UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

3091

കല്ലമ്പലം പോലീസ് സ്റേഷന് ഭരണാനുമതി

ശ്രീ. ബി. സത്യന്‍

() ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ഉള്‍പ്പെട്ട കല്ലമ്പലം പോലീസ് സ്റേഷന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കരവാരം ഗ്രാമപഞ്ചായത്തില്‍ തറക്കല്ലിട്ടതായി അറിയാമോ ;

(ബി) ഈ കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിരിക്കുന്ന ഏജന്‍സി ഏതാണ് എന്ന് വ്യക്തമാക്കുമോ ; പദ്ധതിയുടെ അടങ്കല്‍ തുക എത്രയാണ് ;

(സി) പ്രസ്തുത നിര്‍മ്മാണത്തിന് ഭരണാനുമതിയും സാങ്കേതികാനുമതിയും നല്‍കിയിട്ടുണ്ടോ ; ഉണ്ടെങ്കില്‍ കാലാവധി എത്രയാണ് ;

(ഡി) ഇതിന് മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥന്‍ ആരാണ് ?

3092

പെരുമ്പടവില്‍ പോലീസ് സ്റേഷന്‍

ശ്രീ. ജെയിംസ് മാത്യു

() തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ പെരുമ്പടവില്‍ പോലീസ് സ്റേഷന്‍ അനുവദിക്കുന്നതിനായി നിവേദനം ലഭിച്ചിട്ടുണ്ടോ; ഇതിനായി സ്വീകരിച്ച നടപടികള്‍ അറിയിക്കാമോ;

(ബി) പോലീസ് സ്റേഷന്‍ ആരംഭിക്കുന്നതിനായി വകുപ്പുതലത്തില്‍ അന്വേഷണം നടത്തി കെട്ടിടസൌകര്യം ഒരുക്കിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) തൊട്ടടുത്ത പോലീസ് സ്റേഷനുകളില്‍ നിന്നും 22-30 കി. മീറ്ററുകള്‍ ദൂരെയുള്ള പെരുമ്പടവില്‍ കെട്ടിട സൌകര്യം നാട്ടുകാര്‍ ഒരുക്കുന്ന സാഹചര്യത്തില്‍ അടിയന്തിരമായി പോലീസ് സ്റേഷന്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ?

3093

ചേളാരി പഞ്ചായത്ത് കേന്ദ്രമാക്കി പുതിയ പോലീസ് സ്റേഷന്‍

ശ്രീ. കെ.എന്‍.. ഖാദര്‍

വള്ളിക്കുന്ന് മണ്ഡലത്തിലെ ചേളാരി പഞ്ചായത്ത് കേന്ദ്രമാക്കി ഒരു പുതിയ പോലീസ് സ്റേഷന്‍ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; ഇതിന്റെ ആവശ്യകതയെക്കുറിച്ച് അന്വേഷണം നടത്തിയിട്ടുണ്ടോ; പ്രസ്തുത പോലീസ് സ്റേഷന്‍ സ്ഥാപിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ?

3094

അനധികൃത മണല്‍ വാരലിനെതിരെ നടപടി

ശ്രീ. പി.സി. വിഷ്ണുനാഥ്

() തന്റെ പേരിലുള്ള നിലത്തില്‍ നിന്നും അനധികൃതമായി മണല്‍ വാരുന്നു എന്ന് ശ്രീമാന്‍ വി.സി. സഖറിയ 31-8-2011-ല്‍ പുളിക്കീഴ് സബ് ഇന്‍സ്പെക്ടര്‍ മുമ്പിലും 15-9-2011-ല്‍ തിരുവല്ല ഡി.വൈ.എസ്.പി.യ്ക്കും നല്‍കിയ പി1/277/11/റ്റി.എസ്.എന്‍ തീയതി 15-9-2011 നമ്പര്‍ പരാതിയിന്മേല്‍ നാളിതുവരെ എന്തു നടപടികള്‍ സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ ;

(ബി) പ്രസ്തുത പരാതിയിന്മേല്‍ അന്വേഷണം നടത്തി പ്രതികള്‍ ആരൊക്കെയെന്ന് കണ്ടെത്തിയിട്ടുണ്ടോ ; എങ്കില്‍ അവരുടെ പേരില്‍ എന്തു നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ ;

(സി) പ്രസ്തുത പരാതി സ്ഥലത്ത് രാത്രികാലങ്ങളില്‍ നൈറ്റ് പട്രോളിംഗ്/കാവല്‍ പോലീസിനെ നിയോഗിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ ?

3095

പന്തീരാങ്കാവില്‍ പോലീസ് സ്റേഷന്‍

ശ്രീ. എളമരം കരീം

() കോഴിക്കോട് ജില്ലയിലെ നല്ലളം പോലീസ് സ്റേഷന്റെ അധികാര പരിധി വളരെ കൂടുതലായതിനാല്‍ അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഈ സ്റേഷന്റെ പരിധി വിഭജിച്ച് പന്തീരാങ്കാവില്‍ പുതിയ പോലീസ് സ്റേഷന്‍ സ്ഥാപിക്കണമെന്ന ആവശ്യം പരിഗണനയിലുണ്ടോ?

3096

കൊല്ലം ജില്ലാ ആംഡ് റിസര്‍വ്വ് പോലീസുകാരുടെ സ്ഥലം മാറ്റം

ശ്രീ. പി. കെ. ഗുരുദാസന്‍

() കൊല്ലം ജില്ലാ ആംഡ് റിസര്‍വ്വ് വനിതാ പോലീസുകാരുടെയും പുരുഷ പോലീസുകാരുടെയും സ്ഥലമാറ്റ കാര്യത്തില്‍ സര്‍വ്വീസ് സംബന്ധമായ എന്തെങ്കിലും തടസ്സങ്ങള്‍ നിലനില്‍ക്കുന്നുണ്ടോ ;

(ബി) എങ്കില്‍ അവ പരിഹരിച്ച് പ്രസ്തുത സ്ഥലം മാറ്റ നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ ?

3097

വനിതാ പോലീസുകാര്‍ക്ക് മാതൃജില്ലകളിലേക്ക് സ്ഥലം മാറ്റം

ശ്രീ. .കെ. വിജയന്‍

() കേരളത്തിലെ വനിതാ പോലീസുകാര്‍ക്ക് മാതൃജില്ലകളിലേക്ക് സ്ഥലം മാറ്റം കൊടുക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ബി) എങ്കില്‍ ആയതിന്റെ നടപടിക്രമങ്ങള്‍ വിശദമാ ക്കാമോ ;

(സി) ഇത് എപ്പോള്‍ പൂര്‍ണ്ണമായും നടപ്പിലാക്കാന്‍ കഴിയും എന്ന് വ്യക്തമാക്കാമോ ?

3098

കൊല്ലം ജില്ലാ ആംഡ് റിസര്‍വ്വ് സീനിയോറിറ്റി

ശ്രീ.പി.കെ. ഗുരുദാസന്‍

() 2010-11 വര്‍ഷത്തില്‍ കൊല്ലം ജില്ലാ ആംഡ് റിസര്‍വ്വില്‍ അന്തര്‍ ജില്ലാ സ്ഥലംമാറ്റ ഉത്തരവിന് ശേഷം കൊല്ലം എ.ആര്‍ ക്യാമ്പിലേക്ക് ജോലിയില്‍ പ്രവേശിച്ചവര്‍ എത്രപേരുണ്ടെന്ന് അറിയിക്കുമോ;

(ബി) എങ്കില്‍ ജോലിയില്‍ പ്രവേശിക്കാത്തവരെ ഒഴിവാക്കി സീനിയോറിറ്റി ലിസ്റില്‍ നിന്ന് അര്‍ഹരായവരെ പരിഗണിക്കുമോ ?

3099

പോലീസുകാരുടെ യാത്രാബത്ത കുടിശ്ശിക

ശ്രീ. ജെയിംസ് മാത്യു

() പുതിയ ശമ്പളപരിഷ്ക്കരണത്തിലെ പോലീസുകാരുടെ യാത്രാബത്താ 'സീലിംഗ്' എത്രയാണ് ;

(ബി) പുതിയ ശമ്പളപരിഷ്ക്കരണമനുസരിച്ചുള്ള യാത്രാബത്ത ലഭ്യമാകുന്നതിന് പ്രത്യേക ഉത്തരവ് ആവശ്യമുണ്ടോ ; ഉണ്ടെങ്കില്‍ ആയതിന്റെ പകര്‍പ്പ് ജില്ലാ ഓഫീസുകളില്‍ ലഭ്യമാക്കിയിട്ടുണ്ടോ ;

(സി) ഇപ്രകാരം കണ്ണൂര്‍ ജില്ലയില്‍ പോലീസുകാരുടെ ടി.. മാറിയിട്ടുണ്ടോ ; ഏതു കാലയളവുവരെയുള്ള യാത്രാബത്തയാണ് മാറിയിട്ടുള്ളത് ;

(ഡി) കുടിശ്ശിക ടി.. എന്നത്തേക്കു വിതരണം ചെയ്യാന്‍ കഴിയുമെന്ന് അറിയിക്കുമോ ?

