UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

2401

ടെസ്റ്ബുക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തിക

ശ്രീ. പി.സി. വിഷ്ണുനാഥ്

() വിദ്യാഭ്യാസ വകുപ്പില്‍ ടെസ്റ്ബുക്ക് ആഫീസറുടെ തസ്തിക ഒഴിഞ്ഞുകിടക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഈ തസ്തികയിലേക്ക് പ്രൊമോഷന്‍ ലഭിക്കുവാന്‍ അര്‍ഹരായവര്‍ നിരവധി ഉണ്ടെങ്കിലും പ്രൊമോഷന്‍ നല്‍കാതെ ടെസ്റ് ബുക്ക് കോ-ഓര്‍ഡിനേറ്റര്‍ എന്ന തസ്തിക സൃഷ്ടിച്ച് അതേ ശമ്പളം നല്‍കി റിട്ടയര്‍ ചെയ്ത ഉദ്യോഗസ്ഥനെ പുസ്തക വിതരണത്തിനായി നിയമിച്ചത് എന്തുകൊണ്ടെന്ന് വ്യക്തമാക്കുമോ ;

(സി) വിദ്യാഭ്യാസ വകുപ്പില്‍ ഈ തസ്തികയിലേക്ക് പ്രൊമോഷന്‍ ലഭിക്കേണ്ട ഉദ്യോഗസ്ഥര്‍ ആരൊക്കെ എന്ന് വിശദമാക്കുമോ ?

2402

ഹയര്‍ സെക്കണ്ടറി ജില്ലാതല ഓഫീസ്

ശ്രീ. വി. എം. ഉമ്മര്‍ മാസ്റര്‍

() വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തിന് ജില്ലാതല ഓഫീസ് നിലവിലുണ്ടോ ;

(ബി) ഇല്ലെങ്കില്‍ ജില്ലാതലത്തില്‍ ഓഫീസുകള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

2403

ഓപ്പണ്‍ സ്ക്കൂള്‍ ഗസ്റ് അദ്ധ്യാപകരുടെ വേതനം

ശ്രീ. തോമസ് ഉണ്ണിയാടന്‍

,, റോഷി അഗസ്റിന്‍

,, പി. സി. ജോര്‍ജ്

() സംസ്ഥാനത്ത് ഹയര്‍ സെക്കണ്ടറി ഓപ്പണ്‍ സ്ക്കൂളുകളിലെ ഗസ്റ് ഫാക്കല്‍റ്റിയായി പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ക്ക് വേതനം കൃത്യമായി നല്കുന്നില്ലായെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഇത്തരത്തില്‍ മുന്‍ അക്കാദമിക് വര്‍ഷങ്ങളില്‍ പഠിപ്പിച്ച എത്ര അദ്ധ്യാപകര്‍ക്ക് ഇനിയും വേതനം ലഭിക്കാനുണ്ടെന്ന് അറിയിക്കുമോ ;

(സി) തിരുവനന്തപുരം ജില്ലയില്‍ ചാല ഗവണ്‍മെന്റ് തമിഴ് സ്ക്കൂളില്‍ ഓപ്പണ്‍ സ്ക്കൂള്‍ ഫാക്കല്‍റ്റിയായി പഠിപ്പിച്ചിരുന്ന എത്ര അദ്ധ്യാപകര്‍ക്ക് ഇനിയും വേതനം നല്കാനുണ്ട് ;

(ഡി) ഇവര്‍ക്ക് എത്രയും വേഗം വേതനം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

2404

പ്ളസ് ടൂ പഠനം

ശ്രീ. കെ. കെ. ജയചന്ദ്രന്‍

() 2008-2009 ല്‍ പ്ളസ് ടൂ പഠനം പൂര്‍ത്തീകരിച്ചതും എന്നാല്‍ മൂന്നില്‍ കൂടുതല്‍ വിഷയങ്ങള്‍ പാസ്സാകാത്ത വിദ്യാര്‍ത്ഥികള്‍ക്ക് നിലവിലുള്ള വിദ്യാഭ്യാസ നയം അനുസരിച്ച് ഒരു വര്‍ഷം മൂന്നു വിഷയങ്ങള്‍ മാത്രമേ എഴുതാവൂ എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) നിലവിലുള്ള മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തി ഒരു വര്‍ഷം കൊണ്ട് തന്നെ എല്ലാ പരീക്ഷകളും എഴുതാന്‍ അനുവദിക്കുന്ന കാര്യം പരിഗണിക്കുമോ; എങ്കില്‍ അടിയന്തിര നിര്‍ദ്ദേശം നല്‍കുമോ;

(സി) ഇതുമായി ബന്ധപ്പെട്ട് നിലവിലുള്ള മാനദണ്ഡങ്ങള്‍ വ്യക്തമാക്കുമോ ?

2405

ഹയര്‍ സെക്കണ്ടറി വാര്‍ഷിക പരീക്ഷാ ചോദ്യപേപ്പറുകള്‍

ശ്രീ. സി.എഫ്. തോമസ്

ഡോ. എന്‍. ജയരാജ്

() നിലവില്‍ ഹയര്‍ സെക്കണ്ടറി വാര്‍ഷിക പരീക്ഷാ

ചോദ്യപേപ്പറുകള്‍ തയ്യാറാക്കുന്നതിന് ഹയര്‍ സെക്കണ്ടറി അദ്ധ്യാപകരെ കൂടാതെ മറ്റ് ഏതൊക്കെ വിഭാഗത്തില്‍പ്പെടുന്ന അദ്ധ്യാപകരെ നിയോഗിച്ചിട്ടുണ്ട് ;

(ബി) ഹയര്‍ സെക്കണ്ടറി തലങ്ങളിലെ വാര്‍ഷിക പരിക്ഷയ്ക്കുള്ള ചോദ്യപേപ്പറുകള്‍ തയ്യാറാക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ് ;

(സി) ചോദ്യപേപ്പറുകള്‍ തയ്യാറാക്കുമ്പോള്‍ പ്രസ്തുത മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പാക്കുവാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ ?

2406

ഹയര്‍ സെക്കന്ററി അദ്ധ്യാപകരുടെ ശമ്പളപരിഷ്കരണത്തിലെ അപാകതകള്‍

ശ്രീ. കെ. മുരളീധരന്‍

() ഹയര്‍ സെക്കന്ററി ജൂനിയര്‍ അദ്ധ്യാപകര്‍ക്ക് അഞ്ചുവര്‍ഷം തികയുന്ന മുറയ്ക്ക് സീനിയര്‍ അദ്ധ്യാപകരായി പ്രൊമോഷന്‍ നല്‍കാന്‍ നടപടി സ്വീകരിക്കുമോ ;

(ബി) ഹയര്‍ സെക്കന്ററി മേഖലയിലെ അധ്യയന ദിനങ്ങള്‍ മറ്റ് വിഭാഗങ്ങളുടേതുമായി തുല്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ ;

(സി) ഹയര്‍ സെക്കന്ററി അദ്ധ്യാപകരുടെ ശമ്പളപരിഷ്കരണത്തിലെ അപാകതകള്‍ പരിഹരിക്കുന്നതിന് എന്ത് നടപടിയാണ് സ്വീകരിച്ചു വരുന്നതെന്ന് വ്യക്തമാക്കുമോ ?

