UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

4125

പട്ടികജാതി വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന പദ്ധതികള്‍

ശ്രീ. ജോസഫ് വാഴക്കന്‍

ശ്രീ. സി.പി. മുഹമ്മദ്

ശ്രീ. എം.പി.വിന്‍സെന്റ്

() പട്ടികജാതിക്കാരുടെ സാമ്പത്തിക ഉന്നമനത്തിനായി പട്ടികജാതി വികസന കോര്‍പ്പറേഷന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിരിക്കുന്നത്;

(ബി) എന്‍.എഫ്.ഡി.സി.,എന്‍.എസ്.സി.എഫ്.ഡി.സി എന്നിവിടങ്ങളില്‍നിന്നുളള ലോണ്‍ സഹായവും സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പ്രവര്‍ത്തനമൂലധനവും വിനിയോഗിച്ച് ഫലപ്രദമായി നൂതന പദ്ധതികള്‍ ആവിഷ്കരിക്കാന്‍ തയ്യാറാകുമോ;

(സി) ഇതിനായി എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നത്?

4126

പിന്നോക്ക വികസന കോര്‍പ്പറേഷന്‍ വായ്പാ നിബന്ധനകള്‍

 

ശ്രീ. പി. ഉബൈദുളള

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

() പിന്നോക്ക വികസന കോര്‍പ്പറേഷന്‍ പ്രസ്തുത വിഭാഗക്കാര്‍ക്ക് കഴിഞ്ഞവര്‍ഷം എത്ര തുക വായ്പ നല്കി;

(ബി) നിലവില്‍ എന്തെല്ലാം ആവശ്യങ്ങള്‍ക്കാണ് വായ്പകള്‍ നല്‍കി വരുന്നത്;

(സി) ഓരോ ഇനത്തിലും നല്‍കുന്ന ലോണ്‍ തുകയും പലിശനിരക്കും ജാമ്യവ്യവസ്ഥകളും വിശദമാക്കുമോ;;

(ഡി) ജാമ്യ വ്യവസഥകള്‍ മൂലം സാധാരണക്കാര്‍ക്ക് ലോണ്‍കിട്ടുന്നതിന് നേരിടുന്ന പ്രയാസങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

() ജാമ്യവ്യവസ്ഥകളും പലിശനിരക്കും ലഘൂകരിച്ച് പിന്നോക്കവിഭാഗങ്ങള്‍ക്ക് കൂടുതല്‍ വായ്പ നല്‍കുന്ന കാര്യം പരിഗണിക്കുമോ?

4127

ഭൂരഹിതരും ഭവനരഹിതരുമായ പട്ടികജാതി വിഭാഗങ്ങള്‍

ശ്രീ. .പി. ജയരാജന്‍

() സംസ്ഥാനത്ത് ഭൂരഹിതരായ എത്ര പട്ടികജാതി കുടുംബങ്ങളാണുള്ളത്;

(ബി) പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഭൂരഹിതരായവര്‍ക്ക് ഭൂമി വാങ്ങി ഭവനനിര്‍മ്മാണം നടത്തുന്നതിനുള്ള പദ്ധതികള്‍ ഏതെല്ലാമെന്നും അതിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും വ്യക്തമാക്കുമോ;

(സി) പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഭവനരഹിതരായവര്‍ക്ക് ഭവനനിര്‍മ്മാണത്തിന് ധനസഹായം നല്‍കുന്ന പദ്ധതികള്‍ ഏതെല്ലാമെന്നും അതിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും വ്യക്തമാക്കുമോ?

4128

പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കിവരുന്ന കേന്ദ്ര പദ്ധതികള്‍

ശ്രീ. .പി. ജയരാജന്‍

() പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കിവരുന്ന കേന്ദ്ര സഹായ പദ്ധതികള്‍ ഏതെല്ലാമെന്നു വ്യക്തമാക്കുമോ;

(ബി) ഓരോ പദ്ധതിക്കും നടപ്പ് സാമ്പത്തിക വര്‍ഷം എത്ര തുക വീതമാണു നീക്കിവച്ചിട്ടുളളതെന്നു വ്യക്തമാക്കുമോ;

(സി) സാമ്പത്തിക വര്‍ഷത്തിലെ ആറുമാസം പിന്നിടുമ്പോള്‍ ഓരോ പദ്ധതിയിലും എത്ര തുക വീതം വിനിയോഗിക്കപ്പെട്ടുവെന്നു വ്യക്തമാക്കുമോ?

4129

പട്ടികജാതി ക്ഷേമത്തിനായുള്ള കേന്ദ്ര പദ്ധതികള്‍

ശ്രീ. മഞ്ഞളാംകുഴി അലി

() പട്ടികജാതി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന പദ്ധതികള്‍ ഏതെല്ലാമാണെന്ന് വിശദമാക്കുമോ;

(ബി) മുന്‍വര്‍ഷങ്ങളില്‍ ഓരോ ഇനത്തിനും എത്രരൂപ വീതമാണ് അനുവദിച്ചിരുന്നത് എന്നതു സംബന്ധിച്ച വിശദാംശം വെളിപ്പെടുത്തുമോ;

(സി) അനുവദിച്ച തുക മുഴുവന്‍ ചെലവഴിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ;

(ഡി) ഇല്ലെങ്കില്‍ എന്തുകൊണ്ടാണ് പൂര്‍ണ്ണമായി ചെലവഴിക്കാന്‍ കഴിയാത്തത് എന്ന് വിശദമാക്കുമോ;

() സംസ്ഥാനത്തിന്റെ പ്രത്യേക സാഹചര്യങ്ങളില്‍ കേന്ദ്രഫണ്ട് ചെലവാക്കാന്‍ കഴിയാത്ത തരത്തിലുള്ള സാങ്കേതിക ബുദ്ധിമുട്ടുകള്‍ നിലവിലുണ്ടോ; വിശദാംശം വെളിപ്പെടുത്തുമോ;

(എഫ്) എങ്കില്‍ ഓരോ പദ്ധതിയും സംസ്ഥാനത്തിന്റെ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഭേദഗതികള്‍ വരുത്താനും ലഭിക്കുന്ന തുക പൂര്‍ണ്ണമായി ചെലവഴിക്കാനും നടപടികള്‍ സ്വീകരിക്കുമോ?

4130

പട്ടികജാതി വികസന കോര്‍പ്പറേഷന്‍ വഴി നടപ്പാക്കിയിട്ടുള്ള വായ്പാ പദ്ധതികള്‍

ശ്രീമതി കെ.എസ്. സലീഖ

() പട്ടികജാതി വികസന കോര്‍പ്പറേഷന്‍ വഴി നടപ്പാക്കിയിട്ടുള്ള വിവിധ വായ്പ പദ്ധതികളെക്കുറിച്ച് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;

(ബി) ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ഈ പദ്ധതിയുടെ പ്രയോജനം എത്രപേര്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(സി) ഈ പദ്ധതിയുടെ നടത്തിപ്പിനെക്കുറിച്ച് എന്തെങ്കിലും പരാതികള്‍ ലഭിച്ചിട്ടുണ്ടോ;

(ഡി) എങ്കില്‍ വിശദാംശം വ്യക്തമാക്കാമോ?

4131

പട്ടികജാതി കോളനികളില്‍ കുടിവെളളവും വൈദ്യുതിയും

ശ്രീ. റ്റി. യു. കുരുവിള

ശ്രീ. മോന്‍സ് ജോസഫ്

() പട്ടികജാതി കോളനികളില്‍ കുടിവെളളവും, വൈദ്യുതിയും എത്തിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെണന്ന് വിശദമാക്കാമോ;

(ബി) ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം എത്ര കോളനികളില്‍ കുടിവെളളവും, വൈദ്യുതിയും എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ; അതിന്മേലുളള സര്‍ക്കാര്‍ നയം വ്യക്തമാക്കാമോ ?

