STARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Starred Q & A

KERALA LEGISLATURE - STARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

451

നികുതി പിരിവ്

ശ്രീ. ആര്‍. സെല്‍വരാജ്

ഡോ. ടി.എം. തോമസ് ഐസക്

ശ്രീ. കെ. സുരേഷ് കുറുപ്പ്

ശ്രീ.പി.റ്റി.. റഹീം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് നികുതി പിരിവ് അതിന്റെ സാദ്ധ്യതക്കനുസൃതമായി ഇപ്പോള്‍ നടക്കുന്നില്ലായെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) എങ്കില്‍ നികുതി പിരിവിന്റെ സാദ്ധ്യതയെക്കുറിച്ചും അതിലുണ്ടാകുന്ന കുറവു സംബന്ധിച്ചും നികുതി വകുപ്പ് നടത്തിയ അവലോകനത്തിന്റെയടിസ്ഥാനത്തിലുള്ള നിഗമനം വിശദമാക്കുമോ ;

(സി) ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഓരോ മാസവും നികുതിയിനത്തില്‍ പിരിച്ച തുക വ്യക്തമാക്കുമോ ?

452

ഭൂരേഖകളുടെ ഡിജിറ്റൈസേഷന്‍

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, വര്‍ക്കല കഹാര്‍

,, സണ്ണി ജോസഫ്

,, പാലോട് രവി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍ സപ്ളൈസും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() രജിസ്ട്രാര്‍-സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള ഭൂരേഖകളും ചരിത്ര മൂല്യമുള്ള രേഖകളും ശാസ്ത്രീയമായി സൂക്ഷിക്കുന്നതിന് എന്തെല്ലാം മാര്‍ഗ്ഗങ്ങളാണ് കൈക്കൊണ്ടിട്ടുള്ളത് ;

(ബി) ഈ രേഖകള്‍ ഡിജിറ്റല്‍ ഇമേജിലേയ്ക്കുമാറ്റി സംരക്ഷിക്കാന്‍ പദ്ധതിയുണ്ടോ ;

(സി) എങ്കില്‍ ഇതിനായി എന്തെല്ലാം നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട് ;

(ഡി) എന്തു തുക ചെലവാകും എന്നാണ് കണക്കാക്കിയിട്ടുള്ളത് ?

453

കണ്ണൂര്‍ വിമാനത്താവളത്തിലെ അടിസ്ഥാന സൌകര്യങ്ങള്‍

ശ്രീ. കെ.കെ.നാരായണന്‍

'' .പി.ജയരാജന്‍

ശ്രീമതി കെ.കെ.ലതിക

ശ്രീ.കെ.കുഞ്ഞിരാമന്‍(ഉദുമ)

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് എക്സൈസും തുറമുഖവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() കണ്ണൂര്‍ വിമാനത്താവളത്തില്‍ അടിസ്ഥാന സൌകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ എന്തൊക്കെയാണ് നടപ്പാക്കുന്നതെന്ന് അറിയിക്കുമോ ;

(ബി) ഇതില്‍ ഏതെല്ലാം പദ്ധതികളുടെ നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട് ; അവശേഷിക്കുന്ന ലാന്റ് അക്വസിഷന്‍, ഈ ഇനത്തിലെ കടം, പലിശ, അടിസ്ഥാന സൌകര്യ പദ്ധതികള്‍ ഇവയ്ക്കെല്ലാം കൂടി മൊത്തം എത്ര കോടി രൂപ ആവശ്യമായിരിക്കുന്നു ;

(സി) എന്തു തുക ഈ ഇനത്തില്‍ ബഡ്ജറ്റില്‍ വക കൊള്ളിച്ചിട്ടുണ്ടെന്ന്വ്യക്തമാക്കാമോ ; എയര്‍പോര്‍ട്ടിന്റെ നിര്‍മ്മാണം എപ്പോള്‍ പൂര്‍ത്തിയാക്കുമെന്ന് വ്യക്തമാക്കാമോ ;

(ഡി) ഈ സര്‍ക്കാര്‍ ഇതിനകം എയര്‍പോര്‍ട്ട് കമ്പനിക്ക് എന്തുതുക നല്‍കിയിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ ?

454

ജി.എസ്.ടി

ശ്രീ. സാജു പോള്‍

'' കെ. രാധാകൃഷ്ണന്‍

,, എസ്. രാജേന്ദ്രന്‍

,, രാജു എബ്രഹാം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് ജി.എസ്.ടി. സമ്പ്രദായം നടപ്പിലാക്കുന്നതോടെ അവശ്യസാധനങ്ങളുടെ വിലനിലവാരത്തിലുണ്ടായേക്കാവുന്ന മാറ്റങ്ങള്‍ എന്തെല്ലാ മാണ്;

(ബി) കയറ്റുമതി ചെയ്യുന്ന ഉല്പന്നങ്ങളെ പ്രസ്തുത നികുതി സമ്പ്രദായം എങ്ങനെ ബാധിക്കുമെന്ന് പറയാമോ ?