2407

പുതിയ ഹയര്‍ സെക്കന്ററി ബാച്ചുകള്‍

ശ്രീ. എം. ഉമ്മര്‍

() പുതുതായി അനുവദിച്ച ഹയര്‍ സെക്കണ്ടറി ബാച്ചുകളില്‍ അഡ്മിഷന്‍ പൂര്‍ത്തിയായോ;

(ബി) ഹയര്‍ സെക്കണ്ടറിക്ക് ഏതെല്ലാം ജില്ലകളിലാണ് അഡ്മിഷന്‍ ലഭിക്കാത്ത കുട്ടികള്‍ കൂടുതലുള്ളത്;

(സി) അഡ്മിഷന്‍ ലഭിക്കാത്ത കുട്ടികളുടെ എണ്ണം സംബന്ധിച്ച ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ?

2408

ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളുകളിലെപ്രിന്‍സിപ്പല്‍ തസ്തിക

ശ്രീമതി. ഗീതാ ഗോപി

() സംസ്ഥാനത്ത് എത്ര ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ പ്രിന്‍സിപ്പല്‍ തസ്തിക ഒഴിഞ്ഞ് കിടക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി) പ്രസ്തുത സ്കൂളുകളില്‍ അടിയന്തിരമായി പ്രിന്‍സിപ്പല്‍മാരെ നിയമിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

2409

പുതിയ ക്ളാസ് റൂമുകള്‍

പ്രൊഫ. സി. രവീന്ദ്രനാഥ്

പുതിയതായി ഹയര്‍ സെക്കന്ററി തലത്തില്‍ അഡീഷണല്‍ ബാച്ചുകള്‍ അനുവദിച്ചതിന്റെ ഭാഗമായി പുതിയ ക്ളാസ് റൂമുകള്‍ നിര്‍മ്മിക്കുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ?

2410

അംഗീകാരം ലഭിക്കാത്ത വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി കോഴ്സുകള്‍

ശ്രീമതി പി. അയിഷാ പോറ്റി

() വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി നടത്തുന്ന കോഴ്സുകളില്‍ അംഗീകാരം ലഭിക്കാത്ത കോഴ്സുകള്‍ ഏതെല്ലാമാണ്;

(ബി) പ്രസ്തുത കോഴ്സുകള്‍ക്ക് പി.എസ്.സി.യുടെ അംഗീകാരം ലഭിക്കാത്തതിനാല്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രയാസങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) പ്രസ്തുത കോഴ്സുകള്‍ യോഗ്യതയായി അംഗീകരിച്ച് ബന്ധപ്പെട്ട വകുപ്പുകള്‍, ചട്ടങ്ങള്‍ ഭേദഗതി ചെയ്യുന്നതിനും കോഴ്സുകള്‍ക്ക് പി.എസ്.സി. അംഗീകാരം ലഭ്യമാക്കുന്നതിനും എന്തെല്ലാം നടപടികള്‍ സ്വീകരിക്കും എന്ന് വ്യക്തമാക്കുമോ?

2411

ലാബ് അസിസ്റ്റന്റ്മാര്‍ക്ക് നിയമനാംഗീകാരവും ശമ്പളവും

ഡോ. എന്‍. ജയരാജ്

ശ്രീ. സി. എഫ്. തോമസ്

() എയ്ഡഡ് ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ നിയമിതരായ ലാബ് അസിസ്റന്റുമാര്‍ക്ക് 1999 മുതല്‍ 28.3.2003 വരെയുളള നിയമന അംഗീകാരവും ശമ്പളവും നാളിതുവരെ ലഭിച്ചിട്ടില്ല എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ഇങ്ങനെ സംഭവിക്കുവാന്‍ ഇടയാക്കിയ സാഹചര്യങ്ങളും കാരണങ്ങളും വിശദമാക്കുമോ;

(സി) പ്രസ്തുത വിഭാഗത്തിലുളളവര്‍ക്ക് നിയമനാംഗീകാരവും ശമ്പളവും ലഭ്യമാക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ?

2412

ഹയര്‍ സെക്കന്ററി കോഴ്സുകള്‍

ശ്രീ. സി. കെ. നാണു

,, മാത്യു ടി. തോമസ്

,, ജോസ് തെറ്റയില്‍

ശ്രീമതി ജമീലാ പ്രകാശം

() ഹയര്‍ സെക്കണ്ടറി കോഴ്സുകള്‍ക്കു വേണ്ടിയുള്ള പ്രവേശനത്തിന് ഈ അധ്യയന വര്‍ഷത്തില്‍ എത്ര പേര്‍ അപേക്ഷ നല്‍കിയിരുന്നു;

(ബി) അവരില്‍ എത്ര പേര്‍ക്ക് പ്രവേശനം നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്;

(സി) ഹയര്‍ സെക്കണ്ടറി കോഴ്സുകള്‍ക്ക് പ്രവേശനം ലഭിക്കാത്തവരുടെ തുടര്‍വിദ്യാഭ്യാസത്തിന് എന്തു സംവിധാനമാണ് നിലവില്‍ ഉള്ളത്; അതു സംബന്ധിച്ച് വിശദാംശങ്ങള്‍ വ്യക്തമാക്കാമോ ?

2413

പ്ളസ് ടൂ കോഴ്സുകള്‍

ശ്രീ. . റ്റി. ജോര്‍ജ്

പ്ളസ് ടു/വി.എച്ച്.എസ്.സി സ്കൂളുകള്‍ നിലവിലില്ലാത്ത പഞ്ചായത്തുകളില്‍ സര്‍ക്കാര്‍/ എയ്ഡഡ് സ്കൂളുകളില്‍ പ്ളസ് ടു / വി.എച്ച്.എസ്.സി. കോഴ്സുകള്‍ ആരംഭിയ്ക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?

2414

ലാബ് അസിസ്റന്റ് നിയമനം

ശ്രീ. പി. സി. ജോര്‍ജ്

,, റോഷി അഗസ്റിന്‍

() ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ബൈട്രാന്‍സ്ഫര്‍ വഴി ലാബ് അസിസ്റന്റ് നിയമനം നടത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;

(ബി) ഇപ്രകാരമുള്ള നിയമനത്തിന് നിഷ്ക്കര്‍ഷിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണ്;

(സി) ലാബ് അസിസ്റന്റ് നിയമനത്തിന് പ്രത്യേക പരീക്ഷകള്‍ നിലവിലുണ്ടോ; എങ്കില്‍ ഇപ്രകാരം നിയമനത്തിന് പരീക്ഷ ബാധകമാക്കിയത് എന്നാണ്;

(ഡി) ഹയര്‍ സെക്കണ്ടറി സംവിധാനം നിലവില്‍ വന്നതിനു ശേഷം എത്ര തവണ ലാബ് അസിസ്റന്റ് തസ്തികയില്‍ പരീക്ഷ നടത്തിയെന്ന് അറിയിക്കുമോ;

() ഇപ്രകാരം പരീക്ഷ ഏര്‍പ്പെടുത്തുന്നതിനു മുന്‍പ് പ്രസ്തുത തസ്തികയില്‍ നിയമനം ലഭിച്ചവരും എഴുത്തു പരീക്ഷയ്ക്ക് വിധേയരാകേണ്ടതുണ്ടോ;

(എഫ്) അന്‍പതു വയസ്സു കഴിഞ്ഞ ലാബ് അസിസ്റന്റുമാരെ പ്രസ്തുത പരീക്ഷയില്‍ നിന്ന് ഒഴിവാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ ?

