Q.
No |
Questions
|
4188
|
അന്തര്‍സംസ്ഥാന
സഹകരണ
സംഘങ്ങള്‍
ശ്രീ.
എ. എ.
അസീസ്
,,
കോവൂര്‍
കുഞ്ഞുമോന്‍
(എ)
മറ്റ്
സംസ്ഥാനങ്ങളില്‍
പ്രവര്‍ത്തനമുള്ള
സഹകരണ
സംഘങ്ങള്‍
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
അവ
ഏതൊക്കെയാണെന്ന്
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
സംഘങ്ങളില്‍
മറ്റ്
സംസ്ഥാനത്തിലുള്ളവര്‍
അംഗങ്ങളായിട്ടുണ്ടോ? |
4189 |
പുതിയ
സഹകരണ
സംഘങ്ങളുടെ
രൂപീകരണം
ശ്രീ.
എ.എ.
അസീസ്
,,
കോവൂര്‍
കുഞ്ഞുമോന്‍
(എ)
പുതിയ
സഹകരണ
സംഘങ്ങള്‍
രൂപീകരിക്കുന്നതിനായി
എത്ര
അപേക്ഷകളാണ്
ലഭിച്ചിട്ടുള്ളത്;
ജില്ല
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഇതിനായി
എന്തെല്ലാം
നടപടിക്രമങ്ങള്‍
പാലിക്കേണ്ടതുണ്ട്
? |
4190 |
സഹകരണ
നിയമ
ഭേദഗതി
ശ്രീ.
കെ. അജിത്
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ
ശേഷം
എത്ര
സഹകരണ
സംഘങ്ങള്‍
പിരിച്ചു
വിട്ടിട്ടുണ്ട്
;
(ബി)
നിലവിലുളള
സഹകരണ
നിയമത്തില്‍
മാറ്റം
വരുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ? |
4191 |
സഹകരണ
രംഗത്ത്
കേന്ദ്രസര്‍ക്കാര്‍
നിയമനിര്‍മ്മാണം
ശ്രീ.
കോടിയേരി
ബാലകൃഷ്ണന്‍
,,
എ. പ്രദീപ്കുമാര്‍
,,
റ്റി.
വി. രാജേഷ്
,,
സാജു
പോള്‍
(എ)
സംസ്ഥാനങ്ങളിലെ
പ്രാഥമിക
സഹകരണ
ബാങ്കുകള്‍
ഉള്‍പ്പെടെയുള്ള
സ്ഥാപനങ്ങളെ
റിസര്‍വ്വ്
ബാങ്കിന്റെ
നിയന്ത്രണത്തിനു
കീഴില്‍
കൊണ്ടുവരുന്നതിന്
കേന്ദ്രസര്‍ക്കാര്‍
നിയമനിര്‍മ്മാണ
നടപടികള്‍
സ്വീകരിച്ചുവരുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
അതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
അപ്രകാരം
നിയമനിര്‍മ്മാണം
നടപ്പിലായാല്‍
സംസ്ഥാനത്ത്
സഹകരണ
ബാങ്കിംഗ്
സംവിധാനത്തെ
അത്
എങ്ങനെ
ബാധിക്കുമെന്ന്
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
നിയമനിര്‍മ്മാണം
മൂലം
നമ്മുടെ
സഹകരണ
ബാങ്കിംഗ്
സംവിധാനത്തിന്
യാതൊരു
കോട്ടവും
സംഭവിക്കാതിരിക്കുവാന്‍
നടപടികള്‍
സ്വീകരിക്കുമോ? |
4192 |
കാര്‍ഷിക
വികസന
ബാങ്കുകളുടെ
രജിസ്ട്രേഷന്‍
റദ്ദാക്കല്‍
നടപടി
ശ്രീ.
ജി. സുധാകരന്‍
(എ)
പ്രാഥമിക
കാര്‍ഷിക
ഗ്രാമവികസന
ബാങ്കുകളുടെ
രജിസ്ട്രേഷന്‍
റദ്ദാക്കി
ഓര്‍ഡിനന്‍സ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കില്‍
അതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
സര്‍ക്കാര്‍
നിയമങ്ങള്‍
മുന്‍കാല
പ്രാബല്യത്തോടെ
ഭേദഗതി
ചെയ്യുന്നത്
ക്രമപ്രകാരമാണോ;
(സി)
കേന്ദ്രബാങ്കില്‍
അംഗത്വം
ലഭിക്കുകയും
നബാര്‍ഡ്
പുനര്‍വായ്പകള്‍
അനുവദിക്കുകയും
ചെയ്തിട്ടുള്ള
ഏതെല്ലാം
കാര്‍ഷിക
വികസന
ബാങ്കുകളുടെ
രജിസ്ട്രേഷനാണ്
റദ്ദാക്കിയിട്ടുള്ളത്;
(ഡി)
കേന്ദ്ര
ബാങ്കില്‍
അംഗത്വം
നല്‍കി
വായ്പ
വിതരണം
ചെയ്ത
എത്ര
കാര്‍ഷിക
വികസന
ബാങ്കുകളുടെ
രജിസ്ട്രേഷനാണ്
റദ്ദാക്കിയിട്ടുള്ളതെന്ന്
വെളിപ്പെടുത്താമോ;
(ഇ)
എല്ലാ
താലൂക്കുകളിലും
കാര്‍ഷിക
വികസന
ബാങ്കുകള്‍
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(എഫ്)
കാര്‍ഷിക
വികസന
ബാങ്ക്
നിലവിലില്ലാത്ത
താലൂക്കുകള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ജി)
പ്രസ്തുത
താലൂക്കുകളില്‍
കാര്‍ഷിക
വികസന
ബാങ്ക്
രജിസ്റര്‍
ചെയ്യുന്നതിനുള്ള
അപേക്ഷകള്‍
നിലവിലുണ്ടോ;
എങ്കില്‍
പ്രസ്തുത
അപേക്ഷകളിന്മേല്‍
എന്തു
നടപടി
സ്വീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ? |
4193 |
നിഷ്ക്രിയ
ആസ്തി
കുറയ്ക്കാന്‍
നടപടി
ശ്രീമതി
ഗീതാ
ഗോപി
(എ)
സംസ്ഥാനത്തെ
സഹകരണ
ബാങ്കുകളുടെയും
വായ്പാ
സഹകരണ
സംഘങ്ങളുടെയും
നിഷ്ക്രിയ
ആസ്തി
എത്രയാണ്;
(ബി)
പ്രസ്തുത
ആസ്തിയിലെ
വര്‍ദ്ധനവ്
കാരണം
നബാര്‍ഡിന്റെ
വായ്പയില്‍
കുറവ്
വന്നിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
പ്രസ്തുത
ആസ്തി
കുറയ്ക്കുന്നതിന്
എന്തെങ്കിലും
നടപടി
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
? |
4194 |
സഹകരണബാങ്കുകളിലെ
നിക്ഷേപം
ശ്രീ.ജി.സുധാകരന്‍
(എ)
31.3.06, 31.3.11 എന്നീ
തീയതികളില്‍
സഹകരണ
സ്ഥാപനങ്ങളിലെ
നിക്ഷേപം
എത്രയായിരുന്നുവെന്ന്
വ്യക്തമാക്കാമോ
;
(ബി)
കുടിശ്ശിക
നിവാരണ
പദ്ധതി
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ
; വിശദാംശം
വ്യക്തമാക്കുമോ
;
(സി)
നവംബര്‍-മാര്‍ച്ച്
മാസങ്ങളിലെ
നിക്ഷേപ
സമാഹരണം
നിര്‍ത്തല്‍
ചെയ്യാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന്
വ്യക്തമാക്കാമോ
;
(ഡി)
സഹകരണ
ബാങ്കുകളില്‍
നിക്ഷേപം
ആകര്‍ഷിക്കാന്‍
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വെളിപ്പെടുത്താമോ
?
