UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

271

സഹകരണ ബാങ്കുകള്‍ നേരിടുന്ന പ്രതിസന്ധികള്‍

ശ്രീ. ജോസ് തെറ്റയില്‍

ശ്രീമതി ജമീലാ പ്രകാശം

ശ്രീ. മാത്യു റ്റി. തോമസ്

,, സി.കെ. നാണു

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് സഹകരണ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ ബാങ്കുകള്‍ നേരിടുന്ന പ്രതിസന്ധി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ അത് സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(സി) പ്രസ്തുത പ്രതിസന്ധി നേരിടാന്‍ എന്തു നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

272

കാര്‍ഷിക പാക്കേജ്

ശ്രീ.കെ.കെ. ജയചന്ദ്രന്‍

,, ജെയിംസ് മാത്യു

,, ബി.ഡി. ദേവസ്സി

ശ്രീമതി. കെ.എസ്. സലീഖ

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് മലയോരജില്ലകളില്‍ കാര്‍ഷിക പാക്കേജ് നടപ്പാക്കുന്നതിന് കേന്ദ്ര സഹായം തേടിയിട്ടുണ്ടോ;

വിശദാംശം വ്യക്തമാക്കുമോ;

(ബി) ഇക്കാര്യത്തില്‍ കേന്ദ്രം എന്ത് നിലപാട് സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ;

(സി) ഏതെല്ലാം മേഖലകളിലെ കാര്‍ഷിക പാക്കേജിന് അധിക

സഹായം ലഭിക്കാനാണ് കേന്ദ്ര സഹായം അദ്യര്‍ത്ഥിച്ചത്;

(ഡി) വിദര്‍ഭ മാതൃകയില്‍ കാസര്‍ഗോഡ്, വയനാട്, പാലക്കാട്, ഇടുക്കി ജില്ലകളില്‍ കാര്‍ഷിക പാക്കേജ് നടപ്പാക്കുന്നതിന് സംസ്ഥാനം കൈക്കൊണ്ട നടപടികള്‍ എന്തൊക്കെയെന്ന് വിശദമാക്കുമോ ?

273

മഹിളാ കിസാന്‍ ശാക്തീകരണ പദ്ധതി

ശ്രീ. വി.റ്റി. ബല്‍റാം

,, അന്‍വര്‍ സാദത്ത്

,, ഹൈബി ഈഡന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() മഹിളാ കിസാന്‍ ശാക്തീകരണ പദ്ധതിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(ബി) ഈ പദ്ധതിക്ക് കേന്ദ്ര സഹായമുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി) എത്ര കോടി രൂപയാണ് ഇതിന്റെ നടത്തിപ്പിന് വേണ്ടി വാഗ്ദാനം ചെയ്തിരിക്കുന്നത്;

(ഡി) എത്ര ലക്ഷം സ്ത്രീകള്‍ക്കാണ് പദ്ധതി വഴി പരിശീലനം ലഭിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

274

അവശകലാകാര പെന്‍ഷന്‍

ശ്രീ. പുരുഷന്‍ കടലുണ്ടി

,, കെ.വി. അബ്ദുള്‍ ഖാദര്‍

,, ശ്രീ.കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

,, ബാബു എം.പാലിശ്ശേരി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികകാര്യവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് എത്ര പേര്‍ക്കാണ് അവശകലാകാരപെന്‍ഷന്‍ നല്‍കി വരുന്നത്;

(ബി) പ്രതിമാസ പെന്‍ഷന്‍ തുക എത്ര വീതമാണ്; പെന്‍ഷന് വേണ്ടി അപേക്ഷിച്ചിട്ടുള്ളവരില്‍ ഇനിയും എത്ര പേര്‍ക്ക് അനുവദിച്ചു നല്‍കാനുണ്ട്;

(സി) മുഴുവന്‍ അപേക്ഷകര്‍ക്കും പെന്‍ഷന്‍ അനുവദിക്കുന്നതിന് ഊര്‍ജ്ജിത നടപടി സ്വീകരിക്കുമോ;

(ഡി) എങ്കില്‍ അതിന്റെ വിശദാംശം വ്യക്തമാക്കുമോ; ഇപ്പോള്‍ നല്‍കി വരുന്ന പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിച്ചു നല്‍കുന്നതിന് ഉദ്ദേശമുണ്ടോ; എങ്കില്‍ അതിന്റെ വിശദാംശം വ്യക്തമാക്കുമോ?