2415

പ്രിന്‍സിപ്പല്‍മാരുടെ പ്രമോഷന്‍

ശ്രീ. വി. ശശി

() പ്രിന്‍സിപ്പല്‍മാരുടെ പ്രമോഷന് വേണ്ടി ഇന്റര്‍ഗ്രേറ്റഡ് സീനിയോറിറ്റി കോളജ് ലിസ്റ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് തയ്യാറാക്കിയത് എപ്പോഴാണ്;

(ബി) പ്രസ്തുത ലിസ്റിന് കാലാവധി നിശ്ചയിച്ചിട്ടുണ്ടോ;

(സി) ഇല്ലെങ്കില്‍ പുതിയ ലിസ്റ് തയ്യാറാക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ഡി) ഉണ്ടെങ്കില്‍ പ്രസ്തുത ലിസ്റ് എന്ന് പ്രസിദ്ധീകരിക്കുമെന്ന് വ്യക്തമാക്കുമോ?

2416

എയ്ഡഡ് ഹയര്‍ സെക്കണ്ടറി സ്കൂളുകളിലെ അദ്ധ്യാപകര്‍ക്ക് ശമ്പളം ലഭിക്കാന്‍ നടപടി

ശ്രീ. കെ. കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)

മുന്‍ സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച എയ്ഡഡ് ഹയര്‍ സെക്കന്ററി സ്കൂളുകളില്‍ നിയമിച്ച അദ്ധ്യാപകര്‍ക്ക് ശമ്പളം കിട്ടാത്തവിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ ?

2417

കേരള സ്റേറ്റ് ഓപ്പണ്‍ സ്കൂളിലെ താല്കാലിക നിയമനം

ശ്രീ.കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

() 1999 മുതല്‍ 2011 വരെയുളള വര്‍ഷങ്ങളില്‍ ഹയര്‍ സെക്കണ്ടറി കോഴ്സിന് കേരള സ്റേറ്റ് ഓപ്പണ്‍ സ്കൂളില്‍ രജിസ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികളുടെ എണ്ണം വാര്‍ഷികാടിസ്ഥാനത്തില്‍ വ്യക്തമാക്കാമോ;

(ബി) കേരള സ്റേറ്റ് ഓപ്പണ്‍ സ്കൂളില്‍ നിലവിലുളള ജീവനക്കാരുടെ എണ്ണം സ്ഥിരം, ഡെപ്യൂട്ടേഷന്‍, കരാര്‍, ദിവസക്കൂലി എന്നിവയുടെ അടിസ്ഥാനത്തില്‍ വ്യക്തമാക്കാമോ:

(സി) കേരള സ്റേറ്റ് ഓപ്പണ്‍ സ്കൂളില്‍ നിലവിലുളള താല്ക്കാലിക ജീവനക്കാരെ നിയമിച്ചപ്പോള്‍ എന്തെങ്കിലും നടപടിക്രമങ്ങള്‍ പാലിച്ചിട്ടുണ്ടോ; എങ്കില്‍ അവ എന്താണ്; ഇല്ലെങ്കില്‍ എന്തുകൊണ്ടെന്നും വെളിപ്പെടുത്തുമോ;

(ഡി) കേരള സ്റേറ്റ് ഓപ്പണ്‍ സ്കൂളിലെ കരാര്‍ നിയമനങ്ങളുടെ കാലാവധി എന്ന് പൂര്‍ത്തിയാകും;

(ഡി) നിയമനത്തിന്റെ ഭാഗമായി ജീവനക്കാരുമായി കരാര്‍ ഉണ്ടാക്കിയിട്ടുണ്ടോ; എങ്കില്‍ ഈ കരാര്‍ പ്രകാരമുളള കാലാവധി എന്ന് പൂര്‍ത്തിയാകും എന്ന് വെളിപ്പെടുത്തുമോ?

2418

പരീക്ഷാ ടൈംടേബിള്‍ പുന:ക്രമീകരണം

ഡോ: കെ.ടി. ജലീല്‍

() 2011 മാര്‍ച്ച് മാസത്തില്‍ നടന്ന പ്ളസ് വണ്‍ പരീക്ഷയുടെ ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്കുവേണ്ടിയുള്ള ടൈംടേബിളില്‍ ഹ്യുമാനിറ്റിസ് ഗ്രൂപ്പില്‍ ഒരു ദിവസം രണ്ട് പരീക്ഷ നടക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ പ്രസ്തുത വിഷയങ്ങള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കുമോ ;

(ബി) വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് കണക്കിലെടുത്ത് ഇവ ഓരോന്നും വ്യത്യസ്ത ദിവസങ്ങളിലാക്കുന്നതിനായി നടപടി സ്വീകരിക്കുമോ ?

2419

ഹയര്‍ സെക്കണ്ടറി അദ്ധ്യാപകരുടെപൊതുസ്ഥലം മാറ്റം

ശ്രീ. എം.ചന്ദ്രന്‍

,, കെ. രാധാകൃഷ്ണന്‍

,, കുഞ്ഞമ്മത് മാസ്റര്‍

,, വി.ശിവന്‍കുട്ടി

() ഹയര്‍ സെക്കണ്ടറി അദ്ധ്യാപകരുടെ ഇക്കൊല്ലത്തെ (2011-12) പൊതുസ്ഥലം മാറ്റം നടന്നിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ ;

(ബി) പൊതുസ്ഥലംമാറ്റത്തിന് മാനദണ്ഡം നിശ്ചയിച്ചിട്ടുണ്ടോ; എങ്കില്‍ അത് ലംഘിച്ചുകൊണ്ട് എത്ര സ്ഥലമാറ്റ ഉത്തരവുകള്‍ പുറപ്പെടുവിക്കുകയുണ്ടായി;

(സി) ഓണ്‍ലൈനിലൂടെയുള്ള പൊതുസ്ഥലംമാറ്റം നടക്കുന്നതിനുള്ള കാലതാമസം എന്താണ് ?

2420

കോഴിക്കോട് ജില്ലയിലെ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളുകള്‍

ശ്രീ. .കെ. വിജയന്‍

() കോഴിക്കോട് ജില്ലയില്‍ എത്ര വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളുകള്‍ ഉണ്ട് ;

(ബി) പത്ത് പഞ്ചായത്തുകള്‍ ഉള്ള മലയോര മേഖലയായ നാദാപുരത്ത് വൊക്കെഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ തുടങ്ങുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?

