UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

3335

പഞ്ചായത്തുകളുടെ സേവനങ്ങളും ഭരണവും മെച്ചപ്പെടുത്തുവാന്‍ നടപടി

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() പഞ്ചായത്തുകളുടെ സേവനങ്ങളും ഭരണവും മെച്ചപ്പെടുത്തുവാന്‍ എന്തെങ്കിലും പദ്ധതികള്‍ വിഭാവനം ചെയ്തിട്ടുണ്ടോ;

(ബി) പ്രസ്തുത പദ്ധതികൊണ്ട് എന്തൊക്കെ ഭരണപരമായ ഗുണങ്ങളാണ് പൊതുജനങ്ങള്‍ക്ക് ലഭ്യമാകാന്‍ പോകുന്നതെന്ന് വെളിപ്പെടുത്തുമോ;

(സി) ഇതിനായി എത്ര സാമ്പത്തിക ബാധ്യത സര്‍ക്കാരിനുണ്ടാകുമെന്ന് വെളിപ്പെടുത്തുമോ;

(ഡി) പ്രസ്തുത പദ്ധതികള്‍ക്കായുള്ള സാമ്പത്തിക ചെലവ് എങ്ങനെ കണ്ടെത്താനാണുദ്ദേശിക്കുന്നതെന്ന് വെളിപ്പെടുത്തുമോ;

() ഈ പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച് ഇതിനകം എന്തെല്ലാം നടപടിക്രമങ്ങളാണ് പൂര്‍ത്തീകരിച്ചതെന്ന് വിശദമാക്കുമോ?

3336

ഗ്രാമസഭകളില്‍ ജനപങ്കാളിത്തം

ശ്രീ. ബാബു എം. പാലിശ്ശേരി

() ഗ്രാമസഭകളില്‍ ജനപങ്കാളിത്തം ഉറപ്പുവരുത്തി ജനാഭിലാഷം പ്രതിഫലിപ്പിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തൊക്കെയാണ്:

(ബി) വിശദാംശം വ്യക്തമാക്കുമോ ?

3337

മാലിന്യ സംസ്കരണ പദ്ധതി

ശ്രീ.ജോസഫ് വാഴക്കന്‍

ശ്രീ.ബെന്നി ബെഹനാന്‍

ശ്രീ..റ്റി. ജോര്‍ജ്

ശ്രീ.ഹൈബി ഈഡന്‍

() മാലിന്യ വിമുക്ത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം :വിശദാംശങ്ങള്‍ എന്തെല്ലാം ;

(ബി) പഞ്ചായത്തുകളില്‍ മാലിന്യസംസ്കരണ പദ്ധതി എങ്ങനെ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം ; എവിടെയെല്ലാമാണ് ഇത് നടപ്പാക്കാനുദ്ദേശിക്കുന്നത് ;

(സി) വീടുകളിലെ മാലിന്യങ്ങള്‍ എങ്ങനെ സംസ്ക്കരി ക്കാനാണ് ഉദ്ദേശിച്ചിട്ടുള്ളത് ; വിശദാംശങ്ങള്‍ എന്തെല്ലാം ?

3338

സമഗ്ര മാലിന്യ വിമുക്ത പദ്ധതി

ശ്രീ. വി.റ്റി. ബല്‍റാം

ശ്രീ.പി.സി. വിഷ്ണുനാഥ്

ശ്രീ.അന്‍വര്‍ സാദത്ത്

ശ്രീ..സി. ബാലകൃഷ്ണന്‍

() സമഗ്ര മാലിന്യ വിമുക്ത പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദാംശങ്ങള്‍ എന്തൊക്കെയാണ്;

(ബി) പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിന് പഞ്ചായത്തുകള്‍ക്ക് എന്തെല്ലാം സഹായങ്ങളാണ് നല്‍കാന്‍ ഉദ്ദേശിക്കുന്നത്;

(സി) വീടുകളില്‍ ഉണ്ടാകുന്ന മാലിന്യം എങ്ങനെ കൈകാര്യം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(ഡി) പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിനായി സന്നദ്ധ സംഘടനകളുടെയും എന്‍.ജി.. കളുടെയും പങ്കാളിത്തം ഉറപ്പാക്കുമോ; വിശദാംശങ്ങള്‍ എന്തെല്ലാം?

