UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

2742

എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളുടെ കമ്പ്യൂട്ടര്‍വത്ക്കരണം

ശ്രീ. മോന്‍സ് ജോസഫ്

,, റ്റി. യു. കുരുവിള

() എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റര്‍ ചെയ്ത് ഇതേവരെ തൊഴില്‍ ലഭിക്കാത്ത ഉദ്യോഗാര്‍ത്ഥികളെ സംരക്ഷിക്കുന്നതിനും സഹായിക്കുന്നതിനുമായി എന്തെങ്കിലും പുതിയ പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ വിശദമാക്കാമോ;

(സി) പേര് രജിസ്റര്‍ ചെയ്തിട്ട് ഇതുവരെ തൊഴില്‍ ലഭിക്കാത്ത 50 വയസ്സിനു മുകളില്‍ പ്രായമുള്ള എത്ര പേര്‍ ഉണ്ടെന്ന് ജില്ല തിരിച്ച് കണക്ക് വ്യക്തമാക്കാമോ;

(ഡി) എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകള്‍ പൂര്‍ണ്ണമായും

കമ്പ്യൂട്ടര്‍വത്ക്കരിക്കുവാന്‍ നടപടി സ്വീകരിക്കുമോ;

() എല്ലാ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളിലും സീനിയോറിറ്റി ലിസ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എംപ്ളോയ്മെന്റ് റിന്യൂവല്‍ അടക്കംകമ്പ്യൂട്ടര്‍ വഴി നടത്തുവാന്‍ നടപടി സ്വീകരിക്കുമോ;

(എഫ്) സ്വകാര്യമേഖലയിലെ ഒഴിവുകള്‍ കൂടി എംപ്ളോ യ്മെന്റ് വഴി നികത്തുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ?

2743

യുവജനങ്ങള്‍ക്കുവേണ്ടിയുള്ള തൊഴില്‍ദാന പദ്ധതി

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() പ്രതിവര്‍ഷം ഒരുലക്ഷം യുവജനങ്ങള്‍ക്ക് തൊഴില്‍ നല്‍കാന്‍ ഉദ്ദേശിക്കുന്ന തൊഴില്‍ദാന പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഏതു ഘട്ടത്തിലാണ് ;

(ബി) പദ്ധതി എന്നു മുതലാണ് നടപ്പാക്കാനുദ്ദേശിക്കുന്നത് ; കേന്ദ്ര സഹായമോ നബാര്‍ഡ് പോലുള്ള ഏജന്‍സികളുടെ സഹായമോ ഈ പദ്ധതിക്ക് ലഭ്യമാക്കുമോ ;

(സി) സര്‍ക്കാര്‍, വായ്പയും പരിശീലനവും നല്‍കി സ്വയം തൊഴില്‍ കണ്ടെത്തുന്ന രീതിയിലായിരിക്കുമോ പദ്ധതി നടപ്പാക്കുക ; വിശദാംശങ്ങള്‍ നല്‍കുമോ ;

(ഡി) പദ്ധതിയുടെ നടത്തിപ്പിനായി ഒരു കമ്മീഷനും ഡയറക്ടറേറ്റിനും രൂപം നല്‍കുന്ന കാര്യം പരിഗണനയിലുണ്ടോ ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ ;

() പദ്ധതിക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന പേര് എന്താണ് ?

2744

എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് വഴി സ്ഥിരനിയമനം

ശ്രീ. .. അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് മുഖേന എത്രപേര്‍ക്ക് സ്ഥിരം തൊഴില്‍ നിയമനം നല്‍കി എന്നും ഏതൊക്കെ വകുപ്പുകളിലെന്നും വ്യക്തമാക്കുമോ?

2745

എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് നടപടി

ശ്രീമതി ഗീതാ ഗോപി

() തൃശ്ശൂര്‍ ജില്ലയിലെ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റര്‍ ചെയ്ത തൊഴില്‍ രഹിതരുടെ എണ്ണം എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് തിരിച്ച് വ്യക്തമാക്കാമോ ;

(ബി) എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകള്‍ വഴി കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ കണ്ടെത്താനുള്ള എന്തൊക്കെ നടപടികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ ;

(സി) എംപ്ളോയ്മെന്റ എക്സ്ചേഞ്ചുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടോ ?

2746

എംപ്ളോയ്മെന്റ് രജിസ്ട്രേഷന്‍ ഓണ്‍ ലൈന്‍ ആക്കാന്‍ നടപടി

ശ്രീ. എം. ഉമ്മര്‍

() എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് രജിസ്ട്രേഷന്‍ റദ്ദാക്കിയത് പുതുക്കാന്‍ ഏറ്റവും ഒടുവില്‍ അവസരം നല്‍കിയതിലൂടെ എത്ര പേര്‍ക്ക് രജിസ്ട്രേഷന്‍ പുതുക്കാനായി;

(ബി) ഇതിനായി കൂടുതല്‍ സമയം ഇനിയും അനുവദിക്കുന്നതിന് തടസ്സമുണ്ടോ;

(സി) രജിസ്ട്രേഷന്‍ പുതുക്കുന്ന നടപടി ഓണ്‍-ലൈന്‍ ആക്കുന്ന കാര്യം ആലോചനയിലുണ്ടോ?