2421

പ്ളസ് ടൂ കോഴ്സ് ആരംഭിക്കണമെന്ന ആവശ്യം

ശ്രീ. ബി. സത്യന്‍

() ആറ്റിങ്ങല്‍ മണ്ഡലത്തിലെ ചെറുന്നിയൂര്‍ എച്ച്.. എസ്, നെടുംപറമ്പ് എച്ച്. എസ് (നഗരൂര്‍), പുളിമാത്ത് പഞ്ചായത്തിലെ കൊടുവഴന്നൂര്‍ എച്ച്. എസ് , ദേവസ്വം ബോര്‍ഡ് ഹൈസ്ക്കൂള്‍ എന്നിവിടങ്ങളില്‍ പ്ളസ് ടു കോഴ്സ് ആരംഭിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) എങ്കില്‍ പ്രസ്തുത സ്ഥലങ്ങളില്‍ പ്ളസ് ടു കോഴ്സ് ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ ; ഈ വിഷയത്തിന്‍മേല്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ ?

2422

കോതമംഗലം താലൂക്കില്‍ പ്ളസ് ടു കോഴ്സ് നിലവിലില്ലാത്ത പഞ്ചായത്തുകള്‍

ശ്രീ. റ്റി. യു. കുരുവിള

() കോതമംഗലം താലൂക്കില്‍ പ്ളസ് ടു കോഴ്സ് നിലവിലില്ലാത്ത ഏതെല്ലാം പഞ്ചായത്തുകള്‍ ഉണ്ടെന്ന് വിശദമാക്കുമോ;

(ബി) ഈ പഞ്ചായത്തുകളില്‍ പ്ളസ് ടു കോഴ്സ് സര്‍ക്കാര്‍/എയിഡഡ് മേഖലയില്‍ അനുവദിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ?

2423

എല്ലാ ഗ്രാമപഞ്ചായത്തിലും ഹയര്‍ സെക്കന്ററി സ്കൂള്‍

ശ്രീ. ജി. സുധാകരന്‍

() എല്ലാ ഗ്രാമപഞ്ചായത്തിലും ഹയര്‍ സെക്കന്ററിസ്കൂള്‍ എന്നതത്വം പുന്നപ്ര വടക്ക്, അമ്പലപ്പുഴ വടക്ക് എന്നീ ഗ്രാമപഞ്ചായത്തുകളില്‍ പ്രാവര്‍ത്തികമാകാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) പുന്നപ്ര പറവൂര്‍ ഗവണ്‍മെന്റ് ഹൈസ്കൂളില്‍ ഹയര്‍ സെക്കന്ററി വിഭാഗം ആരംഭിക്കണം എന്നാവശ്യപ്പെട്ടു കെ.ണ്ട് അമ്പലപ്പുഴ എം.എല്‍.. നല്‍കിയ കത്ത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ പ്രസ്തുത ഹൈസ്കൂളില്‍ ഹയര്‍ സെക്കന്ററി വിഭാഗം ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

2424

ഹയര്‍ സെക്കന്ററിയില്‍ അഡീഷണല്‍ ബാച്ച്

ശ്രീ. .എം. ആരിഫ്

,, ബാബു എം. പാലിശ്ശേരി

പ്രൊഫ. സി. രവീന്ദ്രനാഥ്

ശ്രീ. ആര്‍. സെല്‍വരാജ്

() ഹയര്‍സെക്കന്ററിയില്‍ ഈ വര്‍ഷം അഡീഷണല്‍ ബാച്ച് അനുവദിച്ചതിന്റെ മാനദണ്ഡമെന്തായിരുന്നു ;

(ബി) കൊല്ലം, ആലപ്പുഴ ജില്ലകളില്‍ എത്ര സ്കൂളുകളില്‍ അഡീഷണല്‍ ബാച്ച് അനുവദിക്കുകയുണ്ടായി ; എയ്ഡഡ് സ്കൂളുകളില്‍ അഡീഷണല്‍ ബാച്ച് അനുവദിച്ചതിന്റെ ഭാഗമായി പുതിയ തസ്തികകള്‍ ഉണ്ടാകുമോ; എങ്കില്‍ എത്രയെന്ന് കണക്കാക്കിയിട്ടുണ്ടോ ?

2425

വൈക്കം നിയോജകമണ്ഡലത്തിലെ ഹയര്‍ സെക്കണ്ടറി സ്കൂളുകള്‍

ശ്രീ. കെ. അജിത്

() വൈക്കം നിയോജകമണ്ഡലത്തിന്റെ പരിധിയില്‍ ഈ വര്‍ഷം ഏതെങ്കിലും സ്കൂളില്‍ (ഗവണ്‍മെന്റ്/എയ്ഡഡ്) ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളില്‍ പുതിയ ബാച്ചുകളോ കോഴ്സുകളോ അനുവദിച്ചിട്ടുണ്ടോ ;

(ബി) ഉണ്ടെങ്കില്‍ സ്കൂളുകള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ ?

2426

കോഴിക്കോട് സിവില്‍ സര്‍വ്വീസ് അക്കാദമി ആരംഭിക്കുന്നതിന് നടപടി

ശ്രീ. . പ്രദീപ്കുമാര്‍

() കോഴിക്കോട് സിവില്‍ സര്‍വ്വീസ് അക്കാദമി ആരംഭിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് വിശദമാക്കുമോ;

(ബി) പ്രസ്തുത സ്ഥാപനത്തില്‍ എന്നു മുതല്‍ ക്ളാസ്സുകള്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

2427

അദ്ധ്യാപക ബാങ്ക്

ശ്രീ. കെ. അജിത്

() കോട്ടയം ജില്ലയിലെ അദ്ധ്യാപക ബാങ്കില്‍ എത്ര

അദ്ധ്യാപകര്‍ ഉണ്ട്;

(ബി) ഈ അദ്ധ്യാപകര്‍ക്കെല്ലാം ഈ വര്‍ഷം തന്നെ ജോലി കൊടുക്കുവാന്‍ കഴിയുമോ;

(സി) അദ്ധ്യാപക ബാങ്കിന്റെ പ്രവര്‍ത്തനം എന്ന്മുതലാണ് ആരംഭിക്കുന്നതെന്ന് വ്യക്തമാക്കാമോ?

2428

എച്ച്.എസ്.എസ്.റ്റി (മാത്സ്) അദ്ധ്യാപകരുടെ ഒഴിവ്

ശ്രീ.സി. മമ്മൂട്ടി

() 19.8.2011 ന് ഹയര്‍ സെക്കന്ററി വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ച എച്ച്.എസ്.എസ്.റ്റി (മാത്സ്) അദ്ധ്യാപകരുടെ ഒഴിവുകളുടെ എണ്ണം പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍ എന്നാണ് റിപ്പോര്‍ട്ട് ചെയ്തത്;

(സി) ഇല്ലെങ്കില്‍ എന്തുകൊണ്ടെന്നും ഇനി എപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും വിശദമാക്കാമോ ?

