UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

4401

പ്രത്യേക തൊഴില്‍ദാന പദ്ധതി

പ്രൊഫ. സി. രവീന്ദ്രനാഥ്

() 1995-ല്‍ കാര്‍ഷിക മേഖലയില്‍ ആരംഭിച്ച യുവജനങ്ങള്‍ക്കുള്ള പ്രത്യേക തൊഴില്‍ദാന പദ്ധതി പ്രകാരം എത്ര പേര്‍ക്ക് തൊഴില്‍ നല്‍കി എന്ന വിവരം ലഭ്യമാക്കാമോ;

(ബി) ഈ പദ്ധതിയില്‍ എത്ര യുവജനങ്ങള്‍ക്കാണ് അംഗത്വകാര്‍ഡ് നല്‍കിയിട്ടുളളത്; ഇതില്‍ തൃശൂര്‍ ജില്ലയില്‍ എത്ര പേര്‍ക്കാണ് അംഗത്വം നല്‍കിയിട്ടുളളത്;

(സി) ഇപ്പോള്‍ പദ്ധതി നിലവില്‍ ഇല്ലെങ്കില്‍ അംഗത്വ ഫീസായി അടയ്ക്കപ്പെട്ടിട്ടുളള തുക തൊഴിലാളികള്‍ക്ക് തിരികെ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ?

4402

സഹകരണ സ്ഥാപനങ്ങള്‍ എടുക്കുന്ന ജപ്തി നടപടികള്‍

ശ്രീമതി ഇ. എസ്. ബിജിമോള്‍

() കടാശ്വാസ കമ്മീഷന്റെ ഉത്തരവ് നിലനില്‍ക്കെ തന്നെ ബാങ്കുകളും സഹകരണ സ്ഥാപനങ്ങളും ജപ്തി നടപടികളുമായി മുന്നോട്ട് പോകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പ്രസ്തുത സ്ഥാപനങ്ങള്‍ ഇത്തരം സമീപനം സ്വീകരിക്കുന്നത് എന്തുകൊണ്ടെന്ന് വ്യക്തമാക്കാമോ ?

4403

ഭരണ ചേതനാ കേന്ദ്രങ്ങള്‍

ശ്രീ. പി.റ്റി.. റഹീം

() എത്ര ഭരണ ചേതനാ കേന്ദ്രങ്ങള്‍ ആണ് കൃഷി വകുപ്പ് നിര്‍മ്മിച്ചത്;

(ബി) ഇവ ഇപ്പോള്‍ ആരുടെ കൈവശത്തിലാണുള്ളത്;

(സി) ഇവ എന്തിന് വേണ്ടിയാണ് നിര്‍മ്മിച്ചത്;

(ഡി) ഇതുകൊണ്ട് ഉദ്ദേശിച്ച ഫലം ലഭിച്ചിട്ടുണ്ടോയെന്നറിയിക്കുമോ?

4404

പഴം പച്ചക്കറികളുടെ വിലവര്‍ദ്ധന

ശ്രീ.കോടിയേരി ബാലകൃഷ്ണന്‍

() സംസ്ഥാനത്ത് പച്ചക്കറികളുടെയും പഴങ്ങളുടെയും വില ക്രമാതീതമായികുതിച്ചുയരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;

(ബി) 2011 മെയ് മാസത്തില്‍ ആപ്പിള്‍, മാങ്ങ, ഓറഞ്ച്, മുസാമ്പി, പൈനാപ്പിള്‍, മൈസൂര്‍പ്പഴം, കദളിപ്പഴം, നേന്ത്രപ്പഴം, വെളുത്ത മുന്തിരി, മത്തന്‍, വെണ്ട, വഴുതന, തക്കാളി, കാബേജ്, കോവക്ക, മുരിങ്ങക്ക എന്നിവയുടെ വില എത്രയാണെന്നും 2011 ഒക്ടോബര്‍ മാസത്തില്‍ ഇവയുടെ വില എത്രയാണെന്നും വെളിപ്പെടുത്തുമോ;

(സി) വിലക്കയറ്റം എന്തുകൊണ്ടാണുണ്ടാകുന്നതെന്ന് പരിശോധിച്ചിട്ടുണ്ടോ;

(ഡി) വിലക്കയറ്റം നിയന്ത്രിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് വിശദമാക്കുമോ?

4405

കൊയ്ത്ത്, തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടി

ശ്രീ. കെ. അജിത്

() കേരളത്തില്‍ കൊയ്ത്തുകാരുടെ ക്ഷാമമുണ്ടെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) കൊയ്ത്ത്, തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിക്കുന്നതിന് വകുപ്പിന്റെ ഭാഗത്ത് നിന്നു നടപടി സ്വീകരിക്കുമോ ?

