UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

4434

മാവേലി സപ്ളൈകോ ബില്ലുകള്‍ മലയാളത്തിലാക്കാന്‍ നടപടി

ശ്രീ. . കെ. ശശീന്ദ്രന്‍

() മാവേലി, സപ്ളൈകോ സ്റോറുകളില്‍ നിന്നും ലഭിക്കുന്ന ബില്ലുകള്‍ ഇംഗ്ളീഷ് ഭാഷയിലാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ഭരണഭാഷ മലയാളമാക്കുന്നതിന്റെ ഭാഗമായി പ്രസ്തുത ബില്ലുകളും മലയാളത്തിലാക്കാന്‍ നടപടി സ്വീകരിക്കുമോ?

4435

സ്ഥലം മാറ്റത്തിന് മാനദണ്ഡം

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() എല്ലാ വകുപ്പുകളിലും സ്ഥലം മാറ്റത്തിനും അന്തര്‍ജില്ലാ സ്ഥലമാറ്റത്തിനും മാനദണ്ഡം നിശ്ചയിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ ;

(ബി) സ്ഥലം മാറ്റത്തിന് കര്‍ശനമായ നോംസ് നടപ്പിലാക്കുന്ന വകുപ്പുകള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കുമോ ?

4436

വിഷന്‍ ഇന്ത്യാ പ്രോജക്ട്

ശ്രീ. സി. ദിവാകരന്‍

,, മുല്ലക്കര രത്നാകരന്‍

,, ചിറ്റയം ഗോപകുമാര്‍

,, .കെ. വിജയന്‍

() വിഷന്‍ ഇന്ത്യാ പ്രോജക്ട് എന്ന പദ്ധതിയുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിന് ഇതുവരെ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(സി) പ്രസ്തുത പദ്ധതിക്കായി കേന്ദ്ര ഗവണ്‍മെന്റില്‍ നിന്നും എന്തെല്ലാം സഹായങ്ങള്‍ ലഭിക്കുന്നുണ്ട്; ഇതിനകം എത്ര തുക ചെലവഴിച്ചു;

(ഡി) പ്രസ്തുത പദ്ധതിക്കായി എത്ര സെന്ററുകള്‍ തെരഞ്ഞെടുത്തിട്ടുണ്ട്; ഓരോ സെന്ററിനുവേണ്ടിയും എത്ര തുക ചെലവഴിച്ചു;

() പ്രസ്തുത പദ്ധതിയുടെ പുരോഗതി വിലയിരുത്തുമോ?

4437

സേവനാവകാശ നിയമവും ജീവനക്കാരും

ശ്രീ. സി. ദിവാകരന്‍

() സേവനാവകാശ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി സിവില്‍ സര്‍വ്വീസ് പരിഷ്ക്കരണം നടപ്പിലാക്കുമോ ;

(ബി) സിവില്‍ സര്‍വ്വീസ് പരിഷ്ക്കരണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ കൈവശമുള്ള ഭരണപരിഷ്ക്കാര കമ്മീഷനുകളുടെ ശുപാര്‍ശകള്‍ പരിഗണിക്കുമോ ;

(സി) ആവശ്യത്തിന് ജീവനക്കാരില്ലാത്ത ആഫീസുകളില്‍ ജീവനക്കാരെ നിയമിക്കാതെ സേവനാവകാശ നിയമം ഫലപ്രദമായി നടപ്പിലാക്കാന്‍ കഴിയുമോ ?

4438

വകുപ്പു തലവന്റെ ആഫീസ് രൂപീകരണ നടപടി

ശ്രീ.സി. ദിവാകരന്‍

() കേരളത്തില്‍ എത്ര സര്‍ക്കാര്‍ വകുപ്പുകളാണ് ഉള്ളത്; ഏതെല്ലാം;

(ബി) പുതിയ വകുപ്പ് രൂപീകരിച്ചതിനുശേഷം ഇനിയും വകുപ്പുതലവന്റെ ആഫീസ് രൂപീകരിക്കാത്ത ഏതെങ്കിലും വകുപ്പുണ്ടോ; എങ്കില്‍ ഏതൊക്കെ;

(സി) ഏതൊക്കെ വകുപ്പുകളിലാണ് ഐ..എസ് കാരല്ലാത്തവര്‍ വകുപ്പ് തലവന്‍മാരായുള്ളത്

4439

സേവനാവകാശ നിയമം

ശ്രീ. വി. എം. ഉമ്മര്‍ മാസ്റര്‍

,, കെ. മുഹമ്മദുണ്ണി ഹാജി

() കേരളത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന സേവനാവകാശ നിയമം, മഹാരാഷ്ട്ര ഗവണ്‍മെന്റ് നടപ്പിലാക്കിയ മാതൃകയിലാണോ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കുമോ;

(ബി) ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ് ഉള്ളത്;

(സി) സേവനാവകാശ നിയമത്തെക്കുറിച്ച് പഠിക്കാന്‍ ഏതെങ്കിലും സമിതിയെ നിയോഗിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?

4440

കാസര്‍ഗോഡ് ജില്ലയിലെ മറാഠി സമുദായം

ശ്രീ. . ചന്ദ്രശേഖരന്‍

() കാസര്‍ഗോഡ് ജില്ലയിലെ സാമ്പത്തികവും വിദ്യാഭ്യാസപരവും സാമൂഹ്യവുമായി വളരെ പിന്നോക്കം നില്ക്കുന്ന മറാഠി സമുദായത്തെ പട്ടികവര്‍ഗ്ഗത്തില്‍ വീണ്ടും ഉള്‍പ്പെടുത്തണമെന്ന 'കിര്‍ത്താഡ്സ്' റിപ്പോര്‍ട്ട് മുന്‍ സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന്റെ പരഗണനയ്ക്ക് സമര്‍പ്പിച്ചിരുന്നുവോ എന്ന് വ്യക്തമാക്കുമോ ;

(ബി) എങ്കില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഇതു സംബന്ധിച്ച എന്തെങ്കിലും നടപടി ഉണ്ടായിട്ടുണ്ടോ ;

(സി) ഇല്ലെങ്കില്‍ ഇക്കാര്യത്തില്‍ അടിയന്തിരമായി ഇടപെട്ട് പ്രസ്തുത വിഭാഗത്തെ പട്ടികവര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുത്തുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ?

4441

കേരള ട്രഡീഷണല്‍ നോളജ് അതോറിറ്റി

ശ്രീ. മുല്ലക്കര രത്നാകരന്‍

,, . ചന്ദ്രശേഖരന്‍

,, ചിറ്റയം ഗോപകുമാര്‍

,, വി. ശശി

() കേരള ട്രഡീഷണല്‍ നോളജ് അതോറിറ്റി രൂപീകരിക്കാനുദ്ദേശിക്കുന്നുണ്ടോ;

(ബി) പ്രസ്തുത അതോറിറ്റിയുടെ പ്രവര്‍ത്തന ലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(സി) പൂര്‍ണ്ണമായും കേന്ദ്ര നിയമത്തിനുകീഴില്‍ വരുന്ന പ്രസ്തുത പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നതിന് എന്തെല്ലാം നടപടികളെടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

4442

അധിക വിമാനയാത്രക്കൂലി കുറയ്ക്കാന്‍ നടപടി

ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍

() ഗള്‍ഫിലേക്കുളള വിമാനയാത്രക്കൂലി അമിതമായി വര്‍ദ്ധിപ്പിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) അമിത വിമാനയാത്രക്കൂലി കുറയ്ക്കുന്നതിന് കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന്റെ ഭാഗമായി എന്തു നടപടി സ്വീകരിച്ചുവെന്ന് അറിയിക്കുമോ ?

4443

സമ്പന്നന്മാരായവരുടെ വിവരങ്ങള്‍

ശ്രീ. വി. എസ്. സുനില്‍ കുമാര്‍

,, കെ. അജിത്

,, പി. തിലോത്തമന്‍

ശ്രീമതി ഇ. എസ്. ബിജിമോള്‍

() പ്രത്യേക വരുമാന മാര്‍ഗ്ഗങ്ങളില്ലാതെ ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ സമ്പന്നന്മാരായവരുടെ വിവരങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ;

(ബി) ഇവരുടെ ഏതെല്ലാം തരത്തിലുള്ള വിവരങ്ങളാണ് ശേഖരിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി) പ്രസ്തുത വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനുദ്ദേശിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തുമോ?

