STARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Starred Q & A

KERALA LEGISLATURE - STARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

421

തൊഴിലുറപ്പ് പദ്ധതി

ശ്രീമതി പി. അയിഷാ പോറ്റി

ശ്രീ. എളമരം കരീം

,, എം. ചന്ദ്രന്‍

,, സി. കൃഷ്ണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികകാര്യവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() എല്ലാ പഞ്ചായത്തിലും തൊഴിലുറപ്പ് പദ്ധതി പ്രകാരം തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭിക്കുന്നുണ്ട് എന്ന് സര്‍ക്കാര്‍ വിലയിരുത്തിയിട്ടുണ്ടോ ;

(ബി) തൊഴിലുറപ്പ് പദ്ധതിപ്രകാരം ഇപ്പോള്‍ ലഭിക്കുന്ന തൊഴില്‍ മേഖല വിപുലപ്പെടുത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ ; വിശദാംശം ലഭ്യമാക്കുമാ;

(സി) ദേശീയ തൊഴിലുറപ്പ് പദ്ധതി ഏകോപിപ്പിക്കാന്‍ ഉദ്യോഗസ്ഥരില്ലാത്തിതനാല്‍ പദ്ധതി പ്രവര്‍ത്തനം സുഗമമാകുന്നില്ലെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ?

 
422

നെല്ലിന്റെ സംഭരണ വില വര്‍ദ്ധിപ്പിക്കാന്‍ നടപടി

ശ്രീ. വി. ചെന്താമരാക്ഷന്‍

ഡോ. ടി.എം. തോമസ് ഐസക്

ശ്രീ. സി. കെ. സദാശിവന്‍

,, കെ. രാധാകൃഷ്ണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() നെല്ലിന്റെ സംഭരണ വില വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) രാസവളങ്ങളുടേയും കീടനാശിനികളുടേയും വിലയും ട്രാക്ടറുകളുടെയും കൊയത്ത് മെഷീനുകളുടേയും വാടകചെലവും ഇപ്പോള്‍ വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) എങ്കില്‍ നെല്ലിന്റെ സംഭരണ വില എത്രയും പെട്ടെന്ന് വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ ?

423

പ്രവാസി പ്രശ്നങ്ങള്‍ക്ക് പരിഹാരം

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

,, . പ്രദീപ്കുമാര്‍

,, എം. ഹംസ

,, ജെയിംസ് മാത്യു

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികകാര്യവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

) പ്രവാസി സമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ഈ സര്‍ക്കാര്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ ; പ്രവാസികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ടോ ;

(ബി) പ്രവാസികള്‍ക്ക് വിമാനയാത്രാക്കൂലി വര്‍ദ്ധന, എമിഗ്രേഷന്‍ ക്ളിയറന്‍സിലെ പ്രശ്നങ്ങള്‍, എംബസികളിലെ പ്രശ്നങ്ങള്‍ എന്നിവ പരിഹരിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധ ക്ഷണിക്കുമോ ?

 
424

സഹകരണ സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്താന്‍ നടപടി

ശ്രീ. പി. സി ജോര്‍ജ്

,, റോഷി അഗസ്റിന്‍

,, തോമസ് ഉണ്ണിയാടന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് സഹകരണ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സഹകരണ പ്രസ്ഥാനങ്ങളില്‍ കെട്ടിക്കിടക്കുന്ന കോടിക്കണക്കിന് രൂപാ ഉത്പാദനാധിഷ്ഠിതമായ വ്യവസായ സംരംഭങ്ങള്‍ക്കും തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമായി വിനിയോഗിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ ;

(ബി) സഹകരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ ?

 
425

പണിമുടക്കിനെ നേരിടുന്നതിന് സ്ഥിരം സംവിധാനം

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് മിന്നല്‍ പണിമുടക്കിനെ നേരിടുന്നതിന് ഒരു സ്ഥിരം സംവിധാനത്തിന് രൂപം നല്‍കിയിട്ടുണ്ടോ;

(ബി) ഇതിനായി സര്‍ക്കാര്‍ ജില്ലാ തലത്തില്‍ ഒരു സമിതിയ്ക്ക് രൂപം നല്‍കിയിട്ടുണ്ടോ; എങ്കില്‍ ആരൊക്കെയായിരിക്കും സമിതിയിലെ അംഗങ്ങള്‍;