4406

കര്‍ഷക കടാശ്വാസ കമ്മീഷന് അനുവദിച്ച തുക

ശ്രീ. ജി.എസ്. ജയലാല്‍

() കര്‍ഷക കടാശ്വാസ കമ്മീഷനില്‍ ആനുകൂല്യം ലഭ്യമാക്കുന്നതിലേക്കായി ലഭിച്ച എത്ര അപേക്ഷകള്‍ ഇനി തീര്‍പ്പ് കല്‍പ്പിക്കുവാനായി അവശേഷിക്കുന്നുണ്ട് ; വിശദാംശം അറിയിക്കുമോ ;

(ബി) ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കര്‍ഷക കടാ ശ്വാസ കമ്മീഷന് എത്ര രൂപ നല്‍കുകയുണ്ടായി എന്ന് അറിയിക്കുമോ ;

(സി) ഏതൊക്കെ വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് കര്‍ഷക കടാശ്വാസ കമ്മീഷനില്‍ നിന്നും സഹായം നല്‍കി വരുന്നത് ; സഹായം നല്‍കുന്നതിന്റെ മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ് ?

4407

പ്രൊട്ടക്റ്റഡ് കള്‍ട്ടിവേഷന്‍

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() പച്ചക്കറി ഉല്‍പാദനരംഗത്തേക്ക് കൂടുതല്‍ കര്‍ഷകരെ ആകര്‍ഷിക്കുന്നതിന് നൂതന പദ്ധതികള്‍ക്ക് രൂപം നല്‍കുമോ ;

(ബി) ഇതിന്റെ ഭാഗമായി ഏതു കാലാവസ്ഥയിലും പച്ചക്കറി കൃഷി ചെയ്യാന്‍ ഉതകുന്ന വിധം 'പ്രൊട്ടക്റ്റഡ് കള്‍ട്ടിവേഷന്‍' രീതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(സി) പദ്ധതിയുടെ വിശദാംശങ്ങള്‍ നല്‍കുമോ ; പദ്ധതിക്ക് കേന്ദ്ര സഹായം ലഭ്യമാകുമോ ;

(ഡി) പദ്ധതിയുടെ ഭാഗമായി താനൂര്‍ നിയോജകമണ്ഡലത്തില്‍ എന്തൊക്കെ പ്രവര്‍ത്തികള്‍ക്ക് രൂപം നല്‍കും ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

4408

വളം ക്ഷാമം പരിഹരിക്കാന്‍ നടപടി

ശ്രീ. പി.സി. വിഷ്ണുനാഥ്

,, അന്‍വര്‍ സാദത്ത്

,, .സി. ബാലകൃഷ്ണന്‍

,, ലൂഡി ലൂയിസ്

() കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) വളം ക്ഷാമം സംബന്ധിച്ച് എന്തെങ്കിലും നിവേദനങ്ങള്‍ ലഭിച്ചിട്ടുണ്ടോ ;

(സി) നിവേദനങ്ങള്‍ നല്‍കിയവരുമായി ചര്‍ച്ച നടത്തിയിട്ടുണ്ടോ ;

(ഡി) ചര്‍ച്ചയുടെ വിശദാംശങ്ങള്‍ എന്തെല്ലാം ;

() ഈ പ്രശ്നം പരിഹരിക്കാന്‍ നോഡല്‍ ഏജന്‍സിയെ നിയമിക്കുവാന്‍ നടപടിയെടുക്കുമോ ?

4409

വാട്ടര്‍ഷെഡ് പദ്ധതികള്‍

ശ്രീ. ബി.ഡി. ദേവസ്സി

() ചാലക്കുടി മണ്ഡലത്തിലെ കൊരട്ടി പഞ്ചായത്തില്‍പ്പെട്ട കൊരട്ടിച്ചാല്‍, മേലൂര്‍ പഞ്ചായത്തിലെ ചീമേനി വാട്ടര്‍ഷെഡ് എന്നീ പദ്ധതികള്‍ നടപ്പാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ എന്തെല്ലാം നടപടികളാണ് ഇതിനായി സ്വീകരിച്ചിരിക്കുന്നത് എന്ന് വ്യക്തമാക്കാമോ?