275

നെല്‍ ഉല്പാദന മേഖലയുടെ സമഗ്രവികസനം

ശ്രീ. രമേശ് ചെന്നിത്തല

,, റ്റി. എന്‍. പ്രതാപന്‍

,, വി.ഡി. സതീശന്‍

,, സി. പി. മുഹമ്മദ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്തെ നെല്ലുത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി ഈ സര്‍ക്കാര്‍ സ്വീകരിക്കാന്‍ ഉദ്ദേശിച്ചിട്ടുളള നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;

(ബി) നെല്‍കര്‍ഷകര്‍ക്ക് വിത്ത്, വളം, സാങ്കേതിക സഹായങ്ങള്‍, വായ്പ എന്നിവ യഥാസമയം ലഭിക്കാത്തതുകൊണ്ടും തൊഴിലാളികളുടെ സേവനം ആവശ്യാനുസരണം ലഭ്യമാകാത്തതിനാലും നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;

(സി) സംസ്ഥാനത്തെ സമഗ്ര കാര്‍ഷിക വികസനത്തിനും വളര്‍ച്ചയ്ക്കും സഹായകരമായ സാങ്കേതിക-വിദഗ്ദ്ധ ഉപദേശങ്ങള്‍ നല്‍കാന്‍ സാധിക്കുന്ന തരത്തില്‍ കാര്‍ഷിക -ഗവേഷണ കേന്ദ്രങ്ങളെ ശക്തിപ്പെടുത്തുന്നതിനും മികവിന്റെ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നതിനും ആവശ്യമായ നടപടികള്‍ പരിഗണിക്കുമോ;

(ഡി) കുട്ടനാടന്‍ പ്രദേശത്ത് യഥാസമയം കൊയ്ത്തു നടക്കാതെ വരുന്നതുമൂലം കര്‍ഷകര്‍ക്ക് നഷ്ടം ഉണ്ടാകുന്ന സാഹചര്യം തരണം ചെയ്യുന്നതിന് സ്വീകരിക്കാന്‍ ഉദ്ദേശിച്ചിട്ടുളള നടപടികള്‍ വിശദമാക്കാമോ?

276

പൊതുമാപ്പ് ലഭിക്കുന്നവരെ നാട്ടില്‍ തിരിച്ചെത്തിക്കാന്‍ പദ്ധതി

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, . പി. അബ്ദുള്ളക്കുട്ടി

,, ലൂഡി ലൂയിസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികകാര്യവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() വിദേശ രാജ്യങ്ങളില്‍ തടവില്‍ കഴിയുന്ന പ്രവാസികളുടെ നിരപരാധിത്വം തെളിയിക്കുവാന്‍ എന്തെല്ലാം സഹായങ്ങളാണ് ചെയ്യുവാന്‍ ഉദ്ദേശിക്കുന്നത് ;

(ബി) ഇതിനായി വിദേശ മലയാളി സംഘടനകളുടെ സഹായത്തോടെ നിയമ സഹായകേന്ദ്രങ്ങള്‍ തുടങ്ങുന്നതിന് നടപടി സ്വീകരിക്കുമോ ;

(സി) പൊതുമാപ്പ് ലഭിക്കുന്നവരെ നാട്ടില്‍ തിരിച്ചെത്തിക്കാന്‍ സംഘടനകളുടെ സഹായത്തോടെ പദ്ധതികള്‍ തയ്യാറാക്കുമോ ?

277

ജനകീയ സാംസ്ക്കാരിക കൂട്ടായ്മകള്‍

ശ്രീ. . കെ. വിജയന്‍

,, മുല്ലക്കര രത്നാകരന്‍

,, ചിറ്റയം ഗോപകുമാര്‍

,, പി. തിലോത്തമന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികകാര്യവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് പ്രാചീനമായി നിലനിന്നിരുന്ന പല സാംസ്ക്കാരിക അടയാളങ്ങളും - നാടന്‍ കലകള്‍, കാവുകള്‍, പുരാവസ്തുക്കള്‍, ആചാരാനുഷ്ഠാനങ്ങള്‍, പ്രാചീന കേന്ദ്രങ്ങള്‍ മുതലായവ ഇപ്പോള്‍ പലതരം അപര്യാപ്തതകളാലും പുതുതലമുറയുടെ താല്പര്യമില്ലായ്മ മൂലവും നിലനില്‍പ്പിന് ഭീഷണികള്‍ നേരിടുന്നുണ്ട് എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇത്തരം സാംസ്ക്കാരിക അടയാളങ്ങളെ പുനരുജ്ജീവിപ്പിക്കാനും സംരക്ഷിക്കുവാനും തലമുറകളിലേയ്ക്ക് കൈമാറാനും ഉതകുന്ന വിധത്തില്‍ പ്രാദേശിക തലങ്ങളില്‍ ജനകീയ സാംസ്ക്കാരിക കൂട്ടായ്മകള്‍ സംഘടിപ്പിക്കുന്നതിനുള്ള സമഗ്ര പദ്ധതി ആവിഷ്ക്കരിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(സി) ഇതിനായി സാംസ്ക്കാരിക സ്ഥാപനങ്ങളേയും സന്നദ്ധ പ്രസ്ഥാനങ്ങളേയും സഹകരിപ്പിക്കുന്ന കാര്യം പരിഗണിക്കുമോ?