455

ലോട്ടറി സമ്മാനഘടന

ശ്രീ. വര്‍ക്കല കഹാര്‍

'' റ്റി.എന്‍. പ്രതാപന്‍

,, സി.പി. മുഹമ്മദ്

,, ഡൊമിനിക് പ്രസന്റേഷന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ലോട്ടറി സമ്മാനഘടനയില്‍ മാറ്റം വരുത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) എങ്കില്‍ ഏതു തരത്തിലുള്ള മാറ്റമാണ് വരുത്താന്‍ ഉദ്ദേശിക്കുന്നത്;

(സി) വലിയ സമ്മാന തുകകള്‍ പ്രഖ്യാപിക്കാതെ കൂടുതല്‍പേര്‍ക്ക് കൂടുതല്‍ സമ്മാനം ലഭിക്കുന്ന വിധത്തില്‍ സമ്മാനഘടനയില്‍ മാറ്റം വരുത്തുന്നതിനെക്കുറിച്ച് ആലോചിക്കുമോ;

(ഡി) ഇതു നടപ്പാക്കുന്നതിനു മുമ്പ് ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തുമോ?

456

അനധികൃത രജിസ്ട്രേഷന്‍

ശ്രീ. വി. ചെന്താമരാക്ഷന്‍

'' എം. ചന്ദ്രന്‍

,, കെ. കെ. ജയചന്ദ്രന്‍

,, ബി. ഡി. ദേവസ്സി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍ സപ്ളൈസും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ഭൂമി കൈമാറ്റം രജിസ്റര്‍ ചെയ്യുന്ന ഘട്ടത്തില്‍ അതില്‍ മിച്ചഭൂമി ഇല്ലെന്നുറപ്പാക്കാന്‍ സംവിധാനം നിലവില്‍ ഉണ്ടോ ; വിശദമാക്കാമോ ;

(ബി) മിച്ചഭൂമി അനധികൃതമായി രജിസ്റര്‍ ചെയ്തു കൊടുക്കുന്നതായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ടോ ;

(സി) അട്ടപ്പാടിയില്‍ ഇത്തരത്തിലുള്ള എത്ര രജിസ്ട്രേഷനുകള്‍ നടന്നിട്ടുണ്ട് ;

(ഡി) അനധികൃത രജിസ്ട്രേഷന്‍ നടക്കുന്നില്ലെന്നുറപ്പാക്കാന്‍ എന്ത് നടപടി സ്വീകരിക്കാനാണുദ്ദേശിക്കുന്നത് ?

457

പ്രമാണങ്ങളുടെ ശാസ്ത്രീയ സംരക്ഷണം

ശ്രീ. സി. എഫ്. തോമസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

ഭക്ഷ്യവും സിവില്‍ സപ്ളൈസും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സബ്രജിസ്ട്രാര്‍ ഓഫീസുകളില്‍ പ്രമാണങ്ങള്‍ ശാസ്ത്രീയമായി സൂക്ഷിക്കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തുമോ ;

(ബി) എങ്കില്‍ ഇതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ?

458

റേഷന്‍ സാധനങ്ങള്‍ കരിഞ്ചന്തയില്‍ എത്തുന്നത് തടയാന്‍ നടപടി

ശ്രീ. റ്റി. എന്‍. പ്രതാപന്‍

,, വി. ഡി. സതീശന്‍

,, സി. പി. മുഹമ്മദ്

,, ഡൊമിനിക് പ്രസന്റേഷന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍സപ്ളൈസും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() റേഷന്‍ സാധനങ്ങള്‍ കരിഞ്ചന്തയില്‍ എത്തുന്നത് തടയാന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്;

(ബി) ഗോഡൌണുകളില്‍ നിന്ന് റേഷന്‍ സാധനങ്ങള്‍ കാര്‍ഡുടമകള്‍ക്ക് ലഭിക്കുന്നതു വരെയുള്ള വിവിധ തലങ്ങളില്‍ ഉണ്ടാകുന്ന ക്രമക്കേടുകള്‍ക്ക് പരിഹാരം കാണുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ?