|
4195 |
സഹകരണ
ബാങ്കുകള്‍
വഴി
വിദ്യാഭ്യാസ
വായ്പ
ശ്രീ.
സി.എഫ്.
തോമസ്
(എ)
സംസ്ഥാന
സഹകരണ
ബാങ്കില്‍
നിന്ന്
വിദ്യാഭ്യാസ
വായ്പ
അനുവദിക്കുന്നുണ്ടോ;
(ബി)
ഇല്ലെങ്കില്‍
ഇതിനു
നടപടി
സ്വീകരിക്കുമോ
? |
4196 |
സഹകരണ
ബാങ്കുകള്‍
വഴിയുള്ള
ഭവന
വായ്പ
ശ്രീ.
എം. ഉമ്മര്‍
(എ)
സഹകരണ
ബാങ്കുകള്‍
വഴി ഭവന
നിര്‍മ്മാണ
വായ്പ
അനുവദിക്കാറുണ്ടോ
;
(ബി)
എങ്കില്‍
പ്രസ്തുത
വായ്പയ്ക്ക്
എത്ര
ശതമാനം
പലിശയാണ്
ഈടാക്കുന്നത്
;
(സി)
ഷെഡ്യൂള്‍ഡ്
ബാങ്ക്
നിരക്കിനേക്കാള്‍
ഉയര്‍ന്ന
പലിശനിരക്ക്
സഹകരണ
ബാങ്കുകള്‍
ഈടാക്കുന്നുണ്ടോ
;
(ഡി)
കുറഞ്ഞ
പലിശനിരക്കില്‍
ഭവന
വായ്പ
നല്കുന്ന
കാര്യം
പരിഗണിക്കുമോ
? |
4197 |
കാര്‍ഷിക-വിദ്യാഭ്യാസ
വായ്പ
ഉദാരമാക്കാന്‍
ശ്രീ.
അബ്ദുറഹിമാന്‍
രണ്ടത്താണി
(എ)
കാര്‍ഷിക-വിദ്യാഭ്യാസ
വായ്പകള്‍
നല്‍കുന്നതില്‍
സഹകരണ
ബാങ്കുകള്‍
വിമുഖത
കാണിക്കാറുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പലിശ
നിരക്കില്‍
കേന്ദ്രം
അനുവദിക്കുന്ന
സബ്സിഡി
സഹകരണ
ബാങ്കില്‍
നിന്ന്
വായ്പ
എടുക്കുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
ലഭിക്കുന്ന
കാര്യം
ഉറപ്പുവരുത്തുമോ;
(സി)
കാര്‍ഷിക
വായ്പകള്‍ക്ക്
കേന്ദ്ര
സര്‍ക്കാര്‍
പ്രഖ്യാപിക്കുന്ന
ആനുകൂല്യങ്ങള്‍
സഹകരണ
മേഖലയിലെ
കാര്‍ഷിക
വായ്പകള്‍ക്കും
ലഭ്യമാകുന്നുണ്ടെന്ന
കാര്യം
ഉറപ്പുവരുത്തുമോ;
(ഡി)
ജനങ്ങളുടെ
ആവശ്യങ്ങള്‍
നിറവേറ്റാന്‍
സഹകരണ
മേഖല
വിമുഖത
കാണിക്കുന്നതാണ്
സംസ്ഥാനത്ത്
അമിത
പലിശ
ഈടാക്കുന്ന
അനധികൃത
പണം
ഇടപാടു
സ്ഥാപനങ്ങള്‍
വര്‍ദ്ധിച്ചുവരുവാന്‍
കാരണമെന്ന
ആരോപണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
എങ്കില്‍
അതു
പരിശോധിക്കുമോ;
അപാകതകള്‍
ഉണ്ടെങ്കില്‍
പരിഹരിക്കുമോ
? |
4198 |
കാര്‍ഷിക
വികസന
ബാങ്കുകള്‍
വഴിയുള്ള
ദീര്‍ഘകാല
വായ്പകള്‍
ശ്രീ.
ഇ.പി.
ജയരാജന്‍
,,
കോലിയക്കോട്
എന്‍. കൃഷ്ണന്‍
നായര്‍
,,
കെ. കുഞ്ഞിരാമന്‍
(ഉദുമ)
,,
കെ. കുഞ്ഞമ്മത്
മാസ്റര്‍
(എ)
സംസ്ഥാന
കാര്‍ഷിക
വികസന
ബാങ്ക് ഈ
വര്‍ഷം
കൃഷിക്കാര്‍ക്ക്
എന്തുതുക
വായ്പയായി
നല്‍കാന്‍
ഉദ്ദേശിക്കുന്നു;
(ബി)
അതിനുള്ള
പണം
ലഭിക്കുന്നതെവിടെ
നിന്നാണ്
എന്ന്
വെളിപ്പെടുത്താമോ;
(സി)
പ്രാഥമിക
കാര്‍ഷിക
വികസന
ബാങ്കുകളും
സംസ്ഥാന
കാര്‍ഷിക
വികസന
ബാങ്കും
കൃഷിക്കാര്‍ക്ക്
നല്‍കിവരുന്ന
ദീര്‍ഘകാല
വായ്പകള്‍ക്കായി
നബാര്‍ഡ്
നല്‍കുന്ന
പുനര്‍വായ്പാ
തുകയല്ലാതെ
മറ്റേതെല്ലാം
നിലയില്‍
തുക
സമാഹരിച്ച്
നല്‍കുന്നുണ്ട്
എന്ന്
വ്യക്തമാക്കാമോ? |
4199 |
കാര്‍ഷിക
വായ്പ
ശ്രീ.
