Q.
No |
Questions |
2287 |
പട്ടികവര്‍ഗ്ഗക്ഷേമത്തിനായി
പദ്ധതി
ശ്രീ. എം.
ഉമ്മര്‍
(എ)
പട്ടികവര്‍ഗ്ഗ ക്ഷേമത്തിനായി ഈ സര്‍ക്കാര്‍ പ്രഖ്യാപിച്ച
പദ്ധതികള്‍ വിശദമാക്കാമോ;
(ബി)
ഈ വിഭാഗത്തിന് മുന്‍കാലങ്ങളില്‍
കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് പൂര്‍ണ്ണമായും
ചെലവഴിച്ചിട്ടുണ്ടോ ? |
2288 |
നൂറുദിന കര്‍മ്മപരിപാടിയും
ഭൂമി നല്‍കലും
ശ്രീ. ആര്‍.
രാജേഷ്
(എ)
നൂറുദിന കര്‍മ്മപരിപാടിയിലുള്‍പ്പെടുത്തി എത്ര ആദിവാസി
കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കിയിട്ടുണ്ടെന്ന് അറിയിക്കാമോ
;
(ബി)
ഭൂമി ലഭിക്കാത്ത എത്ര
കുടുംബങ്ങളുണ്ടെന്ന് വ്യക്തമാക്കാമോ ? |
2289 |
ആദിവാസി
ഭൂപ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം
ശ്രീ.
റോഷി അഗസ്റിന്‍
ശ്രീ.പി.
സി. ജോര്‍ജ്
(എ)
ആദിവാസികളുടെ ഭൂമിപ്രശ്നം പരിഹരിക്കുന്നിന് എന്തെല്ലാം
നടപടികള്‍ കൈക്കൊണ്ടുവെന്ന് വ്യക്തമാക്കുമോ;
(ബി)
കേന്ദ്ര വനാവകാശ നിയമപ്രകാരം ആദിവാസികള്‍ക്ക് ഭൂമി നല്‍കുന്നതിനുള്ള
സര്‍വ്വേ എത്ര ശതമാനം പൂര്‍ത്തീകരിച്ചു;
ആയതിന്റെ പുരോഗതി അറിയിക്കുമോ;
(സി)
ആദിവാസികള്‍ക്ക് ഭൂമി നല്കുന്നതുമായി ബന്ധപ്പെട്ട്
റവന്യൂ - വനം വകുപ്പുകള്‍ക്കിടയില്‍
തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ടോ;
(ഡി)
ആദിവാസി ഭൂപ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം
സമയബന്ധിതമായി നടപ്പാക്കാന്‍ നടപടി സ്വീകരിക്കുമോ? |
2290 |
ഭൂമി അനുവദിച്ചു
കിട്ടുന്നതിനുള്ള മാനദണ്ഡം
ശ്രീ. എസ്.
ശര്‍മ്മ
പട്ടികവര്‍ഗ്ഗ വിഭാഗത്തിന് ഭൂമി
അനുവദിച്ചു കിട്ടുന്നതിനുള്ള മാനദണ്ഡം വ്യക്തമാക്കാമോ? |
2291 |
പരിയാരം
മെഡിക്കല്‍ കോളേജിലെ പട്ടികവര്‍ഗ്ഗ രോഗികളുടെ ചികിത്സ
ശ്രീ. റ്റി.വി.രാജേഷ്
(എ)
പരിയാരം മെഡിക്കല്‍ കോളേജില്‍
ചികിത്സ തേടിയെത്തുന്ന പട്ടിക വര്‍ഗ്ഗക്കാരായ രോഗികളുടെ
ചികിത്സാചെലവ് അനുവദിക്കണമെങ്കില്‍ എന്തൊക്കെ രേഖകളാണ്
ഹാജരാക്കേണ്ടത്:
(ബി)
ഇത് പാവപ്പെട്ട പട്ടികവര്‍ഗ്ഗക്കാരുടെ
ചികിത്സ നിഷേധിക്കുന്നതിനും ചികിത്സ വൈകുന്നതിനും
ഇടയാക്കുന്ന കാര്യം ശ്രദ്ധയില്‍പ്പട്ടീട്ടുണ്ടോ;
(സി)
പഴയതുപോലെ രോഗികള്‍ക്ക് ചികിത്സ നല്‍കാനാവശ്യമായ
നടപടി സ്വികരിക്കുമോ? |
2292 |
പരിയാരം
മെഡിക്കല്‍ കോളേജില്‍ പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായുള്ള
ചികിത്സാ സൌകര്യം
ശ്രീ. ഇ.
