UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

3791

ആറ്റിങ്ങല്‍ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ ആധുനികവത്ക്കരണം

ശ്രീ. ബി. സത്യന്‍

() ആറ്റിങ്ങല്‍ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ ആധുനിക സൌകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള വ്യാപാര സമുച്ചയം നിര്‍മ്മിക്കാന്‍ തയ്യാറാക്കിയ പദ്ധതിയുടെ ഇപ്പോഴത്തെ സ്ഥിതി വിശദമാക്കാമോ;

(ബി) പ്രസ്തുത പദ്ധതിയുടെ അടങ്കല്‍ തുക എത്രയാണ്; എത്ര നിലയുള്ള കെട്ടിടമാണ് പദ്ധതിയിലുള്ളത്; ഏത് വ്യവസ്ഥയിലാണ് കെട്ടിടം നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്; വ്യക്തമാക്കാമോ; എത്ര സ്ഥലം ഇതിനായി നീക്കിവെച്ചിട്ടുണ്ട്;

(സി) പ്രസ്തുത പദ്ധതി നടപ്പാക്കാന്‍ കാലതാമസം ഉണ്ടാകാന്‍ സാധ്യതയുണ്ടോ ?

3792

വാണിജ്യ സമുച്ചയത്തിന്റെ നിര്‍മ്മാണവും നടത്തിപ്പും സംബന്ധിച്ച് നടപടി

ശ്രീ.സി. കൃഷ്ണന്‍

() കെ.എസ്. ആര്‍.ടി.സി. പയ്യന്നൂര്‍ ഡിപ്പോയില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന വാണിജ്യ സമുച്ചയത്തിന്റെ ഇപ്പോഴത്തെ സ്ഥിതി വിശദമാക്കാമോ;

(ബി) പ്രസ്തുത വാണിജ്യ സമുച്ചയത്തിന്റെ പ്രവൃത്തി എന്ന് ആരംഭിക്കാന്‍ കഴിയും എന്ന് വിശദമാക്കാമോ;

(സി) വാണിജ്യ സമുച്ചയത്തിന്റെ നിര്‍മ്മാണവും നടത്തിപ്പും പൂര്‍ണ്ണമായും കെ.എസ്.ആര്‍.ടി.സി.യുടെ ഉടമസ്ഥതയിലാണോ?

3793

കല്‍പ്പറ്റ ഡിപ്പോയുടെ അടിസ്ഥാന സൌകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് നടപടി

ശ്രീ.എം.വി. ശ്രേയാംസ് കുമാര്‍

() കല്‍പ്പറ്റ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയുടെ പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതു സംബന്ധിച്ച് കേന്ദ്ര സംസ്ഥാന പൊതുമേഖലാ എംപ്ളോയീസ് ഫെഡറേഷന്‍ സമര്‍പ്പിച്ച നിവേദനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) കല്‍പ്പറ്റ ഡിപ്പോയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി) ജില്ലാ ആസ്ഥാനമെന്ന നിലയില്‍ കല്‍പ്പറ്റ ഡിപ്പോയുടെ അടിസ്ഥാന സൌകര്യങ്ങള്‍ വിപുലപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

3794

കണ്ണൂരിലെ കെ.എസ്.ആര്‍.ടി.സി. ബസ് സ്റേഷന്റെ ശോചനീയാവസ്ഥ

ശ്രീ. . പി. അബ്ദുളളക്കുട്ടി

കണ്ണൂരിലെ കെ.എസ്.ആര്‍.ടി.സി. ബസ് സ്റേഷന്റെ ശോചനീയവാസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതു പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ; സ്റേഷനിലെ അടിസ്ഥാനസൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതുള്‍പ്പെടെ യുളള വികസനം നടപ്പിലാക്കുവാന്‍ സര്‍ക്കാര്‍ എന്തു നടപടിയാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത്?

3795

ബസ് സ്റേഷനുകളില്‍ വനിതാ വിശ്രമകേന്ദ്രം

ഡോ. എന്‍. ജയരാജ്

ശ്രീ. സി.എഫ്. തോമസ്

() കെ.എസ്.ആര്‍.ടി.സി. യുടെ എല്ലാ ബസ് സ്റേഷനുകളിലും വനിതാ വിശ്രമകേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ ;

(ബി) നിലവില്‍ ഈ സംവിധാനം നടപ്പാക്കിയിട്ടുള്ള ബസ് സ്റേഷനുകള്‍ ഏതൊക്കെയാണ് ;

(സി) ബസ് സ്റേഷനുകളില്‍ പോലീസ് സഹായവും മെച്ചപ്പെട്ട ടോയ്ലറ്റ് സംവിധാനവും ഒരുക്കുന്നതിന് നടപടികള്‍ സ്വീരിക്കുമോ ?