2429

എച്ച്.എസ്.. (സോഷ്യല്‍സ്റഡീസ്) ഒഴിവുകള്‍

ശ്രീ. .. അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

() കൊല്ലം ജില്ലയില്‍ ഹൈസ്കൂള്‍ ടീച്ചര്‍

(സോഷ്യല്‍ സ്റഡീസ്) തസ്തികയിലെ നിയമനത്തിനായി പി.എസ്.സി. തയ്യാറാക്കിയ റാങ്ക്ലിസ്റ് നിലവിലുണ്ടോ എന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത ലിസ്റിന്റെ കാലാവധി എന്ന് അവസാനിക്കും;

(സി) പ്രസ്തുത തസ്തികയില്‍ കൊല്ലം ജില്ലയില്‍ നിലവില്‍ എത്ര ഒഴിവുകളുണ്ടെന്ന് വ്യക്തമാക്കുമോ; സ്കൂള്‍ തിരിച്ചുള്ള വിശദാംശം ലഭ്യമാക്കുമോ;

(ഡി) പ്രസ്തുത ഒഴിവുകളില്‍ എത്ര എണ്ണം

പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ:

() അടുത്ത അധ്യായന വര്‍ഷത്തില്‍ എത്ര ഒഴിവുകള്‍ ഉണ്ടാകുമെന്ന് വ്യക്തമാക്കാമോ?

2430

ചുറ്റുമതില്‍ ഇല്ലാത്ത ഗവണ്‍മെന്റ് സ്കൂളുകള്‍

ശ്രീ. കെ. അജിത്

() വൈക്കം നിയോജകമണ്ഡല പരിധിയില്‍ വരുന്ന ഗവണ്‍മെന്റ് സ്കൂളുകളില്‍ ചുറ്റുമതില്‍ ഇല്ലാത്തവ ഉണ്ടോ ;

(ബി) എങ്കില്‍ അത്തരം സ്കൂളുകള്‍ക്ക് ചുറ്റുമതില്‍ കെട്ടുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?

2431

എച്ച്.എസ്.. (മലയാളം) നിയമനം

ശ്രീ. പി.സി. വിഷ്ണുനാഥ്

() ആലപ്പുഴ ജില്ലയില്‍ ഏതൊക്കെ സ്കൂളുകളില്‍ ആണ് മലയാളം ഹൈസ്കൂള്‍ അസിസ്റന്റിന്റെ ഒഴിവുകള്‍ ഉള്ളത് എന്ന് വ്യക്തമാക്കുമോ; ഈ ഒഴിവുകള്‍ പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ;

(ബി) 2008 സ്കൂള്‍ വര്‍ഷം മുതല്‍ നാളിതുവരെ നിയമനം നടത്തിയിട്ടുള്ള ഹൈസ്കൂള്‍ (മലയാളം) തസ്തികകള്‍ എത്രയെന്ന് വ്യക്തമാക്കുമോ;

(സി) 2008 സ്കൂള്‍ വര്‍ഷം മുതല്‍ നാളിതുവരെ ജില്ലാന്തര സ്ഥലം മാറ്റം വഴിയും പ്രൊമോഷന്‍ വഴിയും നടത്തിയിട്ടുള്ള നിയമനങ്ങള്‍ എത്രയെന്നും ഏതൊക്കെ എന്നും വിശദമാക്കുമോ?

2432

ശ്രീമതി. സെലിന്റെ ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങള്‍ സംബന്ധിച്ച്

ശ്രീ. ജെയിംസ് മാത്യു

() ചപ്പാരപ്പടവ് ഹൈസ്ക്കൂളില്‍ നിന്നും 31.05.2002-ല്‍ റിട്ടയര്‍ ചെയ്ത പ്രധാനാദ്ധ്യാപിക ശ്രീമതി. ടി.വി. സെലിന്റെ ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങള്‍ 9 വര്‍ഷം കഴിഞ്ഞിട്ടും പൂര്‍ണ്ണമായും കിട്ടിയിട്ടില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പ്രസ്തുത വ്യക്തിയുടെ സേവനകാലയളവിലെ ഓഡിറ്റ് പൂര്‍ത്തീകരിച്ച് എന്‍.എല്‍.സി. നല്‍കിയിട്ടുണ്ടോ;

നല്കിയിട്ടുണ്ടെങ്കില്‍ എന്തുകൊണ്ടാണ് ഗ്രാറ്റുവിറ്റി പൂര്‍ണ്ണമായും നല്‍കാതിരുന്നതെന്ന് വിശദമാക്കാമോ;

(സി) എച്ച്.എം. ആയിരിക്കെ നടന്ന 2002 - ലെ

എസ്.എസ്.എല്‍.സി. പരീക്ഷയുടെ ചെലവിന് സ്പെഷ്യല്‍ സ്കീമില്‍ നിന്നെടുത്ത 10,920/- രൂപയുടെ ബില്ല് സമര്‍പ്പിച്ചിട്ടുണ്ടോ; ആയത് പാസ്സാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ട്;

(ഡി) അഡ്മിസിബിലിറ്റി സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിച്ചിട്ടുണ്ടോ; എന്തുകൊണ്ടാണ് സര്‍ട്ടിഫിക്കറ്റ് നല്‍കാതിരുന്നത്;സാങ്കേതിക തടസ്സമുണ്ടെങ്കില്‍ ആയത് പരിഹരിച്ച് എന്നേക്ക് അഡ്മിസിബിലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കഴിയും ?

2433

ശ്രീമതി. കെ. ഗിരിജയുടെ ഫയലിന്മേല്‍ നടപടി

ഡോ: കെ. ടി. ജലീല്‍

() മലപ്പുറം ജില്ലയിലെ തൃക്കണ്ടിയൂര്‍ ജി.എല്‍.പി സ്കൂള്‍ അദ്ധ്യാപികയായിരുന്ന ശ്രീമതി. കെ. ഗിരിജയുടെ അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട എ7/4050/2007/കെ.ഡി.യു നമ്പര്‍ ഫയല്‍ മലപ്പുറം വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ സര്‍ക്കാരിലേക്ക് അയച്ച് തന്നിരുന്നോ ;

(ബി) എങ്കില്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ബി1/17904/2010 ഫയല്‍ പ്രകാരം പ്രസ്തുത ഫയല്‍ മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് തിരിച്ചയച്ചിട്ടുണ്ടോ ;

(സി) ഈ ഫയലില്‍ തുടര്‍ നടപടികള്‍ എന്തെങ്കിലും സ്വീകരിക്കാനുണ്ടോ ;

(ഡി) ഇല്ലെങ്കില്‍ മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ എ7-4050/2007/കെ.ഡി.യു നമ്പര്‍ ഫയല്‍ എന്നത്തേക്ക് തിരിച്ചയക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ ?

