UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

4031

മൂന്നാര്‍ റ്റാറ്റാ കമ്പനിയുടെ അനധികൃത ഭൂമി

ശ്രീ. എസ്. രാജേന്ദ്രന്‍

,, സാജു പോള്‍

,, രാജു എബ്രഹാം

,, ബി. സത്യന്‍

() മൂന്നാറില്‍ ടാറ്റാകമ്പനി കൈവശം വച്ചുവരുന്ന അനധികൃത ഭൂമിയെ സംബന്ധിച്ച നിയമസഭ അഷ്വറന്‍സ് കമ്മിറ്റിയുടെ ശുപാര്‍ശ എന്തായിരുന്നു;

(ബി) കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ എന്‍.ആര്‍.എസ്.. നടത്തിയ ഏരിയല്‍ സര്‍വ്വേയെ തുടര്‍ന്നുള്ള ഫീല്‍ഡ് സര്‍വ്വേ പൂര്‍ത്തിയായിട്ടുണ്ടോ; വിശദമാക്കാമോ?

4032

ഭൂമി തിരിച്ചുപിടിക്കാന്‍ നടപടി

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

() ഇടുക്കി ചിന്നക്കനാല്‍ വില്ലേജില്‍ മുന്‍സര്‍ക്കാര്‍ കയ്യേറ്റക്കാരില്‍നിന്നും തിരിച്ചുപിടിച്ച 250 ഏക്കര്‍ വീണ്ടും കയ്യേറിയത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ പ്രസ്തുത ഭൂമി തിരിച്ചു പിടിക്കുന്നതിനുളള നടപടി ഏതു ഘട്ടത്തിലാണ് ?

4033

സര്‍ക്കാര്‍ ഭൂമി കയ്യേറി നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

ശ്രീ. കെ. കെ. ജയചന്ദ്രന്‍

() ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ സംരക്ഷിത മേഖലയും വിനോദസഞ്ചാര കേന്ദ്രവുമായ അഞ്ചുരുളിയില്‍ സ്വകാര്യവ്യക്തി സര്‍ക്കാര്‍ ഭൂമി കയ്യേറി എന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) സര്‍ക്കാര്‍ ഭൂമി കയ്യേറി ഒരാഴ്ചയായി നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായി റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;

(സി) നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടും നടപടി സ്വീകരിച്ചിട്ടില്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാര്‍ക്കെതിരെ നടപടി സ്വീകരിക്കുമോ ?

4034

പുറമ്പോക്ക് ഭൂമികളുടെ കൈയേറ്റം

ശ്രീ. എം. ഉമ്മര്‍

റോഡുകളോട് ചേര്‍ന്ന് കിടക്കുന്ന പുറമ്പോക്ക് ഭൂമികളുടെ കൈയേറ്റം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ കൈയേറ്റം ഒഴിപ്പിക്കുന്നതിന് എന്ത് നടപടിയാണുദ്ദേശിക്കുന്നത്?

4035

കായംകുളം അസംബ്ളി മണ്ഡലത്തിലെ ലൊക്കേഷന്‍, സര്‍വ്വേ നടപടി

ശ്രീ. സി.കെ. സദാശിവന്‍

കായംകുളം അസംബ്ളി മണ്ഡലത്തിലെ കാര്‍ത്തികപ്പളളി താലൂക്കില്‍ പത്തിയൂര്‍, കൃട്ണപുരം, കണ്ടല്ലൂര്‍, കായംകുളം, കീരിക്കാട്, പുതുപ്പളളി വില്ലേജുകളിലേയും, മാവേലിക്കര താലൂക്കിലെ കണ്ണമംഗലം, ഭരണിക്കാവ്, കറ്റാനം വില്ലേജുകളിലെ റവന്യൂ പുറമ്പോക്ക് ഭൂമിയുടെ ലൊക്കേഷന്‍, സര്‍വ്വേ നമ്പര്‍ വിസ്തീര്‍ണ്ണം പുറമ്പോക്കുകളുടെ ഇനം (കുളം, പുരയിടം, തോട് മുതലായവ ) തുടങ്ങിയ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

4036

റീസര്‍വ്വേയും ഭൂമിയുടെ ന്യായവിലയും

ശ്രീ. .പി. അബ്ദുളളക്കുട്ടി

സംസ്ഥാനത്ത് റീസര്‍വ്വേ പൂര്‍ത്തീകരിക്കാത്ത സ്ഥലങ്ങളേതെല്ലാമെന്നും ഈ സ്ഥലങ്ങളില്‍ ന്യായവില നിശ്ചയിക്കാന്‍ സ്വീകരിച്ച മാനദണ്ഡങ്ങളെന്തെന്നും അറിയിക്കുമോ ?

