UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

  You are here: Business >13th KLA >First Session>UnStarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions please enable  unicode-Malayalam in your system)

  Answer  Provided    Answer  Not Yet Provided

Q. No.

Title of the Question
1864

സോമില്ലുകള്‍ക്ക് എന്‍..സി

ശ്രീ...അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

() തടിയധിഷ്ഠിത വ്യവസായങ്ങള്‍ നടത്തുന്നതിനായി 2002 ന് മുമ്പ് (പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍) ലൈസന്‍സ് ലഭിച്ചി ട്ടുള്ളവര്‍ക്ക് “നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്” നല്‍കുവാന്‍ ബഹു.കേരള ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;

(ബി) ഏതു ദിവസംവരെ ലഭിച്ച അപേക്ഷകളില്‍ എന്‍..സി. നല്‍കി;

(സി) 2011 ഏപ്രില്‍ മാസത്തില്‍ തിരുവനന്തപുരം ജില്ലയിലെ ഏതെല്ലാം സോമില്ലുകളില്‍ നിന്ന് അപേക്ഷ ലഭിച്ചു;

(ഡി) എന്‍..സി നല്‍കാന്‍ ഏതൊക്കെ സോമില്ലുകളുടെ അപേക്ഷകളാണ് പരിഗണനയിലുള്ളത്; അവയ്ക്ക് എപ്പോള്‍ എന്‍..സി നല്‍കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ;

() പ്രസ്തുത എന്‍..സി ലഭ്യമാക്കാത്തതിനാല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സോമില്ലുകള്‍ക്ക് 2011-2012 ലെ ലൈസന്‍സ് പുതുക്കി നല്‍കുന്നില്ല എന്നത് പരിഗണിച്ച് എന്‍..സി. ലഭ്യമാക്കുന്നതിനായി അടിയന്തിര നടപടി സ്വീകരിക്കുമോ ?

1865

.എഫ്.എല്‍. നിയമപ്രകാരം ഏറ്റെടുത്ത കൃഷിഭൂമി

ശ്രീ. സി. മമ്മൂട്ടി

() .എഫ്.എല്‍. നിയമപ്രകാരം സര്‍ക്കാര്‍ ഏറ്റെടുത്ത കൃഷിഭൂമി ഉടമകളായ കര്‍ഷകര്‍ക്ക് തിരികെ നല്‍കാന്‍ ഉദ്ദേശമുണ്ടോ;

(ബി) .എഫ്.എല്‍ നിയമം ലംഘിച്ച് കര്‍ഷകരില്‍നിന്ന് ഏറ്റെടുത്ത കൃഷിഭൂമി, വനഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കാതെ ഏറ്റെടുത്ത കൃഷിഭൂമി എന്നിവ തിരികെ നല്‍കാന്‍ ഉദ്ദേശമുണ്ടോ; എങ്കില്‍ അത് എന്ന് നല്‍കാന്‍ കഴിയും; അതിന് എന്തെങ്കിലും നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ ;

(സി) പ്രസ്തുത നിയമപ്രകാരം എത്രപേരുടെ എത്ര ഹെക്ടര്‍ ഭൂമി ഏറ്റെടുത്തിട്ടുണ്ട്; അതില്‍ കൃഷിഭൂമി, വനം വനേതരഭൂമി എന്നിവയുടെ വിസ്ത്രൃതി എത്ര; അവയില്‍ ഉടമസ്ഥര്‍ക്ക് ഭൂമി തിരികെ നല്‍കിയിട്ടുണ്ടോ; എങ്കില്‍ ഏത് ഇനം, എത്ര അളവില്‍, ആര്‍ക്കെല്ലാം എന്ന് വ്യക്തമാക്കുമോ;

