UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

4358

നെന്‍മാറയില്‍ കൃഷി അഭിവൃദ്ധിപ്പെടുത്താന്‍ നടപടി

ശ്രീ. വി. ചെന്താമരാക്ഷന്‍

() നെന്‍മാറ മണ്ഡലത്തിലെ നെല്ലിയാമ്പതി ഒഴികെയുള്ള ഒമ്പത് പഞ്ചായത്തുകളിലും ജനങ്ങള്‍ പ്രധാനമായും കൃഷിയെ ആശ്രയിച്ചാണ് ജീവിക്കുന്നത് എന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) കൃഷി അഭിവൃദ്ധിപ്പെടുത്തുന്നതിനും ശാസ്ത്രീയമായി കൃഷി ഇറക്കുന്നതിനുമായി മുതലമടയിലെ സീഡ് ഫാം കേന്ദ്രമായി ഒരു 'കൃഷി വിജ്ഞാന കേന്ദ്രം' തുടങ്ങുന്നതിനുള്ള നടപടി സ്വീകരിക്കുമോ;

(സി) കൃഷി വിജ്ഞാന കേന്ദ്രം തുടങ്ങുന്നതിനുള്ള നടപടി ക്രമങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ?

4359

കുട്ടനാട് പാടശേഖരങ്ങളില്‍ രണ്ടാം കൃഷി

ശ്രീ. തോമസ് ചാണ്ടി

() ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിന് ഇരുവശവുമുള്ള പാടശേഖരങ്ങളില്‍ രണ്ടാംകൃഷിയില്ലാത്തതുമൂലം വെള്ളപ്പൊക്കം സംഭവിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) വെള്ളപ്പൊക്കം തടയുന്നതിന് പ്രസ്തുത പാടശേഖരങ്ങളില്‍ രണ്ടാം കൃഷി ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ ;

(സി) ഇതു സംബന്ധിച്ച് സമര്‍പ്പിച്ച അപേക്ഷയിന്മേല്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ ?

4360

സമഗ്ര കാര്‍ഷിക ഇന്‍ഷ്വറന്‍സ് പദ്ധതി

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

() സംസ്ഥാനത്തെ ഏതെങ്കിലും വിളകള്‍ക്ക് ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ ഏതൊക്കെ വിളകള്‍ക്കെന്ന് വിശദമാക്കുമോ;

(ബി) തുടര്‍ച്ചയായുണ്ടാകുന്ന വിളനാശത്തില്‍ നിന്ന് കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്നതിനായി സമഗ്രകാര്‍ഷിക ഇന്‍ഷ്വറന്‍സ് നടപ്പാക്കുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കുമോ;

(സി) പ്രസ്തുത ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ പരിധിയില്‍ കര്‍ഷകരെയും കര്‍ഷക തൊഴിലാളികളെയും ഉള്‍പ്പെടുത്തുന്നതിനുളള നടപടി സ്വീകരിക്കുമോ?

4361

നെല്ല് സംഭരണ ഏജന്‍സികള്‍

ശ്രീ. ബി. സത്യന്‍

() കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന നെല്ല് സംഭരിക്കാന്‍ എന്തൊക്കെ സംവിധാനങ്ങളാണ് ഇപ്പോള്‍ നിലവിലുള്ളത് ; സംഭരണ ഏജന്‍സികള്‍ ഏതെല്ലാമെന്ന് വിശദമാക്കുമോ ;

(ബി) സാമ്പത്തിക കുടിശ്ശിക ഉള്ളതിനാല്‍ സഹകരണ ബാങ്കുകള്‍ നെല്ല് സംഭരണം നിറുത്തിവച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ കുടിശ്ശിക കൊടുത്തു തീര്‍ക്കാന്‍ നടപടി സ്വീകരിക്കുമോ ;

(സി) നെല്ല് സംഭരിക്കാന്‍ കാര്‍ഷിക സഹകരണ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുമോ ?

4362

വിഷമുക്ത സുരക്ഷാ പച്ചക്കറി പദ്ധതി

ശ്രീ. ഷാഫി പറമ്പില്‍

ശ്രീ. സണ്ണി ജോസഫ്

ശ്രീ. എം.പി. വിന്‍സെന്റ്

ശ്രീ.ലൂഡി ലൂയിസ്

() ഹോട്ടികള്‍ച്ചര്‍ മിഷന്റെ വിഷമുക്ത സുരക്ഷാ പച്ചക്കറി പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാം ;

(ബി) ഇതിന് കേന്ദ്ര സഹായമുണ്ടോ ; എങ്കില്‍ എത്രയെന്ന് വ്യക്തമാക്കുമോ ;

(സി) സംസ്ഥാനത്ത് ഏതൊക്കെ നഗരങ്ങളിലാണ് ഇതു നടപ്പിലാക്കിയിട്ടുള്ളത് ;

(ഡി) എല്ലാ നഗരങ്ങളിലും ഈ പദ്ധതി ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ ?