T4444

മദ്യപിച്ച് ഓഫീസില്‍ ഹാജരാകുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

ശ്രീ. വി. പി. സജീന്ദ്രന്‍

() മദ്യപിച്ച് ഡ്യൂട്ടിയ്ക്ക് ഹാജരാകുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ, എക്സൈസ് നിയമങ്ങള്‍ പ്രകാരം നിലവില്‍ എത്ര വകുപ്പുകള്‍ ഉപയോഗിച്ച് കേസ് രജിസ്റര്‍ ചെയ്യാനാകുമെന്ന് വെളിപ്പെടുത്തുമോ;

(ബി) ഇപ്രകാരം എത്ര കേസുകള്‍ കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം എക്സൈസ് വകുപ്പ് രജിസ്റര്‍ ചെയ്തിട്ടുണ്ട്;

(സി) മദ്യപിച്ച് ഓഫീസിലും ഡ്യൂട്ടിയ്ക്കും ഹാജരാകുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എതിരെ നടപടികള്‍ സ്വീകരിക്കുവാന്‍ നിയമനിര്‍മ്മാണം നടത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ഡി) എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ?

4445

സെക്രട്ടേറിയറ്റിലെ ലിഫ്റ്റ് ഓപ്പറേറ്റര്‍ തസ്തിക

ശ്രീ. ആര്‍. സെല്‍വരാജ്

() ഗവ. സെക്രട്ടേറിയറ്റില്‍ ലിഫ്റ്റ് ഓപ്പറേറ്റര്‍മാരുടെ എത്ര തസ്തികയാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത തസ്തികയില്‍ എത്ര ഒഴിവുകളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കുമോ;

(സി) പ്രസ്തുത തസ്തികയില്‍ എത്രപേരാണ് ദീര്‍ഘനാളായി അവധിയില്‍ പോയിട്ടുള്ളതെന്നും ഇവര്‍ക്ക് പകരം, നിയമനം നല്‍കി ഒഴിവ് നികത്തുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോയെന്നും വ്യക്തമാക്കുമോ;

(ഡി) ദീര്‍ഘനാളായി ഡ്യൂട്ടിക്ക് വരാത്തവരെ പിരിച്ചുവിട്ട് പി.എസ്.സി. വഴി പുതിയ ജീവനക്കാരെ നിയമിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ?

4446

വൈപ്പിന്‍ മണ്ഡലത്തിലെ റോഡ് നിര്‍മ്മാണ പൂര്‍ത്തിയാക്കുന്നതിന് നടപടി

ശ്രീ.എസ്.ശര്‍മ്മ

() വൈപ്പിന്‍ മണ്ഡലത്തിലെ ചെറായിബീച്ച് വികസനത്തിനായി റോഡുപണി പൂര്‍ത്തിയാക്കിയിട്ടുണ്ടോ;

(ബി) എങ്കില്‍ എവിടെ മുതല്‍ എവിടെ വരെ എത്ര കി.മീറ്റര്‍ റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയെന്ന് വ്യക്തമാക്കാമോ?

4447

ചിറമ്മല്‍ തോടിന് പാലം നിര്‍മ്മിക്കുന്നതിനു നടപടി

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() കാസര്‍ഗോഡ് ജില്ലയിലെ ഉദുമ പഞ്ചായത്തിലെ ചിറമ്മല്‍ ഫിഷറീസ് ഗ്രാമത്തിലേക്കുള്ള ചിറമ്മല്‍ തോടിന് പാലം നിര്‍മ്മിക്കുന്ന കാര്യം പരിഗണനയിലുണ്ടോ ;

(ബി) ഇതു സംബന്ധിച്ച് സ്ഥലം എം. എല്‍. എ നല്‍കിയ ഹര്‍ജിയില്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ ;

(സി) എങ്കില്‍ വിശദാംശങ്ങള്‍ അറിയിക്കാമോ ?

4448

ചികിത്സാ ധനസഹായം

ഡോ. കെ.ടി. ജലീല്‍

() 2006-2011 കാലയളവില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിച്ച ചികിത്സാധനസഹായത്തിന് മലപ്പുറം ജില്ലയില്‍ ഏതെല്ലാം ആളുകള്‍ക്ക് പണം ഇനിയും ലഭ്യമാക്കാത്തതായിട്ടുണ്ടോ ;

(ബി) എങ്കില്‍ എന്തുകൊണ്ടാണെന്ന് വിശദമാക്കുമോ ;

(സി) കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അവസാനമായി പാസാക്കിയ ചികിത്സാ ധനസഹായം കൊടുത്തു തീര്‍ക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ഡി) എങ്കില്‍ എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ ?

4449

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടും മാനദണ്ഡങ്ങളും

ശ്രീ. സി. പി. മുഹമ്മദ്

() കഴിഞ്ഞ 5 വര്‍ഷക്കാലത്തിനിടയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സഹായത്തിനായി ശരിയായ മാനദണ്ഡങ്ങള്‍ പലിച്ചുകൊണ്ടുള്ള എത്ര അപേക്ഷകള്‍ ലഭിച്ചുവെന്ന് വ്യക്തമാക്കുമോ;

(ബി) ലഭിച്ച അപേക്ഷകളില്‍ എത്രപേര്‍ക്ക് സഹായധനം അനുവദിച്ചുവെന്നും, അനുവദിച്ച ആകെ തുക എത്രയെന്നും വ്യക്തമാക്കുമോ;

(സി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് എത്ര രൂപ അനുവദിച്ചുവെന്ന് വ്യക്തമാക്കുമോ?

4450

പൊന്നാനി പാലപ്പെട്ടി കോയ,ആല്യാമിന്റകത്ത് എന്നിവര്‍ക്ക് നല്‍കിയ നഷ്ടപരിഹാരത്തുക

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

() പൊന്നാനി താലൂക്കിലെ പാലപ്പെട്ടിയിലെ കോയ, ആല്യാമിന്റകത്ത് എന്നയാളുടെ വീടു കത്തിയതുമായി ബന്ധപ്പെട്ട അപേക്ഷ ശ്രദ്ധയിപ്പെട്ടുട്ടുണ്ടോ;

(ബി) റവന്യു അധികാരികള്‍ 80,000/- രൂപ നഷ്ടം ഉണ്ടായതായി വിലയിരുത്തിയ സംഭവത്തില്‍ 5000/രൂപ മാത്രം അനുവദിച്ചതിനെപ്പറ്റി അറിയാമോ;

(സി) നിര്‍ദ്ധനരായ അവര്‍ക്ക് മതിയായ ആശ്വാസം അനുവദിക്കാവാന്‍നടപടി സ്വീകരിക്കുമോ;

(ഡി) എങ്കില്‍ എന്ന് അനുവദിക്കാനാവും?

4451

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി

ശ്രീ. ബി. സത്യന്‍

() റോഡപകടങ്ങളിലും മറ്റപകടങ്ങളിലും മരണപ്പെടുന്നവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും പരമാവധി എന്തു തുകയാണ് അനുവദിക്കുന്നത്; ഇത് ലഭിക്കാന്‍ ഏതെല്ലാം രേഖകളാണ് ഹാജരാക്കേണ്ടത്; വിശദമാ ക്കാമോ;

(ബി) കല്ലമ്പലം മുതല്‍ മാമം വരെ ദേശീയപാതയിലും എം.സി. റോഡില്‍ പൊരുന്തമണിലും ദൈനംദിനം സംഭവിക്കുന്ന റോഡപകടങ്ങള്‍ തടയാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വ്യക്തമാക്കാമോ;

(സി) റോഡപകടങ്ങള്‍ ഒഴിവാക്കാന്‍ പ്രത്യേക ട്രാഫിക് പോലീസ് സംവിധാനവും റോഡ് സേഫ്റ്റി അതോറിറ്റിയുടെ സേവനവും ലഭ്യമാക്കാമോ ?

4452

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുളള സഹായ വിതരണം

ശ്രീ. ജി. സുധാകരന്‍

() മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സഹായം അനുവദിച്ച വിവരം അപേക്ഷകനെ അറിയിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ എന്ത് നടപടിയാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി) അമ്പലപ്പുഴ മണ്ഡലത്തില്‍ എത്ര അപേക്ഷകര്‍ക്ക് അനുവദിച്ച തുക വിതരണം ചെയ്യാന്‍ ബാക്കിയുണ്ടെന്ന് അറിയിക്കുമോ; അനുവദിച്ച സഹായം അപേക്ഷകര്‍ക്ക് എത്തിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ ?