3100

പോലീസ് സ്റാഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി തെരഞ്ഞെടുപ്പ്

ശ്രീ. പാലോട് രവി

,, ഷാഫി പറമ്പില്‍

,, പി.സി. വിഷ്ണുനാഥ്

,, എം.. വാഹീദ്

() തിരുവനന്തപുരം പോലീസ് സ്റാഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് നം:റ്റി 696 തെരഞ്ഞെടുപ്പില്‍ വ്യാജ ഐഡന്റിറ്റി കാര്‍ഡ് ഉണ്ടാക്കി കള്ളവോട്ട് നടത്തിയതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതികള്‍ ലഭിച്ചിട്ടുണ്ടോ:

(ബി) പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ട് മ്യൂസിയം പോലീസ് സ്റേഷനില്‍ എഫ്..ആര്‍ രജിസ്റര്‍ ചെയ്ത് അന്വേഷണം നടത്തിയിട്ടുണ്ടോ;

(സി) സ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ എന്തെങ്കിലും വീഴ്ച വരുത്തിയിട്ടുണ്ടോ;

(ഡി) പ്രസ്തുത അന്വേഷണ ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ എവിടെയാണ് ജോലി ചെയ്യുന്നത്;

() പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ട് ആരുടെയെങ്കിലും പേരില്‍ നടപടി എടുത്തിട്ടുണ്ടോ; എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ?

3101

.ആര്‍ പോലീസ് ഉദ്യോഗസ്ഥരുടെ പ്രവേശന തീയതി

ശ്രീ.എം.വി. ശ്രേയാംസ് കുമാര്‍

() കൊച്ചി സിറ്റി പോലീസിന്റെ കീഴില്‍ വരുന്ന എ.ആര്‍ പോലീസ് ഉദ്യോഗസ്ഥരില്‍ പ്രൊവിഷണല്‍ സീനിയോറിറ്റി ലിസ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളതും 12.03.2003 ല്‍ സര്‍വ്വീസില്‍ പ്രവേശിച്ചതുമായ എത്ര ജീവനക്കാര്‍ ഉണ്ട്; അവരുടെ പേരുവിവരം ലഭ്യമാക്കുമോ;

(ബി) പ്രസ്തുത പ്രൊവിഷണല്‍ സീനിയോറിറ്റി ലിസ്റില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തതും 12.03.2003-ല്‍ സര്‍വ്വീസില്‍ പ്രവേശിച്ചതുമായ ജീവനക്കാരുടെ പേരുവിവരം ലഭ്യമാക്കുമോ;

(സി) ഇപ്രകാരം സര്‍വ്വീസില്‍ പ്രവേശിച്ച പോലീസ് ഉദ്യോഗസ്ഥരുടെ പ്രവേശന തീയതി സര്‍വ്വീസ് ബുക്കില്‍ വ്യത്യസ്തമായി രേഖപ്പെടുത്താന്‍ ഇടയാക്കിയ സാഹചര്യം വ്യക്തമാക്കുമോ;

(ഡി) ആയത് സര്‍വ്വീസില്‍ പ്രവേശിച്ച തീയതി ആക്കി രേഖപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ ?

3102

പോലീസ് വകുപ്പിലെ ഡ്രൈവര്‍മാരുടെ ഒഴിവുകളുടെ വിശദാംശം

ശ്രീ. . കെ. ശശീന്ദ്രന്‍

() സംസ്ഥാന പോലീസ് വകുപ്പിനു കീഴില്‍ എത്ര വാഹനങ്ങള്‍ ഉണ്ട്; ഓരോ വാഹനത്തിനും എത്ര ഡ്രൈവര്‍മാരെയാണ് നിയമിക്കാന്‍ വ്യവസ്ഥ ചെയ്തിട്ടുളളത്;

(ബി) സംസ്ഥാനത്തെ പോലീസില്‍ എത്ര ഡ്രൈവര്‍മാരുടെ തസ്തികകളാണുളളതെന്ന് വ്യക്തമാക്കാമോ; ഇവരുടെ ജില്ല, സ്പെഷ്യല്‍ യൂണിറ്റ് എന്നിവയിലെ കണക്ക് വെളിപ്പെടുത്താമോ;

(സി) പത്തനംതിട്ട, ആലപ്പുഴ, കൊല്ലം എന്നീ പോലീസ് സൂപ്രണ്ടുമാരുടെയും കൊല്ലം സിറ്റി പോലീസ് കമ്മീഷണറുടേയും കീഴില്‍ നിലവില്‍ എത്ര ഡ്രൈവര്‍മാരുടെ ഒഴിവുകളുണ്ടെന്ന് വ്യക്തമാക്കാമോ;

(ഡി) 2012 ഏപ്രില്‍ മാസത്തില്‍ ആകെ എത്ര ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത് എന്ന് വ്യക്തമാക്കുമോ?

3103

കെ..പി-5 ബറ്റാലിയനിലെ ഒഴിവുകള്‍

ശ്രീ. മോന്‍സ് ജോസഫ്

,, റ്റി. യു. കുരുവിള

() കേരളാ പോലീസ് കോട്ടയം, ഇടുക്കി കെ..പി-5 ബറ്റാലിയനില്‍ നിലവിലുള്ള പി.എസ്.സി. റാങ്ക് ലിസ്റില്‍ നിന്ന് എത്ര പേരെ നിയമിച്ചു എന്നു വ്യക്തമാക്കുമോ;

(ബി) ജനമൈത്രീ പോലീസ് സംവിധാനത്തിന്റെ ഭാഗമായി സൃഷ്ടിച്ച പോലീസ് ഒഴിവിന്റെ അടിസ്ഥാനത്തില്‍ കെ..പി.-5 ബറ്റാലിയനില്‍ എത്ര ഒഴിവുകള്‍ നിലവിലുണ്ട്;

(സി) ഈ ഒഴിവുകള്‍ പി.എസ്.സി. യില്‍ റിപ്പോര്‍ട്ട് ചെയ്തോ; ഇവ റിപ്പോര്‍ട്ട് ചെയ്യുന്നതിലുള്ള കാലതാമസം എന്തുകൊണ്ടെന്ന് വ്യക്തമാക്കാമോ; ഒഴിവുകള്‍ എന്ന് റിപ്പോര്‍ട്ട് ചെയ്യുമെന്ന് അറിയിക്കുമോ;

(ഡി) നിലവിലുള്ള റാങ്ക് ലിസ്റിന്റെ കാലാവധി എപ്പോള്‍ അവസാനിക്കുമെന്നു വ്യക്തമാക്കുമോ ?

3104

പോലീസ് ഡ്രൈവര്‍മാരുടെ ഒഴിവുകള്‍

ശ്രീ. രാജു എബ്രഹാം

() കെ..പി. 3 ബറ്റാലിയനില്‍ നിലവില്‍ ഡ്രൈവര്‍മാരുടെ എത്ര ഒഴിവുകള്‍ ഉണ്ടെന്ന് അറിയിക്കുമോ;

(ബി) 2012 ഏപ്രില്‍ 1 ന് എത്ര ഒഴിവുകള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്;

(സി) പ്രസ്തുത ഒഴിവുകളില്‍ നിയമനം നടത്തുന്നതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;

(ഡി) നിയമന നടപടി ത്വരിതപ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ ?

3105

കൊല്ലം ജില്ലാ ആംഡ് റിസര്‍വ് ക്യാമ്പിലെ ഒഴിവുകള്‍

ശ്രീ. പി. കെ. ഗുരുദാസന്‍

() കൊല്ലം ജില്ലാ ആംഡ് റിസര്‍വ് ക്യാമ്പില്‍ എത്ര ഒഴിവുകള്‍ നിലവിലുണ്ട്:

(ബി) പ്രസ്തുത ഒഴിവുകള്‍ നികത്തുന്നതിന് എന്ത് നിയമതടസ്സമാണുള്ളത്;

(സി) തടസ്സങ്ങള്‍ നീക്കം ചെയ്തു ഒഴിവുകള്‍ നികത്തുന്നതിന് അടിയന്തിര നടപടി സ്വീകരി ക്കുമോ ?

3106

കൊട്ടാരക്കര റൂറല്‍ മേഖലയില്‍ വനിതാ പോലീസ് നിയമനം

ശ്രീ.മുല്ലക്കര രത്നാകരന്‍

() കൊട്ടാരക്കര റൂറല്‍ പോലീസ് ജില്ലയില്‍ വനിതാസെല്ലില്‍ ആവശ്യമായ വനിതാ എച്ച്.സി.മാരുടേയും കോണ്‍സ്റബിള്‍മാരുടെയും അഭാവം മൂലം ഉണ്ടാകുന്ന പ്രയാസങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ;

(ബി) ഇവിടെ ആവശ്യത്തിന് വനിതാ പോലീസ് തസ്തികസൃഷ്ടിക്കുന്നതിനുള്ള ഫയല്‍ തീരുമാനമാകാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ;

(സി) കൊട്ടാരക്കര റൂറല്‍ പോലീസ് ജില്ലയില്‍ ആവശ്യത്തിന് വനിതാ ഹെഡ് കോണ്‍സ്റബിള്‍മാരേയും കോണ്‍സ്റബിള്‍മാരേയും നിയമിക്കുന്നതിനുള്ള നടപടി സ്വീകരിയ്ക്കുമോ ?

