UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

4491

ഭരണഭാഷ പൂര്‍ണ്ണമായും മലയാളമാക്കാന്‍ നടപടി

ശ്രീ. സി. ദിവാകരന്‍

() എത്രവകുപ്പുകളിലാണ് ഭരണഭാഷ പൂര്‍ണ്ണമായും മലയാളമായിരിക്കണമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്;

(ബി) ഭരണഭാഷ മലയാളമാകണമെന്ന് പ്രഖ്യാപിച്ച വകുപ്പുകളില്‍ ഇപ്പോഴും ഇംഗ്ളീഷില്‍ ഉത്തരവുകള്‍ ഇറങ്ങാന്‍ കാരണമെന്താണ്;

(സി) ഭരണഭാഷ മലയാളമായി പ്രഖ്യാപിച്ച വകുപ്പുകളില്‍ ഫയലുകള്‍ ഇപ്പോഴും ഇംഗ്ളീഷില്‍ കൈകാര്യം ചെയ്യുന്നവര്‍ക്കെതിരെ എന്തെങ്കിലും ശിക്ഷണ നടപടി ഇതുവരെ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ എത്രപേര്‍ക്കെതിരെ;

(ഡി) സെക്രട്ടറി തലത്തില്‍ നടക്കുന്ന ഭൂരിപക്ഷം യോഗങ്ങളുടെ മിനിട്സും തുടര്‍ന്നുള്ള ഉത്തരവുകളും ഇംഗ്ളീഷില്‍ തയ്യാറാക്കുന്നത് അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ?

4492

എറണാകുളം എല്‍.എന്‍.ജി. ടെര്‍മിനലില്‍ നിന്നും കായംകുളത്തേക്ക് വാതക പൈപ്പുലൈന്‍ കൊണ്ടുവരുന്ന പദ്ധതി

ശ്രീ. സി.കെ. സദാശിവന്‍

() എറണാകുളം എല്‍.എന്‍.ജി. ടെര്‍മിനലില്‍ നിന്നും കായംകുളത്തേക്ക് വാതക പൈപ്പുലൈന്‍ കൊണ്ടുവരുന്ന പദ്ധതിയുടെ വിശദാംശം വ്യക്തമാക്കുമോ;

(ബി) ഇതിനെതിരെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ആദ്യ അനുമതി നല്‍കാതിരുന്നതിനുള്ള കാരണമെന്തായിരുന്നു;

(സി) പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭ്യമാക്കുന്നതിന് എന്തുറപ്പാണ് കമ്പനി നല്‍കിയത്; അതിന്റെ രേഖകള്‍ മേശപ്പുറത്തുവെയ്ക്കുമോ;

(ഡി) വാതക ചോര്‍ച്ച കണ്ടെത്തുന്നതിന് എന്തെങ്കിലും ശാസ്ത്രീയ മാര്‍ഗ്ഗം അവലംബിച്ചിട്ടുണ്ടോ; ഇത് എവിടെയെങ്കിലും പരീക്ഷിക്കപ്പെട്ടിട്ടുണ്ടോ; ഇത്രയും ദീര്‍ഘദൂരത്തില്‍ എവിടെയെല്ലാം ലീക്കുണ്ടായിട്ടുണ്ടെന്ന് ഉടനടി കണ്ടെത്താന്‍ എങ്ങനെയാണ് സാധിക്കുക;

() വാതക ചോര്‍ച്ചയുണ്ടായാല്‍ കടലിന്റെ ജൈവാവസ്ഥയ്ക്ക് ഹാനികരമാകുമെന്നത് സര്‍ക്കാര്‍ മനസ്സിലാക്കിയിട്ടുണ്ടോ;

(എഫ്) ആറാട്ടുപുഴയില്‍ നിന്നും കായംകുളത്തേക്ക് ജനവാസകേന്ദ്രത്തിനുള്ളിലൂടെയാണ് പൈപ്പുലൈന്‍ കടന്നുവരുന്നതെന്നും, അത് ആവാസ കേന്ദ്രങ്ങളില്‍ നിന്നും നിശ്ചിതദൂരപരിധി പാലിക്കപ്പെട്ടിട്ടില്ലെന്നും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ജി) കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട പരമ്പരാഗത മത്സ്യമേഖലയിലൂടെയാണ് പൈപ്പുലൈന്‍ കടന്നുവരുന്നു എന്നതിനാല്‍ മത്സ്യത്തൊഴിലാളികളുടെ ന്യായമായ ആശങ്ക പരിഗണിച്ചിട്ടില്ലായെന്ന പരാതി ഗൌരവമുള്ളതല്ലേ;

(എച്ച്) മത്സ്യബന്ധന മേഖലയ്ക്ക് ഒരുവിധത്തിലും ബുദ്ധിമുട്ടുകള്‍ ഉണ്ടാകില്ലായെന്ന് ഉറപ്പുനല്‍കാന്‍ കൈവശം എന്ത് ആധികാരിക രേഖയാണ് ഉള്ളത്;

() വേണ്ടത്ര പഠനങ്ങളും പരീക്ഷണങ്ങളും നടത്താതെ കടലിന്റെ ജൈവാവസ്ഥയ്ക്കും, കരയിലെ ആവാസ വ്യവസ്ഥയ്ക്കും ഭീഷണിയായ പ്രസ്തുത പൈപ്പുലൈന്‍ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിക്കുന്ന ഘടകങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ?

4493

ഫയലുകള്‍ തീര്‍പ്പാക്കുവാന്‍ കാര്യക്ഷമമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് അവാര്‍ഡ്

ശ്രീമതി കെ.കെ. ലതിക

() ഫയലുകള്‍ തീര്‍പ്പാക്കുവാന്‍ കാര്യക്ഷമമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് അവാര്‍ഡ് നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ;

(ബി) നിയമപ്രശ്നമില്ലാത്ത ഫയലുകള്‍ ഒരു മാസത്തിനുള്ളില്‍ തീര്‍പ്പാക്കുന്ന പദ്ധതി നടപ്പാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ?

4494

സ്റുഡന്റ്സ് പോലീസ് കേഡറ്റ് പദ്ധതിയ്ക്ക് ധനസഹായം

ശ്രീ. ജി. സുധാകരന്‍

() സ്റുഡന്റ്സ് പൊലീസ് കേഡറ്റ് പദ്ധതി സംസ്ഥാനത്ത് ആദ്യമായി നടപ്പിലാക്കിയത് ഏത് സ്കൂളിലാണ്;

(ബി) സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഈ പദ്ധതി നടപ്പാക്കാന്‍ നടപടി സ്വീകരിക്കുമോ;

(സി) സ്റുഡന്റ്സ് പോലീസ് കേഡറ്റു പദ്ധതിയ്ക്ക് സര്‍ക്കാര്‍ ധനസഹായം ചെയ്യുന്ന കാര്യം പരിഗണിക്കുമോ ?

4495

പോലീസ് സേനാ നവീകരണം

ശ്രീ. .പി. അബ്ദുള്ളക്കുട്ടി

ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം കേരളാ പോലീസ് സേനാ നവീകരണത്തിന് എന്തൊക്കെ പദ്ധതികളാണ് നടപ്പിലാക്കിയത്; ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

4496

നിഷയുടെ ദുരൂഹ മരണം

ശ്രീ.പി.സി. വിഷ്ണുനാഥ്

() മലപ്പുറം ജില്ലയില്‍ തേഞ്ഞിപ്പലം അംശം ചെനക്കുലങ്ങാടി ദേശത്ത് തെയ്യത്തം വീട്ടില്‍ ശ്രീ. ബാലകൃഷ്ണന്റെ മകള്‍ നിഷയുടെ ദുരൂഹ മരണം സംബന്ധിച്ച് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറികൊണ്ട് ഉത്തരവായിട്ടുണ്ടോ;

(ബി) ഇതുമായി ബന്ധപ്പെട്ട് ശ്രീ. ബാലകൃഷ്ണന്‍ മുഖ്യമന്ത്രിക്ക് നല്‍കിയിരുന്ന പരാതിയിന്മേല്‍ എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ;

(സി) പ്രസ്തുത കേസ് പുനരന്വേഷണം നടത്തുവാന്‍ നടപടികള്‍ സ്വീകരിക്കുമോ ?

4497

ആംഡ് റിസര്‍വ്വ് പോലീസിലേക്ക് അന്തര്‍ ജില്ലാ സ്ഥലം മാറ്റം

ശ്രീ. .. അസീസ്

() 01.07.2011 ന് കൊല്ലം ജില്ലാ ആംഡ് റിസര്‍വ്വ് പോലീസിലേക്ക് അന്തര്‍ജില്ലാ സ്ഥലം മാറ്റത്തിന് എത്രപേര്‍ക്കാണ് ഉത്തരവ് നല്‍കിയത്;

(ബി) ഇതില്‍ എത്രപേര്‍ ജോയിന്റ് ചെയ്തു;

(സി) ഇതില്‍ ജോയിന്റ് ചെയ്യാത്തവരെ ഒഴിവാക്കി, സീനിയോറിറ്റി ലിസ്റില്‍ ഉള്‍പ്പെട്ട പോലീസുകാരെ സ്ഥലം മാറ്റത്തിന് പരിഗണിക്കുവാനുള്ള നടപടി സ്വീകരിക്കുമോ?