3796

കെ.എസ്.ആര്‍.ടി.സി. ബസ്സുകളില്‍ ബോര്‍ഡുകളുടെ നവീകരണം

ശ്രീ. .കെ. ശശീന്ദ്രന്‍

() കെ.എസ്.ആര്‍.ടി.സി. ബസ്സുകളില്‍ റൂട്ട് കാണിച്ചിട്ടുള്ള ബോര്‍ഡില്‍ എഴുതിയിട്ടുള്ള അക്ഷരങ്ങള്‍ വ്യക്തമല്ലാതെയിരിക്കുന്നതിനാലും ബോര്‍ഡില്‍ വെളിച്ചം കുറവായതിനാലും ജനങ്ങള്‍ക്ക് വായിക്കുവാന്‍ ബുദ്ധിമുട്ടുള്ളകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) തിളങ്ങുന്ന പെയിന്റ് ഉപയോഗിച്ച് സ്ഥലങ്ങളുടെ പേര് എഴുതുന്നതിനും റൂട്ട് എഴുതിയിട്ടുള്ള ബോര്‍ഡില്‍ നല്ല പ്രകാശമുള്ള ബള്‍ബുകള്‍ സ്ഥാപിക്കുന്നതിനും ആവശ്യമായ നിര്‍ദ്ദേശം നല്‍കുമോ?

3797

കെ.എസ്.ആര്‍.ടി.സി. യെ ലാഭത്തിലാക്കാന്‍ നടപടി

ശ്രീ. മഞ്ഞളാംകുഴി അലി

() കെ.എസ്.ആര്‍.ടി.സി ലാഭത്തിലാക്കുന്നതു സംബന്ധിച്ച് സര്‍ക്കാര്‍ എന്തെങ്കിലും തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുണ്ടോ;

(ബി) എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ;

(സി) കെ.എസ്.ആര്‍.ടി.സി.യുടെ വരവും ചെലവും തമ്മിലുള്ള അനുപാതം എപ്രകാരമാണ് എന്ന് വിശദമാക്കുമോ;

(ഡി) കെ.എസ്.ആര്‍.ടി.സി യില്‍ നിന്ന് വിരമിച്ച എത്രപേര്‍ പെന്‍ഷന്‍ വാങ്ങുന്നുണ്ട്; ഈയിനത്തില്‍ പ്രതിമാസം എന്തുതുക വേണ്ടിവരുമെന്ന് വെളിപ്പെടുത്തുമോ;

() കെ.എസ്.ആര്‍.ടി.സി യുടെ കടം എത്ര തുക ഇതിനകം എഴുതിത്തള്ളിയിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ ;

(എഫ്) കെ.എസ്.ആര്‍.ടി.സിക്ക് ഇപ്പോള്‍ എത്ര തുകയാണ് കടം നിലവിലുള്ളത്; ഇതിന് പലിശ നല്‍കാനായി പ്രതിമാസം എത്ര തുകയാണ് വേണ്ടിവരുന്നത് എന്ന് വിശദമാക്കുമോ ?

3798

കെ.എസ്.ആര്‍.ടി.സി. യുടെ പ്രവര്‍ത്തനം

ഡോ.എന്‍.ജയരാജ്

ശ്രീ.സി.എഫ്.തോമസ്

() കെ.എസ്.ആര്‍.ടി.സി.നിലവില്‍ ലാഭകരമായാണോ പ്രവര്‍ത്തിക്കുന്നത് ;

(ബി) അല്ലായെങ്കില്‍ കോര്‍പ്പറേഷന്റെ നഷ്ടം എത്രയാണ് ;

(സി) നഷ്ടം നികത്തുന്നതിന് സര്‍ക്കാരില്‍ നിന്നും 2011-12 ലെ ബഡ്ജറ്റില്‍ എത്ര കോടി രൂപയാണ് അനുവദിച്ച് ലഭിച്ചിട്ടുള്ളത് ;

(ഡി) കെ.എസ്.ആര്‍.ടി.സി.യുടെ ഷെഡ്യൂളുകള്‍ പുനര്‍നിര്‍ണ്ണയം ചെയ്യുന്ന നടപടി സ്വീകരിച്ചിട്ടുണ്ടോ ;

() എത്ര ഷെഡ്യൂളുകള്‍ പുനര്‍ നിര്‍ണ്ണയിച്ചു ;

(എഫ്) ഇതില്‍ നിന്നും ലഭിച്ച സാമ്പത്തിക നേട്ടം തിട്ടപ്പെടുത്തിയിട്ടുണ്ടോ ;

(ജി) ഉണ്ടെങ്കില്‍ എത്രയെന്ന് വ്യക്തമാക്കുമോ ?

