UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

3823

പട്ടികവര്‍ഗ്ഗക്കാര്‍ക്കുള്ള പദ്ധതികള്‍

ശ്രീ. പി.കെ. ബഷീര്‍

() സംസ്ഥാനത്തെ പട്ടികവര്‍ഗ്ഗക്കാരുടെ ക്ഷേമത്തിനായി എന്തെല്ലാം പദ്ധതികളാണ് നിലവിലുള്ളത് ;

(ബി) പട്ടികവര്‍ഗ്ഗക്കാര്‍ അധിവസിക്കുന്ന പ്രദേശത്ത് റോഡ്, കിണര്‍, വൈദ്യുതി, വീട് മറ്റ് അടിസ്ഥാന സൌകര്യങ്ങള്‍ എന്നിവ ഒരുക്കുന്നതിനായി പ്രത്യേക പദ്ധതികള്‍ നിലവിലുണ്ടോ ;

(സി) എങ്കില്‍ ഇവയ്ക്ക് ഓരോന്നിനും അനുവദിച്ചിട്ടുള്ള ഫണ്ട് എത്രയാണെന്ന് വ്യക്തമാക്കുമോ ;

(ഡി) ഫണ്ട് അനുവദിക്കുന്നതിനുള്ള മാനദണ്ഡം എന്താണെന്ന് വിശദമാക്കുമോ ?

3824

ആദിവാസി വിഭാഗങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിന് പദ്ധതികള്‍

ശ്രീ. വി. എസ്. സുനില്‍ കുമാര്‍

() ആദിവാസി വിഭാഗങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിന് എന്തെല്ലാം വികസന പദ്ധതികളാണ് ആവിഷ്ക്കരിച്ചിട്ടുള്ളത്;

(ബി) ആദിവാസി വിഭാഗങ്ങളുടെ സാമൂഹ്യവും സാംസ്കാരികവുമായ ജീവിതം സംബന്ധിച്ച പഠനങ്ങള്‍ നടത്തുന്നതിന് നടപടി സ്വീകരിക്കുമോ;

(സി) ചില ആദിവാസി സമൂഹം വംശനാശ ഭീഷണിയിലാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എന്തെങ്കിലും പഠനങ്ങള്‍ ഇത് സംബന്ധിച്ചുണ്ടായിട്ടുണ്ടോ?

3825

ആദിവാസി മേഖലകളില്‍ സേവന കേന്ദ്രങ്ങള്‍

ശ്രീ. സി. പി. മുഹമ്മദ്

ശ്രീ. ബെന്നി ബെഹനാന്‍

ശ്രീ.പി. . മാധവന്‍

ശ്രീ.ലൂഡി ലൂയിസ്

() ആദിവാസി മേഖലകളില്‍ തൊഴിലവസരങ്ങള്‍, ഉന്നതവിദ്യാഭ്യാസം തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നതിന് എന്തെങ്കിലും സംവിധാനം നിലവിലുണ്ടോ ;

(ബി) ഇതിനായി സേവനകേന്ദ്രങ്ങള്‍ തുടങ്ങുവാന്‍ നടപടി സ്വീകരിക്കുമോ ;

(സി) സേവനകേന്ദ്രങ്ങളുടെ പ്രവര്‍ത്തനരീതി എങ്ങനെയായിരിക്കണമെന്നാണ് ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കുമോ ?

3826

ആദിവാസി മേഖലകളില്‍ സാമൂഹ്യ സംസ്ക്കാരിക കൂട്ടായ്മ

ശ്രീ. റ്റി. എന്‍. പ്രതാപന്‍

ശ്രീ. വര്‍ക്കല കഹാര്‍

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

ശ്രീ. വി. പി. സജീന്ദ്രന്‍

() ആദിവാസി മേഖലകളില്‍ സാമൂഹ്യ സാംസ്കാരിക കൂട്ടായ്മ വളര്‍ത്തുന്നതിന് എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്;

(ബി) ആയത് കൈവരിക്കുന്നതിനായി ഈ മേഖലകളില്‍ കമ്മ്യൂണിറ്റി ഹാളുകള്‍ നിര്‍മ്മിക്കുന്നകാര്യം പരിഗണിക്കുമോ;

(സി) ഈ ഹാളുകളുടെ നിര്‍മ്മാണചെലവിനുള്ള തുക എങ്ങനെ കണ്ടെത്തുവാനാണ് ഉദ്ദേശിക്കുന്നത്;

(ഡി) ഈ സംരംഭത്തിന് സ്വകാര്യ എന്‍. ജി. . പങ്കാളിത്തം തേടുമോ?