278

ഫോക്ലോര്‍ അക്കാഡമി

ഡോ. എന്‍. ജയരാജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികകാര്യവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്തെ നാടന്‍കലകളുടെ പഠനഗവേഷണങ്ങള്‍ക്ക് നിലവില്‍ എന്തൊക്കെ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്;

(ബി) സംസ്ഥാന ഫോക്ലോര്‍ അക്കാഡമിയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിന് പദ്ധതികള്‍ നിലവിലുണ്ടോ;

(സി) തിരുവിതാംകൂറിലെ നാടന്‍കലാരൂപങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള തിരുവിതാംകൂര്‍ ഫോക്ലോര്‍ ഗ്രാമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്;

(ഡി) നാടന്‍കലാ രൂപങ്ങളുടെ സംരക്ഷണ-പഠന-ഗവേഷണ മേഖലകള്‍ക്ക് പ്രയോജനകരമാകുന്ന എന്തൊക്കെ നിര്‍ദ്ദേശങ്ങളാണ് പരിഗണനയിലുള്ളതെന്ന് വ്യക്തമാക്കുമോ?

279

സഹകരണ വായ്പാ സംഘങ്ങളുടെ കമ്പ്യൂട്ടര്‍വല്‍ക്കരണം

ശ്രീ. ബാബു എം.പാലിശ്ശേരി

,, പി. ശ്രീരാമകൃഷ്ണന്‍

,, . പ്രദീപ്കുമാര്‍

,, എം. ഹംസ

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് സഹകരണ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സഹകരണ വായ്പാ സംഘങ്ങളുടെ കമ്പ്യൂട്ടര്‍വല്‍ക്കരണത്തിനും സോഫ്റ്റ്വെയര്‍ ഉപയോഗത്തിനും പൊതുവായ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ;

(ബി) പ്രസ്തുത സംഘങ്ങളുടെ പ്രവര്‍ത്തനത്തിന് അനുയോജ്യമായ സോഫ്റ്റ് വെയര്‍ വികസിപ്പിച്ചിട്ടുണ്ടോ;: എങ്കില്‍ വിശദമാക്കാമോ;

(സി) കമ്പ്യൂട്ടര്‍വല്‍ക്കരിക്കാതെ ഏതെങ്കിലും സംഘങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ?

280

.ടി.. പഠന നിലവാരം ഉയര്‍ത്താന്‍ സംവിധാനങ്ങള്‍

ശ്രീ. പി. ഉബൈദുള്ള

,, വി.എം. ഉമ്മര്‍ മാസ്റര്‍

,, പി.കെ. ബഷീര്‍

,, കെ.എന്‍.. ഖാദര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

() .ടി.. പഠനനിലവാരം ഉയര്‍ത്താനും പഠന വിഷയങ്ങളില്‍ കാലാനുസൃത മാറ്റം വരുത്താനും ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനങ്ങളെന്തെല്ലാമെന്ന് വിശദമാക്കാമോ;

(ബി) സംസ്ഥാനത്തിനകത്ത് ഐ.ടി.. പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള പദ്ധതികളെന്തെങ്കിലും ആലോചനയിലുണ്ടോ;

(സി) .ടി.. പഠനം പൂര്‍ത്തിയാക്കി പുറത്തുവരുന്നവരുടെ ഡേറ്റാ ബാങ്ക് തയ്യാറാക്കുകയും, സ്വദേശത്തും വിദേശത്തും ലഭ്യമാകുന്ന തൊഴിലവസരങ്ങള്‍ കണ്ടെത്തി അവര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കാനുള്ള സംവിധാനമെന്തെങ്കിലും നിലവിലുണ്ടോ; ഇല്ലെങ്കില്‍ അത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തുമോ?

281

തൊഴിലാളി, പൊതുജന സൌഹൃദം നിലനിര്‍ത്തുന്നതിന് നടപടി

ശ്രീ. എം. ഉമ്മര്‍

,, സി. മോയിന്‍കുട്ടി

,, എം. പി. അബ്ദുസ്സമദ് സമദാനി

,, എന്‍. ഷംസുദ്ദീന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() തൊഴില്‍ പ്രശ്നങ്ങളെ സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുള്ള പരാതികള്‍ നല്കുന്നതിനും, അവയ്ക്ക് സത്വര പരിഹാരം കാണുന്നതിനും ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനമെന്താണെന്ന് വിശദമാക്കുമോ;

(ബി) അട്ടിമറി, നോക്കുകൂലി എന്നിവ സംബന്ധിച്ച പരാതികളിന്മേല്‍ സ്വീകരിച്ചുവരുന്ന നടപടിക്രമം എന്താണെന്ന് വ്യക്തമാക്കുമോ;

(സി) വീട്ടുപകരണങ്ങളും, ഉടമസ്ഥന്റെ താമസാവശ്യത്തിനുള്ള ഗൃഹനിര്‍മ്മാണ സാമഗ്രികളും വാഹനത്തില്‍ കയറ്റുന്നതിനും ഇറക്കുന്നതിനും അട്ടിമറിക്കൂലി നിര്‍ബന്ധമാക്കിയിട്ടുണ്ടോ;

(ഡി) കയറ്റിറക്കുകൂലി നിരക്ക് തൊഴിലാളി കേന്ദ്രങ്ങളിലെല്ലാം പ്രദര്‍ശിപ്പിക്കുന്നതിനും, അതനുസരിച്ചുള്ള രസീത് നിര്‍ബന്ധമാക്കി, തൊഴിലാളി പൊതുജന സൌഹൃദം നിലനിര്‍ത്തുന്നതിനും നടപടി സ്വീകരിക്കുമോ?