4132

പട്ടികജാതി വിഭാഗങ്ങളിലെ ദുര്‍ബല വിഭാഗക്കാരുടെ ഉന്നമനത്തിനുള്ള പദ്ധതി

ശ്രീ. പാലോട് രവി

ശ്രീ. ജോസഫ് വാഴക്കല്‍

ശ്രീ. .റ്റി ജോര്‍ജ്

ശ്രീ. ഷാഫി പറമ്പില്‍

() പട്ടികജാതി വിഭാഗത്തിലുള്ള ദുര്‍ബല വിഭാഗക്കാരുടെ ഉന്നമനത്തിന് എന്തെല്ലാം പദ്ധതികളാണ് നിലവിലുള്ളത്;

(ബി) ഈ വിഭാഗത്തിലുള്ള ഭൂരഹിത ഭവനരഹിതര്‍ക്ക് സ്ഥലം വാങ്ങുന്നതിനും വീട് വയ്ക്കുന്നതിനും ധനസഹായം ലഭ്യമാക്കുമോ;

(സി) ഇവര്‍ക്ക് വിദ്യാഭ്യാസം, ചികിത്സ, കുടിവെള്ളം, വൈദ്യൂതി, റോഡ് തുടങ്ങിയ സൌകര്യങ്ങള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമോ?

4133

പ്രീ-മെട്രിക് ഹോസ്റലുകളുടെ നവീകരണം

ശ്രീ. .. അസീസ്

ശ്രീ. കോവൂര്‍ കുഞ്ഞുമോന്‍

() ഇപ്പോള്‍ എത്ര പ്രീ-മെട്രിക് ഹോസ്റലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് ;

(ബി) ആകെ എത്ര കുട്ടികളാണ് പ്രസ്തുത ഹോസ്റലുകളിലുള്ളത് ;

(സി) പ്രസ്തുത ഹോസ്റലുകള്‍ വഴി കുട്ടികള്‍ക്ക് ലഭ്യമാക്കുന്ന സേവനങ്ങള്‍ എന്തൊക്കെയാണ്;

(ഡി) പ്രസ്തുത ഹോസ്റലുകളുടെ നവീകരണത്തിനായി എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ

4134

പട്ടികസമുദായ വിദ്യാര്‍ത്ഥികള്‍ക്കുള്ള ആനുകൂല്യങ്ങള്‍

ശ്രീ. പി.സി. ജോര്‍ജ്

ശ്രീ. തോമസ് ഉണ്ണിയാടന്‍

() സംസ്ഥാനത്തെ പട്ടിക വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ വര്‍ഷാരംഭത്തില്‍ തന്നെ നല്‍കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ച് വരുന്നത് എന്ന് വ്യക്തമാക്കാമോ;

(ബി) പട്ടികസമുദായ വിദ്യാര്‍ത്ഥികളുടെ വിവിധ ആനുകൂല്യങ്ങള്‍ കാലോചിതമായി പരിഷ്ക്കരിക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ?

4135

പട്ടികജാതി വിഭാഗക്കാര്‍ക്കുള്ള ധനസഹായ പദ്ധതികള്‍

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

() പട്ടികജാതിയില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍, വിധവകള്‍, അപകടമരണം സംഭവിച്ചവരുടെയും ആത്മഹത്യ ചെയ്തവരുടെയും ആശ്രിതര്‍, മിശ്രവിവാഹിതര്‍, മാരകരോഗം ബാധിച്ചവര്‍, വികലാംഗര്‍ എന്നിവര്‍ക്ക് എന്തെല്ലാം ധനസഹായ പദ്ധതികളാണ് നിലവിലുളളത്;

(ബി) ഓരോന്നിന്റെയും വിശദവിവരവും ബന്ധപ്പെട്ട ഉത്തരവുകളും ലഭ്യമാക്കുമോ;

(സി) പട്ടികജാതി പെണ്‍കുട്ടികള്‍ക്കുള്ള വിവാഹ ധനസഹായ പദ്ധതിയുടെ വിശദവിവരം ലഭ്യമാക്കുമോ?

4136

പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമത്തിന് വിവിധ പദ്ധതികള്‍

ശ്രീ. ബി. സത്യന്‍

() പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമത്തിന് 2011-12 വര്‍ഷത്തില്‍ ബഡ്ജറ്റ് വിഹിതം എത്രയാണെന്ന് വ്യക്തമാക്കാമോ;

(ബി) ഇവരുടെ ക്ഷേമത്തിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നീക്കിവച്ചിട്ടുളള തുകയെത്ര;

(സി) സംസ്ഥാനാവിഷ്കൃത പദ്ധതികളും കേന്ദ്രാവിഷ്കൃത പദ്ധതികളും ഏതെല്ലാമെന്നും ഓരോന്നിനും എത്ര തുക വീതം അനുവദിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ;

(ഡി) സംസ്ഥാനം വിവിധ വകുപ്പുകള്‍ വഴി പദ്ധതി നടപ്പിലാക്കുമ്പോള്‍ ഇതിനുവേണ്ടി പ്രൊപ്പോസലുകള്‍ സ്വീകരിക്കുന്നത് എങ്ങനെയെന്ന് വിശദമാക്കാമോ;

() ജില്ലാതല എസ്.സി/എസ്.ടി വര്‍ക്കിങ്ങ് ഗ്രൂപ്പുകള്‍ക്ക് ഏതെല്ലാം പദ്ധതികള്‍ നടപ്പിലാക്കാം; ഇതിന് എത്ര തുക വീതമെന്ന് ഇനംതിരിച്ച് വ്യക്തമാക്കാമോ; തിരുവനന്തപുരം ജില്ലയില്‍ വര്‍ക്കിംഗ് ഗ്രൂപ്പില്‍ അനുവദിച്ചിട്ടുളള പദ്ധതികളേവ; ഓരോന്നിനും എത്ര തൂക വീതമാണ് നീക്കിവച്ചിരിക്കുന്നത് എന്ന് വിശദമാക്കാമോ?

4137

പട്ടികവിഭാഗക്കാര്‍ക്കായുളള വിദ്യാഭ്യാസാനു കൂല്യങ്ങള്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുളള വിദ്യാഭ്യാസാനുകൂല്യങ്ങള്‍ അപര്യാപ്തമാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പ്രസ്തുത ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ എന്തെല്ലാം ആനുകൂല്യങ്ങളാണ് വര്‍ദ്ധിപ്പിക്കുന്നതെന്ന് വെളിപ്പെടുത്താമോ;

(സി) ഇത് എന്ന് നടപ്പില്‍ വരുത്താന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?

4138

പട്ടികജാതിയില്‍പ്പെട്ട കുട്ടികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് ഏതൊക്കെ തരത്തിലുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങളാണ് നല്‍കി വരുന്നതെന്ന് അറിയിക്കാമോ;

(ബി) പ്രസ്തുത ആനുകൂല്യങ്ങള്‍ സ്വാശ്രയ എഞ്ചിനീയറിംഗ്, മെഡിക്കല്‍, പാരാമെഡിക്കല്‍ കോളെജുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കും നല്‍കി വരുന്നുണ്ടോ; വിശദാംശം അറിയിക്കുമോ;

(സി) ഈ ആനുകൂല്യങ്ങള്‍ അമൃതാ ഇന്‍സ്റിറ്റ്യൂട്ടുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് നല്‍കുന്നില്ലായെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) എങ്കില്‍ പ്രസ്തുത സ്ഥാപനത്തില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസാനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കുമോ;

() ഇല്ലെങ്കില്‍ നടപടി സ്വീകരിക്കുന്ന കാര്യം പരിഗണിക്കുമോ?

4139

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള ധനസഹായങ്ങള്‍

ശ്രീ..പി.ജയരാജന്‍

() പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഓരോ ഘട്ടത്തിലും എന്തെല്ലാം വിദ്യാഭ്യാസ ധനസഹായങ്ങളാണ് നല്‍കിവരുന്നതെന്ന് വ്യക്തമാക്കുമോ ;

(ബി) ഈ അദ്ധ്യയന വര്‍ഷത്തില്‍ ഇതിനാവശ്യമായ തുക ബന്ധപ്പെട്ട വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും അനുവദിച്ചു നല്‍കിയോയെന്ന് വ്യക്തമാക്കുമോ ;

(സി) ഓരോ ആനകുല്യത്തിന്റെയും വിഹിതം എത്രയെന്നും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ഇവ കൈമാറിയത് എന്നാണെന്നും വ്യക്തമാക്കുമോ ?