3827

പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കുള്ള ധനസഹായ പദ്ധതികള്‍

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

() പട്ടികവര്‍ഗ്ഗങ്ങളില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍, വിധവകള്‍, അപകടമരണം സംഭവിച്ച വ്യക്തികളുടേയും ആത്മഹത്യ ചെയ്തവരുടേയും ആശ്രിതര്‍, മിശ്ര വിവാഹിതര്‍, മാരകരോഗം ബാധിച്ചവര്‍, വികലാംഗര്‍ എന്നിവര്‍ക്ക് എന്തെല്ലാം ധനസഹായ പദ്ധതികളാണ് നിലവിലുള്ളത് ;

(ബി) ഓരോന്നിന്റേയും വിശദ വിവരവും ബന്ധപ്പെട്ട ഉത്തരവുകളും ലഭ്യമാക്കുമോ ;

(സി) പട്ടികവര്‍ഗ്ഗ പെണ്‍കുട്ടികള്‍ക്കുള്ള വിവാഹ ധനസഹായം സംബന്ധിച്ച വിശദവിവരം അറിയിക്കാമോ ?

3828

ആദിവാസി വിഭാഗങ്ങള്‍ക്ക് വീട്

ശ്രീ. കെ. വി. വിജയദാസ്

ശ്രീ. ബി.ഡി. ദേവസ്സി

ശ്രീ. ആര്‍. സെല്‍വരാജ്

ശ്രീ. എസ്. രാജേന്ദ്രന്‍

() ആദിവാസി വിഭാഗങ്ങളില്‍ വീട് ഇല്ലാത്ത കുടുംബങ്ങള്‍ക്ക് വീട് വെച്ച് കൊടുക്കുന്നതിനുള്ള പദ്ധതി ഇപ്പോള്‍ ഏത് ഘട്ടത്തിലാണ് ;

(ബി) സംസ്ഥാനത്ത് വീടും ഭൂമിയും ഇല്ലാത്ത എത്ര ആദിവാസി കുടുംബങ്ങള്‍ ഉണ്ട് ; ഭൂമി ഉണ്ടെങ്കിലും വീട് ഇല്ലാത്തവരെത്ര ;

(സി) നിര്‍മ്മാണച്ചെലവിലെ വര്‍ദ്ധനയ്ക്കനുസരിച്ച് വീട് നിര്‍മ്മാണത്തിനുള്ള തുക വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ ;

(ഡി) ഇതനുസരിച്ച് ഇതിലേയ്ക്കുള്ള ബഡ്ജറ്റ് വിഹിതത്തില്‍ വര്‍ദ്ധന വരുത്തിയിട്ടുണ്ടോ ?

3829

പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസആനുകൂല്യങ്ങള്‍

ശ്രീ. മോന്‍സ് ജോസഫ്

ശ്രീ. റ്റി.യു. കുരുവിള

() സംസ്ഥാനത്തെ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ ഉന്നമനത്തിനായി ഈ സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ;

(ബീ) പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യത്തിനായി ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ ചെലവഴിച്ച തുക എത്രയെന്ന് വിശദമാക്കാമോ;

(സി) പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഐ.ടി.. വിദ്യാര്‍ത്ഥികളുടെ സ്റൈപ്പെന്റ് വര്‍ദ്ധിപ്പിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമോ?