4410

മണ്ണുസംരക്ഷണ വകുപ്പികലഅഡീഷണല്‍ ഡയറക്ടര്‍ തസ്തിക

ശ്രീമതി ഗീതാ ഗോപി

() മണ്ണ് സംരക്ഷണ വകുപ്പില്‍ 2011 മാര്‍ച്ച് മാസത്തില്‍ അഡീഷണല്‍ ഡയറക്ടര്‍ വിരമിച്ചശേഷം പ്രസ്തുത തസ്തികയിലേക്ക് ആരെയും ഇതുവരെ പ്രൊമോഷന്‍ നല്‍കി നിയമിച്ചിട്ടില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) വകുപ്പിലെ സീനിയോറിറ്റി അടിസ്ഥാനത്തില്‍ അഡീഷണല്‍ ഡയറക്ടര്‍ തസ്തികയിലേക്ക് അടിയന്തിരമായി പ്രൊമോഷന്‍ നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

4411

മണ്ണ് സംരക്ഷണ പദ്ധതികള്‍ അനുവദിക്കുന്നതിന്റെ മാനദണ്ഡം

ശ്രീമതി ഗീതാ ഗോപി

() നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന മണ്ണ് സംരക്ഷണ പദ്ധതികള്‍ ഓരോ ജില്ലക്ക് അനുവദിക്കുന്നതിന്റെ മാനദണ്ഡം വ്യക്തമാക്കാമോ;

(ബി) ആര്‍..ഡി.എഫ്-ല്‍ ഉള്‍പ്പെടുത്തി കഴിഞ്ഞ വര്‍ഷം തൃശൂര്‍ ജില്ലയില്‍ നടപ്പാക്കിയ മണ്ണുസംരക്ഷണ പദ്ധതികള്‍ ഏതൊക്കെയാണെന്ന് വിശദമാക്കാമോ?

4412

മത്സ്യക്കുളം നിര്‍മ്മാണം

ശ്രീ. എം. ഹംസ

() ഭാരതപ്പുഴയുടെ തീരങ്ങളില്‍ മത്സ്യക്കുളം നിര്‍മ്മിക്കുന്നതിന് പാലക്കാട് ജില്ലയില്‍ അനുമതി നല്‍കിയിട്ടുണ്ടോ; ആര്‍ക്കെല്ലാമാണ് അനുമതി നല്‍കിയത്; എത്ര പേര്‍ക്ക് എത്ര ഏക്കര്‍വീതം ഇതിനായി നല്‍കുകയുണ്ടായി;

(ബി) മത്സ്യക്കുളം നിര്‍മ്മാണത്തിന്റെ മറവില്‍ മണല്‍ വ്യാപാരം നടത്തുന്നത് കൃഷി വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് തടയുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?

4413

കാര്‍ഷിക സര്‍വ്വകലാശാലയുടെ ഗവേഷണ കേന്ദ്രം

ശ്രീ. എം. ഹംസ

() കാര്‍ഷിക സര്‍വ്വകലാശാലയുടെ ഒരു ഗവേഷണ കേന്ദ്രം ശ്രീകൃഷ്ണപുരത്ത് ആരംഭിക്കേണ്ടതിന്റെ ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) പ്രസ്തുത ആവശ്യത്തിന്മേല്‍ സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കാമോ ?

4414

കേരള കാര്‍ഷിക സര്‍വ്വകലാശാല വക ഫാമുകളില്‍ നിയമനം

ശ്രീമതി ഇ.എസ്. ബിജിമോള്‍

() കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ ഫാമുകളില്‍ തൊഴിലാളികളെ നിയമിക്കുന്നതിന് തയ്യാറാക്കിയ സീനിയോരിറ്റി ലിസ്റില്‍ നിന്ന് എത്ര പേര്‍ക്ക് നിയമനം നല്കി ;

(ബി) നിലവിലുള്ള ഒഴിവുകളില്‍ എന്ന് നിയമനം നടത്തുമെന്ന് വ്യക്തമാക്കുമോ ;

(സി) ക്ളസ് 4 തസ്തികയിലെ 50% ഒഴിവുകളില്‍ തൊഴിലാളികളില്‍ നിന്നും നിയമനം നടത്തുവാന്‍ നടപടി സ്വീകരിക്കുമോ ?

4415

വെറ്ററിനറി സര്‍വ്വകലാശാല

ശ്രീ. പാലോട് രവി

() വെറ്ററിനറി സര്‍വ്വകലാശാലയുടെ കീഴില്‍ എത്ര കോളേജുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് ; അവ എവിടെയെല്ലാമെന്ന് വ്യക്തമാക്കാമോ ;

(ബി) തലസ്ഥാനത്ത് വെറ്ററിനറി സയന്‍സിലോ ഡയറി ടെക്നോളജിയിലോ കോഴ്സുകള്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് നിവേദനം ലഭിച്ചിട്ടുണ്ടോ ;

(സി) തെക്കന്‍ കേരളത്തില്‍ ഇത്തരത്തില്‍ ഒരു കോളേജ് ഉണ്ടാകേണ്ടതിന്റെ ആവശ്യം പരിഗണിച്ച് ഇതിന്‍മേല്‍ അനുകൂല തീരുമാനമെടുക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ?