2434

അറബിക് അദ്ധ്യാപക തസ്തിക - കെ. . ആര്‍-ല്‍ ഭേദഗതി

ഡോ. കെ. ടി. ജലീല്‍

() എല്‍.പി. സ്ക്കൂളുകളില്‍ ഒരു ഫുള്‍ടൈം അറബിക് അദ്ധ്യാപക തസ്തിക അനുവദിക്കാന്‍ കെ. . ആര്‍. അനുസരിച്ച് 28 മുസ്ളിം കുട്ടികള്‍ വേണമെന്ന മാനദണ്ഡം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ :

(ബി) എങ്കില്‍ 28 മുസ്ളിം വിദ്യാര്‍ത്ഥികള്‍ എന്നത് മാറ്റി 28 വിദ്യാര്‍ത്ഥികള്‍ എന്നാക്കി കെ. . ആര്‍. ല്‍ ഭേദഗതി വരുത്താന്‍ തയ്യാറാകുമോ ;

(സി) എങ്കില്‍ എപ്പോള്‍ ഭേദഗതി വരുത്തുമെന്ന് വ്യക്തമാക്കുമോ ?

2435

..ഡി.എസ്.എസ്. അദ്ധ്യാപികമാര്‍ക്ക് പ്രസവാവധി ലഭിക്കാന്‍ നടപടി

ശ്രീമതി. കെ. കെ. ലതിക

() ..ഡി.എസ്.എസ് (ഇന്‍ക്ളുസീവ് എഡ്യൂക്കേഷന്‍ ഫോര്‍ ഡിസേബിള്‍ഡ് സെക്കന്ററി സ്കൂള്‍) അദ്ധ്യാപികമാരില്‍ യു.പി. സ്കൂള്‍ വരെയുള്ളവര്‍ക്ക് ശമ്പളത്തോടെയുള്ള പ്രസവാവധി ലഭിക്കുന്നതും ഹൈസ്കൂള്‍, ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ ലഭിക്കാത്തതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) എങ്കില്‍ എല്ലാ ഐ..ഡി.എസ്.എസ്. അദ്ധ്യാപികമാര്‍ക്കും ശമ്പളത്തോടെയുള്ള പ്രസവാവധി നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ?

2436

വൈക്കം നിയോജകമണ്ഡലത്തിലെ സ്കൂളുകള്‍

ശ്രീ. കെ. അജിത്

() വൈക്കം നിയോജകമണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന സ്കൂളുകളില്‍ (ഗവ./എയ്ഡഡ്) 2010-11, 2011-12 വര്‍ഷങ്ങളില്‍ ഒന്നാം ക്ളാസില്‍ എത്ര കുട്ടികള്‍ പ്രവേശനം നേടിയെന്ന് വ്യക്തമാക്കുമോ;

(ബി) കുട്ടികള്‍ കുറഞ്ഞിട്ടുണ്ടെങ്കില്‍ ആയതിന്റെ കാരണം എന്തെന്ന് ബോദ്ധ്യപ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ ?

2437

ജി.എഫ്.യു.പി.എസ്. അപ്ഗ്രേഡ് ചെയ്യാന്‍ നടപടി

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

() പൊന്നാനിയില്‍ കടവനാട് എന്ന സ്ഥലത്ത് ഹൈസ്കൂളില്ലാത്തത് മൂലം വിദ്യാര്‍ത്ഥികള്‍ നേരിടുന്ന ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഫിഷറീസ് മേഖലയിലെ വിദ്യാര്‍ത്ഥികള്‍ 3-4 കി.മി. നടന്നും തുടര്‍ന്ന് ബസില്‍ യാത്ര ചെയ്തും ദൂരെയുള്ള സ്കൂളുകളിലേക്ക് പോകേണ്ടിവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) ആര്‍.എം.എസ്.. യില്‍ മുന്‍പ് നിര്‍ദ്ദേശമുണ്ടായിരുന്ന പ്രകാരം ജി.എഫ്.യു.പി.എസ്. അപ്ഗ്രേഡ് ചെയ്ത് ഹൈസ്ക്കൂളാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ;

(ഡി) എങ്കില്‍ അടുത്ത അദ്ധ്യയന വര്‍ഷത്തിന് മുന്‍പ് തുടങ്ങാന്‍ കഴിയുമോ ?

2438

ഇരിങ്ങാലക്കുട യിലെ സ്കൂളുകളില്‍ അദ്ധ്യാപക ഒഴിവുകള്‍

ശ്രീ. തോമസ് ഉണ്ണിയാടന്‍

() ഇരിങ്ങാലക്കുട മണ്ഡലത്തിലെ വിവിധ സ്കൂളുകളില്‍ പ്രൈമറി തലം മുതല്‍ പ്ളസ് ടു വരെയുള്ള ക്ളാസുകളില്‍ ആവശ്യത്തിന് അദ്ധ്യാപകര്‍ ഇല്ലാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ആയത് പരിഹരിക്കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ;

(സി) ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ മുഴുവന്‍ സര്‍ക്കാര്‍ സ്കൂളുകളിലും നിലവിലുള്ള അദ്ധ്യാപക ഒഴിവുകളുടെ വിശദാംശം ലഭ്യമാക്കുമോ;

(ഡി) പ്രസ്തുത ഒഴിവുകള്‍ പി.എസ്.സി യ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്ത്കൊണ്ടാണെന്ന് വ്യക്തമാക്കുമോ?

2439

ലാബ് അസിസ്റന്റായി ജോലി ചെയ്യുന്നവര്‍ക്ക് പ്രമോഷന്‍

ശ്രീ. കെ.കെ. ജയചന്ദ്രന്‍

() ഹയര്‍സെക്കന്ററി സ്കൂളുകളില്‍ ലാബ് അസിസ്റന്റായി ജോലി ചെയ്യുന്നവര്‍ക്ക് പ്രമോഷന്‍ നല്‍കാന്‍ നിലവില്‍ വ്യവസ്ഥ ഉണ്ടോ;

(ബി) ക്ളാര്‍ക്ക്, ലാസ്റ്ഗ്രേഡ് എന്നീ വിഭാഗം ജീവനക്കാര്‍ക്ക് ലഭിക്കുന്നത് പോലെ ലാബ് അസിസ്റന്റുമാരില്‍ യോഗ്യത ഉള്ളവര്‍ക്കും അദ്ധ്യാപക നിയമനത്തില്‍ സംവരണം ഏര്‍പ്പെടുത്തുന്ന കാര്യം പരിശോധിച്ച് നടപടിയെടുക്കുമോ;

(സി) ഹയര്‍ സെക്കന്ററി സ്കൂളുകളില്‍ ലാബ് അസിസ്റന്റായി നിയമനം ലഭിച്ചിട്ടുള്ളതും എന്നാല്‍ അദ്ധ്യാപകരായി ജോലി ചെയ്യുന്നതിനുള്ളയോഗ്യത ഉള്ളവരുമായ എത്ര പേര്‍ ഉണ്ടെന്ന് വ്യക്തമാക്കാമോ; ജില്ല തിരിച്ച് പേരുവിവരങ്ങള്‍ നല്‍കാമോ?