ചന്ദ്രശേഖരന്‍
(എ)
പരിയാരം മെഡിക്കല്‍ കോളേജില്‍
പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് ലഭിച്ചിരുന്ന ചികിത്സാ
സൌകര്യം ഇപ്പോള്‍ ലഭിക്കുന്നില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
എങ്കില്‍ എന്താണ് കാരണമെന്ന്
വ്യക്തമാക്കാമോ ;
(സി)
ചികിത്സാ സൌകര്യങ്ങള്‍ പുന:സ്ഥാപിക്കുവാന്‍
നടപടി സ്വീകരിക്കുമോ ? |
2293 |
ആദിവാസികള്‍ക്ക് ചികിത്സാകാര്‍ഡുകള്‍
ലഭ്യമാക്കുവാന്‍ നടപടി
ശ്രീ. എ.പി.
അബ്ദുള്ളക്കുട്ടി
(എ)
മുഴുവന്‍ ആദിവാസികളെയും സൌജന്യമെഡിക്കല്‍ ഇന്‍ഷ്വറന്‍സ്
പദ്ധതിയില്‍ ഉള്‍പ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോ
;
(ബി)
എത്ര ആദിവാസികള്‍ക്ക് ഇതുവരെ ചികിത്സാകാര്‍ഡുകള്‍
വിതരണം നടത്തിയിട്ടുണ്ട് ;
മുഴുവന്‍ പേര്‍ക്കും ചികിത്സാകാര്‍ഡുകള്‍
ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ ? |
2294 |
ആദിവാസി
വിഭാഗങ്ങള്‍ക്ക് സൌജന്യ ചികിത്സാ പദ്ധതികള്‍
ശ്രീ. റ്റി.
വി. രാജേഷ്
(എ)
ആദിവാസി ജനവിഭാഗങ്ങള്‍ക്ക്
നിലവിലുള്ള സൌജന്യ ചികിത്സാ സഹായ പദ്ധതികള്‍ ഏതൊക്കെയാണ്;
(ബി)
ഇപ്പോള്‍ തുടര്‍ന്നു വരുന്ന ചികിത്സാ
സഹായ പദ്ധതിയില്‍ പുതുതായി കൊണ്ടുവന്നിട്ടുള്ള ഉപാധികള്‍
മൂലം അവര്‍ക്ക് ചികിത്സാ സൌജന്യം ലഭിക്കുന്നതിനുള്ള
തടസ്സങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സൌജന്യ ചികിത്സാ സഹായ പദ്ധതിയില്‍
നിന്ന് ഇപ്പോള്‍ ഒഴിവാക്കിയിട്ടുള്ള ആശുപത്രികള്‍
ഏതൊക്കെയാണ്;
(ഡി)
പ്രസ്തുത ആശുപത്രികളില്‍ ചികിത്സാ
സഹായ പദ്ധതികള്‍ പുനരാരംഭിക്കാന്‍ വേണ്ട അടിയന്തിര
നടപടികള്‍ സ്വീകരിക്കുമോ? |
2295 |
പട്ടികവര്‍ഗ്ഗ
ഫണ്ട് വിനിയോഗം
ശ്രീ. വി.ഡി.
സതീശന്‍
ശ്രീ.എ.പി.
അബ്ദുള്ളക്കുട്ടി
ശ്രീ. വി.റ്റി.