3799

കെ. എസ്. ആര്‍. ടി. സി.യുടെ പ്രതിമാസ വരുമാന കണക്ക്

ശ്രീമതി പി. അയിഷാ പോറ്റി

() 2011 ജനുവരി മുതല്‍ സെപ്റ്റംബര്‍ 30 വരെ കെ. എസ്. ആര്‍. ടി. സി.യുടെ പ്രതിമാസ വരുമാന കണക്ക് മാസം തിരിച്ച് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത മാസങ്ങളിലെ കെ. എസ്. ആര്‍. ടി. സി.യുടെ പ്രതിമാസ ലാഭനഷ്ടകണക്കിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?

3800

കെ.എസ്.ആര്‍.ടി.സി. യുടെ വരുമാനം

ശ്രീ. ബെന്നി ബെഹനാന്‍

ശ്രീഎം.. വാഹീദ്

ശ്രീ കെ. ശിവദാസന്‍ നായര്‍

ശ്രീ. അന്‍വര്‍ സാദത്ത്

() ഈ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന് മുമ്പ് കെ.എസ്.ആര്‍.ടി.സി. യുടെ ശരാശരി പ്രതിമാസ വരുമാനം എത്രയായി രുന്നു ;

(ബി) സര്‍ക്കാര്‍ അധികാരമേറ്റശേഷം ഇപ്പോള്‍ ശരാശരി വരുമാനം എത്രയാണ് ;

(സി) 100 ദിവസത്തെ ഫലപ്രദമായ നടപടികളിലൂടെ ഓരോ മാസവും നഷ്ടത്തിന്റെ തോത് കുറക്കുവാന്‍ സാധിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(ഡി) നഷ്ടത്തിന്റെ തോത് കുറയ്ക്കുവാന്‍ കെ.എസ്.ആര്‍.ടി.സി. എന്തെല്ലാം പരിഷ്ക്കാരങ്ങളാണ് നടപ്പിലാക്കിയത് ?

3801

ബസ് ചാര്‍ജ് വര്‍ദ്ധന

ശ്രീ. ബാബു എം. പാലിശ്ശേരി

() സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചതിന്റെ ഭാഗമായി, എക്സ്പ്രസ്സ് ഫാസ്റ് പാസഞ്ചര്‍, ലിമിറ്റഡ് സ്റോപ്പ് ഫാസ്റ് പാസഞ്ചര്‍, ഓര്‍ഡിനറി എന്നീ വിഭാഗങ്ങള്‍ക്ക് കിലോമീറ്ററിന് എത്ര പൈസ വീതമാണ് വര്‍ദ്ധിപ്പിച്ചത്;

(ബി) ഇതു പ്രകാരം മേല്‍ വിഭാഗങ്ങളുടെ ഓരോന്നിന്റെയും കിലോമീറ്ററിനുളള പൈസ എത്രയാണ്; ചാര്‍ജ് വര്‍ദ്ധനയുടെ ഭാഗമായി കെ.എസ്.ആര്‍.ടി.സി. യുടെ കളക്ഷനില്‍ എത്ര രൂപയുടെ വര്‍ദ്ധന ഉണ്ടായിട്ടുണ്ട്; വിശദാംശം വ്യക്തമാക്കുമോ ?

3802

വര്‍ദ്ധിപ്പിച്ച ബസ്സ് നിരക്കുകള്‍

ശ്രീമതി കെ.കെ. ലതിക

സംസ്ഥാനത്തെ വര്‍ദ്ധിപ്പിച്ച ബസ്സ് നിരക്കുകള്‍ കിലോമീറ്റര്‍/ഫെയര്‍സ്റേജ് അടിസ്ഥാനത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലുണ്ടായ ഓരോ വര്‍ദ്ധനവുമായി താരതമ്യപ്പെടുത്തി വ്യക്തമാക്കാമോ ?

