UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

4798

പഞ്ചായത്തുകളുടെ തനതു ഫണ്ട്

ശ്രീമതി കെ. കെ. ലതിക

() ഉദ്യോഗസ്ഥന്‍മാരുടെ ശമ്പളം, അലവന്‍സുകള്‍, മെമ്പര്‍മാരുടെ ഓണറേറിയം, യാത്രച്ചെലവ്, മറ്റ് ചെലവുകള്‍ എന്നിവ തനത് ഫണ്ടില്‍ നിന്നും വഹിക്കാന്‍ കഴിയാത്ത എത്ര പഞ്ചായത്തുകള്‍ കോഴിക്കോട് ജില്ലയിലുണ്ടെന്നും അവ ഏതൊക്കെയെന്നും വ്യക്തമാക്കുമോ;

(ബി) ഗ്രാമപഞ്ചായത്തുകളുടെ തനതുവരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുക എന്ന് വ്യക്തമാക്കുമോ?

4799

പഞ്ചായത്തുകളുടെ അതിര്‍ത്തി പുനര്‍നിര്‍ണ്ണയിക്കുന്നതിന് നടപടി

ശ്രീമതി പി. അയിഷാ പോറ്റി

() സംസ്ഥാനത്ത് പഞ്ചായത്തുകളുടെ അതിര്‍ത്തി പുനര്‍നിര്‍ണ്ണയിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ ;

(ബി) തനതു വരുമാനവും വിസ്തൃതിയും കൂടുതലുള്ള പഞ്ചായത്തുകള്‍ വിഭജിച്ച് പുതിയ പഞ്ചായത്തുകള്‍ രൂപീകരിക്കുന്നതിന് ആലോചനയുണ്ടോ ;

(സി) പഞ്ചായത്തുകളുടെ വിഭജനം സംബന്ധിച്ച് സാധ്യതാ പഠനം നടത്തിയിട്ടുണ്ടെങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ?

4800

തൊഴിലുറപ്പ് പദ്ധതിയെ സ്തംഭിപ്പിക്കുന്ന നടപടി

ശ്രീ. ഹൈബി ഈഡന്‍

() തൊഴില്‍ കാര്‍ഡ് രജിസ്ട്രേഷന്റെ നടപടികളുമായി ബന്ധപ്പെട്ടെന്ന വിധത്തില്‍ സംസ്ഥാനത്തെ ചില പഞ്ചായത്തുകളില്‍ തൊഴിലുറപ്പ് പദ്ധതിയെ സ്തംഭിപ്പിക്കുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) പ്രസ്തുത സാഹചര്യത്തില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത് ;

(സി) തൊഴിലാളികള്‍ക്ക് എന്തെല്ലാം തരത്തില്‍ ഈ പ്രശ്നത്തിന് പരിഹാരം തേടാമെന്ന് അറിയിക്കുമോ ?

4801

ബ്ളോക്ക് പഞ്ചായത്തുകള്‍ വഴി ജനോപകാരപ്രദമായ പദ്ധതികള്‍

ശ്രീ. റോഷി അഗസ്റിന്‍

'' പി.സി. ജോര്‍ജ്

'' തോമസ് ഉണ്ണിയാടന്‍

() ബ്ളോക്ക് പഞ്ചായത്തുകള്‍ വഴി കൂടുതല്‍ ജനോപകാരപ്രദമായ പദ്ധതികള്‍ നടപ്പാക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചു വരുന്നത് ;

(ബി) ബ്ളോക്ക് പഞ്ചായത്തുകളെ ശക്തിപ്പെടുത്തി വ്യവസായ ഐ.ടി. പാര്‍ക്കുകള്‍ ഇവയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്നതിന് നപടികള്‍ ഉണ്ടാകുമോ ?

4802

റോഡുകളില്‍ വാഹന ഗതാഗതത്തിനും ഉണ്ടാകുന്ന പ്രയാസങ്ങള്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

() ഗ്രാമീണറോഡുകളില്‍ സ്വകാര്യ നിര്‍മ്മാണങ്ങള്‍ക്കാവശ്യമായ സാധന സാമഗ്രികള്‍ വന്‍തോതില്‍ ദിവസങ്ങളോളം കൊണ്ടിടുന്നതുമൂലം ജനസഞ്ചാരത്തിനും വാഹന ഗതാഗതത്തിനും ഉണ്ടാകുന്ന പ്രയാസങ്ങള്‍ തടയുന്നതിന് എന്തെങ്കിലും നടപടികള്‍ സ്വീകരിക്കുമോ ;

(ബി) ഇത്തരം ആളുകള്‍ പഞ്ചായത്തുകളുടെ അനുവാദം കൂടാതെ ഗ്രാമീണ റോഡുകളിലും പൊതു സ്ഥലങ്ങളിലും അതിക്രമിച്ചു നടത്തുന്ന പ്രസ്തുത നടപടികള്‍ തടയുന്ന നിയമം കൊണ്ടുവരുമോ ;

(സി) നിശ്ചിത ഫീസിന്റെ അടിസ്ഥാനത്തില്‍ മാത്രം ചുരുങ്ങിയ ദിവസത്തേക്കു സാധനങ്ങള്‍ ഇറക്കിയിടുന്നതിനുള്ള അനുവാദം നല്‍കുന്നതിലൂടെ പഞ്ചായത്തുകളുടെ ധനാഗമ മാര്‍ഗ്ഗം വര്‍ദ്ധിപ്പിക്കുന്നകാര്യം പരിഗണിക്കുമോ ?b

