UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

3416

തേക്കു പ്ളാന്റേഷനുകള്‍

ശ്രീ. വി. പി. സജീന്ദ്രന്‍

() തേക്കുകൂപ്പ് വെട്ടും പ്ളാന്റേഷനിലെ ഇടവെട്ടും നിലച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ പ്രസ്തുത പ്രശ്നപരിഹാരത്തിനായി സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;

(സി) കൂലിയും മറ്റ് ആനുകൂല്യങ്ങളും കാലോചിതമായി പരിഷ്ക്കരിക്കുന്നതിനും പൊതുവിപണിയില്‍ തേക്കും തടി എത്തിക്കുന്നതിനുമുള്ള നടപടി സ്വീകരി ക്കുമോ ?

3417

പഴക്കം ചെന്ന തേക്കു മരങ്ങളുടെ വിപണനം

ശ്രീ. വി.പി. സജീന്ദ്രന്‍

() തേക്ക് പ്ളാന്റേഷനുകളില്‍ എത്ര കോടി രൂപയുടെ തേക്കുമരങ്ങളാണ് വെട്ടുവാനുള്ളതെന്ന് വ്യക്തമാക്കാമോ;

(ബി) പഴക്കം ചെന്ന തേക്കുമരങ്ങള്‍ വിപണനം നടത്തി തുക ഖജനാവിലെത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;

(സി) വനം വകുപ്പില്‍ ഫോറസ്റ് കണ്‍സര്‍വേറ്റര്‍മാര്‍ ആവശ്യത്തിനുണ്ടെങ്കിലും വനവല്‍ക്കരണം പ്രോത്സാഹിപ്പിക്കാന്‍ ഫലപ്രദമായ നടപടി സ്വീകരിക്കുന്നില്ല എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ വനവല്‍ക്കരണത്തിനായി സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ?

3418

വനമേഖലയില്‍ ഔഷധസസ്യങ്ങള്‍ വച്ചുപിടിപ്പിക്കുന്നതിന് നടപടി

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

() വനമേഖലയില്‍ ഔഷധസസ്യങ്ങള്‍ വച്ചുപിടിപ്പിക്കുന്നതിനായി നാഷണല്‍ മെഡിസിനല്‍ പ്ളാന്റ്സ് ബോര്‍ഡിന്റെ സാമ്പത്തിക സഹായമുള്ള എത്ര പ്രോജക്ടുകളാണ് നിലവിലുളളതെന്ന് വ്യക്തമാക്കുമോ; അവ എവിടെയെല്ലാമാണ്;

(ബി) പ്രസ്തുത പ്രോജക്ടിനായി എന്തു തുക സംസ്ഥാനത്തിന് ലഭിച്ചുവെന്നും എന്തു തുക ചെലവഴിച്ചുവെന്നും വ്യക്തമാക്കുമോ;

(സി) മറ്റ് വനാതിര്‍ത്തികളിലേയ്ക്ക് പ്രോജക്ട് വ്യാപിപ്പിക്കുന്നതിനായി നടപടി സ്വീകരിക്കുമോയെന്നു വ്യക്തമാക്കുമോ?

3419

ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് വനംവകുപ്പിന്റെ സാമ്പത്തിക സഹായം

ശ്രീ. പി.സി. വിഷ്ണുനാഥ്

ശ്രീ.ജോസഫ് വാഴക്കന്‍

ശ്രീ. ലൂഡി ലൂയിസ്

ശ്രീ. എം.പി. വിന്‍സെന്റ്

() ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് വനം വന്യജീവി വകുപ്പ് പണം നല്‍കുന്നുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(ബി) ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കൈപ്പറ്റുന്നവര്‍ പ്രബന്ധങ്ങള്‍ തയ്യാറാക്കി യഥാസമയത്ത് വകുപ്പിന് നല്‍കാറുണ്ടോ;

(സി) ഇല്ലെങ്കില്‍ ഇവര്‍ക്കെതിരെ എന്തുനടപടികളാണ് കൈക്കൊണ്ടുവരുന്നത്;

(ഡി) പ്രബന്ധങ്ങള്‍ യഥാസമയം നല്‍കാതിരിക്കുന്ന സാഹചര്യങ്ങള്‍ നിലവിലുണ്ടോ; എങ്കില്‍ ഇതിനെതിരെ അന്വേഷണം നടത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം; അന്വേഷണ റിപ്പോര്‍ട്ട് മേശപ്പുറത്തു വയ്ക്കുമോ;

() ആരൊക്കെയാണ് യഥാസമയം പ്രബന്ധങ്ങള്‍ നല്‍കാതിരുന്നതെന്ന് വ്യക്തമാക്കുമോ?

3420

സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രകൃതി പഠനക്ളാസ്സുകള്‍

ശ്രീ. ആര്‍. രാജേഷ്

() വന്യജീവി സങ്കേതങ്ങളിലും ദേശീയോദ്യാനങ്ങളിലും സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രകൃതി പഠനക്ളാസ്സുകള്‍ നടത്തുന്നുണ്ടോ;

(ബി) പ്രസ്തുത ക്യാമ്പിലെത്തുന്ന കുട്ടികള്‍ക്ക് എന്തെല്ലാം സൌകര്യങ്ങളാണ് ഒരുക്കിക്കൊടുക്കുന്നത്;

(സി) പ്രസ്തുത ക്യാമ്പില്‍ പങ്കെടുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാം;

(ഡി) നിര്‍ദ്ധനരായ രക്ഷിതാക്കളുടെ കുട്ടികള്‍ക്ക് പ്രകൃതിപഠന ക്യാമ്പുകളില്‍ പങ്കെടുക്കുന്നതിനുള്ള സാമ്പത്തിക സഹായം നല്‍കാന്‍ നടപടി സ്വീകരിക്കുമോ?

