‍ എത്ര ടണ്‍ ഭക്ഷ്യധാന്യം അംഗന്‍വാടികളില്‍
എത്തിച്ചുവെന്നു വ്യക്തമാക്കാമോ? |
4858 |
കേരള വനിതാ
കമ്മീഷന്റെ നേതൃത്വത്തില്‍ പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ
സമഗ്ര വികസനത്തിനായുള്ള സര്‍വ്വേയും പഠനങ്ങളും
ശ്രീ. ഇ.
പി.
ജയരാജന്‍
,,
എസ്. ശര്‍മ്മ
,,
കെ. വി.
അബ്ദുള്‍ ഖാദര്‍
,,
എം. ഹംസ
(എ)
കേരളവനിതാ കമ്മീഷന്റെ നേതൃത്വത്തില്‍
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ സഹായത്തോടെ പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളുടെ സമഗ്ര വികസനത്തിനായുള്ള സര്‍വ്വേയും
പഠനങ്ങളും നടത്തിയിട്ടുണ്ടോ ;
(ബി)
സര്‍വ്വേയിലും പഠനങ്ങളിലും
വെളിവായിട്ടുള്ള വസ്തുതകള്‍ വിശദമാക്കാമോ ;
(സി)
അവിവാഹിതകളായ അമ്മമാരെ സംബന്ധിച്ച്
ലഭിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ ? |
4859 |
കോഴിക്കോട്
ജില്ലയില്‍ സ്ഥലവും കെട്ടിടവുമില്ലാത്ത അംഗന്‍വാടികള്‍
ശ്രീ. കെ.
കുഞ്ഞമ്മത് മാസ്റര്‍
(എ)
കോഴിക്കോട് ജില്ലയില്‍ സ്വന്തമായി
സ്ഥലവും കെട്ടിടവുമില്ലാത്ത എത്ര അംഗന്‍വാടികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത അംഗന്‍വാടികള്‍ക്ക് സ്ഥലം,
കെട്ടിടം എന്നിവ ലഭ്യമാക്കാന്‍
എന്തെങ്കിലും നടപടികള്‍ സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
നിലവില്‍ കെട്ടിടങ്ങളുള്ള അംഗന്‍വാടികള്‍ക്ക്
ഭൌതിക സൌകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് എന്തെങ്കിലും
പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ? |
4860 |
അംഗന്‍വാടികളുടെ
അടിസ്ഥാന സൌകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് നടപടി
ശ്രീ. പി.സി.
വിഷ്ണുനാഥ്
(എ)
ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെട്ട
മുളക്കുഴ പഞ്ചായത്ത് വക അംഗന്‍വാടിയില്‍ നിലവില്‍ എത്ര
കുട്ടികള്‍ പഠിക്കുന്നുണ്ട് ;
(ബി)
പ്രസ്തുത അംഗന്‍വാടിയില്‍ എത്ര
ജീവനക്കാര്‍ ജോലി ചെയ്യുന്നു എന്ന് വ്യക്തമാക്കുമോ
;
(സി)
പ്രസ്തുത അംഗന്‍വാടികളുടെ അടിസ്ഥാന
സൌകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് എന്ത് നടപടികള്‍
സ്വീകരിക്കുമെന്ന് വിശദമാക്കുമോ ? |
4861 |
അടൂര്‍
മണ്ഡലത്തിലെ അംഗന്‍വാടികള്‍
ശ്രീ.
ചിറ്റയം ഗോപകുമാര്‍
(എ)
അടൂര്‍ മണ്ഡലത്തിന്റെ പരിധിയില്‍
എത്ര അംഗന്‍വാടികള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന്
പഞ്ചായത്ത് അടിസ്ഥാനത്തില്‍ വ്യക്തമാക്കാമോ ;
(ബി)
അവയില്‍ സ്വന്തമായി
കെട്ടിടമില്ലാത്തവ എത്രയെന്ന് പഞ്ചായത്ത് തിരിച്ച്
അറിയിക്കുമോ ? |
4862 |
താല്‍ക്കാലിക
അംഗന്‍വാടി ജീവനക്കാരുടെ തെരഞ്ഞെടുപ്പ്
ശ്രീ. കെ.