4416

കാഷ്വല്‍ തൊഴിലാളികളുടെ നിയമനം

ശ്രീ. . ചന്ദ്രശേഖരന്‍

() പടന്നക്കാട് കാര്‍ഷിക കോളേജ്, പിലിക്കോട്, നീലേശ്വരം ഫാം എന്നിവിടങ്ങളിലേക്ക് കാഷ്വല്‍ തൊഴിലാളികളെ നിയമിക്കുന്നതിനുവേണ്ടി കാര്‍ഷിക സര്‍വ്വകലാശാല നടപടികള്‍ സ്വീകരിച്ചിരുന്നുവോ എന്ന് വ്യക്തമാക്കാമോ;

(ബി) വിവിധ പരീക്ഷകള്‍ നടത്തിയതിനുശേഷം നിയമനത്തിന് പട്ടിക തയ്യാറാക്കിയിട്ടുണ്ടോ;

(സി) പ്രസ്തുത സ്ഥാപനങ്ങളില്‍ ആകെ എത്ര ഒഴിവുകളാണ് ഇപ്പോള്‍ ഉളളതെന്ന് വ്യക്തമാക്കാമോ;

(ഡി) കാഷ്വല്‍ തൊഴിലാളികളുടെ നിയമനം എപ്പോള്‍ നടത്തുമെന്ന് വ്യക്തമാക്കാമോ ?

4417

കാര്‍ഷിക സര്‍വ്വകലാശാല നിയമനങ്ങളിലെ പട്ടികജാതി/പട്ടികവര്‍ഗ്ഗ പ്രാതിന്ിധ്യം

പ്രൊഫ. സി. രവീന്ദ്രനാഥ്

ശ്രീ. ബി. സത്യന്‍

,, സാജു പോള്‍

,, റ്റി. വി. രാജേഷ്

() കേരള കാര്‍ഷിക സര്‍വ്വകലാശാല നിയമനങ്ങളില്‍ പട്ടികജാതി/പട്ടികവര്‍ഗ്ഗ പ്രാതിനിധ്യക്കുറവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ ആയത് പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ ;

(ബി) പട്ടികജാതി/പട്ടികവര്‍ഗ്ഗ പ്രാതിനിധ്യക്കുറവ് സര്‍വ്വകലാശാല അവലോകനം ചെയ്തിട്ടുണ്ടോ ; എങ്കില്‍ തസ്തിക തിരിച്ചുള്ള പ്രാതിനിധ്യം വ്യക്തമാക്കാമോ ;

(സി) പട്ടികജാതി/പട്ടികവര്‍ഗ്ഗ പ്രാതിനിധ്യക്കുറവ് പരിഹരിക്കാന്‍ അവസാനമായി സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് നടത്തിയത് എപ്പോഴാണ് ; നടത്തിയ നിയമനങ്ങള്‍, എണ്ണം, എന്നിവ തസ്തിക തിരിച്ച് അറിയിക്കുമോ ;

(ഡി) സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് നടത്താന്‍ വിജ്ഞാപനം പൂറപ്പെടുവിച്ച ശേഷം എത്ര പ്രാവശ്യം ക്യാന്‍സല്‍ ചെയ്തിട്ടുണ്ട് ; ക്യാന്‍സല്‍ ചെയ്യാനുള്ള കാരണം വിശദമാക്കാമോ ;

() 19.11.89ലെ സ്പെഷ്യല്‍ റിക്രട്ട്മെന്റിനു വേണ്ടിയുള്ള വിജ്ഞാപനപ്രകാരം നടത്തിയ നിയമനങ്ങള്‍ ഏതൊക്കെയെന്ന് വിശദമാക്കാമോ ; ഈ വിജ്ഞാപനത്തിന് ആധാരമായ അസ്സസ്സ്മെന്റ് പ്രകാരം കണ്ടെത്തിയ പ്രാതിനിധ്യക്കുറവുള്ള തസ്തികകളും എണ്ണവും അറിയിക്കുമോ ; ഈ പ്രാതിനിധ്യക്കുറവ്പൂര്‍ണ്ണമായും പരിഹരിച്ചോ എന്ന് വ്യക്തമാക്കുമോ ?