3107

പോലീസില്‍ വര്‍ക്കിംഗ് അറേഞ്ച്മെന്റില്‍ ജോലി ചെയ്യുന്നവരുടെ വിശദാംശം

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

() കേരളാ പോലീസ് സേനയിലെ പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്സ് എസ്.ബി.സി..ഡി., സി.ബി.സി..ഡി, വി..സി.ബി, പി.റ്റി.സി., എസ്.സി.ആര്‍.ബി., കേരള പോലീസ് അക്കാഡമി, കെ.പി.എച്ച്.സി.സി., കേരളാ റെയില്‍വേ പോലീസ്, കെ.എസ്..ബി. വിജിലന്‍സ്, കെ.പി.എസ്.സി. വിജിലന്‍സ്, ദേവസ്വം ബോര്‍ഡ് വിജിലന്‍സ്, ലോകായുക്ത ഇന്‍വെസ്റിഗേഷന്‍ വിംഗ്, സ്റേറ്റ് വിമന്‍സ് സെല്‍, ഹ്യൂമന്‍ റൈറ്റ്സ് കമ്മീഷന്‍ ഇന്‍വെസ്റിഗേഷന്‍ വിംഗ്, മറൈന്‍ എന്‍ഫോഴ്സ്മെന്റ് എന്നീ യൂണിറ്റുകളില്‍ മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ തുടര്‍ച്ചയായോ അല്ലാതെയോ വര്‍ക്കിംഗ് അറേഞ്ച്മെന്റ് / ട്രാന്‍സ്ഫര്‍ / ഡെപ്യൂട്ടേഷന്‍ എന്നീ ഏതെങ്കിലും ഉത്തരവുകള്‍ പ്രകാരം പ്രസ്തുത യൂണിറ്റുകളിലോ യൂണിറ്റുകള്‍ക്ക് കീഴിലുള്ള വിവിധ വിഭാഗങ്ങളിലോ നാളിതുവരെ ജോലി നോക്കി വരുന്നതായ പോലീസ് കോണ്‍സ്റബിള്‍ / ഡ്രൈവര്‍ മുതല്‍ സബ് ഇന്‍സ്പെക്ടര്‍ വരെയുള്ള ആംഡ് പോലീസ് ബറ്റാലിയന്‍, ഡിസ്ട്രിക്ട് ആംഡ് റിസര്‍വ്വ്, ലോക്കല്‍ പോലീസ് (ജനറല്‍ എക്സിക്യൂട്ടീവ്) വിഭാഗങ്ങളില്‍പ്പെട്ട എത്ര പേരുണ്ട്;

(ബി) ഇവര്‍ക്ക് ജനറല്‍ ട്രാന്‍സ്ഫര്‍ ബാധകമാണോ; ആണെങ്കില്‍ ഇവരെ പേരന്റ് യൂണിറ്റുകളിലേയ്ക്ക് മാറ്റി നിയമിക്കുമോ;

(സി) ഓരോ പോലീസ് ജില്ലയിലേയും ഡി.സി.ആര്‍.ബി., നാര്‍ക്കോട്ടിക് സെല്‍, ക്രൈം ഡിറ്റാച്ച്മെന്റ്, ഡിസ്ട്രിക്ട് സ്പെഷ്യല്‍ ബ്രാഞ്ച് ജില്ലാ പോലീസ് മേധാവികളുടെ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ വര്‍ക്കിംഗ് അറേഞ്ച്മെന്റ് / ട്രാന്‍സ്ഫര്‍ മുഖാന്തിരം മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ തുടര്‍ച്ചയായോ അല്ലാതെയോ ജോലി ചെയ്യുന്ന കോണ്‍സ്റബിള്‍ മുതല്‍ സബ് ഇന്‍സ്പെക്ടര്‍ വരെ റാങ്കുകളില്‍പ്പെട്ട എത്ര പേരുണ്ട്; ഇവരെ മാറ്റി നിയമിക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(ഡി) കേരളാ പോലീസ് സേനയിലേയ്ക്ക് ഒരുപോലെ ബേസിക് ട്രെയിനിംഗ് പൂര്‍ത്തിയാക്കി വരുന്ന വിവിധ തസ്തികകളിലുള്ള സേനാംഗങ്ങള്‍ എല്ലാ ഡ്യൂട്ടികളും ചെയ്യുന്നതിന് പ്രാപ്തരാണെങ്കിലും ഒരു വിഭാഗം സ്ഥിരമായി പ്രസ്തുത സ്പെഷ്യല്‍ യൂണിറ്റുകളില്‍ ഏറെ ബുദ്ധിമുട്ടുകളില്ലാതെ സര്‍വ്വീസ് പൂര്‍ത്തിയാക്കുമ്പോള്‍ മറ്റൊരു വിഭാഗം വലിയ പരാധീനതകളിലും സമയക്രമമില്ലാതെയും പോലീസ് സ്റേഷനുകളിലും ക്യാമ്പുകളിലും മാത്രം ജോലി നോക്കുവാന്‍ നിര്‍ബന്ധിതരാകുന്നതിലൂടെ അവരുടെ ജീവിത നിലവാരം തകരുകയും പോലീസ് പൊതുജന ബന്ധം മെച്ചപ്പെടാത്തതും ക്രിമിനല്‍വല്‍ക്കരണം വര്‍ദ്ധിക്കുന്നതിനും ആത്മവീര്യം നഷ്ടപ്പെടുന്നതിനും കാരണമാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പരിഹാര നടപടി സ്വീകരിക്കുമോ ?

3108

ദുരിതാശ്വാസ നിധിയില്‍ നിന്ന് സഹായം

ശ്രീ. കെ. ദാസന്‍

() മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സഹായം ലഭിക്കുന്നതിന് മുന്‍സര്‍ക്കാരിന്റെ കാലത്ത് ലഭിച്ച അപേക്ഷകളില്‍ ഇനിയും തീര്‍പ്പാവാതെ നില്‍ക്കുന്ന അപേക്ഷകള്‍ കൊയിലാണ്ടി മണ്ഡലത്തില്‍പ്പെട്ടത് എത്രയുണ്ട് എന്ന് വ്യക്തമാക്കുമോ; പ്രസ്തുത അപേക്ഷകരുടെ പേര്, വിലാസം അടങ്ങിയ പഞ്ചായത്ത് തിരിച്ചുള്ള പട്ടിക ലഭ്യമാക്കുമോ; ഇവ എപ്പോള്‍ തീര്‍പ്പാക്കുമെന്നും സഹായ ധനം എപ്പോള്‍ വിതരണം ചെയ്യുമെന്നും വ്യക്തമാക്കാമോ;

(ബി) ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സഹായധനത്തിനായി കൊയിലാണ്ടി മണ്ഡലത്തില്‍ നിന്ന് എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ; ഇതിന്റെ പഞ്ചായത്ത് തിരിച്ചുള്ള പേര് വിവരപ്പട്ടിക ലഭ്യമാക്കുമോ ?

3109

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും ധനസഹായ നടപടി

ഡോ. കെ. ടി. ജലീല്‍

() മലപ്പുറം ജില്ലയിലെ വട്ടംകുളം പഞ്ചായത്തിലെ ജി.ജെ.ബി.എല്‍.പി. സ്കൂള്‍ രണ്ടാം ക്ളാസ് വിദ്യാര്‍ത്ഥിയായ, കുറ്റിയാട്ടില്‍ റിയാസിന്റെ മകന്‍ മുഹമ്മദ് റിന്‍ഷാദ് എന്ന കുട്ടിയും, കാലടി പഞ്ചായത്തിലെ എ.യു.പി. സ്കൂള്‍ വെരൂറില്‍ ആറാം ക്ളാസ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് റാഷിദ് എന്ന കുട്ടിയും 9.7.2011 ന് കാലവര്‍ഷത്തില്‍ വെള്ളം നിറഞ്ഞ് നില്‍ക്കുകയായിരുന്ന കുഴിയില്‍ അബദ്ധത്തില്‍ വീണ് മരിച്ചിരുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) കുട്ടികള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും സഹായം അനുവദിക്കുന്നതിനായി എന്തെങ്കിലും അപേക്ഷ ലഭിച്ചിട്ടുണ്ടോ എന്ന് വിശദമാക്കാമോ;

(സി) പ്രസ്തുത അപേക്ഷയിന്മേല്‍ എന്തു നടപടി സ്വീകരിച്ചിട്ടുണ്ടെന്നും എന്നത്തേക്ക് സഹായധനം നല്‍കാന്‍ കഴിയുമെന്നും വ്യക്തമാക്കാമോ ?

3110

പരിസ്ഥിതി ആഘാതപഠന സമിതി

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() സംസ്ഥാനത്ത് പരിസ്ഥിതി ആഘാതപഠന സമിതി രൂപീകരിച്ചിട്ടുണ്ടോ;

(ബി) എന്നാണ് പ്രസ്തുത സമിതി രൂപീകരിച്ചതെന്നും ആരൊക്കെയാണ് ഇതില്‍ അംഗങ്ങളെന്നും വെളിപ്പെടുത്തുമോ;

(സി) പ്രസ്തുത സമിതി പരിസ്ഥിതി ആഘാതം സംബന്ധിച്ച ശുപാര്‍ശകള്‍ സമര്‍പ്പിച്ചിട്ടുണ്ടോ;

(ഡി) പരിസ്ഥിതി ആഘാത പഠന സമിതി സമര്‍പ്പിച്ച ശുപാര്‍ശകളുടെ പകര്‍പ്പ് സഭയുടെ മേശപ്പുറത്ത് വയ്ക്കുമോ?

