STARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Starred Q & A

KERALA LEGISLATURE - STARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

721

പൂട്ടികിടക്കുന്നതോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് ആശ്വാസപ്രവര്‍ത്തനം

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

,, കെ. കെ. ജയചന്ദ്രന്‍

,, ബാബു എം. പാലിശ്ശേരി

,, രാജു എബ്രഹാം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് ഇപ്പോള്‍ പൂട്ടികിടക്കുന്ന തോട്ടങ്ങള്‍ ഏതൊക്കെയാണ്; അവ പൂട്ടിയതിനുളള കാരണം വെളിപ്പെടുത്തുമോ; ഇവ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

(ബി) മുന്‍ സര്‍ക്കാരിന്റെ കാലത്ത് തുറന്ന് പ്രവര്‍ത്തിപ്പിച്ച തോട്ടങ്ങള്‍ എത്രയായിരുന്നു;

(സി) പൂട്ടികിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് മുന്‍സര്‍ക്കാര്‍ നല്‍കിവന്ന ആശ്വാസ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും നടക്കുന്നുണ്ടോ; എങ്കില്‍ ഏതൊക്കെ;

(ഡി) തോട്ടങ്ങള്‍ നവീകരിക്കുന്നതിനായി പുതുതായി കേന്ദ്ര സഹായം തേടുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ?

722

സഹകരണമേഖലയിലെ നെല്ല് സംഭരണം

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, പി. സി. വിഷ്ണുനാഥ്

,, അന്‍വര്‍ സാദത്ത്

,, വി. റ്റി. ബല്‍റാം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് സഹകരണ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സഹകരണ മേഖലയിലെ നെല്ല് സംഭരണ സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് കൈക്കൊണ്ടിട്ടുള്ള നടപടികള്‍ വിശദമാക്കുമോ;

(ബി) പ്രസ്തുത സ്ഥാപനങ്ങളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(സി) ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ?

723

ഹരിതശ്രീ

ശ്രീ. മുല്ലക്കര രത്നാകരന്‍

,, കെ. അജിത്

,, കെ. രാജു

,, ചിറ്റയം ഗോപകുമാര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ഹരിതശ്രീ സംഘങ്ങള്‍ ഇപ്പോള്‍ എത്രയെണ്ണം പ്രവര്‍ത്തിക്കുന്നുണ്ട്;

(ബി) പ്രസ്തുത സംഘങ്ങള്‍ മുഖേന പച്ചക്കറി ഉല്‍പാദനത്തിനുള്ള എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കിയിരുന്നത്; ഇവ ഇപ്പോഴും തുടരുന്നുണ്ടോ ;

(സി) ഹരിതശ്രീ പദ്ധതി പ്രകാരം ഉല്‍പാദിപ്പിക്കുന്ന പച്ചക്കറികള്‍ സംഭരിക്കുന്നതിനും വിറ്റഴിക്കുന്നതിനും നിലവില്‍ എന്തെങ്കിലും സംവിധാനങ്ങളുണ്ടോ; വിശദമാക്കുമോ?

724

എംബസികളും നോര്‍ക്ക റൂട്സും തമ്മിലുള്ള ബന്ധം

ഡോ. കെ. ടി. ജലീല്‍

,, ടി. എം. തോമസ് ഐസക്

ശ്രീമതി കെ. എസ്. സലീഖ

ശ്രീ. സാജു പോള്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികകാര്യവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() വിദേശങ്ങളിലുള്ള കേരളീയരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനും നോര്‍ക്ക റൂട്ട്സ് ഇപ്പോള്‍ എന്തെല്ലാം നിലയിലുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്;

(ബി) എംബസികളും നോര്‍ക്ക റൂട്ട്സും തമ്മിലുള്ള ബന്ധം ഇതിന് പര്യാപ്തമാണോ;

(സി) നോര്‍ക്ക റൂട്ട്സിന് വിദേശത്തുള്ള മലയാളികളില്‍ നിന്നും ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എത്ര പരാതികള്‍ ലഭിച്ചു; എത്ര കേസ്സുകളില്‍ പരിഹാരമുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്?

