UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>UnStarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

  Answer  Provided    Answer  Not Yet Provided
Q. No  Questions
1624

സ്കൂള്‍ കുട്ടികള്‍ക്കുളള സൌജന്യ അരി വിതരണം

ശ്രീ. കെ.വി.വിജയദാസ്

കഴിഞ്ഞ സര്‍ക്കാര്‍ ഓണക്കാലത്ത് സ്കൂള്‍കുട്ടികള്‍ക്ക് സൌജന്യമായി നല്‍കിവന്നിരുന്ന 5 കിലോ അരി ഈ ഓണക്കാലത്ത് എത്ര കുട്ടികള്‍ക്ക് നല്‍കാന്‍ കഴിഞ്ഞിട്ടില്ല; വിശദാംശം ലഭ്യമാക്കാമോ?

1625

സൌജന്യ ഓണക്കിറ്റ് വിതരണം - പരാതികള്‍

ശ്രീ. .കെ. ബാലന്‍

() സൌജന്യ ഓണക്കിറ്റ് വിതരണത്തിനായി വേണ്ടിവന്ന മൊത്തം തുക എത്ര ;

(ബി) ഓണക്കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ?

1626

പൊതു വിപണിയിലെ അരി വില നിയന്ത്രണം

ശ്രീ. കെ. ശിവദാസന്‍ നായര്‍

() സംസ്ഥാനത്ത് ഒരു കിലോയ്ക്ക് ഒരു രൂപ നിരക്കിലുള്ള അരി വിതരണ പദ്ധതി എന്നാണ് ആരംഭിച്ചതെന്നും നാളിതുവരെ പ്രസ്തുത പദ്ധതി പ്രകാരം എത്ര ടണ്‍ അരി വിതരണം ചെയ്തുവെന്നും വ്യക്തമാക്കുമോ ;

(ബി) ഓണക്കാലത്ത് അരി വില എത്ര രൂപയായി നിയന്ത്രിച്ച് നിര്‍ത്താന്‍ കഴിഞ്ഞു ; കഴിഞ്ഞ വര്‍ഷം ഓണക്കാലത്ത് പൊതുവിപണിയില്‍ അരിയുടെ വില കിലോയ്ക്ക് എത്ര രൂപയായിരുന്നുവെന്ന് വെളിപ്പെടുത്താമോ

1627

ഒരു രൂപാ നിരക്കില്‍ അരിവിതരണം അപാകതകള്‍

ശ്രീമതി ജമീലാ പ്രകാശം

ശ്രീ. ജോസ് തെറ്റയില്‍

ശ്രീമാത്യു റ്റി. തോമസ്

ശ്രീ സി. കെ. നാണു

() ഒരു രൂപാ നിരക്കില്‍ അരി വിതരണം നടത്തുന്ന പദ്ധതി പ്രകാരം ഇതുവരെ എത്ര കിലോഗ്രാം അരിയാണ് നല്കിയിട്ടുള്ളത് ;

(ബി) അരി വിതരണത്തിലെ അപാകതകള്‍ സംബന്ധിച്ച് പരാതികള്‍ ലഭിച്ചിട്ടുണ്ടോ ; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ ?

1628

ഒരു രൂപയ്ക്ക് ഒരുകിലോ അരി പദ്ധതി

ശ്രീ.ജെയിംസ് മാത്യു

() ഒരു രൂപയ്ക്ക് ഒരു കിലോ അരി പദ്ധതി സംസ്ഥാനത്ത് എന്നാണ് ആരംഭിച്ചത് ; ഇതിന്റെഭാഗമായി എത്ര പേര്‍ക്ക് അരിവിതരണം നടത്തിയിട്ടുണ്ട് ; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ ;

(ബി) ഈ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കാന്‍ അര്‍ഹതയുള്ളവരുടെ എണ്ണം ജില്ല തിരിച്ച് ലഭ്യമാക്കാമോ ;

(സി) വിവിധ ക്ഷേമ പദ്ധതികളില്‍ അംഗങ്ങളായിട്ടുള്ള തൊഴിലാളികുടുംബങ്ങള്‍ക്ക് ആനുകൂല്യം ലഭിക്കുന്നുണ്ടോ ;

(ഡി) പദ്ധതി നടപ്പിലാക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ അരിവിഹിതം വര്‍ദ്ധിപ്പിച്ചു നല്കിയിട്ടുണ്ടോ ;

