UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

  You are here: Business >13th KLA >First Session>UnStarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions please enable  unicode-Malayalam in your system)

  Answer  Provided    Answer  Not Yet Provided

Q. No.

Title of the Question
7239

കൃഷി വികസിപ്പിക്കുന്നതിനായി ജല സ്രോതസ്സുകളുടെ നിര്‍മ്മാണം

ശ്രീ. ലൂഡി ലൂയിസ്

'' എം.പി. വിന്‍സെന്റ്

'' സണ്ണി ജോസഫ്

'' .സി. ബാലകൃഷ്ണന്‍

() കൃഷി വികസിപ്പിക്കുന്നതിനായി ജല സ്രോതസ്സുകളുടെ നിര്‍മ്മാണം സംബന്ധിച്ചുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കുന്ന കാര്യം പരിഗണിക്കുമോ;

(ബി) ജലസേചനത്തിനായി സാമൂഹികാടിസ്ഥാനത്തിലും വ്യക്തിഗതവുമായ ജലസ്രോതസ്സുകള്‍ നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ക്ക് രൂപം നല്‍കുമോ;

(സി) ഇതിന് കൃഷി വകുപ്പിന്റെ കീഴിലുള്ള കോര്‍പ്പറേഷനുകളുടേയും സര്‍വ്വകലാശാലകളുടേയും സേവനം പ്രയോജനപ്പെടുത്തുമോ?

7240

പുതിയ കൃഷിത്തോട്ടങ്ങള്‍

ശ്രീ. ജോസഫ് വാഴക്കന്‍

'' ഹൈബി ഈഡന്‍

'' വി.പി. സജീന്ദ്രന്‍

'' പാലോട് രവി

() ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ നേതൃത്വത്തില്‍ പുതിയ കൃഷിത്തോട്ടങ്ങള്‍ സ്ഥാപിക്കുന്നതിന് കൈക്കൊണ്ടി ട്ടുള്ള നടപടികള്‍ എന്തെല്ലാം;

(ബി) നിലവിലുള്ള കൃഷിത്തോട്ടങ്ങളുടെ പുനരുദ്ധാരണത്തിന് എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്;

(സി) ഈ തോട്ടങ്ങളില്‍ നവീന കൃഷിരീതികള്‍ അവലംബിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?

7241

മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായുള്ള കാര്‍ഷിക പദ്ധതികള്‍

ശ്രീ.അബ്ദുറഹിമാന്‍ രണ്ടത്താണി

() മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ പുനരധിവാസത്തിനും ക്ഷേമത്തിനുമായി എന്തെങ്കിലും പദ്ധതികള്‍ ഇപ്പോള്‍ കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ;

(ബി) ഇല്ലെങ്കില്‍ ഇവര്‍ക്കായി സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ നേതൃത്വത്തില്‍ പച്ചക്കറി, അലങ്കാരചെടികള്‍ എന്നിവ കൃഷി ചെയ്യുന്ന പദ്ധതി ആവിഷ്കരിക്കുമോ; എങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(സി) ഇതിനായി ഇവരുടെ രക്ഷിതാക്കളുടെ 'സ്വാശ്രയസംഘം' രൂപീകരിക്കുമോ;

(ഡി) എങ്കില്‍ ഇതുവഴി ഇവരെ പ്രവര്‍ത്തന മേഖലയിലേക്കാകര്‍ഷിക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കം കുറിക്കുമോ ?

7242

കാര്‍ഷിക കര്‍മ്മ സേന

ശ്രീ.അബ്ദുറഹിമാന്‍ രണ്ടത്താണി

() ടെറസില്‍ ജൈവപച്ചക്കറി കൃഷി നടത്തുന്നതുമായി ബന്ധപ്പെട്ട് കാര്‍ഷികകര്‍മ സേന എന്ന ഒരു സമിതിക്ക് രൂപം നല്‍കിയിട്ടുണ്ടോ ;

(ബി) എങ്കില്‍ സമിതി അംഗങ്ങള്‍, സമിതിയുടെ പ്രവര്‍ത്തന രീതി എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ;

(സി) ഏതൊക്കെ ജില്ലകളിലാണ് പ്രസ്തുത പദ്ധതി ഇപ്പോള്‍ നടപ്പിലാക്കിയിട്ടുള്ളത്;

(ഡി) മറ്റു ജില്ലകളിലേക്ക് പദ്ധതിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നകാര്യം പരിഗണനയി ലുണ്ടോ ;

() എന്തൊക്കെ ആനുകൂല്യങ്ങളാണ് പ്രസ്തുത പദ്ധതി മുഖേന കര്‍ഷകര്‍ക്ക് ലഭ്യമാക്കുക; വിശദാംശങ്ങള്‍ നല്‍കുമോ ?