4037

റീ സര്‍വ്വേയിലെ അപാകതകള്‍ പരിഹരിക്കുന്നതിന് പദ്ധതി

ശ്രീ. വി.എസ്. സുനില്‍ കുമാര്‍

ശ്രീമതി ഗീതാ ഗോപി

ശ്രീ. കെ. രാജു

,, .കെ. വിജയന്‍

() റീ സര്‍വ്വേയിലെ അപാകതകള്‍ പരിഹരിച്ചു കിട്ടുന്നതിനുള്ള എത്ര അപേക്ഷകള്‍ ഇപ്പോള്‍ ഗവണ്‍മെന്റിന്റെ പക്കലുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി) പല കാരണങ്ങളാലും റീ സര്‍വ്വേയില്‍ ഉള്‍പ്പെടാത്ത വസ്തുക്കളുണ്ടോ; ഉണ്ടെങ്കില്‍ അവ റീ സര്‍വ്വേ നടത്തുന്നതിന് പ്രത്യേക പദ്ധതികളുണ്ടോ;

(സി) റീ സര്‍വ്വേയുമായി ബന്ധപ്പെട്ട് ഈ ഗവണ്‍മെന്റ് ആവിഷ്ക്കരിച്ച പുതിയ പദ്ധതികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?

4038

ഭൂമി കേരളം പദ്ധതി

ശ്രീ. ബെന്നി ബെഹനാന്‍

,, വര്‍ക്കല കഹാര്‍

,, വി. റ്റി. ബല്‍റാം

,, . സി. ബാലകൃഷ്ണന്‍

() ഭൂമികേരളം പദ്ധതിയിലൂടെ എത്ര വില്ലേജുകള്‍ സര്‍വ്വേ പൂര്‍ത്തിയാക്കുവാന്‍ കഴിഞ്ഞുവെന്ന് വ്യക്തമാക്കാമോ;

(ബി) ഭൂമികേരളം പദ്ധതിക്കായി എത്ര രൂപാ ചെലവഴിച്ചു;

(സി) പ്രസ്തുത പദ്ധതിക്കായി ഓരോ വില്ലേജില്‍ നിന്നും എത്ര പേര്‍ പങ്കെടുത്തു;

(ഡി) കേന്ദ്രസര്‍ക്കാരില്‍ നിന്നും ഈ കാലയളവില്‍ എത്ര രൂപ ലഭിച്ചു?

4039

II-ാം ഗ്രേഡ് സര്‍വേയര്‍മാരുടെ ഒഴിവുകള്‍

ശ്രീ. ആര്‍. സെല്‍വരാജ്

() റവന്യു വകുപ്പില്‍ നിലവില്‍ II ഗ്രേഡ് സര്‍വ്വേയര്‍മാരുടെ എത്ര ഒഴിവുകളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കുമോ; പ്രസ്തുത ഒഴിവുകള്‍ നികത്തുന്നതിനായി പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ;

(ബി) 3.8.11-ലെ 13027/..സി3/2011-ലെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഈ വകുപ്പില്‍ II ഗ്രേഡ് സര്‍വ്വേയര്‍മാരുടെ സൂപ്പര്‍ ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്രയെണ്ണമാണെന്നും ആയത് പി.എസ്.സി. യ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ; ഇല്ലെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ?