4803

ഷെഡ്യൂള്‍ ഓഫ് റേറ്റ്

ഡോ. കെ.ടി. ജലീല്‍

() 3.9.2011 ന് പി.ഡബ്ള്യൂ.ഡി ഷെഡ്യൂള്‍ ഓഫ് റേറ്റ് ഉയര്‍ത്തിക്കൊണ്ട് ഉത്തരവിറക്കിയ കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വര്‍ദ്ധിപ്പിച്ച നിരക്ക് ബാധകമാക്കിക്കൊണ്ട് ഉത്തരവിറക്കിയിട്ടുണ്ടോ;

(സി) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ റേറ്റ് വര്‍ദ്ധിപ്പിക്കാത്തത് കാരണം സ്തംഭനാവസ്ഥയിലാണെന്നുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ:

(ഡി) ഇതിനു അടിയന്തിര പരിഹാരം കാണാന്‍ നടപടി സ്വീകരിക്കുമോ ?

4804

കേന്ദ്ര ഗവണ്‍മെന്റ് സഹായത്തോടെ പദ്ധതികള്‍

ശ്രീ. .റ്റി. ജോര്‍ജ്

() തിരുവനന്തപുരം ജില്ലാ പഞ്ചായത്തില്‍ 2006-07 മുതല്‍ 2010-11 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ കേന്ദ്ര ഗവണ്‍മെന്റ് സഹായത്തോടെ എത്ര പദ്ധതികള്‍ നടപ്പിലാക്കി ; അവ ഏതെല്ലാം ; ഇനം തിരിച്ച് വ്യക്തമാക്കുമോ ;

(ബി) ഇവയില്‍ ഓരോ പദ്ധതിക്കും ലഭിച്ച തുക എത്ര ; ചെലവാക്കിയ തുക എത്ര ; എത്ര തുക ലാപ്സായി ; അതില്‍ എത്ര പദ്ധതി പൂര്‍ത്തികരിച്ചു ;

(സി) പൂര്‍ത്തിയാക്കാന്‍ ബാക്കിയുള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ നടപടി എന്തെങ്കിലും സ്വീകരിച്ചിട്ടുണ്ടോ ;

(ഡി) കേന്ദ്ര ഗവണ്‍മെന്റ് മാനദണ്ഡമനുസരിച്ചാണോ പ്രസ്തുത പദ്ധതികള്‍ പൂര്‍ത്തീകരിച്ചിട്ടുള്ളത് ?

4805

നടപ്പിലാക്കിയ പദ്ധതികളെക്കുറിച്ച് അന്വേഷിക്കുവാന്‍ നടപടി

ശ്രീ. എം.. വാഹീദ്

() തിരുവനന്തപുരം ജില്ലാപഞ്ചായത്തുവഴി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ പദ്ധതികളെക്കുറിച്ച് അന്വേഷിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം വകുപ്പിന്റെ കീഴില്‍ നടപ്പിലാക്കിയ പദ്ധതികളാണ് അന്വേഷണ വിധേയമാക്കുന്നത്;

(ബി) ക്ഷീര വികസന വകുപ്പു വഴി നടപ്പിലാക്കിയ പദ്ധതികളെക്കുറിച്ച് വ്യാപകമായ പരാതികള്‍ ഉള്ള സാഹചര്യം പരിഗണിച്ച് പ്രസ്തുത വകുപ്പ് വഴി നടത്തിയ പദ്ധതികളെകുറിച്ച് അന്വേഷണം നടത്തുന്നതിന് നടപടി സ്വീകരിക്കുമോ?

4806

പഞ്ചായത്തുകള്‍ക്ക് സ്വയം നിര്‍ണ്ണയാധികാരം

ശ്രീ. പി. സി. വിഷ്ണുനാഥ്

,, അന്‍വര്‍ സാദത്ത്

,, വി. റ്റി. ബല്‍റാം

,, . സി. ബാലകൃഷ്ണന്‍

() സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പഞ്ചായത്തുകളില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതിനുള്ള എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നത് ;

(ബി) 12-ാം പഞ്ചവത്സര പദ്ധതിയുടെ കരട് സമീപന രേഖയില്‍ ഇതിനായി എന്തെല്ലാം തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട് ;

(സി) പഞ്ചായത്ത് സ്ഥാപനങ്ങള്‍ക്ക് സ്വയം നിര്‍ണ്ണയാധികാരത്തോടെ ഫണ്ട് നല്‍കുവാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുമോ ?

4807

പഞ്ചായത്തുകളുടെ പ്രവര്‍ത്തനം കാര്യക്ഷമാക്കാന്‍ നടപടി

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, കെ. ശിവദാസന്‍ നായര്‍

,, എം. എ വാഹീദ്

() പന്ത്രണ്ടാം പഞ്ചവല്‍സര പദ്ധതിയുടെ കരട് സമീപന രേഖയില്‍ പഞ്ചായത്തുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ എന്തെല്ലാം തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്;

(ബി) നിലവില്‍ പഞ്ചായത്തുകള്‍ നടപ്പിലാക്കി വരുന്ന പദ്ധതികള്‍ കാര്യക്ഷമമാക്കാന്‍ നടപടി എടുക്കുമോ;

(സി) പഞ്ചായത്തുകള്‍ക്ക് സ്വയം നിര്‍ണ്ണയാധികാരത്തോടെ തീരുമാനമെടുത്ത് പദ്ധതികള്‍ നടപ്പാക്കാനുളള സംവിധാനത്തെക്കുറിച്ച് ആലോചിക്കുമോ?