മുരളീധരന്‍
(എ)
സംസ്ഥാനത്തെ എല്ലാ വിഭാഗം ജീവനക്കാര്‍ക്കും
ഉത്സവബത്ത നല്‍കുന്ന സാഹചര്യത്തില്‍ വിരമിച്ച അംഗന്‍വാടി
ജീവനക്കാര്‍ക്ക് ഉത്സവബത്ത നല്‍കാതിരിക്കുന്നതിന്
കാരണമെന്താണ്;
(ബി)
അംഗന്‍വാടി ജീവനക്കാര്‍ക്ക് വര്‍ദ്ധിപ്പിച്ച
തുക പെന്‍ഷന്‍ നല്‍കുന്നത് സംബന്ധിച്ച് ഡബ്ള്യു.എ.1528/10
നമ്പര്‍ ഹൈക്കോടതി കേസില്‍
സ്റേറ്റ്മെന്റ് ഫയല്‍ ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ;
(സി)
താല്‍ക്കാലിക അംഗന്‍വാടി ജീവനക്കാരെ
തെരഞ്ഞെടുക്കുന്നതിന് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടോ;
എങ്കില്‍ ഉത്തരവിന്റെ പകര്‍പ്പും
കമ്മിറ്റിയുടെ ഘടനയും ലഭ്യമാക്കുമോ;
(ഡി)
ഡബ്ള്യു.എ.1528/2010-ലെ
ഉത്തരവ് പ്രകാരം വര്‍ക്കര്‍,
ഹെല്‍പ്പര്‍ തസ്തികകളില്‍ കരാര്‍ നിയമനം നടത്തിയവരുടെ
എണ്ണം ജില്ല തിരിച്ച് വ്യക്തമാക്കുമോ ? |
4863 |
കല്‍പ്പറ്റ
പള്ളിക്കുന്ന് അംഗന്‍വാടി കെട്ടിടം
ശ്രീ. എം.വി.
ശ്രേയാംസ് കുമാര്‍
(എ)
കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ എത്ര
അംഗന്‍വാടികള്‍ വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്;
പഞ്ചായത്തുതല വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
കോട്ടത്തറ ഗ്രാമ പഞ്ചായത്തിലെ
പള്ളിക്കുന്ന് അംഗന്‍വാടി കെട്ടിടത്തിന്റെ ശോച്യാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത അംഗന്‍വാടി
പുതുക്കിപ്പണിയുന്നതിന് നടപടി സ്വീകരിക്കുമോ? |
4864 |
അംഗന്‍വാടി
ജീവനക്കാര്‍ക്ക് ഓണറേറിയം വര്‍ദ്ധനവ്
ശ്രീ.