(ഡി) എത്ര ഏക്കര്‍ വരെയുളള ഭൂമിയാണ് തിരികെ നല്‍കാന്‍ നിശ്ചയിച്ചിട്ടുളളത്; വ്യവസ്ഥ ലംഘിച്ച് ഏറ്റെടുത്ത കൃഷിഭൂമി തിരികെ നല്‍കാന്‍ നടപടി സ്വീകരിക്കുമോ;

() ഏറ്റെടുക്കാന്‍ പാടില്ല എന്ന് വ്യവസ്ഥ ചെയ്യപ്പെട്ടിട്ടുളള നികുതി അടച്ച് പരിപാലിച്ച്, കൃഷിചെയ്ത് വന്നിരുന്ന ഭൂമി നിയമവിരുദ്ധമായി ഇ.എഫ്.എല്‍. ഭൂമി എന്ന് രേഖപ്പെടുത്തി കഴിഞ്ഞ സര്‍ക്കാര്‍ പിടിച്ചെടുത്തിട്ടുണ്ടെങ്കില്‍ അത് തിരികെ നല്‍കാന്‍ ഉദ്ദേശമുണ്ടോ; എങ്കില്‍ എപ്പോള്‍ നല്‍കും ;ഇല്ലെങ്കില്‍ നല്‍കാന്‍ നടപടി സ്വീകരിക്കുമോ;

(എഫ്) പ്രസ്തുത നിയമപ്രകാരം ഏറ്റെടുത്ത ഭൂമി സംബന്ധിച്ച് എത്രകേസുകള്‍ നിലവിലുണ്ട്; അത്തരം കേസുകളില്‍ നിയമവിരുദ്ധമായി പിടിച്ചെടുത്ത ഭൂമി സംബന്ധിച്ച കേസുകളിന്മേല്‍ ഈ സര്‍ക്കാരിന്റെ സമീപനമെന്താണ്; ഇത്തരം കേസുകളില്‍ കര്‍ഷകര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുവാന്‍ ഉദ്ദേശ്യമുണ്ടോ?

1866

തോട്ടങ്ങളുടെ പാട്ടക്കുടിശ്ശിക

ശ്രീ. സി. കെ. നാണു

,, മാത്യൂ ടി. തോമസ്

,, ജോസ് തെറ്റയില്‍

ശ്രീമതി ജമീലാ പ്രകാശം

() വനം വകുപ്പ് വക എത്ര തോട്ടങ്ങളുടെ പാട്ടക്കുടിശ്ശികയാണ് ലഭിക്കുവാനുള്ളത്;

(ബി) തോട്ടങ്ങളുടെ പേരുവിവരങ്ങളും പിരിഞ്ഞുകിട്ടാനുള്ള തുകയുടെ വിശദാംശങ്ങളും സഭയുടെ മേശപ്പുറത്ത് വയ്ക്കാമോ;

(സി) തുക പിരിച്ചെടുക്കുവാന്‍ എന്തു നടപടിയാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത് ?

1867

പാട്ടവ്യവസ്ഥ ലംഘിച്ചതിന് നെല്ലിയാമ്പതിയില്‍ ഏറ്റെടുത്ത ഭൂമി

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

() പാട്ടവ്യവസ്ഥ ലംഘിച്ചതിന് നെല്ലിയാമ്പതിയില്‍ എത്ര ഏക്കര്‍ ഭൂമി ഏറ്റെടുത്തിട്ടുണ്ട്;

(ബി)അവിടങ്ങളിലെ തൊഴിലാളികളുടെ തൊഴില്‍ സംരക്ഷിക്കാന്‍ നടപടി എടുത്തിട്ടുണ്ടോ;

(സി) ഏറ്റെടുത്ത എസ്റേറ്റുകളില്‍ എത്ര തൊഴിലാളികളാണ് തൊഴില്‍ ചെയ്തിരുന്നതെന്നു വിശദമാക്കാമോ?