4808

കേരളാ പഞ്ചായത്ത് രാജ് നിയമം

ശ്രീ. വി. ശശി

() ഗ്രാമപഞ്ചായത്തുകളുടെ സ്റാഫ് പാറ്റേണ്‍ ഏറ്റവും അവസാനമായി പുതുക്കിയത് എന്നാണ്;

(ബി) 1994-ലെ കേരളാ പഞ്ചായത്ത് രാജ് നിയമം നിലവില്‍ വന്നതുമൂലം ഏതൊക്കെ അധിക ചുമതലകളാണ് ഗ്രാമപഞ്ചായത്തുകളില്‍ നിക്ഷിപ്തമായിട്ടുളളത്;

(സി) 1994-ലെ കേരള പഞ്ചായത്ത് നിയമം അനുസരിച്ച് ത്രിതല പഞ്ചായത്തുകള്‍ക്ക് കൈമാറി നല്‍കിയ അധികാരങ്ങളും സ്ഥാപനങ്ങളും സംബന്ധിച്ച വിശദാംശം വെളിപ്പെടുത്തുമോ;

(ഡി) ഗ്രാമപഞ്ചായത്തുകളുടെ അധിക ചുമതലകള്‍ നിര്‍വ്വഹിക്കുന്നതിന് ആവശ്യമായ ഉദ്യോഗസ്ഥ സംവിധാനത്തെയും പശ്ചാത്തല സൌകര്യത്തെയും സംബന്ധിച്ച പഠന റിപ്പോര്‍ട്ടുകളുടെ പകര്‍പ്പ് ലഭ്യമാക്കാമോ?

() പ്രസ്തുത പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥ സംവിധാനത്തില്‍ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തിയിട്ടുളളത്?

4809

.എം.എസ്. പാര്‍പ്പിട പദ്ധതി

പ്രൊഫ. സി. രവീന്ദ്രനാഥ്

,, കെ. കുഞ്ഞമ്മത് മാസ്റര്‍

,, കെ. കുഞ്ഞിരാമന്‍ (ഉദുമ)

,, . എം. ആരിഫ്

() .എം.എസ്. പാര്‍പ്പിട പദ്ധതിയുടെ പ്രവര്‍ത്തനത്തിലിപ്പോള്‍ ഉണ്ടായിരിക്കുന്ന വീഴ്ചകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഗുണഭോക്താക്കള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികള്‍ എന്തെല്ലാമാണെന്ന് പരിശോധിച്ചിട്ടുണ്ടോ;

(സി) പദ്ധതി പ്രകാരമുളള മുഴുവന്‍ വീടുകളും എന്ന് പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?

4810

.എം.എസ് ഭവന നിര്‍മ്മാണ പദ്ധതി

ശ്രീ.റ്റി.വി. രാജേഷ്

() .എം.എസ് ഭവന നിര്‍മ്മാണ പദ്ധതിയനുസരിച്ച് സംസ്ഥാനത്ത് എത്ര വീടുകള്‍ നിര്‍മ്മിക്കുന്നതിനാണ് തീരുമാനിച്ചിരുന്നത്;

(ബി) എത്ര വീടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള പ്രാരംഭ നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ;

(സി) ബാക്കി വീടുകളുടെ നിര്‍മ്മാണം ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;

(ഡി) പ്രസ്തുത പദ്ധതിയനുസരിച്ച് എത്ര വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു എന്ന് വ്യക്തമാക്കാമോ;

() .എം.എസ് ഭവന പദ്ധതിയനുസരിച്ച് ആരംഭിച്ച വീടുകളുടെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ ?

4811

. എം. എസ്. ഭവന പദ്ധതി

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

() .എം.എസ്. ഭവന പദ്ധതിയില്‍ 2011 മാര്‍ച്ചിന് ശേഷം എത്ര വീടുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്;

(ബി) ജില്ല തിരിച്ച് വിശദമാക്കാമോ;

(സി) ഇനിയും ലിസ്റില്‍ ഉള്‍പെടാത്തവര്‍ക്ക് പുതുതായി അപേക്ഷനല്‍കാന്‍ കഴിയുമോ;

(ഡി) അനിനുള്ള നടപടിക്രമങ്ങള്‍ വിശദമാക്കാമോ;

() കുടുംബ കാര്‍ഡില്‍ ഉള്‍പ്പെട്ടവരും , എന്നാല്‍ കുടുംബത്തില്‍ നിന്നും മാറിത്താമസിക്കുന്നവരുമായ ഭവനരഹിതരെ പ്രസ്തുത ലിസ്റില്‍ ഉള്‍പ്പെടുത്തുമോ;

(എഫ്) എങ്കില്‍ നടപടിക്രമങ്ങള്‍ വിശദമാക്കാമോ?

4812

കെട്ടിടനിര്‍മ്മാണ നിയമം ഭേദഗതി വരുത്താന്‍ നടപടി

ശ്രീ. കെ. കെ. നാരായണന്‍

() സംസ്ഥാനത്തെ കെട്ടിട നിര്‍മ്മാണ നിയമം ഭേദഗതി വരുത്തുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി) എങ്കില്‍ ഇതിന്റെ വിശദാംശം വെളിപ്പെടുത്തുമോ?