4498

പോലീസ് ആശുപത്രികളിലെ നിയമനം

ശ്രീ. .സി. ബാലകൃഷ്ണന്‍

() കേരളത്തിലെ പോലീസ് ആശുപത്രികളില്‍ ആഭ്യന്തര വകുപ്പിന്റെ അനുവാദമില്ലാതെ ആശുപത്രി ജീവനക്കാരെ നിയമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്തു നടപടി സ്വീകരിച്ചു;

(ബി) കേരളത്തിലെ ജയില്‍ ആശുപത്രികളില്‍ ആഭ്യന്തര വകുപ്പിന്റെ അനുവാദമില്ലാതെ ആശുപത്രി ജീവനക്കാരെ നിയമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ എന്തു നടപടി സ്വീകരിച്ചു;

(സി) ജനപ്രതിനിധികളോ, ജീവനക്കാരുടെ സംഘടനകളോ ഈ വിഷയം ചൂണ്ടിക്കാണിച്ചിട്ടുണ്ടോ; എങ്കില്‍ ഇതിന്മേല്‍ എന്തു നടപടി സ്വീകരിച്ചു ?

4499

ഗുണ്ടാ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ വിശദാംശം

ശ്രീ.കെ.കെ. നാരായണന്‍

() ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സംസ്ഥാനത്ത് എത്ര കൊലപാതകങ്ങള്‍ നടന്നിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;

(ബി) ഇത് എവിടെയെല്ലാമാണെന്നും ആരൊക്കെയാണ് കൊല്ലപ്പെട്ടതെന്നും വ്യക്തമാക്കാമോ;

(സി) ഈ കാലയളവില്‍ എത്ര ഗുണ്ടാ ആക്രമണങ്ങള്‍ ഉണ്ടായെന്നും അവയില്‍ എത്രപേര്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്നും വ്യക്തമാക്കാമോ;

(ഡി) ആയതിന്റെ വിശദാംശം വെളിപ്പെടുത്താമോ

4500

പോലീസ് സ്റേഷന്റെ നിര്‍മ്മാണം

ശ്രീ..റ്റി. ജോര്‍ജ്

() പാറശ്ശാല മണ്ഡലത്തില്‍ പെരുങ്കടവിള ഗ്രാമപഞ്ചായത്തില്‍ മാരായമുട്ടം എന്ന സ്ഥലത്ത് തുടങ്ങുവാന്‍ ഉദ്ദേശിക്കുന്ന പോലീസ് സ്റേഷന്റെ പ്രവര്‍ത്തനങ്ങള്‍ ഏത് ഘട്ടത്തിലാണ്;

(ബി) പ്രസ്തുത പോലീസ് സ്റേഷന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് എന്തെങ്കിലും തടസ്സം നിലവിലുണ്ടോ എന്ന് വ്യക്തമാക്കുമോ ?

4501

തടവുകാര്‍ക്ക് അനധികൃത സൌകര്യങ്ങള്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

,, . പ്രദീപ്കുമാര്‍

ശ്രീമതി പി. അയിഷാ പോറ്റി

ശ്രീ. വി. ശിവന്‍കുട്ടി

() ജയില്‍ നിയമങ്ങള്‍ക്ക് വിരുദ്ധമായി തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ക്ക് സൌകര്യങ്ങള്‍ നല്‍കിവരുന്ന സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ നിന്ന് ചികിത്സാര്‍ത്ഥം സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റപ്പെടുന്നവരെത്രയാണ്; സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നവരെത്രയാണ്; ചികിത്സാസൌകര്യം സര്‍ക്കാര്‍ ആശുപത്രിയില്‍ ലഭ്യമായിരിക്കെ, സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാനിടയായ സാഹചര്യം എന്തായിരുന്നു;

(സി) തടവില്‍ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ഏതെങ്കിലും തടവുകാരന്‍ സ്വന്തം മൊബൈല്‍ ഫോണ്‍ നിരന്തരം ഉപയോഗിച്ചതായ ആക്ഷേപങ്ങളെക്കുറിച്ച് അന്വേഷിക്കുകയുണ്ടായോ;

(ഡി) ശ്രദ്ധയില്‍പ്പെട്ട തടവുകാരന്റെ ഫോണില്‍ നിന്ന് എത്ര കോളുകള്‍ പോയിട്ടുണ്ട്; ഫോണ്‍ കസ്റഡിയിലെടുത്തിട്ടുണ്ടോ; ഏത് ഏജന്‍സി വഴിയാണ് ഫോണ്‍ പരിശോധിച്ചത്; എന്തെല്ലാം സംഗതികള്‍ വെളിവായി; തടവില്‍ കഴിയുന്ന ആളിന്റെ സഹായിയായി ഉണ്ടായിരുന്ന ആള്‍ ആരായിരുന്നു; ഇതിന് അനുവാദം ഉണ്ടായിരുന്നുവോ;

() പ്രിസണ്‍ കുറ്റങ്ങളുടെ അടിസ്ഥാനത്തില്‍ ടിയാന് ഏത് നിയമത്തിലെ ഏത് വ്യവസ്ഥ അനുസരിച്ച് എന്തു ശിക്ഷ നല്‍കുകയുണ്ടായി; 2010 ലെ ജയില്‍ നിയമത്തിലെ വ്യവസ്ഥ അനുസരിച്ച് ഈ കുറ്റത്തിന് നല്‍കേണ്ട പരമാവധി ശിക്ഷ എന്താണ്?

4502

ശ്രീ.ബാലകൃഷ്ണപിള്ളയുടെ പരോളുകളുടെ വിശദാംശം

ശ്രീ.ആര്‍.രാജേഷ്

() മുന്‍ മന്ത്രി ശ്രീ.ആര്‍.ബാലകൃഷ്ണപിള്ളയ്ക്ക് സുപ്രീംകോടതി എത്ര നാളത്തെ തടവുശിക്ഷയാണ് വിധിച്ചത് ;

(ബി) എന്നുമുതലാണ് തടവുശിക്ഷയാരംഭിച്ചത് ;

(സി) പ്രസ്തുത കാലയളവില്‍ എത്ര ദിവസം പരോള്‍ അനുവദനീയമാണ് ;

(ഡി) പരോള്‍ വ്യവസ്ഥകള്‍ എന്തെല്ലാമാണ് ;

() പരോള്‍ കാലാവധി ശിക്ഷാ കാലാവധിയുടെ ഏതെല്ലാം ഘട്ടത്തിലാണ് നല്‍കപ്പെടേണ്ടത് ; ബാലകൃഷ്ണപിള്ളയുടെ കാര്യത്തില്‍ ഇളവ് നല്കിയിട്ടുണ്ടോ ;

(എഫ്) എത്ര ദിവസത്തെ ശിക്ഷയ്ക്ക്ശേഷമാണ് ഓരോ പരോളും നല്‍കിയത് ; ഓരോ പരോളും എത്രദിവസം വീതമായിരുന്നു ;

(ജി) ശിക്ഷാകാലാവധിയുടെ ആദ്യഭാഗങ്ങളില്‍ തന്നെ അനുവദനീയമായ പരോള്‍ പൂര്‍ണ്ണമായും നല്‍കിക്കഴിഞ്ഞിരുന്നുവോ ;

(എച്ച്) പരോള്‍കാലാവധിയും ചികിത്സാ കാലയളവുമായി എത്ര ദിവസമാണ് തടവുപ്രതിയായ ബാലകൃഷ്ണപിള്ളയ്ക്ക് ലഭിച്ചത് ;

(ബാക്കി എത്ര ദിവസം ജയില്‍വാസം അനുഭവിച്ചിട്ടുണ്ട് ; വ്യക്തമാക്കുമോ ?

4503

വാളകത്തെ അദ്ധ്യാപകന്‍ ശ്രീ.കൃഷ്ണകുമാറിന്റെ ആശുപത്രിയിലെ തെളിവെടുപ്പിന്റെ വിശദാംശം

ശ്രീമതി കെ.എസ്.സലീഖ

() വാളകത്തെ അദ്ധ്യാപകന്‍ ശ്രീ.കൃഷ്ണകുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ കേസ് ഷീറ്റില്‍ പരിക്കിനുള്ള കാരണമായി എന്താണ് രേഖപ്പെടുത്തിയിരുന്നത് ;

(ബി) ഡോക്ടര്‍മാര്‍ നല്‍കിയ മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ ;

(സി) ആരൊക്കെയാണ് ശ്രീ.കൃഷ്ണകുമാറിനെ ഇതുവരെ ചികിത്സിച്ചത് ;

(ഡി) ചികിത്സയില്‍ കഴിയുന്നയാളില്‍ നിന്ന് ഐ.സി.യു.വില്‍വെച്ച് എത്ര തവണ പോലീസ് മൊഴിയെടുക്കുകയുണ്ടായി ; ആരെല്ലാമാണ് മൊഴിയെടുക്കല്‍ നടത്തിയത് ; മൊഴിയെടുക്കുന്നതിന് എത്ര സമയം ചെലവഴിച്ചു ;

() ചോദ്യംചെയ്യല്‍ സമയം മുഴുവന്‍ കൃഷ്ണകുമാറിന് സ്വബോധമുണ്ടായിരുന്നോ ; ഇടയ്ക്ക് മയക്കത്തിലേക്ക് പോയിരുന്നോ ; ചോദ്യം ചെയ്യല്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ടോ; വിശദമാക്കുമോ ?