3111

സര്‍ക്കാര്‍ ധനസഹായം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() സംസ്ഥാനത്ത് ഉണ്ടാകുന്ന വാഹനാപകടങ്ങളിലും ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടയിലും പ്രകൃതി ദുരന്തങ്ങളിലുംപെട്ട് മരണമടഞ്ഞവര്‍ക്കും, പരിക്കേറ്റവര്‍ക്കും 2006-മെയ് മുതല്‍ 2011 മെയ് വരെ ഏതൊക്കെ സംഭവങ്ങളിലായി എത്രപേര്‍ക്ക് എത്രരൂപവീതം സര്‍ക്കാര്‍ ധനസഹായം അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം മേല്‍ സൂചിപ്പിച്ച സാഹചര്യങ്ങളില്‍ മരണപ്പെടുകയും, പരിക്കേല്‍ക്കുകയും ചെയ്ത എത്രപേര്‍ക്ക് ഏതൊക്കെ സംഭവങ്ങളിലായി എത്രരൂപവീതം സര്‍ക്കാര്‍ ധനസഹായം അനുവദിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ?

3112

രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ ഘടന

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

'' കെ.എം. ഷാജി

'' എന്‍.. നെല്ലിക്കുന്ന്

'' വി.എം. ഉമ്മര്‍ മാസ്റര്‍

() രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ ഇപ്പോഴത്തെ ഘടന വിശദമാക്കുമോ ;

(ബി) സംസ്ഥാന സര്‍ക്കാരിന് പ്രസ്തുത സ്ഥാപനത്തിന്മേല്‍ ഇപ്പോഴുള്ള ബന്ധത്തിന്റെ വിശദവിവരം നല്കുമോ ;

(സി) സ്ഥാപനത്തിന്റെ നയപരമായ കാര്യങ്ങള്‍ സംസ്ഥാന മുഖ്യമന്ത്രിയുമായി കാലാകാലങ്ങളില്‍ ചര്‍ച്ച ചെയ്യണമെന്ന് വ്യവസ്ഥയുണ്ടോ ; ചര്‍ച്ച ചെയ്യപ്പെടാറുണ്ടോ ;

(ഡി) പ്രസ്തുത സ്ഥാപനത്തിന്റെ ഡയറക്ടറുടെ നിയമനം, കാലാവധി നീട്ടിനല്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ ശുപാര്‍ശ നല്കാന്‍ സംസ്ഥാന മുഖ്യമന്ത്രിക്ക് ചുമതലയുണ്ടോ ;

() ഇത്തരത്തില്‍ ഏതെങ്കിലും ശുപാര്‍ശയോ കത്തുകളോ ഇപ്പോഴത്തെ മുഖ്യമന്ത്രിയോ, മുന്‍ മുഖ്യമന്ത്രിയോ കേന്ദ്ര ഗവണ്‍മെന്റിലേയ്ക്ക് അയച്ചിട്ടുണ്ടോ ; എങ്കില്‍ അതിന്റെ വിശദാംശം നല്കുമോ ?

3113

രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി

ശ്രീ. മഞ്ഞളാംകുഴി അലി

,, പി.ബി. അബ്ദുള്‍ റസാക്

,, സി. മമ്മൂട്ടി

,, അബ്ദുറഹിമാന്‍ രണ്ടത്താണി

() രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിക്ക് സംസ്ഥാന വനം വകുപ്പില്‍ നിന്നും 2000-2011 കാലയളവില്‍ ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്കായി എത്ര പണം ലഭിച്ചിട്ടുണ്ടെന്നതിന്റെ വിശദവിവരം വ്യക്തമാക്കുമോ;

(ബി) പ്രസ്തുത പണത്തിന്റെ വിനിയോഗവിവരം വിശദമാക്കുമോ;

(സി) എന്തൊക്കെ ഗവേഷണപ്രവര്‍ത്തനങ്ങള്‍ പ്രസ്തുത പണമുപയോഗിച്ച് നടത്തിയിട്ടുണ്ട്; ഏതൊക്കെ ശാസ്ത്രജ്ഞരെയാണ് പ്രസ്തുത ഗവേഷണങ്ങള്‍ക്ക് വിനിയോഗിച്ചത് എന്നതിന്റെ വിശദവിവരം നല്‍കാമോ;

(ഡി) ഗവേഷണഫലം എന്തായിരുന്നു; എത്ര ഗവേഷണപ്രബന്ധങ്ങള്‍ ഇതോടനുബന്ധിച്ച് തയ്യാറാക്കിയിട്ടുണ്ട്; ആരൊക്കെയാണ് അവ തയ്യാറാക്കി സമര്‍പ്പിച്ചിട്ടുളളത്;

() ഗവേഷണപ്രവര്‍ത്തനത്തിന് ശാസ്ത്രജ്ഞരെ നിയോഗിക്കുന്നതിന്റെയും പണം അനുവദിക്കുന്നതിന്റെയും മാനദണ്ഡം എന്താണെന്ന് വിശദമാക്കുമോ;

(എഫ്) 2000-2011 കാലഘട്ടത്തില്‍ ഗവേഷണഫലങ്ങളെയും കണ്ടെത്തലുകളെയും സംബന്ധിച്ച എത്ര റിപ്പോര്‍ട്ടുകള്‍ സംസ്ഥാന വനം വകുപ്പിന് നല്‍കിയിട്ടുണ്ട്?

3114

ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങള്‍

ശ്രീ. .പി. ജയരാജന്‍

() മുഖ്യമന്ത്രി ചെയര്‍മാന്‍ സ്ഥാനം വഹിക്കുന്ന ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങള്‍ ഏതെല്ലാമെന്നു വ്യക്തമാക്കുമോ ;

(ബി) ഓരോ സ്ഥാപനത്തിന്റെയും ബൈലോ പ്രകാരം ഇവയുടെ ഗവേണിംഗ് കൌണ്‍സിലുകള്‍/എക്സിക്യൂട്ടീവ് കമ്മിറ്റികള്‍ എന്നിവ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ കൂടുവാന്‍ നിശ്ചയിച്ചിട്ടുള്ള കാലാവധി എത്രയാണ് ;

(സി) ഈ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിനുശേഷം പ്രസതുത കമ്മിറ്റികള്‍ എത്ര തവണ വീതം യോഗം ചേര്‍ന്നുവെന്നു വ്യക്തമാക്കുമോ ?

3115

പോലീസ് എയ്ഡ് പോസ്റ്

ശ്രീ. സി.കെ. സദാശിവന്‍

യുനെസ്കോ അംഗീകാരത്തിനായി നോമിനേറ്റ് ചെയ്ത ലോക പ്രശസ്തമായ ചെട്ടികുളങ്ങര ദേവീക്ഷേത്രത്തില്‍ സ്ഥിരമായി ഒരു പോലീസ് എയ്ഡ് പോസ്റ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

3116

സബ് ഇന്‍സ്പെക്ടര്‍ തസ്തികയിലേക്കുള്ള പരീക്ഷ

ശ്രീ. റ്റി. വി. രാജേഷ്

() സബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് തസ്തികയിലേക്കുള്ള രണ്ടാംഘട്ട വിവരണാത്മക പരീക്ഷയുടെ സിലബസ് എപ്രകാരമാണ് ;

(ബി) മലയാളം ഒന്നാം ഭാഷയായും ഭരണഭാഷയായും പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍ പ്രസ്തുത പരീക്ഷക്ക് പാര്‍ട്ട് ഒന്ന് മലയാളത്തില്‍ ഉത്തരമെഴുതാനാ വശ്യമായ നടപടി സ്വീകരിയ്ക്കുമോ ?

3117

പി.എസ്.സി. നടത്തുന്ന ജില്ലാതല നിയമനങ്ങള്‍

ശ്രീ. എം. ഉമ്മര്‍

() പി.എസ്.സി. നടത്തുന്ന ജില്ലാതല നിയമനങ്ങളില്‍ അതത് ജില്ലക്കാര്‍ക്ക് വെയ്റ്റേജ് മാര്‍ക്ക് നല്‍കുന്ന തീരുമാനം നടപ്പിലായിട്ടുണ്ടോ; എങ്കില്‍ എന്നുമുതല്‍;

(ബി) ജില്ലക്കാര്‍ക്ക് നല്‍കുന്ന വെയ്റ്റേജ് മാര്‍ക്ക് അതത് ജില്ലകളില്‍ ജനിച്ചുവളര്‍ന്ന് 1 മുതല്‍ 10 വരെ ക്ളാസുകളില്‍ ജില്ലയില്‍ തന്നെ പഠിച്ചവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുമോ; വിശദമാക്കാമോ?

3118

സെക്രട്ടേറിയറ്റ് അസിസ്റന്റ് ലിസ്റ്

ശ്രീ. ബെന്നി ബെഹനാന്‍

() സെക്രട്ടേറിയറ്റ് അസിസ്റന്റ് ലിസ്റ് നിലവില്‍ ഉണ്ടോ;

(ബി) എങ്കില്‍ പ്രസ്തുത ലിസ്റ് നിലവില്‍ വന്നത് എന്ന്;

(സി) പ്രസ്തുത ലിസ്റിന്റെ കാലാവധി എന്ന് അവസാനിക്കും;

(ഡി) സെക്രട്ടേറിയറ്റ്, പി.എസ്.സി., ലോക്കല്‍ ഫണ്ട് ആഡിറ്റ്, ഹൈക്കോടതി എന്നിവിടങ്ങളിലെ ഒഴിവുകള്‍ പി.എസ്.സി. ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ;

() എങ്കില്‍ എത്ര ഒഴിവുണ്ടെന്ന് വ്യക്തമാക്കാമോ ?