സി. ദിവാകരന്‍
,,
ജി. എസ്.
ജയലാല്‍
ശ്രീമതി
ഗീതാ
ഗോപി
,,
ഇ. കെ.
വിജയന്‍
(എ)
സഹകരണ
ബാങ്കുകള്‍
വഴിയുള്ള
കാര്‍ഷിക
വായ്പാ
വിതരണം
കുറഞ്ഞു
വരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍
അതിനുള്ള
കാരണങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ
;
(ബി)
കാര്‍ഷിക
വായ്പ
നല്‍കുന്നതിന്
എത്ര
ശതമാനം
പലിശയാണ്
നബാര്‍ഡ്
ഈടാക്കി
വരുന്നത്;
പ്രസ്തുത
തുക
സഹകരണ
ബാങ്കുകള്‍
വഴി കര്‍ഷകര്‍ക്ക്
വായ്പയായി
നല്‍കുമ്പോള്‍
എത്ര
ശതമാനം
പലിശയാണ്
ഈടാക്കുന്നതെന്ന്
വെളിപ്പെടുത്തുമോ
;
(സി)
നബാര്‍ഡിന്റെ
കുടിശ്ശിക
തീര്‍ക്കുന്നതിന്
ബഡ്ജറ്റില്‍
എന്തു
തുക
വകയിരുത്തിയിട്ടുണ്ട്
;
(ഡി)
കാര്‍ഷിക
വായ്പ
കര്‍ഷകന്
യഥാസമയം
നല്‍കുന്നതിന്
ഈ സര്‍ക്കാര്‍
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചു
വരുന്നുണ്ടെന്ന്
വിശദമാക്കുമോ
? |
4200 |
സംസ്ഥാന
സഹകരണ
ബാങ്കിന്റെ
നിക്ഷേപവും
കിട്ടാക്കടങ്ങളും
ശ്രീ.
അബ്ദുറഹിമാന്‍
രണ്ടത്താണി
(എ)
സംസ്ഥാന
സഹകരണ
ബാങ്കിന്റെ
നിലവിലെ
നിക്ഷേപം,
ഇതുവരെയുള്ള
നഷ്ടം, കിട്ടാക്കടമായി
അവശേഷിക്കുന്നതുക
എന്നിവ
എത്ര
വീതമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
കഴിഞ്ഞ
സാമ്പത്തിക
വര്‍ഷം
ബാങ്കിന്റെ
നഷ്ടം
എത്ര
കോടി
രൂപയായിരുന്നു;
കഴിഞ്ഞ
മേയില്‍
ബാങ്കിന്റെ
പ്രതിദിന
നഷ്ടം
എത്രയായിരുന്നു;
(സി)
കിട്ടാക്കടമായി
അവശേഷിക്കുന്ന
തുകയില്‍ഏതെങ്കിലും
രാഷ്ട്രീയപാര്‍ട്ടിയുടെ
നിയന്ത്രണത്തിലുള്ള
സൊസൈറ്റി
നല്‍കാനുള്ള
തുക ഉള്‍പ്പെടുമോ;
എങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
കിട്ടാക്കടങ്ങള്‍
പിരിച്ചെടുത്ത്
ബാങ്കിന്റെ
സാമ്പത്തിക
നില
മെച്ചപ്പെടുത്താന്‍
പുതിയ
പദ്ധതികള്‍ക്ക്
രൂപം നല്‍കുമോ? |
4201 |
ഭവനശ്രീ
വായ്പ
എഴുതിത്തളളുന്നതിനു
നടപടി
ശ്രീ.
കെ.വി.
വിജയദാസ്
ഭവനശ്രീ
പദ്ധതിയുടെ
ഭാഗമായി
ദേശസാല്‍കൃത
ബാങ്കുകളില്‍
നിന്ന്
എടുത്തിട്ടുളള
ഭവനവായ്പ
എഴുതിത്തളളിയിട്ടുളള
സാഹചര്യത്തില്‍
സഹകരണ
ബാങ്കുകളില്‍
നിന്ന്
എടുത്തിട്ടുളള
ഭവനശ്രീ
വായ്പകള്‍
കൂടി
എഴുതിത്തളളുന്നതിനുളള
നടപടി
സമയബന്ധിതമായി
സ്വീകരിക്കുമോ? |
4202 |
പഴശ്ശി
ചാരിറ്റബിള്‍
സൊസൈറ്റിക്ക്
ലഭിച്ച
സഹായം
ശ്രീ.ഐ.സി.ബാലകൃഷ്ണന്‍
(എ)
വയനാട്
ജില്ലയില്‍
കല്‍പ്പറ്റ
കേന്ദ്രമാക്കി
പ്രവര്‍ത്തിക്കുന്ന
പഴശ്ശി
ചാരിറ്റബിള്‍
സൊസൈറ്റിക്ക്
കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍
എന്തെങ്കിലും
സാമ്പത്തിക
സഹായം
നല്‍കിയിട്ടുണ്ടോ
;
(ബി)
എങ്കില്‍
അത്
എത്രയെന്ന്
വ്യക്തമാക്കുമോ
;
(സി)
പ്രസ്തുത
തുക
സംബന്ധിച്ച്
എ.ജി.യുടെ
ആഡിറ്റ്
വിവരങ്ങള്‍
ലഭ്യമാക്കുമോ
? |
4203 |
ജില്ലാ
സഹകരണ
ബാങ്കുകള്‍
കാര്‍ഷിക/കാര്‍ഷികേതര
വായ്പ
ശ്രീ.
കെ. കുഞ്ഞിരാമന്‍
(തൃക്കരിപ്പൂര്‍)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
വിവിധ
ജില്ലാ
സഹകരണ
ബാങ്കുകളില്‍
നിന്ന്
വിതരണം
ചെയ്ത
കാര്‍ഷിക/കാര്‍ഷികേതര
വായ്പാ
ശതമാനം
ബാങ്ക്
തിരിച്ച്
വ്യക്തമാക്കാമോ? |
4204 |
സഹകരണ
സംഘങ്ങളിലെ
ധനവിനിയോഗ
നിരീക്ഷണ
സംവിധാനം
ശ്രീ.
റോഷി
അഗസ്റിന്‍
,,
പി.സി.