4504

നോക്കുകൂലി പ്രശ്നങ്ങളിന്മേല്‍ നടപടി

ശ്രീ.വി.ഡി. സതീശന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, അന്‍വര്‍ സാദത്ത്

,, .സി. ബാലകൃഷ്ണന്‍

() സംസ്ഥാനത്ത് നോക്കുകൂലി പ്രശ്നങ്ങളില്‍ ആഭ്യന്തര വകുപ്പ് എങ്ങനെയാണ് ഇടപെടാന്‍ ഉദ്ദേശിക്കുന്നത്;

(ബി) ഇത്തരം പ്രശ്നങ്ങളില്‍ നിലവിലുള്ള ഏതു നിയമം വഴിയാണ് കേസ്സ് ചാര്‍ജ്ജ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്;

(സി) സംസ്ഥാനത്ത് ആദ്യ ഘട്ടത്തില്‍ എവിടെയൊക്കെയാണ് ഇത്തരം കേസ്സുകളില്‍ നടപടിയെടുക്കാനുദ്ദേശിക്കുന്നത്;

(ഡി) സംസ്ഥാനം മുഴുവനും ഇതു നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കുമോ ?

4505

സ്റേഷനുകളില്‍ കിടന്ന് നശിക്കുന്ന പിടിച്ചെടുക്കപ്പെട്ട വാഹനങ്ങള്‍

ശ്രീ. പി. കെ. ബഷീര്‍

() സംസ്ഥാനത്തെ എക്സൈസ്, പോലീസ്. വനം വകുപ്പ് മുതലായവ പിടിച്ചെടുത്ത വാഹനങ്ങള്‍ സ്റേഷന്‍ പരിസരങ്ങളിലും പൊതുനിരത്തുകളുടെ ഓരങ്ങളിലും കിടന്ന് തുരുമ്പു പിടിച്ചും പ്രധാന ഭാഗങ്ങള്‍ മോഷ്ടിക്കപ്പെട്ടും നശിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) സംസ്ഥാനത്തെ വിവധ സ്റേഷനുകളില്‍ കിടക്കുന്ന ഇത്തരം വാഹനങ്ങള്‍ വെറുതെ കിടന്ന് നശിക്കാതെ ലേലം ചെയ്ത് സര്‍ക്കാരിലേയ്ക്ക് മുതല്‍ കൂട്ടാന്‍ നടപടി സ്വീകരിക്കുമോ ;

(സി) ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നയം എന്താണെന്ന് വിശദാക്കുമോ ?

4506

മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള സംരക്ഷണം

ശ്രീ. എം. ചന്ദ്രന്‍

,, കെ. വി. അബ്ദുള്‍ ഖാദര്‍

,, കെ. വി. വിജയദാസ്

,, എം. ഹംസ

() മാധ്യമപ്രവര്‍ത്തകര്‍ക്ക് അവരുടെ ജോലിയുടെ ഭാഗമായി എന്തെല്ലാം നിലയിലുള്ള പ്രത്യേക സംരക്ഷണങ്ങളാണ് ഉറപ്പാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

(ബി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം മാധ്യമപ്രവര്‍ത്തകര്‍ക്ക് പോലീസ് മര്‍ദ്ദനം മൂലം ഏതെല്ലാം സംഭവങ്ങളില്‍ പരിക്കേല്‍ക്കുകയുണ്ടായി?

4507

ഗതാഗത നിയമലംഘനം

ശ്രീ. ബാബു എം. പാലിശ്ശേരി

() ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സംസ്ഥാനത്ത് എത്ര വാഹന അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്; ഇതില്‍ എത്രപേര്‍ മരണപ്പെട്ടിട്ടുണ്ട്; എത്രപേര്‍ക്ക് മാരകമായി പരിക്കു പറ്റിയിട്ടുണ്ട്;

(ബി) വാഹന അപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതിന്റെ പ്രധാന കാരണമെന്ത്;

(സി) ഗതാഗത നിയമലംഘനം പ്രധാന കാരണങ്ങളിലൊന്നാണോ;

(ഡി) എങ്കില്‍ നിയമം കര്‍ശനമായി നടപ്പിലാക്കുന്നതിനു സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്; വിശദാംശം ലഭ്യമാക്കുമോ?

4508

വൈക്കം, തലയോലപ്പറമ്പ്, വെള്ളൂര്‍ സ്റേഷനുകളില്‍ രജിസ്റര്‍ ചെയ്ത കേസുകള്‍

ശ്രീ.കെ. അജിത്

() കോട്ടയം ജില്ലയില്‍പ്പെട്ട വൈക്കം, തലയോലപ്പറമ്പ്, വെള്ളൂര്‍ പോലീസ് സ്റേഷനുകളില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ രജിസ്റര്‍ ചെയ്ത കേസുകള്‍ എത്ര;

(ബി) ഇതില്‍ തെളിയിക്കപ്പെട്ടതും, തെളിയിക്കപ്പെടാത്തതുമായ കേസുകള്‍ എത്ര;

(സി) ഇവിടെ കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ പോലീസിനെതിരായ എതെങ്കിലും കേസുകള്‍ രജിസ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ടോ ?

4509

ട്രാഫിക് നിയമ ലംഘനം

ശ്രീ. സി. ദിവാകരന്‍

() തിരുവനന്തപുരം നഗരത്തില്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ക്യാമറകള്‍ സ്ഥാപിച്ച് ട്രാഫിക് നിയമം ലംഘിക്കുന്നവരുടെ ഫോട്ടോ എടുക്കുന്ന സംവിധാനം എന്ന് മുതലാണ് പ്രവര്‍ത്തിച്ചു തുടങ്ങിയത്; ഈ സംവിധാനം ഉപയോഗിച്ച് ഇതുവരെ എത്ര കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്; പിഴയിനത്തില്‍ എത്രരൂപാ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്;

(ബി) തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ പ്രധാന നഗരങ്ങളില്‍ ഈ സംവിധാനം സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ എപ്പോള്‍ സ്ഥാപിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?

4510

പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്ക് ഡേ ഓഫ് അലവന്‍സ്’ വിതരണം

ശ്രീ. കെ. അജിത്

() പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്ക് അനുവദിച്ച ‘ഡേ ഓഫ് അലവന്‍സ്’ വിതരണം ചെയ്തു തുടങ്ങിയിട്ടുണ്ടോ;

(ബി) ഇല്ലെങ്കില്‍ കാലതാമസത്തിനുള്ള കാരണം എന്തെന്ന് വ്യക്തമാക്കുമോ;

(സി) അനുവദിക്കുമ്പോള്‍ പ്രഖ്യാപനം വന്നതിനു ശേഷമുള്ള കാലത്തെ കുടിശ്ശിക നല്‍കാന്‍ നടപടി സ്വീകരിക്കുമോ?

4511

ലാത്തിച്ചാര്‍ജ്ജിന്റെ വിശദാംശങ്ങള്‍

ശ്രീമതി ഗീതാ ഗോപി

() ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഇതുവരെ നടന്ന ലാത്തിച്ചാര്‍ജ്ജുകളില്‍ എത്ര പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്;

(ബി) ഈ കാലയളവില്‍ പോലീസ് എത്ര സ്ഥലത്ത് കണ്ണീര്‍ വാതകം, ജലപീരങ്കി എന്നിവയുടെ പ്രയോഗം നടത്തിയിട്ടുണ്ട്?

4512

ബിപിന്‍രാജിന്റെ മരണം

ശ്രീ. ആര്‍. സെല്‍വരാജ്

() പാറശ്ശാല, കോട്ടവിള ലേഖാഭവനില്‍ ബിപിന്‍രാജിന്റെ മരണം ക്രൈം ബ്രാഞ്ചിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ശ്രീമതി ലേഖ സമര്‍പ്പിച്ച അപേക്ഷയിന്‍മേല്‍ 1-6-2011-ലെ 37710/എം/3/2011/ആഭ്യന്തരം നമ്പര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ടോ;

(ബി) പ്രസ്തുത കേസിന്റെ അന്വേഷണം ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്;

(സി) കേസിന്റെ അന്വേഷണ ചുമതല ആര്‍ക്കാണ് ;

(ഡി) ഈ കേസുമായി ബന്ധപ്പെട്ടുള്ള എഫ്..ആര്‍., ഫോറന്‍സിക് റിപ്പോര്‍ട്ട്, സീന്‍മഹസ്സര്‍, അന്വേഷണവുമായി ബന്ധപ്പെട്ട് വിസ്തരിച്ചവരുടെ മൊഴിയുടെ പകര്‍പ്പ് എന്നിവ ലഭ്യമാക്കുമോ ?

4513

ചവറ തെക്കുംഭാഗം പോലീസ് സ്റേഷന്‍ ആക്രമിച്ച സംഭവം

ശ്രീ. എം.. ബേബി

,, സി.കെ. സദാശിവന്‍

,, ആര്‍. രാജേഷ്

,, ബി. സത്യന്‍

() ചവറ തെക്കുംഭാഗം പോലീസ് സ്റേഷന്‍ ആക്രമിച്ച് സി.. യെ തടഞ്ഞുവെയ്ക്കുകയും എസ്.. യെ ബന്ദിയാക്കുകയും ചെയ്ത സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഈ സംഭവത്തില്‍ എന്തെല്ലാം നാശനഷ്ടങ്ങളുണ്ടായി; എത്ര പേര്‍ക്കെതിരെ പോലീസ് കേസ്സെടുക്കുകയുണ്ടായി; ഏതെല്ലാം വകുപ്പുകള്‍ അനുസരിച്ച് എത്രപേരെ അറസ്റു ചെയ്തു;

(സി) സംഭവത്തിനിടയായ സാഹചര്യം എന്തായിരുന്നു;

(ഡി) പ്രതികളും ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയും തമ്മില്‍ ബന്ധമുള്ളതായി വെളിവായിട്ടുണ്ടോ ?