4363

ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ നടപ്പിലാക്കിയ പദ്ധതികള്‍

ശ്രീ. ജോസ് തെറ്റയില്‍

ശ്രീ.മാത്യു റ്റി. തോമസ്

ശ്രീമതി ജമീലാ പ്രകാശം

() ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ സംസ്ഥാനത്ത് നടപ്പിലാ ക്കി വരുന്ന പദ്ധതികള്‍ ഏതെല്ലാമെന്ന് വിശദമാക്കാമോ;

(ബി) മുന്‍സര്‍ക്കാരിന്റെ കാലത്ത് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ വഴി നടപ്പിലാക്കിയ പദ്ധതികളുടെയും ഇതിനായി ചെലവഴിച്ച തുകയുടെയും വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(സി) ഈ സര്‍ക്കാര്‍ ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ വഴി നടപ്പിലാക്കിയിട്ടുള്ളതും നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നതുമായ പദ്ധതികള്‍ ഏതെല്ലാമെന്നും ഇതിനായി വകയിരുത്തിയിട്ടുള്ള തുക എത്രയെന്നും വിശദമാക്കാമോ ?

4364

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായവരുടെ വായ്പ

ശ്രീ. .പി. ജയരാജന്‍

() കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായവരില്‍ കേന്ദ്രദേശസാല്‍കൃതബാങ്കുകളില്‍ നിന്നും സഹകരണ സ്ഥാപനങ്ങളില്‍ നിന്നും സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നും വിവിധ ആവശ്യങ്ങള്‍ക്കായി വായ്പയെടുത്തവരെ സംബന്ധിച്ചുളള കണക്കുകള്‍ ശേഖരിക്കുകയുണ്ടായിട്ടുണ്ടോ;

(ബി) ഇത്തരത്തിലുളളവരുടെ വായ്പ എഴുതിത്ത ളളുവാന്‍ നടപടി സ്വീകരിക്കുമോ;

(സി) ഇതിനായി എന്തു തുക വേണ്ടിവരുമെന്നാണ് കണക്കാക്കിയിട്ടുളളത്;

(ഡി) എത്ര പേര്‍ക്ക് ഇതിന്റെ ഗുണം ലഭിയ്ക്കുമെന്ന് വ്യക്തമാക്കുമോ?

4365

ഇടുക്കി- വയനാട് പാക്കേജുകള്‍

ശ്രീ.റോഷി അഗസ്റിന്‍

ശ്രീ.പി.സി.ജോര്‍ജ്

ശ്രീ. തോമസ് ഉണ്ണിയാടന്‍

() ഇടുക്കി-വയനാട് പാക്കേജുകള്‍ സമയബന്ധിതമായി നടപ്പാക്കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ ;

(ബി) ഈ ജില്ലകളിലെ കര്‍ഷകരെ സഹായിക്കുന്നതിന് പ്രഖ്യാപിച്ചിട്ടുള്ള സഹായ പദ്ധതികളില്‍ കാലോചിതമായ പരിഷ്ക്കാരം വരുത്തുന്നതിന് നടപടികള്‍ ഉണ്ടാകുമോ ?

4366

കൃഷിവകുപ്പിന്റെ പുന:സംഘടന

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

ശ്രീ.വര്‍ക്കല കഹാര്‍

ശ്രീ.. റ്റി. ജോര്‍ജ്

ശ്രീ.ഷാഫി പറമ്പില്‍

() സംസ്ഥാന കൃഷിവകുപ്പ് കാലോചിതമായി പുന:സംഘടിപ്പിക്കണമെന്ന തീരുമാനം പരിഗണനയിലുണ്ടോ;

(ബി) എങ്കില്‍ ഇതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്;

(സി) ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തിയിട്ടുണ്ടോ;

(ഡി) എങ്കില്‍ ചര്‍ച്ചയിലൂടെ ഉരുത്തിരിഞ്ഞുവന്ന നിര്‍ദ്ദേശങ്ങള്‍ വെളിപ്പെടുത്തുമോ?

4367

കൊല്ലം ജില്ലാതല കാര്‍ഷിക വിസന സമിതി

ശ്രീ. ജി. എസ്. ജയലാല്‍

() കൊല്ലം ജില്ലാതല കാര്‍ഷിക വിസന സമിതി ഇപ്പോള്‍ നിലവിലുണ്ടോ; എങ്കില്‍ ആരൊക്കെയാണ് സമിതിയിലെ അംഗങ്ങള്‍ എന്ന് അറിയിക്കുമോ;

(ബി) ജില്ലാ കാര്‍ഷിക വികസന സമിതിയോഗം ചേരാറുണ്ടോ; എങ്കില്‍ അവസാനമായി യോഗം കൂടിയത് എന്നാണെന്നും ആരൊക്കെയാണ് പങ്കെടുത്തതെന്നുമുള്ള വിവരം നല്‍കുമോ;

(സി) ജില്ലാതല കാര്‍ഷിക വികസന സമിതിയുടെ പ്രധാന ചുമതലകളും അധികാരങ്ങളും എന്തൊക്കെയാണെന്ന് വിശദമാക്കുമോ?