(സി) എത്ര ജില്ലകളില്‍ ഈ സമിതി ഇതിനകം നിലവില്‍ വന്നു; ബാക്കി ജില്ലകളില്‍ സമിതികള്‍ എന്നത്തേയ്ക്ക് നിലവില്‍ വരുമെന്ന വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ഡി) മിന്നല്‍ പണിമുടക്കുകള്‍ രാഷ്ട്രീയപ്രേരിതവും ന്യായരഹിതവുമാണെന്ന് സമിതി കണ്ടെത്തുകയാണെങ്കില്‍ അതു വഴി രോഗികള്‍, വൃദ്ധര്‍, വിദ്യാര്‍ത്ഥികള്‍, സ്ത്രീകള്‍, മറ്റു അവശ വിഭാഗങ്ങള്‍ എന്നിവര്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമായി പണിമുടക്കിന് കാരണക്കാരായവരില്‍ നിന്ന് പിഴ ഈടാക്കാന്‍ നിലവില്‍ സമിതിക്ക് അധികാരമുണ്ടോ;

() ഇല്ലെങ്കില്‍ ഭാവിയില്‍ അധികാരം നല്‍കുന്ന കാര്യം പരിഗണിക്കുമോ?

426

നീതി മെഡിക്കല്‍ സ്റോറുകളില്‍ അവശ്യമരുന്നുകളുടെ ലഭ്യത

ശ്രീ. സി. കൃഷ്ണന്‍

,, .കെ. ബാലന്‍

,, .എം. ആരിഫ്

,, കെ. ദാസന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് സഹകരണ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

( നീതി മെഡിക്കല്‍ സ്റോറുകളില്‍ സാധാരണക്കാരായ രോഗികള്‍ക്ക് ആവശ്യമായ മരുന്നുകള്‍ ലഭ്യമാക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തിയിട്ടുണ്ടോ;

(ബി) ഹൃദയ ചികിത്സയ്ക്കുള്ള സ്റെന്‍ഡും കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്കുള്ള മരുന്നുകളും നീതി സ്റോറുകള്‍ വഴി വില്‍പന നടത്തുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;

(സി) നീതി സ്റോറുകള്‍വഴി വിതരണം ചെയ്യുന്ന മരുന്നുകളുടെ ലഭ്യത കുറഞ്ഞുവരുന്നത് എന്തുകൊണ്ടാണ്; നീതി സ്റോറുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് ഏറ്റവും ഒടുവില്‍ അവലോകനം നടത്തിയത് എപ്പോഴാണ്; വിശദമാക്കാമോ?

 
427

കേന്ദ്രപദ്ധതികളുടെ സഹായം സംസ്ഥാനത്തിന് പ്രയോജനപ്പെടുന്നതിന് നേരിടുന്ന പ്രയാസങ്ങള്‍

ശ്രീ. എം. . ബേബി

,, ജെയിംസ് മാത്യു

,, കെ. കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)

, കെ. കെ. നാരായണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരിക കാര്യവും വകുപ്പുമന്ത്രിസദയം മറുപടി നല്‍കുമോ:

() ഗ്രാമീണ വികസന മേഖലയില്‍ നടപ്പാക്കുന്ന കേന്ദ്ര പദ്ധതികളുടെ സഹായം സംസ്ഥാനത്തിന് പ്രയോജനപ്പെടുന്നതിന് നേരിടുന്ന പ്രയാസങ്ങള്‍ എന്താണെന്ന് വിശദമാക്കാമോ;

(ബി) പ്രസ്തുത പ്രയാസങ്ങള്‍ ലഘൂകരിക്കുന്നതിന് സംസ്ഥാനം വര്‍ഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങള്‍ക്ക് എന്തെങ്കിലും പരിഹാരം ഉണ്ടായിട്ടുണ്ടോ;

(സി) കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡങ്ങളില്‍ എന്തെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടോ;

(ഡി) സംസ്ഥാനത്ത് നിന്നുളള കേന്ദ്രമന്ത്രിമാര്‍ക്ക് പ്രസ്തുത കാര്യത്തില്‍ എന്തെങ്കിലും ചെയ്യാന്‍ സാധിച്ചിട്ടുണ്ടോ?