3421

സ്വകാര്യ ഭൂമിയില്‍ മരങ്ങള്‍ വച്ചു പിടിപ്പിക്കല്‍

ശ്രീ. സി.പി. മുഹമ്മദ്

ശ്രീ.വി. ഡി. സതീശന്‍

ശ്രീ. വര്‍ക്കല കഹാര്‍

ശ്രീ. റ്റി. എന്‍. പ്രതാപന്‍

() ഉപയോഗയോഗ്യമായ തടിയുടെ ലഭ്യതയില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് നടപ്പാക്കാനുദ്ദേശിക്കുന്നത് ;

(ബി) സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍ മരം നട്ടു പിടിപ്പിക്കുന്നതിനുള്ള പദ്ധതി ആസൂത്രണം ചെയ്ത് നടപ്പാക്കുമോ ;

(സി) ഇങ്ങനെ നട്ടു പിടിപ്പിക്കുന്ന മരങ്ങള്‍ അവര്‍ക്ക് തന്നെ വെട്ടിയെടുക്കുവാന്‍ അനുമതി നല്‍കുമോ ?

3422

ഇടുക്കി ജില്ലയിലെ വനഭൂമി കയ്യേറ്റങ്ങള്‍

ശ്രീ. കെ. കെ. ജയചന്ദ്രന്‍

ശ്രീ.എസ്. രാജേന്ദ്രന്‍

ശ്രീ. ബി. ഡി. ദേവസ്സി

ശ്രീ.കെ. കുഞ്ഞമ്മത് മാസ്റര്‍

() റവന്യൂഭൂമിയില്‍ നിന്ന് വനഭൂമി വേര്‍തിരിക്കുന്നതിനുള്ള നടപടികളുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) ഇടുക്കിയില്‍ വനഭൂമിയില്‍ താമസിച്ചുവരുന്ന ആദിവാസികുടുംബങ്ങള്‍ എത്രയാണ്; ഇവരെ പുനരധിവസിപ്പിക്കാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്;

(സി) ഇടുക്കി ജില്ലയില്‍ കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ വനഭൂമി കയ്യേറ്റങ്ങള്‍ നടന്നിട്ടുണ്ടോ; എങ്കില്‍ എത്ര ഏക്കര്‍; വ്യക്തമാക്കുമോ;

(ഡി) മുന്‍ സര്‍ക്കാര്‍ പുതുതായി പ്രഖ്യാപിച്ച വനഭൂമി എത്രയായിരുന്നു?

3423

.എഫ്.എല്‍ ആക്ട് പ്രകാരം ഭൂമി ഏറ്റെടുക്കല്‍

ശ്രീമതി ഇ. എസ്. ബിജിമോള്‍

() .എഫ്.എല്‍. ആക്ട് പ്രകാരം സംസ്ഥാനത്ത് ഏറ്റെടുത്ത ഭൂമി എത്ര ; ഏതെല്ലാം വ്യക്തികളില്‍ നിന്ന് എത്ര ഭൂമി ഏറ്റെടുത്തു ; ജില്ല തിരിച്ചുള്ള കണക്കുകള്‍ വ്യക്തമാക്കാമോ ;

(ബി) ഏറ്റെടുത്ത ഭൂമിയ്ക്കുള്ള കോമ്പന്‍സേഷന്‍ ആര്‍ക്കെല്ലാം നല്കുവാനുണ്ട് ; എത്ര തുകയെന്ന് വ്യക്തമാക്കാമോ ;

(സി) ഏതൊക്കെ ജില്ലകളില്‍ എത്ര ഭൂമി ഏറ്റെടുക്കുവാനുണ്ട്, വ്യക്തമാക്കുമോ ?

3424

പാമ്പുകടിയേല്‍ക്കുന്നവര്‍ക്ക് ചികിത്സാ സഹായം

ശ്രീ. . ചന്ദ്രശേഖരന്‍

() പാമ്പുകടിയേല്‍ക്കുന്നവര്‍ക്ക് ചികിത്സാ സഹായം നല്‍കുന്ന പദ്ധതി എന്നാണ് ആരംഭിച്ചത്;

(ബി) പദ്ധതിയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;

(സി) ഈ പദ്ധതിയനുസരിച്ച് ഇതുവരെ എത്രപേര്‍ക്ക്, എത്ര രൂപാവീതം സഹായം നല്‍കിയിട്ടുണ്ട് ;

(ഡി) ചികിത്സാ സഹായം വര്‍ദ്ധിപ്പിക്കുവാനും നടപടിക്രമങ്ങള്‍ ലളിതമാക്കുവാനും നടപടി സ്വീകരിക്കുമോ?

