UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

4049

സ്വകാര്യ പങ്കാളിത്തത്തോടെയുളള റോഡ് നിര്‍മ്മാണം

ശ്രീ. .. അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

() റോഡ് നിര്‍മ്മാണത്തിനും പുനരുദ്ധാരണത്തിനും സ്വകാര്യ പങ്കാളിത്തം ഉറപ്പ് വരുത്തുന്നതിന് തീരുമാനം എടുത്തിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി) ബി..ടി. അടിസ്ഥാനത്തില്‍ എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

4050

ദേശീയ പാതകളുടെ അറ്റകുറ്റപ്പണി

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, . പി. അബ്ദുള്ളക്കുട്ടി

,, . സി. ബാലകൃഷ്ണന്‍

() ദേശീയ പാതകളുടെ അറ്റകുറ്റപ്പണി നടത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ;

(ബി) ഇതിന് എത്ര കോടി രൂപ അനുവദിച്ചിട്ടുണ്ട് ;

(സി) ഈ അറ്റകുറ്റപണികള്‍ എന്നു പൂര്‍ത്തിയാകുമെന്ന് വ്യക്തമാക്കാമോ ?

4051

പാലക്കാട് - പറമ്പിക്കുളം റോഡ്

ശ്രീ. വി. ചെന്താമരാക്ഷന്‍

,, കെ. വി. വിജയദാസ്

ശ്രീമതി കെ. എസ്. സലീഖ

ശ്രീ. എസ്. രാജേന്ദ്രന്‍

() പാലക്കാട് നിന്ന് പറമ്പിക്കുളത്തേക്ക് തമിഴ്നാട്- കേരള അതിര്‍ത്തിയില്‍ പൂര്‍ണ്ണമായും കേരളത്തിലൂടെ ഒരു റോഡ് നിര്‍മ്മിക്കുന്നത് സംബന്ധിച്ച് ഒരു പ്രഖ്യാപനം നടത്തിയിരുന്നോ ;

(ബി) ഇത് സംബന്ധിച്ച് നടപടികള്‍ എന്തെങ്കിലും ആരംഭിച്ചിട്ടുണ്ടോ ;

(സി) നിര്‍ദ്ദിഷ്ട പാത ഏത് തരം ഭൂപ്രദേശത്തുകൂടിയാണ് കടന്നു പോകുന്നത് ; എത്ര കിലോമീറ്റര്‍ ദൈര്‍ഘ്യ മുണ്ടാകും ;

(ഡി) ഇതുമായി ബന്ധപ്പെട്ട് പാരിസ്ഥിതിക ആഘാതപഠനം നടത്തിയിട്ടുണ്ടോ; അതിന്റെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ ; എങ്കില്‍ വിലയിരുത്തല്‍ എന്താണ് ?

4052

എക്സ്പ്രസ് ഹൈവേക്കായി പഠനം

ശ്രീ. .. അസീസ്

() തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ പുതുതായി എക്സ്പ്രസ് ഹൈവേ നിര്‍മ്മിക്കുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ വിശദവിവരം ലഭ്യമാക്കുമോ ;

(ബി) എക്സ്പ്രസ് ഹൈവേക്കായി പഠനം നടത്തിയിട്ടു ണ്ടോ ;

(സി) ഉണ്ടെങ്കില്‍ വിശദവിവരം ലഭ്യമാക്കുമോ ?

4053

ആലപ്പുഴ നാഷണല്‍ ഹൈവേ ബൈപ്പാസ് റോഡിന്റെ നിര്‍മ്മാണം

ശ്രീ. സി. കെ. സദാശിവന്‍

() ആലപ്പുഴ പട്ടണത്തിലെ നാഷണല്‍ ഹൈവേ ബൈപ്പാസ് റോഡിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ മുടങ്ങികിടക്കുന്ന അവസ്ഥ വിലയിരുത്തിയിട്ടുണ്ടോ;

(ബി) റെയില്‍വേയുടെ മേല്‍പ്പാലത്തിനും മറ്റുമായി കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന നിരന്തരമായ അവഗണന മൂലമാണ് മൂന്നു പതിറ്റാണ്ടിലേറെയായ ബൈപ്പാസ് റോഡ് പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) എന്‍.എച്ച് ബൈപ്പാസ് റോഡിന്റെ നിര്‍മ്മാണം അടിയന്തിരമായി പൂര്‍ത്തീകരിക്കാനാവശ്യമായ നടപടി സ്വീകരിക്കുമോ?

4054

കൊട്ടാരക്കര ബൈപ്പാസ് നിര്‍മ്മാണം

ശ്രീമതി പി. അയിഷാ പോറ്റി

() കൊട്ടാരക്കര നിര്‍ദ്ദിഷ്ട ബൈപ്പാസ് നിര്‍മ്മാണത്തിനുള്ള നടപടി ക്രമങ്ങള്‍ ഏതു ഘട്ടത്തിലാണ് ;

(ബി) പ്രസ്തുത ബൈപ്പാസിന്റെ അലൈന്‍മെന്റിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ;

(സി) പ്രസ്തുത അലൈന്‍മെന്റിന് അംഗീകാരം ലഭ്യമാക്കി ബൈപ്പാസ് നിര്‍മ്മാണം ആരംഭിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുവാനുദ്ദേശിക്കുന്നു ?

4055

എറണാകുളം മണ്ഡലത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

ശ്രീ. ഹൈബി ഈഡന്‍

() എറണാകുളം നിയോജകമണ്ഡലത്തില്‍ മരാമത്ത് വകുപ്പിന്റെ വിവിധ വിഭാഗങ്ങളിലായി ഈ വര്‍ഷത്തെ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി അനുമതി ലഭിച്ച പദ്ധതികള്‍ ഏതെല്ലാം;

(ബി) ഇവയുടെ പ്രവൃത്തി ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;

(സി) 2010-11 വര്‍ഷത്തെ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി പണി ആരംഭിച്ച പ്രവൃത്തികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്;

(ഡി) പുതുക്കിയ ബഡ്ജറ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളതും ഭരണാനുമതിയില്ലാത്തതുമായ മണ്ഡലത്തിലെ വിവിധ വിഭാഗങ്ങളിലെ മരാമത്ത് പണികളുടെ വിശദവിവരം നല്‍കാമോ?