2747

എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് മുഖേന തൊഴില്‍നല്‍കാന്‍ നടപടി

ശ്രീ. കെ. കെ. ജയചന്ദ്രന്‍

() ഇടുക്കി കട്ടപ്പന ജില്ലാ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചില്‍ ശ്രീ. ബി. സുനില്‍ എന്നയാള്‍ 383/2000 നമ്പരായി 09.03.2000-ല്‍ പേര് രജിസ്റര്‍ ചെയ്തിട്ടുണ്ടോ;

(ബി) ടിയാന്‍ വികലാംഗനാണോ; എങ്കില്‍ എത്ര ശതമാനം വികലാംഗത്വം ഉണ്ട് എന്ന് വ്യക്തമാക്കുമോ;

(സി) ടിയാനെ ഏതെങ്കിലും തരത്തിലുള്ള ജോലിക്ക് പരിഗണിച്ചിരുന്നോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ;

(ഡി) വികലാംഗരായ ഉദ്യോഗാര്‍ത്ഥികളെ സര്‍ക്കാര്‍ സര്‍വ്വീസില്‍ ജില്ലാ കളക്ടര്‍ നേരിട്ട് നിയമിക്കുന്നതിന് ജില്ലാ എംപ്ളോയ്മെന്റ് ഓഫീസര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടോ;

() ശ്രീ. ബി. സുനിലിന് നിയമനം നല്‍കുന്നതുമായി ബന്ധപ്പെട്ട് എടുത്ത നടപടികള്‍ വ്യക്തമാക്കുമോ;

(എഫ്) ടിയാന് അടിയന്തിരമായി ജോലി നല്‍കുന്ന കാര്യം പരിഗണിക്കുമോ?

2748

എംപ്ളോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റര്‍ ചെയ്തവര്‍

ശ്രീ. റോഷി അഗസ്റിന്‍

() ഇടുക്കി നിയോജക മണ്ഡലത്തില്‍ നിന്ന് എംപ്ളോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റര്‍ ചെയ്തിട്ടുളളവരും 15 വര്‍ഷമോ അതിലേറെയോ സീനിയോറിട്ടി ഉള്ളവരും, എന്നാല്‍ നാളിതുവരെ താല്ക്കാലിക നിയമനം ലഭിക്കാത്തവരുമായ തൊഴില്‍ രഹിതരുടെ എണ്ണം വ്യക്തമാക്കുമോ;

(ബി) ഇപ്രകാരം രജിസ്റര്‍ ചെയ്തവരില്‍ സ്ത്രീകള്‍,

പുരുഷന്‍മാര്‍, വൈകല്യമുള്ളവര്‍, വിധവകള്‍ എന്നിവര്‍ എത്രവീതം വരുമെന്ന് അറിയിക്കുമോ;

(സി) നിലവില്‍ എത്രവര്‍ഷം സീനിയോറിട്ടി ഉളളവര്‍ക്കാണ് ഇപ്രകാരം താല്ക്കാലിക നിയമനം നല്കി വരുന്നത് ?

2749

ഓണ്‍ ലൈന്‍ നെറ്റ് സര്‍ട്ടിഫിക്കറ്റുകളുടെ സാധുത

ശ്രീ. കെ. ദാസന്‍

() യൂണിവേഴ്സിറ്റി ഗ്രാന്‍ഡ്സ് കമ്മീഷന്‍ (യു.ജി.സി)നടത്തുന്ന നാഷണല്‍ എലിജിബിലിറ്റി ടെസ്റ് (നെറ്റ്) സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ ലൈനായി ലഭിക്കുന്നത് എംപ്ളോയ്മെന്റ് എക്സേഞ്ചുകളില്‍ സ്വീകരിക്കുന്നില്ല എന്ന വ്യാപകമായ പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ;

(ബി) ഓണ്‍ ലൈന്‍ വഴി എടുക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകാര്യമാണ് എന്നതിന് ഏതെങ്കിലും ഉത്തരവുകള്‍ നിലവിലുണ്ടോ ; എങ്കില്‍ ഇത് സംബന്ധിച്ച സ്പഷ്ടീകരണം എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകള്‍ക്ക് നല്‍കിയിട്ടുണ്ടോ ?

2750

ബാലവേല തടയുന്നതിന് നിയമങ്ങള്‍

ശ്രീ. കെ. രാധാകൃഷ്ണന്‍

() ബാലവേല തടയുന്നതിനു വേണ്ടി സ്വീകരിച്ചിട്ടുള്ള

നടപടികള്‍ എന്തെല്ലാമാണ്;

(ബി) ബാലവേല തടയുന്നതിനു വേണ്ടി നിലവിലുള്ള നിയമങ്ങള്‍ ബന്ധപ്പെട്ടവര്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നില്ലെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) സാമൂഹ്യതിന്മയ്ക്കെതിരായ നിയമങ്ങള്‍ വീഴ്ച കൂടാതെ നടപ്പിലാക്കുന്നതിന് ജനകീയ സമിതികള്‍ക്കു കൂടി പങ്കാളിത്തം ഉറപ്പാക്കാന്‍ ശ്രമിക്കുമോ?

2751

ബാലവേല തടഞ്ഞ്-പുനരധിവസിപ്പിക്കാന്‍ പദ്ധതി

ശ്രീ. .എം. ആരിഫ്

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ബാലവേല തടയുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചത് എന്ന് അറിയിക്കുമോ;

(ബി) ബാലവേല ചെയ്യിച്ചതിന്റെ പേരില്‍ എത്രപേര്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്തു എന്ന് അറിയിക്കുമോ;

(സി) ബാലവേല ചെയ്യുവാന്‍ നിര്‍ബന്ധിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കി കുട്ടികള്‍ക്ക് പഠനം, ഭക്ഷണം, വസ്ത്രം എന്നിവ നല്‍കുന്നതിന് എന്തെങ്കിലും പദ്ധതി നിലവിലുണ്ടോ; ഇല്ലെങ്കില്‍ അത് ആവിഷ്കരിക്കാന്‍ നടപടി സ്വീകരിക്കുമോ?