4514

ബൈക്കില്‍ സഞ്ചരിച്ച് കുറ്റകൃത്യങ്ങള്‍ നടത്തുന്നവര്‍

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

() കെ.എല്‍.-5 3490-ാം നമ്പര്‍ എന്‍ഫീല്‍ഡ് മോട്ടോര്‍ സൈക്കിളില്‍ വന്ന് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റേ വടക്കേ നടയില്‍ വച്ച് സ്ത്രീകളുടെ മാല പൊട്ടിക്കുവാന്‍ ശ്രമിച്ചത് സംബന്ധിച്ച് സിറ്റി പോലീസ് കമ്മീഷണര്‍ക്കും ട്രാഫിക് അസിസ്റന്റ് കമ്മീഷണര്‍ക്കും പരാതി ലഭിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ ഇത് സംബന്ധിച്ച് നാളിതുവരെ എന്തെല്ലാം നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്ന് വിശദീകരിക്കുമോ;

(സി) പ്രസ്തുത വാഹനം കന്റോണ്‍മെന്റ് സ്റേഷന്റെ സമീപത്ത് വച്ച് 21.05.2011 ല്‍ തെറ്റായ ദിശയില്‍ വന്ന് മറ്റൊരു വാഹനത്തെ ഇടിച്ച് കേട് വരുത്തിയത് സംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ടോ;

(ഡി) എങ്കില്‍ ആയതിന്മേല്‍ നാളിതുവരെ എന്തെല്ലാം തുടര്‍നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്;

() പ്രസ്തുത വാഹനം മ്യൂസിയത്തിന് സമീപമുള്ള റോഡില്‍ ബുള്ളറ്റ് റെയ്സിങ്ങില്‍ സ്ഥിരമായി പങ്കെടുക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(എഫ്) 21.05.2011 ല്‍ ട്രാഫിക് നോര്‍ത്ത് എ.സി. ക്ക് ലഭിച്ച പരാതിയിന്മേല്‍ കേസ് രജിസ്റര്‍ ചെയ്ത് അന്വേഷണം നടത്തിയിട്ടുണ്ടോ; എങ്കില്‍ കേസിന്റെ നമ്പരും വിശദാംശവും വെളിപ്പെടുത്തുമോ;

(ജി) നിരന്തരം വിവിധ കുറ്റകൃത്യങ്ങളില്‍ പങ്കെടുക്കുന്ന ഈ വാഹനത്തെ കണ്ടെത്തി നിയമനടപടികള്‍ കൈക്കൊള്ളുവാന്‍ അടിയന്തിര നിര്‍ദ്ദേശം നല്‍കുമോ?

4515

സെക്രട്ടേറിയറ്റ് ഗേറ്റില്‍ വാഹനം ഇടിച്ചുകയറ്റിയ സംഭവം

ശ്രീ. വി. ശിവന്‍കുട്ടി

() സെക്രട്ടേറിയറ്റിലെ വി..പി. ഗേറ്റിലേക്ക് വാഹനവുമായി ഇടിച്ചുകയറി, അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ച സംഭവം ഉണ്ടായിട്ടുണ്ടോ;

(ബി) സംഭവത്തെക്കുറിച്ച് കേസ് രജിസ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയുണ്ടായോ; ഏതെല്ലാം വകുപ്പുകള്‍ അനുസരിച്ച് ആര്‍ക്കെല്ലാം എതിരെ കേസ് രജിസ്റര്‍ ചെയ്യുകയുണ്ടായി;

(സി) പ്രതികള്‍ ആരൊക്കെയാണ്; ഏതെങ്കിലും പ്രതികള്‍ ഓടി രക്ഷപ്പെടുകയുണ്ടായോ;

(ഡി) ഇടിച്ചുകയറിയ കാറില്‍ മദ്യം ഉണ്ടായിരുന്നോ; വാഹനം ഓടിച്ചയാള്‍ മദ്യപാനം നടത്തിയതായി തെളിയുകയുണ്ടായോ;

() അന്വേഷണത്തില്‍ പ്രതികള്‍ക്ക് ഏത് രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമുള്ളതായി അറിയാന്‍ കഴിഞ്ഞിട്ടുണ്ട് ?

4516

ഗവണ്‍മെന്റ് സെക്രട്ടേറിയറ്റിലെ സുരക്ഷാ പാളിച്ച

ശ്രീ. . പ്രദീപ്കുമാര്‍

() അതീവ സുരക്ഷാമേഖലയായ ഗവണ്‍മെന്റ് സെക്രട്ടേറിയറ്റിലെ വി..പി. ഗേറ്റില്‍കൂടി മദ്യപാന സംഘം കാര്‍ ഇടിച്ചു കയറ്റിയതുമായി ബന്ധപ്പെട്ട് കേസ് എടുത്തിട്ടുണ്ടോ; ഏതൊക്കെ വകുപ്പുകള്‍ അനുസരിച്ചാണ് കേസ് ചാര്‍ജ് ചെയ്തത് എന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത വാഹനത്തില്‍ എത്ര പേരാണ് ഉണ്ടായിരുന്നത്; എത്ര പേര്‍ക്കെതിരെയാണ് കേസ് എടുത്തിട്ടുളളത് എന്ന് വെളിപ്പെടുത്തുമോ;

(സി) കാര്‍ ഇടിച്ചു കയറ്റിയതിന് ശേഷം കാറിലുളള രണ്ടു പേര്‍ ഇറങ്ങി ഓടിയതായ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;ഉണ്ടെങ്കില്‍ ഇവര്‍ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടോ; വിശദമാക്കാമോ;

(ഡി) വി..പി. ഗേറ്റില്‍ കൂടി യാത്ര ചെയ്യുന്നവരെ തിരിച്ചറിയുന്നതിന് അവിടെ സ്ഥാപിച്ചിട്ടുളള സ്കാനര്‍ ക്യാമറ സംവിധാനം വഴി സാധിക്കുമോ?

4517

കൊയിലാണ്ടി- ഓട്ടോ ഡ്രൈവറുടെ നേരെ കൊലപാതക ശ്രമം

ശ്രീ. കെ. ദാസന്‍

() 27.10.2010 ന് ഓട്ടോ ഡ്രൈവര്‍ ധര്‍മ്മനെ കുറുവങ്ങാട് ഐ.റ്റി.. ബസ് സ്റോപ്പില്‍ വച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടോ;

(ബി) ഇതു സംബന്ധിച്ച് കൊയിലാണ്ടി പോലീസ് സ്റേഷനില്‍ ഏതെങ്കിലും കേസ് ചാര്‍ജ്ജ് ചെയ്തിട്ടുണ്ടോ; കേസിലെ പ്രതികളെ അറസ്റ് ചെയ്തിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിന് അടിയന്തിരമായി നടപടി സ്വീകരിക്കുമോ;

(സി) ആര്‍ക്കാണ് ഈ കേസ്സിന്റെ അന്വേഷണ ചുമതല; അന്വേഷണത്തിന്റെ നാളിതുവരെയുള്ള പുരോഗതി വ്യക്തമാക്കാമോ;

(ഡി) ഏതെല്ലാം വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചേര്‍ത്തിട്ടുള്ളത്?

4518

പൊന്‍മുടി പോലീസ് സ്റേഷന് പുതിയ കെട്ടിടം

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

() പൊന്‍മുടി പോലീസ് സ്റേഷനുവേണ്ടി പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ?

4519

ദ്രുതകര്‍മ്മ സേനയുടെ ഉദ്ദേശം

ശ്രീ. പി. റ്റി. . റഹീം

() ദ്രുതകര്‍മ്മ സേന രൂപീകരിച്ചതിന്റെ ഉദ്ദേശം എന്താണ്; വിശദമാക്കുമോ;

(ബി) ഇവ ഓരോ ജില്ലയിലും ആരുടെ നിയന്ത്രണത്തിലാണെന്ന് വ്യക്തമാക്കുമോ;

(സി) വീടുകള്‍ റെയിഡ് ചെയ്യുന്നതിന് ദ്രുതകര്‍മ്മ സേനയെ ഉപയോഗപ്പെടുത്തിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

4520

പോലീസിലെ സീനിയോറിറ്റി നിര്‍ണ്ണയത്തിലെ അപാകതകള്‍

ശ്രീമതി ഇ. എസ.് ബിജിമോള്‍

() കേരള പോലീസ് കോണ്‍സ്റബിള്‍മാരുടെ ജില്ലാതലത്തിലുള്ള സീനിയോറിറ്റി ഏത് ഉത്തരവ് പ്രകാരമാണ് നിര്‍ണ്ണയിക്കുന്നത് ;

(ബി) പ്രസ്തുത ഉത്തരവ് പ്രാബല്യത്തില്‍ വന്നതിന് ശേഷവും നിയമപ്രകാരം അല്ലാതെ സീനിയോരിറ്റി നിര്‍ണ്ണയം നടത്തി വന്നിരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) നിയമപ്രകാരം അല്ലാതെ സീനിയോരിറ്റി നിര്‍ണ്ണയം നടത്തി വന്നിരുന്നത് കേരള ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി ഹൈക്കോടതി ഡിവിഷന്‍ ബഞ്ചില്‍ നിന്ന് ഡബ്ള്യൂ.പി (സി)17133/07 പ്രകാരംമുള്ള 12-03-2010 ലെ കോടതി വിധിയില്‍ ആയത് തിരുത്തുവാന്‍ നിര്‍ദ്ദേശിച്ചുകൊണ്ട് ഉത്തരവ് ആയിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി) നിയമപ്രകാരം അല്ലാതെ സീനിയോരിറ്റി നിര്‍ണ്ണയം നടത്തിയത് മൂലം സംസ്ഥാനത്തെ പതിനായിരത്തോളം പോലീസുകാര്‍ക്ക് അര്‍ഹമായ പ്രമോഷനുകള്‍ അര്‍ഹമായ സമയത്ത് ലഭിക്കാതിരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