4140

പട്ടികജാതി വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍

ശ്രീ. ജി. സുധാകരന്‍

() പട്ടികജാതി വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനായി നിയമം ഭേദഗതി ചെയ്യുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ അതിനുള്ള കാരണങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;

(ബി) സര്‍ക്കാര്‍ സഹായത്തിനു പുറമേ അതിക്രമങ്ങള്‍ കാണിക്കുന്നവരില്‍ നിന്ന് ന്യായമായ തുക പിഴ ഈടാക്കി, അതിക്രമങ്ങള്‍ക്ക് ഇരയായവര്‍ക്ക് നല്‍കുന്നവിധം നിയമം ഭേദഗതി ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ?

4141

എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയില്‍ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം

ശ്രീ. വി. പി. സജീന്ദ്രന്‍

ശ്രീ. സണ്ണി ജോസഫ്

ശ്രീ. ഷാഫി പറമ്പില്‍

ശ്രീ. പി. . മാധവന്‍

() സംസ്ഥാന എഞ്ചിനീയറിംഗ് പ്രവേശനപ്പരീക്ഷയില്‍ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി) ഇതിന്റെ വിശദാംശങ്ങള്‍ എന്തെല്ലാമാണ്;

(സി) പരിശീലനാര്‍ത്ഥികളെ തെരഞ്ഞെടുക്കാന്‍ യോഗ്യതകള്‍ നിശ്ചയിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്തെല്ലാം?

4142

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുളള സിവില്‍ സര്‍വ്വീസ് പരിശീലന പരിപാടി

ശ്രീ. വി. ശശി

() പി.റ്റി.പി.നഗറില്‍ പ്രവര്‍ത്തിച്ച് വരുന്ന സിവില്‍സരവ്വീസ് ഇന്‍സ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന പരിശീലന പരിപാടി തുടര്‍ന്ന് നടത്തുന്നതിന് മറ്റേതെങ്കിലും സഥാപനത്തെ ചുമതലപ്പെടുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) എങ്കില്‍ ഏതുസ്ഥാപനത്തെയാണ് ഏല്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്നത് ;

(സി) അതിനായി പ്രസ്തുത സ്ഥാപനത്തിന് ഫീസ് ഇനത്തില്‍ എത്ര രൂപയാണ് നല്‍കുവാന്‍ ഉദ്ദേശിക്കുന്നത് ?

4143

ചാലക്കുടി കൊരട്ടി കുരിയാംപറമ്പ് പട്ടികജാതി കോളനിയിലെ ആരോഗ്യപ്രശ്നങ്ങള്‍

ശ്രീ. ബി.ഡി. ദേവസ്സി

ചാലക്കുടി കൊരട്ടി പഞ്ചായത്തിലെ കുരിയാംപറമ്പ് പട്ടികജാതി കോളനിയില്‍ രൂക്ഷമായ വെള്ളക്കെട്ട് മൂലം കുടിവെള്ളം മലിനമായി കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; അത് പരിഹരിക്കുന്നതിനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ?

4144

കുന്നംകുളത്ത് പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഹോസ്റല്‍

ശ്രീ.ബാബു എം.പാലിശ്ശേരി

() കുന്നംകുളം നഗരസഭാ പരിധിയില്‍പ്പെട്ട എല്ലാ വിഭാഗം സ്കൂളുകളിലുമായി എത്ര പട്ടികജാതി വിദ്യാര്‍ത്ഥികള്‍ പഠിച്ചുവരുന്നുണ്ട് ;

(ബി) കുന്നംകുളം നഗരസഭാപ്രദേശത്തെയും സമീപപഞ്ചായത്തുകളിലെയും പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കായി കുന്നംകുളം ആസ്ഥാനമായി ഒരു ഹോസ്റല്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ ; വിശദാംശം ലഭ്യമാക്കുമോ ?

4145

പിന്നോക്ക സമുദായ വികസന കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍

ശ്രീ. സി. കെ. നാണു

,, മാത്യു ടി. തോമസ്

,, ജോസ് തെറ്റയില്‍

ശ്രീമതി ജമീലാ പ്രകാശം

() പിന്നോക്ക സമുദായ വികസന കോര്‍പ്പറേഷന്‍ എന്നുമുതലാണ് പ്രവര്‍ത്തനം ആരംഭിച്ചത്;

(ബി) പ്രവര്‍ത്തനം ആരംഭിച്ചതു മുതല്‍ നാളിതുവരെ പ്രസ്തുത കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ബഡ്ജറ്റില്‍ വകയിരുത്തിയ തുക സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;

(സി) പ്രസ്തുത കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാരില്‍ നിന്ന് എന്തെങ്കിലും ധനസഹായം ലഭിച്ചിട്ടുണ്ടോ;

(ഡി) എങ്കില്‍ അത് സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;

() പ്രസ്തുത കോര്‍പ്പറേഷന്‍ നാളിതുവരെ നടപ്പിലാക്കിയിട്ടുള്ള പദ്ധതികള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ?

4146

പിന്നോക്ക സമുദായക്ഷേമ വകുപ്പിന്റെ പ്രവര്‍ത്തനം

ശ്രീ. സി. കെ. നാണു

,, മാത്യു. ടി. തോമസ്

,, ജോസ് തെറ്റയില്‍

ശ്രീമതി ജമീലാ പ്രകാശം

() പിന്നോക്ക സമുദായക്ഷേമ വകുപ്പിന്റെ ഘടന സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(ബി) പുതുതായി രൂപീകരിക്കുന്ന പിന്നോക്ക സമുദായക്ഷേമ ഡയറക്ടറേറ്റിലും ജില്ലാ ഓഫീസുകളിലുമായി ഏതൊക്കെ തസ്തികകള്‍ സൃഷ്ടിക്കാനാണ് ഉദ്ദേശിക്കുന്നത് വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(സി) പ്രസ്തുത വകുപ്പിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി എത്ര തുകയാണ് വകയിരുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?

4147

പിന്നോക്കക്ഷേമ വകുപ്പു രൂപീകരിക്കുന്നതു സംബന്ധിച്ച് സ്വീകരിച്ച നടപടി

ശ്രീ. എം.പി. അബ്ദുസ്സമദ് സമദാനി

,, സി. മോയിന്‍കുട്ടി

,, എം. ഉമ്മര്‍

,, എന്‍. ഷംസുദ്ദീന്‍

() പിന്നോക്കക്ഷേമ വകുപ്പു രൂപീകരിക്കുന്നതു സംബന്ധിച്ച് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ ;

(ബി) പിന്നോക്കക്ഷേമ വകുപ്പു രൂപീകരണം സംബന്ധിച്ച് ഏതൊക്കെ വിഭാഗങ്ങളില്‍ നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു ;

(സി) ഈ വകുപ്പിനു കീഴില്‍ ജില്ലാതല സംവിധാനം ഏര്‍പ്പെടുത്തുന്നകാര്യം പരിഗണനയിലുണ്ടോ ;

(ഡി) പിന്നോക്കക്ഷേമ പ്രവര്‍ത്തനങ്ങള്‍, പ്രത്യേകം വകുപ്പിന്റെ അഭാവം മൂലം തടസ്സപ്പെടുന്നതായും, ക്ഷേമ പദ്ധതികള്‍ക്കുള്ള പണം ചെലവഴിക്കാനാവാതെ നഷ്ടപ്പെടുന്നതായുള്ള സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഇതു സംബന്ധിച്ച വിവരശേഖരണം നടത്തിയിട്ടുണ്ടോ ?

