Q.
No |
Questions
|
4605
|
വിലക്കയറ്റം
തടയാന്‍
നടപടി
ശ്രീ.
വി.ഡി.
സതീശന്‍
ശ്രീ.
തേറമ്പില്‍
രാമകൃഷ്ണന്‍
ശ്രീ.
സി.പി.
മുഹമ്മദ്
ശ്രീ.
ടി. എന്‍.
പ്രതാപന്‍
(എ)
സംസ്ഥാനത്തെ
വിലക്കയറ്റം
തടയാന്‍
വിപണിയില്‍
നിരന്തരം
ഇടപെടുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ
;
(ബി)
എങ്കില്‍
ഇതിനായി
ഒരു
പദ്ധതിയ്ക്ക്
രൂപം നല്‍കുമോ
;
(സി)
ഇതിന്
ആവശ്യമായ
കേന്ദ്ര
സഹായം
നേടിയെടുക്കാന്‍
നടപടി
സ്വീകരിക്കുമോ
;
(ഡി)
ഈ
പദ്ധതി
പ്രാവര്‍ത്തികമാക്കാന്‍
എന്തെല്ലാം
നടപടികളാണ്
കൈക്കൊള്ളാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ
? |
4606 |
ഒരു
രൂപ, രണ്ടു
രൂപ
നിരക്കിലുള്ള
അരി
വിതരണ പദ്ധതികള്‍ക്കു
ചെലവായ
തുക
പ്രൊഫ.
സി. രവീന്ദ്രനാഥ്
(എ)
കിലോയ്ക്ക്
ഒരു രൂപ
നിരക്കില്‍
എത്ര
കാര്‍ഡുടമകള്‍ക്ക്
ഇപ്പോള്‍
അരി
വിതരണം
നടത്തുന്നുണ്ട്
;
(ബി)
2 രൂപയ്ക്കുള്ള
അരി
വിതരണം
തുടരുന്നുണ്ടോ
; കിലോയ്ക്ക്
ഒരു രൂപ, രണ്ടു
രൂപ
നിരക്കിലുള്ള
അരി
വിതരണ
പദ്ധതികളുടെ
നടത്തിപ്പിനായി
എത്ര രൂപ
ഇതുവരെ
ചെലവാക്കിയിട്ടുണ്ട്
; ഇനം
തിരിച്ചുള്ള
വിശദവിവരം
നല്കുമോ ;
(സി)
റേഷന്‍
വ്യാപാരികള്‍ക്ക്
അതിനായി
പണം മുന്‍കൂറായിട്ടാണോ
നല്കുന്നത്
; ഇതു
പ്രകാരമല്ലെങ്കില്‍
എത്ര രൂപ
റേഷന്‍
വ്യാപാരികള്‍ക്ക്
നല്കാനുണ്ട്
? |
4607 |
2
രൂപ
നിരക്കില്‍
അരി
വിതരണം
ശ്രീമതി
കെ.എസ്.
സലീഖ
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍
ഒരു
കിലോഗ്രാംഅരിക്ക്
രണ്ട്
രൂപ
നിരക്കില്‍
എത്ര
കുടുംബത്തിന്
നല്‍കിവന്നിരുന്നതായി
വെളിപ്പെടുത്തുമോ;
(ബി)
മുന്‍
സര്‍ക്കാര്‍
രണ്ട്
രൂപയ്ക്ക്
ഒരു
കിലോഗ്രാം
അരി നല്‍കുന്ന
പദ്ധതിയില്‍
ഏതെല്ലാം
വിഭാഗങ്ങളെ
ഉള്‍പ്പെടുത്തിയിരുന്നു? |
4608 |
റേഷന്‍
കാര്‍ഡ്
പരിഷ്ക്കരണം
ശ്രീ.
വി. ഡി.
സതീശന്‍
ശ്രീ.റ്റി.
എന്‍.
പ്രതാപന്‍
ശ്രീ.
വര്‍ക്കല
കഹാര്‍
ശ്രീ.
ഡൊമിനിക്
പ്രസന്റേഷന്‍
(എ)
റേഷന്‍
കാര്‍ഡുകള്‍
പരിഷ്ക്കരിക്കുന്നതിന്
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
കുറ്റമറ്റതും
ആധികാരികവുമായ
ബയോമെട്രിക്
ഐഡന്റിഫിക്കേഷന്‍
ഉള്‍ക്കൊള്ളിച്ച്
പുതിയ
റേഷന്‍
കാര്‍ഡുകള്‍
നല്‍കാന്‍
സംവിധാനം
ഏര്‍പ്പെടുത്തുമോ;
(സി)
ഇതിനായി
എന്തെല്ലാം
നടപടികളാണ്
കൈക്കൊള്ളാനുദ്ദേശിക്കുന്നത്;
(ഡി)
ഈ
കാര്‍ഡുകള്‍
എന്ന്
നിലവില്‍
വരുമെന്നാണ്
കണക്കാക്കപ്പെട്ടിട്ടുള്ളത്? |
4609 |
റേഷന്‍
കാര്‍ഡ്
പരിഷ്ക്കരണം
ശ്രീ.