4368

കുട്ടനാട് പാക്കേജിലെ പ്രോജക്ടുകളുടെ കേന്ദ്രാനുമതി

ശ്രീ. മുല്ലക്കര രത്നാകരന്‍

ശ്രീ.പി. തിലോത്തമന്‍

ശ്രീ. കെ. അജിത്

ശ്രീ. ചിറ്റയം ഗോപകുമാര്‍

() കുട്ടനാട് പാക്കേജുമായി ബന്ധപ്പെട്ട് ഇതിനകം കേന്ദ്രത്തില്‍ സമര്‍പ്പിച്ചിട്ടുള്ള പ്രോജക്ടുകള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;

(ബി) കുട്ടനാട് പാക്കേജുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന് സമര്‍പ്പിച്ച പ്രോജക്ടുകളില്‍ എത്രയെണ്ണത്തിന് ഇതുവരെ അനുമതി ലഭിച്ചിട്ടുണ്ട്;

(സി) അനുവദിച്ച പദ്ധതികള്‍ക്കുവേണ്ടി പണം റിലീസ് ചെയ്തിട്ടുള്ളവ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;

(ഡി) കുട്ടനാട് പാക്കേജില്‍പ്പെടുത്തി ഏതെങ്കിലും പദ്ധതികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ ?

4369

കുട്ടനാട് പാക്കേജില്‍പ്പെടുത്തി വളര്‍ത്തുമൃഗങ്ങളെ ലഭ്യമാക്കാന്‍ നടപടി

ശ്രീ. ആര്‍. രാജേഷ്

കുട്ടനാട് പാക്കേജില്‍പ്പെടുത്തി മാവേലിക്കര മണ്ഡലത്തിലെ എല്ലാ കുടുംബശ്രീ യൂണിറ്റുകള്‍ക്കും ആട്, പശു, കോഴി, താറാവ്, എന്നിവ വളര്‍ത്തുന്നതിന്അവ ലഭ്യമാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ ?

4370

നെല്‍കൃഷി വികസനം

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() കോഴിക്കോട് ജില്ലയിലെ ആവളപാണ്ടി, കരുവോട്ചിറ പാടശേഖരങ്ങളില്‍ നെല്‍കൃഷി വികസനം നടപ്പാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്;

(ബി) കൃഷി വകുപ്പ് ഇതിനായി എന്തെങ്കിലും പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടോ എന്നും ഫണ്ട് അനുവദിച്ചിട്ടുണ്ടോ എന്നും വെളിപ്പെടുത്തുമോ ?

4371

കോള്‍ നിലങ്ങളുടെ വികസനം

ശ്രീ. ഡൊമിനിക് പ്രസേന്റേഷന്‍

'' സി.പി. മുഹമ്മദ്

'' റ്റി.എന്‍. പ്രതാപന്‍

'' .സി. ബാലകൃഷ്ണന്‍

()കോള്‍ നിലങ്ങളുടെ സമഗ്ര വികസനത്തിന് എന്തെല്ലാം നടപടികളാണ് കൈകൊള്ളാനുദ്ദേശിക്കുന്നത്;

(ബി) ഇതിന് രാഷ്ട്രീയ കൃഷി വികാസ് യോജനയില്‍ നിന്നും സഹായം ലഭിക്കുമോ;

(സി)കേന്ദ്ര സഹായം ലഭിക്കുന്നതിനായി പ്രത്യേക കാര്‍ഷിക പാക്കേജ് പദ്ധതി കേന്ദ്രത്തിന്റെ അനുമതിക്കായി സമര്‍പ്പിക്കുമോ

4372

കോള്‍നില കൃഷി പരിപാലനം

പ്രൊഫ. സി. രവീന്ദ്രനാഥ്

() തൃശ്ശൂര്‍ കോള്‍നില കൃഷി പരിപാലിക്കുന്നതിനായി അറ്റകുറ്റ പണികള്‍ നടത്തുന്നതിന് ഈ വര്‍ഷം അനുവദിച്ച തുക അപര്യാപ്തമായതിനാല്‍ കൂടുതല്‍ തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് നിവേദനം ലഭ്യമായിട്ടുണ്ടോ .

(ബി) കൂടുതല്‍ തുക അനുവദിക്കുന്നതിന് നടപടി സ്വീകരിച്ചി

ട്ടുണ്ടോ ; വിശദമാക്കാമോ ;

(സി) എത്ര തുകയാണ് അധികമായി അനുവദിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ

4373

കാര്‍ഷികാഭിരുചി വളര്‍ത്താന്‍ നടപടി

ശ്രീ. പി. ഉബൈദുള്ള

'' കെ.എന്‍.. ഖാദര്‍

'' അബ്ദുറഹിമാന്‍ രണ്ടത്താണി

'' എം. ഉമ്മര്‍

വിദ്യാര്‍ത്ഥികളുടെയും യുവജനങ്ങളുടെയും ഇടയില്‍ കാര്‍ഷികാഭിരുചി വളര്‍ത്താന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ

4374

പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കാന്‍ പദ്ധതി

ശ്രീ. എസ്. ശര്‍മ്മ

() സ്കൂളുകളില്‍ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതി നിലവിലുണ്ടോ ;

(ബി) എങ്കില്‍ എന്തെല്ലാം സഹായങ്ങളാണ് സ്കൂളുകള്‍ക്ക് കൃഷി വകുപ്പ് നല്‍കി വരുന്നത് ; വ്യക്തമാക്കാമോ