4056

ആലത്തൂര്‍ ബസാര്‍ റോഡ്

ശ്രീ.എം.ചന്ദ്രന്‍

() ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് വളരെ നാളുകള്‍ കഴിഞ്ഞിട്ടും ആലത്തൂര്‍ നിയോജകമണ്ഡലത്തില്‍പ്പെട്ട ആലത്തൂര്‍ ബസാര്‍ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കുവാന്‍ കഴിഞ്ഞിട്ടില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ;

(ബി) റോഡ് പണി ആരംഭിക്കാത്തതിന്റെ കാരണം എന്താണെന്ന് വ്യക്തമാക്കാമോ ;

(സി) റോഡ് പണി എന്ന് ആരംഭിക്കുവാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ ?

4057

ത്രിതല പഞ്ചായത്തുകളുടെ കൈവശമുള്ള റോഡുകള്‍ ഏറ്റെടുക്കല്

ശ്രീ.കെ. കുഞ്ഞിരാമന്‍(ഉദുമ)

സംസ്ഥാനത്ത് ത്രിതല പഞ്ചായത്തുകളുടെ കൈവശമുള്ള റോഡുകള്‍ മരാമത്ത് വകുപ്പ് ഏറ്റെടുക്കുന്നതിനുള്ള മാനദണ്ഡം വിശദമാക്കാമോ?

4058

ആറ്റിങ്ങല്‍ മണ്ഡലത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍

ശ്രീ. ബി. സത്യന്‍

() ആറ്റിങ്ങല്‍ മണ്ഡലത്തില്‍ പി.ഡബ്ള്യു.ഡി. നിരത്ത് വിഭാഗം നടത്തിവരുന്ന നിര്‍മ്മാണ പ്രവൃത്തികള്‍ വിശദമാക്കാമോ;

(ബി) 2011-12 വര്‍ഷത്തില്‍ ഭരണാനുമതി ലഭിച്ച വര്‍ക്കുകളും ഓരോ വര്‍ക്കിനും എത്ര തുക വീതമാണ് നിയോഗിക്കുന്നതെന്നും വ്യക്തമാക്കുമോ;

(സി) ശോച്യാവസ്ഥയില്‍ ഉളള റോഡുകള്‍ അറ്റകുറ്റപ്പണി ചെയ്യാന്‍ ഉത്തരവിറക്കിയിട്ടുണ്ടോ; എങ്കില്‍ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ; ഇതിന് മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥന്‍ ആരാണെന്ന് വ്യക്ത മാക്കാമോ ?

4059

വാമനപുരം മണ്ഡലത്തിലെ റോഡുകള്‍

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വാമനപുരം നിയോജകമണ്ഡലത്തിലെ എത്ര റോഡുകള്‍ നവീകരിക്കുന്നതിന് ഭരണാനുമതി ലഭിച്ചിട്ടുണ്ട്; പട്ടിക ലഭ്യമാക്കുമോ;

(ബി) വാമനപുരം നിയോജകമണ്ഡലത്തില്‍ ആകെയുളള പി. ഡബ്ള്യു.ഡി. റോഡുകളും അവയുടെ ദൈര്‍ഘ്യവും വിശദമാക്കുമോ ?

4060

വൈപ്പിന്‍-പള്ളിപ്പുറം സ്റേറ്റ് ഹൈവേയുടെ ടെണ്ടര്‍

ശ്രീ. എസ്. ശര്‍മ്മ

( വൈപ്പിന്‍-പള്ളിപ്പുറം സ്റേറ്റ് ഹൈവേയുടെ പ്രവൃത്തികള്‍ക്കുള്ള ടെണ്ടര്‍ നടപടിയായോ;

(ബി) എന്ന് പണി തുടങ്ങുവാനാകും എന്ന് വ്യക്തമാ ക്കാമോ ?

4061

മൂത്തകുന്നം-വൈപ്പിന്‍ തീരദേശ ഹൈവേ നിര്‍മ്മാണം


ശ്രീ. എസ്. ശര്‍മ്മ

() മൂത്തകുന്നം-വൈപ്പിന്‍ തീരദേശ ഹൈവേ നിര്‍മ്മിക്കുന്നതിനുളള നിര്‍ദ്ദേശംപി.ഡബ്ള്യു.ഡി വഴി എന്‍.എച്ച് അതോറിറ്റിക്ക് നല്‍കിയിട്ടുണ്ടോ;

(ബി) എങ്കില്‍ എന്ന് നല്‍കി;

(സി) പ്രസ്തുത നിര്‍ദ്ദേശത്തിന് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം ലഭ്യമായോ;

(ഡി) ഇല്ലെങ്കില്‍ അംഗീകാരം നേടിയെടുക്കുവാന്‍ മുന്‍കൈ എടുക്കുമോ?

4062

എക്സ്പ്രസ് ഹൈവേ ജനവാസമില്ലാത്ത പ്രദേശങ്ങളില്‍ സ്ഥാപിക്കാന്‍ നടപടി

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() ദേശീയപാതയുടെ വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നത് ജനങ്ങളുടെ വീടും വരുമാന മാര്‍ഗ്ഗങ്ങളും നഷ്ടപ്പെടുത്തുമെന്നതിനാല്‍ കേരളത്തില്‍ എക്സ്പ്രസ് ഹൈവെയാണ് കൂടുതല്‍ ഉചിതമെന്ന് പാര്‍ലമെന്ററി എസ്റിമേറ്റ് കമ്മറ്റിയുടെ ശുപാര്‍ശ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയില്‍തന്നെ ഇത് സംബന്ധമായ നടപടികള്‍ കൈകൊള്ളണമെന്ന് കമ്മറ്റി നിര്‍ദ്ദേശിച്ചിട്ടുണ്ടോ;എങ്കില്‍ ഇതു പരിശോധിക്കുമോ ;