വി. ഡി.
സതീശന്‍
,,
റ്റി.
എന്‍.
പ്രതാപന്‍
,,
വര്‍ക്കല
കഹാര്‍
,,
ഡൊമിനിക്
പ്രസന്റേഷന്‍
(എ)
റേഷന്‍
കാര്‍ഡുകള്‍
പരിഷ്ക്കരിക്കുന്നതിന്
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
കുറ്റമറ്റതും
ആധികാരികവുമായ
ബയോമെട്രിക്
ഐഡന്റിഫിക്കേഷന്‍
ഉള്‍ക്കൊള്ളിച്ച്
പുതിയ
റേഷന്‍
കാര്‍ഡുകള്‍
നല്‍കാന്‍
സംവിധാനം
ഏര്‍പ്പെടുത്തുമോ;
(സി)
ഇതിനായി
എന്തെല്ലാം
നടപടികളാണ്
കൈക്കൊള്ളാനുദ്ദേശിക്കുന്നത്;
(ഡി)
ഈ
കാര്‍ഡുകള്‍
എന്ന്
നിലവില്‍
വരുമെന്നാണ്
കണക്കാക്കപ്പെട്ടിട്ടുള്ളത്? |
4610 |
ബി.പി.എല്‍.
കാര്‍ഡുടമകള്‍ക്കുള്ള
അരിവിതരണം
ശ്രീ.
ഇ.പി.
ജയരാജന്‍
(എ)
സംസ്ഥാനത്ത്ദാരിദ്യ്ര
രേഖയ്ക്ക്
താഴെയുള്ള
എത്ര
കുടുംബങ്ങളുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
എത്ര
കുടുംബങ്ങള്‍ക്ക്
ബി.പി.എല്‍.
റേഷന്‍കാര്‍ഡ്
നല്‍കിയിട്ടുണ്ട്;
(സി)
ഇത്രയും
ബി.പി.എല്‍.
റേഷന്‍കാര്‍ഡുടമകള്‍ക്ക്
പ്രതിമാസം
25 കിലോഗ്രാം
അരി ഒരു
രൂപാ
നിരക്കില്‍
നല്‍കുന്നതിന്
എത്ര
കിലോഗ്രാം
അരി
വേണമെന്നാണ്
കണക്കാക്കിയിട്ടുള്ളത്;
(ഡി)
2011 ആഗസ്റ്
27 മുതല്‍
സെപ്തംബര്‍
30 വരെ
എത്ര
കിലോഗ്രാം
അരി ഈ
പദ്ധതിമുഖേന
വിതരണം
ചെയ്യുവാന്‍
റേഷന്‍കടകളില്‍
എത്തിച്ചുവെന്ന്
വ്യക്തമാക്കുമോ? |
4611 |
ബി.പി.എല്‍/എ.എ.വൈ
റേഷന്‍
കാര്‍ഡുകള്‍
ശ്രീ.
ഹൈബി
ഈഡന്‍
(എ)
സര്‍ക്കാര്‍
അര്‍ദ്ധ
സര്‍ക്കാര്‍,
സഹകരണസംഘം
ജീവനക്കാര്‍ക്ക്
ബി.പി.എല്‍,
എ.എ.വൈ
റേഷന്‍
കാര്‍ഡുകള്‍
അനുവദിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത
റേഷന്‍
കാര്‍ഡുകള്‍
ലഭിച്ച
ജീവനക്കാരുടെ
ജില്ല
തിരിച്ചുള്ള
വിശദവിവരം
ലഭ്യഭമാക്കാമോ;
(സി)
ബി.പി.എല്‍/എ.എ.വൈ
ലിസ്റില്‍
ഉള്‍പ്പെട്ടിട്ടുള്ള
അനര്‍ഹരായവരെ
ഒഴിവാക്കാന്‍
നടപടി
സ്വീകരിക്കുമോ
?
|
4612 |
കയര്‍-
മത്സ്യബന്ധന
തൊഴിലാളികള്‍ക്ക്
ഒരു
രൂപയ്ക്ക്
അരി
ശ്രീ.
ജി. സുധാകരന്‍
(എ)
എ.
പി. എല്‍.,
ബി. പി.
എല്‍.
