UNSTARRED
 
QUESTIONS

  AND
  ANSWERS
   
  You are here: Business >13th KLA >Second Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

3214

ധന ഉത്തരവാദിത്വ നിയമ ഭേദഗതി

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, എം.. വാഹീദ്

,, അന്‍വര്‍ സാദത്ത്

,, ഹൈബി ഈഡന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() 13-ാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശ പ്രകാരം കേന്ദ്രത്തില്‍ നിന്നും പ്രത്യേക ധനസഹായം ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാം;

(ബി) മുന്‍ സര്‍ക്കാരിന്റെ കാലത്ത് 2003-ലെ ധന ഉത്തരവാദിത്വ നിയമം ഭേദഗതി ചെയ്യുകയുണ്ടായോ;

(സി) നിയമം ഭേദഗതി ചെയ്യാത്തതുമൂലം സംസ്ഥാനത്തിന് ലഭിക്കേണ്ട കേന്ദ്രസഹായം കിട്ടാതിരുന്നിട്ടുണ്ടോ;

(ഡി) എത്രകോടി രൂപയാണ് ഇങ്ങനെ കിട്ടാതിരുന്നത്; ഈ ആക്ട് ഭേദഗതി ചെയ്യാന്‍ നടപടി സ്വീകരിക്കുമോ?

3215

ജനകീയ കമ്മിറ്റികള്‍ക്ക് അഡ്വാന്‍സ് തുക

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() എം. എല്‍. .മാരുടെ പ്രത്യേക വികസന നിധിയില്‍ നിന്നും അനുവദിച്ചിട്ടുള്ള പ്രവൃത്തികള്‍ നടപ്പിലാക്കുന്നതിന് നിലവില്‍ ജനകീയ കമ്മിറ്റികള്‍ക്ക് അഡ്വാന്‍സ് തുക നല്‍കുന്നുണ്ടോ;

(ബി) ഇല്ലെങ്കില്‍ പി. ടി. . കമ്മിറ്റികള്‍ പോലുളള കമ്മിറ്റികള്‍ക്ക് പ്രവൃത്തി എഗ്രിമെന്റ് വെച്ചതിനുശേഷം അഡ്വാന്‍സ് തുക നല്‍കുന്ന കാര്യം പരിഗണിക്കുമോ; വിശദാംശങ്ങള്‍ അറിയിക്കുമോ?

3216

സര്‍ക്കാറിന്റെ അടിയന്തിര ബാധ്യതകള്‍

ഡോ. ടി. എം. തോമസ് ഐസക്

താഴെ കാണുന്ന ചോദ്യത്തിന് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

ധവള പത്രത്തില്‍ പറഞ്ഞിരുന്ന അടിയന്തിര ബാധ്യതകളില്‍ എത്ര രൂപ ഇതിനകം കൊടുത്തു തീര്‍ത്തുവെന്ന് വ്യക്തമാക്കുമോ?

3217

വകുപ്പുതല മോണിറ്ററിംഗ് സംവിധാനം

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഓരോ വകുപ്പുകള്‍ക്കും ബഡ്ജറ്റില്‍ നീക്കിവച്ചിരുന്ന തുകയും ചെലവഴിച്ച തുകയും എത്രയെന്ന് വ്യക്തമാക്കാമോ ;

(ബി) 2011-12 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റില്‍ ഓരോ വകുപ്പുകള്‍ക്കും നീക്കി വച്ചിരിക്കുന്ന തുക എത്രയെന്ന് അറിയി ക്കുമോ ; ഇതില്‍ നാളിതുവരെ എത്ര തുക ചെലവഴിക്കാനായിയെന്ന് അറിയിക്കുമോ ;

(സി) ഓരോ വകുപ്പുകള്‍ക്കുമുള്ള ബഡ്ജറ്റ് പ്രൊവിഷന്‍ കാര്യക്ഷമമായി ചെലവഴിക്കുന്നതിന് വകുപ്പുതല മോണിറ്ററിംഗ് സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ ?

3218

ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ഇടപാടുകാര്‍ക്ക് നേരിടുന്ന ബുദ്ധിമുട്ടുകള്‍

ശ്രീ. റോഷി അഗസ്റിന്‍

,, പി. സി. ജോര്‍ജ്

,, തോമസ് ഉണ്ണിയാടന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() കെ.എഫ്.സി, കെ.എസ്.എഫ്.ഇ പോലുള്ള ധനകാര്യ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തി ഇടപാടുകാര്‍ക്ക് ഗുണകരമാകുന്ന വിധത്തില്‍ കുടുതല്‍ പരിഷ്ക്കാരങ്ങള്‍ നടപ്പാക്കുന്ന കാര്യം പരിഗണിക്കുമോ ; വിശദാംശം ലഭ്യമാക്കുമോ ;

(ബി) ഇത്തരം ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ഇടപാടുകാര്‍ക്ക് നേരിടുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ ?