രാജുഎബ്രഹാം
(എ)
അംഗന്‍വാടി ജീവനക്കാര്‍ക്ക് ആഗസ്റ്
മാസംവരെ ലഭിച്ചു വരുന്ന പ്രതിമാസ ഓണറേറിയം എത്ര രൂപ
വീതമാണ്; ഈ നിരക്കില്‍
ഓണറേറിയം നല്‍കാന്‍ തുടങ്ങിയത് എന്ന് മുതലാണ്;
(ബി)
മുന്‍ സര്‍ക്കാരിന്റെ അവസാന
ബഡ്ജറ്റില്‍ ഈ തുകയില്‍ എത്ര രൂപയുടെ വര്‍ദ്ധനവ്
വരുത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്;
ആയത് എന്നുമുതല്‍ നല്‍കുമെന്നാണ്
ബഡ്ജറ്റില്‍ പറഞ്ഞിരുന്നത്;
(സി)
ഈ സര്‍ക്കാര്‍ അധികാരമേറ്റെടുത്തശേഷം
അവതരിപ്പിച്ച ബഡ്ജറ്റില്‍ അംഗന്‍വാടി ജീവനക്കാരുടെ
ഓണറേറിയം വര്‍ദ്ധിപ്പിക്കുന്നതു സംബന്ധിച്ച്
പ്രഖ്യാപിച്ചിരുന്നോ; എത്ര
രൂപയുടെ വര്‍ദ്ധനവാണ് ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിരുന്നത്;
(ഡി)
ബഡ്ജറ്റ് പ്രഖ്യാപനത്തിനുശേഷം അംഗന്‍വാടിജീവനക്കാരുടെ
പ്രതിമാസ ഓണറേറിയം വര്‍ദ്ധിപ്പിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍
എത്രരൂപയുടെ വര്‍ദ്ധനവാണ് ഓരോ വിഭാഗത്തിനും നല്‍കാന്‍
തീരുമാനിച്ചത്; ഇത് എന്നു
മുതല്‍ നല്‍കാനാണ് തീരുമാനിച്ചിട്ടുള്ളത്;
(ഇ)
മുന്‍സര്‍ക്കാര്‍ പ്രഖ്യാപിച്ച
450 രൂപ വേതനം ഏപ്രില്‍ മുതല്‍
നല്‍കാന്‍ കഴിയാതിരുന്നത് എന്തുകൊണ്ടാണ്;
(എഫ്)
പുതിയ സാമ്പത്തികവര്‍ഷ ആരംഭം മുതല്‍
ഓണറേറിയം വര്‍ദ്ധിപ്പിച്ചു നല്‍കാന്‍ എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്? |
4865 |
അംഗനവാടികളുടെ
കാര്യക്ഷമത
ശ്രീ.
കെ. എന്‍.
എ. ഖാദര്‍
സംസ്ഥാനത്ത് പ്രവര്‍ത്തിച്ചു
വരുന്ന അംഗനവാടികളുടെ കാര്യക്ഷമത പരിശോധിക്കുവാന്‍
സംവിധാനങ്ങളുണ്ടോ ? |
4866 |
കാസര്‍ഗോഡ്
ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുട്ടികള്‍ക്ക്
സ്പെഷ്യല്‍ സ്കൂള്‍
ശ്രീ. ഇ.പി.
ജയരാജന്‍
(എ)
കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍
ദുരിതബാധിരായവരില്‍ ശാരീരിക-മാനസിക
വൈകല്യമുളളവര്‍ക്ക് അടിമപ്പെട്ട കുട്ടികള്‍ക്കായി ഒരു
സ്പെഷ്യല്‍ സ്കൂള്‍ തുടങ്ങുന്ന കാര്യം പരിഗണനയില്‍
ഉണ്ടോയെന്നു വ്യക്തമാക്കാമോ;
(ബി)
എങ്കില്‍ സ്കൂള്‍ ആരംഭിക്കുന്നതിനുളള
നടപടികള്‍ ഏത് ഘട്ടത്തിലാണെന്നു വ്യക്തമാക്കുമോ? |
4867 |
എന്‍ഡോസള്‍ഫാന്‍
ദുരിതമേഖലയിലെ നിത്യരോഗികള്‍
ശ്രീ.ഇ.പി.ജയരാജന്‍
(എ)
എന്‍ഡോസള്‍ഫാന്‍ ദുരിതമേഖലയിലെ
നിത്യരോഗികള്‍ക്ക് ഏതെങ്കിലും സാമൂഹ്യക്ഷേമ പെന്‍ഷന്‍നുകള്‍
നല്‍കുന്ന പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ ;