വ്യത്യാസമില്ലാതെ
കയര്‍, മത്സ്യബന്ധന
മേഖലയിലെ
തൊഴിലാളികള്‍ക്കുകൂടി
ഒരു രൂപ
നിരക്കില്‍
അരി നല്‍കാന്‍
നടപടി
സ്വീകരിക്കുമോ;
(ബി)
തൊഴിലുറപ്പു
പദ്ധതിയില്‍
അംഗങ്ങളായിട്ടുള്ള
മുഴുവന്‍
പേര്‍ക്കും
ഒരു രൂപ
നിരക്കില്‍
അരി നല്‍കുന്നുണ്ടോ;
ഇല്ലെങ്കില്‍
അതിനുള്ള
നടപടി
സ്വീകരിക്കുമോ? |
4613 |
ഹോട്ടലുകളിലെ
ഭക്ഷണസാധനങ്ങളുടെ
പരിശോധന
ശ്രീമതി
പി. അയിഷാ
പോറ്റി
(എ)
സംസ്താനത്ത്
ഹോട്ടലുകള്‍ക്ക്
ഗ്രേഡിംഗ്
ഏര്‍പ്പെടുത്തുന്നതിനുള്ള
നടപടിക്രമങ്ങള്‍
ഏതു
ഘട്ടത്തിലാണ്;
(ബി)
ഹോട്ടലുകളിലെ
ഭക്ഷണസാധനങ്ങള്‍
ലാബു കളില്‍
പരിശോധിക്കുന്നതിനായി
എന്തെല്ലാം
നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ
? |
4614 |
ഭക്ഷ്യവസ്തുക്കളിലെ
മായം
ചേര്‍ക്കല്‍
ശ്രീ.
ഇ. ചന്ദ്രശേഖരന്‍
,,
പി. തിലോത്തമന്‍
ശ്രീമതി
ഗീതാ
ഗോപി
ശ്രീ.
ജി.എസ്.
ജയലാല്‍
(എ)
ഭക്ഷ്യവസ്തുക്കളിലെ
മായം
ചേര്‍ക്കല്‍
കണ്ടുപിടിക്കുന്നതിനും
തടയുന്നതിനും
എന്തെല്ലാം
സംവിധാനങ്ങളുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഫുഡ്
സേഫ്റ്റി
ആന്റ്
സ്റാന്റേര്‍ഡ്
ആക്ട്
പ്രകാരമുള്ള
പരിശോധനകള്‍
നടക്കാറുണ്ടോ;
ഉണ്ടെങ്കില്‍
പരിശോധകര്‍
പിടിച്ചെടുക്കുന്ന
ഭക്ഷ്യസാധനങ്ങള്‍
ഏതെല്ലാം
തരത്തിലുള്ള
പരിശോധനകള്‍ക്ക്
വിധേയമാക്കാറുണ്ടെന്നും
പരിശോധനാ
റിപ്പോര്‍ട്ടുകളുടെ
വെളിച്ചത്തില്‍
സ്വീകിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമാണെന്നും
വിശദമാക്കുമോ? |
4615 |
കാര്യക്ഷമമായ
ഭക്ഷ്യവിതരണംശ്രീ.
ഡൊമിനിക്
പ്രസന്റേഷന്‍
,,
വര്‍ക്കല
കഹാര്‍
,,
കെ. ശിവദാസന്‍
നായര്‍
,
അന്‍വര്‍
സാദത്ത്
(എ)
ലക്ഷ്യമിട്ട
ഭക്ഷ്യവിതരണം
ഉറപ്പാക്കുന്നതിനും
വിതരണ
ചോര്‍ച്ച
തടയുന്നതിനും
എന്തെല്ലാം
കര്‍മ്മപരിപാടികളാണ്
കൈക്കൊണ്ടിട്ടുളളത്;
(ബി)
പ്രസ്തുത
ലക്ഷ്യം
കൈവരിക്കുന്നതിനായി
പ്രാദേശിക
ഭക്ഷ്യ
ഉപദേശക
വിജിലന്‍സ്
കമ്മിറ്റികള്‍
ശക്തിപ്പെടുത്താന്‍
നടപടി
സ്വീകരിക്കുമോ;
(സി)
അതിനായി
ഇതുവരെ
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നു
വ്യക്തമാക്കുമോ? |
4616 |
ഭക്ഷ്യവിതരണരംഗത്തെ
പരിശോധനകള്‍
ശ്രീ.
ബെന്നി
ബെഹനാന്‍
,,
സണ്ണി
ജോസഫ്
,,
ലൂഡി
ലൂയിസ്
,,
പി. എ.
മാധവന്‍
(എ)
ഭക്ഷ്യവിതരണരംഗത്തെ
പരിശോധനകള്‍
കാര്യക്ഷമവും
കുറ്റമറ്റതുമാക്കുന്നതിന്റെ
ഭാഗമായി
നടത്തിവരുന്ന
കര്‍മ്മ
പരിപാടികള്‍
എന്തെല്ലാമാണ്;
(ബി)
ഇതിനായി
സിവില്‍
സപ്ളൈസ്
വകുപ്പിന്
കൂടുതല്‍
വാഹന
സൌകര്യവും
ഭൌതിക
സാഹചര്യങ്ങളും
ലഭ്യമാക്കാന്‍
നടപടി
സ്വീകരിക്കുമോ;
(സി)
ഇതിനായി
കേന്ദ്ര
സഹായം
അഭ്യര്‍ത്ഥിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
അതിന്മേല്‍
കേന്ദ്ര
ഗവണ്‍മെന്റ്
സമീപനം
എന്താണ്;
വിശദമാക്കുമോ? |
4617 |
സ്കൂള്‍
വിദ്യാര്‍ത്ഥികള്‍ക്ക്
സൌജന്യമായി
അരി
ശ്രീ.