() തളിപ്പറമ്പ് മണ്ഡലത്തില്‍ ഈ ആനുകൂല്യം ലഭിക്കാന്‍ അര്‍ഹരായവര്‍ എത്ര ; ആനുകൂല്യം നല്കിയത് എത്ര പേര്‍ക്ക് എന്ന് വ്യക്തമാക്കുമോ

1629

ഒരു രൂപാ നിരക്കിലുള്ള അരിവിതരണം

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

() ഒരു രൂപയ്ക്ക് അരി നല്‍കുന്ന പദ്ധതിയില്‍ ഉള്‍പ്പെടാതെ പോയ ബി.പി.എല്‍ കാരെ ഉള്‍പ്പെടുത്തുന്നതിന് പുതിയ അപേക്ഷ സ്വീകരിക്കുമോ ;

(ബി) എന്ന് മുതല്‍ അപേക്ഷ സ്വീകരിക്കാനുദ്ദേശിക്കുന്നു ;

(സി) ലിസ്റില്‍ അനര്‍ഹര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ ഒഴിവാക്കി അര്‍ഹരായ മുഴുവന്‍ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തി പുന:പ്രസിദ്ധീകരിക്കാന്‍ നടപടി സ്വീകരിക്കുമോ ?

1630

കിലോയ്ക്ക് ഒരു രൂപ അരിയുടെ ലഭ്യത

ശ്രീ. കെ. രാധാകൃഷ്ണന്‍

() കിലോയ്ക്ക് ഒരു രൂപ വിലയുടെ അരി മിക്കസ്ഥലങ്ങളിലും ലഭ്യമായിട്ടില്ലെന്ന പരാതി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ ;

(ബി) 25 കിലോ അരി പ്രഖ്യാപിച്ചുവെങ്കിലും പല സ്ഥലങ്ങളിലും പത്ത് കിലോ പോലും ലഭ്യമായിട്ടില്ലെന്ന പരാതി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ ;

(സി) എങ്കില്‍ അതിനുള്ള കാരണങ്ങള്‍ വ്യക്തമാക്കുമോ ;

(ഡി) ഇത് സംബന്ധിച്ച് ഓള്‍ ഇന്‍ഡ്യ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ പരാതി നല്‍കിയിട്ടുണ്ടോ ;

() എങ്കില്‍ സര്‍ക്കാര്‍ പ്രഖ്യാപനം യാഥാര്‍ത്ഥ്യമാക്കുവാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ ?

1631

ഒരു രൂപ നിരക്കില്‍ അരി വിതരണം

ശ്രീ. വി. ശശി

പ്രതിമാസം ഒരു രൂപ നിരക്കില്‍ 25 കിലോ അരി നല്‍കുന്ന പദ്ധതി എന്ന് മുതലാണ് ആരംഭിച്ചതെന്നും പ്രസ്തുത പദ്ധതി നടപ്പിലായതുമുതല്‍ 15.09.2011 വരെ എത്ര കിലോ അരി വിതരണം ചെയ്തുവെന്നും ജില്ല തിരിച്ചുള്ള കണക്ക് വ്യക്തമാക്കുമോ;

1632

ഒരു രൂപയ്ക്ക് വിതരണം ചെയ്യുന്ന അരിയുടെ ഗുണനിലവാരം

ശ്രീ..കെ. ബാലന്‍

() ഒരു രൂപ നിരക്കില്‍ അരി നല്‍കുന്ന പദ്ധതിയിന്‍പ്രകാരം ഗുണനിലവാരമുള്ള അരിയല്ല വിതരണം ചെയ്യുന്നത് എന്ന പരാതി ശ്രദ്ധയി ല്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഇതിനായി സ്വീകരിച്ച നടപടികള്‍ എന്തൊക്കെ ?

1633

എല്ലാ ബി.പി.എല്‍.കുടുംബങ്ങള്‍ക്കും ഒരുരൂപയ്ക്ക് അരി

ശ്രീ.കെ.വി.വിജയദാസ്

() ഒരു രൂപയ്ക്ക് അരി ഇനി എത്ര കുടുംബങ്ങള്‍ക്ക് നല്‍കാനുണ്ടെന്നുള്ള വിവരം ലഭ്യമാക്കുമോ ;

(ബി) എല്ലാ ബി.പി.എല്‍.കുടുംബങ്ങള്‍ക്കും ഒരു രൂപയ്ക്ക് അരി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ ആയതിന്റെ കാരണം വ്യക്തമാക്കുമോ

1634

രണ്ട് രൂപയ്ക്ക് അരി വിതരണം സംബന്ധിച്ച്

ശ്രീ. വി. ശശി

() മുന്‍ സര്‍ക്കാര്‍ രണ്ട് രൂപയ്ക്ക് ഒരു കിലോ അരിപദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ഗുണഭോക്താക്കളില്‍ ആരെയെങ്കിലും ഈ ആനൂകൂല്യത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ഏതെല്ലാം വിഭാഗത്തില്‍പ്പെട്ടവരെയാണ് എന്ന് വ്യക്തമാക്കുമോ?