4040

പണയില്‍ക്കടവ് അപ്രോച്ച് റോഡ്

ശ്രീ. ബി. സത്യന്‍

() വക്കം, ചെറുന്നിയൂര്‍ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പണയില്‍ക്കടവ് അപ്രോച്ച് റോഡ് നിര്‍മ്മാണത്തിന് ചെറുന്നിയൂര്‍ വില്ലേജില്‍ നിന്നും ഇതുവരെ എത്ര പേരുടെ സ്ഥലം പൊന്നുംവിലയ്ക്ക് എടുത്തിട്ടുണ്ട്; സ്ഥലത്തിന്റെ അളവും തുകയും തീയതിയും പേരുവിവരങ്ങളും വിശദമാക്കാമോ;

(ബി) ഇതിന് മൊത്തം എത്ര സ്ഥലമാണ് ഏറ്റെടുക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളത്; സ്ഥലമേറ്റെടുക്കാന്‍ മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥന്‍ ആരാണ്; ഓഫീസ് ഫോണ്‍ നമ്പര്‍ ലഭ്യമാക്കാമോ; ഇനി എത്ര പേരുടെ സ്ഥലം ഏറ്റെടുക്കാന്‍ ഉണ്ട്; ഇത് സംബന്ധിച്ച് എന്തെങ്കിലും കേസ് നിലവിലുണ്ടോ;

(സി) ഇതിനായി നീക്കി വച്ചിരിക്കുന്ന ഫണ്ട് എത്രയാണ്; സ്ഥലമേറ്റെടുക്കല്‍ എന്ന് പൂര്‍ത്തിയാക്കാന്‍ കഴിയും;

(ഡി) പ്രസ്തുത പദ്ധതി പൂര്‍ത്തിയാകാത്തതുമൂലമുള്ള ജനങ്ങളുടെ ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത വില്ലേജില്‍ ഇപ്പോള്‍ റീസര്‍വ്വേ നടന്നിട്ടുണ്ടോ; ടി റീസര്‍വ്വേയില്‍ പ്രസ്തുത സ്ഥലം തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ആക്ഷേപം വന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അത് പരിഹരിക്കാനുള്ള നടപടി സ്വീകരിക്കുമോ ?

4041

സ്ഥലം മാര്‍ക്കറ്റ് വിലയ്ക്ക് പതിച്ചു നല്‍കാന്‍ നടപടി

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() കാസര്‍ഗോഡ് ജില്ലയില്‍ കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് കുറ്റിക്കോല്‍ വില്ലേജിലെ ആര്‍.എസ്.നമ്പര്‍ 149 ല്‍ പ്പെട്ട 20 സെന്റ് സ്ഥലം മാര്‍ക്കറ്റ് വിലക്ക് പതിച്ചു നല്‍കണമെന്നാവശ്യപ്പെട്ട് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടോ;

() എങ്കില്‍ ഇതു സംബന്ധിച്ച നടപടികള്‍ ഏത്വരെയെന്ന് വിശദമാക്കാമോ?

4042

കേരാ പാര്‍ക്ക്

പ്രൊഫ. സി. രവീന്ദ്രനാഥ്

() പുതുക്കാട് നിയോജകമണ്ഡലത്തിലെ കിന്‍ഫ്രായുടെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന കേരാ പാര്‍ക്കിന് ആവശ്യമായ സ്ഥലം ഫാസ്റ് ട്രാക്കിലൂടെ ഏറ്റെടുക്കുവാന്‍ തീരുമാനം ആയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) അതിന്റെ ഇപ്പോഴത്തെ സ്ഥിതി എന്താണെന്നുളള വിവരം ലഭ്യമാക്കുമോ;

(സി) ഭൂമി ഏറ്റെടുക്കുന്ന നടപടിയുടെ പുരോഗതി വിലയിരുത്തുമോ?

4043

ഭൂമി വില നിര്‍ണ്ണയത്തിലെ അപാകതകള്‍

ശ്രീ. എം.. വാഹീദ്

,, പി.എ മാധവന്‍

,, വി.പി. സജീന്ദ്രന്‍

,, അന്‍വര്‍ സാദത്ത്

() ഭൂമി വില നിര്‍ണ്ണയത്തിലെ അപാകതകള്‍ സംബന്ധിച്ച പരാതികള്‍ ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ എന്തൊക്കെ നടപടികളാണ് ഇതിന് വേണ്ടി കൈകൊണ്ടിട്ടുള്ളത്;

(സി) ഇവ ഉടനടി പരിഹരിക്കുവാന്‍ ജില്ലാ കളക്ടര്‍മാക്ക് നിര്‍ദ്ദേശം നല്‍കുമോ?