ബല്‍റാം
(എ)
പട്ടികവര്‍ഗ്ഗ വിഭാഗത്തിനായി
ചെലവിടുന്ന പണം, അവരില്‍
എത്തുന്നു എന്ന് ഉറപ്പാക്കുന്നതിന് എന്തു സംവിധാനമാണ്
നിലവിലുള്ളത്;
(ബി)
നിലവിലുള്ള ഉദ്യോഗസ്ഥ സംവിധാനം ഇതിന്
അപര്യാപ്തമാണെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍ ഇതിന് പരിഹാരം കാണുന്നതിന്
ഫണ്ട് വിനിയോഗം ഉറപ്പുവരുത്താനുള്ള പ്രത്യേക
സംവിധാനത്തിന് രൂപം നല്‍കുമോ;
(ഡി)
ഇതിനായി എന്തെല്ലാം പരിഷ്ക്കാരങ്ങളാണ്
ഉദ്യോഗസ്ഥ തലങ്ങളില്‍ വരുത്താനുദ്ദേശിക്കുന്നത്? |
2296 |
മതിയായ കോര്‍പ്പസ്
ഫണ്ട് അനുവദിക്കുന്നതിന് നടപടി
ശ്രീ. ഐ.
സി.
ബാലകൃഷ്ണന്‍
(എ)
കോര്‍പസ് ഫണ്ട് അനുവദിക്കാത്തതുമൂലം
ആദിവാസി കോളനികളിലേക്കുള്ള റോഡുകളുടെ പണി നിശ്ചലമായ വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ;
(ബി)
ആവശ്യത്തിന് കോര്‍പ്പസ് ഫണ്ട്
അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ ;
(സി)
ത്രിതല പഞ്ചായത്തുകള്‍ ആദിവാസി
മേഖലകളിലെ റോഡ് പണിക്ക് പണം അനുവദിക്കാത്ത
സാഹചര്യമെന്തെന്ന് വിശദീകരിക്കുമോ ? |
2297 |
പ്രാക്തന
ഗോത്രവര്‍ഗ്ഗങ്ങളുടെ വിശദാംശങ്ങള്‍
ശ്രീ. ഇ.പി.ജയരാജന്‍
സംസ്ഥാനത്ത് പ്രാക്തനഗോത്രവര്‍ഗ്ഗവിഭാഗത്തില്‍
ഉള്‍പ്പെട്ട ജനവിഭാഗങ്ങള്‍ ഏതെല്ലാമെന്നും,
അവരുടെ ആവാസകേന്ദ്രങ്ങള്‍
എവിടെയെല്ലാമെന്നും ഓരോ വിഭാഗത്തിലും ജനസംഖ്യ എത്രയെന്നും
വ്യക്തമാക്കുമോ? |
2298 |
പ്രാക്തന
ഗോത്രവര്‍ഗ്ഗവിഭാങ്ങള്‍ക്കായി കരകൌശല വസ്തുക്കളുടെ നിര്‍മ്മാണ
വിപണന സംവിധാനം
ശ്രീ. ഇ.പി.
ജയരാജന്‍
(എ)
സംസ്ഥാനത്തെ പ്രാക്തന ഗോത്രവര്‍ഗ്ഗ
ജനവിഭാഗങ്ങളുടേതു മാത്രമായ പരമ്പരാഗത കരകൌശല വസ്തുക്കളുടെ
നിര്‍മ്മാണത്തിനും വിപനണത്തിനും ആവശ്യമായ എന്തെങ്കിലും
സംവിധാനം നിലവിലുണ്ടോ ;
(ബി)
ഇല്ലെങ്കില്‍ ഇത്തരം കേന്ദ്രം
സ്ഥാപിക്കുന്നതിനും അതിനാവശ്യമായ നിര്‍മ്മാണ സാമഗ്രികള്‍
ശേഖരിച്ചു നല്‍കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കുമോ
? |
2299 |
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളുടെ സ്ഥിതി വിവരക്കണക്കുകള്‍
ശ്രീ.കെ.