 
428

കേര ഇന്‍ഷ്വറന്‍സ് പദ്ധതി

ശ്രീ. എം.. വാഹീദ്

,, ബെന്നി ബെഹനാന്‍

,, കെ. ശിവദാസന്‍ നായര്‍

,, വി.റ്റി. ബല്‍റാം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() കേര ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാം ;

(ബി) ഇതിനായി ഈ സാമ്പത്തിക വര്‍ഷം എത്രകോടി രൂപ കേന്ദ്രം നീക്കിവച്ചിട്ടുണ്ടെന്ന് അറിയാമോ ;

(സി) ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ കേന്ദ്ര - സംസ്ഥാന പ്രീമിയം എത്ര രൂപ വീതമാണ്;

(ഡി) ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ ?

 
429

പി. എം. ജി. എസ്. വൈ. റോഡ് നിര്‍മ്മാണം

ശ്രീ. രാജു എബ്രഹാം

,, പി. കെ. ഗുരുദാസന്‍

,, എളമരം കരീം

,, പി. റ്റി. . റഹീം

 താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരിക കാര്യവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() പി. എം. ജി. എസ്. വൈ. പ്രകാരമുള്ള റോഡ് നിര്‍മ്മാണത്തിലെ മാനദണ്ഡങ്ങള്‍ കേരളത്തില്‍ പൂര്‍ണ്ണമായും പാലിക്കപ്പെടാന്‍ കഴിയാത്ത സാഹചര്യത്തെക്കുറിച്ച് കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടോ;

(ബി) എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി) കേരളത്തിന്റെ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഈ വ്യവസ്ഥകളില്‍ ഇളവ് അനുവദിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഏതെങ്കിലും ഉറപ്പുകള്‍ ലഭിച്ചിട്ടുണ്ടോ;

ഡി) കേന്ദ്ര നിയമവ്യവസ്ഥകള്‍ കാരണം പൂര്‍ത്തിയാക്കാന്‍ കഴിയാതെ മുടങ്ങിക്കിടക്കുന്ന പി. എം. ജി. എസ്. വൈ. റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ?

 
430

ഉദ്യോഗസ്ഥരുടെ പരിശീലനം

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

,, കെ. എം. ഷാജി

,, പി. കെ. ബഷീര്‍

,, റ്റി. . അഹമ്മദ് കബീര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരിക കാര്യവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ഗ്രാമവികസനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉദ്യേഗസ്ഥരുടെ പ്രവര്‍ത്തനമികവ് വര്‍ദ്ധിപ്പിക്കാനുദ്ദേശിച്ച് എന്തൊക്കെ പരിശീലന സംവിധാനങ്ങളാണ് നിലവിലുളളതെന്ന് വിശദമാക്കുമോ;

(ബി പ്രസ്തുത സംവിധാനം മുഖേന 2010-11 ല്‍ എന്തൊക്കെ പരിശീലന പരിപാടികള്‍ നടപ്പാക്കിയിട്ടുണ്ട്;

സി) നടപ്പു വര്‍ഷം നടപ്പാക്കിവരുന്ന പരിപാടികള്‍ സംബന്ധിച്ച വിശദവിവരം വെളിപ്പെടുത്തുമോ;

(ഡി) ഗ്രാമവികസനത്തിലെ സര്‍ക്കാരിന്റെ കാഴ്ചപ്പാട് പകര്‍ന്നു നല്‍കാന്‍ കഴിയുംവിധം ഏര്‍പ്പെടുത്തിയിട്ടുളള പഠനപദ്ധതികളെയും, ഫാക്കല്‍റ്റി, പ്രായോഗിക പരിശീലന സംവിധാനം എന്നിവയേയും സംബന്ധിച്ച് വിശദ വിവരം നല്‍കുമോ?

 
431

ബ്ളോക്ക് ഇന്‍ഫര്‍മേഷന്‍ സെന്ററുകളുടെ പ്രവര്‍ത്തനം

ശ്രീ. .റ്റി. ജോര്‍ജ്

,, ബെന്നി ബെഹനാന്‍

,, .പി. അബ്ദുള്ളക്കുട്ടി

,, പി.. മാധവന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികകാര്യവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ബ്ളോക്ക് ഇന്‍ഫര്‍മേഷന്‍ സെന്ററുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്;


(ബി) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ സംബന്ധിച്ച അടിസ്ഥാന വിവരങ്ങള്‍ ഇലക്ട്രോണിക് രീതിയിലാക്കി സൂക്ഷിക്കുന്നതിനുള്ള നടപടികള്‍ ഏതുഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;

(സി) തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴി വിവരങ്ങള്‍ കൈമാറുന്നതിനും വിവരങ്ങള്‍ ശേഖരിക്കുന്നതിനുമുള്ള നടപടികള്‍ ശക്തിപ്പെടുത്തുമോ?