459

ചെക്ക് പോസ്റുകളിലെ എസ്. എം. എസ്. അലര്‍ട്ട് സംവിധാനം

ശ്രീ. കെ. അച്ചുതന്‍

,, കെ. ശിവദാസന്‍ നായര്‍

,, എം. . വാഹീദ്

,, . സി. ബാലകൃഷ്ണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി  സദയം മറുപടി നല്‍കുമോ:

() വ്യാജപേരിലുള്ള ചരക്ക് കൈമാറ്റം തടയാന്‍ എന്തെല്ലാം നടപടികളാണ് ചെക്ക് പോസ്റുകളില്‍ കൈക്കൊള്ളാന്‍ ഉദ്ദേശിക്കുന്നത്;

(ബി) ആയതിലേയ്ക്ക് എസ്. എം. എസ്. അലര്‍ട്ട് സംവിധാനം ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ;

(സി) പ്രസ്തുത സംവിധാനത്തിന്റെ പ്രവര്‍ത്തന രീതി എങ്ങനെ ആയിരിക്കണമെന്നാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

460

നീതിന്യായ സംവിധാനം

ശ്രീ. റ്റി..അഹമ്മദ് കബീര്‍

'' മഞ്ഞളാംകുഴി അലി

,, കെ.എം.ഷാജി

,, അബ്ദുറഹിമാന്‍ രണ്ടത്താണി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവന നിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സാധാരണ ജനങ്ങള്‍ക്ക് ചെലവ് കുറഞ്ഞ രീതിയിലും, വേഗത്തിലും നീതി ലഭിക്കുന്നതിനുവേണ്ടി എന്തൊക്കെ നടപടികളാണ് പുതുതായി സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ;

(ബി) നിലവിലെ നീതിന്യായ സംവിധാനത്തില്‍ എന്തെങ്കിലും പരിഷ്ക്കരണ നടപടികള്‍ ഇതിനായി ഉദ്ദേശിക്കുന്നുണ്ടോ ; എങ്കില്‍ വിശദമാക്കുമോ ;

(സി) നീതിതേടി കോടതികളെ സമീപിക്കുന്നവര്‍ക്ക് നീതിക്കായി വളരെനാള്‍ കാത്തിരിക്കേണ്ടിവരുന്ന അവസ്ഥ ഒഴിവാക്കാന്‍ എന്തെങ്കിലും പുതിയ നടപടികള്‍ പരിഗണനയിലുണ്ടോ ;

(ഡി) ഹൈക്കോടതിയിലും, മറ്റ് സബോര്‍ഡിനേറ്റ് കോടതികളിലും തീര്‍പ്പാകാതെ അവശേഷിക്കുന്ന കിടപ്പുള്ള കേസുകളില്‍ വേഗത്തില്‍ തീര്‍പ്പുണ്ടാക്കുന്നതിന് ഹൈക്കോടതി ചീഫ് ജസ്റീസുമായി കൂടിയാലോചിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ;

() നീതിതേടി ജനങ്ങള്‍ കോടതികളെ സമീപിക്കാന്‍ നിര്‍ബന്ധിതരാക്കുന്ന സാഹചര്യത്തില്‍ ഭരണതലത്തില്‍ പരിഷ്ക്കാരങ്ങള്‍ വരുത്തേണ്ടതിന്റെ ആവശ്യകത പരിശോധിച്ചിട്ടുണ്ടോ ;വിശദമാക്കുമോ ?

461

ഫ്ളാറ്റുകളുടെ രജിസ്ട്രേഷന്‍

ശ്രീ. . റ്റി. ജോര്‍ജ്

'' ജോസഫ് വാഴക്കന്‍

,, ഷാഫി പറമ്പില്‍

,, പി. . മാധവന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍ സപ്ളൈസും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്തെ ബഹുഭൂരിപക്ഷം ഫ്ളാറ്റു കളും വില കുറച്ചാണ് രജിസ്റര്‍ ചെയ്യുന്നത് എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഒരേ തരം ഫ്ളാറ്റുകള്‍ വ്യത്യസ്ത വിലയ്ക്ക് രജിസ്റര്‍ ചെയ്തുവരുന്ന വിവരം പരിശോധിച്ചിട്ടുണ്ടോ;

(സി) ഫ്ളാറ്റുകള്‍ക്ക് ന്യായവില നിശ്ചയിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(ഡി) ഫ്ളാറ്റ് നിര്‍മ്മാണത്തിന് ഭൂഉടമയുമായി ഉടമ്പടി രജിസ്റര്‍ ചെയ്യണമെന്ന് വ്യവസ്ഥ ചെയ്യാന്‍ നടപടി സ്വീകരിക്കുമോ?