() പോലീസിലെ സീനിയോരിറ്റി നിര്‍ണ്ണയത്തിന് 1989ല്‍ പ്രാബല്യത്തില്‍ വന്ന ഉത്തരവ് നിലനില്‍ക്കേ തെറ്റായ നിയമപ്രകാരം സീനിയോരിറ്റി നിര്‍ണ്ണയം നടത്തിയിരുന്നതുമൂലം മന്ത്രിമാരുടെ അംഗരക്ഷകന്‍മാരില്‍ ചിലര്‍ അനര്‍ഹമായി പ്രമോഷനുകള്‍ കരസ്ഥമാക്കിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(എഫ്) തെറ്റായ രീതിയില്‍ സീനിയോരിറ്റി നിര്‍ണ്ണയം നടത്തിയ ഉദ്യോഗസ്ഥര്‍ക്ക് എതിരെ എന്ത് നടപടി സീകരിക്കുവാന്‍ ഉദ്ദേശിക്കുന്നു ;

(ജി) തെറ്റായ രീതിയില്‍ സീനിയോരിറ്റി നിര്‍ണ്ണയം നടത്തിയത് നിമിത്തം അനര്‍ഹമായ പ്രമോഷനുകള്‍ കരസ്ഥമാക്കിയ മന്ത്രിമാരുടെ അംഗരക്ഷകരുടെ പ്രമോഷനുകള്‍ നിലനിര്‍ത്തുവാന്‍ നിയമം ഭേദഗതി ചെയ്യുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(എച്ച്) പോലീസിലെ സീനിയോരിറ്റി നിര്‍ണ്ണയത്തിലെ അപാകതകള്‍ക്കെതിരെ കേരള ഹൈക്കോടതിയില്‍ ഇപ്പോള്‍ എത്ര കേസുകള്‍ നിലവിലുണ്ട് ; അതില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് എന്താണെന്ന് വ്യക്തമാക്കാമോ ?

4521

ഗുരുവായൂര്‍ ക്ഷേത്ര സുരക്ഷ

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

() ഗുരുവായൂര്‍ ക്ഷേത്ര സുരക്ഷയെ സംബന്ധിച്ച് വിളിച്ചുചേര്‍ത്ത 19.09.2011 ലെ യോഗം മാറ്റി വയ്ക്കാനിടയായ കാരണം വ്യക്തമാക്കുമോ;

(ബി) ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് ഭീഷണിക്കത്തയച്ച പ്രശ്നത്തില്‍ തമിഴ്നാട് പോലീസിലെ ഒരു ഉദ്യോഗസ്ഥനെതിരെ ഉയര്‍ന്ന ആക്ഷേപം സംബന്ധിച്ച പോലീസ് നടപടികള്‍ ഏതു ഘട്ടത്തിലാണ്;

(സി) ഗുരുവായൂര്‍ ക്ഷേത്ര സുരക്ഷാ ഏകോപനം സംബന്ധിച്ച് പോലീസില്‍ ഉയര്‍ന്ന അഭിപ്രായ ഭിന്നത ഒരു പ്രമുഖ മലയാളം ദിനപത്രത്തില്‍ വാര്‍ത്തയായി വന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ?

4522

മഞ്ചേരി പോലീസ് സ്റേഷന്‍ അധികാരപരിധി

ശ്രീ. എം. ഉമ്മര്‍

() മണ്ഡലങ്ങളുടെ പുനര്‍നിര്‍ണ്ണയം കഴിഞ്ഞ സാഹചര്യത്തില്‍ മഞ്ചേരി പോലീസ് സ്റേഷന്‍ അധികാര പരിധി പുനര്‍ നിര്‍ണ്ണയിക്കാന്‍ ഉദ്ദേശ്യമുണ്ടോ ;

(ബി) എങ്കില്‍ അതിന് നടപടി സ്വീകരിക്കുമോ ?

4523

ചെമ്മണ്ണ്, മെറ്റല്‍ എന്നിവ കൊണ്ടുവരുന്ന വാഹനങ്ങളുടെ പരിശോധന

ശ്രീ. തോമസ് ചാണ്ടി

() ചെമ്മണ്ണ്, മെറ്റല്‍ എന്നിവ കൊണ്ടുവരുന്ന വാഹനങ്ങള്‍ വഴിയില്‍ തടയുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;

(ബി) 16412/11/കചണജ()7390/2011 പ്രകാരം മണലിനുമാത്രം സ്റേ ഉത്തരവ് പരിമിതമാക്കിയിട്ടും 28.01.2011-ലെ സഉ (സാധ)297/2011 നടപ്പിലാക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമേണ്ടാ;

(സി) പുഴമണല്‍ ഒഴികെയുള്ളവ റോഡില്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കുന്ന നടപടി അവസാനിപ്പിക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുമോ?

4524

അങ്കമാലിയില്‍ ട്രാഫിക് സംവിധാനം മെച്ചപ്പെടുത്താന്‍ നടപടികള്‍

ശ്രീ. ജോസ് തെറ്റയില്‍

() അങ്കമാലിയില്‍ വര്‍ദ്ധിച്ചുവരുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി ട്രാഫിക് സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോ;

(ബി) എങ്കില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

4525

സാമ്പത്തിക തട്ടിപ്പ് കേസ്സുകളില്‍പ്പെട്ട പോലീസ് ഉദ്യോഗസ്ഥര്

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സംസ്ഥാനത്ത് നടന്ന സാമ്പത്തിക തട്ടിപ്പ് കേസ്സുകളില്‍ എത്ര പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്സെടുത്തിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ;

(ബി) ഇതുമായി ബന്ധപ്പെട്ട എത്രപേര്‍ക്കെതിരെ വകുപ്പ്തല നടപടികള്‍ എടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(സി) ഇതുമായി ബന്ധപ്പെട്ട് ഏതെല്ലാം തസ്തികയിലുള്ള ഏതൊക്കെ പോലീസ് ഉദ്യോഗസ്ഥരാണ് കേസ്സുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളതും, വകുപ്പ്തല നടപടികള്‍ക്ക് വിധേയമായിട്ടുള്ളതുമെന്ന് വെളിപ്പെടുത്തുമോ?

4526

കണ്ണൂര്‍ എ.ആര്‍. ക്യാമ്പിലെ ക്വാര്‍ട്ടേഴ്സുകള്‍

ശ്രീ. ജെയിംസ് മാത്യു

() കണ്ണൂര്‍ എ.ആര്‍. ക്യാമ്പില്‍ പുതുതായി എത്ര ക്വാര്‍ട്ടേഴ്സാണ് നിര്‍മ്മിച്ചിട്ടുളളത്; ആയത് അലോട്ട് ചെയ്തു തുടങ്ങിയോ;

(ബി) ക്വാര്‍ട്ടേഴ്സ് അലോട്ട് ചെയ്യുന്നതിനുളള മാനദണ്ഡം വ്യക്തമാക്കാമോ;

(സി) പുതുതായി നിര്‍മ്മിച്ച ക്വാര്‍ട്ടേഴ്സ്, ഓഫീസേഴ്സ് ക്വാര്‍ട്ടേഴ്സാണോ അതോ സബോര്‍ഡിനേറ്റ് ക്വാര്‍ട്ടേഴ്സാണോ എന്ന് അറിയിക്കുമോ;

(ഡി) ക്വാര്‍ട്ടേഴ്സ് അനുവദിച്ചുകിട്ടുന്നതിനായി നല്കിയ എത്ര അപേക്ഷകളില്‍ ക്വാര്‍ട്ടേഴ്സ് അനുവദിക്കാതെ ഉണ്ട്;

() അപേക്ഷകളുടെ സീനിയോറിറ്റി മറികടന്ന് ഓഫീസര്‍മാര്‍ക്ക് ക്വാര്‍ട്ടേഴ്സ് അനുവദിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ അറിയിക്കാമോ; മാനദണ്ഡം മറികടന്ന് ക്വാര്‍ട്ടേഴ്സ് അനുവദിച്ചതിന്റെ കാരണം വ്യക്തമാക്കാമോ ?

4527

നാദാപുരം നിയോജകമണ്ഡലത്തിലെ കേസുകളുടെ വിശദാംശം

ശ്രീ. . കെ. വിജയന്‍

() നാദാപുരം നിയോജകമണ്ഡലത്തില്‍ ഈ സര്‍ക്കാര്‍ നിലവില്‍ വന്നതിനുശേഷം എത്ര ക്രിമിനല്‍ കേസ്സുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്; പോലീസ് സ്റേഷന്‍ തിരിച്ച് വ്യക്തമാക്കാമോ;

(ബി) മണ്ഡലത്തിലെ വിവിധ പോലീസ് സ്റേഷന്‍ പരിധിക്കുള്ളില്‍ കണ്ടെത്തിയ സ്ഫോടനശേഖരങ്ങളുടെ എണ്ണം വ്യക്തമാക്കാമോ ;

(സി) ആയതുമായി ബന്ധപ്പെട്ട് എത്ര കേസ്സുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട് ;

(ഡി) നിരന്തരം അക്രമസംഭവങ്ങള്‍ ഉണ്ടാകുന്ന നാദാപുരത്ത്, പോലീസ് സേനയ്ക്ക് തകര്‍ന്ന റോഡുകളിലൂടെ യഥാസമയം എത്തിച്ചേരാന്‍ കഴിയാത്ത അവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ;

() ആയതിന് പരിഹാര നടപടികള്‍ അടിയന്തിരമായി സ്വീകരിക്കുമോ ?