3830

പട്ടികവര്‍ഗ്ഗ വിഭാഗക്കാരുടെ വിദ്യാഭ്യാസ നിലവാരം

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

ശ്രീ. സി. പി. മുഹമ്മദ്

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

ശ്രീ. വി. റ്റി. ബല്‍റാം


() പട്ടികവര്‍ഗ്ഗ വിഭാഗക്കാരുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിന് ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സ്വീകരിച്ച നടപടികള്‍ എന്തെല്ലാം;

(ബി) എസ്.എസ്.എല്‍.സി, +2, മെഡിക്കല്‍ എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയര്‍ക്ക് എന്തെല്ലാം പ്രോത്സാഹനങ്ങളാണ് നല്‍കുന്നത്;

(സി) ഈ വിഭാഗക്കാരുടെ ഹോസ്റല്‍ സൌകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് നപടികള്‍ സ്വീകരിക്കുമോ?

3831

പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

സംസ്ഥാനത്ത് പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് നല്‍കിവരുന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ വ്യക്തമാക്കാമോ?

3832

പട്ടികവര്‍ഗ്ഗക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിള്‍

ശ്രീ. .കെ. ബാലന്‍

ശ്രീ. ബാബു എം. പാലിശ്ശേരി

ശ്രീ. സി. കൃഷ്ണന്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() പട്ടികവര്‍ഗ്ഗക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിള്‍ വാങ്ങി നല്‍കാന്‍ തീരുമാനിച്ചിരുന്നോ ;

(ബി) ഈ തീരുമാനം നടപ്പിലാക്കുന്നതിന് എന്തെല്ലാം നടപടികളാണിതിനകം സ്വീകരിച്ചിട്ടുള്ളത് ;

(സി) സൈക്കിള്‍ വാങ്ങുന്നതിനുള്ള ടെണ്ടര്‍ വിളിച്ചിട്ടുണ്ടോ ; എത്ര സൈക്കിളുകള്‍ ലഭിക്കുകയുണ്ടായി ; ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ആക്ഷേപങ്ങള്‍ ഉണ്ടായിട്ടുണ്ടോ ; ഇതിന്മേല്‍ എന്തു തീരുമാനം കൈക്കൊണ്ടു ;

(ഡി) മൊത്തം എത്ര സൈക്കിളുകള്‍ വാങ്ങാനായിരുന്നു തീരുമാനിച്ചിരുന്നത് ;

() ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും നടപടി കേരള ഹൈക്കോടതി സ്റേ ചെയ്തിട്ടുണ്ടോ ; എങ്കില്‍ സാഹചര്യം എന്തായിരുന്നു ?

3833

പട്ടികവര്‍ഗ്ഗവിഭാഗങ്ങളുടെ ഉന്നമനം

ശ്രീമതി കെ.എസ്. സലീഖ

() സംസ്ഥാനത്തെ പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ടി മാത്രം എത്ര സര്‍ക്കാര്‍ ജീവനക്കാരെ ഓരോ ജില്ലയിലും നിയമിച്ചിട്ടുണ്ട് ;

(ബി) പട്ടികവര്‍ഗ്ഗ ജീവനക്കാരുടെ ഇടയില്‍ പ്രവര്‍ത്തിച്ചു വരുന്നവരുടെ പ്രധാന ചുമതലകള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ ;

(സി) ഇവരുടെ പ്രവര്‍ത്തനം പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് എത്രത്തോളം പ്രയോജനപ്പെട്ടു എന്ന് വിശദീകരിക്കുമോ ?

3834

അവിവാഹിതരായ ആദിവാസി അമ്മമാര്‍ക്കുള്ള ധനസഹായം

ശ്രീ. എന്‍. ഷംസുദ്ദീന്‍

() കേരളത്തില്‍ ആകെ എത്ര അവിവാഹിതരായ ആദിവാസി അമ്മമാര്‍ ഉണ്ട് എന്ന കണക്ക് ലഭ്യമാണോ;

(ബി) 300 രൂപയില്‍ നിന്നും 1000 രൂപയായി വര്‍ദ്ധിപ്പിച്ച ധനസഹായം അവരില്‍ എത്രപേര്‍ക്ക് ലഭിക്കുന്നുണ്ട്;

(സി) തുക വര്‍ദ്ധിപ്പിച്ചതിന് ശേഷം ഇതനായി എത്രരൂപ സര്‍ക്കാര്‍ ചെലവഴിച്ചിട്ടുണ്ട്?