1868

അനധികൃത മരംമുറിക്കല്‍

ശ്രീ. കെ. കെ. നാരായണന്‍

() ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം എവിടെയെങ്കിലും അനധികൃതമായി മരം മുറിച്ചു കടത്തിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ എവിടെയെല്ലാമാണെന്നും കേസുകളുടെ വിശദാംശങ്ങളും വെളിപ്പെടുത്തുമോ?

1869

ചന്ദനവനങ്ങളുടെ സംരക്ഷണം

ശ്രീ. റ്റി.യു. കുരുവിള

,, മോന്‍സ് ജോസഫ്

() ചന്ദന മാഫിയ, വനം മാഫിയ എന്നിവക്കെതിരെ എന്തെല്ലാം ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി) ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം വനപാലകരെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ഏതെങ്കിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ;

(സി) ഉണ്ടെങ്കില്‍ അതിന്മേല്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

(ഡി) ചന്ദന മോഷണം തടയുന്നതിനും ചന്ദനവനങ്ങള്‍ സംരക്ഷിക്കുന്നതിനും കൈക്കൊണ്ടിട്ടുളള നടപടികള്‍ വ്യക്തമാക്കാമോ ?

1870

വന്യമൃഗങ്ങള്‍ കൃഷി നശിപ്പിക്കുന്നത് തടയാന്‍ നടപടി

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

വയനാട്ടില്‍ വനമേഖലയോടു ചേര്‍ന്ന പ്രദേശങ്ങളില്‍ വന്യമൃഗങ്ങളുടെ ആക്രമണം മൂലം കൃഷിനാശം സംഭവിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതു തടയുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ ?

1871

വന്യമൃഗങ്ങളുടെ ആക്രമണത്തിന് വിധേയരായവര്‍ക്കുള്ള ധനസഹായം

ശ്രീ. പുരുഷന്‍ കടലുണ്ടി

വന്യമൃഗങ്ങളുടെ ആക്രമണത്താല്‍ വിളകളും സ്വത്തും നഷ്ടപ്പെടുന്നവര്‍ക്കുള്ള ധനസഹായം വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം നല്‍കുന്ന രീതി മാറ്റി സ്വത്തുനാശം ഉണ്ടായാല്‍ അപ്പോള്‍ തന്നെ ധനസഹായം അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

1872

അങ്കമാലി മണ്ഡലത്തിലെ വന്യമൃഗശല്യം

ശ്രീ. ജോസ് തെറ്റയില്‍

() അങ്കമാലി അയ്യംപുഴ, മൂക്കന്നൂര്‍, മലയാറ്റൂര്‍-നീലീശ്വരം പഞ്ചായത്തുകളില്‍ വര്‍ദ്ധിച്ചുവരുന്ന കാട്ടാനകളുടേയും വന്യമൃഗങ്ങളുടേയും ആക്രമണം മൂലം ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ പ്രസ്തുത പഞ്ചായത്തുകള്‍ ഉള്‍ക്കൊളളുന്ന അതിരപ്പളളി(വാഴച്ചാല്‍)/മലയാറ്റൂര്‍ ഡിവിഷനുകളെ കൂടി ദ്രുതകര്‍മ്മ സേനയുടെ പ്രവര്‍ത്തന മേഖലയില്‍ ഉള്‍ക്കൊളളിക്കുവാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ സ്വീകരിച്ചിട്ടുളള/സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ എന്തെന്ന് വിശദമാക്കാമോ ?

1873

അതിരപ്പിള്ളി വിനോദസഞ്ചാര കേന്ദ്രം

ശ്രീ. ബി.ഡി. ദേവസ്സി

() അതിരപ്പിള്ളി വിനോദസഞ്ചാര കേന്ദ്രത്തിലെ പാര്‍ക്കിംഗ് അടക്കമുള്ള അടിസ്ഥാന സൌകര്യങ്ങളിലെ അപര്യാപ്തതകള്‍ പരിഹരിക്കുന്നതിനായി തയ്യാറാക്കിയ പ്രോജക്ട് നടപ്പാക്കുന്നതിനുള്ള നടപടികള്‍ ഏതു ഘട്ടംവരെയായി; അത് എന്ന് നടപ്പാക്കുന്നതിന് സാധിക്കും; വ്യക്തമാക്കാമോ;