2440

ക്രമവിരുദ്ധ നിയമനം

ശ്രീ. സി. മമ്മൂട്ടി

() നിലവിലുളള മാനദണ്ഡം ലംഘിച്ചുകൊണ്ട് മുന്‍ സര്‍ക്കാരിന്റെ കാലത്ത് എച്ച്.എസ്.. തസ്തികയില്‍ നിന്നും എച്ച്.എസ്.എസ്.ടി. തസ്തികയിലേയ്ക്കുളള പ്രൊമോഷന്‍/തസ്തികമാറ്റം അനുവദിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ക്രമവിരുദ്ധമായി നല്‍കിയ സ്ഥാനക്കയറ്റം സംബന്ധിച്ച ഉത്തരവ് റദ്ദുചെയ്ത് അന്വേഷണം നടത്താന്‍ നടപടി സ്വീകരിക്കുമോ ?

2441

എടപ്പാള്‍ ഗവണ്‍മെന്റ് എല്‍.പി. സ്കൂളില്‍ ഫുള്‍ടൈം അറബിക് അധ്യാപക തസ്തിക

ഡോ. കെ. ടി. ജലീല്‍

() എടപ്പാള്‍ ഗവണ്‍മെന്റ് എല്‍.പി.സ്കൂളിലെ അറബി പഠിക്കുന്ന കുട്ടികളില്‍ 15 പേര്‍ മുസ്ളീങ്ങളും 18 പേര്‍ ഹിന്ദുക്കളുമാണെന്നുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഈ സ്കൂളിലെ ഫുള്‍ടൈം അറബിക് അധ്യാപക തസ്തിക നിലനിര്‍ത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ;

(സി) മുസ്ളീം കുട്ടികള്‍ മാത്രമേ അറബി പഠിക്കാവൂ എന്ന നിബന്ധന നിലവിലുണ്ടോ; ഇല്ലെങ്കില്‍ എടപ്പാള്‍ ഗവണ്‍മെന്റ് എല്‍.പി. സ്കൂളില്‍ ഒരു ഫുള്‍ടൈം അറബിക് അധ്യാപക തസ്തിക സൃഷ്ടിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?

2442

പ്രേരക്മാരുടെ വേതനം

ശ്രീമതി ഗീതാ ഗോപി

സംസ്ഥാനത്ത് സാക്ഷരതാ പ്രവര്‍ത്തനം നടത്തുന്ന പ്രേരക്മാര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന വേതനം വളരെ കുറവാണെന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതു പരിഹരിക്കുന്നതിന് എന്തു നടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്?

2443

സാക്ഷരതാ പ്രേരക്മാര്‍

ശ്രീ. . . അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

() സംസ്ഥാനത്ത് നിലവില്‍ എത്ര സാക്ഷരതാ പ്രേരക്മാരാണ് പ്രവര്‍ത്തിച്ച് വരുന്നതെന്ന് ജില്ല തിരിച്ചുള്ള കണക്ക് വ്യക്തമാക്കാമോ ;

(ബി) പ്രതിമാസം എത്ര രൂപയാണ് ഇവര്‍ക്ക് ഇപ്പോള്‍ നല്‍കി വരുന്നത് ;

(സി) സംസ്ഥാന സാക്ഷരതാ മിഷന്‍ എക്സിക്യുട്ടീവ് കമ്മിറ്റിയുടെ തീരുമാനപ്രകാരം ഗ്രാമപഞ്ചായത്തുകള്‍ സാക്ഷരതാ പ്രേരക്മാര്‍ക്ക് 500 രൂപ വീതം നല്‍കിയിരുന്നത്, തിരിച്ച് പിടിക്കുന്നതിനോ നിറുത്തലാക്കുന്നതിനോ തീരുമാനിച്ചിട്ടുണ്ടോ എന്ന് വിശദമാക്കുമോ ?

2444

ഉന്നത വിദ്യാഭ്യാസ കൌണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍

ഡോ. എന്‍. ജയരാജ്

ശ്രീ. സി.എഫ്. തോമസ്

ഉന്നത വിദ്യാഭ്യാസ കൌണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ ?

2445

പോളിടെക്നിക്കുകളുടെ അടിസ്ഥാനസൌകര്യ വികസനം

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, ബെന്നി ബെഹനാന്‍

,, ഹൈബി ഈഡന്‍

,, റ്റി.എന്‍. പ്രതാപന്‍

() സംസ്ഥാനത്തെ പോളിടെക്നിക്കുകളുടെ അടിസ്ഥാന സൌകര്യ വികസനത്തിന് എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുളളത്;

(ബി) ഇതിനായി എത്ര കോടി രൂപയുടെ കേന്ദ്ര സഹായം ലഭ്യമായിട്ടുണ്ട്;

(സി) അടിസ്ഥാന സൌകര്യ വികസനം സാദ്ധ്യമാകുന്നതിനുളള നടപടി എന്നു ആരംഭിക്കുവാനാണ് ഉദ്ദേശിക്കുന്നത്?

2446

..റ്റി. തുടങ്ങുന്നതിനുള്ള നടപടി

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, എം.. വാഹീദ്

,, വി.റ്റി. ബല്‍റാം

() സംസ്ഥാനത്ത് ഐ..റ്റി. തുടങ്ങുന്നതില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ സമീപനമെന്താണ് ; വിശദാംശങ്ങള്‍ അറിയിക്കുമോ ;

(ബി) ..റ്റി. തുടങ്ങുന്നതിന് കേന്ദ്രം ഉറപ്പു നല്‍കിയിട്ടുണ്ടോ ;

(സി) എവിടെയാണ് ഇതുസ്ഥാപിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം ;

(ഡി) ..റ്റി. തുടങ്ങുന്നതിനുള്ള നടപടി എന്നു തുടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത് ?

2447

സാങ്കേതിക സര്‍വ്വകലാശാലകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍

ശ്രീ. റ്റി.എന്‍. പ്രതാപന്‍

,, പാലോട് രവി

,, .റ്റി. ജോര്‍ജ്

,, ഹൈബി ഈഡന്‍

() സംസ്ഥാനത്ത് സാങ്കേതിക സര്‍വ്വകലാശാല സ്ഥാപിക്കാനുള്ള നടപടികള്‍ ഏതുഘട്ടം വരെയായി എന്ന് വ്യക്തമാക്കുമോ ;

(ബി) ആദ്യഘട്ടത്തില്‍ ഏതൊക്കെ വിഭാഗത്തിലുള്ള എന്‍ജിനീയറിംഗ് കോളേജുകളാണ് ഈ സര്‍വ്വകലാശാലയില്‍ ഉള്‍പ്പെടുത്താനുദ്ദേശിക്കുന്നത് ;

(സി) ഇങ്ങനെ ഉള്‍പ്പെടുത്തുന്ന കോളേജുകള്‍ക്ക് സ്വയം

ഭരണാവകാശമുണ്ടാകുമോ; വിശദാംശങ്ങള്‍ എന്തെല്ലാം ?