 
432

നെല്ലിന്റെ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍

ശ്രീ. . ചന്ദ്രശേഖരന്‍

,, മുല്ലക്കര രത്നാകരന്‍

ശ്രീമതി ഗീതാ ഗോപി

ശ്രീ. വി. ശശി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയുംവകുപ്പുമന്ത്രിസദയം മറുപടി നല്‍കുമോ:

() നെല്‍ കര്‍ഷകര്‍ക്ക് അധിക വരുമാനം ഉണ്ടാക്കുന്നതിന്റെ ഭാഗമായി നെല്ലിന്റെ മൂല്യ വര്‍ദ്ധിത ഉല്പന്നങ്ങള്‍ വിപുലമായ രീതിയില്‍ ഉല്പാദിപ്പിക്കുന്നതിന് കര്‍ഷക പങ്കാളിത്തത്തോടെയും സര്‍ക്കാര്‍ സഹായത്തോടെയും സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും ഉല്പന്നങ്ങള്‍ മാര്‍ക്കറ്റ് ചെയ്യുന്നതിനും പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ അവയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ?

 
433

ആസൂത്രണ കമ്മീഷന്റെ പുതിയ ദാരിദ്യ്രരേഖാ നിര്‍ണ്ണയമാനദണ്ഡം

ശ്രീമതി കെ.കെ. ലതിക

ശ്രീ. ബി.സത്യന്‍

,, ജെയിംസ് മാത്യു

ഡോ. ടി. എം. തോമസ് ഐസക്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികകാര്യവും വകുപ്പുമന്ത്രിസദയം മറുപടി നല്‍കുമോ:

() ദരിദ്രരെ കണ്ടെത്താന്‍ ആസൂത്രണ കമ്മീഷന്‍ ഇപ്പോള്‍ അവലംബിച്ച മാനദണ്ഡം എന്താണെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) 25 രൂപയിലേറെ പ്രതിദിനം വരുമാനമുള്ളവര്‍ ദരിദ്രരല്ലെന്ന കമ്മീഷന്‍ നിലപാടിനോട് സംസ്ഥാന സര്‍ക്കാര്‍ യോജിക്കുന്നുണ്ടോ ;

(സി) 25 രൂപയില്‍ കൂടുതല്‍ പ്രതിദിന വരുമാനമുള്ളവരെ ഒഴിവാക്കിയാല്‍ സംസ്ഥാനത്തെ ബി.പി.എല്‍. പട്ടികയില്‍ നിന്നും എത്രപേര്‍ പുറത്താകുമെന്ന് പരിശോധിച്ചിട്ടുണ്ടോ ;


(ഡി) ആസൂത്രണ കമ്മീഷന്റെ പ്രസ്തുത നിലപാട് പൂന:പരിശോധിക്കാനും സൂപ്രിംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം പിന്‍വലിക്കാനും കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ തയ്യാറാകുമോ ?

 
434

അപകടം സംഭവിച്ച മരംകയറ്റ തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം

ശ്രീ. . കെ. ശശീന്ദ്രന്‍

,, തോമസ് ചാണ്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്തെ മരംകയറ്റ തൊഴിലാളികള്‍ക്ക് അപകടം സംഭവിച്ചാല്‍ നഷ്ടപരിഹാരം നല്‍കാനുള്ള സംവിധാനം നിലവിലുണ്ടോ;

(ബി) ഉണ്ടെങ്കില്‍ നഷ്ടപരിഹാരം നല്‍കുന്നതിനുള്ള മാനദണ്ഡമെന്താണെന്ന് വെളിപ്പെടുത്താമോ;

സി നഷ്ടപരിഹാര ഇനത്തില്‍ ആര്‍ക്കെങ്കിലും കുടിശ്ശിക നല്‍കാനുണ്ടോ; വ്യക്തമാക്കുമോ?