(ബി) വാഴച്ചാലില്‍ നിന്ന് പറമ്പിക്കുളത്തേക്ക് വനമേഖലയിലൂടെ പാത നിര്‍മ്മിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(സി) ടൂറിസം മേഖലയുടെ വികസനത്തിനുതകുന്ന പ്രസ്തുത പാത യാഥാര്‍ത്ഥ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

1874

വനമേഖലയുമായി ബന്ധപ്പെട്ട് ടൂറിസം വികസനം

ശ്രീ. റ്റി. യു. കുരുവിള

,, മോന്‍സ് ജോസഫ്

() പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഇല്ലാത്തവിധം വനമേഖലയില്‍ ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിന് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ വിശദമാക്കുമോ;

(സി) ഏതെല്ലാം വനമേഖലകളാണ് ഇതിലേയ്ക്ക് തെരഞ്ഞെടുത്തിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

(ഡി) വനമേഖലയുമായി ബന്ധപ്പെട്ട് ടൂറിസം വികസനത്തിന് ഏതെങ്കിലും പുതിയ പദ്ധതികള്‍ പരിഗണനയിലുണ്ടോ; വിശദമാക്കാമോ?

1875

ചന്ദനതൈല ഉല്പാദനം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() മറയൂരിലെ സര്‍ക്കാര്‍ ചന്ദന ഫാക്ടറിയില്‍ ഉല്പാദനം ആരംഭിച്ചിട്ടുണ്ടോ; പ്രതിദിനം എത്ര ചന്ദന തൈലം ഉല്പാദിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്;

(ബി) ഉല്പാദിപ്പിച്ച ചന്ദനതൈലം ഏതെല്ലാം നിലയിലാണ് വിപണനം നടത്താനുദ്ദേശിക്കുന്നത്; ഏതെല്ലാം സ്ഥാപനങ്ങളെ അതിനായി തെരഞ്ഞെടുത്തിട്ടുണ്ട്; വില നിര്‍ണ്ണയിച്ചിട്ടുണ്ടോ; വിശദാംശം വെളിപ്പെടുത്തുമോ;

(സി) പ്രതിവര്‍ഷം എത്ര ടണ്‍ ചന്ദനം ഇവിടെ സംസ്ക്കരിക്കന്‍ സാധ്യമാകുമെന്ന് വ്യക്തമാക്കുമോ;

(ഡി) പ്രസ്തുത ഫാക്ടറിയില്‍ എത്ര ജീവനക്കാരെ ഏതെല്ലാം വ്യവസ്ഥയില്‍ നിയമിക്കും; വിശദാംശം വെളിപ്പെടുത്തുമോ?

1876

ഒരു വര്‍ഷത്തെ കര്‍മ്മപരിപാടി

ശ്രീ. പി. . മാധവന്‍

() ഒരു വര്‍ഷത്തെ വനം കര്‍മ്മ പരിപാടിയ്ക്ക് അംഗീകാരമായിട്ടുണ്ടോ;

(ബി) അതില്‍ ഏതെല്ലാം പദ്ധതികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് അറിയിക്കാമോ;

(സി) 2003 ലെ നാട്ടാന പരിപാലന ചട്ടങ്ങള്‍ ഭേദഗതി ചെയ്യുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ എന്തെല്ലാം ഭേദഗതികളാണ് ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ ?