725

കാര്‍ഷിക വിപണന സഹായം

ശ്രീ. വര്‍ക്കല കഹാര്‍

,, സണ്ണി ജോസഫ്

,, എം. പി. വിന്‍സെന്റ്

,, ലൂഡി ലൂയീസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() വിപണിയില്‍ ഇടപെട്ട് കര്‍ഷകര്‍ക്ക് സഹായം നല്‍കുന്നതിനു സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കാമോ;

(ബി) അംഗീകൃത സംഭരണ ഏജന്‍സികള്‍ക്ക് എന്തെല്ലാം പ്രോത്സാഹനങ്ങളാണ് നല്‍കിവരുന്നത്;

(സി) ഉത്സവ സീസണുകളില്‍ ഏജന്‍സികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുവാന്‍ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ എന്തെല്ലാമാണ് ? 

726

തൊഴിലാളികളുടെ സാമൂഹ്യസുരക്ഷിതത്വം

ശ്രീ. സി. കൃഷ്ണന്‍

,, കോടിയേരി ബാലകൃഷ്ണന്‍

,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

,, പുരുഷന്‍ കടലുണ്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() തൊഴിലാളികളുടെ സാമൂഹ്യസുരക്ഷിതത്വം ഉറപ്പാക്കുന്നതിന് ഈ സര്‍ക്കാര്‍ പുതുതായി എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ ; അവ എന്തൊക്കെയാണെന്ന് വിശദമാക്കാമോ ;

(ബി) യാതൊരു സാമൂഹ്യ സുരക്ഷിതത്വവും ഇല്ലാത്ത തൊഴില്‍ മേഖല ഏതാണെന്ന് പരിശോധിച്ചിട്ടുണ്ടോ ; വിശദമാക്കാമോ ?

727

ജന്തുരോഗങ്ങള്‍ നിയന്ത്രിക്കുന്നതിന് നടപടി

ശ്രീ. എം. പി. വിന്‍സെന്റ്

,, ഷാഫി പറമ്പില്‍

,, വി. പി. സജീന്ദ്രന്‍

,, സണ്ണി ജോസഫ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ജന്തു രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ;

(ബി) നിലവിലുള്ള ലാബുകളെ ജി. എല്‍. പി. നിലവാരത്തിനനുസരിച്ച് ആധുനികവല്‍ക്കരിക്കാനും ശക്തിപ്പെടുത്താനും നടപടികള്‍ സ്വീകരിക്കുമോ;

(സി) രോഗ നിരീക്ഷണം, നിയന്ത്രണം രോഗങ്ങള്‍ മുന്‍കൂട്ടി അറിയാനുള്ള സംവിധാനം ഉണ്ടാക്കല്‍ എന്നീ വിഷയങ്ങളെപ്പറ്റി ജനങ്ങളില്‍ ബോധവല്‍ക്കരണം നടത്തുമോ?

728

സാമ്പത്തികമാന്ദ്യം

ശ്രീ. ജി. സുധാകരന്‍

,, എളമരം കരീം

,, റ്റി. വി. രാജേഷ്

ശ്രീമതി കെ. കെ. ലതിക

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികകാര്യവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സാമ്പത്തിക മാന്ദ്യം പ്രവാസി മലയാളികളെ ഏതെല്ലാം നിലയില്‍ ബാധിച്ചിട്ടുണ്ട് ;

(ബി) ഏതെല്ലാം രാജ്യങ്ങളിലുള്ള മലയാളികളെയാണ് ഏറ്റവും കൂടുതല്‍ പ്രതികൂലമായി ബാധിച്ചിട്ടുള്ളത് ;

(സി) നോര്‍ക്ക റൂട്ട്സ് സാമ്പത്തിക മാന്ദ്യം മൂലം മടങ്ങിയെത്തുന്നവരെ സംബന്ധിച്ച ലിസ്റ് തയ്യാറാക്കുന്നുണ്ടോ;