2448

ചേലക്കര ഗവണ്‍മെന്റ് പോളിടെക്നിക് കോളേജിലെ പുതിയ കോഴ്സുകള്‍

ശ്രീ. കെ. രാധാകൃഷ്ണന്‍

() ചേലക്കര ഗവണ്‍മെന്റ് പോളിടെക്നിക് കോളേജില്‍ പുതിയ കോഴ്സുകള്‍ ആരംഭിക്കുവാന്‍

..സി.റ്റി.. യുടെ അംഗീകാരം ലഭിച്ചിട്ടുള്ളതായി അറിയാമോ;

(ബി) എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(സി) പ്രസ്തുത കോഴ്സുകള്‍ ആരംഭിക്കുന്നതിനാവ

ശ്യമായ അധ്യാപകരുടെ തസ്തികകള്‍ അനുവദിച്ച് ഉത്തരവായിട്ടുണ്ടോ;

(ഡി) ഇല്ലെങ്കില്‍ അതിനുള്ള കാരണങ്ങള്‍ അറിയിക്കുമോ;

() പുതിയ കോഴ്സുകള്‍ക്കാവശ്യമായ ജീവനക്കാരുടെ തസ്തികകള്‍ എപ്പോള്‍ സൃഷ്ടിക്കുമെന്നും കോഴ്സുകള്‍ എന്ന് ആരംഭിക്കുവാന്‍ കഴിയുമെന്നും വിശദമാക്കുമോ ?

2449

ഇരിങ്ങാലക്കുട നടവരമ്പ് ഗവണ്‍മെന്റ് മോഡല്‍ വി.എച്ച്.എസ്.. സ്കൂള്‍

ശ്രീ. തോമസ് ഉണ്ണിയാടന്‍

() ഇരിങ്ങാലക്കുട മണ്ഡലത്തിലെ മാതൃക വിദ്യാലയമായ നടവരമ്പ് ഗവണ്‍മെന്റ് മോഡല്‍ വി.എച്ച്.എസ്.ഇ സ്ക്കുളിനോട് അനുബന്ധിച്ച് ഒരു പോളിടെക്നിക് ആരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(ബി) ഉന്നത നിലവാരമുള്ള സാങ്കേതിക വിദ്യാഭ്യാസ കേന്ദ്രമായി ഈ സ്ഥാപനത്തെ വളര്‍ത്തുവാന്‍ എന്തൊക്കെ പൂതിയ പദ്ധതികള്‍ ആരംഭിക്കുമെന്ന് വ്യക്തമാക്കാമോ ;

(സി) ഈ സ്ക്കൂളില്‍ പോളിടെക്നിക്കും മറ്റ് സാങ്കേതിക കോഴ്സുകളും ആരംഭിക്കുന്നതിന് എന്തൊക്കെ നടപടി ക്രമങ്ങളാണ് പൂര്‍ത്തീകരിക്കേണ്ടത് എന്ന് വിശദമാക്കുമോ ?

2450

എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്

ശ്രീ. കെ. ദാസന്‍

() സംസ്ഥാന എന്‍ജിനിയറിംഗ്പ്രവേശന പരീക്ഷാ റാങ്ക് ലിസ്റില്‍ ക്രമക്കേട് വന്നിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) 50 ശതമാനം മാര്‍ക്ക് വേണമെന്ന നിബന്ധന നിലവിലിരിക്കെ 43 ശതമാനം മാര്‍ക്ക് മാത്രമുള്ള ഒരു വിദ്യാര്‍ത്ഥി റാങ്ക് ലിസ്റില്‍ ഉള്‍പ്പെട്ടത് എങ്ങനെയെന്ന് വിശദമാക്കുമോ;

(സി) റാങ്ക് ലിസ്റ് തയ്യാറാക്കുന്ന സമിതിയിലെ എക്സ്പെര്‍ട്ട് കമ്മിറ്റിയംഗം ഡോ. എം.പി. ചന്ദ്രശേഖരന്‍ രേഖപ്പെടുത്തിയ വിയോജന കുറിപ്പിന്റെ സാരാംശം വ്യക്തമാക്കാമോ?

2451

മെരിറ്റ് സീറ്റിലെ ഫീസ് ഘടന

ശ്രീ. ആര്‍. രാജേഷ്

ഈ വര്‍ഷം മെരിറ്റില്‍ എന്‍ജിനിയറിംഗ്, മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം ലഭിച്ച കുട്ടികള്‍ക്ക് മുന്‍ വര്‍ഷത്തേക്കാള്‍ അധികമായി എത്ര രൂപ ഫീസായി നല്‍കേണ്ടി വന്നിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

2452

അലിഗഢ് മുസ്ളീം സര്‍വ്വകലാശാല

ശ്രീ. എം. . ബേബി

() കേരളത്തില്‍ അലിഗഢ് മുസ്ളീം സര്‍വ്വകലാശാലയുടെ കാമ്പസ് ആരംഭിക്കുന്നതിന് എപ്പോള്‍, എത്ര ഭൂമിയാണ് കൈമാറിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി) അലിഗഢ് മുസ്ളീം സര്‍വ്വകലാശാല കാമ്പസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഇതുവരെ എന്തു തുക ചെലവഴിച്ചു എന്ന് വിശദമാക്കുമോ;

(സി) ഏതെല്ലാം കോഴ്സുകള്‍ എന്നുമുതല്‍ ഈ കേന്ദ്രത്തില്‍ നടന്നുവരുന്നുവെന്ന് വ്യക്തമാക്കുമോ;

(ഡി) സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ എടുത്തിട്ടുള്ള നിലപാട് വ്യക്തമാക്കുമോ ?

2453

ശാസ്ത്രി ബി. . കോഴ്സിന്റെ സിലബസ്

ശ്രീമതി പി. അയിഷാ പോറ്റി

() ആന്ധ്രാപ്രദേശിലെ തിരുപ്പതി രാഷ്ട്രീയ സംസ്കൃത

വിദ്യാപീഠം നടത്തുന്ന ശാസ്ത്രി ബി. . കോഴ്സിന് (വിദൂര വിദ്യാഭ്യാസം) കണ്ണൂര്‍ സര്‍വ്വകലാശാലയുടെ അംഗീകാരം നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ ;

(ബി) പ്രസ്തുത വിദ്യാപീഠം നടത്തുന്ന ശാസ്ത്രി ബി. . കോഴ്സിന്റെ സിലബസ് റഗുലര്‍ കോഴ്സിനും വിദൂര

വിദ്യാഭ്യാസ പ്രകാരമുള്ള കോഴ്സിനും ഒന്നു തന്നെയാണ് എന്നുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) മറ്റേതെങ്കിലും സര്‍വ്വകലാശാലയുടെ സമാന സ്വഭാവമുള്ള ബിരുദ കോഴ്സുകള്‍ കണ്ണൂര്‍ സര്‍വ്വകലാശാല അംഗീകരിച്ചിട്ടുണ്ടെങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ 

2454

സാക്ഷരതാ പ്രവര്‍ത്തകരുടെ ആനുകൂല്യം

ശ്രീ. കെ. വി. വിജയദാസ്

() സാക്ഷരതാ കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കും പ്രവര്‍ത്തകര്‍ക്കും നല്‍കുന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിയ്ക്കുമോ;

(ബി) സാക്ഷരതാ പ്രവര്‍ത്തകരെ സ്ഥിരപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ?

BACK

Home 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.