3339

പഞ്ചായത്തുകളില്‍ മാലിന്യസംസ്ക്കരണ പ്ളാന്റ്

ശ്രീ. കെ.കെ. ജയചന്ദ്രന്‍

() ഇടുക്കി ജില്ലയില്‍ മാലിന്യ നിര്‍മ്മാര്‍ജനത്തിനായി എന്തെല്ലാം സംവിധാനങ്ങള്‍ആണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്;

(ബി) എല്ലാ പഞ്ചായത്തുകളിലും മാലിന്യ നിര്‍മ്മാജന പ്ളാന്റ് പ്രവര്‍ത്തിക്കുന്നുണ്ടോ;

(സി) മാലിന്യ നിര്‍മാര്‍ജ്ജന പ്ളാന്റുകള്‍ നിലവില്‍ ഇല്ലാത്ത പഞ്ചായത്തുകളുടെ പേരുകള്‍ ലഭ്യമാക്കാമോ;

(ഡി) മാലിന്യ സംസ്കരണ പ്ളാന്റുകള്‍ക്കായി ജില്ലയില്‍ ഇതുവരെ ചെലവഴിച്ച തുക എത്ര;

() എല്ലാ പഞ്ചായത്തിന് കീഴിലും മാലിന്യ സംസ്കരണ പ്ളാന്റ് തുടങ്ങുന്നതിനുള്ള നടപടി സ്വീകരിക്കുമോ;

(എഫ്) നിലവിലുള്ള പദ്ധതികള്‍ കാലാനുസൃതമായി പരിഷ്കരിക്കാന്‍ ഉദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?

3340

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍

ശ്രീ. രമേശ് ചെന്നിത്തല

ശ്രീ.വി.ഡി. സതീശന്‍

ശ്രീ..പി. അബ്ദുള്ളക്കുട്ടി

ശ്രീ.എം.. വാഹീദ്

() തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പദ്ധതികളുടെ അംഗീകാരത്തിനും, നിര്‍വ്വഹണത്തിനും മുന്‍ സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ വളരെയധികം കാലവിളംബം നേരിട്ടിരുന്നുവെന്ന വസ്തുത ഈ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പദ്ധതി അനുവദിക്കുന്നതിനും, പദ്ധതി തയ്യാറാക്കുന്നതിനും അംഗീകാരം നേടുന്നതിനും മറ്റും ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കാന്‍ വേണ്ടി പുതിയ ഏതെങ്കിലും നിര്‍ദ്ദേശം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ?

3341

.എം.എസ്. ഭവന നിര്‍മ്മാണ പദ്ധതി

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() .എം.എസ് ഭവനനിര്‍മ്മാണ പദ്ധതിയില്‍ ഭവനവായ്പയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് സ്വന്തം പേരില്‍ റേഷന്‍ കാര്‍ഡ് വേണമെന്ന നിര്‍ദ്ദേശം നിലവിലുണ്ടോ;

(ബി) സ്വന്തമായി വീടില്ലാത്തവരാണ് പ്രസ്തുത പദ്ധതിക്കര്‍ഹര്‍ എന്നിരിക്കെ അവര്‍ക്ക് സ്വാഭാവികമായും റേഷന്‍ കാര്‍ഡില്ലാത്ത കാര്യം പരിശോധിച്ചിട്ടുണ്ടോ;എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ;

(സി) എങ്കില്‍ പ്രസ്തുത നിര്‍ദ്ദേശം മൂലം അര്‍ഹരായ ഒട്ടേറെ പേര്‍ക്ക് പദ്ധതിയില്‍ നിന്ന് ഭവനവായ്പക്കപേക്ഷിക്കാന്‍ കഴിയാത്ത നിലവിലെ സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) എങ്കില്‍ ഇത് പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ എന്തൊക്കെനടപടികള്‍ കൈക്കൊളളും; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

3342

.എം.എസ്. ഭവന നിര്‍മ്മാണ പദ്ധതി

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

ശ്രീ.കെ. രാധാകൃഷ്ണന്‍

പ്രൊഫ. സി. രവീന്ദ്രനാഥ്

ശ്രീ. സി. കെ. സദാശിവന്‍

() .എം.എസ്. ഭവന നിര്‍മ്മാണ പദ്ധതി പ്രകാരം നിര്‍മ്മാണത്തിലിരിക്കുന്ന വീടുകള്‍ എത്ര;

(ബി) പ്രസ്തുത പദ്ധതിയുടെ പലിശ ഇനത്തില്‍ ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ നല്‍കേണ്ട തുക കൃത്യമായി നല്‍കുന്നുണ്ടോ?

3343

സാന്ത്വന പരിചരണനയം നടപ്പിലാക്കല്‍

ശ്രീ. പി. കെ. ബഷീര്‍

ശ്രീ.എം. പി. അബ്ദുസ്സമദ് സമദാനി

ശ്രീ.സി. മമ്മൂട്ടി

ശ്രീ.എന്‍. . നെല്ലിക്കുന്ന്

() ലോകത്ത് ആദ്യമായി സാന്ത്വന പരിചരണ നയം (പാലിയേറ്റീവ് കെയര്‍ പോളിസി) നടപ്പിലാക്കിയ സംസ്ഥാനമായ കേരളത്തില്‍ എത്ര തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഹോം കെയര്‍ സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്;

(ബി) സര്‍ക്കാര്‍ അനുമതിയും, മതിയായ ഫണ്ടും ലഭ്യമായിട്ടും മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പദ്ധതി നടപ്പിലാകാതെ പോയതിന്റെ കാരണം വിശദമാക്കുമോ;

(സി) പദ്ധതി എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കുമോ?