3803

കെ.എസ്.ആര്‍.ടി.സി. യെ പുരോഗതിയിലേയ്ക്ക് നയിക്കാന്‍ നടപടി

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() സര്‍ക്കാര്‍ അധികാരമേറ്റശേഷം കെ. എസ്. ആര്‍. ടി.യുടെ നടത്തിപ്പില്‍ ഘടനാപരമായ മാറ്റം വരുത്താന്‍ കഴിഞ്ഞതായി കരുതുന്നുണ്ടോ;

(ബി) കളക്ഷനില്‍ വര്‍ദ്ധനവുണ്ടായോ; എങ്കില്‍ ഇതുവഴി പ്രതിമാസ നഷ്ടത്തുകയില്‍ കുറവ് വന്നിട്ടുണ്ടോ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(സി) ഷെഡ്യൂളുകള്‍ പുനഃക്രമീകരിക്കുകയുണ്ടായോ; ഇത് വരുമാന വര്‍ദ്ധനവിന് കാരണമായിട്ടുണ്ടോ; നിലവില്‍ എത്ര ഷെഡ്യൂളുകള്‍ ഉണ്ട്;

(ഡി) നേരത്തേ കേടായിക്കിടന്ന ബസ്സുകള്‍ എത്ര; അതില്‍ നിന്ന് ഇപ്പോള്‍ റോഡിലിറക്കിയവ എത്ര;

() പുതിയ ബസ്സുകള്‍ വാങ്ങുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ; എങ്കില്‍ എത്ര ബസ്സുകള്‍; ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; വിശദാംശങ്ങള്‍ അറിയിക്കുമോ?

3804

കെ.എസ്. ആര്‍.ടി.സി. ഗ്ളോബല്‍ പൊസിഷനിംങ് സിസ്റം

ശ്രീ. വി.എസ്. സുനില്‍ കുമാര്‍

ശ്രീചിറ്റയം ഗോപകുമാര്‍

ശ്രീജി.എസ്. ജയലാല്‍

ശ്രീ.കെ. വിജയന്‍

() സംസ്ഥാനത്ത് കെ.എസ്. ആര്‍.ടി.സി. ബസ്സുകളിലും സ്വകാര്യ ബസ്സുകളിലും ഗ്ളോബല്‍ പൊസിഷനിംങ് സിസ്റം (ജി.പി.എസ്) ഘടിപ്പിക്കാനുളള നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍ ഈ സിസ്റം ഘടിപ്പിക്കുന്നതുകൊണ്ടുളള നേട്ടങ്ങളും പ്രയോജനങ്ങളും എന്തെല്ലാമാണെന്ന് വിശദമാക്കുമോ;

(ബി) സംസഥാനത്ത് ഇപ്പോള്‍ കെ.എസ്.ആര്‍.ടി.സി. ബസ്സുകളും സ്വകാര്യ ബസ്സുകളും എത്ര വീതം ഓടുന്നുണ്ടെന്ന് വ്യക്തമാക്കുമോ;

(സി) പ്രസ്തുത സിസ്റം ഘടിപ്പിക്കുന്നതിന് എന്തെല്ലാം സംവിധാനങ്ങള്‍ ലഭ്യമാണെന്ന് വെളിപ്പെടുത്തുമോ?

3805

വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ സൌജന്യം

ശ്രീ. സി. കൃഷ്ണന്‍

() കെ.എസ്.ആര്‍.ടി.സി. ഏതെല്ലാം സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇപ്പോള്‍ യാത്രാ സൌജന്യം അനുവദിക്കുന്നത് ;

(ബി) എല്ലാ റൂട്ടുകളിലേയ്ക്കും യാത്രാ സൌജന്യം അനുവദിക്കുന്നുണ്ടോ ; എങ്കില്‍ യാത്രാ സൌജന്യം അനുവദിക്കുന്ന റൂട്ടുകളുടെ പ്രത്യേകത എന്താണ് ;

(സി) പൂതുതായി ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ സൌജന്യം അനുവദിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ വിശദമാക്കാമോ ?

3806

മലപ്പുറം ജില്ലയിലെ വിദ്യാര്‍ത്ഥികളുടെ യാത്ര പ്രശ്നം

ശ്രീ. പി. ഉബൈദുള്ള

ശ്രീ പി.കെ. ബഷീര്‍

ശ്രീഅബ്ദുറഹിമാന്‍ രണ്ടത്താണി

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി


() മലപ്പുറം ജില്ലയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കെ.എസ്.ആര്‍.ടി.സി. ബസ്സുകളില്‍ കണ്‍സഷന്‍ ടിക്കറ്റ് നല്കുന്നതിന് ക്വാട്ട നിശ്ചയിച്ചിട്ടുണ്ടോ ;

(ബി) ഇങ്ങനെ ക്വാട്ട നിശ്ചയിക്കുന്നതുമൂലം അര്‍ഹരായ പല വിദ്യാര്‍ത്ഥികള്‍ക്കും സൌജന്യം ലഭിക്കുന്നില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; അതു പരിഹരിക്കാന്‍ ക്വാട്ട വര്‍ദ്ധിപ്പിക്കുമോ ;

(സി) മലപ്പുറം ജില്ലയിലെ വിദ്യാര്‍ത്ഥികളുടെ യാത്രാ പ്രശ്നം പരിഹരിക്കാന്‍ കെ.എസ്.ആര്‍.ടി.സി. 'സ്റുഡന്‍സ് ഒണ്‍ളി' സര്‍വ്വീസുകള്‍ ആരംഭിക്കുമോ ?