4375

ജനിതകമാറ്റ പരിഷ്കരണവും പഠനവും

ശ്രീ.കെ. ദാസന്‍

() ജനിതകമാറ്റ പരിഷ്കരണവും പഠനവും നടത്താന്‍ കേന്ദ്ര മന്ത്രാലയത്തിന്റെ ജനിറ്റിക്ക് എഞ്ചിനീയറിംഗ് അപ്രൈസല്‍ അതോറിറ്റി അനുമതി നല്‍കിയ ഭക്ഷ്യവിളകളില്‍ കേരളത്തിലെ മുഖ്യാഹാര ധാന്യമായ അരിയും ഉള്‍പ്പെട്ടിട്ടുണ്ട് എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ബി.ടി. വഴുതനയുടെ ആരോഗ്യ പ്രശ്നങ്ങള്‍ സംബന്ധിച്ച വിവിധ പഠന റിപ്പോര്‍ട്ടുകള്‍ വന്ന സാഹചര്യത്തില്‍ ഈ വിഷയത്തില്‍ യുക്തമായ നിലപാട് സ്വീകരിക്കുമോ

4376

കൃഷി ആഫീസര്‍മാരുടെ ഒഴിവുകള്‍

ശ്രീ. കെ. രാധാകൃഷ്ണന്‍

() സംസ്ഥാനത്ത് എത്ര കൃഷി ഭവനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്;

(ബി) എല്ലാ കൃഷി ഭവനുകളിലും കൃഷി ആഫീസര്‍മാരുടെ ഒഴിവുകള്‍ നികത്തിയിട്ടുണ്ടോ;

(സി) കൃഷി ആഫീസര്‍മാരുടെ ഒഴിവുകള്‍ പൂര്‍ണ്ണമായും നികത്തുന്നതിനും അതുവഴി കാര്‍ഷിക മേഖലയിലെ പദ്ധതിനിര്‍വ്വഹണം പൂര്‍ത്തീകരിക്കുന്നതിനും നപടികള്‍ സ്വീകരിക്കുമോ

4377

ജൈവ പച്ചക്കറി കൃഷി

ശ്രീ. റ്റി.വി. രാജേഷ്

() കണ്ണൂര്‍ ജില്ലയില്‍ എത്ര കൃഷിഭവനുകളാണ് നിലവിലുള്ളത് ;

(ബി) പച്ചക്കറി ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടി കൃഷി ഭവനുകള്‍ മുഖേന എന്തൊക്കെ പദ്ധതികളാണ് നടപ്പിലാക്കുന്നത് ; വിശദാംശം നല്‍കുമോ ;

(സി) ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നത്

4378

അന്യസംസ്ഥാന പഴം-പച്ചക്കറികളുടെ ഗുണനിലവാരം

ശ്രീ. മഞ്ഞളാംകുഴി അലി

() അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടു വരുന്ന പഴം, പച്ചക്കറി എന്നിവയുടെ ഗുണനിലവാരം പരിശോധിക്കാന്‍ എന്തെങ്കിലും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ ;

(ബി) എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ ;

(സി) സംസ്ഥാനത്ത് വില്പന നടത്തുന്ന പഴം-പച്ചക്കറികളില്‍ മാരകമായ രാസവസ്തുകള്‍ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി) അധികദിവസം കേടുകൂടാതിരിക്കുന്നതിനായി ഇവയില്‍ കാര്‍ബൈഡ് പോലുള്ള രാസവസ്തുക്കള്‍ ധാരാളമായി ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നു വിലയിരുത്തിയിട്ടുണ്ടോ ;

() അന്യസംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന പഴം, പച്ചക്കറി എന്നിവ അതിര്‍ത്തിയില്‍ വച്ചുതന്നെ പരിശോധിക്കാനും വിഷാംശങ്ങളും രാസവസ്തുക്കളും ഉപയോഗിച്ചിട്ടുള്ളവയെ തിരിച്ചയയ്ക്കുവാനും നടപടി സ്വീകരിക്കുമോ ?

4379

കേരളത്തിലേക്ക് വരുന്ന പഴം - പച്ചക്കറികളില്‍ വ്യാപകമായി കീടനാശിനികള്‍ ഉപയോഗിക്കപ്പെടുന്നത് തടയാന്‍ നടപടി

ശ്രീ. റോഷി അഗസ്റിന്‍

,, പി. സി. ജോര്‍ജ്

,, തോമസ് ഉണ്ണിയാടന്‍

() കേരളത്തിലേക്ക് വരുന്ന പഴം - പച്ചക്കറികളില്‍ വ്യാപകമായി കീടനാശിനികള്‍ ഉപയോഗിക്കപ്പെടുന്നത് തടയാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചു വരുന്നത് എന്ന് വ്യക്തമാക്കാമോ;

(ബി) അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തുന്ന പഴം - പച്ചക്കറികളിലെ വ്യാപക കീടനാശിനി പ്രയോഗം മൂലം സംസ്ഥാനത്ത് കാന്‍സര്‍ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ?