3344

കുടുംബശ്രീ വിജയാനുഭവസംഗമങ്ങള്‍

ശ്രീ.. ചന്ദ്രശേഖരന്‍

() സംസ്ഥാനത്ത് ആകെ എത്ര കുടുംബശ്രീ വിജയാനുഭവസംഗമങ്ങള്‍ ആണ് നടന്നതെന്ന് വ്യക്തമാക്കാമോ ;

(ബി) പ്രസ്തുത സംഗമങ്ങള്‍ നടത്തുന്നതിന്റെയും സംഗമ കേന്ദ്രങ്ങള്‍ തീരുമാനിക്കുന്നതിന്റെയും മാനദണ്ഡങ്ങള്‍ എന്താണെന്ന് വ്യക്തമാക്കാമോ ;

(സി) നിയോജകമണ്ഡലത്തിന്റൈയും വികസന ബ്ളോക്കിന്റെയും ആസ്ഥാനം പരിഗണിക്കാതെ മറ്റു കേന്ദ്രങ്ങളില്‍ സംഗമം നടത്തുവാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ ?

3345

കോക്ളിയര്‍ ഇംപ്ളാന്റേഷന്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

കോക്ളിയര്‍ ഇംപ്ളാന്റേഷനുളള ധനസഹായം പ്രഖ്യാപിച്ചുകൊണ്ട് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ?

3346

തെരുവ് പട്ടികളില്‍ നിന്ന് ആക്രമണം തടയുന്നതിന് നടപടി

ശ്രീ. വി. ശിവന്‍കുട്ടി

ശ്രീമതി പി. അയിഷാ പോറ്റി

ശ്രീ. ആര്‍. രാജേഷ്

ശ്രീ.കെ. വി. വിജയദാസ്

() തെരുവ് പട്ടികളില്‍ നിന്ന് ജനങ്ങള്‍ക്ക് ആക്രമണം നേരിടുന്നത് തടയുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ;

(ബി) ഈ വര്‍ഷം തലസ്ഥാന നഗരത്തില്‍ മാത്രം പട്ടികടിയേറ്റ് ചികിത്സ തേടേണ്ടി വന്നവരെത്രയെന്ന് വിശദമാക്കുമോ?

3347

ബ്ളോക്ക് പഞ്ചായത്ത് സ്ഥിരം ജീവനക്കാര്‍ക്ക് റ്റി./ഡിഎ

ശ്രീ. ജെയിംസ് മാത്യു

() ബ്ളോക്ക് പഞ്ചായത്തുകളിലെ സ്ഥിരം ജീവനക്കാരുടെ റ്റി./ഡി.എ ഇനത്തിലുള്ള ചെലവുകള്‍ ജനറല്‍ പര്‍പ്പസ് ഫണ്ടില്‍നിന്നും വഹിക്കണമെന്നുള്ള ഉത്തരവ് എന്നാണ് പുറത്തിറക്കിയത്;

(ബി) ആയത് റദ്ദ് ചെയ്ത് പിന്നീട് ഉത്തരവ് ഇറക്കിയിരുന്നോ;

(സി) എങ്കില്‍ എന്തുസാഹചര്യത്തിലാണ് മേല്‍ ഉത്തരവ് റദ്ദ് ചെയ്തത്;

(ഡി) ഇങ്ങനെ റദ്ദ് ചെയ്യുമ്പോള്‍ ഗ്രാമവികസന വകുപ്പില്‍ നിന്നും ഡ്രൈവര്‍മാര്‍ക്ക് റ്റി./ഡി.എ നല്കാനുള്ള മതിയായ തുക ബ്ളോക്ക് പഞ്ചായത്തുകള്‍ക്ക് അനുവദിച്ചു നല്കിയിരുന്നോ; ഏത് കാലയളവു വരെയുള്ള റ്റി./ഡി.എ പൂര്‍ണ്ണമായും കൊടുത്ത് തീര്‍ത്തിട്ടുണ്ട്;

() ബ്ളോക്ക് പഞ്ചായത്തുകള്‍ക്ക് ഈ ഇനത്തില്‍ തുച്ഛമായ അലോട്ട്മെന്റ് മാത്രമേ നല്കാനുള്ളൂ എന്ന വിഷയം കണക്കിലെടുത്ത് ഉത്തരവ് പുനസ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