4418

അഗ്രികല്‍ച്ചര്‍ ഡിപ്ളോമ കോഴ്സ് ആരംഭിക്കുന്നതിന് നടപടി

ശ്രീ. കെ. കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)

കാസര്‍ഗോഡ് ജില്ലയിലെ കാര്‍ഷിക യൂണിവേഴ്സിറ്റിയുടെ കീഴിലുളള പിലിക്കോട്, നീലേശ്വരം പ്രാദേശിക ഗവേഷണകേന്ദ്രത്തിലെ കെട്ടിടവും സ്ഥലവും ഉപയോഗിച്ച് അഗ്രികള്‍ച്ചര്‍ ഡിപ്ളോമ കോഴ്സ് അരംഭിക്കുന്നതിനുളള നടപടി സ്വീകരിക്കുമോ?

4419

നാദാപുരം മണ്ഡലത്തില്‍ വിതരണം ചെയ്ത കോഴികളുടെ എണ്ണം

ശ്രീ. . കെ. വിജയന്‍

() നാദാപുരം മണ്ഡലത്തില്‍ വിവിധ പദ്ധതികളിലായി മുന്‍സര്‍ക്കാരിന്റെ കാലത്ത് വിതരണം ചെയ്ത കോഴികളുടെ എണ്ണം വ്യക്തമാക്കാമോ;

(ബി) പദ്ധതികളുടെ പേരും പഞ്ചായത്തു തിരിച്ചുള്ള കണക്കും വ്യക്തമാക്കാമോ;

(സി) പദ്ധതി നടത്തിപ്പിനു ശേഷം മുട്ട ഉല്പാദനത്തില്‍ വര്‍ദ്ധനവ് ഉണ്ടായതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) ഇത്തരം പദ്ധതികള്‍ മോണിറ്റര്‍ ചെയ്യാനായി നിലവില്‍ എന്തു സംവിധാനമാണുള്ളത് ?

4420

ഗ്രാമം നിറയെ കോഴി

ശ്രീ.പി.റ്റി..റഹീം

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഗ്രാമം നിറയെ കോഴി എന്ന പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന കോഴിക്കോട് ജില്ലയിലെ പഞ്ചായത്തുകള്‍ ഏതെല്ലാമാണ് ;

(ബി) കോഴി വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിന് കോഴിക്കോട് ജില്ലയില്‍ നടപ്പാക്കുന്ന പദ്ധതികള്‍ എന്തെല്ലാമാണെന്നും ഇതിനായി തെരഞ്ഞെടുത്ത പഞ്ചായത്തുകള്‍ ഏതെല്ലാമാണെന്നും വ്യക്തമാക്കാമോ ?

4421

കോഴിക്കോട് ജില്ലയിലെ ലൈവ്സ്റോക്ക് ട്രെയിനിംഗ് സെന്റര്‍

ശ്രീ. വി.എം. ഉമ്മര്‍ മാസ്റര്‍

() കോഴിക്കോട് ജില്ലയില്‍ ലൈവ്സ്റോക്ക് ട്രെയിനിംഗ് സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ടോ ;

(ബി) പ്രസ്തുത സെന്ററില്‍ എന്തെല്ലാം അടിസ്ഥാന സൌകര്യങ്ങളാണ് ഇപ്പോള്‍ ഒരുക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ ;

(സി) ക്ഷീരകര്‍ഷകര്‍ക്ക് ബാങ്ക് ലോണ്‍ ലഭിക്കുന്നതിനാവശ്യമായ സര്‍ട്ടിഫിക്കറ്റ് പ്രസ്തുത കേന്ദ്രത്തില്‍നിന്നും നല്‍കുന്നതിന് അധികാരപ്പെടുത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?

4422

വന്ധ്യതാ നിവാരണ കേന്ദ്രത്തിന് കെട്ടിടം

ശ്രീ. വി.എം. ഉമ്മര്‍ മാസ്റര്‍

() കേരള വെറ്ററിനറി യൂണിവേഴ്സിറ്റിയുടെ കീഴില്‍ കോഴിക്കോട് വെള്ളിമാട് കുന്നില്‍ പ്രവര്‍ത്തിക്കുന്ന വന്ധ്യതാ നിവാരണ കേന്ദ്രത്തിന്റെ ശോചനീയാവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ആയത് പരിഹരിക്കുന്നതിന് എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് ഉദ്ദേശിക്കുന്നത്;

(സി) പ്രസ്തുത സ്ഥാപനത്തിന് സ്വന്തമായി കെട്ടിടം, വാഹനം എന്നിവ ലഭ്യമാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ?