രാധാകൃഷ്ണന്‍
(എ)
2010 ലെ സെന്‍സസ് പ്രകാരം സംസ്ഥാനത്തെ
പട്ടികവര്‍ഗ്ഗ ജനവിഭാഗത്തിന്റെ എണ്ണം സംബന്ധിച്ച വിശദാംശം
ലഭ്യമാക്കാമോ;
(ബി)
സെന്‍സസ് പ്രകാരം പട്ടികവര്‍ഗ്ഗ
ജനവിഭാഗത്തിന്റെ സ്ഥിതിവിവരക്കണക്കുകളുടെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ? |
2300 |
വീട്
അറ്റകുറ്റപ്പണി ചെയ്യുന്നതിനുള്ള സഹായം
ശ്രീ. എസ്.
ശര്‍മ്മ
പട്ടികവര്‍ഗ്ഗ വിഭാഗത്തിന് വീടിനും
വീട് അറ്റകുറ്റപ്പണിചെയ്യുന്നതിനും എന്തു തുകയാണ്
അനുവദിക്കുന്നതെന്ന് വ്യക്തമാക്കാമോ ? |
2301 |
സുപ്രീം
കോടതിവിധി പ്രകാരം ഭൂമി വിതരണം നടത്തുന്നതിന് നടപടി
ശ്രീ. എ.
കെ. ബാലന്‍
ശ്രീ. ബി.ഡി.
ദേവസ്സി
ശ്രീ.
ജെയിംസ് മാത്യു
ശ്രീ. ആര്‍.
സെല്‍വരാജ്
(എ)
സുപ്രീം കോടതിവിധി പ്രകാരം ആദിവാസികള്‍ക്ക്
വിതരണം നടത്തുന്നതിനായി എത്ര ഹെക്ടര്‍ വനഭൂമി
ലഭ്യമായിട്ടുണ്ടെന്നും ഏതെല്ലാം ജില്ലകളിലാണ് ഇപ്രകാരം
ഭൂമി കണ്ടെത്തിയിട്ടുള്ളത് എന്നും വ്യക്തമാക്കുമോ
;
(ബി)
2011 മേയ് മാസത്തിനുശേഷം പുതുതായി
കണ്ടെത്തിയ ഭൂമിയില്‍ ഇതിനകം എത്ര ആദിവാസികള്‍ക്ക് എത്ര
ഹെക്ടര്‍ ഭൂമി നല്‍കുകയുണ്ടായി;
(സി)
ഭൂരഹിത ആദിവാസികള്‍ എത്രയാണെന്ന്
കണക്കാക്കപ്പെട്ടിട്ടുണ്ടോ ;
ഇവര്‍ക്കെല്ലാം നല്‍കാന്‍ ആവശ്യമായ മൊത്തം ഭൂമി എത്ര
; ആയതിന് എന്തെല്ലാം
നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത് ?
|
2302 |
സുല്‍ത്താന്‍ബത്തേരി
നൂല്‍പ്പുഴ രാജീവ്ഗാന്ധി റസിഡന്‍ഷ്യല്‍ സ്കൂളിന്റെ പ്രവര്‍ത്തനം
ശ്രീ. ഐ.സി.
ബാലകൃഷ്ണന്‍
(എ)
സുല്‍ത്താന്‍ബത്തേരി താലൂക്കിലെ നൂല്‍പ്പുഴ
രാജീവ് ഗാന്ധി റസിഡന്‍ഷ്യല്‍ സ്കൂളിന്റെ പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിന് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന
നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
(ബി)
ഈ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക്
ശരിയായ രീതിയില്‍ ഭക്ഷണം ലഭിക്കാത്ത അവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കുട്ടികളുടെ താമസസൌകര്യം
മെച്ചപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ;
(ഡി)
പ്രസ്തുത സ്കൂളില്‍ ഹോസ്റല്‍ വാര്‍ഡനും,
മറ്റ് സ്റാഫും ഇല്ലാത്തതിന്
അടിയന്തിര പരിഹാരം കാണുമോ ? |
2303 |
പട്ടികവര്‍ഗ്ഗക്ഷേമ
വകുപ്പിന്‍ കീഴിലുള്ള റസിഡന്‍ഷ്യന്‍ സ്കൂളുകള്‍
ശ്രീ. ഇ.പി.