(ബി)
പ്രസ്തുത പദ്ധതി എന്നുമുതലാണ്
ആരംഭിച്ചതെന്ന് വ്യക്തമാക്കുമോ ;
(സി)
ഇതനുസരിച്ച് പെന്‍ഷന്‍ ആനുകൂല്യം
ലഭിക്കുന്ന എത്ര ദുരിതബാധിതര്‍ ഉണ്ടെന്ന് വ്യക്തമാക്കുമോ
;
(ഡി)
പെന്‍ഷന്‍ വിതരണം ചെയ്യുന്നതിന് ഏത്
ഏജന്‍സിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ ;
(ഇ)
പ്രതിമാസ പെന്‍ഷനാണെങ്കില്‍
എല്ലാമാസവും ഇവരുടെ കൈകളില്‍ എത്തുന്നുവെന്ന്
ഉറപ്പുവരുത്തുവാന്‍ എന്ത് സംവിധാനമാണുള്ളതെന്ന്
വ്യക്തമാക്കുമോ ;
(എഫ്)
2011 സെപ്തംബര്‍ മാസം വരെയുള്ള
പ്രതിമാസപെന്‍ഷന്‍ വിതരണം നടന്നിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ ? |
4868 |
സാമൂഹ്യക്ഷേമവകുപ്പിന്റെ വിവിധ പെന്‍ഷനുകള്‍ വര്‍ദ്ധിപ്പിക്കാന്‍
നടപടി
ശ്രീ. റ്റി.
വി. രാജേഷ്
(എ)
സാമൂഹ്യക്ഷേമവകുപ്പ് മുഖേന നല്‍കി
വരുന്ന വിധവാ പെന്‍ഷന്‍,
വികലാംഗപെന്‍ഷന്‍, 50 വയസ്സിന്
മുകളിലുള്ള അവിവാഹിതര്‍ക്കുള്ള പെന്‍ഷന്‍ എന്നിവ
400 രൂപയായി വര്‍ദ്ധിപ്പിച്ചുകൊണ്ട്
ഉത്തരവ് ഇറങ്ങിയിട്ടുണ്ടോ;
എങ്കില്‍ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;
(ബി)
ഇല്ലെങ്കില്‍ ഇത് വര്‍ദ്ധിപ്പിച്ചുകൊണ്ട്
ഉത്തരവ് ഇറക്കുന്നതിന് തടസ്സമെന്താണ്;
വിശദാംശം നല്‍കുമോ? |
4869 |
ആശ്വാസകിരണം
പദ്ധതിയിലൂടെ ധനസഹായം
ശ്രീ. റ്റി.വി.
രാജേഷ്
(എ)
സാമൂഹ്യ സുരക്ഷാമിഷന്‍ മുഖേന
നടപ്പിലാക്കിവരുന്ന ആശ്വാസകിരണം പദ്ധതിയനുസരിച്ച്
2011 മാര്‍ച്ച് 31
വരെ എത്രപേര്‍ക്ക് സഹായധനം നല്‍കിയെന്ന്
വ്യക്തമാക്കുമോ;
(ബി)
മേല്‍പദ്ധതിയില്‍ 2011
ഏപ്രില്‍ 1
മുതല്‍ 2011
സെപ്തംബര്‍ 30
വരെ എത്ര അപേക്ഷകള്‍ ലഭിച്ചു;
അതില്‍ എത്രപേര്‍ക്ക് സഹായധനം നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ? |
4870 |
വികലാംഗ
ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായം
ശ്രീ. പി.
ഉബൈദുള്ള
(എ)
വികലാംഗ ദുരിതാശ്വാസ നിധിയില്‍ നിന്ന്
ധനസഹായം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍
വിശദീകരിക്കാമോ;
(ബി)
ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം
എത്രതുക ഇപ്രകാരം വിതരണം ചെയ്തു എന്ന് ജില്ല തിരിച്ചുള്ള
കണക്കുകള്‍ ലഭ്യമാക്കാമോ? |
4871 |
ആശ്രയ
പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍
ശ്രീ. വി.
എസ്.
സുനില്‍ കുമാര്‍
ശ്രീമതി ഗീതാ ഗോപി
ശ്രീ. ജി.