4813

കെട്ടിട നികുതി പരിഷ്ക്കരണം

ശ്രീ.കെ. രാജു

() കെട്ടിട നികുതി പിരിഷ്ക്കരണം മേഖല തിരിച്ച് നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) എന്ത് മാനദണ്ഡത്തിലാണ് മേഖലാവിഭജനം നടത്തുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി) ഇളവും വര്‍ദ്ധനയും നടപ്പിലാക്കുവാന്‍ ഏത് മാനദണ്ഡമാണ് പരിഗണിക്കുന്നതെന്ന് സദയം വ്യക്തമാക്കുമോ ?

4814

തറ വിസ്തീര്‍ണത്തിന്റെ അടിസ്ഥാനത്തില്‍ കെട്ടിട നികുതി ചുമത്തുന്നതിനുള്ള ചട്ടങ്ങള്‍

ശ്രീ. പി.റ്റി.. റഹീം

() പഞ്ചായത്ത് രാജ് നിയമപ്രകാരം തറ വിസ്തീര്‍ണത്തിന്റെ അടിസ്ഥാനത്തില്‍ കെട്ടിട നികുതി ചുമത്തുന്നതിനുള്ള ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്തിട്ടുണ്ടോ;

(ബി) ഇപ്രകാരം നികുതി ചുമത്തപ്പെട്ട നിലവിലുള്ള കെട്ടിടങ്ങള്‍ക്ക് നികുതി ചുമത്തുമ്പോള്‍ നിലവിലുള്ള നികുതിയേക്കാള്‍ 60% അധികരിക്കാന്‍ പാടില്ലെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ടോ;

(സി) കെട്ടിട നികുതിയുടെ എത്ര ശതമാനമാണ് സേവന നികുതി ചുമത്താന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്;

(ഡി) കെട്ടിട ഉടമ റിട്ടേണ്‍ സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ പിഴ ചുമത്തുന്നതിനുള്ള വ്യവസ്ഥകള്‍ എന്തെല്ലാമാണ്;

() ഒരു വിദഗ്ധ എഞ്ചിനീയര്‍ക്ക് പോലും പൂരിപ്പിക്കാന്‍ കഴിയാത്ത വിധമാണ് റിട്ടേണ്‍ ഫോറം എന്ന പരാതി പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ;

(എഫ്) കെട്ടിട നികുതി വര്‍ദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലുള്ള കേസിന്റെ നിലവിലുള്ള സ്ഥിതി വ്യക്തമാക്കാമോ?

4815

കല്ല്യാശ്ശേരി ബ്ളോക്ക് പഞ്ചായത്തിന് സ്വന്തം കെട്ടിടം

ശ്രീ. റ്റി.വി. രാജേഷ്

() കണ്ണൂര്‍ ജില്ലയില്‍ പുതുതായി രൂപീകരിച്ച കല്ല്യാശ്ശേരി ബ്ളോക്ക് പഞ്ചായത്തിന് സ്വന്തം കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഏതു വരെയായി;

(ബി) പ്രവൃത്തി എന്ന് ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ ?

4816

പി.ഡബ്ള്യൂ.ഡി. റോഡുകള്‍ തിരിച്ചെടുക്കാനുള്ള തീരുമാനം

ശ്രീ. എസ്. ശര്‍മ്മ

() ജില്ലാ പഞ്ചായത്തിന് വിട്ടുകൊടുത്തിട്ടുള്ള പി.ഡബ്ള്യൂ.ഡി. റോഡുകള്‍ തിരിച്ചെടുത്തുകൊണ്ടുള്ള തീരുമാനം മന്ത്രിസഭ അംഗീകരിച്ചിട്ടുണ്ടോ ;

(ബി) അതില്‍ വൈപ്പിന്‍ മണ്ഡലത്തിലെ ഏതെല്ലാം റോഡുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ?

4817

ഗ്രാമപഞ്ചായത്തുകളില്‍ പൊതുശ്മശാനം

ശ്രീ.ബാബു എം. പാലിശ്ശേരി

പൊതുശ്മശാനം നിര്‍മ്മിക്കുന്നതിനുവേണ്ടി സ്വീകരിച്ച നടപടിയുടെ വിശദാംശം വ്യക്തമാക്കുമോ ?

4818

തീരദേശജനവിഭാഗങ്ങള്‍ക്കായി ശ്മശാനങ്ങള്‍

ശ്രീമതി പി. അയിഷാ പോറ്റി

() തീരദേശ വാസികള്‍ ശവസംസ്ക്കാരത്തിന് ഭൂമി ലഭ്യമാകാതെ കഷ്ടതകള്‍ നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) തീരപ്രദേശ ജനവിഭാഗങ്ങള്‍ക്കായി ശ്മശാനങ്ങള്‍ നിര്‍മ്മിക്കുന്നതിനായി ഭൂമി ലഭ്യമാക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കും?