282

ഭക്ഷ്യഎണ്ണ ഇറക്കുമതി

ശ്രീ. എസ്. ശര്‍മ്മ

,, പി. കെ. ഗുരുദാസന്‍

ശ്രീമതി കെ. കെ. ലതിക

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() പാമോയില്‍ ഉള്‍പ്പെടെയുളള ഭക്ഷ്യഎണ്ണ ഇറക്കുമതിയില്‍ വന്‍വര്‍ദ്ധന ഉണ്ടായിരിക്കുന്നതും ഇതില്‍ സംസ്ഥാനത്തെ കര്‍ഷകര്‍ കടുത്ത ആശങ്കയിലായിരിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പാമോയില്‍ ഇറക്കുമതി നിര്‍ബാധം തുടരു

ന്നത്, സംസ്ഥാനത്തെ നാളികേര കൃഷിക്കാരെ സാരമായി ബാധിക്കുമെന്ന കാര്യം സര്‍ക്കാര്‍ പരിഗണിച്ചിട്ടുണ്ടോ;

(സി) എങ്കില്‍ ഇറക്കുമതിക്കെതിരെ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുകയുണ്ടായോ; ഇല്ലെങ്കില്‍ ഉടന്‍ നടപടി സ്വീകരിക്കുമോ?

283

ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ നടപ്പാക്കിയ പദ്ധതികള്‍

ശ്രീ. എം. . ബേബി

ഡോ. കെ. ടി. ജലീല്‍

ശ്രീ. സാജു പോള്‍

,, ബി. സത്യന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ സംസ്ഥാനത്തെ പച്ചക്കറികൃഷി വികസനത്തിന് എന്തെല്ലാം പുതിയ പദ്ധതികളാണ് നടപ്പിലാക്കുന്നതെന്ന് വിശദമാക്കാമോ;

(ബി) മിഷന്റെ പ്രവര്‍ത്തനങ്ങള്‍ വഴി ഈ വര്‍ഷം ലക്ഷ്യമിട്ട പച്ചക്കറിയുടെ അധിക ഉല്പാദനം എത്രയാണ്;

(സി) മിഷന്‍ പുതുതായി എത്ര തോട്ടങ്ങള്‍ സ്ഥാപിക്കുകയുണ്ടായി; കുരുമുളക്, കശുവണ്ടി, കൊക്കോ എന്നിവയെ പുനരുദ്ധരിക്കുന്നതിന് പുതുതായി എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ഡി) വിളവെടുപ്പിന് ശേഷമുള്ള എന്തെല്ലാം പ്രവര്‍ത്തനങ്ങളെയാണ് മിഷന്‍ നിയന്ത്രിച്ചുവരുന്നതെന്ന് വ്യക്തമാക്കാമോ ?

284

ഭാഷാ ഇന്‍സ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ ടപടി

ശ്രീ. ഷാഫി പറമ്പില്‍

,, ജോസഫ് വാഴക്കന്‍

,, ബെന്നി ബെഹനാന്‍

,, ഹൈബി ഈഡന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരിക കാര്യവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() കേരള ഭാഷാ ഇന്‍സ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്;

(ബി) നൂറുദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി എത്ര പുസ്തകങ്ങള്‍ ഇന്‍സ്റിറ്റ്യൂട്ട് പ്രകാശനം ചെയ്തിട്ടുണ്ട്;

(സി) വൈജ്ഞാനിക, സാഹിത്യ പുസ്തകങ്ങള്‍ പ്രകാശനം ചെയ്യാന്‍ എന്തെല്ലാം പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുളളത്;

(ഡി) പ്രകാശനം ചെയ്യുന്ന പുസ്തകങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ മേളകള്‍ സംഘടിപ്പിക്കുന്നകാര്യം പരിഗണിക്കുമോ?

