UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

2696

സഹകരണ മേഖലയിലെ ഒരു വര്‍ഷത്തെ കര്‍മ്മ പദ്ധതി

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, അന്‍വര്‍ സാദത്ത്

,, വി.റ്റി. ബല്‍റാം

,, ഷാഫി പറമ്പില്‍

ഒരു വര്‍ഷത്തേക്കുള്ള കര്‍മ്മ പദ്ധതിയില്‍ സഹകരണ വകുപ്പ് എന്തെല്ലാം കര്‍മ്മ പരിപാടികളാണ് നടപ്പാക്കാന്‍ ആസൂത്രണം ചെയ്തിരിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കുമോ?

2697

നൂറ്ദിനകര്‍മ്മ പദ്ധതികള്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

സര്‍ക്കാരിന്റെ നൂറ്ദിന പരിപാടിയുടെ ഭാഗമായി സഹകരണ വകുപ്പിനു കീഴില്‍ എന്തെല്ലാം പദ്ധതികളാണ് പ്രഖ്യാപിച്ചതെന്ന് വെളിപ്പെടുത്താമോ

2698

'ആശ്വാസ്-2011' പദ്ധതി

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() 'ആശ്വാസ്-2011' പദ്ധതി പ്രകാരം 2011 ആഗസ്റ് 31വരെ എത്ര കോടി രൂപ കുടിശ്ശിക ഇനത്തില്‍ സഹകരണ വകുപ്പ് പിരിച്ചെടുത്തു ;

(ബി) അതില്‍ നിന്ന് എത്ര കോടി രൂപയുടെ ആനുകൂല്യം വായ്പക്കാര്‍ക്ക് നല്‍കി എന്നു വ്യക്തമാക്കുമോ ?

2699

സഹകരണ സര്‍വ്വകലാശാല

ശ്രീ. കെ.കെ. നാരായണന്‍

സംസ്ഥാനത്ത് സഹകരണ മേഖലയ്ക്ക് ശക്തി പകരുന്നതിന്റെ ഭാഗമായി ഒരു സഹകരണ സര്‍വ്വകലാശാല രൂപീകരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശം വെളിപ്പെടുത്തുമോ?

2700

സ്വയംതൊഴില്‍ദായകപദ്ധതിപ്രകാരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍

ശ്രീ. ജോസഫ് വാഴക്കന്‍

,, കെ. അച്ചുതന്‍

,,സണ്ണി ജോസഫ്

,, ലൂഡി ലൂയിസ്

() പ്രധാനമന്ത്രിയുടെ സ്വയംതൊഴില്‍ദായക പദ്ധതി പ്രകാരം സഹകരണ മേഖലയില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്നു വ്യക്തമാക്കുമോ;

(ബി) ഈ പദ്ധതിപ്രകാരം എത്ര തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകും എന്നാണ് കരുതുന്നത്;

(സി) സ്വയംതൊഴില്‍ ചെയ്യാന്‍ സന്നദ്ധതയുളളവര്‍ക്ക് ഏതെല്ലാം സഹായങ്ങളാണ് നല്‍കാനുദ്ദേശിക്കുന്നത്?

2701

സഹകരണ ബാങ്കുകള്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കാന്‍ പദ്ധതികള്‍

ശ്രീ.എം.വി. ശ്രേയാംസ് കുമാര്‍

() സഹകരണ മേഖലയിലെ പുതിയ വായ്പാനയം സഹകരണ ബാങ്കുകള്‍ക്ക് സാമ്പത്തിക നഷ്ടം സൃഷ്ടിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ ;

(ബി) ജില്ലാ സഹകരണ ബാങ്കുകള്‍ നഷ്ടത്തിലാവാന്‍ പ്രസ്തുത വായ്പാനയം കാരണമായിട്ടുണ്ടോയെന്ന് പരിശോധിക്കുമോ ;

(സി) സഹകരണ ബാങ്കുകള്‍ ലാഭത്തിലാക്കാന്‍ എന്തെല്ലാം പദ്ധതികള്‍ ആവിഷ്ക്കരിക്കാനാണുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ ?

2702

സഹകരണ സംഘങ്ങളുടെ സേവന മേഖല വിപുലീകരണം

ശ്രീ. . പി. ജയരാജന്‍

,, കെ. കെ. ജയചന്ദ്രന്‍

,, സാജു പോള്‍

പ്രൊഫ. സി. രവീന്ദ്രനാഥ്

() സഹകരണ വായ്പാ സംഘങ്ങളുടെ സേവന മേഖല വിപുലീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) ഇതിന് നബാര്‍ഡിന്റെ അംഗീകാരം ലഭിക്കുമോ; ഇല്ലെങ്കില്‍ നബാര്‍ഡിന്റെ നിലപാടില്‍ കാലോചിതമായ മാറ്റം വരുത്താന്‍ നബാര്‍ഡില്‍ സമ്മര്‍ദ്ദം ചെലുത്തുമോ ?

2703

ഉല്പാദന മേഖലയില്‍ പുതിയ സംരംഭങ്ങള്‍

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, ഷാഫി പറമ്പില്‍

,, സണ്ണി ജോസഫ്

,, വി.റ്റി. ബല്‍റാം

() സംസ്ഥാനത്തെ ഉല്പാദന മേഖലയില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ തിരുമാനിച്ചിട്ടുണ്ടോ ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(ബി) ഇതിനായി എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ;

(സി) കാര്‍ഷിക വികസന ബാങ്കുകള്‍ മുഖേന സംരംഭകര്‍ക്ക് വായ്പ നല്‍കുന്നകാര്യം പരിഗണിക്കുമോ; വിശദാംശങ്ങള്‍ എന്തെല്ലാം ?