 

4819

ചേലക്കടവ്-മൂക്കുതല ബണ്ടിന്റെ നിര്‍മ്മാണപ്രവൃത്തികള്‍

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

() മലപ്പുറം ജില്ലാ പഞ്ചായത്ത് 1999-2000 വര്‍ഷത്തില്‍ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പണി തുടങ്ങിയ ചേലക്കടവ്-മൂക്കുതല ബണ്ടിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ;

(ബി) പ്രസ്തുത പദ്ധതിക്ക് അഡ്വാന്‍സ് തുക അനുവദിച്ചിട്ടുണ്ടോ;

(സി) പണികള്‍ പൂര്‍ത്തീകരിച്ചിട്ടില്ലാ എങ്കില്‍ അത് പൂര്‍ത്തീകരിക്കുന്നതിന് എന്തു നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്;

(ഡി) പണികള്‍ പൂര്‍ത്തീകരിക്കാത്തതു മൂലം നഷ്ടമുണ്ടായിട്ടുണ്ടോ; എങ്കില്‍ എത്രയാണ്;

() അഡ്വാന്‍സ് അനുവദിച്ചിട്ടുണ്ടെങ്കില്‍ അത് തിരിച്ചു പിടിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;

(എഫ്) എങ്കില്‍ എത്ര തുക തിരിച്ചു പിടിച്ചിട്ടുണ്ട്; ഇനിയും ബാക്കിയുണ്ടെങ്കില്‍ എത്ര?

4820

മാറഞ്ചേരി സ്പെക്ട്രം സ്പെഷ്യല്‍ സ്കൂള്‍

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

() പെരുമ്പടപ്പ് ബ്ളോക്ക് പഞ്ചായത്തിനു കീഴില്‍ മാറഞ്ചേരി പി.എച്ച്.സി. ന്യൂ കോമ്പൌണ്ടില്‍ പ്രവര്‍ത്തിക്കുന്ന സ്പെക്ട്രം സ്പെഷ്യല്‍ സ്കൂളില്‍ അദ്ധ്യാപകരില്ലാത്തതിന്റെ ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) അംഗവൈകല്യം ബാധിച്ച നിര്‍ദ്ധനരായ നിരവധി കുട്ടികളുടെ ആശ്രയകേന്ദ്രമായ പ്രസ്തുത സ്കൂളില്‍ പ്രത്യേക പരിശീലനം ലഭിച്ച അദ്ധ്യാപകരെ നിയമിക്കാന്‍ നടപടി സ്വീകരിക്കുമോ;

(സി) പ്രസ്തുത സ്കൂള്‍ നവീകരിക്കുന്നതിനും കൂടുതല്‍ സൌകര്യങ്ങള്‍ ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കുമോ;

(ഡി) എങ്കില്‍ ഇതിനുള്ള പ്രവൃത്തികള്‍ എന്ന് നടപ്പാക്കാനാകുമെന്ന് വ്യക്തമാക്കുമോ?

4821

കുടുംബശ്രീയുടെ കീഴില്‍ ഓണചന്ത

ശ്രീ. ബാബു എം. പാലിശ്ശേരി

() കുടുംബശ്രീയുടെ കീഴില്‍ സംസ്ഥാനത്തൊട്ടാകെ എത്ര ഓണചന്തകളാണ് പ്രവര്‍ത്തിച്ചത്;

(ബി) മൊത്തം എത്ര കോടി രൂപയുടെ വില്പനയാണ് ഓണക്കാലത്ത് ഈ ചന്തകളിലായി നടന്നത്;

(സി) അതിന്റെ ജില്ല തിരിച്ചുള്ള കണക്കുകള്‍ വ്യക്തമാക്കുമോ?

4822

ഗ്രാമപഞ്ചായത്തുകളില്‍ ഇ-ഗവേണന്‍സ് പദ്ധതി

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കായി പ്രത്യേക പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; വിശദമാക്കുമോ ?

4823

എന്‍.ആര്‍.എച്ച്.എം. ക്ളിനിക്കുകള്‍

ശ്രീ. കെ.കെ. ജയചന്ദ്രന്‍

() പഞ്ചായത്തുകളുടെ കീഴില്‍ എന്‍.ആര്‍.എച്ച്.എം. ക്ളിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ;

(ബി) ഇത്തരം ക്ളിനിക്കുകളില്‍ ജീവനക്കാരെ നിയമിക്കുന്നത് ആരാണ്; നിയമനത്തിന്റെ മാനദണ്ഡങ്ങള്‍ വ്യക്തമാക്കാമോ.

(സി) ഇത്തരം ക്ളിനിക്കുകളിലെ ജീവനക്കാരുടെ ശമ്പളം നല്‍കുന്നത് ആരാണ്; ശമ്പളകുടിശ്ശിക നല്‍കാനുണ്ടോ; എങ്കില്‍ എന്തുകൊണ്ടാണ് എന്ന് വിശദമാക്കുമോ;

(ഡി) ജീവ നക്കാരുടെ വിവിധ തസ്തികകളും ശമ്പള വേതന വ്യവസ്ഥകളും വിശദമാക്കാമോ?

4824

ജലനിധി പദ്ധതി

ഡോ. കെ. ടി. ജലീല്‍

() ഫണ്ടിന്റെ അഭാവം കാരണം ജലനിധി പദ്ധതികള്‍ ശക്തിപ്പെടുത്തുന്നതിനും, വിപുലീകരിക്കുന്നതിനും ജലനിധി പഞ്ചായത്തുകള്‍ക്ക് സാധിക്കാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ഇത്തരം പഞ്ചായത്തുകള്‍ക്ക് പദ്ധതിയുടെ വിപുലീകരണത്തിനും ശാക്തീകരണത്തിനും പ്ളാന്‍ ഫണ്ട് ഉപയോഗിക്കുന്നതിനുള്ള അനുമതി നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി) ഇല്ലെങ്കില്‍ എന്തുകൊണ്ടെന്ന് വിശദമാക്കുമോ?