7243

കാര്‍ഷിക സെന്‍സസ്

ശ്രീ. പി. ഉബൈദുള്ള

,, കെ.എന്‍.. ഖാദര്‍

,, എം. ഉമ്മര്‍

,, സി. മമ്മൂട്ടി

() ഏറ്റവും ഒടുവില്‍ നടന്ന കാര്‍ഷിക സെന്‍സസില്‍ ശേഖരിച്ച വിവരങ്ങള്‍ (8-ാമത് സെന്‍സസ്) പ്രകാരം, നമ്മുടെ കാര്‍ഷിക മേഖലയക്ക് അഞ്ചുവര്‍ഷക്കാലം കൊണ്ടുണ്ടായ വ്യതിയാനം എത്രത്തോളമാണെന്ന് വിലയിരുത്തിയിട്ടുണ്ടോ;

(ബി) ഈ സര്‍വ്വെ പ്രകാരം ശേഖരിക്കുന്ന വിവരങ്ങള്‍ ഏതൊക്കെ ആവശ്യങ്ങള്‍ക്കാണ് ഉപയോഗപ്പെടുത്താറുള്ളത്;

(സി) സര്‍വ്വെയില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ കൃഷിരീതിയിലോ, ഭൂവിനിയോഗ ക്രമത്തിലോ മാറ്റങ്ങളെന്തെങ്കിലും വരുത്തിയിട്ടുണ്ടോ;

(ഡി) കാര്‍ഷിക വിള വര്‍ദ്ധനയ്ക്കും ഉല്‍പന്ന സംരക്ഷണ വിപണന സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും സെന്‍സസ് ഡാറ്റ ഏതുവിധത്തില്‍ ഉപയോഗപ്പെടുത്തുന്നു എന്ന് വിശദമാക്കുമോ?

7244

ചെറുകിട നാമമാത്ര കര്‍ഷകര്‍ക്കുള്ള പദ്ധതികള്‍

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

() ചെറുകിട-നാമമാത്ര കര്‍ഷകരുടെ ഉന്നമനത്തിനായി ആവിഷ്ക്കരിച്ചിരിക്കുന്ന പദ്ധതികളെക്കുറിച്ച് വിശദമാക്കുമോ;

(ബി) ചെറുകിട-നാമമാത്ര കര്‍ഷകര്‍ക്ക് കിസാന്‍ പാസ്സ്ബുക്ക് വിതരണം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ വെളിപ്പെടുത്തുമോ?

7245

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടബാധ്യതകള്‍ക്ക് ആശ്വാസം

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, . പി. അബ്ദുളളക്കുട്ടി

,, റ്റി. എന്‍. പ്രതാപന്‍

,, . സി. ബാലകൃഷ്ണന്‍

() സംസ്ഥാനത്തെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടബാദ്ധ്യതകള്‍ക്ക് ആശ്വാസം നല്‍കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി) കടബാദ്ധ്യതകള്‍ക്ക് മൊറോട്ടോറിയത്തിന്റെ കാലാവധി നീട്ടികൊടുക്കുന്ന കാര്യം ആലോചിച്ചിട്ടുണ്ടോ;

(സി) എങ്കില്‍ ഇതിനായി എന്തെല്ലാം നടപടികളാണ് കൈക്കൊളളാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?

7246

കോഴിവളര്‍ത്തല്‍ ഗ്രാമങ്ങള്‍’

ശ്രീ. പി. റ്റി. എ റഹീം

() പൌള്‍ട്രി വികസനകോര്‍പ്പറേഷന്‍ മുഖേന ‘കോഴിവളര്‍ത്തല്‍ ഗ്രാമങ്ങള്‍’ പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ കോഴിക്കോട് ജില്ലയിലെ ഏതെല്ലാം പഞ്ചായത്തുകളെയാണ് ഈ പദ്ധതി നടപ്പില്‍ വരുത്തുന്നതിന് തെരഞ്ഞെടുത്തിരിക്കുന്നതെന്ന് വ്യക്തമാക്കാമോ?

7247

വീട്ടമ്മയുടെ അരുമക്കോഴികള്‍ പദ്ധതി’

ശ്രീ. പി.റ്റി.. റഹീം

() കെപ്കോ മുഖേന ‘വീട്ടമ്മയുടെ അരുമക്കോഴികള്‍’ എന്ന പദ്ധതി നടപ്പില്‍ വരുത്തുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;

(ബി) ഈ പദ്ധതി പ്രകാരം എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് വിശദമാക്കാമോ;

(സി) കോഴിക്കോട് ജില്ലയില്‍ ഈ പദ്ധതി നടപ്പില്‍ വരുത്തുന്നതിന് ഏതെല്ലാം പഞ്ചായത്തുകളെയാണ് തെരഞ്ഞെടുത്തിരിക്കുന്നതെന്ന് വ്യക്തമാക്കുമോ?

7248

കോഴിഗ്രാമം

ശ്രീ. പുരുഷന്‍ കടലുണ്ടി

'കോഴിഗ്രാമം' പദ്ധതിയിലേക്ക് ശുപാര്‍ശചെയ്യപ്പെട്ടിരുന്ന നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്രസ്തുത പദ്ധതി നടത്തിപ്പിന്റെ പുരോഗതി അവലോകനം ചെയ്തിട്ടുണ്ടോ ; എങ്കില്‍ പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥ എന്തെന്ന് അറിയിക്കാമോ ?