ജോര്‍ജ്
,,
തോമസ്
ഉണ്ണിയാടന്‍
(എ)
സഹകരണ
സംഘങ്ങളിലെ
ധനവിനിയോഗം
നിരീക്ഷിക്കുവാന്‍
ഏര്‍പ്പെടുത്തിയിട്ടുളള
സംവിധാനങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
സഹകരണ
ബാങ്കുകള്‍
വഴി
കൂടുതല്‍
കാര്‍ഷിക
ലോണുകളും
വ്യാവസായിക
വായ്പകള്‍
നല്‍കുന്നതിന്
നടപടി
സ്വീകരിക്കുമോ
; |
4205 |
സ്റേറ്റ്
കോ-ഓപ്പറേറ്റീവ്
യൂണിയന്
നല്‍കുന്ന
ഗ്രാന്റ്
ശ്രീ.
സി. മമ്മൂട്ടി
(എ)
സ്റേറ്റ്
കോ-ഓപ്പറേറ്റീവ്
യൂണിയന്
സംസ്ഥാന
ഗവണ്‍മെന്റ്
ഗ്രാന്റ്
നല്‍കുന്നുണ്ടോ;പ്രതിവര്‍ഷം
എത്ര
രൂപയാണ്
ഈ
ഇനത്തില്‍
നല്‍കുന്നത്
;
(ബി)
കഴിഞ്ഞ
5 വര്‍ഷം
ഈ
ഇനത്തില്‍
ലഭിച്ച
തുക
ഏതൊക്കെ
പദ്ധതികള്‍ക്കാണ്
ചെലവഴിച്ചത്
എന്ന്
വ്യക്തമാക്കുമോ? |
4206 |
സഹകരണ
സംഘങ്ങള്‍ക്കുള്ള
എന്‍.സി.ഡി.സി.
ധനസഹായം
ശ്രീ.കെ.കെ.
നാരായണന്‍
(എ)
കഴിഞ്ഞ
സാമ്പത്തിക
വര്‍ഷം
എന്‍.സി.ഡി.സി
ധനസഹായത്തിനായി
ഏതെല്ലാം
സഹകരണ
സംഘങ്ങള്‍
അപേക്ഷ
നല്‍കിയിരുന്നു
;
(ബി) അതില്‍
ഏതെല്ലാം
സഹകരണ
സംഘങ്ങള്‍ക്ക്
ധനസഹായം
നല്‍കിയിട്ടുണ്ട്
എന്നും
എത്ര
രൂപയാണ്
ഓരോ
സംഘങ്ങള്‍ക്കും
നല്‍കിയിട്ടുള്ളത്
എന്നും
വിശദമാക്കാമോ;
(സി)
അപേക്ഷ
നല്‍കിയിട്ടും
ധനസഹായം
ലഭ്യമാക്കത്ത
സംഘങ്ങള്‍
ഏതെല്ലാമെന്നും
ധനസഹായം
നല്‍കാതിരിക്കാന്‍
എന്താണ്
കാരണമെന്നും
വിശദമാക്കാമോ
?
|
4207 |
എന്‍.സി.ഡി.സി.യില്‍
നിന്നുള്ള
ധനസഹായം
ശ്രീ.
കെ.കെ.
നാരായണന്‍
എന്‍.സി.ഡി.സി.
യില്‍
നിന്നും
കഴിഞ്ഞ
സാമ്പത്തിക
വര്‍ഷം
ലഭിച്ച
ധനസഹായത്തില്‍
ചെലവഴിച്ച
തുക
എത്രയെന്ന്
വ്യക്തമാക്കുമോ
? |
4208 |
ഫാര്‍മേഴ്സ്
സര്‍വ്വീസ്
സെന്ററുകള്‍
ശ്രീ.
ബെന്നി
ബെഹനാന്‍
,,
തേറമ്പില്‍
രാമകൃഷ്ണന്‍
,,
എം.എ.
വാഹീദ്
,,
എ.റ്റി.
ജോര്‍ജ്
(എ)
കാര്‍ഷിക
വികസനത്തിന്
സഹകരണ
മേഖലയില്‍
എന്തെല്ലാം
നടപടികളാണ്
കൈകൊള്ളാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
കാര്‍ഷിക
വായ്പകള്‍ക്കു
പുറമെ
വിത്തും
വളവും
എത്തിക്കാന്‍
നടപടി
സ്വീകരിക്കുമോ;
(സി)
ഈ
ലക്ഷ്യം
സാക്ഷാത്ക്കരിക്കുന്നതിന്
ഫാര്‍മേഴ്സ്
സര്‍വ്വീസ്
സെന്ററുകള്‍
തുടങ്ങുന്ന
കാര്യം
പരിഗണിക്കുമോ;
(ഡി)
എങ്കില്‍
ആദ്യ
ഘട്ടത്തില്‍
എത്ര
സെന്ററുകള്‍
തുടങ്ങുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഇ)
ഇതിന്റെ
പ്രവര്‍ത്തന
രീതി
എപ്രകാരമായിരിക്കും
? |
4209 |
സഹകരണ
യൂണിയനു
കീഴിലുള്ള
സ്ഥാപനങ്ങള്‍/
കോഴ്സുകള്‍
ശ്രീ.
കെ. കുഞ്ഞമ്മത്
മാസ്റര്‍
സംസ്ഥാന
സഹകരണ
യൂണിയന്‍
ഏതെല്ലാം
സഹകരണ
വിദ്യാഭ്യാസ
സ്ഥാപനങ്ങളാണ്
നടത്തുന്നത്;
പ്രസ്തുത
സ്ഥാപനങ്ങളില്‍
എന്തെല്ലാം
കോഴ്സുകളാണ്
നടത്തുന്നതെന്നും
വെളിപ്പെടുത്തുമോ? |
4210 |
സംസ്ഥാന
സഹകരണ
യൂണിയന്
ലഭിച്ച
വിദ്യാഭ്യാസ
ഫണ്ട്
ശ്രീ.
എന്‍.
ഷംസുദ്ദീന്‍
(എ)
സംസ്ഥാന
സഹകരണ
യൂണിയന്
കഴിഞ്ഞ 5 വര്‍ഷമായി
സഹകരണ
വിദ്യാഭ്യാസ
ഫണ്ട്
ഇനത്തില്‍
പ്രതിവര്‍ഷം
ലഭിച്ച
തുക എത്ര;
ഇത്
ഏത്
അക്കൌണ്ടിലാണ്
നിക്ഷേപിച്ചിരിക്കുന്നത്;
അതിന്റെ
വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഇതില്‍
നിന്ന്
ഏതെല്ലാം
ഇനത്തിലായി
എന്ത്
തുക
ചെലവഴിച്ചു;
വിശദാംശം
നല്‍കുമോ;
(സി)
സംസ്ഥാന
സഹകരണ
യൂണിയന്‍,
കെ.ഐ.സി.എം.എ.