1877

പാതയോരങ്ങളിലെ പൂന്തോട്ട നിര്‍മ്മാണം

ശ്രീ. സി. എഫ്. തോമസ്

() സാമൂഹ്യവനവല്ക്കരണ പരിപാടിയില്‍പ്പെടുത്തി ഇപ്പോള്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത് ;

(ബി) സാമൂഹ്യവനവല്ക്കരണ പദ്ധതിയില്‍ നാടന്‍ വൃക്ഷത്തൈകള്‍ വിതരണം നടത്തുന്നുണ്ടോ ;

(സി) പ്രസ്തുത പദ്ധതിപ്രകാരം പാതയോരങ്ങളില്‍ പൂന്തോട്ടം നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

1878

കാവുകള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതി

ശ്രീ. ബി. സത്യന്‍

() കാവുകള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതി പ്രകാരം എന്തു തുകയാണ് നല്‍കുന്നത്; അപേക്ഷ സ്വീകരിക്കുന്നത് ആരാണ്;

(ബി) അപേക്ഷ നല്‍കുമ്പോള്‍ എന്തെല്ലാം വിവരങ്ങളാണ് നല്‍കേണ്ടതെന്ന് വിശദമാക്കാമോ ?

1879

പാമ്പുകടിയേറ്റു മരണമടയുന്നവര്‍ക്കുളള ധനസഹായം

ശ്രീ. പി. തിലോത്തമന്‍

() പാമ്പുകടിയേറ്റ് മരണമടയുന്നവരുടെ കുടുംബത്തിനുളള ധനസഹായം എത്രയാണ്; ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം എത്ര കേസുകളില്‍ ധനസഹായം നല്‍കിയിട്ടുണ്ടെന്നു വ്യക്തമാക്കാമോ;

(ബി) പാമ്പുകടിയേറ്റു മരണമടയുന്നവരുടെ കുടുംബങ്ങള്‍ക്ക് പ്രസ്തുത ധനസഹായതുക ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;

(സി) ചികിത്സയ്ക്കായി വന്‍തുക ചെലവിടാന്‍ കഴിയാതെ വരുന്നതു നിമിത്തം സമയത്ത് ചികിത്സ കിട്ടാതെ പാമ്പുകടിയേറ്റയാള്‍ മരണമടയുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതു പരിഗണിച്ച് സഹായധനം വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ;

(ഡി) ധനസഹായത്തിന് അപേക്ഷ നല്കിയവരില്‍ എത്ര പേര്‍ക്ക് തുക അനുവദിക്കാനുണ്ടെന്ന് വ്യക്തമാക്കുമോ ?

1880

പാമ്പ് കടിയേറ്റ് മരിച്ച ലക്ഷ്മിയുടെ കുടുംബത്തിനുള്ള ധനസഹായം

ശ്രീ. സി. കെ. സദാശിവന്‍

() പാമ്പ് കടിയേറ്റ് മരിച്ച കായംകുളം മണ്ഡലത്തില്‍ കാര്‍ത്തികപ്പള്ളി പത്തിയൂര്‍ എരുവ, പുത്തന്‍കണ്ടത്തില്‍ വീട്ടില്‍ ലക്ഷ്മിയുടെ ഭര്‍ത്താവ് ശ്രീ. ചെല്ലപ്പന്‍ ധനസഹായത്തിനായി നല്‍കിയ അപേക്ഷയിന്മേല്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

(ബി) പ്രസ്തുത ധനസഹായം ലഭ്യമാക്കുന്നതിനള്ള സത്വര നടപടികള്‍ സ്വീകരിക്കുമോ?

1881

വനം കൈയ്യേറ്റം

ശ്രീ. കെ.കെ. നാരായണന്‍

() സംസ്ഥാനത്ത് 2001 മുതല്‍ നാളിതുവരെ ഓരോ വര്‍ഷവും എത്ര ഏക്കര്‍ വീതം വനം കൈയ്യേറ്റങ്ങള്‍ എവിടെയെല്ലാം ഉണ്ടായിട്ടുണ്ട്;

(ബി) ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് എത്ര കോടി രൂപയുടെ വനസമ്പത്ത് നഷ്ടമായിട്ടുണ്ട്; ഓരോന്നും പ്രത്യേകം പ്രത്യേകം വിശദമാക്കാമോ ?