462

റേഷന്‍ കടകളിലൂടെ പയറുവര്‍ഗ്ഗങ്ങളും സുഗന്ധ വ്യഞ്ജനങ്ങളും

ശ്രീ. സി. ദിവാകരന്‍

,, വി.ശശി

,, കെ. രാജു

,, ജി.എസ്. ജയലാല്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍ സപ്ളൈസും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() റേഷന്‍ കടകളിലൂടെ പയറുവര്‍ഗ്ഗങ്ങളും സുഗന്ധവ്യഞ്ജനങ്ങളും വിതരണം ചെയ്യുന്നതിനായി കേന്ദ്ര സര്‍ക്കാരിന് പദ്ധതി സമര്‍പ്പിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്നാണ് ;

(ബി) ഈ പദ്ധതിക്ക് എത്ര രൂപയുടെ കേന്ദ്രസഹായമാണ് ആവശ്യപ്പെട്ടിരുന്നത്; പ്രസ്തുത സഹായം അനുവദിച്ചിട്ടുണ്ടോ;ഇല്ലെങ്കില്‍ ആയത് നല്‍കാന്‍ കഴിയില്ലെന്നുളള വിവരം ലഭിച്ചിട്ടുണ്ടോ; എങ്കില്‍ ഈ പദ്ധതിക്ക് അംഗീകാരം ലഭിക്കാതിരുന്നതിനുളള കാരണം വ്യക്തമാക്കുമോ?

463

ഭക്ഷ്യ ഗോഡൌണുകളില്‍ കീടനാശിനി പ്രയോഗം

ശ്രീ. എസ്. ശര്‍മ്മ

'' കെ.കെ. ജയചന്ദ്രന്‍

,, ബി. സത്യന്‍

,, രാജു എബ്രഹാം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍ സപ്ളൈസും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, സംസ്ഥാന വെയര്‍ ഹൌസിംഗ് കോര്‍പ്പറേഷന്‍ തുടങ്ങിയ ഗോഡൌണുകളില്‍ ഭക്ഷ്യവസ്തുക്കള്‍ കേടുകൂടാതെ സൂക്ഷിക്കുന്നതിന് കീടനാശിനികള്‍ പ്രയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(സി) മാരകമായ കീടനാശിനികള്‍ നിശ്ചിത അളവില്‍ കവിഞ്ഞ് പ്രയോഗിക്കുന്നതിലൂടെയുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് പരിശോധിച്ചിട്ടുണ്ടോ;

(ഡി) പ്രസ്തുത പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

464

എയര്‍ ഇന്ത്യാ സര്‍വ്വീസുകള്‍

ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍

'' .പി. ജയരാജന്‍

,, പി.റ്റി.. റഹീം

,, വി. ശിവന്‍കുട്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

() എയര്‍ ഇന്ത്യയുടെ അലംഭാവം മൂലം ഗള്‍ഫ് മലയാളികള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) മുന്നറിയിപ്പില്ലാതെ സര്‍വ്വീസ് റദ്ദാക്കുന്നതു മൂലം അവധി കാലാവധി തീരുന്നതിന് മുമ്പായി ജോലിയില്‍ പ്രവേശിക്കാന്‍ കഴിയാതെ വരുന്നതിനാല്‍ ജോലി നഷ്ടപ്പെടുന്നവര്‍ക്ക് തക്കതായ നഷ്ടപരിഹാരം നല്‍കാന്‍ വ്യോമയാന വകുപ്പിനോട് ആവശ്യപ്പെടുമോ ;

(സി) സര്‍വ്വീസുകള്‍ കാര്യക്ഷമമായി നടത്തുന്നതിനും സര്‍വ്വീസുകള്‍ മുന്നറിയിപ്പില്ലാതെ റദ്ദാക്കുന്നത് ഒഴിവാക്കുന്നതിനും അന്യായമായി യാത്രാക്കൂലി ഈടാക്കുന്നത് അവസാനിപ്പിക്കുന്നതിനും കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമോ ?

465

ബജറ്റ് എയര്‍ലൈന്‍സ് സര്‍വ്വീസ്

ശ്രീ. വി.ഡി. സതീശന്‍

'' വി.പി. സജീന്ദ്രന്‍

,, ജോസഫ് വാഴക്കന്‍

,, എം.. വാഹീദ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് എക്സൈസും തുറമുഖവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്തെ എയര്‍പോര്‍ട്ടുകളെ ബന്ധപ്പെടുത്തി ബജറ്റ് എയര്‍ലൈന്‍സ് സര്‍വ്വീസ് ആരംഭിച്ചിട്ടുണ്ടെങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ ;

(ബി) ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഡി.ജി.സി.എ ഉദ്യോഗസ്ഥരുമായി യോഗം വിളിച്ചുചേര്‍ത്തിരുന്നുവോ ; എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ ;