3425

റോഡുവികസനത്തിനായി മരം മുറിച്ചുമാറ്റല്‍

ശ്രീമതി കെ. കെ. ലതിക

() റോഡുവികസനത്തിനുവേണ്ടി മരങ്ങള്‍ മുറിച്ചുമാറ്റുവാന്‍ വനം വകുപ്പിന്റെ അനുമതി ആവശ്യമാണോ;

(ബി) എങ്കില്‍ ഇതിന് എന്തെല്ലാം മാനദണ്ഡങ്ങളാണ് പാലിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

3426

ആദിവാസികള്‍ക്കു കൈവശാവകാശ വിതരണം

ശ്രീ. . സി. ബാലകൃഷ്ണന്‍

() 2006 ലെ വനാവകാശ നിയമപ്രകാരം സംസ്ഥാനത്തെ മുഴുവന്‍ ആദിവാസികള്‍ക്കും കൈവശാവകാശ വിതരണം പൂര്‍ത്തീകരിച്ചിട്ടുണ്ടോ;

(ബി) പ്രസ്തുത നിയമപ്രകാരം ആദിവാസികളുടെ പൊതു ആവശ്യങ്ങള്‍ക്കുള്ള സ്ഥലം എഫ്.ആര്‍.സി.കള്‍ക്ക് വിട്ടുകൊടുക്കാത്തതിന്റെ കാരണമെന്തെന്ന് വ്യക്തമാക്കുമോ;

(സി) വനാവകാശ നിയമപ്രകാരം കൈവശരേഖ ലഭിച്ച സ്ഥലങ്ങളില്‍ വൈദ്യുതി ലൈന്‍ സ്ഥാപിക്കുന്നതിനും റോഡ് പണിയുന്നതിനും വനം വകുപ്പ് തടസ്സം നില്‍ക്കുന്നതിന്റെ കാരണമെന്തെന്ന് വ്യക്തമാക്കുമോ;

(ഡി) ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ആദിവാസികള്‍ക്കെതിരേ എടുത്ത കേസുകളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ?

3427

ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിന്റെ മുന്നിലെ മരം മുറിച്ചുമാറ്റുന്ന നടപടി

ശ്രീ. ജി. സുധാകരന്‍

() സൌന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിന്റെ മുന്‍വശത്തെ മരം മുറിച്ചുമാറ്റുന്നതിന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വില നിശ്ചയിച്ചു നല്‍കാത്തതിനാല്‍ തടസ്സം നേരിടുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇക്കാര്യം ചൂണ്ടിക്കാട്ടി അമ്പലപ്പുഴ എം.എല്‍.. നല്‍കിയ കത്ത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അതിന്‍മേല്‍ സ്വീകരിച്ച നടപടി വ്യക്തമാക്കുമോ ?

3428

പറമ്പിക്കുളത്തെ ആദിവാസികള്‍ക്ക് വനാവകാശ നിയമ പ്രകാരം ഭൂമി നല്‍കാന്‍ നടപടി

ശ്രീ.വി. ചെന്താമരാക്ഷന്‍

() നെന്മാറ മണ്ഡലത്തിലെ പറമ്പിക്കുളത്ത് വിവിധ കോളനികളിലായി താമസിക്കുന്ന ആദിവാസികള്‍ക്ക് വനാവകാശ നിയമപ്രകാരം സ്ഥലം അനുവദിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) എങ്കില്‍ എന്തെല്ലാം നടപടികളാണ് ഇതിനായി സ്വീകരിച്ചിട്ടുളളത് എന്ന് വ്യക്തമാക്കുമോ ?

3429

തട്ടേക്കാട് പക്ഷിസങ്കേതത്തിന്റെ വികസനം

ശ്രീ. റ്റി.യു കുരുവിള

ശ്രീ. മോന്‍സ് ജോസഫ്

() എറണാകുളം ജില്ലയിലെ തട്ടേക്കാട് പക്ഷി സങ്കേതത്തില്‍ വിദേശികളായ ടൂറിസ്റുകളെ പ്രവേശിപ്പിക്കുന്നതില്‍ ഏതെങ്കിലും തരത്തിലുള്ള വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;

(ബി) പ്രസ്തുത പക്ഷി സങ്കേതത്തിന്റെയും മൃഗശാലയുടെയും പുരോഗതിക്കും സംരക്ഷണത്തിനുമായി എന്തെങ്കിലും പുതിയ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയത് വ്യക്തമാക്കാമോ;

(സി) ഈ പക്ഷി സങ്കേതത്തിലേക്ക് കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ?

3430

പറമ്പിക്കുളത്തെ വന്യമൃഗസംരക്ഷണ സര്‍വ്വേ

ശ്രീ. വി. ചെന്താമരാക്ഷന്‍

() പറമ്പിക്കുളത്തെ വന്യമൃഗങ്ങളുടെ സര്‍വ്വേ അവസാനമായി നടത്തിയത് എന്നാണെന്ന് വ്യക്തമാക്കുമോ;

(ബി) അതു സംബന്ധിച്ച വിശദമായ കണക്ക് ലഭ്യമാക്കുമോ?

3431

കണ്ണൂര്‍ പ്രാപ്പൊയില്‍- ചൂരപ്പടവ്-ചട്ടിവയല്‍ റോഡ്

ശ്രീ. സി. കൃഷ്ണന്‍

() കണ്ണൂര്‍ ജില്ലയില്‍ ചെറുപുഴ ഗ്രാമപഞ്ചായത്തിലെ ഫോറസ്റ് റോഡായ "പ്രാപ്പൊയില്‍ -ചൂരപ്പടവ്- ചട്ടിവയല്‍'' റോഡ് നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശം പരിഗണനയിലുണ്ടോ;

(ബി) എങ്കില്‍ അതിന്റെ നടപടി ഏതു ഘട്ടത്തിലാണ് എന്ന് വിശദമാക്കാമോ?