തുടങ്ങിയ
സ്ഥാപനങ്ങളിലെ
ജീവനക്കാര്‍ക്ക്
ശമ്പളം
ഇനത്തില്‍
പ്രതിവര്‍ഷം
ചെലവാക്കിയ
തുകയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ
? |
4211 |
ഇന്‍സ്റിറ്റ്യൂട്ട്
ഓഫ്
കോപ്പറേറ്റീവ്
മാനേജ്മെന്റിലെ
പുനര്‍നിയമനം
ശ്രീ.
പി. ഉബൈദുള്ള
,,
കെ. മുഹമ്മദുണ്ണി
ഹാജി
(എ)
മുന്‍സര്‍ക്കാരിന്റെ
കാലത്ത്
സ്റേറ്റ്
സഹകരണ
യൂണിയനില്‍
നിന്ന്
വിരമിച്ച
എത്ര
പേര്‍ക്ക്
കേരള ഇന്‍സ്റിറ്റ്യൂട്ട്
ഓഫ്
കോപ്പറേറ്റീവ്
മാനേജ്മെന്റില്‍
പുനര്‍നിയമനം
നല്‍കിയിട്ടുണ്ട്
;
(ബി)
പ്രതിമാസം
അവര്‍ക്ക്
ശമ്പളവും
മറ്റ്
ആനുകൂല്യങ്ങളും
നല്കുന്ന
വകയില്‍
ഗവണ്‍മെന്റിന്
എത്ര
തുകയാണ്
അധിക
ചെലവ്
വരുന്നതെന്ന്
വ്യക്തമാക്കാമോ
;
(സി)
അവര്‍ക്ക്
പുനര്‍നിയമനം
നല്കിയതിന്റെ
മാനദണ്ഡം
വ്യക്തമാക്കുമോ
;
(ഡി)
സ്റേറ്റ്
സഹകരണയൂണിയനിലെ
മുന്‍സര്‍ക്കാരിന്റെ
കാലത്ത്
വരവ്
ചെലവ്
കണക്കുകള്‍
സംബന്ധിച്ച
വിശദാംശം
നല്കാമോ? |
4212 |
സഹകരണസ്ഥാപനങ്ങളിലെ
ഒഴിവുകള്‍
ശ്രീ.
എം. ഉമ്മര്‍
(എ)
സഹകരണസ്ഥാപനങ്ങളില്‍
ഒരു വരഷം
ശരാശരി
എത്ര
ഉദ്യോഗസ്ഥരുടെ
ഒഴിവുകള്‍
ഉണ്ടാകുന്നുണ്ട്
;
(ബി)
ഈ
ഒഴിവുകളില്‍
നിയമനം
നടത്തുന്നതിന്
അനുവര്‍ത്തിച്ചുവരുന്ന
മാനദണ്ഡം
എന്താണ് ;
(സി)
ഏതെല്ലാം
തസ്തികകളിലെ
നിയമനങ്ങളാണ്
പി.എസ്.സി
ക്ക്
വിട്ടിട്ടുള്ളത്
? |
4213 |
കോ-ഓപ്പറേറ്റീവ്
സര്‍വ്വീസ്
എക്സാമിനേഷന്‍
ബോര്‍ഡിന്റെ
പ്രവര്‍ത്തനം
ശ്രീ.
എ. കെ.
ബാലന്‍
,,
കെ. രാധാകൃഷ്ണന്‍
,,
ആര്‍.
രാജേഷ്
,,
പി. ശ്രീരാമകൃഷ്ണന്‍
(എ)
കോ-ഓപ്പറേറ്റീവ്
സര്‍വ്വീസ്
എക്സാമിനേഷന്‍
ബോര്‍ഡിന്റെ
പ്രവര്‍ത്തനം
വിശദമാക്കാമോ;
(ബി)
ബോര്‍ഡ്
രൂപീകരിക്കുന്നതു
സംബന്ധിച്ച
ചട്ടങ്ങളില്‍
എന്തെങ്കിലും
മാറ്റം
വരുത്തിയിട്ടുണ്ടോ;
എങ്കില്‍
അതിനുള്ള
കാരണം
വ്യക്തമാക്കാമോ;
നോട്ടിഫിക്കേഷന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
ബോര്‍ഡില്‍
ചെയര്‍മാനെ
നിയമിച്ചിട്ടുണ്ടോ;
അദ്ദേഹത്തിന്റെ
യോഗ്യത
വിശദമാക്കുമോ;
(ഡി)
ചെയര്‍മാന്റെ
യോഗ്യതകള്‍
സംബന്ധിച്ച്
നിലവിലുണ്ടായിരുന്ന
വ്യവസ്ഥകള്‍
എന്തായിരുന്നു;
അതിപ്പോള്‍
ലഘൂകരിച്ചിട്ടുണ്ടോ? |
4214 |
പാലക്കാട്
ജില്ലാ
സഹകരണ
ബാങ്കില്‍
അനധികൃത
നിയമനം
ശ്രീ.
എന്‍.
ഷംസുദ്ദീന്‍
(എ)
പാലക്കാട്
ജില്ലാ
സഹകരണ
ബാങ്കില്‍
ക്ളാര്‍ക്ക്
/ കാഷ്യര്‍,
പ്യൂണ്‍
തസ്തികയില്‍
പി.എസ്.സി.
റാങ്ക്
ലിസ്റ്
നിലനില്‍ക്കേ
ഡേറ്റാ
എന്‍ട്രി
ഓപ്പറേറ്റര്‍മാരായും
ലോണ്‍
കളക്ഷന്‍
ഏജന്റുമാരായും
കരാറടിസ്ഥാനത്തില്‍
80 ഓളം
പേര്‍
ജോലി
ചെയ്യുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇവരെ
പിരിച്ചുവിടുന്നതിന്
എന്തു
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
പി.എസ്.സി.
റാങ്ക്
ലിസ്റില്‍
നിന്നും
നിയമനം
നടത്തുവാന്‍
വേണ്ട
നടപടികള്‍
സ്വീകരിക്കുമോ
? |
4215 |
ജെ.ഡി.സി.
സായാഹ്ന
പരിശീലന
കോഴ്സ്
പ്രൊഫ.സി.