4825

കാട്ടുചിറ പ്രദേശത്ത് കുടിവെള്ള സൌകര്യം

ശ്രീ. ജോസ് തെറ്റയില്‍

() അങ്കമാലി നിയോജകമണ്ഡലത്തിലെ പാറക്കടവ് പഞ്ചായത്തിലെ പുളിയനം കരയില്‍ വടക്ക് കുന്ന് ഭാഗത്ത് 15ഓളം എസ്.സി./ എസ്.ടി. കുടുംബങ്ങള്‍ ഉള്‍പ്പെടെ നൂറോളം കുടുംബങ്ങള്‍ താമസിക്കുന്ന കാട്ടുചിറ പ്രദേശത്ത് കുടിവെള്ള സൌകര്യവും റോഡ് സൌകര്യവും ഇല്ലാത്തതിനാല്‍ ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ;

(ബി) എങ്കില്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ?

4826

മാലിന്യ വിമുക്ത കേരളം

ശ്രീ. സണ്ണി ജോസഫ്

,, വി. പി. സജീന്ദ്രന്‍

,, ഷാഫി പറമ്പില്‍

,, ലൂഡി ലൂയിസ്

() മാലിന്യ വിമുക്ത കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാന ശുചിത്വ മിഷന്‍ വിദ്യാലയങ്ങള്‍ വഴി എന്തെല്ലാം പരിപാടികളാണ് സംഘടിപ്പിക്കാനുദ്ദേശിക്കുന്നത്;

(ബി) വിദ്യാലയങ്ങളില്‍ ശുചിത്വപാര്‍ലമെന്റ് നടത്തുവാന്‍ പരിപാടിയുണ്ടോ;

(സി) ശുചിത്വ പദ്ധതി നടപ്പാക്കുന്ന സ്കൂളുകള്‍ക്ക് പ്രത്യേക അവാര്‍ഡുകള്‍ നല്‍കുന്ന കാര്യം പരിഗണിക്കുമോ?

 
4827

മാലിന്യമുക്ത കേരളം - വിശേഷ ഗ്രാമസഭകള്‍ കൂടുന്നതിന് നടപടി

ശ്രീ. വി. ഡി. സതീശന്‍

,, വര്‍ക്കല കഹാര്‍

,, ലൂഡി ലൂയീസ്

,, സണ്ണി ജോസഫ്

() മാലിന്യമുക്ത കേരളം പദ്ധതിയുടെ ഭാഗമായി ഉള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് പഞ്ചായത്തുകളുടെ പ്രവര്‍ത്തനം എങ്ങനെ കാര്യക്ഷമമാക്കാനാണ് ഉദ്ദേശിക്കുന്നത്;

(ബി) ഇതിനായി വിശേഷ ഗ്രാമസഭകള്‍ വിളിച്ചുകൂട്ടുന്നതിന് നിര്‍ദ്ദേശങ്ങള്‍ നല്‍കുമോ;

(സി) അയല്‍ക്കൂട്ടതല ചര്‍ച്ചകള്‍ സജീവമാക്കാന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുമോ;

(ഡി) പഞ്ചായത്ത് സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കുമോ ?

4828

മാലിന്യങ്ങള്‍ സംസ്ക്കരിക്കുന്നതിന് പദ്ധതികള്‍

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, സി. പി. മുഹമ്മദ്

,, എം. . വാഹീദ്

() പഞ്ചായത്തുകളും, മുനിസിപ്പാലിറ്റികളും മാലിന്യങ്ങള്‍ സംസ്ക്കരിക്കുന്നതിന് എന്തെങ്കിലും പദ്ധതികള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദ വിവരം ലഭ്യമാക്കുമോ;

(ബി) മാലിന്യ സംസ്ക്കരണത്തില്‍ പഞ്ചായത്തുകള്‍ക്കും, മുനിസിപ്പാലിറ്റികള്‍ക്കും എന്തെങ്കിലും ധനസഹായം ചെയ്യാന്‍ കഴിയുമോ;

(സി) ഇതിന് കേന്ദ്രത്തില്‍ നിന്ന് ഫണ്ട് ലഭ്യമാക്കുന്നതിന് എന്തെങ്കിലും പരിശ്രമം നടത്തുമോ?

4829

കൊതുക് ശല്യം നിയന്ത്രിക്കാന്‍ നടപടി

ശ്രീ. എസ്. ശര്‍മ്മ

() വൈപ്പിന്‍, ഞാറയ്ക്കല്‍, എളങ്കുന്നപ്പുഴ പഞ്ചായത്തുകളില്‍ കൊതുകുകള്‍ പെരുകിക്കൊണ്ടിരിക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) അതിന് കാരണം കണ്ടെത്തുന്നതിന് ഫിഷറീസ് യൂണിവേഴ്സിറ്റി വിദഗ്ദ്ധ സമിതിയെ നിയോഗിച്ചിട്ടുളള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) കൊതുക് ശല്യം അവസാനിപ്പിക്കുവാന്‍ ശാസ്ത്രീയമായ നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ടോ; എങ്കില്‍ വിശദീകരിക്കാമോ?