3219

കേരളത്തിന്റെ പൊതുകടവും പ്രതിശീര്‍ഷ കടവും

ഡോ. ടി.എം. തോമസ് ഐസക്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() 2000-01, 2005-06, 2010-11 എന്നീ വര്‍ഷങ്ങളുടെ അവസാനം കേരളത്തിന്റെ പൊതുകടവും പ്രതിശീര്‍ഷ കടവും എത്ര കോടിയായിരുന്നു;

(ബി) 2001-02മുതല്‍ 2005-06 വരെയും 2006-07 മുതല്‍ 2010-11 വരെയും ഉളള കാലയളവുകളില്‍ പൊതുകടം എത്ര ശതമാനം വീതം വര്‍ദ്ധിച്ചു; ഈ കാലയളവുകളിലെ കടത്തിന്റെശരാശരി വളര്‍ച്ചാനിരക്ക് എത്ര;

(സി) 2001-02 മുതല്‍ 2005-06 വരെയും 2006-07 മുതല്‍ 2010-11 വരെയുമുളള കാലയളവില്‍ ജി.എസ്.ഡി.പി യുടെ ശതമാനമായി കണക്കാക്കുമ്പോള്‍ പൊതുകടം എത്രയായിരുന്നു;

(ഡി) 2000-01, 2005-06, 2010-11 എന്നീ വര്‍ഷങ്ങളുടെ അവസാനം ജി.എസ്.ഡി.പി യുടെ ശതമാനമായി കണക്കാക്കുമ്പോള്‍ പൊതുകടം എത്രയായിരുന്നു?

3220

കേരളത്തിന്റെ കടഭാരം

ഡോ. ടി.എം. തോമസ് ഐസക്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() 2010-11 ബഡ്ജറ്റിനോടൊപ്പം സഭയില്‍ നല്‍കിയ എക്സ്പെന്‍ഡിച്ചര്‍ റിവ്യു കമ്മിറ്റിയുടെ നിഗമനത്തില്‍ കേരളത്തിന്റെ കടഭാരം താങ്ങാവുന്നതാണോ അഥവാ സസ്റെയിനബിള്‍ ആണോ എന്ന് വ്യക്തമാക്കുമോ;

(ബി) 2010-11 ലെ ബഡ്ജറ്റിനൊപ്പം നല്‍കിയ ഇടക്കാല ധനനയതന്ത്രരേഖ പ്രകാരം കേരളത്തിന്റെ കടഭാരം താങ്ങാവുന്നതാണോ അഥവാ സസ്റെയിനബിള്‍ ആണോ എന്ന് വ്യക്തമാക്കുമോ;

(സി) 2001-02 മുതല്‍ 2005-06 വരെയും 2006-07 മുതല്‍ 2010-11 വരെയും ഉളള കാലയളവുകളില്‍ ശരാശരി ഡോമാര്‍ ഗ്യാപ്പ് എത്ര വീതമായിരുന്നു;

(ഡി) 2001-02 മുതല്‍ 2005-06 വരെയും 2006-07 മുതല്‍ 2010-11 വരെയും ഉളള കാലയളവുകളില്‍ പലിശ ജി.എസ്.ഡി.പി.യുടെയും റവന്യു വരുമാനത്തിന്റെയും എത്ര ശതമാനം വരുമെന്ന് വ്യക്തമാക്കാമോ?

3221

.എഫ്.സി. പലിശ

ശ്രീ... അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ നിന്നും വായ്പയെടുത്ത് തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നവരില്‍ നിന്നും ഈടാക്കുന്ന പലിശ നിരക്ക് എത്രയാണ്;

(ബി) എന്ന് മുതലാണ് ഈ പലിശ നിരക്ക്പ്രാബല്യത്തില്‍ വന്നത്;

(സി) ഇതിന് മുമ്പുള്ള പലിശ നിരക്ക് എത്രയായിരുന്നു;

(ഡി) ഇപ്പോഴുള്ള ഭീമമായ പലിശ നിരക്ക് സ്വയംതൊഴില്‍ സംരംഭകരെ കടക്കെണിയിലാക്കുന്നതിനാല്‍ പലിശ നിരക്ക് കുറയ്ക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ. ?

3222

സ്വയം തൊഴില്‍ പദ്ധതി

ശ്രീ. പി.. മാധവന്‍

'' ഡൊമിനിക് പ്രസന്റേഷന്‍

'' വര്‍ക്കല കഹാര്‍

'' ടി.എന്‍. പ്രതാപന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് യുവജനങ്ങള്‍ക്ക് സ്വയംതൊഴില്‍ പദ്ധതികള്‍ക്കായി കേരളാ സ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് കോര്‍പ്പറേഷന്‍ പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടോ ;

(ബി) ഉണ്ടെങ്കില്‍ വിശദീകരിക്കുമോ ;

(സി) പ്രസ്തുത പദ്ധതി എന്നുമുതലാണ് നിലവില്‍ വരുന്നതെന്ന് വ്യക്തമാക്കുമോ ;

(ഡി) പ്രസ്തുത പദ്ധതിയുടെ നിര്‍വ്വഹണത്തിനായി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമോ ?