4148

മോഡല്‍ റസിഡന്‍ഷ്യല്‍ സ്ക്കൂളുകളുടെ പ്രവര്‍ത്തനം

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

'' റ്റി.എന്‍. പ്രതാപന്‍

'' അന്‍വര്‍ സാദത്ത്

'' എം.പി. വിന്‍സെന്റ്

() മോഡല്‍ റസിഡന്‍ഷ്യല്‍ സ്ക്കൂളുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് എന്തെല്ലാം പരിഷ്ക്കാരങ്ങളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;

(ബി) നിലവിലുള്ള റസിഡന്‍ഷ്യല്‍ സ്ക്കൂളുകളുടെ അറ്റകുറ്റപണികള്‍ സമയബന്ധിതമായി തീര്‍ക്കുവാന്‍ നടപടികള്‍ എടുക്കുമോ;

(സി) പുതുതായി എത്ര മോഡല്‍ റസിഡന്‍ഷ്യല്‍ സ്ക്കൂളുകളാണ് ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നത്?

T4149

മണ്‍പാത്രനിര്‍മ്മാണ സമുദായങ്ങള്‍ക്ക് സംവരണം

ശ്രീ. കെ. രാജു

() .ബി.സി.യില്‍പ്പെട്ട മണ്‍പാത്രനിര്‍മ്മാണ സമുദായങ്ങള്‍ക്ക് നാമമാത്രമായ ആനുകൂല്യമേ ലഭിക്കുന്നുള്ളു എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പ്രസ്തുത സമുദായത്തിന് സര്‍ക്കാര്‍ സര്‍വ്വീസിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കുറഞ്ഞത് 1% സംവരണമെങ്കിലും അനുവദിക്കുന്നകാര്യം പരിഗണനയിലുണ്ടോയെന്ന്വ്യക്തമാക്കാമോ?

4150

തിരുവനന്തപുരം മണ്ണന്തലയിലെ അംബേദ്കര്‍ ഭവന്‍

ശ്രീ. വി. ശശി

() തിരുവനന്തപുരം മണ്ണന്തലയിലെ അംബേദ്കര്‍ ഭവന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയോ എന്ന് വ്യക്തമാക്കാമോ;

(ബി) പ്രസ്തുത ഭവന്‍ എന്തിന് വേണ്ടി പ്രയോജനപ്പെടുത്താനാണ് ലക്ഷ്യമിട്ടിരുന്നതെന്ന് വെളിപ്പെടുത്താമോ;

(സി) പ്രസ്തുത ലക്ഷ്യത്തില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ഡി) എങ്കില്‍ അതിന്റെ വിശദാംശം വെളിപ്പെടുത്തുമോ?

4151

വിജ്ഞാന്‍വാടി പദ്ധതി

ശ്രീ.കോടിയേരി ബാലകൃഷ്ണന്‍

() വിജ്ഞാന്‍വാടി പദ്ധതി ആരംഭിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍ എവിടെയെല്ലാം എത്ര വിജ്ഞാന്‍വാടികള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ ?

4152

പിന്നോക്കവിഭാഗ ക്ഷേമ വകുപ്പ് സ്പെഷ്യല്‍ ഓഫീസറുടെ നിയമനം

ശ്രീ. കെ. രാധാകൃഷ്ണന്‍

() പിന്നോക്കവിഭാഗക്ഷേമ വകുപ്പ് രൂപീകരിക്കുന്നതിനാവശ്യമായ നടപടികള്‍ക്കായി ഒരു സ്പെഷ്യല്‍ ഓഫീസറെ നിയമിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ അത് ഏത് വര്‍ഷമായിരുന്നുവെന്ന് അറിയിക്കുമോ;

(സി) സ്പെഷ്യല്‍ ഓഫീസറെ നിയമിച്ച ശേഷം സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

4153

കോഴിക്കോട് വെസ്റ്ഹില്ലില്‍ ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് ഇന്‍സ്റിറ്റ്യൂട്ട്

ശ്രീ. . പ്രദീപ്കുമാര്‍

() കോഴിക്കോട് വെസ്റ്ഹില്ലില്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്ഇന്‍സ്റിറ്റ്യൂട്ടിന്റെ കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;

(ബി) പ്രസ്തുത കെട്ടിട നിര്‍മ്മാണം എന്ന് പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്;

(സി) സമയ ബന്ധിതമായി നിര്‍മ്മാണംപൂര്‍ത്തികരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അതിനുള്ള കാരണം വിശദമാക്കുമോ?

4154

പട്ടികജാതി/പട്ടികവര്‍ഗ്ഗ-പരിവര്‍ത്തിത ക്രൈസ്തവ വിഭാഗങ്ങളുടെ വായ്പ എഴുതി തള്ളുന്ന നടപടി

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം പട്ടികജാതി/പട്ടികവര്‍ഗ്ഗ- പരിവര്‍ത്തിത ക്രൈസ്തവ വിഭാഗങ്ങളുടെ വായ്പ എഴുതി തള്ളുന്നതിന്റെ ഭാഗമായി ഓരോ വിഭാഗത്തിലും പെട്ടവരുടെ എത്ര തുകവീതമുള്ള വായ്പകളാണ് ഇതിനകം എഴുതി തള്ളിയതെന്ന് വിശദമാക്കാമോ;

(ബി) ഒറ്റത്തവണ തീര്‍പ്പാക്കല്‍ പ്രകാരം എത്രപേരുടെ എത്ര തുക വീതം പലിശയും, പിഴപലിശയും ഇനത്തില്‍ എഴുതി തള്ളിയെന്ന് വെളിപ്പെടുത്താമോ;

(സി) ഈ രണ്ടു വിഭാഗങ്ങളിലുമായി ആര്‍ക്കൊക്കെയാണ് ആനുകൂല്യങ്ങള്‍ ലഭിച്ചതെന്ന് ജില്ലതിരിച്ച് പേരുവിവരങ്ങള്‍ വെളിപ്പെടുത്താമോ?

4155

ടൂറിസം മേഖലയിലെ അടിസ്ഥാന സൌകര്യ വികസനം

ശ്രീ. പാലോട് രവി

,, പി.. മാധവന്‍

,, ഷാഫി പറമ്പില്‍

,, ലൂഡി ലൂയിസ്

() ടൂറിസം മേഖലയിലെ അടിസ്ഥാന സൌകര്യ വികസനത്തിന് പ്രത്യേക സമിതി രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഇതിന്റെ വിശദാംശങ്ങള്‍ എന്തെല്ലാമാണ്;

(ബി) പ്രസ്തുത മേഖലയ്ക്ക് നിലവിലുള്ള സബ്സിഡി ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ;

(സി) ഉത്തരവാദിത്ത ടൂറിസത്തിന് നിശ്ചിത ശതമാനം സബ്സിഡി ഏര്‍പ്പെടുത്തുമോ;

(ഡി) വൈദ്യുതി, വെള്ളം എന്നിവയുടെ നിരക്കിന് ഇളവ് അനുവദിക്കുമോ ?

4156

വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ആസൂത്രിത  വികസനം

ശ്രീ.കെ.ശിവദാസന്‍ നായര്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, അന്‍വര്‍ സാദത്ത്

,, കെ. അച്ചുതന്‍

() വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ആസൂത്രിതമായി വികസിപ്പിക്കുന്നതിന് എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്;

(ബി) പ്രസ്തുത കേന്ദ്രങ്ങളെ പ്രത്യേക മേഖലകളായി പ്രഖ്യാപിക്കാനുള്ള തദ്ദേശസ്ഥാപനങ്ങളുടെ പ്രത്യേക അധികാരം ഇതിനായി പ്രയോജനപ്പെടുത്തുമോ;:

(സി) അപ്രകാരം പ്രഖ്യാപിക്കപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വികസിപ്പിക്കാനും സംരക്ഷിക്കാനും എന്തെല്ലാം മാര്‍ഗ്ഗങ്ങളാണ് സ്വീകരിച്ചിട്ടുളളത്;

(ഡി) ഓരോ കേന്ദ്രങ്ങളിലും എത്തുന്ന സഞ്ചാരികളുടെ എണ്ണം കണക്കാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുമോ;

() ഇതിനുള്ള രൂപരേഖ തയ്യാറാക്കുമ്പോള്‍ പ്രസ്തുത പ്രദേശങ്ങളിലെ പരിസ്ഥിതി സംരക്ഷിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