285

'പാല്‍ത്തോണി' നെല്ലിനത്തെ കുറിച്ച് ഗവേഷണം

ശ്രീ. റോഷി അഗസ്റിന്‍

,, പി.സി. ജോര്‍ജ്

,, തോമസ് ഉണ്ണിയാടന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ഹൈറേഞ്ചിലെ നെല്‍കര്‍ഷകര്‍ വ്യാപകമായി ഉപയോഗിക്കുന്ന 'പാല്‍ത്തോണി' എന്ന നാടന്‍ നെല്ലിനത്തിന്റെ ഗുണഗണങ്ങളെ സംബന്ധിച്ച് കൃഷി വകുപ്പ് പഠനം നടത്തിയിട്ടുണ്ടോ;

(ബി) പ്രസ്തുത മേഖലയിലെ കര്‍ഷകര്‍ 'പാല്‍ത്തോണി' എന്ന നെല്ലിനം എത്രകാലമായി ഉപയോഗിച്ചുവരുന്നെന്നും ഈ നെല്ലിനത്തെ സംബന്ധിച്ചുളള കര്‍ഷകരുടെ സാക്ഷ്യം എന്തെന്നും അറിയിക്കുമോ;

(സി) രോഗകീട ബാധകള്‍ നന്നേകുറവും സാധാരണ വയലുകളില്‍പ്പോലും ശരാശരി വിളവ് നല്‍കുമെന്ന് പറയപ്പെടുന്നതുമായ പ്രസ്തുത ഇനം നെല്ലിനെ കുറിച്ച് ഗവേഷണം നടത്താനും ഉത്തമമെങ്കില്‍ പ്രചരിപ്പിക്കാനും നടപടി സ്വീകരിക്കുമോ ?

286

ചുമട്ടുതൊഴില്‍ രംഗത്തെ തട്ടിപ്പ് തടയുന്നതിന് സമിതി

ശ്രീ.പി. ബി. അബ്ദുള്‍ റസാക്

,, റ്റി. . അഹമ്മദ് കബീര്‍

,, എന്‍..നെല്ലിക്കുന്ന്

,, അബ്ദുറഹിമാന്‍ രണ്ടത്താണി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവുംവകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ചുമട്ടുതൊഴില്‍ രംഗത്ത് നിലനില്‍ക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച് ശുപാര്‍ശ സമര്‍പ്പിക്കാന്‍ ഒരു സമിതിയെ നിയോഗിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ബി) എങ്കില്‍ സമിതിയുടെ ഘടന ഏത് വിധത്തിലായിരിക്കണമെന്ന് നിശ്ചയിച്ചിട്ടുണ്ടോ ; ഏതെല്ലാം വിഭാഗത്തിലെ വിദഗ്ധരെയാണ് സമിതിയില്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നത് ;

(സി) നോക്കുകൂലി, അട്ടിമറിക്കൂലി എന്നിവ തടയുന്നതിനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചുകൂടി ശുപാര്‍ശ സമര്‍പ്പിക്കാന്‍ പ്രസ്തുത സമിതിയെ ചുമതലപ്പെടുത്തുമോ ;

(ഡി) ചുമട്ടുതൊഴിലാളികളല്ലാത്ത പ്രദേശവാസികള്‍ നാട്ടുകാരെ ഭീഷണിപ്പെടുത്തി നോക്കുകൂലി ബലമായി പിരിച്ച് തൊഴില്‍ മേഖലയ്ക്ക് ചീത്തപ്പേരുണ്ടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ; ഇക്കാര്യവും പ്രസ്തുത സമിതിയുടെ പരിശോധനയില്‍ ഉള്‍പ്പെടുത്തുമോ ;

() ചുമട്ടുതൊഴിലാളികാര്‍ഡുകള്‍ മറിച്ചുവില്പന നടത്തുകയും, കാര്‍ഡുടമകള്‍ തൊഴില്‍ കീഴ്ക്കരാര്‍ നല്കുകയും ചെയ്യുന്ന പ്രവണത വ്യാപകമായുണ്ടെന്ന് അറിവുണ്ടൊ ; എങ്കില്‍ ഇത് തടയാനുള്ള പ്രായോഗിക നടപടികള്‍ സ്വീകരിക്കുമോ ;

(എഫ്) അംഗീകൃത ചുമട്ടുതൊഴിലാളികള്‍ യൂണിഫോറത്തിനൊപ്പം പേരും കാര്‍ഡ് നമ്പരും പ്രദര്‍ശിപ്പിക്കുന്നതും ചെയ്തതൊഴിലുനുള്ള കൂലി കൈപ്പറ്റിയതിനുള്ള ഇനം തിരിച്ച രസീത് അപ്പപ്പോള്‍ സേവനാര്‍ത്ഥികള്‍ക്ക് നല്കുന്നതും കര്‍ശനമാക്കുമോ ?

287

കാര്‍ഷിക വിളകളുടെ വിലനിലവാരം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

,, .കെ. ബാലന്‍

,, സി.കെ. സദാശിവന്‍

,, എസ്. രാജേന്ദ്രന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

() കേരളത്തിലെ കാര്‍ഷിക വിളകളുടെ വിലനിലവാരം സംബന്ധിച്ച് കൃഷിവകുപ്പ് അവലോകനം നടത്തിയിട്ടുണ്ടോ;

(ബി) കാര്‍ഷിക വിളകളുടെ ശരാശരി വിലയും ഉല്പാദനചെലവും സംബന്ധിച്ച് ലഭ്യമായ ഏറ്റവും ഒടുവിലത്തെ വിവരങ്ങള്‍ വെളിപ്പെടുത്തുമോ;

(സി) ഉല്പാദനചെലവിലുണ്ടായ വര്‍ദ്ധനക്കനുസൃതമായി വിളകളുടെ വിലനിലവാരത്തില്‍ വര്‍ദ്ധന ഉണ്ടായിട്ടുണ്ടോ;

(ഡി) ഏതെങ്കിലും വിളയുടെ കാര്യത്തില്‍ വര്‍ദ്ധന ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെ നേട്ടം ശരിയായ ഉല്പാദകര്‍ക്ക് ലഭിക്കുന്നു എന്ന് കരുതുന്നുണ്ടോ;

() ഇടനിലക്കാര്‍ ലാഭം കൊയ്യുന്ന സ്ഥിതിവിശേഷം നിലവിലുണ്ടോയെന്ന് വെളിപ്പെടുത്തുമോ ?