എസ്.
ജയലാല്‍
ശ്രീമതി ഇ.
എസ്.
ബിജിമോള്‍
(എ)
സംസ്ഥാനത്ത് ആശ്രയ പദ്ധതി
ആരംഭിച്ചതെന്നാണ്; ഈ
പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാമായിരുന്നുവെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ആശ്രയ പദ്ധതി നടപ്പിലാക്കാത്ത
പഞ്ചായത്തുകള്‍ എത്രയെണ്ണമുണ്ടെന്നും അവ ഏതെല്ലാമാണെന്നും
വ്യക്തമാക്കുമോ;
(സി)
ആശ്രയ പദ്ധതി സമ്പൂര്‍ണ്ണമാക്കുന്നതിന്
എന്തെങ്കിലും പദ്ധതികളുണ്ടോ;
എങ്കില്‍ വിശദമാക്കുമോ? |
4872 |
സാമൂഹ്യക്ഷേമ
വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആതുരസേവന
കേന്ദ്രങ്ങള്‍
ശ്രീമതി കെ.
എസ്. സലീഖ
(എ)
സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴില്‍
പ്രവര്‍ത്തിക്കുന്ന ആതുരസേവന കേന്ദ്രങ്ങള്‍ എത്രയെന്ന്
ജില്ല തിരിച്ച് നല്‍കാമോ;
(ബി)
ഈ ആതുരസേവന കേന്ദ്രങ്ങളില്‍ ഓരോന്നിലും
സേവനത്തിനായി എത്ര ജീവനക്കാരെയാണ് നിയമിച്ചിട്ടുള്ളത്;
(സി)
ഇവിടത്തെ അന്തേവാസികളുടെ ജീവിതനിലവാരം
മെച്ചപ്പെടുത്തുന്നതിന് എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ? |
4873 |
അവിവാഹിതരായ
ആളുകള്‍ക്ക് പെന്‍ഷന്‍ പദ്ധതി
ശ്രീ. എ.
പി.
അബ്ദുള്ളക്കുട്ടി
(എ)
കേരളത്തിലെ 60
വയസ്സുകഴിഞ്ഞ പാവപ്പെട്ടവരും
നിരാലംബരും അവിവാഹിതരുമായ ആളുകള്‍ക്ക് മാത്രമായി
എന്തെങ്കിലും പെന്‍ഷന്‍ പദ്ധതി ഇപ്പോള്‍ നിലവിലുണ്ടോ
;
(ബി)
ഇല്ലെങ്കില്‍ ഇവര്‍ക്ക് മാത്രമായി
എന്തെങ്കിലും ആനുകൂല്യം നല്‍കുവാന്‍ കഴിയുമോ ?
|
4874 |
ഇന്ദിരാഗാന്ധി
നാഷണല്‍ ഓള്‍ഡേജ് പെന്‍ഷന്‍ പദ്ധതി
ശ്രീ. പി.