3223

സര്‍ക്കാര്‍ കേസ്സ് നടത്തിപ്പ്

ശ്രീ. പാലോട് രവി

,, ജോസഫ് വാഴക്കന്‍

,, ഷാഫി പറമ്പില്‍

,, ലൂഡി ലൂയിസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ കേസ്സ് നടത്തിപ്പ് കാര്യക്ഷമമായി നടക്കുന്നില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ആയത് പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ;

(സി) കേസ് നടത്തിപ്പ് കാര്യക്ഷമമാക്കാന്‍ ഒരു പദ്ധതിക്ക് രൂപം നല്‍കുമോ ;

(ഡി) ഡെല്‍ഹിയിലെ കേരള ഹൌസില്‍ കെട്ടികിടക്കുന്ന കേസ് ഫയലുകള്‍ ഡിജിറ്റല്‍ സംവിധാനത്തില്‍ സൂക്ഷിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

3224

നോട്ടറി അഡ്വക്കേറ്റുമാരുടെ നിയമനം

ശ്രീ. റ്റി.യു. കുരുവിള

,, മോന്‍സ് ജോസഫ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എത്ര നോട്ടറി അഡ്വക്കേറ്റുമാരെ പുതിയതായി നിയമിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;

 (ബി) നോട്ടറി അഡ്വക്കേറ്റ് ലൈസന്‍സ് പുതുക്കി നല്‍കുന്നതിന് എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്; ഇതില്‍ എത്രയെണ്ണം പുതുക്കി നല്‍കിയെന്ന് വ്യക്തമാക്കാമോ;

(സി) പുതിയ നോട്ടറി അഡ്വക്കേറ്റുമാരെ നിയമിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഇതിനുള്ള മാനദണ്ഡങ്ങള്‍ വിശദമാക്കാമോ?

3225

വെണ്ടര്‍ ലൈസന്‍സ്

ശ്രീ. കെ. ദാസന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സ്റാമ്പ് വെണ്ടര്‍മാര്‍ മരണപ്പെട്ടാല്‍ വെണ്ടര്‍ ലൈസന്‍സ് അവരുടെ അന്തരാവകാശികള്‍ക്ക് നല്‍കാന്‍ എന്തെങ്കിലും വ്യവസ്ഥ നിലവിലുണ്ടോ ;

(ബി) കൊയിലാണ്ടി മണ്ഡലത്തില്‍ ഇത്തരം ഏതെങ്കിലും കേസ് നിലവിലുണ്ടോ ;

(സി) എങ്കില്‍ അതിന്റെ വിശദാംശം ലഭ്യമാക്കാമോ ?

3226

സ്കൂളുകള്‍ക്ക് കമ്പ്യൂട്ടര്‍ നല്‍കുന്നതിന് വന്ന തടസ്സങ്ങള്‍

ശ്രീ. ആര്‍. സെല്‍വരാജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() എം.എല്‍.എ ഫണ്ടില്‍ നിന്നും 2010-11 വര്‍ഷം പാറശാലയിലെ സ്കൂളുകള്‍ക്ക് കമ്പ്യൂട്ടര്‍ നല്‍കുന്നതിന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നതനുസരിച്ച് കളക്ടര്‍ സ്വീകരിച്ച നടപടി എന്തെല്ലാമാണെന്ന വ്യക്തമാക്കുമോ ;

(ബി) പ്രസ്തുത സ്ക്കൂളുകള്‍ക്ക് കമ്പ്യൂട്ടര്‍ നല്‍കിയിരുന്നോ ; ഇല്ലെങ്കില്‍ എന്ന് നല്‍കുമെന്ന് വ്യക്തമാക്കുമോ ;

(സി) കമ്പ്യൂട്ടര്‍ നല്‍കുന്നതിന് വന്ന തടസ്സം എന്താണെന്നും ഇതിന്റെ കാരണക്കാര്‍ ആരാണെന്നും ഉള്ള വിവരം ലഭ്യമാക്കുമോ ?

3227

സഞ്ചയിക നിക്ഷേപ പദ്ധതി

ശ്രീ. എം. ഉമ്മര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സ്കുളുകളില്‍ നടക്കുന്ന സഞ്ചയിക നിക്ഷേപ പദ്ധതിയില്‍ നടത്തിയ പരിഷ്കാരങ്ങള്‍ വിജയകരമായിരുന്നോ ;

(ബി) സംസ്ഥാനത്തൊട്ടാകെ നിക്ഷേപമായി എത്ര രൂപയുണ്ട് ;

(സി) ഈ നിക്ഷേപം പാവപ്പെട്ട കുട്ടികള്‍ക്ക് പലിശ രഹിത വായ്പയായി നല്‍കുന്നതിനെപ്പറ്റി ആലോചിക്കുമോ ?

3228

ജി..എഫ്.റ്റി.