3807

അണ്‍ അഡ്വൈസ്ഡ് കണ്ടക്ടര്‍മാരെ സ്ഥിരപ്പെടുത്തുന്നതിലെ തടസ്സങ്ങള്‍

ശ്രീ. കെ. രാജു

() 2001 സെപ്റ്റംബര്‍ 18 ന് പി.എസ്.സി. പ്രസി ദ്ധീകരിച്ച 14000 പേര്‍ ഉള്‍പ്പെട്ട കണ്ടക്ടര്‍ റാങ്ക് ലിസ്റില്‍ നിന്നും ലിസ്റിന്റെ കാലാവധി അവസാനിക്കുന്നതിനു മുന്‍പ് (2004 ഡിസംബര്‍ 31) അണ്‍ അഡ്വൈസ്ഡ് കണ്ടക്ടര്‍മാരായി നിയമനം ലഭിച്ച് കഴിഞ്ഞ 7 വര്‍ഷക്കാലമായി ദിവസവേതനത്തില്‍ താല്ക്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്തുവരുന്ന 912 കണ്ടക്ടര്‍മാരെ സര്‍ക്കാര്‍ സ്ഥിരപ്പെടുത്താത്തതിന്റെ കാരണങ്ങള്‍ വ്യക്തമാക്കുമോ;

(ബി) ഇനിയൊരു പി.എസ്.സി. പരീക്ഷ എഴുതുവാന്‍ പ്രായപരിധി അനുവദിക്കാത്ത പ്രസ്തുത വിഭാഗത്തെ മാനുഷിക പരിഗണന പ്രകാരം സ്ഥിരപ്പെടുത്തണമെന്ന കാര്യം പരിഗണിക്കണമെന്ന ബഹു. കേരള ഹൈക്കോടതിയുടെ നിര്‍ദ്ദേശം പരിഗണിക്കുന്നതിനുള്ള തടസ്സങ്ങള്‍ എന്തൊക്കെയാണെന്ന് സദയം വ്യക്തമാക്കുമോ ?

3808

"എം.'' പാനലില്‍ ജോലിചെയ്യുന്ന ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനുള്ള നടപടി

ശ്രീ. കെ. കുഞ്ഞിരാമന്‍(ഉദുമ)

() കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കെ.എസ്.ആര്‍.ടിയില്‍ "എം'' പാനലില്‍ ജോലിചെയ്യുന്ന ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിച്ചിരുന്നുവോ;

(ബി) എങ്കില്‍ എത്ര വര്‍ഷം വരെ ജോലി ചെയ്തവരെയാണ് പരിഗണിച്ചിട്ടുള്ളത്;

(സി) ഈ സര്‍ക്കാരിന്റെ കാലത്ത് ഇതു സംബന്ധിച്ച തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;

(ഡി) ഇല്ലെങ്കില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്ന വിഷയം പരിഗണിക്കുമോ; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?

3809

കെ.എസ്.ആര്‍.ടി.സി. യില്‍ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിന് നടപടി

ഡോ. എന്‍. ജയരാജ്

ശ്രീ. സി.എഫ്. തോമസ്

() കെ.എസ്.ആര്‍.ടി.സി. യില്‍ ഏതൊക്കെ കാറ്റഗറിയിലുളള ജീവനക്കാരുടെ തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത് ;

(ബി) പ്രസ്തുത കുറവ് പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ ?

3810

ജലയാനങ്ങള്‍ ഗതാഗത നിയമപ്രകാരം രജിസ്റര് ചെയ്യുന്നതിന് നടപടി

ശ്രീ. സി. ദിവാകരന്‍

ശ്രീ. കെ. അജിത്

ശ്രീ പി. തിലോത്തമന്‍

ശ്രീ. ജി. എസ്. ജയലാല്‍

() സംസ്ഥാനത്തെ കായലുകളിലും ഉള്‍നാടന്‍ ജലപാതകളിലുമായി ചെറുതും വലുതുമായ എത്ര ജലയാനങ്ങളുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി) ഇത്തരം ജലയാനങ്ങള്‍ ഗതാഗത നിയമ പ്രകാരം രജിസ്റര്‍ ചെയ്യണമെന്ന വ്യവസ്ഥയുണ്ടോ?