4453

ദുരിതാശ്വാസനിധിയില്‍ നിന്നും ചികിത്സാ ധനസഹായം

ശ്രീ.ബാബു.എം. പാലിശ്ശേരി

() മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും കാന്‍സര്‍, വൃക്കരോഗം, ഹൃദ്രോഗം തുടങ്ങിയ മാരകരോഗങ്ങള്‍ പിടിപെട്ടവര്‍ക്ക് ചികിത്സാധനസഹായമായി അനുവദിച്ചു നല്‍കുന്ന പരമാവധി തുക ഓരോരുത്തര്‍ക്കും എത്ര രൂപവീതമാണ്;

(ബി) മരുന്നുകളുടെ വന്‍വിലക്കയറ്റംമൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികള്‍ക്ക് ഇപ്പോള്‍ അനുവദിക്കുന്ന തുക ഉയര്‍ത്തി നല്‍കുന്നതിന് നടപടി സ്വീകരിക്കാന്‍ ഉദ്ദേശമുണ്ടോ;എങ്കില്‍ അതിന്റെ വിശദാംശം വ്യക്തമാക്കുമോ?

4454

ഒറീസയിലെ ലോക്ശക്തി ട്രസ്റിന് ദുരിതാശ്വാസ നിധിയില്‍ നിന്നു നല്കിയ സഹായം

ശ്രീ. ഹൈബി ഈഡന്‍

() നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് പണം അനുവദിക്കാ നാകുമോ; വിശദവിവരം ലഭ്യമാക്കാമോ;

(ബി) ഏതൊക്കെ തരത്തിലുള്ള അപേക്ഷകര്‍ക്കാണ് പ്രസ്തുത നിധിയില്‍നിന്ന് സഹായം നല്‍കുന്നത് എന്നു വ്യക്തമാക്കാമോ;

(സി) ഒറീസയിലെ ലോക്ശക്തി ട്രസ്റിനു ദുരിതാശ്വാസ നിധിയില്‍ നിന്നും സഹായം നല്‍കിയിട്ടുണ്ടോ; എങ്കില്‍ എത്ര രൂപയാണ് നല്‍കിയത്;

(ഡി) പ്രസ്തുത ട്രസ്റിനു പണം നല്‍കാനായി എന്തൊക്കെ ഇളവുകളാണ് മാനദണ്ഡങ്ങളില്‍ വരുത്തിയത്?

4455

സര്‍ക്കാര്‍ ഓഫീസുകളില്‍ ഫയല്‍ തീര്‍പ്പാക്കാന്‍ നടപടി

ശ്രീ. എം. . വാഹീദ്

,, സണ്ണി ജോസഫ്

,, പി. . മാധവന്‍

,, വി. റ്റി. ബല്‍റാം

() സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഫയല്‍ തീര്‍പ്പാക്കല്‍ ദൌത്യത്തില്‍ വിവിധ വകുപ്പുകള്‍ കാട്ടുന്ന അലംഭാവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ഇതിനായി എന്തെല്ലാം കര്‍ശന നടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നത്;

(സി) ഇത് പരിഹരിക്കുന്നതിനായി ഒരു അഞ്ചിന പരിപാടി സര്‍ക്കാര്‍ പ്രഖ്യാപിക്കുമോ;

(ഡി) അഞ്ചിന പരിപാടിയുടെ വിശദാംശങ്ങള്‍ എന്തെല്ലാം?

4456

ജനകീയ പ്രശ്നങ്ങളില്‍ സമയബന്ധിതമായ തീര്‍പ്പു കല്പിക്കല്

ശ്രീ. എന്‍. . നെല്ലിക്കുന്ന്

,, കെ. മുഹമ്മദുണ്ണി ഹാജി

,, പി. ഉബൈദുള്ള

,, സി. മമ്മൂട്ടി

() സെക്രട്ടേറിയറ്റിലും സര്‍ക്കാര്‍ വകുപ്പുകളിലും തീരുമാനമാകാതെ കിടപ്പുള്ള ജനകീയ പ്രശ്നങ്ങളില്‍ സമയബന്ധിതമായ തീര്‍പ്പുണ്ടാക്കാന്‍ സര്‍ക്കാര്‍ ആവിഷ്ക്കരിച്ച് നടപ്പാക്കുന്ന പദ്ധതികളുടെ വിശദവിവരം നല്കുമോ;

(ബി) ഭരണതലത്തില്‍ കമ്പ്യൂട്ടറൈസേഷന്‍ ഏര്‍പ്പെടുത്തുകയും, ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തുകയും, ഫയല്‍ തീര്‍പ്പിന് പ്രത്യേക നടപടികളും സ്വീകരിച്ചിട്ടും, ജനങ്ങള്‍ക്ക് നീതി സമയത്തിന് ലഭിക്കുംവിധം ഫയലുകളില്‍ തീരുമാനമാകാതെ വരുന്ന സാഹചര്യത്തെക്കുറിച്ച് പരിശോധിച്ചിട്ടുണ്ടോ;

(സി) ആത്മാര്‍ത്ഥതയോടെ ജോലി ചെയ്ത് ജനകീയ പ്രശ്നങ്ങള്‍ക്ക് പ്രാധാന്യം നല്‍കി തീരുമാനങ്ങളെടുക്കാന്‍ സഹായിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പ്രോത്സാഹനം നല്കുന്നതിന് നിലവിലുള്ള സംവിധാനമെന്താണ്; അത് വിപുലമാക്കുമോ;

(ഡി) സെക്രട്ടേറിയറ്റില്‍ കമ്പ്യൂട്ടറൈസേഷന്‍ പൂര്‍ണ്ണമായിക്കഴിഞ്ഞ സാഹചര്യത്തില്‍ ഫയലുകളുടെ രജിസ്ററിംഗ്, അവയുടെ മൂവ്മെന്റ് എന്നിവ മേലുദ്യോഗസ്ഥര്‍ക്ക് നേരിട്ട് പരിശോധിക്കാനും കാലതാമസം എവിടെയുണ്ടായി എന്നും കണ്ടെത്താനുമുള്ള സൌകര്യം ലഭ്യമായിട്ടുണ്ടോ;

() എങ്കില്‍ ഏതെങ്കിലും മേലുദ്യോഗസ്ഥര്‍ പ്രസ്തുത സൌകര്യമുപയോഗിച്ച് അനാവശ്യകാലതാമസം ഉണ്ടാക്കിയ കീഴുദ്യോഗസ്ഥരുടെ നടപടി കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ അതിന്മേല്‍ സ്വീകരിച്ച അനന്തര നടപടികളെ സംബന്ധിച്ച വിശദവിവരം നല്കുമോ;

(എഫ്) ആധുനിക സാങ്കേതിക സൌകര്യങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തി ഫയലുകളില്‍ കാലതാമസമില്ലാതെ അന്തിമ തീരുമാനം കൈക്കൊള്ളുന്നതിനാവശ്യമായ കര്‍ശന നിര്‍ദ്ദേശം നല്കുകയും, അനാവശ്യ കാലതാമസത്തിനെതിരെ കര്‍ശന ശിക്ഷണ നടപടി സ്വീകരിക്കുകയും ചെയ്യുമോ?

4457

വിമുക്തഭടന്മാര്‍ക്കായി കാന്റീനും ചികിത്സാസൌകര്യങ്ങളും ലഭ്യമാക്കാന്‍ നടപടി

ശ്രീ. എം. ഹംസ

() സൈനിക സേവനം അനുഷ്ഠിച്ച് പെന്‍ഷന്‍ പറ്റിയ നിരവധിപേര്‍ ഒറ്റപ്പാലത്ത് താമസിക്കുന്ന വിവരം സര്‍ക്കാരിന്റെ ശ്രദ്ധയിലുണ്ടോ;

(ബി) വിരമിച്ച സൈനികര്‍ക്കായി ഒരു മിലിറ്ററി ക്യാന്റീന്‍ ഒറ്റപ്പാലത്ത് തുടങ്ങണമെന്നുള്ള ആവശ്യം സര്‍ക്കാരിന്റെ ശ്രദ്ധയിലുണ്ടോ; എങ്കില്‍ നടപടി സ്വീകരിക്കുമോ;

(സി) വിമുക്ത ഭടന്മാരുടേയും, കുടുംബാംഗങ്ങളുടെയും ചികിത്സാ സൌകര്യം ലഭ്യമാക്കുന്നതിനായി ഒരു ഇ. സി. എച്ച്. എസ്. സംവിധാനം ഏര്‍പ്പെടുത്തുമോ; വിശദാംശം ലഭ്യമാക്കുമോ;

(ഡി) . സി. എച്ച്. എസ്. സെന്റര്‍ ആരംഭിക്കണമെന്ന വിമുക്ത ഭടന്മാരുടെ ആവശ്യം ശ്രദ്ധയിലുണ്ടോ; എന്ത് നടപടി സ്വീകരിച്ചു; വിശദാംശം ലഭ്യമാക്കുമോ?