4380

പഴം-പച്ചക്കറികളിലെ കീടനാശിനി പ്രയോഗം


ശ്രീ. എം.പി. അബ്ദുസ്സമദ് സമദാനി

() സംസ്ഥാനത്ത് വിതരണം ചെയ്യുന്ന പഴം-പച്ചക്കറികളില്‍ വര്‍ദ്ധിച്ച തോതില്‍ കീടനാശിനിയുടെ അംശം കണ്ടുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ അതു തടയാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുളളത്;

(സി) ജൈവ കൃഷിയിലൂടെ മാത്രം ഉല്പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നതിന് നിയമം കൊണ്ടുവരാന്‍ ഉദ്ദേശി ക്കുന്നുണ്ടോ; വിശദമാക്കുമോ

4381

തെങ്ങുകൃഷി പുനരുദ്ധാരണ പദ്ധതി

ശ്രീ. പുരുഷന്‍ കടലുണ്ടി

ശ്രീമതി. കെ.എസ്. സലീഖ

ശ്രീ. ആര്‍. സെല്‍വരാജ്

,, ആര്‍. രാജേഷ്

() തെങ്ങുകൃഷി പുനരുദ്ധാരണ പദ്ധതിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;

(ബി) എന്തു തുകയാണ് ഇതിനായി ചെലവഴിക്കുന്നത്; ഏതെല്ലാം ജില്ലകളിലാണ് ഇത് നടപ്പാക്കുന്നത്;

(സി) പ്രസ്തുത പദ്ധതിയില്‍ ആലപ്പുഴ ജില്ലയെ പരിഗണിക്കാതിരുന്നത് എന്തുകൊണ്ടാണ്;

(ഡി) തെങ്ങു കൃഷി കേന്ദ്രങ്ങളില്‍ ഒന്നായ ആലപ്പുഴയെക്കൂടി പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ ?

4382

ഇടുക്കി പാക്കേജ്

ശ്രീ. ജോസഫ് വാഴക്കന്‍

'' ഹൈബി ഈഡന്‍

'' വി.പി. സജീന്ദ്രന്‍

'' പി.. മാധവന്‍

() ഇടുക്കി പാക്കേജ് സമയബന്ധിതമായി നടപ്പാക്കാന്‍ എന്തെല്ലാം കര്‍മ്മ പദ്ധതികളാണ് ഗവണ്‍മെന്റ് നടപ്പാക്കാനുദ്ദേശിക്കുന്നത് ;

(ബി) ഈ പദ്ധതി എത്രയും വേഗം നടപ്പാക്കാന്‍ മോണിറ്ററിംഗ് ഏജന്‍സിയെ ചുമതലപ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ ;

(സി) കേന്ദ്ര ഗവണ്‍മെന്റിന്റെ സഹായം ലഭിക്കുന്നതിനായി ആവശ്യമായ മാറ്റങ്ങള്‍ വരുത്തുവാന്‍ നടപടി സ്വീകരിക്കുമോ ?

4383

വിഷമുക്ത സുരക്ഷിത പച്ചക്കറി ഉല്‍പ്പാദിപ്പിക്കാന്‍ നടപടി

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

() ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ ആഭിമുഖ്യത്തില്‍ വിഷമുക്ത സുരക്ഷിത പച്ചക്കറി ഉല്‍പ്പാദിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ ;

(ബി) സംസ്ഥാനത്ത് ഏതെല്ലാം ജില്ലകളിലാണ് ഇത്തരത്തില്‍ പച്ചക്കറി ഉല്‍പ്പാദിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമക്കുമോ ;

(സി) പ്രസ്തുത പദ്ധതിക്കുവേണ്ടി എത്ര കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത് ; ഇതില്‍ കേന്ദ്ര സംസ്ഥാന വിഹിതം എത്രയെന്നു വിശദമാക്കുമോ ?

4384

വയനാട്ടിലെ ഏലം കര്‍ഷകരെ സഹായിക്കുന്നതിന് നടപടി

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

() കല്‍പ്പറ്റയിലെ ഏലം ലേല കേന്ദ്രമായിരുന്ന ഗ്രീന്‍ അഗ്രോയുടെ ലൈസന്‍സ് സ്പെസസ് ബോര്‍ഡ് പുതുക്കി നല്‍കാതിരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ ഇതിനുള്ള കാരണം വ്യക്തമാക്കുമോ ;

(ബി) ഇപ്പോള്‍ ഏതു സ്ഥാപനത്തിന്റെ ലേല കേന്ദ്രത്തെയാണ് വയനാട്ടിലെ കര്‍ഷകര്‍ ആശ്രയിക്കുന്നതെന്ന് വ്യക്തമാക്കുമോ ;

(സി) പ്രസ്തുത സ്ഥാപനം 200 കിലോഗ്രാമില്‍ കുറഞ്ഞ ലോട്ടുകള്‍ ലേലത്തിനു വയ്ക്കാന്‍ സാധിക്കില്ല എന്ന നിലപാട് എടുത്തിട്ടുണ്ടോയെന്നു വ്യക്തമാക്കുമോ ;

(ഡി) ഇതുമൂലം വയനാട്ടിലെ ചെറുകിട ഏലം കര്‍ഷകര്‍ നേരിടുന്ന ചൂഷണങ്ങളില്‍ നിന്നും അവര്‍ക്ക് സംരക്ഷണം നല്‍കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ ?