2752

. ടി. . കളിലെ കുട്ടികള്‍ക്ക് സാങ്കേതിക മികവ്

ശ്രീ. എം. പി. വിന്‍സെന്റ്

,, വി. റ്റി. ബല്‍റാം

,, പി. സി. വിഷ്ണുനാഥ്

,, ലൂഡി ലൂയിസ്

() . ടി. .കളില്‍ കാലഹരണപ്പെട്ട പഠന അദ്ധ്യായങ്ങള്‍ മാറ്റുവാന്‍ എന്തെല്ലാം കാര്യങ്ങളാണ് ചെയ്യാനുദ്ദേശിക്കുന്നത്;

(ബി) . ടി. . കളില്‍ കാലം മാറിയതനുസരിച്ച്

പുത്തന്‍ വ്യവസായങ്ങള്‍ക്കും, ലോകക്ഷേമത്തിനും വേണ്ടുന്ന സാങ്കേതിക മികവ് കുട്ടികള്‍ക്ക് സൃഷ്ടിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

2753

പുതിയ ഐ.റ്റി.ഐ സ്ഥാപിക്കുന്നതിന് നടപടി

ശ്രീ. സി. എഫ്. തോമസ്

ഡോ. എന്‍. ജയരാജ്

() പുതിയ ഐ.റ്റി.ഐ കള്‍ സ്ഥാപിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ ;

(ബി) നിലവിലുള്ള ഐ.റ്റി.ഐ കളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ;

(സി) .റ്റി.ഐ കളില്‍ നിലവിലുള്ള ഒഴിവുകള്‍ നികത്തുവാന്‍ നടപടി സ്വീകരിക്കുമോ ?

2754

ചാലക്കുടി വനിതാ ഐ.ടി..

ശ്രീ. ബി.ഡി. ദേവസ്സി

പണിപൂര്‍ത്തിയാക്കി ഉത്ഘാടനം കഴിഞ്ഞ ചാലക്കുടി വനിതാ ഐ.ടി.. യില്‍ പുതിയ കോഴ്സുകള്‍ അനുവദിക്കുവാന്‍ നടപടി സ്വീകരിക്കുമോ; ഏതെല്ലാം കോഴ്സുകള്‍ക്കാണ് അനുമതി നല്‍കുവാന്‍ പരിഗണിക്കുക എന്ന് വ്യക്തമാക്കാമോ?

2755

പേരാമ്പ്രയില്‍ പുതിയ ഐ.ടി.. അനുവദിക്കാന്‍ നടപടി

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() മലബാര്‍ മേഖലയിലെ തൊഴില്‍ പരിശീലന കേന്ദ്രങ്ങളുടെ അപര്യാപ്തത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഈ മേഖലയില്‍ പുതിയ ഐ.ടി.. കള്‍ സ്ഥാപിക്കാന്‍ ഉദ്ദേശ്യമുണ്ടോ;

(സി) എങ്കില്‍ പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ പുതുതായി ഐ.ടി.. സ്ഥാപിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ ?

2756

കോഴിക്കോട് ജില്ലയില്‍ ഐ.ടി.ഐ കളിലെ കോഴ്സുകള്‍ക്ക്എന്‍.സി.വി.റ്റി അംഗീകാരം

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() കോഴിക്കോട് ജില്ലയില്‍ എത്ര സര്‍ക്കാര്‍ വ്യവസായ പരിശീലന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട് ;

(ബി) പ്രസ്തുത ഐ.ടി.ഐ കളില്‍ ഓരോന്നിലും ഏതൊക്കെ കോഴ്സുകളാണ് നിലവിലുള്ളത് ;

(സി) എല്ലാ കോഴ്സുകള്‍ക്കും എന്‍.സി.വി.റ്റി. അംഗീകാരം ലഭിച്ചിട്ടുണ്ടോ ;

(ഡി) ഇല്ലെങ്കില്‍ അതിനുള്ള കാരണം വ്യക്തമാക്കുമോ ;

() എല്ലാ കോഴ്സുകള്‍ക്കും എന്‍.സി.വി.റ്റി. അംഗീകാരം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വികരിക്കുമോ ?

2757

അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണം

ശ്രീ. സി. കെ. നാണു

,, ജോസ് തെറ്റയില്‍

,, മാത്യു ടി. തോമസ്

ശ്രീമതി ജമീലാ പ്രകാശം

() വിവിധ സംസ്ഥാനങ്ങളില്‍ നിന്നും എത്ര തൊഴിലാളികളാണ് നിലവില്‍ ഇവിടെ ജോലി ചെയ്യുന്നത്;

(ബി) ജില്ല തിരിച്ചും തൊഴില്‍ മേഖലതിരിച്ചും ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

2758

അന്യസംസ്ഥാന തൊഴിലാളികളുടെ ജീവിത സാഹചര്യംമെച്ചപ്പെടുത്താന്‍ നടപടി

ശ്രീ. എം. പി. അബ്ദുസ്സമദ് സമദാനി

അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന തൊഴിലാളികളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താന്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ ;

2759

അന്യസംസ്ഥാന തൊഴിലാളികളുടെ ക്ഷേമം

ശ്രീ. സി. എഫ്. തോമസ്

ഡോ. എന്‍. ജയരാജ്

അന്യസംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിനു വേണ്ടി എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ?