(സി) കേന്ദ്ര റോഡ് ഗതാഗത ഹൈവെ മന്ത്രാലയവും ഈ നിര്‍ദ്ദേശം മുന്നോട്ടുവെച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി) നിശ്ചിത വീതിയില്ലാത്ത ദേശീയപാത നിര്‍മ്മിക്കുന്നത് സുരക്ഷാപ്രശ്നമുണ്ടാക്കുമെന്ന് കേന്ദ്രറോഡ് ഗതാഗത മന്ത്രാലയം എസ്റിമേറ്റ് കമ്മറ്റി മുമ്പാകെ വ്യക്തമാക്കിയ സാഹചര്യം പരിശോധിക്കുമോ ;

() എങ്കില്‍ ദേശീയ പാതകളുടെ വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നതിനെക്കാള്‍ ഉചിതം ജനവാസമില്ലാത്ത സ്ഥലങ്ങളിലൂടെ എക്സ്പ്രസ് ഹൈവെ സ്ഥാപിക്കലാണെന്ന ഈ രണ്ട് പ്രധാന കേന്ദ്രങ്ങളുടെ അഭിപ്രായങ്ങള്‍ പരിഗണിക്കുമോ ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(എഫ്) എക്സ്പ്രസ് ഹൈവെയുടെ നിര്‍മ്മാണം നിലവില്‍ പരിഗണനയിലുണ്ടോ; വിശദാംശം നല്‍കുമോ ?

4063

പേരാമ്പ്ര ടൌണിലെ ഓടകളുടെ സ്ളാബുകള്‍ മാറ്റി സ്ഥാപിക്കല്‍


ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() പേരാമ്പ്ര ടൌണിലെ റോഡുകള്‍ക്കിരുവശവുമുളള ഓടകളുടെ പൊട്ടിപ്പൊളിഞ്ഞ സ്ളാബുകള്‍ മാറ്റി സ്ഥാപിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു;

(ബി) ഇത്തരം സ്ളാബുകള്‍ തകരുന്ന മുറയ്ക്ക് മാറ്റി സ്ഥാപിക്കുന്നതിന് ഒരു സ്ഥിരം സംവിധാനം ഉണ്ടാക്കുമോ?

4064

കരുനാഗപ്പള്ളി മിനിസിവില്‍സ്റേഷന് സ്പെഷ്യല്‍റിപ്പയറിംഗിന് ഫണ്ട്

ശ്രീ. സി. ദിവാകരന്‍

കരുനാഗപ്പള്ളി മിനിസിവില്‍സ്റേഷന് സ്പെഷ്യല്‍ റിപ്പയറിംഗിന് ഫണ്ട് അനുവദിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്രതുക, പണി ഉടന്‍ ആരംഭിക്കുവാന്‍ കഴിയുമോ?

4065

തിരുമല തൃക്കണ്ണാപുരം റോഡിന്റെ വികസനം

ശ്രീ. വി.ശിവന്‍കുട്ടി

() തിരുമല - തൃക്കണ്ണാപുരം റോഡിന്റെ വികസനം ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്;

(ബി) തിരുമല ജംഗ്ഷന്‍ മുതല്‍ മങ്കാട്ട്കടവ് വരെയുള്ള റോഡ് വീതികൂട്ടുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ?

4066

നബാര്‍ഡ് ഫണ്ട് വിനിയോഗിച്ച് റോഡ് നിര്‍മ്മാണം

ശ്രീ. തോമസ് ചാണ്ടി

() കൈനകരി ഗ്രാമപഞ്ചായത്തിലെ മുട്ടേല്‍ - കുപ്പപ്പുറം പി.എച്ച്.സി യിലേക്ക് നബാര്‍ഡ് ഫണ്ട് വിനിയോഗിച്ച് റോഡ് നിര്‍മ്മാണത്തിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ്;

(ബി) കേരള കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്റെ 30% അധികരിച്ച ടെണ്ടറിന് അനുമതി ലഭ്യമാക്കുമോ;


(സി) ഇല്ലെങ്കില്‍ റീടെണ്ടര്‍ ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ;

(ഡി) നബാര്‍ഡിന്റെ തുക ലാപ്സാകാതെ പ്രസ്തുത റോഡു നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

4067

നാട്ടിക നിയോജക മണ്ഡലത്തിലെ റോഡുകള്‍

ശ്രീമതി ഗീതാ ഗോപി

നാട്ടിക നിയോജക മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പിന് കീഴില്‍ എത്ര റോഡുകളുണ്ടെന്നും അവ ഏതൊക്കെയാണെന്നും ആയതിന്റെ വിശദാംശങ്ങളും ലഭ്യമാക്കുമോ?

4068

CANCELLED

 

പരിയാരം മെഡിക്കല്‍ കോളേജിനുമുന്നിലെ ഗതാഗത തടസ്സം ഒഴിവാക്കാന്‍ പദ്ധതി

ശ്രീ. റ്റി.വി. രാജേഷ്

() പരിയാരം മെഡിക്കല്‍ കോളേജിനുമുന്നിലെ ദേശീയപാതയുടെ വീതിക്കുറവ് കാരണം തുടര്‍ച്ചയായ ഗതാഗതക്കുരുക്കും അപകടങ്ങളും ഉണ്ടാകുന്നത് ഒഴിവാക്കുന്നതിന് കോളേജ് സ്ഥിതിചെയ്യുന്ന പ്രദേശത്തെ നാഷണല്‍ഹൈവേയുടെ നിശ്ചിതദൂരം വീതി കൂട്ടുന്നതിന് ഒരു പ്രത്യേക പദ്ധതി തയ്യാറാക്കാനും അതിനാവശ്യമായ ഫണ്ട് അനുവദിക്കുന്നതിനും നടപടി സ്വീകരിക്കുമോ;

(ബി) തിരക്കേറിയ ദേശീയപാതയിലെ നിരന്തരമായ ഗതാഗത തടസ്സം ഒഴിവാക്കാന്‍ മെഡിക്കല്‍ കോളേജ് ജംഗ്ഷനില്‍ ഒരു ബസ്ബേ നിര്‍മ്മിക്കാനുള്ള പദ്ധതി പരിഗണനയിലുണ്ടോ?