729

ചെറുകിട നാമമാത്ര കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍

ശ്രീ. എം.ചന്ദ്രന്‍

,, .പി.ജയരാജന്‍

,, ആര്‍.രാജേഷ്

,, കെ.കുഞ്ഞമ്മത് മാസ്റര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ചെറുകിട-നാമമാത്ര കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച് അവലോകനം നടത്തിയിട്ടുണ്ടോ ;

(ബി) ഈ മേഖലയിലെ കര്‍ഷകര്‍ക്ക് നിലവിലുള്ള ക്ഷേമപദ്ധതികളെകുറിച്ച് വിശദമാക്കാമോ ;

(സി) ഇത്തരം കര്‍ഷകരുടെ കാര്‍ഷിക ഉല്പന്നങ്ങള്‍ക്ക് ന്യായമായ വില ലഭിക്കുന്നതിന് വിഭവ സംസ്കരണ വിപണന മേഖലകളില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്താനാണ് ഉദ്ദേശിക്കുന്നത് ?

730

എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് കമ്പ്യൂട്ടര്‍ വല്‍ക്കരണം

ശ്രീ. അന്‍വര്‍ സാദത്ത്

,, ബെന്നി ബെഹനാന്‍

'' വി.റ്റി. ബല്‍റാം

'' പി.സി. വിഷ്ണുനാഥ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളിലെ കമ്പ്യൂട്ടര്‍വല്‍ക്കരണം ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്നു വ്യക്തമാക്കുമോ;

(ബി) ഏത് ഏജന്‍സിയുടെ സഹായത്തോടെയാണ് ഇതു നടപ്പിലാക്കിവരുന്നത്;

(സി) ഈ സംവിധാനം എന്ന് പൂര്‍ത്തിയാക്കനാകും ?

731

നെല്‍ കര്‍ഷകര്‍ക്ക് ഗ്രീന്‍ കാര്‍ഡ്

ശ്രീ. ചിറ്റയം ഗോപകുമാര്‍

,, സി. ദിവാകരന്‍

,, വി. ശശി

,, ജി.എസ്. ജയലാല്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്തെ മുഴുവന്‍ നെല്‍കര്‍ഷകര്‍ക്കും ഗ്രീന്‍ കാര്‍ഡ് നല്കിയിട്ടുണ്ടോ ; എങ്കില്‍ ഇതുവരെ എത്ര കര്‍ഷകര്‍ക്ക് ഗ്രീന്‍കാര്‍ഡ് നല്‍കിയിട്ടുണ്ട് ;

(ബി) കര്‍ഷകര്‍ക്ക് ഗ്രീന്‍കാര്‍ഡ് ലഭിക്കുന്നതുകൊണ്ടുള്ള പ്രയോജനം എന്താണെന്ന് വിശദമാക്കുമോ ;

(സി) ഈ പദ്ധതി സംസ്ഥാനത്ത് മുഴുവന്‍ മേഖല കളിലും നടപ്പാക്കിയിട്ടുണ്ടോ ; എങ്കില്‍ അതിനുള്ള എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ടെന്ന് വ്യക്തമാക്കുമോ ?

732

പുതിയ തൊഴില്‍ മേഖലകളെ ഇ. എസ്. ഐ പരിധിയില്‍ കൊണ്ടുവരുന്നതിന് നടപടി

ശ്രീ. കെ. ദാസന്‍

,, എസ്. രാജേന്ദ്രന്‍

,, കെ. വി. അബ്ദുള്‍ ഖാദര്‍

,, പുരുഷന്‍ കടലുണ്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പൂനരധിവാസവും വകുപ്പുമന്ത്രിസദയം മറുപടി നല്‍കുമോ:

() ഈ സര്‍ക്കാര്‍ ഏതെങ്കിലും മേഖലയിലെ തൊഴിലാളികളെ പുതുതായി ഇ. എസ്. . യുടെ പരിധിയില്‍ കൊണ്ടുവന്നിട്ടുണ്ടോ ;

(ബി) ഇതിനായി പരിഗണനയിലുള്ള നിര്‍ദ്ദേശങ്ങള്‍ ഏതൊക്കെയാണ് ;

(സി) . എസ്. . യുടെ പരിധിയില്‍പ്പെട്ട സ്ഥാപനങ്ങളെ പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടോ ; ഇതിനുള്ള മാനദണ്ഡം എന്താണ് ; ഇതിനായി എത്ര അപേക്ഷകള്‍ ഉണ്ട് ?