7249

കാര്‍ഷിക മേഖലയില്‍ നടപ്പാക്കിവരുന്ന കേന്ദ്രാവിഷ്കൃത പദ്ധതികള്‍

ഡോ. ടി.എം. തോമസ് ഐസക്

പ്രൊഫ. സി. രവീന്ദ്രനാഥ്

ശ്രീ. കെ. സുരേഷ് കുറുപ്പ്

,, സാജു പോള്‍


() കാര്‍ഷിക മേഖലയില്‍ നടപ്പാക്കിവരുന്ന കേന്ദ്രാവിഷ്കൃത പദ്ധതികള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;

(ബി) കേന്ദ്രാവിഷ്കൃത പദ്ധതികള്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിക്കാറുള്ള മാനദണ്ഡങ്ങള്‍ സംസ്ഥാന താല്‍പര്യങ്ങള്‍ക്ക് അനുയോജ്യമാണോ;

(സി) രാഷ്ട്രീയ കൃഷി വികാസ് യോജന പ്രകാരം ഈ സാമ്പത്തികവര്‍ഷം സംസ്ഥാനത്തിന് അനുവദിക്കപ്പെട്ടിട്ടുള്ള തുക എത്രയാണ്;

(ഡി) പ്രസ്തുത പദ്ധതി പ്രകാരം സംസ്ഥാനത്തിന് അനുവദിക്കപ്പെടുന്ന തുകയുടെ അനുപാതം അഖിലേന്ത്യാതലത്തില്‍ താരതമ്യപ്പെടുത്തുമ്പോള്‍ കുറവാകാന്‍ കാരണമെന്താണ് എന്ന് പരിശോധിച്ചിട്ടുണ്ടോ;

() ഈ പദ്ധതിയുടെ മാനദണ്ഡങ്ങളനുസരിച്ച് തയ്യാറാക്കപ്പെടേണ്ട ഡിസ്ട്രിക്ട് അഗ്രിക്കള്‍ച്ചര്‍ പ്ളാനും സ്റേറ്റ് അഗ്രിക്കള്‍ച്ചര്‍ പ്ളാനും തയ്യാറാക്കുന്നതിനുള്ള നടപടികള്‍ ഏതു ഘട്ടത്തിലെത്തി നില്‍ക്കുന്നുവെന്ന് വിശദമാക്കുമോ?

7250

കാര്‍ഷിക വിജ്ഞാന വ്യാപനം

ശ്രീ. ബെന്നി ബെഹനാന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, .പി. അബ്ദുള്ളക്കുട്ടി

,, പി.സി. വിഷ്ണുനാഥ്

() കാര്‍ഷിക വിജ്ഞാന വ്യാപനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ;

(ബി) കൃഷിഭവനുകളുടെ ഇന്‍ഫര്‍മേഷന്‍ പരിപാടി ശക്തിപ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ ;

(സി) വിജ്ഞാന വ്യാപനത്തില്‍ ജനകീയ പങ്കാളിത്തം ഉറപ്പാക്കാനുള്ള നടപടി സ്വീകരിക്കുമോ ?

7251

രാഷ്ട്രീയ കൃഷി വികാസ് യോജന

ശ്രീ. കെ. കെ. ജയചന്ദ്രന്‍

,, വി. ശിവന്‍കുട്ടി

,, ആര്‍. രാജേഷ്

,, സി. കൃഷ്ണന്‍

() രാഷ്ട്രീയ കൃഷി വികാസ് യോജനയില്‍ നിന്നും സഹായം നേടിയെടുക്കുന്നതിന് പുതിയ എന്തെല്ലാം പദ്ധതികളാണ് സമര്‍പ്പിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ ;

(ബി) നിലവില്‍ ഏതെല്ലാം പദ്ധതികള്‍ക്കാണ് അനുമതി ലഭിച്ചിട്ടുളളതെന്ന് വ്യക്തമാക്കുമോ ;

(സി) പുതുതായി സമര്‍പ്പിക്കാനുദ്ദേശിക്കുന്ന പദ്ധതികള്‍ ഏതൊക്കെയാണ്; പ്രസ്തുത പദ്ധതികള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണ് ?

7252

കാര്‍ഷികമേഖലയിലെ തൊഴിലാളി ക്ഷാമം

ശ്രീ. സി.എഫ്. തോമസ്

() കാര്‍ഷികമേഖലയില്‍ അനുഭവപ്പെടുന്ന തൊഴിലാളി ക്ഷാമം പരിഹരിക്കുവാന്‍ പരിശീലന പരിപാടികള്‍ നടത്തുന്നുണ്ടോ ;

(ബി) ഏതൊക്കെ വിളകളുടെ കാര്യത്തില്‍ ഇത്തരത്തിലുള്ള പരിശീലനം നല്കുന്നുണ്ട് എന്ന് വ്യക്തമാക്കാമോ ;

(സി) തെങ്ങുകയറ്റത്തിനും റബ്ബര്‍ ടാപ്പിംഗിനും പരിശീലനം ലഭിച്ചവരുടെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ടോ ?

7253

കര്‍ഷക കടാശ്വാസ കമ്മീഷന്‍

ശ്രീ. . കെ. വിജയന്‍

നാദാപുരം മണ്ഡലത്തില്‍ കര്‍ഷക കടാശ്വാസ കമ്മീഷന്‍ വഴി എത്രപേര്‍ക്ക് എത്ര രൂപയുടെ ആനുകൂല്യം ലഭിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് തിരിച്ച് വിവരം ലഭ്യമാക്കുമോ?