 
435

ഇറച്ചിക്കോഴി കര്‍ഷകരെ രക്ഷിക്കുന്നതിന് നടപടി

ശ്രീ. ജോസ് തെറ്റയില്‍

,, മാത്യു റ്റി. തോമസ്

ശ്രീമതി ജമീലാ പ്രകാശം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ഇറച്ചിക്കോഴി കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) അന്യ സംസ്ഥാനത്തെ ആശ്രയിച്ച് കോഴിക്കൃഷി നടത്തുന്ന കേരളത്തിലെ കര്‍ഷകരെ രക്ഷിക്കുന്നതിനായി കേരള പൌള്‍ട്രി ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ വഴി സംസ്ഥാനത്തിന് ആവശ്യമായ കോഴിക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാനും ഫീഡ് നിര്‍മ്മിക്കാനും നടപടി സ്വീകരിക്കുമോ;

(സി) എങ്കില്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;

(ഡി) ഉത്പാദന ചെലവ് കുറവായ തമിഴ്നാട്ടില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന കോഴിക്ക് ഈടാക്കുന്ന നികുതി എത്രയെന്നും കേരളത്തില്‍ കര്‍ഷകര്‍ നല്‍കേണ്ടിവരുന്ന നികുതി എത്രയെന്നും വ്യക്തമാക്കാമോ?

 
436

സോയില്‍ പൈപ്പിംഗ്

ശ്രീ. കെ. രാജു

,, വി.എസ്. സുനില്‍ കുമാര്‍

,, വി. ശശി

,, ജി.എസ്. ജയലാല്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് മണ്ണിനടിയില്‍ മണ്ണൊലിപ്പ് ഉണ്ടാകുന്നതായി പഠന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിട്ടുണ്ടോ;

ബി) 'സോയില്‍ പൈപ്പിംഗ്' എന്ന ഇത്തരം മണ്ണൊലിപ്പ് സംബന്ധിച്ച പഠന റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ എന്തെല്ലാമാണ്;

സി) ഇത്തരം മണ്ണൊലിപ്പിന് പ്രതിവിധിയായി എന്തെങ്കിലും പദ്ധതികളുണ്ടോ; വിശദമാക്കുമോ?

 
437

അഗ്രോ തൊഴില്‍ സേന പദ്ധതി

ശ്രീ. വര്‍ക്കല കഹാര്‍

,, കെ. ശിവദാസന്‍ നായര്‍

,, . പി. അബ്ദുള്ളക്കുട്ടി

,, കെ. അച്ചുതന്‍

 താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() അഗ്രോ തൊഴില്‍ സേന പദ്ധതിക്ക് കേന്ദ്രസഹായം ലഭ്യമാണോ; വിശദാംശങ്ങള്‍ നല്‍കുമോ;

(ബി) കാര്‍ഷിക മേഖലയില്‍ നിന്നും വിട്ടുനില്‍ക്കുന്ന യുവതീയുവാക്കള്‍ക്ക് നൂതന സാങ്കേതിക വിദ്യയിലും കാര്‍ഷിക യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിലും പരിശീലനം നല്‍കാന്‍ നടപടി സ്വീകരിക്കുമോ;

(സി) പ്രസ്തുത പദ്ധതി സംസ്ഥാനത്ത് എവിടെയൊക്കെയാണ് ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കുമോ?

 
438

പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ  സംഘങ്ങള്‍ക്കും ബാങ്കുകള്‍ക്കും ഓഹരി മൂലധനം

ശ്രീ. പി. സി. വിഷ്ണുനാഥ്

,, ഡൊമിനിക് പ്രസന്റേഷന്‍

,, റ്റി. എന്‍. പ്രതാപന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് സഹകരണ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

)) പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളെയും ബാങ്കുകളെയും സംരക്ഷിക്കുന്നതിന് എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്; വിശദാംശങ്ങള്‍ ലഭ്യമാകുമോ;

(ബി) ഇവര്‍ക്ക് സര്‍ക്കാര്‍ ഓഹരി മൂലധനം നല്‍കുന്ന കാര്യം പരിഗണിക്കുമോ;

(സി) ഇതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ?

 
439

ഭക്ഷ്യവിളകളുടെ ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് നടപടി

ശ്രീ. റ്റി.യു. കുരുവിള

,, മോന്‍സ് ജോസഫ്

 താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് ഭക്ഷ്യവിളകളുടെ ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുളള നടപടികള്‍ വിശദമാക്കാമോ;

(ബി) ഭക്ഷ്യവിളകളുടെ ഉല്പാദനകാര്യത്തില്‍ ഉളള പിന്നോക്കാവസ്ഥ മാറ്റിയെടുക്കുവാന്‍ ഈ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ; ഇനി എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്നുകൂടി വ്യക്തമാക്കുമോ?