ഡോ. എന്‍. ജയരാജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ഗിഫ്റ്റി (ജി..എഫ്.റ്റി)ന്റെ പ്രവര്‍ത്തനങ്ങള്‍, ഘടന എന്നിവ വിശദമാക്കുമോ ;

(ബി) ഗിഫ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുവാന്‍ നടപടികള്‍ സ്വീകരിയ്ക്കുമോ ?

3229

പ്ളാന്‍ തുക വര്‍ദ്ധിപ്പിക്കുന്നതിന് നടപടി

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ഉന്നതവിദ്യാഭ്യാസ രംഗത്ത് ഹയര്‍ സെക്കന്ററി കോഴ്സിന്റെ പ്രാധാന്യം കണക്കിലെടുക്കുമ്പോള്‍ പ്രസ്തുത വകുപ്പിന് ഇന്നനുവദിച്ചിരിക്കുന്ന പ്ളാന്‍ തുക അപര്യാപ്തമാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) എങ്കില്‍ തുക വര്‍ദ്ധിപ്പിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിയ്ക്കുമോ ?

3230

പെന്‍ഷന്‍ പരിഷ്കരണ ഉത്തരവ്

ശ്രീ. കെ. രാജു

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() പെന്‍ഷന്‍ പരിഷ്കരണ ഉത്തരവിന്റെ അനക്സര്‍ കകക ല്‍ കൊടുത്തിട്ടുള്ള പഴയ 22 ശമ്പള സ്കെയിലുകളുടെ സമാനമായ പുതുക്കിയ സ്കെയിലുകളില്‍ നിന്നും വ്യത്യസ്തമായ സ്കെയിലുകളാണ് പല ഡിപ്പാര്‍ട്ടുമെന്റുകളിലെയും വിവിധ തസ്തികകള്‍ക്ക് നല്‍കിയിട്ടുള്ളതെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) എങ്കില്‍ പെന്‍ഷന്‍കാര്‍ക്ക് അവര്‍ പിരിഞ്ഞ തസ്തിക ഇപ്പോള്‍ അനുവദിച്ചിട്ടുള്ള ശമ്പള സ്കെയില്‍ നല്‍കുന്ന കാര്യം പരിഗണനയിലുണ്ടോ ;

(സി) ഓരോ പെന്‍ഷണറുടെയും സര്‍വ്വീസില്‍ നിന്നു പിരിഞ്ഞ തസ്തികയുടെ ശമ്പള സ്കെയില്‍ പരിശോധിച്ച് ഫിക്സേഷന്‍ നടത്തുന്നതന് നടപടികള്‍ സ്വീകരിക്കുമോ ?

3231

വാണിജ്യ നികുതി വകുപ്പിന്റെ ഓഫീസുകള്‍

ശ്രീ. ചിറ്റയം ഗോപകുമാര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() തിരുവനന്തപുരം ജില്ലയില്‍ വാണിജ്യ നികുതി വകുപ്പിന്റെ എത്ര ആഫീസുകള്‍ വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നു; അവ ഏതൊക്കെയെന്ന് വ്യക്തമാക്കാമോ;

(ബി) ആയതിന് പ്രതിമാസം എന്തു തുക വാടക ഇനത്തില്‍ നല്‍കുന്നു;

(സി) കരമനയില്‍ ഉല്‍ഘാടനം കഴിഞ്ഞ ടാക്സ് ടവേഴ്സ് (മേഃ ീംലൃ) എന്ന നികുതി വകുപ്പ് കോംപ്ളക്സിലേക്ക് പ്രസ്തുത ആഫീസുകള്‍ എന്നത്തേക്ക് മാറ്റുവാന്‍ കഴിയും എന്ന് വ്യക്തമാക്കാമോ ;

(ഡി) കാലതാമസത്തിനുളള കാരണം വിശദമാക്കാമോ ?

3232

സംസ്ഥാന ജീവനക്കാര്‍ക്ക് ക്ഷാമബത്ത

ശ്രീ. എം. ഉമ്മര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() കേന്ദ്ര ജീവനക്കാര്‍ക്കനുവദിച്ച 7% ക്ഷാമബത്ത കേരള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഉടന്‍ അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടോ ;

(ബി) ഉണ്ടെങ്കില്‍ എന്ന് മുതലെന്ന് വ്യക്തമാക്കാമോ ?