3432

കാട്ടുപന്നികള്‍ വരുത്തുന്ന കൃഷി നാശത്തിന് പരിഹാരം

ശ്രീ.കെ. കുഞ്ഞിരാമന്‍ (ഉദുമ)

() സംസ്ഥാനത്ത് കാട്ടുപന്നികളുടെ ക്രമാതീതമായ വംശവര്‍ദ്ധനവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) അവ വനാതിര്‍ത്തി വില്ലേജുകളിലെ കൃഷിക്കാര്‍ക്ക് വ്യാപകമായ തോതില്‍ കൃഷി നാശം വരുത്തുന്നുണ്ടെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) അവയുടെ ആക്രമണത്തില്‍ നിന്ന് കൃഷി സംരക്ഷിക്കാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ഡി) വന്യമൃഗങ്ങളുടെ ആക്രമണം മൂലം കൃഷിനാശം സംഭവിച്ചവര്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരം, നാശനഷ്ടവുമായി തട്ടിച്ചുനോക്കുമ്പോള്‍ നിസ്സാര തുകയാണെന്നുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

() എങ്കില്‍ മേല്‍മൃഗങ്ങളുടെ ആക്രമണത്തില്‍ നിന്ന് കൃഷി സംരക്ഷിക്കുന്നതിന് മറ്റെന്തെങ്കിലും നടപടി സ്വീകരിക്കുന്ന കാര്യം പരിഗണിക്കുമോ ? വിശദാംശങ്ങള്‍ അറിയിക്കാമോ ?

3433

കാട്ടാനശല്യം

ശ്രീ. എം. ഉമ്മര്‍

() കാട്ടാനകള്‍ നിരന്തരം കൃഷിയിടങ്ങള്‍ നശിപ്പിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ അതിനെതിരെ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കാമോ ?

3434

കാട്ടാന ശല്യം തടയുന്നതിന് നടപടി

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

() കല്‍പ്പറ്റ മണ്ഡലത്തിലെ കാട്ടാന ശല്യം രൂക്ഷമായ സുഗന്ധഗിരി, തരീയോട്, പൊഴുതന തുടങ്ങിയ പ്രദേശങ്ങളില കര്‍ഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ ;

(ബി) പ്രസ്തുത പ്രദേശങ്ങളിലെ കാട്ടാനശല്യം തടയുവാന്‍ വൈദ്യുത കമ്പിവേലി നിര്‍മ്മിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ ;

(സി) വനാതിര്‍ത്തിയില്‍ താമസിക്കുന്ന കര്‍ഷകരുടെ വിളകള്‍ക്ക് വനം വകുപ്പ് മുഖേന ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ ;

(ഡി) കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാര തുക വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

3435

കായികതാരങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍

ശ്രീമതി കെ.എസ്. സലീഖ

() കായിക വളര്‍ച്ച കൈവരിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന എന്തെല്ലാം നടപടികളാണ് സ്പോര്‍ട്സ് കൌണ്‍സില്‍ സ്വീകരിച്ചിട്ടുള്ളത്;

(ബി) കായികതാരങ്ങളുടെ ആരോഗ്യ പരിരക്ഷക്കും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും പുതിയ പദ്ധതികള്‍ എന്തെങ്കിലും ആവിഷ്കരിക്കുന്നുണ്ടോ ; വ്യക്തമാക്കുമോ ?

3436

സ്പോര്‍ട്സ് രംഗത്ത് നൂറുദിന കര്‍മ്മപരിപാടി

ശ്രീ. വി. ശിവന്‍കുട്ടി

() നൂറുദിനകര്‍മ്മപരിപാടിയില്‍പ്പെടുത്തി കായികമേഖലയില്‍ പുതിയ പദ്ധതി ആവിഷ്ക്കരിച്ചു നടപ്പാക്കിയിട്ടുണ്ടോ ;

(ബി) എങ്കില്‍ അവ ഏതെല്ലാമാണ് ;

(സി) അവയില്‍ ഏതെങ്കിലും പദ്ധതി നേമം മണ്ഡലത്തില്‍ നടപ്പിലാക്കിയിട്ടുണ്ടോ ;

(ഡി) എങ്കില്‍ അവയുടെ വിശദവിവരങ്ങള്‍ ലഭ്യമാക്കുമോ ?

3437

ഫുട്ബോള്‍ രംഗത്തെ അഭിവൃദ്ധിയ്ക്കായുള്ള പദ്ധതികള്‍

ശ്രീ. വി. ശിവന്‍കുട്ടി

() ഫുട്ബോള്‍ രംഗത്തെ അഭിവൃദ്ധിപ്പെടുത്തുന്നതിനായി ഏതെങ്കിലും പുതിയ പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ ;

(ബി) എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(സി) ഇല്ലെങ്കില്‍ പദ്ധതികള്‍ എന്തെങ്കിലും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്നു വ്യക്തമാക്കുമോ ?