3835

പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളുടെ ചികിത്സാ സഹായങ്ങള്‍

ശ്രീ. . ചന്ദ്രശേഖരന്‍

() പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളില്‍പെടുന്ന രോഗികള്‍ക്ക് സര്‍ക്കാരില്‍ നിന്ന് എന്തെല്ലാം ചികിത്സാ സഹായങ്ങളാണ് നല്‍കുന്നതെന്ന് വിശദമാക്കാമോ;

(ബി) ഓരോ സഹായവും ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ?

3836

രാജീവ്ഗാന്ധി റസിഡന്‍ഷ്യല്‍ സ്കൂളിലെ അടിസ്ഥാന സൌകര്യങ്ങള്‍

ശ്രീ. .സി. ബാലകൃഷ്ണന്‍

() കേരളത്തിലെ പട്ടികവര്‍ഗ്ഗക്ഷേമ വിഭാഗത്തില്‍പ്പെട്ട കാട്ട്നായ്ക്ക വിഭാഗത്തിലെ കുട്ടികള്‍ക്ക് പഠിക്കുവാനുള്ള കേരളത്തിലെ ഏകവിദ്യാലയമായ രാജീവ്ഗാന്ധി റസിഡന്‍ഷ്യല്‍ സ്ക്കൂളില്‍ ഓരോ അദ്ധ്യയന വര്‍ഷത്തിലും ധാരാളം വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ ലഭിക്കാതിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പ്രസ്തുത സ്കൂളില്‍ പുതിയ ഡിവിഷന്‍ അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ;

(സി) ഈ വിദ്യാലയത്തിന്റെ അടിസ്ഥാന സൌകര്യങ്ങള്‍ മെച്ചപ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോ?

3837

ആറളം ഫാമിലെ ആദിവാസികളുടെ പട്ടയം

ശ്രീ. .കെ. ബാലന്‍

() 2011 മേയ് 18 ന് ശേഷം വനാവകാശ നിയമപ്രകാരം ആദിവാസികള്‍ക്ക് ഭൂമി പതിച്ചു നല്‍കുവാന്‍ എന്നു കൂടിയ (ഡി.എല്‍.സി.) ജില്ലാതല കമ്മിറ്റിയും (എസ്.ഡി.സി.) സബ്ഡിവിഷന്‍ കമ്മിറ്റി യുമാണ് നടപടികള്‍ പൂര്‍ത്തികരിച്ചത്, ജില്ല തിരിച്ചുള്ള തീരുമാനങ്ങള്‍ അറിയിക്കാമോ;

(ബി) ആറളം ഫാമിലെ എത്ര ഭൂരഹിത ആദിവാസി കുടുംബങ്ങള്‍ക്ക് 2011 മേയ്18 ന് ശേഷം പട്ടയം നല്‍കി; പ്രസ്തുത പട്ടയത്തിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തികരിച്ചത് എപ്പോഴാണ്;

(സി) പ്രസ്തുത ഫാമില്‍ 2006 മേയ് 18 മുതല്‍ 2011 മേയ് 18 നുള്ളില്‍ എത്ര ആദിവാസികള്‍ക്ക് പട്ടയം നല്‍കിയിട്ടുണ്ട്;

(ഡി) ഫാമില്‍ ഇനി പട്ടയം കൊടുക്കാന്‍ എത്ര ഏക്കര്‍ ഭൂമി ബാക്കിയുണ്ട്;

() ഈ ഫാമിലെ ആദിവാസികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിന് രൂപീകരിച്ച സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആറളം ഫാം കോര്‍പ്പറേഷന്‍ മുഖേന എത്ര ആദിവാസികള്‍ക്ക്തൊഴില്‍ ലഭ്യമാക്കി; ഇത് വഴി ഓരോ ആദിവാസിക്കും ദിവസേന കിട്ടുന്ന വേതനം എത്രയാണ്എന്ന് വിശദീകരിക്കാമോ?

3838

ആറളം ഫാമിലെ ആദിവാസി പുനരധിവാസ ഭവന നിര്‍മ്മാണം

ശ്രീ. സണ്ണി ജോസഫ്

() പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് ഭവനനിര്‍മ്മാണത്തിനായി നല്‍കിയിരുന്ന സഹായധനം വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര; വിശദമാക്കുമോ;

(ബി) ആറളം ഫാമിലെ ആദിവാസി പുനരധിവാസ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കുന്ന വീടുകളുടെ പണി പൂര്‍ത്തിയാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ ?