1882

കേരളത്തിലെ കാട്ടുപന്നികള്‍

ശ്രീ. എം. . ബേബി

കേരളത്തില്‍ എത്ര കാട്ടുപന്നികള്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത് ?

1883

പിരപ്പന്‍കോട് നീന്തല്‍ക്കുളവും, സ്പോര്‍ട്സ് അക്കാദമിയും

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() പിരപ്പന്‍കോട് നീന്തല്‍ക്കുളത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ഗുരുതരമായ ആരോപണങ്ങള്‍ പരിശോധിക്കുകയുണ്ടായോ;

(ബി) എങ്കില്‍ കണ്ടെത്തിയ പോരായ്മകളും ധനദുര്‍വിനിയോഗവും എന്തൊക്കെയെന്നു വ്യക്തമാക്കുമോ;

(സി) സ്പോര്‍ട്സ് അക്കാദമി നിര്‍മ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുകയുണ്ടായോ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(ഡി) പ്രസ്തുത രണ്ട് പദ്ധതികളെക്കുറിച്ചും ഉചിതമായ

അന്വേഷണത്തിന് ഉത്തരവിടുമോ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ?

1884

ആലപ്പുഴ സ്വിമ്മിംഗ് പൂള്‍ പുനരുദ്ധാരണം

ശ്രീ. ജി. സുധാകരന്‍

() ആലപ്പുഴ സ്വിമ്മിംഗ് പൂളിന്റെ ശോച്യാവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പുനരുദ്ധരിക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(ബി) ഇവിടെ നീന്തല്‍ പരിശീലനം നടക്കുന്നുണ്ടോ; ഇല്ലെങ്കില്‍ കാരണമെന്തെന്ന് വ്യക്തമാക്കുമോ;

(സി) നീന്തല്‍ പരിശീലനം പുനരാരംഭിക്കുവാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

1885

വയനാട് പുല്‍പ്പള്ളിയില്‍ ആര്‍ച്ചറി അക്കാഡമി

ശ്രീ. . സി. ബാലകൃഷ്ണന്‍

() വയനാട് ജില്ലയിലെ പുല്‍പ്പള്ളിയില്‍ ആര്‍ച്ചറി അക്കാഡമി സ്ഥാപിക്കുന്നതിനായി സൌജന്യമായി കൈമാറിയ സ്ഥലത്ത് അക്കാഡമി സ്ഥാപിക്കുന്നതിന് സ്വീകരിച്ച നടപടി എന്തെന്ന് വ്യക്തമാക്കുമോ;

(ബി) പുല്‍പ്പള്ളിയില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ആര്‍ച്ചറി സ്പോര്‍ട്സ് ഹോസ്റലിലെ സൌകര്യക്കുറവ് പരിഹരിക്കാന്‍ അക്കാഡമി വകസ്ഥലത്ത് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

1886

നീലേശ്വരം ഇ. എം. എസ്. സ്റേഡിയം

ശ്രീ. കെ. കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)

നീലേശ്വരം ഇ. എം. എസ്. സ്റേഡിയം നിര്‍മ്മാണത്തിന് കഴിഞ്ഞ സര്‍ക്കാര്‍ 2 കോടി രൂപ അനുവദിച്ചിരുന്നുവെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനം നാളിതുവരെയായി ആരംഭിക്കാന്‍ കഴിയാത്തതിന്റെ കാരണം വ്യക്തമാക്കുമോ?

1887

കിളിമാനൂര്‍ പഴയകുന്നുമ്മേല്‍ മിനി സ്റേഡിയം

ശ്രീ.ബി. സത്യന്‍

() കിളിമാനൂര്‍, പഴയകുന്നുമ്മേല്‍ ഗ്രാപഞ്ചായത്തുകളിലെ പ്രൈവറ്റ് ബസ് സ്റാന്റിന് സമീപം മിനി സ്റേഡിയം നിര്‍മ്മിക്കുന്നതിന് ധനസഹായം അനുവദിക്കാമോ ;

(ബി) ദേശീയ ഗെയിംസ് ഫണ്ടില്‍ നിന്നും പ്രസ്തുത സംരംഭത്തിന് കൂടി തുക കണ്ടെത്തുവാന്‍ കഴിയുമോ ;

(സി) അതു സംബന്ധിച്ച് നല്‍കിയ നിവേദനം പരിഗണനയിലുണ്ടോ ?