 
440

ജോബ് പോര്‍ട്ടലിന്റെ പ്രവര്‍ത്തനം

ശ്രീ.വി.ഡി.സതീശന്‍

,, സി.പി.മുഹമ്മദ്

,, റ്റി.എന്‍.പ്രതാപന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരിക കാര്യവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() നോര്‍ക്ക-റൂട്ട്സിന്റെ കീഴിലുള്ള ജോബ്-പോര്‍ട്ടലിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത് ;

(ബി) വിദേശത്ത് തൊഴില്‍ ലഭിക്കുന്നതിന് അനുയോജ്യമായ പുതിയകോഴ്സുകള്‍ ആരംഭിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളോട് അഭ്യര്‍ത്ഥിക്കുമോ ;

(സി) ഇങ്ങനെ തുടങ്ങുന്ന പുതിയ കോഴ്സുകളുടെ പരിശീലന പരിപാടി വിപുലീകരിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

441

തൊഴില്‍ മേഖലയില്‍ നിലനില്‍ക്കുന്ന വിവിധ പ്രശ്നങ്ങളെക്കുറിച്ച് പഠനം

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, വി.ഡി. സതീശന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() തൊഴില്‍ മേഖലയില്‍ നിലനില്‍ക്കുന്ന വിവിധ പ്രശ്നങ്ങളെക്കുറിച്ച് പഠനം നടത്തുവാന്‍ ഒരു വിദഗ്ദ്ധ സമിതിയെ നിയോഗിക്കുന്ന കാര്യം പരിഗണിക്കുമോ;

(ബി) വിദഗ്ദ്ധ സമിതിയുടെ ഘടന എങ്ങനെയായിരിക്കണമെന്നാണ് ഉദ്ദേശിക്കുന്നത്;

(സി) പ്രസ്തുത മേഖലയിലെ പ്രശ്നങ്ങള്‍ക്ക് ട്രേഡ് യൂണിയന്‍ നേതാക്കളുടെ അഭിപ്രായം തേടുമോ?

 
442

ഭക്ഷ്യവസ്തുക്കള്‍ക്ക്സബ്സിഡി

ശ്രീ. എം. ഹംസ

,, ജി. സുധാകരന്‍

,, കെ. കുഞ്ഞിരാമന്‍ (ഉദുമ)

,, ബി. സത്യന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് സഹകരണവകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() കണ്‍സ്യൂമര്‍ ഫെഡറേഷന്‍ വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കള്‍ക്ക് സര്‍ക്കാര്‍ സബ്സിഡി നല്‍കുന്നുണ്ടോ; എങ്കില്‍ ഏതെല്ലാം ഇനങ്ങള്‍ക്ക്;

(ബി) സംഭരിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ എത്രശതമാനം മാര്‍ജിനോടുകൂടിയാണ് ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്തു വരുന്നതെന്ന് വ്യക്തമാക്കാമോ;

(സി) എന്തെല്ലാം ഭക്ഷ്യവസ്തുക്കളാണ് ഉല്‍പാദനകേന്ദ്രങ്ങളില്‍ നിന്ന് നേരിട്ട് സംഭരിക്കുന്നത്; ഇടനിലക്കാര്‍ വഴി ഏതെങ്കിലും ഭക്ഷ്യവസ്തുക്കള്‍ സംഭരിക്കുന്നുണ്ടോ?

 
443

തരിശ് ഭൂമിയില്‍ കൃഷി

ശ്രീ. മഞ്ഞളാംകുഴി അലി

,, പി. കെ. ബഷീര്‍

,, എം. ഷംസുദ്ദീന്‍

,, കെ. മുഹമ്മദുണ്ണി ഹാജി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് തരിശായി കിടപ്പുള്ള കൃഷി ഭൂമികള്‍ കൃഷി ചെയ്ത് ഭക്ഷ്യോത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ പരിഗണനയിലുണ്ടോ;

(ബി) കൃഷി ഭൂമി തരിശിടാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരായിത്തീരുന്ന നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ;

(സി) കൃഷി ഭൂമി വര്‍ഷങ്ങളോളം തരിശിട്ട് നികത്തി വന്‍തുകയ്ക്ക് കൈമാറ്റം ചെയ്യുന്ന റിയല്‍ എസ്റേറ്റ് മാഫിയ ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന കാര്യം പരിശോധിക്കുമോ;