4528

തൃശ്ശൂര്‍ ജില്ലയിലെ മയിലാടുംകുന്ന് കരിങ്കല്‍ ക്വാറിയിലെ സംഘട്ടനം

ശ്രീ. ബാബു എം. പാലിശ്ശേരി

() തൃശ്ശൂര്‍ ജില്ലയിലെ കടങ്ങോട് ഗ്രാമപഞ്ചായത്തില്‍പ്പെട്ട മയിലാടുംകുന്ന് കരിങ്കല്‍ ക്വാറിയില്‍ സംഘട്ടനം നടന്നതു സംബന്ധിച്ച് പോലീസ് കേസ് രജിസ്റര്‍ ചെയ്തിട്ടുണ്ടോ ;

(ബി) പ്രസ്തുത സംഘട്ടനത്തിന് അടിസ്ഥാനമായ കാരണം എന്താണ് ;

(സി) ഇത് സംബന്ധിച്ച് എത്ര പേരെ അറസ്റ് ചെയ്തിട്ടുണ്ട് ;

(ഡി) പ്രസ്തുത കരിങ്കല്‍ ക്വാറിക്ക് പ്രവര്‍ത്തിക്കാന്‍ എക്സ്പ്ളോസീവ് ലൈസന്‍സും പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ്, മൈനിംങ്ങ് ആന്റ് ജിയോളജി വകുപ്പ്, ഗ്രാമപഞ്ചായത്ത് എന്നിവയില്‍ നിന്ന് ലൈസന്‍സ്/അനുമതിപത്രവും ലഭിച്ചിട്ടുണ്ടോ ; എങ്കില്‍ ആര്‍ക്കാണ് ലൈസന്‍സ് നല്‍കിയിട്ടുള്ളത് ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

() അനുമതി ഇല്ലാതെയാണ് ക്വാറി പ്രവര്‍ത്തിച്ചത് എങ്കില്‍ ഉത്തരവാദപ്പെട്ടവരുടെ പേരില്‍ എടുത്ത നടപടി എന്താണ് ; വിശദാംശം ലഭ്യമാക്കുമോ ?

4529

വനിതാ സെല്ലിലെ നിയമനങ്ങള്‍

ശ്രീ. .എസ്. ബിജിമോള്‍

() സംസ്ഥാന വനിതാസെല്ലില്‍ ഇപ്പോള്‍ എത്ര വനിതാ പോലീസുകാരുടെ സ്ഥിരനിയമനം ഉണ്ട് എന്ന് വ്യക്തമാക്കാമോ;

(ബി) സ്ഥിരം നിയമനത്തില്‍ ഇപ്പോള്‍ ആരൊക്കെയാണ് ജോലി നോക്കുന്നത് എന്ന് വ്യക്തമാക്കാമോ; ഇപ്പോള്‍ ജോലി ചെയ്യുന്നവര്‍ എന്നു മുതല്‍ പ്രസ്തുത ഓഫീസില്‍ ജോലിയില്‍ പ്രവേശിച്ചു; എത്രവര്‍ഷം കൊണ്ട് അവര്‍ പ്രസ്തുത ഓഫീസില്‍ ജോലി ചെയ്യുന്നു എന്ന് വ്യക്തമാക്കാമോ;

(സി) ഡിജി.ഒ നമ്പര്‍ 1162 തീയതി 20.8.2011 പ്രകാരം സംസ്ഥാന വനിതാ സെല്ലില്‍ നിന്നും ആരെയാണ് സ്ഥലം മാറ്റിയത്; ഏത് സ്ഥലത്തേയ്ക്കാണ് സ്ഥലമാറ്റം നല്കിയത് എന്ന് വ്യക്തമാക്കാമോ; സ്ഥലം മാറ്റിയ ആളിനു പകരം ഏതു ജില്ലയിലുള്ള ഏത് ജീവനക്കാരിയ്ക്കാണ് നിയമന ഉത്തരവ് നല്കിയത്; അതുപ്രകാരം പുതിയ ആള്‍ ജോലിയില്‍ പ്രവേശിച്ചോ:

(ഡി) ഡി.ജി.ഒ നം.1202 തീയതി 22.8.2011 പ്രകാരം സംസ്ഥാന വനിതസെല്ലില്‍ നിന്ന് ആരെയാണ് സ്ഥലം മാറ്റിയത്; പകരം ആരെയാണ് നിയമിച്ചത്; ഏത് സ്റേഷനിലുള്ള ആളാണ് സംസ്ഥാന വനിതാസെല്ലിലേക്ക് സ്ഥലം മാറി വന്നത്; പേര് വെളിപ്പെടുത്തുമോ;

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്ശേഷം സംസ്ഥാന വനിതാസെല്ലില്‍ നിന്ന് ആരെയൊക്കെ ഏതൊക്കെ ഡി.ജി.ഒ പ്രകാരം സഥലംമാറ്റി; പകരം ആര്‍ക്കൊക്കെയാണ് സ്ഥിര നിയമനം നല്കിയത്; അതിന്റെ വിശദവിവരം വെളിപ്പെടുത്താമോ?

4530

ശ്രീ. ബാലകൃഷ്ണപിളള ഫോണില്‍ ബന്ധപ്പെട്ടവരുടെ വിശദാംശങ്ങള്‍

ശ്രീ. രാജു എബ്രഹാം

() വാളകത്തെ സ്കൂള്‍ അദ്ധ്യാപകന്‍ കൃഷ്ണകുമാര്‍ ആക്രമിക്കപ്പെട്ട ദിവസമോ അടുത്ത ദിവസങ്ങളിലോ, തടവില്‍ കഴിയുന്ന മുന്‍മന്ത്രി ആര്‍. ബാലകൃഷ്ണപിളളയുടെ സ്വന്തം ഫോണില്‍ നിന്നോ ആശുപത്രിയിലെ ലാന്‍ഡ് ഫോണില്‍ നിന്നോ മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടെയോ അവരുടെ പേഴ്സണല്‍ സ്റാഫ് അംഗങ്ങളുടെയോ ഔദ്യോഗികമോ, പേഴ്സണലോ ആയ ഫോണുകളിലേയ്ക്ക് വിളിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ ആരുടെയെല്ലാം ഫോണില്‍ എത്ര തവണ വിളിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ;

(സി) തടവില്‍ കഴിയുന്ന ശ്രീ. ബാലകൃഷ്ണപിളളയെ മന്ത്രിമാരോ, പേഴ്സണല്‍ സ്റാഫ് അംഗങ്ങളോ സന്ദര്‍ശിക്കുകയുണ്ടായോ; എങ്കില്‍ ആരൊക്കെ എന്ന് വ്യക്തമാക്കുമോ ?

4531

ശ്രീ. ബാലകൃഷ്ണപിളളയുടെ അസുഖവിവരങ്ങള്‍

ശ്രീ. ആര്‍. രാജേഷ്

() ഇന്ത്യയിലെ ഒരു സാധാരണ പൌരനു നല്‍കുന്ന അധികാര അവകാശങ്ങള്‍ക്കപ്പുറം മുന്‍മന്ത്രിയും, ഇപ്പോഴത്തെ മന്ത്രിയുടെ പിതാവുമായ ശ്രീ. ആര്‍. ബാലകൃഷ്ണപിളളയ്ക്ക് എന്തെങ്കിലും പ്രത്യേക പരിഗണന ഭരണഘടനാപരമായി അനുവദിക്കപ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ബി) പരമോന്നത നീതിപീഠമായ സുപ്രീംകോടതിയുടെ വിധിയെ കാറ്റില്‍പ്പറത്തികൊണ്ട് അപൂര്‍വ്വരോഗമെന്നപേരില്‍ സമിതി ചികിത്സാ കേന്ദ്രങ്ങളില്‍ തടവു പ്രതിയെ താമസിപ്പിക്കുന്നതു നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതിനു തുല്യമാണെന്ന ആരോപണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) ശ്രീ. ബാലകൃഷ്ണപിളളയുടെ അസുഖവിവരങ്ങള്‍ ലഭ്യമാക്കുമോ; ഇത് സ്ഥിരീകരിച്ചത് ഏതു ഡോക്ടറാണ്; ഇതിനുളള ഏറ്റവും ഫലപ്രദമായ ചികിത്സ മെഡിക്കല്‍ കോളേജുകളില്‍ ലഭ്യമാണോ; ഇത്തരത്തിലെ രോഗികളായ മറ്റു തടവുപുളളികള്‍ക്ക് ഈ കാലയളവില്‍ ആശുപത്രികളില്‍ ചികിത്സ ലഭ്യമാക്കിയിട്ടുണ്ടോ;

(ഡി) തടവുപുളളികളില്‍പെട്ടവര്‍ക്ക് ഒരേ രോഗത്തിന് ചികിത്സ നല്‍കുന്നതില്‍ വേര്‍തിരിവ് കാണിച്ചിട്ടില്ലെന്ന് ഉറപ്പു പറയുവാന്‍ സാധിക്കുമോ ?

4532

അനധികൃത മണല്‍കടത്തിന് കസ്റഡിയിലെടുത്ത വാഹനങ്ങള്‍

ശ്രീ. വി. എം. ഉമ്മര്‍ മാസ്റര്‍

() അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് മണല്‍ കൊണ്ടുവരുന്നതിന് ഇപ്പോള്‍ അനുമതി നല്‍കുന്നുണ്ടോ;

(ബി) അനധികൃതമായി മണല്‍ കടത്തിയതിന് എത്ര വാഹനങ്ങള്‍ ഇപ്പോള്‍ കസ്റഡിയിലെടുത്തിട്ടുണ്ട്;

(സി) ഇത്തരം വാഹനങ്ങള്‍, നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കാലതാമസം വരുന്നതുകൊണ്ട് നശിച്ചുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) ഇത്തരം വാഹനങ്ങള്‍ നശിക്കുന്നത് ഒരു പൊതുനഷ്ടമായി കണക്കാക്കി തത്തുല്യമായ ബോണ്ടിന്റെ അടിസ്ഥാനത്തില്‍ വിട്ടുകൊടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുമോ?