4157

ടൂറിസം രംഗത്ത് പബ്ളിക് പ്രൈവറ്റ് പാര്‍ട്ടിസിപ്പേഷന്‍

ശ്രീ. പി. സി. ജോര്‍ജ്

() കൂടുതല്‍ വിനോദ സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതിന് എന്തെല്ലാം പുതിയ പദ്ധതികളാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ;

(ബി) ടൂറിസം വികസനത്തിന് പബ്ളിക് - പ്രൈവറ്റ് - പാര്‍ട്ടിസിപ്പേഷന്‍ (പി. പി. പി.) വഴി പദ്ധതി ആവിഷ്ക്കരിച്ച് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍നല്കുമോ;

4158

വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്ളാസ്റിക് നിരോധനം

ശ്രീ.റ്റി.എന്‍. പ്രതാപന്‍

,, വി.ഡി. സതീശന്‍

,, വര്‍ക്കല കഹാര്‍

,, ഡൊമിനിക് പ്രസന്റേഷന്‍

() സംസ്ഥാനത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്ളാസ്റിക് പൂര്‍ണ്ണമായി നിരോധിക്കാനുള്ള തീരുമാനം എടുത്തിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍ ആദ്യഘട്ടമെന്ന നിലയില്‍ എവിടെയാണ് നടപ്പാക്കാന്‍ ഉദ്ദേശിച്ചിട്ടുളളത്;

(സി) ക്രമേണ മറ്റ് കേന്ദ്രങ്ങളിലും ഇതു വ്യാപിപ്പിക്കുന്നകാര്യം പരിഗണിക്കുമോ?

4159

ടൂറിസം കേന്ദ്രങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കാന്‍ നടപടി

ശ്രീ.കെ. അച്ചുതന്‍

,, ഹൈബി ഈഡന്‍

,, അന്‍വര്‍ സാദത്ത്

,, വി.റ്റി. ബല്‍റാം

() ടൂറിസം കേന്ദ്രങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) ഉണ്ടെങ്കില്‍ ഇതിനായി എന്തെല്ലാം നടപടികളാണ് കൈകൊള്ളാനുദ്ദേശിച്ചിട്ടുള്ളത് ;

(സി) രാഷ്ട്രീയ പാര്‍ട്ടികള്‍, ട്രേഡ് യൂണിയനുകള്‍ എന്നിവയുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തുമോ ?

4160

ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റിവല്‍

ശ്രീ.ബെന്നി ബെഹനാന്‍

,, ജോസഫ് വാഴക്കന്‍

,, പാലോട് രവി

,, പി..മാധവന്‍

() ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റിവലിന്റെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ ;

(ബി) എങ്കില്‍ വിശദാംശം വെളിപ്പെടുത്താമോ ;

(സി) പ്രസ്തുത ഫെസ്റിവല്‍ എന്നുമുതലാണ് ആരംഭിച്ചത് എന്ന് വ്യക്തമാക്കാമോ ;

(ഡി) ഓരോ വര്‍ഷവും ഇതിന് എത്ര രൂപാവീതം ചെലവഴിച്ചുഎന്നത് സംബന്ധിച്ച് വിശദാംശം വെളിപ്പെടുത്തുമോ ;

() ഇതുവഴി സര്‍ക്കാര്‍, കൈവരിച്ച നേട്ടങ്ങള്‍ എന്തെല്ലാമാണെന്ന് വിശദീകരിക്കുമോ ;

(എഫ്) ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റിവലിന്റെ ചെലവുകള്‍ സംബന്ധിച്ച് എന്തെങ്കിലും പരിശോധനകള്‍ നടത്തിയിട്ടുണ്ടോ ?

4161

ബീച്ച് -കായല്‍ ടൂറിസം

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

() പൊന്നാനി ബീച്ച് - കായല്‍ ടൂറിസം സമഗ്രവികസന പദ്ധതികള്‍ക്ക് സ്വീകരിച്ചു വരുന്ന നടപടികള്‍ വ്യക്തമാക്കുമോ ;

(ബി) വിപുലമായ ടൂറിസം സാദ്ധ്യതയുള്ള പൊന്നാനിയില്‍ വിവിധ ടൂറിസം പദ്ധതികള്‍ ക്രോഡീകരിച്ച് നിര്‍വ്വഹിക്കാന്‍ ഏതെങ്കിലും ഏജന്‍സിയെ നിയോഗിച്ചിട്ടുണ്ടോ ;

(സി) ഉണ്ടെങ്കില്‍ വിശദാംശം വ്യക്തമാക്കുമോ ?

4162

നിള ബ്യൂട്ടിഫിക്കേഷന്‍” പദ്ധതി

ശ്രീ. എം. ഹംസ

() ഭാരതപ്പുഴയുടെ തീരത്ത് ലക്കിടിയില്‍ “നിള ബ്യൂട്ടിഫിക്കഷന്‍”പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഇതു സംബന്ധിച്ച് പ്രോജക്ട് നിലവിലുണ്ടോ;

(ബി) പ്രസ്തുത പ്രോജക്ടിന് ഡി.ടി.പി.സി അംഗീകാരം നല്‍കിയോ;

(സി) ടൂറിസം ഡയറക്ടറേറ്റ് ഈ പ്രോജക്ട് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടോ;

(ഡി) വര്‍ക്കിങ്ങ് ഗ്രൂപ്പില്‍ പരിഗണനയ്ക്കെത്തിയ പ്രോജക്ട് എന്തു കാരണത്താലാണ് പരിഗണിക്കാതിരുന്നത്;

() അടുത്ത വര്‍ക്കിങ്ങ് ഗ്രൂപ്പില്‍ പരിഗണിക്കിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?

4163

ടൂറിസം മേഖലയുടെ വികസനത്തിന് മന്ത്രിസഭാ സമിതിയും ഉപദേശക സമിതിയും

ശ്രീ.എം..വാഹീദ്

,, അന്‍വര്‍ സാദത്ത്

,, പി..മാധവന്‍

,, ലൂഡി ലൂയിസ്

() ടൂറിസം മേഖലയുടെ വികസനത്തിന് മന്ത്രിസഭാസമിതിയും ഉപദേശക സമിതിയും രൂപവത്ക്കരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ബി) എങ്കില്‍ അവയുടെ ഘടനയും പ്രവര്‍ത്തന രീതിയും വ്യക്തമാക്കുമോ ;

(സി) കമ്മിറ്റികളില്‍ ടൂറിസം, വ്യവസായം, വിവിധ വകുപ്പുകള്‍ എന്നിവയുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തുമോ ?

4164

പാരീസില്‍ നടന്ന ഇന്‍ക്രഡിബിള്‍ ഇന്ത്യാ റോഡ് ഷോ

ശ്രീമതി കെ.കെ. ലതിക

() പാരീസില്‍ നടന്ന ഇന്‍ക്രഡിബിള്‍ ഇന്ത്യാ റോഡ് ഷോയില്‍ പങ്കെടുക്കുന്നതിന് കേരള ടൂറിസം പ്രതിനിധികളായി പോയിട്ടുള്ളത് ആരൊക്കെയാണ്;

(ബി) റോഡ് ഷോയില്‍ പങ്കെടുക്കുന്നതിന് ടൂറിസം വകുപ്പിന് എന്തുതുക ചെലവാകും; പങ്കെടുത്ത ഒരോരുത്തര്‍ക്കും വേണ്ടി ചെലവാകുന്ന മൊത്തം തുക എത്രയാണെന്ന് വിശദമാക്കാമോ;

(സി) പാരീസില്‍ നടത്തിയ റോഡ് ഷോയില്‍ കേരള ടൂറിസത്തെ പ്രതിനിധീകരിച്ച് ആരെങ്കിലും പങ്കെടുക്കാതിരുന്നിട്ടുണ്ടോ; എങ്കില്‍ കാരണം വെളിപ്പെടുത്താമോ;

(ഡി) ഇതിനെക്കുറിച്ച് അന്വേഷിക്കുകയുണ്ടായോ;

() റോഡ് ഷോയില്‍ കേരള ടൂറിസം പ്രതിനിധികള്‍ ആരും ഉണ്ടാകാത്ത അവസ്ഥയുണ്ടായോ?