288

ഗ്രാമീണ റോഡ് പദ്ധതിയില്‍ കേന്ദ്രവ്യവസ്ഥകള്‍

ഡോ. കെ.ടി.ജലീല്‍

ശ്രീ. എം.. ബേബി

,, വി. ചെന്താമരാക്ഷന്‍

,, കെ. കുഞ്ഞിരാമന്‍ (ഉദുമ)

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരി കകാര്യവുംവകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() പ്രധാനമന്ത്രിയുടെ ഗ്രാമീണ റോഡ് പദ്ധതിയില്‍ കേന്ദ്രം പുതിയ വ്യവസ്ഥകള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടോ;

(ബി) ഇത് കേരളത്തിലെ ഗ്രാമീണ റോഡ് പദ്ധതിയെ എങ്ങിനെ ബാധിക്കുന്നുവെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;

(സി) ഈ കേന്ദ്ര നിര്‍ദ്ദേശത്തെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിന്റെ നിലപപാട് വ്യക്തമാക്കാമോ?

289

ഖാദി ഉല്‍പ്പന്നങ്ങളുടെ വിപണനം

ശ്രീ. എം.. വാഹീദ്

,, സി.പി. മുഹമ്മദ്

,, എം.പി. വിന്‍സെന്റ്

,, .റ്റി. ജോര്‍ജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് സഹകരണ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ഖാദി ഉല്‍പന്നങ്ങളുടെ വിപണി വര്‍ദ്ധിപ്പിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി) വിപണന സാധ്യതയുള്ള വസ്തുക്കള്‍ നിര്‍മ്മിക്കുവാന്‍ ഖാദി ബോര്‍ഡ് നടപടി സ്വീകരിക്കുമോ;

(സി) സംസ്ഥാനത്തെ മികച്ച ഖാദി കേന്ദ്രമാക്കി മാറ്റുവാന്‍ നടപടി എടുക്കുമോ?

290

തൊഴിലിടങ്ങളില്‍നിന്ന് മോചിപ്പിക്കപ്പെടുന്ന കുട്ടികളുടെ പുനരധിവാസം

ശ്രീ. മഞ്ഞളാംകുഴി അലി

,, കെ.എം.ഷാജി

,, സി.മമ്മൂട്ടി

,, കെ. മുഹമ്മദുണ്ണി ഹാജി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവുംവകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() കുട്ടികളെക്കൊണ്ട് തൊഴില്‍ശാലകളിലും, ഹോട്ടലുകളിലും മറ്റുസ്ഥാപനങ്ങളിലും തൊഴില്‍ ചെയ്യിക്കുന്നതു തടയാന്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കുമോ;

(ബി) അതില്‍നിന്നും മോചിപ്പിക്കപ്പെടുന്ന കുട്ടികളുടെ പുനരധിവാസത്തിന് ഏര്‍പ്പടുത്തിയിട്ടുളള സംവിധാനങ്ങളും സ്വീകരിക്കുന്ന നടപടികളും വ്യക്തമാക്കുമോ:

(സി) കുട്ടികളെ ഇവിടങ്ങളില്‍ തൊഴില്‍ തേടാന്‍ നിര്‍ബന്ധിതരാക്കുന്ന കാരണങ്ങളെക്കുറിച്ച് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ഡി) തൊഴിലിടങ്ങളില്‍ നിന്നും മോചിപ്പിക്കപ്പെടുന്ന കുട്ടികളുടെ കുടുംബപശ്ചാത്തലവും ദാരിദ്യ്രാവസ്ഥയും അന്വേഷിക്കുന്നതിനും തൊഴില്‍തേടാന്‍ കുട്ടികളെ നിര്‍ബന്ധിതരാക്കുന്ന കാരണങ്ങളുണ്ടെങ്കില്‍ അതു പരിഹരിക്കുന്നതിനുളള സംവിധാനമെന്തെങ്കിലും നിലവിലുണ്ടോ;

() ഇത്തരം കുട്ടികളുടെ പുനരധിവാസത്തിനും വിദ്യാഭ്യാസത്തിനും, നിലവിലുളള സംവിധാനമെന്താണ്; സാമൂഹ്യക്ഷേമ വകുപ്പുമായി ഏകോപിച്ചുളള നടപടിയുണ്ടോ; വിശദമാക്കുമോ;

(എഫ്) 2010 ലും~ 2011 ലും ഈ വിധത്തില്‍ മോചിപ്പിച്ച കുട്ടികളുടെ വിശദവിവരം നല്കാമോ?