7254

പെന്‍ഷന്‍ അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ നടപടി

ശ്രീ... അസീസ്

() "കിസാന്‍ അഭിമാന്‍'' പദ്ധതി വഴി എത്ര പേര്‍ക്കാണ് പ്രതിമാസ പെന്‍ഷന്‍ നല്‍കി വരുന്നത്;

(ബി) പെന്‍ഷന്‍ ലഭിക്കുന്നതിനായി സമര്‍പ്പിച്ചിട്ടുള്ള ആകെ അപേക്ഷകളില്‍ ഇനി എത്ര അപേക്ഷകളിന്മേല്‍ തീര്‍പ്പ് കല്‍പിക്കാനുണ്ട്;

(സി) ഈ പദ്ധതിയിലൂടെ എന്തൊക്കെ ധനസഹായമാണ് വിതരണം ചെയ്യുന്നതെന്ന് വ്യക്തമാക്കുമോ?

7255

ജൈവകൃഷി പ്രോത്സാഹനത്തെ തടയുന്ന നിബന്ധനകള്‍

ശ്രീ. പുരുഷന്‍ കടലുണ്ടി

() തദ്ദേശഭരണസ്ഥാപനങ്ങള്‍ നടപ്പിലാക്കുന്ന കാര്‍ഷിക പദ്ധതികളില്‍ ജൈവവളത്തിന് സബ്സിഡി അനുവദിക്കുന്നതിന് എന്തെങ്കിലും നിയമ തടസ്സങ്ങളുണ്ടോ;

(ബി) എങ്കില്‍ ജൈവകൃഷി പ്രോത്സാഹനത്തെ തടയുന്ന ഇത്തരം നിബന്ധനകള്‍ ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(സി) ജൈവ വളത്തിന് സബ്സിഡി നിരാകരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി കൈക്കൊള്ളുമോ?

7256

കൃഷി ഭവനുകള്‍ വഴി നല്‍കുന്ന ആനുകൂല്യങ്ങള്‍

ശ്രീ.ബി. സത്യന്‍

() കര്‍ഷകര്‍ക്ക് കൃഷി ഭവനുകള്‍ വഴി ഏതെല്ലാം കൃഷികള്‍ക്കാണ് സബ്സിഡി ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നത്;

(ബി) കര്‍ഷകരുടെ അഭിവൃദ്ധിക്ക് എന്തെല്ലാം പദ്ധതികളാണ് കൃഷിഭവനുകള്‍ വഴി നടപ്പിലാക്കുന്നത്; വിശദമാക്കുമോ;

(സി) നെല്‍കൃഷി ചെയ്യുന്നവര്‍ക്ക് കൃഷി ഭവനുകള്‍ വഴി പ്രത്യേക ആനുകൂല്യങ്ങള്‍ എന്തെങ്കിലും നല്‍കുന്നുണ്ടോ;

(ഡി) കൃഷിയിടങ്ങളില്‍ ജലസേചനത്തിന് വേണ്ടി അതാത് പ്രദേശത്തെ കുളങ്ങളും മറ്റു നീരുറവകളും പ്രയോജനപ്പെടുത്താന്‍ കൃഷി വകുപ്പും ജലസേചന വകുപ്പും കുടിച്ചേര്‍ന്ന് എന്തെല്ലാം പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്?

7257

കൃഷിക്കാര്‍ക്ക് നേരിട്ട് ധനസഹായം

ശ്രീമതി കെ.കെ. ലതിക

() കൃഷി വകുപ്പ് മുഖാന്തിരം സംസ്ഥാനത്തെ കൃഷിക്കാര്‍ക്ക് രാസവളങ്ങളും ജൈവവളങ്ങളും സൌജന്യമായോ സബ്സിഡി നിരക്കിലോ വിതരണം ചെയ്യുന്നുണ്ടോ;

(ബി) എങ്കില്‍ ഏതെല്ലാം വളങ്ങള്‍ ഏതു നിരക്കില്‍ വിതരണം ചെയ്യുന്നുണ്ട്;

(സി) വളം നല്‍കുന്നതിന് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡങ്ങള്‍ വ്യക്തമാക്കുമോ;

(ഡി) വളങ്ങള്‍ നേരിട്ട് ഗുണഭോക്താക്കള്‍ക്ക് നല്‍കുന്നതിന് പകരം അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് യഥാസമയം വളങ്ങള്‍ വാങ്ങുന്നതിന് കൃഷിക്കാര്‍ക്ക് അനുവാദം നല്‍കുകയും ബില്ല് പ്രകാരമുള്ള സംഖ്യ സര്‍ക്കാരില്‍നിന്നും അംഗീകൃത സ്ഥാപനങ്ങള്‍ക്ക് നല്‍കുകയും ചെയ്യുമോ?

7258

പാടശേഖരങ്ങള്‍ സംരക്ഷിക്കുന്നതിനും നെല്‍കൃഷി പരിപോഷിപ്പിക്കുന്നതിനും നടപടി

ശ്രീമതി പി. അയിഷാ പോറ്റി

() കൊല്ലം ജില്ലയില്‍ തരിശായി കിടക്കുന്ന ഏലാ കൃഷിഭൂമിയുടെ വിസ്തൃതി കണക്കാക്കിയിട്ടുണ്ടോ; വിശദാംശം വെളിപ്പെടുത്താമോ ;

(ബി) ജില്ലയിലെ പാടശേഖരങ്ങള്‍ സംരക്ഷിക്കുന്നതിനും നെല്‍കൃഷി പരിപോഷിപ്പിക്കുന്നതിനും കൈക്കൊള്ളാവുന്ന ഊര്‍ജ്ജിത നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ ;