ജയരാജന്‍
(എ)
സംസ്ഥാനത്ത് പട്ടികവര്‍ഗ്ഗ ക്ഷേമ
വകുപ്പിന്റെ കീഴില്‍ എത്ര മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകള്‍
നിലവിലുണ്ടെന്നു വ്യക്തമാക്കുമോ ;
(ബി)
കഴിഞ്ഞ അദ്ധ്യയനവര്‍ഷം ഈ സ്കൂളുകളില്‍
ഓരോന്നിലും പത്താം തരത്തിലും പന്ത്രണ്ടാം തരത്തിലും
പരീക്ഷ എഴുതിയവര്‍ എത്രയെന്നും വിജയിച്ചവര്‍ എത്രയെന്നും
വ്യക്തമാക്കുമോ ;
(സി)
മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍
നിന്നും പത്താം തരത്തിലും പന്ത്രണ്ടാം തരത്തിലും എ+,
എ ഗ്രേഡില്‍ സമ്പൂര്‍ണ്ണമായി
വിജയിച്ച എത്ര വിദ്യാര്‍ത്ഥികളുണ്ടെന്നു വ്യക്തമാക്കുമോ
? |
2304 |
പട്ടികവര്‍ഗ്ഗ
വികസന വകുപ്പ് മുഖേന ആനുകൂല്യം ലഭ്യമാക്കാന്‍ നടപടി
ശ്രീ.
കെ.വി.
വിജയദാസ്
(എ)
മലമ്പുഴ,
ശിരുവാണി, കാഞ്ഞിരപ്പുഴ
തുടങ്ങിയ ഡാമുകളില്‍ നിന്നും മത്സ്യം പിടിച്ച് ഉപജീവനം
നടത്തിവരുന്ന പട്ടികവര്‍ഗ്ഗക്കാര്‍ക്ക്,
ഫിഷറീസ് വകുപ്പ് മുഖേന
രൂപീകരിച്ചിട്ടുള്ള സൊസൈറ്റികളില്‍ നിന്നും ലഭിക്കുന്ന
ആനുകൂല്യങ്ങള്‍ അപര്യാപ്തമാണെന്ന ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എന്തെല്ലാം ആനുകൂല്യങ്ങളാണ് നിലവില്‍
നല്‍കിവരുന്നത്;
(സി)
ഇവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍
പട്ടികവര്‍ഗ്ഗവികസന വകുപ്പ് മുഖേന നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ഡി)
എങ്കില്‍ എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ? |
2305 |
ആദിവാസി
കോളനികളിലെ മഞ്ഞപ്പിത്ത രോഗം
ശ്രീ.
ഐ.സി.
ബാലകൃഷ്ണന്‍
(എ)
തിരുവനന്തപുരം,
കൊല്ലം ജില്ലകളില്‍ ആദിവാസികോളനികളില്‍
പടര്‍ന്ന മഞ്ഞപ്പിത്തരോഗം ബാധിച്ച ആദിവാസികള്‍ക്ക്
പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ചികിത്സാ സഹായം നല്‍കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
രോഗം തടയുന്നതിന് പട്ടികവര്‍ഗ്ഗ
വികസന വകുപ്പിനോട് ചേര്‍ന്ന് ആരോഗ്യവകുപ്പ് നടപ്പാക്കിയ
പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കുമോ? |
2306 |
വയനാട്ടിലെ
ആദിവാസികളുടെ വികസനവും പുനരധിവാസവും
ശ്രീ. വി.