733

മജീദിയ വേജ്ബോര്‍ഡ് ശുപാര്‍ശ

ശ്രീ. സാജു പോള്‍

,, . കെ. ബാലന്‍

,, . പ്രദീപ്കുമാര്‍

,, എം. ഹംസ

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികകാര്യവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() പത്രസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന പത്രപ്രവര്‍ത്തകര്‍ക്കും ജീവനക്കാര്‍ക്കും സേവനവേതന പരിഷ്കരണം നടപ്പാക്കിയത് ഏത് വര്‍ഷത്തിലാണ്;

(ബി) മജീദിയ വേജ്ബോര്‍ഡ് ശുപാര്‍ശ പ്രകാരം പത്രപ്രവര്‍ത്തകര്‍ക്ക് അര്‍ഹമായ സേവന വേതന പരിഷ്കരണം കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) എങ്കില്‍ ഇക്കാര്യം ഉടനെ നടപ്പാക്കണമെന്ന ആവശ്യം കേന്ദ്രത്തില്‍ ഉന്നയിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?

734

'ചിസ് പ്ളസ്' പദ്ധതി

ശ്രീ. സണ്ണി ജോസഫ്

,, ജോസഫ് വാഴക്കന്‍

,, ഷാഫി പറമ്പില്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() 'ചിസ് പ്ളസ്' പദ്ധതി വ്യാപകമാക്കാന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നത്;

(ബി) പ്രസ്തുത പദ്ധതി ഏതെല്ലാം ആശുപത്രികളില്‍ കൂടി വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്;

(സി) ഏതെല്ലാം പുതിയ ചികിത്സകളാണ് പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ആലോചിച്ചിരുന്നത് എന്ന് വ്യക്തമാക്കുമോ?

735

ഗ്രാമീണ ക്ഷീര വിജ്ഞാനവ്യാപനവും ഉപദേശക സര്‍വ്വീസുകളും ശക്തിപ്പെടുത്തല്‍

ശ്രീ. വി. ഡി. സതീശന്‍

,, കെ. അച്ചുതന്‍

,, സി. പി. മുഹമ്മദ്

,, കെ. മുരളീധരന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികകാര്യവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ഗ്രാമീണ ക്ഷീര വിജ്ഞാനവ്യാപനവും ഉപദേശക സര്‍വ്വീസുകളും ശക്തിപ്പെടുത്തുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാം ;

(ബി) ഇതിനായി സെമിനാറുകള്‍ ഉപഭോക്തൃ മുഖാമുഖ പരിപാടികള്‍, ഗുണനിലവാര ബോധവല്‍ക്കരണ പരിപാടികള്‍ എന്നിവ സംഘടിപ്പിക്കുവാന്‍ നടപടി എടുക്കുമോ ;

(സി) ഉദ്യോഗസ്ഥന്മാര്‍ക്കുവേണ്ടി സെമിനാറുകള്‍, ശില്പശാലകള്‍ പരിശീലനം എന്നിവ നല്‍കുന്ന കാര്യം പരിഗണിക്കുമോ ?

736

പുനഃസംഘടിപ്പിക്കാത്ത ക്ഷേമനിധി ബോര്‍ഡുകള്‍

ശ്രീ. . കെ. ബാലന്‍

,, . എം. ആരിഫ്

,, കെ. കെ. നാരായണന്‍

,, രാജു എബ്രഹാം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് ഇനിയും പുനഃസംഘടിപ്പിക്കാത്ത ക്ഷേമനിധി ബോര്‍ഡുകള്‍ ഉണ്ടോ; എങ്കില്‍ ഏതൊക്കെ;

(ബി) ഏതെങ്കിലും ബോര്‍ഡ് പുനഃസംഘടിപ്പിക്കാതിരുന്നതുമൂലം ക്ഷേമനിധിയില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ നല്‍കാന്‍ സാധിക്കാതെ വന്നിട്ടുണ്ടോ?