2760

അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് തൊഴില്‍ സംരക്ഷണം

ശ്രീ. എം. വി. ശ്രേയാംസ്കുമാര്‍

() അന്യ സംസ്ഥാന ലോട്ടറി തൊഴിലാളികള്‍ക്ക് തൊഴില്‍ സംരക്ഷണം നല്‍കുന്നതിനായി എന്തെല്ലാം പദ്ധതികളാണ് ആവിഷ്ക്കരിച്ചിരിക്കുന്നതെന്ന് വിശദമാക്കുമോ;

(ബി) പ്രസ്തുത തൊഴിലാളികളെ സംസ്ഥാനത്തേയ്ക്ക് കൊണ്ടുവരുന്ന കരാറുകാരുടെയും ഏജന്റുമാരുടെയും ചൂഷണങ്ങളില്‍ നിന്നും അവരെ സംരക്ഷിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(സി) അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് യഥാര്‍ത്ഥ കൂലി ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

2761

സംഘടിത തൊഴിലാളികള്‍ക്ക് മിനിമം വേതനം

ശ്രീ. വി. ഡി. സതീശന്‍

,, വര്‍ക്കല കഹാര്‍

,, കെ. ശിവദാസന്‍ നായര്‍

,, പി. . മാധവന്‍

() സംസ്ഥാനത്തെ സംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് മിനിമം വേതനം ലഭ്യമാക്കാന്‍ തൊഴില്‍ നയത്തില്‍ എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്;

(ബി) വര്‍ദ്ധിച്ചുവരുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണവും പ്രശ്നങ്ങളും നേരിടാന്‍ ഇപ്പോള്‍ തൊഴില്‍ വകുപ്പിന് സാധ്യമാകുന്നുണ്ടോ; ഇതിനായി തൊഴില്‍ വകുപ്പിനെ പുന:സംഘടിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ?

2762

അന്തമാന്‍ ടിമ്പര്‍ ഇന്‍ഡസ്ട്രീസിലെ തൊഴിലാളികള്‍ക്ക്ശമ്പളം ലഭ്യമാക്കാന്‍ നടപടി

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() തലശ്ശേരി അന്തമാന്‍ ടിമ്പര്‍ ഇന്‍ഡസ്ട്രീസിലെ തൊഴിലാളികളുടെ വിവിധ ആവശ്യങ്ങള്‍ സംബന്ധിച്ച് നിവേദനം ലഭ്യമായിട്ടുണ്ടോ ;

(ബി) ഉണ്ടെങ്കില്‍ ഇതിന്മേല്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് വെളിപ്പെടുത്തുമോ ;

(സി) ആറുമാസമായി ശമ്പളവും മറ്റ് ആനുകൂല്യവും ലഭിക്കാത്ത തൊഴിലാളി കുടുംബങ്ങള്‍ക്ക് പ്രതിമാസം നിശ്ചിത തുക ലഭ്യമാക്കുന്ന ഒരു സമാശ്വാസ

പദ്ധതിയും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ഡി) ഉണ്ടെങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ ?

2763

സെക്യുരിറ്റി തൊഴിലാളികള്‍ക്ക് മിനിമം വേതനം ഉറപ്പാക്കാന്‍ നടപടി

ശ്രീ. .ചന്ദ്രശേഖരന്‍

() സംസ്ഥാനത്ത് സെക്യുരിറ്റി തൊഴിലാളികള്‍ക്ക് മിനിമം വേതനം ബാധകമാക്കിയത് എന്ന് മുതലാണെന്ന് വ്യക്തമാക്കാമോ;

(ബി) നിയമം ബാധകമാക്കിയെങ്കിലും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പോലും ഈ തൊഴിലാളികള്‍ക്ക് മിനിമം വേതനം ലഭിക്കുന്നില്ല എന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) എങ്കില്‍ ഇവര്‍ക്ക് മിനിമം വേതനം ലഭ്യമാക്കാന്‍ ആവശ്യമായ നപടികള്‍ സ്വീകരിക്കുമോ?

2764

അന്യസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടുന്ന ക്രിമിനല്‍കുറ്റങ്ങള്‍

ശ്രീ. ജോസ് തെറ്റയില്‍

() അങ്കമാലി നിയോജകമണ്ഡലത്തിലെ അന്യസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെട്ടിട്ടുള്ള ക്രിമിനല്‍ കുറ്റങ്ങള്‍/മോഷണ സംഭവങ്ങള്‍ വര്‍ദ്ധിച്ചുവരുന്നത് കണക്കിലെടുത്ത് ഈ മേഖലയിലെ അന്യസംസ്ഥാന തൊഴിലാളികളെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ;

(സി) ഇവരില്‍ എത്രപേര്‍ ഇവിടെ പേര് രജിസ്റര്‍ ചെയ്തിട്ടുണ്ട്;

(ഡി) പോലീസ് സ്റേഷനുകളില്‍ പേര് രജിസ്റര്‍ ചെയ്യാത്ത ഇത്തരം ജോലിക്കാരുടെ കണക്കെടുക്കാന്‍ പ്രത്യേക നടപടി സ്വീകരിക്കുമോ?

2765

ഷൊര്‍ണ്ണൂര്‍ റയില്‍വേ സ്റേഷനിലെ കരാര്‍ തൊഴിലാളികളുടെ ശമ്പളം വര്‍ദ്ധിപ്പിക്കാന്‍ നടപടി

ശ്രീമതി. കെ.എസ്. സലീഖ

(ഷൊര്‍ണ്ണൂര്‍ റയില്‍വേസ്റേഷനിലെ കരാറുകാരന്റെ കീഴില്‍ ജോലി ചെയ്യുന്ന 35-ഓളം തൊഴിലാളികള്‍ക്ക് കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി ബോണസ് നല്‍കുന്നില്ല. ആയത് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ ;

(ബി) പ്രസ്തുത തൊഴിലാളികളില്‍ നിന്ന് പ്രോവിഡന്റ് ഫണ്ടിലേക്കുള്ള വിഹിതം അവരുടെ ശമ്പളത്തില്‍ നിന്ന് പിടിക്കുന്നുണ്ടെങ്കിലും ആയതിന്റെ യാതാരു രേഖകളും ലഭ്യമാക്കിയിട്ടില്ല; ആയതു ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമോ;