1635

രണ്ടു രൂപ നിരക്കില്‍ അരി വിതരണം

ശ്രീ.എം. ഹംസ

() ഒരു കിലോയ്ക്ക് രണ്ട് രൂപ നിരക്കില്‍ എത്ര കുടുംബങ്ങള്‍ക്ക് അരി നല്‍കുവാനായിരുന്നു സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്; അര്‍ഹതയുള്ള കുടുംബങ്ങള്‍ എത്രയെന്ന് കണ്ടെത്തിയിരുന്നുവോ;എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ ;

(ബി) ഒരു കിലോയ്ക്ക് രണ്ട് രൂപ നിരക്കില്‍ അരി ലഭിയ്ക്കുന്നതിനായി എത്ര അപേക്ഷകള്‍ ലഭിച്ചുവെന്നും അതില്‍ എത്ര എണ്ണം പരിഗണിയ്ക്കുകയുണ്ടായി എന്നും വ്യക്തമാക്കാമോ;

(സി) ഒരു കാര്‍ഡുടമയ്ക്ക് എത്ര കിലോഅരി നല്‍കുവാനാണ് നിശ്ചയിച്ചിരിക്കുന്നത്; ഇതിനായി എത്ര അരി ആവശ്യമായിവന്നുവെന്നു കണക്കാക്കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;

(ഡി) 2011 ജൂണ്‍ മുതല്‍ നാളിതുവരെ വിതരണം ചെയ്ത അരി എത്ര; ഈ പദ്ധതി എത്ര കുടുംബങ്ങള്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ട്; വിശദാംശം ലഭ്യാമാക്കാമോ ; കിലോയ്ക്ക് ഒരു രൂപ നിരക്കിലുള്ള അരി വിതരണത്തിനായി എത്ര ക്വിന്റല്‍ അരി ആവശ്യമായിവരും?

() ഒരു കിലോയ്ക്ക് 2 രൂപ നിരക്കില്‍ വിതരണം ചെയ്യുന്ന അരിയും, ഒരു കിലോയ്ക്ക് 1 രൂപ നിരക്കിലുള്ള അരിയും തമ്മില്‍ ഗുണനിലവാരത്തില്‍ അന്തരമുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;

(എഫ്) കിലോയ്ക്ക് ഒരു രൂപ നിരക്കില്‍ വിതരണം ചെയ്തുവരുന്ന അരി ഗുണനിലവാരം ഇല്ലാത്തതാണെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ ?

1636

.പി.എല്‍. വിഭാഗങ്ങള്‍ക്ക് 2 രൂപയ്ക്ക് അരി

ശ്രീ. ബാബു എം. പാലിശ്ശേരി

() സംസ്ഥാനത്ത് എത്ര എ.പി.എല്‍. കാര്‍ഡുടമകളാണ് ഉളളത്;

(ബി) ഇതില്‍ എത്രപേര്‍ക്കാണ് 2 രൂപ നിരക്കില്‍ അരി നല്‍കിവരുന്നത്;

(സി) 2 രൂപ നിരക്കില്‍ അരി ലഭിക്കുന്നതിനുളള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ്;

(ഡി) അര്‍ഹതപ്പെട്ട മുഴുവന്‍പേര്‍ക്കും 2 രൂപ നിരക്കില്‍ അരി നല്‍കുന്നതിനു നടപടി സ്വീകരിക്കുമോ; വിശദാംശം വ്യക്തമാക്കുമോ

1637

പാചകവാതക സിലിണ്ടറുകളുടെ എണ്ണം

ശ്രീ. .എം. ആരിഫ്

ശ്രീ ബാബു എം. പാലിശ്ശേരി

ശ്രീമതി കെ.എസ്. സലീഖ

ശ്രീ. കെ. സുരേഷ് കുറുപ്പ്

() സബ്സിഡി നിരക്കില്‍ നല്‍കുന്ന പാചകവാതക സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; ഇതുമൂലം ഉണ്ടാകാവുന്ന ഭവിഷ്യത്തുകളെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ;

(ബി) പാചക വാതകത്തെ മാത്രം ആശ്രയിക്കുന്നവരാണ് ഭൂരിപക്ഷം ഉപഭോക്താക്കള്‍ എന്ന കാര്യം അറിയുമോ;

(സി) പ്രസ്തുത സബ്സിഡി പടിപടിയായി എടുത്തുകളയാനുള്ള നീക്കത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റില്‍ സമ്മര്‍ദ്ദം ചെലുത്തുമോ?