1888

കായികതാരങ്ങള്‍ക്കുളള അവാര്‍ഡു തുക

ശ്രീമതി പി. അയിഷാ പോറ്റി

() ദേശീയ, അന്തര്‍ദേശീയ മത്സരങ്ങളിലായി രാജ്യത്തിന് നേട്ടങ്ങള്‍ സമ്മാനിച്ച കായികതാരങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ക്യാഷ് അവാര്‍ഡുകളില്‍ എത്ര തുക കൊടുത്തു തീര്‍ക്കാനുണ്ട്;

(ബി) ഏതെല്ലാം കായികതാരങ്ങള്‍ക്ക് എത്രരൂപ വീതമാണ് നല്‍കാനുളളത് ;

(സി) പ്രസ്തുത കായികതാരങ്ങളില്‍ ഭൂരിഭാഗത്തിന്റെയും സാമ്പത്തിക പിന്നോക്കാവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) ക്യാഷ് അവാര്‍ഡുകള്‍ കുടിശ്ശിക സഹിതം വിതരണം ചെയ്യുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ?

1889

കളിസ്ഥലം മെച്ചപ്പെടുത്തുന്നതിന് ധനസഹായം

ശ്രീ. . ചന്ദ്രശേഖരന്‍

() കളിസ്ഥലം മെച്ചപ്പെടുത്തുന്നതിന് ധനസഹായത്തിനുളള എത്ര അപേക്ഷകളാണ് ലഭിച്ചിട്ടുളളത്;

(ബി) പ്രസ്തുത അപേക്ഷകളിന്മേല്‍ എപ്പോഴാണ് തീരുമാനമെടുക്കുന്നതെന്നും പരമാവധി എത്ര രൂപയാണ് ഓരോ അപേക്ഷയ്ക്കും നല്‍കുന്നതെന്നും വ്യക്തമാക്കാമോ?

 
1890

പുതിയ സ്പോര്‍ട്സ് ഹോസ്റലുകള്‍

ശ്രീ.പി. ശ്രീരാമകൃഷ്ണന്‍

() പുതിയ സ്പോര്‍ട്സ് ഹോസ്റലുകള്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) നിലവിലുള്ള സ്പോര്‍ട്സ് ഹോസ്റലുകളുടെ വികസനത്തിനായി എന്തെല്ലാം പദ്ധതികളാണുള്ളത് ?

1891

സ്പോര്‍ട്സ് കൌണ്‍സില്‍ പ്രവര്‍ത്തനം

ശ്രീ. എം. പി. വിന്‍സെന്റ്

() സ്പോര്‍ട്സ് കൌണ്‍സിലിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ ;

(ബി) സ്പോര്‍ട്സ് ക്വാട്ടയില്‍ നിയമനം നേടുന്നവര്‍ കായികരംഗത്ത് തുടരണമെന്ന വ്യവസ്ഥയില്‍ നിയമനം നല്‍കുന്നകാര്യം പരിഗണിക്കുമോ ;

(സി) സ്പോര്‍ട്സ് കൌണ്‍സില്‍ മികച്ചകായിക താരങ്ങളെ ഉള്‍പ്പെടുത്തി പുന:സംഘടിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ ;

(ഡി) ഗ്രാമീണ തലത്തില്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്ന മികച്ച കായികതാരങ്ങളെ കണ്ടെത്തി പരിശീലനം നല്‍കുന്നതിന് പദ്ധതി നിലവിലുണ്ടോ ?