3839

കാസര്‍ഗോഡ് മാനടുക്കയില്‍ കുടിവെള്ള പദ്ധതി

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() കാസര്‍ഗോഡ് ജില്ലയിലെ മാനടുക്കയില്‍ ശാസ്ത്രിനഗര്‍ കോളനിയില്‍ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് പൂള്‍ഡ് ഫണ്ടില്‍ നിന്ന് തുക അനുവദിച്ചിട്ടുണ്ടോ ; വിശദാംശങ്ങള്‍ അറിയിക്കുമോ ;

(ബി) പ്രസ്തുത തുക ഉപയോഗിച്ച് കുടിവെള്ള പദ്ധതിയുടെ പണി ആരംഭിച്ചിട്ടുണ്ടോ ;

(സി) ഇല്ലെങ്കില്‍ കാരണം വിശദമാക്കുമോ ;

(ഡി) അനുവദിച്ച തുക നല്‍കി പദ്ധതി നടപ്പിലാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ; വിശദാംശങ്ങള്‍ അറിയിക്കുമോ ?

3840

കല്‍പ്പറ്റ നിയോജകമണ്ഡലത്തിലെ ഭവന നിര്‍മ്മാണ പദ്ധതികള്‍

ശ്രീ. എം.വി.ശ്രേയാംസ്കുമാര്‍

() കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ട്രൈബല്‍ വകുപ്പ് മുഖേന നടപ്പിലാക്കിയ ഭവന നിര്‍മ്മാണ പദ്ധതികള്‍ ഏതെല്ലാമെന്ന് പഞ്ചായത്തുതല വിശദാംശം നല്‍കുമോ;

(ബി) ഏതെല്ലാം ഏജന്‍സികളാണ് പ്രസ്തുത പദ്ധതി ഏറ്റെടുത്തതെന്നും അവയില്‍ പണി പൂര്‍ത്തീകരിച്ചതും പൂര്‍ത്തീകരിക്കാത്തതുമായ ഭവനങ്ങള്‍ ഏതെല്ലാമെന്നും വ്യക്തമാക്കുമോ;

(സി) തരിയോട് ഗ്രാമപഞ്ചായത്തിലെ പൂലിക്കോട്കുന്ന് കാട്ടുനായ്ക്ക കോളനിയിലെ രാജന്‍, കുഞ്ഞിരാമന്‍ എന്നിവരുടെ വീടുകള്‍ പൂര്‍ത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

3841

തൊഴിലിന് അര്‍ഹരായവരുടെ ലിസ്റ് ഓണ്‍ലൈനായി തയ്യാറാക്കാനുള്ള സംവിധാനം

ശ്രീ. എം. പി. അബ്ദുസ്സമദ് സമദാനി

() യുവജനക്ഷേമ വകുപ്പിന്റെ കീഴില്‍ വിവിധ തൊഴിലിന് അര്‍ഹരായവരുടെ ലിസ്റ് ഓണ്‍ലൈനായി തയ്യാറാക്കുവാനുള്ള ഒരു സംവിധാനമുണ്ടാക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(ബി) വിവിധ തൊഴില്‍ മേഖലകളില്‍ ലഭ്യമാകുന്ന തൊഴിലവസരങ്ങള്‍ പ്രസ്തുത ലിസ്റിലുള്ളവര്‍ക്ക് പ്രയോജനപ്പെടുത്താനുള്ള സൌകര്യവും, സംവിധാനവും ഏര്‍പ്പെടുത്തുമോ?