3438

സ്കൂളുകളിലെ കായിക വികസനത്തിന് സഹായം

ശ്രീ. .എം. ആരിഫ്

() സ്കൂളുകളിലെ കളിസ്ഥലങ്ങള്‍ ഒരുക്കുന്നതിന് സ്പോര്‍ട്സ് കൌണ്‍സിലും സ്പോര്‍ട്സ് വകുപ്പും എന്തെല്ലാം സഹായങ്ങളാണ് നല്‍കുന്നത്; ഈ സഹായങ്ങള്‍ ലഭിക്കുന്നതിന് എപ്രകാരമാണ് അപേക്ഷ നല്‍കേണ്ടത്;

(ബി) സ്കൂളുകളില്‍ കളിസ്ഥലങ്ങള്‍ വികസിപ്പിക്കുന്നതിനും സ്പോര്‍ട്സിന്റെ പ്രോത്സാഹനത്തിനുമായി കേന്ദ്രസര്‍ക്കാര്‍ എന്തെല്ലാം സഹായങ്ങളാണ് നല്‍കിവരുന്നത്;

(സി) വിദ്യാലയങ്ങളില്‍ സ്പോര്‍ട്സ് കിറ്റും ജേഴ്സിയും നല്‍കുന്നതിന് എന്തെങ്കിലും സഹായ പദ്ധതി നിലവിലുണ്ടോ;

(ഡി) ആരോഗ്യമുള്ള തലമുറയെ വാര്‍ത്തെടുക്കുന്നതിനായി സ്കൂളുകളില്‍ ജിംനേഷ്യം തടുങ്ങുന്നതിനുള്ള ഒരു പദ്ധതി ആവിഷ്കരിക്കുവാന്‍ തയ്യാറാകുമോ;

() കളിസ്ഥലങ്ങള്‍ ഒരുക്കുന്നതിനുള്ള സഹായങ്ങള്‍ നല്‍കുമ്പോള്‍ സര്‍ക്കാര്‍ സ്കൂളുകള്‍ക്കും എയിഡഡ് സ്കൂളുകള്‍ക്കും തുല്യ പ്രാധാന്യം നല്‍കുമോ;

(എഫ്) പഞ്ചായത്തില്‍ ഒരു കളിസ്ഥലം എന്ന ലക്ഷ്യം നേടുന്നതിന് എന്തെല്ലാം സഹായങ്ങളാണ് നടപ്പിലാക്കുന്നത്; ഇനി എന്തെല്ലാം നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്?

3439

എല്ലാപഞ്ചായത്തുകളിലും നീന്തല്‍ക്കുളങ്ങള്

ശ്രീ. വി. എസ്. സുനില്‍ കുമാര്‍

() കായികക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാ ഗ്രാമ പഞ്ചായത്തുകളിലും ഒരു പൊതുകുളമെങ്കിലും നീന്തല്‍ക്കുളമായി സജ്ജീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ ;

(ബി) പദ്ധതി ആവിഷ്ക്കരിച്ച് സമര്‍പ്പിച്ചാല്‍ ബഡ്ജറ്റില്‍ പണം വകയിരുത്തുന്നതിനും പദ്ധതി നടപ്പിലാക്കുന്നതിനും നടപടി സ്വീകരിക്കുമോ

3440

കായിക വികസന പദ്ധതികള്‍

ശ്രീ. എം.. വാഹീദ്

ശ്രീ. പി.സി. വിഷ്ണുനാഥ്

ശ്രീ. അന്‍വര്‍ സാദത്ത്

ശ്രീ. വി.റ്റി. ബല്‍റാം

() കായിക വികസനത്തിന് എന്തെല്ലാം പദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നത്;

(ബി) ഈ പദ്ധതികള്‍ നടപ്പാക്കുന്നതിന് കേന്ദ്ര സഹായം ലഭ്യമാണോ;

(സി) എല്ലാ പഞ്ചായത്തുകളിലും ഈ പദ്ധതി നടപ്പാക്കാന്‍ നടപടി സ്വീകരിക്കുമോ ?

3441

സ്പോര്‍ട്ട്സ് ക്വാട്ട നിയമന മാനദണ്ഡം

ശ്രീമതി ഗീതാ ഗോപി

() സ്പോര്‍ട്ട്സ് ക്വാട്ടായില്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമനം നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ് ;

(ബി) മികവ് തെളിയിക്കുന്ന അര്‍ഹരായ മുഴുവന്‍ കായിക താരങ്ങള്‍ക്കും ജോലി ഉറപ്പ് നല്‍കുന്ന വിധം നിയമന മാനദണ്ഡങ്ങള്‍ പരിഷ്ക്കരിക്കുന്ന കാര്യം പരിഗണിക്കുമോ ?

3442

കായിക താരങ്ങള്‍ക്ക് അംഗീകാരം

ശ്രീ. പി.സി. ജോര്‍ജ്

ശ്രീ. റോഷി അഗസ്റിന്‍

ശ്രീ. തോമസ് ഉണ്ണിയാടന്‍

() കായികരംഗത്ത് മികവു പുലര്‍ത്തുന്ന കുട്ടികള്‍ക്ക് അര്‍ഹമായ അംഗീകാരവും ജോലിയും ഉറപ്പാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ബി) ഈ മേഖലയില്‍ കഴിവ് തെളിയിച്ച മലയാളി താരങ്ങള്‍ അന്യ സംസ്ഥാനങ്ങള്‍ക്കു വേണ്ടി ജേഴ്സി അണിയേണ്ടി വരുന്ന അവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) എങ്കില്‍ ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ഡി) ഈ മേഖലയുടെ സമഗ്രമായ വളര്‍ച്ചയ്ക്ക് കളമൊരുങ്ങുന്ന പദ്ധതികള്‍ ആവിഷ്കരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