1638

സപ്ളൈകോ മെഡിക്കല്‍ സ്റോറുകള്‍ - ജീവന്‍ രക്ഷാമരുന്നുകളുടെ വിതരണം

ശ്രീ. ജി. എസ് ജയലാല്‍

() കൂടുതല്‍ സപ്ളൈകോ മെഡിക്കല്‍ സ്റോറുകള്‍ ആരംഭിച്ച് മരുന്നു വിതരണത്തിലെ ചൂഷണം തടയുവാന്‍ സന്നദ്ധമാകുമോ ;

(ബി) ജില്ലകള്‍ കേന്ദ്രീകരിച്ച് ജീവന്‍ രക്ഷാമരുന്നുകളും അനുബന്ധ സാധനങ്ങളും യഥേഷ്ടം ശേഖരിച്ച് വില കുറച്ച് ലഭ്യമാക്കുവാന്‍ പ്രത്യേക പദ്ധതിക്ക് രൂപം നല്‍കുവാന്‍ തയ്യാറാകുമോ ?

1639

സപ്ളൈകോയിലെ ബോണസ്

ശ്രീ. മോന്‍സ് ജോസഫ്

ശ്രീറ്റി. യു. കുരുവിള

ഏതു റൂള്‍ നിയമ പ്രകാരമാണ് സപ്ളൈകോയിലെ ബോണസ് നിശ്ചയിച്ചതെന്നും ഈ വര്‍ഷത്തെ ബോണസ് തീരുമാനത്തിലെ അപാകത എന്തെന്നു വ്യക്തമാക്കാമോ ?

1640

ഓണക്കാലത്തെ വിലവര്‍ദ്ധനവ് നിയന്ത്രിക്കുന്നതിനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

() എല്ലാ നിയോജക മണ്ഡലങ്ങളിലും ഓണം ബസാറുകള്‍ തുടങ്ങുന്നതിന് സാധിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ;

(ബി) കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ ഓണക്കാലത്ത് നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കുമോ ?

1641

സപ്ളൈകോയുടെ ഓണക്കാല പ്രവര്‍ത്തനം

ശ്രീ. റോഷി അഗസ്റിന്‍

ശ്രീ പി.സി. ജോര്‍ജ്

() ഓണക്കാലത്ത് സപ്ളൈകോയുടെ പ്രവര്‍ത്തനം എത്രത്തോളം വിജയകരമായിരിന്നുവെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;

(ബി) ന്യായമായ വിലയില്‍ ഗുണനിലവാരമുള്ള ഭക്ഷ്യ സാധനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതിന് സപ്ളൈകോ എത്രത്തോളം സജ്ജമായിരുന്നു; വ്യക്തമാക്കുമോ;

(സി) ബി.പി.എല്‍. കുടുംബങ്ങള്‍ക്ക് കുറഞ്ഞ വിലയ്ക്ക് ഭക്ഷ്യ വസ്തുക്കള്‍ നല്‍കുന്നതിന് എന്തെല്ലാം ക്രമീകരണങ്ങളാണ് ചെയ്തിരുന്നത്;

(ഡി) ഓണം സീസണില്‍ എത്ര തുകയുടെ വിറ്റുവരവാണ് ലക്ഷ്യമിട്ടിരുന്നത്; വിറ്റുവരവ് എത്രയായിരുന്നു?

1642

റേഷന്‍കട ലൈസന്‍സികളുടെ കമ്മീഷന്‍

ശ്രീമതി പി. അയിഷാ പോറ്റി

() റേഷന്‍കട ലൈസന്‍സികള്‍ കട നടത്തിപ്പുമായി ബന്ധപ്പെട്ട് നേരിടുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) റേഷന്‍കട ലൈസന്‍സികളുടെ കമ്മീഷന്‍ വര്‍ദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ ?