4458

വൈപ്പിന്‍ മണ്ഡലത്തിലെ റോഡുപണികളുടെ ടെണ്ടര്‍ നടപടികള്

ശ്രീ. എസ്. ശര്‍മ്മ

() ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിന്റെ കീഴില്‍ വൈപ്പിന്‍ മണ്ഡലത്തിലെ ഏതെല്ലാം റോഡുപണികളുടെ ടെണ്ടര്‍ നടപടികളാണ് പൂര്‍ത്തിയായിരിക്കുന്നത്;

(ബി) ടെണ്ടര്‍ നടപടി പൂര്‍ത്തീകരിച്ച് പണി തുടങ്ങിയതും, ടെണ്ടര്‍ നടപടിയിലിരിക്കുന്നതുമായ റോഡുകള്‍ ഏതെല്ലാമെന്നും വ്യക്തമാക്കാമോ?

4459

വിവരാവകാശ നിയമം

ശ്രീ. എം. പി. അബ്ദുസ്സമദ് സമദാനി

() 2005-ലെ വിവരാവകാശ നിയമത്തിന്റെ നടപ്പാക്കല്‍ അവലോകനം ചെയ്യാറുണ്ടോ ; എങ്കില്‍ അതു സംബന്ധിച്ച വിശദവിവരം നല്കാമോ ;

(ബി) പ്രസ്തുത നിയമത്തിന്റെ പ്രയോജനം സാധാരണക്കാര്‍ക്ക് ലഭ്യമാക്കുന്നതില്‍ അനാവശ്യകാലതാമസം ഉണ്ടാകുന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ പരിഹാര നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ ;

(സി) നിയമപ്രകാരം നല്‍കുന്ന ഒന്നാം അപ്പീലും രണ്ടാം അപ്പീലും തീര്‍പ്പാക്കാന്‍ കാലപരിധി നിശ്ചയിച്ചിട്ടുണ്ടോ ; എങ്കില്‍ അതെത്രയാണെന്ന് വെളിപ്പെടുത്തുമോ ;

(ഡി) ചട്ടലംഘനം നടത്തുന്നവര്‍ക്കെതിരെ നിയമത്തില്‍ അനുശാസിച്ചിട്ടുള്ള ശിക്ഷണ നടപടി നടപ്പാക്കാന്‍ സമയപരിധി നിശ്ചയിച്ചിട്ടുണ്ടോ ; എങ്കില്‍ അതിന് സമയപരിധി നിശ്ചയിച്ച് നിയമ നടത്തിപ്പ് വേഗത്തിലാക്കാന്‍ നടപടി സ്വികരിക്കുമോ ;

() കമ്മീഷന്റെ തീര്‍പ്പിലെ നിര്‍ദ്ദേശം ധിക്കരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ സ്വീകരിച്ചു വരുന്ന നടപടികളെന്തെല്ലാമെന്ന് വിശദമാക്കുമോ ; ഇക്കാര്യത്തില്‍ കമ്മീഷന്‍ നിലവില്‍വന്നശേഷം നടപടി സ്വീകരിച്ചിട്ടുണ്ടോ ; എങ്കില്‍ വിശദമാക്കുമോ ;

(എഫ്) നീതി നടത്തിപ്പ് സമയ ബന്ധിതമാക്കാന്‍ ആവശ്യമെങ്കില്‍ നടപടിക്രമങ്ങളില്‍ കാലാനുസൃതമാറ്റം വരുത്തുന്നകാര്യം പരിഗണിക്കുമോ ?

4460

വ്യാജ ജാതി, ഡിഗ്രി സര്‍ട്ടിഫിക്കറ്റ്

ശ്രീ. എം. പി. വിന്‍സെന്റ്

() വ്യാജ ജാതി, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി സര്‍വ്വീസില്‍ കയറിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നിലവില്‍ എത്ര കേസ്സുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്;

(ബി) വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലിയില്‍ പ്രവേശിച്ച എത്ര പേര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്;

(സി) സര്‍വ്വീസില്‍ഉള്ള മുഴുവന്‍ ജീവനക്കാരെയും യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ അതത് യൂണിവേഴ്സിറ്റി/ ബോര്‍ഡില്‍ അയച്ച് വെരിഫൈ ചെയ്യുമോ?

4461

സി.ഡബ്ള്യു.പി.ആര്‍.എസ്ന്റെ മാതൃകാപഠന റിപ്പോര്‍ട്ട്

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() മലപ്പുറം ജില്ലയിലെ താനൂരില്‍ ഫിഷിങ്ങ് ഹാര്‍ബര്‍ നിര്‍മ്മാണത്തിനുള്ള ഭരണാനുമതി എന്നാണ് ലഭിച്ചത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(ബി) ഇതിന്റെ അടിസ്ഥാനത്തിലാണോ ഇന്‍വെസ്റിഗേഷന്‍ ആരംഭിച്ചത്; എങ്കില്‍ സൈറ്റ് സര്‍വെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൂനയിലെ സി.ഡബ്ള്യു.പി.ആര്‍.എസ് ഹാര്‍ബറിന്റെ മാതൃകാ പഠനം നടത്തുക ഉണ്ടായോ;

(സി) എങ്കില്‍ സി.ഡബ്ള്യു പി.ആര്‍ എസ്ന്റെ മാതൃകാപഠനറിപ്പോര്‍ട്ട് ഇതിനകം ലഭ്യമായിട്ടുണ്ടോ;

(ഡി) പദ്ധതിയുടെ പരിസ്ഥിതി പഠനം നടത്തിയ ശേഷമുള്ള എന്‍വറോണ്‍മെന്റ് ഇംപാക്റ്റ് അസെസ്മെന്റ് റിപ്പോര്‍ട്ട് ഇതിനകം ലഭ്യമായിട്ടുണ്ടോ;

() എങ്കില്‍ ഇതിന്റെ അടിസ്ഥാനത്തില്‍ പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ കണ്‍സല്‍ട്ട് റ്റു എസ്റാബ്ളിഷ്മെന്റ് റിപ്പോര്‍ട്ട് ഇതിനകം ലഭിച്ചിട്ടുണ്ടോ;

(എഫ്) പദ്ധതിയുടെ ഠലരവിീ ഋരീിീാശര – എലമശെയശഹശ്യ ഞലുീൃ തയ്യാറാക്കുന്ന നടപടി പൂര്‍ത്തിയായിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ജി പദ്ധതിയുടെ പ്രവൃത്തി ആരംഭിക്കുന്നതിന് മുമ്പായി ഇനി എന്തൊക്കെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനുണ്ട്;

(എച്ച്) എങ്കില്‍ ഇവ പൂര്‍ത്തയാക്കി എന്നത്തേയ്ക്ക് പദ്ധതിയുടെ പ്രവൃത്തി ആരംഭിക്കാനാകും എന്നാണ് സര്‍ക്കാര്‍ കരുതുന്നത്; വിശദാംശങ്ങള്‍ നല്‍കുമോ?

4462

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ സര്‍വ്വീസ് സംബന്ധമായ കേസുകളില്‍ നടപടി

ശ്രീ. വി. ശശി

() സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ സര്‍വ്വീസ് സംബന്ധമായ കേസുകളുടെ നടത്തിപ്പിനു യാത്രാപ്പടി ഇനത്തില്‍ പ്രതിവര്‍ഷം ഖജനാവില്‍ നിന്നും ശരാശരി എത്ര രൂപയാണ് ചെലവാകുന്നത് ;

(ബി) ഇത്തരം കേസുകളുമായി ബന്ധപ്പെട്ട് എത്ര ഫയലുകളാണ് സെക്രട്ടേറിയറ്റില്‍ തീര്‍പ്പാക്കാന്‍ അവശേഷിക്കുന്നത് ;

(സി) സര്‍വ്വീസ് സംബന്ധമായ കേസുകളുടെ നടത്തിപ്പ് ചെലവ് കുറയ്ക്കാനും ഫയലുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നതിനും കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് രൂപീകൃതമായ സ്റേറ്റ് അഡ്മിനിസ്ട്രേറ്റിവ് ട്രിബൂണലിന്റെ ഇപ്പോഴത്തെ സ്ഥിതി എന്താണെന്ന് വിശദമാക്കാമോ ?