3233

സര്‍ക്കാര്‍ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനം

ശ്രീ.പി.ബി. അബ്ദുള്‍ റസാക്

,, സി. മമ്മൂട്ടി

,, മഞ്ഞളാംകുഴി അലി

,, അബ്ദുറഹിമാന്‍ രണ്ടത്താണി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്തിന്റെ കേസുകള്‍ സുപ്രീംകോടതിയില്‍ കൈകാര്യം ചെയ്യുന്നതിന് നിലവിലുള്ള സംവിധാനമെന്താണെന്ന് വിശദമാക്കുമോ;

(ബി) ഇത്തരം സ്ഥിര സംവിധാനത്തിനുപുറമെ സര്‍ക്കാരിനു വേണ്ടി ഹാജരാകാന്‍ മറ്റ് വക്കീലന്മാരെ ചുമതലപ്പെടുത്താറുണ്ടോ; എങ്കില്‍ അതിനുള്ള മാനദണ്ഡമെന്താണെന്ന് വിശദമാക്കാമോ;

(സി) മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഇത്തരത്തില്‍ പ്രൈവറ്റ് വക്കീലന്മാരെ സംസ്ഥാന ഹൈക്കോടതിയിലും, സുപ്രീംകോടതിയിലും നിയോഗിച്ചിട്ടുണ്ടായിരുന്നോ; എങ്കില്‍ അതു സംബന്ധിച്ച വിശദ വിവരം വെളിപ്പെടുത്താമോ;

(ഡി) മുന്‍ മുഖ്യമന്ത്രി വ്യക്തിപരമായി നല്‍കിയ കേസുകളില്‍ സര്‍ക്കാരിന്റെ കീഴിലെ നിമയ സംവിധാനത്തെ ഉപയോഗപ്പെടുത്തിയിട്ടുണ്ടോ:;

() അത്തരത്തിലുള്ള ഏതെങ്കിലും കേസില്‍ നിയോഗിച്ച സ്വകാര്യ അഭിഭാഷകന് സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ഫീസ് നല്‍കിയിട്ടുണ്ടോ; എങ്കില്‍ വിശദ വിവരം നല്‍കാമോ;

(എഫ്) മുന്‍ സര്‍ക്കാരിന്റെ കാലത്ത് സ്വകാര്യ അഭിഭാഷകരെ സര്‍ക്കാര്‍ കേസുകള്‍ക്ക് നിയോഗിച്ച വകയില്‍ എന്തു തുക ഇതേവരെ ചെലവായിട്ടുണ്ട്; ഇനി എന്തു തുക നല്‍കാനുണ്ട്;

(ജി) ഇക്കാര്യത്തില്‍ നിയമവിരുദ്ധമായി തുക ചെലവഴിച്ചിട്ടുണ്ടെങ്കില്‍ അത് എത്രയാണെന്ന് വ്യക്തമാക്കുമോ. ?

3234

ചെക്ക്പോസ്റുകളിലെ മിന്നല്‍ പരിശോധന

ശ്രീ. കെ. അച്ചുതന്‍

,, സണ്ണി ജോസഫ്

,, പി. . മാധവന്‍

താഴെ കാണുന്ന ചോദ്യത്തിന് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

ചെക്ക്പോസ്റുകളില്‍ നടത്തിവരുന്ന മിന്നല്‍ പരിശോധന തുടരുന്നതിന് നടപടി എടുക്കുമോ?

3235

വില്‍പന നികുതി വിഭാഗത്തില്‍ വിജിലന്‍സ് വിംഗ്

ശ്രീ. കെ. അജിത്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() വില്‍പന നികുതി വിഭാഗത്തില്‍ വിജിലന്‍സ് വിംഗ് നിലവിലുണ്ടോ;

(ബി) ഈ വിഭാഗത്തിലെ ജീവനക്കാരെ തെരഞ്ഞെടുക്കുന്നതില്‍ എന്തെങ്കിലും മാനദണ്ഡം ഉണ്ടാക്കിയിട്ടുണ്ടോ?

3236

ട്രഷറി പരിഷ്ക്കരണം

ശ്രീ. റ്റി. യു. കുരുവിള

,, മോന്‍സ് ജോസഫ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ഈ സാമ്പത്തിക വര്‍ഷം എത്ര ട്രഷറികള്‍ ആരംഭിക്കുവാനാണ് ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ വ്യക്തമാക്കുമേ;

(ബി) സംസ്ഥാനത്തെ ട്രഷറികള്‍ പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വത്ക്കരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ;

(സി) ട്രഷറികളില്‍ എ. ടി. എം. സംവിധാനം ഏര്‍പ്പെടുത്തുവാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടോ; എങ്കില്‍ അവയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ;

(ഡി) പെന്‍ഷന്‍ ദേശാസാത്കൃത ബാങ്കുകളിലൂടെ വിതരണം ചെയ്യുവാന്‍ നടപടികള്‍ സ്വീകരിക്കുമോ?

3237

ട്രഷറി കാഷ് ബാലന്‍സ്

ഡോ. ടി.എം. തോമസ് ഐസക്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() 2011 ഏപ്രില്‍ 1, മെയ് 19, ആഗസ്റ് 31, സെപ്തംബര്‍ 15 എന്നീ ദിവസങ്ങളിലെ ട്രഷറി കാഷ് ബാലന്‍സ് എത്ര;

(ബി) ഈ ധനകാര്യ വര്‍ഷത്തില്‍ ഏതെങ്കിലും ദിവസം ട്രഷറി വെയ്സ് ആന്റ് മീന്‍സ് കടമെടുക്കേണ്ടിവന്നിട്ടുണ്ടോ;

(സി) 2010-11-ല്‍ എത്ര കോടി രൂപ വായ്പയെടുക്കാമെന്നാണ് ബഡ്ജറ്റില്‍ നിര്‍ദ്ദേശിച്ചിട്ടുളളത്;

(ഡി) ഇതില്‍ എത്ര കോടി രൂപ സെപ്തംബര്‍ 15 വരെ എടുത്തു തീര്‍ത്തു?