3348

.കെ.എം. ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണം

ശ്രീ. കെ. കെ. ജയചന്ദ്രന്‍

() ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ ജീവനക്കാരുടെ ശമ്പളം പരിഷ്ക്കരിച്ച് നല്‍കിയിട്ട് എത്ര വര്‍ഷമായി ;

(ബി) സമാന സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളത്തേക്കാള്‍ കുറഞ്ഞ ശമ്പളമാണ് ഐ. കെ. എം. ജീവനക്കാര്‍ക്ക് ലഭിക്കുന്നത് എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) പുതിയ ശമ്പള പരിഷ്ക്കരണം നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണ് ; വിശദാംശങ്ങള്‍ നല്‍കാമോ ;

(ഡി) പുതിയ നിരക്കിലുള്ള ശമ്പളം എന്നു മുതല്‍ ലഭിച്ചു തുടങ്ങും ?

3349

മരാമത്ത് പണികള്‍ക്ക് പുതിയ നിരക്ക്

ശ്രീമതി കെ. കെ. ലതിക

() പഞ്ചായത്തിലെ മരാമത്ത് പണികള്‍ക്ക് കരാര്‍ നല്‍കുന്നതിന് പുതിയ നിരക്കുകള്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ടോ ;

(ബി) എങ്കില്‍ അതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ ?

3350

അനര്‍ഹര്‍ ആനുകൂല്യങ്ങള്‍ അനുഭവിച്ച് വരുന്നതിനെതിരെ നടപടി

ശ്രീ. മോന്‍സ് ജോസഫ്

ശ്രീ.റ്റി. യു. കുരുവിള

() പഞ്ചായത്തുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുവാന്‍ ഈ സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ ;

(ബി) പഞ്ചായത്തുകളുടെ പദ്ധതി പ്രവര്‍ത്തനങ്ങളില്‍ അര്‍ഹതയില്ലാത്തവര്‍ വ്യക്തിഗത ആനുകൂല്യങ്ങള്‍ അനുഭവിച്ച് വരുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) എങ്കില്‍ ഇതിനെതിരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ?

3351

ഫയല്‍ ട്രാക്കിംഗ് സംവിധാനം

ശ്രീ. .കെ. ശശീന്ദ്രന്‍

ശ്രീ. തോമസ് ചാണ്ടി

() ജില്ലാ പഞ്ചായത്തില്‍ ഫയല്‍ ട്രാക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് വെളിപ്പെടുത്താമോ;

(ബി) എല്ലാ ജില്ലാ പഞ്ചായത്തുകളിലും പ്രസ്തുത സംവിധാനം ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ;

(സി) എങ്കില്‍ ആദ്യഘട്ടത്തില്‍ ഏതെല്ലാം ജില്ലാ പഞ്ചായത്തുകളിലാണ് ഈ സംവിധാനം നടപ്പാക്കുന്നതെന്ന് വെളിപ്പെടുത്താമോ?

3352

കെട്ടിടനികുതി കുടിശ്ശിക തടയാന്‍ നടപടി

ശ്രീ.കെ. ദാസന്‍

ശ്രീ.കോലിയക്കോട് എന്‍.കൃഷ്ണന്‍ നായര്‍

ശ്രീ.രാജു എബ്രഹാം

ശ്രീ.എസ്. രാജേന്ദ്രന്‍

() സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സാമ്പത്തിക ഞെരുക്കത്തില്‍ കഴിയുമ്പോഴും, സ്വകാര്യ സംരംഭകരും വ്യക്തികളും മറ്റും നടത്തുന്ന സ്ഥാപനങ്ങള്‍ കെട്ടിടനികുതി വന്‍തോതില്‍ കുടിശ്ശിക വരുത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ;

(ബി) തിരുവനന്തപുരത്ത് ടെക്നോപാര്‍ക്കിലെ കെട്ടിടങ്ങളില്‍ നിന്നും കോടികള്‍ കുടിശ്ശിക വരുത്തിയ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ;

(സി) ഇത്തരം സ്ഥാപനങ്ങള്‍ വീഴ്ചവരുത്തുന്നത് തടയാന്‍ പ്രത്യേകമായ നടപടികള്‍ക്ക് തയ്യാറാകുമോ ?

3353

ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടെ ഓണറേറിയം

ശ്രീ. ബി. സത്യന്‍

ഗ്രാമ, ബ്ളോക്ക്, ജില്ലാ പഞ്ചായത്ത് ജനപ്രതിനിധികളുടെ പ്രതിമാസ ഓണറേറിയം ഇപ്പോള്‍ എത്ര രൂപ വീതമാണെന്ന് വ്യക്തമാക്കാമോ ?