4533

കൂത്തുപറമ്പ് വെടിവെയ്പ്

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

,, പി. ശ്രീരാമകൃഷ്ണന്‍

,, ജെയിംസ് മാത്യു

,, സി. കൃഷ്ണന്‍

() കൂത്തുപറമ്പ് വെടിവയ്പ് സംബന്ധിച്ച കണ്ണൂര്‍ ഡി.സി.സി. പ്രസിഡന്റിന്റെ പുതിയ വെളിപ്പെടുത്തലുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇക്കാര്യത്തില്‍ മുന്‍മന്ത്രിമാര്‍ നടത്തിയതായി പറയുന്ന ഗൂഢാലോചനയെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍, കുറ്റവാളികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാകുമോ;

(സി) ഈ വെളിപ്പെടുത്തലുകളില്‍ നിന്നും മറ്റെന്തെല്ലാം സംഭവങ്ങളുടെ പിന്നില്‍ നടന്ന ഗൂഢാലോചനകളാണ് പുറത്തുവന്നിട്ടുള്ളതെന്ന് പരിശോധിക്കുമോ ?

4534

മഅദനിക്കെതിരെ മനുഷ്യാവകാശലംഘനം

ശ്രീ. പി.റ്റി.. റഹീം

() ശ്രീ.അബ്ദുള്‍നാസര്‍ മഅദനിയെ കൊല്ലം മൈനാഗപ്പള്ളിയില്‍ നിന്ന് അറസ്റ് ചെയ്തത് എന്നാണ് ;

(ബി) മഅദനിക്കെതിരെ മനുഷ്യാവകാശ ലംഘനം നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) അറസ്റിന് ശേഷം മഅദനിയോ കുടുംബാംഗങ്ങളോ സഹായത്തിനായി സമീപിച്ചിട്ടുണ്ടോ ;

(ഡി) മഅദനിക്ക് ജാമ്യം ലഭിക്കുന്നതിന് സഹായം ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടോ ?

4535

പോലീസുകാരുടെ ഒഴിവുകള്‍

ശ്രീ. കെ. രാധാകൃഷ്ണന്‍

() സംസ്ഥാനത്ത് ആഭ്യന്തര വകുപ്പിന്റെ വിവിധ വിഭാഗങ്ങളില്‍ പോലീസുകാരുടെ എത്ര ഒഴിവുകളുണ്ടെന്ന് അറിയിക്കുമോ ;

(ബി) പോലീസുകാരുടെ നിലവിലുള്ള ഒഴിവുകള്‍ നികത്തുവാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ ;

(സി) 2012 മാര്‍ച്ച് 31-ലെ വിരമിക്കല്‍ മുന്‍കൂട്ടി കണക്കിലെടുത്ത് പോലിസ് സേനയിലെ റിക്രൂട്ട്മെന്റ് നടപടികള്‍ ത്വരിതപ്പെടുത്തുമോ ?

4536

പോലീസ് നവീകരണം

ശ്രീ... അസീസ്

() പോലീസ് സേനാ വിഭാഗത്തിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത് ;

(ബി) വനിതാ പോലീസ് വിഭാഗം ശക്തിപ്പെടുത്തുന്നതിനായി കൂടുതല്‍ പേരെ നിയമിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ?

4537

ക്രൈം നമ്പര്‍ 1021/10 കേസിന്റെ അന്വേഷണ പുരോഗതി

ശ്രീ.കെ. ദാസന്‍

() കൊയിലാണ്ടി മണ്ഡലത്തില്‍ കൊല്ലം പിഷാരിക്കാവ് ക്ഷേത്ര പരിസരത്ത് വെച്ച് പത്രവിതരണക്കാരനായ ശ്രീ. പത്മനാഭനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത് സംബന്ധിച്ച് കൊയിലാണ്ടി പോലീസ് സ്റേഷനില്‍ ചാര്‍ജ് ചെയ്ത കേസില്‍ പ്രതികളാരാണ് എന്ന് അറിയാന്‍ കഴിഞ്ഞിട്ടുണ്ടോ; ഈ കേസില്‍ പ്രതികളെ അറസ്റ് ചെയ്തിട്ടുണ്ടോ; ഇല്ലെങ്കില്‍ പ്രതികളെ അറസ്റ് ചെയ്യാന്‍ നടപടികള്‍ സ്വീകരിക്കുമോ ;

(ബി) അന്വേഷണം നടത്തുന്ന പോലീസ് ഉദ്യോഗസ്ഥന്‍ ഈ കേസില്‍ ഇത് വരെ എന്ത് നടപടികള്‍ സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ; എത്ര പേരില്‍ നിന്ന് മൊഴിയെടുത്തു;

(സി) പ്രതികള്‍ക്കെതിരെ ചാര്‍ജ് ചെയ്തിരിക്കുന്ന വകുപ്പുകള്‍ ഏതെല്ലാം എന്ന് വിശദീകരിക്കാമോ ?

4538

സംസ്ഥാനത്തെ ജയിലുകളില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നവരുടെ വിദാംശം

ശ്രീ. എം. ചന്ദ്രന്‍

() സംസ്ഥാനത്തെ ജയിലുകളില്‍ ജീവപര്യന്തം തടവു ശിക്ഷ അനുഭവിക്കുന്ന എത്ര തടവുകാരാണുള്ളത് ;

(ബി) ഇവരില്‍ പത്തു വര്‍ഷം പൂര്‍ത്തികരിച്ചവര്‍ എത്ര പേരുണ്ട് ;

(സി) പത്തു വര്‍ഷത്തിലധികം തടവുശിക്ഷ അനുഭവിച്ചിട്ടുള്ളവരെ വിട്ടയയ്ക്കുവാനായി എന്തെങ്കിലും നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ഡി) എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ?

4539

ഓരോ ജില്ലയ്ക്ക് ഓരോ പോലീസ് സൂപ്രണ്ട്

ശ്രീ. റ്റി. എ അഹമ്മദ് കബീര്‍

() പോലീസ് വകുപ്പിനു കീഴിലെ വിജിലന്‍സ്, സ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച്, ക്രൈം ബ്രാഞ്ച് എന്നീ വിഭാഗങ്ങലില്‍ ഒന്നിലേറെ ജില്ലകളുടെ ചുമതല ഒരു ജില്ലാ പോലീസ് സൂപ്രണ്ടിനു നല്‍കിയിരിക്കുന്ന രീതി സൂപ്പര്‍ വൈസറി ഇഫക്ടീവ്നസ്സിന് അനുയോജ്യമല്ലെന്ന കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ;

(ബി) ഇക്കാര്യത്തില്‍ പുനര്‍ചിന്തനം നടത്തി ഓരോ ജില്ലയ്ക്ക് ഓരോ പോലീസ് സൂപ്രണ്ടിനെ നിയമിക്കുന്ന കാര്യം പരിഗണിക്കുമോ?

4540

കാസര്‍ഗോഡ് മേനങ്കോട് മദ്രസയിലെ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച സംഭവം

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() കാസര്‍ഗോഡ് ജില്ലയില്‍ ചെങ്കള മേനങ്കോട് ജുമാമസ്ജിദ് മദ്രസയിലെ 6, 7, 8 ക്ളാസ്സുകളിലെ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചത് സംബന്ധിച്ച് ചൈല്‍ഡ് ലൈന്‍ ഡയറക്ടറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ്സ് എടുത്തിട്ടുണ്ടോ;

(ബി) എങ്കില്‍ കേസ്സ് നമ്പറും അരൊക്കെയാണ് പ്രതികള്‍ എന്നും അറിയിക്കാമോ;

(സി) പ്രതികളെ അറസ്റ് ചെയ്തിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കുമോ;

(ഡി) ഇത്തരത്തിലുളള സംഭവങ്ങള്‍ വ്യാപകമായി ഉണ്ടാകുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

() എങ്കില്‍ ഇത് ഒഴിവാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ?

4541

കായംകുളം തിരുവല്ല റോഡില്‍ സ്പീഡ് ബ്രേക്കറും സ്ഥിരം പോലീസ് എയ്ഡ്പോസ്റും

ശ്രീ. സി.കെ. സദാശിവന്‍

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ചെട്ടിക്കുളങ്ങര ദേവീക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയില്‍ കായംകുളം-തിരുവല്ല റോഡില്‍, ദിനം പ്രതിയുണ്ടാകുന്ന വാഹന അപകടങ്ങള്‍ ഒഴിവാക്കാനായി സ്പീഡ് ബ്രേക്കര്‍ സ്ഥാപിക്കുന്നതിന് മരാമത്ത് വകുപ്പിന് നിര്‍ദ്ദേശം നല്‍കുകയും ഒരു സ്ഥിരം പോലീസ് എയ്ഡ് പോസ്റ് സ്ഥാപിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമോ?