2704

സഹകരണ ബാങ്കുകളുടെ സേവനം മെച്ചപ്പെടുത്താന്‍ നടപടി

ശ്രീ. ബാബു എം. പാലിശ്ശേരി

() പൊതുമേഖലാ ബാങ്കുകളും, സ്വകാര്യബാങ്കിങ്ങ് സ്ഥാപനങ്ങളും അവയുടെ പ്രവര്‍ത്തനം ഗ്രാമീണ മേഖലയില്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സഹകരണ ബാങ്കുകളില്‍ പ്രവര്‍ത്തന മാന്ദ്യം അനുഭവപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) സഹകരണ ബാങ്കുകളുടെ സേവനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി നിക്ഷേപകരെയും ഇടപാടുകാരെയും ആകര്‍ഷിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്;

(സി) ഗോള്‍ഡ് ലോണ്‍ തുടങ്ങിയ സൌകര്യങ്ങള്‍ ഞായറാഴ്ചകളിലും ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ ?

2705

സംസ്ഥാന കാര്‍ഷിക വികസന ബാങ്കിന്റെ ലാഭവിഹിതം

ശ്രീ. .പി. ജയരാജന്‍

,, എം. ചന്ദ്രന്‍

,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

,, കെ. സുരേഷ് കുറുപ്പ്

() സംസ്ഥാന കാര്‍ഷിക വികസന ബാങ്ക്, പ്രാഥമിക കാര്‍ഷിക വികസന ബാങ്കുകള്‍ക്ക് ലാഭവിഹിതം നല്‍കുന്നുണ്ടോ ;

(ബി ഏറ്റവും ഒടുവില്‍ ലാഭവിഹിതം നല്‍കിയത് എപ്പോഴാണ്; ഏതെല്ലാം വര്‍ഷങ്ങളിലെ ലാഭവിഹിതങ്ങള്‍ നല്‍കുകയുണ്ടായി;

(സി) 2009-10 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കിന്റെ ലാഭം എത്ര കോടിയാണ് ; ഈ കാലയളവിലെ ലാഭവിഹിതം നല്‍കാതിരിക്കുന്നത് എന്തു കൊണ്ടാണ് ?

2706

കാര്‍ഷിക വായ്പകള്‍ക്ക് പലിശയിളവ്

ശ്രീ. എം. ഉമ്മര്‍

ശ്രീ.കെ. മുഹമ്മദുണ്ണി ഹാജി

പ്രാഥമിക സഹകരണ സംഘങ്ങള്‍ വഴി നല്‍കുന്ന കാര്‍ഷിക വായ്പകള്‍ക്ക് പലിശ ഇളവ് നല്‍കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടോ ?

2707

ഭവനവായ്പാ പലിശ നിരക്ക്

ശ്രീ. പി. ഉബൈദുള്ള

,, കെ. മുഹമ്മദുണ്ണി ഹാജി

,, പി.ബി. അബ്ദുള്‍ റസാക്

() സഹകരണ അര്‍ബന്‍ ബാങ്ക് ജീവനക്കാര്‍ക്ക് അനുവദിക്കുന്ന ഭവനവായ്പയുടെയും ഓവര്‍ ഡ്രാഫ്റ്റിന്റെയും പരിധി വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള 30.12.2009 ലെ ഉത്തരവു പ്രകാരം പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചതുമൂലം ഒരു വായ്പയ്ക്കു തന്നെ രണ്ടുതരം പലിശ ഈടാക്കുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) തന്മൂലം ഉണ്ടായിട്ടുള്ള പ്രയാസങ്ങള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ;

(സി) ജീവനക്കാര്‍ക്ക് ഭവന വായ്പയും ഓവര്‍ ഡ്രാഫ്റ്റും അനുവദിക്കുമ്പോള്‍ ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക് ഈടാക്കണമെന്ന വ്യവസ്ഥയില്‍ ആവശ്യമായ ഭേദഗതി വരുത്തി പലിശനിരക്ക് കുറയ്ക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ;

(ഡി) പ്രസ്തുത ഉത്തരവില്‍ ഭേദഗതി വരുത്താന്‍ നടപടി സ്വീകരിക്കുമോ?

2708

നെല്‍കര്‍ഷകര്‍ക്ക് പലിശരഹിത വായ്പ

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ മുഖേന അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ കാര്‍ഷിക വായ്പ വിപുലമായി നല്‍കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;

(ബി) എങ്കില്‍ എത്ര കോടി രൂപയുടെ വായ്പ നല്‍കാനാണ് ഉദ്ദേശിക്കുന്നത്;

(സി) കാര്‍ഷിക വായ്പ കൃത്യമായി തിരിച്ചടക്കുന്ന കര്‍ഷകര്‍ക്ക് എന്തെങ്കിലും പ്രത്യേക ആനുകൂല്യം നല്‍കുമോ; എങ്കില്‍ വിശദദാംശങ്ങള്‍ നല്‍കാമോ;

(ഡി) നെല്‍കര്‍ഷകര്‍ക്ക് പരിശ രഹിത വായ്പ നല്‍കുന്ന കാര്യം പരിഗണനയിലുണ്ടോ; എങ്കില്‍ എത്രപേര്‍ക്ക്;

() പലിശ ഇനത്തില്‍ ചെലവായ തുക സഹകരണ സംഘങ്ങള്‍ക്ക് സര്‍ക്കാര്‍ നല്കുമോ ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാമോ ?

2709

പുതിയ സംരഭങ്ങള്‍ക്ക് ദീര്‍ഘകാല വായ്പ

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() കൃഷി, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ വിപുലമായ വായ്പാ സൌകര്യവും സാമ്പത്തിക സഹായവും നല്‍കുന്ന കാര്യം സഹകരണ വകുപ്പിന്റെ പരിഗണനയിലുണ്ടോ;

(ബി) എങ്കില്‍ കാര്‍ഷിക ഗ്രാമവികസന ബാങ്കുകള്‍ മുഖേന ഉല്‍പാദന മേഖലയില്‍ പുതിയ സംരഭങ്ങള്‍ക്കായി ദീര്‍ഘകാല ‘സംരംഭക വായപ’ നല്‍കുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(സി) സഹകരണ ആശുപത്രികള്‍ക്ക് ആധുനിക ഉപകരണങ്ങള്‍, കിടക്കകള്‍ എന്നിവ വാങ്ങുന്നതിനായി സാമ്പത്തിക സഹായം നല്‍കുമോ;

(ഡി) എങ്കില്‍ എത്ര ആശുപത്രികള്‍ക്ക്; എത്ര തുക വീതം അനുവദിക്കുമെന്ന് വ്യക്തമാക്കാമോ ;

() വിദ്യാഭ്യാസ മേഖലയില്‍ സഹകരണ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുമോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ;

(എഫ്) കേപ്പി’ന്റെ കീഴില്‍ പുതിയ എഞ്ചിനീയറിംങ് കോളേജ് ആരംഭിക്കുമോ; എങ്കില്‍ എവിടെയായിരിക്കും ആരംഭിക്കുക; വിശദാംശങ്ങള്‍ നല്‍കുമോ ?