3354

ക്ഷേമപെന്‍ഷന്‍ വിതരണത്തിലെ വീഴ്ച

ശ്രീ. എസ്. രാജേന്ദ്രന്‍

() കഴിഞ്ഞ ഓണക്കാലത്തിനുമുമ്പ് വിവിധ ക്ഷേമപെന്‍ഷനുകള്‍ വിതരണം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയ ഏതെങ്കിലും പഞ്ചായത്തുകള്‍ ദേവികുളം മണ്ഡലത്തിലുണ്ടോ;

(ബി) പെന്‍ഷനുകള്‍ ഓണത്തിനുമുമ്പു തന്നെ ഗുണഭോക്താക്കളുടെ കൈവശം എത്തുന്നുണ്ടോ എന്നു പരിശോധിക്കുന്നതിനു സംവിധാനമുണ്ടോ;

(സി) വീഴ്ച വരുത്തിയിട്ടുണ്ടെങ്കില്‍ ഇവര്‍ക്കെതിരെ എന്തു നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ ?

3355

ക്ഷേമപെന്‍ഷനുകള്‍ വിതരണം ചെയ്യാത്ത പഞ്ചായത്തിനെതിരെ നടപടി

ശ്രീ. പി. റ്റി. . റഹീം

() കോഴിക്കോട് ജില്ലയിലെ കൊടുവള്ളി ഗ്രാമ പഞ്ചായത്തില്‍ സര്‍ക്കാര്‍ അനുവദിച്ച ക്ഷേമ പെന്‍ഷനുകള്‍ കഴിഞ്ഞ ഓണക്കാലത്ത് നല്‍കിയിട്ടുണ്ടോ ;

(ബി) ഇല്ല എങ്കില്‍ അതിന്റെ കാരണം വ്യക്തമാക്കാമോ ;

(സി) ഈ പഞ്ചായത്ത് ഭരിക്കുന്നത് ഏത് കക്ഷിയാണ് ;

(ഡി) സര്‍ക്കാര്‍ നല്‍കിയ പണം ഗുണഭോക്താക്കള്‍ക്ക് നല്‍കാത്ത പഞ്ചായത്തിനെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത് ?

3356

വിവിധ ക്ഷേമപെന്‍ഷനുകള്‍

ശ്രീ. വി. ചെന്താമരാക്ഷന്‍

() പഞ്ചായത്തുകളില്‍ ലഭിക്കുന്ന വിവിധ ക്ഷേമ പെന്‍ഷനുകളുടെ അപേക്ഷകള്‍ പാസാക്കുന്നതിന് സര്‍ക്കാര്‍ സമയപരിധി നിശ്ചയിച്ചിട്ടുണ്ടോ;

(ബി) ഏതെല്ലാം ക്ഷേമപെന്‍ഷനുകള്‍ക്കാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് ആവശ്യമുള്ളത് എന്ന് വ്യക്തമാക്കുമോ;

(സി) അന്വേഷണ റിപ്പോര്‍ട്ട് യഥാസമയം ലഭിക്കാത്തത് കൊണ്ട് ഉണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് എന്ത് നിര്‍ദ്ദേശമാണ് സര്‍ക്കാര്‍ പഞ്ചായത്തുകള്‍ക്ക് നല്‍കിയിട്ടുള്ളത്?

3357

കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ വിതരണം

ശ്രീ. വി.എസ്. സുനില്‍കുമാര്‍

() കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ ഓണത്തിനു മുമ്പ് വിതരണം ചെയ്യാത്ത എത്ര തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുണ്ട് ;

(ബി) വിതരണം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയ സെക്രട്ടറിമാര്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടു ള്ളത് ?

3358

തദ്ദേശ സ്വയംഭരണ സര്‍വ്വീസ്

ശ്രീ. . പി. ജയരാജന്‍

ശ്രീ.എം. ഹംസ

ശ്രീ.ആര്‍. രാജേഷ്

ശ്രീ.ബി. സത്യന്‍

() തദ്ദേശ സ്വയംഭരണ സര്‍വ്വീസ് രൂപീകരണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ് ;

(ബി) അധികാര വികേന്ദ്രീകരണത്തിന് സുപ്രധാന പങ്ക് വഹിക്കുന്ന ഘടകമാണിതെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) മുന്‍ സര്‍ക്കാര്‍ ഇത് സംബന്ധിച്ച് പുറപ്പെടുവിച്ച ഉത്തരവുകളുടെ അടിസ്ഥാനത്തിലുള്ള നടപടികളുടെ ഇപ്പോഴത്തെ അവസ്ഥയെന്താണ് ?