4385

കരിനില കൃഷി

ശ്രീ. ജി. സുധാകരന്‍

() പുറക്കാട്, തകഴി കരിനില മേഖലകളില്‍ എന്തെല്ലാം വികസന- ഉല്പാദന പദ്ധതികളാണ് ആവിഷ്കരിക്കുവാന്‍ ഉദ്ദേശിക്കുന്നത്;

(ബി) കരിനില കൃഷി ഏജന്‍സികളുടെ പ്രവര്‍ത്തനം എങ്ങനെ മുന്നോട്ട് നയിക്കുവാനാണ് ഉദ്ദേശിക്കുന്നത്;

(സി) കരിനില കൃഷിക്കാര്‍ക്ക് എന്തെല്ലാം ആനുകൂല്യങ്ങളാണ് നല്‍കി വരുന്നത്; പുതിയ ആനുകൂല്യങ്ങള്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്നറിയിക്കുമോ?

4386

വൈപ്പിന്‍ മണ്ഡലത്തില്‍ നടപ്പാക്കുന്ന ആര്‍.കെ.വി.വൈ പദ്ധതി

ശ്രീ. എസ്. ശര്‍മ്മ

ആര്‍.കെ.വി.വൈ.യില്‍ ഉള്‍പ്പെടുത്തി ഏതെല്ലാം പ്രവൃത്തികളാണ് വൈപ്പിന്‍ മണ്ഡലത്തില്‍ ആരംഭിച്ചിട്ടുള്ളത്; പുതുതായി ചെയ്യാനുദ്ദേശിക്കുന്ന പ്രവൃത്തികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ ?

4387

കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികള്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

ശ്രീമതി. പി. അയിഷാ പോറ്റി

ശ്രീ.വി. ചെന്താമരാക്ഷന്‍

ഡോ. കെ.ടി. ജലീല്‍

() കാര്‍ഷിക മേഖലയില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളുടെയും സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം കാര്‍ഷിക മേഖലയ്ക്ക് എന്തുമാത്രം ഗുണം ചെയ്തുവരുന്നുണ്ടെന്ന്പരിശോധിച്ചിട്ടുണ്ടോ;

(ബി) ഈ സ്ഥാപനങ്ങള്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങളും അതിന്റെ പ്രയോജനങ്ങളും സംബന്ധിച്ച് ഈ സര്‍ക്കാര്‍ അവലോകനം നടത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;

(സി) ഈ സംവിധാനങ്ങള്‍ വഴി എന്തെല്ലാം സേവനങ്ങളും സഹായങ്ങളുമാണ് ലഭിക്കുക; ഇവ കാര്‍ഷിക മേഖലയെ സംബന്ധിച്ചിടത്തോളം പര്യാപ്തമാണോ ?

4388

അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്റെ പുനരുദ്ധാരണം

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

() കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷനെ കാര്‍ഷിക യന്ത്രങ്ങളും, ഉപകരണങ്ങളും വില്‍ക്കുന്നതിനുളള നോഡല്‍ ഏജന്‍സിയായി പ്രഖ്യാപിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനുളള നടപടി സ്വീകരിക്കുമോ;

(ബി) അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്റെ പുനരുദ്ധാരണത്തിനായി എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ സ്വീകരിക്കുമോ;

(സി) കോര്‍പ്പറേഷനില്‍ ഇപ്പോള്‍ നടപ്പിലാക്കിയ ശമ്പളപരിഷ്കരണത്തില്‍ എന്തെങ്കിലും അപാകതകള്‍ ഉളളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അവ പരിഹരിക്കുവാനുളള നടപടികള്‍ സ്വീകരിക്കുമോ?

4389

പൊന്നാനി കോള്‍ മേഖലയില്‍ സ്ഥിരം ബണ്ട്

ശ്രീ.പി. ശ്രീരാമകൃഷ്ണന്‍

() പൊന്നാനി കോള്‍ മേഖലയില്‍ സ്ഥിരം ബണ്ടില്ലാത്തതുമൂലം കര്‍ഷകര്‍ ദുരിതമനുഭവിക്കുന്നതും നിരന്തരം കൃഷി നാശം സംഭവിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ മലബാറിലെ പ്രധാന നെല്ലുല്‍പാദന പ്രദേശമായ പൊന്നാനി കോള്‍ മേഖലയില്‍ കോള്‍ പടവുകള്‍ക്ക് സ്ഥിരം ബണ്ട് നിര്‍മ്മിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ;

(സി) പ്രസ്തുത പ്രദേശത്തെ മുല്ലമാട് കോള്‍ പടവില്‍ പതിറ്റാണ്ടുകളായി സ്ഥിരം ബണ്ടിന് ആവശ്യമുയരുന്നത് ശ്രദ്ധയിലുണ്ടോ;

(ഡി) എങ്കില്‍ മുല്ലമാട് കോള്‍ പടവിന് സ്ഥിരം ബണ്ടിനുള്ള തുക വകയിരുത്തി അടിയന്തിരമായി നടപ്പാക്കാന്‍ നടപടി സ്വീകരിക്കുമോ ?