ശശി
(എ)
വയനാട്ടിലെ ആദിവാസികളുടെ വികസനവും
പുനരധിവാസവും ജില്ലയുടെ പരിസ്ഥിതി സംരക്ഷണവും
ലക്ഷ്യമാക്കി തയ്യാറാക്കിയ 1532
കോടിരൂപയുടെ പദ്ധതിയിലെ പ്രധാന
ഘടകങ്ങള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ;
(ബി)
ഈ പദ്ധതിക്ക് ജാപ്പനീസ് സഹായം
ലഭ്യമാക്കാന്‍ കേന്ദ്ര ധനവകുപ്പിന്റെ അംഗീകാരം
ലഭിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍ ജാപ്പനീസ് സഹായത്തോടെ എന്ന്
മുതല്‍ പദ്ധതി നടപ്പാക്കാനാകും എന്ന് വ്യക്തമാക്കുമോ? |
2307 |
പറമ്പിക്കുളത്തെ
ആദിവാസികളുടെ ജീവിതനിലവാരം
ശ്രീ.വി.
ചെന്താമരാക്ഷന്‍
(എ)
പറമ്പിക്കുളത്തെആദിവാസി വിഭാഗക്കാരുടെ
പഠനം, ജോലി,
ചികിത്സ എന്നിവയ്ക്കായി എന്തെല്ലാം
പദ്ധതികളാണ് നടപ്പിലാക്കിയിട്ടുളളത് എന്ന് വ്യക്തമാക്കുമോ;
(ബി)
ആദിവാസി വിഭാഗക്കാരുടെ ജീവിത നിലവാരം
മെച്ചപ്പെടുത്തുന്നതിനായി പറമ്പിക്കുളത്ത് എന്തെങ്കിലും
പുതിയ പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ ? |
2308 |
നാദാപുരം
മണ്ഡലത്തിലെ എസ്.ടി.
കോളനികളിലെ അടിസ്ഥാന സൌകര്യ വികസനം
ശ്രീ. ഇ.
കെ. വിജയന്‍
(എ)
നാദാപുരം മണ്ഡലത്തില്‍ എത്ര എസ്.
ടി കോളനികള്‍ ഉണ്ട് എന്നും അവിടെ
താമസിക്കുന്ന കുടുംബങ്ങളുടെ എണ്ണം എത്രയെന്നും
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത കോളനികളില്‍ അടിസ്ഥാന
സൌകര്യങ്ങളായ റോഡ്, വെളളം
വൈദ്യുതി എന്നിവ ലഭ്യമാണോ;
(സി)
ഇല്ലെങ്കില്‍ ഇവ ലഭ്യമാക്കുന്നതിന്
ആവശ്യമായ നടപടി സ്വീകരിക്കുമോ? |
2309 |
തളിപ്പറമ്പ്
മണ്ഡലത്തിലെ പട്ടികവര്‍ഗ്ഗ വികസന പദ്ധതികള്‍
ശ്രീ.
ജെയിംസ് മാത്യു
(എ)
തളിപ്പറമ്പ് നിയോജക മണ്ഡലത്തില്‍
എത്ര പട്ടികവര്‍ഗ്ഗ കോളനികളുണ്ടെന്നും ആകെ എത്ര പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ടവരുണ്ടെന്നും അറിയിക്കാമോ;
(ബി)
പട്ടികവര്‍ഗ്ഗ വികസനവുമായി
ബന്ധപ്പെട്ട എന്തെല്ലാം പദ്ധതികളാണ് നിലവില്‍ മണ്ഡലത്തില്‍
നടന്നുകൊണ്ടിരിക്കുന്നതെന്ന് അറിയിക്കാമോ ? |
2310 |
കോളനിയിലെ
കുടിവെളള പ്രശ്നവും കമ്മ്യൂണിറ്റി ഹാളും
ശ്രീ. എം.