3359

എല്ലാ പഞ്ചായത്തുകളും കമ്പ്യൂട്ടര്‍വല്‍ക്കരിക്കാന്‍ നടപടി

ശ്രീ.പി.സി.ജോര്‍ജ്

ശ്രീ. തോമസ് ഉണ്ണിയാടന്‍

ശ്രീ.റോഷി അഗസ്റിന്‍

() തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ കമ്പ്യൂട്ടര്‍വല്‍ക്കരണം ഏത് ഘട്ടംവരെയായി ;

(ബി) ഇതിനോടകം എത്ര പഞ്ചായത്തുകളില്‍ കമ്പ്യൂട്ടറിന്റെ സേവനം ലഭ്യമായി തുടങ്ങി ; വ്യക്തമാക്കുമോ ;

(സി) കമ്പ്യൂട്ടറിന്റെ സേവനം സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും സമയബന്ധിതമായി ലഭ്യമാക്കാന്‍ നടപടി സ്വീകരിയ്ക്കുമോ ?

3360

ഒഴിവുകള്‍ നികത്താന്‍ നടപടി

ശ്രീ. കെ. എന്‍. . ഖാദര്‍

() സംസ്ഥാനത്തെ ജില്ലാ പഞ്ചായത്തുകളില്‍ ഡെപ്യൂട്ടേഷന്‍ വഴി നികത്തപ്പെടേണ്ട കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റന്റുമാരുടെ എത്ര ഒഴിവുകള്‍ ഉണ്ട്; ഏതൊക്കെ ജില്ലകളില്‍;

(ബി) ഒഴിവുള്ള സി. . തസ്തികകളില്‍ ദിവസവേതനത്തിന് ആളെ നിയമിച്ചിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം ജില്ലകളിലാണെന്നും അവരുടെ യോഗ്യത എന്താണെന്നും വ്യക്തമാക്കുമോ;

(സി) ഒഴിവുകള്‍ ഡെപ്യൂട്ടേഷന്‍ വഴി നികത്താന്‍ നടപടി സ്വീകരിക്കുമോ?

3361 

ഖരമാലിന്യ സംസ്കരണത്തിന് സമഗ്രമായ പദ്ധതി

ശ്രീ. എളമരം കരീം

() പഞ്ചായത്തുകളില്‍ ഖരമാലിന്യ സംസ്കരണത്തിന് സമഗ്രമായ പദ്ധതികള്‍ നടപ്പാക്കാന്‍ ഉദ്ദേശമുണ്ടോ ;

(ബി) എങ്കില്‍ വിശദാംശം വെളിപ്പെടുത്താമോ ;

(സി) മാലിന്യ സംസ്കരണം എന്ന നിലയില്‍ പ്രവര്‍ത്തനത്തില്‍ മുന്‍ഗണന നിശ്ചയിക്കാമോ ?

3362

വികലാംഗര്‍ക്ക് തദ്ദേശസ്വയം ഭരണത്തില്‍ പങ്കാളിത്വം

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ പദ്ധതി രൂപീകരണത്തിലും നിര്‍വ്വഹണത്തിലും ഗുണഭോക്താക്കളുടെ പങ്കാളിത്തം പ്രധാനമായും ഉറപ്പാക്കുന്നതില്‍ ഒരു ഘടകം ഗ്രാമ സഭകളാണോ എന്ന് വ്യക്തമാക്കുമോ;

(ബി) എങ്കില്‍ വികലാംഗര്‍ക്ക് വേണ്ടിയുള്ള സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ക്ക് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ രൂപം നല്‍കുമ്പോള്‍ വികലാംഗരുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ പൊതുസഭ വിളിച്ചു കൂട്ടണമെന്ന് നിര്‍ദ്ദേശമുണ്ടോ ;

(സി) എങ്കില്‍ മിക്ക തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളും പ്രസ്തുത സര്‍ക്കാര്‍ ഉത്തരവ് ഗൌരവമായി എടുക്കാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി) എങ്കില്‍ ഇത് ശാരീരക-മാനസിക വെല്ലുവിളികള്‍ നേരിടുന്നവരോടുള്ള വിവേചനവും പദ്ധതി രൂപീകരണത്തിലും നിര്‍വ്വഹണത്തിലും പങ്കാളികളാകാനുള്ള അവരുടെ അവകാശനിഷേധവുമായി കാണുമോ ;

() എങ്കില്‍ ഈ നിര്‍ദ്ദേശം നടപ്പാക്കാന്‍ വിമൂഖത കാണിക്കുന്ന പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കെതിരെ നടപടി സ്വീകരിക്കുമോ ;

(എഫ്) കൂടാതെ ഇതില്‍ വീഴ്ച വരുത്തുന്ന തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ ഡി.പി.സി. ക്ക് അംഗീകാരം നല്‍കാതിരിക്കുന്നകാര്യം സര്‍ക്കാര്‍ പരിഗണിക്കുമോ ;

(ജി) അതുവഴി ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പദ്ധതി രൂപീകരണത്തിലും നിര്‍വ്വഹണത്തിലും പങ്കാളിത്തം ഉറപ്പുവരുത്തുമോ ?