3443

വള്ളംകളി കായിക താരങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍

ശ്രീ. സി. കെ. സദാശിവന്‍

() സ്പോര്‍ട്സ് കൌണ്‍സില്‍ വള്ളംകളി കായിക ഇനമായി അംഗീകരിച്ചിട്ടും മറ്റ് കായിക താരങ്ങള്‍ക്ക് ലഭിക്കുന്ന അംഗീകാരവും ആനുകൂല്യവും പ്രസ്തുത കായിക താരങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) എങ്കില്‍ അതിനുള്ള കാരണം വ്യക്തമാക്കാമോ ;

(സി) മറ്റ് കായികതാരങ്ങള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ വള്ളം കളിയില്‍ പങ്കെടുക്കുന്ന കായിക താരങ്ങള്‍ക്കുകൂടി ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ ;

(ഡി) ഏതെല്ലാം ജില്ലകളില്‍ ഏതൊക്കെ ജലോത്സവങ്ങളാണ് നടക്കുന്നതെന്ന് വ്യക്തമാക്കുമോ ?

3444

മലപ്പുറം കോട്ടപ്പടി സ്റേഡിയം

ശ്രീ. പി. ഉബൈദുള്ള

() മലപ്പുറം കോട്ടപ്പടി സ്റേഡിയം നവീകരണ പ്രവൃത്തികളുടെ പുരോഗതി വിശദീകരിക്കാമോ ;

(ബി) ഈ വര്‍ഷത്തെ ബഡ്ജറ്റില്‍ ഇതിനായി എന്തു തുക വകയിരുത്തിയിട്ടുണ്ട് ;

(സി) പ്രസ്തുത പ്രവൃത്തികള്‍ക്കാവശ്യമായ തുക വകയിരുത്തുന്നതിന് ധനകാര്യ വകുപ്പിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ടോ ;

(ഡി) ഇല്ലെങ്കില്‍ ധനകാര്യ വകുപ്പിന്റെ അംഗീകാരം നേടി നവീകരണ പരിപാടി യാഥാര്‍ത്ഥ്യമാക്കാന്‍ സത്വര നടപടികള്‍ സ്വീകരിക്കുമോ ?

3445

ചാലക്കുടി മുനിസിപ്പല്‍ സ്റേഡിയവും നായരങ്ങാടി സ്കൂള്‍ സ്റേഡിയവും

ശ്രീ. ബി.ഡി. ദേവസ്സി

() ചാലക്കുടിമണ്ഡലത്തിലെ ചാലക്കുടി മുനിസിപ്പാലിറ്റി വക 3.5 ഏക്കര്‍ സ്ഥലത്ത് സ്റേഡിയം നിര്‍മ്മാണം ആരംഭിക്കുവാന്‍ നടപടി സ്വികരിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ;

(സി) പ്രസ്തുത മണ്ഡലത്തിലെ കോടശ്ശേരി പഞ്ചായത്തിലെ നായരങ്ങാടി ഗവണ്‍മെന്റ് യു.പി. സ്കൂള്‍ ഗ്രൌണ്ട് വീതി കൂട്ടി സ്റേഡിയം നിര്‍മ്മിക്കുന്നതിനായി കായിക - യുവജന കാര്യാലയം വഴി നല്‍കിയിരുന്ന അപേക്ഷ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് അംഗീകരിക്കുന്നതിനായി നടപടി സ്വീകരിക്കുമോ?

3446

കോഴിക്കോട് ഇന്‍ഡോര്‍ സ്റേഡിയത്തില്‍ ഗ്രാന്റ് സ്റന്റ് പവലിയന്‍

ശ്രീ. . പ്രദീപ് കുമാര്‍

() കോഴിക്കോട് ഇ.എം.എസ്. സ്റേഡിയത്തില്‍ ഗ്രാന്റ് സ്റന്റ് പവലിയന്‍ നിര്‍മ്മിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് വിശദമാക്കുമോ;

(ബി) പ്രസ്തുത പ്രവൃത്തിക്ക് എന്തു തുകയാണ് വകയിരുത്തിയതെന്നും നിര്‍മ്മാണം എന്ന് പൂര്‍ത്തീകരിക്കാനാണ് തീരുമാനിച്ചതെന്നും വിശദമാക്കുമോ?

3447

കോഴിക്കോട് ചേവായൂരിലെ ഇന്‍ഡോര്‍ സ്റേഡിയം


ശ്രീ. . പ്രദീപ്കുമാര്‍

() കോഴിക്കോട് ചേവായൂരില്‍ ആരോഗ്യ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഇന്‍ഡോര്‍ സ്റേഡിയം നിര്‍മ്മിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചത്;

(ബി) പ്രസ്തുത സ്റേഡിയത്തിന്റ നിര്‍മ്മാണ പ്രവൃത്തി എന്ന് പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ;

(സി) പ്രസ്തുത സ്റേഡിയം നിര്‍മ്മാണത്തിന് എത്ര തുകയാണ് വകയിരുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?

3448

കോഴിക്കോട് ഇന്‍ഡോര്‍ സ്റേഡിയം

ശ്രീ. . പ്രദീപ്കുമാര്‍

() കോഴിക്കോട് ഇന്‍ഡോര്‍ സ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുന്നതിന് ആവശ്യമായ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് വിശദമാക്കാമോ;

(ബി) പ്രസ്തുത പ്രവൃത്തിക്ക് എത്ര തുകയാണ് വകയിരുത്തിയതെന്നും എന്ന് പൂര്‍ത്തീകരിക്കുന്നതിനാണ് ഉദ്ദേശിക്കുന്നതെന്നും വിശദമാക്കുമോ?