ബാബു
എം. പാലിശ്ശേരി
(എ)
ഓണക്കാലത്ത്
സ്കൂള്‍
വിദ്യാര്‍ത്ഥികള്‍ക്ക്
5 കിലോ
അരി
സൌജന്യമായി
നല്‍കാന്‍
തീരുമാനിച്ചിരുന്നുവോ;
(ബി)
എങ്കില്‍
എന്നാണ്
ഇത്
കൊടുത്തു
തുടങ്ങിയത്;
മുന്‍
വര്‍ഷങ്ങളില്‍
ചെയ്തത്
പോലെ
ഓണത്തിന്
മുമ്പ്
അരി
വിതരണം
ചെയ്യാന്‍
കഴിയാതെ
പോയതിന്റെ
കാരണം
എന്തൊക്കെയാണ്;
വിശദാംശം
വ്യക്തമാക്കുമോ? |
4618 |
മള്‍ട്ടി
നാഷണല്‍
കമ്പനികളുടെ
കടന്നുകയറ്റം
ശ്രീ.
എം. ഹംസ
(എ)
സിവില്‍
സപ്ളൈസ്
കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനം
കാര്യക്ഷമമല്ല
എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
കാര്യക്ഷമമാക്കുന്നതിനായി
എന്തെല്ലാം
നടപടികള്‍
സ്വീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
കഴിഞ്ഞ
5 വര്‍ഷക്കാലം
മാര്‍ക്കറ്റ്
ഇന്റര്‍വെന്‍ഷന്‍
നടത്തുന്നതിനായി
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചു
എന്നും
അതിനായി
എത്ര തുക
ചെലവഴിച്ചു
എന്നും
വ്യക്തമാക്കുമോ;
(സി)
മള്‍ട്ടിനാഷണല്‍
കമ്പനികളുടെ,
ചെറുകിട
വ്യാപാരരംഗത്തേയ്ക്കുള്ള
കടന്നുകയറ്റം
തടയുന്നതിനായി
സിവില്‍
സപ്ളൈസ്
കോര്‍പ്പറേഷന്‍
എന്തെല്ലാം
നടപടികള്‍
സ്വീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദീകരിക്കുമോ? |
4619 |
ആലപ്പുഴ
ജില്ലയിലെ
നെല്ല്
സംഭരണം
ശ്രീ.
ജി. സുധാകരന്‍
(എ)
ആലപ്പുഴ
ജില്ലയില്‍
നെല്ല്
സംഭരണം
ആരംഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്നു
മുതല്‍ക്ക്
നെല്ല്
സംഭരണം
തുടങ്ങാന്‍
കഴിയുമെന്നറിയിക്കുമോ;
(ബി)
ഉല്പാദിപ്പിക്കുന്ന
മുഴുവന്‍
നെല്ലും
സമയബന്ധിതമായി
സംഭരിച്ച്
കര്‍ഷകര്‍ക്ക്
ഉടനടി
വില നല്‍കാന്‍
നടപടി
സ്വീകരിക്കുമോ;
(സി)
നെല്ല്
സംഭരണത്തിനായി,
സിവില്‍
സപ്ളൈസ്
കോര്‍പ്പറേഷന്റെ
ആഭിമുഖ്യത്തില്‍
ഒരു
സയന്റിഫിക്
ഗോഡൌണ്‍
ആലപ്പുഴയില്‍
ആരംഭിക്കുവാന്‍
നടപടി
സ്വീകരിക്കുമോ;
(ഡി)
സിവില്‍
സപ്ളൈസ്
കോര്‍പ്പറേഷന്റെ
ആഭിമുഖ്യത്തില്‍
ഒരു
മോഡേണ്‍
റൈസ്
മില്ല്
സ്ഥാപിക്കുവാനും
ജില്ലയില്‍
നിന്ന്
സംഭരിക്കുന്ന
നെല്ല്
കേന്ദ്ര
സര്‍ക്കാരിന്റെ
സഹായത്തോടെ
പൊതുവിതരണ
ശൃംഖല
വഴി
കുത്തരിയായി
വിതരണം
ചെയ്യുവാനും
നടപടി
സ്വീകരിക്കുമോ
? |
4620 |
പാലക്കാട്
ജില്ലയിലെ
നെല്ല്
സംഭരണം
ശ്രീ.