4463

സര്‍ക്കാര്‍ ജീവനത്തില്‍ പ്രവേശിച്ചവരുടെ കണക്ക്

ശ്രീ..റ്റി.ജോര്‍ജ്

() കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ ജീവനത്തില്‍ പ്രവേശിച്ചവരുടെ കണക്ക് നല്‍കാമോ ;

(ബി) എങ്കില്‍ അവരില്‍ എത്രപേര്‍ പി.എസ്.സി. മുഖേനയും എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയും നേരിട്ട് അഭിമുഖത്തിലൂടെയും നിയമിക്കപ്പെട്ടവരാണെന്ന് വ്യക്തമാക്കാമോ ;

(സി) ഇപ്രകാരമുള്ള നിയമനങ്ങളില്‍ സംവരണ തത്വം പാലിക്കാതെ നിയമിച്ചിട്ടുണ്ടോ ?

4464

സ്റേറ്റ് സിവില്‍ സര്‍വ്വീസ് രൂപീകരണം

ശ്രീ.റോഷി അഗസ്റിന്‍

,, തോമസ് ഉണ്ണിയാടന്‍

() സ്റേറ്റ് സിവില്‍ സര്‍വ്വീസ് രൂപീകരണം സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ ;

(ബി )സംസ്ഥാനത്ത് എത്ര ഐ..എസ്, .പി.എസ്.ഓഫീസര്‍മാരുടെ കുറവ് ഉണ്ട് എന്ന് വ്യക്തമാക്കാമോ ?

4465

പേഴ്സണല്‍ സ്റാഫ് നിയമനം

ശ്രീ. പി.റ്റി.. റഹീം

() മുഖ്യമന്ത്രി, മന്ത്രിമാര്‍, ചീഫ് വിപ്പ് എന്നിവരുടെ സ്റാഫില്‍ എത്ര വീതം ഉദ്യോഗസ്ഥരാണ് നിലവിലുള്ളത് ;

(ബി) നിലവിലുണ്ടായിരുന്ന തസ്തികകളുടെ എണ്ണം കൂട്ടാന്‍ തീരുമാനിച്ചിട്ടുണ്ടോ ;

(സി) എങ്കില്‍ ഓരോ മന്ത്രിമാരുടെ സ്റാഫിലും എത്ര വീതം തസ്തികകളാണ് പുതിയതായി ഉള്‍പ്പെടുത്തുന്നത് എന്നു വ്യക്തമാക്കുമോ ;

(ഡി) പോസറ് സൃഷ്ടിക്കാതെ എത്ര പേര്‍ പേഴ്സണല്‍ സ്റാഫില്‍ പ്രവ ര്‍ത്തിക്കുന്നുണ്ട് എന്ന് വ്യക്തമാക്കുമോ ;

() ഏതെല്ലാം മന്ത്രിമാരുടെ സ്റാഫിലാണ് സൃഷ്ടിക്കപ്പെടാത്ത പോസ്റില്‍ പ്രവര്‍ത്തിക്കുന്നത് എന്നു വെളിപ്പെടുത്തുമോ ?

4466

പി.എസ്.സി. റാങ്ക് ലിസ്റ്

ശ്രീ. കെ. ദാസന്‍

() ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പി.എസ്.സി. റാങ്ക് ലിസ്റ് ഏതൊക്കെ തസ്തികകള്‍ക്ക് കാലാവധി നീട്ടി നല്‍കിയിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;

(ബി) ഈ സര്‍ക്കാര്‍ പുതുതായി എത്ര നിയമനങ്ങള്‍ നടത്തി എന്നത് വ്യക്തമാക്കാമോ; വകുപ്പ് തിരിച്ച് കണക്ക് ലഭ്യമാക്കാമോ?

4467

സൈനികരുടെ ആശ്രിത നിയമനം

ശ്രീ. റ്റി. എന്‍. പ്രതാപന്‍

,, .പി. അബ്ദുള്ളക്കുട്ടി

,, വി. റ്റി. ബല്‍റാം

,, ഷാഫി പറമ്പില്‍

() സംസ്ഥാനത്ത് സൈനികരുടെ ആശ്രിതരില്‍ അര്‍ഹതയുള്ളവര്‍ക്ക് നിയമനം നല്‍കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(ബി) അര്‍ഹതയുള്ളവര്‍ക്ക് ഉടന്‍ നിയമനം നല്‍കുന്ന കാര്യം പരിഗണിക്കുമോ;

(സി) നിയമനം ലഭിക്കാന്‍ അര്‍ഹതയുള്ളവര്‍ ആരൊക്കെയാണ്; വിശദമാക്കുമോ?

4468

ഹെഡ് ക്വാര്‍ട്ടേഴ്സ് നിയമനത്തിലെ സീനിയോറിറ്റി

ശ്രീ. പി. സി. വിഷ്ണുനാഥ്

പി.എസ്.സി. മുഖാന്തിരം ജില്ലാതല റിക്രൂട്ട്മെന്റ് നടത്തി തയ്യാറാക്കുന്ന റാങ്ക് ലിസ്റില്‍ നിന്നും ഹെഡ്ക്വാര്‍ട്ടേഴ്സ് നിയമനം ലഭിച്ചവര്‍ സ്വന്തം ജില്ലയില്‍ ബന്ധപ്പെട്ട ഡിപ്പാര്‍ട്ട് മെന്റിന്റെ ഓഫീസ് ഇല്ലാത്തതിനാല്‍ അന്തര്‍ വകുപ്പ് സ്ഥലമാറ്റം വഴി സ്വന്തം ജില്ലയില്‍ സേവനം ചെയ്യുമ്പോള്‍ അവരുടെ സീനിയോറിറ്റി, പ്രൊമോഷന്‍ മുതലായ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാതിരിക്കുന്നതിന് 08.06.2006 ലെ ഒ.പി. നമ്പര്‍ 4034/03കോടതി വിധി ന്യായത്തിന്റെ അടിസ്ഥാനത്തില്‍ 01.03.1997 ന് ശേഷം നിയമനം ലഭിച്ചവര്‍ക്ക് കൂടി ബാധകമാകുന്ന തരത്തില്‍ ഉത്തരവാകുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ?

4469

മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസിലേയ്ക്കുള്ള പി. എസ്. സി. നിയമനം

ശ്രീ. എം. വി. ശ്രേയാംസ്കുമാര്‍

() 14.11.2004-ലെ എം. എസ്. നമ്പര്‍ 260/2006/തസ്വഭവ. നമ്പര്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസിലേയ്ക്കുള്ള വിവിധ തസ്തികകളിലേയ്ക്ക് ജില്ലാതല പി. എസ്. സി. റാങ്ക് ലിസ്റില്‍ നിന്നും നിയമനം നടത്താന്‍ പി. എസ്. സി. നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ബി) ഇതനുസരിച്ച് ജെ. എച്ച്. ., ജെ. പി. എച്ച്. എന്‍. എന്നീ തസ്തികകളുടെ ജില്ലാതല പി. എസ്. സി. ലിസ്റില്‍ നിന്ന് മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസിലേയ്ക്ക് നിയമന ശുപാര്‍ശകള്‍ പി. എസ്. സി. നല്‍കിയിട്ടുണ്ടോ;

(സി) പ്രസ്തുത ഉത്തരവുപ്രകാരം തിരുവനന്തപുരം കോര്‍പ്പറേഷനിലെ ജെ. പി. എച്ച്. എന്‍.-ന്റെ എത്ര ഒഴിവുകള്‍ എന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ഡി)പ്രസ്തുത ഒഴിവുകളിലേയ്ക്ക് നാളിതുവരെ നിയമന ശുപാര്‍ശ അയയ്ക്കാതിരിക്കാനുള്ള കാരണം വ്യക്തമാക്കുമോ; അടിയന്തിരമായി നിയമന ശുപാര്‍ശ നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ?

4470

ജീവനക്കാരുടെ സര്‍വ്വീസ് സംബന്ധമായ കാര്യങ്ങള്‍ നിശ്ചയിക്കുന്നതിന് നടപടി

ശ്രീ. റോഷി അഗസ്റ്റിന്‍

,, തോമസ് ഉണ്ണിയാടന്‍

() കേരളാ പബ്ളിക് സര്‍വ്വീസ് കമ്മീഷനിലെ ജീവനക്കാരുടെ സര്‍വ്വീസ് സംബന്ധമായ കാര്യങ്ങള്‍ കേരളാ സര്‍വ്വീസ് റൂള്‍ പ്രകാരമാണോ നിശ്ചയിക്കുന്നത്;

(ബി) എങ്കില്‍ കെ.എസ്.ആര്‍. ന് വിരുദ്ധമായി പി.എസ്.സി. യില്‍ നടന്നിട്ടുളള ചട്ടവിരുദ്ധ നടപടികള്‍ പുന:പരിശോധിക്കുന്നതിന് നടപടികള്‍ ഉണ്ടാകുമോ;

(സി) പി.എസ്.സി. യില്‍ ഇത്തരത്തില്‍ ജീവനക്കാര്‍ നേരിട്ടിട്ടുളള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പുതിയ ചെയര്‍മാന്റെ നേതൃത്വത്തില്‍ അദാലത്ത് നടത്തുന്നതിന് നടപടികള്‍ ഉണ്ടാകുമോ ?