തിലോത്തമന്‍
(എ)
സാമൂഹ്യക്ഷേമവകുപ്പിന്റെ കീഴില്‍
നടപ്പിലാക്കാനുദ്ദേശിച്ചിരുന്നതും കഴിഞ്ഞ നാലുവര്‍ഷങ്ങള്‍ക്കുമുമ്പ്
അപേക്ഷകള്‍ സ്വീകരിച്ചതുമായ ഇന്ദിരാഗാന്ധി നാഷണല്‍ ഓള്‍ഡേജ്
പെന്‍ഷന്‍ പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്
വ്യക്തമാക്കാമോ;
(ബി)
ഈ പദ്ധതി കേരളത്തില്‍ ഏതെല്ലാം
പഞ്ചായത്തുകളില്‍ നടപ്പിലാക്കിയെന്ന് പറയാമോ;
(സി)
ഇതിന് അപേക്ഷിക്കുന്നതിനുള്ള
പ്രായപരിധി എത്രയാണെന്നും സാമ്പത്തിക സ്ഥിതി
എന്തായിരിക്കണമെന്നുമാണ് നിര്‍ദ്ദേശിച്ചിരുന്നത് എന്ന്
വിശദമാക്കാമോ;
(ഡി)
ഈ പദ്ധതിയിലൂടെ പെന്‍ഷന്‍ ലഭിച്ച
എത്രപേര്‍ കേരളത്തിലുണ്ടെന്ന് അറിയിക്കാമോ;
(ഇ)
നിലവില്‍ തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലൂടെ വിതരണം ചെയ്തുവരുന്ന വാര്‍ദ്ധക്യകാല പെന്‍ഷനില്‍
നിന്നും ഇന്ദിരാഗാന്ധി നാഷണല്‍ ഓള്‍ഡ് ഏജ് പെന്‍ഷനുള്ള
വ്യത്യാസം എന്താണെന്ന് പറയാമോ;
(എഫ്)
എത്ര രൂപയുടെ പെന്‍ഷനാണ് ഇതിലൂടെ
പ്രതിമാസം ലഭിക്കുക എന്നും രണ്ടു പെന്‍ഷനുകളും ഒരേ സമയം
ലഭിക്കുമോ എന്നും അറിയിക്കുമോ? |
4875 |
വയോജന വകുപ്പ്
ശ്രീ.കെ.കെ.നാരായണന്‍
(എ)
സംസ്ഥാനത്ത് വയോധികരുടെ എണ്ണം
കൂടിവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ
;
(ബി)
വയോജനനയം രൂപീകരിച്ച സംസ്ഥാനം എന്ന
നിലയില്‍ സംസ്ഥാനത്ത് ഒരു വയോജന വകുപ്പ്
രൂപീകരിക്കുന്നകാര്യം പരിഗണിക്കുമോ ;
(സി)
ഇതിന്റെ വിശദാംശം വെളിപ്പെടുത്താമോ
? |
4876 |
ബാലികാ
സമൃദ്ധിയോജന(ബി.എസ്.വൈ)
കാലാവധി
ശ്രീ. എന്‍.എ.
നെല്ലിക്കുന്ന്
(എ)
കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കി
വരുന്ന ബാലികാ സമൃദ്ധി യോജന (ബി.എസ്.വൈ)
പ്രകാരം എന്തെല്ലാം ആനുകൂല്യങ്ങളാണ്
നല്‍കിവരുന്നതെന്ന് വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്ത് (ബി.എസ്.വൈ)
യുടെ ആനുകൂല്യത്തിന് എത്ര പെണ്‍കുട്ടികളെ
തെരെഞ്ഞെടുത്തിട്ടുണ്ട്;
(സി)
ജില്ല തിരിച്ച് കണക്ക് ലഭ്യമാക്കാമോ;
(ഡി)
15.08.1997 ല്‍ ആരംഭിച്ച പദ്ധതിയുടെ
കാലാവധി 31.03.2011 ല്‍
അവസാനിച്ച കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
ബി.പി.എല്‍
കുടുംബത്തിലെ പെണ്‍കുട്ടികള്‍ക്ക് തുടര്‍ന്നും ആനുകൂല്യം
ലഭ്യമാക്കുന്നതിന് ബി.എസ്.വൈ
യുടെ കാലാവധി നീട്ടാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം
ചെലുത്തുമോ? |
4877 |
ഓര്‍ഫനേജ്
& അദര്‍ ചാരിറ്റബിള്‍ ഹോംസ്
(സൂപ്പര്‍വിഷന്‍ &
കണ്‍ട്രോള്‍)
ആക്ട്
ശ്രീ. എ.എം
.ആരിഫ്
(എ)
ഓര്‍ഫനേജ് &
അദര്‍ ചാരിറ്റബിള്‍ ഹോംസ് (സൂപ്പര്‍വിഷന്‍
& കണ്‍ട്രോള്‍) -ലെ
സെക്ഷന്‍ 29-ലെ സബ് സെക്ഷന്‍
(1) 2008 മാര്‍ച്ച്
12-ലെ ഗസറ്റ് വിജ്ഞാപനപ്രകാരം ഭേദഗതി
വരുത്തിയത് എന്തുകൊണ്ടാണ്;
(ബി)
പ്രസ്തുത ഭേദഗതിയിലെ റൂള്‍ 13
ലെ സബ്റൂള്‍ 5
ല്‍ സ്ഥാപനങ്ങള്‍ക്ക് സ്വന്തമായി
സ്ഥലവും കെട്ടിടവും വേണമെന്ന നിബന്ധന നിമിത്തം അനാഥരായ
സ്ത്രീകളെയും കുട്ടികളെയും തെരുവിലലയുന്നവരെയും
സംരക്ഷിക്കുന്നതിനുളള ആശ്രയകേന്ദ്രങ്ങള്‍
സ്ഥാപിക്കുന്നതിന് ആളുകള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ.