4423

ആനകള്‍ക്ക് ഹെര്‍പസ് വൈറസ് രോഗം

ശ്രീ. . ചന്ദ്രശേഖരന്‍

,, ചിറ്റയം ഗോപകുമാര്‍

,, .കെ. വിജയന്‍

,, വി. ശശി

() ആനകള്‍ക്ക് ഹെര്‍പസ് വൈറസ് രോഗം പടര്‍ന്നു പിടിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഉണ്ടെങ്കില്‍ പ്രസ്തുത രോഗത്തെക്കുറിച്ച് ഏതെങ്കിലും തരത്തിലുള്ള പഠനം നടത്തിയിട്ടുണ്ടോ ; ഉണ്ടെങ്കില്‍ അതിനെക്കുറിച്ച് വിശദമാക്കുമോ ;

(സി) ഈ രോഗത്തെ പ്രതിരോധിക്കുന്നതിന് ഏതെല്ലാം രീതിയിലുള്ള ചികിത്സാ രീതികള്‍ നടപ്പിലാക്കുന്നുണ്ടെന്ന് വെളിപ്പെടുത്തുമോ?

4424

ഹൈടെക് ഡയറി ഫാം

ശ്രീ. സി. ദിവാകരന്‍ 

() മാട്ടുപ്പെട്ടിയിലെ ഹൈടെക് ഡയറി ഫാമിന്റെ പ്രവര്‍ത്തനം ഏതു ഘട്ടത്തിലാണ്;

(ബി) ഇവിടെ നിന്നുള്ള ഉത്പാദനം എന്ന് ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?

4425

കേരളാ ലൈവ് സ്റോക്ക് ഡെവലപ്മെന്റ് ബോര്‍ഡിലെ മില്‍ക്ക് റിക്കാര്‍ഡര്‍മാരുടെ നിയമനം

ശ്രീ. പി. സി. വിഷ്ണുനാഥ്

() കേരളാ ലൈവ് സ്റോക്ക് ഡെവലപ്മെന്റ് ബോര്‍ഡില്‍ മില്‍ക്ക് റിക്കാര്‍ഡര്‍മാരായി എത്രപേര്‍ എന്ന് മുതല്‍ എവിടെയൊക്കെ ജോലി ചെയ്തുവരുന്നു എന്ന് വ്യക്തമാക്കുമോ; ഇവരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തുമോ;

(ബി) പ്രസ്തുത ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ എന്തൊക്കെ എന്ന് വെളിപ്പെടുത്തുമോ;

(സി) പ്രസ്തുത ജീവനക്കാരെ സ്ഥിരപ്പെടുത്താത്തതിന്റെ കാരണം വെളിപ്പെടുത്തുമോ;

(ഡി) പ്രസ്തുത ജീവനക്കാരുടെ ശമ്പളത്തിനായി പ്രതിമാസം ചെലവാകുന്ന തുക എത്രയെന്ന് വ്യക്തമാക്കുമോ;

() ഈ സാമ്പത്തിക വര്‍ഷത്തില്‍ പ്രസ്തുത ജീവനക്കാര്‍ക്ക് ഫെസ്റിവല്‍ അലവന്‍സായി 1750 രൂപയ്ക്ക് പകരം 650 രൂപ നല്‍കിയത് എന്തടിസ്ഥാനത്തിലാണ് എന്ന് വ്യക്തമാക്കുമോ?

4426

മൃഗസംരക്ഷണ വകുപ്പിലെ സി. .

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

() സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്‍ കീഴില്‍വരുന്ന കെ. എല്‍. ഡി. ബോര്‍ഡ് (കേരള ലൈവ് സ്റോക്ക് ഡെവലപ്മെന്റ്), കെ. എസ്. പി. ഡി. സി. (കേരള സ്റേറ്റ് പൌള്‍ട്രി ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍) തുടങ്ങിയ സ്ഥാപനങ്ങളില്‍ നിലവില്‍ എത്ര കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റന്റുമാര്‍ ജോലി ചെയ്യുന്നുണ്ട്;

(ബി) ഈ സ്ഥാപനങ്ങളില്‍ പ്രസ്തുത തസ്തികയില്‍ നിലവില്‍ എത്ര ഒഴിവുകള്‍ ഉണ്ട്; ഇത്തരം സ്ഥാപനങ്ങളില്‍ സി..മാരുടെ എണ്ണം നിശ്ചയിക്കുന്നത് അംഗീകൃത സ്റാഫ് പാറ്റേണിന് അനുപാതികമായിട്ടാണോ എന്ന് പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്കുമോ;