4471

പി.എസ്.സി. ഡിപ്പാര്‍ട്ട്മെന്റല്‍ പരീക്ഷ

ശ്രീ. ഹൈബി ഈഡന്‍

() പി.എസ്.സി. യുടെ വകുപ്പുതല പരീക്ഷകള്‍ക്കായി സര്‍ക്കാര്‍ അംഗീകൃത റഫറന്‍സ് പുസ്തകങ്ങള്‍ ലഭ്യമാകുന്നില്ല എന്നതു സംബന്ധിച്ച് പരാതികളോ അറിയിപ്പുകളോ ലഭിച്ചിരുന്നോ എന്നു വ്യക്തമാക്കാമോ;

(ബി) പ്രസ്തുത റഫറന്‍സ് പുസ്തകങ്ങള്‍ മാത്രമേ പരീക്ഷാ ഹാളില്‍ അനുവദിക്കൂ എന്ന പി.എസ്.സി. നിബന്ധന ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) ആവശ്യമാകുന്നത്ര എണ്ണം റഫറന്‍സ് പുസ്തകങ്ങള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ?

4472

പി.എസ്.സി. ശുപാര്‍ശ പ്രകാരം യോഗ്യതയില്‍ വരുത്തിയ മാറ്റം

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

,, കെ. എം. ഉമ്മര്‍ മാസ്റര്‍

,, കെ. എന്‍. . ഖാദര്‍

,, എം. ഉമ്മര്‍

() ലാസ്റ് ഗ്രേഡ്, എല്‍.ഡി.സി., സെക്രട്ടേറിയറ്റ് അസിസ്റന്റ് എന്നീ തസ്തികകളിലേയ്ക്കുള്ള യോഗ്യതയില്‍ പി.എസ്.സി. ശുപാര്‍ശ പ്രകാരം മാറ്റം വരുത്തിക്കൊണ്ട് 01.07.2011 ല്‍ പുറപ്പെടുവിച്ച ഉത്തരവിനെതിരെയുള്ള പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഉത്തരവില്‍ പരാമര്‍ശിച്ചിട്ടുള്ള ഡിപ്ളോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ളിക്കേഷന്‍ സംബന്ധിച്ച അംഗീകൃത കോഴ്സുകള്‍ ഏതൊക്കെയാണെന്ന് നോട്ടിഫൈ ചെയ്തിട്ടുണ്ടോ; എങ്കില്‍ നോട്ടിഫിക്കേഷന്റെ കോപ്പി മേശപ്പുറത്തു വയ്ക്കുമോ;

(സി) ഇത്തരം അംഗീകൃത കോഴ്സുകള്‍ നടത്താന്‍ അനുമതി നല്‍കപ്പെട്ടിട്ടുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളുടേയും സ്വകാര്യ സ്ഥാപനങ്ങളുടേയും ലിസ്റ് നല്‍കാമോ;

(ഡി) മുന്‍ സര്‍ക്കാരിന്റെ കാലത്ത് നടന്ന നിയമനത്തട്ടിപ്പുകളുമായി ബന്ധമുള്ള ചില കോച്ചിംഗ് സെന്ററുകള്‍ക്ക് ഈ ഉത്തരവു മുഖേന നേട്ടമുണ്ടാവുമെന്ന ആരോപണം പരിശോധിച്ചിട്ടുണ്ടോ;

() എല്‍.ജി.എസ്. തസ്തികയില്‍ ബിരുദധാരികള്‍ അപേക്ഷിക്കേണ്ടതില്ലെന്ന ഉത്തരവിലെ വ്യവസ്ഥകള്‍ അധികയോഗ്യത അയോഗ്യതല്ല എന്ന സുപ്രീം കോടതി നിരീക്ഷണത്തിന് വിരുദ്ധമാണെന്ന കാര്യം ഉത്തരവ് പുറപ്പെടുവിക്കും മുമ്പ് പരിഗണിക്കപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആ തത്വം അവഗണിച്ചു കൊണ്ട് ഈ വ്യവസ്ഥ ഉള്‍പ്പെടുത്താനിടയായ സാഹചര്യം വിശദമാക്കുമോ?

4473

സപ്പര്‍ ന്യൂമററി ഒഴിവുകള്‍

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

() വിരമിക്കല്‍ ഏകീകരണം പിന്‍വലിക്കാന്‍ തീരുമാനം എടുത്തിട്ടുണ്ടോ;

(ബി) എങ്കില്‍ എന്ത് ബദല്‍ സംവിധാനമാണ് ആലോചിക്കുന്നത്;

(സി) 2012 മാര്‍ച്ച് 31 ന് വിരമിക്കുന്ന എത്ര ജീവനക്കാരുണ്ട്; വകുപ്പ് തിരിച്ച് വിശദമാക്കാമോ;

(ഡി) പ്രസ്തുത ഒഴിവുകള്‍ സൂപ്പര്‍ ന്യൂമററിയായി പി.എസ്.സിയ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ;

() ഇതുവരെ എത്ര സൂപ്പര്‍ ന്യൂമററി തസ്തികകളില്‍ നിയമനം നടന്നിട്ടുണ്ട്; വകുപ്പുതിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ?

4474

പി. എസ്. സി പരീക്ഷയുടെ യോഗ്യത ഉയര്‍ത്തിയത്

ശ്രീ. പി. കെ. ബഷീര്‍

() വിവിധ തസ്തികകളില്‍ പി. എസ്. സി. നിയമനത്തിന് യോഗ്യത ഉയര്‍ത്തി പുറപ്പെടുവിച്ച ഉത്തരവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ..എസ്. പോലുള്ള ദേശീയ പരീക്ഷകള്‍ക്ക് പോലും

യോഗ്യത ഏതെങ്കിലും വിഷയത്തില്‍ ബിരുദമായിരിക്കെ സെക്രട്ടേറിയറ്റ് അസിസ്റന്റിന്റെ യോഗ്യത ബിരുദത്തിന് നിശ്ചിത ശതമാനം മാര്‍ക്കും ഡി.സി.. കമ്പ്യൂട്ടര്‍ യോഗ്യതയും ഉണ്ടാവണമെന്ന് ഉത്തരവിറക്കിയത് എന്തടിസ്ഥാനത്തിലാണ് ;

(സി) പ്രസ്തുത ഉത്തരവ് പുന:പരിശോധിക്കുമോ എന്ന് വ്യക്തമാക്കുമോ ?

4475

അഖിലേന്ത്യാ സിവില്‍ സര്‍വ്വീസ് പരീക്ഷകള്‍ക്ക് പരിശീലനം നല്‍കുന്നതിനു നടപടി

ശ്രീ. മോന്‍സ് ജോസഫ്

,, റ്റി. യു. കുരുവിള

,, സി. എഫ്. തോമസ്

ഡോ. എന്‍. ജയരാജ്

() ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്ന എന്തൊക്കെ സംവിധാനങ്ങളും സ്ഥാപനങ്ങളും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് വ്യക്തമാക്കുമോ;

(ബി) പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ വരുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രത്യേക പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്ന സ്ഥാപനങ്ങള്‍ ഏതൊക്കെയാണ്;

(സി) പ്രാദേശികതലങ്ങളില്‍ സിവില്‍ സര്‍വ്വീസ് പരീക്ഷകള്‍ക്ക് തയ്യാറാകുന്ന പരിശീലന സ്ഥാപനങ്ങള്‍ തുടങ്ങുന്നതിന് ഉദ്ദേശമുണ്ടോ; വിശദീകരിക്കാമോ?