(സി) കൊല്ലം ജില്ലയില്‍ നെല്ല് സംഭരണത്തിനായി നടപടി സ്വീകരിക്കാത്തതിനാല്‍ കര്‍ഷകര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി) പ്രസ്തുത ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

7259

നെല്‍കൃഷി പ്രോത്സാഹന പദ്ധതികള്‍

ശ്രീമതി പി. അയിഷാ പോറ്റി

() നെല്‍കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി നടപ്പാക്കിയിരിക്കുന്ന പദ്ധതികള്‍ കൊണ്ട് കര്‍ഷകര്‍ക്ക് ഉദ്ദേശിച്ച ഗുണം ലഭിക്കാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഇതിന്റെ കാരണങ്ങള്‍ എന്തെല്ലാമാണ് ;

(സി) നെല്‍കൃഷി പ്രോത്സാഹന പദ്ധതികളില്‍ കര്‍ഷകര്‍ക്ക് നല്‍കുന്ന വിവിധ ആനുകൂല്യങ്ങള്‍ അപര്യാപ്തമാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ടോ ; പ്രസ്തുത ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ ;

(ഡി) കൊയ്ത്ത്യന്ത്രം, മെതിയന്ത്രം എന്നിവയുടെ അറ്റകുറ്റ പണികള്‍ക്ക് സര്‍ക്കാരില്‍ നിന്നും തുക ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ ?

7260

കരനെല്‍കൃഷി

ശ്രീ. മുല്ലക്കര രത്നാകരന്‍

() ഭക്ഷ്യ സുരക്ഷാ പദ്ധതിയുമായി ബന്ധപ്പെടുത്തി കരനെല്‍കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് മെച്ചപ്പെട്ട പദ്ധതി ആവിഷ്ക്കരിക്കുമോ;

(ബി) 2011-12-ല്‍ ഇതിനായി എന്ത് തുക വകയിരുത്തിയിട്ടുണ്ട്; എല്ലാ ജില്ലകളിലും ഈ പദ്ധതി നടപ്പിലാക്കുമോ?

7261

കുട്ടനാട്ടിലെ നെല്‍കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം

ശ്രീ. ജി. സുധാകരന്‍

() കഴിഞ്ഞ രണ്ടാം കൃഷിയിലും പുഞ്ചകൃഷിയിലും കാലാവസ്ഥ വ്യതിയാനവും പ്രകൃതിക്ഷോഭവും മൂലം കൃഷിനാശം സംഭവിച്ച കുട്ടനാട്ടിലെയും ആലപ്പുഴയിലെയും നെല്‍കര്‍ഷകര്‍ക്ക് ഇതുവരെ എന്തെങ്കിലും നഷ്ടപരിഹാരമോ സാമ്പത്തിക സഹായമോ നല്‍കിയിട്ടുണ്ടോ ; വിശദാംശം നല്‍കുമോ ;

(ബി) ഇല്ലെങ്കില്‍ സാമ്പത്തിക സഹായം നല്‍കുന്നതിനുള്ള തടസ്സം എന്താണെന്ന് അറിയിക്കാമോ ; എത്ര കാലത്തിനുള്ളില്‍ സഹായം നല്‍കാനാണ് ഉദ്ദേശിക്കുന്നത് ;

(സി) കാലാവസ്ഥ വ്യതിയാനം മുലം കൃഷിനാശം സംഭവിച്ച കുട്ടനാട്ടിലെ കര്‍ഷകര്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭ്യമാക്കുവാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ ;

(ഡി) സാമ്പത്തികമായി കഷ്ടത അനുഭവിക്കുന്ന കുട്ടനാട്ടിലെ കര്‍ഷകര്‍ക്ക് രണ്ടാം കൃഷി ആരംഭിക്കുന്നതിന് അടിയന്തിരമായി സാമ്പത്തിക സഹായവും വിത്ത്, വളം എന്നിവ സൌജന്യമായി നല്‍കുവാനും നടപടി സ്വീകരിക്കുമോ ?

7262

മലപ്പുറത്ത് നെല്ല് സംഭരണകേന്ദ്രം

ഡോ. കെ. ടി. ജലീല്‍

() മലപ്പുറം ജില്ലയില്‍ കര്‍ഷകരില്‍ നിന്നും നെല്ല് സംഭരിക്കുന്ന കേന്ദ്രങ്ങള്‍ എത്ര എണ്ണം ഉണ്ടെന്നും എവിടെ എല്ലാമാണെന്നും വ്യക്തമാക്കുമോ;

(ബി) തൃപ്പങ്ങോട്, മംഗലം, പുറത്തൂര്‍ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് ഒരു നെല്ല് സംഭരണ കേന്ദ്രം ആരംഭിക്കുന്ന കാര്യം പരിഗണിക്കുമോ?

7263

കാര്‍ഷിക ഉത്പന്ന വിപണന പാര്‍ക്കുകള്‍

ശ്രീമതി പി. അയിഷാ പോറ്റി

() വിളവെടുത്ത കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ശരിയായ രീതിയില്‍ സംഭരിക്കാനും സംരക്ഷിക്കാനും കര്‍ഷകര്‍ക്ക് കഴിയാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) കര്‍ഷകര്‍ക്ക് വിളവെടുപ്പാനന്തര നഷ്ടം കുറയ്ക്കുന്നതിനായി എന്തെല്ലാം നൂതന നടപടികള്‍ സ്വീകരിക്കും ;

(സി) കാര്‍ഷിക മേഖലയില്‍ അധിഷ്ഠിതമായ വിപണന പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ?