4069

നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ റോഡുകള്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

() നബാര്‍ഡിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2010-11 സാമ്പത്തിക വര്‍ഷം എത്ര റോഡുകള്‍ ഏറ്റെടുത്തു എന്ന് വ്യക്തമാക്കാമോ ;

(ബി) ഈ ഇനത്തില്‍ എത്ര കോടി രൂപ അനുവദിക്കുകയുണ്ടായി ; 2011-12 ലേക്ക് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ടോ ; ഏതെങ്കിലും റോഡുകള്‍ ഇത്തരത്തില്‍ സംസ്ഥാനത്തിന് ലഭ്യമായിട്ടുണ്ടോ ?

4070

അമ്പലപ്പുഴ നിയോജകമണ്ഡലത്തിലെ തീരദേശപാതയുടെ നിര്‍മ്മാണം

ശ്രീ. ജി. സുധാകരന്‍

() അമ്പലപ്പുഴ നിയോജകമണ്ഡലത്തിലെ തീരദേശ പാതയുടെ നിര്‍മ്മാണത്തിന് ഇതുവരെ എത്ര രൂപയുടെ ഭരണാനുമതിയാണ് നല്‍കിയിട്ടുളളത്;

(ബി) നിര്‍മ്മാണത്തിലെ കാലതാമസം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ എന്ത് നടപടിയാണ് കൈക്കൊളളാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;

(സി) പ്രസ്തുത പദ്ധതിയ്ക്കായി പുറക്കാട് ഗ്രാമപഞ്ചായത്തിലെ സ്ഥലമെടുപ്പ് ഏതു ഘട്ടത്തിലാണ്; ഇക്കാര്യത്തില്‍ എന്തെങ്കിലും തടസ്സമുണ്ടോ എന്ന് വ്യക്തമാക്കുമോ;

(ഡി) തീരദേശ പാതാ നിര്‍മ്മാണം എന്ന് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്?

4071

ചെല്ലാനം മുതല്‍ ആലപ്പുഴവരെയുള്ള റോഡിലെ അപകടങ്ങള്‍

ശ്രീ. പി. തിലോത്തമന്‍

() തീരദേശ റോഡ് സ്റേറ്റ് ഹൈവേ ആയി പുനര്‍നിര്‍മ്മിച്ചതിനുശേഷം ചെല്ലാനം മുതല്‍ ആലപ്പുഴവരെയുള്ള റോഡ് നിര്‍മ്മാണത്തിലെ അപാകത മൂലം നിരന്തരമായി അപകടങ്ങള്‍ ഉണ്ടാകുന്നതും മരണങ്ങള്‍ സംഭവിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പ്രസ്തുത റോഡിന് നടപ്പാതയില്ലാത്തകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; അടിയന്തിരമായി ഈ റോഡിന് ഫുട്പാത്ത് നിര്‍മ്മിക്കാന്‍ നടപടി സ്വീകരിക്കുമോ?

4072

ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുള്ള ബദല്‍ മാര്‍ഗ്ഗങ്ങള്‍

ഡോ. എന്‍. ജയരാജ്

ശ്രീ. സി.എഫ്. തോമസ്

വര്‍ദ്ധിച്ചുവരുന്ന വാഹനപ്പെരുപ്പം മൂലമുണ്ടാകുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുള്ള ബദല്‍ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതിനുള്ള നടപടികള്‍ വിശദീകരിക്കുമോ ?

4073

റോഡ് ഫണ്ട് ബോര്‍ഡിലെ മീഡിയ അഡ്വൈസര്‍ തസ്തികയില്‍ നിയമനം

ശ്രീ. പി.റ്റി.. റഹീം

() റോഡ് ഫണ്ട് ബോര്‍ഡില്‍ മീഡിയ അഡ്വൈസര്‍ തസ്തികയില്‍ നിയമനം നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ബി) ഈ തസ്തികയില്‍ലെ ശമ്പള സ്കെയില്‍ എത്രയാണ് ;

(സി) മീഡിയ അഡ്വൈസറുടെ ജോലി എന്താണെന്ന് വ്യക്തമാക്കാമോ ?

4074

നെയ്യാറ്റിന്‍കര മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ പുനര്‍നിര്‍മ്മാണം

ശ്രീ. ആര്‍. സെല്‍വരാജ്

() നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ തകര്‍ന്ന് കിടക്കുന്ന ഗ്രാമീണ റോഡുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എത്ര കിലോമീറ്റര്‍ ഗ്രാമീണ റോഡുകള്‍ പുനരുദ്ധരിക്കുന്നതിന് ഭരണാനുമതി നല്‍കിയെന്ന് വ്യക്തമാക്കുമോ;

(സി) നെയ്യാറ്റിന്‍കര മണ്ഡലത്തിന്റെ പിന്നോക്കാവസ്ഥ കണക്കിലെടുത്ത്, തീരെ ഗതാഗത യോഗ്യമല്ലാത്തതും മണ്ഡലത്തിലെ വളരെ പ്രാധാന്യമുള്ളതും പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതുമായ റോഡുകള്‍ പുനരുദ്ധരിക്കുന്നതിന് ഭരണാനുമതി നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കാമോ?

4075

ചേര്‍ത്തല മണ്ഡലത്തിലെ റോഡുകള്‍

ശ്രീ. പി.തിലോത്തമന്‍

() ചേര്‍ത്തല മണ്ഡലത്തിലെ ഗതാഗതയോഗ്യ മല്ലാത്ത പൊതുമരാമത്ത് റോഡുകളുടെ പണി അടിയന്തിരമായി പൂര്‍ത്തിയാക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(ബി) ചേര്‍ത്തല മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളില്‍ പുനരുദ്ധാരണ ജോലികള്‍ക്ക് ടെണ്ടറായിട്ടും ജോലികള്‍ ആരംഭിക്കാത്ത കേസുകളില്‍ കരാറുകാര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എത്ര കേസുകളില്‍ നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ ?