3119

വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയില്‍ മേല്‍ നേരിടുന്ന കാലതാമസം

ശ്രീ. . എം ആരിഫ്

() ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയിന്‍ മേല്‍ സര്‍ക്കാര്‍ ഫയലുകളുടെ കോപ്പി നിര്‍ദ്ദിഷ്ട സമയത്തിനുള്ളില്‍ നല്‍കാതെ വച്ചു താമസിപ്പിച്ച കേസുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) എങ്കില്‍ പ്രസ്തുത ഉദ്യോഗസ്ഥര്‍ക്കെതിരെ എന്തു നടപടി സ്വീകരിച്ചു ;

(സി) വിവരാവകാശ നിയമപ്രകാരം നിര്‍ദ്ദിഷ്ട സമയത്തിനുള്ളില്‍ വിവരം നല്‍കാത്ത ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് എന്ത് ശിക്ഷയാണ് നിഷ്കര്‍ഷിച്ചിട്ടുള്ളത് ?

3120

കോട്ടയം ജില്ലയിലെ എല്‍.ജി.എസ്.റാങ്ക് ലിസ്റിന്റെ കാലാവധി ദീര്‍ഘിപ്പിക്കാന്‍ നടപടി

ശ്രീ.മോന്‍സ് ജോസഫ്

() 2008 ഒക്ടോബര്‍ മാസം 6-ാം തീയതി നിലവില്‍ വന്ന കോട്ടയം ജില്ലയിലെ എല്‍.ജി.എസ്. റാങ്ക് ലിസ്റിന്റെ കാലാവധി ദീര്‍ഘിപ്പിച്ചിട്ടുണ്ടോ .

(ബി) പ്രസ്തുത റാങ്ക് ലിസ്റില്‍ നിന്നും ഇതുവരെ എത്ര പേരെ നിയമിച്ചു ; സംവരണക്രമം കണക്കാക്കി മറുപടി തരാമോ ;

(സി) ഇപ്പോള്‍ കോട്ടയം ജില്ലയില്‍ എല്‍.ജി.എസ്.ന്റെ എത്ര വേക്കന്‍സി നിലനില്‍ക്കുന്നു എന്ന് വ്യക്തമാക്കാമോ ; ഈ വേക്കന്‍സികള്‍ എത്രയും വേഗം പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യുവാന്‍ നടപടി സ്വീകരിക്കുമോ ;

(ഡി) പല വകുപ്പുകളിലുമുള്ള എന്‍.ജെ.ഡി.വേക്കന്‍സികളുടെ കണക്ക് വകുപ്പ് തിരിച്ച് വ്യക്തമാക്കാമോ ;

() എല്‍.ജി.എസ്.ന്റെ ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിന് വകുപ്പു തലവന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കാമോ ?

3121

സെക്രട്ടേറിയറ്റില്‍ ടൈപ്പിസ്റ് തസ്തിക

ശ്രീ. വി. എസ്. സുനില്‍ കുമാര്‍

() കഴിഞ്ഞ മൂന്നു മാസക്കാലമായി സെക്രട്ടേറിയറ്റില്‍ ടൈപ്പിസ്റുമാരുടെ എത്ര ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്;

(ബി) ടൈപ്പിസ്റ്തസ്തിക ഒഴിഞ്ഞുകിടക്കുന്നതിനാല്‍ ഉത്തരവുകള്‍ പുറത്തിറങ്ങുന്നതിന് കാലതാമസം നേരിടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) ടൈപ്പിംഗ് തസ്തികയിലേക്ക് പി.എസ്.സി റാങ്ക് ലിസ്റ് നിലവിലുണ്ടോ;

(ഡി) നിലവിലില്ലെങ്കില്‍ താത്കാലികമായെങ്കിലും നിയമനം നടത്തുന്നതിന് നടപടി സ്വീകരിക്കുമോ?

3122

കേരളാ പബ്ളിക് സര്‍വ്വീസ് കമ്മീഷന്‍ ഹാള്‍ടിക്കറ്റ് വിതരണത്തിലെ അപാകത

ശ്രീ. പി.സി. വിഷ്ണുനാഥ്

() ആലപ്പുഴ ജില്ലയില്‍ മാവേലിക്കര താലൂക്കില്‍ മാങ്കാംങ്കുഴി ധന്യാഭവനത്തില്‍ ധന്യാരാജ് എന്ന ഉദ്യോഗാര്‍ത്ഥിക്ക് 3-9-2011-ല്‍ സംസ്ഥാന എക്സൈസ് വകുപ്പില്‍ വനിതാ ഗാര്‍ഡായി നിയമനം ലഭിക്കുന്നതിന് കോട്ടയം പൂഞ്ഞാര്‍ സെന്റ് ആന്റണീസ് എച്ച്.എസ്.എസ്. സെന്ററില്‍ പരീക്ഷ എഴുതുന്നതിന് ഹാള്‍ടിക്കറ്റ് തെറ്റായി അയച്ചിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഇങ്ങനെ തെറ്റായി ഹാള്‍ടിക്കറ്റ് അയയ്ക്കുവാന്‍ ഉണ്ടായ സാഹചര്യം വിശദമാക്കുമോ ;

(സി) പ്രസ്തുത വീഴ്ച ആരുടെ ഭാഗത്ത് നിന്നാണ് ഉണ്ടായത് എന്ന് വ്യക്തമാക്കുമോ ?

3123

നിയമനങ്ങള്‍ ത്വരിതപ്പെടുത്താന്‍ നടപടി

ശ്രീ. വി. എസ്. സുനില്‍ കുമാര്‍

() കഴിഞ്ഞ മൂന്നു മാസക്കാലമായി സെക്രട്ടേറിയറ്റ് അസിസ്റന്റുമാരുടെ എത്ര തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്;

(ബി) ഇത്തരത്തില്‍ ഒഴിഞ്ഞുകിടക്കുന്ന തസ്തികകളില്‍ നിയമനം നടത്താത്തതിനാല്‍ ജീവനക്കാരുടെ ജോലിഭാരം വര്‍ദ്ധിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) പി.എസ്.സി. റാങ്ക് ലിസ്റ് നിലവിലുളളപ്പോഴും നിയമനം കൃത്യമായും വേഗത്തിലും നടക്കുന്നില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) നിയമനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ?

3124

കമ്പ്യൂട്ടര്‍ കോഴ്സുകള്‍ക്ക് പി.എസ്.സി. അംഗീകാരം

ശ്രീ. . റ്റി. ജോര്‍ജ്

() സര്‍ക്കാര്‍ വകുപ്പുകളിലെ വിവിധ തസ്തികകളിലേയ്ക്ക് നിയമനത്തിനുള്ള പരീക്ഷായോഗ്യത നിര്‍ണ്ണയിക്കാനുള്ള അധികാരം ഉദ്യോഗസ്ഥഭരണ പരിഷ്കാര വകുപ്പിനാണെന്നിരിക്കേ പ്രസ്തുത വകുപ്പിന്റെ ഉത്തരവു പ്രകാരമാണോ റുട്രോണിക്സ് എന്ന സ്വകാര്യ സ്ഥാപനത്തിന്റെ കമ്പ്യൂട്ടര്‍ കോഴ്സുകള്‍ക്ക് പി.എസ്. സി അംഗീകാരം നല്‍കിയിരിക്കുന്നത് എന്ന് വ്യക്തമാക്കുമോ ;

(ബി) പ്രസ്തുത സ്ഥാപനത്തെക്കുറിച്ച് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പാറശ്ശാല എം.എല്‍.എ മുഖ്യമന്ത്രിയ്ക്ക് നല്‍കിയ പരാതിയിന്മേല്‍ (നമ്പര്‍ 483/ഢകജ/ഇങ/2011,29/6/2011) എന്തു നടപടിയാണ് കൈക്കൊണ്ടിട്ടുള്ളത്?

3125

സര്‍ക്കാര്‍ മേഖലയില്‍ ജോലിചെയ്യുന്ന ജീവനക്കാര്‍

ശ്രീ. റ്റി.വി. രാജേഷ്

കേരളത്തിലെ സര്‍ക്കാര്‍ മേഖലയില്‍ ജോലിചെയ്യുന്ന ജീവനക്കാരുടെയും അധ്യാപകരുടേയും വകുപ്പ് തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ?

3126

റാങ്ക് ലിസ്റിന്റെ കാലാവധിയില്‍ പരമാവധിപേര്‍ക്ക് നിയമനം

ഡോ. എന്‍. ജയരാജ്

ശ്രീ. സി. എഫ്. തോമസ്

() കെ..പി. യിലേക്ക് കോണ്‍സ്റബിള്‍മാരെ തെരഞ്ഞെടുക്കുന്നതിന് തയ്യാറാക്കിയ പി.എസ്.സിയുടെ നിലവിലുള്ള റാങ്ക് ലിസ്റിന്റെ കാലാവധി എന്നു വരെയാണ് ;

(ബി) എത്രപേര്‍ക്ക് ഈ റാങ്ക് ലിസ്റില്‍ നിന്നും നാളിതു വരെ നിയമനം നല്കി ;

(സി) എസ്.എസ്.എല്‍.സി. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസാന അവസരം നല്കുന്ന റാങ്ക്ലിസ്റിന്റെ കാലാവധിയില്‍ പരമാവധി പേര്‍ക്ക് നിയമനം നല്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ?