7264

കുട്ടനാട് പാക്കേജ്

ശ്രീ. വി. ശശി

() മുന്‍ സര്‍ക്കാരിന്റെ കാലത്ത് കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി എത്ര കോടി രൂപയാണ് സംസ്ഥാന പദ്ധതിയില്‍ വകകൊള്ളിച്ചിരുന്നുവെന്ന് വ്യക്തമാക്കാമോ;

(ബി) പ്രസ്തുത തുക സര്‍ക്കാരിന്റെ 21.02.2009 ലെ സ..(എം.എസ്.) 41/09 കൃഷി നമ്പര്‍ ഉത്തരവ് പ്രകാരം ഏതെല്ലാം വകുപ്പുകളുടെ പദ്ധതിയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് വകുപ്പ് തിരിച്ച്, വകകൊള്ളിച്ച തുകയും ചെലവും വ്യക്തമാക്കാമോ;

(സി) കുട്ടനാട് മേഖലയില്‍ കണ്ടല്‍കാട് വച്ച് പിടിപ്പിക്കുന്നതിന് എത്ര ലക്ഷം രൂപ വകകൊള്ളിച്ചിരുന്നുവെന്നും പ്രസ്തുത പദ്ധതിയുടെ നിലവിലെ സ്ഥിതിയെന്താണെന്നും വ്യക്തമാക്കുമോ;

(ഡി) തണ്ണീര്‍മുക്കം ബണ്ട്, തോട്ടപ്പള്ളി സ്പില്‍വേ എന്നിവയുടെ പഠനത്തിനായി എത്ര ലക്ഷം രൂപ വകകൊള്ളിച്ചിരുന്നുവെന്നും പഠനറിപ്പോര്‍ട്ടിന്റെ വിശദാംശവും വെളിപ്പെടുത്താമോ;

() ഈ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുമോ?

7265

നെല്‍കര്‍ഷകര്‍ക്കുള്ള സഹായം

ശ്രീ.തോമസ് ഉണ്ണിയാടന്‍

ഡോ.എന്‍.ജയരാജ്

ശ്രീ.റോഷി അഗസ്റിന്‍

,, പി.സി.ജോര്‍ജ്

നെല്ല് കര്‍ഷകര്‍ക്ക് പമ്പിംഗ് സബ്സിഡി, പ്രൊഡക്ഷന്‍ ബോണസ്സ്, സൌജന്യ വിത്ത്, വളം, ആധുനിക കൃഷി മെഷിനുകള്‍ എന്നിവ വ്യാപകമായും സമയ ബന്ധിതമായും നല്കുന്നതിന് നടപടികള്‍ ഉണ്ടാകുമോ ?

7266

നെല്‍ കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍

ശ്രീ. കെ. രാജു

() സംസ്ഥാനത്ത് നെല്‍കര്‍ഷകര്‍ക്ക് നെല്ലുല്പാദന ബോണസായി ഏക്കറിന് എത്ര രൂപ പ്രകാരമാണ് ധനസഹായം അനുവദിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി) വര്‍ദ്ധിച്ച കൂലി ചെലവ്, ഉല്പാദനോപാധികളുടെ വിലവര്‍ദ്ധനവ് എന്നീ സാഹചര്യത്തില്‍ പ്രസ്തുത തുക നിര്‍ദ്ദിഷ്ട സ്ഥലത്തുള്ള കൃഷിക്ക് പര്യാപ്തമാണോ എന്ന് കാലോചിതമായി സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ടോ;

(സി) എങ്കില്‍ പ്രസ്തുത ആനുകൂല്യം പുനര്‍നിര്‍ണ്ണയം നടത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

7267

കാര്‍ഷിക സര്‍വ്വകലാശാലയിലെ നിയമനങ്ങള്‍

ശ്രീമതി ഗീതാ ഗോപി

() കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ എത്ര അദ്ധ്യാപക - അനദ്ധ്യാപക തസ്തികകളുണ്ടെന്നും ആയതിന്റെ വിശദാംശങ്ങളും വ്യക്തമാക്കുമോ;

(ബി) കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട എത്രപേര്‍ അദ്ധ്യാപക - അനദ്ധ്യാപക തസ്തികകളില്‍ ജോലി ചെയ്യുന്നുണ്ടെന്നും ആയതിന്റെ വിശദാംശങ്ങളും ലഭ്യമാക്കുമോ;

(സി) കാര്‍ഷിക സര്‍വ്വകലാശാല നിയമനങ്ങളില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ പ്രാതിനിധ്യക്കുറവ് പരിഹരിക്കുന്നതിന് സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

7268

കര്‍ഷകര്‍ക്ക് കൃഷിഭവനിലൂടെ ആനുകൂല്യങ്ങള്‍

ശ്രീ. വി. ചെന്താമരാക്ഷന്‍

() കര്‍ഷകര്‍ക്കു നല്‍കുന്ന ആനുകൂല്യങ്ങള്‍ കൃഷിഭവന്‍ നേരിട്ടാണോ വിതരണം നടത്തുന്നത്; അതോ പാടശേഖര സമിതികള്‍ മുഖേനയാണോ;

(ബി) ആനുകൂല്യങ്ങള്‍ കര്‍ഷകരില്‍ എത്തുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിന് നിലവിലുളള സംവിധാനം എന്താണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുമോ?