4390

ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കുന്നതിന് നടപടി

ശ്രീ. റോഷി അഗസ്റിന്‍

,, പി.സി. ജോര്‍ജ്

,, തോമസ് ഉണ്ണിയാടന്‍

() സംസ്ഥാനത്ത് ഭക്ഷ്യസ്വയംപര്യാപ്തത കൈവരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെ എന്ന് വ്യക്തമാക്കാമോ;

(ബി) പതിനായിരക്കണക്കിന് ഹെക്ടര്‍ സ്ഥലം തരിശ് കിടക്കുന്നത്, യന്ത്രവത്ക്കരണത്തിലൂടെ ഫലഭൂയിഷ്ഠമാക്കുന്നതിന് എന്ത് നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ ?

4391

തെങ്ങിന്റെ ചങ്ങാതിക്കൂട്ടം പദ്ധതി

ശ്രീ. മഞ്ഞളാംകുഴി അലി

() ഇളനീരിന്റെ ഉപഭോഗത്തിന് അന്താരാഷ്ട്ര തലത്തില്‍ തന്നെ പ്രാധാന്യം വര്‍ദ്ധിച്ചു വരുന്നതു സംബന്ധിച്ച വിവരങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ ;

(ബി) എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ ;

(സി) കരിക്ക് ഉല്പാദന വിപണന രംഗത്തെ പുരോഗതിക്കായി സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കുന്ന സഹായങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ ;

(ഡി) റബ്ബര്‍ ഉല്പാദക സംഘങ്ങളുടെ മാതൃകയില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും നാളീകേര ഉല്പാദക സംഘങ്ങള്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ ;

() എങ്കില്‍ ഇതു സംബന്ധിച്ച നടപടികളുടെ ഇപ്പോഴ്ത്തെ അവസ്ഥ എന്താണെന്ന് വിശദമാക്കുമോ ;

(എഫ്) പുതു തലമുറയെ ഈ രംഗത്തേക്ക് ആകര്‍ഷിക്കാനും തെങ്ങുകയറ്റത്തിന് ആളെ കിട്ടാത്ത അവസ്ഥ ഒഴിവാക്കാനും "തെങ്ങിന്റെ ചങ്ങാതിക്കൂട്ടം'' പദ്ധതി എത്രത്തോളം പ്രയോജനകരമാണെന്ന് വിശദമാക്കുമോ ?

4392

ഇളനീരിന്റെ വിപണന സാധ്യതകള്‍

ശ്രീമതി. പി. അയിഷാ പോറ്റി

() ഇളനീരിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനായി എന്തെല്ലാം പദ്ധതികള്‍ ആവിഷ്ക്കരിക്കും എന്ന് വ്യക്തമാക്കുമോ;

(ബി) കരിക്ക് ഉല്‍പ്പാദനത്തിനും വിപണനത്തിനും കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ ?

4393

കാലാവസ്ഥാ വ്യതിയാനം കാര്‍ഷിക മേഖലയില്‍ വരുത്തിയ മാറ്റം

ശ്രീ. പി. ഉബൈദുളള

() സംസ്ഥാനത്ത് അനുഭവപ്പെടുന്ന കാലാവസ്ഥാ വ്യതിയാനം കാര്‍ഷിക മേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടോ;

(ബി) ഇതു സംബന്ധിച്ച് പഠനങ്ങള്‍ നടത്തിയിട്ടുണ്ടോ;

(സി) എങ്കില്‍ വിശദാംശം നല്‍കുമോ;

(ഡി) നെല്ല്, റബ്ബര്‍, കശുമാവ് എന്നിവയുടെ ഉല്പാദനത്തില്‍ കുറവ് സംഭവിച്ചിട്ടുണ്ടോ; കണക്കുകള്‍ ലഭ്യമാക്കുമോ?

4394

കാര്‍ഷികരംഗത്തെ പുരോഗതി

ശ്രീ. മഞ്ഞളാംകുഴി അലി

() മറ്റു സംസ്ഥാനങ്ങളില്‍ ഉണ്ടായ കാര്‍ഷികപുരോഗതിയുമായി തട്ടിച്ചുനോക്കുമ്പോള്‍ കേരളം കാര്‍ഷികരംഗത്ത് വേണ്ടത്ര പുരോഗതി നേടിയിട്ടില്ല എന്ന വസ്തുത സംബന്ധിച്ച് വിലയിരുത്തല്‍ നടത്തുമോ;

(ബി) കാര്‍ഷികമേഖലയില്‍ കാലാനുസൃതം വരുത്തേണ്ട മാറ്റങ്ങളും യന്ത്രവല്‍കരണവും നടപ്പിലാക്കാത്തതിന്റെ ഫലമായി ഭക്ഷ്യോല്പാദനരംഗത്ത് സ്വയംപര്യാപ്തത നേടാന്‍ കഴിയാതെ പോയി എന്ന് സര്‍ക്കാര്‍ വിലയിരുത്തിയിട്ടുണ്ടോ;

(സി) സംസ്ഥാനത്തെ കാര്‍ഷികപുരോഗതിക്കായി സര്‍ക്കാര്‍ പുതിയ പദ്ധതികള്‍ ആവിഷ്ക്കരിച്ചു നടപ്പാക്കുന്നുണ്ടോ?