3449

സിനിമ വ്യവസായം നേരിടുന്ന പ്രതിസന്ധി

ശ്രീ. റോഷി അഗസ്റിന്‍

ശ്രീ. പി. സി. ജോര്‍ജ്

ശ്രീ. തോമസ് ഉണ്ണിയാടന്‍

() സിനിമ വ്യവസായം പ്രതിസന്ധിയിലാണെന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ ഇതിനുള്ള കാരണം പരിശോധിച്ചിട്ടുണ്ടോ ; വ്യക്തമാക്കുമോ ;

(ബി) പ്രസ്തുത മേഖലയുടെ സമഗ്രമായ വളര്‍ച്ചയ്ക്ക് ഉതകുന്ന പദ്ധതി ആവിഷ്ക്കരിക്കുമോ ;

(സി) സിനിമ ചിത്രീകരണത്തിനും അനുബന്ധമായ ജോലികള്‍ക്കും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന അവസ്ഥയ്ക്ക് മാറ്റം വരുത്തുവാന്‍ നടപടി സ്വീകരിക്കുമോ ;

(ഡി) സംസ്ഥാനത്ത് നൂതന സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ സിനിമാ ചിത്രീകരണം സാധ്യമാക്കുന്നതിന് സുസജ്ജമായ സൌകര്യങ്ങളുള്ള ചലചിത്ര നിര്‍മ്മാണശാലകള്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമോ ?

3450

സിനിമാരംഗത്തെ പ്രതിസന്ധിയും തൊഴില്‍ നഷ്ടവും

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() സിനിമാ വ്യവസായത്തിന്റെ തകര്‍ച്ച സിനിമയുമായി ബന്ധപ്പെട്ടവര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുത്തുമെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) എങ്കില്‍ അവര്‍ക്ക് തൊഴില്‍ സംരക്ഷണം ഉറപ്പുവരുത്താന്‍ എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ;

(സി) സിനിമാരംഗത്തെ പ്രതിസന്ധി പരിഹരിക്കുന്നതിനെപ്പറ്റി പഠനം നടത്തുന്നതിന് കമ്മീഷനെ നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

3451

ഫിലിം സൊസൈറ്റികളുടെ പ്രവര്‍ത്തനത്തിന് സഹായം

ശ്രീമതി ഗീതാ ഗോപി

() ഫിലിം സൊസൈറ്റികളുടെ പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ എന്തെല്ലാം സഹായങ്ങള്‍ ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ;

(ബി) ഓരോ പഞ്ചായത്തിലും ഫിലിം സൊസൈറ്റികള്‍ രൂപീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ;

(സി) സംസ്ഥാനത്ത് നിലവില്‍ എത്ര ഫിലിം സൊസൈറ്റികള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമാ ക്കാമോ ?

3452

സിനിമാ റഗുലേറ്ററി അതോറിറ്റി

ശ്രീ. കെ. ദാസന്‍

() സിനിമാ റഗുലേറ്ററി അതോറിറ്റി രൂപീകരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി) പ്രസ്തുത അതോറിറ്റി നിലവില്‍ വരികയാണെങ്കില്‍ ഉത്സവ കാലങ്ങളില്‍ ടിക്കറ്റ് ചാര്‍ജ്ജ് യഥേഷ്ടം വര്‍ദ്ധിപ്പിക്കാന്‍ തിയ്യേറ്റര്‍ ഉടമകള്‍ക്ക് അധികാരം ലഭിക്കുമോ;

(സി) എങ്കില്‍ അത് ജനങ്ങളെ സിനിമാ തിയ്യേറ്ററുകളില്‍ നിന്ന് അകറ്റുമെന്നും വ്യാജ സിഡി നിര്‍മ്മാണത്തിന് വഴിവെയ്ക്കുമെന്നും ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

3453

കെ.എസ്.എഫ്.ഡി.സി. / സിനിമാ തീയേറ്റര്‍ ജീവനക്കാര്‍ ക്കുളള ആനുകൂല്യങ്ങള്‍

ശ്രീ. പി. തിലോത്തമന്‍

() പുതിയ ശമ്പള പരിഷ്ക്കരണ ഉത്തരവിന്റെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങളും ഫിലിം ഡവലപ്മെന്റ് കോര്‍പറേഷന്‍ ജീവനക്കാര്‍ക്കും അനുവദിച്ചുനല്‍കിയിട്ടുണ്ടോ;

(ബി) പ്രസ്തുത കോര്‍പ്പറേഷന്റെ കീഴില്‍ വരുന്ന തീയേറ്ററുകളിലെ ജീവനക്കാര്‍ക്ക് പ്രസ്തുത ആനുകൂല്യം നല്‍കിയിട്ടുണ്ടോ; വ്യക്തമാക്കുമോ;

(സി) അവധി സംബന്ധിച്ച ആനുകൂല്യങ്ങള്‍ കെ.എസ്.എഫ്.ഡി.സി. യിലെയും സിനിമാ തീയേറ്ററുകളിലെയും ജീവനക്കാര്‍ക്ക് ലഭിക്കുന്നുണ്ടോ; അവിടങ്ങളിലെ താല്‍ക്കാലിക ജീവനക്കാര്‍ക്ക് ലഭിക്കുന്ന അവധികള്‍ ഏതെല്ലാമാണെന്നു വ്യക്തമാക്കുമോ;

(ഡി) സര്‍ക്കാര്‍ ജീവനക്കാരുടെ ഭാര്യമാരുടെ പ്രസവത്തിന് ഭര്‍ത്താക്കന്മാര്‍ക്ക് അനുവദിച്ചിട്ടുളള അവധി കോര്‍പ്പറേഷനിലേയും തീയേറ്ററുകളിലേയും താല്‍ക്കാലിക ജീവനക്കാര്‍ക്ക് ലഭ്യമാണോ എന്നു വ്യക്തമാക്കുമോ ?