4076

കോഴിക്കോട് ജില്ലയില്‍ ഒറ്റത്തവണ റിപ്പയര്‍ ചെയ്യാന്‍ ഭരണാനുമതി ലഭിച്ച റോഡുകള്‍

ശ്രീ. പി. റ്റി. . റഹീം

() തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കൈവശമുള്ള റോഡുകളില്‍ ഒറ്റത്തവണ റിപ്പയര്‍ ചെയ്യാന്‍ ഭരണാനുമതി നല്‍കിയിരുന്നോ എന്ന് വ്യക്തമാക്കുമോ;

(ബി) കോഴിക്കോട് ജില്ലയില്‍ ഇങ്ങിനെ ഭരണാനുമതി ലഭ്യമാക്കിയ എത്ര റോഡുകളാണുള്ളത്;

(സി) അവ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(ഡി) ഓരോന്നിനും പി. ഡബ്ള്യൂ. ഡി. ഭരണാനുമതി നല്‍കിയ തുക എത്ര വീതമാണ്;

() ഭരണാനുമതി നല്‍കിയ ഇത്തരം റോഡ് പ്രവൃത്തികള്‍ക്കുള്ള ഫണ്ട് നഷ്ടപ്പെടാതിരിക്കാന്‍ നടപടി സ്വീകരിക്കുമോ?

4077

ബേപ്പൂര്‍ ചന്ദ്രശേഖരന്‍ വൈദ്യര്‍ റോഡ്

ശ്രീ. എളമരം കരീം

() ബേപ്പൂര്‍ മണ്ഡലത്തിലെ ചന്ദ്രശേഖരന്‍ വൈദ്യര്‍ റോഡ് അറ്റകുറ്റപ്പണികള്‍ നടത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ബി) ഇല്ലെങ്കില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ?

4078

ബേപ്പൂര്‍ എടച്ചിറ - കാരാളിപറമ്പ് റോഡിന്റെ അറ്റകുറ്റപ്പണികള്‍

ശ്രീ. എളമരം കരീം

() ബേപ്പൂര്‍ മണ്ഡലത്തിലെ എടച്ചിറ - കാരാളിപറമ്പ് റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ബി) ഇല്ലെങ്കില്‍ അടിയന്തിര നടപടികള്‍ കൈക്കൊ ള്ളുമോ ?

4079

ബേപ്പൂര്‍ തോണിച്ചിറ-മധുര ബസാര്‍ റോഡ്

ശ്രീ. എളമരം കരീം

() ബേപ്പൂര്‍ മണ്ഡലത്തിലെ തോണിച്ചിറ-മധുരബസാര്‍ റോഡ് അറ്റകുറ്റപ്പണികള്‍ നടത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ബി) ഇല്ലെങ്കില്‍, അടിയന്തിരമായി ഇക്കാര്യത്തില്‍ നടപടികള്‍ കൈക്കൊളളുമോ?

4080

ബേപ്പൂര്‍ രാമനാട്ടുകര-പാറമ്മല്‍ റോഡ്

ശ്രീ. എളമരം കരീം

() ബേപ്പൂര്‍ മണ്ഡലത്തില്‍പെട്ട രാമനാട്ടുകര-പാറമ്മല്‍ റോഡ് അറ്റകുറ്റപ്പണികള്‍ ചെയ്യാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ;

(സി) ഇല്ലെങ്കില്‍ അടിയന്തിര നടപടി കൈക്കൊളളുമോ ?

4081

ബേപ്പൂര്‍ പൂവന്നൂര്‍ പളളി-പെരുമുഖം റോഡിന്റെ അറ്റകുറ്റപണികള്‍

ശ്രീ. എളമരം കരീം

() ബേപ്പൂര്‍ മണ്ഡലത്തിലെ പൂവന്നൂര്‍പളളി-പെരുമുഖം റോഡിന്റെ അറ്റകുറ്റപണികള്‍ നടത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ബി) ഇല്ലെങ്കില്‍ അടിയന്തിര നടപടി കൈക്കൊളളുമോ ?

4082

റോഡ് വികസന പദ്ധതികള്‍

ശ്രീ. ജി.എസ്. ജയലാല്‍

() ഈ സര്‍ക്കാര്‍ ഗ്രാമീണ റോഡ്, പി.ഡബ്ള്യു.ഡി റോഡ്, നാഷണല്‍ഹൈവേ എന്നിവയുടെ വികസനവുമായി ബന്ധപ്പെട്ട് സംസ്ഥാന/കേന്ദ്ര സര്‍ക്കാരു കളുടെ സഹായത്തോടെ എന്തൊക്കെ പദ്ധതികളാണ് നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ;

(ബി) റോഡ് വികസന പദ്ധതികള്‍ നടപ്പിലാക്കുന്നതിനായി കേന്ദ്രസര്‍ക്കാരിലേക്ക് പ്രോജക്ടുകള്‍ സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം അറിയിക്കുമോ?

4083

ന്യൂ റോഡ് ഡെവലപ്പ്മെന്റ് വര്‍ക്സ് പദ്ധതി

ശ്രീ. കെ. രാധാകൃഷ്ണന്‍

() സംസ്ഥാനത്ത് ന്യൂ റോഡ് ഡെവലപ്പ്മെന്റ് വര്‍ക്സ് പദ്ധതി പ്രകാരം എത്ര റോഡുകള്‍ക്ക് ഭരണാനുമതി നല്‍കിയെന്നും ആകെ തുക എത്രയാണെന്നും അറിയിക്കുമോ ;

(ബി) ഈ പദ്ധതി പ്രകാരം തൃശ്ശൂര്‍ ജില്ലയിലെ ഭരണാനുമതി നല്‍കിയ റോഡുകളുടെ വിശദാംശങ്ങള്‍ സബ്ഡിവിഷന്‍ തലത്തില്‍ ലഭ്യമാക്കാമോ ?