2710

ക്രമരഹിത വായ്പ

ശ്രീ..റ്റി. ജോര്‍ജ്

() പാറശ്ശാല മണ്ഡലത്തിലെ പരശുവയ്ക്കല്‍ സര്‍വ്വീസ് സഹകരണ സംഘം ക്ളിപ്തം നമ്പര്‍: 663-ല്‍ നിന്നും ശ്രീമതി. ദീപ എന്‍.എസ്, ശ്രീ. രമേഷ് കുമാര്‍, സൂര്യശ്രീ നെടിയാംകോട് എന്നിവര്‍ക്ക് (6391, കെ.സി.സി. 3011 6392 കെ.സി.സി 3012) മെമ്പര്‍ഷിപ്പും വായ്പയും നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര തുകയാണെന്നും, ഇവര്‍ മെമ്പര്‍ഷിപ്പിനും, ലോണിനും, ലോണ്‍ ജാമ്യത്തിനും ഹാജരാക്കിയ രേഖകളുടെ പകര്‍പ്പ് സഭയുടെ മേശപ്പുറത്ത് വയ്ക്കാമോ;

(ബി) പ്രസ്തുത ബാങ്ക് പരിധിയില്‍ താമസിക്കാത്തവര്‍ക്കും, ബാങ്ക് പരിധിയില്‍ വസ്തു ഇല്ലാത്തവര്‍ക്കും മെമ്പര്‍ഷിപ്പും ലോണും നല്‍കിയത് സഹകരണ നിയമത്തിലെ ഏത് വകുപ്പ് പ്രകാരമാണ്; ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(സി) അന്യസംസ്ഥാനത്ത് വിവാഹം കഴിച്ച് താമസിക്കുന്നവര്‍ക്ക് പ്രസ്തുത വ്യാജ വിലാസത്തില്‍ മെമ്പര്‍ഷിപ്പും ലോണും നല്‍കിയതിന്റെ കാരണം ലഭ്യമാക്കുമോ;

(ഡി) പ്രസ്തുത മെമ്പര്‍ഷിപ്പും ലോണും ശുപാര്‍ശ ചെയ്ത ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ എന്നിവര്‍ ആരാണെന്നും ലോണ്‍ അപേക്ഷയില്‍ ഫീല്‍ഡ് അന്വേഷണം നടത്തിയ ജീവനക്കാരന്റെ റിപ്പോര്‍ട്ടും ലഭ്യമാക്കുമോ;

() അപേക്ഷകര്‍ റേഷന്‍കാര്‍ഡ്, ഇലക്ഷന്‍ ഐ.ഡി. കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് ഹാജരാക്കിയിട്ടുണ്ടോ; അതിലെ വിലാസവും വായ്പാ ലോണിലെ വിലാസവും ഒന്നാണോ; വ്യക്തമാക്കുമോ;

(എഫ്) സൂര്യശ്രീ നെടിയാംകോടിന്റെ കെട്ടിട നമ്പര്‍ എത്രയാണെന്നും പ്രസ്തുത കെട്ടിടം പഞ്ചായത്തിലെ രജിസ്റര്‍ പ്രകാരം ആരുടെ പേരിലാണെന്നും വ്യക്തമാക്കുമോ;

(ജി) ബാങ്ക് പരിധിയില്‍ സ്വന്തമായി വീടോ, ഭൂമിയോ ഇല്ലെങ്കിലും ലോണും മെമ്പര്‍ഷിപ്പും നല്‍കാന്‍ ബാങ്കിന് വ്യവസ്ഥയുണ്ടെങ്കില്‍ ബാങ്ക് വ്യാജവിലാസത്തില്‍ അവര്‍ക്ക് ലോണും, മെമ്പര്‍ഷിപ്പും എന്തിനാണ് നല്‍കിയെന്നത് വ്യക്തമാക്കുമോ;

(എച്ച്) ഈ വിഷയം സഹകരണ വകുപ്പ് രജിസ്ട്രാറോട് നേരിട്ട് അന്വേഷണം നടത്തുന്നതിനും ഉത്തരവാദിയായ സംഘം ഭരണസമിതിയെ പിരിച്ചുവിടുന്നതിനും അടിയന്തിര നടപടി സ്വീകരിക്കുമോ ?

2711

കാര്‍ഷിക വായ്പയുടെ റീ-ഇംമ്പേഴ്സ്മെന്റ്

ശ്രീ. കെ. കെ. നാരായണന്‍

() കാര്‍ഷിക വായ്പയുടെ റീഇംമ്പേഴ്സ്മെന്റ് കിട്ടാത്തതുമൂലം ജില്ലാബാങ്കുകള്‍ പ്രതിസന്ധിയിലായത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) എങ്കില്‍ ഓരോ ബാങ്കുകള്‍ക്കും ലഭിക്കുവാനുള്ള തുകയുടെ വിശദാംശം വെളിപ്പെടുത്താമോ ;

(സി) ആയത് ലഭ്യമാക്കുന്നതിന് എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ ?

2712

വില്ലേജ് സഹകരണ സംഘങ്ങള്‍ക്ക് ധനസഹായം

ശ്രീ. മുല്ലക്കര രത്നാകരന്‍

() വില്ലേജ് സര്‍വ്വീസ് സഹകരണ സംഘങ്ങള്‍ക്ക് ധനസഹായം നല്‍കാറുണ്ടോ;

(ബി) എങ്കില്‍ ഏതെല്ലാം ഇനങ്ങളിലാണ് ധനസഹായം നല്‍കുന്നതെന്ന് വ്യക്തമാക്കാമോ;

(സി) 2010-11 വര്‍ഷത്തേക്ക് എത്ര കോടി രൂപ ഇപ്രകാരം നല്‍കിയിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ?