3842

ആദിവാസികളെ അന്യ സംസ്ഥാനങ്ങളിലേക്ക് ജോലിക്ക് കൊണ്ടുപോകുന്നത് തടയാന്‍ നിയമം

ശ്രീ. .സി. ബാലകൃഷ്ണന്‍

() വയനാട് ജില്ലയില്‍ നിന്ന് അന്യസംസ്ഥാനങ്ങളായ കര്‍ണ്ണാടകത്തിലും തമിഴ്നാട്ടിലും പോയ ആദിവാസി വിഭാഗത്തില്‍പ്പെടുന്ന 30 ഓളം പേര്‍ പല ഘട്ടങ്ങളിലായി അവിടെവെച്ച് മരിക്കാന്‍ ഇടയായിട്ടുണ്ട് എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) മറ്റ് സംസ്ഥാനത്ത് വച്ച് മരണപ്പെട്ടത് മൂലം അവിടെ പോസ്റ്മോര്‍ട്ടം നടത്തിയത്കൊണ്ടും കേരളത്തില്‍ മരണം രജിസ്റര്‍ ചെയ്യാന്‍ കഴിയുന്നില്ല എന്നും മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുവാന്‍ സാദ്ധ്യതയില്ല എന്നും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) അന്യ സംസ്ഥാനങ്ങളില്‍ ആദിവാസി വിഭാഗത്തില്‍പെട്ട ആളുകളെ ജോലിക്ക് കൊണ്ട്പോകുന്നത് തടയാന്‍ നിയമം കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നുണ്ടോ?

3843

കാസര്‍ഗോഡ് ബേഡഡുക്ക പഞ്ചായത്തിലെ കുണ്ടംകുഴിയില്‍ പ്രീ-മെട്രിക് ഹോസ്റല്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() കാസര്‍ഗോഡ് ജില്ലയിലെ ബേഡഡുക്ക പഞ്ചായത്തിലെ കുണ്ടംകുഴി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിനോട് ചേര്‍ന്ന് എസ്.ടി. പെണ്‍കുട്ടികള്‍ക്കായി പ്രീ-മെട്രിക് ഹോസ്റല്‍ അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടോ ;

(ബി) ഇതിനായി റവന്യൂ വകുപ്പ് എസ്.ടി. വകുപ്പിന് ഭൂമി കൈമാറിയിട്ടുണ്ടോ ; വിശദാംശങ്ങള്‍ അറിയിക്കാമോ ;

(സി) എങ്കില്‍ ഈ വിദ്യാഭ്യാസ വര്‍ഷം തന്നെ പ്രസ്തുത ഹോസ്റല്‍ അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ; വിശദാംശങ്ങള്‍ അറിയിക്കാമോ ?

3844

നേര്യമംഗലം പ്രീമെട്രിക് ഹോസ്റല്‍

ശ്രീ. റ്റി. യു. കുരുവിള

() കോതമംഗലം നിയോജകമണ്ഡലത്തിലെ നേര്യമംഗലത്തെ പ്രീമെട്രിക് ഹോസ്റലിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏത് ഘട്ടത്തിലാണ്;

(ബി) പ്രസ്തുത പ്രീമെട്രിക് ഹോസ്റലിന്റെ നിര്‍മ്മാണത്തിന് കാലതാമസം ഉണ്ടായിട്ടുണ്ടോ; കെട്ടിടനിര്‍മ്മാണം എന്ന് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് അറിയിക്കുമോ?

3845

കാസര്‍ഗോഡ് ജില്ലയിലെ പെരിയയില്‍ പോസ്റ് മെട്രിക് ഹോസ്റല്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() കാസര്‍ഗോഡ് ജില്ലയില്‍ പെണ്‍കുട്ടികള്‍ക്കായി പോസ്റ് മെട്രിക് ഹോസ്റലുകള്‍ ഇല്ല എന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) എങ്കില്‍ കേന്ദ്ര യൂണിവേഴ്സിറ്റി, പെരിയ ഗവണ്‍മെന്റ് പോളിടെക്നിക്, ഉദുമ ഗവണ്‍മെന്റ് ഐ.ടി., ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റിറ്റ്യൂട്ട്, ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ സ്ഥിതിചെയ്യുന്ന പെരിയയില്‍ എസ്.ടി. പെണ്‍കുട്ടികള്‍ക്കായി ഒരു പോസ്റ് മെട്രിക്ക് ഹോസ്റല്‍ അനുവദിക്കുന്ന കാര്യം പരിഗണിക്കുമോ ;

(സി) എങ്കില്‍ വിശദാംശങ്ങള്‍ അറിയിക്കാമോ ?