4476

സിവില്‍ സര്‍വ്വീസ് കാര്യക്ഷമമാക്കാന്‍ നടപടി

ശ്രീ. എം. ഹംസ

() സിവില്‍ സര്‍വ്വീസിന്റെ കാര്യക്ഷമതക്കുറവ് ഇല്ലാതാക്കാന്‍ എന്തൊക്കെ നടപടികള്‍ ആണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;

(ബി) ഭരണപരിഷ്ക്കാര കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ഏതെല്ലാം ശുപാര്‍ശകള്‍ ആണ് നടപ്പിലാക്കിയത്; വിശദാംശം ലഭ്യമാക്കാമോ;

(സി) പ്രസ്തുത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഓരോ വകുപ്പിലും എന്തെല്ലാം നടപടികള്‍ ആണ് സ്വീകരിച്ചതെന്ന് വിശദീകരിക്കാമോ ?

4477

നൂറുദിന കര്‍മ്മപരിപാടിയും അതിന്റെ വിജയത്തിനുള്ള പദ്ധതികളും

ശ്രീ.റ്റി..അഹമ്മദ് കബീര്‍

,, മഞ്ഞളാംകുഴി അലി

,, കെ.എം.ഷാജി

,, അബ്ദുറഹിമാന്‍ രണ്ടത്താണി

() ഈ സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി ആരംഭം കുറിച്ച വികസന പദ്ധതികളുടെയും, പരിഷ്ക്കരണ നടപടികളുടെ ക്രമമായ പുരോഗതിയും, നിശ്ചിത കാലപരിധിക്കുള്ളിലെ പൂര്‍ത്തീകരണവും ഉറപ്പാക്കുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനങ്ങള്‍ വിശദമാക്കുമോ ;

(ബി) പുതിയ പദ്ധതികളുടെയും,പരിപാടികളുടെയും പ്രവര്‍ത്തനം മുടക്കം കൂടാതെ നടക്കാന്‍ ആവശ്യമായ ഫണ്ട് ലഭ്യമാക്കാനും, മോണിട്ടര്‍ ചെയ്യാനും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ ; ഇല്ലെങ്കില്‍ അതിനായി ഒരു മോണിട്ടറിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നകാര്യം പരിഗണിക്കുമോ ;

(സി) നുറുദിന കര്‍മ്മപരിപാടി പ്രഖ്യാപനപ്രകാരം നടപ്പാക്കുന്നതില്‍ വിജയം വരിച്ച സര്‍ക്കാര്‍, അവയുടെയും, നടപ്പാക്കാന്‍ ഉദ്ദേശിക്കു പുതിയ പദ്ധതികളുടേയും വിജയം ഉറപ്പാക്കാന്‍ ഭരണ സംവിധാനത്തില്‍ എന്തെങ്കിലും പരിഷ്ക്കരണം അനിവാര്യമാണെന്ന് കരുതുന്നുണ്ടോ ; എങ്കില്‍ അത് സംബന്ധിച്ച വിശദ വിവരം നല്കാമോ ;

(ഡി) നൂറുദിന കര്‍മ്മ പരിപാടികൊണ്ട് ജനങ്ങള്‍ക്ക് അനുഭവവേദ്യമാക്കാന്‍ സാധിച്ച പ്രധാന പരിപാടികളെയും, എത്രത്തോളം പാവപ്പട്ടെവര്‍ക്ക് അതിന്റെ പ്രയോജനം നേരിട്ടു ലഭിച്ചു എന്നതും സംബന്ധിച്ച വിവരം ലഭ്യമാക്കുമോ ?

4478

സര്‍ക്കാര്‍ മൊബൈല്‍ ഫോണ്‍

ശ്രീ. പി.റ്റി.. റഹീം

() മന്ത്രിസഭാംഗങ്ങള്‍, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ് എന്നിവര്‍ക്ക് സര്‍ക്കാര്‍ മൊബൈല്‍ ഫോണ്‍ നല്‍കിയിട്ടുണ്ടോ ;

(ബി) പ്രസ്തുത മൊബൈല്‍ ഫോണിന്റെ ഉപയോഗത്തിന് സാമ്പത്തിക പരിധിയുണ്ടോ ;

(സി) ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ് എന്നിവരുടെ മൊബൈല്‍ ചാര്‍ജ്ജ് എത്ര വീതമാണെന്ന് വ്യക്തമാക്കുമോ ?

4479

നുറുദിന പരിപാടി

ശ്രീ.കെ.വി.വിജയദാസ്

() 100 ദിന പരിപാടികളില്‍ ഉള്‍പ്പെടുത്തിയ എല്ലാ പദ്ധതികളും ആവിഷ്ക്കരിച്ചുനടപ്പിലാക്കിയിട്ടുള്ളതാണോ ;

(ബി) പുതിയതായി ഏതെല്ലാം പദ്ധതികളാണ് ഇപ്രകാരം ആവിഷ്ക്കരിച്ച് നടപ്പിലാക്കിയിട്ടുള്ളത് ;

(സി) 100 ദിന പരിപാടിയില്‍ എത്ര കോടിയുടെ പദ്ധതികളാണ് ഉദ്ദേശിച്ചുനടപ്പിലാക്കിയിട്ടുള്ളത് ?

4480

ആലപ്പുഴ ജില്ലയിലെ നൂറ് ദിന കര്‍മ്മ പദ്ധതികള്‍

ശ്രീ. ജി. സുധാകരന്‍

അമ്പലപ്പുഴ മണ്ഡലത്തില്‍ 100 ദിനപരിപാടിയില്‍ ഉള്‍പ്പെടുത്തി ഏതെല്ലാം പ്രവൃത്തികള്‍ ഉത്ഘാടനം നിര്‍വ്വഹിച്ചുവെന്നും, 100 ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തിയെങ്കിലും പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാത്തതുമായ പദ്ധതികള്‍ ഏതെല്ലാം എന്നും അറിയിക്കുമോ?

4481

നൂറുദിന കര്‍മ്മ പദ്ധതി

ഡോ.ടി.എം. തോമസ് ഐസക്

ശ്രീ. എളമരം കരീം

ഡോ.കെ.ടി. ജലീല്‍

ശ്രീ. ബാബു എം. പാലിശ്ശേരി

() സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പദ്ധതികള്‍ക്ക് ഈ വര്‍ഷത്തെ ബഡ്ജറ്റ് വിഹിതത്തില്‍ നിന്നും എന്തെങ്കിലും തുക ചെലവഴിക്കേണ്ടി വന്നിട്ടുണ്ടോ; വിശദമാക്കാമോ;

(ബി) പ്രസ്തുത പദ്ധതിയുടെ ഭാഗമായി ഉദ്ഘാടനം ചെയ്യപ്പെട്ട പദ്ധതികളില്‍, ഈ സര്‍ക്കാരിന്റെ കാലത്ത് ഭരണാനുമതിയും സാങ്കേതികാനുമതിയും നല്‍കിയ ഏതെങ്കിലും പദ്ധതി ഉണ്ടായിരുന്നുവോ;

(സി) എത്ര പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയുണ്ടായി ?

4482

സംസ്ഥാനത്തെ കേന്ദ്രാവിഷ്കൃത പദ്ധതികള്‍

ശ്രീ. എം.വി. ശ്രേയാംസ്കുമാര്‍

() സംസ്ഥാനത്ത് എത്ര കേന്ദ്രാവിഷ്കൃത പദ്ധതികള്‍ ഉണ്ടെന്നും അവ ഏതെല്ലാമെന്നും വ്യക്തമാക്കാമോ;

(ബി) ഓരോ പുദ്ധതികള്‍ക്കുമുളള കേന്ദ്ര-സംസ്ഥാന വിഹിതം എത്രയെന്നു വ്യക്തമാക്കുമോ;

(സി) പദ്ധതി ഇനത്തില്‍ നീക്കിവച്ച മുഴുവന്‍ തുകയും വിനിയോഗിക്കാന്‍ എന്തെല്ലാം നടപടികളാണ് ഈ സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

4483

കേന്ദ്ര സഹായം

ശ്രീ. സി. പി. മുഹമ്മദ്

() ഈ സര്‍ക്കാര്‍ അധികാരമേറ്റെടുത്തശേഷം ഏതെല്ലാം മേഖലയിലാണ് കേന്ദ്ര സഹായം ലഭിച്ചിട്ടുളളത് എന്ന് വ്യക്തമാക്കുമോ;

(ബി) കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കേന്ദ്രം വിവിധ പദ്ധതികള്‍ക്കായി അനുവദിച്ച എത്രകോടി രൂപ ലാപ്സായി എന്ന് വ്യക്തമാക്കുമോ?