3127

സെക്രട്ടേറിയറ്റ് അസിസ്റന്റ് പരീക്ഷാ യോഗ്യത

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

() സെക്രട്ടേറിയറ്റ് കെ.പി.എസ്.സി അസിസ്റന്റ് ഗ്രേഡ്-2 തസ്തികയ്ക്ക് കമ്പ്യൂട്ടര്‍ ഡിപ്ളോമ കൂടി യോഗ്യതയില്‍ ചേര്‍ത്തത് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടോ;

(ബി) 2 ലക്ഷത്തിലധികം അപേക്ഷകരുളള പ്രസ്തുത തസ്തികയില്‍ 1500 ല്‍ താഴെ പേര്‍ക്കാണ് നിയമനം ലഭിക്കാറ് എന്ന വസ്തുത ശ്രദ്ധിച്ചിട്ടുണ്ടോ;

(സി) എങ്കില്‍ ഓരോ ഉദ്യോഗാര്‍ത്ഥിയും 6000 മുതല്‍ 10000 രൂപ വരെ ചെലവിട്ട് നിര്‍ബന്ധമായി പ്രസ്തുത കമ്പ്യൂട്ടര്‍ ഡിപ്ളോമ നേടുന്നതിന്റെ ബുദ്ധിമുട്ട് മനസ്സിലാക്കുന്നുണ്ടോ;

(ഡി) എങ്കില്‍ ജോലി ലഭിച്ച് 6 മാസത്തിനകമോ ജോലിയില്‍ പ്രവേശിക്കുന്നതിന് മുന്‍പോ പ്രസ്തുത യോഗ്യത നേടിയാല്‍ മതിയെന്ന് നിയമം കൊണ്ടുവന്ന് തൊഴില്‍രഹിതരെ സഹായിക്കാന്‍ കഴിയുമോ?

3128

ഫയര്‍മാന്‍ പി.എസ്.സി. വിജ്ഞാപനം

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() പി.എസ്.സി. നടപടിക്രമങ്ങളിലെ താമസം കാരണം സംസ്ഥാനത്ത് അഗ്നിശമന സേനയില്‍ പകുതിയിലേറെ ഫയര്‍മാന്‍ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യം ഇതിനകം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ആള്‍ക്ഷാമം സേനയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ ; വിശദാംശങ്ങള്‍ നല്‍കുമോ ;

(സി) ഫയര്‍മാന്‍ തെരഞ്ഞെടുപ്പിനു പി.എസ്.സി. വിജ്ഞാപനം പുറപ്പെടുവിച്ചത് എന്നായിരുന്നു ;

(ഡി) എത്രപേര്‍ അപേക്ഷിച്ചിരുന്നു ; എന്നായിരുന്നു പരീക്ഷ നടത്തിയത് ;

() മുവായിരത്തോളം പേരെ ഉള്‍പ്പെടുത്തി കഴിഞ്ഞ ഫെബ്രുവരി 28ന് ചുരുക്കപ്പട്ടിക തയ്യാറാക്കിയിട്ടും ഇനിയും കായിക ക്ഷമത പരീക്ഷയും അളവെടുപ്പും നടത്താത്ത സഹാചര്യം പരിശോധിക്കുമോ ; നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കുമോ ?

3129

വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ്

ശ്രീ. കെ. രാധാകൃഷ്ണന്‍

() സംസ്ഥാനത്ത് വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലിയില്‍ പ്രവേശിച്ച എത്രപേര്‍ക്കെതിരെ നിലവില്‍ നടപടികള്‍ നടന്നുവരുന്നുണ്ടെന്ന് വിശദമാക്കുമോ;

(ബി)ഇപ്രകാരമുള്ള കേസ്സുകള്‍ സമയബന്ധിതമായി തീര്‍പ്പുകല്‍പ്പിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

3130

റിക്കോര്‍ഡ്സ് ആന്റ് സര്‍ട്ടിഫിക്കറ്റ് കീപ്പര്‍

ശ്രീ. പുരുഷന്‍ കടലുണ്ടി

() സംസ്ഥാനത്തെ കോടതികളില്‍ വിചാരണക്കെത്തുന്ന കേസ്സുകളിലെ തൊണ്ടിസാധനങ്ങളും അവയുടെ പരിശോധനാരേഖകളും സൂക്ഷിക്കുന്നതിനുവേണ്ടി ആഭ്യന്തര വകുപ്പില്‍ കെമിക്കല്‍ എക്സാമിനേഴ്സ് വിഭാഗത്തില്‍ റിക്കോര്‍ഡ്സ് ആന്റ് സര്‍ട്ടിഫിക്കറ്റ് കീപ്പര്‍ തസ്തിക സൃഷ്ടിക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയിലുണ്ടോ;

(ബി) എങ്കില്‍ ഇത് എപ്പോള്‍ നടപ്പിലാക്കുമെന്ന് പ്രഖ്യാപിക്കാമോ?

3131

ആശ്രിത നിയമനങ്ങളിലെ കാലതാമസം

ശ്രീ. കെ.എന്‍.. ഖാദര്‍

() ആശ്രിതര്‍ക്ക് ജോലി നല്‍കുന്ന പദ്ധതിയില്‍ എത്ര വര്‍ഷത്തെ അപേക്ഷകള്‍ കെട്ടികിടക്കുന്നുണ്ട് ; വിശദാംശം നല്‍കുമോ ;

(ബി) ആയത് അതിവേഗം തീര്‍പ്പാക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

3132

അഗ്രികള്‍ച്ചറല്‍ അസിസ്റന്റ് തസ്തികയിലെ പി.എസ്.സി. റാങ്ക് ലിസ്റ്

ശ്രീമതി പി. അയിഷാ പോറ്റി

() 17.12.2009, 08.10.2010 തീയതികളില്‍ അഗ്രികള്‍ച്ചറല്‍ അസിസ്റന്റ് തസ്തിക നിയമനത്തിലേയ്ക്ക് പി.എസ്.സി. നടത്തിയ എഴുത്ത് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചിട്ടുണ്ടോ;

(ബി) പ്രസിദ്ധീകരിച്ചിട്ടില്ലെങ്കില്‍ പ്രസ്തുത ഫലം എന്നത്തേയ്ക്ക് പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്നു?

3133

പബ്ളിക് സര്‍വ്വീസ് കമ്മീഷന്‍ പരീക്ഷാ പരിഷ്ക്കരണം

ശ്രീ. റോഷി അഗസ്റിന്‍

'' പി.സി. ജോര്‍ജ്

'' തോമസ് ഉണ്ണിയാടന്‍

കേരളാ പബ്ളിക് സര്‍വ്വീസ് കമ്മീഷന്‍ പരീക്ഷാ പരിഷ്ക്കരണത്തിന്റെ പേരില്‍ എടുക്കുന്ന പല തീരുമാനങ്ങളും സാധാരണക്കാര്‍ക്ക് വളരെയധികം ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ ആയത് തിരുത്തിക്കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ ?

3134

പി.എസ്.സി. മത്സരപരീക്ഷകളുടെ നിലവാരം ഉയര്‍ത്തുന്നതിന് നടപടി

ശ്രീമതി ഇ. എസ്. ബിജിമോള്‍

() സര്‍ക്കാര്‍ സര്‍വ്വീസിലെ ക്ളാര്‍ക്ക്, ടൈപ്പിസ്റ്, സെക്രട്ടേറിയറ്റ് അസിസ്റന്റ് തുടങ്ങിയ തസ്തികയിലേയ്ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യത ഉയര്‍ത്തിയിട്ടുണ്ടോ;

(ബി) വിദ്യാഭ്യാസ യോഗ്യത പെട്ടെന്ന് ഉയര്‍ത്തിയതിനെതിരെ പരാതികള്‍ ലഭിച്ചിട്ടുണ്ടോ;

(സി) നിലവിലെ വിദ്യാഭ്യാസ യോഗ്യത ഉയര്‍ത്തുന്നതിനു പകരം പി.എസ്.സി. മത്സരപരീക്ഷകള്‍ കാലോചിതമായി പരിഷ്ക്കരിക്കുകയും ക്വസ്റ്യന്‍ ബാങ്ക് നിര്‍മ്മിച്ച് പരീക്ഷകളുടെ നിലവാരം ഉയര്‍ത്തുന്നതിനും നടപടി സ്വീകരിക്കുമോ;

(ഡി) സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് പോലും മാര്‍ക്ക് നിബന്ധന ഇല്ലാത്തപ്പോള്‍ സെക്രട്ടേറിയറ്റ് അസിസ്റന്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുവാന്‍ മാര്‍ക്ക് നിബന്ധന ഏര്‍പ്പെടുത്തിയത് പിന്‍വലിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

3135

പി. എസ്. സി. റാങ്ക് ലിസ്റുകള്‍ കാലാവധി നീട്ടിയതു സംബന്ധിച്ച്

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

ഈ സര്‍ക്കാര്‍ പി. എസ്. സി. റാങ്ക് ലിസ്റുകള്‍ കാലാവധി നീട്ടിയതിന് ശേഷം പ്രസ്തുത ലിസ്റുകളില്‍ നിന്ന് എത്ര പേര്‍ക്ക് നിയമനം നല്‍കി ; വിശദമാക്കാമോ ?