(സി) ബജറ്റ് എയര്‍ലൈന്‍സ് ലാഭകരമായി സര്‍വ്വീസു നടത്തുന്നതിനായി എന്തെങ്കിലും പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ

466

ഫ്ളാറ്റുകള്‍ക്കു ന്യായവില

ശ്രീ. പി. ഉബൈദുള്ള

,, കെ. മുഹമ്മദുണ്ണി ഹാജി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

ഭക്ഷ്യവും സിവില്‍ സപ്ളൈസും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് ഫ്ളാറ്റുകള്‍ ന്യായവില നിശ്ചയിക്കുന്ന കാര്യം പരിഗണനയിലുണ്ടോ .

(ബി) ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ ;

(സി) ഫ്ളാറ്റ് നിര്‍മ്മാണത്തിന് ഭൂവുടമയുമായുള്ള ഉടമ്പടി രജിസ്റര്‍ ചെയ്യണമെന്ന് വ്യവസ്ഥ ചെയ്യുന്ന കാര്യം പരിഗണിക്കുമോ ;

(ഡി) വന്‍കിട ഭൂമി ഇടപാടുകളിലെ രജിസ്ട്രേഷന്‍ തട്ടിപ്പും ഭൂമി വില കുറച്ചു കാട്ടുന്നതും തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമോ?

467

ഗുണ്ടാസംഘങ്ങളും ക്വട്ടേഷന്‍ ക്രിമിനലുകളും

ശ്രീ. ബാബു എം.പാലിശ്ശേരി

'' .കെ.ബാലന്‍

,, കോലിയക്കോട് എന്‍.കൃഷ്ണന്‍ നായര്‍

,, റ്റി.വി.രാജേഷ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

() ഗുണ്ടാസംഘങ്ങളും ക്വട്ടേഷന്‍ ക്രിമിനലുകളും സംസ്ഥാനത്ത് അതിക്രമം നടത്തിവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ;

(ബി) കഴിഞ്ഞദിവസം തലസ്ഥാന ജില്ലയില്‍ മൂന്നുപേര്‍ നിര്‍ദ്ദയം വെട്ടിക്കൊലചെയ്യപ്പെട്ടത് അറിവുണ്ടോ ;

(സി) ജനങ്ങളുടെ സ്വൈരജീവിതവും സമാധാനവും തകര്‍ത്തുകൊണ്ട് ഗുണ്ടാസംഘങ്ങള്‍ പരസ്പരവും, ജനങ്ങളോടും ഏറ്റുമുട്ടുമ്പോള്‍ പോലീസ് നിസ്സംഗരായി നോക്കി നില്ക്കുന്നതായ ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) ഗുണ്ടാസംഘങ്ങളുടെ മേല്‍ പോലീസിന് കര്‍ശന നടപടി സ്വീകരിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് പരിശോധിക്കാന്‍ തയ്യാറാകുമോ ;

() മുഖംനോക്കാതെ നടപടി സ്വീകരിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കാന്‍ തയ്യാറാകുമോ ;

(എഫ്) മുന്‍സര്‍ക്കാര്‍ ഗുണ്ടാ ആക്ട് പ്രകാരം തടവിലാക്കിയ എത്ര ഗുണ്ടകള്‍ ഈ സര്‍ക്കാരിന്റെ കാലത്ത് ജയിലില്‍ നിന്ന് പുറത്തുകടന്നി ട്ടുണ്ട് ?

468

ഇന്‍ലാന്‍ഡ് വെസ്സല്‍ റൂള്‍സ്

ശ്രീ. ഷാഫി പറമ്പില്‍

'' എം. . വാഹീദ്

,, ലൂഡി ലൂയിസ്

,, പി. . മാധവന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് എക്സൈസും തുറമുഖവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് ഇന്‍ലാന്‍ഡ് വെസ്സല്‍ റൂള്‍സിന്റെ നടത്തിപ്പ് ഏത് വകുപ്പിനാണെന്ന് വെളിപ്പെടുത്തുമോ;

(ബി) പ്രസ്തുത ചട്ടപ്രകാരമുള്ള നടപടികള്‍ ഇപ്പോള്‍ സംസ്ഥാനത്ത് സ്വീകരിച്ചു വരുന്നുണ്ടോ;

(സി) പ്രസ്തുത ചട്ടത്തില്‍ നിഷ്ക്കര്‍ഷിക്കുന്ന വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാന്‍ ബന്ധപ്പെട്ടവരുടെ പ്രതിനിധികള്‍ അടങ്ങുന്ന ഒരു ഉന്നതതല സമിതിക്ക് രൂപം നല്‍കുമോ?