4165

വിനോദസഞ്ചാരമേഖലയിലെ തൊഴില്‍ സാദ്ധ്യതകള്‍

ശ്രീ.കെ. അച്ചുതന്‍

'' .റ്റി. ജോര്‍ജ്

'' .സി. ബാലകൃഷ്ണന്‍

'' ലൂഡി ലൂയിസ്

() വിനോദസഞ്ചാര മേഖലയില്‍ പരിശീലനം നേടിയവരുടെ കുറവ് നിലനില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ഇതു പരിഹരിക്കാന്‍ എന്തെല്ലാം നടപടികളാണ്കൈകൊള്ളാനുദ്ദേശിക്കുന്നത്;

(സി) ഓരോ വര്‍ഷവും ഈ മേഖലയില്‍ എത്ര ഒഴിവുകളാണുണ്ടാകുന്നത്; പുതുതായി വരുന്നവരുടെ എണ്ണം കണക്കാക്കിയിട്ടുണ്ടോ;വിശദാംശങ്ങള്‍ നല്‍കുമോ;

(ഡി) വിനോദ സഞ്ചാര തൊഴില്‍ മേഖലയിലേക്ക് കൂടുതല്‍പേരെ ആകര്‍ഷിക്കത്തക്കവിധം ഒരു പ്രത്യേക പദ്ധതി കിറ്റ്സിന്റെ നേതൃത്തില്‍ തയാറാക്കാന്‍ തയാറാകുമോ?

4166

എറണാകുളം ജില്ലാ ടൂറിസം വികസന പദ്ധതികള്‍

ശ്രീ. റ്റി.യു. കുരുവിള

() എറണാകുളം ജില്ലയിലെ ടൂറിസം വികസനത്തിനുള്ള ഏതൊക്കെ പ്രോജക്ടുകള്‍ കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി) അതില്‍ ഏതൊക്കെ പ്രോജക്ടുകള്‍ക്ക് അംഗീകാരം ലഭിച്ചുവെന്ന് വിശദമാക്കുമോ;

(സി) അനുമതി ലഭിച്ച പ്രോജക്ടുകള്‍ ഏതുഘട്ടത്തിലാണ് എന്ന് വ്യക്തമാക്കാമോ?

4167

വടക്കന്‍ ജില്ലാ ടൂറിസം മേഖലയിലെ പ്രശ്നങ്ങള്‍

ശ്രീ. .പി. അബ്ദുള്ളക്കുട്ടി

() ടൂറിസം കേന്ദ്രങ്ങളിലെ അടിസ്ഥാന സൌകര്യങ്ങളുടെ അപര്യാപ്തത, ഹര്‍ത്താലുകള്‍, ഗുണപരമായ മനുഷ്യവിഭവശേഷിയില്ലായ്മ തുടങ്ങി വിനോദ സഞ്ചാര മേഖല നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ എന്തു നടപടിയാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത്;

(ബി) ടൂറിസം വരുമാനത്തില്‍ പിന്നോക്കം നില്‍ക്കുന്ന വടക്കന്‍ ജില്ലകളിലെ ടൂറിസം മേഖലയില്‍ അടിസ്ഥാന വികസന സൌകര്യം വര്‍ദ്ധിപ്പിക്കുവാന്‍ എന്തു നടപടിയാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത്; വ്യക്തമാക്കാമോ?

4168

കൊടക്കാട് ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ പ്ളസ്ടു കോഴ്സ്

ശ്രീ.കെ.കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)

() കൊടക്കാട് ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ പ്ളസ്ടു കോഴ്സിന് ആവശ്യമായ പശ്ചാത്തല സൌകര്യങ്ങള്‍ ഉണ്ടായിട്ടും കോഴ്സ് ആരംഭിക്കാന്‍ കഴിയാത്തതിന്റെ കാരണം വ്യക്തമാക്കാമോ ;

(ബി) കോഴ്സ് എന്ന് തുടങ്ങാന്‍ കഴിയുമെന്ന് അറിയിക്കുമോ ?

4169

ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റിവല്‍

ശ്രീ. ബെന്നി ബെഹനാന്‍

,, റ്റി.എന്‍. പ്രതാപന്‍

,, വര്‍ക്കല കഹാര്‍

() ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റിവലിന്റെ നടത്തിപ്പിന് ആരെയെല്ലാമാണ് ചുമതലപ്പെടുത്തിയിരുന്നത്;

(ബി) പ്രസ്തുത ഫെസ്റിവല്‍ സംഘടിപ്പിക്കുന്നതിന് വ്യവസ്ഥാപിത സംവിധാനത്തിന് രൂപം നല്‍കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ഏത് വകുപ്പിന് കീഴില്‍; അതിന്റെ ഘടന എന്തായിരിക്കും;

(സി) എന്‍.ആര്‍..കള്‍ക്ക് നികുതി ഇളവ് നല്‍കുന്നതുകൊണ്ട് സര്‍ക്കാരിനുണ്ടാകുന്ന ലാഭം വെളിപ്പെടുത്തുമോ;

(ഡി) ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റിവല്‍ ഉദ്ദേശിച്ച ഫലം ചെയ്തിട്ടില്ലാ എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

() ദുബായ് ഷോപ്പിംഗ് ഫെസ്റിവല്‍ മാതൃകയില്‍ ആസൂത്രിതവും സമഗ്രവുമായ രീതിയില്‍ ഷോപ്പിംഗ് ഫെസ്റിവല്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കുമോ?

4170

മലപ്പുറം താനൂര്‍ ഒട്ടുമ്പ്രം ടൂറിസം പദ്ധതി

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() താനൂര്‍ ഒട്ടുമ്പ്രം ടൂറിസം പദ്ധതിയുടെ പ്രവൃത്തികള്‍ ഏതു ഘട്ടത്തിലാണ് ;

(ബി) പ്രസ്തുത പദ്ധതിയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ;

(സി) പ്രസ്തുത പ്രവൃത്തികള്‍ എന്ന് പൂര്‍ത്തികരിക്കാനാകും ;

(ഡി) എത്ര രൂപ ഈ ഘട്ടത്തില്‍ പദ്ധതിക്കായി വിനിയോഗിക്കുന്നുണ്ട്;

() പ്രസ്തുത പദ്ധതി പൂര്‍ത്തിയാകുന്നതോടെ വിനോദസഞ്ചാരികള്‍ക്ക്എന്തൊക്കെ ഗുണങ്ങളാണ് ലഭ്യമാവുക എന്ന് വിശദമാക്കുമോ?

4171

കണ്ണൂര്‍ തലശ്ശേരി പൈതൃക സംരക്ഷണ പദ്ധതി

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

,, കെ.കെ.നാരായണന്‍

,, സി.കൃഷ്ണന്‍

,, റ്റി.വി.രാജേഷ്

() കണ്ണൂര്‍ജില്ലയിലെ തലശ്ശേരി പൈതൃക സംരക്ഷണപദ്ധതി പ്രവര്‍ത്തനം സര്‍ക്കാര്‍ അവലോകനം ചെയ്തിട്ടുണ്ടോ;

(ബി) എത്ര കോടി രൂപയുടെ പദ്ധതിയാണ് കേന്ദ്രസഹായത്തിനായി സമര്‍പ്പിക്കുന്നത്;

(സി) ഇതിനകം എത്ര പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ട്. ഇവയുടെ നിര്‍മ്മാണം എന്ന് പൂര്‍ത്തീകരിക്കും; ഭരണാനുമതി നല്‍കിയ ഏതെങ്കിലും പ്രവൃത്തിയുടെ ടെണ്ടര്‍ വിളിക്കാനുണ്ടോ?