(സി) പ്രസ്തുത സ്ഥാപനങ്ങളില്‍ പ്രത്യേകിച്ച് കെ. എല്‍. ഡി. ബോര്‍ഡില്‍ യഥാസമയം ട്രാന്‍സ്ഫര്‍ നടത്താറുണ്ടോ; എങ്കില്‍ സി. .മാരുടെ ട്രാന്‍സ്ഫര്‍ ഏറ്റവും അവസാനം നടന്നതെന്നാണ്; തുടര്‍ച്ചയായി എത്ര വര്‍ഷത്തെ സര്‍വ്വീസുള്ളവരെയാണ് സ്ഥലം മാറ്റുന്നത് എന്ന് വ്യക്തമാക്കുമോ;

4427

മൃഗാശുപത്രികള്‍ക്ക് കെട്ടിടം

ശ്രീമതി കെ. എസ് സലീഖ

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം മൃഗാശുപത്രികള്‍ക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിന് ആവശ്യമായ തുക തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍ എത്ര മൃഗാശുപത്രികള്‍ക്ക്, എന്തു തുക വീതം അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(സി) കന്നുകാലികളുടെ കൃത്രിമ ബീജദാനസൌകര്യം കര്‍ഷകരുടെ വീട്ടു പടിയ്ക്കല്‍ ലഭ്യമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളത്?

4428

'കുഞ്ഞുകൈകളില്‍ കോഴിക്കുഞ്ഞ്'

ശ്രീ. ജെയിംസ് മാത്യു

() 'കുഞ്ഞുകൈകളില്‍ കോഴിക്കുഞ്ഞ്' എന്ന പദ്ധതിപ്രകാരം എത്ര സ്കൂളുകളില്‍ എത്ര കോഴിക്കുഞ്ഞുങ്ങള്‍ വിതരണം ചെയ്തിട്ടുണ്ടെന്ന് അറിയിക്കാമോ ;

(ബി) പ്രസ്തുത പദ്ധതി നിലവിലുണ്ടോ; ഇല്ലെങ്കില്‍ പദ്ധതി ഉപേക്ഷിക്കാനുള്ള കാരണം വ്യക്തമാക്കാമോ ;

(സി) നിലവിലുണ്ടെങ്കില്‍, തളിപ്പറമ്പു നിയോജക മണ്ഡലത്തിലെ നിര്‍ദ്ദേശിക്കപ്പെട്ട സ്കൂളുകളില്‍ എന്തുകൊണ്ടാണ് കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യാത്തതെന്ന് വ്യക്തമാക്കാമോ ;

(ഡി) പ്രസ്തുത പദ്ധതി പുനരാരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ ; എങ്കില്‍ അടിയന്തിര നടപടി സ്വീകരിക്കുമോ ?

4429

കെ.എല്‍.ഡി.സി. യ്ക്ക് പ്രത്യേക ഫണ്ട്

ശ്രീ. പി. തിലോത്തമന്‍

() കേരള ലാന്റ് ഡവലപ്മെനറ് കോര്‍പ്പറേഷന് (കെ.എല്‍.ഡി.സി) വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് പ്രത്യേകമായി ഫണ്ട് അനുവദിച്ചു നല്‍കാറുണ്ടോ ; ഏത് ഹെഡ് ഓഫ് അക്കൌണ്ട് മുഖേനയാണ് ഫണ്ട് നല്‍കിവരുന്നത് ; ആയത് കെ.എല്‍.ഡി.സി. യ്ക്ക് മാത്രമുള്ള ഹെഡ് ആണോ;

(ബി) മറ്റ് ഡിപ്പാര്‍ട്ട്മെന്റുകള്‍ക്ക് അനുവദിക്കുന്ന ഫണ്ടില്‍ നിന്നും കെ.എല്‍.ഡി.സി. യ്ക്ക് പണം നല്‍കാന്‍ നിര്‍ദ്ദേശിക്കുമ്പോള്‍ കെ.എല്‍.ഡി.സി. യുടെ പ്രോജക്ടുകള്‍ക്ക് ആവശ്യമായ ഫണ്ട് ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താറുണ്ടോ ;

(സി) കെ.എല്‍.ഡി.സി. സമര്‍പ്പിച്ച എത്ര പ്രോജക്ടുകള്‍ക്ക് ഈ സര്‍ക്കാരിന്റെ കാലത്ത് അംഗീകാരം നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ; എത്ര കോടി രൂപയുടെ പ്രോജക്ടുകളാണ് കെ.എല്‍.ഡി.സി. സമര്‍പ്പിച്ചിരിക്കുന്നത് എന്നു വ്യക്തമാക്കാമോ ?