എം. ചന്ദ്രന്‍
(എ)
പാലക്കാട്
ജില്ലയില്‍
കഴിഞ്ഞവര്‍ഷവും
ഈ വര്‍ഷവും
ഒന്നാം
വിളയ്ക്ക്
എത്ര ടണ്‍
നെല്ലാണ്
സംഭരിച്ചതെന്ന്
വ്യക്തമാക്കുമോ;
(ബി)
സംഭരണത്തില്‍
കുറവ്
വന്നിട്ടുണ്ടെങ്കില്‍
അതിനുള്ള
കാരണം
വ്യക്തമാക്കുമോ? |
4621 |
അവശ്യ
സാധനങ്ങളുടെ
ലഭ്യത
ശ്രീ.
തേറമ്പില്‍
രാമകൃഷ്ണന്‍
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
കെ. ശിവദാസന്‍
നായര്‍
,,
പി.സി.
വിഷ്ണുനാഥ്
(എ)
അവശ്യ
സാധനങ്ങളുടെ
ലഭ്യതയും
വിതരണവും
ഉറപ്പാക്കുന്നതിനായി
എന്തെല്ലാം
നടപടികളാണ്
കൈക്കൊണ്ടിട്ടുളളത്;
(ബി)
നിലവിലുള്ള
നിയമങ്ങള്‍
കാലോചിതമയി
പരിഷ്ക്കരിക്കുമോ;
(സി)
എങ്കില്‍
അതിനായി
എന്തെല്ലാം
നടപടികളാണ്
കൈക്കൊള്ളാനുദ്ദേശിക്കുന്നത്
എന്ന്
വെളിപ്പെടുത്തുമോ
? |
4622 |
ബയോമെട്രിക്
റേഷന്‍
കാര്‍ഡുകള്‍
ശ്രീ.
എം. വി.
ശ്രേയാംസ്
കുമാര്‍
(എ)
ഒരു
വര്‍ഷത്തെ
കര്‍മ്മ
പരിപാടിയില്‍
ഉള്‍പ്പെടുത്തി
പൊതുവിതരണ
സംവിധാനം
ശക്തിപ്പെടുത്താന്‍
പ്രത്യേക
പദ്ധതി
ആവിഷ്ക്കരിക്കുന്നുണ്ടോ
; എങ്കില്‍
വിശദാംശം
വെളിപ്പെടുത്തുമോ
;
(ബി)
ബയോമെട്രിക്
റേഷന്‍
കാര്‍ഡുകള്‍
തയ്യാറാക്കുന്നതു
സംബന്ധിച്ച
നിലപാട്
വ്യക്തമാക്കുമോ
? |
4623 |
റേഷന്‍
കാര്‍ഡില്‍
തിരുത്തല്‍
ശ്രീ.
പി. തിലോത്തമന്‍
(എ)
റേഷന്‍
കാര്‍ഡില്‍
എ.പി.എല്‍.
എന്നു
തെറ്റായി
രേഖപ്പെടുത്തുകയും
ഗ്രാമവികസന
വകുപ്പ്
തയ്യാറാക്കിയ
ബി.പി.എല്‍.
അര്‍ഹതാ
ലിസ്റില്‍
ഉള്‍പ്പെടുകയും
ചെയ്ത
കുടുംബങ്ങളുടെ
റേഷന്‍
കാര്‍ഡില്‍
ബി.പി.എല്‍.
എന്നു
തിരുത്തി
നല്‍കുന്നതിന്
നിലവിലുള്ള
തടസ്സം
എന്താണെന്ന്
വിശദമാക്കുമോ;
(ബി)
എ.പി.എല്‍.