1892

സ്പോര്‍ട്ട്സ് കൌണ്‍സിലിലെ കൂട്ട പിരിച്ചുവിടല്‍

ശ്രീ. . കെ. ശശീന്ദ്രന്‍

,, തോമസ് ചാണ്ടി

() സ്പോര്‍ട്സ് കൌണ്‍സിലില്‍ കൂട്ട പിരിച്ചുവിടല്‍ നടത്തിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ഏതെല്ലാം ഓഫീസുകളിലെ ജീവനക്കാരെയാണ് പിരിച്ചുവിട്ടതെന്ന് വ്യക്തമാക്കുമോ;

(സി) നിയമാനുസൃതം ജോലിയില്‍ പ്രവേശിപ്പിച്ചവരെയാണോ പിരിച്ചുവിട്ടതെന്ന് വെളിപ്പെടുത്തുമോ;

(ഡി) ജീവനക്കാരെ പിരിച്ചുവിടാനുള്ള കാരണം വ്യക്തമാക്കുമോ?

1893

ചലച്ചിത്ര അക്കാഡമി

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, വി.പി.സജീന്ദ്രന്‍

,, ലൂഡി ലൂയിസ്

,, ഷാഫി പറമ്പില്‍

() സംസ്ഥാന ചലച്ചിത്ര അക്കാഡമിയെ പഠന കേന്ദ്രമാക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി) എങ്കില്‍ അതിനായി എന്തെല്ലാം ചെയ്യാനുദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ;

(സി) സിനിമയെക്കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബന്ധപ്പെട്ട വിവരങ്ങള്‍ ലഭ്യമാക്കുന്ന രീതിയിലുള്ള കേന്ദ്രമാക്കി അക്കാഡമിയെ മാറ്റുമോ ?

1894

സിനിമാനയം

ശ്രീ. ബെന്നി ബെഹനാന്‍

,, അന്‍വര്‍ സാദത്ത്

,, . റ്റി. ജോര്‍ജ്

,, പി. . മാധവന്‍

() സിനിമ വ്യവസായം നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കുവാന്‍ എന്തെല്ലാം ഹൃസ്വകാല-ദീര്‍ഘകാല പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നതെന്ന് അറിയിക്കാമോ ;

(ബി) ഈ രംഗത്തെ തൊഴിലാളി സമരങ്ങളും അക്രമണങ്ങളും പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിക്കാമോ ;

(സി) സിനിമ നിര്‍മ്മാണ രംഗം സംസ്ഥാനം വിട്ടുപോകാതിരിക്കാന്‍ ഈ രംഗത്തെ വിവിധ സംഘടനകളുമായി ചര്‍ച്ച നടത്തി സിനിമാനയം നടപ്പിലാക്കുന്നത് പരിഗണിക്കുമോ ?

1895

അഭിനയ പരിശീലന കളരികള്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

() യുവ അഭിനയ പ്രതിഭകളെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ കേരള ചലച്ചിത്ര അക്കാദമി എന്തെങ്കിലും പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടോ;

(ബി) ഇല്ലെങ്കില്‍ അവധിക്കാലങ്ങളില്‍ സ്കൂള്‍ കോളേജ്തലത്തില്‍ അഭിനയ പരിശിലനക്കളരികള്‍ സംഘടിപ്പിക്കുന്ന കാര്യം പരിഗണിക്കുമോ?

1896

കലാമൂല്യമുള്ള സിനിമകള്‍

ശ്രീ. എം.പി. വിന്‍സെന്റ്

() കലാമൂല്യമുള്ള സിനിമകള്‍ ജനങ്ങളില്‍ എത്തിക്കുന്നതിന് അവയുടെ സി.ഡി കള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കുമോ ;

(ബി) നിലവില്‍ ഇതിനുള്ള സംവിധാനങ്ങളുണ്ടോ ; വിശദമാക്കുമോ ?

BACK

Home 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.