737

കൃഷി ഫാമുകളെ നൂതന കാര്‍ഷിക സാങ്കേതിക വിദ്യകളുടെ പ്രചാരണ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന് നടപടി

ശ്രീ. വി. എം. ഉമ്മര്‍ മാസ്റര്‍

,, എം. പി. അബ്ദുസ്സമദ് സമദാനി

,, എന്‍. ഷംസുദ്ദീന്‍

,, കെ. മുഹമ്മദുണ്ണി ഹാജി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്തെ കൃഷി ഫാമുകളെ നൂതന കാര്‍ഷിക സാങ്കേതിക വിദ്യകളുടെ പ്രചാരണ കേന്ദ്രങ്ങളാക്കി മാറ്റുന്ന പ്രക്രിയയ്ക്ക് രൂപം നല്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ബി) എങ്കില്‍ അതിനായി ആസൂത്രണം ചെയ്തു നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ വിശദവിവരം നല്കാമോ ;

(സി) കൃഷി ഫാമുകള്‍ മുഖേന ഇപ്പോള്‍ പൊതു ജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന സേവനങ്ങളെന്തെല്ലാമെന്ന് വിശദമാക്കുമോ ;

(ഡി) കൃഷി വകുപ്പിന്റെ കീഴില്‍ എത്ര കൃഷി ഫാമുകളുണ്ട് അവയുടെ വിസ്തൃതി എത്രയാണ് ?

738

സുഗന്ധ നെല്ലിനങ്ങള്‍

ശ്രീ. കെ. രാജു

,, . ചന്ദ്രശേഖരന്‍

ശ്രീമതി ഇ.എസ്. ബിജിമോള്‍

ശ്രീ. പി. തിലോത്തമന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() എവിടെയെല്ലാം സുഗന്ധ നെല്ലിനങ്ങള്‍ കൃഷി ചെയ്തുവരുന്നുണ്ട്;

(ബി) ഏതെല്ലാം ഇനങ്ങളില്‍പ്പെട്ട സുഗന്ധ നെല്ലിനങ്ങളാണ് കൃഷി ചെയ്യുന്നത്;

(സി) ഇവയുടെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കര്‍ഷകര്‍ക്ക് എന്തെല്ലാം സഹായങ്ങളാണ് നല്‍കിവരുന്നത്?

739

. എസ്. . മെഡിക്കല്‍ കോളേജും ദന്തല്‍ കോളേജും ആരംഭിക്കുന്നതിനുള്ള പദ്ധതി

ശ്രീ. സി. കെ. സദാശിവന്‍

,, പി. കെ. ഗുരുദാസന്‍

ശ്രീമതി പി. അയിഷാ പോറ്റി

ശ്രീ. ബി. സത്യന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() .എസ്..യുടെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ കോളേജും ദന്തല്‍ കോളേജും ആരംഭിക്കുന്നതിനുള്ള പദ്ധതി റിപ്പോര്‍ട്ട് ഏത് ഘട്ടത്തിലാണ്;

(ബി) ഇതിന്റെ പ്രവര്‍ത്തനം അവലോകനം ചെയ്തിട്ടുണ്ടോ;

(സി) നിര്‍മ്മാണം എന്ന് പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് വെളിപ്പെടുത്തുമോ?

740

ക്ഷേമനിധി ബോര്‍ഡുകള്‍ സ്വയംപര്യാപ്തമാക്കുന്നതിനുളള പദ്ധതികള്‍

ശ്രീ. ആര്‍. സെല്‍വരാജ്

,, എം. ചന്ദ്രന്‍

,, കെ. രാധാകൃഷ്ണന്‍

,, പി. റ്റി. . റഹീം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ഈ സര്‍ക്കാര്‍ തൊഴിലാളിക്ഷേമം മുന്‍നിര്‍ത്തി എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇതിനായി എന്തെങ്കിലും നിയമനിര്‍മ്മാണം ഉദ്ദേശിക്കുന്നുണ്ടോ;