4044

ഫെയര്‍ വാല്യൂ

ശ്രീ. . റ്റി. ജോര്‍ജ്

() നെയ്യാറ്റിന്‍കര താലൂക്കില്‍ വിവിധ വില്ലേജുകളിലായി ഫെയര്‍ വാല്യൂ നിശ്ചയിക്കുമ്പോള്‍ ജീവനക്കാരന്റെ പിഴവുമൂലം കരഭൂമികള്‍ നിലമായി മാറിയതു പരിഹരിക്കുവാന്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് കീഴാറൂര്‍ വില്ലേജില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് :

(ബി) ഇല്ല എങ്കില്‍ ആയത് പരിഹരിക്കുന്നതിന് എന്ത് നടപടി സ്വീകരിക്കുമെന്ന് അറിയിക്കുമോ ?

4045

ഫെയര്‍വാല്യൂ

ശ്രീ. എം. ഉമ്മര്‍

() മഞ്ചേരി - നറുകര വില്ലേജുകളിലെ ഭൂമിയുടെ ഫെയര്‍വാല്യൂ നിര്‍ണയത്തിലെ അപാകതകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) പ്രസ്തുത അപാകതകള്‍ പരിഹരിക്കാന്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ ?

4046

ഇലക്ട്രോണിക് ത്രാസുകള്‍

ശ്രീ. കെ. അജിത്

() വ്യാപാര സ്ഥാപനങ്ങളില്‍ അളവു തൂക്ക ഉപകരണങ്ങള്‍ എല്ലാവര്‍ഷവും പരിശോധന നടത്താറുണ്ടോ ;

(ബി) വ്യാപാരസ്ഥാപനങ്ങളില്‍ തൂക്കത്തിനായി ഇലക്ട്രോണിക് ത്രാസുകള്‍ ഏര്‍പ്പെടുത്തുവാനുള്ള നടപടികള്‍ സ്വീകരിക്കുമോ ;

(സി) അളവു തൂക്ക ക്രമക്കേടുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ വൈക്കം താലൂക്കില്‍ എത്ര കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട് ?

4047

അളവുകളും തൂക്കങ്ങളുംവകുപ്പിന്റെ പ്രവര്‍ത്തനം

ശ്രീമതി ഗീതാ ഗോപി

() അളവുകളും തൂക്കങ്ങളും വകുപ്പിന്റെ പ്രവര്‍ത്തന ലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്;

(ബി) ഏത് തരം കുറ്റങ്ങളാണ് സാധാരണയായി പ്രസ്തുത വകുപ്പ് കൈകാര്യം ചെയ്യുന്നത്;

(സി) കുറ്റകൃത്യങ്ങള്‍, തിരിമറികള്‍ എന്നിവ ഫലപ്രദമായി തടയുന്നതിന് ഏത് തരത്തിലുളള ഉദ്യോഗസ്ഥസംവിധാനമാണ് പ്രസ്തുത വകുപ്പിലുളളത്;

(ഡി) നിലവിലുളള സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

4048

വിജിലന്‍സ് കേസുകള്‍

ശ്രീ. ഹൈബി ഈഡന്‍

() മുന്‍ സര്‍ക്കാരിന്റെ കാലത്ത് എത്ര വിജിലന്‍സ് കേസുകളില്‍ പ്രോസിക്യൂഷന്‍ അനുമതി നിഷേധിക്കപ്പെട്ടിട്ടുണ്ട് ;

(ബി) ഇങ്ങനെ പ്രോസിക്യൂഷന്‍ അനുമതി നിഷേധിക്കപ്പെട്ട ഓരോ കേസിന്റെയും സംക്ഷിപ്തരൂപം, പ്രതികള്‍ തുടങ്ങിയ വിവരങ്ങള്‍ ലഭ്യമാക്കാമോ ?

BACK

Home 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.