4430

കെ.എല്‍.ഡി ബോര്‍ഡിന്റെ സാമ്പത്തിക സ്രോതസ്സ്

ശ്രീ. പി. സി. വിഷ്ണുനാഥ്

() കേരളാ ലൈവ് സ്റോക്ക് ഡവലപ്പ്മെന്റ് ബോര്‍ഡിന് 2006-07 സാമ്പത്തിക വര്‍ഷം മുതല്‍ നാളിതുവരെ എത്ര തുക കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഗ്രാന്റായി ലഭിച്ചിട്ടുണ്ട് എന്ന സാമ്പത്തിക വര്‍ഷം തിരിച്ചുളള കണക്ക് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത തുക എന്തിനെല്ലാം വേണ്ടി ചെലവഴിച്ചു എന്ന് വ്യക്തമാക്കുമോ;

(സി) കെ.എല്‍.ഡി ബോര്‍ഡില്‍ ഏതൊക്കെ തസ്തികയില്‍ എത്ര പേര്‍ സേവനം അനുഷ്ഠിക്കുന്നു എന്ന് വ്യക്തമാക്കുമോ;

(ഡി) പ്രസ്തുത ജീവനക്കാരുടെ ശമ്പളത്തിനുവേണ്ടി പ്രതിമാസം എന്തു തുക ചെലവഴിക്കുന്നുവെന്ന് തസ്തിക തിരിച്ച് വിശദാംശം ലഭ്യമാക്കുമോ?

4431

കേരള ലൈവ് സ്റോക്ക് ഡവലപ്പ്മെന്റ് ബോര്‍ഡിന്റെ കീഴിലുള്ള സ്ഥാപനങ്ങള്‍

ശ്രീ.പി.സി.വിഷ്ണുനാഥ്

() കേരള ലൈവ് സ്റോക്ക് ഡവലപ്പ്മെന്റ് ബോര്‍ഡിന്റെ കീഴില്‍ ഏതൊക്കെ സ്ഥാപനങ്ങള്‍ എവിടെയെല്ലാം പ്രവര്‍ത്തിച്ചുവരുന്നു ; പ്രസ്തുത സ്ഥാപനങ്ങളില്‍ എന്തൊക്കെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുവെന്ന് വിശദമാക്കുമോ ;

(ബി) കുളത്തൂപ്പുഴ ഫാമില്‍ കന്നുകാലികള്‍ മരണപ്പെട്ടതുമായി ബന്ധപ്പെട്ട കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ; ഇതു സംബന്ധിച്ച് അന്വേഷണങ്ങള്‍ നടത്തിയിട്ടുണ്ടോ ; അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ ; പ്രസ്തുത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വികരിച്ചിട്ടുണ്ടോ ?

4432

ഗസറ്റ് വിജ്ഞാപനത്തിലെ കാലതാമസം

ശ്രീ.മുല്ലക്കര രത്നാകരന്‍

() ഗസറ്റ് വിജ്ഞാപനത്തിന് നേരിടുന്ന കാലതാമസം മൂലം അവകാശ സര്‍ട്ടിഫിക്കറ്റുകളും മറ്റും വളരെ വൈകി മാത്രമേ അപേക്ഷകര്‍ക്കു ലഭ്യമാകുന്നുള്ളൂ എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഗസറ്റ് വിജ്ഞാപനം ചെയ്യുന്നതിലുണ്ടാകുന്ന കാലതാമസം ഒഴിവാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ ?

4433

അച്ചടി വകുപ്പിനെ സംബന്ധിച്ച - ശമ്പള കമ്മീഷന്‍ ശുപാര്‍ശ

ശ്രീ. വി. ശശി

() 9-ാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ അച്ചടിവകുപ്പിനെ സംബന്ധിക്കുന്ന പേജ് നമ്പര്‍ 533ല്‍ ഖണ്ഡിക 7.65.2; 7.65.3() എന്നീ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ടോ;

(ബി) പ്രസ്തുത നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കിയിട്ടില്ലായെങ്കില്‍ അതിനുള്ള കാരണം വിശദീകരിക്കുമോ;

(സി) പ്രസ്തുത റിപ്പോര്‍ട്ടില്‍ സെക്രട്ടേറിയറ്റ് ജീവനക്കാരെ സംബന്ധിക്കുന്ന പേജ് നമ്പര്‍ 127-ല്‍ 7.3().2.()ല്‍ ശമ്പളകമ്മീഷന്‍ നല്‍കിയിട്ടുള്ള ശുപാര്‍ശകള്‍ നടപ്പാക്കിയിട്ടുണ്ടോ;

(ഡി) അച്ചടി വകുപ്പിനെ സംബന്ധിച്ച 7.65.3()-ലെ നിര്‍ദ്ദേശങ്ങള്‍ എപ്പോള്‍ നടപ്പാക്കും എന്ന് വ്യക്തമാക്കുമോ?

BACK

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.