7269

ഭക്ഷ്യോല്‍പാദനം വര്‍ദ്ധിപ്പിക്കാന്‍ നടപടി

ശ്രീ.എം.വി.ശ്രേയാംസ് കുമാര്‍

() കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളില്‍ സംസ്ഥാനത്തുണ്ടായ ഭക്ഷ്യോല്‍പാദനത്തിന്റെ വളര്‍ച്ചാ നിരക്ക് എത്രയായിരുന്നെന്ന് വെളിപ്പെടുത്തുമോ ;

(ബി) സംസ്ഥാനത്തെ കര്‍ഷകര്‍ ഭക്ഷ്യവിളകളില്‍ നിന്നും നാണ്യ വിളകളിലേക്ക് മാറുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ; വിശദമാക്കുമോ ?

7270

പച്ചക്കറി കൃഷി

ശ്രീമതി കെ.എസ്. സലീഖ

സംസ്ഥാനത്ത് പച്ചക്കറി കൃഷി വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളത്; വ്യക്തമാക്കാമോ ?

7271

മണ്ണ് പര്യവേഷണം

ശ്രീ.അന്‍വര്‍ സാദത്ത്

,, .റ്റി.ജോര്‍ജ്

,, പി. . മാധവന്‍

,, പാലോട് രവി

() മണ്ണ് പര്യവേഷണ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനും പ്രസിദ്ധീകരിക്കുന്നതിനുമുള്ള സെല്ലിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കാമോ ;

(ബി) ഭൂപടങ്ങളും റിപ്പോര്‍ട്ടുകളും തയ്യാറാക്കി പ്രസിദ്ധീകരിക്കാന്‍ നടപടി സ്വീകരിക്കുമോ ;

(സി) വിശദമായ മണ്ണ് പര്യവേഷണ പഠനം നടത്താന്‍ നടപടി സ്വീകരിക്കുമോ ?

7272

പാലക്കാട് കേന്ദ്രീകരിച്ച് കാര്‍ഷിക സര്‍വ്വകലാശാലയുടെ ഉപകേന്ദ്രം

ശ്രീ. കെ.വി. വിജയദാസ്

() സംസ്ഥാനത്ത് നെല്ലുല്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ഗുണമേന്മയുള്ള വിത്തുകളുടെ അഭാവം ഉണ്ടെന്നുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) കാലാവസ്ഥാ വ്യതിയാനം വളരെ ബാധിച്ചിട്ടുള്ള സാഹചര്യത്തില്‍ കേരളത്തിന്റെ പ്രധാനപ്പെട്ട നെല്ലറകളിലൊന്നായ പാലക്കാടിന് യോജിച്ച തരത്തില്‍ നെല്‍വിത്തുകള്‍ ഉല്പാദിപ്പിക്കുന്നതിനായി പാലക്കാട് കേന്ദ്രീകരിച്ച് കാര്‍ഷിക സര്‍വ്വകലാശാലയുടെ ഒരു ഉപകേന്ദ്രം സ്ഥാപിക്കുമോ?

7273

വളം സബ്സിഡി

ശ്രീ. എസ്. ശര്‍മ്മ

പ്രൊഫ.സി. രവീന്ദ്രനാഥ്

ശ്രീമതി കെ. എസ്. സലീഖ

ശ്രീ. റ്റി. വി. രാജേഷ്

() കേന്ദ്ര ഗവണ്‍മെന്റ് വളം സബ്സിഡി നല്‍കുന്ന വ്യവസ്ഥകളില്‍ മാറ്റം വരുത്തിയിട്ടുളളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;

(ബി) ഇത് സംസ്ഥാനത്തെ കൃഷിക്കാരെയും വളം നിര്‍മ്മാണശാലകളെയും ഏതെല്ലാം നിലയിലാണ് ബാധിക്കുക എന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ?

7274

പൊട്ടാഷിന്റെ സബ്സിഡി വര്‍ദ്ധിപ്പിക്കാന്‍ നടപടി

ശ്രീ.എം..ബേബി

,, .എം.ആരിഫ്

,, കെ.ദാസന്‍

,, ബി.ഡി.ദേവസ്സി

() സംസ്ഥാനത്തെ കൃഷിക്കാര്‍ക്ക് പ്രതിവര്‍ഷം ശരാശരി എത്ര പൊട്ടാഷ് ആവശ്യമായി വരുമെന്ന് അറിയാമോ ; കേരള വിപണിയില്‍ ഇപ്പോള്‍ പൊട്ടാഷിന്റെ വില കൂടാനിടയായ സാഹചര്യം എന്താണ് ;

(ബി) വിലകൂടിയ സാഹചര്യത്തില്‍ സബ്സിഡി വര്‍പ്പിക്കണമെന്ന ആവശ്യം കേന്ദ്ര ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തിയി ട്ടുണ്ടോ ?