4172

അങ്കമാലി മണപ്പാട്ടുചിറയിലെ ടൂറിസം പദ്ധതി

ശ്രീ. ജോസ് തെറ്റയില്‍

() അങ്കമാലി മലയാറ്റൂര്‍ - നീലിശ്വരം ഗ്രാമപഞ്ചായത്തിലെ മണപ്പാട്ടുചിറയില്‍ ടൂറിസം വകുപ്പ് സിഡ്കോയുടെ മേല്‍നോട്ടത്തില്‍ നടത്തുന്ന ടൂറിസം വികസന പദ്ധതി പൂര്‍ത്തിയാക്കുന്നതിലെ കാലതാമസം വിശദമാക്കാമോ;

(ബി) പ്രസ്തുത പദ്ധതി പ്രകാരം എന്തെല്ലാം പണികളാണ് പൂര്‍ത്തിയാക്കാനുള്ളതെന്നും എന്ന് പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്നും വിശദമാക്കാമോ ?

4173

തിരുവമ്പാടി-അരിപ്പാറ വെള്ളച്ചാട്ടം

ശ്രീ. സി. മോയിന്‍കുട്ടി

() തിരുവമ്പാടി അരിപ്പാറ വെള്ളച്ചാട്ടത്തിന്റെ രണ്ടാംഘട്ട വികസനത്തില്‍ എന്തെല്ലാം സൌകര്യങ്ങളാണ് ഉള്‍കൊള്ളിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

(ബി) പ്രസ്തുത വികസനത്തിന്റെ പ്രപോസലിന് അനുമതി നല്‍കാന്‍ നടപടി സ്വീകരിക്കുമോ?

4174

നാട്ടിക സരയൂ തീരം ടൂറിസം പദ്ധതി പ്രവര്‍ത്തനങ്ങള്‍

ശ്രീമതി ഗീതാ ഗോപി

നാട്ടിക താന്ന്യം ഗ്രാമപഞ്ചായത്തിലെ സരയൂ തീരം ടൂറിസം പദ്ധതിയുടെ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ ?

4175

മെസ്ഗേള്‍ തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂ

ശ്രീ.പി.സി. ജോര്‍ജ്

() മുന്‍ സര്‍ക്കാരിന്റെ കാലത്ത്, തിരുവനന്തപുരത്ത് പൂച്ചെടി വിളയിലെ പെണ്‍കുട്ടികളുടെ ഹോസ്റലില്‍ മെസ്ഗേള്‍ തസ്തികയിലെ നാല് ഒഴിവുകളിലേക്ക് 28.2.2011 നു നടന്ന ഇന്റര്‍വ്യൂ പ്രകാരം ശേഷം നിയമന ഉത്തരവ് നല്‍കിയോ; ഇല്ലെങ്കില്‍ കാരണം വിശദമാക്കുമോ;

(ബി) 28.11.2007 ലെ 2877/ജി3/06 തൊഴില്‍- നമ്പര്‍ സര്‍ക്കുലറിലെ ഇന്റര്‍വ്യൂ സംബന്ധമായ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടാണോ പ്രസ്തുത ഇന്റര്‍വ്യൂ നടത്തിയത്; ഇല്ലെങ്കില്‍ കാരണമെന്തെന്ന് വ്യക്തമാക്കുമോ;

(സി) ചട്ടപ്രകാരമല്ലാതെ നടത്തിയ പ്രസ്തുത ഇന്റര്‍വ്യൂ റദ്ദാക്കി, അതേ ലിസ്റിലുള്ളവര്‍ക്ക് വീണ്ടും ഇന്റര്‍വ്യൂ നടത്തി യോഗ്യരായവരെ തെരഞ്ഞെടുക്കാന്‍ നടപടി സ്വീകരിക്കുമോ ?

(ഡി) പ്രസ്തുത ഒഴിവിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ വിവരങ്ങള്‍ ബന്ധപ്പെട്ട എംപ്ളോയ്മെന്റ് എക്സ്ചേഞ്ചില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ;

() അപ്രകാരം യഥാസമയം അറിയിക്കാത്തതിനാല്‍, നിശ്ചിതപ്രായപരിധി കഴിയാറായവര്‍ ഉള്‍പ്പെടെ തെരഞ്ഞെടുക്കപ്പെടാത്തവരുടെ അവസരം നഷ്ടപ്പെടുമെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിന് പരിഹാരം കാണാന്‍ നടപടി സ്വീകരിക്കുമോ ;

(എഫ്) വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ചട്ടപ്രകാരമുള്ള അച്ചടക്ക നടപടികള്‍ സ്വീകരിക്കുമോ ?

4176

വള്ളിക്കുന്ന് - ബാലാതുരുത്ത് വികസന പദ്ധതികള്‍

ശ്രീ. കെ.എന്‍.. ഖാദര്‍

() വള്ളിക്കുന്ന് പഞ്ചായത്തിലെ "ബാലാതുരുത്ത് '' എന്നറിയപ്പെടുന്ന കൊച്ചുദ്വീപ് കേന്ദ്രീകരിച്ച് ടൂറിസം വികസന പദ്ധതി നടപ്പിലാക്കുവാന്‍ നടപടി സ്വീകരിക്കുമോ ;

(ബി) കടലുണ്ടി പക്ഷി സങ്കേതവും ചുറ്റുമുള്ള പ്രദേശങ്ങളും ടൂറിസം വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോ ;

(സി) പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തി വള്ളിക്കുന്നിലെ പ്രകൃതിരമണീയമായ രണ്ടു തുരുത്തുകളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ഒരു പാലം നിര്‍മ്മിക്കാന്‍ നടപടി സ്വീകരിക്കുമോ ?

4177

തിരുവമ്പാടി തുഷാരഗിരി വിനോദസഞ്ചാര കേന്ദ്രം

ശ്രീ. സി. മോയിന്‍കുട്ടി

() തിരുവമ്പാടി തുഷാരഗിരി വിനോദസഞ്ചാര കേന്ദ്രത്തില്‍ എന്തൊക്കെ സൌകര്യങ്ങളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കാമോ; കൂടുതലായി എന്തൊക്കെ സൌകര്യങ്ങളാണ് ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നത്;

(ബി) ടൂറിസം രംഗത്ത് തുഷാരഗിരിയെ കേന്ദ്രീകരിച്ചുള്ള വികസനത്തിന് നടപടി സ്വീകരിക്കുമോ ?

4178

ലൈഫ് ഗാര്‍ഡുകള്‍ക്ക് റസ്റ് റൂം

ശ്രീ. എസ്. ശര്‍മ്മ

() വൈപ്പിന്‍ മണ്ഡലത്തിലെ ചെറായി ബീച്ചില്‍ ജോലിചെയ്യുന്ന ലൈഫ് ഗാര്‍ഡുകള്‍ക്ക് റെസ്റ് റൂം നിലവിലുണ്ടോ ;

(ബി) ഇവര്‍ക്ക് റെസ്റ് റൂം ഏര്‍പ്പെടുത്തുമോ ?

T4179

വെളളം എത്തിക്കുന്നതിന് പദ്ധതി

ശ്രീമതി ജമീലാ പ്രകാശം

കോവളം ടൂറിസം മേഖലയില്‍ കുടിവെളളം എത്തിക്കുന്നതിന് പത്തു കോടി രൂപ ടൂറിസം വികസന ഫണ്ടില്‍ നിന്നും വാട്ടര്‍ അതോറിറ്റിക്ക് കൊമാറുന്നതിനുളള കാലതാമസത്തിന് കാരണം എന്തെന്ന് വ്യക്തമാക്കുമോ?

4180

അണ്ടര്‍ഗ്രൌണ്ട് അക്വേറിയം

ശ്രീ. . എം. ആരിഫ്

() ചേര്‍ത്തല അരൂക്കുറ്റി പഞ്ചായത്തില്‍ സിംഗപ്പൂര്‍ സെന്റോസ മാതൃകയില്‍ ഒരു അണ്ടര്‍ഗ്രൌണ്ട്  അക്വേറിയം സ്ഥാപിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശം ഏതു ഘട്ടത്തിലാണ്;

(ബി) ഇതു നടപ്പാക്കുന്നതിനായി ഡിസൈനും എസ്റിമേറ്റും തയ്യാറാക്കുന്നതിന് സിംഗപ്പൂരില്‍ നിന്നുള്ള വിദഗ്ദ്ധരുടെ സഹായം തേടുമോ;

(സി) അതിനായി ഫണ്ട് അനുവദിക്കുമോ;

(ഡി) പൊതുപ്രാധാന്യം കണക്കിലെടുത്ത് സി.ആര്‍.ഇസെഡ് നോംസില്‍ ഇളവു ലഭിക്കുന്നതിനായി പ്രത്യേക അനുമതിക്കുള്ള അപേക്ഷ നല്‍കുമോ;

() ടി. ആര്‍. കെ. യില്‍ ഉള്‍പ്പെടുത്തി ഈ പദ്ധതി നടപ്പിലാക്കുവാന്‍ നിര്‍ദ്ദേശം നല്‍കുമോ ?