4395

കാര്‍ഷിക രംഗത്ത് തൊഴിലാളികളുടെ അഭാവം

ശ്രീ. ബാബു എം. പാലിശ്ശേരി

() സംസ്ഥാനത്ത് കാര്‍ഷിക മേഖലയില്‍ വിദഗ്ദ്ധരായ തൊഴിലാളികളുടെ ലഭ്യത കുറവുമൂലം കാര്‍ഷിക മേഖല തകര്‍ച്ചയുടെ വക്കിലാണ് എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) കരകൃഷികള്‍ക്കു കൂടി ചെറുകിട യന്ത്രങ്ങള്‍ അതാത് പ്രദേശങ്ങളിലേയ്ക്ക് യോജിച്ച തരത്തില്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ സാങ്കേതിക സഹായം കാര്‍ഷിക സര്‍വ്വകലാശാലയുമായി ബന്ധപ്പെടുത്തി ലഭ്യമാക്കുന്നതിനു നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ ?

4396

ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് പരിശീലനം

ശ്രീ. എം. ഉമ്മര്‍

ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് സ്കൂളുകളിലൂടെയും പൊതുസ്ഥാപനങ്ങളിലൂടെയും പ്രത്യേക പരിശീലനം നല്‍കുന്ന കാര്യം പരിഗണിക്കുമോ?

4397

കൃഷി വകുപ്പ് നിരോധിച്ച കീടനാശിനികള്‍

ശ്രീമതി പി. അയിഷാ പോറ്റി

() ദൂഷ്യഫലങ്ങള്‍ ഉളവാക്കുന്നതും കൃഷിവകുപ്പ് നിരോധിച്ചതുമായ കീട-കള-കുമിള്‍ നാശിനികള്‍ ഏതെല്ലാമാണ് ;

(ബി) നിരോധിക്കപ്പെട്ട കീടനാശിനികള്‍ കൃഷിയിട ങ്ങളില്‍ എത്തുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കും ?

4398

രാസവളങ്ങളുടെ വിലവര്‍ദ്ധനവ്

ശ്രീ. എം. ചന്ദ്രന്‍

ഫാക്ടം ഫോസ്, പൊട്ടാഷ്, യൂറിയ തുടങ്ങിയ രാസവളങ്ങള്‍ക്ക് കിലോയ്ക്ക് എത്ര രൂപ നിരക്കിലാണ് വില വര്‍ദ്ധിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ?

4399

രാസവളങ്ങളുടെ വിലനിലവാരം

ശ്രീ. . പി. ജയരാജന്‍

,, രാജു എബ്രഹാം

,, കെ. സുരേഷ് കുറുപ്പ്

,, എസ്. രാജേന്ദ്രന്‍

() സംസ്ഥാനത്തെ കൃഷിക്കാര്‍ ഇപ്പോള്‍ രാസവളങ്ങളെ കൂടുതലായി ആശ്രയിക്കുന്നുണ്ടോ ;

(ബി) രാസവളങ്ങളുടെ ഉപയോഗത്തിലെ ഏറ്റകുറച്ചിലുകളെ സംബന്ധിച്ച് ഔദ്യോഗിക കണക്കുകള്‍ അനുസരിച്ചുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ ;

(സി) സംസ്ഥാനത്ത് ഉപയോഗിക്കപ്പെടുന്ന രാസവളങ്ങള്‍ ഓരോന്നിന്റേയും ഇപ്പോഴത്തെ വിലനിലവാരവും അവയ്ക്ക് അഞ്ചു വര്‍ഷം മുമ്പുണ്ടായിരുന്ന വിലനിലവാരവും ലഭ്യമാക്കാമോ ?

4400

വീട്ടില്‍ ഒരു മാവ്’ പദ്ധതി

ശ്രീ. ജെയിംസ് മാത്യു

() വീട്ടില്‍ ഒരു മാവ്’ പദ്ധതിയുടെ വിശദാംശങ്ങള്‍ അറിയിക്കാമോ;

(ബി) ഏത് തരം മാവിന്‍തൈ ആണ് ഇതിലേക്കായി വിതരണം ചെയ്യുന്നത്; ഈ തൈ എവിടെ വികസിപ്പിച്ചെടുത്തതാണ് എന്നറിയിക്കാമോ;

(സി) കണ്ണൂര്‍ ജില്ലയിലെ മണ്ണിന്റെ ഘടനയനുസരിച്ച് ഏറ്റവും അനുയോജ്യമായ ഇനമാണോ നല്കുക എന്ന് അറിയിക്കാമോ; വടക്കേ മലബാറിലെ ഏറ്റവും സ്വാദിഷ്ടമായ കുറ്റ്യാട്ടൂര്‍ മാവിന്‍തൈകള്‍ ഇതിനായി ഉപയോഗപ്പെടുത്തുമോ?

BACK

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.