2713

സഹകരണ സംഘങ്ങള്‍ക്ക് ഗ്രാന്റ് അനുവദിക്കല്‍

ശ്രീ. പുരുഷന്‍ കടലുണ്ടി

() ഗ്രാന്റ് അനുവദിക്കുന്നതിനായി സഹകരണ സംഘങ്ങളെ തെരെഞ്ഞെടുക്കുന്നതിന് എന്തെങ്കിലും മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ടോ ; ഉണ്ടെങ്കില്‍ അവ എന്തൊക്കെയാണ് ;

(ബി) അര്‍ഹത നേടിയ സംഘങ്ങള്‍ക്ക് ഗ്രാന്റ് ലഭിക്കുന്നതിന് എന്തെങ്കിലും മുന്‍ഗണനാ മാനദണ്ഡം നിശ്ചയിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമേമാ ?

2714

നബാര്‍ഡില്‍ നിന്നുളള ധനസഹായം

ശ്രീ. എം. ഹംസ

() നബാര്‍ഡില്‍ നിന്ന് വകുപ്പിന് 20062011 കാലഘട്ടത്തില്‍ എന്തു തുക ധനസഹായം അനുവദിച്ചു; ഓരോ വര്‍ഷവും അനുവദിച്ച തുകയുടെ വിശദാംശം ലഭ്യമാക്കാമോ;

(ബി) ഓരോ വര്‍ഷവും ധസഹായത്തിനായി ഏതെല്ലാം സ്ഥാപനങ്ങള്‍ ആണ് അപേക്ഷിച്ചത്; ആര്‍ക്കെല്ലാമാണ് ധനസഹായം അനുവദിച്ചത്; വിശദാംശം ലഭ്യമാക്കാമോ;

(സി) ഒറ്റപ്പാലം താലൂക്ക് എഡ്യൂക്കേഷന്‍ സൊസൈറ്റി ധനസഹായത്തിനായി അപേക്ഷ സമര്‍പ്പിച്ചിരുന്നോ; വിശദാംശം ലഭ്യമാക്കുമാ?

(ഡി) സൊസൈറ്റിക്ക് ധനസഹായം അനുവദിച്ചുവോ; ഇല്ലെങ്കില്‍എ ന്തുകൊണ്ട്; വിശദീകരിക്കാമോ?

2715

ബയോഗ്യാസ് പ്ളാന്റുകള്‍ക്ക് വായ്പ

ശ്രീ. പുരുഷന്‍ കടലുണ്ടി

() ഗാര്‍ഹിക മാലിന്യങ്ങളില്‍ നിന്ന് ബയോഗ്യാസ് ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുളള ചെറുകിട ബയോഗ്യാസ് പ്ളാന്റുകള്‍ സ്ഥാപിക്കുന്നതിനുവേണ്ടി വായ്പ നല്‍കാന്‍ പ്രാഥമിക വായ്പാ സഹകരണ സംഘങ്ങള്‍ക്ക് അനുവാദം നല്‍കുമോ;

(ബി) പ്രസ്തുത പദ്ധതികള്‍ നടപ്പിലാക്കുന്ന സഹകരണ സംഘങ്ങള്‍ക്ക് ഗ്രാന്റ് അനുവദിക്കുന്ന കാര്യം പരിഗണിക്കാമോ ?

2716

പട്ടികജാതി/പട്ടികവര്‍ഗ്ഗ സഹകരണസംഘങ്ങളുടെ ുനരുദ്ധാരണം

ശ്രീ. ജി.എസ്. ജയലാല്‍

() ചാത്തന്നൂര്‍ മണ്ഡലത്തില്‍പ്പെട്ട പരവൂര്‍ നഗരസഭ, പൂതക്കുളം, ചിറക്കര, ചാത്തന്നൂര്‍, ആദിച്ചനെല്ലൂര്‍, പൂയംപ്പളളി, കല്ലുവാതുക്കല്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലുമായി എത്ര പട്ടികജാതി പട്ടികവര്‍ഗ്ഗ സര്‍വ്വീസ് സഹകരണ സംഘങ്ങള്‍ രജിസ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്നു; വിശദാംശം അറിയിക്കുമോ;

(ബി) പ്രസ്തുത സംഘങ്ങളുടെ ഇന്നത്തെ സാമ്പത്തിക സ്ഥിതിയും, പ്രവര്‍ത്തന പുരോഗതിയും അറിയിക്കുമോ;

(സി) പ്രസ്തുത സംഘങ്ങളെ പുനരുദ്ധീകരിച്ച് പ്രവര്‍ത്തനസജ്ജമാക്കുവാന്‍ എന്തൊക്കെ നടപടികളാണ് സ്വികരിച്ചിട്ടുളളതെന്ന് വ്യക്തമാക്കുമോ?

2717

പുന്നപ്ര സഹകരണ ആശുപത്രി

ശ്രീ. ജി. സുധാകരന്‍

() കൊച്ചി സഹകരണ മെഡിക്കല്‍ കോളേജിന്റെ ഭാഗിക സഹായത്തോടെ ആരംഭിച്ച പുന്നപ്ര സഹകരണ ആശുപത്രിയില്‍ 2010 സെപ്തംബര്‍ ഒന്നുമുതല്‍ 2011 സെപ്തംബര്‍ 31 വരെ ഒ.പി., .പി. വിഭാഗങ്ങളില്‍ ചികിത്സ തേടിയ രോഗികള്‍ എത്രയെന്നും അതില്‍ നിന്നും ലഭിച്ച വരുമാനം എത്രയെന്നും അറിയിക്കുമോ;

(ബി) പ്രസ്തുത ആശുപത്രിയെ തകര്‍ക്കാന്‍ സ്വകാര്യ ആശുപത്രി ലോബികള്‍ നടത്തുന്ന ശ്രമം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) പ്രസ്തുത ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രീയാ സാമഗ്രികള്‍ ലഭ്യമാക്കിയിട്ടുണ്ടോ;

(ഡി) അതിന്റെ പ്രവര്‍ത്തനം എന്ന് ആരംഭിക്കുവാനാണ് ഉദ്ദേശിക്കുന്നത്?