(ബി) പുതുതായി ക്ഷേമനിധി ബോര്‍ഡുകള്‍ രൂപീകരിച്ചിട്ടുണ്ടോ;

(സി) തൊഴില്‍ വകുപ്പിന്റെ നിയന്ത്രണത്തിലുളള തൊഴിലാളി ക്ഷേമനിധികളില്‍ സാമ്പത്തിക പ്രയാസം നേരിടുന്നവ ഏതൊക്കെയാണ്;

(ഡി) ഇവയെ സ്വയംപര്യാപ്തമാക്കുന്നതിനുളള പദ്ധതികള്‍ എന്താണ് എന്നും ഇവ ഏത് ഘട്ടത്തിലാണെന്നും വ്യക്തമാക്കാമോ?

741

വിദ്യാര്‍ത്ഥികളിലെ കാര്‍ഷികാഭിരുചി

ശ്രീ. എം. ഉമ്മര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൃഷിയോട് ആഭിമുഖ്യം ഉണ്ടാക്കുന്നതിന് ഈ വര്‍ഷം നടപ്പാക്കാനുദ്ദേശിക്കുന്ന പരിപാടികള്‍ വ്യക്തമാക്കുമോ;

(ബി) സ്കൂളുകളിലെ കാര്‍ഷിക ക്ളബ്ബുകള്‍ക്ക് ഇപ്പോള്‍ വിത്തും വളവും നല്‍കുന്നുണ്ടോ; ഇല്ലെങ്കില്‍ ഇതിനുള്ള നടപടി സ്വീകരിക്കുമോ;

(സി) അദ്ധ്യാപകര്‍ക്കും തെരഞ്ഞെടുത്ത കുട്ടികള്‍ക്കും പ്രത്യേക പരിശീലനം നല്‍കുന്ന കാര്യം പരിഗണിക്കുമോ?

742

തരിശ് നിലത്തെ കൃഷി

ശ്രീ. പി.സി. ജോര്‍ജ്

,, തോമസ് ഉണ്ണിയാടന്‍

ഡോ.എന്‍.ജയരാജ്

ശ്രീ. റോഷി അഗസ്റിന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() തരിശ് നിലം കൃഷി യോഗ്യമാക്കുന്നതിന് പ്രത്യേറ പദ്ധതി ത്രിതല പഞ്ചായത്തുകളുമായിച്ചേര്‍ന്ന് നടപ്പാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ;

(ബി) തരിശ് നിലം കൃഷി യോഗ്യമാക്കി കാര്‍ഷികമേഖലയെ സ്വയംപര്യാപ്തതയിലേക്ക് കൊണ്ടുവരുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ?

743

സംരക്ഷിത കൃഷി

ശ്രീ. പി.സി. വിഷ്ണുനാഥ്

,, ഷാഫി പറമ്പില്‍

,, വി.റ്റി. ബല്‍റാം

,, .സി. ബാലകൃഷ്ണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംരക്ഷിത കൃഷി വികസിപ്പിക്കുന്നതിന് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ എന്തെല്ലാം പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് വ്യക്തമാക്കാമോ ;

(ബി) പുഷ്പകൃഷി, പച്ചക്കറി കൃഷി എന്നിവയുടെ സംരക്ഷണത്തിന് വേണ്ടിയുള്ള തണല്‍വലകള്‍ സ്ഥാപിക്കുന്നതിന് പ്രോത്സാഹനം നല്‍കുമോ ;

(സി) ഗ്രീന്‍ഹൌസുകളടെ നിര്‍മ്മാണത്തിന് ധനസഹായം ഏര്‍പ്പെടുത്തുമോ ?