(സി) ശമ്പള വര്‍ദ്ധനവിനുവേണ്ടി സമരം ചെയ്യുന്ന പ്രസ്തുത തൊഴിലാളികള്‍ക്ക് ശമ്പളം വര്‍ദ്ധിപ്പിച്ച് നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

2766

നെല്ലിയാമ്പതിയിലെ തോട്ടം തൊഴിലാളികളുടെസംരക്ഷണത്തിനായി ഒരു പ്രത്യേക പാക്കേജ്

ശ്രീ. വി. ചെന്താമരാക്ഷന്‍

() നെല്ലിയാമ്പതി പഞ്ചായത്തിലെ തോട്ടം മേഖലയിലുള്ള പ്രതിസന്ധികാരണം, ജനങ്ങള്‍ വിവിധ പ്രദേശങ്ങളിലേക്ക് താമസം മാറുന്നതായും ജനസംഖ്യയില്‍ ഗണ്യമായ കുറവ് വരുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ;

(ബി) തോട്ടം തൊഴിലാളികളുടെ സംരക്ഷണത്തിനായി നിലവില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ;

(സി) നെല്ലിയാമ്പതിയിലെ തോട്ടം തൊഴിലാളികളുടെ സംരക്ഷണത്തിനായി ഒരു പ്രത്യേക പാക്കേജ് തയ്യാറാക്കാന്‍ നടപടി സ്വീകരിക്കുമോ ?

2767

വേതനപൂരക പദ്ധതി പ്രകാരം തൊഴിലാളികള്‍ക്ക് വേതനം

ശ്രീ. എളമരം കരീം

() വേതനപൂരക പദ്ധതി പ്രകാരം 2010-11 വര്‍ഷത്തേക്ക് എത്ര തുകയാണ് അനുവദിച്ചത് എന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത തുക ഏതെല്ലാം വിഭാഗം തൊഴിലാളികള്‍ക്ക് എത്ര വീതമാണ് അനുവദിച്ചത്;

(സി) മേല്‍തുക, ഓരോ വിഭാഗം തൊഴിലാളികള്‍ക്കും വിതരണം ചെയ്തിട്ടുണ്ടോ;

(ഡി) ഇല്ലെങ്കില്‍ ഉടന്‍ വിതരണം ചെയ്യാന്‍ നടപടി കൈക്കൊളളുമോ?

2768

മീരാഫ്ളവര്‍ എസ്റേറ്റ് തൊഴിലാളികളെസംരക്ഷിക്കുന്നതിനായുള്ള നടപടി

ശ്രീ. വി. ചെന്താമരാക്ഷന്‍

() നെല്ലിയാമ്പതിയിലെ മീരാഫ്ളവര്‍ എസ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുത്തതിന് ശേഷം അവിടെയുള്ള തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ;

(ബി പ്ളാന്റേഷന്‍ നിയമത്തിന്റെ പരിധിയില്‍ ഇവിടത്തെ തൊഴിലാളികളെ സഹായിക്കുന്നതിനായി നടപ്പിലാക്കിയ പദ്ധതികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ ?

2769

അംഗീകാരമില്ലാത്ത ഐ. റ്റി. സി.കള്‍

ശ്രീ. മോന്‍സ് ജോസഫ്

() തിരുവനന്തപുരം ജില്ലയില്‍ പോത്തന്‍കോട് പഞ്ചായത്തില്‍ അരിയോട്ടുകോണത്ത് ഗുരുദേവ് ഐ. റ്റി. സി. എന്ന സ്വകാര്യ സ്ഥാപനം അംഗീകരിച്ചതാണോ;

(ബി) പ്രസ്തുത ഐ. റ്റി. സി.യ്ക്ക് എന്‍. സി. വി. റ്റി. അംഗീകാരമുണ്ടോ;

(സി) സംസ്ഥാനത്ത് എന്‍. സി. വി. റ്റി. അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന എത്ര ഐ. റ്റി. സി.കള്‍ ഉണ്ടെന്ന് വ്യക്തമാക്കുമോ;

(ഡി) അംഗീകാരമില്ലാത്ത സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

2770

നോക്കുകൂലി നിര്‍ത്തലാക്കുന്നതിന് നടപടി

ശ്രീ. കെ. വി. വിജയദാസ്

,, പി. ശ്രീരാമകൃഷ്ണന്‍

,, എം. ചന്ദ്രന്‍

,, പി. റ്റി. . റഹീം

() നൂറുദിന പരിപാടിയുടെ ഭാഗമായി നോക്കുകൂലി നിര്‍ത്തലാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടോ;

(ബി) പ്രഖ്യാപനമനുസരിച്ച് നോക്കുകൂലി ഏതെല്ലാം സ്ഥലങ്ങളില്‍ ഇതിനകം നിര്‍ത്തലാക്കുകയുണ്ടായി;

(സി) ഇത് ഏത് ദിവസത്തിനകം പാടെ നിര്‍ത്തലാക്കാനാണ് ഉദ്ദേശിക്കുന്നത്;

2771

ക്ഷേമനിധി രജിസ്ട്രേഷന്‍ പുനരാരംഭിക്കാന്‍ നടപടി

ശ്രീ. റ്റി.. അഹമ്മദ് കബീര്‍

() 2010 ഡിസംബറില്‍ നിര്‍ത്തല്‍ ചെയ്ത നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി രജിസ്ട്രേഷന്‍ പുനരാരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ;

(ബി) പെന്‍ഷനായ തൊഴിലാളികള്‍ക്ക് പെന്‍ഷനായ ഉടനെ തന്നെ പെന്‍ഷന്‍ ലഭിക്കാന്‍ നടപടി സ്വീകരിക്കുമോ ?