291

കേരള ലാന്‍ഡ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍

ശ്രീ. പി.കെ. ബഷീര്‍

,, കെ.എന്‍.. ഖാദര്‍

,, വി.എം. ഉമ്മര്‍ മാസ്റര്‍

,, പി. ഉബൈദുളള

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() കേരള ലാന്‍ഡ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ സ്ഥാപിച്ചപ്പോള്‍ ഉണ്ടായിരുന്ന ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമായിരുന്നു എന്ന് വിശദമാക്കുമോ ;

(ബി) കോര്‍പ്പറേഷന്റെ പ്രവര്‍ത്തനത്തില്‍ പില്‍ക്കാലത്ത് എന്തൊക്കെ പുതിയ മാറ്റങ്ങളാണ് വരുത്തിയിട്ടുളളത് എന്ന് വ്യക്തമാക്കുമോ;

(സി) നബാര്‍ഡിന്റെ സഹായത്തോടെയുളള റൂറല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്മെന്റ് ഫണ്ട് ഉപയോഗിച്ച് കെ.എല്‍.ഡി.സി. ഏറ്റെടുത്ത് ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പ്രധാന പദ്ധതികളേതെല്ലാമെന്ന് വിശദമാക്കുമോ;

(ഡി) വികസന ഏജന്‍സികള്‍ മുഖേനയുളള ഏതൊക്കെ പദ്ധതികളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്;

() പ്രതിവര്‍ഷം എന്തു തുകയ്ക്കുളള പദ്ധതികളാണ് കോര്‍പ്പറേഷന് ലഭിക്കാറുളളത്;

(എഫ്) ഈ കോര്‍പ്പറേഷന്‍ ഇപ്പോള്‍ ലാഭത്തിലാണോ പ്രവര്‍ത്തിക്കുന്നത് എന്ന് വിശദമാക്കാമോ?

292

കാര്‍ഷിക മേഖലയില്‍ ആധുനികവല്ക്കരണം

ശ്രീ. എളമരം കരീം

,, . കെ. ബാലന്‍

,, കെ. സുരേഷ് കുറുപ്പ്

,, എസ്. ശര്‍മ്മ

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() കാര്‍ഷിക മേഖലയില്‍ ഫലപ്രദമായ ആധുനികവല്‍ക്കരണം നടപ്പാക്കാന്‍ കൃഷിവകുപ്പ് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ ;

(ബി പുതിയ തലമുറ കാര്‍ഷിക രംഗത്തുനിന്ന് അകന്നുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) കാര്‍ഷിക ഉല്പാദനചെലവുകളും ജീവിതചെലവുകളും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കൃഷിക്കാരെ ഈ രംഗത്ത് നിലനിര്‍ത്താനുതകുന്ന എന്ത് നടപടിയാണ് കൈക്കൊണ്ടിട്ടുള്ളതെന്ന് വ്യക്തമാക്കാമോ ?

293

സംസ്ഥാനത്തെ ചുമട്ട്കൂലി ഏകീകരിക്കുന്നതിന് നടപടി

ശ്രീ. കെ. കെ. നാരായണന്‍

,, പി.കെ. ഗുരുദാസന്‍

,, സി. കൃഷ്ണന്‍

,, കെ. ദാസന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്തെ ചുമട്ട്കൂലി ഏകീകരിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം വ്യക്തമാക്കാമോ ;

(ബി) ഇതിനായി ഈ മേഖലയിലെ തൊഴിലാളി യൂണിയനുകളുമായി ചര്‍ച്ച നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ ?

294

പുനരധിവാസ വകുപ്പിന്റെ കീഴിലുളള ്ഥാപനങ്ങള്‍

ശ്രീ. സി. കെ. നാണു

,, മാത്യു റ്റി. തോമസ്

,, ജോസ് തെറ്റയില്‍

ശ്രീമതി ജമീലാ പ്രകാശം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() പുനരധിവാസ വകുപ്പിന്റെ കീഴില്‍ ഏതൊക്കെ സ്ഥാപനങ്ങളാണ് ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്;

(ബി) ഇവ സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(സി) പ്രസ്തുത സ്ഥാപനങ്ങള്‍ക്കുവേണ്ടി എത്ര തുക യാണ് ഈ സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റില്‍ വകയിരുത്തിയിട്ടുളളത്; ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

295

ആഭ്യന്തര പാല്‍ സംഭരണം

ശ്രീ.എസ്. രാജേന്ദ്രന്‍

,, . പ്രദീപ്കുമാര്‍

ശ്രീമതി. കെ. എസ്. സലീഖ

ശ്രീ.ആര്‍. സെല്‍വരാജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരിക കാര്യവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് ആവശ്യമായ പാല്‍ ആഭ്യന്തരമായി സംഭരിക്കാന്‍ സാദ്ധ്യമാകുന്നുണ്ടോ ; അയല്‍ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടതായി വരുന്നുണ്ടോ ;എങ്കില്‍ എപ്പോള്‍ ; മൊത്തം പാല്‍ സംഭരണവും വിതരണവും തമ്മിലുള്ള അന്തരം വിശദമാക്കാമോ ;