1643

റേഷന്‍കടകളും കാര്‍ഡ് വിതരണവും

ശ്രീ. എം. ചന്ദ്രന്‍

() എത്ര റേഷന്‍ കടകളാണ് ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്നത്;

(ബി) പുതിയ റേഷന്‍ കാര്‍ഡ് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയെന്നു വ്യക്തമാക്കുമോ

1644

നാദാപുരം റേഷന്‍കാര്‍ഡിനായുള്ള അപേക്ഷകള്‍

ശ്രീ. . കെ. വിജയന്‍

() നാദാപുരം മണ്ഡലത്തില്‍ റേഷന്‍ കാര്‍ഡിനായി ലഭിച്ച എത്ര അപേക്ഷകളാണ് ഇനിയും തീര്‍പ്പാക്കാനുള്ളത്; പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത കാര്‍ഡുകള്‍ എന്ന് നല്‍കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?

1645

അമ്പലപ്പുഴ മണ്ഡലത്തിലെ പുതിയ റേഷന്‍ കാര്‍ഡുകള്‍

ശ്രീ. ജി. സുധാകരന്‍

() അമ്പലപ്പുഴ മണ്ഡലത്തില്‍ പുതിയ റേഷന്‍കാര്‍ഡുകള്‍ക്കുള്ള എത്ര അപേക്ഷകള്‍ കെട്ടിക്കിടപ്പുണ്ട്; എന്ന് അവ വിതരണം ചെയ്യുമെന്ന് അറിയിക്കുമോ;

(ബി) .പി.എല്‍., ബി.പി.എല്‍. എന്നീ വിഭാഗങ്ങളില്‍ ഏതില്‍ ഉള്‍പ്പെടുത്തിയാണ് പുതിയ റേഷന്‍ കാര്‍ഡുകള്‍ നല്‍കുന്നത്; ഇതിന്റെ മാനദണ്ഡമെന്താണ്;

(സി) അമ്പലപ്പുഴ മണ്ഡലത്തില്‍ എ..വൈ., അന്ന പൂര്‍ണ്ണ വിഭാഗങ്ങളില്‍ എത്ര ഗുണഭോക്താക്കള്‍ നിലവിലുണ്ട് ?

1646

കോഴിക്കോട് പുതിയാപ്ള ജംഗ്ഷനില്‍ റേഷന്‍ ഷോപ്പ്

ശ്രീ. . പ്രദീപ്കുമാര്‍

() കോഴിക്കോട് കോര്‍പ്പറേഷനിലെ പുതിയാപ്ള ജംഗ്ഷനില്‍ ഒരു റേഷന്‍ ഷോപ്പ് തുടങ്ങുന്നതിന് അപേക്ഷ ലഭിച്ചിട്ടുണ്ടോ ;

(ബി) എന്നാണ് അപേക്ഷ ലഭിച്ചതെന്നും അതിന്മേല്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്നും വിശദമാക്കുമോ ;

(സി) നടപടിക്രമങ്ങള്‍ക്ക് കാലതാമസം നേരിട്ടിട്ടുണ്ടെങ്കില്‍ അതിനുള്ള കാരണങ്ങള്‍ വ്യക്തമാക്കുമോ ?

1647

റേഷന്‍കടകളില്‍ ഇലക്ട്രോണിക് ത്രാസുകള്‍

ശ്രീ. എം. ചന്ദ്രന്‍

() എല്ലാ റേഷന്‍കടകളിലും ഇലക്ട്രോണിക് ത്രാസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ;

(ബി) ഇല്ലെങ്കില്‍ എത്ര കടകളിലാണ് ഇലക്ട്രോണിക് ത്രാസുകള്‍ ഇല്ലാത്തത്;

(സി) ഇവയില്‍ എന്ന് ഇലക്ട്രോണിക് ത്രാസുകള്‍ ഏര്‍പ്പെടുത്തുവാന്‍ സാധിക്കുമെന്നു വ്യക്തമാക്കാമോ?

1648

എലവഞ്ചേരി മുതലമട പഞ്ചായത്തില്‍ മാവേലി സ്റോര്‍

ശ്രീ. വി. ചെന്താമരാക്ഷന്‍

() നെന്മാറ മണ്ഡലത്തിലെ എലവഞ്ചേരി മുതലമട പഞ്ചായത്തുകളില്‍ മാവേലി സ്റോര്‍ തുടങ്ങുന്നതിന് സ്ഥലസൌകര്യവും, കോര്‍പ്പറേഷനിലേക്ക് അടക്കേണ്ട തുകയും പഞ്ചായത്ത് അനുവദിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;

(ബി) പ്രസ്തുത പഞ്ചായത്തുകളില്‍ എന്നുമുതല്‍ മാവേലി സ്റോറുകള്‍ തുടങ്ങാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?