2718

കുലിക്കല്ലൂര്‍ കാര്‍ഷിക സഹകരണസംഘം

ശ്രീ. സി. പി. മുഹമ്മദ്

() ഒറ്റപ്പാലം താലൂക്കില്‍ കുലിക്കല്ലൂര്‍ പഞ്ചായത്ത് കാര്‍ഷിക ഉല്പാദന സംഭരണ സംസ്ക്കരണ വിപണന ക്രെഡിറ്റ് സഹകരണസംഘം എന്നാണ് രജിസ്റര്‍ ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ചതെന്നും ടി സംഘത്തിന് പ്രവര്‍ത്തന മൂലധനമായോ മറ്റേതെങ്കിലും സഹായമായോ സര്‍ക്കാരോ അപ്പെക്സ് കേന്ദ്ര സംഘങ്ങളോ നാളിതുവരെ എന്തെങ്കിലും ആനുകൂല്യങ്ങള്‍ നല്‍കിയിട്ടുണ്ടോയെന്നും വെളിപ്പെടുത്താമോ ;

(ബി) സംഘം നിയമാവലി, സഹകരണസംഘം രജിസ്ട്രാര്‍ കാലാകാലങ്ങളില്‍ പുറപ്പെടുവിച്ചിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ ഐ.എം.ബി.പി. എന്നിവ പാലിക്കാതെ സംഘം ഭരണ സമിതിയംഗങ്ങളും ഭരണസമിതിയുമായി ബന്ധമുള്ളവരും വായ്പ കൈപ്പറ്റിയതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമോ ; അനധികൃത വായ്പ കൈപ്പറ്റിയവര്‍ക്കെതിരെ സഹകരണ നിയമപ്രകാരമുള്ള സര്‍ച്ചാര്‍ജ് നടപടികള്‍ സ്വീകരിക്കാമോ ;

(സി) സഹകരണ സംഘം രജിസ്ട്രാറുടെ സര്‍ക്കുലറുകള്‍ പാലിക്കാതെ ഉയര്‍ന്ന പലിശയ്ക്ക് നിക്ഷേപം സ്വീകരിച്ചും ഉയര്‍ന്ന പലിശയ്ക്ക് വായ്പ നല്‍കിയും പ്രവര്‍ത്തിച്ചുവന്ന സംഘത്തിനെതിരെ നടപടി സ്വികരിക്കുമോ ?

2719

സഹകരണ ബാങ്കുകളിലെ തെരഞ്ഞെടുപ്പ്

ശ്രീ. ജി.എസ്. ജയലാല്‍

() ത്രിതല സഹകരണ ബാങ്കുകളിലേക്കുള്ള ഭരണസമിതി തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്ന ഏതൊക്കെ വിഭാഗങ്ങള്‍ക്കാണ് സംവരണം ഏര്‍പ്പെടുത്തിയിട്ടുളളത്; വിശദാംശം അറിയിക്കുമോ ?

(ബി) മത്സരാര്‍ത്ഥികളില്‍ നിശ്ചിത ശതമാനം സഹകരണ വിഷയങ്ങളില്‍ പരിജ്ഞാനം നേടിയിട്ടുള്ളവരായിരിക്കണമെന്ന ആവശ്യം ഉള്‍പ്പെടുത്തി നിയമഭേദഗതി നടത്തുവാന്‍ ഉദ്ദേശിക്കുന്നുവോ; എങ്കില്‍ വിശദാംശം അറിയിക്കുമോ ;

(സി) പ്രസ്തുത ഭേദഗതി മൂലം സ്ഥാപനങ്ങള്‍ക്ക് എന്തെങ്കിലും പ്രയോജനം ഉണ്ടോ എന്ന കാര്യം പഠിക്കുവാന്‍ പ്രത്യേക കമ്മിറ്റിയെ നിയോഗിക്കുവാന്‍ തയ്യാറാകുമോ ?

2720

പിരിച്ചുവിട്ട പ്രാഥമിക സഹകരണ സംഘങ്ങള്‍

ശ്രീ. കെ. അജിത്

() ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഏതെങ്കിലും പ്രാഥമിക സഹകരണ സംഘങ്ങള്‍ പിരിച്ചുവിട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ഏതൊക്കെ സംഘങ്ങള്‍ ആണെന്ന് വെളിപ്പെടുത്തുമോ ?

2721

വിലക്കയറ്റം തടയുന്നതിന് സഹകരണമേഖലയുടെ ഇടപെടല്‍

ശ്രീ. വി. റ്റി. ബല്‍റാം

,, എം. പി. വിന്‍സെന്റ്

,, എം. . വാഹീദ്

,, പി. . മാധവന്‍

() ഭക്ഷ്യവസ്തുക്കളുടെയും മരുന്നുകളുടെയും വിലക്കയറ്റം തടയുന്നതിന് സഹകരണമേഖല എന്തെല്ലാം നടപടികളാണ് ഉദ്ദേശിക്കുന്നത്;

(ബി) ഇതിനായി പുതിയ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ മൊബൈല്‍ ത്രിവേണി സ്റോര്‍, നീതി മെഡിക്കല്‍ സ്റോറുകള്‍, വെയര്‍ ഹൌസുകള്‍ എന്നിവ ആരംഭിക്കാന്‍ നടപടി എടുക്കുമോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) ഇവ എത്രയെണ്ണം വീതം തുടങ്ങാനാണ് ഉദ്ദേശിച്ചിട്ടുള്ളത്; എങ്കില്‍ എന്നത്തേയ്ക്ക് തുടങ്ങാനാകും എന്ന് വ്യക്തമാക്കുമോ?