3363

. എം. എസ്. ഭവന പദ്ധതി

ശ്രീ.രാജു എബ്രഹാം

() കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഭൂരഹിത- ഭവന രഹിത ആളുകള്‍ക്കായി നടപ്പാക്കിയ ഇ.എം.എസ്.ഭവന പദ്ധതി പ്രകാരം എത്രയാളുകള്‍ക്കാണ് വീട് ലഭിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ ; ഇതിനായി തയ്യാറാക്കിയ ലിസ്റിലെ എത്രയാളുകള്‍ക്കാണ് ഓരോ പഞ്ചായത്തിലും ഇനിയും ഈ ആനുകൂല്യം നല്‍കാന്‍ കഴിയാത്തത് എന്ന് വ്യക്തമാക്കാമോ ;

(ബി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇത്തരമാളുകള്‍ക്ക് ഭൂമിയും വീടും നല്‍കുന്നതിനായി ഏതെങ്കിലും പുതിയ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടോ ; എങ്കില്‍ എന്നുമുതല്‍ ഇത് നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത് ; പദ്ധതി നടപ്പിലാക്കുന്നത് എങ്ങനെ ; വിശദമാക്കാമോ ?

3364

.എം.എസ്. പാര്‍പ്പിട പദ്ധതിയ്ക്കുള്ള വായ്പാ വിതരണ നടപടികള്‍

ശ്രീ. കെ. രാധാകൃഷ്ണന്‍

() കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഗ്രാമപഞ്ചായത്തുകള്‍ സഹകരണ ബാങ്കുകള്‍ വഴി നടപ്പിലാക്കിയ .എം.എസ്. പാര്‍പ്പിട പദ്ധതിക്കുളള വായ്പാ വിതരണ നടപടികള്‍ നിറുത്തലാക്കിയിട്ടുണ്ടോ;

(ബി) എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(സി) ഗ്രാമപഞ്ചായത്തുകള്‍ ആസൂത്രണം ചെയ്തിട്ടുളള ഭവനനിര്‍മ്മാണപദ്ധതി പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ?

3365

ക്ഷീര സാഗര പദ്ധതി

ശ്രീ.കോലിയക്കോട് എന്‍.കൃഷ്ണന്‍ നായര്‍

() കുടുംബശ്രീ വഴി ക്ഷീരസാഗര പദ്ധതി ആദ്യമായി നടപ്പിലാക്കിയത് എപ്പോഴാണ് ; ഈ വര്‍ഷം എത്ര പുതിയ യൂണിറ്റുകള്‍ ആരംഭിക്കും ; ഇപ്പോള്‍ എത്ര യൂണിറ്റുകള്‍ ഉണ്ട് ;

(ബി) ക്ഷീര സാഗര പദ്ധതി നടപ്പിലാക്കാന്‍ കുടുംബശ്രീയ്ക്ക് സര്‍ക്കാര്‍ ഈ വര്‍ഷം എന്തു തുക പുതുതായി അനുവദിക്കുകയുണ്ടായി ; തന്നാണ്ടിലെ ബഡ്ജറ്റില്‍ ഈ പദ്ധതിയ്ക്ക് തുക വകയിരുത്തിയിട്ടുണ്ടോ ; എങ്കില്‍ എത്ര ;

(സി) 2011 സെപ്റ്റംബര്‍ 3 ന് ഈ പദ്ധതിയെക്കുറിച്ച് മാധ്യമങ്ങളില്‍ പരസ്യം നല്കിയ ഇനത്തില്‍ പഞ്ചായത്ത്, സാമൂഹ്യക്ഷേമ, ഇന്‍ഫര്‍മേഷന്‍ വകുപ്പുകള്‍ക്ക് എന്ത് തുക ചെലവ് വരും ?

3366

തദ്ദേശസ്വയംഭരണ ട്രൈബ്യൂണലുകള്‍

ശ്രീ. എം. ചന്ദ്രന്‍

() തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായുള്ള ട്രൈബ്യൂണലിന്റെ ഓഫീസില്‍ എത്ര ജീവനക്കാരുടെ ഒഴിവുകളാണ് ഇപ്പോള്‍ നിലവിലുള്ളത്;

(ബി) ഈ ഒഴിവുകള്‍ നികത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

(സി) ഏതു മാര്‍ഗ്ഗത്തിലൂടെയാണ് ഈ ഓഫീസിലുള്ള ഒഴിവുകളിലേക്കു നിയമനം നടത്തുന്നതെന്നു വ്യക്തമാക്കാമോ ?