4830

മാര്‍ക്കറ്റ് നവീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ നടപടി

ശ്രീ. പാലോട് രവി

,, ജോസഫ് വാഴക്കന്‍

,, .റ്റി. ജോര്‍ജ്

,, പിഎ. മാധവന്‍

() മാലിന്യവിമുക്ത കേരളം പദ്ധതിയുടെ ഭാഗമായി ശുചിത്വമിഷന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി എന്തെല്ലാം നടപടികളാണ് നടപ്പാക്കാനുദ്ദേശിക്കുന്നത്;

(ബി) പഞ്ചായത്തുകളിലെ മാര്‍ക്കറ്റ് നവീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ നടപടി എടുക്കുമോ;

(സി) ഇതിനായി നിര്‍മ്മല്‍ ഗ്രാമപുരസ്ക്കാരം ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ഡി) തീരദേശ മേഖല, കോളനി എന്നിവിടങ്ങളില്‍ ശുചിത്വ പരിപാടികള്‍ സംഘടിപ്പിക്കുമോ ?

4831

കോഴിക്കോട് ജില്ലയെ പ്ളാസ്റിക് മാലിന്യ വിമുക്ത ജില്ലയാക്കുന്നതിന് പദ്ധതികള്‍

ശ്രീ. . പ്രദീപ്കുമാര്‍

() കോഴിക്കോട് ജില്ലയെ പ്ളാസ്റിക് മാലിന്യ വിമുക്ത ജില്ലയാക്കുന്നതിന് ജില്ലാ ഭരണകൂടം എന്തെങ്കിലും പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(സി) പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട് അവലോകനം നടത്തിയട്ടുണ്ടോ;

(ഡി) എങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

4832

മാലിന്യമുക്ത കേരളം ബോധവല്‍ക്കരണ പരിപാടികള്‍

ശ്രീ. വി.ഡി. സതീശന്‍

'' വര്‍ക്കല കഹാര്‍

'' സി.പി. മുഹമ്മദ്

'' കെ. അച്ചുതന്‍

() മാലിന്യമുക്ത കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാന ശുചിത്വ മിഷന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാം;

(ബി) പദ്ധതിയുടെ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിന് എന്തെല്ലാം ബോധവല്‍ക്കരണ പരിപാടികളാണ് സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്;

(സി) ഇതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം സന്ദേശയാത്രകള്‍ സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുമോ?

4833

തെരുവുനായ്ക്കളെ നിയന്ത്രിക്കാന്‍ പദ്ധതി

ശ്രീ. .കെ. വിജയന്‍

() നാദാപുരം നിയോജകമണ്ഡലത്തിലെ വിവിധഗ്രാമപഞ്ചായത്തുകളിലായി തെരുവില്‍ അലഞ്ഞുതിരിയുന്ന നായ്ക്കളെ നിയന്ത്രിക്കാനായി ഏതൊക്കെ പദ്ധതികളാണ് നടപ്പിലാക്കിയിട്ടുളളത് എന്ന് വ്യക്തമാക്കാമോ;

(ബി) പ്രസ്തുത ഇനത്തില്‍ എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നും ലാപ്സായ തുകയുടെ കണക്കും പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കാമോ;

(സി) പേവിഷ നിയന്ത്രണത്തിന് എന്തൊക്കെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ?

4834

തെരുവുവിളക്കുകളുടെ അറ്റകുറ്റപണികള്‍

ശ്രീ..കെ.ബാലന്‍

() തെരുവ് വിളക്കുകളുടെ അറ്റകുറ്റപണികള്‍ നടത്തുന്നതില്‍ നിന്നും വൈദ്യുതി ബോര്‍ഡിനെ തദ്ദേശസ്വയംഭരണ വകുപ്പ് ഒഴിവാക്കിയിട്ടുണ്ടോ ;

(ബി) എങ്കില്‍ ഇത് സംബന്ധിച്ച് പുറപ്പെടുവിച്ച ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ ;

(സി) അറ്റകുറ്റപ്പണികള്‍ ചെയ്യാന്‍ സ്വകാര്യ ഏജന്‍സികളെ ഏല്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ വിശദവിവരങ്ങള്‍ ലഭ്യമാക്കുമോ ?

4835

പഞ്ചായത്ത് ജീവനക്കാരുടെ സ്ഥലംമാറ്റം

ശ്രീ. ബി. സത്യന്‍

() പഞ്ചായത്തുകളില്‍ ജീവനക്കാര്‍ക്ക് സ്ഥലംമാറ്റം ലഭിക്കുന്നതിന് എന്തെങ്കിലും മാനദണ്ഡം നിലവിലുണ്ടോ;

(ബി) ഗ്രാമപഞ്ചായത്തുകളോട് ആലോചിക്കാതെ ജീവനക്കാരെ സ്ഥലംമാറ്റുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) ആറ്റിങ്ങല്‍ മണ്ഡലത്തിലുള്‍പ്പെട്ട ചെറുന്നിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ആകെയുണ്ടായിരുന്ന ഒരു എല്‍.ഡി ക്ളര്‍ക്കിനെ നിലനിര്‍ത്തണമെന്ന് പഞ്ചായത്ത് ആവശ്യപ്പെട്ടിട്ടും സ്ഥലം മാറ്റിയ വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

4836

ആശ്രിത നിയമനം ലഭിക്കുവാന്‍ നടപടി

ശ്രീ. മാത്യു റ്റി. തോമസ്

തിരുവല്ല താലൂക്കിലെ നെടുമ്പ്രം പഞ്ചായത്തിലെ ഫെറിമാനായിരിക്കെ 1994 ല്‍ മരണമടഞ്ഞ പോത്ത ശാമുവലിന്റെ മകന്‍ വി.എസ്. ബാബുവിന് ആശ്രിതനിയമനം ലഭിക്കുവാന്‍ കാലതാമസം നേരിടേണ്ടിവരുന്നത് എന്തുകൊണ്ടെന്ന് വ്യക്തമാക്കാമോ?