469

സ്ത്രീപീഡനം

ശ്രീ. കെ. ശിവദാസന്‍ നായര്‍

'' പാലോട് രവി

,, പി. സി. വിഷ്ണുനാഥ്

,, സണ്ണി ജോസഫ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

() സ്ത്രീപീഡനം നിയന്ത്രിക്കുന്നതിനുളള കര്‍മ്മപദ്ധതികള്‍ എന്തെല്ലാം എന്ന് വ്യക്തമാക്കുമോ;

(ബി) കര്‍ശന പദ്ധതികള്‍ രൂപീകരിക്കുന്നതിനായി വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(സി) ആന്ധ്രാപ്രദേശില്‍ നടപ്പാക്കിയിട്ടുളള നിയമങ്ങളുടെ മാതൃകയില്‍ നിയമനിര്‍മ്മാണം നടത്തുവാന്‍ തയ്യാറാകുമോ;

(ഡി) അതിനായി ഏതെങ്കിലും തലത്തില്‍ ചര്‍ച്ച നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ?

470

തീരദേശ മേഖലയിലെ സമഗ്ര വികസനം

ഡോ. കെ.ടി. ജലീല്‍

ശ്രീ. എളമരം കരീം

,, . പ്രദീപ്കുമാര്‍

,, വി. ചെന്താമരാക്ഷന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

() തീരദേശ മേഖലയുടെ സമഗ്ര വികസന പരിപാടിയുടെ നടത്തിപ്പ് സംബന്ധിച്ച് വിശദമാക്കാമോ; കേന്ദ്രസഹായ പദ്ധതികള്‍ എന്തൊക്കെയാണ്;

(ബി) പ്രസ്തുത പരിപാടി പ്രകാരം നടപ്പിലാക്കുന്ന പദ്ധതികളുടെ ഇതുവരെയുള്ള പ്രവര്‍ത്തനം വിശദമാക്കാമോ; എന്തുതുക വകയിരുത്തിയിട്ടുണ്ട്; ഇതിനകം ചെലവായ തുക എത്ര;

(സി) തീരദേശ വികസന കോര്‍പ്പറേഷന്റെ പ്രവര്‍ത്തന സംവിധാനങ്ങള്‍ എന്തൊക്കെയാണ്; ബോര്‍ഡ് യോഗം ഏറ്റവും ഒടുവില്‍ ചേര്‍ന്നത് എന്നാണ്; കോര്‍പ്പറേഷന്‍ വഴി നടപ്പിലാക്കുന്നതിന് പുതുതായി തയ്യാറാക്കപ്പെട്ട പദ്ധതികള്‍ എന്തൊക്കെയെന്ന് വെളിപ്പെടുത്താമോ?

471

കോസ്റല്‍ റഗുലേഷന്‍ സോണ്‍ വ്യവസ്ഥകള്‍

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

() കേന്ദ്ര ഗവണ്‍മെന്റിന്റെ എണ്‍വറോണ്‍മെന്റ് പ്രൊട്ടക്ഷന്‍ ആക്ട്, 1986-ല്‍ പറയുന്ന കോസ്റല്‍ റഗുലേഷന്‍ സോണ്‍ വ്യവസ്ഥകള്‍ അനുസരിച്ചുളള നിര്‍മ്മാണ പ്രവൃത്തികള്‍ ചെയ്യുന്നതിനുളള നിബന്ധനകളില്‍ നിന്നും കേരളത്തെ പ്രത്യേകമായി എന്തെങ്കിലും കാര്യങ്ങളില്‍ ഒഴിവാക്കിയിട്ടുണ്ടോ; എങ്കില്‍ അവ ഏതെല്ലാം;

(ബി) 2011 ജനുവരി 6-ാം തീയതി കേന്ദ്ര പരിസ്ഥിതിയും വനവും മന്ത്രികാര്യാലയം പുറപ്പെടുവിച്ച സി.ആര്‍.ഇസ്സഡ് നിബന്ധനകള്‍ അനുസരിച്ച് കേരളത്തിലെ കടലോര പ്രദേശങ്ങളില്‍ താമസിക്കുന്ന മത്സ്യതൊഴിലാളികള്‍ക്കും മറ്റു തദ്ദേശവാസികള്‍ക്കും വീടുകള്‍ പണിയുന്നതിന് തടസ്സം നില്‍ക്കുന്ന എന്തെങ്കിലും നിബന്ധനകള്‍/ചട്ടങ്ങള്‍ ഉണ്ടായിട്ടുണ്ടോ; എങ്കില്‍ അവ എന്തെല്ലാം;