4084

ബി.സി.ബി.എം ചെയ്യുന്ന പദ്ധതിയില്‍ അമ്പലപ്പുഴ-തിരുവല്ല റോഡ് ഉള്‍പ്പെടുത്താന്‍ നടപടി

ശ്രീ. ജി. സുധാകരന്‍

() ആയിരം കി.മീ. റോഡ് ബി.സി.ബി.എം ചെയ്യുന്ന പദ്ധതിയില്‍ അമ്പലപ്പുഴ-തിരുവല്ല റോഡ് ഉള്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ അടങ്കല്‍ തുക എത്രയാണ് ;

(ബി) അമ്പലപ്പുഴ മണ്ഡലത്തിലെ മറ്റ് ഏതെങ്കിലും റോഡ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ ; എങ്കില്‍ അവ ഏതൊക്കെ എന്ന് വ്യക്തമാക്കുമോ ;

(സി) ആലപ്പുഴ ടൌണിലെ ഏതെങ്കിലും റോഡുകള്‍ ഈ പദ്ധതിയില്‍ പരിഗണിച്ചിട്ടുണ്ടോ ; ഉണ്ടെങ്കില്‍ ഏതെല്ലാം ?

4085

800 കോടിയുടെ റോഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെട്ട കൊല്ലം ജില്ലയിലെ റോഡുകള്‍

ശ്രീമതി പി. അയിഷാ പോറ്റി

() ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പൊതുമരാമത്ത് പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കുന്ന കമ്മിറ്റിയുടെ എത്ര യോഗങ്ങള്‍ ചേര്‍ന്നു;

(ബി) ഏതെല്ലാം തീയതികളിലാണ് പ്രസ്തുത കമ്മിറ്റി യോഗം ചേര്‍ന്നത്;

(സി) എത്ര കോടി രൂപയുടെ പ്രവര്‍ത്തികള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ട്;

(ഡി) ഇപ്രകാരം ഭരണാനുമതി നല്‍കിയവയില്‍ കൊല്ലം ജില്ലയില്‍ ഉള്‍പ്പെടുന്ന പ്രവര്‍ത്തികളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

() 800 കോടി രൂപയുടെ റോഡ് വിസന പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിയതില്‍ കൊല്ലം ജില്ലയില്‍ ഉള്‍പ്പെടുന്ന പ്രവര്‍ത്തികളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?

4086

സ്റിമൂലേജ് പാക്കേജ് പ്രകാരം മുനമ്പം-പള്ളിപ്പുറം റോഡ് അഭിവൃദ്ധിപ്പെടുത്താന്‍ നടപടി

ശ്രീ. എസ്. ശര്‍മ്മ

() സ്റിമൂലേജ് പാക്കേജ് പ്രകാരം മുനമ്പം -പള്ളിപ്പുറം റോഡ് നിര്‍മ്മാണം ഏത് ഘട്ടംവരെയായി എന്ന് വ്യക്തമാക്കാമോ ;

(ബി) ആയതിന്റെ ടെന്‍ഡര്‍ നടപടിയായോ ;

(സി) എങ്കില്‍ എന്നത്തേക്ക് പൂര്‍ത്തീകരിക്കും;

(ഡി) എത്ര രൂപയാണ് എസ്റിമേറ്റ് തുക ?

4087

CANCELLED

 

ഉത്തരമലബാറില്‍ റോഡുകളുടെ സംരക്ഷണം ഉറപ്പാക്കാന്‍ നടപടി

ശ്രീ. റ്റി. വി. രാജേഷ്

() ഉത്തരമലബാറില്‍ എല്ലാ മഴക്കാലത്തും റോഡ് തകരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) റോഡുകള്‍ ഒരു നിശ്ചിത കാലം വരെയെങ്കിലും നിലനിര്‍ത്താന്‍ പുതിയ ടെക്നോളജി കൊണ്ടുവരുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;

(സി) ഇത്തരം റോഡുകളുടെ ഗ്യാരന്റി ഉറപ്പാക്കുകയും നിശ്ചിത കാലയളവുവരെ റോഡ് സംരക്ഷിക്കുന്നതിനും നടപടി സ്വീകരിക്കുമോ;

(ഡി) റോഡ് പെട്ടെന്ന് തകരുകയാണെങ്കില്‍ കോണ്‍ട്രാക്ടര്‍മാരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാനുളള നടപടി സ്വീകരിക്കുമോ?

4088

താമരശ്ശേരി ചുരത്തിലെ ഹെയര്‍പിന്‍ വളവുകള്‍

ശ്രീ. സി. മോയിന്‍കുട്ടി

() കോഴിക്കോട് - വയനാട് റോഡിലെ താമരശ്ശേരി ചുരത്തിലെ എത്ര ഹെയര്‍പിന്‍ വളവുകള്‍ വീതികൂട്ടി പരിഷ്കരിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ;

(ബി) ഇനി എത്ര ഹെയര്‍പിന്‍ വളവുകള്‍ കൂടി വീതികൂട്ടി പരിഷ്കരിക്കാനുണ്ടെന്നും ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ എന്തെന്നും വ്യക്തമാക്കാമോ;

(സി) ചുരത്തിലുണ്ടാകുന്ന ഗതാഗതക്കുരുക്കിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഹെയര്‍പിന്‍ വളവുകളില്‍ എന്തൊക്കെ പരിഷ്കാരങ്ങള്‍ വരുത്താനാണ് തീരുമാനിച്ചത് എന്ന് വെളിപ്പെടുത്തുമോ;

(ഡി) ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ്;

() ഏതൊക്കെ പ്രവര്‍ത്തികള്‍ക്കാണ് ഭരണാനുമതി നല്‍കിയതെന്നും ഇനി ഏതിനൊക്കെ നല്‍കാനുണ്ടെന്നും അറിയിക്കാമോ;

(എഫ്) ചുരം റോഡിന്റെ വീതി കൂട്ടലിന് ഫോറസ്റ് ലാന്‍ഡ് വിട്ടുകിട്ടാന്‍ സ്വീകരിച്ച നടപടികളും പുരോഗതിയും വ്യക്തമാക്കാമോ?