(സി)
സ്ഥാപനങ്ങള്‍ ആരംഭിച്ച് ഒരു നിശ്ചിത
സമയത്തിനുശേഷം സ്വന്തമായി കെട്ടിടമുണ്ടാക്കിയാല്‍ മതിയാകും
എന്ന ഭേദഗതി, വിശദമായ
പരിശോധനകള്‍ക്കുശേഷം, ഈ
നിയമത്തില്‍ വരുത്തുവാന്‍ നടപടി സ്വീകരിക്കുമോ? |
4878 |
കൊല്ലം
ജില്ലയിലെ കലയപുരം ആശ്രയ-സങ്കേതം,
പത്തനാപുരം ഗാന്ധിഭവന്‍ എന്നിവയ്ക്ക്
ഗ്രാന്റ് അനുവദിക്കാനുള്ള നടപടി
ശ്രീമതി പി.
അയിഷാ പോറ്റി
(എ)
സംസ്ഥാനത്ത് സര്‍ക്കാര്‍ സഹായം
ലഭ്യമാക്കുന്ന അനാഥാലയങ്ങളുടെയും ശരണാലയങ്ങളുടെയും
പട്ടിക ലഭ്യമാക്കുമോ ;
(ബി)
പ്രസ്തുത കേന്ദ്രങ്ങള്‍ക്ക് എത്ര രൂപ
വീതമാണ് അനുവദിക്കുന്നതെന്നും അതിന്റെ വിനിയോഗക്രമങ്ങളെയും
കുറിച്ച് വിശദമാക്കുമോ ;
(സി)
കൊല്ലം ജില്ലയില്‍ പ്രവര്‍ത്തിച്ചു
വരുന്ന കലയപുരം ആശ്രയ-സങ്കേതം,
പത്തനാപുരം ഗാന്ധിഭവന്‍ എന്നീ ശരണ
കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തിനുള്ള സഹായത്തിനായി
ഗ്രാന്റ് അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ ? |
4879 |
വികലാംഗര്‍ക്ക്
ട്രൈ സൈക്കിള്‍ വിതരണം
ശ്രീ. എം.
ഉമ്മര്‍
(എ)
നടക്കാന്‍ പ്രയാസമുള്ള
അംഗവൈകല്യമുള്ളവര്‍ക്ക് സാമൂഹ്യക്ഷേമ വകുപ്പ് ട്രൈ
സൈക്കിള്‍ വിതരണം ചെയ്യുന്നുണ്ടോ ;
(ബി)
ഇല്ലെങ്കില്‍ ട്രൈസൈക്കിള്‍ നല്‍കുന്ന
കാര്യം പരിഗണിക്കുമോ ;
(സി)
തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക്
ഇത്തരം പദ്ധതികള്‍ക്ക് അനുമതി നല്‍കുമോ ? |