(ബി) പാലിന്റെയും ക്ഷീര ഉല്പന്നങ്ങളുടെയും ആവശ്യം വര്‍ഷന്തോറും വര്‍ദ്ധിക്കുകയാണോ ; എങ്കില്‍ ഉല്പാദന ലക്ഷ്യവും അതിനനുസൃതമായ വികസന പദ്ധതികളും നിലവിലുണ്ടോ ?

296

കിസ്സാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍

ശ്രീ. വി. ഡി. സതീശന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, കെ. അച്ചുതന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() കിസ്സാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;

(ബി) സംസ്ഥാനത്തെ എത്ര ശതമാനം കര്‍ഷകര്‍ക്ക് ഇത് വിതരണം ചെയ്തിട്ടുണ്ട്;

(സി) ഇത് വിപുലമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നത്;

(ഡി) സംസ്ഥാനത്തെ മുഴുവന്‍ കര്‍ഷകര്‍ക്കും കാര്‍ഡ് ലഭിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ?

297

മാംസോല്പാദനം

ശ്രീ. പി. റ്റി. . റഹീം

,, റ്റി. വി. രാജേഷ്

,, വി. ശിവന്‍കുട്ടി

,, കെ. വി. വിജയദാസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്തെ വിവിധ ഇനം മാംസ ഉല്പാദനവും മാംസത്തില്‍ ആവശ്യവും തമ്മിലുള്ള അന്തരം വിലയിരുത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(ബി) ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് പുതിയ എന്തെങ്കിലും പദ്ധതി വിഭാവനം ചെയ്തിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(സി) ഏതെല്ലാം ഇനം മാംസം നമുക്കു ആവശ്യമുണ്ടെന്നും അവയില്‍ ഏതെല്ലാം അന്യ സംസ്ഥാനങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്നുവെന്നും വ്യക്തമാക്കുമോ?

298

ഗ്രാമീണ റോഡ് വികസന നടപടി

ശ്രീ. ബെന്നി ബെഹനാന്‍

,, കെ. അച്ചുതന്‍

,, അന്‍വര്‍ സാദത്ത്

,, വി. പി. സജീന്ദ്രന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരിക കാര്യവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ഗ്രാമീണ റോഡ് വികസന കാര്യത്തില്‍ കേരളത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത് ;

(ബി) ഗ്രാമീണ റോഡ് വികസനത്തില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ നിബന്ധനകള്‍ക്ക് ഇളവുനല്‍കിയിട്ടുണ്ടോ ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി) എത്ര കോടി രൂപ ഇതിനായി കേന്ദ്രം അനുവദിക്കുകയുണ്ടായി ; വിശദാംശങ്ങള്‍ എന്തെല്ലാം ?

299

ഇളനീരിന്റെ വിപണന സാദ്ധ്യത

ശ്രീ. കെ. രാധാകൃഷ്ണന്‍

,, കെ. കുഞ്ഞമ്മത് മാസ്റര്‍

,, പുരുഷന്‍ കടലുണ്ടി

,, റ്റി.വി. രാജേഷ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() വിദേശ രാജ്യങ്ങളിലെ ശീതളപാനീയ നിര്‍മ്മാതാക്കള്‍ സംസ്ഥാനത്തു നിന്നും വന്‍തോതില്‍ ഇളനീര്‍ വാങ്ങുന്നതിന് താല്പര്യം പ്രകടിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി കേര കര്‍ഷകര്‍ക്ക് ഏറ്റവും ആശ്വാസമേകുന്ന ഇക്കാര്യം പ്രയോജനകരമാക്കുന്നതിന് നിലവില്‍ എന്തെങ്കിലും പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ടോ; വിശദാക്കാമോ ?

300

സേവനമേഖലകളില്‍ സഹകരണ സംഘങ്ങളുടെ വിപുലീകരണം

ശ്രീ. സണ്ണി ജോസഫ്

,, ജോസഫ് വാഴക്കന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, സി.പി. മുഹമ്മദ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് സഹകരണ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സഹകരണ സംഘങ്ങളെ സേവന മേഖലയാക്കി മാറ്റുന്നതിന് എന്തെല്ലാം നടപടികളാണ് കൈക്കൊളളാനുദ്ദേശിക്കുന്നത്;

(ബി) സഹകരണ സംഘങ്ങള്‍ ഇപ്പോള്‍ ഏതെല്ലാം മേഖലകളിലാണ് സേവനങ്ങള്‍ നടത്തിവരുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) ആരോഗ്യം, ടൂറിസം, പൊതുവിതരണം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ ഇവയുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

BACK

Home 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.