1649

തവന്നൂര്‍ കൂട്ടായിയില്‍ മാവേലിസ്റോര്‍

ഡോ. കെ.ടി. ജലീല്‍

() തവന്നൂര്‍ മണ്ഡലത്തിലെ മംഗലം, പുറത്തൂര്‍ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന 9 വാര്‍ഡുകള്‍ അടങ്ങുന്ന തീരദേശ മേഖലയിലെ കൂട്ടായിയില്‍ ഒരു മാവേലിസ്റോര്‍ അനുവദിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) ഗ്രാമപഞ്ചായത്തു ഭരണസമിതികള്‍ എന്തു പങ്കാണ് വഹിക്കേണ്ടത്; വ്യക്തമാക്കാമോ;

(സി) എം.എല്‍.. യോ, പഞ്ചായത്തോ മുന്‍കൈ എടുക്കുകയാണെങ്കില്‍ ഒരു പുതിയ മാവേലിസ്റോര്‍ തീരദേശ മേഖലയിലെ അനുയോജ്യമായ സ്ഥലത്ത് ആരംഭിക്കാന്‍ തയ്യാറാകുമോ ?

1650

മാവേലി സ്റോര്‍ ആരംഭിക്കാന്‍ നടപടി

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

() വയനാട് ജില്ലയില്‍ മാവേലി സ്റോറുകള്‍ ഇല്ലാത്ത എത്ര പഞ്ചായത്തുകള്‍ ഉണ്ടെന്ന് നിയോജകമണ്ഡലം തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;

(ബി) കല്‍പ്പറ്റ മണ്ഡലത്തില്‍ മാവേലി സ്റോറുകള്‍ ഇല്ലാത്ത പഞ്ചായത്തുകളില്‍ മാവേലി സ്റോറുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോയെന്നു വ്യക്തമാക്കുമോ?

1651

അഞ്ചരക്കണ്ടി പഞ്ചായത്തില്‍ മാവേലി സ്റോര്‍

ശ്രീ. കെ. കെ. നാരായണന്‍

() അഞ്ചരക്കണ്ടി പഞ്ചായത്തില്‍ ഒരു മാവേലി സ്റോര്‍ അനുവദിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ഇതിന്റെ വിശദാംശം വെളിപ്പെടുത്താമോ ?

1652

കണ്ണൂര്‍ ചെറുകുന്നില്‍ മാവേലിസ്റോര്‍

ശ്രീ. റ്റി.വി രാജേഷ്

() കണ്ണൂര്‍ ജില്ലയിലെ ചെറുകുന്ന് പഞ്ചായത്തില്‍ മാവേലി സ്റോര്‍ ആരംഭിക്കണമെന്ന നിവേദനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) മാവേലിസ്റോര്‍ തുടങ്ങാനാവശ്യമായ എല്ലാവിധ അടിസ്ഥാന സൌകര്യങ്ങളും പഞ്ചായത്ത് ഒരുക്കിയിട്ടും അത് ആരംഭിക്കുന്നതിനുള്ള തടസ്സമെന്താണ്;

(സി) ഉടന്‍ ആരംഭിക്കുന്നതിനെന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?

1653

ഭക്ഷ്യധാന്യ വിഹിതം

ശ്രീ. ജെയിംസ് മാത്യു

() വിവിധ വിഭാഗങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ നല്‍കിവരുന്ന ഭക്ഷ്യധാന്യങ്ങളുടെ വിഹിതം എത്രവീതമാണെന്ന് അറിയിക്കാമോ;

(ബി) പ്രസ്തുത വിഹിതം ഓരോ വിഭാഗത്തിനും വിതരണം ചെയ്യുന്നതിന് ആവശ്യമായ അളവില്‍ ലഭ്യമാകുന്നുണ്ടോ;

(സി) ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ഭക്ഷ്യധാന്യ വിഹിതം വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ; ഇതിനായി എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?