3846

പയ്യന്നൂര്‍ നിയോജകമണ്ഡലത്തിലെ പട്ടികവര്‍ഗ്ഗ കോളനിയിലെ ഭൌതിക സാഹചര്യങ്ങള്‍

ശ്രീ.സി.കൃഷ്ണന്‍

() കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ നിയോജകമണ്ഡലത്തില്‍ നിലവില്‍ എത്ര പട്ടികവര്‍ഗ്ഗ കോളനികള്‍ ഉണ്ട് ;

(ബി) പ്രസ്തുത കോളനികളിലെ ഭൌതിക സാഹചര്യത്തിന്റെ അപര്യാപ്തത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ;

(സി) എങ്കില്‍ ഇത് പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ ?

3847

ആദിവാസികള്‍ക്ക് കൂടുതല്‍ സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് കടാശ്വാസ പദ്ധതി

ശ്രീ. ജോസഫ് വാഴക്കന്‍

,, പാലോട് രവി

,, കെ. ശിവദാസന്‍ നായര്‍

() കടക്കെണിയില്‍പ്പെട്ട് ഉഴലുന്ന ആദിവാസികളെ സഹായിക്കുന്നതിനായി എന്തെല്ലാം ആശ്വാസനടപടികളാണ് കൈക്കൊണ്ടി ട്ടുളളത്;

(ബി) ഒരു നിശ്ചിത കാലയളവുവരെയുളള കടങ്ങള്‍ എഴുതിത്തളളുന്നതിനെക്കുറിച്ച് ആലോചിക്കുമോ;

(സി) ആദിവാസികള്‍ക്ക് കൂടുതല്‍ സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് ഉതകുന്ന രീതിയില്‍ ഒരു കടാശ്വാസ പദ്ധതിക്ക് രൂപം നല്‍കുമോ?

3848

അതിരപ്പിള്ളി പഞ്ചായത്തിലെ ആദിവാസി കോളനികളില്‍ വൈദ്യുതി

ശ്രീ. ബി. ഡി. ദേവസ്സി

() അതിരപ്പിള്ളി പഞ്ചായത്തിലെ വാച്ചുമരം, തവളക്കുഴിപ്പാറ, മുക്കംപുഴ, അടിച്ചില്‍തൊട്ടി, അരേക്കാപ്പ് തുടങ്ങിയ ആദിവാസി കോളനികളില്‍ നിലവിലുള്ള സൌരോര്‍ജ്ജ സംവിധാനം പലപ്പോഴും ഫലപ്രദമായി പ്രവര്‍ത്തിക്കാത്തതിനാല്‍ വൈദ്യുതി കൃത്യമായി ലഭിക്കാത്ത അവസ്ഥയാണുള്ളത് എന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) മേല്‍പ്പറഞ്ഞ ആദിവാസി കോളനികളിലെല്ലാം വൈദ്യുതി ലൈന്‍ വലിച്ച വൈദ്യുതി ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ;

(സി) വാച്ചുമരം ആദിവാസി കോളനി നിവാസികള്‍ക്ക് വീട് വയ്ക്കുന്നതിനും കൃഷി ചെയ്യുന്നതിനും സ്ഥലമില്ലാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; അവര്‍ക്കാവശ്യമായ ഭൂമി നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ ?

3849

ദേവികുളം നിയോജകമണ്ഡലത്തിലെ എസ്.ടി കുടുംബങ്ങള്‍ക്കുള്ള ഭവന നിര്‍മ്മാണം

ശ്രീ.എസ്.രാജേന്ദ്രന്‍

() ദേവികുളം നിയോജകമണ്ഡലത്തില്‍ ഭവനരഹിതരായ എത്ര എസ്.ടി.കടുംബങ്ങള്‍ ഉണ്ട് ; കോളനിതിരിച്ച് എണ്ണം വ്യക്തമാക്കുമോ ;

(ബി) നിലവില്‍ ഏതെല്ലാം എസ്.ടി.കോളനികളില്‍ ഭവനനിര്‍മ്മാണ പദ്ധതികള്‍ നടന്നുവരുന്നുണ്ട് ; എത്ര വീതം എന്ന് കോളനി തിരിച്ച് വ്യക്തമാക്കുമോ ;