3136

മത്സ്യത്തൊഴിലാളികള്‍ക്ക് ഭവനധനസഹായം

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

() തീരദേശത്തെ നിര്‍ദ്ധനരായ മല്‍സ്യത്തൊഴിലാളികള്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍/മറ്റു വകുപ്പുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഭവന ധനസഹായം ഉപയോഗിച്ച് വീട് വെയ്ക്കുവാന്‍ സി.ആര്‍.ഇസഡ് നിയമം മൂലം കഴിയാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പ്രസ്തുത വിഭാഗത്തിന് വീട് പൊളിച്ച് പുനര്‍നിര്‍മ്മിക്കുന്നതിനും, പുതിയ വീട് വയ്ക്കുന്നതിനും സി.ആര്‍.ഇസഡ് നിയമത്തില്‍ ഇളവ് അനുവദിക്കാന്‍ കഴിയുമോ;

(സി) എങ്കില്‍ എന്ന് നടപ്പാക്കാനാകും?

3137

ശുദ്ധജല മത്സ്യങ്ങളുടെ സംരക്ഷണം

ശ്രീ. വി. പി. സജീന്ദ്രന്‍

,, പി. സി. വിഷ്ണുനാഥ്

,, ഡൊമിനിക് പ്രസന്റേഷന്‍

,, റ്റി. എന്‍. പ്രതാപന്‍

() ശുദ്ധജല മത്സ്യങ്ങളില്‍ പലതും വംശനാശ ഭീഷണി നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഇതു സംബന്ധിച്ച എന്തെങ്കിലും പഠന റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ ; വിശദാംശം വ്യക്തമാക്കാമോ ;

(സി) വംശനാശ ഭീഷണി നേരിടുന്ന ശുദ്ധജല മത്സ്യങ്ങളുടെ വളര്‍ച്ചയ്ക്കും പോഷണത്തിനും സംരക്ഷണത്തിനുമായി സ്വീകരിക്കുന്ന നടപടി വ്യക്തമാക്കാമോ ?

3138

'ആഫ്രിക്കന്‍ ഒച്ചുകള്‍'

ശ്രീ. ആര്‍. രാജേഷ്

() ആഫ്രിക്കന്‍ ഒച്ചുകള്‍ സംസ്ഥാനത്ത് പലയിടത്തും പ്രത്യക്ഷപ്പെട്ടതായ വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; വിശദാംശം വ്യക്തമാക്കുമോ;

(ബി) ഇത് സംസ്ഥാനത്ത് എത്താനിടയായ സാഹചര്യം പരിശോധിച്ചിട്ടുണ്ടോ ;

(സി) ഇതില്‍ എന്തെങ്കിലും ദുരൂഹതയുള്ളതായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ടോ ; എങ്കില്‍ അതു സംബന്ധമായി അന്വേഷണം നടത്തിയിട്ടുണ്ടോ ?

3139

ആഫ്രിക്കന്‍ ഒച്ചിന്റെ വ്യാപനം”

ശ്രീ. രാജു എബ്രഹാം

() സംസ്ഥാനത്തെ പത്തു ജില്ലകളില്‍ പലയിടങ്ങളിലായി “ആഫ്രിക്കന്‍ ഒച്ചിനെ” കാണുന്നതായ വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) വന്‍കെട്ടിടങ്ങളും വടവൃക്ഷങ്ങളും തകര്‍ക്കാന്‍ കഴിയുന്ന മാരകശേഷിയുള്ള ഈ “ഒച്ചു” കളുടെ വ്യാപനം അത്യന്തം ആപല്‍ക്കരമാണെന്നത് മനസ്സിലാക്കിയിട്ടുണ്ടോ;

(സി) ഇതു സംബന്ധിച്ച് ആധികാരിക പഠനം നടത്തുന്നതിന് തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ;

(ഡി) ഏതെങ്കിലും സ്വതന്ത്ര ഏജന്‍സി ഇതുസംബന്ധമായി എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ; എങ്കില്‍ അവരുടെ റിപ്പോര്‍ട്ട് ലഭ്യമാക്കുമോ ?

3140

മത്സ്യത്തൊഴിലാളി പെന്‍ഷന്‍ കുടിശ്ശിക

ശ്രീ. എസ്. ശര്‍മ്മ

() മത്സ്യത്തൊഴിലാളികള്‍ക്ക്നല്‍കുന്ന പെന്‍ഷന്‍ എത്രമാസത്തെ കുടിശ്ശികയുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി) മത്സ്യത്തൊഴിലാളികള്‍ക്ക് ക്ഷേമനിധി ബോര്‍ഡ് മുഖേന ഏതെല്ലാം സ്കീമുകളില്‍ ധനസഹായം നല്‍കുന്നുണ്ട്;

(സി) ഇത്തരം ധനസഹായം വിതരണം ചെയ്യുന്നതില്‍ വൈപ്പിന്‍ മണ്ഡലത്തില്‍ എത്ര മാസത്തെ കുടിശ്ശികയുണ്ട്;

(ഡി) ഏതെല്ലാം സ്കീമുകളില്‍ എത്ര മാസത്തെ സഹായം നല്‍കുവാനുണ്ടെന്ന് വ്യക്തമാക്കാമോ ?

3141

മറൈന്‍ എന്‍ഫോഴ്സ്മെന്റ് സംവിധാനം

ശ്രീ.എസ്.ശര്‍മ്മ

ഫിഷറീസ് വകുപ്പിന്റെ കീഴില്‍ മറൈന്‍ എന്‍ഫോഴ്സ്മെന്റ് സംവിധാനം നടപ്പാക്കിയത് ഏത് വര്‍ഷം മുതല്‍ക്കാണ് എന്ന് വ്യക്തമാക്കാമോ; എന്തായിരുന്നു ഇതിനുള്ള മാനദണ്ഡം; മറൈന്‍ എന്‍ഫോഴ്സ്മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയായിരുന്നുവെന്ന് വ്യക്തമാക്കാമോ ?

3142

മത്സ്യത്തൊഴിലാളികളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്തുവാന്‍ കര്‍മ്മ പരിപാടി

ശ്രീ. ജോസഫ് വാഴക്കന്‍

'' ഷാഫി പറമ്പില്‍

'' സണ്ണി ജോസഫ്

'' ലൂഡി ലൂയിസ്

() മത്സ്യത്തൊഴിലാളികളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുവാന്‍ എന്തെല്ലാം കര്‍മ്മ പരിപാടികളാണ് ഗവണ്‍മെന്റ് നടപ്പില്‍ വരുത്താന്‍ ഉദ്ദേശിക്കുന്നതെന്നു വ്യക്തമാക്കുമോ ;

(ബി) കര്‍മ്മ പരിപാടി നടപ്പിലാക്കുമ്പോള്‍ ഇവരുടെ വരുമാനം ഉറപ്പുവരുത്തുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമോ ?

3143

ഫിഷിംഗ് ഹാര്‍ബറിലെ ഗ്രൌണ്ട്, പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ നടപടി

ശ്രീ. എളമരം കരീം

ബേപ്പൂര്‍ ഫിഷിംഗ് ഹാര്‍ബറിലെ രണ്ടാമത്തെ ഷെഡ്ഡിനോടനുബന്ധിച്ച ഗ്രൌണ്ട്, പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ നടപടി കൈക്കൊളളുമോ ?

3144

മത്സ്യതൊഴിലാളികള്‍ക്കുള്ള മണ്ണെണ്ണ ക്വാട്ട വര്‍ദ്ധിപ്പിക്കാന്‍ നടപടി

ശ്രീ. കെ.വി. അബദുള്‍ ഖാദര്‍

() മത്സ്യ തൊഴിലാളികള്‍ക്ക് ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം നല്‍കുന്ന മണ്ണെണ്ണക്വാട്ട വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ? എങ്കില്‍ ഇപ്പോള്‍ നല്‍കികൊണ്ടിരിക്കുന്നതു എത്ര ലിറ്റര്‍ വച്ചെന്ന് വ്യക്തമാക്കാമോ?

(ബി) മത്സ്യ തൊഴിലാളികള്‍ക്ക് സമാശ്വാസ പദ്ധതിയില്‍ ബി.പിഎല്‍, .പി.എല്‍. വിവേചനം അംഗീകരിക്കുന്നുണ്ടോ? ഇക്കാര്യത്തില്‍ എന്തു നടപടി സ്വീകരിച്ചു?

3145

ഡിസ്ട്രിക്റ്റ് പ്ളാന്‍ ഫിഷ്ബുക്ക്

ശ്രീ. ആര്‍. രാജേഷ്

() ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥന്മാര്‍ വഴി ഓരോ പഞ്ചായത്തിലെയും ജലാശയങ്ങളിലെ മത്സ്യവിഭവങ്ങളെ കുറിച്ചുള്ള സ്ഥിതിവിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ പ്രസ്തുത വിവരങ്ങള്‍ ഡിസ്ട്രിക്റ്റ് പ്ളാന്‍ ഫിഷ്ബുക്ക് എന്ന ഗ്രന്ഥത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടോ;

(സി) എങ്കില്‍ അതിന്റെ കോപ്പി മേശപ്പുറത്തുവയ്ക്കുമോ?

3146

തോട്ടപ്പള്ളി ഫിഷറീസ് ഹാര്‍ബര്‍

ശ്രീ. ജി. സുധാകരന്‍

() തോട്ടപ്പള്ളി ഫിഷറീസ് ഹാര്‍ബറില്‍ തീരസുരക്ഷയുടെ ഭാഗമായി എടുത്തിട്ടുള്ള ബോട്ട് ഉപയോഗശൂന്യമായി കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ നടപടി സ്വീകരിക്കുമോ;

(ബി) എത്ര രൂപ മുതല്‍മുടക്കി എന്ത് ഉപയോഗത്തിനാണ് പ്രസ്തുത ബോട്ട് വാങ്ങിയത്; ആരുടെ മേല്‍നോട്ടമാണ് ടി ബോട്ടിനുള്ളത്;

(സി) തോട്ടപ്പള്ളി ഫിഷറീസ് ഹാര്‍ബറില്‍ കൃത്യമായി ഡ്രഡ്ജിംഗ് നടത്തുവാന്‍ നടപടി സ്വീകരിക്കുമോ; ഹാര്‍ബര്‍ വിപുലീകരിക്കുവാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ?