3811

പറശ്ശിനിക്കടവ്-മാട്ടൂല്‍ ബോട്ട് സര്‍വ്വീസ്

ശ്രീ. റ്റി.വി. രാജേഷ്

() കണ്ണൂര്‍ ജില്ലയില്‍ ആരംഭിച്ച പറശ്ശിനിക്കടവ്-മാട്ടൂല്‍ ബോട്ട് സര്‍വ്വീസ് പഴയങ്ങാടിവരെ നീട്ടാന്‍ നടപടി സ്വീകരിക്കുമോ;

(ബി) കണ്ണൂര്‍ ജില്ലയില്‍ പുതുതായി ഏതെങ്കിലും ബോട്ട് സര്‍വ്വീസ് തുടങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടോ?

3812

സൂപ്പര്‍ ന്യൂമററിയായി നിയമനം നടത്തുന്നതിന് അടിയന്തിര നടപടി

() കാറ്റഗറി നമ്പര്‍ 258/2004 പ്രകാരം നിലവിലുള്ള ബോട്ട് ഡ്രൈവര്‍ തസ്തികയിലേയ്ക്ക് സൂപ്പര്‍ ന്യൂമററിയായി റിപ്പോര്‍ട്ട് ചെയ്ത 4 ഒഴിവുകളില്‍ നിയമനം നടത്തുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ;

(ബി) നിലവില്‍ പ്രൊമോഷന്‍ വേക്കന്‍സിയായി ഒഴിച്ചിട്ടിരുന്ന 13 വേക്കന്‍സികളിലേയ്ക്ക് യോഗ്യരായവരുണ്ടോ;

(സി) എങ്കില്‍ റാങ്ക് ലിസ്റില്‍ നിന്നും ഒഴിവ് നികത്തുന്നതിന് നടപടി സ്വീകരിക്കുമോ;

(ഡി) പുതിയ സര്‍വ്വീസുകള്‍ ഉള്‍പ്പെടെ എത്ര ഒഴിവുകളാണ് നിലവിലുള്ളതെന്ന് വിശദമായ റിപ്പോര്‍ട്ട് ലഭ്യമാക്കുമോ;

() ഡ്രൈവര്‍മാരുടെ ഒഴിവുകള്‍ അടിയന്തിരമായി പി.എസ്.സി. ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ?

3813

മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ ഭൂമി കൈയ്യേറിയിട്ടുണ്ടെന്ന പരാതി

ശ്രീമതി കെ.കെ. ലതിക

() മലബാര്‍ ദേവസ്വംബോര്‍ഡിന്റെ അധീനതയിലുള്ള ക്ഷേത്രങ്ങളുടെ ഭൂമി പല ഘട്ടങ്ങളിലായി കയ്യേറിയിട്ടുണ്ടെന്ന വസ്തുത സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇത് സംബന്ധിച്ച് ബോര്‍ഡില്‍ ചുമതലപ്പെടുത്തിയ ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിന്റെ പ്രാഥമിക വിവരങ്ങള്‍ വെളിപ്പെടുത്തുമോ;

(സി) ആയിരക്കണക്കിന് ഏക്കര്‍ ക്ഷേത്ര ഭൂമി കൈയ്യേറിയവര്‍ക്കെതിരെ കോടതി വ്യവഹാരത്തിന് വേണ്ടി ബോര്‍ഡ് നിയമാനുസൃതം തയ്യാറാക്കിയ അഭിഭാഷക പാനല്‍ തടഞ്ഞുവയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ കാരണം വ്യക്തമാക്കാമോ?

3814

ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ഭരണം-ഗുരുവായൂര്‍ ക്ഷേത്രം മാതൃകയില്‍ സംവിധാനം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

ശ്രീ. വി. ശിവന്‍കുട്ടി

ശ്രീ. ആര്‍. സെല്‍വരാജ്

ശ്രീ.പി. ശ്രീരാമകൃഷ്ണന്‍


() ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര ഭരണത്തിന് ഗുരുവായൂര്‍ ക്ഷേത്രം മാതൃകയില്‍ സംവിധാനം ഉണ്ടാക്കുന്നത് ഉചിതമായിരിക്കുമെന്ന അഭിപ്രായം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് എന്താണെന്ന് വിശദമാക്കാമോ;

(സി) തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ പ്രതിനിധികള്‍ കൂടി ഉള്‍ക്കൊളളുന്ന, ഗുരുവായൂര്‍ മാതൃകയിലുളള സംവിധാനം വ്യവസ്ഥ ചെയ്തുകൊണ്ടുളള നിയമനിര്‍മ്മാണത്തിന് സുപ്രീംകോടതി വിധിയുടെ കൂടി അടിസ്ഥാനത്തില്‍ ജനാധിപത്യപരമായി തീരുമാനം എടുക്കാന്‍ തയ്യാറാകുമോ?