(സി) എറണാകുളം ജില്ലയിലെ ചെല്ലാനം പഞ്ചായത്തില്‍പ്പെട്ടതും കടലില്‍ നിന്നും 50 മീറ്റര്‍ മാറിയുളളതുമായ പ്രദേശങ്ങളില്‍ പുതുതായി വീടു പണിയുന്നതിന് അനുമതി നല്‍കുന്നതില്‍ പഞ്ചായത്തിനെ വിലക്കുന്നതുമായ എന്തെങ്കിലും വ്യവസ്ഥകള്‍ നിലവിലുണ്ടോ; എങ്കില്‍ അവ വ്യക്തമാക്കുമോ;

(ഡി) അപ്രകാരം വിലക്കുകള്‍ ഇല്ലെങ്കില്‍ ചെല്ലാനം പഞ്ചായത്തില്‍ പുതുതായി കെട്ടിടനിര്‍മ്മാണത്തിന് ലഭിച്ച അപേക്ഷകളിന്മേല്‍ എത്രയുംവേഗം അനുമതി നല്‍കുമോ?

472

കണ്‍സ്യൂമര്‍ അവയര്‍നെസ്സ് സെല്ലിന്റെ പ്രവര്‍ത്തനം

ശ്രീ. സണ്ണി ജോസഫ്

'' ബെന്നി ബെഹനാന്‍

,, പാലോട് രവി

,, ലൂഡി ലൂയിസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍ സപ്ളൈസും രജിസ്ട്രേഷനുംവകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ഉപഭോക്താക്കളുടെ അവകാശങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കുന്നതിന് സിവില്‍ സപ്ളൈസ് വകുപ്പ് എന്തെല്ലാം കാര്യങ്ങളാണ് നടപ്പിലാക്കിവരുന്നത് ;

(ബി) അതിനായി രൂപീകരിച്ചിട്ടുള്ള കണ്‍സ്യൂമര്‍ അവയര്‍നെസ്സ് സെല്ലിന്റെ പ്രവര്‍ത്തനം വേണ്ടത്ര കാര്യക്ഷമമല്ല എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ;

(സി) എങ്കില്‍ അതിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ ;

(ഡി) വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള കണ്‍സ്യൂമര്‍ ക്ളബ്ബുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ?

473

മാരിടൈം ബോര്‍ഡ് ആരംഭിക്കാന്‍ നടപടി

ശ്രീ. വി. റ്റി. ബല്‍റാം

,, വര്‍ക്കല കഹാര്‍

,, . സി. ബാലകൃഷ്ണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് എക്സൈസും തുറമുഖവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് മാരിടൈം ബോര്‍ഡ് ആരംഭിക്കാന്‍ ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നുണ്ടോ ;

(ബി) എങ്കില്‍ ഇതിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് വിശദമാക്കുമോ ?

474

കേരള ഇന്‍ലാന്റ് വെസ്സല്‍ റൂള്‍സ്

ശ്രീ. ലൂഡി ലൂയിസ്

'' കെ. ശിവദാസന്‍ നായര്‍

,, പി.. മാധവന്‍

,, വി.റ്റി. ബല്‍റാം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് എക്സൈസും തുറമുഖവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ജലാശയങ്ങളില്‍ അപകടങ്ങള്‍ ഉണ്ടാകാതിരിക്കുവാന്‍ എന്തെല്ലാം മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന വിവരം വെളിപ്പെടുത്തുമോ;

(ബി) ഇതു സംബന്ധിച്ചുള്ള 'കേരള ഇന്‍ലാന്റ് വെസ്സല്‍ റൂള്‍സ്' പ്രാബല്യത്തില്‍ വന്നിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ;

(സി) ജലാശയങ്ങളില്‍ അപകടങ്ങള്‍ ഉണ്ടാകാതിരിക്കുവാന്‍ ഇനി എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്?

475

ക്രൈം ബ്രാഞ്ച് നവീകരണം

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

'' പി. ഉബൈദുള്ള

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

() ക്രൈം ബ്രാഞ്ചിന്റെ പ്രവര്‍ത്തനം നവീകരിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനുമായി സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ വിശദമാക്കുമോ ;

(ബി ) ക്രൈം ബ്രാഞ്ചിന്റെ പ്രവര്‍ത്തനം സമൂലമായി പരിഷ്ക്കരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ ;

(സി) കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി ക്രൈം ബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേകം പരിശീലനം നല്‍കുമോ ?