744

നീര്‍ത്തട വികസന പദ്ധതി

ശ്രീ. സി. മോയീന്‍കുട്ടി

,, പി. ബി. അബ്ദുള്‍ റസാക്

,, അബ്ദുറഹിമാന്‍ രണ്ടത്താണി

,, റ്റി. . അഹമ്മദ് കബീര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരിക കാര്യവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() പശ്ചിമഘട്ട പ്രദേശങ്ങളിലെ നീര്‍ത്തടങ്ങളുടെ സമഗ്രവികസനത്തിനായിട്ടുള്ള പദ്ധതികളുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ പ്രധാന കണ്ടെത്തലുകള്‍ വെളിപ്പെടുത്തുമോ;

(ബി) നീര്‍ത്തടവികസന പദ്ധതിപ്രകാരം എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് വിഭാവനം ചെയ്തിട്ടുള്ളത്;

(സി) ഇതുപ്രകാരം എത്ര പദ്ധതികള്‍ ഇതേവരെ ഏറ്റെടുത്തു; അവയില്‍ എത്രയെണ്ണം പൂര്‍ത്തിയായി; എന്ത് തുക ചെലവിട്ടു;

(ഡി) നടപ്പുവര്‍ഷം ഏതൊക്കെ പദ്ധതികളുടെ തുടര്‍ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും, ഏതൊക്കെ പൂര്‍ത്തിയാക്കാനുണ്ടെന്നും വിശദമാക്കുമോ;

() ഇതിന്റെ പ്രവര്‍ത്തനത്തില്‍ ഏതൊക്കെ ഏജന്‍സികളാണ് പങ്കാളിത്തം വഹിക്കുന്നത്; ഏകോപന നടപടികള്‍ക്കുള്ള സംവിധാനം വിശദമാക്കുമോ?

745

കലാമണ്ഡലം

ശ്രീ. ബെന്നി ബെഹനാന്‍

'' ഹൈബി ഈഡന്‍

'' പി. . മാധവന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികകാര്യവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() കേരളത്തിലെ ക്ളാസ്സിക്ക് കലാരൂപങ്ങള്‍ക്ക് അന്താരാഷ്ട്ര പ്രശസ്തിയും അംഗീകാരവും നേടിയെടുക്കുന്നതിന് കലാമണ്ഡലം എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് വിഭാവനം ചെയ്തിട്ടുള്ളത്;

(ബി) ഇതിനായി വിദേശ രാജ്യങ്ങളുമായുള്ള സാംസ്കാരിക വിനിമയത്തിന്റെ കേന്ദ്രമാക്കി കലാമണ്ഡലത്തെ മാറ്റുമോ;

(സി) അക്കാഡമിക് രംഗം പരിഷ്ക്കരിക്കുന്നതിനും അടിസ്ഥാന സൌകര്യങ്ങള്‍ ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കുമോ;

(ഡി) ഇതു നടപ്പാക്കുന്നതിന് കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടോ; വിശദമാക്കുമോ?

746

സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിന് കേന്ദ്ര സഹായം

ശ്രീ. റോഷി അഗസ്റിന്‍

ഡോ.എന്‍.ജയരാജ്

ശ്രീ. പി.സി.ജോര്‍ജ്

,, തോമസ് ഉണ്ണിയാടന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് സഹകരണ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിന് കേന്ദ്ര സര്‍ക്കാരുമായി സഹകരിച്ച് പദ്ധതികള്‍ നടപ്പാക്കുന്നതിന് നടപടികള്‍ ഉണ്ടാകുമോ ;

(ബി) ത്രിതല പഞ്ചായത്ത് സംവിധാനങ്ങളും സഹകരണ സ്ഥാപനങ്ങളും സംയുക്തമായി എല്ലാ ഗ്രാമപ്രദേശങ്ങളുടെയും സ്വയം പര്യാപ്തതയ്ക്കായി പ്രവര്‍ത്തന സംവിധാനം ഏര്‍പ്പെടുത്തുമോ ;

(സി) സഹകരണ പ്രസ്ഥാനങ്ങളിലെ സമ്പത്ത് കാര്യക്ഷമമായി വിനിയോഗിക്കുന്നതിന് മാര്‍ഗ്ഗനിര്‍ദ്ദേശവും മേല്‍നോട്ട നിര്‍വ്വഹണവും ശക്തിപ്പെടുത്തുമോ ?