4181

ഇരിങ്ങാലക്കുട മണ്ഡലത്തില്‍ ടൂറിസം പദ്ധതി

ശ്രീ. തോമസ് ഉണ്ണിയാടന്‍

() ഡി.റ്റി.പി.സിയുടെ നേതൃത്വത്തില്‍ഇരിങ്ങാലക്കുട മണ്ഡലത്തില്‍ ടൂറിസം പദ്ധതി ആരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;

(ബി) പില്‍ഗ്രിം -വില്ലേജ് - ആയൂര്‍വ്വേദ ടൂറിസം വികസനത്തിന് പ്രത്യേക മാസ്റര്‍പ്ളാന്‍ തയ്യാറാക്കി നടപ്പാക്കുന്നതിന് നടപടികള്‍ ഉണ്ടാകുമോ?

4182

പെരുന്തേനരുവി, മണിയാര്‍ ടൂറിസം പദ്ധതി

ശ്രീ. രാജു എബ്രഹാം

() പെരുന്തേനരുവി ടൂറിസം പദ്ധതിയുടെ ആദ്യ ഘട്ട നിര്‍മ്മാണത്തിന്എത്ര തുകയാണ് അനുവദിച്ചിട്ടുള്ളത്; ഏതെല്ലാം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടത്താന്‍് നിശ്ചയിച്ചിട്ടുളളത്; നിര്‍മ്മാണ പുരോഗതി വ്യക്തമാക്കാമോ;

(ബി) കരാറനുസരിച്ച് നിര്‍മ്മാണം എന്നാണ് പൂര്‍ത്തിയാക്കേണ്ടിയിരുന്നത്; കാലാവധി നീട്ടി നല്‍കിയിട്ടുണ്ടോ; ബാക്കി നിര്‍മ്മാണങ്ങള്‍ നടത്താതിരിക്കുന്നതിന്റെ കാരണം വ്യക്തമാക്കാമോ; ആദ്യഘട്ട നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്;

(സി) പ്രസ്തുത പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ എന്തെല്ലാം വിഭാവനം ചെയ്തിട്ടുണ്ട്; ഇതിന്റെ വിശദമായ ഡിസൈന്‍, എസ്റിമേറ്റ് എന്നിവ തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; ഈ പ്രവൃത്തി ടെന്‍ഡര്‍ ചെയ്തിട്ടുണ്ടോ; നിര്‍മ്മാണം ആരംഭിക്കുന്നതിന് ഇനിയും എന്തെല്ലാം നടപടികളാണ് പൂര്‍ത്തീകരിക്കാനുള്ളത്;

(ഡി) മണിയാര്‍ ടൂറിസം ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് എത്ര രൂപയുടെ പദ്ധതിയാണ് തയ്യാറാക്കിയിട്ടുള്ളത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; ഇവയുടെ നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ടോ;

() ഇല്ലെങ്കില്‍ നിര്‍മ്മാണം വൈകുന്നതിന്റെ കാരണം വിശദമാക്കാമോ; എന്നത്തേക്ക് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ ?

4183

ചീരക്കുഴി ടൂറിസം പദ്ധതി

ശ്രീ. കെ. രാധാകൃഷ്ണന്‍

() മുന്‍ സര്‍ക്കാരിന്റെ കാലത്ത് തൃശ്ശൂര്‍ ജില്ലാ ടൂറിസംപ്രൊമോഷന്‍ കൌണ്‍സില്‍, ചേലക്കര മണ്ഡലത്തിലെ ചീരക്കുഴി ടൂറിസം പദ്ധതി തയ്യാറാക്കി സമര്‍പ്പിച്ചിട്ടുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(സി) സര്‍ക്കാര്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കേണ്ട കര്‍മ്മപരിപാടിയില്‍ ഈ പദ്ധതികൂടിഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ?

4184

ടൂറിസം വകുപ്പിനു കീഴിലുള്ള ഗസ്റ് ഹൌസുകള്‍

ശ്രീമതി ഗീതാ ഗോപി

() ടൂറിസം വകുപ്പിനുകിഴിലുള്ള ഗസ്റ് ഹൌസ്, റസ്റ് ഹൌസ്, ഹട്ട് എന്നിവയുടെ ജില്ല തിരിച്ചുള്ള വിശദാംശങ്ങളും വാടക നിരക്കും ലഭ്യമാക്കാമോ ;

(ബി) അവയില്‍ ഓരോന്നിലും എത്ര മുറികള്‍ വീതമുണ്ടെന്നും അതില്‍ എത്ര എണ്ണം താമസയോഗ്യമല്ലാത്തതായിട്ടുണ്ടെന്നും വ്യക്തമാക്കുമോ ?

T4185

കോഴിക്കോട് ഗസ്റ് ഹൌസ്

ശ്രീ. കെ. എന്‍. എ ഖാദര്‍

() കോഴിക്കോട് വിമാനത്താവളത്തിനും സര്‍വ്വകലാശാലയ്ക്കും സമീപം സര്‍ക്കാര്‍ ഗസ്റ് ഹൌസ് ഇല്ലാത്തതിന്റെ പ്രയാസം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പ്രസ്തുത സ്ഥലത്ത് അതിഥി മന്ദിരം നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കാത്തതിനുളള കാരണം വ്യക്തമാക്കുമോ;

(സി) വിമാനത്താവളത്തില്‍ എത്തുന്ന രാഷ്ട്രപതി, പ്രധാനമന്ത്രി, ഇതര വിശിഷ്ട വ്യക്തികള്‍, വിദേശ പ്രതിനിധികള്‍ തുടങ്ങിയവര്‍, ഗസ്റ് ഹൌസിന്റെ അഭാവത്തില്‍ 28 കി.മീ യാത്ര ചെയ്ത് കോഴിക്കോട് പോകുന്നതാണ് പതിവ് എന്ന് കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) എങ്കില്‍ ഇവിടെ ഒരു അതിഥി മന്ദിരം നിര്‍മ്മിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ?

4186

ഡി.റ്റി.പി.സി സെക്രട്ടറി തസ്തിക

ശ്രീമതി ഗീതാ ഗോപി

() എത്ര ഡി.റ്റി.പി.സി. കളില്‍ സെക്രട്ടറി തസ്തിക ഒഴിഞ്ഞുകിടക്കുന്നുണ്ടെന്നും അവ ഏതാണെന്നും വിശദമാക്കാമോ ;

(ബി) പ്രസ്തുത ഒഴിവുകള്‍ അടിയന്തിരമായി നികത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ?

4187

വിജ്ഞാന്‍വാടി പദ്ധതി

ശ്രീ. എം.. വാഹീദ്

'' .സി. ബാലകൃഷ്ണന്‍

'' .പി. അബ്ദുള്ളക്കുട്ടി

'' വി.റ്റി. ബല്‍റാം

() വിജ്ഞാന്‍വാടി പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(ബി) ആദ്യഘട്ടത്തില്‍ ഈ പദ്ധതി എവിടെ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്;

(സി) ഏതെല്ലാം പട്ടികജാതി കോളനികളിലാണ് ഇതു നടപ്പാക്കാന്‍ നടപടി സ്വീകരിക്കുന്നത്;

(ഡി) ഈ പദ്ധതി വഴി ലഭിക്കുന്ന സൌകര്യങ്ങള്‍ എല്ലാ പ്രീ-മെട്രിക് ഹോസ്റലുകളിലും ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ?

BACK

Home 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.