3238

അന്യസംസ്ഥാന ലോട്ടറിക്ക് നികുതി

ശ്രീ.തോമസ് ചാണ്ടി

,, . കെ. ശശീന്ദ്രന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് അന്യ സംസ്ഥാന ലോട്ടറി നടത്തിപ്പുകാരില്‍ നിന്നും നികുതി പിരിയ്ക്കാനുള്ള തീരുമാനം എടുത്തിട്ടുണ്ടോ ;

(ബി) എങ്കില്‍ ഏതൊക്കെ അന്യ സംസ്ഥാന ലോട്ടറിക്കാരില്‍ നിന്നാണ് നികുതി പിരിയ്ക്കാന്‍ തീരുമാനിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ ?

3239

സഹകരണ സൊസൈറ്റിക്ക് ലോട്ടറി ഏജന്‍സി

ശ്രീ. . കെ. ശശീന്ദ്രന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സഹകരണ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റികള്‍ക്ക് ലോട്ടറി ഏജന്‍സി നല്‍കാറുണ്ടോ ; ഉണ്ടെങ്കില്‍ ഏതൊക്കെ സൊസൈറ്റികള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ;

(ബി) ലോട്ടറി ഏജന്റുമാര്‍ക്ക് നല്‍കുന്ന കമ്മീഷന്‍ എത്രയാണ്;

(സി) ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ് സ്റാഫ് കേ.-ഓപ്പറേറ്റീവ് ഏജന്‍സി നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ ?

3240

സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാര്‍ക്കുള്ള കമ്മീഷന്‍

ശ്രീ.കെ. രാധാകൃഷ്ണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() മുന്‍ സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാര്‍ക്ക് നല്‍കിയിരുന്ന കമ്മിഷന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(ബി) മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഭാഗ്യക്കുറി ഏജന്റുമാര്‍ക്ക് നല്‍കിയിരുന്ന കമ്മിഷനില്‍ വര്‍ദ്ധനവ് വരുത്തിയിട്ടുണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(സി) ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പ്രസ്തുത കമ്മിഷന്‍ വെട്ടിക്കുറച്ചിട്ടുണ്ടോ; എങ്കില്‍ എത്ര ശതമാനമാണ് കുറവ് വരുത്തിയതെന്ന് വെളിപ്പെടുത്താമോ ;

(ഡി) ഇപ്രകാരം കമ്മിഷനില്‍ കുറവുവരുത്തുവാനുണ്ടായ സാഹചര്യം വിശദമാക്കാമോ;

() കമ്മീഷന്‍ പുന:സ്ഥാപിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ?

3241

നോണ്‍ ബാങ്കിംഗ് ഫൈനാന്‍സ് കമ്പനികള്‍

ശ്രീമതി ഇ.എസ്. ബിജിമോള്‍

താഴെ കാണുന്ന ചോദ്യത്തിന് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

നോണ്‍ ബാങ്കിംഗ് ഫൈനാന്‍സ് കമ്പനികളെ കേരള മണി ലെന്‍ഡിംഗ് ആക്ടിന്റെ പരിധിയില്‍ കൊണ്ടുവരുന്നതിനെതിരെ ബഹു. സുപ്രീം കോടതിയിലുള്ള കേസില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ എന്താണെന്ന് വ്യക്തമാക്കാമോ?

3242

ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ സെക്യൂരിറ്റി

ശ്രീ.എം. ഹംസ

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സഹകരണ ബാങ്കുകള്‍, ബാങ്കിംഗ് റഗുലേഷന്‍ ആക്ടിന് വിധേയമായി പ്രവര്‍ത്തിക്കുന്ന മറ്റ്ബാങ്കുകള്‍, പൊതുമേഖലാ ബാങ്കുകള്‍ മുതലായവ കേരള സര്‍ക്കാരിന്റെ സെക്യൂരിറ്റി വാങ്ങണമെന്ന നിബന്ധന നിലവിലുണ്ടോ; വിശദാംശം നല്‍കാമോ;

() സഹകരണ ബാങ്കുകള്‍, ദേശസാല്‍കൃത ബാങ്കുകള്‍, ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ എന്നിവ കേരള സര്‍ക്കാരിന്റെ സെക്യൂരിറ്റി വാങ്ങിയതിന്റെ വിശദാംശം ലഭ്യമാക്കാമോ;

(സി) കേരളത്തിലെ ദേശസാല്‍കൃത ബാങ്കുകള്‍ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ മറ്റ് സംസ്ഥാന സര്‍ക്കാരുകളുടെ സെക്യൂരിറ്റികള്‍ വാങ്ങുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വിശദാംശം ലഭ്യമാക്കാമോ;

(ഡി) മറ്റ് സംസ്ഥാന ഗവണ്‍മെന്റ് സെക്യൂരിറ്റികളെക്കാള്‍ കേരളാ ഗവണ്‍മെന്റിന്റെ സെക്യൂരിറ്റി ആകര്‍ഷകമാക്കുന്നതിനായി എന്തെല്ലാം പദ്ധതികളാണുള്ളതെന്ന് വ്യക്തമാക്കാമോ ?