747

വിവിധ തൊഴില്‍ മേഖലകളിലെ കുറഞ്ഞ കൂലിനിരക്ക്

ശ്രീമതി കെ.കെ. ലതിക

ശ്രീ. സി.കെ. സദാശിവന്‍

,, എസ്. രാജേന്ദ്രന്‍

,, കെ.വി. വിജയദാസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() വിവിധ തൊഴില്‍ മേഖലകളിലെ തൊഴിലാളികള്‍ക്ക് നിശ്ചയിക്കപ്പെട്ട കുറഞ്ഞ കൂലിനിരക്കുകള്‍ ഉറപ്പുവരുത്താന്‍ സാധ്യമായിട്ടുണ്ടോ;

(ബി) ഏതെല്ലാം മേഖലയിലെ തൊഴിലാളികള്‍ക്കാണ് കുറഞ്ഞ കൂലി നിശ്ചയിക്കപ്പെട്ടിട്ടുള്ളത്; ഇതില്‍ ഇപ്പോഴും നടപ്പിലാക്കാന്‍ സാധ്യമായിട്ടില്ലാത്ത മേഖലകള്‍ ഏതെല്ലാമാണ്;

(സി) കുറഞ്ഞ കൂലി നിശ്ചയിക്കാന്‍ പുതുതായി പരിഗണനയിലിരിക്കുന്ന മേഖലകള്‍ ഏതൊക്കെയാണ്?

748

സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ ഫണ്ട് വിനിയോഗം

ശ്രീ. തോമസ് ചാണ്ടി

,, . കെ. ശശീന്ദ്രന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്പനികള്‍ യഥാസമയം ഫണ്ട് നല്‍കാത്തതിനാല്‍ സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ ഫണ്ട് വിനിയോഗം സംസ്ഥാനത്ത് നിലച്ചിരിക്കുകയാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇക്കാര്യത്തില്‍ പദ്ധതിയുടെ ഫണ്ട് വിനിയോഗം പുന:സ്ഥാപിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വ്യക്തമാക്കാമോ;

(ബി) സംസ്ഥാനത്ത് പദ്ധതിയുടെ ഫണ്ട് വിനിയോഗം നടത്തുന്നത് ആരാണെന്ന് വെളിപ്പെടുത്തുമോ;

(സി) നിര്‍ധനരോഗികള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന പ്രസ്തുത പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് പൂര്‍വ്വാധികം ഭംഗിയായി നടപ്പിലാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ ?

749

ബാലവേല തടയുന്നതിന് ബോധവല്‍ക്കരണ പരിപാടികള്‍

ശ്രീ. റ്റി. എന്‍. പ്രതാപന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, കെ. അച്ചുതന്‍

,, സി. പി. മുഹമ്മദ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ബാലവേല തടയുന്നതിന് എന്തെല്ലാം ബോധവല്‍ക്കരണ പരിപാടികളാണ് നടപ്പാക്കിവരുന്നത്;

(ബി) ഇതിനായി ജില്ലകള്‍ തോറും പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമോ;

(സി) ബാലവേല ഇല്ലാതാക്കുന്നത് സംബന്ധിച്ച സന്ദേശങ്ങള്‍ നല്‍കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമോ?

750

.എസ്.. പദ്ധതികള്‍ക്കായി ആക്ടീവ് വോയ്സ് റെസ്പോണ്‍സ് സിസ്റം

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, എം. . വാഹീദ്

,, . പി. അബ്ദുള്ളക്കുട്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() .എസ്.. പദ്ധതികളെക്കുറിച്ച് ജനങ്ങള്‍ക്കിടയിലെ അഭിപ്രായങ്ങള്‍ ആരായാനും പരാതികള്‍ പരിഹരിക്കുന്നതിനും സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണ്;

(ബി) ഇതിനായി ആക്ടീവ് വോയ്സ് റെസ്പോണ്‍സ് സിസ്റം ആരംഭിക്കുമോ;

(സി) എവിടെയെല്ലാമാണ് ഇത് പ്രാവര്‍ത്തികമാക്കാനുദ്ദേശിക്കുന്നത് ?

BACK

Home 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.