3147

ഉദുമയില്‍ ഫിഷറീസ് സ്റേഷന്‍ സ്ഥാപിക്കുന്നതിന് നടപടി

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() 2011-12 വര്‍ഷത്തെ ബജറ്റില്‍ കാസര്‍ഗോഡ് ജില്ലയിലെ ഉദുമയില്‍ ഫിഷറീസ് സ്റേഷന്‍ സ്ഥാപിക്കുന്നതിന് തുക വകയിരുത്തിയിട്ടുണ്ടോ;

(ബി) ഉദുമ നിയോജകമണ്ഡലത്തിലെ പള്ളിക്കര വളവ് കടപ്പുറത്ത് മേല്‍ ഫിഷറീസ് സ്റേഷന്‍ സ്ഥാപിക്കണമെന്ന സ്ഥലം എം. എല്‍. .യുടെ ഹര്‍ജിയില്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കുമോ?

3148

മുക്കട-പള്ളികടവ് ഫിഷറീസ് റോഡിന്റെ നിര്‍മ്മാണം

ശ്രീ. സി. കെ. സദാശിവന്‍

() കായംകുളം അസംബ്ളി നിയോജക മണ്ഡലത്തില്‍ തീരസംരക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുക്കട-പള്ളികടവ് ഫിഷറീസ് റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിശദമാക്കാമോ ;

(ബി) നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത വര്‍ദ്ധിപ്പിക്കുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ?

3149

പുന്നപ്ര ഫിഷ്ലാന്റിംഗ് സെന്റര്‍

ശ്രീ. ജി. സുധാകരന്‍

() അമ്പലപ്പുഴ മണ്ഡലത്തിലെ പുന്നപ്ര ഫിഷ്ലാന്റിംഗ് സെന്ററിന്റെ പ്രവര്‍ത്തനം ആരാണ് നടത്തുന്നത് ;

(ബി) ഇവിടുത്തെ മുറികള്‍ വാടകയ്ക്കു നല്‍കാറുണ്ടോ ; എങ്കില്‍ വാടക എത്ര എന്നും വാടക പിരിക്കുന്നത് ആരാണ് എന്നും വ്യക്തമാക്കുമോ ;

(സി) ഫിഷ്ലാന്റിംഗ് സെന്ററിന്റെ നടത്തിപ്പ് ലേലം ചെയ്ത് ആര്‍ക്കെങ്കിലും നല്‍കിയിട്ടുണ്ടോ ; എങ്കില്‍ 2011-12 വര്‍ഷത്തില്‍ ആരാണ് ലേലം പിടിച്ചിരിക്കുന്നത് ; എത്ര തുകയ്ക്കാണ് ലേലം ഉറപ്പിച്ചിട്ടുള്ളത് ; ലേല നടപടികള്‍ എങ്ങനെയെന്ന് വിശദീകരിക്കുമോ ;

(ഡി) ഫിഷ്ലാന്റിംഗ് സെന്ററിലെത്തുന്ന വാഹനങ്ങള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തിയിട്ടുണ്ടോ ; എങ്കില്‍ ഫീസ് ഇനംതിരിച്ച് വ്യക്തമാക്കുമോ ;

() ഇവിടുത്തെ കാന്റീനും ഹാളും നശിച്ചുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ; എങ്കില്‍ കാന്റീന്‍ കെട്ടിടം പുനരുദ്ധരിച്ച് ക്യാന്റീന്‍ തുടങ്ങാന്‍ നടപടി സ്വീകരിക്കുമോ ;

(എഫ്) ഏതെങ്കിലും ഉദ്യോഗസ്ഥന് ഫിഷ്ലാന്റിംഗ് സെന്ററിന്റെ ചുമതല നല്‍കിയിട്ടുണ്ടോ ; ആരാണ് ആ ഉദ്യോഗസ്ഥന്‍ ; പ്രസ്തുത ഉദ്യോഗസ്ഥന്റെ ചുമതലകള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ ?

3150

മറൈന്‍ എന്‍ഫോഴ്സ്മെന്റ്

ശ്രീ. വി. എസ്. സുനില്‍കുമാര്‍

() മറൈന്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗം നിര്‍ത്തലാക്കിക്കൊണ്ടുള്ള ഉത്തരവ് പിന്‍വലിച്ച് പ്രസ്തുത വിഭാഗത്തെ പുനഃസ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(ബി) കടലില്‍ അപകടത്തില്‍പ്പെടുന്ന മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിനും രക്ഷപ്പെടുത്തുന്നതിനും കടല്‍ സുരക്ഷ സ്ക്വാഡിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

3151

മത്സ്യതൊഴിലാളി കടാശ്വാസ കമ്മീഷന്‍

ശ്രീ. . കെ. ശശീന്ദ്രന്‍

() മത്സ്യതൊഴിലാളി കടാശ്വാസ കമ്മീഷനായി സംസ്ഥാന ബഡ്ജറ്റില്‍ എത്ര രൂപയാണ് വകയിരുത്തിയിട്ടുള്ളത്;

(ബി) മുന്‍ സര്‍ക്കാരിന്റെ കാലത്ത് കമ്മീഷന്റെ ശുപാര്‍ശപ്രകാരം ആദ്യഘട്ടമായി അനുവദിച്ച 100 കോടി രൂപ ഫിഷറീസ് ഡയറക്ടറുടെ അക്കൌണ്ടിലേയ്ക്ക് അനുവദിച്ചത് തടഞ്ഞിരിക്കുന്നതിനുള്ള കാരണം വ്യക്തമാക്കുമോ;

(സി) തീരപ്രദേശത്തുള്ള 20 ഗ്രാമങ്ങളുടെ അടിസ്ഥാന സൌകര്യ വികസനം ലക്ഷ്യമാക്കി 13-ാം ധനകാര്യ കമ്മീഷന്റെ സഹായത്തോടെ 400 കോടി രൂപയുടെ പദ്ധതിക്ക് കമ്മീഷന്‍ നല്‍കിയിരുന്ന ശുപാര്‍ശ സര്‍ക്കാര്‍ നിറുത്തലാക്കിയതിനുള്ള കാരണം എന്താണെന്ന് വ്യക്തമാക്കുമോ?

3152

ചെറായി-ചാത്തനാട് ഫിഷ്ബൌണ്ട് റോഡില്‍ പാലങ്ങള്‍

ശ്രീ. എസ്. ശര്‍മ്മ

വൈപ്പിന്‍ മണ്ഡലത്തിലെ ആര്‍.കെ.വി.വൈ പദ്ധതിയിലുള്‍പ്പെട്ട ചെറായി-ചാത്തനാട് ഫിഷ്ബൌണ്ട് റോഡില്‍ നിര്‍മ്മിക്കേണ്ടതായ രണ്ട് പാലങ്ങളുടേയും, പത്ത് കല്‍വര്‍ട്ടുകളുടേയും നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ടോ ; ഇല്ലെങ്കില്‍ എന്നത്തേക്ക് പൂര്‍ത്തിയാവും എന്ന് വ്യക്തമാക്കാമോ ?

3153

അന്ധകാരനഴി വടക്കേ പാലം

ശ്രീ. . എം. ആരീഫ്

() അന്ധകാരനഴി വടക്കേ പാലത്തിന്റെ നിര്‍മ്മാണത്തിനായി ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വകുപ്പ് മുഖേന ആറര കോടി രൂപയുടെ എസ്റിമേറ്റില്‍ നിര്‍മ്മിക്കുന്ന പാലത്തിന് ഈ വര്‍ഷം ബന്ധപ്പെട്ട ബഡ്ജറ്റ് ഹെഡില്‍ തുക ഒന്നും വകയിരുത്തിയിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഈ പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പുരോഗമിക്കുകയാണ് എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) പ്രസ്തുത പാലം നിര്‍മ്മിക്കുന്നതിനാവശ്യമായ തുക അടിയന്തിരമായി അനുവദിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ?

3154

അര്‍ത്തുങ്കല്‍ ഫിഷിംഗ് ഹാര്‍ബര്‍

ശ്രീ. പി. തിലോത്തമന്‍

() അര്‍ത്തുങ്കല്‍ ഫിഷിംഗ് ഹാര്‍ബറിന്റെ നിര്‍മ്മാണ പുരോഗതി ഏതു ഘട്ടം വരെയായി എന്നു പറയുമോ ;

(ബി) ഹാര്‍ബറിന്റെ അടുത്ത ഘട്ടം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്ന് ആരംഭിക്കുമെന്ന് പറയുമോ ;

(സി) കേന്ദ്ര സര്‍ക്കാര്‍ ഇതിന്റെ നിര്‍മ്മാണത്തിന് നല്‍കേണ്ട വിഹിതം നല്‍കിയിട്ടുണ്ടോ ;

(ഡി) നിലവില്‍ ഇതിന്റെ നിര്‍മ്മാണത്തിന് എന്തെങ്കിലും തടസ്സങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്നു വിശദമാക്കുമോ ?

BACK

Home 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.