എന്നു
തെറ്റായി
രേഖപ്പെടുത്തിയതിനാല്‍
ആനുകൂല്യങ്ങള്‍
നഷ്ടമാകുന്നു
എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഈ
പ്രശ്നം
അടിയന്തിരമായി
പരിഹരിക്കാന്‍
എന്തു
നടപടിയാണ്
സ്വീകരിക്കുന്നതെന്ന്
അറിയിക്കുമോ;
(ഡി)
റേഷന്‍
കാര്‍ഡില്‍
പ്രസ്തുത
തിരുത്തല്‍
വരുത്തുന്നതിന്
അപേക്ഷ
നല്‍കിയിട്ടും
തിരുത്തി
നല്‍കുന്നതിനുള്ള
തടസ്സമെന്താണ്;
(ഇ)
അര്‍ഹരായ
എല്ലാവരുടെയും
റേഷന്‍
കാര്‍ഡുകളില്‍
ആവശ്യമായ
തിരുത്തലുകള്‍
വരുത്തുന്നതിന്
ജില്ലാ
കളക്ടര്‍ക്കും,
ജില്ലാ
സപ്ളൈ
ഓഫീസര്‍ക്കും
നിര്‍ദ്ദേശം
നല്‍കി
ഉത്തരവിറക്കുമോ? |
4624 |
ചടയമംഗലം
തേവന്നൂര്‍
കവലയ്ക്കപ്പച്ചയില്‍
പുതിയ
റേഷന്‍കട
ശ്രീ.മുല്ലക്കര
രത്നാകരന്‍
(എ)
ചടയമംഗലം
ഇളമാട്
പഞ്ചായത്തില്‍
തേവന്നൂര്‍-കവലയ്ക്കപച്ച
കേന്ദ്രമാക്കി
പുതിയ
റേഷന്‍കട
അനുവദിക്കുന്നകാര്യം
പരിഗണിക്കുമോ
;
(ബി)
2011-2012 വര്‍ഷം
തന്നെ
പ്രസ്തുത
പുതിയ
റേഷന്‍
കടയ്ക്കുള്ള
അനുവാദം
നല്‍കുമോ
? |
4625 |
റേഷന്‍കടവഴിയുള്ള
ഭക്ഷ്യവസ്തുക്കളുടെ
ഗുണനിലവാരം
ശ്രീ.മുല്ലക്കര
രത്നാകരന്‍
(എ)
റേഷന്‍കടകള്‍
വഴി
വിതരണം
ചെയ്യുന്ന
ഭക്ഷ്യവസ്തുക്കളുടെ
ഗുണനിലവാരം
ഉറപ്പാക്കാന്‍
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ
;
(ബി)
ഇക്കഴിഞ്ഞ
ഓണക്കാലത്ത്
റേഷന്‍
കടകള്‍
വഴി എത്ര
പഞ്ചസാരയാണ്
വിതരണം
ചെയ്തതെന്ന്
വെളിപ്പെടുത്താമോ
? |
4626 |
ചാലക്കുടി
അടിച്ചിലിയില്‍
മാവേലി
സ്റോര്‍
ശ്രീ.ബി.ഡി.ദേവസ്സി
(എ)
അര്‍ഹരായ
മുഴുവന്‍
പേര്‍ക്കും
ബി.പി.എല്‍.കാര്‍ഡുകള്‍
നല്‍കാന്‍
നടപടി
സ്വീകരിക്കുമോ
;
(ബി)
ചാലക്കുടി
അടിച്ചിലിയില്‍
പുതിയ
മാവേലി
സ്റോര്‍
ആരംഭിക്കാന്‍
നടപടി
സ്വീകരിയ്ക്കുമോ
എന്ന്
വ്യക്തമാക്കാമോ
;
(സി)
സപ്ളൈകോയുടെ
കീഴില്‍
ചാലക്കുടി
മണ്ഡലത്തില്‍
എല്‍.പി.ജി.ഔട്ട്ലെറ്റ്,
പെട്രോള്‍
പമ്പ്, ഹൈപ്പര്‍
മാര്‍ക്കറ്റ്
എന്നിവ
അനുവദിക്കാന്‍
നടപടി
സ്വീകരിയ്ക്കുമോ
? |
4627 |
സപ്ളൈകോയിലെ
സബ്സിഡി
ശ്രീ.
കെ. കുഞ്ഞിരാമന്‍
(തൃക്കരിപ്പൂര്‍)
,,
കോലിയക്കോട്
എന്‍. കൃഷ്ണന്‍നായര്‍
ശ്രീമതി
കെ.എസ്.സലീഖ
,,
കെ.കെ.
ലതിക
(എ)
സപ്ളൈകോയിലൂടെ
ഭക്ഷ്യവസ്തുക്കളുടെ
വില
കുറച്ച്
നല്‍കുന്നതിന്
പ്രതിമാസം
ശരാശരി
എന്തു
തുക
ചെലവഴിക്കുന്നുണ്ട്;
(ബി)
കഴിഞ്ഞ
നാലു
മാസം
സപ്ളൈകോവിന്
സബ്സിഡി
നല്‍കിയ
ഇനത്തില്‍
ചെലവായ
തുക എത്ര ;
മുന്‍
സര്‍ക്കാരിന്റെ
കാലയളവില്‍
മൊത്തം
എന്തു
തുക
സപ്ളൈകോവിന്
നല്‍കുകയുണ്ടായി;
(സി)
സപ്ളൈകോ
വിതരണം
ചെയ്തുവരുന്ന
ഭക്ഷ്യവസ്തുക്കളില്‍
വാങ്ങുന്ന
വിലയേക്കാള്‍കൂടിയ
നിരക്കില്‍
വില്‍ക്കുന്നവ
ഏവ; മാര്‍ജിന്‍
എത്ര; അതേ
വിലയ്ക്ക്
വില്‍ക്കുന്നവ
ഏവ? |
4628 |
ആയൂരില്‍
മാവേലി
മെഡിക്കല്‍
സ്റോര്‍
ശ്രീ.