4837

നിര്‍മ്മാണതൊഴിലാളികളുടെ കൂലി വര്‍ദ്ധിപ്പിക്കുന്നതിന് നടപടി

ശ്രീ.വി.എസ്.സുനില്‍ കുമാര്‍

,, .കെ.വിജയന്‍

,, .ചന്ദ്രശേഖരന്‍

,, വി.ശശി

() നിര്‍മ്മാണ തൊഴിലാളികളുടെ നിരക്ക് വര്‍ദ്ധിപ്പിച്ചുകൊണ്ട് ഉത്തരവായിട്ടുണ്ടോ ; എങ്കില്‍ എത്ര ശതമാനം വര്‍ദ്ധിപ്പിച്ചുകൊണ്ടാണ് ഉത്തരവായിട്ടുള്ളതെന്ന് വെളിപ്പെടുത്തുമോ ;

(ബി) സംസ്ഥാനത്തെ പഞ്ചായത്തുകളില്‍ പ്രസ്തുത ഉത്തരവ് ബാധകമാക്കിയിട്ടുണ്ടോ ; എങ്കില്‍ കാലതാമസം നേരിടുന്നതിന്റെ കാരണം എന്താണെന്ന് വ്യക്തമാക്കുമോ ;

(സി) പഞ്ചായത്തുകളില്‍ നടപ്പു വര്‍ഷത്തെ പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിന് ഇനി എത്ര മാസമുണ്ട് ; നിശ്ചിത സമയത്തിനുള്ളില്‍ പദ്ധതികള്‍ പൂര്‍ത്തീയാക്കുന്നതിന് എന്തെല്ലാം നടപടികളെടുത്തുവരുന്നുണ്ടെന്ന് വിശദമാക്കുമോ ?

4838

പുരുഷ ജീവനക്കാര്‍ക്ക് ഗസറ്റഡ് തസ്തികയില്‍ ഉണ്ടായ നഷ്ടം

ഡോ. എന്‍. ജയരാജ്

() സാമൂഹ്യക്ഷേമ വകുപ്പില്‍ എ.സി.ഡി.പി.., സി.ഡി.പി.. തസ്തികകള്‍ വനിതകള്‍ക്കായി സംവരണം ചെയ്തതുമൂലം മിനിസ്റീരിയല്‍ പുരുഷ ജീവനക്കാര്‍ക്ക് ഗസറ്റഡ് തസ്തികയില്‍ ഉണ്ടായ നഷ്ടം എത്രയാണ്;

(ബി) പ്രസ്തുത എണ്ണം കണക്കാക്കപ്പെട്ടിട്ടുണ്ടോ;

(സി) സ്പെഷ്യല്‍ റൂള്‍ ഭേദഗതി ചെയ്യുന്ന വേളയില്‍ ഇത് പരിഹരിക്കുമോ?

4839

ഒഴിവാക്കപ്പെട്ട തസ്തിക അനുവദിക്കുന്നതിന് നടപടി

ഡോ. എന്‍. ജയരാജ്

() കേന്ദ്ര സര്‍ക്കാരിന്റെ 11-12-2008-ലെ 14-2/2008-സി.ഡി.. നമ്പര്‍ കത്തിലെ നിര്‍ദ്ദേശപ്രകാരം സാമൂഹ്യക്ഷേമ വകുപ്പിന് അനുവദനീയമായ സ്റാഫ് പാറ്റേണ്‍ വിശദമാക്കുമോ ;

(ബി) സംസ്ഥാന സാമൂഹ്യക്ഷേമ വകുപ്പില്‍ പ്രസ്തുത നിര്‍ദ്ദേശപ്രകാരം അനുവദിച്ച തസ്തികകള്‍ ഏതൊക്കെയാണ് ;

(സി) ഏതെങ്കിലും തസ്തിക ഒഴിവാക്കപ്പെട്ടിട്ടുണ്ടോ ; എങ്കില്‍ ഇതിന്റെ കാരണങ്ങള്‍ വിശദമാക്കുമോ ;

(ഡി) ഒഴിവാക്കപ്പെട്ട തസ്തിക അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

4840

എംപ്ളോയ്മെന്റ് എക്സ്ചേഞ്ചിലൂടെ നിയമനം

ശ്രീ. എം. ഉമ്മര്‍

() എംപ്ളോയ്മെന്റ് എക്സ്ചേഞ്ചിലൂടെ നിയമനം ലഭിച്ച എത്ര താല്‍ക്കാലിക വികലാംഗ ജീവനക്കാരെ കഴിഞ്ഞ പത്ത് വര്‍ഷമായി സ്ഥിരപ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ;

(ബി) ഇനിയും എത്ര താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുണ്ട് ;

(സി) പുതുതായി ഈ വിഭാഗങ്ങളില്‍പ്പെട്ട ആളുകളെ സ്ഥിരപ്പെടുത്തുമോയെന്ന് വ്യക്തമാക്കാമോ ;

(ഡി) നിലവില്‍ ആകെ ജീവനക്കാരില്‍ എത്ര ശതമാനം വികലാംഗ ജീവനക്കാരാണ് ജോലി ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് വ്യക്തമാക്കുമോ ?

BACK

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.