1654

കേന്ദ്രം അനുവദിച്ച ഭക്ഷ്യധാന്യങ്ങള്‍

ശ്രീ. സി. ദിവാകരന്‍

() 2011-വര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എത്ര ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ അനുവദിച്ചിട്ടുണ്ട്; അതില്‍ എത്ര ടണ്‍ ഏറ്റെടുത്തു;

(ബി) ഏറ്റെടുത്തതില്‍ വിതരണം ചെയ്തതെത്ര;

(സി) കേന്ദ്രം അനുവദിച്ച ഭക്ഷ്യധാന്യങ്ങള്‍ മുഴുവന്‍ ഏറ്റെടുത്തില്ലെങ്കില്‍ അതിന് കാരണമെന്താണ്; വിശദമാക്കുമോ

1655

തൃശ്ശൂര്‍ മുളങ്കുന്നത്തുകാവ് എഫ്.സി.ഐ ഗോഡൌണിലെ കീടനാശിനി ഉപയോഗം

ശ്രീ. ബാബു.എം.പാലിശ്ശേരി

() തൃശ്ശൂര്‍ -മുളങ്കുന്നത്തുകാവ് എഫ്.സി.. ഗോഡൌണില്‍ ജീവന് ഹാനികരമായവിധത്തില്‍ അലൂമിനിയം ഫോസ്ഫൈഡ് അടക്കമുളള കീടനാശിനികള്‍ ഉപയോഗിക്കുന്നുണ്ടെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) റേഷന്‍കടകളിലൂടെ വിതരണം ചെയ്യാനുളള ധാന്യത്തില്‍ മാരകവിഷാംശമുളള കീടനാശിനി ഉപയോഗിക്കുന്നതിന്റെ നിജസ്ഥിതി അന്വേഷിച്ചിട്ടുണ്ടോ;

(സി) എങ്കില്‍ അതിന്റെ വിശദാംശം വ്യക്തമാക്കുമോ;

(ഡി) മാരകമായ തോതില്‍ വിഷാംശം ഭക്ഷ്യധാന്യങ്ങളില്‍ തളിച്ചിട്ടുണ്ടെങ്കില്‍ അവ വിതരണം ചെയ്യാതിരിക്കാന്‍ വേണ്ട നടപടി സ്വീകരിക്കുമോ?

1656

പാചകവാതക ക്ഷാമം

ശ്രീ. മുല്ലക്കര രത്നാകരന്‍

() സംസ്ഥാനത്ത് നിലനില്‍ക്കുന്ന പാചകവാതക ക്ഷാമം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ ;

(ബി) പാചകവാതക വിതരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കൂടുതല്‍ ഏജന്‍സികള്‍ നല്‍കുന്നതിനായി കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുമോ ;

(സി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എത്ര ഗ്യാസ് ഏജന്‍സികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്ന് അറിയിക്കുമോ ?

1657

മാവേലി ഹോട്ടലുകള്‍

ശ്രീ. കെ. കെ. ജയചന്ദ്രന്‍

() ജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ ഭക്ഷണം നല്‍കുന്നതിനായി മാവേലി ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ;

(ബി) സംസ്ഥാനമൊട്ടാകെ എത്ര മാവേലി ഹോട്ടലുകളാണ് ആരംഭിച്ചിട്ടുളളത്;

(സി) നിലവില്‍ എത്ര മാവേലി ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്;

(ഡി) അവയുടെ സുഗമമായ പ്രവര്‍ത്തനത്തിന് എന്തൊക്കെ സൌകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് വെളിപ്പെടുത്താമോ;

() പ്രസ്തുത ഹോട്ടലുകള്‍ കൂടുതലായി ആരംഭിക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഉദ്ദേശിക്കുന്നുണ്ടോ'

(എഫ്) മാവേലി ഹോട്ടലുകള്‍ ആരംഭിക്കുന്നതിനാവശ്യമായ നിബന്ധനകള്‍ എന്തെല്ലാമാണ്?