കെ. രാജു
(എ)
പുനലൂര്‍
മണ്ഡലത്തില്‍പ്പെട്ട
ആയൂരില്‍
മാവേലി
മെഡിക്കല്‍
സ്റോര്‍
അനുവദിക്കുന്നതിനുള്ള
നടപടികള്‍
ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
മാവേലി
മെഡിക്കല്‍
സ്റോര്‍
അനുവദിക്കുന്നതിനുള്ള
അടിയന്തിര
നടപടികള്‍
സ്വീകരിക്കുമോ? |
4629 |
ന്യായവില
മരുന്നുഷോപ്പുകള്‍
ശ്രീ.
കെ. രാധാകൃഷ്ണന്‍
(എ)
സിവില്‍
സപ്ളൈസ്
വകുപ്പിന്റെ
കീഴില്‍
എത്ര
ന്യായവില
മരുന്നുഷോപ്പുകള്‍
നടത്തുന്നുണ്ടെന്ന്
വ്യക്തമാക്കുമോ
;
(ബി)
സ്വകാര്യ
മെഡിക്കല്‍
സ്റോറുകള്‍
അമിതമായ
വില
ഈടാക്കുന്ന
സാഹചര്യത്തില്‍
കമ്മ്യൂണിറ്റി
ഹെല്‍ത്ത്
സെന്റര്‍
മുതല്‍
എല്ലാ
ആശുപത്രികളോടുംചേര്‍ന്ന്
ന്യായവില
മരുന്ന്
ഷോപ്പുകള്‍
ആരംഭിക്കുവാന്‍
നടപടികള്‍
സ്വികരിക്കുമോ
? |
4630 |
കാസര്‍ഗോഡ്
മലയോര
മേഖലയില്‍
സഞ്ചരിക്കുന്ന
മാവേലി
സ്റോര്‍
ശ്രീ.
കെ. കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)
കാസര്‍ഗോഡ്
ജില്ലയിലെ
മലയോര
മേഖല
കേന്ദ്രീകരിച്ച്
സഞ്ചരിക്കുന്ന
മാവേലി
സ്റോര്‍
ആരംഭിക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ? |
4631 |
മാവേലി
ശബരി
സ്റോറുകള്‍
ശ്രീമതി
കെ. കെ.
ലതിക
(എ)
മാവേലി
സ്റോറുകളും
ശബരി
സ്റോറുകളും
അനുവദിക്കുന്നതിന്റെ
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സ്റോറുകള്‍
തുടങ്ങുന്നതിന്
ഗ്രാമപഞ്ചായത്തുകള്‍
എന്തൊക്കെ
കാര്യങ്ങളാണ്
ചെയ്യേണ്ടതെന്ന്
വ്യക്തമാക്കുമോ? |
4632 |
ചിറക്കര,
ആദിച്ചനെല്ലൂര്‍
ഗ്രാമപഞ്ചായത്തുകളില്‍
സപ്ളൈകോ
മാവേലിസ്റോറുകള്‍
ശ്രീ.
ജി. എസ്.
ജയലാല്‍
(എ)
ചാത്തന്നൂര്‍
നിയോജക
മണ്ഡലത്തിലെ
ചിറക്കര,
ആദിച്ചനെല്ലൂര്‍
എന്നീ
ഗ്രാമപഞ്ചായത്തുകളില്‍
പുതുതായി
ഓരോ
സപ്ളൈകോ
മാവേലി
സ്റോറുകള്‍
കൂടി
അനുവദിക്കണമെന്ന്
ആവശ്യപ്പെട്ട്
നിവേദനം
ലഭിച്ചിരുന്നുവോ
;
(ബി)
എങ്കില്‍
അതിന്മേല്‍
എന്തു
നടപടി
സ്വീകരിച്ചു
എന്ന്
വ്യക്തമാക്കുമോ
? |
4633 |
മാവേലി
സ്റോറുകള്‍വഴി
വിതരണം
ചെയ്യുന്ന
സാധനങ്ങളുടെ
ഗുണനിലവാരം
ശ്രീ.
ബാബു
എം. പാലിശ്ശേരി
(എ)
2011 ആഗസ്റ്,
സെപ്റ്റംബര്‍
മാസങ്ങളില്‍
മാവേലി
സ്റോറുകള്‍
വഴി
വിതരണം
ചെയ്ത
പയറുവര്‍ഗ്ഗങ്ങള്‍
എവിടെ
നിന്നാണ്
വാങ്ങിയത്;
(ബി)
അവ
ഓരോന്നും
എത്ര ടണ്‍
വീതമാണ്
വാങ്ങിയത്;
(സി)
പ്രസ്തുത
മാസങ്ങളില്‍
വിതരണം
ചെയ്ത
പയറുവര്‍ഗ്ഗങ്ങള്‍
ഗുണനിലവാരമില്ലാത്തതാണെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
സിവില്‍
സപ്ളൈസ്
കോര്‍പ്പറേഷന്‍
വാങ്ങുന്ന
സാധനങ്ങളുടെ
ഗുണമേന്മ
പരിശോധിക്കേണ്ട
ഉദ്യോഗസ്ഥന്‍
ആരാണ്;
(ഇ)
ഗുണനിലവാരം
ഉറപ്പുവരുത്തുന്നതിന്
കര്‍ശന
നടപടി
സ്വീകരിക്കുമോ;
എങ്കില്‍
വിശദാംശം
വ്യക്തമാക്കുമോ? |
4634 |
സബ്
രജിസ്ട്രാര്‍
ഓഫീസുകളുടെ
കമ്പ്യൂട്ടര്‍വല്‍ക്കരണം
ശ്രീ.