(സി) ഏതെല്ലാം ഇംപ്ളിമെന്റിംഗ് ഏജന്‍സികളാണ് പ്രവര്‍ത്തികള്‍ ചെയ്യുന്നത് ; 5 വര്‍ഷത്തിലധികമായി പൂര്‍ത്തിയാകാത്ത പദ്ധതികള്‍ ഉണ്ടോ ; ഏത് ഏജന്‍സിയാണ് ചെയ്യുന്നത് ;

(ഡി) ഏജന്‍സികള്‍ക്ക് ഫണ്ട് ലഭ്യമല്ല എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ; എങ്കില്‍ പ്രസ്തുത പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിനാവശ്യമായ പണം നല്‍കുമോ ;

() പദ്ധതികള്‍ എന്ന് പൂര്‍ത്തിയാക്കി വീടുകള്‍ കൈമാറാന്‍ കഴിയും എന്ന് വ്യക്തമാക്കുമോ ?

3850

പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരെ അതിക്രമം

ശ്രീ. ബാബു എം. പാലിശ്ശേരി

() പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരെ അതിക്രമം നടന്നതായിട്ട് എടുത്തിട്ടുള്ള കേസ്സുകളില്‍ പലതിലും ശരിയായ തോതില്‍ അന്വേഷണം നടക്കാത്തതുമൂലം പ്രതികള്‍ രക്ഷപ്പെടുന്നതായുള്ള പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇത് പരിഹരിക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ് ?

3851

കൂമ്പാറ ട്രൈബല്‍ എല്‍.പി. സ്കൂളിന് കെട്ടിടം

ശ്രീ. സി. മോയിന്‍കുട്ടി

() തിരുവമ്പാടി നിയോജക മണ്ഡലത്തിലെ കൂമ്പാറ ട്രൈബല്‍ എല്‍. പി. സ്കൂളിന് കെട്ടിടം നിര്‍മ്മിക്കാന്‍ അനുമതിയും, ഫണ്ടും നല്‍കണമെന്ന ആവശ്യത്തിന്‍മേല്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ് ;

(ബി) ഇപ്പോള്‍ സ്കൂള്‍ പ്രവര്‍ത്തിച്ചു വരുന്ന കെട്ടിടം ജീര്‍ണ്ണാവസ്ഥയിലാണെന്ന് കണക്കിലെടുത്ത് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ അനുമതിയും ഫണ്ടും നല്‍കി കെട്ടിടം പണി പ്രാവര്‍ത്തികമാക്കാന്‍ നടപടി സ്വീകരിക്കുമോ ?

3852

നിബിഡവനങ്ങളില്‍ നിന്ന് ആദിവാസികളെ മാറ്റിപ്പാര്‍പ്പിക്കാന്‍ പദ്ധതികള്‍

ശ്രീ. ബെന്നി ബെഹനാന്‍

'' ഡൊമിനിക് പ്രസന്റേഷന്‍

'' സി.പി. മുഹമ്മദ്

'' അന്‍വര്‍ സാദത്ത്

() സംസ്ഥാനത്തെ നിബിഡവനങ്ങളില്‍ താമസിക്കുന്ന ആദിവാസികളെ മാറ്റിപാര്‍പ്പിക്കുന്നതിന് എന്തെങ്കിലും പദ്ധതികള്‍ മുമ്പിലുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(ബി) ഈ പദ്ധതിയ്ക്ക് കേന്ദ്ര സഹായം ലഭ്യമാണോ ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി) ഈ പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാം ?

3853

വംശനാശം നേരിടുന്ന പക്ഷിമൃഗാദികള്‍

ശ്രീമതി കെ.എസ്. സലീഖ

() വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഏതെല്ലാം മൃഗങ്ങളും പക്ഷികളും മൃഗശാലകളില്‍ സൂക്ഷിച്ചു വരുന്നുവെന്ന് അറിയിക്കുമോ ;

(ബി) ഇവ അന്യം നിന്ന് പോകാതിരിക്കാന്‍ മൃഗശാലാ അധികൃതര്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചി ട്ടുള്ളത് ?

BACK

Home 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.