(ഡി) തരിശുഭൂമി കൃഷിക്കുപയുക്തമാക്കി കൃഷി ചെയ്യുന്ന കൃഷിക്കാര്‍ക്ക് മതിയായ സാമ്പത്തിക, സാങ്കേതിക സഹായം നല്‍കുന്നതിനുള്ള ഒരു പദ്ധതിയെക്കുറിച്ച് ആലോചിക്കുമോ;

() ഭൂവിനിമയ ഉദ്ദേശം വച്ച് തരിശിടുന്ന ഭൂമി പിടിച്ചെടുത്ത് സ്ഥലത്തെ കര്‍ഷകത്തൊഴിലാളി സംഘങ്ങളെക്കൊണ്ട് കൃഷിയിറക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

444

സഹകരണ ആശുപത്രികള്‍

ശ്രീ. കെ.കെ. നാരായണന്‍

,, എസ്. ശര്‍മ്മ

,, കെ. കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)

,, കെ. കുഞ്ഞമ്മത് മാസ്റര്‍


താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് സഹകരണ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികളെ സഹായിക്കുന്നതിന് എന്തെങ്കിലും പദ്ധതി നിലവില്‍ ഉണ്ടോ; വിശദമാക്കാമോ;

(ബി) സഹകരണ ആശുപത്രികളുടെ പ്രവര്‍ത്തനം സംബന്ധിച്ച് സര്‍ക്കാര്‍ നിയോഗിച്ച ഏതെങ്കിലും കമ്മിറ്റി പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ;

(സി) അതിലെ ഏതെല്ലാം ശുപാര്‍ശകളാണിനിയും നടപ്പാക്കാനുള്ളതെന്ന് വ്യക്തമാക്കാമോ ?

 
445

ഓവര്‍സീസ് എംപ്ളോയ്മെന്റ് സ്കില്‍ ടെസ്റിംഗ് സെന്റര്‍

ശ്രീ. പി. . മാധവന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, എം. . വാഹീദ്

,, വി. പി. സജീന്ദ്രന്‍


താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരിക കാര്യവും വകുപ്പുമന്ത്രിസദയം മറുപടി നല്‍കുമോ:

() പ്രവാസികളുടെ തൊഴില്‍ വൈദഗ്ദ്ധ്യം മെച്ചപ്പെടുത്തുന്നതിനും രാജ്യാന്തര തലത്തില്‍ അംഗീകാരമുളള സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിനും എന്തെല്ലാം പദ്ധതികളാണ് നോര്‍ക്ക വിഭാവനം ചെയ്യുന്നത്;

(ബി) ഇതിനായി ഒരു ഓവര്‍സീസ് എംപ്ളോയ്മെന്റ് സ്കില്‍ ടെസ്റിംഗ് സെന്റര്‍ ആരംഭിക്കുമോ;

(സി) എങ്കില്‍ എവിടെയാണ് ഈ സെന്റര്‍ ആരംഭിക്കാനുദ്ദേശിക്കുന്നത്?

 
446

ീട്ടില്‍ ഒരു മാവ് പദ്ധതി

ശ്രീ. കോവൂര്‍ കുഞ്ഞുമോന്‍

,, .. അസീസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് വീട്ടില്‍ ഒരു മാവ് പദ്ധതി എപ്രകാരമാണ് നടപ്പിലാക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി) ഏതൊക്കെ ഇനം മാവിന്‍തൈകളാണ് വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നത്;

(സി) എപ്രകാരമാണ് വീടുകളില്‍ മാവിന്‍തൈ വിതരണം ചെയ്യാന്‍ തീരുമാനിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?

 
447

സുസ്ഥിര കാര്‍ഷിക ഗ്രാമം പദ്ധതി

ശ്രീ. അന്‍വര്‍ സാദത്ത്

,, പാലോട് രവി

,, സണ്ണി ജോസഫ്

,, എം. പി. വിന്‍സെന്റ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സുസ്ഥിര കാര്‍ഷിക ഗ്രാമം പദ്ധതിയുടെ ലക്ഷ്യങ്ങള്‍ എന്തെല്ലാം;

(ബി) ഇത് സംസ്ഥാനത്ത് എവിടെയൊക്കെയാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്;

(സി) ഏതെല്ലാം വകുപ്പുകളും ഏജന്‍സികളും ചേര്‍ന്നാണ് ഇത് നടപ്പിലാക്കുന്നത്;

(ഡി) ഇവ കേരളത്തിലെ ഏതെല്ലാം പഞ്ചായത്തുകളില്‍ നടപ്പാക്കിയിട്ടുണ്ട്?