2772

ഈറ്റതൊഴിലാളികള്‍ക്കുളള ക്ഷേമനിധി ഓഫീസ്

ശ്രീ. . റ്റി. ജോര്‍ജ്

() ഈറ്റതൊഴിലാളികള്‍ക്കുള്ള ക്ഷേമനിധി ഓഫീസ് തിരുവനന്തപുരത്ത് ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ;

(ബി) ഈറ്റതൊഴിലാളികള്‍ക്ക് പ്രൊവിഡന്റ് ഫണ്ട് സൌകര്യം ഏര്‍പ്പെടുത്തുവാന്‍ ആലോചിക്കുന്നുണ്ടോ;

(സി) ബാംബു കോര്‍പ്പറേഷന്‍ മുഖേന തൊഴിലാളി കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്കുള്ള വിവാഹ ധനസഹായം, മരണാനന്തര ധനസഹായം, ഭവന നിര്‍മ്മാണധനസഹായം എന്നിവ നിര്‍ത്തല്‍ ചെയ്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) ഇവ പുനഃസ്ഥാപിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ?

2773

കേരള ഓട്ടോ മൊബൈല്‍ വര്‍ക്ക് ഷോപ്പ് തൊഴിലാളി ക്ഷേമപദ്ധതി

ശ്രീ. പാലോട് രവി

() കേരള ഓട്ടോ മൊബൈല്‍ വര്‍ക്ക്ഷോപ്പ് തൊഴിലാളി ക്ഷേമപദ്ധതിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്ന തിനായി ഏതെങ്കിലും സംഘടന നിര്‍ദ്ദേശങ്ങള്‍ നല്‍കി യിട്ടുണ്ടോ;

(ബി) എങ്കില്‍ അതിന്മേല്‍ എന്തു നടപടി സ്വീകരിച്ചു;

(സി) ഈ ക്ഷേമനിധി ബോര്‍ഡ് പുന:സംഘടിപ്പിക്കുമ്പോള്‍ ബൈലോ പ്രകാരമുള്ള പ്രാതിനിധ്യം സംഘടനകള്‍ക്ക് നല്‍കിയിട്ടുണ്ടോ;

(ഡി) അംശാദായം ബാങ്കില്‍ അടയ്ക്കുന്നതിനുള്ള സൌകര്യം ഏര്‍പ്പെടുത്തുമോ;

() ഈ ക്ഷേമനിധിയില്‍ ചേരുന്നതിനുള്ള പ്രായപരിധി 18 മുതല്‍ 55 വയസ്സ് വരെയാക്കാന്‍ നടപടി സ്വീകരിക്കുമോ;

(എഫ്) ക്ഷേമനിധി ബോര്‍ഡിന്റെ ഫണ്ട് വര്‍ദ്ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ വിശദവിവരം ലഭ്യമാക്കുമോ?

2774

ചാത്തന്നൂര്‍ ഗവ: .ടി.. യില്‍ പുതിയ ട്രേഡുകള്‍

ശ്രീ. ജി.എസ്. ജയലാല്‍

() ചാത്തന്നൂര്‍ ഗവ: .ടി.. യില്‍ കഴിഞ്ഞ വര്‍ഷം വരെ ഏതൊക്കെ ട്രേഡുകളിലാണ് പഠനം ഉണ്ടായിരുന്നത്; ഇതില്‍ ഏതെങ്കിലും ട്രേഡുകള്‍ ഈ വര്‍ഷം നിര്‍ത്തല്‍ ചെയ്തിട്ടുണ്ടോ; എങ്കില്‍ വിശദാംശം അറിയിക്കുമോ;

(ബി) സ്ഥലപരിമിതി മൂലം ഏതെങ്കിലും ട്രേഡുകള്‍ നിര്‍ത്തിവച്ചിട്ടുണ്ടെങ്കില്‍ പ്രസ്തുത തീരുമാനം എടുത്തത് ഏത് ഉദ്യോഗസ്ഥ മേധാവിയാണ്; ട്രേഡ് നിര്‍ത്തല്‍ ചെയ്യേണ്ട സാഹചര്യത്തെക്കുറിച്ച് ജനപ്രതിനിധികളെ അറിയിക്കുകയോ പരിഹാരം തേടുകയോ ചെയ്തിട്ടുണ്ടോ; വിശദാംശം അറിയിക്കുമോ;

(സി) ഇല്ലായെങ്കില്‍ പ്രസ്തുത ഉദ്യോഗസ്ഥനില്‍ നിന്നും വിശദീകരണം ആവശ്യപ്പെടുമോ;

(ഡി) പുതുതായി ഏതൊക്കെ ട്രേഡുകളാണ് ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നത്; ഇവ എന്ന് ആരംഭിക്കുവാന്‍ കഴിയുമെന്ന് അറിയിക്കുമോ?

2775

ചെറിയമുണ്ടം ഗവണ്‍മെന്റ് ഐ.ടി.