3243

കെ.എസ്.എഫ്.ഇ യുടെ ബിസിനസ്

ശ്രീമതി.പി. അയിഷാ പോറ്റി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മൂന്നു മാസങ്ങളില്‍ കെ.എസ്.എഫ്.ഇ എത്ര കോടി രൂപയുടെ ബിസിനസ് നടത്തിയിരുന്നു;

(ബി) കെ.എസ്.എഫ്.2011 ജൂണ്‍, ജൂലൈ, ആഗസ്റ് മാസങ്ങളില്‍ ആകെ എത്ര കോടി രൂപയുടെ ബിസിനസ് നടത്തി എന്ന് വ്യക്തമാക്കുമോ;

(സി) ഈ സര്‍ക്കാര്‍ അധികാരമേറ്റ വന്നശേഷം കെ.എസ്.എഫ്.ഇ യുടെ പുതിയ എത്ര ബ്രാഞ്ചുകള്‍ ആരംഭിച്ചു; അവ എവിടെയെല്ലാമാണ് ?

3244

സി.എം.ഡി യുടെ പഠന റിപ്പോര്‍ട്ട്

ഡോ. ടി.എം. തോമസ് ഐസക്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാന ഇന്‍ഷ്വറന്‍സ് വകുപ്പിന്റെ പുന:സംഘടനയുമായി ബന്ധപ്പെട്ട് സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡവലപ്പ്മെന്റ് (ഇങഉ) എന്ന സ്ഥാപനം നടത്തിയ പഠന റിപ്പോര്‍ട്ടിന്റെ ഇപ്പോഴത്തെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കാമോ;

(ബി) ഈ പഠനത്തിനുവേണ്ടി എത്ര തുക ചെലവഴിച്ചു;

(സി) പ്രസ്തുത പഠന റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പിലാക്കുവാന്‍ നടപടി സ്വീകരിക്കുമോ?

3245

ഇന്‍ഷ്വറന്‍സ് വകുപ്പ് പുന:സംഘടന

ശ്രീമതി ഗീതാ ഗോപി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ഇന്‍ഷ്വറന്‍സ് വകുപ്പിന്റെ പുന:സംഘടനയ്ക്കായി സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;

(ബി) പ്രസ്തുത വകുപ്പിന്റെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?

3246

കേരള വിമന്‍സ് കോഡ് ബില്‍

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പു മന്ത്രി സദയം മറുപടി നല്‍കുമോ:

() കുട്ടികള്‍ രണ്ടില്‍ കൂടിയാല്‍ ദമ്പതികളില്‍ നിന്ന് പിഴ ഈടാക്കണമെന്നും അവര്‍ക്ക് തടവ് ശിക്ഷ നല്‍കണമെന്നും ശുപാര്‍ശ ചെയ്യുന്ന കേരള വിമന്‍സ് കോഡ് ബില്ലിന്റെ കരട് ഇതിനകം ലഭിച്ചിട്ടുണ്ടോ;

ബി) രണ്ട് കുട്ടികള്‍ എന്ന വ്യവസ്ഥ ലംഘിക്കുവാന്‍ പ്രേരിപ്പിക്കുകയോ കൂടുതല്‍ കുട്ടികള്‍ വേണമെന്ന് പ്രചരിപ്പിക്കുകയോ ചെയ്യുന്ന വ്യക്തികള്‍, സ്ഥാപനങ്ങള്‍, സമുദായങ്ങള്‍ എന്നിവരെ ശിക്ഷാ നടപടിക്ക് വിധേയരാക്കാന്‍ കരട് ബില്ലില്‍ ശുപാര്‍ശയുണ്ടോ;

(സി) ജനസംഖ്യാ നിയന്ത്രണം മുന്നില്‍ കണ്ട് കരട് ബില്‍ ശുപാര്‍ശ ചെയ്യുന്ന നിര്‍ദ്ദേശങ്ങളില്‍ പലതും മതദര്‍ശനങ്ങള്‍ക്കും വ്യക്തി സ്വാതന്ത്യ്രത്തിനും ധാര്‍മികതയ്ക്കും തീര്‍ത്തും വിരുദ്ധമാണെന്ന് കരുതുന്നുണ്ടോ;

(ഡി) കരട് ബില്‍ പരിശോധിക്കുകയുണ്ടായോ; എങ്കില്‍ വിവാദ പരാമര്‍ശങ്ങള്‍ പിന്‍വലിക്കുമോ;

() ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തുമോ; കരട് ബില്‍ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുമോ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

3247

ഭൂമിയില്ലാത്തവര്‍ക്ക് ഭവന പദ്ധതി

ശ്രീ. മഞ്ഞളാംകുഴി അലി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() കേരളത്തിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും സ്വന്തമായി വീട് ലഭ്യമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഇപ്പോള്‍ നടപ്പിലാക്കിവരുന്ന പദ്ധതികള്‍ ഏതെല്ലാമാണ് എന്ന് വിശദമാക്കുമോ;

(ബി) സ്വന്തമായി ഭൂമി ഇല്ലാത്തവര്‍ക്കും വീട് ലഭിക്കുന്നതിന് നിലവിലുള്ള പദ്ധതികള്‍ ഏതെല്ലാമാണ് എന്ന് വ്യക്തമാക്കുമോ;

(സി) ഭൂമിയില്ലാത്തതിനാല്‍ പല കേന്ദ്ര പദ്ധതികള്‍ പ്രകാരമുള്ള പാര്‍പ്പിട പദ്ധതികള്‍ നടപ്പാക്കുന്നതിന് തടസ്സമാകുന്നുണ്ടോ;

(ഡി) എത്ര കൂടുംബങ്ങള്‍ക്ക് സ്വന്തമായി വീടില്ല;

() ഓരോ കുടുംബത്തിനും ഓരോ വീട് എന്ന ലക്ഷ്യം എത്ര വര്‍ഷംകൊണ്ട് നടപ്പാക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കുമോ?

3248

ഭവനനിര്‍മ്മാണ പദ്ധതികള്‍

ശ്രീമതി ഗീതാ ഗോപി

താഴെ കാണുന്ന ചോദ്യത്തിന് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

ഭവനനിര്‍മ്മാണ ബോര്‍ഡ് പരമാവധി എത്ര രൂപയാണ് വായ്പ നല്‍കുന്നത്; വായ്പാ വ്യവസ്ഥകള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ ?

3249

ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ പ്രവര്‍ത്തനത്തിലെ അപാകതകള്‍

ഡോ. എന്‍. ജയരാജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ ;

(ബി) നിലവില്‍ ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ പ്രവര്‍ത്തനത്തിലെ അപാകതകള്‍ എന്തൊക്കെയാണ് ;

(സി) അപാകതകള്‍ പരിഹരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ ?

3250

ഭവന നിര്‍മ്മാണ ബോര്‍ഡില്‍ നിന്നും വായ്പ

ശ്രീ. കെ. അജിത്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ഭവന നിര്‍മ്മാണ ബോര്‍ഡില്‍ നിന്നും ഏതുവര്‍ഷം വരെ വായ്പയെടുത്തവരുടെ വായ്പകളാണ് എഴുതിതള്ളിയതെന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത പദ്ധതി കൂടുതല്‍ വിപുലീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ?

3251

വില്ലേജ് ഹൌസിംഗ് പ്രോജക്ട്

ശ്രീ. എന്‍.. നെല്ലിക്കുന്ന്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() വില്ലേജ് ഹൌസിംഗ് പ്രോജക്ട് പ്രകാരം ഭവന നിര്‍മ്മാണത്തിനുള്ള സഹായങ്ങള്‍ എത്ര കുടുംബങ്ങള്‍ക്ക് ലഭ്യമായിട്ടുണ്ട് ;

(ബി) പ്രസ്തുത പദ്ധതി ഇപ്പോള്‍ നിലവിലുണ്ടോ ;

(സി) പദ്ധതി നിലവിലില്ലെങ്കില്‍ തിരിച്ചടക്കാനാവാത്ത വായ്പകള്‍ എഴുതിത്തള്ളുമോ ;

(ഡി) പ്രസ്തുത പദ്ധതി പ്രകാരം വായ്പയെടുത്ത പല കുടുംബങ്ങളുടെയും സ്വത്തുരേഖകള്‍ വായ്പാ ഈടിന്റെ പേരില്‍ ബ്ളോക്കു പഞ്ചായത്തു ഓഫീസുകളില്‍ ഇരിക്കുകയാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ?

3252

കൊക്കകോള കമ്പനിയുടെ ജലചൂഷണത്തിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരം

ശ്രീ. കെ. ദാസന്‍

താഴെ കാണുന്ന ചോദ്യത്തിന് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

പ്ളാച്ചിമടയിലെ കൊക്കകോള കമ്പനിയുടെ ജലചൂഷണത്തിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് മുന്‍ സര്‍ക്കാര്‍ പാസാക്കിയ പ്രത്യേക ട്രിബ്യൂണല്‍ ബില്ലിന് കേന്ദ്ര തലത്തില്‍ അനുമതി ലഭിക്കാന്‍ എന്ത് നടപടികളാണ് സ്വീകരിച്ചത് എന്ന് വ്യക്തമാക്കാമോ ?

BACK

Home 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.