പി. വിന്‍സെന്റ്
(എ)
ഒല്ലൂര്‍ മണ്ഡലത്തിലെ പഴംപളളം ആദിവാസി
കോളനിയിലെ കുടിവെളള പ്രശ്നം പരിഹരിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഒല്ലൂര്‍ മണ്ഡലത്തിലെ പുത്തൂര്‍
ഗ്രാമപഞ്ചായത്തില്‍ പട്ടികവര്‍ഗ്ഗക്കാര്‍ക്കുളള
കമ്മ്യൂണിറ്റി ഹാള്‍ നിര്‍മ്മിക്കുന്നതിന് നപടികള്‍
സ്വീകരിച്ചിട്ടുണ്ടോ; ഇതിന്റെ
ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് വിശദമാക്കുമോ; |
2311 |
സമ്പൂര്‍ണ്ണ
യുവജന നയം
ശ്രീ.
അബ്ദുറഹിമാന്‍ രണ്ടത്താണി
(എ)
യുവജനങ്ങള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ വാഗ്ദാനം നല്‍കുന്ന
ഒരു സമ്പൂര്‍ണ്ണ യുവജനനയം പ്രഖ്യാപിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ ;
(ബി)
പുതിയ യുവജനനയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇപ്പോള്‍
ഏതു ഘട്ടത്തിലാണ്; യുവജന
നയത്തിന്റെ കരട് തയ്യാറായിട്ടുണ്ടോ;
(സി)
കരട് നയം മന്ത്രിസഭ അംഗീകരിക്കുകയുണ്ടായോ;
എങ്കില്‍ അത് വെബ്സൈറ്റിലൂടെ
പ്രസിദ്ധപ്പെടുത്തുമോ;
ആക്ഷേപങ്ങളും നിര്‍ദ്ദേശങ്ങളും പരിഗണിക്കുമോ;
(ഡി)
നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് എന്ന് സമ്പൂര്‍ണ്ണ
യുവജന നയം പ്രഖ്യപിക്കാനാകും എന്നാണ് കരുതുന്നത്;
വിശദാംശങ്ങള്‍ വ്യക്തമാക്കുമോ? |
2312 |
യുവജനങ്ങള്‍ക്ക്
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കര്‍മ്മ പരിപാടി
ശ്രീ. വി.ഡി.
സതീശന്‍
ശ്രീ. സി.പി.
മുഹമ്മദ്
ശ്രീ. കെ.
അച്ചുതന്‍
ശ്രീ. എ.പി.
അബ്ദുള്ളക്കുട്ടി
(എ)
സംസ്ഥാനത്തെ യുവജനങ്ങള്‍ക്ക് കൂടുതല്‍
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ എന്തെല്ലാം കര്‍മ്മപരിപാടികളാണ്
ആസൂത്രണം ചെയ്തിരിക്കുന്നത് ;
(ബി)
ഇതിനായി യുവജന നയത്തിന്റെ കരട്
തയ്യാറാക്കിയിട്ടുണ്ടോ ;
വിശദാംശങ്ങള്‍ എന്തെല്ലാം ;
(സി)
യുവജന നയം നടപ്പാക്കുന്നതിന് മുന്‍പ്
ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ ? |
2313 |
യുവജനങ്ങള്‍ക്ക്
പരീക്ഷാ പരിശീലനം നല്‍കുന്ന പദ്ധതികള്‍
ശ്രീ. എസ്.
ശര്‍മ്മ
(എ)
യുവജനങ്ങള്‍ക്ക് കരിയര്‍ ഗൈഡന്‍സ്,
ഉന്നത പരീക്ഷാ പരിശീലനം എന്നിവ നല്‍കുന്നതിന്
സ്വീകരിച്ച പദ്ധതികള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കുമോ;
(ബി)
വൈപ്പിന്‍ മണ്ഡലത്തില്‍ ഇവയില്‍
ഏതൊക്കെ പദ്ധതികളാണ് നടപ്പാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ? |
2314 |
കാഴ്ചബംഗ്ളാവുകളും മൃഗശാലകളും നവീകരിക്കാന്‍ പദ്ധതി
ശ്രീ.