രവീന്ദ്രനാഥ്
സഹകരണ
സംഘങ്ങളിലെ
ജീവനക്കാര്‍ക്ക്
നല്‍കിവരുന്ന
ജെ.ഡി.സി
സായാഹ്ന
പരിശീലന
കോഴ്സ്
പുനരാരംഭിക്കാന്‍
നടപടി
സ്വീകരിക്കുമോ
? |
4216 |
സഹകരണ
ആശുപത്രികള്‍
ശ്രീ.മുല്ലക്കര
രത്നാകരന്‍
(എ)
സഹകരണ
വകുപ്പിനുകീഴില്‍
എത്ര
ജില്ലാ
സഹകരണ
ആശുപത്രികള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
(ബി)
എതെങ്കിലും
ജില്ലയില്‍
സഹകരണ
മെഡിക്കല്‍
കോളേജ്
സ്ഥാപിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ
? |
4217 |
കൊച്ചി
സഹകരണ
മെഡിക്കല്‍
കോളേജ്
ശ്രീ.
ജി. സുധാകരന്‍
(എ)
2001-2006, 2006-2011 കാലഘട്ടത്തില്‍
കൊച്ചി
സഹകരണ
മെഡിക്കല്‍
കോളേജില്‍
ഒ. പി.,
ഐ. പി.
വിഭാഗങ്ങളില്‍
ചികിത്സ
തേടിയ
രോഗികളെത്രയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഓരോ
കാലഘട്ടത്തിലും
അതില്‍
നിന്ന്
ലഭിച്ച
വരുമാനം
എത്ര
എന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
മെഡിക്കല്‍
കോളേജിന്റെ
വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിന്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ? |
4218 |
പുതിയ
മെഡിക്കല്‍/എഞ്ചിനീയറിംഗ്
കോളേജുകള്
ശ്രീ.
എം. ഉമ്മര്‍
(എ)
സഹകരണ
മേഖലയില്‍
പുതുതായി
മെഡിക്കല്‍-എഞ്ചിനീയറിംഗ്
കോളേജുകള്‍
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
എവിടെയെല്ലാമെന്ന്
വ്യക്തമാക്കാമോ
? |
4219 |
കേപ്പിനുകീഴില്‍
പുതിയ
മെഡിക്കല്‍/
എഞ്ചിനീയറിംഗ്
കോളേജുകള്
ശ്രീ.കെ.വി.
വിയജദാസ്
(എ)
സംസ്ഥാനത്ത്
കേപ്പിന്റെ
കീഴില്‍
കൂടുതല്‍
എന്‍ജിനീയറിംഗ്/മെഡിക്കല്‍
കോളേജുകള്‍
തുടങ്ങുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
ഏതെല്ലാം
പുതിയ
പദ്ധതികളാണ്
പരിഗണനയിലുള്ളതെന്ന
വിവരം
ലഭ്യമാക്കുമോ? |
4220 |
സഹകരണ
മേഖലയില്‍
പുതിയ
എന്‍ജീനിയറിംഗ്
കോളേജുകള്‍
ശ്രീ.
ലൂഡി
ലൂയിസ്
,,
സണ്ണി
ജോസഫ്
,,
പി.എ.
മാധവന്‍
,,
വി.പി.
സജീന്ദ്രന്‍
(എ)
സഹകരണ
മേഖലയില്‍
പുതിയ
എന്‍ജിനീയറിംഗ്
കോളേജുകള്‍
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുണ്ടോ
; ഇതിന്റെ
വിശദാംശങ്ങള്‍
എന്തെല്ലാം
;
(ബി)
കേപ്പിന്റെ
കീഴില്‍
നിലവിലുള്ള
എന്‍ജിനീയറിംഗ്
കോളേജുകളില്‍
ഏതെല്ലാം
കോഴ്സുകളാണ്
പുതുതായി
അനുവദിക്കാനുദ്ദേശിക്കുന്നത്
; വിശദാംശങ്ങള്‍
എന്തെല്ലാം
? |
4221 |
നീതി
സ്റോറുകളിലെ
ജീവനക്കാര്‍
ശ്രീമതി
കെ. എസ്.
സലീഖ
(എ)
സംസ്ഥാനത്ത്
എത്ര
നീതി
സ്റോറുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്
; അതില്‍
ആകെ എത്ര
ജീവനക്കാരുണ്ട്
; സ്ഥിരം
ജീവനക്കാരും
താല്ക്കാലിക
ജീവനക്കാരും
എത്രവീതമുണ്ടെന്ന്
വ്യക്തമാക്കാമോ
;
(ബി)
പ്രസ്തുത
ജീവനക്കാരെ
നിയമിക്കുന്നതിനുള്ള
മാനദണ്ഡം
എന്താണ് ;
(സി)
പ്രസ്തുത
ജീവനക്കാര്‍ക്ക്
വേതനം
നല്‍കുന്നതിന്
പ്രതിമാസം
എന്ത്
തുക
ചെലവഴിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ
;
(ഡി)
നീതി
സ്റോറുകളുടെ
ലാഭ നഷ്ട
കണക്കുകള്‍
തിട്ടപ്പെടുത്തിയിട്ടുണ്ടോ
; എങ്കില്‍
അതിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ
? |
4222 |
കണ്‍സ്യൂമര്‍ഫെഡിന്റെ
നിയന്ത്രണത്തില്‍
മിനി
സ്കൂള്‍ മാര്‍ക്കറ്റുകള്‍
ശ്രീ.
എം.എ.
വാഹീദ്
''
ഹൈബി
ഈഡന്‍
''
പാലോട്
രവി
''
ജോസഫ്
വാഴക്കന്‍
(എ)
സംസ്ഥാനത്തെ
എല്ലാ
പഞ്ചായത്തുകളിലും
കണ്‍സ്യൂമര്‍
ഫെഡിന്റെ
നിയന്ത്രണത്തില്‍
മിനി
സ്കൂള്‍
മാര്‍ക്കറ്റുകള്‍
തുടങ്ങാന്‍
ഗവണ്‍മെന്റ്
ഉദ്ദേശിക്കുന്നുണ്ടോ
;
(ബി)
എങ്കില്‍
ഇതിനുള്ള
സ്ഥലവും
അടിസ്ഥാന
സൌകര്യങ്ങളും
ആരാണ്
നല്‍കുന്നത്
;
(സി)
ഇതിനായി
കേന്ദ്ര
സഹായം
ലഭിക്കുമോ
; എങ്കില്‍
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ
? |
4223 |
ഒഴുകുന്ന
ത്രിവേണി
സ്റോര്‍
ശ്രീ.
വി.പി.
സജീന്ദ്രന്‍
,,
എം.പി.