476

ബോട്ടു സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടി

ശ്രീ. ജോസഫ് വാഴക്കന്‍

,, ഷാഫി പറമ്പില്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് എക്സൈസും തുറമുഖവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് ബോട്ടു സുരക്ഷ ഉറപ്പാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ ; എങ്കില്‍ വിശദാംശം വെളിപ്പെടുത്താമോ ;

(ബി) സുരക്ഷ ഉറപ്പാക്കുവാന്‍ എല്ലാ വര്‍ഷവും ബോട്ടുകള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാറുണ്ടോ ; എങ്കില്‍ ഏത് ഏജന്‍സിയാണ് ഇതു നല്‍കുന്നത് ;

(സി) ശാസ്ത്രീയമായ സുരക്ഷാസംവിധാനങ്ങള്‍ നിര്‍മ്മാണ ഘട്ടത്തില്‍ ഒരുക്കുവാന്‍ ആവശ്യമായ നിര്‍ദ്ദേശം നല്‍കുമോ ?

477

ജലാശയങ്ങളിലെ അപകടങ്ങളില്‍ നിന്ന് രക്ഷനേടാന്‍ മുന്‍കരുതലുകള്‍

ശ്രീ. ബെന്നി ബെഹനാന്‍

,, ഹൈബി ഈഡന്‍

,, .റ്റി. ജോര്‍ജ്

,, .സി. ബാലകൃഷ്ണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് എക്സൈസും തുറമുഖവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ജലയാനങ്ങളിലെ ജീവനക്കാര്‍/ഡ്രൈവേഴ്സ് എന്നിവര്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ പരിശീലനം നല്‍കുന്നതിന് എന്തെങ്കിലും പദ്ധതികള്‍ നിലവിലുണ്ടോ;

(ബി) എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ;

(സി) ജലാശയങ്ങളിലെ അപകടങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ എന്തെല്ലാം മുന്‍കരുതലുകള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ ?

478

മാതൃകാ മത്സ്യഗ്രാമം

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

() മാതൃകാ മത്സ്യഗ്രാമം പദ്ധതിയുടെ ഭാഗമായി എന്തൊക്കെ പ്രവൃത്തികള്‍ക്ക് തുടക്കം കുറിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്;

(ബി) പദ്ധതിയുടെ ആക്ഷന്‍ പ്ളാന്‍ പൂര്‍ത്തിയായിട്ടുണ്ടോ; എങ്കില്‍ ഇപ്പോള്‍ ഏതുഘട്ടത്തിലാണ്;

(സി) മത്സ്യാധിഷ്ഠിത ഭക്ഷ്യസംസ്കരണവുമായി ബന്ധപ്പെട്ട് ഇവിടെ ചെറുകിട വ്യവസായങ്ങള്‍ ആരംഭിക്കുമോ;

(ഡി) പദ്ധതി നടപ്പാക്കുന്നതോടെ തീരപ്രദേശത്ത് എന്തൊക്കെ പുതിയ മാറ്റങ്ങള്‍ക്ക് വഴിതുറക്കുമെന്ന് പ്രതീക്ഷിക്കുന്നു;

() പദ്ധതിക്കായി എത്രതുക വിനിയോഗിക്കും; ഇതിന് കേന്ദ്രസഹായം ലഭ്യമാകുമോ; വിശദാംശങ്ങള്‍ അറിയിക്കുമോ?

479

ശമ്പള പരിഷ്കരണ അപകാതകള്‍

ശ്രീ. തോമസ് ഉണ്ണിയാടന്‍

'' റോഷി അഗസ്റിന്‍

താഴെ കാണുന്ന ചോദ്യത്തിന് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പള പരിഷ്ക്കരണ അപാകതകള്‍ പരിഹരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കാമോ;

480

റേഷന്‍ വിഹിതം

ശ്രീ. എം. ഉമ്മര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍ സപ്ളൈസും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() റേഷന്‍ കടകളിലുടെ വിതരണം ചെയ്യുന്ന അരിയും ഗോതമ്പും കാര്‍ഡുടമകള്‍ക്ക് അനുവദിച്ച വിഹിതത്തേക്കാള്‍ കുറഞ്ഞതോതിലാണ് ഷോപ്പുടമകള്‍ നല്‍കുന്നതെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ദാരിദ്യ്രരേഖയ്ക്ക് താഴെയുള്ളവര്‍ക്കും സൌജന്യ റേഷനരി ലഭിക്കാന്‍ അര്‍ഹതപ്പെട്ടവര്‍ക്കും അളവില്‍ കുറവുവരുത്തി നല്കുകയോ നല്‍കാതിരിക്കുകയോ ചെയ്യുന്ന നടപടി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) അതു പരിഹരിക്കാന്‍ എന്തൊക്കെ മുന്‍കരുതലുകളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ?

BACK

Home 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.