2722

വിലക്കയറ്റം തടയുന്നതിന് സഹകരണമേഖലയുടെ ഇടപെടല്‍

ശ്രീ. വി. റ്റി. ബല്‍റാം

,, എം. പി. വിന്‍സെന്റ്

,, എം. . വാഹീദ്

,, പി. . മാധവന്‍

() ഭക്ഷ്യവസ്തുക്കളുടെയും മരുന്നുകളുടെയും വിലക്കയറ്റം തടയുന്നതിന് സഹകരണമേഖല എന്തെല്ലാം നടപടികളാണ് ഉദ്ദേശിക്കുന്നത്;

(ബി) ഇതിനായി പുതിയ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ മൊബൈല്‍ ത്രിവേണി സ്റോര്‍, നീതി മെഡിക്കല്‍ സ്റോറുകള്‍, വെയര്‍ ഹൌസുകള്‍ എന്നിവ ആരംഭിക്കാന്‍ നടപടി എടുക്കുമോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) ഇവ എത്രയെണ്ണം വീതം തുടങ്ങാനാണ് ഉദ്ദേശിച്ചിട്ടുള്ളത്; എങ്കില്‍ എന്നത്തേയ്ക്ക് തുടങ്ങാനാകും എന്ന് വ്യക്തമാക്കുമോ?

2723

കണ്‍സ്യൂമര്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍

ശ്രീ. എം.പി. അബ്ദുസ്സമദ് സമദാനി

() പൊതുജനങ്ങളില്‍ നിന്നും നിക്ഷേപം സ്വീകരിച്ച് പ്രധാന നഗരങ്ങളില്‍ കണ്‍സ്യൂമര്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് ശൃംഖല സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) എങ്കില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

(സി) ഇല്ലെങ്കില്‍ ഇതു സംബന്ധമായി സാധ്യതാ പഠനം നടത്തിയിട്ടുണ്ടോ; കുറഞ്ഞ നിരക്കില്‍ നിത്യോപയോഗ സാധനങ്ങള്‍ വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കുമോ ?

2724

പഞ്ചായത്തുകളില്‍ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകള്‍

ശ്രീ. കെ. അജിത്

എല്ലാ പഞ്ചായത്തുകളിലും കണ്‍സ്യൂമര്‍ ഫെഡിന്റെ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളും പ്രധാന നഗരങ്ങളില്‍ ന്യായവില ഹോട്ടലുകളും ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

2725

നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായുള്ള സൂപ്പര്‍മാര്‍ക്കറ്റുകള്‍ / നീതി മെഡിക്കല്‍ സ്റോറുകള്‍

ശ്രീമതി പി. അയിഷാ പോറ്റി

(നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി കണ്‍സ്യൂമര്‍ഫെഡ് എത്ര സൂപ്പര്‍മാര്‍ക്കറ്റുകള്‍ / നീതി മെഡിക്കല്‍ സ്റോറുകള്‍ തുടങ്ങിയിട്ടുണ്ട്;

(ബി) പ്രസ്തുത സൂപ്പര്‍മാര്‍ക്കറ്റുകളും മെഡിക്കല്‍ സ്റോറുകളും എവിടെയെല്ലാമാണ് തുടങ്ങിയിട്ടുള്ളത്;

(സി) കൊട്ടാരക്കര പുലമണില്‍ കെ.എസ്.ആര്‍.ടി.സി. യുടെ ഉടമസ്ഥതയിലുള്ള ഷോപ്പിംഗ് കോംപ്ള ക്സില്‍ കണ്‍സ്യൂമര്‍ഫെഡിന്റെ നീതി മെഡിക്കല്‍ സ്റോര്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

2726

ആറ്റിങ്ങല്‍ മണ്ഡലത്തിലെ സഹകരണ മെഡിക്കല്‍ സ്റോറുകളും മാവേലിസ്റോറുകളും

ശ്രീ. ബി. സത്യന്‍

() ആറ്റിങ്ങല്‍ മണ്ഡലത്തില്‍ എത്ര സഹകരണ മെഡിക്കല്‍ സ്റേറുകളും മാവേലി സ്റോറുകളും പ്രവര്‍ത്തിക്കുന്നുണ്ട് ; പഞ്ചായത്ത് അടിസ്ഥാനത്തില്‍ വ്യക്തമാക്കാമോ ;

(ബി) സഹകരണ സംഘങ്ങള്‍ വഴി ഓണക്കാലത്ത് നടത്തുന്ന ഫെയറുകള്‍ക്ക് സഹകരണ വകുപ്പ് സഹായം നല്‍കുന്നുണ്ടോ ; ഉണ്ടെങ്കില്‍ എത്ര തുക വീതമാണ് ;

(സി) തിരുവനന്തപുരം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന എസ്.സി/എസ്.ടി സഹകരണ സംഘങ്ങളുടെ എണ്ണവും പേരും വ്യക്തമാക്കാമോ ; ഇതിലേക്ക് 2011-12 വര്‍ഷത്തേക്ക് എന്ത് തുകയാണ് ഫണ്ടിനത്തില്‍ മാറ്റിവച്ചിട്ടുള്ളത് ?

2727

ഒറ്റപ്പാലം നിയോജക മണ്ഡലത്തിലെ ത്രിവേണി സ്റോറുകള്‍

ശ്രീ. എം. ഹംസ

() ഒറ്റപ്പാലം നിയോജക മണ്ഡലത്തിലെ ഏതെല്ലാം കേന്ദ്രങ്ങളില്‍ ആണ് ത്രിവേണി സ്റോര്‍ നിലവിലുള്ളത്; വിശദാംശം ലഭ്യമാക്കാമോ;

(ബി) ശ്രീകൃഷ്ണപുരത്ത് ത്രിവേണി സ്റോര്‍ ആരംഭിക്കുന്നതിനായുള്ള പ്രൊപ്പോസല്‍ ലഭ്യമാണോ;


(സി) എങ്കില്‍ എന്നാണ് ആരംഭിക്കുക; വിശദാംശം ലഭ്യമാ

ക്കാമോ;

(ഡി) ഒറ്റപ്പാലം മണ്ഡലത്തില്‍ “സഞ്ചരിക്കുന്ന ത്രിവേണിസ്റോര്‍” ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കാമോ ;

() സഞ്ചരിക്കുന്ന ത്രിവേണിസ്റോറുകളുടെ വിശദാംശം ലഭ്യമാക്കുമോ ?