വിന്‍സെന്റ്
,,
ഷാഫി
പറമ്പില്‍
,,
ലൂഡി
ലൂയിസ്
(എ)
ഒഴുകുന്ന
'ത്രിവേണി'
സ്റോര്‍
പുതുതായി
തുടങ്ങുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
എവിടെയൊക്കെയാണ്
ഇത്
തുടങ്ങാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
അതിന്
കേന്ദ്രാനുമതി
ലഭിച്ചിട്ടുണ്ടോ;
(ഡി)
എങ്കില്‍
എത്ര
കോടി
രൂപയാണ്
കേന്ദ്ര
സര്‍ക്കാരില്‍
നിന്ന്
സഹായമായി
ലഭിക്കുന്നതെന്ന്
വ്യക്തമാക്കുമോ? |
4224 |
കണ്‍സ്യൂമര്‍
ഫെഡ്ഡ്
സൂപ്പര്‍മാര്‍ക്കറ്റുകള്‍
ശ്രീ.
കെ. ശിവദാസന്‍
നായര്‍
,,
എ.പി.
അബ്ദുള്ളക്കുട്ടി
,,
അന്‍വര്‍
സാദത്ത്
,,
വി.പി.
സജീന്ദ്രന്‍
(എ)
കണ്‍സ്യൂമര്‍
ഫെഡ്ഡിന്റെ
കീഴില്‍
സൂപ്പര്‍മാര്‍ക്കറ്റുകള്‍
തുടങ്ങാനുള്ള
പദ്ധതിയുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
(ബി)
ഇതിന്
കേന്ദ്രാനുമതി
ലഭിച്ചിട്ടുണ്ടോ;
(സി)
എത്ര
കോടി
രൂപയുടെ
കേന്ദ്രസഹായമാണ്
പ്രതീക്ഷിക്കുന്നത്;
(ഡി)
അതിനുള്ള
അടിസ്ഥാന
സൌകര്യങ്ങളുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ? |
4225 |
സഞ്ചരിക്കുന്ന
ത്രിവേണി
സ്റോര്‍
ശ്രീ.
ബെന്നി
ബെഹനാന്‍
,,
സണ്ണി
ജോസഫ്
,,
എ. റ്റി.
ജോര്‍ജ്
,,
ഐ. സി.
ബാലകൃഷ്ണന്‍
(എ)
എല്ലാ
അസംബ്ളി
മണ്ഡലങ്ങളിലും
സഞ്ചരിക്കുന്ന
ത്രിവേണി
സ്റോര്‍
തുടങ്ങാനുള്ള
നിര്‍ദ്ദേശം
കണ്‍സ്യൂമര്‍ഫെഡ്
കേന്ദ്ര
സര്‍ക്കാരിന്
നല്‍കിയിട്ടുണ്ടോ
;
(ബി)
എങ്കില്‍
ഇതിന്മേല്‍
എന്തു
നടപടി
സ്വീകരിച്ചു
എന്ന്
വ്യക്തമാക്കാമോ
;
(സി)
ആദ്യഘട്ടമായി
ഏതൊക്കെ
മണ്ഡലത്തിലാണ്
ഇത്
തുടങ്ങാന്‍
ഉദ്ദേശിക്കുന്നത്
? |
4226 |
കാസര്‍ഗോഡ്
ജില്ലയില്‍
സഞ്ചരിക്കുന്ന
സൂപ്പര്‍
മാര്‍ക്കറ്റ്
ശ്രീ.
കെ. കുഞ്ഞിരാമന്‍
(തൃക്കരിപ്പൂര്‍)
കാസര്‍ഗോഡ്
ജില്ലയില്‍
കണ്‍സ്യൂമര്‍
ഫെഡിന്റെ
കീഴില്‍
സഞ്ചരിക്കുന്ന
സൂപ്പര്‍
മാര്‍ക്കറ്റ്
ആരംഭിക്കുന്നതിന്
എപ്പോള്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ? |
4227 |
നെയ്യാറ്റിന്‍കര
ജില്ലാ
ആശുപത്രിയില്‍
നീതി
മെഡിക്കല്‍
സ്റോര്‍
ശ്രീ.
ആര്‍.
സെല്‍വരാജ്
നെയ്യാറ്റിന്‍കര
ജില്ലാ
ആശുപത്രിയില്‍
നീതി
മെഡിക്കല്‍
സ്റോര്‍
ആരംഭിക്കുന്നതിന്
നടപടി
സ്വികരിക്കുമോ
? |
4228 |
'നന്മ'
പദ്ധതി
ശ്രീ.
സി. പി.
മുഹമ്മദ്
,,
തേറമ്പില്‍
രാമകൃഷ്ണന്‍
,,
വി. റ്റി.
ബല്‍റാം
,,
എം. പി.
വിന്‍സെന്റ്
(എ)
'നന്മ'
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാം
;
(ബി)
നിത്യോപയോഗ
സാധനങ്ങളുടെ
വില്പന
നടത്തുന്നതിന്
കൂടുതല്‍
കേന്ദ്രങ്ങള്‍
തുടങ്ങാന്‍
നടപടിയെടുക്കുമോ
;
(സി)
കണ്‍സ്യൂമര്‍
സെന്ററുകളും
ഉത്സവകാല
ചന്തകളും
വ്യാപകമാക്കാന്‍
നടപടി
സ്വീകരിക്കുമോ
? |
4229 |
ഖാദി
മേഖലയെ
ശക്തിപ്പെടുത്താന്‍
നടപടി
ശ്രീ.റ്റി.എന്‍.
പ്രതാപന്‍
,,
വര്‍ക്കല
കഹാര്‍
,,
ഹൈബി
ഈഡന്‍
,,
ജോസഫ്
വാഴക്കന്‍
(എ)
ഖാദി
മേഖലയെ
ശക്തിപ്പെടുത്താന്‍
എന്തെല്ലാം
നടപടികളാണ്
കൈകൊള്ളാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
മേഖലയിലെ
പദ്ധതികള്‍
ആവിഷ്കരിക്കുവാന്‍
ഒരു
വിദഗ്ധ
സമിതിയ്ക്ക്
രൂപം നല്‍കുമോ;
എങ്കില്‍
വിശദാംശങ്ങള്‍
എന്തെല്ലാം
? |
4230 |
ഖാദി
മേഖലയുടെ
വികസനം
ശ്രീ.
വി. ഡി.
സതീശന്‍
,,
സി. പി.
മുഹമ്മദ്
,,
പി. എ.