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() താനൂര്‍ നിയോജകമണ്ഡലത്തിലെ ചെറിയമുണ്ടം ഗവണ്‍മെന്റ് ഐ.ടി.ഐ ഏതു വര്‍ഷമാണ് പ്രവര്‍ത്തനമാരംഭിച്ചത്;

(ബി) ഏതൊക്കെ ട്രേഡുകളാണ് അവിടെ പഠിപ്പിക്കുന്നത്; വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍ എന്നിവരുടെ എണ്ണം എത്രയെന്ന് വ്യക്തമാക്കുമോ;

(സി) ഈ സ്ഥാപനം സര്‍ക്കാര്‍ കെട്ടിടത്തിലാണോ പ്രവര്‍ത്തിക്കുന്നത്; അല്ലെങ്കില്‍ ഇതിന്റെ മാസവാടക എത്ര രുപയാണ്;

(ഡി) വാടക ഇനത്തില്‍ ഇപ്പോള്‍ കുടിശ്ശിക ഉണ്ടോ; എങ്കില്‍ എത്ര;

() ആരാണ് ഇതിന്റെ വാടകയും കുടിശ്ശികയും നല്‍കേണ്ടത്; വിശദാംശങ്ങള്‍ നല്‍കുമോ;

(എഫ്) സ്ഥാപനത്തിന്റെ ഭൌതിക സൌകര്യം വര്‍ദ്ധിപ്പിക്കുമോ; എങ്കില്‍ എന്തൊക്കെ നടപടികള്‍ ഇതുമായി ബന്ധപ്പെട്ട് കൈക്കൊളളും; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

2776

മോട്ടോര്‍ തൊഴിലാളി അവകാശ പത്രിക

ശ്രീ. എളമരം കരീം

() മോട്ടോര്‍ തൊഴിലാളി സംഘടനകള്‍ ഒരു അവകാശപത്രിക സമര്‍പ്പിക്കുകയുണ്ടായോ;

(ബി) എങ്കില്‍ അതിന്മേല്‍ എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ;

(സി) ഇല്ലെങ്കില്‍ എത്രയുംവേഗം നടപടി കൈക്കൊളളുമോ?

2777

ചാത്തന്നൂരിലെ കണ്‍സ്ട്രക്ഷന്‍ അക്കാദമി

ശ്രീ. ജി.എസ്. ജയലാല്‍

() ചാത്തന്നൂരില്‍ ആരംഭിക്കുന്ന സംസ്ഥാന കണ്‍സ്ട്രക്ഷന്‍ അക്കാഡമിക്ക് വേണ്ടി കൊല്ലം ജില്ലാസഹകരണ സ്പിന്നിംഗ് മില്ല് വക വസ്തുവില്‍ നിന്നും എത്ര ഏക്കര്‍ ഭൂമിയാണ് ഗവ.വിലക്ക് വാങ്ങിയത്;

(ബി) പ്രസ്തുത ഭൂമിയില്‍ അക്കാഡമിയുടെ നിര്‍മ്മാണപ്രവര്‍ത്തനം ആരംഭിച്ചത് എന്നാണെന്നും, ഇതിനായി എത്ര രൂപയാണ് വകമാറ്റിയിട്ടുളളതെന്നും അറിയിക്കുമോ;

(സി) അക്കാഡമിയുടെ നിര്‍മ്മാണപ്രവര്‍ത്തനത്തിന്റെ പുരോഗതി അറിയിക്കുമോ; നിര്‍മ്മാണപ്രവര്‍ത്തനത്തിന് പുരോഗതി ഇല്ലെങ്കില്‍ അതിനുളള കാരണം വ്യക്തമാക്കുമോ. തടസ്സങ്ങള്‍ ഉണ്ടെങ്കില്‍ അവ ഒഴിവാക്കുന്നതിന് എന്ത് നടപടി സ്വീകരിച്ചു;

(ഡി) നിര്‍മ്മാണം പൂര്‍ത്തീകരിക്കുമ്പോള്‍ അവിടെ

ഏതൊക്കെ കോഴ്സുകളാണ് നടത്തുവാന്‍ ഉദ്ദേശിക്കുന്നതെന്ന വിശദാംശം ലഭ്യമാക്കുമോ?

2778

ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

() ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ പങ്കാളികളാവുന്ന സ്വകാര്യ സഹകരണ ആശുപത്രികള്‍ക്ക് ഏതെങ്കിലും തരത്തിലുളള പ്രോത്സാഹനങ്ങളോ സഹായപദ്ധതിയോ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ?

2779

ഫറോക്ക് ഇ.എസ്.. ആശുപത്രിയിലെ ചികിത്സാ സൌകര്യം

ശ്രീ. എളമരം കരീം

() ഫറോക്ക് ഇ.എസ്.. ആശുപത്രിയില്‍ അനുവദിക്കപ്പെട്ട തസ്തികകള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ;

(ബി) ഇതില്‍ ഏതെല്ലാം തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നു എന്ന് അറിയിക്കുമോ;

(സി) ഒഴിവുകള്‍ നികത്താന്‍ നടപടി കൈക്കൊള്ളുമോ;

(ഡി) ഈ ആശുപത്രിയിലെ ചികിത്സാ സൌകര്യം മെച്ചപ്പെടുത്താന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കുമോ?

2780

കോട്ടക്കല്‍ ഇ.എസ്..ഡിസ്പെന്‍സറി

ശ്രീ. എം. പി. അബ്ദുസ്സമദ് സമദാനി

() കോട്ടക്കല്‍ ഇ.എസ്..ഡിസ്പെന്‍സറിയില്‍ മെഡിക്കല്‍ ഓഫീസറുടെ തസ്തിക ഒഴിഞ്ഞുകിടക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ;

(ബി) പ്രസ്തുത ഒഴിവ് നികത്തുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ ?

2781

പുതുതായി ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്താന്‍ നടപടി

ശ്രീ. കെ. അജിത്

() ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഏതെങ്കിലും വിഭാഗത്തില്‍പ്പെട്ട തൊഴിലാളികളെ പുതിയതായി ഉള്‍പ്പെടുത്തി ക്ഷേമനിധി രൂപീകരിച്ചിട്ടുണ്ടോ ;

(ബി കേരളത്തില്‍ ഏതെങ്കിലും വിഭാഗത്തില്‍പ്പെട്ട തൊഴിലാളി സമൂഹം ഒരു ക്ഷേമനിധിയുടെയും പരിധിയില്‍ വരാത്തതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ?