(ഡി) ഈ ഓഫീസിലേക്കുള്ള നിയമനം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ജുഡീഷ്യറിയില്‍ നിന്നും മാത്രമായി പരിമിതപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ ?

3367

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ നടപടി

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

() തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ ;

(ബി) ഗ്രാമപഞ്ചായത്തുകളിലെ ജോലിഭാരം കുറയ്ക്കുന്നതിനും മെച്ചപ്പെട്ട സേവനം ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനുമായി ആവിഷ്ക്കരിക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ ;

(സി) -ഗവേണന്‍സ് സമ്പ്രദായം പഞ്ചായത്തുകളില്‍ നടപ്പിലാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?

3368

പേവിഷബാധ ഒഴിവാക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍

ശ്രീ. വി. ശശി

() സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ പേപ്പട്ടിയുടെ കടിയേറ്റ് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍ ചികില്‍സ തേടിയിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) അലഞ്ഞുതിരിഞ്ഞ് നടക്കുന്ന നായ്ക്കളുടെ എണ്ണം വര്‍ദ്ധിക്കുകയും പേപ്പട്ടിയുടെ ശല്യം മനുഷ്യര്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും ഭീഷണിയായി തീരുകയും ചെയ്ത സാഹചര്യത്തില്‍ പേവിഷബാധ ഒഴിവാക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;

(സി) 1994 ലെ കേരളാ പഞ്ചായത്ത് രാജ് ആക്ടിലെയും കേരളാ മുനിസിപ്പല്‍ ആക്ടിലേയും ബന്ധപ്പെട്ട വകുപ്പുകള്‍ അലഞ്ഞ്തിരിഞ്ഞ് നടക്കുന്ന നായ്ക്കളെ നശിപ്പിക്കുന്നതിന് പര്യാപ്തമാണോ ; എങ്കില്‍ പ്രസ്തുത വകുപ്പ് അനുസരിച്ച് എന്തൊക്കെ പരിപാടികളാണ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് നടപ്പിലാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത് ; ഈ പരിപാടികള്‍ നടപ്പിലാക്കാന്‍ തടസ്സമുണ്ടെങ്കില്‍ അത് ഒഴിവാക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാമോ ;

(ഡി) പേവിഷബാധയ്ക്ക് എതിരെ നടത്തുന്ന കുത്തിവെയ്പ്പിനുള്ള മരുന്ന് എല്ലാ പ്രാഥമികാ രോഗ്യ കേന്ദ്രങ്ങള്‍ വഴി സൌജന്യമായി നല്‍കുവാന്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുമോ?

3369

വീട്ടുകരം പുതുക്കി നിശ്ചയിക്കുന്നതിന് നടപടി

ശ്രീ. പി. സി. വിഷ്ണുനാഥ്

() ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തില്‍ ചെറിയനാട് പഞ്ചായത്തില്‍ തുരുത്തിമേല്‍ വാര്‍ഡില്‍ ചിറമേല്‍ വീട്ടില്‍ സി.. തോമസ് പുതിയതായി നിര്‍മ്മിച്ച വീടിന് എത്ര രൂപയാണ് വീട്ടുകരമായി തിട്ടപ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി) ഈ വീടിന്റെ വിസ്തീര്‍ണ്ണം എത്രയെന്ന് വിശദമാക്കുമോ;

(സി) നിലവിലുള്ള വ്യവസ്ഥ അനുസരിച്ച് ഈ വീടിന് എത്ര രൂപയാണ് യഥാര്‍ത്ഥത്തില്‍ കരം ചുമത്തേണ്ടത് എന്ന് വ്യക്തമാക്കുമോ;

(ഡി) ഈ വീടിന്റെ കരം ആഡംബര ഇനത്തില്‍ പ്പെടുത്തി നിശ്ചയിക്കുവാന്‍ ഉണ്ടായ സാഹചര്യമെന്തെന്ന് വെളിപ്പെടുത്തുമോ

3370

മാലിന്യ സംസ്കരണത്തിന് നടപടി

ശ്രീ. റ്റി.വി. രാജേഷ്

() പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ പഞ്ചായത്തുകളിലെ മാലിന്യസംസ്കരണത്തിന് എന്തൊക്കെ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്;

(ബി) മാലിന്യസംസ്കരണത്തിന് ഓരോ പഞ്ചായത്തിനും പ്രത്യേക ഫണ്ട് അനുവദിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ഫണ്ട് അനുവദിക്കാനുള്ള നടപടി സ്വീകരിക്കുമോ?

BACK

Home 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.