2728

നീതി മെഡിക്കല്‍ സ്റോറുകള്‍

ശ്രീ. ആര്‍. രാജേഷ്

സംസ്ഥാനത്ത് ഏതെല്ലാം പഞ്ചായത്തുകളിലാണ് നീതി മെഡിക്കല്‍ സ്റോറുകള്‍ നിലവിലുളളതെന്ന് വ്യക്തമാക്കുമോ?

2729

സഹകരണ വിജിലന്‍സ് വിഭാഗം

ശ്രീ. . കെ. വിജയന്‍

() സഹകരണ വിജിലന്‍സ് വിഭാഗത്തില്‍പ്പെട്ട ഉദ്യോഗസ്ഥരുടെ പേര്, തസ്തിക എന്നിവ വ്യക്തമാക്കുമോ;

(ബി) പ്രസ്തുത വിഭാഗത്തിന് എത്ര അഴിമതി കേസുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(സി) സഹകരണ വിജിലന്‍സില്‍ നിലവിലുള്ള തസ്തികകളില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ;

2730

അറ്റന്റര്‍-കം-അപ്രൈസര്‍ തസ്തികകള്‍

ശ്രീ. റ്റി.വി. രാജേഷ്

() സര്‍വ്വീസ് സഹകരണബാങ്കുകളിലേക്ക് അറ്റന്‍ഡര്‍ കം അപ്രൈസര്‍ തസ്തികകള്‍ അനുവദിക്കുന്നതിന് കാലതാമസം നേരിടുന്നത് എന്തുകൊണ്ടാണ് ;

(ബി ഇത് സംബന്ധിച്ച് ചട്ടം ഭേദഗതി വരുത്തി ഉത്തരവ് ഇറങ്ങിയിട്ടുണ്ടോ ; ഉണ്ടെങ്കില്‍ അതിന്റെ കോപ്പി ലഭ്യമാക്കുമോ ?

2731

സഹകരണ സംഘങ്ങളിലെ അനധികൃത പ്രൊമോഷനുകള്‍

ശ്രീ. .സി. ബാലകൃഷ്ണന്‍

,, റ്റി.എന്‍. പ്രതാപന്‍

,, വി.ഡി. സതീശന്‍

,, പി.. മാധവന്‍

() പ്രാഥമിക സര്‍വ്വീസ് സഹകരണ സംഘങ്ങളിലും അര്‍ബന്‍ ബാങ്കുകളിലും നടത്തിവരുന്ന ഉദ്യോഗക്കയറ്റത്തെക്കുറിച്ച് ലഭിക്കുന്ന പരാതികളിന്‍മേല്‍ അടിയന്തിര അന്വേഷണം നടത്തി തീര്‍പ്പുകല്‍പ്പിക്കുന്നതിനും സഹകരണ നിയമത്തിനും ചട്ടത്തിനും വിരുദ്ധമായി അനധികൃത ഉദ്യോഗക്കയറ്റങ്ങള്‍ നടത്തി സംഘം ഫണ്ടിന് ബാധ്യത വരുത്തുന്നവര്‍ക്കുമെതിരെ നപപടി സ്വീകരിക്കുമോ;

(ബി) അത്തരം പ്രൊമോഷനുകളെ തുടര്‍ന്ന് സംഘങ്ങള്‍ കേസ്സ് നടത്തിയ വകയിലുണ്ടാകുന്ന സാമ്പത്തിക നഷ്ടം, ഉത്തരവാദികളായവരില്‍ നിന്ന് ഈടാക്കാന്‍ നടപടി സ്വീകരിക്കുമോ?

2732

കളക്ഷന്‍ ഏജന്റുമാരുടെ ആനുകൂല്യങ്ങള്‍

ശ്രീ. ജെയിംസ് മാത്യു

() ജില്ലാ സഹകരണ ബാങ്കുകളില്‍ നിക്ഷേപ/ വായ്പ പിരിവുകാരായി എത്ര പേര്‍ ജോലി ചെയ്യുന്നുണ്ട്; ജില്ല തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ;

(ബി) പ്രസ്തുത ജീവനക്കാരെ സ്ഥിരപ്പെടുത്തിയിട്ടുണ്ടോ;

(സി) എങ്കില്‍ സ്ഥിരപ്പെടുത്തിയ ജീവനക്കാര്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ എന്തൊക്കെയാണ്;

(ഡി) പ്രസ്തുത ജീവനക്കാര്‍ക്ക് ശമ്പളമെന്ന പേരില്‍ അനുവദിക്കുന്ന സംഖ്യ അര്‍ഹതപ്പെട്ട കമ്മീഷനില്‍ നിന്ന് കുറവു ചെയ്യാതെ പ്രത്യേകമായി അനുവദിക്കാന്‍ വ്യവസ്ഥ ചെയ്യാമോ;

() ജില്ലാ സഹകരണ ബാങ്കുകളില്‍ പാര്‍ട്ട്ടൈം സ്വീപ്പര്‍, ശിപായി തസ്തികകളില്‍ നിയമനം നടത്തുമ്പോള്‍ പ്രസ്തുത ജീവനക്കാരെ ആയതിലേയ്ക്കു പരിഗണിക്കുന്നതിന് അവരെ ഫീഡര്‍ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തുമോ?

2733

സഹകരണ സ്ഥാപനത്തില്‍ പുനര്‍ നിയമനം

ഡോ. കെ.ടി. ജലീല്‍

() സഹകരണ സ്ഥാപനത്തിലെ ജോലി രാജിവച്ചയാള്‍ക്ക് അതേ തസ്തികയില്‍ പുനര്‍ നിയമനം നല്‍കാന്‍ ഭരണ സമിതിക്കോ, സര്‍ക്കാരിനോ കഴിയുമോ;

(ബി) എങ്കില്‍ സഹകരണ നിയമത്തിലെ ഏതു വകുപ്പ് പ്രകാരമാണെന്ന് വ്യക്തമാക്കാമോ?