4089

എറണാകുളത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് നടപടി

ശ്രീ. ഹൈബി ഈഡന്‍

() എറണാകുളം നിയോജക മണ്ഡലത്തിലെ നോര്‍ത്ത് മേല്‍പ്പാലം പൊളിയ്ക്കുന്നതുമായി ബന്ധപ്പെട്ട് പി.ഡബ്ള്യൂ.ഡി. ഇതിനകം എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്;

(ബി) ഇനി എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടത്താനുദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കാമോ;

(സി) എറണാകുളം നഗരത്തിലെ ഗതാഗതകുരുക്ക് പരിഹരിക്കുന്നതിന് പരിഗണനയിലുള്ള പദ്ധതികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(ഡി) പ്രസ്തുത പദ്ധതികള്‍ക്ക് ഏകദേശം എത്ര തുക വേണ്ടി വരും;

() ഈ പദ്ധതികള്‍ എന്ന് പൂര്‍ത്തിയാക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്?

4090

കുന്നംകുളം ബില്‍ഡിങ്ങ് സെക്ഷനിലെ ശ്രീ. ഗോപിയുടെ റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍


ശ്രീ. ബാബു എം. പാലിശ്ശേരി

() പൊതുമരാമത്ത് വകുപ്പില്‍ കുന്നംകുളം ബില്‍ഡിങ്ങ് സെക്ഷനില്‍ തേഡ്ഗ്രേഡ് ഓവര്‍സിയര്‍ ആയി ജോലിയിലിരുന്ന് 31.3.2010 ല്‍ റിട്ടയര്‍ ചെയ്ത ശ്രീ. ഗോപിയുടെ റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ നല്‍കിയോ;

(ബി) പെന്‍ഷന്‍ തുടങ്ങിയ റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് എന്തെങ്കിലും തടസ്സങ്ങള്‍ ഉണ്ടോ;

(സി) നടപടിക്രമങ്ങള്‍ പൂര്‍ത്തികരിച്ച് പെന്‍ഷന്‍ തുടങ്ങിയ റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ നല്‍കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ?

4091

കരുനാഗപ്പള്ളി ജംഗ്ഷനില്‍ ട്രാഫിക് ഐലന്റ് സ്ഥാപിക്കാന്‍ നടപടി

ശ്രീ. സി. ദിവാകരന്‍

() കരുനാഗപ്പള്ളി ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി ട്രാഫിക് ഐലന്റ് സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമോ;

(ബി) കരുനാഗപ്പള്ളിയിലെ ഗതാഗതകുരുക്ക് ഒഴിവാക്കുന്നതിനായി എന്‍.എച്ച്ന് സമാന്തരമായി ‘ബൈപ്പാസ്’ നിര്‍മ്മിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?

4092

കൊല്ലങ്കോട് ബൈപ്പാസ് റോഡ്

ശ്രീ.വി. ചെന്താമരാക്ഷന്‍

() കൊല്ലങ്കോട് പട്ടണത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിനായി കഴിഞ്ഞ സര്‍ക്കാര്‍ അനുവദിച്ച കൊല്ലങ്കോട് ബൈപ്പാസ് റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ഏത് ഘട്ടം വരെയായി എന്ന് വ്യക്തമാക്കുമോ;

(ബി) നിലവില്‍ ബൈപ്പാസ് റോഡ് പണിയുന്നതിന് എന്തെങ്കിലും തടസ്സം നിലനില്‍ക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ എന്താണ്;

(സി) പ്രസ്തുത റോഡിന്റെ പ്രവര്‍ത്തി എന്ന് മുതല്‍ ആരംഭിക്കുവാന്‍ കഴിയുമെന്ന് അറിയിക്കുമോ ?

4093

വൈപ്പിന്‍ മണ്ഡലത്തിലെ മരാമത്ത് ജോലികള്‍

ശ്രീ. എസ്. ശര്‍മ്മ

പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള ഏതെല്ലാം പ്രവര്‍ത്തികളാണ് വൈപ്പിന്‍ മണ്ഡലത്തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് വ്യക്തമാക്കാമോ ?

4094

അരൂര്‍, എഴുപുന്ന പാലത്തിന്റെ ടോള്‍ പിരിവില്‍ നിന്നും സമീപ പഞ്ചായത്തുകളെ ഒഴിവാക്കാന്‍ നടപടി

ശ്രീ. . എം. ആരീഫ്

() എന്‍.എച്ച്...യുടെ വിജ്ഞാപനം പ്രകാരം ഹൈവേകളിലെ പാലങ്ങളില്‍ നിന്നുള്ള ടോള്‍ പിരിവില്‍ നിന്നും പാലത്തിന്റെ 20 കി.മീ. ചുറ്റളവിലെ താമസക്കാരെ ഒഴിവാക്കിയിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ ;

(ബി) ടോളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെങ്കില്‍ ആലപ്പുഴ എറണാകുളം ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന അരൂര്‍-കുമ്പളം പാലത്തിന്റെ ടോള്‍ പിരിവില്‍ നിന്നും അരൂര്‍, എഴുപുന്ന അരൂക്കുറ്റി പഞ്ചായത്തുകളെ ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

4095

വൈക്കത്തെ റോഡുകള്‍ പുനര്‍നിര്‍മ്മിക്കുന്നതിന് നടപടി

ശ്രീ. കെ. അജിത്

() കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ വൈക്കം വെച്ചൂര്‍, ടോള്‍ - പാലാംകടവ്, വെളളൂര്‍ - വെട്ടിക്കാടുമുക്ക്, തലപ്പാറ - നീര്‍പ്പാറ,ടി. വി. പുരം - വൈക്കം, തലയോലപ്പറമ്പ് - പെരുവ എന്നീ റോഡുകള്‍ പുനര്‍ നിര്‍മ്മിക്കുന്നതിനായി അനുവദിച്ച തുക വര്‍ഷം തിരിച്ച് വ്യക്തമാക്കുമോ;

(ബി) ഇവയുടെ ഇപ്പോഴത്തെ സ്ഥിതി വ്യക്തമാക്കുമോ ;

(സി) ഈ റോഡുകളുടെ പുനര്‍നിര്‍മ്മാണ ജോലികള്‍ എന്ന് പൂര്‍ത്തീകരിക്കും എന്ന് വ്യക്തമാക്കുമോ?