മാധവന്‍
,,
പാലോട്
രവി
(എ)
ഖാദി
മേഖലയില്‍
എന്തെല്ലാം
പദ്ധതികളാണ്
അടുത്ത
ഒരു വര്‍ഷത്തേയ്ക്ക്
നടപ്പാക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
ഖാദി
ബോര്‍ഡിന്റെ
നിലവിലുള്ള
വില്പന
കേന്ദ്രങ്ങള്‍
നവീകരിക്കാന്‍
നടപടിയെടുക്കുമോ;
(സി)
ഖാദി
ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
നിലവിലുള്ള
ചര്‍ക്കകള്‍
ആധുനികവല്‍ക്കരിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;
(ഡി)
ഖാദി
ഉല്പന്നങ്ങള്‍ക്ക്
മെച്ചപ്പെട്ട
വിപണികള്‍
കണ്ടെത്തുമോ
? |
4231 |
വയലാര്‍
ഖാദി
സ്പിന്നിംഗ്
& വീവിംഗ്
സെന്ററിലെ
തൊഴിലാളി
പ്രശ്നങ്ങള്‍
ശ്രീ.
പി. തിലോത്തമന്‍
(എ)
ചേര്‍ത്തല
വയലാര്‍
പഞ്ചായത്തില്‍
പ്രവര്‍ത്തിക്കുന്ന
ഖാദി
സ്പിന്നിംഗ്
ആന്റ്
വീവിംഗ്
സെന്ററില്‍
എത്ര
തൊഴിലാളികള്‍
ജോലി
ചെയ്യുന്നു
എന്നു
വ്യക്തമാക്കുമോ;
(ബി)
അവിടത്തെ
തൊഴിലാളികളുടെ
ജോലിഭാരം
വളരെ
കൂടുതലും
വേതനം
തുച്ഛവുമാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
23 വര്‍ഷമായി
ഖാദി
രംഗത്ത്
തുടരുന്ന
പ്രസ്തുത
തൊഴിലാളികള്‍ക്ക്
ഗ്രാമീണ
തൊഴിലുറപ്പ്
പദ്ധതിയില്‍പ്പെട്ട
തൊഴിലാളികള്‍ക്ക്
ലഭിക്കുന്ന
വേതനമെങ്കിലും
നല്കാന്‍
നടപടി
സ്വീകരിക്കുമോ;
(ഡി)
ഖാദി
തൊഴിലാളികള്‍ക്ക്
വേതനത്തിനു
പുറമേ
സര്‍ക്കാര്‍
നല്‍കുന്ന
മറ്റ്
ആനുകൂല്യങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ഇ)
ഖാദിഉത്പാദന
മേഖലയില്‍
ഏതെങ്കിലും
സ്ഥാപനങ്ങളില്‍
യന്ത്രവല്‍കൃത
തറികള്‍
ഉണ്ടോ ;
(എഫ്)
ഇല്ലെങ്കില്‍
പ്രസ്തുത
സെന്ററില്‍
യന്ത്രവല്‍കൃത
തറികള്‍
സ്ഥാപിക്കാന്‍
നടപടി
സ്വീകരിക്കുമോ;
(ജി)
ഖാദി
നൂല്‍
കിഴിയാക്കുന്നതിന്
എത്ര രൂപ
വച്ചാണ്
കൂലി
നിശ്ചയിച്ചിരിക്കുന്നതെന്നും
ഒരു
തൊഴിലാളി
പ്രതിദിനം
ശരാശരി
എത്ര
കിഴികള്‍
ഉണ്ടാക്കുമെന്നും
വ്യക്തമാക്കാമോ;
(എച്ച്)
കിഴിയുണ്ടാക്കുന്നതിന്
സെമി
ആട്ടോമാറ്റിക്
യന്ത്രങ്ങള്‍
സ്ഥാപിക്കുന്നതിനു
നിലവിലുളള
തടസ്സം
എന്താണ്
എന്നു
വ്യക്തമാക്കാമോ;
(ഐ)
ഖാദി
സെന്ററുകളിലെ
തൊഴിലാളികള്‍ക്ക്
മെഡിക്കല്‍
ആനുകൂല്യം
നല്‍കുന്നുണ്ടോ;
ഇവരുടെ
ആരോഗ്യ
പരിരക്ഷക്കായി
മെഡിക്കല്‍
ആനുകൂല്യ
തുക വര്‍ദ്ധിപ്പിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(ജെ)
പ്രസ്തുത
തൊഴിലാളികളുടെ
കുട്ടികള്‍ക്കുളള
വിദ്യാഭ്യാസ
ആനുകൂല്യം
നല്‍കുന്നുണ്ടോ
എന്നു
വ്യക്തമാക്കാമോ;
(കെ)
ഖാദി
തൊഴിലാളികള്‍ക്കുളള
മിനിമം
വേതനം
നിലവില്‍
എത്രയാണെന്നും
അവര്‍ക്ക്
നല്‍കുന്ന
ഡി.എ.
എത്ര
രൂപയാണെന്നും
വ്യക്തമാക്കാമോ;
വര്‍ദ്ധിപ്പിച്ച
നിരക്കിലുളള
വേതനവും
കുടിശ്ശികയും
ഏതുമാസം
വരെ അവര്‍ക്കു
നല്‍കിയെന്നു
വെളിപ്പെടുത്താമോ;
(എല്‍)
ഖാദിയുടെ
വിപുലമായ
പ്രചാരണത്തിനും
ഈ
മേഖലയില്‍
പ്രവര്‍ത്തിക്കുന്നവരുടെ
ഉന്നമനത്തിനും
വേണ്ടി
എന്തെല്ലാം
നടപടികള്‍
കൈക്കൊളളുമെന്ന്
വെളിപ്പെടുത്താമോ? |
4232 |
പേരാമ്പ്ര
ഖാദി
യൂണിറ്റിലെ
വികസന
പ്രവര്‍ത്തനങ്ങള്‍
ശ്രീ.
ബി.ഡി.
ദേവസ്സി
(എ)
കൊടകര
പഞ്ചായത്തിലെ
പേരാമ്പ്ര
ഖാദി
യൂണിറ്റില്‍
കെട്ടിടവും
അനുബന്ധ
സൌകര്യങ്ങളും
ഒഴിഞ്ഞുകിടക്കുന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
സ്ഥലത്ത്
നെയ്ത്ത്
ഉള്‍പ്പെടെയുള്ള
വികസന
പ്രവര്‍ത്തനങ്ങള്‍
ആവിഷ്ക്കരിച്ച്
നടപ്പാക്കുമോ;
(സി)
നിലവിലുള്ള
യൂണിറ്റ്
യന്ത്രവല്‍ക്കരിക്കുന്നതിനും
ഷീറ്റുമേഞ്ഞ
കെട്ടിടത്തിന്
സീലിംഗും
കൂടുതല്‍
ഫാനുകളും
അനുവദിക്കുന്നതിനും
നടപടി
സ്വീകരിക്കുമോ? |