3815

ക്ഷേത്രങ്ങളുടെ ജീര്‍ണ്ണോദ്ധാരണത്തിന് നടപടി

ശ്രീ.കെ. കുഞ്ഞമ്മത് മാസ്റര്‍

() ക്ഷേത്രങ്ങളുടെ ജീര്‍ണ്ണോദ്ധാരണത്തിന് വേണ്ടി എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേക്കുന്നത്;

(ബി) ജീര്‍ണ്ണിച്ചുകൊണ്ടിരിക്കുന്ന ക്ഷേത്രങ്ങളുടെ നവീകരണ പ്രവൃത്തികള്‍ക്കായി എത്ര തുക നീക്കിവെച്ചിട്ടുണ്ട്;

(സി) കോഴിക്കോട് ജില്ലയിലെ ഏതെല്ലാം ക്ഷേത്രങ്ങളാണ് ജീര്‍ണ്ണാവസ്ഥയിലുള്ളത് എന്ന് വ്യക്തമാക്കുമോ;

(ഡി) ഇത്തരത്തിലുള്ള ഏതെല്ലാം ക്ഷേത്രങ്ങള്‍ ധനസഹായത്തിന് വേണ്ടി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട് എന്നും വ്യക്തമാക്കുമോ ?

3816

തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിനുള്ളില്‍ രഹസ്യ നിലവറകള്‍

ശ്രീ. . പി. ജയരാജന്‍

ശ്രീ.ജി. സുധാകരന്‍

ശ്രീ.പുരുഷന്‍ കടലുണ്ടി

ശ്രീ.വി. ചെന്താമരാക്ഷന്‍

() കൊച്ചിദേവസ്വം ബോര്‍ഡിനു കീഴിലുള്ള തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിനുള്ളില്‍ രഹസ്യ നിലവറകള്‍ ഉള്ളതായ വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) പുരാവസ്തുവകുപ്പ് പ്രസ്തുത അറ പരിശോധിച്ചിട്ടുണ്ടോ ; എങ്കില്‍ വിശദാംശം നല്‍കുമോ ;

(സി) ഇപ്പോള്‍ ഈ ക്ഷേത്രത്തിന്റെ സുരക്ഷാ ചുമതല ആര്‍ക്കാണ് ;

(ഡി) ഇപ്പോഴത്തെ പ്രത്യേക സാഹചര്യം കണക്കാക്കി പ്രസ്തുത ക്ഷേത്രത്തിന് പ്രത്യേക സുരക്ഷ നല്‍കിയിട്ടുണ്ടോ ;

() എങ്കില്‍ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുവാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ ?

3817

കൊട്ടാരക്കര ശ്രീമഹാഗണപതി ക്ഷേത്രത്തിന്റെ മാസ്റ്റര്‍ പ്ളാന്‍ തയ്യാറാക്കുന്നതിന് നടപടി

ശ്രീമതി പി. അയിഷാ പോറ്റി

() കൊട്ടാരക്കര ശ്രീമഹാഗണപതി ക്ഷേത്രത്തിന്റെ വികസനത്തിനായി മാസ്റര്‍ പ്ളാന്‍ തയ്യറാക്കുന്നതിന്റെ നടപടി ക്രമങ്ങള്‍ ഏതു ഘട്ടത്തിലാണ് ;

(ബി) മാസ്റര്‍ പ്ളാന്‍ രൂപീകരണത്തിനായി ഇതുവരെ കൈക്കൊണ്ട നടപടികള്‍ എന്തെല്ലാമാണ് ;

(സി) മാസ്റര്‍ പ്ളാനിന് അന്തിമ രൂപം നല്‍കുന്നതിനും ഗണപതിക്ഷേത്ര വികസനത്തിനുമായി എന്തെല്ലാം അടിയന്തിര നടപടികള്‍ കൈക്കൊള്ളും ?