ജോസഫ്
വാഴക്കന്‍
,,
പാലോട്
രവി
,,
ഷാഫി
പറമ്പില്‍
,,
എം. പി.
വിന്‍സെന്റ്
(എ)
സബ്
രജിസ്ട്രാര്‍
ഓഫീസുകള്‍
കമ്പ്യൂട്ടര്‍വല്‍ക്കരിക്കുന്നതിനുള്ള
നടപടികള്‍
എവിടെവരെയായി
എന്നു
വ്യക്തമാക്കുമോ
;
(ബി)
ആധാരങ്ങളുടെ
രജിസ്ട്രേഷന്‍
സംബന്ധമായ
വിവരങ്ങള്‍
ഇന്റര്‍നെറ്റില്‍
ലഭ്യമാക്കുന്നതിന്
പദ്ധതിയുണ്ടോ
; വിശദമാക്കുമോ
;
(സി)
ആധാര്‍
തിരിച്ചറിയല്‍
കാര്‍ഡ്
പദ്ധതിയുമായി
ബന്ധപ്പെടുത്താവുന്ന
രീതിയില്‍
പ്രസ്തുത
പദ്ധതി
ആവിഷ്ക്കരിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ
? |
4635 |
രജിസ്ട്രേഷന്‍
വകുപ്പിലെ
പ്രൊമോഷന്‍
ശ്രീ.
കെ. അജിത്
(എ)
രജിസ്ട്രേഷന്‍
വകുപ്പില്‍
യു.ഡി.
ക്ളാര്‍ക്ക്
തസ്തികയിലേയ്ക്കുള്ള
ഈ വര്‍ഷത്തെ
പ്രൊമോഷന്‍
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
കാരണം
വ്യക്തമാക്കുമോ;
(സി)
രജിസ്ട്രേഷന്‍
വകുപ്പില്‍
മറ്റേതെങ്കിലും
തസ്തികയില്‍
പ്രൊമോഷന്‍
നടപടികള്‍
നടപ്പിലാക്കാത്തതായിട്ടുണ്ടോ? |
4636 |
രജിസ്ട്രേഷന്‍
വകുപ്പില്‍
യു.ഡി.
ക്ളാര്‍ക്ക്
തസ്തികയിലെ
പൊതു
സ്ഥലം
മാറ്റം
ശ്രീ.
കെ. അജിത്
(എ)
രജിസ്ട്രേഷന്‍
വകുപ്പില്‍
യു.ഡി.
ക്ളാര്‍ക്ക്
തസ്തികയില്‍
ഈ വര്‍ഷം
പൊതു
സ്ഥലംമാറ്റം
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
ആയതിന്റെ
കാരണം
വ്യക്തമാക്കുമോ;
(സി)
സ്ഥലം
മാറ്റം
നടപ്പിലാകാത്തതു
മൂലം
ഉദ്യോഗസ്ഥന്മാര്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
യു.ഡി.
ക്ളാര്‍ക്ക്
തസ്തികയിലെ
പൊതു
സ്ഥലംമാറ്റം
എന്നു
നടപ്പിലാക്കാന്‍
കഴിയുമെന്നു
വ്യക്തമാക്കുമോ? |
4637 |
ആധാരമെഴുത്തുകാര്‍ക്ക്
പെന്‍ഷന്‍
ശ്രീ.
എ.പി.
അബ്ദുള്ളക്കുട്ടി
ആധാരം
എഴുത്തുകാര്‍ക്ക്
പെന്‍ഷന്‍
അനുവദിക്കുന്നതിനുള്ള
നടപടി
സ്വീകരിക്കുമോ? |
4638 |
ആധാരമെഴുത്തുകാര്‍ക്ക്
പെന്‍ഷന്‍
ശ്രീമതി
പി. അയിഷാ
പോറ്റി
ആധാരം
എഴുത്തുകാര്‍ക്ക്
പെന്‍ഷന്‍
ഏര്‍പ്പെടുത്തുന്നകാര്യം
പരിഗണനയില്‍
ഉണ്ടോ; ഇത്
സംബന്ധിച്ച
അടിയന്തിര
നടപടികള്‍
സ്വീകരിക്കുമോ? |