7275

ജൈവ ഉല്പന്നങ്ങളുടെ വിപണനം

ശ്രീ.സി.മമ്മൂട്ടി

,, പി.ഉബൈദുള്ള

,, എം. ഉമ്മര്‍

,, കെ.എന്‍..ഖാദര്‍

() ജൈവ ഉല്പന്നങ്ങളുടെ വിപണനം, അന്തര്‍ദേശീയ മാര്‍ക്കറ്റുകളില്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യം പ്രയോജനപ്പെടുത്തുവാന്‍ കൃഷി വകുപ്പ് ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന പദ്ധതികള്‍ വിശദമാക്കാമോ ;

(ബി) ഈ പദ്ധതികള്‍ മുഖേന ജൈവകൃഷിയിലേര്‍പ്പെടുന്ന കര്‍ഷകന് ലഭ്യമാവുന്ന പ്രോത്സാഹനങ്ങളെന്തെല്ലാമെന്ന് വ്യക്തമാക്കുമോ ;

(സി) സര്‍ക്കാരിതര സംഘടനകള്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ടോ ;എങ്കില്‍ അവര്‍ക്ക് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ധനസഹായം നല്കുന്നുണ്ടോ ; വിശദമാക്കുമോ ;

(ഡി) ജൈവകൃഷിക്ക് പരമ്പരാഗത വിളകളുടെ വിത്തുകള്‍ ഉപയോഗപ്പെടുത്തുന്നതിനുള്ള പദ്ധതികളുണ്ടോ ; വ്യക്തമാക്കുമോ ?

7276

നെല്ല് സംഭരണം

ശ്രീ.കെ.ദാസന്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എത്ര ടണ്‍ നെല്ല് സംഭരിച്ചു എന്ന് വ്യക്തമാക്കാമോ ; നെല്ലിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച സംഭരണ വില എത്രയാണ് എന്ന് വ്യക്തമാക്കാമോ ; ഇത് വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ ;

(ബി) നെല്ല് സംഭരിക്കാതെ പാടശേഖരങ്ങളില്‍ കെട്ടികിടക്കുന്നു എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ; അതിന്മേല്‍ എന്ത് നടപടി സ്വീകരിച്ചു എന്ന് വിശദമാക്കുമോ ?

7277

നെന്മാറ മണ്ഡലത്തിലെ പാടശേഖരങ്ങള്‍

ശ്രീ. വി. ചെന്താമരാക്ഷന്‍

() നെന്മാറ മണ്ഡലത്തില്‍ കൃഷി ചെയ്യാന്‍ പറ്റുന്ന എത്ര ഏക്കര്‍ പാടശേഖരങ്ങള്‍ നിലവിലുണ്ട്;

(ബി) ഇതില്‍ നെല്‍കൃഷിക്ക് പുറമെ മറ്റേതെല്ലാം വിളകളാണ് കൃഷി ചെയ്യുന്നത്; വിശദാംശം വ്യക്തമാക്കുമോ?

7278

ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികള്‍

ശ്രീ. വി. ശശി

() ഹോര്‍ട്ടി കള്‍ച്ചര്‍മിഷന് നടപ്പുവര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുളള സഹായം എത്രയെന്ന് വ്യക്തമാക്കാമോ;

(ബി) കേന്ദ്ര സഹായം ഉപയോഗിച്ച് ഈ വര്‍ഷം നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളുടെ വിശദാംശം വ്യക്തമാക്കാമോ;

(സി) 2010-11 വര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഹോര്‍ട്ടികള്‍ച്ചര്‍ മിഷന് നല്‍കിയ സഹായം എത്രയാണെന്ന് വ്യക്തമാക്കാമോ?

7279

പൊന്നാനി മുതല്‍ തൃശ്ശൂര്‍ വരെയുള്ള പാടശ്ശേഖരങ്ങളുടെ സമഗ്രവികസനം

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

,, ബാബു എം. പാലിശ്ശേരി

,, എം. ഹംസ

,, വി. ചെന്താമരാക്ഷന്‍

() പൊന്നാനി മുതല്‍ തൃശ്ശൂര്‍ വരെയുള്ള പാടശ്ശേഖരങ്ങളുടെ സമഗ്രവികസനത്തിനുതകുന്ന പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ;

(ബി) എങ്കില്‍ തയ്യാറാക്കിയ സമഗ്രപദ്ധതി എന്താണെന്ന് വിശദമാക്കാമോ; ഈ പദ്ധതിക്ക് അന്തിമ രൂപം നല്‍കുന്നതിന് മുമ്പായി കര്‍ഷക സംഘടനകളുടെ പ്രതിനിധികളുമായി ചര്‍ച്ച ചെയ്തിട്ടുണ്ടോ;

(സി) പദ്ധതി കേന്ദ്രാനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ടോ; കേന്ദ്രത്തല്‍ നിന്നും എന്തു തുക സഹായമായി പ്രതീക്ഷിക്കുന്നുവെന്നറിയിക്കുമോ?

7280

പലിശരഹിത കാര്‍ഷിക വായ്പ

ശ്രീ. എം. പി. അബ്ദുസ്സമദ് സമദാനി

() കാര്‍ഷിക വായ്പയെടുത്ത് കൃഷി ചെയ്യുന്ന കര്‍ഷകര്‍ സാമ്പത്തിക പ്രയാസമനുഭവിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇത്തരക്കാര്‍ക്ക് പലിശരഹിത കാര്‍ഷിക വായ്പ ലഭ്യമാക്കാന്‍ നടപടി എടുക്കുമോ?

BACK

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.