3818

അമ്പലപ്പുഴ ക്ഷേത്രത്തിന്റെ സമഗ്രവികസനം

ശ്രീ.സി.കെ. സദാശിവന്‍

() പ്രസിദ്ധമായ അമ്പലപ്പുഴ ക്ഷേത്രത്തിന്റെ സമഗ്രവികസനത്തിനായി ബോര്‍ഡ് നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വ്യക്തമാക്കുമോ;

(ബീ) വിശിഷ്ടമായ പാല്‍പ്പായസത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി കോടതി നിര്‍ദ്ദേശമനുസരിച്ചുളള നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍ എന്തെല്ലാമാണെന്ന് അറിയിക്കുമോ;

(സി) പാല്‍പ്പായസം കരിഞ്ചന്തയില്‍ വില്‍പ്പന നടത്തുന്നതു തടയാന്‍ സാധിച്ചിട്ടുണ്ടോ;

(ഡി) പാല്‍പ്പായസനിര്‍മ്മാണത്തിലെ യഥാര്‍ത്ഥ പടിത്തരം ലഭ്യമാക്കുന്നതിനുളള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ;

() ഭക്തജനങ്ങള്‍ക്കാവശ്യമായ അളവില്‍ പായസം നല്‍കുന്നതിനുളള നടപടി സ്വീകരിക്കുമോ?

3819

ട്രസ്റിമാരുടെ നിയമന നടപടി

ശ്രീ. പുരുഷന്‍ കടലുണ്ടി

() മലബാര്‍ ദേവസ്വം ബോര്‍ഡില്‍ നിയമാനുസരണം നടത്തിയ ട്രസ്റിമാരുടെ നിയമന നടപടി നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ ഉത്തരവുമൂലം നിര്‍ദ്ദേശിച്ചിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ കോപ്പി മേശപ്പുറത്തു വെയ്ക്കുമോ;

(ബീ) ട്രസ്റി നിയമനത്തിനെതിരെ ആരെങ്കിലും സര്‍ക്കാരിന് പരാതി നല്‍കിയിട്ടുണ്ടോ; എങ്കില്‍ പരാതിയെക്കുറിച്ച് ദേവസ്വം ബോര്‍ഡിനോട് സര്‍ക്കാര്‍ കാരണം ആരാഞ്ഞിരുന്നോ;

(സി) ആക്ഷേപമുന്നയിക്കുന്നവര്‍ കമ്മീഷണറെയോ, കോടതിയെയോ സമീപിക്കാതെ സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്ന ആക്ഷേപം പരിശോധിച്ചിട്ടുണ്ടോ;

(ഡി) ബോര്‍ഡിന്റെ നിയമാനുസരണവും ഭരണഘടനാപരവുമാ.യ അവകാശത്തെ ചോദ്യം ചെയ്യുന്നതും, ക്ഷേത്രഭരണത്തില്‍ സ്തംഭനം ഉണ്ടാക്കുകയും ചെയ്യുന്ന പ്രസ്തുത നിര്‍ദ്ദേശം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ?

3820

ക്ഷേത്രങ്ങളെ ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കുന്നതിനുള്ള നിയമം

ശ്രീ.വി. ചെന്താമരാക്ഷന്‍

() സംസ്ഥാനത്ത് എത്ര ക്ഷേത്രങ്ങളാണ് ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നത് ; ജില്ല തിരിച്ചുള്ള കണക്ക് വ്യക്തമാക്കുമോ ;

(ബി) ക്ഷേത്രങ്ങളെ ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കുന്നതിനുള്ള നിലവിലുള്ള നിയമം എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ ?

3821

താന്ത്രികവിദ്യാ പീഠങ്ങള്‍

ശ്രീമതി പി. അയിഷാ പോറ്റി

() താന്ത്രികവിദ്യ ശാസ്ത്രീയമായി അഭ്യസിപ്പിക്കുന്നതിന് കേരളത്തിലെ ദേവസ്വം ബോര്‍ഡുകളുടെ കീഴില്‍ എന്തെല്ലാം സംവിധാനങ്ങള്‍ ഉണ്ട് ;

(ബി) താന്ത്രിക വിദ്യ ശാസ്ത്രീയമായി അഭ്യസിപ്പിക്കുന്നതിന് സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ താന്ത്രികവിദ്യാ പീഠങ്ങള്‍ സ്ഥാപിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ?

3822

ആശ്രിതനിയമനം നിയമപരമായി ഉറപ്പുവരുത്താന്‍ നടപടി

ശ്രീ.കെ. ദാസന്‍

() ദേവസ്വം ബോര്‍ഡ് നിയമനത്തിന് പ്രത്യേക നിയമങ്ങള്‍ നിലവിലുണ്ടോ; എങ്കില്‍ അത് വിശദമാക്കാമോ:

(ബി) ആശ്രിത നിയമനം പരിരക്ഷിക്കുന്ന വ്യവസ്ഥ പ്രസ്തുത നിയമനങ്ങളില്‍ ഉണ്ടോ; എങ്കില്‍ ആശ്രിതനിയമനം നിയമപരമായി ഉറപ്പുവരുത്താന്‍ നടപടികള്‍ സ്വീകരിക്കുമോ?

BACK

Home 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.