മഞ്ഞളാംകുഴി അലി
(എ)
സംസ്ഥാനത്ത് ഏതെല്ലാം
കാഴ്ചബംഗ്ളാവുകളാണ് ഉള്ളത് എന്നും ഇവിടെ ഓരോ സ്ഥലത്തും
എന്തെല്ലാം കാര്യങ്ങളാണ് ഉള്ളത് എന്നും വിശദമാക്കുമോ
;
(ബി)
ഓരോ മൃഗശാലയിലും ഏതെല്ലാം മൃഗങ്ങളും
പക്ഷികളുമാണ് ഉള്ളത് എന്നും അവ ഓരോന്നും എത്ര വീതം
ഉണ്ടെന്നും വിശദമാക്കുമോ ;
(സി)
കാഴ്ചബംഗ്ളാവും മൃഗശാലയും സന്ദര്‍ശിക്കുന്നവരുടെ
എണ്ണം ഓരോ വര്‍ഷവും വര്‍ദ്ധിച്ചു വരുന്നുണ്ടോ ;
എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ
;
(ഡി)
കാഴ്ചബംഗ്ളാവുകളും മൃഗശാലകളും കൂടുതല്‍
ആകര്‍ഷകമാക്കാനും നവീകരിക്കാനും ഉദ്ദേശിക്കുന്നുണ്ടോ
; എങ്കില്‍ വിശദമാക്കുമോ
? |
2315 |
തിരുവനന്തപുരം-മൃഗശാലയുടെ
നിലവാരം മെച്ചപ്പെടുത്തുന്നതിന് നടപടി
ശ്രീ. ബി.
സത്യന്‍
(എ)
തിരുവനന്തപുരം മൃഗശാലയില്‍
2011 മെയ് മുതല്‍ എത്ര മൃഗങ്ങള്‍ക്കും
പക്ഷികള്‍ക്കുമാണ് ജീവഹാനി ഉണ്ടായതെന്ന് വെളിപ്പെടുത്തുമോ;
(ബി)
ഇവിടെ 'കേന്ദ്ര
സൂ അതോറിറ്റി' അംഗീകരിക്കുന്ന
മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായാണോ പക്ഷികളുടെയും
മൃഗങ്ങളുടെയും കൂടുകള്‍ നിര്‍മ്മിച്ചിട്ടുള്ളത്;
(സി)
അല്ലെങ്കില്‍ ആ നിലവാരത്തിലേക്ക്
കൂടുകളും മറ്റ് സൌകര്യങ്ങളും മാറ്റുന്നതിനാവശ്യമായ നടപടി
സ്വീകരിക്കുമോ? |
2316 |
പൂത്തൂര്‍
മൃഗശാല നവീകരണം
ശ്രീ. എം.പി.
വിന്‍സെന്റ്
(എ)
തൃശ്ശൂര്‍ ജില്ലയില്‍ ആധുനിക മൃഗശാല
സ്ഥാപിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ്;
(ബി)
തൃശ്ശൂര്‍ പുത്തൂരില്‍ സ്ഥാപിക്കുന്ന
പ്രസ്തുത മൃഗശാലയുടെ പ്രവര്‍ത്തനം എപ്പോള്‍ ആരംഭിക്കാന്‍
കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്; |
2317 |
തൃശ്ശൂര്‍
മൃഗശാലയുടെ നവീകരണം
ശ്രീ.
എം. പി.
വിന്‍സെന്റ്
(എ)
തൃശ്ശൂര്‍ മൃഗശാലയുടെ നവീകരണത്തിന്
എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;
(ബി)
തൃശ്ശൂര്‍ മൃഗശാലാ വികസനം ഏതു
ഘട്ടത്തിലാണ്;
(സി)
തൃശ്ശൂര്‍ മൃഗശാല പുത്തൂരിലേയ്ക്ക്
മാറ്റി സ്ഥാപിക്കുന്നതിന് കൈക്കൊണ്ട നടപടികള്‍
വിശദമാക്കുമോ? |