1658

പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് പെട്രോള്‍/ഡീസല്‍

ശ്രീ..സി.ബാലകൃഷ്ണന്‍

() പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ക്ക് സംവരണാടിസ്ഥാനത്തില്‍ ലഭിച്ചിട്ടുള്ള പെട്രോള്‍- ഡീസല്‍ പമ്പുകളും, ഗ്യാസ് ഏജന്‍സികളും ബിനാമികള്‍ തട്ടിയെടുക്കുന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ;

(ബി) എത്ര പെട്രോള്‍-ഡീസല്‍ ഗ്യാസ് ഏജന്‍സികള്‍ നാളിതുവരെ നല്‍കിയിട്ടുണ്ടെന്ന് ഇനം തിരിച്ച് വ്യക്തമാക്കുമോ ;

(സി) പട്ടികജാതി/പട്ടികവര്‍ഗ്ഗ, വിഭാഗങ്ങള്‍ സ്വന്തമായി നടത്തുന്ന പെട്രോള്‍-ഡീസല്‍ ഗ്യാസ് ഏജന്‍സികള്‍ എത്രയെന്ന് വ്യക്തമാക്കുമോ ;

(ഡി) ബിനാമികളെ ഈ മേഖലയില്‍ നിന്ന് ഒഴിവാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ

1659

നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ദ്ധന നിരക്ക്

ഡോ. റ്റി. എം. തോമസ് ഐസക്

() ഔദ്യോഗിക സ്ഥിതിവിവരക്കണക്ക് പ്രകാരം തിരുവനന്തപുരത്ത് പൊതുവിപണിയിലെ നിത്യോപയോഗ സാധനങ്ങള്‍ ഓരോന്നിന്റെയും 2011 സെപ്റ്റംബര്‍ 7 ലെ വില നിലവാരം സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;

(ബി) ഇതേ ദിവസം മുന്‍വര്‍ഷത്തെ വിലനിലവാരം എന്തായിരുന്നു;

(സി) ഓരോ വര്‍ഷവും ശരാശരി എത്ര ശതമാനം നിരക്കില്‍ പ്രസ്തുത സാധനങ്ങള്‍ക്ക് പൊതുവിപണിയില്‍ വില വര്‍ദ്ധന നേരിടുന്നുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്; വ്യക്തമാക്കുമോ

1660

നീലേശ്വരം സബ്ബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിടനിര്‍മ്മാണം

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

നീലേശ്വരം സബ്ബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിടം പണിയുമായി ബന്ധപ്പെട്ട നടപടികള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ

1661

ചെറുവത്തൂര്‍, നീലേശ്വരം എന്നിവിടങ്ങളില്‍ സബ് രജിസ്ട്രാര്‍ ഓഫീസുകള്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ ചെറുവത്തൂരില്‍ സബ് രജിസ്ട്രാര്‍ ഓഫീസ് ആരംഭിക്കുന്ന നടപടി ഏതു ഘട്ടത്തിലാണെന്നും തൃക്കരിപ്പൂര്‍ രജിസ്ട്രാര്‍ ഓഫീസ് വിഭജിച്ച് നീലേശ്വരം സബ് രജിസ്ട്രാര്‍ ഓഫീസ് എന്നാരംഭിക്കാന്‍ കഴിയുമെന്നും വ്യക്തമാക്കാമോ

1662

മങ്കട മക്കരപറമ്പ സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിടം

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

() മങ്കട മക്കരപറമ്പ സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിടം സൌജന്യമായി നിര്‍മ്മിച്ച് നല്‍കാമെന്ന് സൂചിപ്പിച്ച് ഒരു വ്യക്തി സമര്‍പ്പിച്ച അപേക്ഷയിന്മേല്‍ സമ്മതം അറിയിച്ചിരുന്നോ;

(ബി) എങ്കില്‍ അത് പണിയുന്നതിനുള്ള അനുമതി നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി) അപ്രകാരം കെട്ടിടം നിര്‍മ്മിച്ച് കൈമാറുമ്പോള്‍ ടിയാന് രജിസ്ട്രേഷന്‍ ഫീയും, സ്റാമ്പ് ഡ്യൂട്ടിയും ഇളവ് ചെയ്ത് നല്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ

1663

പോക്കുവരവ് ചട്ടങ്ങള്‍

ശ്രീ. .എം. ആരിഫ്

() ഭൂമി രജിസ്ട്രേഷന്റെയും പോക്കുവരവ് നടപടികളുടെയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ ;

(ബി) പോക്കുവരവ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; വിശദാംശം ലഭ്യമാക്കുമോ ;

(സി) ഭൂമി കൈമാറ്റം വ്യാജമായി നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുവാനും രജിസ്ട്രേഷന്‍ നടപടികള്‍ സുതാര്യമാക്കുവാനും പ്രസ്തുത ഭേദഗതി നിര്‍ദ്ദേ ശങ്ങള്‍ എത്രത്തോളം പര്യാപ്തമാണ് ; വിശദമാക്കുമോ ?

BACK

Home 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.