2734

സഹകരണ സ്ഥാപനങ്ങളിലെ സംവരണ വ്യവസ്ഥ

ശ്രീ. കെ. രാധാകൃഷ്ണന്‍

() പ്രാഥമിക സര്‍വ്വീസ് സഹകരണ സംഘങ്ങള്‍ മുതല്‍ സംസ്ഥാന സഹകരണ ബാങ്ക് വരെയുള്ള വിവിധ സഹകരണ സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ സംവരണ വ്യവസ്ഥ ബാധകമാക്കിയിട്ടുണ്ടോ;

(ബി)എങ്കില്‍ സഹകരണ ചട്ടപ്രകാരമുള്ള സംവരണ വ്യവസ്ഥയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(സി) പ്രസ്തുത സ്ഥാപനങ്ങളിലെ സേവന നിയമങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബാധകമാക്കിയിട്ടുള്ള കേരള സര്‍വ്വീസ് റൂള്‍സ് തന്നെയാണോ;

(ഡി) എങ്കില്‍ കെ.എസ്.ആര്‍. ബാധകമാക്കിയിട്ടുള്ള സഹകരണ സ്ഥാപനങ്ങളിലെ നിയമനങ്ങളിലും പി.എസ്.സി. ചട്ടങ്ങള്‍ക്കനുസരണമായ സംവരണ ക്രമം നടപ്പിലാക്കുന്നതില്‍ തടസ്സമുണ്ടോ;

() ഭരണഘടനാപരമായ സംവരണം സഹകരണ സ്ഥാപനങ്ങളിലെ നിയമനങ്ങളിലും ലഭ്യമാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ?

2735

സഹകരണ ജീവനക്കാര്‍ക്ക് ക്ഷേമനിധി ബോര്‍ഡ്

ശ്രീ.കെ. ദാസന്‍

സഹകരണ ജീവനക്കാര്‍ക്ക് ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കാന്‍ നടപടി സ്വീകരിക്കുമോ ?

2736

കേപ്പിന്റെ ആസ്തി

ശ്രീ. ജി. സുധാകരന്‍

() എറണാകുളം ഡി.സി.ബി. യില്‍ 31.03.2001, 31.03.2006 എന്നീ തീയതികളില്‍ കേപ്പിന്റെ ഓവര്‍ഡ്രാഫ്റ്റ് ബാദ്ധ്യത എത്രയായിരുന്നു; 2011 സെപ്തംബര്‍ 30 ന് എത്രയായിരുന്നു;

(ബി) 2001-2006 -ല്‍ കേപ്പിന്റെ ആസ്തിയെത്രയായിരുന്നു; ഈ കാലയളവില്‍ നഷ്ടം ഉണ്ടായിട്ടുണ്ടെങ്കില്‍, എന്തു തുക വരുമെന്ന് അറിയിക്കുമോ;

(സി) 2006-2011 ല്‍ കേപ്പ് ആരംഭിച്ച പുതിയ സ്ഥാപനങ്ങളുടെ ആസ്തി എത്രയെന്നു വ്യക്തമാക്കുമോ;

(ഡി) പ്രസ്തുത സ്ഥാപനത്തില്‍ എന്തെല്ലാം വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

2737

കേപ്പിന് കീഴിലെ പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍

ശ്രീ. ജി. സുധാകരന്‍

() മുന്‍സര്‍ക്കാര്‍ 2006-2011 കാലത്ത് കേപ്പിനു കീഴില്‍ എന്തെല്ലാം സ്ഥാപനങ്ങളാണ് പുതിയതായി ആരംഭിക്കാന്‍ നടപടി എടുത്തത്;

(ബി) അതില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥാപനങ്ങള്‍ ഏതെല്ലാം; അവയുടെ പ്രവര്‍ത്തനം എന്ന് ആരംഭിക്കാന്‍ കഴിയുമെന്നറിയിക്കുമോ;

(സി) പത്തനാപുരം, പത്തനംതിട്ട (ആറന്മുള) സഹകരണ എഞ്ചിനീയറിംഗ് കോളേജുകള്‍ 2011-2012 ല്‍ പ്രവര്‍ത്തനം ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(ഡി) 2006-2011 കാലത്ത് കേപ്പിനു കീഴില്‍ എത്ര സഹകരണ ആശുപത്രികള്‍ ആരംഭിച്ചുവെന്ന് അറിയിക്കുമോ ?

2738

കണ്ണൂര്‍ ജില്ലയിലെ കേപ്പിന്റെ സ്ഥാപനങ്ങള്‍

ശ്രീ. റ്റി.വി. രാജേഷ്

'കേപ്പി'ന്റെ നിയന്ത്രണത്തില്‍ കണ്ണൂര്‍ ജില്ലയില്‍ ഏതൊക്കെ സ്ഥാപനങ്ങളാണുളളത്; പുതുതായി സ്ഥാപനങ്ങള്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം നല്‍കാമോ?

2739

സഹകരണ മേഖലയില്‍ അമ്യൂസ്മെന്റ് പാര്‍ക്കുകള്‍

ശ്രീ. കെ.കെ.നാരായണന്‍

() സഹകരണ സംഘങ്ങള്‍ മുഖേന അമ്യൂസ്മെന്റ് പാര്‍ക്കുകള്‍ നിര്‍മ്മിക്കുന്നകാര്യം പരിഗണനയിലുണ്ടോ ;

(ബി) അതിന്റെ വിശദാംശം വെളിപ്പെടുത്താമോ ?

2740

ശ്രീമതി ജാനകി കെ.വി യുടെ അപേക്ഷയി ന്മേലുളള നടപടി

ശ്രീ. കെ. ദാസന്‍

കോഴിക്കോട് സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ഓഫീസില്‍, കൊയിലാണ്ടി മണ്ഡലത്തിലെ ശ്രീമതി ജാനകി. കെ.വി, കാട്ടിലെ വയലില്‍, വിയ്യൂര്‍ സമര്‍പ്പിച്ച അപേക്ഷയിന്മേല്‍ എന്ത് നടപടികള്‍ സ്വീകരിച്ചു എന്ന് വിശദമാക്കാമോ;

2741

ഖാദി വസ്ത്രങ്ങളുടെ ഉപയോഗം

ശ്രീ. എം. ഉമ്മര്‍

() സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വിദ്യാലയങ്ങളിലും ഖാദി വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതിന് എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് നല്‍കിയിട്ടുള്ളത് ;

(ബി) മുമ്പ് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പ്രാവര്‍ത്തികമായിട്ടുണ്ടോ ?

BACK

Home 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.