3454

സിനിമാ വാണിജ്യവല്‍ക്കരണം

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

ശ്രീ ഡൊമിനിക് പ്രസന്റേഷന്‍

ശ്രീ . പി. അബ്ദുളളക്കുട്ടി

ശ്രീ കെ. ശിവദാസന്‍ നായര്‍

() സിനിമയുടെ വാണിജ്യവല്‍ക്കരണത്തിന് കെ.എസ്.എഫ്.ഡി.സി.യെ ശക്തിപ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി) ഇതിനായി എന്തെല്ലാം നടപടികളാണ് കൈക്കൊളളാനുദ്ദേശിക്കുന്നത്;

(സി) കേര്‍പ്പറേഷനേയും ചലച്ചിത്ര അക്കാഡമിയേയും ഏകോപിപ്പിച്ച് പ്രവര്‍ത്തിപ്പിക്കുവാന്‍ നപടി സ്വീകരിക്കുമോ?

3455

വ്യാജ സി.ഡി. വ്യാപാരം തടയാന്‍ നടപടി

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

() വ്യാജ സി. ഡി. വ്യാപനം തടയുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ് ;

(ബി) കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് എത്ര സിനിമാ തിയേറ്ററുകള്‍ അടച്ചുപൂട്ടിയിട്ടുണ്ട് ;

(സി) സിനിമാ വ്യവസായത്തെ അതു ദോഷകരമായി ബാധിക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ?

3456

അന്താരാഷ്ട്ര ഫിലിം ഫെസ്റിവല്‍

ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍

() തിരുവനന്തപുരം അന്താരാഷ്ട്ര ഫിലിം ഫെസ്റിവലിന് എത്ര കോടി രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത് ;

(ബി) അതിനായി ബഡ്ജറ്റില്‍ പണം വകയിരുത്തിയി ട്ടുണ്ടോ ;

(സി) ജില്ലാ ആസ്ഥാനങ്ങളില്‍ ഫിലിം ഫെസ്റിവലുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് പദ്ധതിയുണ്ടോ ?

3457

ആധുനിക തിയേറ്റര്‍ കോംപ്ളക്സുകള്‍

ശ്രീമതി പി.അയിഷാ പോറ്റി

() സിനിമയെ വ്യവസായമായി അംഗീകരിക്കുന്നതിന് നടപടികള്‍ സ്വീകരിയ്ക്കുമോ ;

(ബി) സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തിയേറ്ററുകളുടെ നവീകരണത്തിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ ;

(സി) പുതിയതും ആധുനികവുമായ തിയേറ്റര്‍ കോംപ്ളക്സുകള്‍ ആരംഭിയ്ക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ?

3458

സിനിമാ തീയേറ്ററുകളിലെ സൌകര്യങ്ങള്‍

ശ്രീ. തോമസ് ഉണ്ണിയാടന്‍

ശ്രീ റോഷി അഗസ്റിന്‍

ശ്രീ പി.സി. ജോര്‍ജ്

() സിനിമാ തീയേറ്ററുകളില്‍ ടിക്കറ്റ് റിസര്‍വ്വേഷന് ചാര്‍ജ് ഈടാക്കുന്ന സമ്പ്രദായം എന്നുമുതലാണ് നിലവില്‍ വന്നത്; ഇപ്രകാരം തുക ഈടാക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടോ; വ്യക്തമാക്കുമോ;

(ബി) റിസര്‍വ്വേഷന്‍ ചാര്‍ജ്ജിനത്തില്‍ ഈടാക്കുന്ന തുക എന്താവശ്യത്തിനായി വിനിയോഗിക്കുന്നു; തുക ചെലവഴിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടോ;

(സി) ഇപ്രകാരം സിനിമാ തീയേറ്ററുകള്‍ ഈടാക്കുന്ന തുകയെ സംബന്ധിച്ച് പ്രതിമാസ കണക്കുകള്‍ പരിശോധിക്കാന്‍ നടപടി സ്വീകരിക്കുമോ;

(ഡി) സിനിമാ ആസ്വാദകരില്‍ നിന്ന് വിവിധ പേരുകളില്‍ ഈടാക്കുന്ന തുകയ്ക്ക് ആനുപാതികമായ സൌകര്യങ്ങള്‍ തീയേറ്ററുകളില്‍ ഉറപ്പുവരുത്താന്‍ ഒരു നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുമോ?

3459

സാംസ്കാരിക പ്രവര്‍ത്തകക്ഷേമനിധി ബോര്‍ഡ്

ശ്രീ. മുല്ലക്കര രത്നാകരന്‍

കേരള സാംസ്കാരികപ്രവര്‍ത്തകക്ഷേമനിധിബോര്‍ഡ് നടപ്പിലാക്കിവരുന്ന ക്ഷേമപ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ; ഏതെല്ലാം വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതെന്ന് വ്യക്തമാക്കാമോ?

BACK

Home 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.