4096

CANCELLED

 

പയ്യന്നൂര്‍ ബ്രിഡ്ജസ് സെക്ഷനുകളിലെ ഒഴിവുകള്‍

ശ്രീ. ജെയിംസ് മാത്യൂ

() പി.ഡബ്ള്യൂ.ഡി. ബ്രിഡ്ജസ് പയ്യന്നൂര്‍ 1,2 സെക്ഷനുകളില്‍ നിലവില്‍ ഒന്നാംഗ്രേഡ് ഡ്രാഫ്റ്റ്സ്മാന്‍മാരുടെ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഒഴിവുകളില്‍ നിയമനം നടത്താത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ;

(ബി) ഇതിന് തുടര്‍ച്ചാനുമതി ലഭിക്കാത്ത പ്രശ്നമുണ്ടോ; തുടര്‍ച്ചാനുമതി ലഭിക്കുന്നതിനായി എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;

(സി) അടിയന്തരിമായി തുടരച്ചാനുമതി ലഭ്യമാക്കി ഒഴിവുളള തസ്തികകള്‍ ികത്തുന്നതിന് നടപടി സ്വീകരിക്കുമോ?

4097

കല്‍പ്പറ്റയില്‍ പി.ഡബ്ള്യൂ.ഡി ബില്‍ഡിംഗ്സ് വിഭാഗം ഏറ്റെടുത്ത പ്രവൃത്തികള്

ശ്രീ.എം.വി. ശ്രേയാംസ് കുമാര്‍

() പി.ഡബ്ള്യൂ.ഡി ട്ടിട വിഭാഗത്തിന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ ഏറ്റെടുത്തിരിക്കുന്ന പ്രവൃത്തികള്‍ ഏതെല്ലാമെന്ന് ഇനം തിരിച്ച് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത പ്രവൃത്തികളില്‍ അഡ്മിനിസ്ട്രേറ്റീവ് സാങ്ഷന്‍ ലഭിച്ച പ്രവൃത്തികള്‍; ടെക്നിക്കല്‍ സാങ്ഷന്‍ ലഭിച്ച പ്രവൃത്തികള്‍ എന്നിവ ഇനം തിരിച്ച് വ്യക്തമാക്കുമോ;

(സി) ഇതില്‍ ഏതെല്ലാം പ്രവൃത്തികള്‍ അനുവദിച്ചുവെന്നും ഇനിയും ആരംഭിച്ചിട്ടില്ലാത്ത പ്രവൃത്തികള്‍ ഏതൊക്കെയെന്നും വ്യക്തമാക്കുമോ ?

4098

എസ്.എല്‍.ആര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ നടപടി

ശ്രീ.പി. തിലോത്തമന്‍

() പൊതുമരാമത്ത് വകുപ്പില്‍ 1975 മുതല്‍ സി.എല്‍.ആര്‍ ആയും 1993 മുതല്‍ എസ്.എല്‍.ആര്‍ ആയും ജോലി ചെയ്തുവരുന്ന എത്ര ജീവനക്കാരുണ്ട്;

(ബി) ഇവര്‍ക്ക് മിനിമം പെന്‍ഷന്‍ നല്‍കുന്നതിനോ ഇവരെ സ്ഥിരപ്പെടുത്തുന്നതിനോ നടപടി സ്വീകരിച്ചിട്ടുണ്ടോ; മറ്റു പല വകുപ്പുകളിലും ജോലി ചെയ്യുന്ന എസ്.എല്‍.ആര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തിയിട്ടും പൊതുമരാമത്ത് വകുപ്പിലെ എസ്എല്‍.ആര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താത്തത് എന്തുകൊണ്ടാണെന്നു വ്യക്തമാക്കാമോ;

(സി) പൊതുമരാമത്ത് വകുപ്പിലെ എസ്.എല്‍.ആര്‍ ജീവനക്കാരെ അടിയന്തിരമായി സ്ഥിരപ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ ?

4099

കല്‍പ്പറ്റയില്‍ സി.ആര്‍.എഫ്-ല്‍ ഉള്‍പ്പെടുത്തിയ റോഡുകള്‍

ശ്രീ.എം.വി. ശ്രേയാംസ്കുമാര്‍

() കല്‍പ്പറ്റ നിയോജക മണ്ലത്തിലെ സി.ആര്‍.എഫ്-ല്‍ ഉള്‍പ്പെടുത്തിയ റോഡുകള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത പ്രവൃത്തികള്‍ക്കായി എത്ര രൂപയാണ് 2011-12 സാമ്പത്തിക വര്‍ഷം വകയിരുത്തിയിരിക്കുന്നതെന്ന് ഇനം തിരിച്ച് വ്യക്തമാക്കുമോ;

(സി) പ്രസ്തുത പ്രവൃത്തികളുടെ പ്രവര്‍ത്തന പുരോഗതി വ്യക്തമാക്കുമോ ?

4100

റാന്നി മിനി സിവില്‍ സ്റേഷന്റെ നിര്‍മ്മാണം

ശ്രീ. രാജു എബ്രഹാം

() റാന്നി മിനി സിവില്‍സ്റേഷന്റെ നിര്‍മ്മാണം ഇപ്പോള്‍ ഏതു ഘട്ടത്തിലാണ്;

(ബി) കരാര്‍ പ്രകാരം നിര്‍മ്മാണം എന്നാണ് പൂര്‍ത്തീകരിക്കേണ്ടത്; നിര്‍മ്മാണത്തിന് ഏതെങ്കിലും തരത്തിലുള്ള തടസ്സങ്ങളുണ്ടോ;

(സി) ഇവ നീക്കി നിര്‍മ്മാണം നിശ്ചിത സമയത്ത് തന്നെ പൂര്‍ത്തീകരിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത് ?

BACK

Home 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.