4484

കൂടുതല്‍ കേന്ദ്രാനുകൂല്യം

ശ്രീ. മുല്ലക്കര രത്നാകരന്‍

() സംസ്ഥാനത്തിനുവേണ്ടി കൂടുതല്‍ ആനുകൂ ല്യങ്ങള്‍ക്കായി മുഖ്യമന്ത്രിയും മന്ത്രിമാരും കേന്ദ്രം സന്ദര്‍ശിച്ചപ്പോള്‍ വിവിധ വകുപ്പുകളിലൂടെ എത്ര കോടി രൂപയുടെ പദ്ധതികളാണ് കേന്ദ്രം മുമ്പാകെ സമര്‍പ്പിച്ചിട്ടുള്ളത് എന്നു വ്യക്തമാക്കുമോ ;

(ബി) അപ്രകാരം സമര്‍പ്പിക്കപ്പെട്ട പദ്ധതികളില്‍ എത്ര കോടി രൂപയുടെ പദ്ധതികള്‍ക്കാണ് അംഗീകാരം ലഭ്യമായത് ;

(സി) ഓരോ മന്ത്രിയുടേയും വകുപ്പുകള്‍ തരം തിരിച്ച് അനുവദിക്കപ്പെട്ട പദ്ധതികളുടെ ലിസ്റ് വ്യക്തമാക്കുമോ ?

4485

എല്ലാ ഗ്രാമങ്ങളിലും നൂറു ശതമാനം ബാങ്കിംഗ് സേവനം

ശ്രീ. ജോസഫ് വാഴക്കന്‍

,, കെ. ശിവദാസന്‍ നായര്‍

,, എം. പി. വിന്‍സെന്റ്

,, അന്‍വര്‍ സാദത്ത്

() നൂറു ശതമാനം ബാങ്കിംഗ് സേവനം എല്ലാ ഗ്രാമങ്ങളിലും ലഭ്യമാക്കുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തുകയുണ്ടായോ; വിശദമാക്കുമോ;

(ബി) ഔദ്യോഗിക പ്രഖ്യാപനത്തിന്റെ ഭാഗമായി സംസ്ഥാനതല ബാങ്കിംഗ് സമിതി യോഗത്തില്‍ സംസ്ഥാനത്തിനു വേണ്ടി ആവശ്യങ്ങള്‍ ഉന്നയിക്കുകയുണ്ടായോ;

(സി) ഏതെല്ലാം ആവശ്യങ്ങളാണ് സംസ്ഥാനം ഉന്നയിച്ചതെന്ന് വിശദമാക്കുമോ?

4486

പൊതുമുതല്‍ നശിപ്പിക്കുന്നതിനെതിരെയുളള നടപടി

ശ്രീ. എം.പി. അബ്ദുസ്സമദ് സമദാനി

,, സി. മോയിന്‍കുട്ടി

,, എന്‍. ഷംസുദ്ദീന്‍

() വിദ്യാര്‍ത്ഥികള്‍ പൊതുമുതല്‍ നശിപ്പിക്കുന്നതിനെതിരെയുളള ക്രിയാത്മക പ്രവര്‍ത്തനങ്ങളെന്തെങ്കിലും പരിഗണനയിലുണ്ടോ;

(ബി) സ്ഥാപനങ്ങള്‍ക്കകത്തും പുറത്തുമുളള അക്രമങ്ങള്‍ ഇല്ലാതാക്കി വിദ്യാര്‍ത്ഥി സംഘടനകള്‍ക്കിടയില്‍ സമവായവും, സൌഹൃദവും വളര്‍ത്താന്‍ നടപടി സ്വീകരിക്കുമോ;

(സി) ക്യാംപസുകളില്‍ എല്ലാ വിദ്യാര്‍ത്ഥി സംഘടനകള്‍ക്കും പ്രവര്‍ത്തിക്കുന്നതിനു സംഘടനകള്‍ക്കിടയില്‍ സമവായമുണ്ടാക്കാന്‍ മുന്‍കൈയെടുക്കുമോ;

(ഡി) വിദ്യാഭ്യാസ മേഖല സമാധാനപൂര്‍ണ്ണമാക്കാന്‍ സര്‍വ്വകക്ഷിയോഗം വിളിച്ചുചേര്‍ക്കുന്നതിന് നടപടി സ്വീകരിക്കുമോ;

4487

പാരിസ്ഥിതിക കുറ്റകൃത്യങ്ങള്‍

ശ്രീമതി കെ.കെ. ലതിക

() ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം പരിസ്ഥിതി സംരക്ഷണ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ടോയെന്നു വ്യക്തമാക്കുമോ ;

(ബി) പരിസ്ഥിതിയ്ക്ക് കോട്ടം വരുത്തുന്ന എന്തെല്ലാം കാര്യങ്ങളാണ് കുറ്റകൃത്യങ്ങളായി പ്രഖ്യാപിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ ;

(സി) അത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ ശിക്ഷിക്കുന്നതിന് പര്യാപ്തമായ നിയമ വ്യവസ്ഥകള്‍ നിലവിലുണ്ടോ എന്ന് വ്യക്തമാക്കുമോ ;

(ഡി) ഇല്ലെങ്കില്‍ നിയമ നിര്‍മ്മാണത്തിന് നടപടികള്‍ സ്വീകരിക്കുമോ ?

4488

മലയാള ഭാഷയ്ക്ക് ക്ളാസിക് പദവി

ശ്രീ. കെ. എന്‍. . ഖാദര്‍

() മലയാള ഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിനും മലയാള പഠനം നിര്‍ബന്ധമാക്കുന്നതിനും ഇതുവരെ സ്വീകരിച്ച നടപടി വ്യക്തമാക്കുമോ;

(ബി) മലയാളം സര്‍വ്വകലാശാല എന്നു മുതല്‍ പ്രാവര്‍ത്തികമാകുമെന്ന് പറയാമോ ?

4489

ഭൂമി ഉടമസ്ഥര്‍ അറിയാതെ ഐ. ആര്‍. . കമ്പനിക്ക് പാട്ടത്തിന് നല്‍കിയതിനെതിരെ നടപടി

ശ്രീ. സി. ദിവാകരന്‍

() കരുനാഗപ്പള്ളി മണ്ഡലത്തില്‍ ആലപ്പാട്ട് ഐണിവേലികുളങ്ങര വില്ലേജുകളിലെ 180 ഹെക്ടര്‍ ഭൂമി ഉടമസ്ഥര്‍ അറിയാതെ ഐ. ആര്‍. . കമ്പനിക്ക് പാട്ടത്തിന് നല്‍കാനുണ്ടായ സാഹചര്യം എന്താണ്;

(ബി) ഉടമസ്ഥര്‍ക്ക് ഭൂമി തിരികെ നല്‍കുന്നതിനുള്ള നടപടി അടിയന്തിരമായി സ്വീകരിക്കുമോ;

(സി) ഖനനം ആരംഭിച്ചിട്ടില്ലെങ്കില്‍ മതിയായ നഷ്ടപരിഹാരം ഭൂ ഉടമകള്‍ക്ക് നല്‍കാന്‍ നടപടി സ്വീകരിക്കുമോ?

4490

ഭൂചലനങ്ങള്‍

ശ്രീ.കോടിയേരി ബാലകൃഷ്ണന്‍

() കഴിഞ്ഞവര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് എത്ര ഭൂചലനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ;

(ബി) ഇവ ഓരോന്നിന്റെ തീവ്രത എത്രയാണ് റിക്ടര്‍ സ്കെയിലില്‍ രേഖപ്പെടുത്തിയതെന്ന് വെളിപ്പെടുത്താമോ;

(സി) ഭൂമികുലുക്കത്തിന്റെ വ്യാപ്തിയും, ആഘാതവും കണ്ടെത്താനും ചലനങ്ങളെ വിദൂരത്ത് നിന്ന് വിശകലനം ചെയ്യാനും എന്തെങ്കിലും സംവിധാനം ആവിഷ്ക്കരിച്ചിട്ടുണ്ടോ;

(ഡി) അണക്കെട്ടുകളുടേയും, ഡാമുകളുടേയും സമീപത്തായി ഉണ്ടാകുന്ന ഭൂചലനങ്ങളുടെ ആഘാതം പഠിക്കാനും സുരക്ഷ ഉറപ്പു വരുത്താനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

() ജനസാന്ദ്രതയിലും, ആവാസ വ്യവസ്ഥയിലും മുന്‍തൂക്കമുള്ള കേരളത്തില്‍ ഭൂചലനങ്ങള്‍ സൃഷ്ടിച്ചേക്കാവുന്ന ദുരന്തങ്ങളെക്കുറിച്ച് പഠിച്ച് ഏതെങ്കിലും തരത്തിലുള്ള ഇടപെടല്‍ നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം വെളിപ്പെടുത്താമോ?

BACK

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.