4542

പോലീസ് ഡ്യൂട്ടി സമയം 8 മണിക്കൂറായി നിജപ്പെടുത്തുവാന്‍ നടപടി

ശ്രീ. എം. ചന്ദ്രന്‍

() സംസ്ഥാനത്തെ എത്ര പോലീസ് സ്റേഷനുകളില്‍ 8 മണിക്കൂര്‍ ഡ്യൂട്ടി നടപ്പിലാക്കിയിട്ടുണ്ട്;

(ബി) എട്ടു മണിക്കൂര്‍ ഡ്യൂട്ടി നടപ്പിലാക്കാത്ത പോലീസ് സ്റേഷനുകളില്‍ അതു നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി) എങ്കില്‍ എന്ന് ഈ നടപടി പൂര്‍ത്തീകരിക്കുവാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ ?

4543

ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് സ്റേഷന്‍

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

() ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് സ്റേഷന്‍ അനുവദിച്ചതിനെ തുടര്‍ന്നുള്ള നടപടികള്‍ ഏതു ഘട്ടത്തിലാണ് ;

(ബി) പ്രസ്തുത ടെമ്പിള്‍ സ്റേഷന്‍ വരുന്നതോടെ ഗുരുവായൂര്‍ നഗരസഭയിലെ മറ്റ് പ്രദേശങ്ങള്‍ ഏതു പോലീസ് സ്റേഷന്‍ പരിധിയിലാണ് ഉള്‍പ്പെടുത്തുന്നത് ?

4544

തിരുവമ്പാടി പോലീസ് സ്റേഷന്‍ കെട്ടിടം

ശ്രീ. സി. മോയിന്‍കുട്ടി

() തിരുവമ്പാടി പോലീസ് സ്റേഷന്‍ കെട്ടിടത്തോടനുബന്ധിച്ച് എന്തൊക്കെ അറ്റകുറ്റപ്പണികള്‍ക്കാണ് അനുമതി നല്‍കിയിട്ടുള്ളത് ; എന്നാണ് അനുമതി നല്‍കിയത് ;

(ബി) പ്രസ്തുത പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാനാവശ്യമായ നിര്‍ദ്ദേശം ബന്ധപ്പെട്ടവര്‍ക്ക് നല്‍കുമോ ?

4545

ചെറുവത്തൂര്‍ കേന്ദ്രീകരിച്ച് പോലീസ് സ്റേഷന്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ ചെറുവത്തൂര്‍ കേന്ദ്രീകരിച്ച് പോലീസ് സ്റേഷന്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ് ?

4546

കാസര്‍ഗോഡ് കെ..പി 4-ാം ബറ്റാലിയന് ഡിറ്റാച്ച്മെന്റ് യൂണിറ്റ്

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() കാസര്‍ഗോഡ് ജില്ലയിലെ പെരിയ വില്ലേജില്‍ കെ. . പി. 4-ാം ബറ്റാലിയന് ഡിറ്റാച്ച്മെന്റ് യുണിറ്റ് സ്ഥാപിക്കാന്‍ സഥലം നല്‍കിയിട്ടുണ്ടോ ;

(ബി) എങ്കില്‍ എത്ര ഏക്കര്‍ ഭൂമിയാണ് കൈമാറിതന്നിട്ടുള്ളതെന്നും എപ്പോഴാണ് നല്‍കിയിട്ടുള്ളതെന്നും അറിയിക്കാമോ ;

(സി) വിട്ടു കിട്ടിയ സ്ഥലത്ത് മേല്‍ യൂണിറ്റ് സ്ഥാപിക്കുന്നതിന് എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുളളതെന്ന് വിശദമാക്കാമോ ?

4547

സിസ്റര്‍ ആന്‍സിയുടെ അസ്വാഭാവിക മരണം

ശ്രീ.ജോസ് തെറ്റയില്‍

ശ്രീമതി ജമീലാപ്രകാശം

പൂങ്കുളം ഹോളിക്രോസ് കോണ്‍വെന്റിലെ സിസ്റര്‍ ആന്‍സിയുടെ അസ്വാഭാവിക മരണത്തില്‍ ദുരൂഹതകള്‍ ഉണ്ടെന്നും അതിനെകുറിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പിതാവ് നല്‍കിയ പരാതിയിന്മേല്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്?

4548

വാളകം സ്കൂള്‍ അദ്ധ്യാപകന്‍ ആക്രമിക്കപ്പെട്ട സംഭവം

ശ്രീ..കെ. ബാലന്‍

,, എം.. ബേബി

ശ്രീമതി പി. അയിഷാ പോറ്റി

ശ്രീ. ജെയിംസ് മാത്യു

() വാളകം സ്കൂള്‍ അദ്ധ്യാപകന്‍ കൃഷ്ണകുമാറിന് നേരെ നടന്ന ആക്രമണം സംബന്ധിച്ച കേസന്വേഷണം ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്;

(ബി) ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ കഴിയുന്ന അദ്ധ്യാപകന്‍ അന്വേഷണത്തില്‍ സഹകരിക്കുന്നില്ലെന്ന വിവരം ലഭിച്ചതെവിടെ നിന്നാണ്;

(സി) എത്ര പ്രതികളെ ഇതിനകം അറസ്റു ചെയ്തിട്ടുണ്ട്; എത്ര പേരെ ചോദ്യം ചെയ്യുകയുണ്ടായി; സ്കൂള്‍ മാനേജരില്‍ നിന്ന് മൊഴിയെടുത്തിട്ടുണ്ടോ; സ്കൂള്‍ മാനേജര്‍ സംഭവം നടന്ന കാലയളവില്‍ നടത്തിയ ഫോണ്‍വിളികള്‍ അന്വേഷണത്തിന്റെ ഭാഗമാക്കിയിട്ടുണ്ടോ; മാനേജര്‍ ഫോണില്‍ വിളിച്ച എത്രപേരില്‍ നിന്ന് തെളിവെടുത്തിട്ടുണ്ട്;

(ഡി) കേസിന്റെ തെളിവ് നശിപ്പിക്കുന്നതിനായി സ്കൂള്‍ മാനേജര്‍ ഉന്നതരായ ഭരണകര്‍ത്താക്കളുമായി ഇടപെടുകയുണ്ടായോ എന്ന് അന്വേഷിച്ചിട്ടുണ്ടോ?

4549

ശ്രീ. ബാലകൃഷ്ണപിള്ളയ്ക്ക് ജയില്‍വാസത്തില്‍ അനുവദിച്ച ആനുകൂല്യങ്ങള്‍

ശ്രീ. പി.കെ. ഗുരുദാസന്‍

'' സാജു പോള്‍

'' എം. ഹംസ

'' പുരുഷന്‍ കടലുണ്ടി

() സെന്‍ട്രല്‍ ജിയിലില്‍ തടവില്‍ കഴിയുന്ന ശ്രീ. ആര്‍. ബാലകൃഷ്ണപിള്ളയുടെ ശിക്ഷാകാലാവധി എത്രയാണ്; ഏത് വിധിപ്രകാരമാണദ്ദേഹം ശിക്ഷിക്കപ്പെട്ടത്; എന്നാണ് അദ്ദേഹം ജിയിലില്‍ പ്രവേശിക്കപ്പെട്ടത്; ഇതിനകം എത്ര ദിവസം പരോളില്‍ ഇറങ്ങി; പരോള്‍ അനുവദിക്കുന്നതിനായി സര്‍ക്കാര്‍ എത്ര തവണ ഉത്തരവ് നല്‍കുകയുണ്ടായി;

(ബി) സാധാരണ തടവുകാരനില്‍ നിന്ന് വ്യത്യസ്തമായി ഇദ്ദേഹത്തിന് ജയില്‍വാസത്തില്‍ അനുവദിച്ച ആനുകൂല്യങ്ങളും ഇളവുകളും എന്തൊക്കെയാണ്;

(സി) ചികിത്സാര്‍ത്ഥം തടവ് എവിടേക്കാണ് മാറ്റിയത്; സര്‍ക്കാര്‍ ആശുപത്രികളില്‍ സൌകര്യമില്ലാത്തതുകൊണ്ടാണോ പ്രൈവറ്റ് ആശുപത്രിയിലേക്ക് മാറ്റിയത്;

(ഡി) ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രിയില്‍ കഴിയുമ്പോഴോ പരോളില്‍ ഇറങ്ങിയപ്പോഴോ ജയില്‍ നിയമങ്ങളുടെയോ ചട്ടങ്ങളുടേയോ ഏതെങ്കിലും നിലയിലുള്ള ലംഘനം ബാലകൃഷ്ണപിള്ള നടത്തുകയുണ്ടായോ;

() ഇതിനെക്കുറിച്ച് അന്വേഷണം നടത്തിയിട്ടുണ്ടോ; കണ്ടെത്തിയ കുറ്റം എന്തായിരുന്നു;

(എഫ്) എന്ത് ശിക്ഷ നല്‍കുകയുണ്ടായി; ഏത് വ്യവസ്ഥ പ്രകാരമാണ് ശിക്ഷ നല്‍കിയത്; ശിക്ഷാകാലാവധി കഴിയുന്നത് എന്നാണ്?

4550

പൊതുജന പരിഹാര സെല്‍

ശ്രീ. ബെന്നി ബെഹനാന്‍

,, ഹൈബി ഈഡന്‍

,, പാലോട് രവി

,, . സി. ബാലകൃഷ്ണന്‍

() പൊതുജനങ്ങളുടെ പരാതികള്‍ സ്വീകരിക്കുന്നതിനും അവയുടെ നടപടികള്‍ക്കുമായി എന്തെല്ലാം സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ ;

(ബി) ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം പ്രസ്തുത സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുകയുണ്ടായി എന്നു വ്യക്തമാക്കാമോ ;

(സി) പ്രസ്തുത സംവിധാനങ്ങള്‍ വിപുലമാക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ ?

BACK

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.