 
448

കെട്ടിട നിര്‍മ്മാണ ക്ഷേമനിധി ബോര്‍ഡ്

ശ്രീ. മാത്യു റ്റി. തോമസ്

,, ജോസ് തെറ്റയില്‍

ശ്രീമതി ജമീലാ പ്രകാശം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() കെട്ടിട നിര്‍മ്മാണ ക്ഷേമനിധി ബോര്‍ഡില്‍ എത്ര തൊഴിലാളികള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ടെന്ന് ജില്ലാ അടിസ്ഥാനത്തില്‍ വിശദമാക്കാമോ;

(ബി) ഇവര്‍ക്ക് ലഭ്യമാകുന്ന ആനുകൂല്യങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;

(സിയഥാര്‍ത്ഥ തൊഴിലാളികള്‍ അല്ലാത്തവരും ആനുകൂല്യങ്ങള്‍ക്ക് വേണ്ടി രജിസ്റര്‍ ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതൊഴിവാക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;

(ഡി മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താത്തതിനാല്‍ തൊഴില്‍ സ്ഥലത്ത് വര്‍ദ്ധിച്ചുവരുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;

() മതിയായ സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്താതെ കെട്ടിട നിര്‍മ്മാണം നടത്തുന്ന ഉടമകള്‍ക്കെതിരെ എന്തെല്ലാം നിയമനടപടികളാണ് സ്വീകരിക്കുന്നതെന്ന് വിശദമാക്കാമോ ?

 
449

രാജീവ് ആരോഗ്യശ്രീ ഇന്‍ഷ്വറന്‍സ് പദ്ധതി

ശ്രീ. മുല്ലക്കര രത്നാകരന്‍

ശ്രീമതി ഇ.എസ്. ബിജിമോള്‍

,, ഗീതാ ഗോപി

ശ്രീ. വി.ശശി


താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() രാജീവ് ആരോഗ്യശ്രീ ഇന്‍ഷ്വറന്‍സ് പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഈ പദ്ധതി ഈ വര്‍ഷം നടപ്പിലാക്കാന്‍ സാധ്യതയുണ്ടോ;

(ബി) പ്രസ്തുത പദ്ധതിമൂലം രോഗികള്‍ക്ക് ലഭിക്കുന്ന ഗുണങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;

(സി) അതിനായി ബഡ്ജറ്റില്‍ എത്ര തുക നീക്കിവച്ചിട്ടുണ്ട്; കേന്ദ്ര വിഹിതമായി എത്ര തുക ലഭിക്കും;

(ഡി) നിലവിലുള്ള സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി പ്രകാരം എന്തെല്ലാം ആനുകൂല്യങ്ങളാണ് ലഭിച്ചുവരുന്നതെന്ന് വെളിപ്പെടുത്തുമോ?

 
450

തോട്ടം തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടപടി

ശ്രീ. വി. എം. ഉമ്മര്‍ മാസ്റര്‍

,, എം.പി. അബ്ദുസ്സമദ് സമദാനി

,, സി. മോയിന്‍കുട്ടി

,, എന്‍. . നെല്ലിക്കുന്ന്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() തോട്ടം മേഖലയിലെ തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) തോട്ടവിളകളുടെ വിലയിലെ അസന്തുലിതാവസ്ഥ തൊഴിലിനെ ബാധിക്കുന്ന അവസ്ഥ ഒഴിവാക്കുന്നതിനുള്ള നടപടികളെക്കുറിച്ച് പരിശോധിക്കുമോ ;

(സി) തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങള്‍ യഥാസമയം അറ്റകുറ്റപ്പണി നടത്തി വാസയോഗ്യമാക്കുന്നതിനും അവര്‍ക്ക് മിനിമം ജീവിത സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിക്കൊടുക്കുന്നതിനും മാനേജ്മെന്റുകളെ നിര്‍ബന്ധിതരാക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ ;

(ഡി) മാനേജ്മെന്റുകള്‍ ഉപേക്ഷിച്ചു പോവുകയോ അടച്ചുപൂട്ടുകയോ ചെയ്ത തോട്ടങ്ങളുടെ വിവരം ശേഖരിച്ചിട്ടുണ്ടോ ; എങ്കില്‍ ലഭ്യമാക്കുമോ ;

() ഇത്തരം തോട്ടങ്ങളിലെ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ എങ്ങിനെ പരിഹരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ ?

 
   
BACK

Home 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.