2782

സെക്യൂരിറ്റീ തൊഴിലാളികള്‍ക്ക് ക്ഷേമനിധി

ശ്രീ. . ചന്ദ്രശേഖരന്‍

() സെക്യൂരിറ്റി ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി എങ്കില്‍ പ്രസ്തുത ആവശ്യം അംഗീകരിച്ച് ക്ഷേമനിധി ഏര്‍പ്പെടുത്തുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ?

2783

കര്‍ഷക തൊഴിലാളി ക്ഷേമനിധി

ശ്രീ. വി. ചെന്താമരാക്ഷന്‍

() പാലക്കാട് ജില്ലയില്‍ എത്ര കര്‍ഷക തൊഴിലാളികളാണ് ക്ഷേമനിധിയില്‍ പേര് രജിസ്റര്‍ ചെയ്തിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി) അധിവര്‍ഷ ആനുകൂല്യത്തിനുള്ള എത്ര അപേക്ഷകളാണ് ഇനി തീര്‍പ്പാക്കാനുള്ളതെന്ന് വ്യക്തമാക്കുമോ;

(സി) ഏതു വര്‍ഷം വരെയുള്ള അധിവര്‍ഷാനുകൂല്യമാണ് ഇപ്പോള്‍ നല്‍കിയിട്ടുള്ളതെന്ന് വിശദമാക്കുമോ?

2784

കര്‍ഷകതൊഴിലാളി ക്ഷേമനിധിയില്‍ നിന്ന്വിവാഹ ധനസഹായം

ശ്രീ. വി. ചെന്താമരാക്ഷന്‍

() കര്‍ഷകതൊഴിലാളി ക്ഷേമനിധിയില്‍ പേര് രജിസ്റര്‍ ചെയ്തിട്ടുള്ളവരുടെ പെണ്‍മക്കളുടെ വിവാഹധനസഹായത്തിനുള്ള അപേക്ഷകള്‍ കെട്ടിക്കിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) വിവാഹ ധനസഹായത്തിനുള്ള അപേക്ഷകള്‍ ഇനി എത്രയെണ്ണം തീര്‍പ്പാക്കാന്‍ ഉണ്ടെന്ന് വ്യക്തമാക്കുമോ; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;

(സി) വിവാഹധനസഹായത്തിനുള്ള അപേക്ഷകളില്‍ വിവാഹത്തിന് മുമ്പ് ധനസഹായം അനുവദിക്കാന്‍ തയ്യാറാകുമോ?

2785

സംസ്ഥാനത്തെ വിവിധ ക്ഷേമനിധികളിലെ പെന്‍ഷന്‍ കുടിശ്ശിക

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() വിവിധ ക്ഷേമനിധിയില്‍ ഓരോന്നിലും അംഗങ്ങളായവര്‍ക്ക് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനുമുമ്പ് എത്രരൂപയാണ് പ്രതിമാസം പെന്‍ഷന്‍ നല്‍കിയിരുന്നതെന്ന് വ്യക്തമാക്കാമോ;

(ബി) ആ കാലയളവില്‍ എത്രരൂപയുടെ കുടിശ്ശിക ഓരോ വിഭാഗത്തിലുമുണ്ടായിരുന്നെന്ന് വെളിപ്പെടുത്തുമോ;

(സി) ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മേല്‍ സൂചിപ്പിച്ച ഓരോ വിഭാഗത്തിനും പെന്‍ഷന്‍ ഇനത്തില്‍ എത്രതുക വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും, വര്‍ദ്ധിപ്പിച്ച തുക പ്രകാരം ഓരോ വിഭാഗത്തിനും എത്ര രൂപ വീതം ഇതിനകം വിതരണം ചെയ്തുവെന്നും വെളിപ്പെടുത്തുമോ;

(ഡി) നിലവില്‍ ഓരോ വിഭാഗത്തിനും എത്രരൂപയുടെ എത്രമാസത്തെ കുടിശ്ശിക നിലവിലുണ്ടെന്ന് വ്യക്തമാക്കാമോ?

2786

കുടിയേറ്റ തൊഴിലാളി ക്ഷേമനിധി

ശ്രീ. . . അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

() അന്യസംസ്ഥാനക്കാരായ കുടിയേറ്റ തൊഴിലാളികള്‍ക്കുള്ള ക്ഷേമപദ്ധതിയില്‍ നാളിതുവരെ എത്ര പേരാണ് രജിസ്റര്‍ ചെയ്തതെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ;

(ബി) ഇവര്‍ക്കായി എത്ര ബോധവല്‍ക്കരണ സെമിനാറുകള്‍ സംഘടിപ്പിച്ചു; എവിടങ്ങളിലൊക്കെയെന്നും എത്ര പേര്‍ വീതം പങ്കെടുത്തുവെന്നും വിശദമാക്കുമോ;

(സി) സംസ്ഥാനത്ത് തൊഴിലെടുക്കുന്ന മുഴുവന്‍ അന്യസംസ്ഥാന തൊഴിലാളികളേയും രജിസ്ട്രേഷനിലും ക്ഷേമനിധിയിലും ഉള്‍പ്പെടുത്തുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

2787

സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി

ശ്രീ. പുരുഷന്‍ കടലുണ്ടി

() സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ 2011-12 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്തെ പ്രോവിഡന്റ് ഫണ്ട് പെന്‍ഷന്‍കാരെ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുന്നതില്‍ എന്തെങ്കിലും തടസ്സം നിലനില്‍ക്കുന്നുണ്ടോ;

(ബി) ഇല്ലെങ്കില്‍ ഇതു സംബന്ധിച്ച ഉത്തരവ് എന്ന് ഉണ്ടാകുമെന്ന് വ്യക്തമാക്കുമോ?

BACK

Home 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.